അന്തേവാസികള്‍

Monday, May 5, 2014

എന്റെ കവിതകളെ ഇനി മുതൽ ഞാൻ ചക്കകൾ എന്ന് വിളിക്കും !

കൂഴ ചക്കകൾ
വരിക്ക ചക്കകൾ ..
കുരു വരാതെ തന്നെ താഴെ വീഴുന്നവ ..
കിളി കൊത്തുന്നവ ...
ഞെട്ടറ്റു പോകുന്ന കൂന ചക്കകൾ ....

ചക്കയിൽ മധുരമില്ല ...
കുരു തീരെയില്ല ...
കൊത്താൻ വരുന്ന കിളികൾക്ക് വിവരമില്ല ..
കുറച്ച് കൂടി പഴുത്തിരുന്നേൽ
കൊഴുത്തെനെ ....
എന്ന് പറയുന്ന മുടി ചൂടാ മന്നർ !

അവർ
വഴി പിഴക്കാത്തവർ ..
വഴിപാടുകൾ മുടക്കാത്തവർ ...
വരി തെറ്റാത്തവർ ...
വരികൾ ഉടയ്ക്കാത്തവർ ....
കുരു കയ്യിൽ ഉള്ളവർ !

അവർ പറയുന്നു ...
ഇനി നീ കവിത എഴുതുമ്പോൾ .....
ഞാൻ പറഞ്ഞു ....
ഇനി കവിതകൾ എഴുതുമ്പോൾ ....
ചക്കകൾ എന്നെഴുതാം ...!

പുറമേ
പരുത്ത തൊലിയുള്ള ...
അകത്ത്
പഞ്ഞി പോലെ ചവുണിയുള്ള
കുരുവുള്ള
മധുരമുള്ള പഴങ്ങൾ മാത്രം നിറച്ച
ചക്കകൾ ....
ചക്ക കവിതകൾ ... !

അല്ലെങ്കിൽ അവർ ...
ആസനത്തിൽ കുനിച്ച് നിർത്തി ...
ആമാശയം വരെ നീറും വിധത്തിൽ
കുരുമുളക് തേയ്ക്കും എന്ന കല്പനകൾ !

അവർ പറയും പോലെ ചെയ്യുന്നവരാണ് !
അവർ എന്നെ നാട് കടത്തും ...
പടിയടച്ചു കൊണ്ട് പിണ്ഡം വെയ്ക്കും ..
അവർ
ഈ നാടിന്റെ അവകാശികൾ ...
ചോദ്യത്തിന് മറു ചോദ്യം
ഇഷ്ടപ്പെടാത്തവർ .....
അവർ എന്നെ നാട് കടത്തും ...

ഇനി എന്റെ കവിതകളെ
ചക്കകൾ എന്നേ വിളിക്കു ...
ആണും പെണ്ണും കെട്ട
മൂന്നാം ലിന്ഗത്തിൽപ്പെട്ട
കുരുവില്ലാത്ത ....
കറയില്ലാത്ത ...
മധുരമില്ലാത്ത ചക്കകൾ ....
ചക്ക കവിതകൾ ! 

Thursday, April 10, 2014


Monday, April 7, 2014

ഭ്രാന്തനല്ലാത്ത അന്തോണി !

വിദൂരമായ ചോദ്യങ്ങൾ എറിഞ്ഞ്‌ കൊണ്ട് ഉത്തരം പറയുന്നവന്റെ ഹൃദയത്തെ പറിച്ചെടുത്ത് കൊണ്ട് പിന്നീട് ആർക്കോ വേണ്ടി  വെറുതെ തിളയ്ക്കുന്ന സാമ്പാറുകൾ ആയും പച്ചടി ആയും അച്ചടി ആയും വെറുതെ വിളമ്പുന്ന ഒരു പാചകക്കാരനാണ്  റിപ്പോർട്ടർ ടി.വിലെ നികേഷ് കുമാരൻ . ഓരോ ഇരകളെയും ഒരു വേട്ടക്കാരന്റെ മനസ് കൊണ്ടേ അദ്ദേഹം വിലയിരുത്തു . അങ്ങനെ ക്ലോസ് എൻ കൌണ്ടറിൽ വന്ന്  പെട്ട് പോയ ഇരയായിരുന്നു . കേരളത്തിന്റെ പ്രിയങ്കരനായ എ കെ അന്തോണി എന്ന പുണ്യാളൻ !

യു പി എ സർക്കാരിലെ  രണ്ടാമനായി അറക്കപ്പറമ്പിലെ കുര്യാക്കോസ് അന്തോണി എന്ന എ കെ അന്തോണി ഇരിക്കുന്നത് കേരളത്തിലെ ഓരോ മനസുകൾക്കും അഭിമാനമാണ് . വടക്കേ ഇന്ത്യക്കാരൻ ഭരണകേന്ദ്രത്തിന്റെ നാലല്ല ഏഴ് അയലത്ത് പോലും നമ്മൾ കേരളീയരെ കയറ്റാതിരുന്ന ഒരു സമയം പണ്ടുണ്ടായിരുന്നു . ഇപ്പോൾ ഉണ്ടോ എന്നറിയില്ല .അവിടെയാണ് എ .കെ അന്തോണി തിളങ്ങുന്നത് . ഇന്ത്യ തിളങ്ങുന്നത് പോലെ കേരളവും തിളങ്ങേണ്ടത് ആവശ്യമാണ്‌ .

ബാബറി മസ്ജിദ് തകർന്നപ്പോൾ മൌനിയായിരുന്ന നര സിംഹത്തെ  പോലെയോ , ഇന്ത്യ സാമ്പത്തികമായി അഴിമതിയിൽ മുങ്ങിയപ്പോൾ മൌനിയായിരുന്ന മനോ മോഹനനെ  പോലെയോ ആയിരുന്നില്ല ആന്റണി .കരസേന മേധാവിയുടെ തൊപ്പി ഈയിടെ തെറിപ്പിച്ച ആന്റണിയെ നമ്മൾ മറന്ന് കൂടാ .... ആന്റണി ശക്തനാണ് ....ശക്തരിൽ ശക്തരാണ് ...നമ്മൾ കേരളീയർ എല്ലാവരും ശക്തരാണ് . പക്ഷെ വടക്കേ ഇന്ത്യയിലെ രാഷ്ട്രീയ ധ്രുവങ്ങൾ എങ്ങനെ ഒരു കേരളീയനെ സ്വീകരിക്കും എന്ന് കണ്ട് തന്നെ മനസിലാക്കണം .

എങ്കിലും ബി.ജെ പി ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്നും , കോണ്‍ഗ്രസ്‌ ആശക്തമായി പോകുന്നത് അഴിമതി കൊണ്ട് മാത്രമാണ് എന്നും ഇത്ര ശക്തമായി മുൻപ് ആരും പറഞ്ഞിട്ടുണ്ടാകില്ല . കോണ്‍ഗ്രസിന്‌ അധികാരത്തിൽ എത്താൻ ബി.ജെ.പി ഒഴികെ ഉള്ള ഏത് കഷിയുമായും കൂട്ടുകൂടാൻ താല്പര്യം ഉണ്ടെന്നും ..ഇടത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കോണ്‍ഗ്രസിന്‌ ഒപ്പം നില്ക്കണം എന്നും പറയുന്നത് അതുകൊണ്ടാണ് . നമുക്ക് വേണ്ടത് ഒരു മതേതരത്വ ഭരണമാണ് . ക്രിസ്ത്യാനിയെയും , ഹിന്ദുവിനെയും , ജൂതനെയും , മുസ്ലീമിനെയും ഒരു പോലെ കാണുവാൻ കഴിയുന്ന ഒരു ഭരണം ... ഭരണത്തിൽ പോരായ്മ്മകളും അഴിമതികളും ഉണ്ടാകാം . എങ്കിലും അഴിമതി രഹിതമായ , മത നിരപേക്ഷമായ , വർഗ വർണ്ണ്യ വ്യത്യാസങ്ങൾ ഇല്ലാത് , തെക്കനും വടക്കനെന്നും ഉള്ള വേർ തിരിവുകൾ ഇല്ലാതെ ഭരിക്കാൻ കഴിയുന്ന ഒരു ഭരണം .അത് കോണ്‍ഗ്രസിന്‌ മാത്രം സാധ്യമാണ് .

കോണ്‍ഗ്രസ്‌ ഇതുവരെ പ്രധാനമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാത്തത് കൊണ്ട് , ആന്റണി ആകാം ... അടുത്ത പ്രധാനമന്ത്രി എന്ന് നികേഷ് ചോദിച്ചു ...ആ ചോദ്യത്തിനാണ് ഞാൻ അത്തരം ഭ്രാന്തൻ ചിന്തകളുമായി നടക്കുന്നില്ല എന്നും അത്തരം ഭ്രാന്തൻ ആഗ്രഹങ്ങൾ എന്റെ മനസ്സിൽ കടന്നിട്ടും ഇല്ല എന്ന് പറഞ്ഞത് . തീർച്ചയായും താങ്കൾ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തിന്  അർഹനാണ് . ഭ്രാന്തമല്ലാത്ത  ഒരു മനസുമായി നടക്കുന്ന താങ്കളെ പോലെയുള്ള ഒരാൾക്ക്‌വേണ്ടിയാണ്  ഞങ്ങൾ കേരളത്തിലും , പിന്നീട് നടക്കുന്ന ഓരോരോ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളിൽ കൂടി ആവശ്യപ്പെടുന്നത്  . വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഉള്ള ഇന്ത്യ ഒരുപോലെ ഒരു കൊടിക്കീഴിൽ ഭ്രാന്ത്  കളഞ്ഞ് ....ഒരേ ഒരു ഇന്ത്യ ഒറ്റ ഇന്ത്യ എന്ന കാഴ്ചപ്പാടിൽ എത്തേണ്ടതുണ്ട് . അതല്ല മറിച്ചാണ് സംഭവിക്കുന്നത്‌ എങ്കിൽ അതും ഭാരത മാതാവിന്റെ വിധി എന്ന് കരുതി ഞങ്ങൾ ആശ്വസിക്കും . മറക്കുവാനും പൊറുക്കുവാനും പണ്ടേ പഠിച്ചി ട്ടുല്ലവരാണ്  കേരളമക്കൾ ...കേരള മക്കൾ പറയുന്നു. ഒറ്റക്കെട്ടായി പറയുന്നു ... കേന്ദ്രത്തിൽ ഞങ്ങൾക്ക്  ആന്റണി മതി :)
ഒരു മാർക്ക്‌ ആന്റണിയെ പോലെ മുന്നേറണം ...ഞങ്ങൾ ഭാരതത്തിലെ ജനങ്ങൾ ഒപ്പം ഉണ്ടാകും .


ആശംസകൾ !!library


 

Tuesday, April 1, 2014

യു എ യിൽ ഉള്ള എല്ലാ ഫേസ് ബുക്ക്‌ , ബ്ലോഗ്‌ സുഹൃത്തുക്കളോടും ആയി അറിയിക്കുന്ന അറിയിപ്പ് !

യു എ യിൽ ഉള്ള എല്ലാ  ഫേസ് ബുക്ക്‌ , ബ്ലോഗ്‌ സുഹൃത്തുക്കളോടും ആയി അറിയിക്കുന്ന അറിയിപ്പ് !


ദൈവ കൃപയാൽ , മലേഷ്യൻ വിമാനം കടലിൽ പോയത് പോലെ കടലിൽ പോയില്ല എങ്കിൽ ദുബായ് , ഷാർജ്ജ ,അജമാൻ ദേശങ്ങൾ സന്ദർശിക്കുവാനും നിങ്ങളുടെ ഊഷ്മളമായ സ്വീകരങ്ങളിൽ പങ്കെടുക്കുവാനും വേണ്ടി ഞാൻ ജൂണ്‍ മാസം 11-മുതൽ 15 വരെ യു എ യി എന്ന എന്റെ പഴയ ലാവണത്തിൽ , എന്നെ ഞാനാക്കി മാറ്റിയ എന്റെ പഴയ തട്ടകത്തിൽ ഒരിക്കൽ കൂടി വരുന്നുണ്ട് . നിങ്ങൾ വലിയ സ്വീകരണങ്ങൾ എനിക്ക് വേണ്ടി ഒരുക്കേണ്ട കാര്യമില്ല .പകരം നിങ്ങളുടെ സന്തോഷം ചെറിയ ചെറിയ കവറുകളിൽ ആക്കി ഡോളർ ആയോ ദിർഹം ആയോ എന്റെ പക്കൽ കൊണ്ടുവന്നാൽ സന്തോഷമായിരുന്നു . ചെക്ക് സ്വീകരിക്കില്ല :)


സൗദി , ഒമാൻ , ഖത്തർ ദേശങ്ങളിൽ ഉള്ള ആരാധകർക്ക് വേണ്ടി ....വേണേൽ വണ്ടീം പിടിച്ച് വന്നോണം :) ങ !! :)


കോണ്ടാക്റ്റ്‌ പേർസണ്‍ - ലാൻസി ഫെറിയ
മൊബൈൽ നമ്പർ -553049867


നിങ്ങളുടെ ചെറിയ ചെറിയ കവറുകൾ സ്വീകരിക്കാൻ ആകാംഷയോടെ
നിങ്ങളുടെ സ്വന്തം -
കാപ്പിലാൻ .

കാൽ കള്ളൻ , മുക്കാൽ കള്ളൻ , പെരുംങ്കള്ളന്മാർനമ്മൾ ഇപ്പോൾ സംസാരിച്ച് കൊണ്ടിരിക്കുന്നത് ചക്കര കുടങ്ങളെ കുറിച്ചാണ് ...മക്കളെ നമ്മൾ ചിലപ്പോൾ ചക്കര കുടമേ , തേൻ കുടമേ എന്ന് വിളിക്കാറില്ലേ അത്തരത്തിൽ ഉള്ള കുടങ്ങളെ പറ്റിയാണ് നമ്മുടെ സംസാരം തന്നെ ...കള്ളാ ..കള്ളി ..കൊച്ചു കള്ളി  എന്നൊക്കെ പ്രേമപുരസരം നമ്മൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറ് ഉണ്ടെങ്കിലും ഇത്തരത്തിൽ ഉള്ള കള്ളത്തരങ്ങൾ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ചെയ്യുന്നത് വരാനിരിക്കുന്ന തലമുറകളോട് ചെയ്യുന്ന അപരാധമാണ് .


മാണി മത്സരിക്കുന്നില്ല പകരക്കാരനായി എന്റെ ചക്കരക്കുടമായ മകൻ തന്നെ കോട്ടയം സീറ്റിൽ മത്സരിച്ചാൽ മതി എന്ന കട്ട നയം കൊണ്ടാകും ഒരു ഡമ്മിയെ പോലും നാമ നിർദ്ദേശം നൽകാതിരുന്നത് എന്നത് അടുത്ത കാലത്തെങ്കിലും ആരെങ്കിലും ശ്രദ്ധിച്ചിരിക്കും .കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയായ ധനകാര്യ വകുപ്പ് മന്ത്രി ചിദംബരവും നമ്മുടെ തൊട്ടടുത്തുള്ള തമിഴകത്ത് നിന്നും മത്സരിക്കുന്നില്ല പകരം ചിദംബരത്തിന്റെ മകന് സീറ്റ് നല്കി ! പുത്ര വാത്സല്യം എന്നല്ലാതെ എന്താ പറയ്ക !താര രാജാവായി ജനിച്ച മമ്മൂട്ടിയുടെ മകനും സിംഹാസനങ്ങൾ ഒരുക്കി വെച്ചിട്ടാണ് കിരീടം നമ്മുടെ പ്രിയപ്പെട്ടവനായ മമ്മൂട്ടി ഒഴിയുന്നത് . സാധാരണക്കാരുടെ മക്കൾ സാധാരണക്കാരായി ജനിക്കുകയും , ജീവിക്കുകയും മരിക്കുകയും ചെയ്യണം എന്നത് ദൈവ കല്പന ആയിരിക്കാം ....ദൈവത്തിന്റെ വാക്കുകൾക്ക് മറുവാക്കുകൾ ഇല്ലല്ലോ ..അവർ ഗൾഫിലോ ,അമേരിക്കയിലോ അല്ലെങ്കിൽ ഭൂഖണ്ഡത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജീവിച്ചിരിക്കുകയും , നാട്ടിൽ നടക്കുന്ന നല്ല നടപ്പുകൾക്ക് ഹല്ലേലൂയ  ....പാടുകയും ചെയ്യണം .
കോവളം കൊട്ടാരം അടങ്ങുന്ന സ്ഥലം രവി പിള്ള കൊണ്ടായാലും കുഴപ്പമില്ല , നമ്മുടെ രണ്ട് മക്കളെ ചക്കര കുടം പോലെ രവി പിള്ളയുടെ രണ്ട് സ്ഥാപനങ്ങളിലായി ഹിസ്‌ എക്സലൻസി / ഹെർ എക്സലന്സി സ്ഥാനങ്ങൾ നല്കി  ഇരുത്തുന്നുണ്ടല്ലോ....! മറ്റാരുമല്ല നമ്മടെ പിണറായി സഖാവിന്റെ മകളും കോടിയേരി സഖാവിന്റെ പൊന്നിൻ കുടത്തെയും ആണ് രവി പിള്ളയുടെ രണ്ട് സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനിയരായി ഇരുത്തിയിരിക്കുന്നത് .അച്ചുവും അത്ര മോശമല്ല ! ഇവരുടെ പഠിപ്പ് , വിദ്യാഭ്യാസം , പരിചയം എന്നിവ മനസിലാക്കിയാൽ ഇവർ എത്രത്തോളം ആ സ്ഥാനത്തിന് അർഹരാണ് എന്നും മറ്റുള്ള ആളുകൾ എന്ത് കൊണ്ട് മാറ്റപ്പെടുന്നു എന്നും മനസിലാകും .സ്വന്തം മകന് അർഹിക്കാവുന്നതിൽ അധികമായ സ്ഥാന കയറ്റങ്ങളും വൈസ് ചാൻസലർ പദവിയും നല്കുക മാത്രമല്ല ...പട്ടാളക്കാരുടെ ഭൂമി ...സ്വന്തം ബന്ധുവായ ഏതോ ഒരുത്തന് എഴുതി നല്കാൻ വരെ ഇവിടെ അധികാരം വി എസിന് സ്വന്തമായി ഉണ്ട്  അപ്പോൾ കാണുന്നവരെ അപ്പ എന്നോ കോപ്പേ എന്നോ ആപ്പ എന്നോ വിളിക്കുന്നവർക്ക് ഇതൊന്നും അത്ര വേഗം തലയിലേക്ക് പോകില്ല !
സ്വന്തം മോനെ പോലെ കൊണ്ട് നടക്കുന്ന സലിം രാജ് എന്ന ഗണ്‍ മോനോ ,ജോപ്പനോ , കൊപ്പനൊ ,സരിതക്കോ ബന്ധം ഉണ്ട് എന്ന് നടത്തിയ അഴിമതിയുടെ പേരിൽ ഉമ്മൻ ചാണ്ടിക്കും ബന്ധം ഉണ്ടെന്ന് കോടതി വിമർശനം ഇടത് പക്ഷക്കാർ ആവുന്നത്ര ശ്രമിച്ചു . ഉമ്മനെ രാജി വെയ്പ്പിക്കാൻ . ഒടുവിൽ കോടതിയെ സ്വാധിനിച്ചു കൊണ്ട് ഒരു സാധാരണ പൌരന് പോലും കിട്ടാത്ത സാമൂഹിക നീതി പ്രമാണം ഒരു മുഖ്യന് നേരെ വീശുന്നവരോടാണ് എന്റെ ചോദ്യം ,സലിം രാജ് ഉൾപ്പെട്ട കേസിൽ മുഖ്യ മന്ത്രി രാജി വെയ്ക്കണം പോലും :)മുഖ്യ മന്ത്രി രാജി വെയ്ക്കണം എന്ന് ആരോ പറയുന്നത് കേട്ടു .സ്വന്തം മകനായ ചാണ്ടി ഉമ്മന് വേണ്ടി ഉമ്മൻ ചാണ്ടി ഒന്നും നേടിയതായും കണ്ടില്ല .എന്റെ അഫിപ്രായത്തിൽ  സ്വന്തം മകന് വേണ്ടിയും എന്തെങ്കിലും നേടിയിട്ട് മാത്രമേ നിങ്ങൾ രാഷ്ട്രീയത്തിൽ നിന്നും ഇറങ്ങാവൂ .ആന്റണിയും കറ പുരളാത്ത കൈകളും ആയാണ് ഇനി കേരളാ രാഷ്ട്രീയത്തിൽ ഇല്ല എന്ന് പറയുന്നത് .അദ്ദേഹവും സ്വന്തം കുടുംബത്തിൽ എന്തെങ്കിലും കൊണ്ടുപോയതായി എനിക്കറിയില്ല . പത്ര വാർത്തകൾ ഇല്ല .  ന്യൂസ്‌ ഇല്ല !!
രണ്ട് കാലിലും മന്തുള്ള രാഷ്ട്രീയക്കാർ ഒരു കാലിൽ ഒരു സൈഡിൽ മാത്രം മന്തുള്ള ഒരുത്തനെ മന്താ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന മൈരിൽ നിന്നും ഉയിർക്കൊണ്ടതാണ് ഈ പോസ്റ്റ്‌ :)

Monday, January 20, 2014

മോഡി ക ചായ് ദൂക്കാൻ !

ഏകാങ്ക നാടകം ...

പുണ്യപുരാതന ഷാപ്പന്നൂർ ഗ്രാമത്തിലെ തിരക്കേറിയ ഒരു കവല.രംഗം തുടങ്ങുമ്പോൾ ഷാപ്പന്നൂർ കവലയിലെ നാലും കൂടിയ മുക്കിലെ എക്സ്പ്രസ് ഹൈവേയിൽ കൂടി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ശബ്ദങ്ങളും ഇടയ്ക്കിടെ വാഹനത്തിന്റെ വെളിച്ചത്തിൽ ഓം നമോ .. നാരായണ .. മോഡി ടി ഷോപ്പ് എന്ന ബോർഡും കാണാം .അരങ്ങ് മുഴുവൻ ഇരുട്ടിൽ ആഴ്ന്ന് നില്ക്കുകയാണ് . ഇടയ്ക്കിടെ പെണ്‍കുട്ടികളുടെ കരച്ചിലുകളും , അടുത്തുള്ള സമരപന്തലിലെ കൂർക്കം വലികളും ഒഴികെ മറ്റൊന്നും കാഴ്ചക്കാരിൽ എത്തുന്നില്ല . അടുത്തുള്ള മുസ്ലീം പള്ളിയിലെ സുബഹി നിസ്കാരത്തിനുള്ള വാങ്ക് വിളി അന്തരീക്ഷത്തിൽ മുഴങ്ങുന്നതിനോടൊപ്പം , കൗസല്യാ .... എന്ന് തുടങ്ങുന്ന ഭക്തി ഗാനവും അടുത്തുള്ള അമ്പലത്തിൽ നിന്നും മുഴങ്ങുന്നു . രംഗത്തിൽ പതുക്കെ പ്രകാശം പരക്കുന്നു ... ടോർച്ചിന്റെ വെട്ടത്തിൽ നരച്ച താടിയുള്ള , ആളിനും പൊക്കത്തിനും ...ആരെ കണ്ടാലും  തൂത്തെറിയാൻ ശക്തിയുമുള്ള ഒരാൾ ... രംഗത്തേക്ക് കടന്ന് വരികയും ചെയ്യുമ്പോൾ അരങ്ങിലെ പ്രകാശം പൂർണ്ണമാകുന്നു . ഓം നമോ മോഡി വക ടീ ഷോപ്പിന്റെ വാതിലുകൾ നീക്കി , അകത്തേക്ക് നോക്കി കൊണ്ട് ...വന്നയാൾ

മോഡി -   അരെ സാലെ മണി .... തു അഭി തക് നഹി ഉടായ    ഹോ പുത്ര് പുത്ര് മണി ... ഉടാവോ ... ഉല്ലു കി ബച്ചേ ... അഭി .. പാഞ്ച് ബച്ഗയ  !

അകത്ത് നിന്നും മണിശങ്കർ അയ്യർ എന്ന തമിഴ് പയ്യൻ കയ്യിൽ ഒരു കിണ്ടിയും കുറെ പൂക്കളുമായി രംഗത്തേക്ക് കടന്നു വന്ന് കൊണ്ട് .. മാപ്പ് കീജിയേ ഭായി മേം പൂജാ കമരേം മേം ഥ !

മോഡി - ക്യാ തൂ ..സോണിയാ കൊ പൂജാ കർത്താ ഥാ .. ഓ ഫി ഏ ദൂക്കാൻ മേം കാം കർക്കെ ... ഉല്ലു കാ ദൂം .. ഹാത്ത് സാഫ് കർക്കെ ഗ്ലാസ്‌ ഓർ പർത്തൻ സാഫ് കരോ ...ജൽദി !

മണി - ജി ..സാബ് ... അരയിൽ തോർത്തും കെട്ടി മണി ശങ്കർ അടുക്കളയിലേക്ക് കയറുന്നു .

മോഡി - കേരളാ സമരപന്തലിലെ നിരാഹാര പന്തലിൽ നിന്നും പത്ത് കുറ്റി പുട്ടിനും പഴത്തിനും ഓർഡർ ഉള്ളപ്പോഴാണ് , അവന്റെ ഒരു ഒടുക്കത്തെ പൂജയും കർമ്മവും .

മോഡി അകത്തേക്ക് കയറി വേഷം മാറി ചായ അടിക്കുവാനുള്ള അടുപ്പിന് തിരി കൊളുത്തുന്നു .

ശിവ ശിവ ഇപ്പോൾ ഗ്യാസിനോക്കെ എന്താ വില ... അതും തൊട്ടാൽ പൊള്ളുന്ന വിലയിൽ ..ഇനി ചായക്കും ഉഴുന്ന് വടയ്ക്കും പൊരൊട്ടയ്ക്കും വില കൂട്ടണം .
ഈ സർക്കാർ എന്ത് ചെയ്തു എന്ന് എനിക്ക് മനസിലാകുന്നില്ല . കള്ളന്മാർ ... പെരും കാട്ടു കള്ളന്മാർ !

അടുത്തുള്ള നിരാഹാര  സമരപന്തലിൽ നിന്നും രാവിലത്തെ ഓർഡർ ആയ പുട്ടിനും കടലയ്ക്കും വേണ്ടി സഖാക്കൾ മോഡിയുടെ കടയിൽ വന്നു കൊണ്ട്
ആരെ .. മോഡി സാബ് .. കൈസാ ഹെ തു .. സുബ സുബ  താസാ ഖബർ ക്യാ ഹെ ഭായി സാബ് ...

മലയാളം പത്രം ഇടുന്ന മനോരമ ന്യൂസ്‌ ബോയ്‌ അന്നത്തെ മലയാളം പത്രം മുന്നിലേക്ക് എറിഞ്ഞ് കൊണ്ട് മിന്നൽ വേഗത്തിൽ പായുന്നു ....

മലയാളം പത്രം വായിക്കുന്ന സഖാക്കൾ -വിശ്വസിക്കാൻ കഴിയുന്നില്ല .. വിശ്വസിക്കാൻ കഴിയുന്നില്ല ( രംഗം ആകെ പ്രകാശ മായം ) ലൈറ്റ്കൾ മിന്നി മിന്നി പ്രകാശിക്കുന്നു ... കെടുന്നു .. പ്രകാശിക്കുന്നു .. കെടുന്നു .....

ആദ്യ സഖാവ് -ഇത് ലവൻ കൊന്നതായിരിക്കണം .അല്ലെങ്കിൽ ഇങ്ങനെ ഒരു മരണം ....
രണ്ടാമത്തെ സഖാവ് - ലവൾ ആദ്യമേ ഇങ്ങനെയായിരുന്നു .. എന്നാലും പെട്ടന്നുള്ള ഈ മരണം .. വിശ്വസിക്കാൻ കഴിയുന്നില്ല . ഇത്തവണ നമ്മൾ തന്നെ ജയിക്കും . തിരോന്തരത്തെ സഖാക്കളോട് ഒരു മാർച്ച്‌ നടത്താൻ പറഞ്ഞാലോ ....

അകത്ത് നിന്നും മണി - ഓർഡർ റെഡി !
പുട്ടും കടലയുമായി സഖാക്കൾ പോകുന്നു .

നിരത്തിൽ കൂടി അടുത്ത് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി കളുടെ വാഹന പ്രചാരണങ്ങൾ കടന്ന് പോയിക്കൊണ്ടിരി ക്കുകയാണ്  ഇപ്പോൾ .

വണ്ടികളിലെ ശബ്ദ കോളാമ്പികളിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്നു .

ഗൊദ്രയിലെ വംശീയ കലാപത്തിൽ ഉയരാതെ നമ്മളെ ഉയർത്തു പാട്ടുകളായി ഇപ്പോഴും ഉറക്കം ഉണർത്തുന്ന ശബ്ദങ്ങളായി തീരുന്നില്ലേ അന്ന് ജീവൻ വെടിഞ്ഞ നമ്മുടെ സഹോദരങ്ങൾ ....

കോടികൾ വെട്ടിച്ച് വംശീയ ആധിപത്യം സ്ഥാപിക്കുവാൻ ഇപ്പോഴും സ്വന്തം മകനെ അടുത്ത പ്രധാനമന്ത്രിയാക്കുവാൻ ശ്രമിക്കുന്ന  ഇറ്റാലിയൻ വംശജക്ക് നിങ്ങളുടെ വോട്ടുകൾ കൊടുക്കണോ വേണ്ടയോ എന്ന് ....

കേരളത്തിലെ സ്ത്രീകളെ കറുത്തവരും ഇരുണ്ടവരും എന്ന് വിശേഷിപ്പിച്ച ആം ആദ്മികളെ അവരുടെ ചൂലുകൾ കൊണ്ട് തന്നെ നമ്മൾ ......

സ്റ്റേജിലെ പ്രകാശം പെട്ടെന്ന് ഇരുളുന്നു പ്രകാശിക്കുന്നു .. വൈകുന്നേരത്തെ മുസ്ലീം പള്ളിയിലെ ഇശാ നിസ്കാരത്തിന് വേണ്ടിയുള്ള വാങ്ക് വിളികളും അടുത്ത അമ്പലത്തിലെ കൃഷ്ണ കൃഷണ മുകുന്ദ .. എന്ന ഗാനവും ഒപ്പം അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലെ പള്ളി മണികളും ഒപ്പം മുഴങ്ങുന്നു .

ഒരു സാധാരണക്കാരൻ മോഡിസ് ടീ ഷോപ്പിലേക്ക് കടന്ന് വന്ന് കൊണ്ട് കടുപ്പത്തിൽ ഒരു ചായയും ഒരു പ്ലേറ്റ് ഉഴുന്ന് വടയ്ക്കും ഓർഡർ ചെയ്യുന്നു .

സാധാര - ഈ പാർലമെന്റിലെക്കുള്ള  വഴി ഏതാണ് ?
മണി - താൻ ഇവിടുത്തെ നാട്ടുകാരൻ ആണടോ .... മണികൾ മുഴങ്ങുന്ന ശബ്ദം താൻ കേൾക്കുന്നില്ലേ അതിലെ നേരെ നടന്നാൽ പാർലമെന്റിൽ എത്താം ...

സാധാ- അപ്പോൾ ഈ മണികൾ മുഴങ്ങുന്നത് എനിക്ക് വേണ്ടിയും ആകാം അല്ലേ ചേട്ടാ .....

മണി -താൻ എന്നെ മണി .. കിണി ... എന്നൊന്നും വിളിക്കണ്ടാ .. തനിക്ക് വേണ്ടത്
ഞങ്ങൾ തരും ...
സാധാ രണ - മോഡി സാബ് ഇവിടെ ഇല്ലേ ?
മണി - മോഡി അടുത്ത പ്രസംഗ വേദിയിലേക്ക് പോയിരിക്കുകയാണ് .. ഈച്ചയെ അടുപ്പിൽ ഇട്ട് കരയിച്ചതിൽ മോഡിക്ക് ദുഃഖം ഇല്ലെന്ന് രേഖപ്പെടുത്താൻ ...
സാധാ--അപ്പോൾ മണി .. മണി പോകുന്നില്ലേ ... ഈച്ചയെ മന പൂർവമാണ് , മുൻ വൈരാഗ്യത്തോടെയാണ് അടുപ്പിൽ ഇട്ട് ചുട്ട് കൊന്നത് എന്ന് പറയുവാൻ ..
മണി- എനിക്കെവിടെയാടോ നേരം ? ഇവിടുത്തെ അലക്കുകൾ കഴിഞ്ഞാൽ നേരെ ജൻ പത്തിലേക്ക് പോണം .. അവിടെയും നനച്ചും തേച്ചും കൊടുക്കാൻ കാണും പിടിപ്പത് ......

ഷാപ്പന്നൂരിന്റെ തെരുവീഥികളിൽ കൂടി അപ്പോഴും വാഹനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പോകുന്നത് കേൾക്കാം ....അപ്പോഴാണ്‌ തലയിൽ കെട്ടുള്ള  ഒരു സിംഗും കുടുംബം എന്ന് തോന്നുന്ന ഒരു മദാമ്മയും കൂടെ പപ്പു മോനും കൂടെ മോഡീസ് ടീ ഷോപ്പിൽ കയറുന്നത് .
വന്നയുടനെ മദാമ്മ - വീ നീഡ്‌ സം പൊറോട്ടസ് ആൻഡ്‌ ചിക്കൻ കറീസ് ... വാട്ട്‌ യു നീഡ്‌ സർദാർ ? ( മദാമ്മയുടെ ഓർഡർ അനുസരിച്ച് അത് തന്നെ മതി എന്ന് തലയാട്ടുന്ന സർദ്ദാർ ).

മണി - യെസ് ... മാഡം  എന്ന് തല കുമ്പിട്ട്‌ കൊണ്ട് അകത്തേക്ക് പോകുന്നു ...

മദാമ്മ -സർദാറിനോട്- ഡു യു നോ മോഹൻ .... വണ്‍ ഡേ മൈ സണ്‍ വിൽ ബികം  ഫേമസ് ....

സർദ്ദാർ അതിനനുസരിച്ച് തലയാട്ടുന്നു .

പെട്ടന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടും കുരവയുമായി അടുത്ത വാഹനവും ഷാപ്പന്നൂർ നിരത്തിൽ കൂടി കടന്ന് വരികയും പപ്പു മോൻ തുള്ളി ...ത്തുള്ളി .. വാഹനത്തിന്റെ പുറത്ത് കയറുകയും ചെയ്യുന്നു.

മദാമ്മ അകത്തേക്ക് നോക്കി  ചിരിച്ചു കൊണ്ട് ... മൈ സണ്‍ ഈസ്‌ അൽവയ്സ് എ കോമാളി ... ഇസന്റ് ഇറ്റ്‌ സർദ്ദാർ ... സർദ്ദാർ അതെ എന്ന അർത്ഥത്തിൽ തലയാട്ടുന്നു ... പാക്ക് ദ പൊറോട്ടസ് ആൻഡ്‌ ചിക്കൻ കറി.

മണി ശങ്കരൻ പൊതിഞ്ഞ് കൊണ്ട് പൊറോട്ടയും ചിക്കൻ കറിയും കൊടുത്ത്
വണങ്ങി കൊണ്ട് ... ഇറ്റ്സ് ടണ് മാഡം  എന്ന് പറയുന്നു ....

അപ്പോൾ മോഡീസ് ടീ ഷോപ്പിൽ ഇരിക്കുന്ന സാധാരണക്കാരൻ - എന്റെ കടുപ്പത്തിലെ ഒരു ചായയും ഉഴുന്ന് വടയും എന്ന് ചോദിക്കുമ്പോൾ രംഗത്ത് തിരശീല വീഴുന്നു .

Thursday, January 16, 2014

കിളി പോയി !

നമ്മടെ നാട് ശരിയല്ല ! നാട് പണ്ടേ ശരിയല്ല .. പിന്നെയും എങ്ങനെ മഹത്തുക്കളായ ശ്രീ നാരായണഗുരുവും ചട്ടമ്പി സ്വാമികളും വെള്ളാപ്പള്ളി നടേശനും അച്യുതാനന്ദനും എല്ലാം .. എന്തിന് ഒടുവിൽ ശശി തരൂർ പോലും കേരളത്തിൽ ജനിച്ചു എന്നതാണ് എനിക്ക് മനസിലാകാത്തത് . കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ കൊന്ദാന്ദ്രിയോസ് ഓഫ് ഡിങ്കോളിഫിക്കെഷൻ അഥവാ " എന്തൊരു കൊണാത്തിലെ നാടാടോ ഉവ്വേ " എന്ന് മമ്മൂട്ടിയെ കൊണ്ട് പറയിക്കുന്നതും നമ്മുടെ നാട്ടിലെ അവസ്ഥയാണ് . നല്ലതൊന്നും നന്നാകാൻ നമ്മുടെ നാട് അനുവദിക്കില്ല :)

ശശി ... ശശിയായി ... തുടങ്ങിയ വാക്കുകൾ പോലും മലയാളത്തിന് സംഭാവന ചെയ്ത ഒരാൾ എന്ന നിലയിലല്ല ഞാൻ ശശി തരൂറിനെ ബഹുമാനിക്കുന്നത്‌ . സുനന്ദയുടെ വിയർപ്പോഹരി പറ്റി , കേരളത്തിന് വേണ്ടി ഒരു ഐ.പി എൽ വേണമെന്ന് വാദിക്കുകയും അത് കൊണ്ട് വരികയും ചെയ്ത ശശി  !ഇന്ത്യ എന്റെ രാജ്യമാണ് , എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് എന്ന പ്രതിജ്ജ ചൊല്ലുമ്പോൾ വെറുതെ മൻ മോഹൻ സിംഗിനെ പോലെ പ്രതിമ പോലെയല്ല നില്ക്കേണ്ടത് മറിച്ച് ഒബാമയെ പോലെയോ ജോർജ് ബുഷിനെ പോലെയോ നെഞ്ചിൽ വലത് കരം ചേർത്ത് വെച്ച് കൊണ്ട് വേണം നമ്മുടെ പ്രതിഞ്ജ ചൊല്ലേണ്ടത് എന്ന് നമ്മളെ പഠിപ്പിച്ച ശശി ! കാലികൾ പോലും യാത്ര ചെയ്യുവാൻ അറയ്ക്കുന്ന എക്കണോമി ക്ലാസ്സിൽ( അഥവാ കാലി ക്ലാസ്സിൽ ) വേണോ എന്നെ പോലെയുള്ള ഒരു എം.പി യും മന്ത്രിയും യാത്ര ചെയ്യേണ്ടത് എന്ന് ശക്തമായി പ്രവാസികളുടെ നെഞ്ചിൽ വിരൽ ചൂണ്ടി ചോദിച്ച ശശി !ഒടുവിൽ ജീവിതം ആസ്വദിക്കേണ്ടതാണ് എന്നും ശരിയത്ത് നിയമ പ്രകാരമുള്ള രണ്ടോ മൂന്നോ വിവാഹങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല എന്നും അതിന് രാജ്യത്തിന്റെ അതിർത്തികൾ ഒരു പ്രശനമല്ല എന്നും പഠിപ്പിച്ച ശശി !ഭാരതം എന്റെ നാടാണ് എന്നും ഭാരതത്തിലെ സ്ത്രീകൾ എല്ലാം എന്റെ സഹോദരികളാണ് എന്ന് വിശ്വസിക്കുന്ന ശശി !അന്യ രാജ്യത്ത് നിന്നും ഒരു കാമുകിയോ ഭാര്യയോ ഉണ്ടാകുന്നതിൽ ഇനിയും പ്രായം ഒരു വിഷയമല്ല .. വിഷയമാണ് കാര്യം എന്ന് വിശസിക്കുന്ന ശശി !

ബാൻ കി മൂണിനെതിരെ മത്സരിച്ചതൊഴിച്ചാൽ മറ്റൊരു മത്സരത്തിലും തോൽക്കാത്ത ശശി .. പക്ഷെ തോറ്റത് കിളി പാടിയപ്പോഴാണ് . തിരോന്തരത്ത്‌ നിന്നപ്പൊഴെല്ലാം പുസ്പം പോലെ പാസായ ശശിയുടെ മിഡിൽ സ്റ്റമ്പ് സുനന്ദയുടെ ഒറ്റ യോർക്കറിൽ തെറിച്ച് പോകുന്ന കാഴ്ചയാണ് ഇന്നലെ നമ്മൾ കണ്ടത് .കള്ളക്കിളി അങ്ങനെ പല കഥകളും കി ... കി  .. എന്ന് പലയിടങ്ങളിലും പാടി നടക്കുന്നുണ്ട് എങ്കിലും കിളി പോയത് ശശിക്ക് മാത്രമാണ് .

നമ്മുടെ നാട് ശരിയാവില്ല എന്ന് മാത്തുക്കുട്ടിയും  , ശശിയും  ഇനിയും ശശിയാകാൻ വേണ്ടി കാത്തിരിക്കുന്ന ഈ ഞാനും പറയുന്നത് ഇത് കൊണ്ടാണ് .. നമ്മുടെ നാട് ശരിയാവില്ല !പാക്കിസ്ഥാനിൽ ഉള്ള ഒരു മാധ്യമ പ്രവർത്തകയും ശശിയുമായി കഴിഞ്ഞ മെയ് മാസം മുതൽ ബന്ധമുണ്ട് എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് മാധ്യമങ്ങൾക്ക് മുൻപിൽ വന്നതും ഈ സുനന്ദയാണ്‌ ! താൻ കുറെ കാലമായില്ലേടെ ഇങ്ങനെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കുന്നു ... തനിക്കൊന്നും നാണമാകുന്നില്ലേടെ .... വേണ്ടി വന്നാൽ തന്റെ മുഖത്തും ഞാൻ മദ്യ മൊഴിക്കും ... നേരത്തെ വീട്ടിൽ പോകാൻ നോക്കടെ ... എന്ന് പറഞ്ഞതും ... വിവാഹ ബന്ധം വേണ്ടി വന്നാൽ വേർപെടുത്തും എന്ന് പറഞ്ഞ് നമ്മളെ ആശ്വസിപ്പിച്ചതും ഈ സുനന്ദയാണ്‌ .. സുനന്ദ പുഷ്കർ അത്ര ശരിയല്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ..

  ഞങ്ങളെ ആശിപ്പിച്ചു !ഇപ്പോൾ അവർ എല്ലാം ഒന്നായി ... വെറുതെ നമ്മുടെ കിളിയും പോയി !!
 

Friday, January 10, 2014

ചൂലിൻ ഭാരം കഠിനമെന്റയ്യപ്പാ !!

പെട്ടന്നാണ് ആകാശത്ത്‌ നിന്നും ഒരു വെള്ളിടി വെട്ടിയത് ! ഗൌതമന് ബോധി വൃക്ഷത്തിന്റെ തണലിൽ ഇരുന്നപ്പോഴാണ് ബോധം ഉണ്ടായതെങ്കിൽ , നാണം കെട്ടവർക്ക് ആൽമരം തണലാകുമെങ്കിൽ , ക്രിസ്തുവിനോ മുഹമ്മദിനൊ ആദ്യമേ ബോധം ഉണ്ടായിരുന്നു എങ്കിൽ ( അവർ സ്പെഷ്യൽ കാറ്റഗറിയിൽ പെട്ടവരാണ് . അവർക്ക് ആദ്യം മുതലേ ബോധം ഉണ്ടായിരുന്നു . ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .. അതിന് ശേഷം സൃഷ്ടിച്ചവരാണ് ഇവർ രണ്ടു പേരും ).മഞ്ഞിന്റെ അടിയിൽ കിടന്നപ്പോഴാണ്‌ അമേരിക്കൻ മലയാളികൾക്ക് ബോധം ഉദിച്ചത് . കോണ്‍ഗ്രസിൽ നിന്നും  നിയോ ഫ്യൂടലിസ്റ്റുകളായ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും കൂട്ടമായി രാജി വെച്ച് കൊണ്ട് ചൂലാണ് തണൽ എന്ന് പറഞ്ഞ് കൊണ്ട് നമ്മുടെ ആം ആദ്മിയിൽ ചേരുന്നു .ചൂലാണ് ഇവരുടെ ശരണം എന്ന് പണ്ട് മുതലേ കേൾക്കാൻ തുടങ്ങിയതാണ്‌ എങ്കിലും ശക്തമായ ഒരു പിന്തുണയുമായി ഡൽഹിയിലെ കെജ്രിവാൾ ചെങ്കോട്ട പിടിച്ചെടുത്തതും , ഭാരതമൊട്ടാകെ മെമ്പർഷിപ്പ് ക്യാമ്പൈൻ നടത്താൻ തുടങ്ങിയതും അമേരിക്കൻ മലയാളികളിൽ കുറച്ചല്ല ഉന്മേഷം പകർന്നിരിക്കുന്നത് .

ഞാൻ എന്റെ ഓർമ്മയിൽ ഒരിക്കൽ മാത്രമേ കേരളത്തിൽ വോട്ട് ചെയ്തതായി ഇപ്പോൾ ഓർക്കുന്നുള്ളൂ . അത് പി.ജെ കുര്യൻ മാവേലിക്കരയിൽ നിന്നും പാർലമെന്റിൽ മത്സരിച്ചപ്പോഴോ അല്ലെങ്കിൽ എം.എം ഹസൻ കായംകുളം നിയമസഭ മണ്ഡലത്തിന് വേണ്ടി മത്സരിച്ചപ്പോഴോ എന്ന് കൃത്യമായി ഓർമ്മയിലും കിട്ടുന്നില്ല . എങ്കിലും ഒരിക്കൽ എന്റെ സമ്മതിദാന അവകാശം ഞാൻ വിനിയോഗിച്ചതായി ഓർക്കുന്നു . ഇപ്പോഴും വോട്ടർ പട്ടികയിൽ എന്റെ പേരും ഉണ്ടെന്നാണ് അറിവ് .....അമേരിക്കൻ പൗരനായ ഒരാൾ പോലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്തി എന്നാണ് സ്ഥിതികരിക്കാത്ത റിപ്പോർട്ട് .(പക്ഷെ ആ വോട്ട് കൊടുത്തയാൾ തോറ്റു പോയി ) . ഭാരതം എന്റെ രാജ്യമാണ് എന്നും ഭാരതത്തിലെ എല്ലാ സഹോദര സഹോദരികളും എന്റെയും ആരെയൊക്കെയോ ആണെന്ന ഒറ്റ വിശ്വാസത്തിന്റെ പുറത്താണ് .. വേണേൽ ഒബാമയ്ക്കോ ഹിലാരി ക്ലിന്റനോ വോട്ടുകൾ കൊടുക്കാം എന്ന് അമേരിക്ക പറഞ്ഞിട്ടും ഇപ്പോഴും ഞാൻ .. ഞാൻ മാത്രം ഇന്ത്യൻ പൗരനായി തുടരുന്നത് എന്നത് നിങ്ങൾ ഓർക്കണം .എങ്കിലും കേരളത്തിലെ ഓരോരോ ചലനങ്ങളും രാഷ്ട്രീയ മാറ്റങ്ങളും എന്തിന് സരിതയും ... എറണാകുളത്ത് നിന്നും പുതുപ്പള്ളി വഴി തിരോന്തരത്തെക്കുള്ള ബൈ പാസും എന്റേത് കൂടിയായി മാറുന്നത് .

എന്നാൽ കൃത്യമായ യാതൊരു അജണ്ടകളും ഇല്ലാതെ അപ്പപ്പോൾ വരുന്ന കാറ്റിന് മുറം തൂറ്റാം എന്നോ അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാം എന്നോ കരുതിയിറങ്ങിയിരിക്കുന്ന അമേരിക്കൻ മലയാളികളുടെ ഇടയിൽ കാണുന്ന രാഷ്ട്രീയ ധ്രുവത്തെയാണ് ഞാൻ പുശ്ചിച്ച് തള്ളിക്കളയുന്നത് .നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന് കൃത്യമായ ഒരു അളവുകൾ വേണം . നമ്മുടെ ലക്ഷ്യം നമ്മൾ മനസിലാക്കുമ്പൊഴെ നിങ്ങൾ യഥാർത്ഥ ഒരു ഭാരതീയനാകൂ . രാഷ്ട്രീയത്തിൽ വരുന്നവർ എല്ലാം നാടിനെ സേവിക്കുവാൻ വേണ്ടിയാണ് വരുന്നത് എന്ന കാഴ്ചപ്പാട് വേണ്ട .ചിലർ കള്ളന്മാർ ഉണ്ടാകും .. ചിലർ കൊള്ളക്കാരുമാകാം . പക്ഷെ പൊതുവെ പുറത്ത് നിന്ന് നോക്കിയാൽ , അവർ ഇന്ത്യയെ എങ്ങനെ കാണുന്നു എന്നത് നമ്മൾ ശ്രദ്ധിക്കണം . ഇപ്പോൾ ദേവയാനിയുടെ കാര്യം തന്നെ നമുക്കെടുത്ത് രാവിരവുവോളം നമുക്ക് ചർച്ച ചെയ്യാം .. അതിൽ ഇന്ത്യയുടെ നിലപാട് എങ്ങനെയായിരുന്നു എന്നത് നമുക്ക് ചർച്ചിക്കാം .എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ ക്ലച് പോലും പിടിക്കാതെ വേണേൽ ഞങ്ങളും ചൂലിനെ കേന്ദ്രത്തിൽ താങ്ങിക്കൊള്ളാം എന്ന് പറയുന്നു . വർഷങ്ങളുടെയോ നൂറ്റാണ്ടിന്റെയോ പഴക്കമുണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് .. എന്നിട്ടും എന്തിനീ ദുര്യോഗം ?

എന്റെ കാറിന്റെ അടിയിൽ ഒരു തെരുവ് പട്ടി പെട്ട് പോയാൽ ഞാൻ അതിനെ ചൊല്ലി കരയണോ എന്ന് ചോദിച്ച മോഡിയാണ് .. വർഷങ്ങൾ ഒന്ന് കഴിഞ്ഞ് ഈ വർഷത്തെ ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തു എന്നറിഞ്ഞപ്പോൾ പശ്ചാത്തപിക്കുന്നത് .ഗുജറാത്ത് കലാപം കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്ന ബി.ജെ.പിക്കാരോട് എനിക്കൊന്നെ ചോദിക്കാനുള്ളു ... മോഡി അധികാരത്തിൽ എത്തിയാൽ ഭാരതത്തിലെ മത ന്യൂനപക്ഷങ്ങൾക്ക് നിങ്ങൾ എന്താണ് വാഗ്ദാനം ചെയ്യുന്നത് .. അവരും "നമോ നമോ "എന്ന് പറഞ്ഞ് കൊണ്ട് കാൽക്കൽ വീഴണോ ? കിരണ്‍ ബേദിയെ ഞാൻ എന്നും ബഹുമാനിക്കുന്ന ഒരു ഓഫീസറാണ്  . അണ്ണാ ഹസാരെയുടെ പ്രതിമകൾ നിർമ്മിക്കണം എന്ന  ആവശ്യവുമായി അണ്ണാ ഹസാരെ ബി.ജെ,പി നേതാക്കളുടെ കാലുകൾ കഴുകിയത് നമ്മൾ മറക്കരുത് . കിരണ്‍ ബേദിയും പറഞ്ഞത് ഇന്ത്യയിൽ സുസ്ഥിരവും സുതാര്യവുമായ ഒരു ഭരണം വേണം എന്നുള്ളത് കൊണ്ട് ഞാൻ എന്റെ വോട്ട് ബി.ജെ.പി ക്ക് കൊടുക്കും എന്നാണ് . അഞ്ഞൂറിൽപരം  ലോകസഭാ സീറ്റുകൾ ഉള്ള ഭാരതത്തിൽ കേവലം നൂറോ നൂറ്റമ്പതോ സീറ്റുകൾ ബി.ജെ.പി പിടിച്ചാലും ഭാരതം ഭരിക്കുവാൻ കഴിയുമോ ? ഇല്ല എന്ന് തന്നെ പറയണം .

ഇവിടെയാണ്‌ ചൂലിന്റെ ആവശ്യം നമുക്ക് വരുന്നത് ... ഡൽഹിയിൽ തോറ്റതി ന്റെ ഷീണം ബി.ജെ.പി കേന്ദ്രത്തിൽ തീർത്താൽ ( ഡൽഹിയിൽ ആം ആദ്മിയുടെ കൂടെ ഭരണത്തിൽ ഏറാൻ കഴിയാതിരുന്നത് ചരിത്രപരമായ മടയത്തരം ആണെന്നും , സത്യത്തിൽ ഡൽഹി ഭരിക്കുന്നത്‌ ആം ആദ്മിയാണ് എങ്കിലും കൊണ്ഗ്രീകളുടെ കൈപ്പത്തിക്കുള്ളിൽ തന്നെ ചൂല് കൊണ്ട് കൊടുത്തു എന്ന് മറ്റുള്ളവരും വിലപിക്കുന്ന ഈ സമയത്ത് ) കേന്ദ്രത്തിൽ കിരണ്‍ ബേദി പറഞ്ഞത് പോലെ ഒരു സുസ്ഥിര ഭരണം ഉണ്ടാകുമോ എന്ന് ഞാൻ സംശയിക്കുകയാണ് .

പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും ഇല്ലെങ്കിൽ തന്നെയും ,എന്നാൽ കുഴപ്പമുള്ളതുമായ ഒരു ഭരണ സംവിധാനത്തെ ഇന്നലെ മറയത്ത് നിന്നും ഇറയ ത്തേക്ക് വന്ന ഒരു ചൂൽ ഭരണ സംവിധാനം നീക്കി മാറ്റാൻ ശ്രമിക്കുന്നത് .എന്നാൽ ഈ ഭരണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ് . പ്രജകളായ നമ്മളാണ് ആരെ കേന്ദ്രത്തിലേക്ക് അയക്കണം എന്ന് തീരുമാനിക്കേണ്ടത് . അത് അമേരിക്കൻ മലയാളികളല്ല . സാറാ ജോസഫ്‌ ആം ആദ്മിയിൽ ചേർന്നു ... ഋഷി രാജ് സിംഗ് ആം ആദ്മിയിൽ ചെന്നു എന്നുള്ള പോസ്റ്റുകൾക്ക്‌ എന്താണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാമുഖ്യം എന്നത് നമ്മൾ ചിന്തിക്കണം . ഓരോ മനുഷ്യർക്കും അവരവരുടെ വ്യക്തി താല്പര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കുവാൻ ഭാരതം ഇടം നല്കിയിട്ടുണ്ട് . അതിനെ ഹനിക്കുവാൻ നമുക്കൊട്ടും അവകാശമില്ല .

 റിയൽ എസ്റ്റെറ്റുകളിലും ഷെയർ മാർക്കറ്റുകളിലും കോടികൾ നിക്ഷേപമായി ഇട്ടിട്ടുള്ള അമേരിക്കൻ മലയാളികൾ .... ജമ്മളും ആം ആദ്മി ഹെ ഭായി എന്ന് വിലപിച്ച് കൊണ്ട് മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു ഔചിത്യമില്ലായ്മ ... അത് മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ ....രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക്  കൃത്യമായ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കണം . മറ്റുള്ള മലയാളി സംഘങ്ങൾ ഒന്നും തന്നെ ഇവിടെ ക്ലച്  പിടിക്കാതെ പോകുമ്പോൾ എന്നാൽ അമേരിക്കൻ മലയാളികളെ ചൂല് കൊണ്ട് അടിക്കാം എന്നതാണ് ഇപ്പോഴത്തെ വെള്ളിടി വെളിപാട് !

 കൊടുംകാറ്റിനും , ധ്രുവ ചലനത്തിനും ... മഞ്ഞ് വീഴ്ചകൾക്കും , നയാഗ്ര പോലും ഐസ് കട്ടകൾ ആകുന്നതിനും മുൻപേയുള്ള ഒരു കോഴി കൂവൽ മാത്രമായി ഇതിനെ കണക്കാക്കിയാൽ മതി . കോഴി മൂന്ന് കൂവും മുൻപേ ചൂലുകൾ ഭാരതത്തെ ഒറ്റി കൊടുക്കും . വിശ്വസിച്ചാൽ നിങ്ങൾക്ക് നല്ലത് . കൃത്യമായ യാതൊരു അജണ്ടകളും ഇല്ലാതെ , അണ്ണാ ഹസാരെയുടെ സമരത്തിൽ നിന്നും ഉത്ഭവിച്ച ഒരു പാർട്ടിക്ക് എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയും .. അണ്ണാ ഹസാരെ പോലും ഇപ്പോൾ മോഡിയുടെ കൂടെയാണ് . എന്റെ അപേക്ഷ നിങ്ങളുടെ വോട്ടുകളോ ഭാരപ്പെടലുകളോ വിഫലമാക്കി കളയരുത് എന്നത് മാത്രമാണ് .

സുസ്ഥിരമായ ഭരണത്തിന് കൈപ്പത്തിക്ക് വോട്ടുകൾ കൊടുക്കുക .

ജയ് കൈപ്പത്തി ! 

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.