അന്തേവാസികള്‍

Thursday, September 15, 2011

സായനോര

സായനോര പാവമായിരുന്നു ! പാവം എന്ന്‌ പറഞ്ഞാല്‍ പഞ്ചപാവം !! തനി നാട്ടു പെണ്ണ് എന്നും അടുത്തു പരിചയമുള്ളവര്‍ പറയുമായിരുന്നു .കയ്യിലിരിപ്പ് കൊണ്ടാണ് ചെറുപ്രായത്തില്‍ തന്നെ കല്യാണം കഴിഞ്ഞ് അമ്മയും അമ്മൂമ്മയും ഒക്കെ ആയി തീര്‍ന്നത് എന്ന്‌ നാട്ടുകാര്‍ പറയുന്നത് എങ്കിലും എനിക്ക് അങ്ങനെ പറയാന്‍ കഴിയില്ലല്ലോ . കല്യാണം കഴിഞ്ഞ് ദൂരെ സ്ഥലത്ത് താമസിക്കുവാന്‍ എത്തിയെങ്കിലും മലയാളത്തെയും മലയാളിയും നെഞ്ചോട്‌ ചേര്‍ത്ത് വെച്ച കൊച്ചു പെണ്ണായിരുന്നു സയനോര .അടുത്ത സമയത്ത് പള്ളീലച്ചനോട്‌ കുമ്പസാര സമയത്ത് അച്ഛനോട് ,മലയാളത്തെ അറിയുന്നതും എഴുതുന്നതും വായിക്കുന്നതും എഴുതുന്നതും ഒരു തെറ്റാണോ അച്ചാ ? എന്ന്‌ മനോ ദുഖത്തോടെ ഉറക്കെ ചോദിക്കുന്നത് പള്ളീലെല്ലാവരും കേട്ടു എന്നത് പരക്കെ സംസാരം .ഇത്രയധികം മലയാളത്തെ സ്നേഹിക്കുന്ന മറ്റൊരു പെങ്കൊച്ച് ആ പള്ളീല്‍ കൂടി വരുന്നില്ല എന്നതാണ് മറ്റൊരു സത്യം .
മഴയേയും പ്രണയത്തെയും ഭയക്കുന്ന സായനോര തന്റെ പ്രാണന് തുല്യം സ്നേഹിക്കുന്ന ഒന്നാണ് തന്റെ പ്രീയ ഭര്‍ത്താവ് . വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ ഏറെയായി എങ്കിലും ഇപ്പോളും ആകാശത്ത്‌ ഒരുമഴക്കീര്‍ കാണുമ്പോള്‍ ഓടി പ്രാണഭയത്തോട്‌ ഓടി തന്റെ ഭര്‍ത്താവിന്റെ കൈക്കീഴില്‍ എത്തുന്ന ഒരു പതിനാല്കാരി പെണ്ണാകും സായനോര ! രാത്രികാലങ്ങളില്‍ ഒറ്റക്കിരിക്കുവാനും ഭയമാണ് .മഴയെ ഇത്രയധികം വെറുക്കുവാന്‍ എന്താണ് കാരണം എന്നറിയില്ല . മഴയെ വെറുക്കുന്നത് കൊണ്ടാകണം മഴയെ കുറിച്ച് അനേകം സ്വപ്നങ്ങളും ഉണ്ട് സായനോരക്ക് .മഴയെ വെറുക്കുന്നത് ഒരു പാപമാണോ എന്നൊന്നും സായനോരക്ക് നല്ല നിശ്ചയമില്ല .മഴ എങ്ങനെയാകണം ? മഴയത്ത് പുഴമീനുമായി തന്റെ കണവന്‍ എങ്ങനെ എത്തണം ? ചെറുപ്പത്തില്‍ നാണം കുണുങ്ങി , മഴയത്ത് ആരുടെയോ കുടയില്‍ കയറി പോയ കാര്യം ഇങ്ങനെ പലതും ആ വിരല്‍ തുമ്പില്‍ കൂടി ഒഴുകി ഒഴുകി എത്തി .ഓരോന്നിനും സായനോരക്ക് തന്റേതായ കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു . തനിക്ക് തോന്നുന്നത് ശരിയെന്നു സ്ഥാപിക്കുവാന്‍ ദൈവം തമ്പുരാന്‍ ആവോളം വാക്മയങ്ങളും ചേര്‍ത്ത് കലക്കി ഒഴിച്ചാണ് സയനോരയെ ഭൂമിയിലേക്ക്‌ ഇറക്കി വിട്ടത് എന്ന്‌ തോന്നും ചില നേരത്തേ സംഭാഷണങ്ങള്‍ കേട്ടാല്‍ .
സായനോര തന്റെ മഴ സ്വപ്നങ്ങളും സങ്കല്പങ്ങളും മരീചികളും ദുഖങ്ങളും എല്ലാം എഴുതിയിരുന്നത് ബ്ലോഗിലും ഫേസ് ബുക്കിലും ബസിലുമായിരുന്നു.ഭര്‍ത്താവ് ജോലി സംബന്ധമായ തിരക്കുകളുമായി അകലെയുള്ള പട്ടണത്തില്‍ ആയതിനാലും മക്കള്‍ സ്കൂളില്‍ പോയി കഴിഞ്ഞാല്‍ അധികം സമയമുള്ളതിനാലും തന്റെ പ്രണയ സങ്കല്പങ്ങളും ദുഖങ്ങളും പ്രയാസങ്ങളും എഴുതിയിരുന്നത് ഈ -ലോകത്തായിരുന്നു എന്നതാണ് സത്യം . മറ്റൊരാളുമായി സംവേദിക്കുവാന്‍ വേണ്ടിയാകണം സയനോര ഈ - ലോകത്ത് വന്നത് .വായിക്കുന്ന അനുവാചകരുടെ മനസിന്റെ അഗതകളിലെ സമതലങ്ങളില്‍ നീന്തി തുടിക്കുന്നതായിരുന്നു അതിലെ ഒരോ വാചകങ്ങളും . ദിവസങ്ങള്‍ ഏറും തോറും തന്റെ ദുഖങ്ങളുടെ ആഴങ്ങളില്‍ നീന്തി തുടിക്കുവാന്‍ കൂടുതല്‍ അരയന്നങ്ങള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും തന്റെ നീല തടാകത്തില്‍ ചേക്കേറുന്നതായി സയനോരക്ക് തോന്നി .സായനോര തന്റെ വാക്മയങ്ങളുടെ അളവ് ഒരോ ദിവസവും കൂട്ടി കൊണ്ടേ ഇരുന്നു . കഥകളായും കവിതകളായും ,ലേഖനങ്ങളായും ഓരോന്ന് ഒരോ ദിവസം തടാകത്തില്‍ മഴകളായി പെയ്തിറങ്ങി . സായനോര എഴുതിയ ഒരോ വാചകത്തിലെയും ആഴപ്പരപ്പുകളില്‍ അനുവാചക വൃന്ദം മുത്ത്‌ ചിപ്പികള്‍ മുങ്ങിത്തപ്പി !
സായനോര പതുക്കെ തന്റെ പ്രാണ തുല്യനായ ഭര്‍ത്താവിനെയും മക്കളെയും മറക്കുകയായിരുന്നു .പണ്ട് സ്കൂള്‍ ബസ്‌ വരുന്നതിനും നാഴികക്ക് മുന്‍പേ ബസ്‌ സ്റ്റോപ്പില്‍ എത്തിയിരുന്ന സയനോര, മക്കള്‍ വീട്ടില്‍ വന്നു കയറുമ്പോള്‍ അറിഞ്ഞാല്‍ ആയി . ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ എത്തുന്ന ഭര്‍ത്താവിനെ വരവേല്‍ക്കുവാന്‍ വിഭവങ്ങള്‍ ഉണ്ടാകി കാത്തിരുന്ന അവള്‍ വൈകുന്നേരങ്ങളില്‍ പിസയില്‍ ജീവിതം ഒതുക്കി .ജീവിതം മുഷിച്ചില്‍ ഉളവാക്കുന്നതായി അവള്‍ക്ക്‌ തോന്നി . എന്തിനും ഒരു മാറ്റം നല്ലതാണ് എന്ന്‌ എപ്പോഴാണ് അവള്‍ ചിന്തിച്ചത് എന്നറിയില്ല .അല്ലെങ്കില്‍ തന്നെ ആര്‍ക്കാണ് ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തത് ?
കഴിഞ്ഞ കുറെ മാസങ്ങളായി സായനോരയുടെ ഒരു വാക്കിനായി ആരാധകര്‍ കുന്തിച്ചിരുന്നു കാലുകള്‍ കഴച്ചു . സായനോരക്ക് എന്താണ് സംഭവിച്ചത് എന്ന്‌ ആര്‍ക്കും ഒരു നിശ്ചയവുമില്ല .അവാര്‍ഡുകളും പൂമാലകളുമായി ആരാധകര്‍ കാത്ത്‌ നിന്നെങ്കിലും അത് വാങ്ങുവാനും അവള്‍ എത്തിയില്ല . സായനോരക്ക് എന്താണ് സംഭവിച്ചത് ? ആരാധകര്‍ ശ്വാസം മുട്ടി ചര്‍ച്ചകള്‍ ആരംഭിച്ചു .പലരും പല നിഗമനങ്ങളിലും ആശ്വാസം കണ്ടെത്തി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പുറപ്പെട്ടു .
 അടുത്ത കാലത്താണ് സയനോരയില്‍ ചില സംശയ രോഗങ്ങള്‍ കടന്ന് കൂടിയത് . മീന്‍ കൊണ്ടുവരുന്ന അമ്മിനയുമായും പച്ചക്കറികള്‍ കൊണ്ടുവരുന്ന ഭാനുവുമായും ഭര്‍ത്താവിന് അതിര് കവിഞ്ഞ ബന്ധം ഉണ്ടോ എന്ന സംശയം .സംശയം ഒരോ ദിവസവും ബലപ്പെട്ടു കൊണ്ടിരുന്നു .ആഴ്ച ചന്തയില്‍ വെച്ച്‌ പലപ്പോഴും ഭര്‍ത്താവിനെ സംശയാസ്പദ നിലയില്‍ കണ്ടെത്തിയതും സംശയത്തിന് ആക്കം കൂട്ടി .ഭാര്യയില്‍ നിന്നും കിട്ടാത്ത സ്നേഹം തേടി ഭര്‍ത്താവ് ചന്തയില്‍ എത്തി എന്നൊക്കെ നാട്ടുകാര്‍ പറയുന്നു എങ്കിലും എനിക്കതില്‍ തീരെ വിശ്വാസം ഇല്ല . വളരെ മാന്യമായ ഒരു കുടുംബത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തീരെ ശരിയല്ല .ഇതിനെ തുടര്‍ന്ന് ചില്ലറ കശപിശകള്‍ വീട്ടില്‍ ഉണ്ടായി എന്നതാണ് സത്യം .പള്ളീലച്ചന്‍ ഇടയ്ക്കിടെ വീട് സന്ദര്‍ശിക്കുന്നതും എന്തോ ഒത്ത് തീര്‍പ്പുകളില്‍ എത്തുന്നതുമൊക്കെ പള്ളീല്‍ പാട്ടാകാന്‍ അധിക സമയം എടുത്തില്ല .

എനിക്കിങ്ങനെ അന്യന്റെ കാര്യങ്ങളില്‍ ഒളിഞ്ഞു നോക്കുന്നത് തീരെ താല്പര്യമില്ലാത്ത വിഷയമാണ് എങ്കിലും ഇപ്പോള്‍ അവിടെ എന്തോ ബഹളം കേള്‍ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് .

Saturday, September 10, 2011

ഓണ വളി !


വളി ഒരു പ്രതീകമാണ് !
അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മഹര്‍ഷത്തിന്റെ ആരവമാണ് !!.

മൂന്ന് നേരം വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ടു നടക്കുന്നവന്റെ ഏമ്പക്കത്തെ മഹത്വല്‍ക്കരിക്കുവാന്‍ പാര്‍ശ്വവര്‍ത്തികളായ കുത്തക മീഡിയകള്‍ മത്സരിക്കുമ്പോള്‍ അധകൃതന്റെ ഈ വളികളെ പലരും അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും നാം നിത്യവും കാണുന്നത് . ചരിത്രത്തിന്റെ ഇന്നോളമുള്ള ഏടുകള്‍ പരിശോധിച്ചാല്‍ വളികള്‍ക്ക് ഒരു സ്ഥാനവും ഇന്നോളം നല്‍കിയിട്ടില്ല എന്ന നഗ്ന സത്യം നമുക്ക് മനസിലാകും .സമൂഹത്തില്‍ വളികള്‍ക്ക് യാതൊരു സ്ഥാനവും ഇന്നോളം ആരും നല്‍കിയിട്ടില്ല .
മഹാബലി സ്വപ്നം കണ്ട സമത്വ സുന്ദര കേരളം നമുക്ക് കാണുവാന്‍ കഴിയുന്നത്‌ ഓണം കഴിയുന്ന ഈ നാളുകളിലാണ്‌ . കുടില്‍ മുതല്‍ കൊട്ടാരം വരെ വളിയും വിട്ടു നടക്കുന്ന പ്രജകളെ കണ്‍ കുളിര്‍ക്കെ കാണുവാന്‍ വേണ്ടിയാണ് ഓണം മൂന്ന് നാള്‍ ആക്കി തീര്‍ത്തത് എന്ന്‌ നമുക്കറിയാം .മാന്യമായി മാനുഷര്‍ വളി വിട്ടു നടന്ന ഒരു കാലം മഹാബലിക്ക് ഓര്‍ക്കുവാന്‍ മൂന്ന് നാള്‍ എങ്കിലും നല്‍കിയ വാമനന് എത്ര നന്ദി പറയണം .
ചിങ്ങം കഴിഞ്ഞാല്‍ പിന്നെ പട്ടികളുടെ കന്നി മാസം വരും .മറ്റൊരു ദേശത്തും ഇല്ലാത്തത് പോലെ കന്നി മാസത്തില്‍ പട്ടികള്‍ക്ക് "മദം" പൊട്ടുന്നത് എന്താണ് എന്ന്‌ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?പണ്ട് കക്കൂസുകള്‍ കേരളത്തില്‍ അധികം പ്രചാരമില്ലാത്ത കാലം . ഓണ സദ്യ കഴിഞ്ഞാല്‍ പിന്നീട് ആദ്യം ഓടുന്നത് തുറസായ പറമ്പുകളിലും കല്ല് വെട്ടം കുഴികളിലെക്കും ആയിരുന്നു . ഒരേ സ്വരത്തില്‍ , ഒരേ താളത്തില്‍ വളിയും വിട്ടു കൊണ്ടുള്ള ആ ഓട്ടം ഇപ്പോഴും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു . ഓടിയാല്‍ പിന്നെ നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നത് അധിവേഗമായിരിക്കും .ആശ്വാസത്തിന്റെ സംഗീതം പൊഴിച്ചുകൊണ്ടുള്ള അമേദ്യ വര്‍ഷം ! ഇത് മനുഷ്യര്‍ക്ക്‌ മാത്രമല്ല നായ്ക്കള്‍ക്ക് പോലും ആനന്ദത്തിന്റെ സമയമായിരുന്നു .ഈ ഒരു മാസം കഴിഞ്ഞാല്‍ പിന്നെ നായ്ക്കള്‍ക്ക് കുടുംബത്തെ കുറിച്ച് ബോധം ഉണ്ടാകുകയായി .അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കന്നി മാസത്തില്‍ നായ്ക്കള്‍ ഇണ ചേരുന്നത് .
വളി ഇങ്ങനെ സാമൂഹികമായും ജൈവീകമായും രാഷ്ട്രീയപരമായും ബന്ധപ്പെട്ടു കിടക്കുന്നു എങ്കിലും പരസ്യമായി ഒരു വളി വിടാന്‍ പോലും മലയാളികള്‍ മടിക്കുന്നതിന്റെ രഹസ്യം മനസിലാകുന്നില്ല .സ്വന്തം ആദര്‍ശത്തില്‍ മുറുകെ പിടിച്ച് ഏമ്പക്കം മാത്രം ഉറക്കെ വിട്ടു ശീലിക്കുന്ന ഇന്നത്തെ മലയാളികളെ കാണുമ്പോള്‍ , കേരളത്തില്‍ വന്നത് തന്നെ ഒരു ദുരിതമായി പോയി എന്ന്‌ മഹാബലിക്ക് തോന്നുന്നെങ്കില്‍ അതില്‍ തെറ്റില്ല .
വളി വരുന്നെങ്കില്‍ ഉറക്കെ ഒരു വളി വിടാന്‍ ഉള്ള തന്റേടം എങ്കിലും മലയാളികള്‍ കാണിക്കണം .വളി പിടിച്ച് വെയ്ക്കുന്നത് ആരോഗ്യത്തിന് കേടാണ് എന്നത് കൂടി ഓര്‍മ്മിപ്പിക്കുന്നു .

Tuesday, September 6, 2011

ചെരുപ്പിന്റെ ആരാഷ്ട്രിയത .

പൂച്ചക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം എന്നാരെങ്കിലും ചോദിക്കുന്നെങ്കില്‍ അതില്‍ തെല്ലും തെറ്റില്ല എന്ന്‌ വേണം കരുതുവാന്‍ .(അച്യുതാനന്ദന്റെയും പപ്പനാവന്റെയും കാര്യമല്ല പറയുന്നത് )

 അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ ചികിത്സ തേടേണ്ട സമയം അതിക്രമിച്ചിട്ടും വിക്കിലീക്കുകാരന്‍ ജൂലിയന്‍ അസാന്ജിന്‍ ഇന്ത്യയില്‍ കിടന്ന് കളിക്കേണ്ട കാ ര്യമെന്താണ് ?വേറെ എത്രയോ രഹസ്യ സൊഭാവമുള്ള കാര്യങ്ങള്‍ ലോകത്തില്‍ നടന്നിട്ടും വെറുതെ മായാവതിയുടെ രാഷ്ട്രീയ പ്രതിശ്ചായയില്‍ കരി വാരി തേക്കേണ്ട കാര്യം എന്താണ് എന്ന്‌ നമ്മള്‍ മലയാളികള്‍ എങ്കിലും ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു .കുറെ നാള്‍ മുന്‍പ് കേരളത്തിന്റെ മോഹന സ്വപ്നമായ ഇടത് പക്ഷത്തിന്റെ നേര്‍ക്കും വിക്കിലീക്ക്കാരന്റെ കാക കണ്ണുകള്‍ തിരിഞ്ഞിരുന്നു എന്ന്‌ നമ്മള്‍ മറക്കരുത് .
ജയലളിതജി , സോണിയാജി, മായവതിജി , മമതാജി ഇവരൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാഴിക കല്ലുകളാണ് എന്ന കാര്യം നമ്മള്‍ മറന്ന് പോകുന്നുണ്ടോ എന്ന്‌ ഞാന്‍ സംശയിക്കുന്നു . ജയലളിതക്ക് രണ്ടായിരത്തില്‍ പരം ജോഡി ചെരുപ്പുകള്‍ ഉണ്ടാകാം .സോണിയാജിക്ക്‌ സ്വിസ്സ് ബാങ്കില്‍ കനത്ത സമ്പാദ്യം ഉണ്ടായിരിക്കാം , മായാവതി ചെരുപ്പ് വാങ്ങാന്‍ സ്വകാര്യ ജെറ്റ് ബോംബെക്ക് പറത്തിയിരിക്കാം ,അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പേ ആരെയെങ്കിലും കൊണ്ട്‌ അത് തീറ്റിച്ചു നോക്കിയിരിക്കാം , ഇതൊക്കെ പണ്ടത്തെ രാജാക്കന്മാരുടെ കാലത്തും നടന്ന സംഭവങ്ങളാണ് .അതിലൊന്നും ഞങ്ങള്‍ ഇന്ത്യക്കാര്‍ പുതുമകള്‍ ഒന്നും കാണുന്നില്ല .അയലത്ത് വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ഒളിഞ്ഞു നിന്നു കണ്ടു വിളിച്ചു പറയുവാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ ജൂലിയന്‍ എന്നാണ് എനിക്ക് ചോദിക്കുവാന്‍ ഉള്ളത് . എത്രയും വേഗം നല്ലൊരു ഡോക്ടറെ കണ്ടു ചികിത്സ നേടണം .
രാഷ്ട്രീയക്കാരുടെ നേര്‍ക്ക്‌ ചെരുപ്പ് , ഷൂ ( ഇത് അമേരിക്കയെ കണ്ടു പഠിച്ചതാണ് ) എറിയുക , ചെരുപ്പ് മാലകള്‍ അണിയിക്കുക എന്നതൊക്കെ ഇവിടെ നടപ്പ് രീതികളാണ് . അത്രയും ഹീനമായ ഒരു ചെരുപ്പിന്റെ പേരില്‍ മഹതികളില്‍ മഹതിയായ മായാവതിയെ തേജോവധം ചെയ്യുന്നതിന്റെ ശിക്ഷാ രീതിയും അതേ ചെരുപ്പ് കൊണ്ട്‌ എറിയുക എന്നാണ് . ചെരുപ്പില്ലാത്ത സമയത്ത് ഞങ്ങള്‍ പാള കെട്ടിയും മരത്തൊലി കൊണ്ട്‌ മറച്ചും മെതിയടി കൊണ്ടും ( മാവേലി ഈ ഓണ സമയത്തും ഉപയോഗിക്കുന്നത് മെതിയടിയാണ് )നടന്നിട്ടുണ്ട് .അന്ന് ഒരു ബൂര്‍ഷ്വാ ബാറ്റ കമ്പനിയും ഞങ്ങള്‍ക്ക് ഒരു ചെരുപ്പോ ഷൂവോ തന്നിട്ടില്ല .
യു .പി യിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയം , കേരളത്തില്‍ ഇടത് പക്ഷത്തെ അമേരിക്കയുടെ സഹായത്തോട് കൂടി പരാജയപ്പെടുത്തിയത് പോലെ ഇവിടെയും അമേരിക്കയുമായി ചേര്‍ന്ന് മായാവതിയെ തോല്പിക്കുവാന്‍ ഉള്ള കുത്സിത ശ്രമമായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ .അതാണ്‌ മായാവതിക്ക് പരാതി ഉണ്ടെങ്കില്‍ ഹിലാരി ക്ലിന്റനോട് പരാതി പറയട്ടെ എന്ന്‌ ധ്വനിപ്പിക്കാതെ ധ്വനിപ്പിക്കുന്ന വിക്കിലീക്കന്റെ മറുപടി .മായാവതിക്ക് സുന്ദരങ്ങളായ ബ്രിട്ടീഷ്‌ ചെരുപ്പുകള്‍ കൊണ്ടുത്തരാം എന്ന മറുപടിയില്‍ നിന്നും ചെരുപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരാഗോള പ്രശനമാക്കി മാറ്റുവാന്‍ ഉള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട് .ഇതിനൊക്കെ ചെരുപ്പിന്റെ ഭാഷയില്‍ മാത്രമേ മറുപടി പറയുവാന്‍ കഴിയു .മായാവതി മാത്രമല്ല മറ്റുള്ള ഒരോ ഭാരതീയ നാരികളെയും സംരക്ഷിക്കേണ്ട ചുമതല നമുക്ക് മാത്രം എന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ ..

ജയഹോ

Saturday, September 3, 2011

ജൂലിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ?!!

അങ്ങനെ.....ഷാപ്പിലാന്‍ ശപഥമെടുത്ത പതിനാറാം ദിവസം കിഴക്ക് വെള്ളകീറി..!!ഇന്നാണ് ബ്ലോഗനാട്ട് ജൂലിയുടെ ആണ്ട് പിറ . ഞങ്ങള്‍ക്കെല്ലാം അന്ന് സന്തോഷത്തിന്റെ ദിനമായിരുന്നു .അവളെ ഒരു നോക്ക് കാണാന്‍ കിട്ടുന്ന ദിവസം .ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു .അവളുടെ മൃദുല മേനിയുടെ ഓരോരോ ഭാഗങ്ങളും എങ്ങനെയൊക്കെ നോക്കി കാണണം എന്ന്‌ മനപായസം ഉണ്ട് നടന്ന കാലം ! പക്ഷേ ആങ്ങളമാര്‍ ജലപാനം പോലും കഴിച്ചിട്ട് നാളുകളായി എന്ന്‌ ഞങ്ങള്‍ മനസിലാക്കാന്‍ വൈകിയിരുന്നോ എന്ന്‌ സംശയം .മൂന്നോ നാലോ വട്ടം സ്ഥല പരിശോധനകള്‍ നടത്തി അവര്‍ ആകെ വശം കെട്ടിരുന്നു. ജലമാര്‍ഗവും കരമാര്‍ഗവും വായു മാര്‍ഗവുമുള്ള ഷാപ്പിലാന്റെ എല്ലാ ആക്രമണങ്ങളെയും എതിര്‍ത്തു തോല്പിക്കുവാന്‍ ആങ്ങളമാര്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു .പുഴയുടെ അരികിലുള്ള തെങ്ങോലകളില്‍ കൂടി കറന്റ്‌ കമ്പികള്‍ കടത്തി വിട്ടു .തെങ്ങ് ചെത്താന്‍ കയറി നല്ല പരിചയമുള്ള ഷാപ്പിലാന്‍ തെങ്ങോലകളില്‍ കൂടി ഞാന്നു വരുമോ എന്ന്‌ ഞങ്ങള്‍ ഭയപ്പെട്ടു .പുഴകളുടെ അരികുകളില്‍ മീന്‍ വലകള്‍ ചേര്‍ത്ത് വെച്ച്‌ കെട്ടി .ഇനി നീന്തി വന്നാലും ആ വലയില്‍ കുരുങ്ങുമെന്നു ഞങ്ങള്‍ കരുതി .വഴിയരുകിലുള്ള പൊന്തക്കാടുകളില്‍ വടക്കന്‍ കളരികളില്‍ നിന്നും പഠിച്ചിറങ്ങിയ നല്ല അഭ്യാസികളെയും നിരത്തി നിര്‍ത്തി . എന്നിട്ടും കോപ്പിലാന്‍..ഛേ...ഷാപ്പിലാനും ഗുണ്ടകളും വന്നു .!!

പണ്ടാരമടങ്ങാന്‍ ഒരു ഷാജീകൈലാസ്സ് ചിത്രം കാണുന്ന ടെന്‍ഷന്‍ ഞങ്ങളെ വേട്ടയാടാന്‍ തുടങ്ങി.! ഇനി എന്തു നടക്കും?! എന്തുംനടക്കാം ഒന്നുകില്‍ ജൂലിയുടെ ആങ്ങളമാര്‍ ഷാപ്പിലാനെയും ഗുണ്ടകളെയും തല്ലികൊന്ന് ചേറായിക്കയത്തില്‍ കെട്ടിത്താക്കും.! അല്ലങ്കില്‍ ഷാപ്പിലാന്‍ അവളുടെ ആങ്ങളമാരെ വെട്ടിനിരത്തും എന്നിട്ട് ജുലിയെ പീഡിപ്പിക്കും ..!!അതുകാണാന്‍ ത്രാണിയില്ലാതെ ചേരിചേരാ പ്രസ്ഥാനത്തിലായിരുന്ന ഞാന്‍ രണ്ടു കണ്ണും ഇറുക്കിയടച്ചു.....എന്തെങ്കിലും നടന്നുകഴിഞ്ഞിട്ട് തുറക്കമെന്ന് വിചാരിച്ചാ കണ്ണുപൂട്ടിയത്...ബ്ബ്ലും എന്നൊരു ശബ്ദംകേട്ടാണു ഞാന്‍ കണ്ണു തുറന്നത്.! നോക്കിയപ്പം രണ്ടുമൂന്ന് തടിയന്മാര്‍ .ബ്ലും...ബ്ലുംബ്ലും എന്ന് ചേറായികയത്തില്‍ ചാടുന്നു.കാര്യമറിയാതെ അടുത്തുനിന്നവരോട് കാര്യം തിരക്കിയപ്പോള്‍.”ങാഹാ..! അപ്പോ നിങ്ങളോന്നും കണില്ലാ.? ...ഇല്ല ഞാനൊന്നും കണ്ടില്ല! “ഇവിടെ എന്നാവായുമ്പൊളിച്ചു നിക്കുവാരുന്നു..? “വായുമ്പോളിച്ചുനിക്കുവല്ലാരുന്നു..! കണ്ണും പൂട്ടിനിന്നതാ, ഇതൊന്നും കാണാന്‍ മേലാഞ്ഞ്!! “എന്നാല് നമ്മടെ ജുലി ചേറായിക്കയത്തില്‍ ചാടി ആത്മഹത്യചെയ്തു..! ‘അവളെ രഷിക്കാ‍ന്‍ മൂന്നാല് തടിയന്‍ ആങ്ങളമാര് കൂടെ ചാടിയിട്ടുണ്ട്..! “

എന്റെ ബ്ലോഗനാര്‍ക്കാവില്‍ മുത്തപ്പാ...! ഞാന്‍ നെഞ്ചത്ത് കൈവെച്ചുപോയി..!!ഇനിവിടെ എന്തെല്ലാം നടക്കും ?!!!!

Tuesday, August 30, 2011

ഗവിതകള്‍ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്‌ !!

മലയാള ബ്ലോഗിനെ അഥവാ ബൂലോകത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം ..അതില്‍ മുക്കാല്‍ പങ്കും കവിതകളാണ് .ഈ കവിതകളില്‍ പങ്ക് വെയ്ക്കുന്ന ആശയം എന്താണ് എന്ന്‌ അതെഴുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മനസിലാകുന്നില്ല എന്നൊരു പോരായ്മ ഒഴിച്ചാല്‍ വളരെ നല്ല കവിതകളാണ് എല്ലാം !മറ്റൊരു വിഭാഗമാണ്‌ , പത്രത്താളുകളില്‍ നിറം ചാലിച്ചുകൊണ്ട് സ്വന്തമായ ഒരു നിറം ആ വാര്‍ത്തകളില്‍ പകര്‍ന്നു നല്‍കുന്ന പകര്‍ത്തെഴുത്തുകാര്‍ .മൂന്നാമത്തെ കൂട്ടരാണ് നര്‍മ്മത്തിന്റെ ഉസ്താദുകള്‍ , ഇവര്‍ എഴുതുന്ന നര്‍മ്മം വായിച്ചു പലപ്പോഴും ചിരിക്കണോ അതോ കരയണോ എന്ന ത്രിശങ്കു സ്വര്‍ഗത്തില്‍ ഞാന്‍ പലപ്പോഴും എത്താറുണ്ട് .പിന്നെ നാലാമത്തെ വിഭാഗമാണ്‌ പോട്ടം പിടുത്തക്കാര്‍.പോട്ടോ പിടിക്കാന്‍ അറിയാത്തത് കൊണ്ട്‌ ഇവര് കൊള്ളാം എന്നോ കൊള്ളില്ല എന്നോ പറയുവാന്‍ ഞാന്‍ ആളല്ല .
എന്നാല്‍ ഈയിടെയായി കവിതകള്‍ എഴുതുന്ന കവികള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ "ഗവിത "
എന്നൊരു ലേബല്‍ കൂടി തങ്ങളുടെ സൃഷ്ടിയില്‍ പരക്കെ എഴുതി പിടിപ്പിക്കുന്നതായി എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .അത്തരത്തിലുള്ള പ്രവണത എന്‍റെ അറിവോ സമ്മതമോ കൂടാതെ ഇനി ആവര്‍ത്തിക്കരുത് എന്ന്‌ പറയുവാനാണ് ഈ എഴുത്ത് .
മേല്പത്തൂര്‍ ഭാഗവതര്‍ പനി പിടിച്ച് കിടപ്പിലായത്‌ കൊണ്ട്‌ ഷാപ്പന്നൂര്‍ ചരിതം എഴുതുവാന്‍ താമസം ഉണ്ടാകും എന്ന ഓല വായിച്ചിരുന്നു .ഷാപ്പന്നൂര്‍ ചരിതത്തിന്റെ ആദ്യ ഭാഗത്ത് ഗവിത എന്ന സാഹിത്യശാഖയുടെ ആരംഭത്തെ കുറിച്ചും അതിന്റെ ഉപജ്ജാതാവിനെ കുറിച്ചും നേരിയ തോതില്‍ വിവരിക്കുന്നുണ്ട് .ഷാപ്പന്നൂരിന്റെ നല്ല നാളുകളില്‍ സൃഷ്ടി ,സ്ഥിതി സംഹാരകനായ മഹാകവി കാപ്പിലാന്‍ രൂപം കൊടുത്തതാണ് ഈ ശാഖ .അത് രൂപം കൊടുത്ത സമയത്ത് തന്നെ അദ്ദേഹം പറഞ്ഞിരുന്നു " ഗവിതകള്‍ കാപ്പിലാന് മാത്രം ഉപയോഗിക്കുവാന്‍ ഉള്ളതാണ് .അന്യ കവികള്‍ അത് ഉപയോഗിക്കുന്നതോ അറിഞ്ഞോ അറിയാതെയോ ഈ നാമം പറയുന്നതോ എഴുതുന്നതോ എനിക്കിഷ്ടമല്ല .നിങ്ങള്‍ കവികള്‍ കവിതകള്‍ എഴുതണം എന്നാണ് എന്‍റെ ആഗ്രഹം ". ഈ കുറിപ്പ് മൂലം ആ തെറ്റുകള്‍ ബ്ലോഗിലെ കവികള്‍ ആവര്‍ത്തിക്കില്ല എന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കട്ടെ !മുന്‍കോപിയായ കാപ്പിലാന്‍ ഇനിയും ആ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് കണ്ടാല്‍ ,എന്താണ് സംഭവിക്കുക എന്ന്‌ മുന്‍കൂട്ടി പ്രവചിക്കുവാന്‍ ആവില്ല എന്ന്‌ മാത്രം ഈ സമയം ഓര്‍മ്മിപ്പിക്കട്ടെ !

ആശയമില്ലാത്ത തവളക്കുളത്തിന്റെ കരയില്‍ ഇരുന്ന് പോക്ക്രോം പോക്ക്രോം എന്ന്‌ മഴ ( മീറ്റ്‌ ) വരുമ്പോള്‍ തവളകള്‍ കിടന്ന് കരയുന്നത് പോലെ കരയാതെ ആശയ സമ്പുഷ്ടമായ ഒരു ബൂലോകം ഉണ്ടാക്കുവാന്‍ ശ്രമിക്കുക ..ആശംസകള്‍ .

Saturday, August 27, 2011

അമേരിക്കയില്‍ ഭീതി പടര്‍ത്തുന്ന മനോമോഹന്റെ ശാപം !

അമേരിക്ക നശിച്ചു പോയീന്ന് ബ്ലോഗില്‍ വായിച്ചപ്പോള്‍ ഇത്രയധികം നശിച്ചു പോകും എന്ന്‌ കരുതിയില്ല .കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റും പേമാരിയും കഴിഞ്ഞ പന്ത്രണ്ടു ദിവസമായി തുടരുന്ന അണ്ണാച്ചിയുടെ നിരാഹാരസമരത്തിന്റെ പരിണിത ഫലമാണ് എന്ന അഭിപ്രായമാണ് അമേരിക്കയിലെ കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നത് .കൂടാതെ മന്‍ മോഹന്‍ സാബിന്റെ മനമുരുകിയ ശാപവും ! കാരണം ഹസാര അണ്ണാച്ചിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണല്ലോ.റാം ലീലാ മൈതാനിയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങള്‍ ഡയറക്റ്റ് വണ്ടി പിടിച്ച് അമേരിക്കയുടെ തലസ്ഥാന നഗരികളില്‍ കിടന്ന് കറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത് .ഇങ്ങനെ പോയാല്‍ ബ്ലോഗില്‍ പ്രവചിച്ചത് പോലെ അമേരിക്കയുടെ പതനത്തിന് പത്തോ ഇരുപതോ വര്‍ഷം കാത്തിരിക്കേണ്ടി വരില്ല .ഉടനെ തന്നെ ടാസ്കി പിടിച്ച് വരുന്ന ലക്ഷണമാണ് .

ഹസാര പോയാലും കസേര പോകാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമായതിനാല്‍ ,എല്ലാ ആവശ്യങ്ങളും ഉടനടി അംഗീകരിച്ചു കൊടുക്കണം എന്നാണ് എന്‍റെ അഭിപ്രായം .രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളി അന്നയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ,ഒരു വിയോജന കുറിപ്പ് കൂടിയുണ്ട് .ഹസാര അണ്ണന്‍ ഇപ്പോഴേ നിരാഹാരം നിര്‍ത്തരുത് എന്നാണ് എന്‍റെ അഭിപ്രായം .ഒരു വെടിക്ക് രണ്ടോ അതിലധികമോ പക്ഷികള്‍ എന്ന്‌ പറയുന്നത് പോലെ അമേരിക്കയുടെയും ഇന്ത്യയുടെയും പരിപ്പ് നമുക്കൊരു പോലെ എടുക്കാമായിരുന്നു .നിരാഹാരം വരുത്തുന്ന ഓരോരോ വിനകളേ..അമ്മായിയമ്മയോടു പിണങ്ങി പുതുമരുമകള്‍ ഭക്ഷണം കഴിക്കാതെ കിടന്നാല്‍ പണ്ടൊക്കെ പറയുമായിരുന്നു അവള്‍ ഭക്ഷണം കഴിക്കാതെ കിടന്നാല്‍ അവള്‍ക്ക്‌ പോയെന്ന്..ഇതങ്ങനെ വല്ലതുമാണോ ..ഈശ്വരന്മാരെ !
അഴിമതി വിമുക്ത ഭാരതം സ്വപ്നം കണ്ടുറങ്ങുന്ന ഒരു പ്രവാസി !Friday, August 26, 2011

മലയാളം പറഞ്ഞതിന്

മലയാളം പറഞ്ഞതിന് തൃശൂരിൽ ഒരു സ്കൂളിൽ കുട്ടികൾക്ക് ആയിരം രൂപ പിഴ ചുമത്തി।
മലയാളം പറയുന്നത് കുറച്ചിലായി കാണുന്ന ഒരു സമൂഹം ഇവിടെ വളർന്നു വരുന്നു. മലയാളം പറയുന്നത് അത്ര തെറ്റാണോ?।സമൂഹത്തിൽ സ്റ്റാറ്റസ് കാണിക്കണമെങ്കിൽ ഇംഗ്ലീഷ് പറഞ്ഞെ മതിയാകു.കാശുള്ള ആളുകൾ കൂടുന്ന സ്ഥലത്ത് പല മലയാളം വാക്കുകളും പ്രയോഗിക്കുന്നത് നാണക്കേടോ മാനക്കേടോ ആയി ചിലർ കാണുന്നു നമ്മുടെയെല്ലാം നിത്യജീവിതത്തിൽ നിന്നും അനുദിനം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന എത്രയെത്ര മലയാളം പദങ്ങളാണ് ഉള്ളത്. ഭാര്യ അല്ല്യേല് ഭർത്താവ് എന്ന വാക്ക് എന്നെ നമ്മളിൽ നിന്നും അപ്രത്യക്ഷമായി.ഇന്ന് വൈഫ് എന്നോ ഹസ്ബൻഡ് എന്നു പറയാൻ പോലും സമയമില്ല്ല ചിലർക്ക് അതുപോലും ലോപിച്ചു പോകുന്നു എന്റെ വൈ എന്നോ ഹസ് എന്നോ ആണ് ചിലർ പറയുന്നത്. ഫൂഡ് ബ്രേക്ക് ഫാസ്റ്റ് ലഞ്ച് ഡിന്നർ ,ഫ്രണ്ട് നിത്യേന ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ നിരവധിയാണ്.

ഈയടുത്ത് ഒരു കൂട്ടുകാരൻ വിളിച്ചപ്പോൾ അയ്യാൾ പറഞ്ഞത് ഹലോ എന്നതിനു പകരം നമസ്കാരം എന്നാണ്.എനിക്ക് അത്ഭുതം തോന്നി ഇങ്ങനെയും ചിലർ മനുഷ്യർ ഉണ്ടല്ലോ സമൂഹത്തിൽ
സസ്നേഹം.
അനൂപ് എസ് നായർ കോതനല്ലൂർ.


ദേവദാരുക്കളുടെ രണ്ടാം മരണം

'അവസാനത്തെ ബ്ലോഗത്തിന്‍റെ ഓര്‍മയുണ്ട്.' അന്ന്  കതിര്‍ ഊര്‍ന്ന് പോയ പാടത്തു നിന്ന് വന്ന കാറ്റിന് കോടയുടെ ഗന്ധമായിരുന്നു. പാടം താണ്ടി വരമ്പുകളിലെ തവളകളെയും ചേരപ്പാമ്പുകളെയും ചാടിക്കടന്ന്പോകുന്ന പോക്കിലാണ് ആ കൂക്ക് വിളി കാറ്റ് കൊണ്ട് വന്നത്. പാടം കടന്ന് പുഴയുടെ ഇടയില്‍ മരങ്ങളിലേക്ക് ആ കുക്ക് നീണ്ട് പോയി. അവിടെ ഇരുന്ന എല്ലാവരും ഒരേ മുഖമുള്ളവരായിരുന്നു. അവര്‍ ചിരിച്ചു. അവരുടെ വാക്കില്‍ കളിയും കള്ളും നുരഞ്ഞു. പെണ്ണുങ്ങള്‍ പോലും മദിച്ചു. ആരാമമേ, നിന്‍റെ പേരാണ് അതെന്ന് അന്നെനിക്കറിയില്ലായിരുന്നു. ബ്ലോഗങ്ങളുടെ ഉന്മത്തമായ ദിനരാത്രങ്ങള്‍. ജോലിയിലും ജോലിയില്ലായ്മയിലും വീട്ടിലും നാട്ടിലും ബ്ലോഗം മാത്രം ഉച്ചസ്ഥായിയായ്. അവസാനിക്കാത്ത ബ്ലോഗത്തിന്‍റെ നീണ്ട ഇടനാഴികളും ഇടവേളകളില്ലാത്ത കനത്ത നിശ്വാസങ്ങളും. പൊട്ടീച്ചിരികളും 'കള്ളു പുരണ്ട കലമ്പലുകളും' വേര്‍ തിരിച്ചെടുക്കുമ്പോള്‍ ഇതൊന്ന് തീരാതിരുന്നെങ്കില്‍ എന്നായിരുന്നു. ഏത് സൈരന്ധ്രിയുടെ ശാപമാണ്. നിലക്കാത്ത കുളമ്പടികളില്‍ ഒളിഞ്ഞിരുന്ന അപകടം. നീര്‍ വീഴ്ചയുടെ സ്വപ്നത്തില്‍ നനഞ്ഞ് ഉണരാന്‍ മറന്ന് പോകുന്നു. പുലരിയും അന്തിയും ഒന്നായിപ്പിണഞ്ഞ് കിടന്ന കോണുകള്‍. അവിടെ സൂര്യപ്രകാശത്തിന്‍റെ മുന കൊണ്ട് ഒരു കവിത എഴുതണമെന്ന് പറഞ്ഞവര്‍ക്ക് ഇന്ന് നിദ്ര. എല്ലാ ശവകുടീരങ്ങളുടെയും പ്രേതമായി രാവോട് രാവ് ഇടതൂര്‍ന്ന് കോമ്പല്ല് നുണഞ്ഞ് നടന്നു പോകുന്നു. " മുഖക്കണ്ണട മറന്ന് വെച്ച വയോവൃദ്ധന്മാര്‍ കാലത്തെ തിരയുന്നു. ". " സുരയടിച്ച് ചാകാമായിരുന്നു "  കൂര്‍ത്ത ഗദ്ഗദങ്ങള്‍. ബെര്‍ളിത്തോമ്മസിന്‍റെ വാഴ്ചയുടെ ആറാം ആണ്ടില്‍ ആകാശം പിളര്‍ന്നു. ആ വര്‍ഷം   നഗരപ്രാന്തങ്ങള്‍ക്ക് അവര്‍ ബ്ലൗണ്‍ ടൗണ്‍ എന്ന് പേര്‍ വിളിച്ചു.  സൂപ്പര്‍ ഹൈവേകളില്‍ നിന്ന് എക്സിറ്റ് എടുത്തവരുടെ തേര്‍ച്ചക്രങ്ങളില്‍ ചുറ്റിപ്പിണയുന്ന ചെടികള്‍ വന്ന് അലച്ചു. ബസ് ഓടിച്ച് നടന്ന് വായില്‍ തോന്നിയതെല്ലാം  റാപ്പ് പാടുന്നവര്‍ ഓട്ടോ റിക്ഷകളെപ്പോലെ ട്രാഫിക് പ്റോബ്ലം ഉണ്ടാക്കി. അല്ലലുകളില്ലാത്ത   അവര്‍ക്ക് ബ്ലോഗം അണ്ട്രയാര്‍ കായ്ക്കുന്ന മരമായിരുന്നു. പിന്നീടൊരിക്കലും അവര്‍ അവ ധരിച്ചതേയില്ല. അങ്ങനെ നൂല്‍ കമ്പനികളില്‍ റിസഷന്‍ ആഞ്ഞടിച്ചു. റിസഷന്‍ കാലത്ത് പ്രണയവുമായി ബെര്‍ളീത്തോമ്മസ് വന്ന് എല്ലാ പെണ്ണുങ്ങള്‍ടെയും ഉറക്കം കെടുത്തി. അന്നൊക്കെ ഒരു പ്രണയം ലക്ഷ്വറിയായിരുന്നു. നാല്‍ക്കവലകളില്‍ ലിപ്സ്റ്റിക്ക് പുരണ്ട് കറുത്തുപോയ വിളക്കു കാലുകള്‍ നിന്ന് പൊരിഞ്ഞു. അവയുടെ ചുവട്ടില്‍ ഇരുളിലെ അനക്കങ്ങള്‍ക്ക് നേരെ ചെവി വട്ടം പിടിച്ച് ഉഴപ്പന്‍ പൂച്ചകള്‍ കൂനിക്കൂടി. ബ്ലോഗത്തിന്‍റെ നാര്‍സിസിസം എന്ന മദാലസ യാമം അറിഞ്ഞവര്‍ പെണ്ണുങ്ങള്‍ടെ നൈറ്റിയും ലിപ്സ്റ്റിക്കും അണിഞ്ഞു കിടന്നുറങ്ങി. പെണ്ണുങ്ങള്‍ ആകട്ടെ   ഡിസൈനര്‍ ബൈക്കുകളില്‍ കയറി അംബരചുംബികളുടെ ഭിത്തിയില്‍ ലംബമായി ഓടിച്ചു പോയി. ആ രാത്രി മാഞ്ഞു  മാഞ്ഞുപോയി. മഞ്ഞ് വീഴുന്ന വെളുപ്പാന്‍ കാലത്ത് മുറ്റത്ത് ആളനക്കം കേള്‍ക്കുമ്പോള്‍ യാത്ര പോയവരുടെ ഷൂകളില്‍ നിന്ന് കൂറകളെ കാണരുതേയെന്ന് പ്രാര്‍ഥിച്ചതിനു നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല.

ബ്ലോഗനാട്ട് ജൂലിയുടെ ആണ്ട് പിറ !

ഷാപ്പിലാ‍ന്‍ രണ്ടാമന്‍ തന്തോന്നിയും തരവഴിയുമൊക്കെ ആയിരുന്നാലും ,അദ്ദേഹം തികഞ്ഞ ബ്ലോഗനാര്‍ക്കാവില്‍ മുത്തപ്പന്‍ ഭകതനായിരുന്നു...ഇദ്ദേഹം മുല്ലവള്ളിയാണെന്നു വിചാരിച്ചു ചെന്നു പിടിക്കുന്നതെല്ലാം “പുലിവാലുകളായിരുന്നു”.തോളിലേറ്റിയെതെല്ലാം ആകാശ കോടാലികളും,കൂടെ കിടത്തി ഉറക്കിയത്‌ വിഷ പാമ്പുകളെയുമായിരുന്നു . .!!.അതുകൊണ്ടുതന്നെ ഷാപ്പന്നൂരില്‍ ലഹകളകള്‍ സാധാരണമായിരുന്നു.ചെറുതും വലുതുമായ ആയിരക്കണക്കിനു ലഹളകള്‍ ഷാപ്പന്നൂരില്‍ അരങ്ങേറി.ഷാപ്പിലാന്‍ രണ്ടാമന്‍ ബ്ലോഗധോലോകവുമായി ബന്ധം പുലര്‍ത്തിയിരൂന്നു.

ബൂലോകത്ത് അക്കാലത്ത് ഒരു ചേറായിക്കാരി അപസരസ്സുണ്ടായിരുന്നു, അവളുടെ പേരാണ് “ബ്ലോഗനാട്ട് ജൂലി”അവളെഞങ്ങള്‍ക്കെല്ലാം വലിയകാര്യമായിരുന്നു....അവളുടെ മദാലസതയില്‍ മതിമയങ്ങി ഞങ്ങളെല്ലാം നിദ്രാവിഹീനന്മാരായി നടന്നകാലം..! ഒരിക്കള്‍ അവള്‍ ഞങ്ങളെയെല്ലാം അവളുടെ പിറന്നാളിനു ക്ഷണീച്ചു. അവളുടെ പിറന്നാളും കാത്ത്....ഞങ്ങള്‍ ഒരോ ദിവസങ്ങള്‍ കരിക്കട്ടവെച്ച് പിത്തിയേല്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു... അന്നൊരു കറത്ത വാവു ദിവസം സന്ത്യക്ക് ചേറായിക്കടവത്ത് ജൂലി കുളിച്ചു കൊണ്ടിരുന്നപ്പോള്‍...ബ്ലോഗ് ബാലന്‍.കെ.നായരെന്നറിയപ്പെടുന്ന പാലാക്കാരന്‍ ബെര്‍ളിമാപ്ല അതുവഴി വന്നു.ഈ ബെര്‍ളിമാപ്ല ഒരു മഹാചട്ടമ്പിയായിരുന്നു,പോരാത്തതിനു പയങ്കര അഭ്യാസിയും,ഭൂമിക്കുമേളില്‍....ആകാശത്തിനു കീഴെ ഒരുത്തനേം വകവെക്കുന്നവനായിരുന്നില്ല. ഈറനുടുത്തുനിക്കുന്ന ജൂലിയെകണ്ടപ്പോള്‍ ബെര്‍ളിമാപ്ലക്ക് അവളോട് ഒരു ഇത്..!അവളോട് പ്രണയാഭ്യര്‍ഥനടത്തി...അവള്‍ ആഭ്യര്‍ഥനയെ നിരസിച്ചിട്ട് കടവത്തുനിന്നും കയറി ഓടാന്‍ തുടങ്ങി മാപ്ല അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു..അവള്‍ ചേറായി പൊഴയുടെ തീരത്തു കൂടി ജീവനും കൊണ്ടോടി...പുറകെ ബ്ലോഗ് ബാലന്‍.കെ.നായരും...!!. ആസമയത്ത് ചേറായി പൊഴയുടെ തീര്‍ത്തുള്ള ഒരു ചെത്തുതെങ്ങിന്റെ മണ്ടയിലിരുന്നു ഷാപ്പിലാന്‍ കാണുന്നത്,നമ്മടെ സ്നേഹിതന്‍ ബെര്‍ളിമാപ്ല ഒരു മാന്‍പേടയെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിക്കുന്നതാണ്.ഷാപ്പിലാനൊരു കുഴപ്പമുണ്ട്,തന്റെ സ്നേഹിതന്മാരോ...തന്നേ സ്നേഹിച്ചവരോ കഷ്ടപ്പൊടൂന്നതുകണ്ടാല്‍ അദ്ദേഹത്തിനു സഹിക്കില്ല ഉടനെ അവരെ സഹായിക്കാന്‍ ഗോദയില്‍ കുതിക്കും. "വയ്യാത്ത അമ്മാവനെ ഇട്ടോടിക്കാതെ നിക്കടീ അവിടെ " അതോരലര്‍ച്ച ആയിരുന്നു .തെങ്ങിന്റെ മണ്ടേല്‍ ഇരുന്ന് ഷാപ്പിലാന്‍ അമറി .പ്രാണ പരവേശത്താല്‍ ബ്ലോഗനാട്ട് ജൂലി ഓടി തന്റെ കുടിലില്‍ കയറി .അവിടെ നിന്നും തന്റെ നേര്‍ അങ്ങളമാര്‍ക്ക് എസ്.എം .എസ് അയച്ചു.അധോലോക ബന്ധമുള്ള ഷാപ്പിലാനുമായി നേരിട്ട് ചോദിക്കാന്‍ അങ്ങളമാര്‍ക്ക് ആയില്ല .ഷാപ്പന്നൂരിന്റെ അടുത്ത നാട്ടു രാജ്യത്തില്‍ നിന്നും കൂലിക്ക് പടയാളികളെയും കൂട്ടി ഷാപ്പിലാനോട് ചോദിക്കുവാന്‍ രാത്രിക്ക് രാത്രി അവര്‍ ഷാപ്പന്നൂരില്‍ എത്തി .

 പടക്കൂട്ടത്തെ കണ്ട ഷാപ്പിലാന്‍ ആദ്യം ഒന്ന് ഭയന്നെങ്കിലും , തന്റെ കുടുംബ പരദേവനായ കള്ളുംകുട മുത്തപ്പന്റെ മുന്നില്‍ കള്ളും കുടത്തില്‍ തൊട്ട് പ്രതിഞ്ജ ചെയ്തു .ഇന്നേക്ക് പതിനാറു നാള്‍ കഴിയുമ്പോള്‍ ബ്ലോഗനാട്ടു ജൂലിയുടെ ആണ്ട് പിറ നാളില്‍ ബെര്‍ളി അമ്മാവന്‍ ജൂലിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കും .ഇത് സത്യം! സത്യം!! സത്യം!! ഷാപ്പിലാന്‍ പ്രതിഞ്ജ എടുത്താല്‍ എടുത്തതാണ് .ജൂലിയുടെ നേര്‍ ആങ്ങളമാര്‍ ഭയന്ന് പരവശരായി .ഇനി എന്തും സംഭവിക്കാം ..ഇനി ഏറിയാല്‍ പതിനാറു നാള്‍ കൂടി .ഷാപ്പന്നൂരിന്റെ ആകാശങ്ങള്‍ക്ക് കരി നിറം ബാധിച്ചു .പുഴ നീന്തി കടന്ന് ഷാപ്പിലാനും സംഘവും ജൂലിയുടെ കുടിലില്‍ കയറുന്നത് തടയുവാന്‍ പുഴയുടെ തീരത്ത്‌ അവര്‍ കാത്തിരുന്നു . അങ്ങനെ ആ ദിനം എത്തി ..

 തുടരും .

Thursday, August 25, 2011

ഷാപ്പിലാന്‍ രണ്ടാമന്റെ പട്ടാഭിഷേകം!!

വണ്‍ ഡേ....ഒന്നാം ഷാപ്പിലാന്‍ പന്നിപ്പനിപിടിച്ച് കാലത്തിന്റെ കർട്ടനുപിന്നിൽ മറഞ്ഞു.അനന്തര അവകാശിയായ രണ്ടാം ഷാപ്പിലാന്‍ യുവരാജാവ് ഭരണം ഏറ്റു.ഒന്നാം ഷാപ്പിലാനെപ്പോലായിരുന്നില്ല രണ്ടാം ഷാപ്പിലാന്‍.മഹാപോക്രിയായിരുന്നു.ശത്രുരാജ്യത്തുനിന്നും വരുന്ന ഏതുതരം വെല്ലുവിളിയായിരുന്നാലും ഒരു റിസ്കുമില്ലാതെ നല്ല ഒണങ്ങിയ റെസ്ക് ചായയില്‍ മുക്കി തിന്നുന്ന ലാഘവത്തോടെ നേരിടുമായിരുന്നു .

(ഈ ചരിത്രം വായിക്കുന്ന വായനക്കാര്‍ക്ക് സ്വാഭാവികമായി ഒരു സംശയംതോന്നും,ഈ ഷാപ്പിലാന്‍ ഒന്നാമന്‍,ഷാപ്പിലാന്‍ രണ്ടാമന്‍, കാപ്പുചേകവന്‍,ഷാപ്പുമുതലാളി, ഇവരൊക്കെ ആരാണെന്ന്.! അങ്ങനാര്‍ക്കെങ്കിലും സംശയം തോന്നിയാള്‍,മഹാവിഷ്ണു വരാണെന്ന് ചിന്തിക്കുക,പിന്നെ കൃഷ്ണനാരാണെന്ന് ചിന്തിക്കുക,പിന്നെ ഗുരുവായൂരപ്പന്‍ ആരാണെന്ന് ചിന്തിക്കുക.ഇപ്പം പിടികിട്ടിയാ ഷാപ്പു ആരാണെന്ന്.?)

ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്തോടുകൂടിയാണ് ഷാപ്പന്നൂര്‍ ബൂലോക ശ്രദ്ധപിടിച്ചുപറ്റുന്നത്,ഷാപ്പിലാന്‍ രണ്ടാമനുമായി ശത്രു രാജ്യങ്ങള്‍ നിരന്തരമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു...ഷാപ്പിലാന്റെ പട കാപ്പില്‍കോട്ടയുടെ മണ്ടയില്‍നിന്നും കൈയ്യില്‍ കിട്ടിയ ചീഞ്ഞ മുട്ട,അളിഞ്ഞ തക്കാളി മുതലയവ വലിച്ചെറിഞ്ഞ് ശത്രുക്കളെ ഓടിക്കുമായിരുന്നു. ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്താണ് “തോന്ന്യാശ്രമം” സ്ഥാപിതമകുന്നത് ,ഷാപ്പിലാന്‍ ഒന്നാമന്‍ തോന്ന്യാശ്രമത്തിന്റെ പണി തുടങ്ങിയെങ്കിലും അദ്ദേഹത്തിന്‍ അത് മുഴുമിപ്പിക്കാന്‍ പറ്റിയില്ല.കാരണം പണിക്ക് അഡ്വാന്‍സ്സും വാങ്ങി കോണ്ട്രാകടര്‍ മേസ്തിരി, പണിക്കുവന്ന ഒരു പെണ്ണിനേംകൊണ്ട് മുങ്ങി.പിന്നീട് ഷാപ്പിലാന്‍ രണ്ടാമന്റെ വരവോടെ ആശ്രമത്തിന്റെ പണിതുടങ്ങി അദ്ദേഹത്തിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കി....അദ്ദേഹത്തിന്റെ കാലത്തുതന്നെ അതുമുടിച്ചു മുണ്ടക്കോലുംവെച്ചു പണ്ടാരമടങ്ങി !!!

 അദ്ദേഹത്തിന്റെ കാലത്ത് പ്രധാന ഭരണപരിഷ്കാരങ്ങള്‍ ഒരുപാടുനടത്തി....അതില്‍ പ്രധാനമായിരുന്നു ‘കാപ്പില്‍ കോട്ടയില്‍‘4000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള അത്യാധുനീക സജ്ജീകരണങ്ങളോടു കൂടിയ ഒരു അന്തപ്പുരം സ്ഥാപിച്ചു,അതില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി സ്വയം പര്യാപ്തമാക്കി..!ഷാപ്പന്നൂരില്‍ ജനാധിപത്യ മുറയില്‍ തിരഞ്ഞെടുപ്പ് നടത്തിയതും അദ്ദേഹത്തിന്റെ ഭരണ നേട്ടമായി കരുതുന്നു.ഈ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാന്‍ വേണ്ടി ശത്രുക്കള്‍ ചാവേറുകളെ അയച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഷാപ്പന്നൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും ഷാപ്പന്നൂര്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിരുന്നു ,അതൊന്നും വകവെക്കാതെ ഇലക്ഷന്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തുമെന്ന് പിടിവാദം പിടിച്ച ഷാപ്പിലാന് കണക്കു കൂട്ടലുകള്‍ തെറ്റി.... ഒരു സന്ത്യക്ക് ആശ്രമത്തില്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരു ഭീകരന്‍ സഞ്ചിയില്‍ മലവുമായെത്തി. ആശ്രമത്തിനുള്ളില്‍ പ്രവേശിച്ച് ഫാ നില്‍ കെട്ടി തൂക്കിയിട്ട് കറക്കാന്‍ ശ്രമിച്ചു....ഭകതജനങ്ങള്‍ അലറിക്കൊണ്ട് പുറത്തുചാടിയതു കാരണം വലിയൊരുദുരന്തം ഒഴിവായി...!!ഹോ....എന്റെ ബ്ലോഗനാര്‍ക്കാവില്‍ മുത്തപ്പാ!!! പിന്നീട് ദേവപ്രശ്നവും ശുദ്ധികലശവും നടത്തിയതിന് ശേഷമാണ് ആശ്രമത്തിന് പഴയ പ്രൌഡി തിരികെ ലഭിച്ചത് .അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്ക് കിടുങ്ങുന്നു .
ഈ തെരഞ്ഞെടുപ്പോടുകൂടിയാണ് വിഘടനവാദികള്‍ പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നത്.

 അദ്ദേഹത്തിന്റെ കാലത്ത് കലാ ,സാഹിത്യം,കായികം മുതലായവക്ക് വളരെപ്രാധാന്യം നല്‍കിയിരുന്നു.ഓണ്‍ലൈനില്‍കൂടി എങ്ങനെ ക്രിക്കറ്റ് കളിക്കാമെന്ന് ലോകത്തിനെ ആദ്യം പഠിപ്പിച്ചത് ഇദ്ദേഹമാണ് ഓണ്‍ലൈനില്‍ കഥാരചനാമത്സരം,ഓണാഘോഷ പരുപാടികള്‍ ഇവയൊക്കെ ലോകത്താദ്യമായി നടത്തിയത് ഇദ്ദേഹമ്മണ്. ഓണത്തിടയിലെ പൂട്ട്‌ കച്ചവടം പോലെ ഓണത്തിടയില്‍ ആളുകളെ വലിപ്പിച്ചതും ( ആദ്യത്തെ ഓണ്‍ലൈന്‍ വടം വലി മത്സരം )പുതുകവികള്‍ ഇന്ന് പരക്കെ ഉപയോഗിക്കുന്ന ഗവിതാ പ്രസ്ഥാനം രൂപം കൊള്ളുന്നതും ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്താണ് .

ഇദ്ദേഹത്തിന്റെ നാടകകമ്പം വളരെപ്രസിദ്ധമാണ്, അതിനായി കാപ്പിലാന്‍ നാടകവേദിയെന്നൊരു നാടകകമ്പനിതന്നെ അദ്ദേഹം രൂപം നല്‍കി...കാപ്പിലാന്‍ നാടകവേദിയുടെ നാടകങ്ങള്‍ ബൂലോക പ്രസിദ്ധമാണ്. ആ നാടകങ്ങള്‍ കാണാന്‍ ദൂരെ ദേശത്തു നിന്നുപോലും ആളുകള്‍ ,കാല്‍നടയായും,കാളവണ്ടിയിലും എത്തിയിരുന്നു..ഇദ്ദേഹം അറിയപ്പെടുന്ന കവിതാനിരൂപകങ്കൂടിയായിരുന്നു,ഇദ്ദേഹം ഒരു കവിത നിരൂപിച്ചാ‍ൽ മതി ആ കവിയുടെ കാര്യത്തിൽ ഒരു തീരുമനമാകൻ..ഈ അടുത്തകലത്ത് ബ്ലോഗിപ്പുഴയിനിന്നും കിട്ടിയ ചില അസ്തികൂടങ്ങൾ ,കവിതാനിരൂപണത്തിൽ മനംനൊന്ത് പുഴയിൽ ചാടിച്ചത്ത കവികളൂടേതാണെന്ന് അനുമാനിക്കുന്നു.

(തുടരും)
Wednesday, August 24, 2011

ഷാപ്പിലാന്‍ ഒന്നാമന്റെ ഭരണകാലം !!

ഷാപ്പിലാന്‍ ഒന്നാമന്റെ ഭരണകാലം എന്നു പറയുന്നത് ഷപ്പന്നൂരിന്റെ സുവര്‍ണ്ണകാലമായിരുന്നു .അന്ന് ഷാപ്പന്നൂരില്‍ ജനിച്ചു വീണവര്‍ ഭാഗ്യവാന്മാര്‍..!! അവരൊക്കെ വായില്‍ വെള്ളിക്കരണ്ടിയും,ചന്തിക്ക് സ്വര്‍ണ്ണകുരണ്ടിയുമായി ജനിച്ചിരുന്നതായി ഐതീഹ്യം.! ആ കാലങ്ങളില്‍ മഹാബലിതമ്പ്രാന്‍ ഓണത്തിന് നാട്ടില്‍വന്നാല്‍ ഷപ്പനൂരിന് ചുറ്റുവട്ടാര ഗ്രാമങ്ങളിലെ ‘ബെഗ്ഗര്‍ പീപ്പീള്‍സിന്റെ കുടിലുകളില്‍ ചെന്ന് സര്‍ക്കാരു റേഷന്‍‌കടയിലൂടെ സൌജന്യമായി കൊടുക്കുന്ന രണ്ടു രൂപ അരിയുടെ ചോറും,പാണ്ടീക്കാര് എന്റോസള്‍ഫാനടിച്ചു വളര്‍ത്തിയ പച്ചക്കറിയുടെ അവിയലുമൊക്കെ മൂക്കുമുട്ടെ അടിച്ച് പെരുക്കിയിട്ട്,സ്വന്തം ഓലക്കുടയില്‍നിന്നും ഒരീര്‍ക്കിലുമൊടിച്ച് മോണക്കുകുത്തി ,നീട്ടിയൊരേമ്പക്കവും വിട്ട് കുടവയറും തടവി ഗമയിലങ്ങനെ പോകുമ്പോള്‍ ഷാപ്പന്നൂരിന്റെ അതിരേക്കൂടെങ്ങാനും പോകേണ്ടിവന്നാല്‍.....പുള്ളിക്കാരന്‍ ഓലക്കുടകൊണ്ട് മുഖം മറച്ചായിരുന്നു ഇതുവഴി പോയിരുന്നതെന്ന് പഴമക്കാരായ ചില പാണന്മാര്‍ ഇപ്പോഴും പാടി നടക്കാറുണ്ട്!കാരണം ഷാപ്പിലാന്റെ ഭരണവുമായി തട്ടിച്ചു നോക്കുമ്പോള്‍ മഹാബലി തമ്പുരാന്റെ ഭരണം ഒന്നുമായിരുന്നില്ല.
‘മാവേലിയാപോലും ....മാവേലി!,ഷാപ്പനൂരിലെ ഒരൊ സാധാരണക്കാരനും ഒരു മാവേലിക്ക് സമമായിരുന്നു.മവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നു പോലെ,കള്ളവുമില്ല ചതിവുമില്ല,എള്ളോളമില്ല പൊളിവചനം..!ഒക്കെ നേരാ...! എന്നാല്‍ ഒന്നു പുറം ചൊറിഞ്ഞാല്‍ ചോറിഞ്ഞു വിടാന്‍ ആരേലുമുണ്ടാരുന്നോ മാവേലി..?ഇല്ല.! എന്നാല്‍ ഷാപ്പിലാന്റെ ഭരണകാലത്ത് അതിനായി ഒരു വിഭാഗം പിന്നോക്കാവിഭാഗത്തേതന്നെ ഷാപ്പന്നൂരിന്റെ പുറമ്പോക്കുകളില്‍ കുടില്‍കെട്ടി പാര്‍പ്പിച്ചിരുന്നു.
കോഴികള്‍ക്കുപോലും തോണ്ണൂറ്റെട്ടുരൂപയുടെ ബാസ്മതി ബിരിയാണിയരിയായിരുന്നു കൊടുത്തിരുന്നത്.രണ്ടുരൂപയുടെ അരി റോഡില്‍ കിടന്നാല്‍ കാക്കക്കുപോലും വേണ്ടായിരുന്നു അവരെല്ലാം ഭയങ്കര റിച്ച്ഫെലോസ്സായിരുന്നു(ഇവിടുത്തെ കാക്കകളേ..!!!) ഇവിടുത്തേ കാക്കക്കും കോഴിക്കുമൊക്കെ അഹങ്കാരം ഇങ്ങനാണേല്‍.....പിന്നെ ഇവിടുത്തെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ..?!! ഇവിടുത്തെ മനുഷേമ്മാരുടെ റിച്ചിനേപ്പറ്റിപറയുവാണേല്‍.....അതിശയോക്തി പറയുവാണെന്നൊ,പുളുവടിക്കുവാണെന്നൊ മറ്റുനാട്ടുകാരുകരുതും.!
വണ്‍ഡേ...(ഒരുദിവസം)ഇവിടുത്തെ ചെരുപ്പുകുത്തിയായയൊരുത്തന്‍ ബെന്‍സ്സ് കാറൊക്കെ വിക്കുന്ന പീടികയുടെ മുന്‍പില്‍കൂടി നടന്നുപോകുവാരുന്നു..... സഡണ്‍ലി(പെട്ടന്ന്) അവനൊരു കാറുവാങ്ങണമെന്ന് മോഹംതോന്നി..! അവന്‍ ഉടനെ പീടികയില്‍കയറിചെന്ന് എനിക്ക് ഇതേലൊരു കാറുവേണം,ഒരേണ്ണത്തിന് എന്നാ വിലയാ? എന്നു ചോദിച്ചു അപ്പോള്‍ അവിടെ കാറൊക്കെ എടുത്തു കൊടുക്കാന്‍ നിന്ന സപ്ലെയര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.എന്നാലും സപ്ലയര്‍ മറുപടി പറഞ്ഞു.പത്തറുപത്തഞ്ച് ലക്ഷമാവും..’ രണ്ടെണ്ണം എടുത്താല്‍ ഒരെണ്ണം ഫ്രീ വല്ലതുമുണ്ടോ ?,ചെരുപ്പുകുത്തിയുടെ ഈചോദ്യം സപ്ലെയര്‍ക്ക് തീരെ സുഖിച്ചില്ല.റെയില്‍വേസ്റ്റേഷന്‍ പരിസരത്തിരുന്ന് ഷൂപോളീഷു ചെയ്യുന്ന ഇങ്ങാരെവിടുന്നാ ഈ ബെന്‍സ് കാര്‍ വാങ്ങാന്‍പോകുന്നതെന്ന് വിചാരിച്ച് സപ്ലെയര്‍ ചെരുപ്പുകുത്തിയെ കുത്തിനു പിടിച്ച് പുറത്തുതള്ളി!! അപമാനിതനായ ചെരുപ്പുകുത്തി വീണ്ടും പീടികയില്‍ കയറിച്ചെന്ന് പീടികയുടെ മുതലാളിയോടുചോദിച്ചു ഈ പീടികക്ക്‌ എന്നാവിലയാ? ബെന്‍സ്സ്പീടികയുടെ മുതലാളി ഒന്നു ഞെട്ടിയെങ്കിലും...ഞെട്ടല്‍ മുഖത്ത് പ്രകടമാക്കാതെ ഉത്തരം പറഞ്ഞു.”നൂറുകോടി..!
സഡണ്‍ലി(പെട്ടന്ന്) ചെരുപ്പുകുത്തി തന്റെ മടക്കിക്കുത്തിയിരുന്ന പ്രീമിയര്‍ ഡബിള്‍ മുണ്ട് അങ്ങോട്ട് പൊക്കിപ്പിടിച്ച് വരയന്‍ അണ്ട്രയാറിന്റെ പോക്കറ്റില്‍നിന്നും നൂറുകോടി രൂപയെടുത്ത് ഒരുകെട്ടെടുത്ത് മേശപ്പുറത്തോട്ട് വേച്ചിട്ട്...അവടെകിടന്ന മുന്തിയ ഇനം ബെന്‍സ്സ് കാറൊന്ന് തനിയേ ഓടിച്ചു പോയി.ഓണ്‍ ദ വേയില്‍ സഡണ്‍ലി കാറിന്റെ പെട്രോളങ്ങു തീര്‍ന്നു.ഉടന്‍‌തന്നെ ചെരുപ്പുകുത്തി കാറില്‍നിന്നിറങ്ങി ,നാലു പാടും കണ്ണോടിച്ചു.അപ്പോഴാണ് അതുവഴി ഒരു അവലുകച്ചോടക്കാരന്‍ പയ്യന്‍ പോകുന്നത് ചെരുപ്പുകുത്തിയുടെ കണ്ണില്‍പെട്ടത്‌..ഉടനെ അവനെ അരികില്‍വിളിച്ച് ബെന്‍സ്സിന്റെ കീ അവന്റെ കൈയ്യില്‍ കൊടുത്തിട്ട് ഒരു ഓട്ടോപിടിച്ച് വീ‍ട്ടില്‍‌പോയി..!!“ഒരുചെരുപ്പുകുത്തിക്കിത്രേം അഹങ്കാരാമാ‍ണെങ്കില്‍.....ഇവിടുത്തെ പ്രമാണിമാരേക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയണ്ടാല്ലൊ.?!!
ഷാപ്പന്നൂരില്‍ ഇത്രക്ക്‌ സാമ്പത്തീക വളര്‍ച്ചക്ക് കാരണം ഇവിടെ സര്‍വ്വത്ര കള്ളായിരുന്നു,ഷാപ്പന്നൂരിലെ തെങ്ങില്‍ നിന്നുമാത്രമല്ല,കൌങ്ങില്‍നിന്നും,പ്ലാവില്‍നിന്നും,........എന്നുവേണ്ട ഒരു കിണറുകുഴിച്ചാല്‍ പോലും അതിനകത്തുനിന്നു വരെ കള്ളായിരുന്നു കോരിയെടുത്തിരുന്നത്.ആ കൊളോണീയല്‍ കാലത്ത് ഷാപ്പന്നൂരിന്റെ പൈതൃകങ്ങളും,ഖര,ദ്രാവക അസംസകൃതവസ്തുക്കളും നാടുകടത്തിയ നാട്ടു പ്രമാണിമാര്‍. തനിനാട്ടുരാജ്യങ്ങളായി...ചിലര്‍ സൂപ്പര്‍പവര്‍ “കണ്ട്രി“കളായി....ഇന്നു പലരാജാക്കന്മാരുടേയും കിരീടത്തില്‍ തൂങ്ങിക്കിടക്കുന്ന വൈരക്കല്ലുകളും മറ്റും “ഷാപ്പന്നൂര്‍ കോട്ടയില്‍“ നിന്നും അടിച്ചുമാറ്റിയ ഷാപ്പന്നൂര്‍ രത്നങ്ങളാണെന്ന് കരുതുന്നു.
(തുടരും)Tuesday, August 23, 2011

പ്രണയത്തിന്റെ ഭിന്ന ഭാവങ്ങള്‍ !

പ്രണയത്തെ മാത്രമല്ല , തന്റെ പ്രണയഭാജനത്തെ കൂടി ,പല കവികളും പലരീതിയില്‍ നിര്‍വ്വചിച്ചിട്ടുണ്ട് .പൂവായും പുസ്പമായും മഞ്ഞയും കാറ്റായും തണുപ്പായും കരിവണ്ടായും എന്തിന് ഏറെ പറയുന്നു ; പ്രണയാതുരനായ ഒരു കവിക്ക്‌ പ്രകൃതിയില്‍ കാണുന്നതെല്ലാം പ്രേമത്തിന്റെ ഭിന്ന ഭാവങ്ങളും രൂപങ്ങളുമായി തോന്നാറുണ്ട് എന്നാണ് കവി സങ്കല്‍പം ! എന്നാല്‍ വ്യത്യസ്തനാം ഒരു കവിയാം ആചാര്യനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല ( ഡി .സി ബുക്സ് ഒഴികെ )എന്നതാണ് സത്യം .കവി തന്റെ ഉറക്കത്തിന്റെ നാലാം യാമത്തില്‍ ,വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് എപ്പോഴോ നഷ്ടപ്പെട്ട് പോയ പ്രണയ കഞ്ചുകത്തെ അക്കല്‍ദാമ എക്സ്പ്രസ്സ് ട്രെയിനില്‍‍ കണ്ടു മുട്ടുന്നു ഒരിടത്ത് .ഉറക്കത്തില്‍ കിടന്ന് "ചെയിന്‍ വലിയടാ ശരണേ" എന്ന്‌ വിളിച്ചു കൂവുന്നുണ്ട് എങ്കിലും ,ശരണ്‍, ചെയിന് പകരം നീല കരകളുള്ള നീളന്‍ അണ്ടര്‍ വെയറില്‍ പിടിച്ച് വലിച്ചു എന്ന പിന്നാമ്പുറ കഥകളില്‍ നമ്മള്‍ വിശ്വസിക്കേണ്ട കാര്യമില്ല .
എന്നാല്‍ ഏറെ കാലത്തെ മൗനത്തിന് ശേഷം ,വീണ്ടും മറ്റൊരു പ്രണയാര്‍ദ്ര കവിതയുമായി ബ്ലോഗ്‌ മണ്ഡലത്തില്‍ തിളങ്ങുകയാണ് മഹാനായ ആ കവി !ഇന്നലെ പുറത്തിറങ്ങിയ " തേട്ടം " എന്ന കവിതയെ കുറിച്ച് നിരൂപണം നടത്തിയില്ലെങ്കില്‍ , ഞാനൊരു നിരൂപകന്‍ എന്ന്‌ പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ല എന്ന ആത്മ ലജ്ജ കാരണമാണ് ഈ നിരൂപണ പരാക്രമം . ഞാന്‍ പ്രണയത്തെ കാണുന്നത് കഠാര മുള്ള് പോലെയാണ് ! നമ്മള്‍ പിടി മുറുക്കുംമ്പോള്‍ കൂടുതല്‍ നമ്മുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കും എന്ന്‌ മാത്രമല്ല ,മുറിവിന്റെ ആഴങ്ങളിലെ നീറ്റലുകള്‍ ഇടയ്ക്കിടെ കുത്തി നോവിക്കുകയും ചെയ്യും .ഇവിടെ കവിയും അത്തരം ഒരു മാനസികാവസ്ഥയില്‍ തന്നെയാണ് തന്റെ ആദ്യ വരികള്‍ കുറിക്കുന്നത് .അതോടൊപ്പം തന്നെ ആത്മ നിന്ദയും പ്രകടമാക്കുന്നുണ്ട് . ഒരുത്തിയെ കല്യാണം ചെയ്തെടുക്കുക എന്നാല്‍ കാലമാപിനിയുടെ മധ്യത്തില്‍ ഓട്ടയിടുക എന്നാണ്; ഇരുപതേ ഇരുപതിഞ്ച്, അത് ജീവിതത്തിന്‍റെ ഈറന്‍ സ്വപ്നമാണ്. തന്റെ പ്രായത്തെ കുറിച്ച് വ്യാകുല ചിത്തനായ കവി , താന്‍ ഇതുവരെ കല്യാണം കഴിക്കാത്തതിനെ കുറിച്ചും വ്യാകുലനാകുന്നു.കല്യാണം കഴിക്കുന്നെങ്കില്‍ ഇരുപതിലോ ഇരുപത്തി അഞ്ചിലോ ആയിരിക്കണം എന്നും അല്ലെങ്കില്‍ ഈ പണിക്ക് നില്‍ക്കരുത് എന്ന്‌ കൂടി വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു ." മധ്യത്തില്‍ ഓട്ടയടിക്കുക " എന്ന കല്പനയില്‍ കൂടി വായനക്കാരുടെ മനസിനെ മറ്റ് പല തലങ്ങളിലേക്കും പായിക്കുന്നുണ്ട് എങ്കിലും ആയുസിന്റെ മധ്യത്തില്‍ കല്യാണം കഴിക്കുക എന്നതാണ് കവി അര്‍ത്ഥമാക്കുന്നത് എന്ന്‌ മനസിലാക്കുക ! അര്‍ത്ഥ ശങ്കകള്‍ക്ക് ഇട വേണ്ട .
പുകയുന്ന അടുപ്പുകള്‍ക്കിടയില്‍ ചെരിഞ്ഞ് വീഴുന്ന പുലര്‍ വെട്ടം കൊണ്ട് അവളുടെ മുടിയിഴകള്‍ക്ക് വെള്ളികെട്ടുകയാണ്. എന്നിട്ടും, അവളെ കാണാനില്ലവിടെയെങ്ങും. പുകയുന്ന അടുപ്പുകള്‍ക്കിടയില്‍ എന്ന വരി വായിക്കുമ്പോള്‍ മഹാകവി കാപ്പിലാന്‍ പ്രാചീന ഘട്ടത്തില്‍ എഴുതിയ " അടുപ്പിന്റെ രോദനം " എന്ന കവിതയെ ഓര്‍ത്തു പോകുകയാണ് .." മൂന്ന് കല്ലില്‍ പ്രതിഷ്ഠിച്ചു എത്രനാള്‍ നീ എന്നെ തിളപ്പിക്കും " എന്ന അടുപ്പിന്റെ ചോദ്യത്തിന് മുന്നില്‍ പതറിപ്പോകുന്ന ഒരു കവിയെയാണ്‌ പ്രാചീന കവിതയില്‍ കണ്ടതെങ്കില്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ് . .എങ്കിലും സ്ത്രീയെ അടുപ്പിന്റെ മൂട്ടില്‍ തളച്ചിടാന്‍ ആദി കാലം മുതല്‍ കവികള്‍ ശ്രദ്ധിച്ചിരുന്നു എന്ന്‌ വേണം കരുതുവാന്‍.എന്നാല്‍ ഈ ആധുനിക കാലത്തും സ്ത്രീ സങ്കല്പങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ കവിതകള്‍ വരുത്തിയിട്ടില്ല എന്ന്‌ ആചാര്യന്റെ കവിത വായിക്കുമ്പോള്‍ നമുക്ക് മനസിലാകും .യുവകവികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കട്ടെ ! മാത്രമല്ല , ഒട്ടകപക്ഷിയെ പോലെ സ്വന്തം കുറ്റങ്ങളും കുറവുകളും മണലില്‍ പൂഴ്ത്തി വെച്ചുകൊണ്ട് സമൂഹത്തിലേക്ക് ചൂണ്ടു വിരല്‍ ഉയര്‍ത്തി കാണിക്കുന്ന കാലഘട്ടത്തിന്റെ നേര്കാഴ്ചയും കവി ഇവിടെ വരച്ചു വെയ്ക്കുന്നു .തന്റെ തലയില്‍ കയറി ആക്രമിക്കുന്ന നരയെ അല്പം പോലും സ്പര്‍ശിക്കാതെ , തന്റെ പ്രണയിനിയുടെ തലയില്‍ രാവിലത്തെ വെട്ടം വീണുണ്ടായ അല്പം വെള്ളിയില്‍ കവി ആകുലചിത്തനാണ് . തലയില്‍ ഇങ്ങനെയൊക്കെ നര വന്നു കയറിയിട്ടും , എനിക്കൊരു "അവള്‍" ഇതുവരെ വന്നില്ലല്ലോ എന്ന്‌ കവി ഹൃദയം നേര്‍ത്ത് വിതുമ്പുന്ന കാഴ്ച വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും എന്നതില്‍ തര്‍ക്കമില്ല .
അടുത്ത വരികളില്‍ കൂടി കവി , തന്റെ ബാല്യകാല സ്മരണകളിലേക്ക് മുങ്ങാം കുഴികള്‍ ഇടുന്ന കാഴ്ചകളാണ് കാണുന്നത് . സ്വപ്നം തട്ടിമറിച്ച് പാഞ്ഞ് പോയ ഒരു വികൃതി. എല്ലാ വൈകുന്നേരങ്ങളിലും വേളിക്കായലില്‍ പോകാന്‍ തോന്നുന്നു, അവിടെ വെച്ചാണ് അവള്‍ ആദ്യമായി ഒന്നുമോര്‍ക്കാതെ സ്പര്‍ശിച്ചത്; അവളുടെ കാവ്യകേളികളില്‍ മൗനം ബിംബമായും മോഹം കല്പ്പനയായും ചലനമേറ്റി നിന്നത്. ഇവിടെ രതി ചേച്ചിയും അപ്പുവും അല്ലെങ്കില്‍ ഷക്കീലയുടെ കുളി വായനകാരന്റെ കണ്ണിന്റെ മുന്നില്‍ കൂടി കടന്ന് പോകുന്നത് കാണുവാന്‍ കഴിയും .അത് ഇന്നത്തെ സാംസ്കാരിക തലം യുവാക്കളുടെ പ്രണയത്തില്‍ ഏല്‍പിച്ച പരുക്കന്‍ അടി മൂലമാണ് എന്ന്‌ പറയേണ്ടി വരും .പ്രണയ സങ്കല്‍പ്പങ്ങള്‍ ആകെ തകിടം മറിഞ്ഞ് പോയി ..ഹ ..കഷ്ടം .. കവി വളരെ ലോല തരളിത ഹൃദയത്തോട് കൂടിയാണ് തന്റെ പ്രണയിനിയുമായി ജലക്രീഡകളില്‍ ഏര്‍പ്പെടുന്നത് എന്ന്‌ വരികള്‍ക്കിടയില്‍ കൂടി നമുക്ക് ദര്‍ശിക്കാം .കവി തന്റെ കളിക്കൂട്ടുകാരിയെ സ്പര്‍ശിച്ചത് ഒന്നും ഓര്‍ക്കാതെയായിരുന്നു .അതായത് പയ്യന് പ്രായമായിട്ടില്ല എന്ന്‌ വ്യംഗ്യം .എന്നാല്‍ അതൊരു തുടക്കമായിരുന്നു .ഇവിടെ കവി തന്റെ പ്രായം കുറച്ച് കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു പാഴ് ശ്രമമല്ലേ നടത്തിയത് എന്ന്‌
 സംശയിക്കേണ്ടിയിരിക്കുന്നു .
അവസാനമായി കവി കടന്ന് ചെല്ലുന്നത് ഓണ്‍ ലൈന്‍ പ്രണയങ്ങളിലേക്കാണോ എന്ന്‌ നിരൂപകനായ ഞാന്‍ സംശയിക്കുന്നു .ട്രെയിനില്‍ വെച്ച്‌ മിസ്സ്‌ ആയ ആ പ്രണയിനി മിസ്സിസ് ആയി മാറി എന്ന സത്യം ഫേസ് ബുക്ക്‌ വഴിയായിരിക്കണം കവി മനസിലാക്കുന്നത്‌ . എല്ലാ തെരുക്കളിലും പരിഭ്രാന്തിയോടെ തിരഞ്ഞിട്ടും അവളുടെ കാല്പ്പാദങ്ങള്‍ മാത്രം കാണാനില്ല; അവളുടെ കുട, നട, പുടവ, ഒന്നുമൊന്നുമില്ല; അവള്‍ എഴുതിയ മാസികകള്‍ എവിടെയും തൂങ്ങുന്നില്ല. അവളെ കല്യാണം ചെയ്തിരിക്കുന്നത് ഞാനല്ല. അവളുടെ മുടി നരച്ചാലും പല്ല് കൊഴിഞ്ഞാലും , അഴുക്ക് ചാലിന്റെ ഓടയില്‍ കൂടി കടന്ന് പോകുന്ന മാണിക്യം പോലെ തിളക്കങ്ങള്‍ നഷ്ടപ്പെട്ട ആ പ്രണയിനിയെ തെരുവുകളിലും റെയില്‍വേ സ്റെഷനിലും ,ബസ്‌ സ്റ്റോപ്പിലും എല്ലാം അന്വഷിച്ചിട്ടും കാണാതെ വിവശനായ കവി ഒടുവില്‍ ആ സത്യം മനസിലാക്കുന്നു . അവള്‍ മറ്റൊരാളിന്റെ ഭാര്യയാണ് എന്നും ബ്ലോഗ്‌ എഴുത്തുകാരിയാണ് എന്നും മാത്രം കവി മനസിലാക്കുന്നതോട് കൂടി നിറഞ്ഞ വേദനയോടു കൂടി കവിത അവസാനിപ്പിക്കുകയാണ് ..
തേടി തേടി കാലിലെ ചപ്പല്‍ തേഞ്ഞ ഈ കവിക്ക്‌ ഒട്ടേറെ വേദനയോടു കൂടി ഈ നിരൂപണം ഞാന്‍ സമര്‍പ്പിക്കട്ടെ ..ഇനിയും ഇത്തരത്തില്‍ ഉള്ള കവിതകള്‍ എഴുതി നിരൂപകന്മാര്‍ക്ക് പണിയുണ്ടാക്കണം എന്ന ആശംസകള്‍ മാത്രം ഈ സമയം നല്‍കുന്നു .. ആശംസകള്‍ കവിത പൂര്‍ണ്ണമായി ഇവിടെയുണ്ട് .

ആശ്രമത്തിലെ രാവുകള്‍
ആശ്രമത്തിന്‍റെ ഉപസ്ഥാപനമായ കോളജില്‍ പൊറോട്ടയടിച്ച് കിടന്നിരുന്ന നുമ്മന്‍ ഇപ്പെവിടെത്തീന്ന്. ആശ്രമം വഹ കോളജീന്ന് പൊറോട്ടയടിയില്‍ ബിരുദാനന്തര ബിരുദവും ഉമി കൂടുതലുള്ള കോതമ്പു കൊണ്ടു രുജികരമാം പൊറോട്ട എന്ന പ്രോജക്റ്റും കഴിഞ്ഞ് വണ്ടി കേറുമ്പം ഓര്‍ത്തില്ല ഒന്നും. പൊറാട്ട് നാടകത്തില്‍ എന്‍റെ ഗുരു, ബോസ്, ചീഫ്, അണ്ണ ഇങ്ങനെയെല്ലാമുള്ള പകലണ്ണനെ ജീവിതത്തില്‍ ആദ്യമായും അവസാനമായും കാണുക എന്ന ലക്ഷ്യത്തിലേക്ക് ഇനി ഏതാനും വാര മാത്രം. അണ്ണന്‍റെ കേമ്മറ പേടിച്ച് ഒളിവില്‍ കവിത വായിച്ച് കഴിഞ്ഞു കൂടുകയാണ്. ആശ്രമത്തിലെ രാവുകള്‍ ഞങ്ങള്‍ക്ക് എത്രയോ നാള്‍ നിദ്രാവിഹീനങ്ങളായിരുന്നു, ഒരു മാതിരി അവളുടെ രാവുകള്ള്...തെന്നെ.

പിന്നെ രാമേന്ദ്രനെയും ആദി ഗുരു കാപ്പിലാനെയും ഫോണ്‍ വിളിക്കാന്ന് വാഗ്ദത്തം കൊടുത്തിട്ടുണ്ട്. ഹരീഷ് തൊടുപൊഴേ ഒളിച്ചിരുന്നു കാണാനും  (റീസണ്‍ കേമ്മറ പുട്ട് കുറ്റി!) ഡോക്ടറെ തപ്പി ലണ്ടനു പോകാനും രഹസ്യ അജണ്ട ഒണ്ട്. ഖത്തറ് ലോകകപ്പിനാണ് രാമേന്ദ്രനും സൂത്രനും ദര്‍ശനം അരുളാന്‍ പ്ലേന്‍.  ബ്രസീലീന്ന് തിരിച്ചെത്തിയിട്ടുള്ള ബോണ്‍സിന്‍റെ ശിഷ്യനായി പരിശീലനമുണ്ടാവും.  ബ്ലോഗീന്നു മുങ്ങി ബസില്‍ മാത്രം കേറിയിരിക്കുന്നവരെ വയറ് നെറച്ച് കള്ള് കുടിച്ചിട്ട് കോട്ടേത്ത് പോയി തെറി വിളിക്കണം. എല്ലാം സ്വപ്നം കണ്ട് ഒറങ്ങണം, പറ്റിയാല്‍ ഒരു പാടത്തിന്‍റെ കരയില്‍ തെങ്ങിന്‍ ചോട്ടില്‍ കിടന്ന്. അങ്ങനെ ഒറങ്ങീട്ടൊണ്ടോ, ഇല്ലേല്‍ ജീവിതം പാതി പോയി. ബുഹഹ..

കാണാന്‍ ഇനിയുള്ളത് വൈദ്യരെയാണ്. വൈദ്യര്‍ക്ക് ഒരിക്കലും നുമ്മനെ പിടികിട്ടാന്‍ നുമ്മന്‍ പോയി കേര്‍ട്ടൂണിസ്റ്റിനു മോഡലായിട്ടില്ല. ബ്ലോഗ് മീറ്റ് എന്ന സുന്ദര മോഹന കളബേര സ്വപ്നം നിര്‍ത്തി വെച്ചു. അനോണിയായി പിറന്ന് അനോണിയായി ബ്ലോഗി, അനോണിയായി ചാകണം, ഈ വെര്‍ജിനിറ്റിയില്‍, നിതാന്ത നീലിമയില്‍. നുമ്മന്റെ മഹാകൃതിയായ പിതാമഹം ബാക്കി ബാഗങ്ങള്‍ റെഡിയാക്കി ആശ്രമത്തില്‍ പൂശിയേക്കും. കുറെ ഓ വീ വീജയന്‍ ടൈപ്പ് സാദനങ്ങളാ, ഓര്‍മകള്‍ ഉണ്ടായിരിക്കണമല്ലോ. വായിക്കുന്നോര്‍ അങ്ങനെ ചത്ത് മലച്ച് കെടക്കണം. മ്യേഹഹ..

ആശ്രമമോഹങ്ങള്‍ നുമ്മനെ ദരിദ്രനാക്കിയിരിക്കുന്നു. ആള്‍ക്കാരുടെ സ്വപ്നങ്ങള്‍ക്ക് നൊണ ചേര്‍ത്ത് ഉപ്പുമാവാക്കിക്കൊടുക്കുന്നതിനിടയില്‍ എല്ലാം മറന്ന് പോയി; കടലും കടലാവണക്കും പോലും. മൂന്നാം റെസഷന്‍ എന്നേ തൊടങ്ങീ..

എന്നാലും വാകപ്പൂമരം ചൂടും കേട്ടപ്പോള്‍ പണ്ട ഇതെവിടെയോ കേട്ടത് ആശ്രമത്തിലല്ലേന്ന് തോന്നി, വന്നു, കണ്ടു. മേല്പത്തൂരാന്‍ കിടന്നത് കണ്ട് വാതം പിടിച്ചു. നാലു പാടും നോക്കി ഇരുന്ന് പോയി. ആശ്രമം വിശ്രമമെടുക്കാത്ത എത്രയോ കത്തിനിന്ന സൂര്യപകലുകള്‍. ചാന്ദ്രരാവുകള്‍. നല്ല ഒന്നാന്തരം അവള്‍ടെ രാവുകള്ള് തെന്നെ...

Friday, August 19, 2011

ഷാപ്പന്നൂരിലെ ഇടവഴികള്‍....

“ഷാപ്പന്നൂരിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ “ബൂലോകസഞ്ചാരിയായിരുന്ന മേല്‍പ്പത്തൂര്‍. കാശിയില്‍ നിന്നും എഴുതുന്ന പരമ്പര ആരംഭംഷാപ്പന്നൂരെ ഇടവഴികളിലൂടെ തുള്ളിത്തിരിഞ്ഞ സുവര്‍ണ്ണകാലങ്ങള്‍ !!!... ഓര്‍മ്മയുടെ പഴയ ചിതലരിച്ച താളിയോലകള്‍ക്കിടയിനിന്നും ചിതലരിക്കാത്ത ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് മണ്ണണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തുവെച്ച് വായിച്ചുനോക്കിയാല്‍.പ്രതാപംനഷ്ടപ്പെട്ട ഒരു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും ഒന്നും രണ്ടും ബ്ലോഗമഹായുദ്ധങ്ങള്‍ വിതച്ച നാശക്കെടുതിയില്‍നിന്ന് ഇന്നും കരകയറാത്ത ഷാപ്പന്നൂര്‍..!

രണ്ടാം ബ്ലോഗുമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഷാപ്പന്നൂരിന്റെ സുവര്‍ണ്ണകാലത്തേക്കുറിച്ചുള്ള ചില ഏടുകള്‍ ചികഞ്ഞെടുക്കാന്‍ കഴിയും.അവിടെ നിന്നും ലഭിച്ച ചില ഫോസ്സിലുകള്‍, തലയോട്ടികള്‍....പഴയൊരു “പിങ്ക് ജഡി“,ഷാപ്പിലുപയോഗിച്ചു എന്ന് സംശയിക്കുന്ന ഫുള്‍ബോട്ടിലുകള്‍,തോന്ന്യശ്രമാങ്കണത്തില്‍ നിന്നുലഭിച്ച പഴയ അലുമിനിയം നാണയങ്ങള്‍, മലീമസമായ ഒരു സഞ്ചി...ഇവയെല്ലാം ഇഴകീറി പരിശോധിച്ചുകൊണ്ട് രണ്ട് ബ്ലോഗ് മഹായുദ്ധങ്ങള്‍ നാശം വിതച്ച ഷാപ്പന്നുരിന്റെ ഇടവഴിയിലൂടെ ഒരു രസകരമായ യാത്ര!!!


ഷാപ്പന്നൂരിന്റെ ഇടവഴിയില്‍ കൂടി സഞ്ചരിച്ച് ബൂലോകചരിത്രത്തിലേക്ക് കടന്നുപോയ ഓരോ മഹാരഥന്മാരും ,ഷാപ്പന്നൂര്‍ കളരിയില്‍നിന്നും അങ്കംകുറിച്ച ചേകവന്മാരും പയറ്റിത്തെളിഞ്ഞപ്പോള്‍,‘കളരി ഗുരുക്കളായ “കാപ്പു ചേകവന്റെ“ ആറാം‌മാലിക്ക് ചുരികകയറ്റി കൊല്ലാന്‍ ശ്രമിച്ചു,!!നടന്നില്ല.കാപ്പുച്ചേകവന്‍ ചത്തില്ല.ഒറ്റനോട്ടത്തില്‍ ഒരു ധിക്കാരിയും,ചട്ടമ്പിയും,തോന്ന്യാസിയുമായി തോന്നുമെങ്കിലും കാപ്പുച്ചേകവന്‍ നല്ലവനായിരുന്നു.
തോന്നിയാശ്രമത്തില്‍ ഭജനമിരുന്നവര്‍,അതിനുചുറ്റും ശയനപ്രദക്ഷിണം വെച്ചു ശരീരത്തിലെ തൊലികളഞ്ഞവര്‍,ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ചെയ്യാന്‍ മറന്നുപോയി ജന്മാന്തരദോഷികളായി ബൂലോകത്തിന്റെ ഇരുളടഞ്ഞ ഇടനാഴിയില്‍,ചിത്തഭ്രമം പിടിച്ച് പിച്ചുമ്പേയും പറഞ്ഞ്,കര്യസാധനത്തിനായി തിരുവോടും എടുത്തുനടക്കുന്നത്‌ കാണാം,ഇതിനെല്ലാം കാരണം ബ്ലോഗനാര്‍ക്കാവിലമ്മയുടെ ശപമാണെന്ന് പണ്ട് തോന്ന്യാശ്രമം സന്ദര്ശിച്ച മേല്‍പ്പത്തൂര് കപടിനിരത്തി പറഞ്ഞിട്ടുണ്ട്,പക്ഷേ ചെവിക്കൊണ്ടില്ല.അതിന്റെ പരിണിതഫലം ഇന്നും ബൂലോകത്തും പരിസരപ്രദേശത്തും ജനിച്ചു വീഴുന്നവര്‍,ചട്ടുകാലനായും,ഊമയായും,ബധിരനായും,സര്‍വ്വോപരി പ്രതികരണശേഷി നഷ്ടപ്പെട്ടവരായും ജനിക്കുന്നു.


“ഷപ്പന്നൂരിന്റെ ഇടവഴിയിലൂടെ അന്തിക്കള്ളും മോന്തി കയ്യാലക്ക് വീതിയുംകൂട്ടി സഞ്ചരിച്ചിരുന്നവര്‍,ഷാപ്പിന്റെ നടത്തിപ്പുകാര്‍,അവിടുത്തെ വിളമ്പുകാര്‍,ഷപ്പിന്റെ മൊതലാളി എല്ലാം വെറും ഓര്‍മ്മകള്‍മാത്രമായി!,ചിലന്തിവലപിടിച്ച ഷാപ്പും, അതിന്റെ ചെറ്റപൊക്കി അകത്തുചെന്നാല്‍.....‘ചിതലരിച്ചു വീഴാറായ കഴുക്കോലില്‍ കാലത്തിന്റെ തിരുശേഷിപ്പായി....എല്ലാ ചരിത്ര മുഹൂര്‍ത്തത്തിനും മൂകസാക്ഷിയായിരുന്ന ഫ്യൂസ്സായിപ്പോയ ഫിലിപ്സ് ബള്‍ബ്ചിലന്തിവല പിടിച്ച് തൂങ്ങിയാടുന്നു! ഒരുകാലത്ത് ഷാപ്പന്നൂരിലെ കുടിയന്മാര്‍ കമഴ്ന്ന്കിടന്ന് വാളുവെച്ചിരുന്ന ഷാപ്പിലെ ഡെസ്ക്കിനിന്ന് ഒരു പ്ലേറ്റ് മത്തിക്കറി താങ്ങാനുള്ള ശേഷിയില്ല.കാലുകള്‍ ദ്രവിച്ചുപോയിരിക്കുന്നു.“കള്ള്നുരഞ്ഞ് പൊങ്ങിയിരുന്ന കന്നാസ്സുകള്‍ പൊട്ടിപ്പറിഞ്ഞ് മൂലക്ക് കിടക്കുന്നു,കള്ളുകുടിക്കാ‍നുപയോഗിച്ചിരുന്ന കുപ്പിഗ്ലാസ്സുകള്‍ പൊട്ടിച്ചിതറി പാചകപ്പുരയുടെ മൂലക്ക് കിടക്കുന്നു...പാചകപ്പുരയിലെ ഉറിയില്‍ തൂക്കിയിട്ടിരിക്കുന്ന ചട്ടിയില്‍ നിന്നും ഒരു എലിപുറത്തേക്ക് ചാടി അവിടെ തളംകെട്ടിനിന്നിരുന്ന നിശബ്ദതക്ക് ഭംഗംവരുത്തി,കപ്പപുഴുങ്ങാനുപയോഗിച്ചിരുന്ന പഴയ അലുമിനിയചരുവവും തെള്ളിമറിച്ചിട്ട് ചെറ്റക്കിടയിലെ...പൊനത്തില്‍കൂടി പുറത്തേക്കോടി...ഷാപ്പന്നൂരിന്റെ ചരിത്രത്തിലെ വിവാദപരമായ ആ കരിപിടിച്ച് കൊഴപറിഞ്ഞ ചീനച്ചട്ടി തുരുമ്പെടുത്തു കിടക്കുന്നു..!! മലയാള ബ്ബ്ലോഗിംങ്ങിലെ സൂര്യനസ്തമിക്കാത്ത കാപ്പിലാന്റെ സാമ്രാജ്യത്തില്‍ പവ്വര്‍കട്ട്...!!!(തുടരും)

Wednesday, August 10, 2011

സഖാവേ , നീയും വിട്ടു പിരിയുകയോ ??


ജനലില്‍ കൂടി നോക്കിയാല്‍ കാണാം, മരത്തേ ചുഴറ്റി എറിയുന്നത് പോലെ കാറ്റ് മരത്തേ ചുറ്റി വരിയുകയാണ് .കഴിഞ്ഞ രണ്ട് ദിവസമായി ഒടുക്കത്തെ മഴയും ! പുറത്തേക്ക് ഇറങ്ങാന്‍ കൂടി കഴിയുന്നില്ല .പതുക്കെ പതുക്കെ പ്രകൃതി തണുപ്പിന്റെ കമ്പളത്തിലേക്ക് ഭൂമിയെ വലിച്ചു കയറ്റുകയാണ് . ഇനി കുറെ നാള്‍ കൂടി കഴിയുമ്പോള്‍ മഞ്ഞ് പെയ്യാന്‍ തുടങ്ങും .പിന്നെ ഇവിടെമാകെ മഞ്ഞ് മലകള്‍ കൊണ്ട്‌ മൂടപ്പെടും !
മനുഷ്യര്‍ ഒരിക്കലും ഒന്നിനും തൃപ്തരാകില്ല എന്ന്‌ ഇടയ്ക്കിടെ പ്രകൃതിയെയും മനുഷ്യരുടെ സ്വഭാവങ്ങളെയും കാണുമ്പോള്‍ തോന്നാറുണ്ട് .തണുപ്പ് കാലത്ത് എങ്ങനെയെങ്കിലും ചൂട് കാലം വന്നിരുന്നെങ്കില്‍ എന്നാശിക്കും.ചൂട് കാലം വന്നാലോ എത്രയും വേഗം തണുപ്പ് വരണം .അല്ലെങ്കില്‍ ദുബായിലെ മണല്‍പരപ്പില്‍ തഴച്ചു വളര്‍ന്ന ഞാന്‍ ഈ അമേരിക്കന്‍ മണ്ണില്‍ വീണ്ടും പുല്ലുകള്‍ വെച്ച്‌ പിടിപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ ?ദുബായില്‍ ഉള്ള കാലത്ത് എങ്ങനെയെങ്കിലും അമേരിക്കയില്‍ വന്നാല്‍ മതിയെന്നായിരുന്നു .ഇപ്പോള്‍ അവിടേക്ക് തന്നെ തിരിച്ചു പോകണം എന്നും ആഗ്രഹം .പുവര്‍ ഫെലോ അമേരിക്ക !! ഇപ്പോള്‍ റേറ്റിങ്ങും കുറച്ചിരിക്കുന്നു .അമേരിക്കന്‍ പൌരത്വമുള്ള എനിക്കിനി പിച്ച ചട്ടിയുമെടുത്ത് ദുബായിലെക്കോ മാതൃ രാജ്യത്തെക്കോ പോകണ്ട അവസ്ഥ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു ചങ്കിടിപ്പാണ് !
സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്തു കാലത്ത് കാ പത്ത് തിന്നാം എന്ന പഴയ കഥയുടെ ആത്മ ബലത്തിലാണ് , ആറ് മാസം പച്ചക്കറി വാങ്ങാനുള്ള കാശ് കൊടുത്ത് മണ്ണും വളവും വിത്തും വാങ്ങി പച്ചക്കറി കൃഷി തുടങ്ങിയത് . വെണ്ടയും പടവലവും ചീരയും മത്തനും പയറും എന്ന്‌ വേണ്ട ആക്രാന്തം മൂത്ത് കണ്ണില്‍ കണ്ടതെല്ലാം നട്ട് പിടിപ്പിച്ചു .കാര്യമായ ഫലങ്ങള്‍ ഉണ്ടായില്ല എന്ന്‌ മാത്രമല്ല , കൈയില്‍ കിടന്നതും പോയി എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ ! അമേരിക്കയില്‍ വീട് വാങ്ങിയ നാള്‍ മുതല്‍ തുടങ്ങിയതാണ്‌ പെണ്ണുംമ്പിള്ളയുടെ പരാതി " അച്ചായ നിങ്ങള്‍ക്കൊരു നാല് വിത്തെടുത്തു കൃഷി ചെയ്തൂടെ എന്ന്‌ "!വഴക്കിനും ബഹളത്തിനുമിടയില്‍ അതിങ്ങനെയുമായി .
ഇനി ഇപ്പോള്‍ തണുപ്പുകാലം വന്നാല്‍ , ഈ കണ്ട കൃഷി എല്ലാം നശിക്കും ..കഷ്ടപ്പെട്ട് കുഴിയും തടവും എടുത്തിടങ്ങളില്‍ മഞ്ഞ് വീഴും ..സങ്കടമുണ്ട് ..പറഞ്ഞിട്ടെന്താ ..എങ്കിലും ഇപ്പോഴേ തണുപ്പ് വരേണ്ടാ എന്ന്‌ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് .ആരോ ഈയിടെ പറയുന്നത് കേട്ടു " അമേരിക്കയില്‍ താമസിക്കുന്ന മലയാളി യുവാക്കള്‍ കണ്‍ഫ്യൂഷനില്‍ ആണ് " പോലും ..നാട്ടിലെ ഗുണവും ഇല്ല ...അമേരിക്കന്‍ മണ്ണില്‍ ചേരാനും പറ്റുന്നില്ല ...ഈ കന്‍ഫ്യൂഷന്‍ എന്നാണാവോ ഒന്ന് തീരുക ...
പുറത്തെ കാറ്റ് ശമിച്ചു എന്ന്‌ തോന്നുന്നു .രണ്ട് മൂന്ന് മരച്ചില്ലകള്‍ താഴെ വീണു കിടപ്പുണ്ട് .മരത്തിന്റെ ഒരു കമ്പ് കുറെ നാളായി വീടിനു മുകളിലേക്കാണ് കിടക്കുന്നത് .. ഈയിടെ ഒരുത്തനോട്‌ ആ കമ്പ് മുറിക്കാന്‍ ചോദിച്ചപ്പോള്‍ $ 120 വേണം പോലും . തികച്ച് അരമണിക്കൂര്‍ പണിയില്ല .എന്നിട്ടും അവന്‌ 120 തന്നെ വേണം .അവര്‍ക്ക് അമേരിക്കയിലെ മാന്ദ്യം ഈ കണക്കിന് പോയാല്‍ ബാധിക്കില്ല എന്ന്‌ തോന്നുന്നു . നാട്ടില്‍ നിന്നും പണ്ട് തന്നെ സ്ഥലം വിട്ടത് കൊണ്ട്‌ മരം കയറാനും പഠിച്ചില്ല .ഇനി എല്ലാം ആദ്യം മുതല്‍ പഠിക്കണം ..ഈ മാന്ദ്യകാലത്ത് പിടിച്ച് നില്‍ക്കണ്ടേ ??

Saturday, June 4, 2011

വിഡ്ഢികളാക്കാന്‍ എത്രയോ സുന്ദര മാര്‍ഗങ്ങള്‍ !!!
അഴിമതിക്കെതിരെ, അഴിമതി വീരന്‍ ബാബാ രാംദേവ് എന്ന മരുന്ന് മാഫിയാ തലവന്‍, ഇന്ന് കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിരാഹാരം എന്ന ഗാന്ധി മാര്‍ഗ സമരമുറ ആരംഭിച്ചു .ഗാന്ധിജിയുടെയും നിരാഹാഹര സമരത്തിന്റെയും കൂടി മൂല്യം നഷ്ടപ്പെടുത്തുവാന്‍ ഇത്തരം 
അഭിനവ ഗാന്ധിമാര്‍ക്ക് കഴിയുന്നു എന്നതാണ് ഇന്ത്യയുടെ ശാപം !.ഇതിനു ചൂട്ടും വെളിച്ചവും കാണിക്കുവാന്‍ 
ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നു എന്നതാണ് ഏറ്റവും വലിയ തമാശ .
അല്ലെങ്കില്‍ തന്നെ ഗാന്ധിസം എന്ന ലളിത ജീവിത ആദര്‍ശം സമൂഹത്തിലെ എല്ലാവരും സ്വാതന്ത്ര്യ ലബ്ധിയോടു കൂടി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എന്നേ അറബിക്കടലില്‍  കളഞ്ഞു 
എന്നതാണ് സത്യം .അണ്ണാ ഹസാരെയേ അഭിനവ ഗാന്ധിയായി എല്ലാവരും ഉയര്‍ത്തി കാണിച്ചു എങ്കിലും അതും ഒരു പൊയ്മുഖമായിരുന്നു
എന്ന് വളരെവേഗം ജനങ്ങള്‍ക്ക്‌ മനസിലായി . എല്ലാം ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നതിനുള്ള ഓരോരോ തന്ത്രങ്ങള്‍ മാത്രം  .
സാംസ്കാരിക തലത്തിലെ ഉന്നതര്‍ പലപ്പോഴും കഷ്ടപ്പെടുന്ന ജനങ്ങളെ ഓര്‍ത്ത്‌ പൊതുവേദിയില്‍ കരയുന്നതും മൂക്ക് ചീറ്റുന്നതും കാണാം .ഇവരുടെ സ്വകാര്യ ജീവിതങ്ങളിലെ സുഖ സൌകര്യങ്ങള്‍ ഒരല്പം പോലും നഷ്ടപ്പെടുവാന്‍ ഇവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം .രാഷ്ട്രീയ , മത നേതാക്കള്‍ ,സിനിമകളില്‍ അഴിമതിക്കെതിരെയും കഷ്ടപ്പെടുന്നവരെ ഓര്‍ത്തും മൂക്ക് ചീറ്റുകയും വാളെടുക്കുകയും ചെയ്യുന്ന നായിക നായകന്മാര്‍ , മറ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവരും സുഖലോലുപന്മാര്‍ തന്നെയാണ് .ഇവരൊക്കെ പൊതുവേദികളില്‍ കാണിക്കുന്നതെല്ലാം ഓരോരോ നാടകങ്ങള്‍ മാത്രമാണ് എന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ? ഇവര്‍ക്ക് വേണ്ടി ജീവന്‍ കളയുവാന്‍ പോലും ആരാധകര്‍ ഉണ്ടെന്ന് നമ്മള്‍ മനസിലാക്കണം .

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ ഒരു നേരം ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം നമുക്കുമില്ലേ ?ഇവിടെയാണ്‌ പ്രതികരണ ശേഷി നഷ്ടപ്പെടാത്ത ,  അഭിനവ സാംസ്കാരിക നായകന്മാരായി നാളെ അറിയപ്പെടുന്ന, ബ്ലോഗര്‍മാരുടെ പ്രസക്തി .ബ്ലോഗര്‍മാര്‍ മറ്റുള്ള നേതാക്കള്‍ക്ക് മാതൃകയായി ലളിത ജീവിതം നയിക്കണം .വിലകൂടിയ കാറുകള്‍ സ്വന്തമായിട്ടുള്ളവര്‍ അത് വിറ്റ് ബൈക്കോ സൈക്കിളോ വാങ്ങണം .വസ്ത്രം ഖദര്‍ ആയിരുന്നാല്‍ ഏറെ നന്ന് ! വീടുകളിലെയും ഓഫിസുകളിലെയും  എ സി പരമാവധി ഒഴിവാക്കണം .ഭക്ഷണം മൂന്നോ  നാലോ നേരം എന്നുള്ളത് ഒരു തവണയാക്കണം. ഓരോ ബ്ലോഗര്‍മാരും ഓരോ മാതൃക സന്യാസിവര്യന്മാര്‍  ആകുന്ന  ഒരു കാലം !! അതാണ്‌ നമ്മുടെ സ്വപ്നം .നാളത്തെ നേതാക്കള്‍ ബ്ലോഗര്‍മാരെ കണ്ടു പഠിക്കട്ടെ ...

ആശംസകള്‍ !Thursday, June 2, 2011

ആശ്രമ 100 ദിന കര്‍മ്മ പരിപാടികള്‍

ബൂലോകം ഭരിക്കുവാന്‍ വളരെ നേരിയ ഭൂരിപക്ഷത്തില്‍ കാപ്പിലാന്‍ ഐക്യ മുന്നണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നിങ്ങള്‍ വിജയിപ്പിച്ചു എങ്കിലും കാര്യമായ ചലനങ്ങള്‍ ,വികസനം , കരുതല്‍ എന്നിവ നടത്തുവാന്‍ കഴിഞ്ഞില്ല എന്ന് വ്യസനത്തോടെ എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഞാന്‍ എന്ന ആശ്രമാധിപതി സമ്മതിക്കുന്നു . ഭരണത്തില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുകയായിരുന്നു എങ്കിലും എന്റെ കണ്ണുകള്‍ കൂടുതല്‍ ശ്രദ്ധയോട് കൂടി തന്നെ നിങ്ങളില്‍ പതിയുന്നുണ്ടായിരുന്നു എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം .ഇനിയും ആശ്രമം വരുന്ന നൂറു ദിവസം വികസനം , കരുതല്‍ എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോട് കൂടി മുന്നോട്ട് പോകുവാനാണ് ശ്രമിക്കുന്നത് .എന്തെല്ലാമാണ് ആ കര്‍മ്മ പരിപാടികള്‍ എന്ന് താഴെ വളരെ വിശദമായി വിവരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .

അഴിമതി രഹിതമായ ഒരു ഭരണമാണ് എന്റെ മുന്നില്‍ ഉള്ളില്‍ ലക്‌ഷ്യം .പോസ്റ്റുകള്‍ കോപ്പി ചെയ്യുന്നതും പേസ്റ്റ് ചെയ്യുന്നതും ബൂലോകത്ത് നിന്നും കര്‍ശനമായി നിരോധിക്കും .കോപ്പി പേസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍മാരെ ബൂലോക നാട്ടുകൂട്ടത്തിന്റെ  മുന്‍പില്‍ കൊണ്ടുവരികയും അവര്‍ക്ക് ബൂലോക നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും ചെയ്യും . മുഖ പക്ഷമില്ലാതെയുള്ള ഒരു തീര്‍പ്പ് നിങ്ങള്ക്ക് പ്രതീക്ഷിക്കാം .

ഭരണം തികച്ചും സുതാര്യമായിരിക്കും . ബ്ലോഗര്‍മാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും അത് ബൂലോക വെബ്‌ സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുകയും ചെയ്യും . ബ്ലോഗര്മാര്‍ക്കോ കുടുംബങ്ങള്‍ക്കോ ഉള്ള അനധികൃതമായ സ്വത്തുക്കള്‍ ഗൂഗിളിലേക്ക്‌ കണ്ടു കെട്ടുവാന്‍ നിയമം കൊണ്ടുവരും .ബ്ലോഗര്‍മാര്‍ പോസ്റ്റുകള്‍ എഴുതുന്ന സമയത്ത് വെബ്‌ ക്യാമറകള്‍ വഴി മറ്റുള്ള ബ്ലോഗര്‍മാര്‍ക്കും തത്സമയം കാണുവാന്‍ ഉള്ള സൌകര്യങ്ങള്‍ ഒരുക്കും .കഴിഞ്ഞ എന്റെ ഭരണകാലത്ത് ഞാന്‍ ബ്ലോഗ്‌ എഴുതുന്ന സമയം മറ്റുള്ളവരും എന്നെ കാണുവാന്‍ ഉള്ള സംവിധാനം ഒരുക്കിയിരുന്നു .എന്നാല്‍ ഇനി മുതല്‍ ആ സംവിധാനം മറ്റുള്ള ബ്ലോഗര്മാരിലെക്കും വ്യാപിപ്പിക്കുവാനുള്ള നടപടികള്‍ ഒരുക്കും .

കമെന്റുകള്‍ കുറഞ്ഞ ബ്ലോഗുകള്‍ , പൊതുവായി അറിയപ്പെടാത്ത ബ്ലോഗുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും കമെന്റുകള്‍ കുറഞ്ഞ ബ്ലോഗില്‍ കമെന്റുകള്‍ നല്‍കുവാന്‍ ബ്ലോഗര്‍മാരെ നിയമിക്കുകയും ചെയ്യും .സ്ത്രീ ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ അനുയായികള്‍ ,കമെന്റുകള്‍ എന്നിവ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും .സ്ത്രീ പുരുഷ അനുപാതം ബ്ലോഗില്‍ നില നിര്‍ത്തുവാന്‍ പരമാവധി ശ്രമിക്കും .

ആശ്രമത്തിലേക്ക് സ്ത്രീകളുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കും .ഐസ് ക്രീം കടകള്‍ ആശ്രമത്തിന്റെ മുന്നില്‍ നിന്നും നീക്കം ചെയ്യുകയും പകരം കൂടുതല്‍ ആരാമങ്ങള്‍ ആശ്രമത്തിന് മുന്‍പാകെ വെച്ച് പിടിപ്പിച്ചു ആശ്രമത്തിന് മോടി കൂട്ടുന്നതിനുള്ള ശ്രമം ആരംഭിക്കും .ബ്ലോഗ്‌ പ്രണയിതാക്കള്‍ക്ക് ആശ്രമത്തിന്റെ ആരാമത്തില്‍ നീരാടുന്നതിനുള്ള നീന്തല്‍ കുളം നിര്‍മ്മിക്കും .

ഓരോ ജില്ലയിലും ഓരോ ബ്ലോഗ്‌ മീറ്റ്‌ എന്ന നമ്മുടെ പ്രഖ്യാപിത ലക്‌ഷ്യം ഈ നൂറു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കും .ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിച്ച പുസ്തകങ്ങള്‍ വിദേശ വായനക്കാരെ കണ്ടെത്തി ചുരുങ്ങിയ വിലക്ക് കൂടുതല്‍ വിറ്റഴിക്കുവാന്‍ ശ്രമിക്കും . ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിച്ച മികച്ച പുസ്തകം കണ്ടെത്തി ഈ വര്‍ഷമെങ്കിലും ഒരു ബുക്കര്‍ സമ്മാനം ബ്ലോഗില്‍ കൊണ്ടുവരാന്‍ ശ്രമിക്കും .

കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കി മുടങ്ങി കിടക്കുന്ന ബ്ലോഗ്‌ പത്രങ്ങളെ പുനര്ജീവിപ്പിക്കുവാന്‍ ശ്രമിക്കും .യാതൊരു തരത്തിലും വിവാദങ്ങളെ അമര്‍ച്ച ചെയ്യുന്ന പരാമര്‍ശങ്ങലോ വാക്കുകളോ ആശ്രമത്തില്‍ നിന്നും ഉണ്ടാകാതിരിക്കുവാന്‍ പരമാവധി ശ്രമിക്കും .

ഭാവനാ ദരിദ്രമായ ബ്ലോഗര്‍മാര്‍ക്ക് ഉത്തേജനങ്ങള്‍ ലഭ്യമാകുന്നതിനുള്ള സംവിധാനം ഒരുക്കും .വേണ്ടി വന്നാല്‍ അവരെ വിദേശങ്ങളില്‍ അയച്ച് ചികിത്സ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം ആശ്രമം നല്‍കും .

ഓണത്തിന് മലയാള ബ്ലോഗര്‍മാര്‍ക്കുള്ള സമ്മാനമായി ഒരു രൂപക്ക് നില്പന്‍ അടിച്ചു പോകാനുള്ള സൌകര്യങ്ങള്‍ ആശ്രമത്തില്‍ നിന്നും ഉണ്ടാകും . ഇതിനായി കൂടുതല്‍ തുക ആശ്രമത്തിലേക്ക് നല്‍കുവാന്‍ ഗൂഗിളില്‍ സമ്മര്‍ദ്ദം ചെലുത്തും .

ഇത്രയുമായാല്‍ ഏകദേശം സമത്വ സുന്ദര കോമള ബൂലോകം നമുക്ക് സ്വപനം കാണാന്‍ കഴിയും എന്നാണ് ആശ്രമാധിപന്‍ എന്ന നിലയില്‍ എന്റെ കാഴ്ചപ്പാട് .അതിനു ഭഗവാന്‍ സഹായിക്കട്ടെ .

ജയഹോ

Wednesday, June 1, 2011

കള്ളന്മാര്‍ക്ക് പായസം വെച്ച നമ്മുടെ സ്വന്തം ബൂലോകം 


ഫ്ലാറ്റുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ലാത്തത് കൊണ്ടാണ് ഞാന്‍ ഫ്ലാറ്റുകള്‍ വാങ്ങാത്തത് .കേരളം എന്ന ഇട്ടാ വട്ട സ്ഥലത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഫ്ലാറ്റ് സംസ്കാരത്തില്‍ മണ്ണടിയുന്നത്‌ നമ്മുടെ പ്രകൃതിയും കൈവരുന്നത് മണ്ണില്‍ തൊടാതെയുള്ള ഒരു ജീവിതവുമാണ് എന്നത് മാത്രമല്ല കാരണം .ജനങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം പോലും ഇത് മൂലം നഷ്ടപ്പെടുന്നു എന്നതുമല്ല .കയ്യില്‍ കായില്ലാത്തത് കൊണ്ടാണ് ഫ്ലാറ്റ് എന്നത് എനിക്ക് വേണ്ട എന്ന് കരുതുന്നത് .എനിക്ക് ജീവിക്കാന്‍ കാപ്പിലും  ഇങ്ങേ കരയിലെ അമേരിക്കാവിലും ഓരോ കുഞ്ഞ് കുഞ്ഞ് വീടുകള്‍ ഉള്ളത് കൊണ്ടാണ് ഫ്ലാറ്റു ഞാന്‍ വാങ്ങാത്തതും  .

നാട്ടിലെ ജനങ്ങള്‍ വിദേശങ്ങളില്‍ പോയി ജോലി ചെയ്തു കാശുണ്ടാക്കുമ്പോള്‍ അവര്‍ക്ക് സ്വാഭാവികമായി തോന്നുന്ന ഒരു വികാരമാണ് , എന്റെ ഭാര്യയും കുട്ടികളും മണ്ണും പൊടിയും ചെളിയും പുരളാതെയും ജീവിക്കണം എന്നും ,മറ്റുള്ള " വൃത്തിയില്ലാത്ത" ജനങ്ങളുമായിട്ടുള്ള സംസര്‍ഗവും  മറ്റും വേണ്ടാ എന്ന് കൂടി കരുതിയിട്ടാകും ന്യൂകിയര്‍ ഫാമിലി എന്ന ഓമനപ്പേരിട്ട് ഫ്ലാറ്റുകളില്‍ ചുരുണ്ട്  കൂടുന്നത് . മുറ്റത്ത് ഒന്നിറങ്ങി നടക്കാനോ ഒരു ചെടി വെച്ച് പിടിപ്പിക്കാന്‍ കഴിയാതെയോ കുട്ടികളും മാതാപിതാക്കളുടെ സംസ്കാരങ്ങള്‍ക്ക്‌ പിന്നാലെ പോകുന്നു .എന്തുകൊണ്ടും ഫ്ലാറ്റുകള്‍ ശ്വാസം കിട്ടാതെയുള്ള ജീവിതമാണ് എന്ന് ചുരുക്കം .എന്നാല്‍ പുതു പണക്കാരുടെ ഈ വികാരങ്ങളെ മുതലെടുക്കുവാന്‍ നാട്ടില്‍ ഇഷ്ടം പോലെ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ മുളപൊട്ടി വരികയും ചെയ്യുന്നുണ്ട് .അതില്‍ പലതും തട്ടിപ്പ് വീരന്മാരാണ് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആപ്പിള്‍ റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പ് .

പാവം പിടിച്ച പ്രവാസികളുടെ കയ്യില്‍ നിന്നും കോടിക്കണക്കിന് രൂപ വെട്ടിച്ച ആപ്പിള്‍ പ്രോപെര്ടിയെ പറ്റി നമുക്കറിയാം. അതുകൊണ്ട് തന്നെ അതിനെ പറ്റി വിശദമാക്കണ്ട എന്ന് തോന്നുന്നു .എന്നാല്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും പറയുവാന്‍ ബൂലോകത്തെ കുറ്റാന്വഷണ സംഘം ( സിയാബ് ഫെയിം )തയ്യാറാകുന്നില്ല എന്ന് പറയുമ്പോള്‍ അവര്‍ തമ്മിലുള്ള ബാന്ധവം വളരെ വ്യക്തമായി നമ്മുടെ മുന്‍പില്‍ തെളിയുകയാണ് .ഒരുവര്‍ഷം മുന്‍പേ മുള പൊട്ടിയ ആപ്പിള്‍ കൊള്ള സംഘത്തെ ആപ്പിള്‍ തുടങ്ങിയ സമയത്ത് തന്നെ , ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വായിക്കുന്ന ബ്ലോഗില്‍ കൂടി പരിചയപ്പെടുത്തുക വഴി ഈ വെട്ടിപ്പിന് ഇവരും കൂട്ട് നില്‍ക്കുകയായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു .കൊള്ള സംഘത്തിന് പ്രവാസികള്‍ക്കിടയില്‍ വേര് പിടിപ്പിക്കുവാന്‍ ഫോട്ടോ മത്സരം എന്ന പുകമറ സൃഷ്ടിച്ചു കൊണ്ട് പായസ ചോറ് വെച്ച് കൊടുക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത് . ഈ വകയിലെ കമ്മീഷന്‍ വഴി എത്ര ലക്ഷം രൂപ ഇവരുടെ പോക്കറ്റില്‍ എത്തി എന്ന് കൂടി അന്വഷിക്കേണ്ട അവസരമാണ് ഇപ്പോള്‍ .ബ്ലോഗര്‍മാരില്‍ എത്ര പേരുടെ കാശ് ആപ്പിള്‍ എന്ന ഫ്ലാറ്റ് മാഫിയ കൊണ്ട് പോയി എന്ന് കൂടി അന്വഷിക്കണം .സിയാബ് എന്ന വ്യക്തി ഒരാളില്‍ നിന്നും പണം പറ്റിയെങ്കില്‍ ഇത് ബ്ലോഗര്‍മാരില്‍ മുഴുവന്‍ വിശ്വാസ വഞ്ചനക്ക് ഇടവരുത്തിയിരിക്കുകയാണ് .

കാശ് പോയവര്‍ ഓരോ ആപ്പിള്‍ കഴിക്കുക . വെറുതെ ആ കാശും കൂടി ഡോക്ടര്‍മാരുടെ അടുക്കല്‍ കൊണ്ട് കളയാതെ സൂക്ഷിക്കുക ... നാളേം വേണ്ടേ ഈ ആരോഗ്യവും കാശും ..

Saturday, May 28, 2011

തുട്ടിന്റെ രാഷ്ട്രീയം !


കേരളത്തിലെ " മാ " പത്രങ്ങളുടെ നിലവാരം പോലും ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് അച്യുതന്‍ പറയുന്ന വാക്കുകള്‍ക്കില്ല എന്നറിയുമ്പോള്‍ ലജ്ജ തോന്നുന്നില്ലേ സഖാക്കളെ ! കേരളത്തിലെ എല്‍ .കെ .ജി യില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വരെ വളരെ വ്യകതമായി അറിയാവുന്ന വസ്തുതയാണ് ഭരണത്തില്‍ ഏറുന്ന ഏത് പാര്‍ട്ടിയും മന്ത്രിമാരും കക്കുമെന്നും കട്ട് മുടിക്കുമെന്നും .അതിപ്പോള്‍ കേരളത്തിലെ ജനങ്ങളെ ആരും പറഞ്ഞ് ധരിപ്പിക്കേണ്ട കാര്യമില്ല .കാലാകാലങ്ങളായി ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നതായത് കൊണ്ട് കൂടുതല്‍ അതിനെ കുറിച്ചുള്ള വിവരണവും ആവശ്യമില്ല .ശര്‍ക്കര കുടത്തില്‍ കൈയിട്ട ആരെങ്കിലും നക്കാതിരിക്കുമോ ?

എന്നാല്‍ കേരളത്തിലെ വകുപ്പ് വിഭജിക്കുക വഴി കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലീം ലീഗ് എന്ന
" രാഷ്ട്രീയ" പാര്‍ട്ടി കൊള്ള സംഘമാണ് എന്നും  കൂടുതല്‍ തുട്ടുകള്‍ ലഭിക്കുന്നത് അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ നിന്നുമാണ് എന്നും പറഞ്ഞത് വളരെ മോശമായി പോയി എന്നാണ് എന്റെ അഭിപ്രായം . മന്ത്രിമാര്‍ എല്ലാം കള്ളന്മാര്‍ എന്ന പ്രസ്താവന നടത്താതിരുന്നത് ബോധപൂര്‍വ്വമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് .

കേരളത്തിലെ അച്യുത ഭരണം കഴിഞ്ഞിട്ട് ആഴ്ചകളായില്ല .  പൊതു കജനാവിലെ പണം കൊണ്ട് മൃഷ്ടാനം ഭോജനം കഴിച്ച് ധാ തരികിട ദിം ,ധാ തരികിട ധിം എന്ന ശൈലിയില്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്ത് ,"തിരികെ ഞാന്‍ വരുമെന്ന"  വാക്കുമായി പോയ അച്യുതന്‍ സഖാവിന്റെ ഇടനെഞ്ചില്‍ കൊള്ളിയാന്‍ മിന്നിച്ചത് മുസ്ലീം ലീഗ് നേടിയ കനത്ത വിജയമായിരുന്നു .കേരളത്തിന്റെ അങ്ങോളം ഇങ്ങോളം തിരഞ്ഞെടുപ്പിന് മൂന്നു മാസം മുന്പ് സടകുടഞ്ഞെഴുന്നെറ്റ " അച്യുതന്‍ സിംഹം "കുഞ്ഞാലിയെ മാന്തിപ്പൊളിച്ചിട്ടും വളരെ ശക്തനായി കുഞ്ഞെലി
തിരികെ വന്നത് സിംഹത്തിന് തീരെ പിടിച്ചിട്ടില്ല എന്ന് വ്യക്തം .ഏത് പാര്ട്ടിയോടായാലും നേതാവിനോടായാലും സ്ഥിരമായ ശത്രുതാ മനോഭാവം വെച്ച് പുലര്‍ത്തുന്നത് വി.എസ് നെ പോലുള്ള ഒരു രാഷ്ട്രീയ നേതാവിന് ഭൂഷണമല്ല .കുഞ്ഞാലിയെ മാന്തി വീണ്ടും അധികാരത്തില്‍ എത്താം എന്ന സുന്ദര സ്വപനമാണ്  മലബാറിലെ ജനങ്ങള്‍ തല്ലി കെടുത്തിയത്  .

കേരളത്തില്‍ ഏതൊക്കെ വകുപ്പുകളില്‍ നിന്നും കൂടുതല്‍ " തുട്ട് " അഥവാ പണം കയ്യില്‍ കിട്ടും എന്ന് ഏറ്റവും കൂടുതല്‍ അറിവുള്ള ആളാണ്‌ സഖാവ് അച്യുതന്‍ .കാരണം , ഭരണം ഒഴിഞ്ഞിട്ട് അധിക നാളുകള്‍ ആയില്ലല്ലോ . വ്യക്തമായ രൂപരേഖ തയ്യാറാക്കി അടുത്ത അഞ്ചു വര്ഷം എങ്ങനെയൊക്കെ കാശുകള്‍ സംഘടിപ്പിക്കാം എന്ന ആശയിലാണ് അച്യുതന്‍ കരുക്കള്‍ നീക്കിയത് എന്ന് വ്യക്തം .ആ ആശാദീപത്തിലാണ് ആ മുടിഞ്ഞ കുഞ്ഞാലി മണ്ണ് വാരിയിട്ടത് എന്നോര്‍ക്കുമ്പോള്‍ അച്ചുതന്റെ കലി അടങ്ങുമോ ?? സ്മാര്‍ട്ട് സിറ്റി , കേന്ദ്ര വിഹിതം , 12  ബീവറേജ് കടകള്‍ .. അങ്ങനെ അങ്ങനെ കിടക്കുകയല്ലേ സംഭവങ്ങള്‍ ...

മന്ത്രിയായാല്‍ മാക്സിമം കട്ട് മുടിച്ച്‌ തുട്ട് തട്ടണം എന്നാണ് എന്റെ അഭിപ്രായം .പിടിക്കപ്പെടരുത് എന്ന് മാത്രം ..ഏതൊക്കെ വകുപ്പുകളില്‍ നിന്നും എങ്ങനെയൊക്കെ കായ് തട്ടാം എന്ന് പരിചയ സമ്പന്നനായ സഖാവില്‍ നിന്നും നേരിട്ട് തന്നെ അന്വഷിക്കാവുന്നതാണ് .എല്ലാ സഹായങ്ങളുമായി വേലിക്കകത്തെ  അച്യുതന്‍ സഖാവ് കാത്തിരിപ്പുണ്ടാകും .


സാമ്രാജ്യാത്വ ശക്തികളെ പിന്തുടരുന്നു !

കേരളത്തിലും ബംഗാളിലും ഇടതുപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെടുക എന്നത് അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ആഗ്രഹമായിരുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും പുശ്ചിച്ചു തള്ളിയിരുന്നു .എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന വകുപ്പ് വിഭജന വിവാദങ്ങള്‍ കണ്മുന്നില്‍ തെളിയുമ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമായിരുന്നില്ലേ എന്ന് നിങ്ങള്‍ മൂക്കത്ത് വിരല്‍ വെയ്ക്കുന്നെങ്കില്‍ കണക്കായി പോയി !.കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും അമേരിക്കന്‍ ചാരന്മാര്‍ തന്നെയല്ലേ എന്ന് അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ തന്നെ നമുക്ക് അനുമാനിക്കാം .

തദ്ദേശ സ്വയംഭരണം എന്ന വകുപ്പ് മൂന്നായി വിഭജിക്കുക വഴി , വഴിവിട്ട സാമ്രാജ്യ ശക്തികളുടെ പിന്തുടര ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് .മുനീര്‍ വകുപ്പ് വിഭജനത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ബോധ്യപ്പെടുത്തിയിട്ടും വിഭജനം ഗുണകരമാകും എന്ന് പറയുന്നത് എന്താര്തത്തിലാണ് എന്ന് നമ്മള്‍ ചിന്തിക്കണം .

പണ്ട് , പാശ്ചാത്യ ലോകം ഇന്ത്യ പോലുള്ള മൂന്നാം കിട രാജ്യങ്ങളെ അടിമകളാക്കി ഭരിച്ചപ്പോള്‍ അവരുടെ ഭരണ തന്ത്രമായിരുന്നു " വിഭജിച്ചു ഭരിക്കുക " എന്നത് .അതിന് ഒത്താശ ചെയ്തു കൊടുത്തതും ഇതേ രാജ്യത്തെ നാട്ടു രാജാക്കന്മാരായിരുന്നു .കാലാകാലങ്ങളായി ഇതേ തന്ത്രം തന്നെയാണ് പാശ്ചാത്യ ലോകം പിന്തുടരുന്നത് . വിഭജിക്കുക , പിന്നീട് ഭരിക്കുക .. അനുഭവിക്കുവാന്‍ പാവപ്പെട്ട ജനങ്ങള്‍ തന്നെ അന്നും ഇന്നും .സാധുക്കളായ രാജ്യങ്ങള്‍ക്ക് ആയുധവും പണവും നല്‍കി അവരെ പിന്നീട് ഭീകരരുടെ പട്ടികയില്‍ ചേര്‍ക്കുക , മറ്റു ലോകരാജ്യങ്ങളെ ആക്രമിക്കുവാന്‍ പ്രേരിപ്പിക്കുക ..തദ്ദേശ വാസികള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക ഇതെല്ലാം ഇതിന്റെ ഭാഗമാണ് .

ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിയും ചേര്‍ന്ന് ബോധപൂര്‍വ്വം കേരളത്തിലെ ജനങ്ങളെ വിഭജിച്ചു ഭരിച്ച് , അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് അടിമകളാക്കുന്ന തന്ത്രം മുളയിലെ നുള്ളിക്കളയേണ്ടതാണ് .അഥവാ അവര്‍ ബോധത്തോടെയല്ല അങ്ങനെ ചെയ്യുന്നതെങ്കില്‍ അവരെ ബോധവല്‍ക്കരിക്കേണ്ട ആവശ്യം നമ്മള്‍ ബ്ലോഗര്‍മാരില്‍ നിക്ഷിപ്തമാണ് എന്നറിയിച്ചു കൊണ്ട് നിര്‍ത്തുന്നു .

ജയ്‌ കേരളം .

Friday, May 27, 2011

കുടിയന്മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം .

കഴിഞ്ഞാഴ്ച അധികാരത്തില്‍ എത്തിയ കേരള സര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു സര്‍ക്കാര്‍ ആകുമെന്ന നമ്മുടെ പ്രതീക്ഷകള്‍ക്ക് ഭ്രംശം സംഭവിക്കുന്ന ഉത്തരവുകളാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത് .ഒരു രൂപയ്ക്ക് അരി കൊടുക്കും എന്ന പ്രഖ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ നമ്മള്‍ കുടിയന്മാരാണ് എന്ന സത്യം മറച്ചു വെച്ച് കൊണ്ടല്ല ഇത് പറയുന്നത് .കേരളീയ ജനതയ്ക്ക് ഓണ സമ്മാനമായി ഒരു രൂപയ്ക്കു അരി കൊടുക്കുമ്പോള്‍ ,ഒരു ബിയര്‍ കുപ്പിക്ക്‌ രണ്ടു കിലോ അരി വാങ്ങാം എന്ന സന്തോഷത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് പുതിയ സര്‍ക്കാരിന്റെ മദ്യനയ പ്രഖ്യാപനം .

ഉത്സവ വേളകള്‍ ആഘോഷിക്കപ്പെടെണ്ടവയാണ് എന്ന് ഈ സര്‍ക്കാരിനെ നമ്മള്‍ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട കാര്യമില്ല . സാധാരണക്കാരന്റെ വിഷയങ്ങളില്‍ എന്നും ഇടപെടാറുള്ള "ഹൃദയ പക്ഷ " സര്‍ക്കാര്‍ , കഴിഞ്ഞ ഭരണകാലത്ത് അനുവദിച്ച പന്ത്രണ്ട് മദ്യവില്പന ശാലകളാണ് ഈ സര്‍ക്കാര്‍ വിലക്കിയത് എന്ന് പറയുമ്പോള്‍ നമ്മള്‍ കുടിയന്മാരുടെ ഹൃദയ വിങ്ങലുകള്‍ എത്രത്തോളം ഈ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്‌ എന്ന് നമ്മള്‍ മനസിലാക്കണം .മാത്രമല്ല , പുതിയ മദ്യഷാപ്പുകള്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനം നമ്മുടെ മനസിലെ വെള്ളിടിയാണ് എന്ന് പറയാതെ തരമില്ല .ഓണവും ക്രിസ്തുമസും ഹര്‍ത്താലുകളും തിരഞ്ഞെടുപ്പുകളും കുപ്പികള്‍ ഇല്ലാതെ എങ്ങനെ ആഘോഷിക്കണം എന്ന് കൂടി സര്‍ക്കാര്‍ നമ്മള്‍ കുടിയന്മാരെ ഉത്ബോധിപ്പിക്കണം എന്ന് മാത്രമേ നമ്മുടെ ആവശ്യമായിട്ട് ഉള്ളു .

സര്‍ക്കാരിന്റെ കുടിയന്മാരോടുള്ള അവഹേളന നയം എത്രയും വേഗം തിരുത്തേണ്ടതാണ് . സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ ഏറ്റവും കൂടുതല്‍ നികുതി പണം എത്തിക്കുന്ന നമ്മള്‍ കുടിയന്മാരെ അവഗണിക്കുന്ന ഈ സര്‍ക്കാര്‍ എത്രയും വേഗം രാജി വെയ്ക്കണം എന്ന ആവശ്യവുമായിട്ടുള്ള സമര മാര്‍ഗങ്ങളുമായി നമ്മള്‍ മുന്നോട്ടു പോകേണ്ടതുണ്ട് .സംസ്ഥാനം ഒട്ടാകെ ഹര്‍ത്താലുകള്‍ , മറ്റു സമരമാര്‍ഗങ്ങള്‍ , കോലം കത്തിക്കല്‍ എന്നിവ സംഘടിപ്പിക്കണം .ഇതിനായി സംസ്ഥാനത്തെ കുടിയന്മാര്‍ ഒന്നായി , ഒരേ കെട്ടായി , തലേ കെട്ടി ,അരേ കെട്ടി ,കെട്ട് വിട്ട് ഉണരേണ്ടതായിട്ടുണ്ട് .സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി എന്റെ താറാവിനേയും കുഞ്ഞുങ്ങളെയും സംഭാവന ചെയ്യുന്നു . കുപ്പിയുടെ കൂടെ പൊരിച്ചടിക്കാന്‍ ബെസ്റ്റാണ് !

Thursday, May 26, 2011

മുസ്ലീമുകളുടെ കൊലയാളിയെ അറസ്റ്റു ചെയ്തു !

കഴിഞ്ഞ പതിനാറു വര്‍ഷമായി സെര്‍ബിയ തേടി നടന്ന  ചോരകൊതി മാറാത്ത പട്ടാളക്കാരനെ ഇന്ന് സെര്‍ബിയ അറസ്റ്റ് ചെയ്തു .92 -95 ലെ സെര്‍ബിയന്‍ യുദ്ധത്തില്‍ സെര്‍ബിയയുടെ ടോപ്‌ കമാണ്ടര്‍ ആയിരുന്നു റാറ്റ്കോ മാല്‍ടിക്.അന്ന് ആ യുദ്ധത്തില്‍ 8000 -ല്‍ പരം മുസ്ലീം കുട്ടികളെയും യുവാക്കളെയുമാണ്‌ തിരഞ്ഞു പിടിച്ചു ഉന്മൂലനം നടത്തിയത് .
69  വയസുകാരനായ മാല്‍ടിക് ലോകത്തിലെ ഏറ്റവും വിലകൂടിയ പിടികിട്ടാപുള്ളിയായിരുന്നു .92 -95 കാലത്ത് സെര്‍ബിയയുടെ ടോപ്‌ ക മാണ്ടാര്‍ ആയ ഈ ചോര കൊതിയന്‍ ലക്ഷക്കണക്കിന്‌ ആളുകളെ കൊന്നൊടുക്കുകയും ഏകദേശം രണ്ടു കോടിയില്‍ പരം ആളുകളെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും പാലായനം ചെയ്യിക്കുകയും ചെയ്തിരുന്നു . പൊതുവായ സ്ഥലത്ത് ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തി .ചിലരെ ജീവനോടെ കുഴിച്ചു മൂടി .കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും .കൊച്ചു കുട്ടികളെ അമ്മമാരുടെ മുന്നില്‍ വെച്ച് തലകൊയ്തെടുത്തു .യുദ്ധത്തടവുകാരനായി പിടിച്ച ഒരു മുത്തശനെ കൊണ്ട് ചെറുമകന്റെ കരള്‍ നിര്‍ബന്ധപൂര്‍വ്വം കഴിപ്പിച്ചു .ചോരമണക്കുന്ന കഥകള്‍ അങ്ങനെ അനവധി .
ചോരമണക്കുന്ന ചെന്നായ്ക്ക് ഇപ്പോള്‍ പ്രായത്തിന്റെതായ അസുഖങ്ങള്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വക്കീല്‍ പറയുന്നത് . വലത്ത് ഭാഗത്തെ കൈ തളര്‍ന്നിരിക്കുന്നു .അവശനാണ് . ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നീതിന്യായങ്ങള്‍ വിധിക്കട്ടെ .മാല്‍ടിക്കിന്റെ അറസ്റ്റ് , ലിബിയന്‍ ഭീകരവാദിയും ഭരണാധികാരിയുമായ മുഹമ്മദ്‌ ഗദ്ദാഫിക്ക് നല്ലൊരു പാഠമാകും നല്‍കുക എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്

ഇതെന്നാ കോപ്പിലെ എടവാടാ ?


ഭരണം മാറുകയും തിരിയുകയും വരികയും പോകേം ഒക്കെ ചെയ്യുമെങ്കിലും ക്രിക്കറ്റര്‍മാര് നമ്മുടെ കണ്‍ കണ്ട ദൈവങ്ങളെപ്പോലെയാണ് നമ്മള്‍ കണ്ടുകൊണ്ടിരുന്നത്‌ .അതാണ്‌ നമ്മുടെ പാരമ്പര്യം ! സച്ചിന്‍ മോന് ഭാരത രക്നം കൊടുക്കണം എന്ന് വാശി പിടിച്ചു കരയുമ്പോള്‍ ബംഗാള്‍ ദാദ സൌരവ് ഗാംഗുലിക്ക് ഇടതു പക്ഷ സര്‍ക്കാര്‍ ക ( കു )നിഞ്ഞു നല്‍കിയ അറുപത്തി മൂന്ന് ഏക്കര്‍ ഭൂമി തിരികെ നല്‍കണം എന്ന് പറയുന്നതിന്റെ രാഷ്ട്രീയ തന്ത്രം എനിക്ക് മനസിലാകുന്നില്ല .ആന മെലിഞ്ഞു എന്ന് കരുതി അതിനെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത് ഏത് കോപ്പിലെ നിയമമാണ് എന്ന് മനസിലാകുന്നില്ല .ബംഗാളില്‍ മാത്രമല്ല ,കേരളത്തിലും നമ്മുടെ അച്യുത സഖാവ് ആര്‍ക്കൊക്കെയോ ഭൂമി വെറുതെ കൊടുത്തു എന്ന് കേട്ടിരുന്നു .സൌരവിന്റെ ഭൂമി തിരികെ കൊടുക്കണം എന്ന് പറയുന്ന സുപ്രീം കോടതി എന്തുകൊണ്ട് കേരളത്തില്‍ ഇടപെടുന്നില്ല എന്നാണ് നമ്മുടെ ചോദ്യം !. വാക്കും ഭൂമിയുമോക്കെയല്ലേ അങ്ങനെ വെറുതെ കൊടുക്കാന്‍ കഴിയു എന്ന് ഈ കോടതി എന്നാണ് മനസിലാക്കുന്നത്‌ ?
ബംഗാളിലെ ഉപ്പു തടാകത്തിനടുത്ത് രാജ്യാന്തര നിലവാരമുള്ള ഒരു ക്രിക്കറ്റ് അക്കാദമി പണിയുവാന്‍ ഏതൊരു ക്രിക്കറ്റ് ദൈവത്തിനും തോന്നും .അത്രെയേ ഗാംഗുലിക്കും തോന്നിയുള്ളൂ . നല്ലൊരു കാര്യത്തിനല്ലേ ഭൂമി കൊടുക്കുന്നത് എന്ന് കരുതി , ഇടതുപക്ഷ സര്‍ക്കാര്‍ ചുളു വിലയ്ക്ക് ഭൂമി കൊടുക്കുകയും ചെയ്തു .അതിപ്പം തിരികെ വേണം എന്ന് പറയുന്നത് , ഇന്ത്യയിലെ ക്രിക്കറ്റ് മൃദുല വിശ്വാസങ്ങള്‍ക്ക് മൃഗീയമായി പോറല്‍ ഏല്‍പ്പിക്കുകയാണ് എന്ന് പറയാതെ തരമില്ല . ക്രിക്കറ്റിനു മേലുള്ള കോടതിയുടെ കുതിര കയറ്റം എത്രയും വേഗം അവസാനിപ്പിച്ചേ മതിയാകു. കോടതിയുടെ ഈ നടപടിക്കെതിരെ ശക്തമായി സന്ഘടിക്കുവാന്‍ ഇവിടുത്തെ ക്രിക്കറ്റ് വിശ്വാസികളായ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം .മഹത്തായ പാരമ്പര്യമുള്ള  ഇന്ത്യയില്‍ ആത്മീയ പ്രസ്ഥാനങ്ങള്‍ നടത്തുവാന്‍ സ്വാമിമാരും മെത്രാന്മാരും അമ്മമാരും എത്രയോ ഏക്കര്‍ ഭൂമികള്‍ സ്വന്തമാക്കി വെച്ചിരിക്കുന്നു .അതെല്ലാം കോടതി തിരികെ വാങ്ങുമോ എന്നാണ് ഒരു കടുത്ത ക്രിക്കറ്റ് വിശ്വാസിയായ എനിക്ക് ചോദിക്കുവാനുള്ളത് .കോടതിയുടെ തീരുമാനം പുന പരിശോധിക്കും എന്ന് തന്നെ വിശ്വസിച്ചുകൊണ്ട്
ദുഖത്തോടെ നിര്‍ത്തുന്നു .

ഞങ്ങള്‍ നയിക്കും !

ഇന്ത്യയും ചൈനയും ബ്രസീലും സാമ്പത്തിക ശക്തികളായി വളരുന്നുണ്ട്‌ എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആര് നയിക്കും എന്ന ചോദ്യത്തിന് വിരാമമായി ! ഇന്നലെ ഒബാമയാണ് ഇതിനുള്ള ഉത്തരം കണ്ടെത്തിയത് .പാശ്ചാത്യ ശക്തികള്‍ ദുര്‍ബലമായി എന്നത് ചിലരുടെ വ്യാമോഹങ്ങള്‍ മാത്രമാണ് എന്നും ലോകത്ത് സാമ്പത്തിക ശക്തികള്‍ മാത്രം പോരാ , രാഷ്ട്രീയപരമായ മേധാവിത്ത്വവും വേണം എന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഊന്നി പറഞ്ഞു .പാശ്ചാത്യ ശക്തികള്‍ ഒരുമിച്ചു നില്‍ക്കേണ്ട ആവശ്യവും അദ്ദേഹം പറയുകയുണ്ടായി .G8
ഉച്ചകോടിക്ക് അല്പം മുന്‍പാണ് ഒബാമ ഇങ്ങനെ പറഞ്ഞത് .

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ആഗോള വല്‍ക്കരണം മുതലെടുത്ത്‌ കൊണ്ട് ,ഇന്ത്യയും ചൈനയും ബ്രസീലും ശക്തി സംഭരിച്ചു കൊണ്ടിരിക്കുന്നു എങ്കിലും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റ്‌ ഭാഗങ്ങളിലും കണ്ടു വരുന്ന രാഷ്ട്രീയ അസന്തുലിതാവസ്ഥ നാം കണ്ടില്ല എന്ന് നടിക്കുന്നത് അബദ്ധമാണ് .
ഇന്ത്യ സാമ്പത്തിക ശക്തിയായി വളര്‍ന്നു വരുന്ന കാഴ്ച പാശ്ചാത്യ ലോകം അസൂയയോടെയാണ് കാണുന്നത് എന്ന് അനുമാനിക്കാം .ഇത് കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ഭരണ നേട്ടമാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല . കോണ്‍ഗ്രസിന്റെ ഭരണ നൈപുണ്യമെങ്കില്‍ സഖാക്കള്‍ ഭരിക്കുന്ന ചൈന എന്ത് കൊണ്ട് എന്തുകൊണ്ട് എന്ത് കൊണ്ട് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണണം .ഉത്തരം കണ്ടാലും ഇല്ലെങ്കിലും ലോകം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി .അത് അമേരിക്ക തന്നെ !


Wednesday, May 25, 2011

ഭൂതഗ്രസ്തമായ അമേരിക്ക !!
മിച്ചിഗണില്‍ രാവിലെ ആരംഭിച്ച മഴ , മനുഷ്യന്റെ സമനില തെറ്റിച്ചുകൊണ്ട് ഇടിമുഴക്കങ്ങളുടെ അകമ്പടിയോട് കൂടി ഇപ്പോഴും തുടരുകയാണ് . റോഡുകളിലും വീടിന്റെ ബേസ്മെന്റ്കളിലും വെള്ളം കയറി തുടങ്ങി .നാളെയും ഇത് തന്നെ തുടരുവാനാണ് സാധ്യത .
ചില സ്ഥലങ്ങളില്‍ ടോര്‍നാഡോകളും നദികളില്‍ വെള്ളപ്പൊക്കവും .നാല്പതു വര്‍ഷത്തിന് ശേഷമാണ് ടോര്‍ നാഡോകളുടെ ഇത്തരം തുടരന്‍ ആക്രമണം .കഴിഞ്ഞ ഞായറാഴ്ച മിസ്സൌറിയില്‍ അടിച്ച കൊടുംങ്കാറ്റില്‍ ഇതുവരെ 125 പേര്‍ മരിച്ചു . പരിക്കുകള്‍ പറ്റിയവര്‍ അതിലും കൂടുതല്‍ .വിശ്വസിക്കാവുന്നതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നു അവിടെ .

ഇങ്ങനെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്തുകൊണ്ടാണ് എന്ന് അറിയില്ല എങ്കിലും ഈ മാറ്റം വല്ലാത്ത ഒരവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങളെ എത്തിച്ചിരിക്കുന്നത് .ചില മാസങ്ങള്‍ക്ക് മുന്പ് കൂട്ടത്തോടെ മത്സ്യങ്ങളും പറവകളും ചത്തു വീണിരുന്നു .ഡെട്രോയിറ്റ് നദിയിലും ഇങ്ങനെ മത്സ്യങ്ങള്‍ ചത്തു പൊങ്ങി .കേരളത്തിലും ഇങ്ങനെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവം കേള്‍ക്കുകയുണ്ടായി .എന്തെക്കെയോ പ്രതീക്ഷകള്‍ക്ക് അപ്പുറത്ത് സംഭവിക്കുന്നു എന്ന് മാത്രമറിയാം . ധീര വീര ശൂര പരാക്രമികളായ മനുഷ്യന്‍ നിസഹായകനായി ഇങ്ങനെ കാഴ്ചക്കാരനായി നില്‍ക്കുമ്പോള്‍ ആരോ ? ഏതോ ? എന്തോ ? ശക്തി മാത്രം ജയിക്കുന്നു .

ചിത്രങ്ങളും വീഡിയോകളും താഴെ ..

ടോര്‍നാഡോമിസിസിപ്പി നദിയിലെ വെള്ളപ്പൊക്കം


വേര്‍പാടുകളുടെ വേദന !


വേര്‍പാടിന്റെ വേദന എന്താണ് എന്ന്‌ ചെറുതായെങ്കിലും ഇന്നും ഞാനറിഞ്ഞു .കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി എന്‍റെ കൂടെ തന്നെയുണ്ടായിരുന്ന മകന്‍ ഒരാഴ്ചക്ക് വേണ്ടി പഠന ക്യാമ്പില്‍ പോയി .ഇനി ഒരാഴ്ച അവനെ കാണാതെ ഇരിക്കണം എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ അല്പം പ്രയാസം ! ഇതിന് മുന്‍പ് ഇതുപോലെ വേദനകള്‍ പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉണ്ട് .ധാരാളം .പത്ത് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് എന്‍റെ പ്രിയ പിതാവിന്റെ ദേഹവിയോഗം .അത് ഉള്‍ക്കൊള്ളാന്‍ ഏകദേശം രണ്ട് മാസത്തോളം എടുത്തു .ഇപ്പോഴും അതെല്ലാം ഒരു നീറ്റലായി ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ട് .പിന്നെ , കല്യാണം കഴിഞ്ഞു ഒന്‍പതാം ദിവസം ദുബായിലേക്ക് മടങ്ങിയ ഞാന്‍ മൂന്ന് മാസത്തോളം അനുഭവിച്ച വേര്‍പാടിന്റെ ദുഃഖം .ഇതൊക്കെ ഒഴിച്ചാല്‍ എന്‍റെ ജീവിതത്തില്‍ വേര്‍പാടുകളുടെ വേദന അധികം അനുഭവിച്ചിട്ടില്ല .മറ്റുള്ളവരുടെ ദുഃഖങ്ങള്‍ എന്‍റെ ഈ ചെറിയ ദുഖങ്ങലുമായി തട്ടിച്ചു നോക്കുമ്പോള്‍ നിസാരമെന്നു തോന്നാമെങ്കിലും ,വേര്‍പാടിന്റെ ദുഃഖങ്ങള്‍ ഞാന്‍ മനസിലാക്കുന്നു .

കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ഇവിടെ അമേരിക്കയില്‍ എന്‍റെ ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കുകയുണ്ടായി . മകളെ കേട്ടിച്ചയച്ചത് ടെക്സാസില്‍ ഉള്ള ഒരു മലയാളി കുടുംബത്തിലേക്ക് തന്നെ .കഴിഞ്ഞ ആഴ്ച പള്ളിയില്‍ വെച്ചു കണ്ടപ്പോള്‍ മകള്‍ ദൂരെ പോയ സങ്കടത്തില്‍ വളരെയേറെ മാനസിക വിഷമം അനുഭവിക്കുന്നതായി അദ്ദേഹം പറയുകയുണ്ടായി .
എന്നാല്‍ ഇതില്‍ കൂടുതല്‍ സങ്കടപ്പെടുന്ന ഒരു കുടുംബമാണ് എന്‍റെ ഭാര്യയുടെ കുടുംബം ! രണ്ട് മക്കളില്‍ ഒരാളെ കണ്ണെത്താ ദൂരത്തായ ഈ അമേരിക്കന്‍ വനാന്തര്ഭാഗത്ത് അയച്ചത് സഹിക്കാം എങ്കിലും അവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ് ഒറീസയില്‍ വെച്ച്‌ സംഭവിച്ച ഏക മകന്റെ മരണം !!.പതിനെട്ടാം വയസില്‍ ഒറിസയില്‍ വെച്ച്‌ വെള്ളത്തില്‍ മുങ്ങി മരിക്കുകയാണ് ചെയ്തത് .ആ കാലത്ത് ശവം പോലും നാട്ടില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല

എന്നതാണ് ഏറ്റവും ദുഃഖകരം .ഒറിസയില്‍ നിന്നും ഇപ്പോഴും നാട്ടിലേക്ക് ഫ്ലൈറ്റ്കള്‍ ഇല്ല എന്നതാണ് സത്യം . ഒരു മകന്റെ കടമ എന്നത് പോലെ , കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ആ ശവക്കല്ലറ കാണുവാന്‍ ഞങ്ങള്‍ പോയിരുന്നു . രണ്ട് ദിവസത്തെ ട്രെയിന്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ഒറീസയില്‍ എത്തി .വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് മറവ് ചെയ്തത് കൊണ്ടും , നോക്കുവാനും കാണുവാനും ആരും ഇല്ലാത്തത് കൊണ്ടും കാട് പിടിച്ച് കിടന്ന ശവക്കല്ലറ കണ്ടു പിടിക്കുവാന്‍ കുറെയേറെ പ്രയാസപ്പെട്ടു .അതില്‍ കൂടുതല്‍ പ്രയാസമായിരുന്നു അമ്മയെ വീണ്ടും ഒന്ന് കൂടി സമാധാനിപ്പിക്കുവാന്‍ . ചില നേരങ്ങളില്‍ ഇപ്പോഴും ഒറ്റക്കിരുന്നു കരയുന്നത് കാണാം.

വേര്‍പാടുകള്‍ നമ്മളെ വല്ലാത്ത ഒരവസ്ഥയില്‍ എത്തിക്കും .ചെറുതെങ്കിലും അത് ഞാന്‍ ഇന്ന് ഒന്ന് കൂടി മനസിലാക്കുന്നു .മകനെ ഒരാഴ്ച കാണാത്ത വേദന , മകളെ വിവാഹം കഴിപ്പിച്ചയച്ച ഒരു പിതാവിന്റെ വേദന ,ഏക മകനെ എന്നന്നേക്കുമായി നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന ,വേദനകളുടെ അളവുകോലുകള്‍ക്ക് വ്യത്യാസമുണ്ടെങ്കിലും എല്ലാ വേദനകളും പ്രയാസങ്ങളും മനസിനെ ഉലയ്ക്കും. വേദനകളില്‍ നിന്നും ആശ്വാസം നേടുവാന്‍ എല്ലാ മനസുകള്‍ക്കും ഇടയാകട്ടെ എന്ന പ്രാര്‍ത്ഥനകള്‍ മാത്രം .

Monday, May 23, 2011

പേപ്പട്ടികളുടെ ഗ്രാമം !

കഴിഞ്ഞ രണ്ടാഴ്ചയില്‍ ഇത് മൂന്നാം തവണയാണ് ഇങ്ങനെ !

വല്ലാത്ത പരവേശം ..ശരീരമാകെ ഈ തണുത്ത രാത്രി  മൂന്നാം മണി നേരത്തും വെട്ടി വിയര്‍ക്കുന്നു .
തണ്ടര്‍ സ്റ്റോം മുന്നറിയിപ്പ് ടി വി യില്‍ കണ്ടത് കൊണ്ട്  ജനാലകള്‍ എല്ലാം ഭദ്രമായി അടച്ച്
നേരത്തെ ഉറങ്ങാന്‍ കിടന്നതാണ് .. പുറത്ത് ശക്തമായ കാറ്റുകള്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം . മരങ്ങള്‍ ആകെ പിടിച്ചുലയ്ക്കുന്നത് പോലെയുള്ള ഹുങ്കാരം ...ഒരല്പം വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയ ചില നിമിക്ഷങ്ങള്‍ .. ഇനിയും വെള്ളം കുടിക്കണമെങ്കില്‍ താഴെ അടുക്കളയില്‍ എത്തണം . ബെഡ് ലാമ്പിന്റെ സ്വിച്ച് ഓണാക്കാന്‍ പോലും ഭയം എന്നെ അനുവദിക്കാത്ത നീ നേരത്ത് ...

സാധാരണയായി ഞാന്‍ സ്വപ്നം കണ്ടാല്‍ ഭയക്കുന്നതല്ല . മാത്രമല്ല ചില സ്വപ്‌നങ്ങള്‍ കണ്ട് കണ്ണ് തുറക്കുമ്പോഴേ ആ സ്വപ്നം മനസ്സില്‍ നിന്നും മാഞ്ഞിരിക്കും .ഇതങ്ങനെയല്ല ..കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇങ്ങനെ ഉറക്കത്തില്‍ ഭയത്തോടെ ചാടിയെഴുന്നെല്‍ക്കുന്നത് .കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്ന ആ ദിവസം മുതലാണ്‌ ഈ സ്ഥിരം സ്വപനം കാണല്‍ ..എന്തോ എവിടെയോ ഭയാനകമായ സംഭവം നടന്നിരിക്കണം ..അല്ലെങ്കില്‍ ഇങ്ങനെ സ്ഥിരമായി ഒരേ സ്വപ്നം കാണേണ്ടതല്ല .

ഞാന്‍ എന്തിനാണ് ആ ഗ്രാമത്തില്‍ എത്തപ്പെട്ടത് എന്നോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. കിഴക്ക് കിഴക്കുള്ള ഏതോ ദേശത്താണ് ഞാന്‍ എത്തിയതെന്നറിയാം . പക്ഷേ എന്തിനു വേണ്ടിയായിരുന്നു എന്റെ യാത്ര .. ഒരു ലക്ഷ്യവുമില്ലാതെ അലയുന്ന കൂട്ടത്തില്‍ എത്തപ്പെട്ടതോ ? അതോ .. കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല . മറവി പ്രായത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു .പക്ഷേ അവിടെ കണ്ട വിചിത്രമായ കാഴ്ചകള്‍ ... അത് വിട്ടുമാറാന്‍ എന്തിനാണ് ഇത്ര മടി എന്നതാണ് മനസിലാകാത്തത് .
 ഏകദേശം നേരം പ്രഭാതത്തോടാണ് കൂടിയാണ് ഞാന്‍ അവിടെയ്ത്തുന്നത് . തെരുവുകളില്‍ ഭ്രാന്തന്‍ നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു .. കൂര്‍ത്ത പല്ലുകള്‍ കാട്ടി , നാവ് നീട്ടി ,എന്തോ ദ്രാവകം വായില്‍ നിന്നും ഒലിപ്പിച്ചു കൊണ്ട് തെരുവില്‍ കൂടി ഓടിയും ചാടിയും നടക്കുന്നു .വേറെ കുറെ തെരുവ് നായ്ക്കള്‍ , ഏതോ ആഘോഷം ഗ്രാമത്തില്‍ കഴിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ക്ക്  
വേണ്ടിയാണ് എന്ന് തോന്നുന്നു തെരുവിന്റെ ഒരു മൂലയ്ക്ക് ശണ്ട കൂടുകയും തമ്മില്‍ കടിച്ചു കീറുകയും ചെയ്യുന്നു .അവിടെയുള്ള ആളുകള്‍ വളരെ സ്നേഹത്തോട് കൂടിയാണ് ഇവയെ പരിപാലിക്കുന്നത് എന്നാണ് എനിക്ക് മനസിലായത് .ഭ്രാന്തന്‍ നായ്ക്കളെ കൂടെ കൂട്ടുന്നതില്‍ ആളുകളില്‍ യാതൊരു ഭയാശങ്കകളും ഇല്ല എന്ന് വേണം കരുതുവാന്‍ . മാത്രമല്ല തങ്ങളുടെ ഭ്രാന്തന്‍ നായ്ക്കളുടെ മഹത്വം ഓരോ ആളുകളും തെരുവുകളില്‍ കൂടി വളരെ ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട് .

ഈ ആളുകള്‍ക്കും ഭ്രാന്ത് പിടിച്ചിട്ടുണ്ടോ എന്ന് ഞാന്‍ അല്‍പനേരം ആലോചിച്ചു .അവരുടെ ജല്പനങ്ങളും ആക്രോശങ്ങളും ശ്രദ്ധിച്ചപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത് ..
ആളുകളില്‍ മാത്രമല്ല പ്രകൃതിക്ക് പോലും ഭ്രാന്ത് പിടിച്ചത് പോലെ  ..അവിടെയടിക്കുന്ന കാറ്റില്‍ പോലും മരണത്തിന്റെ ഗന്ധം തിങ്ങി നിറയുന്നു . പ്രദേശം കണ്ടിട്ട് മഴ പെയ്തിട്ടു വര്‍ഷങ്ങള്‍ ആയിട്ടുണ്ടാകണം എന്ന് തോന്നി .ചെളി പുരണ്ട കുറെ കറുത്ത മുഖങ്ങള്‍ .. അവരുടെ കണ്ണുകള്‍ പോലും വന്യമായി എന്തോ തിരയുകയാണ് ..പകമുറ്റിയ വാക് ശരങ്ങളാണ് അവരുടെ നാവിന്‍ തുമ്പ് !!ഒരു തുള്ളി വെള്ളം കിട്ടാന്‍ നാവ് വല്ലാതെ വരളുന്നു ..പക്ഷേ വിഷാംശമുള്ള ഈ വെള്ളം കുടിച്ചാല്‍ ഞാനും ഇവരെപ്പോലെ .....അതൊട്ടും ഓര്‍ക്കാന്‍ കഴിയുന്നില്ല .

ഏറെ നേരം എനിക്കവിടെ നില്‍ക്കാന്‍ തോന്നിയില്ല .എത്രയും വേഗം തിരിച്ചു പോകണം എന്ന ആഗ്രഹം പെട്ടന്നാണ് എന്നില്‍ കടന്ന് കൂടിയത് .അടുത്തു നിന്ന ആളുകളോട് തിരിച്ചു പോകുന്ന വഴികള്‍ അന്വഷിച്ചപ്പോള്‍ പകയുളള ഒരു നോട്ടം നോക്കി വളരെ വേഗം എങ്ങോ പോയി മറഞ്ഞു .ഇനി അധിക സമയം അവിടെ നിന്നാല്‍ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് ഞാന്‍ മനസിലാക്കി .മുകളില്‍ കത്തുന്ന സൂര്യന്‍ അടുത്തടുത്ത് വരുന്നു  .അഴുക്ക് ചാലില്‍ നിന്നും തലയുയാര്‍ത്തി നോക്കിയ ഒരു ഭ്രാന്തന്‍ നായ എന്നെ രൂക്ഷമായി നോക്കി .അപരിചിതന്‍ ആയതു കൊണ്ടാകണം അത് എന്റെ അടുക്കലേക്ക്‌ നാവ് നീട്ടി അടുത്തടുത്ത് വരുന്നു .... ഇനി .. ഇനി .. ഞാനും !!! ഇവരില്‍ ഒരാളായി ഇവിടെ !!!.. ഹോ ...

വംശീയ വിഷം "കലക്കിയ" പോലീസ്കാരി !!അവള്‍ സുന്ദരിയായിരുന്നു .വിടര്‍ന്നു വരുന്ന ചുവന്ന റോസാപ്പൂവ് പോലെ മുഖകാന്തിയുള്ളവള്‍. ശരീരമാസകലം യൂണിഫോര്മില്‍ ആവരണം ചെയ്യാത്തതിനാല്‍ അവളുടെ പൂര്‍ണ്ണമായ ഒരു സൌന്ദര്യം എനിക്ക് ആസ്വദിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും ശരീര അളവുകളില്‍  അവള്‍ കൂടുതല്‍ സൌന്ദര്യമുള്ളവളായി
എനിക്ക് തോന്നി ! കൃത്യതയുള്ള അളവ് കോലുകള്‍ .കണ്ണുകളിലെ തിളക്കം എന്നെ കൂടുതലായി അവളിലേക്ക്‌ ആകര്ഷിച്ചുവോ എന്ന സന്ദേഹം !
അവര്‍ രണ്ടു പേരായിരുന്നു . ഒരാണും ഒരു പെണ്ണും . സൈക്കിളില്‍ ഡെട്രോയിറ്റ് നദിക്കരയില്‍ കൂടി സേര്‍ച്ച്‌ ചെയ്യുന്ന ബോര്‍ഡര് സെക്യൂരിറ്റി ഫോര്‍സിലെ രണ്ടു പേര്‍ .ഒന്നുറക്കെ വിളിച്ചു കൂവിയാല്‍ നദിയുടെ അക്കരയിലെ കാനഡയില്‍ നിന്നും ആളുകള്‍ കേള്‍ക്കും ! അത്ര അടുത്താണ് ഡെട്രോയിറ്റ് നദിയുടെ കരയും കാനഡയും തമ്മിലുള്ള ദൂരം !
ഞാന്‍ മുന്‍പ് താമസിച്ചിരുന്നത് ഈ നദിയുടെ കരയിലായിരുന്നു .ഇപ്പോള്‍ മുപ്പതു മൈല്‍ ദൂരെ വെസ്റ്റ് ബ്ലൂം ഫീല്‍ഡ് എന്ന കുന്നിന്‍ ചരുവില്‍ .പ്രകൃതിയുടെ എല്ലാ കലാവിരുതും ചാലിച്ചെഴുതിയതാണ് വെസ്റ്റ് ബ്ലൂം ഫീല്‍ഡ് . വനങ്ങളും തടാകങ്ങളും പൂമ്പാറ്റകളും കിളികളും അങ്ങനെ കണ്ണിന് വിരുന്നു പകരുന്നതെന്തും ഇവിടെ ലഭ്യം . എന്റെ അയല്‍ക്കാരും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നു ചേര്‍ന്നവര്‍ . മുന്‍പിലെ മൂന്നു വീടുകളില്‍ ഇറാക്കില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുടിയേറിയ കാത്തലിക് വിശ്വാസികള്‍ . എന്റെ വീടിന് പിറകില്‍ കാണുന്ന വീടാണ് ചൈനയില്‍ നിന്നും വന്നു ചേര്‍ന്ന ഒരാള്‍ . വീടിന് ഇടതു വശത്തുള്ള കുടുംബം ഒരു ജൂതന്‍ .അവര്‍ക്ക് നടുവിലായി ഇന്ത്യയില്‍ നിന്നും വന്നു ചേര്‍ന്ന ഈ ഞാനും .ഞങ്ങള്‍ തമ്മില്‍ വംശീയപരമായ യാതൊരു വിധ ചര്‍ച്ചകളും ചെയ്യാതെ സമാധാനമായി പൊയ്ക്കൊണ്ടിരുന്ന കാലം .

ഇവിടെ മഞ്ഞു കാലം കഴിഞ്ഞ് മരങ്ങള്‍ പൂവിളികള്‍ തുടങ്ങി . നദിയിലെ മഞ്ഞുകള്‍ ഉരുകി മീനുകള്‍ കൂട്ടത്തോടെ ഞങ്ങളെ വിളിക്കുവാന്‍ തുടങ്ങിയ സമയത്താണ് , മുപ്പതു മൈല്‍ യാത്ര ചെയ്ത് എന്റെ പഴയ കൂട്ടുകാരായ മീനുകളെ കാണുവാന്‍ ഞാന്‍ ഡെട്രോയിറ്റ് നദിക്കരയില്‍ എത്തിയത് .നദിക്കരയില്‍ നിന്ന് തിരിയുവാന്‍ സ്ഥലമില്ലാതെ ചൂണ്ടക്കാര്‍ സ്ഥലങ്ങള്‍ കൈയടക്കിയിരിക്കുന്നു .എല്ലാവര്ക്കും നിറയെ പലതരം വലിയ മീനുകള്‍ കിട്ടിയിരിക്കുന്നു .

നേരം വൈകിയപ്പോഴാണ് ഞാന്‍ നദിക്കരയില്‍ എത്തിയത് . ഇനി ഏറി വന്നാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ നദിക്കര വിജനമാകും .ചിലരൊക്കെ മടക്കയാത്ര ആരംഭിച്ചു .അപ്പോഴാണ്‌ ഞാന്‍ കണ്ട സുന്ദരി സൈക്കിളില്‍ അവിടെയെത്തിയത് . ചിലരോടൊക്കെ എന്തെല്ലാമോ ചോദിച്ച് അവര്‍ ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തും എത്തി അവള്‍ സൈക്കിളില്‍ നിന്നും ഇറങ്ങാതെ അമേരിക്കന്‍ പൌരനാണോ എന്ന് ചോദിച്ചു.ഞാന്‍ പറഞ്ഞു അല്ല ഇന്ത്യന്‍ പൌരനാണ്  ഉടനെ തന്നെ അമേരിക്കന്‍ പൌരന്‍ ആകും എന്ന് അറിയിച്ചു  .ഏറിയാല്‍ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ അമേരിക്കന്‍ പൌരന്‍ ആകും .എങ്കില്‍ ഗ്രീന്‍ കാര്‍ഡ്‌ കാണട്ടെ എന്നായി അവള്‍ . ഞാന്‍ സാധാരണയായി ഗ്രീന്‍ കാര്‍ഡ്‌ കൈയ്യില്‍ കൊണ്ട് നടക്കാറില്ല അങ്ങനെ നിയമവും ഇല്ല . ഗ്രീന്‍ കാര്‍ഡ്‌ ഇല്ല പകരം ഡ്രൈവിംഗ് ലൈസന്‍സ് പോരെ എന്നായി ഞാന്‍ .ഗ്രീന്‍ കാര്‍ഡ്‌ ഇല്ലാത്തത് കൊണ്ട് കേസ് എടുക്കാന്‍ വകുപ്പുണ്ട് എന്നും ,ചിലപ്പോള്‍ കനത്ത തുക ഫൈന്‍ ആയി ഒടുക്കേണ്ടി വരും എന്നും അവള്‍ . എന്നാല്‍ കൂടെയുള്ള പോലീസ്കാരന്‍ പെട്ടന്ന് കാര്യങ്ങളില്‍ ഇടപെട്ടത് കൊണ്ട് സംഗതി സീരിയസ് ആകാതെ രക്ഷപെട്ടു . മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും ധാരാളം അനധികൃത കുടിയേറ്റക്കാര്‍ ഈ നദിയില്‍ കൂടി
എത്താറുണ്ട് എന്നും ഒസാമയുടെ മരണശേഷം കര്‍ശനമായ പരിശോധനകള്‍  ഇവിടെ നടക്കാറുണ്ട് എന്നും അപ്പോഴാണ്‌ എനിക്ക് മനസിലാകുന്നത് .അറബികള്‍ എന്ന് തോന്നുന്നവരെയാണ് അവര്‍ കൂടുതലായി പരിശോധിക്കുന്നത് .

ഗ്രീന്‍ കാര്‍ഡ്‌ കൊണ്ട് നടക്കണം എന്ന നിയമം ഡെട്രോയിറ്റ് ഭാഗത്തില്ല . അരിസോണയില്‍ ഇതിനു മുന്‍പ് ബഹളം നടന്നതും ഇത്തരത്തില്‍ ഏതോ  സംഭവത്തെ തുടര്‍ന്നാണ്‌ എന്ന് വൈകിയാണ് എനിക്ക് ബള്‍ബ്‌ കത്തിയത് . ഗള്‍ഫില്‍ ആയിരുന്ന സമയത്ത് "പത്താക്ക " " ഇക്കാമ " കൊണ്ട് നടക്കാറുണ്ടായിരുന്നു എങ്കിലും അമേരിക്കയില്‍ അതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല ഇതുവരെ .നിയമ വിരുദ്ധമായി എന്റെ ദേശത്തെ ചോദ്യം ചെയ്ത പോലീസ്കാരിയെ പ്രതിയാക്കി കേസ് കൊടുക്കാമായിരുന്നിട്ടും ,ഞാന്‍ അതൊന്നും ആ സമയം ഓര്‍ത്തില്ല .
വികാരവും വിവേകവും ഒരുപോലെ ഒരേ സമയം വര്‍ക്ക്‌ ചെയ്യില്ല എന്ന് പിന്നീട് എപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ??

Saturday, May 21, 2011

...ങ്കിലും..... ന്റെ ...യൂദ്യേ!!

അമേരിക്കന്‍ പാസ്റ്ററുടെ കണക്കും പ്രകാരം ഇന്നാണ് ലോകം അവസാനിക്കേണ്ടത് . രാവിലെ മുതല്‍ ലോകം അവസാനിക്കുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരുന്നു കണ്ണുകള്‍ കഴച്ചത് മിച്ചം . ഒരു ചുക്കും സംഭവിച്ചില്ല !! എന്നാല്‍ പിന്നെ ബ്ലോഗി തന്നെ മരിക്കാം എന്ന് കരുതുകയാണ് . ഇന്ന് ലോകം അവസാനിക്കും എന്ന് കരുതി , കുറെയേറെ പെയ്മെന്റ് കുടിശികയായി ഇട്ടിരുന്നു .അതിന്റെ ഫൈന്‍ കൂടി ആയപ്പോള്‍ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ .

ലോകം അവസാനിക്കും എന്ന് പറഞ്ഞപ്പോള്‍ പോലും സംഭവിക്കാത്ത ദുഖവും അത്ഭുതവുമാണ് ഇന്ന് രാവിലെ വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് . തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ മുതല്‍ വരുന്ന മന്ത്രിസഭയില്‍ മന്ത്രിയാകും എന്ന പ്രതീക്ഷയില്‍  കാത്തു കാത്തിരുന്ന ഒരു " പാവം പയ്യന്റെ " മനസിലല്ലേ ആ ഊമ്പന്‍ ചാണ്ടി തീകോരിയിട്ടത് . കാണാവുന്ന ദേവീ ദേവന്മാരെ എല്ലാം കണ്ടു ! തുലാഭാരവും നടത്തി, വിശുദ്ധ യൂദാ സ്ലീഹായ്ക്ക് പ്രതെയ്ക പ്രാര്‍ത്ഥനകളും കഴിച്ചിട്ടും , ഒടുവില്‍ യൂദായും കൈവിട്ടല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ കൂടുതല്‍ സങ്കടം ! ഇത് യൂദായും കൂടി ചേര്‍ന്നുള്ള ഒരു ചതിയാണ് എന്നേ ഞാന്‍ പറയു !!
ചേട്ടന് മന്ത്രി സ്ഥാനം കൊടുക്കണം എന്ന് പത്മജയും , മന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ "മൊരളി"യാണ് എന്ന് വെള്ളാപ്പള്ളിയും പറഞ്ഞിട്ടും , എന്തര്‍ത്ഥത്തിലാണ്  
 മുരളിയെ ഉമ്മന്‍ മാറ്റി നിര്‍ത്തിയത് എന്ന് മനസിലാകുന്നില്ല . ചെന്നിത്തലയുടെ പുറകെ നടന്ന് മന്ത്രിസ്ഥാനം വേണോ വേണോ എന്ന് ചോദിച്ചത്  മന്ത്രിസ്ഥാനങ്ങള്‍ കേരളത്തില്‍ കുറവായത് കൊണ്ടല്ല എന്ന് നമുക്കറിയാം . ഒന്നോ രണ്ടോ വകുപ്പുകള്‍ കൂടി കൂടുതല്‍ ഉണ്ടാക്കാന്‍ ഈ കാലത്ത് വലിയ പ്രയാസവുമില്ല .പിന്നെയും എന്തിന് മുരളിയെ മാറ്റി നിര്‍ത്തി ?ഇത് ചതിയാണ് ! ചതിയാണ് !! ചതിയാണ് !!.

കരുണാകരനും അന്തോണീസ് പുണ്യാളനും തമ്മില്‍ കീരീം പാമ്പുമായിരുന്നു എങ്കിലും മുരളിയുടെ കാര്യത്തില്‍ അന്തോണീസു പുണ്യാളന് പ്രത്യേക മമതയുണ്ടായിരുന്നു എന്നാണ് കേള്‍വി .മുരളിയെ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെടുത്തതും അന്തോണി ഇടപെട്ടിട്ടാണ് .പിന്നെയും ഹൈ കമാണ്ടില്‍
എന്താണ് സംഭവിച്ചത് എന്നറിയില്ല !! അന്തോണിക്ക് ഈ കാര്യത്തില്‍ ഇടപെട്ടു കൂടായിരുന്നോ ?ചിലപ്പോള്‍ യൂദാ ശ്ലീഹയോടുള്ള പ്രാര്‍ത്ഥനയില്‍ കാര്യമായ കുറവ് സംഭവിച്ചത് കൊണ്ടാകണം ഇങ്ങനെ എല്ലാം സംഭവിച്ചത് .ഇനിയുള്ള കാലം  മുട്ടിന്മേല്‍ നിന്ന് യൂദാ സ്ലീഹയോടു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ ചിലപ്പോള്‍ അപേക്ഷ കേട്ടൂടായ്കയില്ല .യൂദാ ശ്ലീഹ പ്രാര്‍ത്ഥന കേട്ടാലും ഉമ്മന്‍ചാണ്ടി
കേള്‍ക്കുമോ എന്നതാണ് ഇപ്പോഴത്തെ  സന്ദേഹം ! എന്നിരുന്നാലും പ്രാര്‍ത്ഥനകള്‍ക്ക് കുറവ് വരുത്തണ്ട .
ആശംസകള്‍ .

Friday, May 20, 2011

മൂന്നോ അല്ലെങ്കില്‍ നാലോ പെണ്ണുങ്ങള്‍ !!

സ്ത്രീ ,അബലയാണ് ചപലയാണ് തബലയാണ് എന്നെല്ലാം പറഞ്ഞ് സമൂഹത്തിന്റെ മതില്‍ കെട്ടിനകത്ത് സ്ത്രീകളെ ഒതുക്കി നിര്‍ത്തിയിരുന്ന
 കാലം കഴിഞ്ഞിരിക്കുന്നു  . ഇപ്പോഴും " ചില മതങ്ങള്‍ " മതത്തിന്റെ കരിങ്കല്‍ കെട്ടിനകത്ത് സ്ത്രീയെ തളച്ചിടുവാന്‍ ശ്രമിക്കുന്നു എങ്കിലും കാലക്രമേണ അവരും പുറത്തു വരും എന്ന് തന്നെയാണ് വിശ്വാസം . ഇന്നലെ വരെ അമ്മ എന്ന മറവില്‍ സ്ത്രീയെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടുകയായിരുന്നു പതിവ് .എന്നാല്‍ കുടുംബത്തിന്റെ ഭരണം മാത്രമല്ല , രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണം തങ്ങളുടെ കയ്യില്‍ സുസ്ഥിരമായിരിക്കും എന്ന് തെളിയിക്കുകയാണ്  ഒരു കൂട്ടം സത്രീകള്‍.

ഇന്ത്യയുടെ ഭരണം ഇപ്പോള്‍ മൂന്ന് കയ്കളില്‍ ഭദ്രമായിരിക്കുകയാണ് .സോണിയ - മമത - ജയലളിത എന്നീ ത്രിമൂര്‍ത്തികളിലാണ്‌ ഇപ്പോള്‍ രാജ്യത്തിന്റെ കണ്ണുകള്‍ മുഴുവന്‍ . കേരളത്തിനുമുണ്ട് ഇങ്ങനെ ഒരാള്‍ . സംസ്ഥാനത്ത് നിന്നും ആദ്യമായി ഒരു ആദിവാസി സ്ത്രീ മന്ത്രിയാകുവാന്‍ ‍ പോകുന്നു . സ്ത്രീ എന്ന പരിഗണ കൊണ്ടാണ് ജയലക്ഷ്മിക്ക് നറുക്ക് വീണതെങ്കിലും , ആദിവാസി സമൂഹത്തില്‍ നിന്നും ഒരാള്‍ മന്ത്രിയാകുന്നത്  കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ .കേരള സര്‍ക്കാരില്‍ അത് കൊണ്ട് തന്നെ ഇത്തവണ മാറ്റത്തിന്റെ തുടക്കമായി എന്ന് പറയാം . രാഹുലിന്റെ സെലെക്ഷന്‍ കേരളത്തില്‍ മോശമായില്ല .യു .ഡി എഫില്‍ നിന്നും ജയിച്ചു കയറിയ ഏക വനിതാ എം എല്‍ എ ആണ് മാനന്തവാടിയിലെ ജയലക്ഷ്മി .
മമത , മാറ്റത്തിന്റെ തുടക്കവുമായി പശ്ചിമ ബംഗാളില്‍ ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു .ആ കൊടും കാറ്റില്‍ തകര്‍ന്നു വീണത്‌ മുപ്പത്തി അഞ്ചു വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണമാണ് . പാര്‍ട്ടി വീണിടത്ത് നിന്നും ഇനി എഴുന്നെല്‍ക്കുമോ എന്ന് ഒരു കണിയാനും പറയാന്‍ കഴിയില്ല . തമിഴ്നാട്ടില്‍ ഡി.എം .കെ സര്‍ക്കാരിനെ മറി കടന്നു വന്ന ജയലളിത ! രാജീവിന്റെ മരണശേഷം കുടുംബഭാരവുമായി ഒതുങ്ങി കഴിയാതെ ,ശക്തയായി തിരികെ വന്ന് കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശിയായ സോണിയ ! ഇന്ത്യയില്‍ സ്ത്രീകള്‍ അടുക്കളകളില്‍ നിന്നും അരങ്ങത്തെത്തി കഴിഞ്ഞു . ഇനി ആണുങ്ങള്‍ മാനം മര്യാദക്ക് ഇവരെ അനുസരിച്ച് കഴിയണം ( വേണമെങ്കില്‍ ).ഇങ്ങനെ മൂന്നോ നാലോ പെണ്ണുങ്ങള്‍ , ഭാരതത്തിലെ നാരി സങ്കല്‍പ്പങ്ങള്‍ തന്നെ തിരുത്തി കുറിച്ചു എന്ന് വേണം പറയുവാന്‍ .അടുക്കളകളില്‍ മാത്രമല്ല അരങ്ങത്തും അവര്‍ക്ക് ശോഭിക്കുവാന്‍ കഴിയും എന്ന് തെളിയിക്കുന്നു .
ഇന്ത്യയില്‍ ഇങ്ങനെ മാറ്റം നടക്കുമ്പോഴും , ഇത് വരെ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു സ്ത്രീയും  പ്രസിഡന്റ്‌ പദവി അലങ്കരിച്ചിട്ടില്ല എന്നത് ഒരു "നഗ്ന" സത്യമാണ് .ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ ഇവിടെയും ഇങ്ങനെ ഒരു മാറ്റം വരും എന്ന് കരുതാം .

ജയലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍ .കന്നി അങ്കത്തില്‍ തന്നെ എം.എല്‍ എ യും അത് വഴി മന്ത്രിയുമായിരിക്കുന്നു ജയലക്ഷ്മി .
 സമൂഹത്തില്‍ ഇങ്ങനെയുള്ളവര്‍ ഉയര്‍ന്നു വരേണ്ടത് ആവശ്യമാണ്‌ . 

കനിമൊഴി കുഴഞ്ഞു ചക്ക പോലെ !

കനിമൊഴി ആരാണ് എന്ന് ആരോടെങ്കിലും വിശദമാക്കണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല .അത്രയേറെ "പ്രശസ്ത"യാണ് കനി മൊഴി .എങ്കിലും ചില കാര്യങ്ങള്‍ പറയണം തോന്നുന്നത് കൊണ്ടാണ് ഈ എഴുത്ത്.
സുന്ദരികളായ സ്ത്രീകള്‍ ,അവര്‍ എത്ര തെറ്റുകാര്‍ ആണെങ്കിലും ജയില്‍ പോലുള്ള ഒരു ഇരുണ്ട സംവിധാനത്തിലേക്ക് അയക്കുന്നതില്‍ എനിക്ക് ശക്തമായ വിയോജിപ്പുണ്ട് .അതോടൊപ്പം അവരുടെ ജയില്‍ ജീവിതം അസ്വസ്ഥതകള്‍ നിറഞ്ഞതായിരിക്കില്ലേ എന്ന് ഞാന്‍ ശങ്കിക്കുകയും ചെയ്യുന്നു . സീതയെ രാമനോടൊപ്പം കാട്ടിലെക്കയച്ച പാരമ്പര്യം ഉള്ള ആര്‍ഷ ഭാരതത്തില്‍  രാജയോടൊപ്പം കനിമൊഴിയെ അയച്ചതില്‍ അത്ഭുതമോ പുതുമകളോ നിറഞ്ഞതായിരിക്കില്ല എങ്കിലും എന്റെ മനസ് അസ്വസ്ഥമാണ് .എത്ര വലിയ തെറ്റുകള്‍ ചെയ്താലും കനിമൊഴിയെ പോലുള്ള ഒരു സുന്ദരിയെ ജയിലില്‍ അയച്ചത് വളരെ മോശമായി പോയി എന്നേ എനിക്ക് പറയുവാന്‍ കഴിയുന്നുള്ളൂ  .
പുത്രിയുടെ അറസ്റ്റ് ഒഴിവാക്കി തരണം എന്ന അപേക്ഷയോടെ കൂടി മാത്രം ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലിനെ തന്നെ കരുണാനിധി കേസ് എല്പ്പിച്ചിട്ടും അദ്ദേഹത്തിനും കനി മൊഴിയെ രക്ഷിക്കാന്‍ ആയില്ല എന്നതോര്‍ക്കുമ്പോള്‍ ഇന്ത്യയിലെ ജ്യുഡിഷറിയില്‍ ഉള്ള വിശ്വാസം തന്നെ എനിക്ക് നഷ്ടമായിരിക്കുകയാണ് .
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉദിച്ചുയര്‍ന്ന താരകം , നല്ലൊരു കവയത്രി , പത്രപ്രവര്‍ത്തക എന്നീ നിലയില്‍ ശോഭിച്ചിട്ടും കനിമൊഴിക്ക് ഈ ഗതി വന്നതില്‍ ഉള്ള ദുഃഖം ഒരിക്കല്‍ കൂടി ഞാന്‍ രേഖപ്പെടുത്തുകയാണ് .
വിഷുഭ്തത നിറഞ്ഞ മനസിലേ നല്ല കവിതകള്‍ വിരിയു എന്ന് ആരോ പറഞ്ഞിട്ടുണ്ട് .ജയിലിലെ കഠിനമായ അനുഭവങ്ങള്‍ കവിതകളാക്കി കനിമൊഴിക്ക് എഴുതുവാന്‍ കഴിയട്ടെ എന്ന ആശംസകളോടെ .......
 ആരാധകന്‍
കാപ്പിലാന്‍

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.