അന്തേവാസികള്‍

Thursday, December 13, 2012

ഹൗസിംഗ് കോളനി !

അമ്മ കിടക്കയിലാണ് !
അമ്മ കിടക്കയിലാണ്
എന്ന വാര്‍ത്ത എട്ടായാണ്
എങ്ങോ എപ്പഴോ പൊട്ടിത്തെറിച്ചത്
എട്ടു പേരില് പൊട്ടനായ ഞാന്‍ ഒന്നും
അറിയാതെ ഞെട്ടി നിന്നു !

എന്റെ അമ്മയാണ് കിടപ്പില്‍
എന്നറിയാമെങ്കിലും
 അമ്മയിലെക്കെത്താനുള്ള
ദൂരം .................
അതെത്രയാമെന്നത് പൊട്ടനായ ഞാന്‍ തിരിച്ചറിഞ്ഞില്ല !

അമ്മ എന്ന ഫ്രീവേ ......
അതെടുത്തു പോയാല്‍ വേഗം എന്റെ അമ്മയിലെക്കെത്താം .
ഫ്രീവേകള്‍ എനിക്കെന്നും ഭയമായിരുന്നു ..
അമ്മമാരെയും അവരുടെ സ്നേഹത്തെയും
എനിക്ക് ഭയമാണ് !!
തിരിച്ചു നല്‍കാന്‍ ഒന്നുമില്ലാത്ത
സ്നേഹത്തിന് പകരമായി
പൊട്ടനായ ഞാന്‍ എന്ത് നല്‍കാന്‍ ?

അമ്മ ഇപ്പോഴും കിടപ്പിലാണ് !

കൂട്ടത്തില്‍ പൊട്ടനാകാത്ത
അനിയന്റെ എസ് .എം .എസ്
ഇന്നലെ വായിച്ചപ്പോഴാണ്
എട്ടു പേരില്‍ പൊട്ടനായ
അമ്മയുടെ കുട്ടനായ
എന്നെ ഒന്ന് കൂടി കാണണം
എന്നെന്റെ അമ്മ പറഞ്ഞു പോലും !

അമ്മ കിടക്കുകയാണ് !

ഫ്രീവേകള്‍ ഒഴിച്ചുള്ള
വഴികളില്‍ കൂടി എന്റെ
അമ്മയിലെക്കെത്താനുള്ള ദൂരം
ഞാന്‍ എന്റെ
ജി .പി എസില്‍ കൂടി
തിരയുകയാണി പ്പോള്...............
ശല്യപ്പെടുത്തരുത് .

 

Sunday, August 26, 2012

ഈയെഴുത്തു കൂട്ടം: ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം

ഈയെഴുത്തു കൂട്ടം: ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം: തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘ...

www.pavapettavan.com

Thursday, May 10, 2012

കുലംകുത്തി - കവിത

കുലംകുത്തി - കവിത 
രചന - മഹാകവി കാപ്പിലാന്‍ 

ഒന്നാനാം കുന്നിന്‍ മേല്‍ 
ഒരടി കുന്നിന്‍മേല്‍
ഒറ്റയ്ക്ക് നില്‍ക്കും പോര് " കോഴി "
നീ കൊത്തി കൊത്തി 
കൊത്തിവലിച്ച്‌ 
ചിതലരിച്ച എന്‍റെ വീടിനെ 
നിലം പരിശാക്കരുതെ !
കോഴി ..
ഒറ്റക്കാലന്‍ കോഴി ..

"കടം കൊണ്ട "
 നിന്‍റെ ചുവന്ന തൊപ്പി 
നിനക്കാര് തന്നു ?
രക്ത വര്‍ണ്ണത്തില്‍  മുക്കിയെടുത്ത 
നിന്‍റെ അങ്കവാലും കിന്നരികളും 
ചുവപ്പിക്കുവാന്‍ ,
എത്രയോ സിന്ദുര കുറികള്‍
ഇവിടെ ഒലിച്ചിറങ്ങിയിരിക്കുന്നു ?
വളഞ്ഞു കൂര്‍ത്ത നിന്‍റെ " S " ചുണ്ടുകളാല്‍ 
എത്രയോ കുടല്‍ മാലകള്‍ നീ വലിച്ചുമ്പിയിരിക്കുന്നു ?
എന്നിട്ടും മതിയായില്ലേ പോര്കോഴി ?
കുലംകുത്തി കോഴി ?

നിന്‍റെ 
കാമഭ്രാന്തിനാല്‍ 
കപട പ്രണയം അഭിനയിച്ച്
പിന്നെ "കറിവേപ്പില "പോലെ വലിച്ചെറിഞ്ഞ 
പിടക്കോഴികള്‍ ഇന്ന് 
മഹാമേരുക്കളായി മാറിയിരിക്കുമ്പോള്‍ 
നാണമാകുന്നില്ലേ ,
ലജ്ജ തോന്നുന്നില്ലേ 
നിനക്കവരെ "കുലംകുത്തികള്‍ "
എന്ന്‌ വിളിക്കുവാന്‍ ?

നാളെ ,
നിനക്ക് ഭൂജിക്കുവാന്‍ 
ധാന്യ മണികള്‍ക്കായി  
നീയി കുന്നിറങ്ങി കരയില്‍ വരും .
നെയ്യാറ്റിന്‍ കരയില്‍ വരും !
പേ പിടിച്ച നായെ പോലെ 
നീയി കരയിളക്കി മറിക്കും !

എങ്കിലും ,
നിനക്ക് കൊറിക്കുവാന്‍ ,
നിന്‍റെ ഒരിക്കലും അടങ്ങാത്ത 
രക്തദാഹത്തിന്റെ
ബക വിശപ്പ്‌ ശമിപ്പിക്കുവാന്‍ ,
ധാന്യങ്ങള്‍ ഒന്ന് പോലും 
അവശേഷിക്കില്ല എന്ന
 ബോധം 
തിരിച്ചറിവ് 
നിനക്കുണ്ടോ പോര് കോഴി ?

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.