അന്തേവാസികള്‍

Thursday, November 21, 2013

നിരപരാധി

ഞാനിവന്റെ മേൽ
കുറ്റങ്ങൾ ഒന്നും കാണുന്നില്ല എന്ന് പറഞ്ഞവൾ
വീടിന്റെ വാതിൽ ചാരി ഇറങ്ങിപ്പോയ ആ രാത്രി !!

നിങ്ങൾ കരുതും ..
മാനസാന്തരപ്പെട്ട
കുഞ്ഞ് മറിയയുടെ മകൾ
അഞ്ജലി ദേവി എനിക്കായി അർപ്പിച്ചു
പോയ ദയാഹർജ്ജിയാകും 
അതിന്റെ പകര്പ്പാകും...
ഇതെന്ന് !!

അതിന്റെ പകർപ്പവകാശ  വാദവുമായി
കുഞ്ഞ് മറിയമോ  അല്ലെങ്കിൽ
റിപ്പോർട്ടർ ചാനലോ
 അവകാശികളായി
വരുന്നതെന്ന് ................!

എനിക്കൊരു പരാതിയുമില്ല
എന്ന് പറഞ്ഞവൾ പോയ ആ രാത്രി ..!

ആ രാത്രിയാണ് ......
ഞാനവളെ നെഞ്ചിൽ കുരുങ്ങിയ
ഒരു പൂമാലയായി കണ്ടത് !

പിന്നെ  ആ ഓരോരോ മുട്ടുകളിലും
മണികളിലും  ഒരിക്കലും പൊട്ടാത്ത
നൂലായി ഞാൻ മാറിയതും
കൊരുത്തു കൊടുത്തതും ..

അവളിലെ ഊർജ്ജം
വിൽക്കാൻ സഹായിക്കണം എന്ന് മാത്രമേ
എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നുള്ളൂ ...
സത്യം .. കാവിലമ്മയാണേ
സത്യം മാത്രമേ ഞാൻ ബോധിപ്പിക്കു .

അതെ രാത്രി തന്നെയാണ് അവൾ
ഇറങ്ങി പോയതും .

വാതിലിൽ മുട്ടി വിളിച്ചതോ
 നരച്ച ചാന്തുകൾ ചാർത്തുന്ന  പോലീസ്കാർ .

വാതിൽ ചാരി പോയപ്പോഴും
പോലീസ് പിടിച്ചപ്പോഴും ഞാനോ
അവളോ എന്തെങ്കിലും പറഞ്ഞതായി ഓർമ്മയില്ല ..
അറുക്കാൻ പോകുന്ന കുഞ്ഞാടുകളെ പോലെ
തല മറച്ചു കുനിച്ച് ......!

സമ്പ്രതി വാർത്താഹി സൂയന്താ ...
പ്രവാചക ....................!

ഇപ്പോൾ കിട്ടിയ വാർത്ത !

അവന്റെ മേൽ  എനിക്ക് പരാതിയില്ല
എന്ന് അവൾ കോടതിയിൽ ബോധിപ്പിച്ചു പോലും !


 

Friday, November 15, 2013

നാണപ്പൻ കാ ദോസ്ത് !

സമകാലീന മലയാള സാഹിത്യ സമരഭൂമിയിൽ എണ്ണപ്പെടുകയോ അല്ലെങ്കിൽ എണ്ണ പെടേണ്ട ഒരാളോ എന്ന നിലയിൽ വളർന്ന ഒരാളാണ് ശ്രീ. സുനിൽ പണിക്കർ . എന്നാൽ കാലത്തിന്റെ വൈകൃതം എന്ന കണക്കെ , ക്രമേണ അദ്ദേഹത്തെ സാഹിത്യ മണ്ഡലത്തിലെ ആഫ്രിക്കൻ പായലുകൾ സാഹിതി മണ്ഡലത്തിൽ നിന്ന് തന്നെ നിരന്തര ആക്രമണം മൂലം സമൂലം വെടിപ്പാക്കി ആഫ്രിക്കൻ പായലാൽ സമൃദ്ധമാക്കപ്പെട്ട 
ഒരു സാഹചര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത് എന്ന് പറയാതിരിക്കുവാൻ നിവർത്തിയില്ല .
 
തന്റെ മുന്നിലുള്ള സാമൂഹിക വൈകല്യങ്ങളെ , ക്ലേശങ്ങൾ കൂടാതെ , ഒരു ബ്രഷിൻ തുമ്പിനാൽ ഒരുക്കിയ കാരിക്കേച്ചർ മൂലമോ , അല്ലെങ്കിൽ മൂലമോ കാരണമോ ഒന്നുമില്ലാതെ , നാലോ അഞ്ചോ വരികളാൽ വികൃതമാക്കപ്പെട അലക്ഷ്യമായി എഴുതിയ ഒരു കവിത പോലെയോ നമ്മുടെ മുന്നിലെത്തിക്കുവാൻ എന്നും ശ്രീ . സുനിൽ  പണിക്കർ  ശ്രമിച്ചിട്ടുണ്ട് . കൂടുതൽ വരകൾ വരയ്ക്കുമ്പോൾ പെയിന്റിൽ മുങ്ങിയ ബ്രഷ് ചുമ്മാതെ വെള്ളത്തിൽ മുക്കി , പെയിന്റ് കലയ്വാൻ വേണ്ടി മാത്രം വെള്ള പേപ്പറിൽ കുത്തി വരക്കും . ഇവയ്ക്ക്  യാതൊരു ലക്ഷ്യവും കാണില്ല ... അന്നാൽ അത്തരം ഒരു വര പോലും സമകാലീന മലയാള കവിതാ ശാഖിയിൽ ശിഖരങ്ങൾ ആഴുന്ന ഒരു വൃക്ഷമായി മാറുമ്പോൾ ... ആ കാഴ്ചക്ക് ഒരു സുഖമുണ്ടാകും ....! കുളിർമ്മയുണ്ടാകും ... അത്തരം ഒരു കാഴ്ച്ചയിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത് !
 
ബാലാൽസംഗം ചെയ്യുവാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ കാലുകൾ അടുപ്പിച്ച് വെയ്ക്കണം എന്ന ന്യൂസ്‌ലാൻഡ്‌ വക്കീലിന്റെ വാദവും .. ബലാൽസംഗം തടയുവാൻ കഴിയില്ല എങ്കിൽ അത് ആസ്വദിക്കുവാനുള്ള ഒരു ഹൃദയവും നമുക്കുണ്ടാകണം എന്ന ഇന്ത്യൻ സുപ്രീം കോർട്ട് ജഡ്ജിന്റെ പ്രസംഗവും കേട്ട് തഴമ്പിച്ച നമ്മുടെ കാതുകൾക്ക് ഒരു പുത്തൻ ഉണര്വ്വുമായാണ്‌ ശ്രീ. സുനിൽ പണിക്കരുടെ ദോസ്ത് ... എന്ന കവിത വന്നു നില്ക്കുന്നത് എന്ന് കാണുമ്പോൾ , കാലവും , ദേശവും, ഭാഷയും ബഹിഷ്കരിച്ചുകൊണ്ടുള്ള ഒരു കവിയുടെ ആത്മപ്രക്ഷാളനമായി  മാത്രം ഈ കവിതയെ കണ്ടാൽ പോരാ !!
 
 കവിതകൾ തിരഞ്ഞെടുക്കുമ്പോഴും , കവിതാ പാത്രത്തിന് വേണ്ട പാത്ര സൃഷ്ടി അദ്ദേഹം നടത്തുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമായി "ദോസ്ത് " എന്ന കവിതയിലെ കണാരനെ നമുക്ക് കാണാം .മറ്റുള്ള ഉദാഹരണങ്ങൾ നിങ്ങൾ തന്നെ അദ്ദേഹത്തിൻറെ കവിതകളിൽ നിന്നും കണ്ടെടുക്കുക .

ഇനി ഇവിടെ വെച്ച് നമ്മുടെ കപട സദാചാരികൾക്കും ... ലിന്ഗ വിശപ്പുള്ളവർക്കും പടിയിറങ്ങാം . ഞാനിനി പറയുവാൻ പോകുന്നത് കവിതയെ കുറിച്ചാണ് . ലിന്ഗ  വിശപ്പുള്ളവർ ..ഫയർ , ക്രയിം  തുടങ്ങിയ മാസികകൾ വായിക്കുകയും ദിവസവും അണ്ടർ വെയർ  മാറുകയും ചെയ്യുക . ഒരു ദിവസം ഒരു ജട്ടി മതി എന്ന് നമ്മൾ തന്നെ തീരുമാനിച്ചാൽ പുഴുകുത്തുകളും ലിന്ഗ കുത്തുകളും ഇല്ലാതെ ഷട്ടികൾ നമുക്ക് ഉപയോഗിക്കാം ... മാസത്തിൽ ഒരിക്കൽ കുളി , അതിനോടൊപ്പം അണ്ടർ വെയർ മാറ്റുക  എന്ന ശീലമുള്ളവർക്ക് , ലിംഗം തുണി കടിക്കാതെ തന്നെ , അമ്ലിക്കും യൂറിക് ആസിഡും കൂടി ചേർന്ന് തുണി കരണ്ട് തിന്നാം .. എന്നാൽ ഈ കവിതകളിലോ , വരികളിലോ ആരെങ്കിലും ഉണ്ടെങ്കിൽ ഇ സമയം രംഗം വിട്ട് പോകേണ്ടതുണ്ട് .

നാണപ്പൻ കാ ദോസ്ത് എന്ന് ഇതിന് പേരിടുവാൻ  കഴിയുമോ എന്ന് ഞാൻ ശങ്കിക്കുന്നു ... കാരണം , കവി നാണപ്പന് പറ്റിയ അമളിയോർത്ത്‌ , സ്വന്തം മുണ്ട് പൊക്കി വായനക്കാരെ കാണിക്കുകയാണ് .........

എടാ.. നാണപ്പ ... അല്ലെങ്കിൽ ക്ണാപ്പ .
ഇത് പോലെ ഒരു ഷട്ടി നിനക്കുണ്ടയിരുന്നെങ്കിൽ ....!!
സുഷിരങ്ങൾ വീഴുന്നത് പോകട്ടെ
ഷട്ടി പോലും ഇല്ലാതെയല്ലേ ഈ
മരത്തിലും , തെങ്ങിലും കവുങ്ങിലും
നീ സുഷിരം വീണ നിന്റെ ഷട്ടി ഓർത്തോർത്ത്
ഗ മ പഥ ..നീ ..നീ .. നീ .. ഗാന്ധാരം  ...!

നീ.... നീ ..നീ ...
ഗാന്ധാരത്തിലെ കുന്തിയെ പോലെ
വസ്ത്രമില്ലാതെ , ഉണ്ണിത്താനെ പോലെ
വസ്ത്രമില്ലാതാക്കിയ ഉണ്ണി കൃഷ്ണേ പോലെ
നിനക്കൊരു വി.ഐ പി ഫ്രെഞ്ചി എങ്കിലും
ധരിക്കാമായിരുന്നില്ലേ.. എന്ന് ..
മെല്ലെ .. മെല്ലെ .. ഉടുപടം
തെല്ലുയർത്തി  കവി ചോദിക്കുന്നത് ....
നീ .......സാ ..സ സ  .സദാ ..സാ ..
 സാക്ഷാല്കാരം ..ബലാൽകാരം
ഗാന്ദർവ്വം ... എന്തെങ്കിലും കോപ്പ് ..കാരം ........

ആ ....ആ ആ ആ ആ .അയ്യോ .

എന്ന് പറഞ്ഞ്  കൊണ്ട് കവി അവിടെ നിർത്തുന്നില്ല . എന്നതാണ് ഈ കവിതയുടെ ഹൈലൈറ്റ് .

കവി തന്നെ വീണ്ടും പറയുകയാണ്‌ ... എന്റെ വൈകാര വിഷുബ്ധ വേളകളിൽ പോലും എന്റെ അടി വയറ്റിൽ നിന്നും പൊങ്ങിയ വിയർപ്പിൻ തുള്ളികളെ പോലും ഒപ്പിയെടുത്ത നീയാണ് ദോസ്ത് ... നീയാണ് .. ദോസ്ത് ... നീയാണ് ദോസ്ത് .. എന്ന് പറഞ്ഞ്  നിർത്തുമ്പോൾ ഒരു കവിയുടെ , അല്ലെങ്കിൽ ഒരു മനുഷ്യന്റെ ജിവിതത്തിൽ അടക്കാൻ പറ്റാത്ത ആഗ്രഹങ്ങളെ പോലും  , അടക്കി നിർത്തിയ വി.ഐ .പി ഫ്രെഞ്ചിയാണ് ദോസ്ത് ... എന്ന് കവി പറഞ്ഞു വെയ്ക്കുകയാണ് . ഒരു ഘട്ടത്തിൽ  കവി ചോദിക്കുന്നുണ്ട് ... എത്ര നാൾ നീയിങ്ങനെ എന്റെ വികാരങ്ങളെ അടക്കി നിർത്തും ....... ? നിനക്ക് ബോറടിച്ചു തുടങ്ങിയില്ലേ എന്ന് ?

എങ്കിലും .. കവിയുടെയും .. നാണപ്പന്റെ പോലെയോ , ലിന്ഗ കവികൾ  പോലെയോ അല്ലാതെ തന്നെ ഉയർത്തി  കാട്ടുന്നുണ്ട് ഇവിടെ കവിതയുടെയും , വി .ഐ പി ഫ്രെഞ്ചിയുടെയും മഹത്വം ........ ഇവര്ക്കെല്ലാം എന്റെ ആയുരാരോഗ്യ സൌഖ്യങ്ങൾ നേർന്നുകൊണ്ട് ..

എന്നുമെന്നും നിങ്ങളുടെ സ്വന്തം കാപ്പിലാൻ .

കവിത വായിക്കാത്തവർക്ക്‌  കവിത ഇവിടെ മുഴുവനായി ഇടുന്നു .

താങ്ങിത്താങ്ങി ബോറഡിച്ചിട്ടുണ്ടാവണം....
എത്രകാലമായി ഇങ്ങനെ താങ്ങുന്നു...
എന്റെ മാനത്തിനും, അഭിമാനത്തിനും
വിലയിട്ട കാവലാൾ....
ശുദ്ധവായു കൊതിച്ചവരും, ...
വരണ്ട വേനലിനെ ഭയന്നവരും
ഒരിക്കലെങ്കിലും അപമാനത്തിന്റെ
കൊടുമുടി കയറിയിട്ടുണ്ടാവും, നിശ്ചയം...!
മുണ്ടുടുത്തിട്ടും നിന്നെ വേണ്ടെന്നുവച്ചവർ
‘ശുഷ്കാന്തി’ കാട്ടി ഭയപ്പെടുത്തിയതോർക്കുമ്പോൾ
ചിരിവരും...............
എസ്പെഷലി, ചെത്തുകാരൻ നാണപ്പൻ...
അസഹ്യമായ വെമ്പലുകളെ,
അണപൊട്ടലുകളെ അടക്കിവയ്ക്കാൻ,
അതിജീവിക്കാൻ പഠിപ്പിച്ചവനേ
നീയാണ്‌ ഒറിജിനൽ വി.ഐ.പി...
തുള വീണിട്ടും അടിത്തടത്തിൻ വിയർപ്പൊപ്പാൻ
എനിക്കുവേണ്ടി മാത്രം ജനിച്ചവനേ
നീ മാത്രമാണ്‌ ദോസ്ത്‌.......

Monday, November 4, 2013

വള്ളം കളിക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!


കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക്‌ പറഞ്ഞിട്ടുള്ളതല്ല , വള്ളം കളി . വള്ളം കളി , വെള്ളം കളി , കേവ്  വള്ളം കളി , ചുരുണ്ട് കളി , ചുരുണ്ട് വള്ളം കളി ,കപ്പൽ  കളി , റ്റൈറ്റനിക് കളി എന്നിങ്ങനെ പല കളികൾ  ഉണ്ടെങ്കിലും . കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ  വീട്ടിലിരിക്കണം . രണ്ടോ മൂന്നോ പെണ്ണുങ്ങൾ  വീട്ടിൽ  ഭാര്യമായി ഉണ്ടായാലും ശരി ....... അമരക്കാരൻ ഒരാൾ  മതി .. അത് കുടുംബത്തിൽ പിറന്ന കോയ ആയിരിക്കണം .

 സിനിമാ നടികളെ  വള്ളം കളി മത്സരങ്ങളിൽ ക്ഷണിക്കാതെ ഇരിക്കണം . അവർ അഭ്ര പാളികളിൽ പല കളികളും കളിച്ചിട്ടുണ്ട് എങ്കിലും വള്ളത്തിന്റെ അമരാണി വരെ കാണിച്ചിട്ടുണ്ട് എങ്കിലും , യഥാർത്ഥ  കളി കാണുമ്പോൾ അവർക്ക് സ്ഥല ജല വിഭ്രാന്തികൾ ഉണ്ടാകുവാൻ സാധ്യതകൾ ഉണ്ടാകും .. തുടർന്ന് ശർദ്ദി , വയറ്റീന്നു  പോക്ക്  തുടങ്ങിയവ പിടികൂടുവാനും ഇതുമൂലം കാരണമാകും .

കഴിവതും വള്ളം കളിയുടെ സംഘാടകരായി , തല നരച്ച കിളവന്മാരെ ഒഴിവാക്കുകയാകും നല്ലത് . പകരം വിഗ് വെച്ച മോഹൻലാലിനെയോ ,
 വിഗും , തലയും മുടിയും നരയ്ക്കാത്ത മമ്മൂട്ടിയോ അല്ലെങ്കിൽ എന്നെ പോലെയോ ശ്യാമള കോമളന്മാർ ആയ  ആളുകളെയോ പങ്കെടുപ്പിക്കുന്നതാകും ബുദ്ധി .. ഗണേശിനെപോലെയോ , ഗോപിയെ പോലുള്ളവരെയോ  ആ കളിയുടെ ഏഴയലത്ത് അടുപ്പിക്കരുത്‌ .. അല്ലെങ്കിൽ ഇപ്പോൾ ശശിയായത്‌ പോലെ നിങ്ങൾക്കും ശശിമാർ  ആകേണ്ടി വരും  ( ജാഗ്രതൈ ).

ചാനലുകാരെ ആ പരിസരത്ത് പോലും അടുപ്പിക്കാതെ ഇരിക്കുന്നതാകും നല്ലത് . വട്ടമിട്ട്  വാനിൽ പറക്കുന്ന ആ ചുവന്ന വൃത്തങ്ങൾ കാഴ്ചക്കാരിൽ വള്ളം കളി കാണേണ്ടിയിരുന്നു..  ജോറായിരിക്കും എന്ന ഇശ്ചാഭംഗത്തിന് ഇടയാക്കുകയും , തുടർന്ന് ആത്മഹത്യകൾ യുവാക്കളിൽ എന്തുകൊണ്ട് കൂടുന്നു എന്ന ചാനൽ ചർച്ചക്കും നമ്മൾ ചെവി കൊടുക്കേണ്ടി വരും .

കൈൽപിടി , കൈ പിടി , ചന്തി മുട്ട് , മുൾ പിടുത്തം , എന്നീ മത്സരങ്ങൾ   വള്ളം കളി പരിസരത്ത് നടത്തുവാൻ പാടില്ല എന്ന് കർശന  നിർദ്ദേശങ്ങൾ മത്സരങ്ങൾക്ക് മുൻപേ കൊടുക്കുന്നത് നന്നായിരിക്കും . ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ വേണ്ടി സാംസ്കാരിക പോലീസിനെ കായൽ  തീരത്ത്‌ മഫ്തി വേഷങ്ങളിൽ വിന്യസിപ്പിക്കണം .

വള്ളം കളിക്ക് നാട മുറിക്കുന്ന പ്രാകൃത പരിപാടി നിർത്തൽ  ചെയ്യണം . ആക്രാന്തം മൂത്ത കാണികൾ  ആരുടെയെങ്കിലും ചുരിദാർ നാടയോ   , പാവാട വള്ളിയോ  മുറിച്ചാൽ .. വള്ളം കളി കമ്മറ്റി ഉത്തരവാദി ആയിരിക്കുന്നതല്ല എന്ന മുൻ‌കൂർ ജാമ്യം നേരത്തേ നേടിയിരിക്കണം . ( ഒരടി ഒഴിവാക്കാമല്ലോ )

ഇത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുവിധം തെറ്റില്ലാതെ വള്ളംകളി പരിപാടികൾ കേരളത്തിൽ കൊണ്ടുപോകാം എന്ന് ഞാനും വിശ്വസിക്കുന്നു ... അറിയാതെ എന്തെങ്കിലും പറയുകയോ ,പ്രവർത്തിക്കുകയോ  ചെയ്തിട്ടുണ്ടെങ്കിൽ മാപ്പാക്കണം ........... മാപ്പാണല്ലോ  സർവ്വ ധനാൽ പ്രധാനം ...
(മാപ്പ് വെറും കോപ്പല്ല എന്ന് മനസിലാക്കിയതിൽ സന്തോഷം )

 

Sunday, November 3, 2013

റാകി പറക്കുന്ന ചെമ്പരുന്തേ .... ( ന്യൂ ജനറേഷൻ )


റാകി പറക്കുന്ന ചെമ്പരുന്തേ ..
നീ കണ്ടോ ഉമ്മന്റെ എയർ  കണ്ടോ ?

ഏറും കണ്ടു സോളാറും  കണ്ടു
എയറു കണ്ടു പിന്നെ മെട്രോ കണ്ടു ...

റാകി പറക്കുന്ന ചെമ്പരുന്തേ ...
നീ കണ്ടോ സരിതെടെ സാരി പുള്ളി കണ്ടോ ?

പുള്ളിയും കണ്ടു ചുവപ്പനേം കണ്ടു
സമരം കണ്ടു .. പിന്നെ തല്ലും കണ്ടു ...

റാകി  പറക്കുന്ന ചെമ്പരുന്തേ ...
നീ കണ്ടോ ശാലുന്റെ കരിക്ക് കണ്ടോ ?

കരിക്ക് കണ്ടു  കപ്പൽ കണ്ടു
വെള്ളവും കണ്ടു പിന്നെ ജയിലും കണ്ടു ..

റാകി പറക്കുന്ന ചെമ്പരുന്തേ ...
നീ കണ്ടോ ശ്വേതയുടെ മൂട്സ്  കണ്ടോ ....?

മൂഡ്സും  കണ്ടു .. പ്രസവം കണ്ടു ..
ടച്ചിംഗ്സ്  കണ്ടു ..പിന്നെ കുറുപ്പിന്റെ
മോന്ത കണ്ടു ...

റാകി  പറക്കുന്ന ചെമ്പരുന്തേ ....
നീ കണ്ടോ .......................?

 

Friday, November 1, 2013

താമസിച്ചതിൽ ക്ഷമാപണം !

വിശുദ്ധ പരശുരാമന്റെ മഴുവിനാൽ
വീണ്ടെടുക്കപ്പെട്ട കേരളമേ ..........
അങ്ങേക്ക് സ്തുതി ..........

അറിഞ്ഞിരുന്നില്ല ഞാൻ ..
ഇന്ന് കേരളത്തിന്റെ
രണ്ടാം പിറന്നാൾ ആണെന്ന് ..!)

കൊച്ചു കുഞ്ഞിന്റെ
ഒന്നാം പിറന്നാൾ പോലെയോ
രണ്ടാം പിറന്നാൾ പോലെയോ
കേരള പിറവികൾ ആഘോഷിക്കുമ്പോൾ
ഞാനതിൽ ഒന്നും പെടാതെ
ഒറ്റയ്ക്ക് നിൽക്കുന്നതിൽ ക്ഷമാപണം !

ജനിച്ചു പോയി ..........
മരിക്കുന്നതും അവിടെയാകണം
എന്ന മോഹവും ഉണ്ട് ...!

പക്ഷെ
 നടന്ന്  കാലുകൾ  ഉറയ്ക്കും മുൻപേ
പിഴുതെറിയപ്പെട്ട  എന്റെ കാലുകൾ ..
പിന്നെയും രണ്ട്  കയ്യുകൾ കൊണ്ട്
അള്ളി പിടിച്ച  എന്റെ കയ്യുകൾ ...
പിന്നെ എന്റെ മണ്ണും മനസും
മനുവും തരുവും
ഒടുവിലായി എന്റെ
മലയാളത്തിൽ ചിന്തിക്കുന്ന
മലയാളത്തിൽ തന്നെ പ്രവർത്തിക്കുന്ന
എന്റെ ചിന്തകളെയും
അവർ കൈവശമാക്കി ............!

ഞാനിപ്പോൾ ഏകനാണ് ..
രാജ്യമില്ലാതെ ...
ദേശമില്ലാതെ ...
ഭാഷയില്ലാതെ ...
ഞാൻ ഏതോ തെരുവിന്റെ
ഓരത്ത്  എറിയപ്പെട്ട ഒറ്റയാനായി .........!

താമസിച്ചതിൽ ക്ഷമാപണം ...
 

Friday, October 25, 2013

ഒരൊറ്റ തവണ മതി ...........

ഒരൊറ്റ തവണ മതി ...........
ജീവിതം കൊഞ്ഞാട്ടയാകാൻ !!
സുരത സുഖത്തിന്റെ
താളം തേടി
കവി വേദിയെ  കയ്യിലെടുക്കുകയാണ് ..
ഘന ഗാംഭീര്യമുള്ള വാക്കിനാലും
സുന്ദര സ്വരത്തിനാലും
നോക്കിനാലും , ചേഷ്ടകൾ കാട്ടുന്ന കവി .................

പ്രസവ വേദന മുഖത്ത് 
കുത്തി നിറച്ച്
ലേബർ റൂമിന്റെ വാതിൽക്കലിൽ
കാവൽ നിൽക്കുന്ന ഭാവം
കാണികളുടെ മുഖങ്ങളിൽ നിന്നും
വായിച്ചെടുക്കാം ..............

കവി പ്രസവിക്കുകയാണ് ...
കവി പ്രസവം .........

ഒരൊറ്റ തവണ മതി ......
ജീവിതം കൊഞ്ഞാട്ടയാകാൻ ......!

ഒരൊറ്റ ചാട്ടം മതി ...
നാല് ചുവരുകൾക്ക് പുറത്തേക്ക്
രക്ഷപെടാൻ ...........
ശ്വാസം മുട്ടിക്കുന്ന ഈ ചുവരുകളിൽ നിന്നും
3200 അടി മുകളിൽ  നിന്നും രക്ഷപെടാൻ
ചാടിയ  അന്ത്രമാൻ ജാക്കിച്ചായനെ  പോലെ
ഒരൊറ്റ ചാട്ടം മതി ...........
ജീവിതം കൊഞ്ഞാട്ടയാകാൻ ..............!

അല്ലെങ്കിൽ .........

ദേ .... പോയി .. ദാ  വന്നു ..
എന്ന സുരേഷ് ഗോപിയെ പോലെ
ഒരൊറ്റ ചോദ്യം മതി ..
നിനക്ക് വേറെ പണിയൊന്നുമില്ലേ ?
എന്ന് ഉറക്കെ ചോദിക്കുവാൻ ......

പോട്ടെ .........

അല്ലെങ്കിൽ ഒരലർച്ച ........
രഞ്ജിനി ഹരിദാസിനെ പോലെ
നെടുമ്പാശ്ശേരി എയർപോർട്ടിൽ
നമ്മൾ കണ്ടത് പോലെ ..
അതുമല്ലെങ്കിൽ
കറുത്ത ഭിത്തിയിൽ തല ചാരിയിരിക്കുന്ന
സരിതയെപ്പോലെ
ഒരൊറ്റ കേസ് മതി
ജീവിതം മാറി മറിയാൻ !!


ഇതേ കറുത്ത ചുവരിൽ
ചാരി നിർത്തിയാണ് ..........
വടിക്കേലെ നാരായണിയുടെ
ദിവ്യഗർഭം  ഒറ്റ ചവുട്ടിൽ
പട്ടാളക്കാരൻ വേലായുധൻ
ചവുട്ടി കലക്കിയത് !
അതേ .. ചുവരിൽ ചാരി നിന്നാണ്
രാജഹംസം പാടി
ചന്ദ്രലേഖ പിറന്നതും !!

ടി.വിയിൽ
കാവ്യാമാധവൻ  പുട്ട് കുത്തുന്നു ...
ഒരൊറ്റ തവണ കുത്തിയാൽ മതി ...
പിന്നെ നിങ്ങൾ ഒണ്ടാക്കും..........?
വേദിയിൽ കവി ഉറഞ്ഞ്  തുള്ളുന്നു ...
ഒരൊറ്റ തവണ മതി ..............
നിങ്ങടെ ജീവിതം കൊഞ്ഞാട്ടയാകാൻ !

 

Tuesday, October 22, 2013

നീണ്ട് നീണ്ട് നീണ്ട് പോകുന്ന ലിംഗങ്ങൾ !

ഉദ്ദരിക്കണം  ഉദ്ദരിപ്പിക്കണം
എന്നൂംബിയ ചിന്തയുമായി
മലവേടൻ മലകൾ കയറി !

മലയാളത്തെ ഉദ്ദരിപ്പിക്കണം !
വാല്മീകിയും
കാളിദാസനും ഉദ്ദരിപ്പിച്ചു !!
മലവേടൻ  അന്നും , ഇന്നും
ചീഞ്ഞവനായി
നിസ്വ നിസ്വ നിസ്വനായി
ഊം ... ഊം .. ഊമ്പനായി
ജനിപ്പൂ ........... മരിപ്പു ........... !!

ഇറച്ചി വെട്ടുകാരൻ
അന്ത്രൂന്റെ മകൻ കിഴങ്ങൻ
അവനെന്റെ കൂടെപ്പിറപ്പ്‌  പോലെ ,
കൂടെ അവന്റെ  അലവലാതി ചങ്ങതീകളും
അത് മതി ............
അത് മതി .........
മലയാളത്തെ ഉദ്ദരിക്കുവാൻ ...........!
മലവേടൻ  ആരാണെന്ന്
മലയാളം അറിയുവാൻ .........
കേരളം അറിയുവാൻ ....!!

മലമുകളിൽ നിന്നും
വേടന്റെ മകൻ മലവേടൻ
താഴേക്ക്  നോക്കി ..

പച്ച പട്ട് വിരിച്ച താഴ്വാരങ്ങളും
ചെമ്പട്ട് പുതച്ച ആകാശങ്ങളും കണ്ടു ..
പോര ...........
ഇത് പോരാ ...............
താഴത്തെ കോവിലിൽ
പ്രതിഷ്ടിച്ച ശിവ പാർവ്വതി
ലിംഗങ്ങളെയും കണ്ടു .........

നോ .......... നോ ....... നോ ..
സംതിങ്ങ് ന്യൂ ജെനറേഷൻ മിത്ത് !

സ്കലിച്ചും സ്കലിപ്പിച്ചും
നില്ക്കുന്ന മഴമേഘങ്ങളിൽ  നിന്നും
ഇറ്റിറ്റു വീഴുന്ന സൂര്യ രശ്മികളെ
അവൻ ഓട്ടകൾ വീണ ഷട്ടിയായി കണ്ടു !!

പെയ്യണോ പെയ്യാതിരിക്കണോ
എന്ന് കണ്ട വർഷ മേഘങ്ങളെ
ആക്രാന്തം മൂത്ത അവന്റെ
പിന്തുടർച്ചക്കാരായി കണ്ടു .........!!

മലയാളത്തെ ഉദ്ദരിക്കാൻ  ഇത് മതി !!
ഉദ്ദരിക്കാൻ വെമ്പുന്ന
ന്യൂ ജനറേഷൻ മലയാളികൾക്ക്
ഇത് മതി ..........

മലവേടൻ  മലയിറങ്ങി .

Tuesday, June 11, 2013

ത്ര്വിത്വത്തിലെ ഏകത്വവും മലയാളികൾ എന്ന ദൈവങ്ങളും !!ദൈവങ്ങളുടെ നാട്ടിൽ പിറന്ന കുട്ടി ദൈവങ്ങളായ മലയാളികൾക്ക് ജന്മ സിദ്ധമായി കിട്ടിയ മൂന്ന് വരങ്ങളാണ് , അസൂയ , കുശുംബ് , കുന്നായ്മ എന്ന ത്രിത്വ ഗുണങ്ങൾ ! ഹിന്ദുക്കളും ക്രിസ്ത്യാനികളും മൂന്ന് എന്ന സംഖ്യയെ പരിപാവനമായി കാണുന്നത് പോലെ തന്നെയാണ് മലയാളികളും ഈ മൂന്ന് ഗുണങ്ങൾ കൊണ്ട് നടക്കുന്നത് .

ഏത് ചെറിയ മലയാള സമൂഹത്തെ എടുത്ത് പഠിച്ചാലും ഈ മൂന്ന് ഗുണങ്ങൾ മറ്റൊരു ഇന്ത്യൻ സമൂഹത്തിലും ഇല്ലാത്തത് പോലെ നമുക്ക് കാണുവാൻ സാധിക്കും . ഒരാൾ സ്വന്തം സമൂഹത്തിൽ നിന്നും എന്തെങ്കിലും ചെയ്യുവാൻ മുന്നോട്ട് വന്നാൽ , കൂട്ടിൽ അടച്ചിരിക്കുന്ന തവളകളെ പോലെ മുന്നോട്ട് കുതിക്കുന്നവന്റെ കാലിൽ പിന്നോട്ട് വലിക്കുന്ന ഒരു കൂട്ടം തവളകളെ കാണാം .കൂട്ടിൽ അടച്ചിരിക്കുന്ന ഒരു കൂട്ടം തവളകൾക്ക് മുന്നിൽ ഒരു വാതിൽ , താനേ തുറക്കുകയോ തുറക്കപെടുകയോ ചെയ്യുകയാണ് എങ്കിൽ ഈ തവള യുടെ കാലിൽ പിടിച്ചു കൊണ്ട് പിന്നോട്ട് വലിക്കുന്ന ഒരു കൂട്ടം തവളകളെ കാണാം !
...
ഈ അടുത്ത കാലത്ത് നശിക്കപ്പെട്ട ജന്മങ്ങളായ തവലക്കൂട്ടത്തിൽ നിന്നും രക്ഷപെടുവാൻ വേണ്ടി മുന്നോട്ട് കുതിച്ച മൂന്ന് തവളകളാണ് പ്രിത്വി രാജും , ശ്രീശാന്തും ,സന്തോഷ്‌ പണ്ഡിറ്റും . ഫേസ് ബുക്കിലെ ബുജികളായ മലയാളി ദൈവങ്ങൾ ഇവരെ ആവതും പിന്നോട്ട് വലിക്കുവാൻ വേണ്ടതെല്ലാം ചെയ്തു . വിളിക്കാൻ കഴിയുന്നതും , ആവാത്തതുമായ ശ്രേഷ്ഠ ഭാഷ മലയാള പ്രയോഗങ്ങൾ എല്ലാം ഇവരുടെ മേൽ ബക്കറ്റുകൾ നിറയെ കോരി ഒഴിച്ചു . എന്നിട്ടും ഇവർ രക്ഷപെട്ടു .

പ്രിത്വി , മലയാളികൾക്ക് സ്വപ്ന തുല്യമായ ബോളിവുഡ് സിനിമകളിൽ നിറയുന്നു .ഡൽഹി പോലിസിനെ ആവതിൽ അധികം ശകാരിച്ചു കൊണ്ട് കോടതി ശ്രീശാന്തിനെ ജാമ്യത്തിൽ വിട്ടു . മലയാളി ഹൗസിൽ പണ്ഡിറ്റ്‌ വീണ്ടും കയറണം എന്ന് ആരാധകരുടെ കരച്ചിൽ കാരണം തിരികെ എത്തി .മലയാളി ദൈവങ്ങൾ വിളിച്ച രായപ്പൻ ,ശശി , %%&^%₹#@% എന്നിവർ ഇപ്പോൾ എവിടെ വന്നു എന്ന് മലയാള ദേവന്മാരും ദേവികളും അല്പം മനസിലാക്കുന്നത്‌ നന്നാകും .

തനിക്ക് പറ്റാത്തത് ഒന്നും , തന്റെ കൂട്ടത്തിൽ ഉള്ള ഒരാൾ ചെയ്യുന്നത് കാണുവാൻ ഉള്ള മനസ്ഥിതി നേടുവാൻ മലയാളികൾ ആദ്യം ശ്രമിക്കണം . എതിർപ്പുകൾ കണ്ട് ഭയന്നോടുന്നവരല്ല എല്ലാ മലയാളികളും എന്നും ഇവർ മനസിലാക്കണം .കഴിവുള്ളവർ വിജയിക്കട്ടെ ! എന്നൊരു സാധാരണക്കാരന്റെ ചിന്താഗതി എങ്കിലും വന്നാലേ നമ്മുടെ കേരളം ഗതി പിടിക്കുകയുള്ളു . അല്ലെങ്കിൽ കൂട്ടിൽ അടച്ച തവളകളെ പോലെ നിങ്ങളുടെ ജന്മങ്ങളും ആരുടെയെങ്കിലും തീൻ മേശയിൽ അലങ്കരിക്കപ്പെട്ട് വെയ്ക്കപ്പെടും .

രക്ഷ പെടുന്നവരെ അതിന് അനുവദിക്കുക , ബാക്കിയുള്ളവരും രക്ഷ പെടുവാൻ വേണ്ടി ശ്രമിക്കുക .. ത്രിത്വത്തിന്റെ അനുഗ്രഹം നിങ്ങളിലും ഉണ്ടാകട്ടെ .

 

Thursday, May 30, 2013

മാളുകൾ ഉണ്ടാകുന്നത് .

പത്ത് പതിനഞ്ച് വർഷക്കാലം ഗൾഫിൽ ചൊരച്ചു എന്നതിന്റെ ചൊരുക്കിൽ നിന്നും ഉണ്ടായ ഒരു പോസ്റ്റായി മാത്രം ഇതിനെ കണക്കിട്ടാൽ മതി . ഈ അടുത്ത കാലത്ത് ലുലു ഹൈപർ മാൾ കൊച്ചിയിൽ ഉണ്ടാക്കിയ സംഭവങ്ങളും മറ്റ് ഇതര സംഭവ വികാസങ്ങളുമായി ഇതിന് യാതൊരു ബന്ധവും ഇല്ല .

തൊണ്ണൂറ്റി ഒന്നിന്റെ ആരംഭത്തിലാണ്‌ ഞാൻ യു എ യി ലെ അജമാൻ എന്ന ദേശത്ത്‌ എത്തി പെടുന്നത് . അന്ന് അൽ -മനാമ എന്നൊരു ഫോട്ടോ സ്റ്റുഡിയോ യും അത്യാവശം ചില്ലറ അല്ലറ സാധനങ്ങൾ വില്ക്കുന്ന ഒരു ചെറിയ ഗ്രോസരിയുമായിരുന്നു അൽ - മനാമ ഹൈപെർ മാർക്കറ്റ്‌ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന അൽ -മനാമ ഗ്രൂപ്പ്‌ . അതിലെ ഏറ്റവും ഇളയ സഹോദരൻ ഉൾപ്പെടെ സ്റ്റുഡിയോ നടത്തിയിരുന്ന മൂത്ത ജേഷ്ടൻ വരെ എന്റെ അടുത്ത സുഹൃത്തുക്കൾ .വളരെ പെട്ടന്നായിരുന്നു അവരുടെ വളർച്ച ! ഒരിക്കൽ മനാമ സൂപ്പർ മാർകറ്റ്‌ മുഴുവനായി കത്തി നശിച്ചു എങ്കിലും അതിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരുകയായിരുന്നു അൽ -മനാമ !

എം.കെ ഗ്രൂപ്പ്‌ എന്ന സൂപ്പർ മാർക്കെറ്റ് അന്ന് അബുദാബിയിൽ മാത്രമായിരുന്നു . ചെറിയ രീതിയിൽ തുടങ്ങിയ ആ മാർക്കെറ്റും പിന്നീട് എം.കെ യുടെ മരുമകനായി യൂസഫലി വരുന്ന കാലം വരെ അങ്ങനെ തന്നെ നിലനിന്നു . യൂസഫലി എം.കെ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയ സമയം മുതലാണ്‌ ലുലു എന്ന സ്ഥാപനം ആരംഭിക്കുവാൻ തുടങ്ങിയത് ! വളരെ പെട്ടന്ന് തന്നെ യു എ യി യുടെ എല്ലാ എമിറെറ്റുകളിലും കൂടാതെ ഗൾഫിലും മുസ്ലീം ആധിപത്യം ഉള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ ലുലു മാളുകൾ യൂസഫലി സ്ഥാപിച്ചു കൊണ്ട് സാമ്രാജിതനായി യുസഫലി വിരാചിച്ചു . ദിവസങ്ങളിൽ കോടികൾ വന്നു വീഴുന്ന സ്ഥാപനം !

ഞാനും ദുബായിലെ ഒരു പ്രസ്ഥാന സ്ഥാപകൻ ആയിരുന്നു എന്ന് പറയുവാൻ എനിക്ക് ലജ്ജ തോന്നുന്നു . എന്നെ പോലെ പലരും ആ വലകളിൽ വീണി ട്ടുണ്ടാകാം . സ്ഥല വാടകയും കഫീൽ ഫീസും മറ്റും കഴിഞ്ഞ് ചില്ലറ തുട്ടുകൾ പാത്രങ്ങളിൽ വീഴുമ്പോഴാണ് ദിവസങ്ങൾക്കുള്ളിൽ മാളുകൾ തീർത്തുകൊണ്ട് അവർ മുന്നോട്ട് പോയത് . ചിലപ്പോൾ എന്റെ തെറ്റാകാം ! അല്ലെങ്കിൽ എന്നെ പോലെയുള്ള മറ്റു പലരുടെയും !!ചിലരൊക്കെ രക്ഷപെട്ടിട്ടും ഉണ്ടാകാം .

എങ്കിലും ഇത്രയധികം പണം എങ്ങനെ കത്തി നശിച്ച ഒരു മനാമ സൂപ്പർ മാർക്കറ്റിൽ നിന്നോ , അബുദാബിയിൽ മാത്രം ഉണ്ടായിരുന്ന ഒരു ഗ്രോസറി കടയിൽ നിന്നോ ഉണ്ടായി എന്ന് ഞാൻ പല തവണ ചിന്തിച്ചിട്ടുണ്ട് . ചിലർ പറയുന്നു പാക്കിസ്ഥാനിൽ നിന്നും കപ്പലിൽ കണ്ടെയ്നർ കണക്കിനാണ് കള്ള നോട്ടുകൾ കൊല്ലം കടപ്പുറത്ത് കൊണ്ടുവന്നത് എന്ന് . ആ കഥകളിൽ ഒന്നും എനിക്ക് വിശ്വാസം തീരെയില്ല .ഡോളറിന്റെ വില 58 നിൽക്കുമ്പോൾ ഇന്ത്യൻ രൂപ എന്തുകൊണ്ട് ഇത്രയധികം താഴേക്ക് പോയി എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാം !

ലുലുവും മനാമയും തമ്മിലാണ് ഇപ്പോൾ മത്സരങ്ങൾ നടക്കുന്നത് . അതുകൊണ്ടാണ് ഞാൻ മനാമ സൂപ്പർ മാർക്കെറ്റിനെയും കൂടെ കൂട്ടുന്നത്‌ .

മാളുകൾ പിന്നെ എങ്ങനെ ഉണ്ടാകുന്നു ?

മലയാളികളുടെ ഉപഭോഗ സംസ്കാരത്തെയാണ് ഇവർ ചൂഷണം ചെയ്യുന്നത് . വാൾ മാർട്ട് ഇന്ത്യൻ വിപണികളിൽ എത്തുന്നു എന്ന് കേട്ടപ്പോൾ കഥ പോലും അറിയാതെ കലി തുള്ളിയ മലയാളികളാണ് , ഇപ്പോൾ ലുലുവിന് വേണ്ടി നിലകൊള്ളുന്നത് എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട് . മലയാളികൾക്ക് ഒന്നിനും സമയമില്ല .. അവർ ഒട്ടത്തോടെ ഓട്ടമാണ് .. എന്തിന് വേണ്ടിയാണ് ഈ ഓട്ടം എന്ന് ഓടുന്നവര്ക്കും അറിയില്ല , ഓടിക്കുന്നവർക്കും അറിയില്ല .. ഓടുന്നവർ അങ്ങനെ ഓടട്ടെ .. എല്ലാം ഞൊടിയിടയിൽ സംഭവിക്കുന്നതെല്ലാം സംഭവിക്കട്ടെ .. മാളുകൾ കൂടുതൽ കൂടുതൽ ആരംഭിക്കട്ടെ .. കച്ചവടം പുരോഗമിക്കട്ടെ ..

മലയാളികൾക്ക് ജോലികൾ ലഭിക്കുവാനാണ്‌ ഈ മാളുകൾ തുറക്കുന്നത് എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ !കണ്ടോ മാളുകൾ കൊണ്ട് എനിക്കും ജ്വോലി ഭാരം കൂടി !!!


 

Monday, May 20, 2013

ഇടത് മാധ്യമങ്ങളാൽ വേട്ടയാടപ്പെടുന്ന രഞ്ജിനി !

 കരിമ്പിൻ കാട്ടിൽ ആനകൾ കയറിയത് പോലെ , കഴിഞ്ഞ ഒരാഴ്ചക്കാലമായി ഒരു സാധു പെങ്കുട്ടിയെ ഫേസ് ബുക്ക്‌ എന്ന പോത്തും കുളത്തിൽ ഇട്ട് വലിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആത്മരോഷത്തിന്റെ അഗ്നിയിൽ കടയപ്പെട്ട ഒരു പോസ്റ്റാണ് ഇത് . അതുകൊണ്ട് തന്നെ ചിലപ്പോൾ ചില തീപ്പൊരികൾ അവിടെയും ഇവിടെയും കണ്ടെന്ന് വന്നാലും നിങ്ങൾ അത് കണ്ടില്ല എന്ന് നടിച്ചുകൊണ്ട്‌ കൂടുതൽ ഊർജ്ജസ്വലരായി ജ്വാജ്വലിക്കണം എന്ന മുഖവരയോട് കൂടി തന്നെ ഗണപതിക്ക്‌ തേങ്ങാ ഉടയ്ക്കട്ടെ !

ഞാനൊരു രഞ്ജിനി ഹരിദാസ് ഫാൻ ആണെന്ന് ആദ്യം തന്നെ പറയട്ടെ . അല്ലെങ്കിൽ നിങ്ങൾക്ക് കണ്ഫ്യൂഷൻ ഉണ്ടാകും . അപ്പോൾ ആരാണ് രഞ്ജിനി എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം . മുക്കാ ചക്രത്തിന് മുക്കിയും മൂളിയും ടി.വി യിൽ പരിപാടി അവതരിപ്പിക്കുന്ന ഒരവതാരം അല്ല രഞ്ജിനി . പിന്നെയോ മർഡോക് എന്ന കുത്തക മാദ്ധ്യമ ഭീമന്റെ മലയാളം ചാനലിൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ ഉണ്ടാക്കിയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാം , രണ്ജിനിയുടെ കഴിവ് കൊണ്ട് മാത്രമാണ് ഇത്രയും വിജയത്തിൽ എത്തിയത് എന്ന് നിങ്ങൾക്കറിയാം . കഴിഞ്ഞ ആറേഴു വർഷമായി ടി.വി യിൽ നിറഞ്ഞു നിന്ന ഒരു അവതാരകയെ " നിങ്ങൾക്കറിയില്ലേ രണ്ജിനിയെ " എന്ന് ചോദിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് തന്നെ സംശയമാണ് .

ബിനോയി എന്ന അമേരിക്കൻ പ്രവാസി ( ആരോ ആയിക്കോട്ടെ ) എയർപോർട്ട്
എന്ന ഒരു പൊതു സ്ഥലത്ത് വെച്ച് വേശ്യ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ് .ബിനോയിക്ക് രണ്ജിനിയെ അറിയില്ലെങ്കിൽ ബിനോയി ഏത് ലോകത്തിലാണ് ജീവിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു .അമേരിക്കയിലും കാനഡയിലും ഏകദേശം അമ്പതോളം സ്റ്റേജുകളിൽ നിറഞ്ഞു നിന്ന രഞ്ജിനി ! ബിനോയിക്കൊപ്പം പത്തൊൻപത് മണിക്കൂർ ഒരേ ഫ്ലൈറ്റിൽ യാത്ര ചെയ്ത ബിനോയി ! ഏകദേശം ഇരുപത് ഇരുപത്തിയഞ്ചു പേർ ( പൊതു വേദികളിൽ അറിയപ്പെടുന്ന സുരേഷ് ഗോപിയും സുരാജ് വെഞ്ഞാറും അടക്കം ) ഒരുമിച്ചു യാത്ര ചെയ്തിട്ടും അവരെ ആരെയും ബിനോയിക്ക് തിരിച്ചറിയാതെ പോയത് എന്ത് കൊണ്ട് ?പല സ്റ്റേജുകളിലും ഒരു പക്ഷെ സുരേഷ് ഗോപിയെക്കാൾ നിറഞ്ഞു നിന്നത് രഞ്ജിനിയായിരുന്നു .!! ഇത്രയധികം വേദികളിൽ ഒരു പോലെ അമേരിക്കയിലെ മലയാളി സമൂഹത്തെ കയ്യിൽ എടുക്കുവാൻ ഉള്ള എനർജി എന്താകും എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട് ( പത്ത് മിനിട്ടിനകം ഡ്രസ്സ്‌ മാറി മാറി ഇടും എന്നതൊഴിച്ചാൽ ) നാക്ക് കൊണ്ടും വായ കൊണ്ടും ശരീരം ഇളക്കിയുമാണ് രഞ്ജിനി അമേരിക്കയിൽ പണിയെടുത്തത് .അതുകൊണ്ട് അവര് കാശുണ്ടാക്കിയിട്ടുണ്ട് എങ്കിൽ അത് രണ്ജിനിയുടെ മിടുക്ക് ! വേശ്യകളെ പോലും ലൈംഗീക തൊഴിലാളി എന്ന് വിളിക്കണം എന്ന് പഠിച്ചിട്ടുള്ള നമ്മൾ രണ്ജിനിയെ കണ്ടപ്പോൾ , എങ്ങനെ നമുക്ക് അവരെ വേശ്യ എന്ന് പൊതു സഭയിൽ വിളിക്കാൻ അവകാശം എന്നും ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് ഉണ്ട് !!

പിന്നെ ആർക്കാണ് ഏഷ്യ നെറ്റും ( വേശ്യ നെറ്റെന്ന്‌ ) എതിരാളികൾ വിളിക്കുന്ന
രഞ്ജിനി ഹരിദാസും അന്യമാകുന്നത്‌ ? മർഡോക് എന്ന ബൂർഷ്വയുടെ നിഴലിൽ കഴിയുന്ന ഏഷ്യാനെറ്റിന്റെ പ്രശസ്തി കാജാ ബീഡിയും ദിനേശ് ബീഡിയും വലിച്ചും കുടിച്ചും ജീവിക്കുന്ന ഇടത് മാധ്യമങ്ങൾക്ക് അന്യമാകുന്നത്‌ കൊണ്ടാണോ ? രണ്ജിനിയുടെ മേലുള്ള കുതിര കയറ്റം ഇപ്പോഴെങ്ങും തുടങ്ങിയതല്ല . രഞ്ജിനി ടി വി യിൽ വന്ന നാൾ മുതൽ തുടങ്ങിയതാണ്‌ . ഇപ്പോൾ വാഴ കത്തിയപ്പോൾ ഒരു വീട് / ബീഡി കത്തിക്കുന്നു എന്ന് മാത്രം . പുതിയ യുഗത്തിലെ സ്ത്രീകൾ എങ്ങനെ ജീവിക്കണം എന്ന് കാണിച്ചു തരിക കൂടിയാണ് ശ്രീമതി . രഞ്ജിനി ഹരിദാസ് ഇവിടെ നമ്മൾ കാണിച്ചു തരുന്നത് . കണ്ണൂരിലെ പയ്യൻ എവിടെയോ കയറി പിടിച്ചു എന്ന പേരിൽ അവൾ തെണ്ടി , പട്ടി , റാസ്കൽ എന്നൊക്കെ വിളിക്കുന്നത്‌ കേട്ടു ! ഇതൊക്കെ ഒരു തെറി വിളിയാണോ ? തെറി വിളിക്കുന്നെങ്കിൽ എന്നെ പോലെ നല്ല അന്തസായി വിളിക്കാൻ പഠിക്കണം .. അതറിയാൻ വയ്യാത്തവർക്ക് ഞാൻ പഠിപ്പിച്ചു കൊടുക്കാം !എങ്കിലും അവസാനം ഒരു " ഓട്ടോ വിളിക്ക് " എന്ന് അവൾ പറയുമ്പോൾ , രഞ്ജിനി അധ്വാനിക്കുന്ന തൊഴിലാളി വർഗമായ ഓട്ടോ ക്കാരെ മറന്നില്ല എന്ന് വേണം നമ്മൾ മനസിലാക്കാൻ !

രഞ്ജിനി നമ്മുടെ കേരളത്തിന്റെ പൊതു സ്വത്താണ് ! കേരള മന്ത്രി സഭ പുതുക്കി പണിയുന്ന ഈ സമയത്ത് സ്ത്രീ പക്ഷത്ത് ഇരിക്കുവാൻ ഏറ്റവും യോഗ്യയായ ഒരു മന്ത്രി !ഭക്ഷണത്തിന്‌ വേണ്ടിയല്ലാതെ ഒരു മൃഗത്തെയും നോവിക്കാത്ത സിംഹത്തിനെ പോലെ ഈ കൃഷ്ണ മൃഗത്തെയും വെറുതെ വിട്ടുകൂടെ എന്ന് ഫേസ് ബുക്കിലെ പോത്ത് രാജാക്കന്മാരോട് ഞാൻ അപേക്ഷിക്കുകയാണ് .

വിട്ടുകൂടെ ആ പാവത്തിനെ !

Tuesday, May 14, 2013

പ്രെഷർ കുക്കർ ഒരു സംഭവമാണ് !
 

അമേരിക്കക്ക് ഇപ്പോൾ തൊടുന്നതെല്ലാം പൊന്നാകുന്ന സമയമാണ് ! ചിലപ്പോൾ പൊന്നോ ചെമ്പോ പിത്തളയോ എന്തിന് അലൂമിനിയം ആയാലും അതെല്ലാം പൊന്നാണ് !!

കുറെ മണിക്കൂറുകൾക്ക് മുൻപ് ഒരു സൗദിക്കാരനെ ഡെട്രോയിറ്റ് എയർപോർട്ടിൽ വെച്ച് പിടിച്ചു ! സംഗതി നിങ്ങൾ ചിന്തിക്കുമ്പോൾ കുറച്ചേ ഉള്ളു എങ്കിലും ഈ മുസ്ലീം ഹറാമികൾ ഏത് രീതിയിലാണ് അമേരിക്കക്ക് പണി തരുവാൻ വരുന്നത് എന്ന് പറയാൻ ഒക്കില്ലല്ലോ !?
എല്ലാ മുസ്ലീങ്ങളും തീവ്രവാദികൾ അല്ല എങ്കിലും തീവ്രവാദികൾ എല്ലാം മുസ്ലീങ്ങളാണ് എന്നാരോ പറഞ്ഞ് കേട്ടിട്ടുണ്ട് . അത് സൌദിയിൽ നിന്നായാലും , റഷ്യയിൽ നിന്നായാലും ,പാകിസ്ഥാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ പോലും ആയാലും .പ്രെഷർ കൂക്കർ അമേരിക്കയിലേക്ക് കൊണ്ട് വരുന്ന എല്ലാവരും ഇപ്പോൾ തീവ്രവാദികളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് . പണി വരുമ്പോൾ അത് കൂക്കറിലും വരാമല്ലോ ? പ്രത്യേകിച്ച് പ്രെഷർ ഉള്ള കുക്കറിലാകുമ്പോൾ പറയുകയും വേണ്ട .

പണി പാലും വെള്ളത്തിലും കിട്ടും എന്ന് അമേരിക്കക്ക് അറിയാമോ ആവോ ? പക്ഷെ അമേരിക്കക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് പണി കിട്ടിയത് ഒരു പ്രഷർ കുക്കറിൽ നിന്നുമായിരുന്നു . ബോസ്ടനിൽ മാരത്തനിൽ പങ്കെടുത്തിരുന്ന കുറെ ജീവിതങ്ങൾ കാഞ്ഞു കിട്ടി . കിട്ടിയവർക്കും പോയവർക്കും ഒരു പോലെ പോയി !! പക്ഷെ ആർക്ക് പോയി എന്ന് മാത്രം ചോദിക്കരുത് .നമുക്ക് ഇതൊന്നും ഒരു പ്രശനങ്ങളേ ആകുന്നില്ലല്ലോ ! നമുക്കും പണി കിട്ടുമ്പോൾ ചിന്തിക്കും ഇതെങ്ങനെ , എവിടുന്ന് സംഭവിച്ചു എന്ന് .

ബൊസ്റ്റനിൽ പൊട്ടിയത് , റഷ്യയിൽ നിന്നും വന്ന പ്രഷർ കുക്കറായിരുന്നു .കുക്കർ ബോംബിസത്തിന്റെ മൊത്തം വ്യാപാരികൾ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള  താലിബാൻ തീവ്രവാദികളും !അവർ കുക്കർ ബോംബിസത്തിന്റെ ഓണ്‍ ലൈൻ ക്ലാസുകൾ വരെ കൊടുക്കുന്നുണ്ടത്രേ !!പാവം പിടിച്ച പ്രഷർ കുക്കർ ഈ നായിന്റെ മക്കൾ കാരണം ഇപ്പോൾ തീവ്രവാദി സംഘത്തിലും ഇടം കണ്ടെന്ന് പറഞ്ഞാൽ മതിയല്ലോ .

ഡിട്രോയിറ്റിൽ കുക്കർ സഹിതം പിടിച്ച സൗദിക്കാരൻ നിക്കറിൽ മുള്ളിയോ എന്നറിയില്ല !പക്ഷെ പാവം പറഞ്ഞത് , അമേരിക്കയിൽ പ്രെഷർ കുക്കർ കിട്ടാത്തത് കൊണ്ട് അങ്ങ് സൌദീന്ന് കൊണ്ട് വരികയാണ് എന്ന് ! ഒരഞ്ചാറ് മാസങ്ങൾക്ക് മുൻപ് നാട്ടിൽ പോയി വന്നപ്പോൾ , ഞാനും കൊണ്ട് വന്നിരുന്നു രണ്ടു മൂന്ന് പ്രെഷർ കുക്കറുകൾ !! ആ സമയത്ത് വല്ലതുമാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ എന്റെ കാര്യവും ഗോവിന്ദാ !! എന്തായാലും മാഷാ അള്ള .. എനിക്കൊന്നും സംഭവിച്ചില്ലല്ലോ !!!

നാട്ടിൽ  നിന്നും കുറ്റീം പറിച്ചു വരുന്നവർ , ഇനീ പ്രെഷർ കുക്കർ കൊണ്ടുവന്നാൽ മോനെ .... നിന്റെ കാര്യം കട്ടപൊഹ !! 

Saturday, May 11, 2013

സ്വയംബ്ലോഗ പരിശീലനക്കളരി

ലീനാമ്മ ടീച്ചറേ ,തങ്കമണി ടീച്ചറെ , സുജ ടീച്ചറെ ..
എന്താ മത്തായി സാറേ ...എന്ത് പറ്റി ?
അതെ ..സ്കൂളിന്റെ ഗേറ്റ് കടന്നു കുറെ അവന്മാര് വരുന്നുന്നുണ്ട് . ഏതാണ്ട് കുട നന്നാക്കോ , പൊത്തകം വിൽപ്പനയോ ആണെന്നു തോന്നുന്നു . പഠിപ്പി ക്കുന്ന സമയത്ത് ഇതൊന്നും നടക്കിയേലെന്നു അവമ്മരോട് പറഞ്ഞു വിട്ടേക്ക് .
സാറ് വെഷമിക്കാതെ , ചുരീദാർ വിൽക്കാൻ വരുന്ന അഷറഫിനെയും , ചിട്ടിക്കാരൻ മാത്തപ്പനെയും ഒഴിച്ച് ഒരുത്തനേയും ഈ പടി ചവിട്ടാൻ ഞങ്ങൾ സമ്മതിക്കുകേല .
..........................................................................
എടൊ എടൊ അവിടെനിന്നെ , ബാഗും പെട്ടീം പിടിച്ചു എങ്ങോട്ടാ ? കൊട നന്നാക്കലൊന്നും ഈ പള്ളിക്കൂടത്തിൽ നടക്കുകേല കേട്ടോ
അയ്യോ ടീച്ചറെ ,ഞങ്ങൾ കൊട നന്നാക്കുകാരല്ല , പതിനെട്ടിന് താഴെ പ്രായമുള്ള പിള്ളേരേ ആകർഷിക്കാൻ ഇറങ്ങിയവരാ .
അയ്യോ മത്തായി സാറേ ഓടിവായോ .ഇവന്മാർ പ്രായം തികയാത്ത പിള്ളേരെ ആക്ർഷിക്കാൻ വന്നവരാ .പീഡനക്കാരായിരിക്കും ..സാറേ ഓടിവായോ
എന്താ ടീച്ചറെ , പോലീസിനെ വിളിക്കണോ ?
എന്റെ പൊന്നു ടീച്ചറുമ്മാരെ ഞങ്ങൾ പീഡന ക്കാരല്ല . കണ്ടാൽ  ഒരു ലുക്കില്ലെന്നെ ഉള്ളൂ , ഞങ്ങൾ പ്രഗല്ഫ ബ്ലോഗ്ഗറുമ്മാരാ . പിള്ളേരെ ബ്ലോഗിലേക്ക് ആകർഷിക്കാൻ ഇറങ്ങിയതാ
ഞാൻ പ്രഗൽഫ ബ്ലോഗ്‌ സാഹിത്യകാരൻ പ്രോഫെസ്സർ .അരക്ഷിതൻ . ബ്ലോഗിനെ സാഹിത്യ അക്കാദമിയിൽ എടുപ്പിച്ചത് ഞാനാ .ഇത് പ്രഗൽഫനായ എന്റെ ശിങ്കിടി ബ്ലോഗർ അജയൻ മാവൂർ .പതിനെട്ടു വയസ്സിൽ താഴെയുള്ളവരെ ആകർഷിക്കുന്നതിന്റെ പ്രൊഫസറാ . ഇത് പ്രഗൽഫനായ പ്രൊഫെസർ .രാമു കൊട്ടുവടി . വിദ്യാഫ്യാസത്തെ എതിർക്കുന്ന ആളാ . ഞങ്ങളെ കർശനാ ടീവിയിൽ കണ്ടിട്ടില്ലേ ?
ഇല്ല , കർശനാ റ്റീവീയൊ അതെന്താ സാധനം ? പോട്ടെ വന്ന കാര്യം പറഞ്ഞു തൊലയ്ക്ക് !
ഞങ്ങൾ പിള്ളേരെ സ്വയംബ്ലോഗം പഠിപ്പിക്കാൻ വന്നതാ
അയ്യേ ! ഏതു കോളേജിലാ
കണ്ടോ കണ്ടോ , ഞാൻ പറഞ്ഞില്ലേടാ , നമ്മുടെ ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല . നമ്മക്ക് പെൻഷൻ പ്രായം ആയെങ്കിലും ടീച്ചർമാർ ചോദിച്ചത് കേട്ടില്ലേ . ഞങ്ങൾ കോളേജിൽ പോയിട്ടേയില്ല ടീച്ചറെ ,. സന്തൂർ സോപ്പ് തേക്കുന്നത് കൊണ്ട് തോന്നിയതാ .ടീച്ചറു സന്തൂർ ആണോ തേക്കുന്നത് ?
ഒന്ന് പോടോ കെളവാ , താൻ ഏതു കോളേജിലെ പ്രോഫെസർ ആണെന്നാണ് ചോദിച്ചത് .
അത് ചോദിച്ചാൽ ഞങ്ങൾ എല്ലാം സാഹിത്യ അക്കാദമിയിലെ ബ്ലോഗ്‌ പ്രോഫെസ്സർമാരാ . പിന്നെ ഞങ്ങൾ പിള്ളേരെ സ്വയം ബ്ലോഗം പഠിപ്പിക്കും എന്ന തീരുമാനം അരൂരിലെ ബ്ലോഗ്‌ മീറ്റിൽ എടുത്തതാ . റ്റീച്ചറുമ്മാർ ഇതിൽ ഇടപെടണ്ട !
കണ്ടോടാ , കണ്ടോടാ സുജ ടീച്ചറിന് അല്പം ബ്ലോഗം പഠിച്ചാൽ കൊള്ളാം എന്നുണ്ട് . കേട്ടപ്പോൾ നാണം വന്നു , ഞാൻ പഠിപ്പിക്കാം .
താൻ വീട്ടിൽ പോയിരുന്നു പഠിപ്പിച്ചാൽ മതി ,പോടോ വായീ നോക്കി . താൻ എന്ത് വിഷയമാണെഡോ എഴുതുന്നത്‌ ?
ഞാൻ പൂമിശാസ്ത്രം . കൊച്ചീന്നു ബ്ലോഗ്‌ മീറ്റിനു പോയതിന്റെ യാത്രാവിവരണം എഴുതി .
അയ്യോ സാറ് വേറേം എഴുതും ...സാറ് ഈയിടെ ചക്കയെപ്പറ്റി എഴുതിയ ലേഖനം ടീച്ചറു വായിച്ചു കാണും . ചക്കേലേക്കും നോക്കി വെള്ളോം ഇറക്കി നിലക്കുന്ന ഒരു പടവും ഉണ്ടായിരുന്നു .
ഞാൻ വായിച്ചില്ല . സ്റ്റാഫ് റൂമിലിരുന്നു രാമൻകുട്ടി സാർ , കുട്ടപ്പൻ സാറിനോട് പറയുന്ന കേട്ടു . ഇന്റർനെറ്റിൽ ഒരു ചക്കേടെ പടം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ലെന്നു . അത് സാർ ഇട്ട പടമാ അല്ലിയോ ?
അല്ല മത്തായി സാറൊന്നും പറഞ്ഞില്ലല്ലോ ?
ഞാൻ എന്ത് പറയാനാ? എന്നാൽ ടീച്ചറുമ്മാര് അപ്പുറത്തേക്ക് ചെല്ല് .ഞാൻ ഈ സ്വയം ബ്ലോഗം സാറുമ്മാരെ ഓഫീസ് മുറിയിൽ ഇരുത്താം .
വരണം വരണം സാറുമ്മാരെ . പറയുമ്പോൾ ഒന്നും തോന്നരുത് . ഇപ്പോൾ പിള്ളേരു ഒരു പത്തു പന്ത്രണ്ടു വയസാകുമ്പോൾ സ്വയംബ്ലോഗം തൊടങ്ങും എന്ന് ഒരു കോഴ്സിൽ പഠിപ്പിച്ചായിരുന്നു . അതിനു വേണ്ടതൊക്കെ അവർക്ക് ഇന്റർനെറ്റിൽ നിന്നും കിട്ടുന്നുമുണ്ട് . സാറുമ്മാർ ഈ വയസാം കാലത്ത് നമ്മുടെ സെന്റ്‌ മേരീസ് മെഡിക്കൽസിൽ കിട്ടുന്ന മരുന്നും വാങ്ങിത്തിന്ന് , നമ്മടെ സ്വയം ബ്ലോഗം ഒന്ന് മെച്ചപ്പെടുത്തീട്ടു നമ്മക്ക് പിള്ളേരെ പിടിക്കാം . പിള്ളേരെ ഒന്ന് കാണിക്കാൻ സ്വന്തം ബ്ലോഗ്‌ നല്ല ഉദ്ധരിച്ചു നിർത്തിക്കൊണ്ട്‌ വന്നാട്ടെ. അപ്പൊ നമസ്കാരം .കാണാം ,കാണാം , വളരെ ഉപകാരം

Friday, May 10, 2013

അക്ഷര ദീദിയ !

ഇന്ന് ഇടവം 27 തിരുവാതിര നക്ഷത്രം  ! മൂന്ന് ദിവസം കൂടി കഴിയുമ്പോൾ മിഥുനം വന്നെത്തുകയായി !!അത് കഴിഞ്ഞാൽ പിന്നെ പഞ്ഞ കർക്കിടകം !! കഷ്ടകാലത്തിന് കഞ്ഞി പോലും കിട്ടാത്ത സമയം .. മിഥുനം ഒന്നാം തീയതി ബ്ലോഗർ സമൂഹം അക്ഷര ദീദിയാ ദിവസമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുവാൻ വേണ്ടിയാണ് ഈ പോസ്റ്റ്‌ .

മിഥുനം , മൈദൂനം , മൈ &%₹# തുടങ്ങിയ വാക്കുകൾ മലയാളികൾക്ക് സുപരിചിതമായത് കൊണ്ട് മിഥുന മാസം നമ്മുടെ മാസമായി തിരഞ്ഞെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു . പരസ്പര വേഴ്ചകൾക്കും വേളികൾക്കും നല്ല മാസമായാണ് മിഥുന മാസത്തെ കാണുന്നത് . അത് കൊണ്ട് തന്നെ , പരസ്പരം വേഴ്ചകളിൽ ഏർപ്പെടുവാൻ ആഗ്രഹിക്കുന്ന നമുക്ക് ഈ മാസം തന്നെയാണ് നല്ലത് ! പട്ടികൾക്ക് കന്നി മാസം എന്നത് പോലെ ബ്ലോഗർമാർക്ക് മിഥുന മാസം !

ബ്ലോഗർമാർ തമ്മിലുള്ള കൂടി കാഴ്ചകൾ , ബ്ലോഗേര്സ് സംഗമം , ബ്ലോഗറും ബ്ലോഗിണിയും തമ്മിലുള്ള പെണ്ണ് കാണൽ , കിട്ടാത്ത മുന്തിരിങ്ങകളും പുളിക്കാത്ത ലൈൻ ക്ലിയർ ചെയ്യൽ തുടങ്ങിയവക്കെല്ലാം ഈ മാസം നല്ലതാണ് .വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം എന്നത് പോലെ മലയാളം അറിയാവുന്നവർക്കെല്ലാം ബ്ലോഗ്‌ തുടങ്ങുവാനും ഇത് നല്ല സമയമാണ് .

വിദ്യ കൊടുക്കും തോറും എറിടും എന്നത് പോലെ തന്നെ പരമ പ്രധാനമാണ് , കിട്ടുമ്പോഴും അത് വാങ്ങാൻ ഉള്ള ഉൾ കരുത്ത് ! പാഞ്ചാലി അക്ഷയ പാത്രത്തിൽ നിന്നും വിളമ്പിയത് പോലെ , കുചേലൻ കഷത്തിൽ ഒളിപ്പിച്ച അവൽ പൊതി സാക്ഷാൽ സന്തോഷ്‌ പണ്ഡിറ്റ്‌ കൃഷ്ണന് വിളമ്പിയത് പോലെ , നമ്മളും ഈ മാസം  മലയാളത്തിലെ നമ്മുടെ പാണ്ഡിത്യം മറ്റുള്ളവരുടെ ബ്ലോഗിൽ പോയി വിളമ്പണം .

സ്ത്രീകളായിരിക്കണം നമ്മുടെ പ്രധാന വ്യാപാര കേന്ദ്രം !പെണ് ബ്ലോഗറാണ് എന്ന് കണ്ടാൽ ഉടനെ അവരുടെ ബ്ലോഗിൽ പോയി , പെങ്ങളെ , ചേച്ചി , ദീദി ,സഹോദരി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് നന്നായിരിക്കും . ബ്ലോഗ്‌ കുരുക്കൾ അല്ലെങ്കിൽ ധാന്യങ്ങൾ നമ്മുടെ ബ്ലോഗുകളിലും വീഴുവാൻ ഇത് നല്ലൊരു മാർഗമാണ് .അവർ നമ്മളെയും അത് പോലെ തന്നെ , നമ്മൾക്ക് കടിക്കുമ്പോൾ അല്ലെങ്കിൽ ഭാവനകൾ വരുമ്പോൾ ചൊറിഞ്ഞു തരും .
പെണ് വേഷം കെട്ടിയ ചില പുരുഷ ബ്ലോഗർമാർ ഉണ്ട് . അവരുടെ ബ്ലോഗിൽ പോകുമ്പോൾ സൂക്ഷിക്കണം അല്ലെങ്കിൽ അവസാനം നമ്മൾ ആപ്പിലാകും !

ചേച്ചി ഈ പോസ്റ്റ്‌ നല്ലതാണ് .. ഇത് പോലെ ഒരു പോസ്റ്റ്‌ ഞാൻ കണ്ടിട്ടില്ല !! ഹിമാലയത്തിലെ ഹിമ ബിന്ദുക്കൾ പോലെ മൃദുലമാണ്‌ ഈ വരികളും കണ്ണികളും ചേച്ചിയും ..! മനസ് നന്നായാലേ വരികൾ നന്നാകൂ .. വരികളും സുന്ദരികൾ ചേച്ചിയും സുന്ദരി , ഇനി വരുവാനുള്ള നാളുകളും സുന്ദരം തുടങ്ങിയ വാക്കുകൾ നമ്മൾ വെറുതെ വിട്ട് കൊടുത്തേക്കണം ! ഒരിക്കലും അവരുടെ വരികളോ വരകളോ ചിത്രങ്ങളോ മോശമായി നമ്മൾ പറയരുത് . അത് നിങ്ങളുടെ കുടുംബത്തിനും കുലത്തിനും ബ്ലോഗിനും ദോഷ കാലമായേ ഭവിക്കു .

മിഥുന മാസം ഒന്നാം തീയതിയാണ് നമ്മൾ ഈ ദിവസമായി ആചരിക്കുവാൻ തീരുമാനിച്ചിട്ടുള്ളത് . ഈ ദിവസം കമെന്റ് വാങ്ങുന്നവർക്കും  കൊടുക്കുക്കുന്നവർക്കും അവരവരുടെ ബ്ലോഗുകളിൽ ഐശര്യം നിറയും . കമെന്റ് ബോക്സുകൾ കമെന്റ്കൾ കൊണ്ട് കവിഞ്ഞൊഴുകും  ! ഈ ദിവസം ആരെയും വിമർശിക്കുവാനോ തിരുത്തുവാനോ പോകരുത് .പ്രത്യേകിച്ചും മതങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും സമൂഹത്തെയും . അത് നിങ്ങളുടെ ബ്ലോഗുകൾക്ക്‌ ദോഷം ചെയ്യും .ഒരു കമെന്റ് കൊടുത്താൽ നൂറ് കമെന്റുകൾ നമ്മുടെ ബ്ലോഗുകളിൽ നിറയും !! ആരെങ്കിലും ഇതിനെ വിമർശിച്ചാൽ അവന്റെ ബ്ലോഗ്‌ മുടിഞ്ഞ് കുത്ത് പാള എടുക്കും .

നമുക്കെല്ലാവർക്കും ആഘോഷിക്കുവാൻ ഇതാ മാസം എത്തുകയായി .. ദിവസം എത്തുകയായി .. അക്ഷര ദീദിയ !! 

Thursday, May 9, 2013

ആഴത്തിൽ എല്ക്കുന്ന മുറിവുകൾ !

ക്രിസ്തുവിന് കുരിശിൽ എത്ര മുറിവുകൾ ഉണ്ടായിട്ടുണ്ട് എന്ന് ചരിത്ര പുസ്തകങ്ങളും ബൈബിളും രേഖപ്പെടുത്തുന്നുണ്ട് !

പഞ്ച മുറിവുകളാൽ
പഞ്ച പാണികളിൽ തൂങ്ങിയോനെ
പഞ്ചേന്ദ്രിയങ്ങളും അടക്കി വാണവനെ
അഞ്ചാണിയിൽ തൂക്കിയ നീയോ ..
മനുഷ്യാ ...
നീയും മനുഷ്യനോ ?

എന്ന് കവി പാടിയത് ഞാനീ സമയം ഓർക്കുന്നു !

എന്നാൽ ഇന്നത്തെ ക്രിസ്ത്യൻ സഭയുടെ പോക്കുകൾ കണ്ട് കൊണ്ട് പി.ജെ ആന്റണി, ക്രിസ്തുവിന്റെ  ആറാം തിരുമുറിവ് എന്നൊരു നാടകം എഴുതി ! കേരളത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും " ക്രിസ്തുവിന്റെ ആറാം തിരുമുറിവിന് " വേണ്ടതായ സ്വീകരണങ്ങൾ കിട്ടി . ചിലർ അതിനെ കൈനീട്ടി സ്വീകരിച്ചു . സഭാനേതാക്കൾ ആകട്ടെ പ്രക്ഷോഭങ്ങൾ കേരളത്തിൽ ആകമാനം ഉണ്ടാക്കി !സഭാ ജനങ്ങൾ തന്നെ അതിനെ സ്വീകരിക്കുവാൻ മുന്നോട്ട്  വന്നു ..!

മറ്റൊരു മുറിവാണ് , 51 വെട്ടേറ്റു മരിച്ച ടി .പി ചന്ദ്രശേഖരന്റെ മുറിവ് ! ഞാൻ പാർട്ടിയെ പറ്റിയല്ല പറയുന്നത് . മുറിവുകളെ കുറിച്ചാണ് .. അതുകൊണ്ട് തന്നെ കൊന്നത് ആരാണ് എന്നോ ? കൊല്ലിച്ചത് ആരെന്നോ .. കോടതികളും പി.ബി കളും പറയട്ടെ !സി പി എം ആണ് ഇതിന് പിന്നിൽ എന്ന് പറഞ്ഞപ്പോൾ ഇവിടെ ( ഈ ഫേസ് ബുക്കുകളിൽ ) തന്നെ തകിടം മറിഞ്ഞു പോയ പലരുണ്ട് !!
പലരും അതിനെതിരെ വാദങ്ങളുമായി വന്നു ! ടി പി സ്വയമായി 51 വെട്ടുകൾ ശരീരത്തിൽ ഉണ്ടാക്കി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് തോന്നും , ഇപ്പോഴത്തെ ഈ കൂറ് മാറ്റങ്ങൾ കാണുമ്പോൾ .

ഫൗസിയ മറ്റൊരു മുറിവാണ് ! സ്വന്തം സമൂഹത്തിൽ നിന്നും , സമുദായത്തിൽ നിന്നും ഉയർന്ന് കേൾക്കുന്ന മുറവിളികൾ , താൻ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ തന്റെ ശബ്ദം മാധ്യമ ലോകത്തോട്‌ വിളിച്ചു പറഞ്ഞു എന്ന ഒരു തെറ്റേ അവർ ചെയ്തിട്ടുള്ളൂ ! മുനീറിന്റെ നേതൃത്വത്തിൽ ഉള്ള ചാനൽ ഒരിക്കലും മുസ്ലീം ജനതയോട് അപരാദം എന്തെങ്കിലും കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ! അതും കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന സ്ഥാനം അലങ്കരിക്കുന്ന സി എച്ച് മുഹമ്മദ്‌ കോയയുടെ മകൻ !  പിന്നെ എവിടെയാണ് മുറിവുകൾ സംഭവിക്കുന്നത്‌ ?

പർദ്ദ എന്ന പഴഞ്ചൻ തുണിക്കെട്ടിൽ സംഭവിച്ച ഒരു ചെറിയ തുന്നൽ പിഴവുകൾ മാത്രമാണ് ഇത് ! വൈകല്യം ബാധിച്ച മനസുകളുടെ  ആഴങ്ങളിൽ ഏല്പിച്ച ഒരു മുറിവ് ! കാലാകാലങ്ങളായി,  മുസ്ലീം സ്ത്രീയായി ജനിച്ചാൽ നീ പർദ്ദയിൽ മൂടപ്പെടണം എന്ന കല്പനയിൽ ഊറ്റം കൊള്ളുന്ന മുസ്ലീം സഹോദരനന്റെ മനസുകളിൽ ഉണ്ടാകുന്ന  !ഒരു ചെറിയ മുറിവ് . അത് അടുത്ത കാലത്തായി കേരളത്തിൽ ഉണ്ടായ ഒന്നാണ് ! ഒരു ബ്ലുസും തട്ടവും കൂടെ ഒരു മുണ്ടും ഉള്ള സ്ത്രീകളെ ഞാൻ കേരളത്തിൽ എത്രയോ കണ്ടിരിക്കുന്നു .. ! പർദ്ദ ഇട്ട പെണ്‍ വേഷങ്ങളെ ഞാൻ അടുത്തിടെയാണ് കേരളത്തിൽ കാണാൻ തുടങ്ങിയത് ! പ്രവാസികളായ മുസ്ലീം സഹോദരന്മാർ കൂടുതലായി കേരളത്തിൽ കാണപ്പെടുന്നത് കൊണ്ടാകാം ഇതൊക്കെ സംഭവിച്ചത് .
മുസ്ലീം എന്ന മതം മരുഭൂമികളും , താഴ്വാരങ്ങളും പർവ്വതങ്ങളും ഭേതിച്ചു കൊണ്ട് ലോകത്ത് എമ്പാടും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു ! മരുഭൂമിയിൽ നബി ജീവിച്ചിരുന്ന കാലത്ത് മണൽ കാറ്റുകളും , കടുത്ത വേനലും ഒഴിവാക്കുവാൻ സ്ത്രീകൾ എന്ന അബലകളോട് പ്രവാചകൻ പറഞ്ഞു നിങ്ങൾ കറുത്ത മൂടുപടങ്ങൾ ഇടണം എന്ന് !നബിക്ക് അത്രയും എങ്കിലും വിവരം ഉണ്ടായിരുന്നു !! കേരളത്തിൽ ചൂട് വർദ്ധിച്ചു വരികയല്ലേ ! മുസ്ലീം സ്ത്രീകൾ പർദ്ദ  അണിയട്ടെ !! കേരളം  അടുത്ത കാലത്തെങ്ങാനും മരുഭൂമി ആയി മാറിയാലോ !!അതുകൊണ്ട് മുസ്ലീം സ്ത്രീകൾ മൂടുപടം ഇടട്ടെ !! ഞാൻ അതിൽ എതിർപ്പുകൾ പ്രകടിപ്പിക്കുന്നില്ല !!ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങൾ പ്രമാണിച്ച് ജീവിക്കട്ടെ !

ഞാൻ ഇന്നലെ ബീച്ചിൽ പോയപ്പോൾ വെറും ബ്രായും ബിക്കിനിയും ധരിച്ച കുറെ മദാമ്മ കുഞ്ഞുങ്ങളെ കണ്ടു ! കുറെ നേരം അവരുമായി ഓരോരോ തമാശകൾ പറഞ്ഞു ചിരിച്ചു !! എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ അവരോടു തോന്നിയില്ല . അവർക്കെന്നോടും !! നമ്മളിൽ വൈകല്യങ്ങൾ പിടിച്ചിരിക്കുന്നത് നമ്മുടെ മനസുകളിലാണ് !നമ്മുടെ മനസുകളിലെ വൈകല്യങ്ങൾക്ക് മുറിവുകൾ സംഭവിക്കുമ്പോഴാണ് , നമ്മൾ അരുതാത്തത്എന്ന് കരുതുന്ന സംഭവങ്ങൾ  പലപ്പോഴും സംഭവിക്കുന്നത്‌ ! ഇന്ത്യ വിഷൻ മാപ്പ് പറഞ്ഞെന്നിരിക്കാം ! അല്ലെങ്കിൽ ഫൗസിയ കോടതിയിൽ പോയെന്നിരിക്കാം !! നമ്മുടെ മനസുകളിലെ വിഷം മാറ്റാതെ വേറൊരു ചികിത്സകൻ ചികിൽസിചിട്ടും യാതൊരു ഫലങ്ങളും  ഇല്ല !


 

Friday, May 3, 2013

തെരുവ് നാടകം !

രചന സംവിധാനം .. ആർക്കോ തൊടിയൻ
രംഗ പടം .... കേസരീ പുടം കൃഷ്ണൻ കുട്ടി .
രംഗത്ത് ഞാനും പിന്നെ ചില കേരളത്തിലെ അണയാൻ പോകുന്ന ചില തെരുവ് വിളക്കുകളും  .

ഉത്സവങ്ങളും ആഹ്ലാദങ്ങളും ഇല്ലാതെ , ഏത് തെരുവുകളും ആഘോഷങ്ങൾ ആക്കുന്ന തെരുവ് തെണ്ടികൾക്ക്‌ സമർപ്പണം !

ഹായ് പൂയ് ഹായ് പൂയ്
മഹാനാം തോന്ന്യാശ്രമം വാഴും തോന്ന്യാസി എഴുന്നള്ളുന്നേ ....
മാറിക്കൊളീൻ ...........ഒഴിഞ്ഞോ ളീൻ ......
ഹായ് പൂയ് ഹായ് പൂയ്

കാഴ്ചക്കാരിൽ ഒരാൾ

സംഗതി വിനയായി - ആർക്ക് പോയെന്ന ഇവന്മാര് വിളിച്ചു കൂവുന്നത് .. ! നമ്മൾ ഇപ്പോഴും ഇവിടെ നിൽപ്പില്ലേ .പിന്നിവന്മാർക്ക് എന്തിന്റെ കേടാ ?

വളി വൈദ്യൻ -സമ്മതിച്ചിരിക്കുന്നു .. സമ്മതിച്ചിരിക്കുന്നു .!

സംഗ -വി --- എന്ത് സമ്മതിച്ചെന്നാണ് നിങ്ങൾ ഈ പറയുന്നത് ?
 നമ്മൾ ഇപ്പോഴും ഇവിടെ ജീവനോടെ നിൽപ്പില്ലേ ? പിന്നെ എന്ത് സമ്മതിച്ചു എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത് ?

ഹായ് പൂയ് ..ഹായ് പൂയ്
തോന്ന്യാശ്രമം വാഴും കാപ്പിലാൻ തമ്പുരാൻ എഴുന്നള്ളുന്നേ

(പല്ലക്കുകാർ കടന്നു പോകുന്നു . അതിൽ സുസ്മേര വദനനായി , കോമള രൂപനായി , ആശ്രീത വത്സനനായി കാപ്പിലാൻ തമ്പുരാൻ കടന്നു പോകുന്നു !!)

സംഗ -വി -- അളിയാ ഡോക്ടറെ , എന്തെങ്കിലും ഉടനെ കണ്ടെത്തണം ! ഇത് പണ്ട് ഞാൻ ട്യൂഷൻ എടുത്ത സമയത്ത് കാലിൽ കാൽവിരൽ ഇട്ടിളക്കിയ പർദ്ദ ഇട്ട അയലത്തെ പെണ്ണിനെ പോലെയല്ല !! പിന്നെ എന്തല്ലാമോ ആകുലതകൾ എന്നിൽ നിറയുന്നു !! നീ എന്നെ രക്ഷിക്കില്ലേ .. പറയൂ .. പറയൂ .. ഡോക്ടർ !

വ.വൈ .. സമ്മതിച്ചിരിക്കുന്നു സ്വാമി  .. നിന്നെ സമ്മതിച്ചിരിക്കുന്നു .. നമ്മൾ സ്പേം സ്പില്ല് ചെയ്തു കൊപ്പിലാനെ വീഴിക്കാൻ നോക്കി .. പിന്നെ മാ പൂ താ എന്നും പറഞ്ഞു നോക്കി എന്നിട്ടും ...

സംഗ -വി --- അളിയാ ഡോക്ടറെ .. വളി വൈദ്യാ .. ആ ഒരു സംഭവം !! ഇന്ത്യയിൽ സതി നിർത്തലാക്കിയത് നിങ്ങളുടെ കുടുംബത്തിൽ പണ്ട് വളി നിര്ത്തലാക്കിയത് പോലെ  ചെയ്ത ആ ഒരൊറ്റ സംഭവം മതി .. ഇവൻ ഇല്ലാതെയാകുവാൻ ! അവന്റെ ആസനത്തിൽ മുളകും സൂപ്പർ ഗ്ലൂവും ചേർത്തൊരുക്കിയ മിശ്രിതം.. നിനക്ക് പരിചയമുള്ളതല്ലേ അളിയാ .. പ്രയോഗിക്കു .. പ്രയോഗിക്കു .. അളിയാ ......................

വ -വൈ - സമ്മതിച്ചിരിക്കുന്നു .. സ്വാമി .. സമ്മതിച്ചിരിക്കുന്നു .. !
സംഗ -വി - ഇവനെന്താ ഭ്രാന്തന്മാർ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നത് !

ഹായ് പൂയ് .. ഹായ് പൂയ് ..
ബൂലോകം വാഴും ബൂലോക കണ്ണിലുണ്ണി  എഴുന്നള്ളുന്നേ ............

( ആരവം അകന്നകന്ന് പോകുന്ന ശബ്ദം )

അവശൻ പുറംബാടം കടന്നെത്തുന്നു ..

അവശൻ - ഞാനവന് പണി കൊടുക്കുന്നുണ്ട് !!
സംഗ -വി ... നീ കൊടുക്കും .. കൊടുക്കും എന്ന് പറഞ്ഞിട്ട് നാളുകളായി .. പണ്ട് നീ ഞങ്ങളെ പുറത്താക്കിയത് പോലെയാകും ഇതും ..!

അവശൻ - അതങ്ങനെ പറ്റി പോയി അളിയാ സംഗതി ! ഇതനനെയല്ല .. ഞാൻ കൊടുത്താൽ പണി പണിതത് പോലെയിരിക്കും .

സംഗ -വി - രണ്ടു വര്ഷക്കാലം ബ്ലോഗിന്റെ പുറമ്പോക്കിൽ പണിത നീയാണ് , ആറേഴു വർഷമായി ബ്ലോഗിൽ കിരീടം വെച്ച കീരിക്കാടൻ ജോസായി വാഴുന്ന  കാപ്പിലാനെ പണിയാൻ വരുന്നത് ? നീ പണിയുകയല്ല .. അയാളെ ചെരയ്ക്കും ..!

അവശൻ - നീയും അവന്റെ കൂടെയായോ ?

സംഗ-വി - കൂട്ടുകയല്ലായിരുന്നു .. കൂടുകയായിരുന്നു .. എന്റെ കൂടെ ഉണ്ടായിരുന്ന അബസ്വരം ഡോക്ടർ വടിയായി .. ! വട്ടന്മാരെ പോലെ സംസാരിക്കുന്നു .. നിന്റെ ഒപ്പം കൂടിയാൽ താമസിയാതെ ഞാനും ഒരു മാനസിക രോഗിയാകും .. എനിക്ക് വിജ്രംഭിക്കുന്നു .. വിജ്രംഭിക്കുന്നു ...!!

അവശൻ - ഇനി എന്താണ് വഴി ? ആ മാനസിക രോഗിയുടെ കൂടെ ഞാനും കൂടുകയോ ? സാധ്യമല്ല .. വിനയായി .. സാധ്യമല്ല .. ! ഞാൻ ഒരിക്കലും ആ വിനയെ കൂടെ വരുത്തുകയില്ല ..!!

സംഗ -വി - കഴിഞ്ഞ വർഷം സൂപ്പർ ബ്ലോഗർ പട്ടം അവന്റെ കയ്യിൽ നിന്നും വാങ്ങുവാൻ ഇത്രയും മടി ഞാൻ കണ്ടില്ലല്ലോ ? നീ കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നാണ് എന്റെ അറിവ് ! എന്നിട്ടും റണ്ണർ അപ്പ് ആയപ്പോൾ നീയാണ് ഒന്നാമതെത്തിയ ഒന്നാമതെത്തിയ ആളെക്കാൾ കൂടുതൽ സന്തോഷിച്ചത്‌ ! എന്നിട്ടും നീയിപ്പോൾ .. ഈ കൊല്ലം ഒരു ലക്ഷം രൂപയാണ് സമ്മാന തുക എന്നറിഞ്ഞു .. ഞാൻ അവനെ വിട്ടു പോകില്ല !!എനിക്കും വേണം സൂപ്പർ ബ്ലോഗർ പട്ടം ..

ഹായ് പൂയ് ഹായ് പൂയ്
ബൂലോകം അടക്കി വാഴും കാപ്പിലാൻ തിരുമേനി എഴുന്നള്ളുന്നേ
ശബ്ദം അകന്നകന്ന് പോകുന്നു .

സംഗ-വി -- ഞാനും അവരുടെ കൂടെ ചേരുകയാണ് .. ചേരുകയല്ലാതെ നിവർത്തിയില്ല .. ഹായ് പൂയ് .. ഹായ് പൂയ് .. ബൂലോകം അടക്കി വാഴും കാപ്പിലാൻ തിരുമേനി എഴുന്നള്ളുന്നേ !!
(സംഗതി വിനയായി ആരവത്തോടൊപ്പം ചേരുവാൻ ഓടിപ്പോകുന്നു )

സാമി ശരണം !! 

Wednesday, May 1, 2013

ബ്ലോഗ്ഗർ നഗ്നപൂജ

സ്വാമീ .......................................!!!!!!
എന്താ പറയൂ ശിഷ്യാ ?
പറയാൻ അത്ര ധൈര്യം പോര ! പ്രത്യേകിച്ചും സ്വാമി ഇങ്ങനെ അടിച്ചു ഫിറ്റായി നഗ്നപൂജക്ക് തയാറെടുക്കുമ്പോൾ !

എന്താണെങ്കിലും തുറന്നു പറയൂ ശിഷ്യാ , സ്വാമിനിമാർ ആരെങ്കിലും പുളിമാങ്ങാ തിന്നുകയോ മറ്റോ?

അയ്യോ അല്ല സ്വാമീ .. ഇതു വിഷയം അതിലും ഭീകരമാ .. രണ്ടു കൂട്ടർ പുറത്തു കാണാൻ വന്നിരിക്കുന്നു !

രണ്ടു കൂട്ടരോ ,ഈ അസമയത്ത്‌ ?

അതെ സ്വാമിയെ സ്തുതിച്ചു കൊണ്ടുള്ള തെറിഭജനപ്പാട്ട് പാടുന്നതിനിടയിൽ അവന്മാര് പരസ്പരം തെറി അഭിഷേകവും നടത്തുന്നു . പെണ്ണു കേസാണോ എന്നാണ് സംശയം . പീഡനം വല്ലതും ?

ഓ . പിടികിട്ടി പരസ്പരം തെറി അഭിഷേകവും , പെണ്ണുകേസും ഒരുമിച്ചു വന്നാൽ അത് മലയോരം തൊലിയൻ ഗ്രൂപ്പോ , അടിവാരം തെറിയൻ ഗ്രൂപ്പോ ആയിരിക്കും . ഏതായാലും വിളിക്കൂ .

അല്ല സ്വാമി ഒറ്റയ്ക്ക് ? വധ ഭീഷണി ഉള്ളതല്ലേ ? സ്പേം തെറിപ്പിച്ചു കൊല്ലുമെന്ന് ഒക്കെ , ആശ്രമത്തിലെ ഗേറ്റ് അടച്ചാൽ ഫേസ് ബുക്കന്നൂർ ശാഖാശ്രമത്തിൽ ഇട്ടു വധിക്കും എന്ന് !

, ഉവ്വ ,ചെരയ്ക്കും , താൻ അവന്മാരെ വിളിക്കെടോ !

രണ്ടു ഗ്രൂപ്പായി കടന്നു വരുന്നു

വരണം വരണം . നമസ്കാരം.

സ്വാമിജീ , മാ പൂ താ ..

മാപ്പുതാ എന്നോ ? മാപ്പുതരാൻ നിങ്ങൾ എന്ത് തെറ്റ് ചെയ്തു?

മാപ്പുതാ എന്നല്ല , മാ പൂ താ എന്നാരംഭിക്കുന്ന തെറികൾ വിളിച്ചതാണ് സ്വാമിയെ . കമന്റു ബോക്സിലും ഇട്ടിട്ടുണ്ട് .

ഓ ഓ അത് ശരി , തെറി പറയുമ്പോൾ അത് തെറിയാണ് എന്ന് ആദ്യം പറയണം കേട്ടോ ! അല്ലെങ്കിൽ നമ്മെ സ്തുതിച്ചു ഭജന പാടുകയാണ് എന്നു തോന്നിപ്പോകും . മലയോരത്തെ ഉദ്ധരിക്കുന്നവർ ആയതുകൊണ്ട് നല്ല ഉദ്ധാരണ ശേഷിയുള്ള തെറികൾ പാടും എന്നറിയാം.

അല്ല എന്താ രണ്ടു ഗ്രൂപ്പായി?

ഞങ്ങളാണ് ഒറിജിനൽ. അടിവാരം ഗ്രൂപ്പ് . സ്ഥാപക നേതാക്കളാണ് . ആചൊറിയൻ , അവശൻ പുറമ്പാടം [ രണ്ടു കൊല്ലമായി ബ്ലോഗിന്റെ പുറം പാടത്തുകൂടി നടന്നു നടന്നു അവശനായി] , കശ്മൽ ചെമ്മരിയാട് . അങ്ങ് ബ്ലോഗിൽ തെറി പാടുന്നു എന്ന് അറിഞ്ഞിട്ടു സഹിക്കുന്നില്ല . ഞങ്ങൾ ഇവിടെയുള്ളപ്പോൾ ബ്ലോഗിൽ മറ്റാരും തെറി പാടുന്നത് ഞങ്ങൾക്ക് സഹിക്കില്ല . ഒരു പണിതരാൻ വന്നതാണ് .

ഓ ആവട്ടെ . അപ്പോൾ മറ്റവന്മാർ ?

അത് ഞങ്ങൾ പണ്ട് ഒരു പണി കൊടുത്തതിനു ശേഷം ഉണ്ടായവന്മാരാണ് . എന്നാലും സ്വാമി ഞങ്ങളുടെ തെറി മാത്രം കേട്ടാൽ മതി , മറ്റെവന്മാരുടെത് ഡ്യുപ്പ്ളിക്കേറ്റു ഗ്രൂപ്പും , ഡ്യുപ്പ്ളിക്കേറ്റു തെറിയുമാണ് .
എങ്കിൽ അങ്ങനെയാകട്ടെ ! തഥാസ്തു .. ചാണ്ടീ ഫവ :

അയ്യോ അത് പറ്റില്ല സ്വാമി , ഞങ്ങളാണ് ഒറിജിനൽ . തൊലിയൻ ഗ്രൂപ്പ് . അവന്മാർ ഫുത്തി ജീവി കളിക്കുന്നവരാണ് . ഞങ്ങൾ ആണ് പെണ്‍വിഷയത്തിലും തെറിയിലും മുൻപിൽ . തൊലിയൻ ഗ്രൂപ്പിന്റെ ശിൽപ്പികളാണ് ഞങ്ങൾ . തൊലിഞ്ഞക്കാരൻ , സംഗതി വിനയായി .

അപ്പോൾ വളി വൈദ്യൻ ?

രണ്ടു ദിവസമായി കാണാനില്ല .അങ്ങേക്ക് തരാൻ ഉണ്ടാക്കിയ മരുന്ന് സ്വയം പ്രയോഗിച്ചു ഇരിക്കുകയാണ് . ഞങ്ങൾ ആശ്രമത്തിൽ വന്നു തെറിപ്പാട്ട് പാടി , അങ്ങയെ ഒന്ന് വിജ്രുംഭിപ്പിക്കാൻ നോക്കി . മാ പൂ താ ..

വിജ്രുംഭിച്ചു വിജ്രുംഭിച്ചു .. പണ്ട് ബൂലോകത്ത്‌ സ്ക്രീൻ ഷോട്ട് ഇട്ടു വിജ്രുംഭിപ്പിച്ചതുപോലെ അല്ലെ ?,മലയോരം തൊലിയൻ ഗ്രൂപ്പിലെ പെണ്‍ വാണി'ഫ'ത്തിന്റെ ആ സ്ക്രീൻ ഷോട്ടുകളും പിന്നെ വേറെ കുറെ സ്ക്രീൻ ഷോട്ടുകളും ഒരു ഭക്തൻ മെയിൽ ചെയ്തു തന്നിരുന്നു . ആശ്രമത്തിന്റെ കമന്റു ബോക്സിലും , ഫേസ് ബുക്കന്നൂർ ശാഖയുടെ ഭിത്തിയിലും ഫ്രെയിം ചെയ്തു വെക്കാമോ എന്ന് ചോദിച്ചു ? പിന്നെ ഒന്നും അറിയാത്തത് പോലെ ആ മാന്യൻ നമ്മെ തെറി വിളിച്ചു ഒരു കമന്റും പോസ്റ്റി !

അപ്പോൾ കള്ളൻ കപ്പലിൽ ഉള്ളപ്പോൾ പിടിക്കാൻ സ്വാമിയുടെ സഹായം വേണ്ടിവരും അല്ലെ ?

ചുമ്മാ നടക്കില്ല മക്കളെ ! നഗ്ന പൂജ വേണം . ബ്ലോഗ്ഗർ നഗ്ന പൂജ ! രണ്ടു ഗ്രൂപ്പിനും കുണ്ടിയിൽ ഗുളികൻ വിളയാടി നിൽക്കുന്ന സമയമാ , സൂക്ഷിച്ചും കണ്ടും നടക്കണം . ഗുളിക തരാൻ വൈദ്യന്മാർ കൂടെയുള്ളപ്പോൾ ഗുളികന് ശക്തി കൂടും . പിന്നെ നമ്മോടുള്ള തെറി ഭജനം മുടക്കരുത് .മൂന്നു നേരം മലയോരത്തും അടിവാരത്തും മുടങ്ങാതെ തെറി ഭജനം നടക്കട്ടെ . മാ .. പൂ..... താ .... കാപ്പിലാനന്ദായ ശരണം ആയിരത്തൊന്നു വട്ടം ജപിക്കണം . പിന്നെ നാളെ മുതൽ എന്നും രാത്രി തോന്ന്യാശ്രമത്തിൽ മുടങ്ങാതെ ബ്ലോഗ്ഗർ നഗ്നപൂജ നടത്താം . ഓരോ ബ്ലോഗറെയായി നഗ്നമാക്കി പൂജിക്കണം . എങ്കിലെ കുണ്ടിയിൽ നിന്നും ഗുളികൻ ഒഴിയൂ .

അപ്പോൾ ആഗതരായാലും . തെറി ഭജനവുമായി ഇനിയും വരുമ്പോൾ സ്ക്രീൻ ഷോട്ടുകളിൽ നോക്കി മന്ത്രം ജപിക്കാൻ അവസരം തരാം . ചാണ്ടീ ഭവ :

Monday, April 29, 2013

ഞാഞ്ഞൂൽസ് ഓഫ് അടിവാരം !!

നമസ്കാരം സാർ ... താങ്കളാണല്ലേ കാപ്പിലാൻ ?

രാവിലത്തെ സൂര്യ നമസ്കാരം കഴിഞ്ഞ് , കഞ്ചാവ് ചേർത്ത കാജാബീഡിയും കടുക്കാ വെള്ളവും ‌ ഉടുത്തിരുന്ന കാഷായ മുണ്ടിന്റെ കൊന്താല പൊക്കി വളിയും
 വിട്ടുകൊണ്ടിരുന്ന  കാപ്പിലാന്റെ ആശ്രമത്തിന്റെ ചെറ്റ പൊക്കി രണ്ട് അപരിചിതർ അകത്തേക്ക് തലയിട്ട് കൊണ്ട് ചോദിച്ചു ...

ഊം .. മനസിലായില്ല ..! നിന്നെ എത്രാം ക്ലാസ്സിലാണ് ഞാൻ പഠിപ്പിച്ചത് എന്ന് എനിക്ക് തീരെ ഓർമ്മയില്ല .. സാറെന്നും അണ്ണനെന്നും ചേട്ടാ എന്നും വിളിക്കുമ്പോൾ കോൾഡ് മയിര് കൊള്ളുന്ന ചിലരുണ്ടാകും .. എനിക്കാ വിളികളിൽ തീരെ താല്പര്യമില്ല .. കാൾ മി കാപ്പിലാൻ .. ജസ്റ്റ്‌ റിമെംബർ ദാറ്റ്‌.. ഷിറ്റ് !!

താങ്കൾക്ക് തീരെ നാണമാകുന്നില്ലേ ?

എന്തിന് ? വളി വിടുന്നതിലോ ? വളി എന്നത് മനസിന്റെ അന്തരാളങ്ങളിൽ പറ്റി പിടിച്ചു കിടക്കുന്ന അടിമത്വത്തിന്റെ ആക്രോശമാണ്‌ ... അടിച്ചമർത്ത പെട്ടവന്റെ വേദനകളാണ് .!

അതല്ല ചേട്ടാ..

നോ ..! ഓണ്ലി കാപ്പിലാൻ .. അങ്ങനെ നീയൊക്കെ വിളിച്ചാൽ മതി .

ഞങ്ങൾ അടിവാരം ഗ്രൂപ്പിൽ നിന്നും വരുന്നവരാണ് ! നിങ്ങൾക്ക് ഇനിയെങ്കിലും ഈ പഴകി ദ്രവിച്ച ആയുധങ്ങൾ ഉറയിലിടാൻ നേരമായില്ലേ ? എന്തിന് ഇങ്ങനെ മനുഷ്യരെ കൊണ്ട് പറയിക്കുന്നു ?

ഞാൻ ആയുധങ്ങൾ ഉറയിൽ ഇട്ടു കൊണ്ടാണല്ലോ പരിപാടികൾ നടത്തുന്നത് .. മാത്രമല്ല ഇത്രയും പെണ്ണുങ്ങൾ എന്റെ ആശ്രമത്തിൽ ഉണ്ടായിട്ടും ഞാൻ കടുക്കാ വെള്ളം കുടിക്കുന്നതും നിങ്ങൾ കാണുന്നില്ല എന്നുണ്ടോ ? ആർക്കാടാ എന്നെ പറ്റി പറയാൻ ഇത്ര മുട്ടി നില്ക്കുന്നത് .. അവരെ വിളിക്ക് .

അതല്ല സാ... സോറി .. കാപ്പിലാൻ , നിങ്ങളൊരു ആന്റി മീറ്റിസ്റ്റ് ആണൊ ന്നൊക്കെ ആളുകൾ പറയുന്നു . പണ്ട് നിങ്ങൾ ചെറായി മീറ്റ്‌ മുതൽ തുടങ്ങിയതാണ്‌ ഈ ആന്റി മീറ്റ്‌ പോസ്റ്റുകൾ .. എന്താണ് അതിന് കാരണം ?

ശരിയാണ് .. ! ഞാനിപ്പോൾ മൂന്ന് നേരവും പാവക്ക ജ്യൂസും കടുക്കാ വെള്ളവുമാണ് കഴിക്കുന്നത്‌ .. ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല ! പണ്ട് ചെറായി കടപ്പുറത്ത് വെച്ച് ചിലർ എന്നെ , നല്ല കടൽ മീനെന്ന് പറഞ്ഞ് ആലപ്പുഴയിലെ ചേറ്റിൽ കിടന്ന ചേറായി കരിമീൻ തന്നു . അന്ന് മുതൽ ഞാൻ മത്സ്യം കഴിക്കില്ല . മാത്രമല്ല പ്രായമായി വരികയല്ലേ .. കൂടെ ഷുഗറും കൊളസ്ട്രോളും ഞാൻ അത് കൊണ്ടാണ് മീറ്റ്‌ വേണ്ടാ എന്ന് വെച്ചത് . അതിനിപ്പോൾ ആർക്കാ പ്രശനം .. ഇറച്ചി വെട്ടുകാരൻ അന്ത്രു ഈ ആശ്രമത്തിന്റെ പടി ചവുട്ടിയാൽ ഞാൻ അവന്റെ കാല് വെട്ടും ! ഞാനിപ്പോൾ ശുദ്ധ സസ്യഭുക്കാണ് .. ആശ്രമത്തിൽ ഇറച്ചി വില്ക്കാനാണ് പ്ലാൻ എങ്കിൽ വേഗം സ്ഥലം വിട്ടോ .. അല്ലെങ്കിൽ ഞാൻ നിന്നെയൊക്കെ  ഭസ്മീകരിക്കും !

നിങ്ങള് ഭസ്മീകരിക്കും .. അല്ല തൊലിക്കും .. പഴയ പ്രതാപവും കണ്ണുരുട്ട ലുകളും കഴിഞ്ഞു മിസ്റ്റർ കാപ്പിലാൻ ! ഞങ്ങൾ ന്യൂ  ജെനറെഷൻ കുട്ടികളാണ് ! ഞങ്ങൾ അടിവാരത്ത് കിളയ്ക്കുന്നത് കൊണ്ടും കൃഷി ഇറക്കുന്നത്‌ കൊണ്ടും മാത്രമാണ് ഇപ്പോഴും ബ്ലോഗ്‌ ഭൂമിയിൽ മണ്ണൊലിപ്പുകൾ തടഞ്ഞ് , നിങ്ങൾക്കൊക്കെ ഇങ്ങനെ വല്ലപ്പോഴും കൃഷി ഇറക്കാൻ കഴിയുന്നത്‌ . ഞങ്ങൾ അഭിനന്ദനം അറിയിക്കുവാൻ വന്നതാണ് . അല്ലാതെ ഒടിഞ്ഞ് മണ്ടക്കോല് കീറാ റായ ഈ ആശ്രമത്തിൽ വന്ന ഇറച്ചി വില്പനക്കാരല്ല ഞങ്ങൾ .. !

ശരി .. അഭിനന്ദങ്ങൾ അറിയിച്ചെങ്കിൽ അടിവാരത്ത് കൃഷി ഇറക്കുന്ന ഞാഞ്ഞൂലുകളായ  നിങ്ങൾക്ക് പോകാം .. ! എനിക്ക് ധ്യാനിക്കുവാൻ നേരമായി !

ഞങ്ങൾക്ക് പറയാൻ ഉള്ളത് കൂടി കേട്ടാലും മുനി വര്യ കാപ്പിലാനേ !

ശരി കേട്ടു  കളയാം .. !

 നിങ്ങൾ കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി പറയുന്ന മലയോരം ഗ്രൂപ്പ്‌ ഞങ്ങളിൽ നിന്നും അടിയുണ്ടാക്കി പോയ ഒരു ഗ്രൂപ്പ്‌ ആണ് . അവർക്ക് പണി കൊടുത്തതിൽ ഞങ്ങൾക്ക് സങ്കടമില്ല പക്ഷെ നിങ്ങളുടെ ഈ ആന്റി -മീറ്റ്‌ പോസ്റ്റുകൾ കാരണം അടയിരിക്കാൻ പോയ രണ്ടുസീനിയർ  ചേട്ടന്മാർക്ക് പകരം ഞങ്ങൾ ആരെ കൊണ്ട് വരും കാപ്പിലാനേ ?

ബ്ലോഗ്‌ ലോകത്ത് അങ്ങനെ സീനിയർ ജൂനിയർ ഇന്റർ മീഡിയറ്റ് ഇങ്ങനെയുള്ള വേർ തിരിവുകൾ കൽപിച്ച നിങ്ങളെ തന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് .. ആരുടെ പോസ്റ്റുകൾ നല്ലതോ അതിൽ വലുതെന്നോ ചെറുതെന്നോ അല്ലെങ്കിൽ ഇപ്പോൾ വന്നതെന്നോ വേര്തിരിവില്ല .. എല്ലാ നല്ല പോസ്റ്റുകളും എനിക്ക് സ്വാഗതമാണ് !!

സന്തോഷം കാപ്പിലാനേ .. ! ഇനിയെങ്കിലും ഞങ്ങൾ സാർ എന്ന് വിളിക്കട്ടെ !!!

നോ .. നെവർ .. ആരെയും പരിധിയിൽ കൂടുതൽ സേവിക്കരുത് ! സ്നേഹിക്കയും അരുത് .. യു ജസ്റ്റ്‌ കാൾ മി കാപ്പിലാൻ !

കാപ്പിലാൻ ഒരു അനോണിയാണ് എന്ന് കേൾക്കുന്നു .. സത്യത്തിൽ താങ്കൾ അനോണിയാണോ ?

പേരും നാളും കല്യാണ പ്രായവും മൊഞ്ചുള ഫോട്ടോയും കൊടുത്ത് പോസ്റ്റുന്ന തെണ്ടികൾ എല്ലാം നല്ലവരാണ് എന്ന നിങ്ങളുടെ സങ്കല്പമാണ് ആദ്യം ബ്ലോഗുകൾ നന്നാകുവാൻ വേണ്ടത് ! അനോണികളിൽ തന്നെ നല്ലതും ചീത്തയുമുണ്ട് .അതിൽ ചീത്ത അനോണിയാകുവാനാണ് എനിക്ക് താല്പര്യം !

ഇനി ചില ചോദ്യങ്ങൾ ചോദിക്കട്ടെ ..
ഫേസ് ബുക്ക്‌ ഗ്രൂപ്പുകളെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം ?


എന്റെ രണ്ടാം വരവിന്റെ ഉദ്ദേശം തന്നെ സ്വകാര്യ ഗ്രൂപ്പുകൾ കുളമാക്കി അവിടെ കുഴികൾ കുത്തുക എന്നതാണ് !ഗൂഗിളിന്റെ സൗജന്യമായായിരുന്ന ബസ് വന്നപ്പോഴും , ഓർക്കൂട്ടിൽ ആയാലും ഇപ്പോൾ സുക്കറിന്റെ ഫേസ് ബുക്ക് ആയപ്പോഴും നിക്കറിന്റെ കീശയിൽ നിന്നും അണ്ടിക്കറ മാറാത്ത വരട്ട് പിള്ളാര് ഗ്രൂപ്പുകൾ ഉണ്ടാക്കി സ്വകാര്യ സ്വത്ത് പോലെ പഞ്ചാരയടികളും പുറം ചൊറിയലുകളുമായി പകലുകളും അന്തികളും അന്യമാക്കി കളയുമ്പോൾ സമൂഹത്തെ കുറിച്ച് ഉത്തരവാദിത്വമുള്ള ഒരു പൗരൻ എന്ന നിലയിൽ ഞാൻ പ്രതികരിക്കും .. അതിപ്പോൾ എന്ത്/ ഏത് കെടി കെട്ടിയ ഗ്രൂപ്പ്‌ ആയാലും എന്റെ പ്രതികരണം ഉണ്ടായിരിക്കും .. നിങ്ങൾക്ക് എന്നോട് ദേഷ്യമുണ്ടാകാം / വെറുപ്പുണ്ടാകാം .. അങ്ങനെ ഉണ്ടായില്ല എങ്കിൽ നിങ്ങളെ മനുഷ്യ ഗണത്തിൽ കൂട്ടാൻ കൊള്ളില്ല എന്ന് ഞാൻ പറയും .. ഓരോ ഗ്രൂപ്പുകളിൽ കാപ്പിലാനെതിരെ വരുന്ന വെറുപ്പിന്റെ ഭാഷ്യങ്ങൾ ഞാൻ കാണുന്നുണ്ട് .. ! നിങ്ങൾ വളരെ ശക്തമായി പ്രതികരിക്കണം എന്നാണ് ഈ സമയം എനിക്ക് അറിയിക്കുവാൻ ഉള്ളത് ..
ബ്ലോഗിലെ ഗ്രൂപ്പ് വഴക്കുകളും .. സംഘം ചേരലുകളും ഞാൻ വെറുക്കുന്നു .. ! നല്ല കാര്യത്തിനല്ലാതെ ഉള്ള ഒരുവിധ സംഘം ചേരലുകളും എനിക്കിഷ്ടമല്ല !! തീവ്രവാദികൾ സമൂഹത്തിൽ എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്റർനെറ്റ്‌ ലോകത്തിലുള്ള ഈ സംഘം ചേരലുകൾ .. അത് മതത്തിന്റെയാകാം .. ജാതിയുടെയാകാം .. അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തിന്റെതാകാം .. ആകാശം നീലയായത് കൊണ്ട് രാത്രിയിൽ ചന്ദ്രനുദിക്കുമ്പോൾ നീലാകാശത്തെ നോക്കി ബ്ലൂകാശമേ ... എന്ന് ഓരിയിടുന്ന കുട്ടി കുറുക്കൻമാരെയും ചെമ്പകം മഞ്ഞയായത് കൊണ്ട് മഞ്ഞ ചെമ്പകമേ , മഞ്ഞ ചെമ്പകമേ എന്ന് നിലവിളിക്കുന്ന പഞ്ചാര വീരന്മാരെയും ഞാൻ കണ്ടില്ല എന്ന് നടിക്കുന്നു .. നമുക്കിനിയും ധാരാളം സഞ്ചരിക്കേണ്ടാതല്ലേ ? നമുക്കിങ്ങനെ ചോദിച്ചു .. ചോദിച്ചു .. പോകാം !

താങ്ക്യൂ സാർ.. സോറി .. കാപ്പിലാൻ ..

( ആത്മഗതം )ധ്യാനത്തിനിടയിൽ വന്നു കൊള്ളും ചില ഞാഞ്ഞൂലുകൾ !

Friday, April 26, 2013

മലയോരം തൊലിയൻസ് ഗ്രൂപ്പ് : ഹോട്ട് സീറ്റ് ഇന്റർവ്യൂ !
മലയോരം തൊലിയൻസ് ഗ്രൂപ്പിൽ അഫിമുഹത്തിനായി കക്കൂസിലെ ഹോട്ട് സീറ്റിൽ ഇന്ന് നിരന്നിരിക്കുന്നത് മൂന്നു പേരാണ് . പ്രഗൽഫ ബ്ലോഗറായ 'അപസ്വരം വളിവൈദ്യർ' , സ്പേം ടെക്നീഷ്യൻ ആയ 'സംഗതി വിനയായി' ബ്ലോഗിലെ കരിവണ്ടായ ബ്ലോഗിണി 'രൂപം കരിവാരിത്തേച്ചു' തോലിയൻ ഗ്രൂപ്പിന്റെ അഫിമാനമായ മൂവർക്കും സ്വാഗതം.


 ആദ്യമായി അപസ്വരം വളിവൈദ്യരോടാണ് ചോദ്യം .

നല്ല പേര് ഇത് എങ്ങനെ കിട്ടി ?

 അപസ്വരം എന്നത് എന്റെ കുടുമ്മ പേരാണ് . ഞങ്ങൾ കുടുമ്മമായി വളിയുടെ അസുഖം ഉള്ളവരാണ് . ഞാൻ ബ്ലോഗിൽ വിടുന്ന വളികൾ പോലെ വീട്ടിൽ ഞാനും ,ഫാര്യയും , അപ്പനും അമ്മയും എല്ലാം ചേർന്ന് വളി വിടുമ്പോൾ വലിയ അപസ്വരം ഉണ്ടാകും . അങ്ങനെ ഞങ്ങളുടെ ശല്യം കാരണം നാടുകാർ ഇട്ട പേരാണ് അപസ്വരം എന്ന്.


 അപ്പോൾ വളി വൈദ്യൻ എന്നതോ ?

അത് ഞാൻ വളി നിർത്താൻ ഒരു മരുന്ന് കണ്ടു പിടിച്ചു . അത് നമ്മുടെ ഗ്രൂപ്പിൽ പോസ്റ്റി യിട്ടുണ്ട്.
 ''ചീന മുളക് അരച്ചു അവന്റെ പിന്‍ഭാഗ വാതിലില്‍ ഫില്‍ ചെയ്ത് അല്‍പ്പം സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ആ വാതില്‍ അടച്ചു വെച്ചാലേ അവന്റെ അസുഖം മാറൂ. അതുവരെ ഇത്തരം ചൊറിയലുകള്‍ അവനുണ്ടാവും. അവന്റെ ബ്ലോഗില്‍ പോയി ആരും കമന്റ് ഇടാതെ ഇരിക്കുക. അവന്റെ ബ്ലോഗിനെ അവഗണിക്കുക.'

 ഇത് ആരിലെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ ഇത് വരെ ?

ഉണ്ട് ,വീട്ടില് അപ്പന്റെയും ,കെട്ടിയോളുടെയും അടുത്തു പരീക്ഷിച്ചു . അവരുടെ വളി നിന്നു . പക്ഷെ തൊലിയൻ ഗ്രൂപ്പിലെ ചില സുഹൃത്തുക്കൾക്ക് കൊടുത്തിട്ടും കാര്യമൊന്നും ഉണ്ടായില്ല . ഇനി ഇത് നാട്ടുകാരുടെ ആസനത്തിൽ പ്രയോഗിക്കാൻ അവസരം നോക്കി നടക്കുകയാണ് .


പക്ഷെ സ്വന്തം വളി ?

അത് നിർത്താൻ പ്ലാനില്ല . എന്റെ ബ്ലോഗിലൂടെ അത് നാറ്റവും അപസ്വരവുമായി അങ്ങനെ ഒഴുകി നടക്കും.

 പെണ്ണുങ്ങൾ പർദ്ദ ഇടണം എന്ന് പറയാൻ കാരണം ?
 സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് എല്ലാ വാതിലും അടച്ചു വെച്ചാലേ അസുഖം മാറൂ എന്ന് ഞാൻ പറഞ്ഞല്ലോ ? പിന്നെ ഈ ചോദ്യം അപ്രസക്തം അല്ലെ ?

ആർക്കോ സ്പാം സോറി സ്പേം വരുത്തും എന്നോ മറ്റോ അങ്ങ് പറഞ്ഞതായി ?

ഛെ . ഇല്ല . ഇല്ല ... ഞമ്മൾ ലിംഗ് നീട്ടി കൊടുക്ക മാത്രമേ യുള്ളൂ . സ്പേം വരുത്തുന്നത് നമ്മുടെ ചങ്ങാതി സംഗതി വിനയായി ആണ് . അങ്ങോട്ട്‌ ചോദിക്കൂ..

 നമസ്കാരം സംഗതി വിനയായി . ഈ പേര് ആര് ഇട്ടതാണ് ?

നമസ്കാരം . ആരാണ് ഇത് ഇട്ടതു എന്ന് ഒരു പിടിയുമില്ല . അങ്ങനെ ആരേലും പേര് ഒക്കെ ഇടാനുണ്ടെങ്കിൽ ഈ നാറിത്തരങ്ങൾ കാണിച്ചു നടക്കാൻ എനിക്ക് പറ്റില്ലല്ലോ . ഞാൻ ജനിച്ചു വീണപ്പോൾ തന്നെ ആരോ പറഞ്ഞു സംഗതി വിനയായി എന്ന് . അന്ന് മുതൽ ഞാൻ ചെല്ലുന്നിടത്തെല്ലാം ആളുകള് ഇത് തന്നെയാണ് പറയുന്നത് . എന്ത് കൊണ്ടാണെന്ന് ഇത് വരെ ശരിക്കങ്ങു പിടി കിട്ടിയില്ല .

 ഈ സ്പേം സോറി സ്പാം വരുത്തുന്ന പരുപാടി ?

 എന്താണെന്നു , അറിയില്ല എനിക്ക് ആരുടെയെങ്കിലും ലിംഗ് കണ്ടാൽ അപ്പോഴെ സ്പേം വരുത്തണം . ചേട്ടന്റെ ലിംഗ് ഒന്ന് കാണിക്കാമോ ? സ്പേം ആക്കിത്തരാം.

പിന്നെ സംഗതി വിനയായീ, ഈ ഭൂലോകം വെബ്‌ സൈറ്റ് സ്പേം വരുത്തി മുടിക്കാനുള്ള കാരണം? 

അതൊരു വലിയ കഥയാണ് . ഞങ്ങൾ തൊലിയൻ ഗ്രൂപ്പിൽ കുറച്ചു പെണ്‍ വാണിഫം നടത്തി . പർദ്ദ ഇട്ട ഒരുത്തി എന്നെ കയറി പിടിച്ചതും അവളുടെ ഫോണ്‍ നമ്പർ ഞാൻ ഗ്രൂപ്പിലുള്ള കുറെപ്പേർക്ക് കൊടുത്ത് ചില്ലറ വാങ്ങിയതും ഒക്കെ എല്ലാവര്ക്കും അറിയാമല്ലോ . ഇതിനെപ്പറ്റി ആരോ ഫൂലോകം സൈറ്റിൽ ഒരു കമന്റിട്ടു . ഞാൻ ആ സൈറ്റു കാരുടെ കാലുപിടിച്ചു എനിക്ക് അമ്മയും പെങ്ങളും ഉള്ളതാണ് അവരൊക്കെ വായിക്കുന്ന സൈറ്റ് ആണ് ,എന്റെ ഫാവി നശിപ്പിക്കരുത് എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോൾ അവർ ആ പോസ്റ്റും കമന്റും എല്ലാം ഡിലീറ്റു ചെയ്തു എന്നെ രക്ഷിച്ചു . അങ്ങനെ നമുക്ക് ഉപകാരം ചെയ്യുന്നവനെ തന്നെ ആദ്യം പണിയുക എന്നൊരു ശീലം നമുക്കുണ്ട് . കാർക്കോടകൻ പാല് കൊടുക്കുന്ന കടിയിൽ കടിച്ചത് പോലെ . അതുകോട് ആദ്യ പണി അവന്മാര്ക്കിട്ടു തന്നെ കൊടുക്കാം എന്ന് വിചാരിച്ചു .പേരു തന്നെ സംഗതി വിനയായി എന്നല്ലേ ,ഉപകാരം ചെയ്യുന്നവന് സംഗതി വിനയാകും.

 ഇപ്പോൾ തൊലിയൻ ഗ്രൂപ്പിലെ പെണ്‍വാണിഫം എങ്ങനെ പോകുന്നു ?

ഇപ്പോൾ കൂടുതലും രഹസ്യമായ വാണിഫം ആണ് . അല്പം മാനം ഉള്ളതും കുടുംബത്തിൽ പിറന്നതുമായ പെണ്ണുങ്ങൾ ഒന്നും ഇപ്പോൾ നമ്മുടെ ഗ്രൂപ്പിൽ കയറാറില്ലല്ലോ ?
 ഇപ്പോൾ ഉള്ളവർക്ക് വാണിഫത്തിൽ നല്ല താൽപര്യം ഉള്ളതിനാൽ സംഗതി വിനയില്ലാതെ നടന്നു പോകുന്നു .


 നന്ദി തിരിച്ചുവരാം . രൂപം കരിവാരിത്തേച്ചു നില്ക്കാൻ തുടങ്ങിട്ട് കുറെ നേരമായല്ലോ ? എന്താണ് ഇങ്ങനെ നിൽക്കുന്നത് ?


അത് അപസ്വരം വളിവൈദ്യന്റെ മരുന്ന് പ്രയോഗിച്ചിട്ട് നിൽക്കുകയാണ് . ഇരിക്കാൻ വയ്യ.


ശരി ശരി . രൂപം കരിവാരിത്തേച്ചത് എന്തിനാണ് ?

അയ്യോ ഇത് കരിവാരി തേച്ചതല്ല എന്റെ ഒറിജിനൽ കളരാന് , നല്ല പോത്തിന്റെ കളര് .ഞാൻ സുന്ദരിയല്ലേ ?

 ഈ പേര് ?

പോത്തുമായി കണ്ഫ്യൂഷൻ ഉണ്ടാകാതെ ഇട്ടതാണ്.


അതെ ഇപ്പോൾ എന്താണ് പണി ?


തൊലിയൻ ഗ്രൂപ്പിൽ ചുറ്റിക്കളിയാണ് പ്രധാന പണി . പിന്നെ നവ രസങ്ങൾ അഭിനയിച്ചു ഫോട്ടോ എടുത്തു പോസ്റ്റും . വളിയൻ വിടുന്ന വളിക്ക് ഒക്കെ ലൈക്കടിക്കും . പിന്നെ സംഗതീടെ സംഗതിക്ക് കമന്റടിക്കും.


 മറ്റു ബ്ലോഗ്ഗിനിമാരുമായി ?


ഒരു ബന്ധവുമില്ല . തൊലിയൻ ഗ്രൂപ്പിലെ ആസ്ഥാന ബ്ലോഗിണി ഞാനാണ് . പെണ്ണായി പിറന്നവൾമാർ കടന്നു വരാൻ മടിക്കുന്ന സ്ഥലമാണ് . അവിടെ ഞാൻ നല്ല പെർഫോമൻസ് ആണ് .


 അപ്പോൾ നമസ്കാരം അപസ്വരൻ വളിവൈദ്യൻ , സംഗതി വിനയായീ , രൂപം കരിവാരിത്തേച്ച് , മലയോരം തൊലിയൻ ഗ്രൂപ്പിന്റെയും കരിമഷിയുടെയും തൊലിഞ്ഞ പരിപാടികളും , തെറിവിളിയും വാണിഫവും മുന്നോട്ടു കൊണ്ടുപോകാൻ തുടർന്നും നേതൃത്വം കൊടുക്കുക . ആശംസകൾ.

ആരാടാ ഈ കോപ്പിലാൻ ?

കൃമി കടി മാറാത്ത ചില ബ്ലോഗെഴുതാ വിധ്യാന്മാർ കാപ്പിലാൻ ആരാണ് എന്ന് ചോദിച്ചതായി അറിഞ്ഞു !

കാപ്പിലാനെ അറിയാത്തവർ ബൂലോകത്ത് വെറുതെ ബ്ലോഗ്‌ എന്ന വട്ടത്തിൽ കറങ്ങിയിട്ട് കാര്യമില്ല ! സത്യത്തിൽ ആരാ ഈ കോപ്പിലാൻ എന്ന് ഞാനും പലവട്ടം ചിന്തിച്ചിട്ടുണ്ട് !!

ആസനത്തിൽ നിന്നും കൃമി കടി മാറാതെ ഇപ്പോഴും മഞ്ഞള് തേച്ചു കൊണ്ട് നടക്കുന്ന മലയോരം തൊലിയൻസ് ഗ്രൂപ്പിലെ ചില പിള്ളാർക്ക് മാത്രമേ കാപ്പിലാൻ ആരെന്ന് ഇനി അറിയേണ്ടതുള്ളൂ !!

നിങ്ങളുടെ കാഴ്ചപ്പാട് വ്യത്യസ്തമായതിൽ കണ്ണാടിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം ? ഇന്നലകളുടെ മഴയിൽ കുരുത്ത വിഷ വിത്തുക്കളാണ് എത്രയോ കാലങ്ങളായി ഇവിടെ മഞ്ഞത്തും വെയിലത്തും തളരാതെ നിൽക്കുന്ന വടവൃഷത്തെ കടപുഴക്കി കളയുവാൻ ആഞ്ഞെത്തുന്നത് എന്നോർക്കുമ്പോൾ എനിക്കെന്നോട് തന്നെ ലജ്ജ തോന്നുന്നു .നിങ്ങളുടെ മനസ്സിൽ കാപ്പിലാൻ എന്നാൽ ഒരു ഭീകര ജീവിയാണ് , ചെറ്റയാണ്‌ , തെണ്ടിയാണ് , ഇന്നലത്തെ മഴയിൽ കുരുത്തു വന്നവനാണ് എന്നൊക്കെയുള്ള രൂപങ്ങൾ പതിപ്പിച്ചവരെയാണ് എനിക്ക് വേണ്ടത് .നിങ്ങൾ വെറും പാവങ്ങളാണ് എന്നെനിക്കറിയാം.. അതുകൊണ്ടാണ് നിങ്ങൾ എന്ത് എന്നെ പറ്റി പറഞ്ഞാലും ഞാൻ മിണ്ടാതെ നിൽക്കുന്നത് .

മലയോരം തൊലിയൻസ് ഗ്രൂപ്പിലെ വളി ഡോക്ടർക്ക്‌ എന്നിൽ സ്പേം കുത്തി വെയ്ക്കണം പോലും !! മക്കളെ .. എല്ലാ അടവുകളും ചതിക്കുഴികളും കണ്ടിട്ടാണ് കാപ്പിലാൻ ഇവിടെ ഇപ്പോഴും ഒറ്റയാനായി നില്ക്കുന്നത് !

നിങ്ങളുടെ കണ്ണിൽ ഞാൻ , എന്ത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയും ഏതറ്റവും വരെ പോകുവാൻ കെല്പുള്ള ഒരു ചെറ്റയാകാം !
അല്ലെങ്കിൽ ബ്ലോഗ്‌ മീറ്റിലെ ഇരുമ്പാണിക്ക് പകരം മുളയാണി കൊടുത്ത ചതിയനായ ചന്തുവാകാം !!

ആവില്ല മക്കളെ .. ഈ കാപ്പിലെ ആനയെ തളയ്ക്കുവാൻ ഉള്ള കോപ്പുകൾ നിങ്ങളുടെ പക്കൽ ഇല്ല !! ഞാൻ വേണമെങ്കിൽ വെറുതെ നിന്ന് തരാം .പക്ഷെ നിങ്ങൾക്ക് എന്നെ തളയ്ക്കുവാൻ ആവില്ല !

ഞാൻ ബ്ലോഗിന്റെ വിരിമാറിൽ കൂടി നടത്തിയ രഥ യാത്രകളും .. അതിൽ ഇപ്പോഴും ഉണങ്ങാതെ കറുത്തു കിടക്കുന്ന പാടുകളും മാത്രം മതിയാകും കാപ്പിലാൻ ആരെന്ന് മനസിലാകുവാൻ !അല്ലാതെ വാവ് അടുക്കുമ്പോൾ , പശുക്കൾക്ക് കുത്തിവെയ്പ്പുകൾ നടത്തുന്നത് പോലെ , എല്ലാ ആറ് മാസം കൂടുമ്പോൾ കുറെ ബ്ലോഗ്‌ മീറ്റ്‌ നടത്തി , ഞാനാണ് നിങ്ങളിൽ കുത്തിവെയ്പ്പുകൾ നടത്തിയത് എന്ന് പറയാറുള്ള മൃഗ വൈദ്യന്മാരെ പോലെയോ , പഞ്ചസാര ഗുളികകളും കഷായങ്ങളും മഴ പെയ്യുമ്പോൾ വയറിളക്കത്തിന് കൊടുക്കുന്ന ആയുർവ്വേദ , ഹോമിയോ , യുനാനി വൈധ്യന്മാരെ പോലെയല്ല .

എതിർക്കുന്നവരെ ഒറ്റയ്ക്ക് നേരിടുവാൻ ഇവിടെ ഒറ്റ കാപ്പിലാൻ മാത്രമേ ബാക്കിയുള്ളൂ ..നിങ്ങൾ ഇപ്പോൾ കാണുന്ന ഗ്രൂപ്പുകളും .. പത്രങ്ങളും .. മീറ്റുകളും കാണുന്നതിന് മുൻപ് തന്നെ ഞാൻ ഉണ്ടായിരുന്നു .. ആദിയിൽ ആദം ഉണ്ടായിരുന്നത് പോലെ , ബ്ലോഗാരംഭത്തിൽ കാപ്പിലാൻ ഉണ്ടായിരുന്നു !!ബ്ലോഗിൽ ആദ്യമായി ഗ്രൂപ്പ്‌ ഉണ്ടാക്കിയത് !! ചാറ്റ് ബോക്സും ഫേസ് ബുക്കും വരുന്നതിന് മുൻപ് തന്നെ ബ്ലോഗിൽ ആദ്യമായി ജനകീയ നാടകം ഉണ്ടാക്കിയവൻ ! തല്ലാൻ വരുന്നവനെ മുന്നിൽ നിന്നും നയിച്ചവൻ .. കഥകൾ ഒരുപാട് പറയുവാൻ ഉണ്ട് സോദര .. നീയൊക്കെ ഉണ്ടാക്കിയ ഗ്രൂപ്പുകൾക്ക് മുന്നോടിയായി ഇവിടെ , ഈ ആശ്രമ മുറ്റത്ത് ഒരു ഗ്രൂപ്പ്‌ ഉണ്ടായിരുന്നു !! ഇവിടെ ചൊറിഞ്ഞും കടിച്ചും നിന്നവരാണ് ഇപ്പോൾ നിങ്ങളുടെ ബ്ലോഗ്‌ തമ്പ്രാക്കളായി നിങ്ങളുടെ മുന്നിൽ അവതരിച്ചിരിക്കുന്നത് .

ബൂലോകത്ത് ഒരു ഗ്രൂപ്പും ശാശ്വതമാകില്ല എന്ന് ആദ്യം പഠിച്ചതും ഞാൻ തന്നെ , ബ്ലോഗ്‌ ഉന്നമനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നമുക്ക് ഗ്രൂപ്പ് കളികൾ വിട്ട് കൊണ്ട് ഒന്നായി പ്രവർത്തിക്കാം .. അതല്ല , നിങ്ങളുടെ തമ്പ്രാക്കളുടെ സ്വന്തം കാര്യ ലാഭത്തിന് വേണ്ടിയാണ് എങ്കിൽ അങ്ങനെയും .. ഏതിനും ഞാൻ തയ്യാർ !!

ഹല്ലപ്പ .. ആരാ ഈ കോപ്പിലാൻ ?


 

Thursday, April 25, 2013

ബ്ലോഗർ കൊട്ടുവടിയുമായി അഫിമുഹം !!

കർശന റ്റീ വീ യിലെ ഈ -കോലം പരിപാടിയിലേക്ക് സ്വാഗതം .
 ഇന്ന് പ്രഗൽഫ ഫ്ലോഗർ ബാബു കൊട്ടുവടിയെ ടീ വീ സ്റ്റാർ ചാന്തുപൊട്ട് അളിയൻ ഇന്റെർവ്യൂ ചെയ്യുന്നു .
നമസ്കാരം കൊട്ടുവടി സാർ .അങ്ങ്‌ ആരാണ് എന്ന് ശരിക്ക് മനസ്സിലായില്ല ?
 ബ്ലോഗ്‌ ഒന്നും എഴുതിയതായി കാണുന്നില്ല .

  എടാ വിഡ്ഢീ ,ബാബു കൊട്ടുവടിയെ അറിയാത്തവരായി ഭൂലോകത്തിൽ നീ മാത്രമേയുള്ളൂ . എന്നെ അറിയണമെങ്കിൽ നീ ബ്ലോഗ്‌ മീറ്റിൽ വരണം . ഞാൻ എഴുതുന്ന ബ്ലോഗ്ഗർ അല്ല , സംസാരിക്കുന്ന ബ്ലോഗർ ആണ് . എന്റെ എഴുത്ത് കാണണമെങ്കിൽ നിനക്ക് ലെൻസ്‌ വേണം , ലൈസൻസ് വേണം ,സൈലൻസർ വേണം.

ക്ഷമിക്കണം സാർ ചൂടാകരുത് ,നമുക്ക് ചോദ്യങ്ങളിലേക്ക് കടക്കാം ....

 നാണിച്ചു കുണുങ്ങി ചിരിക്കുന്നു , നാണത്തിൽ കുതിർന്ന പുഞ്ചിരിയോടെ നഖം കടിച്ചുകൊണ്ട് .. സാർ .. പറയൂന്നെ ...

 മലയാളത്തിലെ ഏറ്റവും നല്ല ബ്ലോഗ്‌ ഏതാണ് .. പറയടാ കള്ളാ ..

 തത്തമ്മ ചുണ്ടൻ ഏറ്റവും നല്ല ബ്ലോഗ്‌ പറഞ്ഞാൽ എന്റെ കൊട്ടുവടി എന്ന ബ്ലോഗാണ് .
പോടാ കള്ളാ .. ചെളിക്കുത്തും മാങ്ങപറിയും എന്നൊരു ബ്ലോഗുമില്ലെ ചേട്ടാ . എന്ത് മസിലാ ചേട്ടനെക്കാണാൻ .. ചെളിക്കുത്ത് .. ലിങ്ക് പറി .. ലിംഗ് പറി ... ചെളിക്കുത്ത് . ഞാൻ ഒരു കടി തരട്ടേ ? ചേട്ടന്റെ ലിംഗ് .. സോറി ബ്ലോഗിന്റെ ഉദ്ദേശം എന്താ ?

എന്റെ ബ്ലോഗിന്റെ ഉദ്ദേശം എന്നെത്തന്നെ ഒരു വലിയ ആളായി കാണിക്കുക എന്നതാണ് . പിന്നെ ഞാൻ ഒരു വലിയ ആളാണ്‌ എന്ന് പറയുന്നവർക്ക് കാലു തിരുമ്മി കൊടുക്കുക എന്നൊരു ഉദ്ദേശവും ഉണ്ട് .

തത്തമ്മച്ചുണ്ടൻ ... ഈ ബ്ലോഗ്‌ വഴി അങ്ങേക്ക് ഉണ്ടായ ഏറ്റവും വലിയ നേട്ടം എന്താണ് ?

കർശനാ ടീ വീയിൽ ചാന്തുപൊട്ടിനൊപ്പം ഇരിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം അയ്യേ ലിംഗ് പറി ...
 ചെളിക്കുത്തു കളിക്കാം നമുക്ക് .

മറ്റു ബ്ലോഗ്ഗര് മാരിൽ നിന്നും കൊട്ടുവടി സാർ വ്യത്യസ്തനായത് എന്ത് കൊണ്ടാണ് ?
 കൊച്ചു കള്ളാ മറ്റുള്ളവർ ഒക്കെ തങ്ങൾക്കുള്ള വിദ്യാഭ്യാസം കച്ചവടം ചെയ്യുമ്പോൾ , കച്ചവടം ചെയാൻ മാത്രമുള്ള വിദ്യാഭ്യാസമില്ല എന്നതാണ് എന്നെ വ്യത്യസ്തനാക്കുന്നത് .

കാൽ വിരൽ കൊണ്ട് ചിത്രം വരച്ചു കൊണ്ട് .. അങ്ങയുടെ ബ്ലോഗിൽ കാര്യമായ എഴുത്ത് ഒന്നും ഇല്ലല്ലോ .. പിന്നെ എങ്ങനെയാ എനിക്ക് ലിംഗ് തന്നു എന്റെ ബ്ലോഗിനെ വളർത്തുന്നത് [ നാണിച്ചു ചിരിക്കുന്നു ]

ബ്ലോഗിൽ പോസ്റ്റ്‌ ഇല്ലെങ്കിലും കുട്ടന് ലിംഗ് തരാതിരിക്കാൻ പറ്റുമോ. ഞാൻ ബ്ലോഗ്‌മീറ്റി ലൂടെയാണ് എന്റെ ലിംഗ് കൊടുക്കുന്നത് . ഞാൻ ബ്ലോഗിൽ ഒരു പോസ്റ്റ്‌ എഴുതിയിട്ട് അഞ്ചു വർഷം കഴിഞ്ഞു . ബ്ലോഗിനെ വളർത്താൻ ബ്ലോഗ്‌ എഴുതേണ്ട എന്നാണു എന്റെ അഫിപ്രായം . ഞാൻ ഇരുപത്തിയഞ്ച് ബ്ലോഗ്‌ മീറ്റുകൾ സംഘടിപ്പിച്ചു . അതിൽ പങ്കെടുക്കുന്ന തൊണ്ണൂറ്റി ഒന്പത് ശതമാനം ബ്ലോഗ്ഗർ മാരും എന്നെപ്പോലെ ബ്ലോഗ്‌ എഴുതാറില്ല

ഇന്ന് മലയാളത്തിലെ ഏറ്റവും നല്ല ബ്ലോഗിണി ? ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ബ്ലോഗിണി എന്റെ ബ്ലോഗ്‌മീറ്റുകൾ റിപ്പോർട്ട് ചെയ്യുന്ന രൂപം കരിവാരിത്തേച്ചു എന്ന ബ്ലോഗിനിയാണ് .
 ആളുകളെയും വെബ്‌ സൈറ്റ് കളെയും കരിവാരിത്തേക്കുന്നതിൽ വളരെ മിടുക്കിയാണ് കരിവാരിത്തേച്ച രൂപം .

ഏറ്റവും നല്ല ബ്ലോഗ്ഗർ ?

അത് ഞാൻ തന്നെയാണ്

ഏറ്റവും വലിയ വെബ്സൈറ്റ് ?എന്തുകൊണ്ട് ? 'ഞമ്മടെ മോന്തായം' എന്ന സൈറ്റ്. അവർ ഞമ്മന്റെ മോന്തായത്തിന്റെ ഒരു നല്ല പടം ഇട്ടിരുന്നു കൊച്ചു കള്ളൻ ,തത്തമ്മ ചുണ്ടൻ .. പോടാ

ബ്ലോഗ്ഗിനെ ഏറ്റവും വളർത്തുന്നതാര് ? മോന്ത പൊത്തകത്തിൽ ' മലയോരം തൊലിയൻസ് 'ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പും അവരുടെ കരിമഷി എന്ന പാതകവും ഉണ്ട് .രണ്ടും ഫയങ്കര സംഫവങ്ങളാണ് സാർ ..
 ഒരു ഉമ്മ തരട്ടെ .. കള്ളൻ തത്തമ്മ ചുണ്ടൻ .. ലിംഗ് പറി അയ്യേ ക്യാമറ ഓഫ്‌ ചെയ്യൂ ..കൊച്ചു ഗള്ളൻ.
 

തെരുവിൽ അപമാനിക്കപ്പെടുന്ന സ്ത്രീത്വം !!

ജനനി
ജന്മ ദായിനി
പാപ പ്രവാഹിനി
സൃഷ്ടി ,സ്ഥിതി ,സംഹാരിണി
പ്രണാമം ..പ്രണാമം !
സൃഷ്ടിയും നീയേ ..
സ്ഥിതിയും നീയേ ..
സംഹാര മൂർത്തിയും നീയേ ..
എല്ലാ സ്തുതികളും നിനക്ക് തന്നമ്മേ ..
പ്രണാമം .. പ്രണാമം !!

മഹാകവി കാപ്പിലാൻ സ്ത്രീയെ കുറിച്ച് വർഷങ്ങൾക്ക് മുൻപെങ്ങൊ എഴുതിയ ഒരു ശ്ലോകത്തിന്റെ അംശമാണ് ഞാൻ മേലുദ്ധരിച്ചത് . ഈ ശ്ലോകത്തിൽ നിന്നും സ്ത്രീയുടെ മഹത്വവും വീഴ്ചയും നമുക്ക് കാണാം !! പ്രപഞ്ചം തന്നെ നിലനില്ക്കുന്നത് ഈ സ്ത്രീയിലാണ് എന്ന മഹത്വമായ കാഴ്ചപ്പാടാണ് മഹാകവി നമുക്ക് മുന്നിൽ തുറന്ന് വെയ്ക്കുന്നത് .അമ്മമാർക്കായിട്ടുള്ള ഒരു ദിവസം അടുത്തു വരുന്ന ഇ സമയത്ത് നമ്മുടെ അമ്മമാരെ കുറിച്ചും , പെങ്ങന്മാരെ കുറിച്ചും , പൊതുവെ സ്ത്രീ സമൂഹത്തെ കുറിച്ചും ഒരു നിമിഷം എങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും .

ഇത്രയേറെ പ്രാധാന്യം സ്ത്രീകൾക്ക് കൽപ്പിക്കുന്നു എങ്കിലും ഇന്നും സ്ത്രീകൾ പുരുഷന്റെ അടിമകളായി മാത്രം ജീവിക്കുന്നു . മുസ്ലീം , ക്രിസ്ത്യൻ ആരാധനാലയങ്ങളിലും മറ്റും സ്ത്രീകൾക്കുള്ള സ്ഥാനം ഇന്നും എന്താണ് ? ക്രിസ്ത്യൻ പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുമെങ്കിലും മുസ്ലീം പള്ളികളിൽ ഇന്നും സ്ത്രീകളുടെ സ്ഥാനം പള്ളികൾക്ക് പുറത്താണ് .. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ? ഏതെങ്കിലും ഒരു സ്ത്രീ ക്രിസ്ത്യൻ പള്ളികളിൽ പൗരൊഹിത്വം സ്വീകരിച്ചതായി എനിക്കറിവില്ല ( ചില പാശ്ചാത്യ നാടുകളിൽ ഒഴികെ ).സ്ത്രീ സമത്വം പറയുമ്പോഴും , സ്ത്രീകൾക്ക് വേണ്ടി കണ്ണീർ പൊഴിക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ ചിലതാണ് ഇത് !

എന്നാൽ ഇന്ന് മാദ്ധ്യമങ്ങളിലും തെരുവുകളിലും ഉയർന്ന് കേൾക്കുന്നത് എന്താണ് ? സ്ത്രീകളുടെ നിലവിളികൾ ! അവരുടെ ചെറുത്ത് നില്പിന്റെ കഥന കഥകൾ ..!! ഇതിൽ ഡൽഹിയിലെ അഞ്ചു വയസുകാരി മുതൽ , മലപ്പുറത്ത് നടന്ന ( ഇവിടെ തന്നെയല്ലേ ബ്ലോഗർ സംഗമം നടന്നത് )പശു പീഡനം വരെ എത്തി നില്ക്കുന്നു എന്ന് കേൾക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കുള്ള വില നമ്മൾ എത്ര മാത്രം നല്കിയിട്ടുണ്ട് എന്ന് കൂടുതൽ മനസിലാകും .ആര്യയും അമൃതയും അവിടെ നില്ക്കട്ടെ !

എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മേലുള്ള കടന്ന് കയറ്റം ഇത്രയധികം വർദ്ധിച്ചത് ? ചിലർ പറയും , പണ്ടും ഇതെല്ലാം നടന്നിട്ടുണ്ട് .. ചാനലുകാർ , പത്രങ്ങൾ അവയ്ക്ക്‌ പിന്നാലെ ഇത്രയധികം അന്ന് പാഞ്ഞിട്ടുണ്ടാകുകയില്ല എന്ന് .അതൊരു മുട്ടാപോക്ക് ഉത്തരമാണ് .സെൻസെഷണൽ വാർത്തകൾക്ക് പിന്നാലെ പൊതു ജനങ്ങൾ പായുന്നത് കൊണ്ടാണ് എന്നും പലരും പറയും . എങ്കിൽ എന്റെ ചോദ്യം അതല്ല . ഇത്രയധികം മനുഷ്യർ ആധുനികമായി വളർന്നിട്ടും എന്തേ മനുഷ്യർ , പഴയ പടിയിൽ തന്നെ നമ്മുടെ മനസുകൾ സൂക്ഷിക്കുന്നു .. ? അല്ലെങ്കിൽ ആധുനികൻ ആയിട്ടും മനുഷ്യർ മാത്രം പ്രാചീനനായി ജീവിക്കുന്നു എന്നാണ് ?

നല്ല അച്ഛൻമാർ , നല്ല കുട്ടികളെ സമൂഹത്തിന് നല്കും എന്ന് ഏതോ ഒരു ഇംഗ്ലീഷ് കവി പാടിയിട്ടുണ്ട് . എന്നാൽ അതിനൊപ്പം കൂട്ടി ചേർക്കേണ്ട ഒരു കാര്യമാണ് , നല്ല മാതാക്കൾ നല്ല നാളെയുടെ പൗരന്മാരെ വാർത്തെടുക്കും എന്നത് . സമൂഹത്തിൽ വിദ്യാഭ്യാസവും വിവരവും കുറഞ്ഞിട്ടാണോ , ഒരു സാരി തുമ്പിന്റെ നിഴൽ കണ്ടാൽ പോലും അതിൽ തൂങ്ങിയാടുവാൻ ഇവിടെ ചെറുപ്പക്കാർ ഉണ്ടാകുന്നത് എന്നും ചിന്തിക്കുന്നത് നല്ലതാണ് .കോണ്‍ഗ്രസ്‌ നേതാവ് ഏതോ പൊതു വേദിയിൽ വെച്ച് പറഞ്ഞത് ഞാനീ സമയം ഓർക്കുന്നു .. സ്ത്രീകൾ സ്വയമേ കടന്ന് ചെല്ലുകയും കിടന്ന് കൊടുക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇവിടെ സ്ത്രീ പീഡനങ്ങൾ നടക്കുന്നത് എന്ന് !! ഞാൻ ആ വിവരമില്ലായ്മയെ വിശകലനം ചെയ്യുവാൻ ആഗ്രഹിക്കുന്നില്ല ! മറ്റു ചിലർ പറഞ്ഞു സണ്ണി ലിയോണിനെ പോലെ ഉള്ള നീല ചിത്ര താരങ്ങൾ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്നത് കൊണ്ടാണ് ഇവിടെ സ്ത്രീ പീഡനങ്ങൾ വര്ധിക്കുന്നത് എന്ന് !! അത്തരം വിമർശനങ്ങളും ഞാൻ കണക്കിടുന്നില്ല .. എങ്കിൽ ഷക്കീലയും , രംഭയും , സിന്ദുവും ഇവിടെ നിറഞ്ഞാടിയ ചിത്രങ്ങൾ ഉണ്ടായിട്ടും ഇത്തരത്തിൽ ഉള്ള പീഡനങ്ങൾ ഇവിടെ നടന്നിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു ..

ആഗോള വ്യാപനത്തെ തുടർന്ന് കമ്പോളവല്ക്കരിക്കപ്പെട്ട ഒരു സ്ത്രീത്വത്തെയാണ് നമ്മൾ കാണുന്നത് . അതിൽ വള്ളിക്കാവിലെ അമ്മ മുതൽ ഇങ്ങ് ഒരു പക്ഷെ നമ്മുടെ വീടുകളിലെ കൊച്ചു മോൾ വരെ അതിൽ ഉൾപ്പെടും ! അല്പം സെക്സിയായില്ല എങ്കിൽ സമൂഹം അന്ഗീകരിക്കാത്ത ഒരു സ്ഥിതി !! ഇതിൽ സൗദിയിലെ സ്ക്കൂൾ ടീച്ചർ , തന്നെ നിഖാഹ് കഴിക്കാൻ വന്ന പുരുഷനോട് തന്റെ കൂട്ടുകാരികളായ രണ്ടു പേരെ കൂടി കൂടെ കൂട്ടിയാൽ മാത്രമേ .. നിഖാഹിന് സമ്മതം മൂളൂ .. എന്ന് പറഞ്ഞ ആ സ്ത്രീയും
ഉൾപ്പെടും !! പുരുഷനെ കിട്ടിയില്ലെങ്കിൽ , സ്വവർഗത്തെ തന്നെ ലൈംഗീക താല്പര്യത്തിനായി കൂട്ടുവാൻ മടിയില്ലാത്ത സ്ത്രീത്വം .. !!ചാനൽ പരസ്യങ്ങൾ ആയാൽ പോലും സ്ത്രീയെ എന്നും അല്പം സെക്സിയായി മാത്രം നിർത്തുവാൻ മാത്രമേ അവർ ശ്രമിച്ചിട്ടുള്ളൂ . സെക്സിയല്ലാത്ത ഒരു സ്ത്രീ പരസ്യത്തിൽ പ്രദർശിക്കപ്പെട്ടാൽ  ആ പരസ്യം ഒരു പരാജയമായി തീരും എന്നവർ മനസിലാക്കുന്നു .

എന്തിനേറെ പറയുന്നു . ചുവപ്പ് കണ്ടാൽ കലി ഇളകുന്ന കാളകളെ പോലെ , ബൂലോകം എന്ന പത്രത്തിൽ അൽപം മഞ്ഞ അല്ലെങ്കിൽ  ഇക്കിളി കണ്ടാൽ കലി ഇളകുന്ന ബ്ലോഗർമാരെ പോലും നമ്മൾ പലപ്പോഴായി കണ്ടിട്ടുണ്ട് . (മഞ്ഞ എന്നാൽ ഇക്കിളിയാണോ എന്നെനിക്കറിയില്ല ! ശ്രീ നാരായണരേ  ... മാപ്പ് ..മാപ്പ് )അടിച്ചമർത്തപ്പെട്ട ലൈംഗീക താല്പര്യങ്ങളുടെ അടിമകളാണ് ഇവർ  എന്ന് പോലും സമ്മതിക്കുവാൻ കൂട്ടാക്കുന്നില്ല എന്നതാണ് ഏറെ ആശ്ചര്യകരം !!

ഇവിടെ ആരാണ് തെറ്റുകാർ ? സ്ത്രീകളോ അതോ .. എന്നും സ്ത്രീത്വത്തിന് അടിമകളായ പുരുഷന്മാരോ എന്ന് സ്വയം വിശകലനം ചെയ്യേണ്ടത് ആവശ്യമായിട്ടുണ്ട് .കൂടുതൽ വിദ്യാഭ്യാസം , ലോക പരിചയം , കാര്യങ്ങളെ വിശകലനം ചെയ്യുവാൻ ഉള്ള കഴിവ് എന്നിവ കൊണ്ടെല്ലാമേ  നമ്മുടെ നാട് നന്നാകൂ !! അതിനായി കൂടുതൽ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാം .. ആരും ഒരു മതത്തിന്റെയോ , ജാതികളുടെയോ അടിമകളായി ജീവിക്കേണ്ട കാലമല്ല ഇത് .. നമുക്ക് തിരിച്ചറിവുകൾ ഉണ്ടാകേണ്ടാതായിരിക്കുന്നു .. ആശംസകൾ !!

Thursday, April 11, 2013

സോഷ്യൽ ഹസ്ബെന്ററി .

വർഷങ്ങൾക്ക്  മുൻപ്  എന്റെ ഗ്രാമത്തിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു , ആരോഗ്യവാനായ ഒരു ശിവൻ കുട്ടി അണ്ണനും കൂടെ ഒരു ചവിട്ട് കാളയും !! രാവിലെ കാളയെ കുളിപ്പിച്ച് വൃത്തിയാക്കി ,സുന്ദരനാക്കി മണിയും കിലുക്കി ചെറിയ വഴികളിൽ കൂടി സഞ്ചരിക്കും ! വൈകുന്നേരങ്ങളിൽ തിരികെ വീട്ടിലേക്ക് കാളക്കുള്ള വൈക്കോലും മറ്റു സാധനങ്ങളും കൂടെ വീട്ടുകാർക്കുള്ള സാധനങ്ങളുമായി ഒരു മടക്കയാത്ര !

അന്നൊന്നും മൊബൈൽ ഫോണും ലാൻഡ്‌ ഫോണും വെബ്‌ സൈറ്റും ചാറ്റും നിലവിൽ ഇല്ലായിരുന്ന കാലമായിരുന്നത് കൊണ്ട് അണ്ണനും കാളയും നടക്കുമ്പോൾ ഉണ്ടാകുന്ന മണിയടി ശബ്ദം കൊണ്ടാണ് കാളയുടെ സാന്നിധ്യം നാട്ടിൽ ഇളകി നിന്ന പല പശുക്കളും തിരിച്ചരിഞ്ഞിരുന്നത് ! നാട്ടിലെ നാടൻ പശുക്കളുടെയും ചില നാടൻ പെണ്ണുങ്ങളുടെയും കാമ ദേവന്മാരായിരുന്നു ഇവർ രണ്ടു പേരും എന്ന് മോഹൻലാൽ തന്റെ ഏതോ ഒരു സിനിമയിൽ കൂടി അഭിനയിച്ച് വിജയിപ്പിച്ചിട്ടുണ്ട് !!

അണ്ണന്റെയും കാളയുടെയും ജീവിതം ഒരു അതിജീവനത്തിന്റെ മാർഗമായിരുന്നെങ്കിൽ , ഇന്ന് സുഖ ജീവിതത്തിന്റെ മറ്റൊരു മാതൃകയായിരിക്കുന്നു കൊച്ചി നേവൽ ബേസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയുടെ നിലവിളികൾ ! അല്ലെങ്കിൽ വിളിച്ചു പറയൽ !!

കൊച്ചിയിലെയും വിശാഖ പട്ടണത്തിലെയും നാവിക ഉദ്യോഗസ്ഥരുടെ ഭാര്യമാരും ഭർത്താക്കന്മാരും പരസ്പരം കിടക്ക പങ്ക് വെയ്ക്കപ്പെടുന്നു എന്ന ഡൽഹിക്കാരിയുടെ നിലവിളികൾ കേട്ടപ്പോൾ ഞാൻ എന്റെ നാട്ടിലെ പഴയ അണ്ണനെയും കാളയെയും ഓർത്ത്‌ പോയി !!

ഉദ്യോഗസ്ഥരുടെ മറ്റ് ഭാര്യമാർക്കും ഇതിൽ എതിർപ്പുകൾ ഇല്ല എന്ന് കൂടി വ്യക്തമാക്കുമ്പോൾ കാര്യങ്ങൾ കുറെ കൂടി വ്യക്തം ! ഇതിനെ പീഡനം എന്നോ , ബലാത്സംഗ ശ്രമം എന്നോ വിളിച്ച് അതിന്റെ വില കൂടി കളയരുത് ! കാരണം ഉഭയ സമ്മത പ്രകാരം രണ്ടു പേർ തമ്മിൽ കിടക്ക പങ്ക് വെയ്ക്കപ്പെടുന്നത്‌ ഒരു തെറ്റല്ല എന്നാണ് സാമൂഹിക ബോധം !!

നമ്മുടെ സമൂഹം വളരെയധികം ഉന്നതികളിലേക്ക് എത്തുകയാണ് !! മാനുഷിക നീതി എന്നത് ഉപേക്ഷിച്ച് കോഴികളിലേക്ക് , അല്ലെങ്കിൽ കാളകളിലേക്ക് നമ്മുടെ സംസ്കാരം എത്തുന്നത് ഏറ്റവും സ്തുത്യർക്കം തന്നെ ! വിവിധ പാർട്ടികൾ എന്ന് പേര് പറഞ്ഞ് പട്ടാളത്തിലെ ഉദ്യോഗസ്ഥർ കാട്ടുന്ന ഈ നീതി . കാട്ട് നീതികളേക്കാളും നിലവാരം താഴ്ന്നു പോയി എന്ന് പറയാതെ വയ്യ !! കാട്ടിൽ പോലും ഒരു ഇണ മരണപ്പെട്ടാൽ മാത്രമേ അടുത്ത ഇണ വരികയുള്ളു !!

മാനിഷാദ പാടിയ വാൽമീകിയെ നമുക്ക് ഈ സമയം ഓർക്കാം !! 

Saturday, April 6, 2013

നിതാഖത്തും ഹലാക്കിലായ നിക്കാഹും !

                                               

പ്രിയത്തിൽ പ്രിയമേറും എന്റെ അൻപാർന്ന സുഹറക്ക്  ,
ഈ രാത്രി ഞാൻ ഉറങ്ങുകില്ല എന്ന് പറയാൻ , ഞാൻ നെരൂദയല്ല ..
നിന്നെ കുറിച്ചുള്ള ഓർമ്മകളുമല്ല എന്നെ ഉറക്കാതിരുത്തുന്നത് ..
ഉറങ്ങിയിട്ട് തന്നെ നാളുകൾ എത്രയായി !
പലായനം ചെയ്യുന്നവന്റെ വേദന ആര് കേൾക്കാൻ ?

കഴിഞ്ഞ രണ്ടു മൂന്ന് ദിവസം അടച്ചിട്ട ഒരു കടയ്ക്കുള്ളിൽ ആയിരുന്നു !
രണ്ടു മൂന്ന് പച്ചകൾ, ഒരു ബലൂച്ചി ,ഒരു മിസ്രി
കൂടാതെ മലപ്പുറത്തുള്ള ഒരച്ചായനും
കായംകുളംകാരൻ ഒരു ഹിന്ദുവും !!
ഈ വിശുദ്ധ നഗരത്തിൽ ഒറ്റപ്പെട്ടു പോയവർ .
മതത്തിന്റെ വിഷങ്ങൾ ഇല്ലാതെ വിശന്നു പോയവർ !

ഇന്നലെ രാത്രിയിൽ
ഇശാ നിസ്കാര സമയത്ത്
കടയിൽ നിന്നും ഇറങ്ങി പള്ളിയിൽ കയറി കൂടി !
അവിടെ വെച്ചാണ് നമ്മുടെ പോക്കരാജിയുടെ മകൻ
അലവലാതി ഷാജിയെ കാണുന്നത് !
അവൻ ഇന്ന് രാത്രി എയർ ഇന്ത്യയിൽ വരുന്നുണ്ട് .
നമ്മുടെ രാജാവിന്റെ മകന്റെ വാഹനം !!
സൗദിയിലെ രാജകുമാരന്മാരെ
മടക്കയാത്രക്കായി ഒരുക്കുന്ന നമ്മുടെ വാഹനം !

നിക്കാഹിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി
റൂമിൽ കെട്ടിവെച്ചിട്ടുണ്ട്‌ !!
റൂമിലേക്ക് തൽക്കാലം ഞാൻ പോകുന്നില്ല !
എപ്പഴാ പിടിക്കപ്പെടുക എന്ന് പറയാൻ പറ്റില്ല മുത്തേ !
മുത്തിനെ നിക്കാഹ് കഴിച്ച്
സുബർക്കത്തിലെ റാണിയായി  വാഴിക്കുന്നത്‌
സ്വപ്നം കാണാറുണ്ട്‌ !
മുത്തും സ്വപ്‌നങ്ങൾ കാണാറില്ലേ ?
സ്വപ്നങ്ങളും ഒരിക്കൽ ഫലിക്കുമായിരിക്കും !

ഇക്കാമ പുതുക്കിയിട്ട് ഒരു വർഷമാകുന്നു !
പാസ്പോർട്ട് കൊണ്ട് കാഫിറ് കഫീലും മുങ്ങി !
കടങ്ങൾ കൊണ്ട് പൊറുതീം മുട്ടി !
മുത്ത്‌ പേടിക്കരുത് !!
കടൽ കടന്ന് മുത്തിന്റെ രാജകുമാരൻ വരും !

ദുബായിക്കാരും ഖത്തറുകാരും ഒമാൻകാരും
മുത്തിനെ പെണ്ണ് കാണാൻ വരാറുണ്ട്
എന്ന് പറഞ്ഞപ്പോൾ മുത്തിന്റെ ഇക്കാന്റെ
ഇടനെഞ്ച് പൊട്ടി !
നമ്മുടെ കഷ്ടകാലത്തിന് ഇവിടെ ഇടിയും വെട്ടി !
എല്ലാവർക്കും ഒരു" നല്ല നാൾ" വരും
എന്നവരോട് നീ പറയണം .

മുത്തിന്റെ ബാപ്പയോട് പറയണം
ടെലിവിഷന്റെ മുന്നിൽ അധികനേരം ഇരിക്കരുത്
പ്രഷറിന്റെ അസുഖം കുടുന്ന് !!
റിയാദിൽ നിന്നും മക്ക മദീന കൂടി കണ്ടതിന് ശേഷം
മുത്തിന്റെ ഇക്ക വേഗം വരും എന്നും പറയണം !!

ഒരു മഴ പെയ്തിരുന്നെങ്കിൽ !!
ഈ പൊടിയും ചൂടും താങ്ങി എത്രനാൾ !!

മുത്ത്‌ പേടിക്കരുത് !
മുത്തിന്റെ ഇക്ക വേഗം വരും !!
മുത്ത്‌ പേടിക്കരുത്
ഇടിയും മിന്നലും പേമാരിയും ഉള്ള ഒരു രാത്രി !
നമ്മുടെ സുബർക്കത്തിലെ ആദ്യരാത്രിയാകും
എന്ന് സ്വപനം കണ്ട് നീ ഉറങ്ങ്‌ !

പ്രിയത്തിൽ നിന്റെ മാത്രം..

സുബേർ . 

Thursday, April 4, 2013

വിവർത്തനം അഥവാ പരിഭാക്ഷ !

പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കൻ തീരങ്ങളിൽ താമസിച്ചിരുന്ന കാപ്പിലാൻ വർഗം പൊതുവായി ഉപയോഗിച്ചിരുന്ന Yucatec എന്ന ഭാക്ഷയിൽ രചിച്ചിട്ടുള്ള ഒരു കവിതയാണ് ഇന്നത്തെ പരിഭാക്ഷ എന്ന പംക്തിക്കായി ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത് ! പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കാപ്പിലാൻ വർഗം മെക്സിക്കൻ തീരങ്ങളിൽ താമസിച്ചിരുന്നതായി പുരാതന ഗ്രന്ഥങ്ങളും പണ്ഡിതരും ചൂണ്ടിക്കാട്ടുന്നുണ്ട് !
ഇപ്പോൾ അവർ പൂർവ്വേഷ്യയുടെ  ചില ഭാഗങ്ങളിലും അമേരിക്കൻ വൻകരയുടെ ചില പ്രാന്ത പ്രദേശങ്ങളിലും കണ്ടു വരുന്നു . അവർ കപ്പയുടെ മൂട് കിളയ്ക്കാൻ പോകുമ്പോൾ പൊതുവായി ഉപയോഗിച്ചിരുന്ന ഭാക്ഷയാണ് yukatec ! അതുകൊണ്ട് തന്നെ അവരുടെ കവിതകളും താഴേന്നു മുകളിലേക്ക് വായിച്ചെങ്കിൽ മാത്രമേ അർഥം പൂർണ്ണമായി മനസിലാകുകയുള്ളു ! നമ്മുടെ നാട്ടിലെ കൊയ്ത്തു പാട്ടിന്റെ ഒരു പ്രാചീന രൂപമായി വേണമെങ്കിൽ ഇതിനെ കാണാം . മറ്റു ചില പണ്ഡിതർ പറയുന്നത് , ഇത് അടിച്ചമർത്തപ്പെട്ടവന്റെ സങ്കീർത്തനം എന്നാണ് !
ദ ജേർണി ഓഫ് എ ഫിഷെർമാൻ !!
വായിച്ചപ്പോൾ ആനുകാലിക ബന്ധവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു കവിതയാണ് എന്ന ഉൾ വിളി എന്നിൽ ഉടലെടുത്തത് കൊണ്ട് മാത്രമാണ് ഞാൻ ഈ ഉധ്യമത്തിന് മുതിരുന്നത് എന്നത് നിങ്ങൾ ഓർക്കണം !
നമുക്ക് കവിതയിലേക്ക് വരാം ! അവസാനത്തിൽ നിന്നും ആദ്യത്തിലേക്ക് പോയെങ്കിൽ മാത്രമേ ഈ കവിതയുടെ പൂർണ്ണമായ ഒരു ചിത്രം നിങ്ങൾക്ക് കിട്ടു എന്ന് ഞാൻ വീണ്ടും  ഓർമ്മിപ്പിക്കട്ടെ !
കാപ്പിലാൻ എന്നത് ഒരു വർഗം അല്ലെങ്കിൽ ഒരുജാതി ആണെന്ന് ഞാൻ പറഞ്ഞല്ലോ !ഈ സ്ഥലത്തിന്റെ നാമം എടുത്ത് നീ പൊയ്ക്കൊള്ളുക എന്ന് ദൈവം അവനോടു പറഞ്ഞു ! take only this land's name except even the dust of this place !എന്ന് പറയുമ്പോൾ ,അവർ ഒരു ജാതിയാണ് എന്ന് നമുക്ക് മനസിലാകും !!ശപിക്കപ്പെട്ട ജാതികൾ !! ശപിക്കപ്പെട്ട അല്ലെങ്കിൽ ആട്ടിയിറക്ക പ്പെട്ട ഒരു ജാതി ആയത് കൊണ്ടാവണം , കപ്പയുടെ മൂട്ടിൽ കിടക്കുന്ന പൊടി വരെ അവിടെ തട്ടി കളഞ്ഞിട്ട് ദൂരേയ്ക്ക് പോകുക എന്ന് കവി എഴുതിയിരിക്കുന്നത് !
അതിന്റെ മുകളിലേക്ക് പോകുമ്പോൾ , വിശപ്പും ദാഹവുമായി പ്ലാവ് മരത്തിന്റെ അടിയിൽ കിടന്ന ഒരു കാപ്പിലാനെ കാണാം !കേരളത്തിൽ തെങ്ങും കവുങ്ങും ചക്കയും മാങ്ങയും നെല്ലും അന്യമായി പോയെങ്കിലും മെക്സിക്കൻ തീരങ്ങളിൽ ഇത് സുലഭമായി ഇപ്പോഴും കാണാം ! അത് കൊണ്ട് തന്നെ നമ്മുടെ കേരളം മെക്സിക്കോയുടെ ഒരു ഭാഗമായിരുന്നു എന്നും വിദേശിയർ നമ്മെ വേർതിരിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും നമ്മൾ അവരുടെ അടിമകളായി കഴിഞ്ഞേനെ എന്നും ഒരു വ്യന്ഗ്യം കൂടി  അതിലുണ്ട് !!
അടിമകളുടെയും ഉടമകളുടെയും കഥകളാണ് അടുത്ത വരികളിൽ . പ്രാചീന കാലം മുതൽ തന്നെ വിപ്ലവവും വിപ്ലവ കഥകളും വരിക്ക പ്ലാവുകളുടെ അടിയിൽ വെച്ച് തുടക്കമിട്ട കഥകൾ നമ്മൾ കേട്ടിരിക്കുന്നു . എന്റെ ഊഹത്തിൽ ഈ കവിയും ഒരു വിപ്ലവ കവി ആയിരുന്നിരിക്കണം !ഗ്രാമ പഞ്ചായത്തുകൾ ഒക്കെ അങ്ങനെ രൂപപ്പെട്ടിട്ടുള്ളതാണ് എന്ന് നമുക്കറിയാം ! ഒരു ഗ്രാമത്തിന്റെ കാര്യങ്ങൾ മുഴുവനും തീർപ്പുകൾ കല്പ്പിക്കുന്നത് ആ പ്ലാവുകളുടെ അടിയിൽ ആയിരുന്നല്ലോ !

കൊല്ലാൻ വേണ്ടി അല്ലെങ്കിൽ ചാകാൻ വേണ്ടി അതുമല്ലെങ്കിൽ ജീവിക്കുവാനുള്ള അനുവാദങ്ങളും ഇവിടെ നിന്നും ലഭിച്ചതായാണ് അറിവ് !നിറഞ്ഞ കണ്ണുകളോട് കൂടി ദൈവത്തിന്റെ കല്പനകൾക്കായി  കാത്തിരിക്കുന്ന ഒരു കാപ്പിലാൻ ! ദൈവം എന്ന കല്പനകൊണ്ട് കവി സങ്കല്പിക്കുന്നത് ഒരു പക്ഷെ ആ ഗ്രാമത്തലവനായിരിക്കാം !


 I sat near the wall .
the 6 feet tall wall that separate death and life !
I sat under the Jackfruit tree !
that time Jackfruit off season !!
with a wet eyes ..
to Get the salvation !

ദൈവം അവനോട് ഈ ദേശം വിട്ട് പോകുക എന്ന് പറയുന്നു !! അവൻ ചെയ്ത പാപം എന്താണ് ഇങ്ങനെ ദേശത്ത്‌ നിന്നും അകറ്റി നിർത്തുവാൻ എന്ന ചോദ്യത്തിന് മതിയായ ഉത്തരങ്ങൾ ആരും നല്കുന്നതായി കവിതയിൽ പറയുന്നില്ല . എങ്കിലും ആരൊക്കെയോ , എവിടെയൊക്കെയോ പോയി എന്തൊക്കെയോ ആ ഗ്രാമത്തിലേക്ക് കൊണ്ട് വരുന്നതായി പറയുന്നുണ്ട് . നീയും അത് പോലൊക്കെ ചെയ്തില്ലെങ്കിൽ നീയും ശപിക്കപ്പെട്ടവനായി മാറും
എന്ന ഉഗ്ര ശാസനകൾ ദൈവവും മനുഷ്യരും അവരോട് കൊടുക്കുന്നു .. ദൈവം ചില മോഹന വാഗ്ദാനങ്ങൾ ഒക്കെ നല്കുന്നു എങ്കിലും കഥയുടെ ( കവിതയുടെ) പൂർണ്ണതയിൽ എത്തിയോ എന്നതിൽ സംശയമുണ്ട്‌ !!
ഇങ്ങനെ പിതാവും ദൈവവും  ശപിച്ചിട്ടും , എന്ത് ചെയ്യും എന്നറിയാതെ , ഇന്നത്തെ കേരള യുവത്വം പോലെ അന്നും മെക്സിക്കോയിൽ കവി പ്ലാവിന്റെ മൂട്ടിൽ കയറി കിടന്ന് കാറ്റ് കൊണ്ടു എന്നാണ് അടുത്ത വരികളിൽ കൂടി എനിക്ക് മനസിലായത് ! മരിക്കണോ വേണ്ടയോ , ആത്മഹത്യ പാപമല്ലേ തുടങ്ങിയ പല ചിന്തകൾ കവിയുടെ ഹൃദയത്തിൽ കൂടി കടന്നു പോയിട്ടുണ്ടാകാം ! അവിടെയാണ് ബുദ്ധൻ  കയറി വരുന്നത് എന്നത് നമ്മൾ ഓർക്കണം ! ആത്മഹത്യ ഒന്നിനും ഒരു പരിഹാരമാകില്ല എന്നും ! ആൽമരങ്ങൾ ഇല്ലെങ്കിൽ ഏതെങ്കിലും പ്ലാവിന്റെ ചുവട്ടിൽ കിടന്നാലും മതി എന്ന് കവി പറഞ്ഞു വെയ്ക്കുന്നു ( വിശർ കടിക്കാതെ നോക്കണം ) !
No body told me how will I get the salvation !
No body showed me the paths through the sea !!
ആരും എന്നോട് എങ്ങനെ സ്വർഗ്ഗ രാജ്യത്തിൽ എത്താം എന്ന് പറഞ്ഞില്ല ! കടലിൽ കൂടി കർത്താവ് വഴി ഒരുക്കുന്നത് എങ്ങനെ എന്നും ആരും പറഞ്ഞില്ല ! എന്ന് പറഞ്ഞുകൊണ്ട് കവി പായുമ്പോൾ , നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന്റെ നേർക്കുള്ള ഒരു ചൂണ്ടു പലകയായി ഇപ്പോഴും ഇത് നില നില്ക്കുന്നു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ് എന്ന് നമ്മൾ ഓർക്കണം ! ഇത് കൊണ്ട് തന്നെയാണ് ഈ കവിത പ്രാധാന്യം അർഹിക്കുന്നതും !
പിന്നീട് മുകളിലേക്ക് പോയാൽ ആ സമൂഹത്തിൽ , അതായത് പതിനാറാം നൂറ്റാണ്ടിൽ കാപ്പിലാൻ വർഗം അല്ലെങ്കിൽ സമൂഹം എങ്ങനെയായിരുന്നു എന്നതിന്റെ ഒരു നേർ കാഴ്ചയാണ് ! ഇന്ന് നമുക്ക് അങ്ങനെയുള്ള ഒരു സമൂഹത്തെ കാണുവാൻ കഴിയില്ല .. ഒരു പക്ഷെ മെക്സിക്കോയിൽ കണ്ടുകൂടാ എന്നുമില്ല !! ഞാൻ മെക്സിക്കോയിൽ പോയിട്ടില്ലാത്തത് കൊണ്ട് എനിക്കതിനെ കുറിച്ച് വലിയ വിവരവും ഇല്ല .
എങ്കിലും നമ്മുടെ സമൂഹത്തിന് നേരെ തിരിച്ചിരിക്കുന്ന ഒരു വലിയ കണ്ണാടിയാണ് , പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ഈ കവിത എന്നതിൽ സംശയം ലേശവും ഇല്ല !


ചില സ്ഥലങ്ങളിൽ ചില മുഴപ്പുകളും കുനപ്പുകളും ഉണ്ടെങ്കിലും , ഇന്നത്തെ ആധുനിക സമൂഹത്തെ പതിനാറാം നൂറ്റാണ്ടിൽ തന്നെ കവി ദർശിച്ചിരുന്നു എന്ന് കാണുമ്പോൾ കവിയുടെ ദാർശനീകതയും ചിന്താ സരണിയും നമുക്ക് മുന്നിൽ വിശാലമായി തുറക്കപ്പെടുകയാണ് . ഇനി പൂർണ്ണ രൂപത്തിൽ കവിത കാണാം !


The journey of a fisherman !

In the beginning God created
Kappil kuttippuram ,
and there some innocent people !!
Not Kapilavasthu or Buddha .
not the Garden of Eden or Adam !

There in Kappil ,
some are farmers.
some are fishermens
some are who makes nets for the fishes
like the spider who makes web!!

No body born as Buddha
Adam or even as Jesus !!
No body born there as Ambani brothers!!

oh.. yeah..

somebody went to some where ..!
but no body knows where they went ..
They said to somebody, that
they went across the sea to find
pearls and diamonds !

When they come homes
they used to bring Rothmans ,
555 and some Arabian perfumes !
somebody brought radio .....
Some brought homes Gold !!
Dinars and Dirhams and Riyals !!
In that smelly notes some alians !
Who looks like the same people like Kappil
but they said its Sulthans and shaikhs
they are the rulers of Gulf of the other side of the sea .

but in Kappil ,
All are poor !!
all are innocents ( Not our Amma's innachan )
no body born as rulers !
or shaikhs or sultan !!

In kappil ,
There was no sinners !
Even they don't know what was sin !
but my father one day said to me that ,
Iam a sinner !
Even I don't know what was the sin !

I asked to my faher ,
why Iam a sinner ?
He said ,
those who travel across the sea
will only get the salvation !
others are sinners !!
The sinners will suffer as we are suffering now .

I don't know how to swim in the deepest sea!
I dont know how to swim
even the small river behind my village .
I don't know the other places other than
5 KM from away from house !

No body told me how will I get the salvation !
No body showed me the paths through the sea !!
There was no bodhi trees
except some coconut trees and Jack fruit tree !!
If my father made some mansions and I born in Kapilavasthu !!
I should't worry as Buddha worried !!

but this is Kappil and Iam Kappilan !

I sat near the wall .
the 6 feet tall wall that separate death and life !
I sat under the Jackfruit tree !
that time Jackfruit off season !!
with a wet eyes ..
to Get the salvation !

I can see the tip of the topest cross of Kappil St. Thomas Church .
No ideas ..No Salvation .
No jackfruits ..no mangos
no hot dogs or pan cakes !
Except some crows flewing across my head !
my stomach is aching with starvation !!

I slept ...with hunger !
A sinner doesnt have the right to see sweet dreams !!
So .. I dint see any dreams .
but I heard a voice !
in the middest of my sleep around 3 Am .
that was not next door dog's bark !!
but that was the God's voice ..
He said to me ..

Wake up !!!and travel ..... !!

I will guide you the Paths through the seas!!
with out a boat or launch you will travel across the seas!!
you will play with sharks like a toy !
You will see the places , which you never see before !
You will see the people , which you never meet before !!
Don't take any thing even the dust of Kappil .
Except this place name !
change your name as Kappilan !!

Let me tell you my story !! A journey begins now !!

 

Monday, April 1, 2013

ആശ്രമചരിതം ആട്ടക്കഥ : അവസാന ഖണ്ഡം !!!പ്രിയ കാപ്പിലാന്‍ ,

ഫേസ്ബുക്കും റ്റ്വിറ്ററും ജനകീയമാകുന്നതിനു മുന്‍പ്, മലയാളം ബ്ലോഗ്ഗില്‍ ഗ്രൂപ്പുകളിയും കുതികാല്‍ വെട്ടും അരങ്ങുവാഴുന്നതിനു മുന്‍പ്, അഞ്ചു വര്‍ഷത്തോളം ഈ മാദ്ധ്യമത്തിനെ ഒറ്റക്കെന്നതുപോലെ ചുമലിലേറ്റി, മലയാളം ബ്ലോഗ്ഗിലെ കിരീടം വയ്ക്കാത്ത രാജാവായി ‘തോന്ന്യാശ്രമത്തില്‍ ‘ വാണ പ്രഗത്ഭ ബ്ലോഗ്ഗെറാണ് താങ്കള്‍ . താങ്കള്‍ ‘സൂപ്പെര്‍ സ്റ്റാര്‍ ബ്ലോഗ്ഗര്‍’ ആയി വിലസുന്ന കാലത്ത് താങ്കളുടെ ബ്ലോഗ്ഗില്‍ കമന്ടിട്ടും താങ്കളുടെ പുറം ചൊറിഞ്ഞും നടന്ന ചില ‘വാല്‍ട്യൂബുകള്‍ ‘ പില്‍ക്കാലത്ത് തങ്ങളാണ് സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ എന്ന് പ്രഖ്യാപിക്കുന്ന സ്ഥിതി വരെയെത്തുകയും താങ്കള്‍ മലയാളം ബ്ലോഗ്ഗിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് തള്ളി മാറ്റപ്പെടുകയും ചെയ്തു. ഇത് മലയാളം ബ്ലോഗ് ഇന്നേവരെക്കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് എന്ന് ഇന്നും പാണന്മാര്‍ പാടി നടക്കുന്നു ബൂലോകത്ത്. ആരാണ് ഇതിനു പിന്നില്‍ ? കാപ്പിലാനെ ആരെങ്കിലും ചതിച്ചതാണോ ? ആരുടെയെങ്കിലും കാലു വാരല്‍ കൊണ്ടാണോ താങ്കള്‍ ആ രാജപദവിയില്‍ നിന്നും നിഷ്‌കാസിതനായത് ? ദയവായി തുറന്നു പറയൂ..


ഒന്നും എന്റെതായി ഉണ്ടായിട്ടില്ല ! സ്‌നേഹമാണ് അഖില സാരമൂഴിയില്‍ എന്ന് വിശ്വസിക്കുകയും ഇപ്പോഴും സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും വാഞ്ചിക്കുന്ന ഒരു ഹൃദയവുമായി ഒരു ക്രിസ്തുമസ് തലേന്ന് ബൂലോകത്തില്‍ പിറന്നു വീണ ഉണ്ണിയാണ് ഞാന്‍ ! പില്ക്കാലത്ത് ഉണ്ണിയാര്‍ച്ചയും ആരോമല്‍ ചേകവരും ഒക്കെ ആയി മാറിയെങ്കിലും.. എന്റെ സ്‌നേഹത്തെ ചൊല്ലിയാണ് അവരും ഞാനും തമ്മില്‍ കലഹങ്ങള്‍ ഉണ്ടായത് ! എന്റെ സ്‌നേഹം കുറഞ്ഞു പോയോ എന്ന സംശയം !! ചതിയനായ ചന്തു എന്ന പേര് !!
വാല്‍ ട്യൂബുകള്‍ എന്ന പേരൊന്നും ഞാന്‍ അവരെ വിളിക്കില്ല.. ഞാന്‍ പേര് ചൊല്ലി ബൂലോകത്തിലെക്കയച്ച മക്കള്‍ ഇപ്പോഴും ആ പേരുകളില്‍ തന്നെ അറിയപ്പെടുമ്പോള്‍ അഭിമാനിക്കുന്ന ഒരു തന്തയാണ് ഞാന്‍ ! ഞാന്‍ ഒരിക്കലും ബാലകൃഷണ പിള്ള അല്ലല്ലോ !തുടർന്ന് വായിക്കുക !

http://boolokam.com/archives/96491#ixzz2P7aLx3e5


 

Wednesday, March 27, 2013

ഒറ്റവരി കഥ !

ഒറ്റവരി കഥ !

അവന്റെ കരൾ അവർ പറിച്ചെടുത്ത് വറുത്ത് കൊറിച്ചു കൊണ്ടിരിക്കുകയാണ് അവരിപ്പോൾ !

Monday, March 25, 2013

ക്രിസ്തുവിനെ കാണ്മാനില്ല !

ക്രിസ്തുവിനെ കാണ്മാനില്ല !

ക്രിസ്തു  കയറി പോയ  കഴുത ഇവിടെ നില്പ്പുണ്ട് ! ചിലർ  കഴുമരത്തിനിന് വേണ്ടിയുള്ള നല്ല മരം നോക്കി വെട്ടാൻ വനത്തിൽ കയറിയിട്ടുണ്ട് . ഇന്നലെ നമ്മൾ ചില്ലകൾ വെട്ടിയ മരങ്ങൾ പോരെ ? വന നശീകരണം പാപമല്ലേ എന്ന് പള്ളി മുഖ്യൻ അവർക്കിടയിൽ ബോധവല്ക്കരണം നടത്തുന്നുണ്ട് ! കുരിശിന്  മുന്നിൽ  ഇരുന്നു കരയാൻ റിയാലിറ്റി ഷോ താരങ്ങൾ തന്നെ  വേണ്ടേ  ! ?അവർക്ക്  ഏത്  തരം വസ്ത്രങ്ങളാകും ഇണങ്ങുക എന്ന് തിരയുവാൻ സഭയിലെ ന്യൂ ജനറേഷൻ കൊച്ചമ്മ ഗൂഗിളിൽ സേർച്ച്‌ ചെയ്യുകയാണിപ്പോൾ !

 ഗൂഗിൾ  പറയുന്നു .. കറുപ്പ് മതിയെന്ന് .. കറുപ്പിനോട് പണ്ടേ കൊച്ചമ്മക്ക്‌ അലർജിയാണെങ്കിലും , കറുപ്പ് ഓൾഡ്‌ ഫാഷൻ  അല്ലേ  എന്ന സംശയത്തിന്റെ നിഴലിലാണ് അവർ ഇപ്പോഴും .. ( ഗൂഗിൾ  പറഞ്ഞാൽ അത് സത്യമാകും )!

ഇനിയും രംഗങ്ങൾ ഒരുപാടുണ്ട് .. വ്യാഴാഴ്ച പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കണം .. മാവ് പുളിക്കാതെ നോക്കാൻ ഫ്രിഡ്ജിൽ വെയ്ക്കണം .. മൂന്നു ദിവസമെങ്കിലും ഫ്രിഡ്ജിൽ ഇരുന്നാലേ  മൂന്നാം നാളിൽ പുളിപ്പില്ലാത്ത അപ്പമായി കിട്ടുകയുള്ളൂ എന്ന് പള്ളിയിലെ പാചക റാണി ശോശാമ്മ ചേട്ടത്തി തന്റെ പാണ്ഡിത്യം വിളമ്പുന്നു !

ഇതിനിടയിൽ അറുക്കാനുള്ള  കുഞ്ഞാട് എവിടെ എന്നതാണ് മറ്റൊരു അലട്ടുന്ന പ്രശനം ! വെള്ളിയാഴ്ച  അറുക്കപ്പെടെണ്ട ഇളം കുഞ്ഞാടിനെ തപ്പി ചിലർ നടപ്പുണ്ട് ! കുഞ്ഞാട് അറുക്കപ്പെട്ടില്ലങ്കിൽ പണി പാളും !

കഴുത , മരം , കഴുമരം , അപ്പം , വീണ്ടും കുരിശ് , റിയാലിറ്റി ഷോ , കരച്ചിൽ , കറുത്ത വസ്ത്രം , ആട് എല്ലാം ശരിയായിട്ടുണ്ട് .. പക്ഷേ  ക്രിസ്തു എവിടെ ? അന്വഷണമായി ! ഇന്നലെ കഴുതപ്പുറത്ത് ഇവിടെ വന്നിറങ്ങിയത് കണ്ടവരുണ്ട് ! ടി വി കളിൽ ചാനലുകാരുടെ ലൈവ് നിലവിളികൾ  , ബ്രേക്കിംഗ് ന്യൂസ്‌ ,ഇതെന്തൊരു കുരിശ്  എന്ന് ചില വിശ്വാസികൾ തലയിൽ കൈവെച്ച് ചോദിക്കുന്നു . എല്ലാ വർഷവും  കൃത്യമായി ക്രൂശിൽ തറയ്ക്കാറുള്ള ക്രിസ്തുവിനെ കാണാതാകുകയേ ........... എന്തൊരു കലികാലം !

സഭാ വിശ്വാസികളും തിരുമേനിമാരും അച്ചന്മാരും കൊച്ചച്ചന്മാരും കൊച്ചമ്മമാരും ക്രിസ്തുവിനെ ഇപ്പോൾ നാല് പാടും തിരയുകയാണ് ! ക്രിസ്തു എവിടെ ?

 

Friday, March 22, 2013

ബെർഗൊഗ്ലിയൊ ഞാൻ നിന്നെ പ്രണയിച്ചിരുന്നു !!ബെർഗൊഗ്ലിയൊ  ഞാൻ അമാലിയ !!
നിന്റെ കളിക്കൂട്ടുകാരി !
നിന്നോടൊപ്പം കളിച്ചും പഠിച്ചും വളർന്നവൾ ..
ബെർഗൊ ..
ഞാനും നിന്നെ പ്രണയിച്ചിരുന്നു ..
എന്റെ പ്രണയത്തിന്റെ ഷട്ടറുകൾ
നിനക്ക് മുൻപിൽ തുറന്ന് വെയ്ക്കട്ടെ ഞാൻ !

ക്രിസ്തുവിനേക്കാൾ  അധികമായി
എനിക്ക് മുറിവുകൾ വേണം എന്ന്
പറഞ്ഞ വിശുദ്ധ ഫ്രാന്സിസിനെക്കാൾ
അധികമായി നിന്നോടുള്ള
എന്റെ സ്നേഹത്തിന്റെ മുറിവുകളിൽ നിന്നും
രക്തം വാർന്നിറങ്ങുന്നു ................ !

ബെര്ഗോ ..
നിന്നെ ഞാൻ പ്രണയിക്കുന്നു !

നമ്മൾ ഒരുമിച്ചു,  ആ തെരുവിൽ
കളിച്ചു രസിച്ച നാളിൽ ...
പെട്ടന്നെങ്ങും ഇല്ലാത്തത് പോലെ
കനത്ത മഞ്ഞ്  നമ്മളെ മൂടിയതും ...!
ഞാൻ ഭയന്ന് കരഞ്ഞ് കൊണ്ട്
വീട്ടിലേക്ക് കയറിയതും
നീ
ഇപ്പോൾ വരാം ...
മഞ്ഞ്  മാറിയാൽ നമുക്ക് വീണ്ടും
കളിക്കാം എന്ന് പറഞ്ഞതും ഇപ്പഴും
ഞാൻ ഓർക്കുന്നു ...............

നീ എവിടെയ്ക്കാണ് പിന്നെ പോയത്
എന്നെനിക്കറിയില്ല ............ !

ദേ ... നോക്ക് ..............

മഞ്ഞ്  മാറി !
മഞ്ഞിൽ  ഇളം തെന്നലായി വരുന്ന
ഒരു ഇളം കാറ്റില്ലേ ... ?
നമ്മളെ നമ്മളല്ലാതാക്കിയ
ആ തണുത്ത പഴയ  കാറ്റ്  ?....................
അതിപ്പോഴും ഇവിടങ്ങളിൽ
വീശുന്നുണ്ട് ............!

എനിക്ക് സങ്കടം വരുന്നുണ്ട് !
അതോടൊപ്പം സന്തോഷവും ...........

വാർത്തകളിൽ അറിഞ്ഞാണ്
നീ പോയതിൽ പിന്നെ
നിന്നെ കുറിച്ചറിയുന്നത് !

ബെർഗൊ ..
വേണ്ട ബെർഗൊ ..
നമ്മൾ തമ്മിലുള്ള ബന്ധം ദൈവഹിതമല്ല !!
അമ്മ  നീ എനിക്കയച്ച കത്തുകൾ
പിടിച്ചു വാങ്ങിയിരുന്നില്ലെങ്കിൽ
നീ വെറും ഒരച്ചനായി ഇവിടെ
ഇപ്പോൾ എന്നോടൊപ്പം ഉണ്ടാകുമായിരുന്നു ....


വേണ്ട  ബെർഗോ ..
ദൈവ വഴികളെ തടുക്കുവാൻ
നമ്മുക്കെന്ത് വഴികൾ .. ?

ഞാൻ നിന്നെയും
നീ എന്നെയും ഒരുപോലെ
ഒന്നായി ഉരുകി ഒലിക്കുന്ന
ഈ മഞ്ഞു പാളികൾ പോലെ
പ്രണയിച്ചിരുന്നു എന്ന ഓർമ്മകൾ മാത്രം മതി
എന്റെ നാളുകളെ ഇനി തള്ളി നീക്കുവാൻ ...........!

 

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.