അന്തേവാസികള്‍

Tuesday, June 11, 2013

ത്ര്വിത്വത്തിലെ ഏകത്വവും മലയാളികൾ എന്ന ദൈവങ്ങളും !!ദൈവങ്ങളുടെ നാട്ടിൽ പിറന്ന കുട്ടി ദൈവങ്ങളായ മലയാളികൾക്ക് ജന്മ സിദ്ധമായി കിട്ടിയ മൂന്ന് വരങ്ങളാണ് , അസൂയ , കുശുംബ് , കുന്നായ്മ എന്ന ത്രിത്വ ഗുണങ്ങൾ ! ഹിന്ദുക്കളും ക്രിസ്ത്യാനികളും മൂന്ന് എന്ന സംഖ്യയെ പരിപാവനമായി കാണുന്നത് പോലെ തന്നെയാണ് മലയാളികളും ഈ മൂന്ന് ഗുണങ്ങൾ കൊണ്ട് നടക്കുന്നത് .

ഏത് ചെറിയ മലയാള സമൂഹത്തെ എടുത്ത് പഠിച്ചാലും ഈ മൂന്ന് ഗുണങ്ങൾ മറ്റൊരു ഇന്ത്യൻ സമൂഹത്തിലും ഇല്ലാത്തത് പോലെ നമുക്ക് കാണുവാൻ സാധിക്കും . ഒരാൾ സ്വന്തം സമൂഹത്തിൽ നിന്നും എന്തെങ്കിലും ചെയ്യുവാൻ മുന്നോട്ട് വന്നാൽ , കൂട്ടിൽ അടച്ചിരിക്കുന്ന തവളകളെ പോലെ മുന്നോട്ട് കുതിക്കുന്നവന്റെ കാലിൽ പിന്നോട്ട് വലിക്കുന്ന ഒരു കൂട്ടം തവളകളെ കാണാം .കൂട്ടിൽ അടച്ചിരിക്കുന്ന ഒരു കൂട്ടം തവളകൾക്ക് മുന്നിൽ ഒരു വാതിൽ , താനേ തുറക്കുകയോ തുറക്കപെടുകയോ ചെയ്യുകയാണ് എങ്കിൽ ഈ തവള യുടെ കാലിൽ പിടിച്ചു കൊണ്ട് പിന്നോട്ട് വലിക്കുന്ന ഒരു കൂട്ടം തവളകളെ കാണാം !
...
ഈ അടുത്ത കാലത്ത് നശിക്കപ്പെട്ട ജന്മങ്ങളായ തവലക്കൂട്ടത്തിൽ നിന്നും രക്ഷപെടുവാൻ വേണ്ടി മുന്നോട്ട് കുതിച്ച മൂന്ന് തവളകളാണ് പ്രിത്വി രാജും , ശ്രീശാന്തും ,സന്തോഷ്‌ പണ്ഡിറ്റും . ഫേസ് ബുക്കിലെ ബുജികളായ മലയാളി ദൈവങ്ങൾ ഇവരെ ആവതും പിന്നോട്ട് വലിക്കുവാൻ വേണ്ടതെല്ലാം ചെയ്തു . വിളിക്കാൻ കഴിയുന്നതും , ആവാത്തതുമായ ശ്രേഷ്ഠ ഭാഷ മലയാള പ്രയോഗങ്ങൾ എല്ലാം ഇവരുടെ മേൽ ബക്കറ്റുകൾ നിറയെ കോരി ഒഴിച്ചു . എന്നിട്ടും ഇവർ രക്ഷപെട്ടു .

പ്രിത്വി , മലയാളികൾക്ക് സ്വപ്ന തുല്യമായ ബോളിവുഡ് സിനിമകളിൽ നിറയുന്നു .ഡൽഹി പോലിസിനെ ആവതിൽ അധികം ശകാരിച്ചു കൊണ്ട് കോടതി ശ്രീശാന്തിനെ ജാമ്യത്തിൽ വിട്ടു . മലയാളി ഹൗസിൽ പണ്ഡിറ്റ്‌ വീണ്ടും കയറണം എന്ന് ആരാധകരുടെ കരച്ചിൽ കാരണം തിരികെ എത്തി .മലയാളി ദൈവങ്ങൾ വിളിച്ച രായപ്പൻ ,ശശി , %%&^%₹#@% എന്നിവർ ഇപ്പോൾ എവിടെ വന്നു എന്ന് മലയാള ദേവന്മാരും ദേവികളും അല്പം മനസിലാക്കുന്നത്‌ നന്നാകും .

തനിക്ക് പറ്റാത്തത് ഒന്നും , തന്റെ കൂട്ടത്തിൽ ഉള്ള ഒരാൾ ചെയ്യുന്നത് കാണുവാൻ ഉള്ള മനസ്ഥിതി നേടുവാൻ മലയാളികൾ ആദ്യം ശ്രമിക്കണം . എതിർപ്പുകൾ കണ്ട് ഭയന്നോടുന്നവരല്ല എല്ലാ മലയാളികളും എന്നും ഇവർ മനസിലാക്കണം .കഴിവുള്ളവർ വിജയിക്കട്ടെ ! എന്നൊരു സാധാരണക്കാരന്റെ ചിന്താഗതി എങ്കിലും വന്നാലേ നമ്മുടെ കേരളം ഗതി പിടിക്കുകയുള്ളു . അല്ലെങ്കിൽ കൂട്ടിൽ അടച്ച തവളകളെ പോലെ നിങ്ങളുടെ ജന്മങ്ങളും ആരുടെയെങ്കിലും തീൻ മേശയിൽ അലങ്കരിക്കപ്പെട്ട് വെയ്ക്കപ്പെടും .

രക്ഷ പെടുന്നവരെ അതിന് അനുവദിക്കുക , ബാക്കിയുള്ളവരും രക്ഷ പെടുവാൻ വേണ്ടി ശ്രമിക്കുക .. ത്രിത്വത്തിന്റെ അനുഗ്രഹം നിങ്ങളിലും ഉണ്ടാകട്ടെ .

 

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.