അന്തേവാസികള്‍

Monday, May 5, 2014

എന്റെ കവിതകളെ ഇനി മുതൽ ഞാൻ ചക്കകൾ എന്ന് വിളിക്കും !

കൂഴ ചക്കകൾ
വരിക്ക ചക്കകൾ ..
കുരു വരാതെ തന്നെ താഴെ വീഴുന്നവ ..
കിളി കൊത്തുന്നവ ...
ഞെട്ടറ്റു പോകുന്ന കൂന ചക്കകൾ ....

ചക്കയിൽ മധുരമില്ല ...
കുരു തീരെയില്ല ...
കൊത്താൻ വരുന്ന കിളികൾക്ക് വിവരമില്ല ..
കുറച്ച് കൂടി പഴുത്തിരുന്നേൽ
കൊഴുത്തെനെ ....
എന്ന് പറയുന്ന മുടി ചൂടാ മന്നർ !

അവർ
വഴി പിഴക്കാത്തവർ ..
വഴിപാടുകൾ മുടക്കാത്തവർ ...
വരി തെറ്റാത്തവർ ...
വരികൾ ഉടയ്ക്കാത്തവർ ....
കുരു കയ്യിൽ ഉള്ളവർ !

അവർ പറയുന്നു ...
ഇനി നീ കവിത എഴുതുമ്പോൾ .....
ഞാൻ പറഞ്ഞു ....
ഇനി കവിതകൾ എഴുതുമ്പോൾ ....
ചക്കകൾ എന്നെഴുതാം ...!

പുറമേ
പരുത്ത തൊലിയുള്ള ...
അകത്ത്
പഞ്ഞി പോലെ ചവുണിയുള്ള
കുരുവുള്ള
മധുരമുള്ള പഴങ്ങൾ മാത്രം നിറച്ച
ചക്കകൾ ....
ചക്ക കവിതകൾ ... !

അല്ലെങ്കിൽ അവർ ...
ആസനത്തിൽ കുനിച്ച് നിർത്തി ...
ആമാശയം വരെ നീറും വിധത്തിൽ
കുരുമുളക് തേയ്ക്കും എന്ന കല്പനകൾ !

അവർ പറയും പോലെ ചെയ്യുന്നവരാണ് !
അവർ എന്നെ നാട് കടത്തും ...
പടിയടച്ചു കൊണ്ട് പിണ്ഡം വെയ്ക്കും ..
അവർ
ഈ നാടിന്റെ അവകാശികൾ ...
ചോദ്യത്തിന് മറു ചോദ്യം
ഇഷ്ടപ്പെടാത്തവർ .....
അവർ എന്നെ നാട് കടത്തും ...

ഇനി എന്റെ കവിതകളെ
ചക്കകൾ എന്നേ വിളിക്കു ...
ആണും പെണ്ണും കെട്ട
മൂന്നാം ലിന്ഗത്തിൽപ്പെട്ട
കുരുവില്ലാത്ത ....
കറയില്ലാത്ത ...
മധുരമില്ലാത്ത ചക്കകൾ ....
ചക്ക കവിതകൾ ! 

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.