അന്തേവാസികള്‍

Thursday, November 21, 2013

നിരപരാധി

ഞാനിവന്റെ മേൽ
കുറ്റങ്ങൾ ഒന്നും കാണുന്നില്ല എന്ന് പറഞ്ഞവൾ
വീടിന്റെ വാതിൽ ചാരി ഇറങ്ങിപ്പോയ ആ രാത്രി !!

നിങ്ങൾ കരുതും ..
മാനസാന്തരപ്പെട്ട
കുഞ്ഞ് മറിയയുടെ മകൾ
അഞ്ജലി ദേവി എനിക്കായി അർപ്പിച്ചു
പോയ ദയാഹർജ്ജിയാകും 
അതിന്റെ പകര്പ്പാകും...
ഇതെന്ന് !!

അതിന്റെ പകർപ്പവകാശ  വാദവുമായി
കുഞ്ഞ് മറിയമോ  അല്ലെങ്കിൽ
റിപ്പോർട്ടർ ചാനലോ
 അവകാശികളായി
വരുന്നതെന്ന് ................!

എനിക്കൊരു പരാതിയുമില്ല
എന്ന് പറഞ്ഞവൾ പോയ ആ രാത്രി ..!

ആ രാത്രിയാണ് ......
ഞാനവളെ നെഞ്ചിൽ കുരുങ്ങിയ
ഒരു പൂമാലയായി കണ്ടത് !

പിന്നെ  ആ ഓരോരോ മുട്ടുകളിലും
മണികളിലും  ഒരിക്കലും പൊട്ടാത്ത
നൂലായി ഞാൻ മാറിയതും
കൊരുത്തു കൊടുത്തതും ..

അവളിലെ ഊർജ്ജം
വിൽക്കാൻ സഹായിക്കണം എന്ന് മാത്രമേ
എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നുള്ളൂ ...
സത്യം .. കാവിലമ്മയാണേ
സത്യം മാത്രമേ ഞാൻ ബോധിപ്പിക്കു .

അതെ രാത്രി തന്നെയാണ് അവൾ
ഇറങ്ങി പോയതും .

വാതിലിൽ മുട്ടി വിളിച്ചതോ
 നരച്ച ചാന്തുകൾ ചാർത്തുന്ന  പോലീസ്കാർ .

വാതിൽ ചാരി പോയപ്പോഴും
പോലീസ് പിടിച്ചപ്പോഴും ഞാനോ
അവളോ എന്തെങ്കിലും പറഞ്ഞതായി ഓർമ്മയില്ല ..
അറുക്കാൻ പോകുന്ന കുഞ്ഞാടുകളെ പോലെ
തല മറച്ചു കുനിച്ച് ......!

സമ്പ്രതി വാർത്താഹി സൂയന്താ ...
പ്രവാചക ....................!

ഇപ്പോൾ കിട്ടിയ വാർത്ത !

അവന്റെ മേൽ  എനിക്ക് പരാതിയില്ല
എന്ന് അവൾ കോടതിയിൽ ബോധിപ്പിച്ചു പോലും !


 

Friday, November 15, 2013

നാണപ്പൻ കാ ദോസ്ത് !

സമകാലീന മലയാള സാഹിത്യ സമരഭൂമിയിൽ എണ്ണപ്പെടുകയോ അല്ലെങ്കിൽ എണ്ണ പെടേണ്ട ഒരാളോ എന്ന നിലയിൽ വളർന്ന ഒരാളാണ് ശ്രീ. സുനിൽ പണിക്കർ . എന്നാൽ കാലത്തിന്റെ വൈകൃതം എന്ന കണക്കെ , ക്രമേണ അദ്ദേഹത്തെ സാഹിത്യ മണ്ഡലത്തിലെ ആഫ്രിക്കൻ പായലുകൾ സാഹിതി മണ്ഡലത്തിൽ നിന്ന് തന്നെ നിരന്തര ആക്രമണം മൂലം സമൂലം വെടിപ്പാക്കി ആഫ്രിക്കൻ പായലാൽ സമൃദ്ധമാക്കപ്പെട്ട 
ഒരു സാഹചര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത് എന്ന് പറയാതിരിക്കുവാൻ നിവർത്തിയില്ല .
 
തന്റെ മുന്നിലുള്ള സാമൂഹിക വൈകല്യങ്ങളെ , ക്ലേശങ്ങൾ കൂടാതെ , ഒരു ബ്രഷിൻ തുമ്പിനാൽ ഒരുക്കിയ കാരിക്കേച്ചർ മൂലമോ , അല്ലെങ്കിൽ മൂലമോ കാരണമോ ഒന്നുമില്ലാതെ , നാലോ അഞ്ചോ വരികളാൽ വികൃതമാക്കപ്പെട അലക്ഷ്യമായി എഴുതിയ ഒരു കവിത പോലെയോ നമ്മുടെ മുന്നിലെത്തിക്കുവാൻ എന്നും ശ്രീ . സുനിൽ  പണിക്കർ  ശ്രമിച്ചിട്ടുണ്ട് . കൂടുതൽ വരകൾ വരയ്ക്കുമ്പോൾ പെയിന്റിൽ മുങ്ങിയ ബ്രഷ് ചുമ്മാതെ വെള്ളത്തിൽ മുക്കി , പെയിന്റ് കലയ്വാൻ വേണ്ടി മാത്രം വെള്ള പേപ്പറിൽ കുത്തി വരക്കും . ഇവയ്ക്ക്  യാതൊരു ലക്ഷ്യവും കാണില്ല ... അന്നാൽ അത്തരം ഒരു വര പോലും സമകാലീന മലയാള കവിതാ ശാഖിയിൽ ശിഖരങ്ങൾ ആഴുന്ന ഒരു വൃക്ഷമായി മാറുമ്പോൾ ... ആ കാഴ്ചക്ക് ഒരു സുഖമുണ്ടാകും ....! കുളിർമ്മയുണ്ടാകും ... അത്തരം ഒരു കാഴ്ച്ചയിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത് !
 
ബാലാൽസംഗം ചെയ്യുവാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ കാലുകൾ അടുപ്പിച്ച് വെയ്ക്കണം എന്ന ന്യൂസ്‌ലാൻഡ്‌ വക്കീലിന്റെ വാദവും .. ബലാൽസംഗം തടയുവാൻ കഴിയില്ല എങ്കിൽ അത് ആസ്വദിക്കുവാനുള്ള ഒരു ഹൃദയവും നമുക്കുണ്ടാകണം എന്ന ഇന്ത്യൻ സുപ്രീം കോർട്ട് ജഡ്ജിന്റെ പ്രസംഗവും കേട്ട് തഴമ്പിച്ച നമ്മുടെ കാതുകൾക്ക് ഒരു പുത്തൻ ഉണര്വ്വുമായാണ്‌ ശ്രീ. സുനിൽ പണിക്കരുടെ ദോസ്ത് ... എന്ന കവിത വന്നു നില്ക്കുന്നത് എന്ന് കാണുമ്പോൾ , കാലവും , ദേശവും, ഭാഷയും ബഹിഷ്കരിച്ചുകൊണ്ടുള്ള ഒരു കവിയുടെ ആത്മപ്രക്ഷാളനമായി  മാത്രം ഈ കവിതയെ കണ്ടാൽ പോരാ !!
 
 കവിതകൾ തിരഞ്ഞെടുക്കുമ്പോഴും , കവിതാ പാത്രത്തിന് വേണ്ട പാത്ര സൃഷ്ടി അദ്ദേഹം നടത്തുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമായി "ദോസ്ത് " എന്ന കവിതയിലെ കണാരനെ നമുക്ക് കാണാം .മറ്റുള്ള ഉദാഹരണങ്ങൾ നിങ്ങൾ തന്നെ അദ്ദേഹത്തിൻറെ കവിതകളിൽ നിന്നും കണ്ടെടുക്കുക .

ഇനി ഇവിടെ വെച്ച് നമ്മുടെ കപട സദാചാരികൾക്കും ... ലിന്ഗ വിശപ്പുള്ളവർക്കും പടിയിറങ്ങാം . ഞാനിനി പറയുവാൻ പോകുന്നത് കവിതയെ കുറിച്ചാണ് . ലിന്ഗ  വിശപ്പുള്ളവർ ..ഫയർ , ക്രയിം  തുടങ്ങിയ മാസികകൾ വായിക്കുകയും ദിവസവും അണ്ടർ വെയർ  മാറുകയും ചെയ്യുക . ഒരു ദിവസം ഒരു ജട്ടി മതി എന്ന് നമ്മൾ തന്നെ തീരുമാനിച്ചാൽ പുഴുകുത്തുകളും ലിന്ഗ കുത്തുകളും ഇല്ലാതെ ഷട്ടികൾ നമുക്ക് ഉപയോഗിക്കാം ... മാസത്തിൽ ഒരിക്കൽ കുളി , അതിനോടൊപ്പം അണ്ടർ വെയർ മാറ്റുക  എന്ന ശീലമുള്ളവർക്ക് , ലിംഗം തുണി കടിക്കാതെ തന്നെ , അമ്ലിക്കും യൂറിക് ആസിഡും കൂടി ചേർന്ന് തുണി കരണ്ട് തിന്നാം .. എന്നാൽ ഈ കവിതകളിലോ , വരികളിലോ ആരെങ്കിലും ഉണ്ടെങ്കിൽ ഇ സമയം രംഗം വിട്ട് പോകേണ്ടതുണ്ട് .

നാണപ്പൻ കാ ദോസ്ത് എന്ന് ഇതിന് പേരിടുവാൻ  കഴിയുമോ എന്ന് ഞാൻ ശങ്കിക്കുന്നു ... കാരണം , കവി നാണപ്പന് പറ്റിയ അമളിയോർത്ത്‌ , സ്വന്തം മുണ്ട് പൊക്കി വായനക്കാരെ കാണിക്കുകയാണ് .........

എടാ.. നാണപ്പ ... അല്ലെങ്കിൽ ക്ണാപ്പ .
ഇത് പോലെ ഒരു ഷട്ടി നിനക്കുണ്ടയിരുന്നെങ്കിൽ ....!!
സുഷിരങ്ങൾ വീഴുന്നത് പോകട്ടെ
ഷട്ടി പോലും ഇല്ലാതെയല്ലേ ഈ
മരത്തിലും , തെങ്ങിലും കവുങ്ങിലും
നീ സുഷിരം വീണ നിന്റെ ഷട്ടി ഓർത്തോർത്ത്
ഗ മ പഥ ..നീ ..നീ .. നീ .. ഗാന്ധാരം  ...!

നീ.... നീ ..നീ ...
ഗാന്ധാരത്തിലെ കുന്തിയെ പോലെ
വസ്ത്രമില്ലാതെ , ഉണ്ണിത്താനെ പോലെ
വസ്ത്രമില്ലാതാക്കിയ ഉണ്ണി കൃഷ്ണേ പോലെ
നിനക്കൊരു വി.ഐ പി ഫ്രെഞ്ചി എങ്കിലും
ധരിക്കാമായിരുന്നില്ലേ.. എന്ന് ..
മെല്ലെ .. മെല്ലെ .. ഉടുപടം
തെല്ലുയർത്തി  കവി ചോദിക്കുന്നത് ....
നീ .......സാ ..സ സ  .സദാ ..സാ ..
 സാക്ഷാല്കാരം ..ബലാൽകാരം
ഗാന്ദർവ്വം ... എന്തെങ്കിലും കോപ്പ് ..കാരം ........

ആ ....ആ ആ ആ ആ .അയ്യോ .

എന്ന് പറഞ്ഞ്  കൊണ്ട് കവി അവിടെ നിർത്തുന്നില്ല . എന്നതാണ് ഈ കവിതയുടെ ഹൈലൈറ്റ് .

കവി തന്നെ വീണ്ടും പറയുകയാണ്‌ ... എന്റെ വൈകാര വിഷുബ്ധ വേളകളിൽ പോലും എന്റെ അടി വയറ്റിൽ നിന്നും പൊങ്ങിയ വിയർപ്പിൻ തുള്ളികളെ പോലും ഒപ്പിയെടുത്ത നീയാണ് ദോസ്ത് ... നീയാണ് .. ദോസ്ത് ... നീയാണ് ദോസ്ത് .. എന്ന് പറഞ്ഞ്  നിർത്തുമ്പോൾ ഒരു കവിയുടെ , അല്ലെങ്കിൽ ഒരു മനുഷ്യന്റെ ജിവിതത്തിൽ അടക്കാൻ പറ്റാത്ത ആഗ്രഹങ്ങളെ പോലും  , അടക്കി നിർത്തിയ വി.ഐ .പി ഫ്രെഞ്ചിയാണ് ദോസ്ത് ... എന്ന് കവി പറഞ്ഞു വെയ്ക്കുകയാണ് . ഒരു ഘട്ടത്തിൽ  കവി ചോദിക്കുന്നുണ്ട് ... എത്ര നാൾ നീയിങ്ങനെ എന്റെ വികാരങ്ങളെ അടക്കി നിർത്തും ....... ? നിനക്ക് ബോറടിച്ചു തുടങ്ങിയില്ലേ എന്ന് ?

എങ്കിലും .. കവിയുടെയും .. നാണപ്പന്റെ പോലെയോ , ലിന്ഗ കവികൾ  പോലെയോ അല്ലാതെ തന്നെ ഉയർത്തി  കാട്ടുന്നുണ്ട് ഇവിടെ കവിതയുടെയും , വി .ഐ പി ഫ്രെഞ്ചിയുടെയും മഹത്വം ........ ഇവര്ക്കെല്ലാം എന്റെ ആയുരാരോഗ്യ സൌഖ്യങ്ങൾ നേർന്നുകൊണ്ട് ..

എന്നുമെന്നും നിങ്ങളുടെ സ്വന്തം കാപ്പിലാൻ .

കവിത വായിക്കാത്തവർക്ക്‌  കവിത ഇവിടെ മുഴുവനായി ഇടുന്നു .

താങ്ങിത്താങ്ങി ബോറഡിച്ചിട്ടുണ്ടാവണം....
എത്രകാലമായി ഇങ്ങനെ താങ്ങുന്നു...
എന്റെ മാനത്തിനും, അഭിമാനത്തിനും
വിലയിട്ട കാവലാൾ....
ശുദ്ധവായു കൊതിച്ചവരും, ...
വരണ്ട വേനലിനെ ഭയന്നവരും
ഒരിക്കലെങ്കിലും അപമാനത്തിന്റെ
കൊടുമുടി കയറിയിട്ടുണ്ടാവും, നിശ്ചയം...!
മുണ്ടുടുത്തിട്ടും നിന്നെ വേണ്ടെന്നുവച്ചവർ
‘ശുഷ്കാന്തി’ കാട്ടി ഭയപ്പെടുത്തിയതോർക്കുമ്പോൾ
ചിരിവരും...............
എസ്പെഷലി, ചെത്തുകാരൻ നാണപ്പൻ...
അസഹ്യമായ വെമ്പലുകളെ,
അണപൊട്ടലുകളെ അടക്കിവയ്ക്കാൻ,
അതിജീവിക്കാൻ പഠിപ്പിച്ചവനേ
നീയാണ്‌ ഒറിജിനൽ വി.ഐ.പി...
തുള വീണിട്ടും അടിത്തടത്തിൻ വിയർപ്പൊപ്പാൻ
എനിക്കുവേണ്ടി മാത്രം ജനിച്ചവനേ
നീ മാത്രമാണ്‌ ദോസ്ത്‌.......

Monday, November 4, 2013

വള്ളം കളിക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!


കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക്‌ പറഞ്ഞിട്ടുള്ളതല്ല , വള്ളം കളി . വള്ളം കളി , വെള്ളം കളി , കേവ്  വള്ളം കളി , ചുരുണ്ട് കളി , ചുരുണ്ട് വള്ളം കളി ,കപ്പൽ  കളി , റ്റൈറ്റനിക് കളി എന്നിങ്ങനെ പല കളികൾ  ഉണ്ടെങ്കിലും . കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ  വീട്ടിലിരിക്കണം . രണ്ടോ മൂന്നോ പെണ്ണുങ്ങൾ  വീട്ടിൽ  ഭാര്യമായി ഉണ്ടായാലും ശരി ....... അമരക്കാരൻ ഒരാൾ  മതി .. അത് കുടുംബത്തിൽ പിറന്ന കോയ ആയിരിക്കണം .

 സിനിമാ നടികളെ  വള്ളം കളി മത്സരങ്ങളിൽ ക്ഷണിക്കാതെ ഇരിക്കണം . അവർ അഭ്ര പാളികളിൽ പല കളികളും കളിച്ചിട്ടുണ്ട് എങ്കിലും വള്ളത്തിന്റെ അമരാണി വരെ കാണിച്ചിട്ടുണ്ട് എങ്കിലും , യഥാർത്ഥ  കളി കാണുമ്പോൾ അവർക്ക് സ്ഥല ജല വിഭ്രാന്തികൾ ഉണ്ടാകുവാൻ സാധ്യതകൾ ഉണ്ടാകും .. തുടർന്ന് ശർദ്ദി , വയറ്റീന്നു  പോക്ക്  തുടങ്ങിയവ പിടികൂടുവാനും ഇതുമൂലം കാരണമാകും .

കഴിവതും വള്ളം കളിയുടെ സംഘാടകരായി , തല നരച്ച കിളവന്മാരെ ഒഴിവാക്കുകയാകും നല്ലത് . പകരം വിഗ് വെച്ച മോഹൻലാലിനെയോ ,
 വിഗും , തലയും മുടിയും നരയ്ക്കാത്ത മമ്മൂട്ടിയോ അല്ലെങ്കിൽ എന്നെ പോലെയോ ശ്യാമള കോമളന്മാർ ആയ  ആളുകളെയോ പങ്കെടുപ്പിക്കുന്നതാകും ബുദ്ധി .. ഗണേശിനെപോലെയോ , ഗോപിയെ പോലുള്ളവരെയോ  ആ കളിയുടെ ഏഴയലത്ത് അടുപ്പിക്കരുത്‌ .. അല്ലെങ്കിൽ ഇപ്പോൾ ശശിയായത്‌ പോലെ നിങ്ങൾക്കും ശശിമാർ  ആകേണ്ടി വരും  ( ജാഗ്രതൈ ).

ചാനലുകാരെ ആ പരിസരത്ത് പോലും അടുപ്പിക്കാതെ ഇരിക്കുന്നതാകും നല്ലത് . വട്ടമിട്ട്  വാനിൽ പറക്കുന്ന ആ ചുവന്ന വൃത്തങ്ങൾ കാഴ്ചക്കാരിൽ വള്ളം കളി കാണേണ്ടിയിരുന്നു..  ജോറായിരിക്കും എന്ന ഇശ്ചാഭംഗത്തിന് ഇടയാക്കുകയും , തുടർന്ന് ആത്മഹത്യകൾ യുവാക്കളിൽ എന്തുകൊണ്ട് കൂടുന്നു എന്ന ചാനൽ ചർച്ചക്കും നമ്മൾ ചെവി കൊടുക്കേണ്ടി വരും .

കൈൽപിടി , കൈ പിടി , ചന്തി മുട്ട് , മുൾ പിടുത്തം , എന്നീ മത്സരങ്ങൾ   വള്ളം കളി പരിസരത്ത് നടത്തുവാൻ പാടില്ല എന്ന് കർശന  നിർദ്ദേശങ്ങൾ മത്സരങ്ങൾക്ക് മുൻപേ കൊടുക്കുന്നത് നന്നായിരിക്കും . ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ വേണ്ടി സാംസ്കാരിക പോലീസിനെ കായൽ  തീരത്ത്‌ മഫ്തി വേഷങ്ങളിൽ വിന്യസിപ്പിക്കണം .

വള്ളം കളിക്ക് നാട മുറിക്കുന്ന പ്രാകൃത പരിപാടി നിർത്തൽ  ചെയ്യണം . ആക്രാന്തം മൂത്ത കാണികൾ  ആരുടെയെങ്കിലും ചുരിദാർ നാടയോ   , പാവാട വള്ളിയോ  മുറിച്ചാൽ .. വള്ളം കളി കമ്മറ്റി ഉത്തരവാദി ആയിരിക്കുന്നതല്ല എന്ന മുൻ‌കൂർ ജാമ്യം നേരത്തേ നേടിയിരിക്കണം . ( ഒരടി ഒഴിവാക്കാമല്ലോ )

ഇത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുവിധം തെറ്റില്ലാതെ വള്ളംകളി പരിപാടികൾ കേരളത്തിൽ കൊണ്ടുപോകാം എന്ന് ഞാനും വിശ്വസിക്കുന്നു ... അറിയാതെ എന്തെങ്കിലും പറയുകയോ ,പ്രവർത്തിക്കുകയോ  ചെയ്തിട്ടുണ്ടെങ്കിൽ മാപ്പാക്കണം ........... മാപ്പാണല്ലോ  സർവ്വ ധനാൽ പ്രധാനം ...
(മാപ്പ് വെറും കോപ്പല്ല എന്ന് മനസിലാക്കിയതിൽ സന്തോഷം )

 

Sunday, November 3, 2013

റാകി പറക്കുന്ന ചെമ്പരുന്തേ .... ( ന്യൂ ജനറേഷൻ )


റാകി പറക്കുന്ന ചെമ്പരുന്തേ ..
നീ കണ്ടോ ഉമ്മന്റെ എയർ  കണ്ടോ ?

ഏറും കണ്ടു സോളാറും  കണ്ടു
എയറു കണ്ടു പിന്നെ മെട്രോ കണ്ടു ...

റാകി പറക്കുന്ന ചെമ്പരുന്തേ ...
നീ കണ്ടോ സരിതെടെ സാരി പുള്ളി കണ്ടോ ?

പുള്ളിയും കണ്ടു ചുവപ്പനേം കണ്ടു
സമരം കണ്ടു .. പിന്നെ തല്ലും കണ്ടു ...

റാകി  പറക്കുന്ന ചെമ്പരുന്തേ ...
നീ കണ്ടോ ശാലുന്റെ കരിക്ക് കണ്ടോ ?

കരിക്ക് കണ്ടു  കപ്പൽ കണ്ടു
വെള്ളവും കണ്ടു പിന്നെ ജയിലും കണ്ടു ..

റാകി പറക്കുന്ന ചെമ്പരുന്തേ ...
നീ കണ്ടോ ശ്വേതയുടെ മൂട്സ്  കണ്ടോ ....?

മൂഡ്സും  കണ്ടു .. പ്രസവം കണ്ടു ..
ടച്ചിംഗ്സ്  കണ്ടു ..പിന്നെ കുറുപ്പിന്റെ
മോന്ത കണ്ടു ...

റാകി  പറക്കുന്ന ചെമ്പരുന്തേ ....
നീ കണ്ടോ .......................?

 

Friday, November 1, 2013

താമസിച്ചതിൽ ക്ഷമാപണം !

വിശുദ്ധ പരശുരാമന്റെ മഴുവിനാൽ
വീണ്ടെടുക്കപ്പെട്ട കേരളമേ ..........
അങ്ങേക്ക് സ്തുതി ..........

അറിഞ്ഞിരുന്നില്ല ഞാൻ ..
ഇന്ന് കേരളത്തിന്റെ
രണ്ടാം പിറന്നാൾ ആണെന്ന് ..!)

കൊച്ചു കുഞ്ഞിന്റെ
ഒന്നാം പിറന്നാൾ പോലെയോ
രണ്ടാം പിറന്നാൾ പോലെയോ
കേരള പിറവികൾ ആഘോഷിക്കുമ്പോൾ
ഞാനതിൽ ഒന്നും പെടാതെ
ഒറ്റയ്ക്ക് നിൽക്കുന്നതിൽ ക്ഷമാപണം !

ജനിച്ചു പോയി ..........
മരിക്കുന്നതും അവിടെയാകണം
എന്ന മോഹവും ഉണ്ട് ...!

പക്ഷെ
 നടന്ന്  കാലുകൾ  ഉറയ്ക്കും മുൻപേ
പിഴുതെറിയപ്പെട്ട  എന്റെ കാലുകൾ ..
പിന്നെയും രണ്ട്  കയ്യുകൾ കൊണ്ട്
അള്ളി പിടിച്ച  എന്റെ കയ്യുകൾ ...
പിന്നെ എന്റെ മണ്ണും മനസും
മനുവും തരുവും
ഒടുവിലായി എന്റെ
മലയാളത്തിൽ ചിന്തിക്കുന്ന
മലയാളത്തിൽ തന്നെ പ്രവർത്തിക്കുന്ന
എന്റെ ചിന്തകളെയും
അവർ കൈവശമാക്കി ............!

ഞാനിപ്പോൾ ഏകനാണ് ..
രാജ്യമില്ലാതെ ...
ദേശമില്ലാതെ ...
ഭാഷയില്ലാതെ ...
ഞാൻ ഏതോ തെരുവിന്റെ
ഓരത്ത്  എറിയപ്പെട്ട ഒറ്റയാനായി .........!

താമസിച്ചതിൽ ക്ഷമാപണം ...
 

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.