അന്തേവാസികള്‍

Friday, October 25, 2013

ഒരൊറ്റ തവണ മതി ...........

ഒരൊറ്റ തവണ മതി ...........
ജീവിതം കൊഞ്ഞാട്ടയാകാൻ !!
സുരത സുഖത്തിന്റെ
താളം തേടി
കവി വേദിയെ  കയ്യിലെടുക്കുകയാണ് ..
ഘന ഗാംഭീര്യമുള്ള വാക്കിനാലും
സുന്ദര സ്വരത്തിനാലും
നോക്കിനാലും , ചേഷ്ടകൾ കാട്ടുന്ന കവി .................

പ്രസവ വേദന മുഖത്ത് 
കുത്തി നിറച്ച്
ലേബർ റൂമിന്റെ വാതിൽക്കലിൽ
കാവൽ നിൽക്കുന്ന ഭാവം
കാണികളുടെ മുഖങ്ങളിൽ നിന്നും
വായിച്ചെടുക്കാം ..............

കവി പ്രസവിക്കുകയാണ് ...
കവി പ്രസവം .........

ഒരൊറ്റ തവണ മതി ......
ജീവിതം കൊഞ്ഞാട്ടയാകാൻ ......!

ഒരൊറ്റ ചാട്ടം മതി ...
നാല് ചുവരുകൾക്ക് പുറത്തേക്ക്
രക്ഷപെടാൻ ...........
ശ്വാസം മുട്ടിക്കുന്ന ഈ ചുവരുകളിൽ നിന്നും
3200 അടി മുകളിൽ  നിന്നും രക്ഷപെടാൻ
ചാടിയ  അന്ത്രമാൻ ജാക്കിച്ചായനെ  പോലെ
ഒരൊറ്റ ചാട്ടം മതി ...........
ജീവിതം കൊഞ്ഞാട്ടയാകാൻ ..............!

അല്ലെങ്കിൽ .........

ദേ .... പോയി .. ദാ  വന്നു ..
എന്ന സുരേഷ് ഗോപിയെ പോലെ
ഒരൊറ്റ ചോദ്യം മതി ..
നിനക്ക് വേറെ പണിയൊന്നുമില്ലേ ?
എന്ന് ഉറക്കെ ചോദിക്കുവാൻ ......

പോട്ടെ .........

അല്ലെങ്കിൽ ഒരലർച്ച ........
രഞ്ജിനി ഹരിദാസിനെ പോലെ
നെടുമ്പാശ്ശേരി എയർപോർട്ടിൽ
നമ്മൾ കണ്ടത് പോലെ ..
അതുമല്ലെങ്കിൽ
കറുത്ത ഭിത്തിയിൽ തല ചാരിയിരിക്കുന്ന
സരിതയെപ്പോലെ
ഒരൊറ്റ കേസ് മതി
ജീവിതം മാറി മറിയാൻ !!


ഇതേ കറുത്ത ചുവരിൽ
ചാരി നിർത്തിയാണ് ..........
വടിക്കേലെ നാരായണിയുടെ
ദിവ്യഗർഭം  ഒറ്റ ചവുട്ടിൽ
പട്ടാളക്കാരൻ വേലായുധൻ
ചവുട്ടി കലക്കിയത് !
അതേ .. ചുവരിൽ ചാരി നിന്നാണ്
രാജഹംസം പാടി
ചന്ദ്രലേഖ പിറന്നതും !!

ടി.വിയിൽ
കാവ്യാമാധവൻ  പുട്ട് കുത്തുന്നു ...
ഒരൊറ്റ തവണ കുത്തിയാൽ മതി ...
പിന്നെ നിങ്ങൾ ഒണ്ടാക്കും..........?
വേദിയിൽ കവി ഉറഞ്ഞ്  തുള്ളുന്നു ...
ഒരൊറ്റ തവണ മതി ..............
നിങ്ങടെ ജീവിതം കൊഞ്ഞാട്ടയാകാൻ !

 

Tuesday, October 22, 2013

നീണ്ട് നീണ്ട് നീണ്ട് പോകുന്ന ലിംഗങ്ങൾ !

ഉദ്ദരിക്കണം  ഉദ്ദരിപ്പിക്കണം
എന്നൂംബിയ ചിന്തയുമായി
മലവേടൻ മലകൾ കയറി !

മലയാളത്തെ ഉദ്ദരിപ്പിക്കണം !
വാല്മീകിയും
കാളിദാസനും ഉദ്ദരിപ്പിച്ചു !!
മലവേടൻ  അന്നും , ഇന്നും
ചീഞ്ഞവനായി
നിസ്വ നിസ്വ നിസ്വനായി
ഊം ... ഊം .. ഊമ്പനായി
ജനിപ്പൂ ........... മരിപ്പു ........... !!

ഇറച്ചി വെട്ടുകാരൻ
അന്ത്രൂന്റെ മകൻ കിഴങ്ങൻ
അവനെന്റെ കൂടെപ്പിറപ്പ്‌  പോലെ ,
കൂടെ അവന്റെ  അലവലാതി ചങ്ങതീകളും
അത് മതി ............
അത് മതി .........
മലയാളത്തെ ഉദ്ദരിക്കുവാൻ ...........!
മലവേടൻ  ആരാണെന്ന്
മലയാളം അറിയുവാൻ .........
കേരളം അറിയുവാൻ ....!!

മലമുകളിൽ നിന്നും
വേടന്റെ മകൻ മലവേടൻ
താഴേക്ക്  നോക്കി ..

പച്ച പട്ട് വിരിച്ച താഴ്വാരങ്ങളും
ചെമ്പട്ട് പുതച്ച ആകാശങ്ങളും കണ്ടു ..
പോര ...........
ഇത് പോരാ ...............
താഴത്തെ കോവിലിൽ
പ്രതിഷ്ടിച്ച ശിവ പാർവ്വതി
ലിംഗങ്ങളെയും കണ്ടു .........

നോ .......... നോ ....... നോ ..
സംതിങ്ങ് ന്യൂ ജെനറേഷൻ മിത്ത് !

സ്കലിച്ചും സ്കലിപ്പിച്ചും
നില്ക്കുന്ന മഴമേഘങ്ങളിൽ  നിന്നും
ഇറ്റിറ്റു വീഴുന്ന സൂര്യ രശ്മികളെ
അവൻ ഓട്ടകൾ വീണ ഷട്ടിയായി കണ്ടു !!

പെയ്യണോ പെയ്യാതിരിക്കണോ
എന്ന് കണ്ട വർഷ മേഘങ്ങളെ
ആക്രാന്തം മൂത്ത അവന്റെ
പിന്തുടർച്ചക്കാരായി കണ്ടു .........!!

മലയാളത്തെ ഉദ്ദരിക്കാൻ  ഇത് മതി !!
ഉദ്ദരിക്കാൻ വെമ്പുന്ന
ന്യൂ ജനറേഷൻ മലയാളികൾക്ക്
ഇത് മതി ..........

മലവേടൻ  മലയിറങ്ങി .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.