അന്തേവാസികള്‍

Thursday, May 30, 2013

മാളുകൾ ഉണ്ടാകുന്നത് .

പത്ത് പതിനഞ്ച് വർഷക്കാലം ഗൾഫിൽ ചൊരച്ചു എന്നതിന്റെ ചൊരുക്കിൽ നിന്നും ഉണ്ടായ ഒരു പോസ്റ്റായി മാത്രം ഇതിനെ കണക്കിട്ടാൽ മതി . ഈ അടുത്ത കാലത്ത് ലുലു ഹൈപർ മാൾ കൊച്ചിയിൽ ഉണ്ടാക്കിയ സംഭവങ്ങളും മറ്റ് ഇതര സംഭവ വികാസങ്ങളുമായി ഇതിന് യാതൊരു ബന്ധവും ഇല്ല .

തൊണ്ണൂറ്റി ഒന്നിന്റെ ആരംഭത്തിലാണ്‌ ഞാൻ യു എ യി ലെ അജമാൻ എന്ന ദേശത്ത്‌ എത്തി പെടുന്നത് . അന്ന് അൽ -മനാമ എന്നൊരു ഫോട്ടോ സ്റ്റുഡിയോ യും അത്യാവശം ചില്ലറ അല്ലറ സാധനങ്ങൾ വില്ക്കുന്ന ഒരു ചെറിയ ഗ്രോസരിയുമായിരുന്നു അൽ - മനാമ ഹൈപെർ മാർക്കറ്റ്‌ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന അൽ -മനാമ ഗ്രൂപ്പ്‌ . അതിലെ ഏറ്റവും ഇളയ സഹോദരൻ ഉൾപ്പെടെ സ്റ്റുഡിയോ നടത്തിയിരുന്ന മൂത്ത ജേഷ്ടൻ വരെ എന്റെ അടുത്ത സുഹൃത്തുക്കൾ .വളരെ പെട്ടന്നായിരുന്നു അവരുടെ വളർച്ച ! ഒരിക്കൽ മനാമ സൂപ്പർ മാർകറ്റ്‌ മുഴുവനായി കത്തി നശിച്ചു എങ്കിലും അതിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരുകയായിരുന്നു അൽ -മനാമ !

എം.കെ ഗ്രൂപ്പ്‌ എന്ന സൂപ്പർ മാർക്കെറ്റ് അന്ന് അബുദാബിയിൽ മാത്രമായിരുന്നു . ചെറിയ രീതിയിൽ തുടങ്ങിയ ആ മാർക്കെറ്റും പിന്നീട് എം.കെ യുടെ മരുമകനായി യൂസഫലി വരുന്ന കാലം വരെ അങ്ങനെ തന്നെ നിലനിന്നു . യൂസഫലി എം.കെ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയ സമയം മുതലാണ്‌ ലുലു എന്ന സ്ഥാപനം ആരംഭിക്കുവാൻ തുടങ്ങിയത് ! വളരെ പെട്ടന്ന് തന്നെ യു എ യി യുടെ എല്ലാ എമിറെറ്റുകളിലും കൂടാതെ ഗൾഫിലും മുസ്ലീം ആധിപത്യം ഉള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ ലുലു മാളുകൾ യൂസഫലി സ്ഥാപിച്ചു കൊണ്ട് സാമ്രാജിതനായി യുസഫലി വിരാചിച്ചു . ദിവസങ്ങളിൽ കോടികൾ വന്നു വീഴുന്ന സ്ഥാപനം !

ഞാനും ദുബായിലെ ഒരു പ്രസ്ഥാന സ്ഥാപകൻ ആയിരുന്നു എന്ന് പറയുവാൻ എനിക്ക് ലജ്ജ തോന്നുന്നു . എന്നെ പോലെ പലരും ആ വലകളിൽ വീണി ട്ടുണ്ടാകാം . സ്ഥല വാടകയും കഫീൽ ഫീസും മറ്റും കഴിഞ്ഞ് ചില്ലറ തുട്ടുകൾ പാത്രങ്ങളിൽ വീഴുമ്പോഴാണ് ദിവസങ്ങൾക്കുള്ളിൽ മാളുകൾ തീർത്തുകൊണ്ട് അവർ മുന്നോട്ട് പോയത് . ചിലപ്പോൾ എന്റെ തെറ്റാകാം ! അല്ലെങ്കിൽ എന്നെ പോലെയുള്ള മറ്റു പലരുടെയും !!ചിലരൊക്കെ രക്ഷപെട്ടിട്ടും ഉണ്ടാകാം .

എങ്കിലും ഇത്രയധികം പണം എങ്ങനെ കത്തി നശിച്ച ഒരു മനാമ സൂപ്പർ മാർക്കറ്റിൽ നിന്നോ , അബുദാബിയിൽ മാത്രം ഉണ്ടായിരുന്ന ഒരു ഗ്രോസറി കടയിൽ നിന്നോ ഉണ്ടായി എന്ന് ഞാൻ പല തവണ ചിന്തിച്ചിട്ടുണ്ട് . ചിലർ പറയുന്നു പാക്കിസ്ഥാനിൽ നിന്നും കപ്പലിൽ കണ്ടെയ്നർ കണക്കിനാണ് കള്ള നോട്ടുകൾ കൊല്ലം കടപ്പുറത്ത് കൊണ്ടുവന്നത് എന്ന് . ആ കഥകളിൽ ഒന്നും എനിക്ക് വിശ്വാസം തീരെയില്ല .ഡോളറിന്റെ വില 58 നിൽക്കുമ്പോൾ ഇന്ത്യൻ രൂപ എന്തുകൊണ്ട് ഇത്രയധികം താഴേക്ക് പോയി എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാം !

ലുലുവും മനാമയും തമ്മിലാണ് ഇപ്പോൾ മത്സരങ്ങൾ നടക്കുന്നത് . അതുകൊണ്ടാണ് ഞാൻ മനാമ സൂപ്പർ മാർക്കെറ്റിനെയും കൂടെ കൂട്ടുന്നത്‌ .

മാളുകൾ പിന്നെ എങ്ങനെ ഉണ്ടാകുന്നു ?

മലയാളികളുടെ ഉപഭോഗ സംസ്കാരത്തെയാണ് ഇവർ ചൂഷണം ചെയ്യുന്നത് . വാൾ മാർട്ട് ഇന്ത്യൻ വിപണികളിൽ എത്തുന്നു എന്ന് കേട്ടപ്പോൾ കഥ പോലും അറിയാതെ കലി തുള്ളിയ മലയാളികളാണ് , ഇപ്പോൾ ലുലുവിന് വേണ്ടി നിലകൊള്ളുന്നത് എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട് . മലയാളികൾക്ക് ഒന്നിനും സമയമില്ല .. അവർ ഒട്ടത്തോടെ ഓട്ടമാണ് .. എന്തിന് വേണ്ടിയാണ് ഈ ഓട്ടം എന്ന് ഓടുന്നവര്ക്കും അറിയില്ല , ഓടിക്കുന്നവർക്കും അറിയില്ല .. ഓടുന്നവർ അങ്ങനെ ഓടട്ടെ .. എല്ലാം ഞൊടിയിടയിൽ സംഭവിക്കുന്നതെല്ലാം സംഭവിക്കട്ടെ .. മാളുകൾ കൂടുതൽ കൂടുതൽ ആരംഭിക്കട്ടെ .. കച്ചവടം പുരോഗമിക്കട്ടെ ..

മലയാളികൾക്ക് ജോലികൾ ലഭിക്കുവാനാണ്‌ ഈ മാളുകൾ തുറക്കുന്നത് എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ !കണ്ടോ മാളുകൾ കൊണ്ട് എനിക്കും ജ്വോലി ഭാരം കൂടി !!!


 

Monday, May 20, 2013

ഇടത് മാധ്യമങ്ങളാൽ വേട്ടയാടപ്പെടുന്ന രഞ്ജിനി !

 കരിമ്പിൻ കാട്ടിൽ ആനകൾ കയറിയത് പോലെ , കഴിഞ്ഞ ഒരാഴ്ചക്കാലമായി ഒരു സാധു പെങ്കുട്ടിയെ ഫേസ് ബുക്ക്‌ എന്ന പോത്തും കുളത്തിൽ ഇട്ട് വലിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആത്മരോഷത്തിന്റെ അഗ്നിയിൽ കടയപ്പെട്ട ഒരു പോസ്റ്റാണ് ഇത് . അതുകൊണ്ട് തന്നെ ചിലപ്പോൾ ചില തീപ്പൊരികൾ അവിടെയും ഇവിടെയും കണ്ടെന്ന് വന്നാലും നിങ്ങൾ അത് കണ്ടില്ല എന്ന് നടിച്ചുകൊണ്ട്‌ കൂടുതൽ ഊർജ്ജസ്വലരായി ജ്വാജ്വലിക്കണം എന്ന മുഖവരയോട് കൂടി തന്നെ ഗണപതിക്ക്‌ തേങ്ങാ ഉടയ്ക്കട്ടെ !

ഞാനൊരു രഞ്ജിനി ഹരിദാസ് ഫാൻ ആണെന്ന് ആദ്യം തന്നെ പറയട്ടെ . അല്ലെങ്കിൽ നിങ്ങൾക്ക് കണ്ഫ്യൂഷൻ ഉണ്ടാകും . അപ്പോൾ ആരാണ് രഞ്ജിനി എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം . മുക്കാ ചക്രത്തിന് മുക്കിയും മൂളിയും ടി.വി യിൽ പരിപാടി അവതരിപ്പിക്കുന്ന ഒരവതാരം അല്ല രഞ്ജിനി . പിന്നെയോ മർഡോക് എന്ന കുത്തക മാദ്ധ്യമ ഭീമന്റെ മലയാളം ചാനലിൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ ഉണ്ടാക്കിയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാം , രണ്ജിനിയുടെ കഴിവ് കൊണ്ട് മാത്രമാണ് ഇത്രയും വിജയത്തിൽ എത്തിയത് എന്ന് നിങ്ങൾക്കറിയാം . കഴിഞ്ഞ ആറേഴു വർഷമായി ടി.വി യിൽ നിറഞ്ഞു നിന്ന ഒരു അവതാരകയെ " നിങ്ങൾക്കറിയില്ലേ രണ്ജിനിയെ " എന്ന് ചോദിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് തന്നെ സംശയമാണ് .

ബിനോയി എന്ന അമേരിക്കൻ പ്രവാസി ( ആരോ ആയിക്കോട്ടെ ) എയർപോർട്ട്
എന്ന ഒരു പൊതു സ്ഥലത്ത് വെച്ച് വേശ്യ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ് .ബിനോയിക്ക് രണ്ജിനിയെ അറിയില്ലെങ്കിൽ ബിനോയി ഏത് ലോകത്തിലാണ് ജീവിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു .അമേരിക്കയിലും കാനഡയിലും ഏകദേശം അമ്പതോളം സ്റ്റേജുകളിൽ നിറഞ്ഞു നിന്ന രഞ്ജിനി ! ബിനോയിക്കൊപ്പം പത്തൊൻപത് മണിക്കൂർ ഒരേ ഫ്ലൈറ്റിൽ യാത്ര ചെയ്ത ബിനോയി ! ഏകദേശം ഇരുപത് ഇരുപത്തിയഞ്ചു പേർ ( പൊതു വേദികളിൽ അറിയപ്പെടുന്ന സുരേഷ് ഗോപിയും സുരാജ് വെഞ്ഞാറും അടക്കം ) ഒരുമിച്ചു യാത്ര ചെയ്തിട്ടും അവരെ ആരെയും ബിനോയിക്ക് തിരിച്ചറിയാതെ പോയത് എന്ത് കൊണ്ട് ?പല സ്റ്റേജുകളിലും ഒരു പക്ഷെ സുരേഷ് ഗോപിയെക്കാൾ നിറഞ്ഞു നിന്നത് രഞ്ജിനിയായിരുന്നു .!! ഇത്രയധികം വേദികളിൽ ഒരു പോലെ അമേരിക്കയിലെ മലയാളി സമൂഹത്തെ കയ്യിൽ എടുക്കുവാൻ ഉള്ള എനർജി എന്താകും എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട് ( പത്ത് മിനിട്ടിനകം ഡ്രസ്സ്‌ മാറി മാറി ഇടും എന്നതൊഴിച്ചാൽ ) നാക്ക് കൊണ്ടും വായ കൊണ്ടും ശരീരം ഇളക്കിയുമാണ് രഞ്ജിനി അമേരിക്കയിൽ പണിയെടുത്തത് .അതുകൊണ്ട് അവര് കാശുണ്ടാക്കിയിട്ടുണ്ട് എങ്കിൽ അത് രണ്ജിനിയുടെ മിടുക്ക് ! വേശ്യകളെ പോലും ലൈംഗീക തൊഴിലാളി എന്ന് വിളിക്കണം എന്ന് പഠിച്ചിട്ടുള്ള നമ്മൾ രണ്ജിനിയെ കണ്ടപ്പോൾ , എങ്ങനെ നമുക്ക് അവരെ വേശ്യ എന്ന് പൊതു സഭയിൽ വിളിക്കാൻ അവകാശം എന്നും ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് ഉണ്ട് !!

പിന്നെ ആർക്കാണ് ഏഷ്യ നെറ്റും ( വേശ്യ നെറ്റെന്ന്‌ ) എതിരാളികൾ വിളിക്കുന്ന
രഞ്ജിനി ഹരിദാസും അന്യമാകുന്നത്‌ ? മർഡോക് എന്ന ബൂർഷ്വയുടെ നിഴലിൽ കഴിയുന്ന ഏഷ്യാനെറ്റിന്റെ പ്രശസ്തി കാജാ ബീഡിയും ദിനേശ് ബീഡിയും വലിച്ചും കുടിച്ചും ജീവിക്കുന്ന ഇടത് മാധ്യമങ്ങൾക്ക് അന്യമാകുന്നത്‌ കൊണ്ടാണോ ? രണ്ജിനിയുടെ മേലുള്ള കുതിര കയറ്റം ഇപ്പോഴെങ്ങും തുടങ്ങിയതല്ല . രഞ്ജിനി ടി വി യിൽ വന്ന നാൾ മുതൽ തുടങ്ങിയതാണ്‌ . ഇപ്പോൾ വാഴ കത്തിയപ്പോൾ ഒരു വീട് / ബീഡി കത്തിക്കുന്നു എന്ന് മാത്രം . പുതിയ യുഗത്തിലെ സ്ത്രീകൾ എങ്ങനെ ജീവിക്കണം എന്ന് കാണിച്ചു തരിക കൂടിയാണ് ശ്രീമതി . രഞ്ജിനി ഹരിദാസ് ഇവിടെ നമ്മൾ കാണിച്ചു തരുന്നത് . കണ്ണൂരിലെ പയ്യൻ എവിടെയോ കയറി പിടിച്ചു എന്ന പേരിൽ അവൾ തെണ്ടി , പട്ടി , റാസ്കൽ എന്നൊക്കെ വിളിക്കുന്നത്‌ കേട്ടു ! ഇതൊക്കെ ഒരു തെറി വിളിയാണോ ? തെറി വിളിക്കുന്നെങ്കിൽ എന്നെ പോലെ നല്ല അന്തസായി വിളിക്കാൻ പഠിക്കണം .. അതറിയാൻ വയ്യാത്തവർക്ക് ഞാൻ പഠിപ്പിച്ചു കൊടുക്കാം !എങ്കിലും അവസാനം ഒരു " ഓട്ടോ വിളിക്ക് " എന്ന് അവൾ പറയുമ്പോൾ , രഞ്ജിനി അധ്വാനിക്കുന്ന തൊഴിലാളി വർഗമായ ഓട്ടോ ക്കാരെ മറന്നില്ല എന്ന് വേണം നമ്മൾ മനസിലാക്കാൻ !

രഞ്ജിനി നമ്മുടെ കേരളത്തിന്റെ പൊതു സ്വത്താണ് ! കേരള മന്ത്രി സഭ പുതുക്കി പണിയുന്ന ഈ സമയത്ത് സ്ത്രീ പക്ഷത്ത് ഇരിക്കുവാൻ ഏറ്റവും യോഗ്യയായ ഒരു മന്ത്രി !ഭക്ഷണത്തിന്‌ വേണ്ടിയല്ലാതെ ഒരു മൃഗത്തെയും നോവിക്കാത്ത സിംഹത്തിനെ പോലെ ഈ കൃഷ്ണ മൃഗത്തെയും വെറുതെ വിട്ടുകൂടെ എന്ന് ഫേസ് ബുക്കിലെ പോത്ത് രാജാക്കന്മാരോട് ഞാൻ അപേക്ഷിക്കുകയാണ് .

വിട്ടുകൂടെ ആ പാവത്തിനെ !

Tuesday, May 14, 2013

പ്രെഷർ കുക്കർ ഒരു സംഭവമാണ് !
 

അമേരിക്കക്ക് ഇപ്പോൾ തൊടുന്നതെല്ലാം പൊന്നാകുന്ന സമയമാണ് ! ചിലപ്പോൾ പൊന്നോ ചെമ്പോ പിത്തളയോ എന്തിന് അലൂമിനിയം ആയാലും അതെല്ലാം പൊന്നാണ് !!

കുറെ മണിക്കൂറുകൾക്ക് മുൻപ് ഒരു സൗദിക്കാരനെ ഡെട്രോയിറ്റ് എയർപോർട്ടിൽ വെച്ച് പിടിച്ചു ! സംഗതി നിങ്ങൾ ചിന്തിക്കുമ്പോൾ കുറച്ചേ ഉള്ളു എങ്കിലും ഈ മുസ്ലീം ഹറാമികൾ ഏത് രീതിയിലാണ് അമേരിക്കക്ക് പണി തരുവാൻ വരുന്നത് എന്ന് പറയാൻ ഒക്കില്ലല്ലോ !?
എല്ലാ മുസ്ലീങ്ങളും തീവ്രവാദികൾ അല്ല എങ്കിലും തീവ്രവാദികൾ എല്ലാം മുസ്ലീങ്ങളാണ് എന്നാരോ പറഞ്ഞ് കേട്ടിട്ടുണ്ട് . അത് സൌദിയിൽ നിന്നായാലും , റഷ്യയിൽ നിന്നായാലും ,പാകിസ്ഥാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ പോലും ആയാലും .പ്രെഷർ കൂക്കർ അമേരിക്കയിലേക്ക് കൊണ്ട് വരുന്ന എല്ലാവരും ഇപ്പോൾ തീവ്രവാദികളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് . പണി വരുമ്പോൾ അത് കൂക്കറിലും വരാമല്ലോ ? പ്രത്യേകിച്ച് പ്രെഷർ ഉള്ള കുക്കറിലാകുമ്പോൾ പറയുകയും വേണ്ട .

പണി പാലും വെള്ളത്തിലും കിട്ടും എന്ന് അമേരിക്കക്ക് അറിയാമോ ആവോ ? പക്ഷെ അമേരിക്കക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് പണി കിട്ടിയത് ഒരു പ്രഷർ കുക്കറിൽ നിന്നുമായിരുന്നു . ബോസ്ടനിൽ മാരത്തനിൽ പങ്കെടുത്തിരുന്ന കുറെ ജീവിതങ്ങൾ കാഞ്ഞു കിട്ടി . കിട്ടിയവർക്കും പോയവർക്കും ഒരു പോലെ പോയി !! പക്ഷെ ആർക്ക് പോയി എന്ന് മാത്രം ചോദിക്കരുത് .നമുക്ക് ഇതൊന്നും ഒരു പ്രശനങ്ങളേ ആകുന്നില്ലല്ലോ ! നമുക്കും പണി കിട്ടുമ്പോൾ ചിന്തിക്കും ഇതെങ്ങനെ , എവിടുന്ന് സംഭവിച്ചു എന്ന് .

ബൊസ്റ്റനിൽ പൊട്ടിയത് , റഷ്യയിൽ നിന്നും വന്ന പ്രഷർ കുക്കറായിരുന്നു .കുക്കർ ബോംബിസത്തിന്റെ മൊത്തം വ്യാപാരികൾ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള  താലിബാൻ തീവ്രവാദികളും !അവർ കുക്കർ ബോംബിസത്തിന്റെ ഓണ്‍ ലൈൻ ക്ലാസുകൾ വരെ കൊടുക്കുന്നുണ്ടത്രേ !!പാവം പിടിച്ച പ്രഷർ കുക്കർ ഈ നായിന്റെ മക്കൾ കാരണം ഇപ്പോൾ തീവ്രവാദി സംഘത്തിലും ഇടം കണ്ടെന്ന് പറഞ്ഞാൽ മതിയല്ലോ .

ഡിട്രോയിറ്റിൽ കുക്കർ സഹിതം പിടിച്ച സൗദിക്കാരൻ നിക്കറിൽ മുള്ളിയോ എന്നറിയില്ല !പക്ഷെ പാവം പറഞ്ഞത് , അമേരിക്കയിൽ പ്രെഷർ കുക്കർ കിട്ടാത്തത് കൊണ്ട് അങ്ങ് സൌദീന്ന് കൊണ്ട് വരികയാണ് എന്ന് ! ഒരഞ്ചാറ് മാസങ്ങൾക്ക് മുൻപ് നാട്ടിൽ പോയി വന്നപ്പോൾ , ഞാനും കൊണ്ട് വന്നിരുന്നു രണ്ടു മൂന്ന് പ്രെഷർ കുക്കറുകൾ !! ആ സമയത്ത് വല്ലതുമാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ എന്റെ കാര്യവും ഗോവിന്ദാ !! എന്തായാലും മാഷാ അള്ള .. എനിക്കൊന്നും സംഭവിച്ചില്ലല്ലോ !!!

നാട്ടിൽ  നിന്നും കുറ്റീം പറിച്ചു വരുന്നവർ , ഇനീ പ്രെഷർ കുക്കർ കൊണ്ടുവന്നാൽ മോനെ .... നിന്റെ കാര്യം കട്ടപൊഹ !! 

Saturday, May 11, 2013

സ്വയംബ്ലോഗ പരിശീലനക്കളരി

ലീനാമ്മ ടീച്ചറേ ,തങ്കമണി ടീച്ചറെ , സുജ ടീച്ചറെ ..
എന്താ മത്തായി സാറേ ...എന്ത് പറ്റി ?
അതെ ..സ്കൂളിന്റെ ഗേറ്റ് കടന്നു കുറെ അവന്മാര് വരുന്നുന്നുണ്ട് . ഏതാണ്ട് കുട നന്നാക്കോ , പൊത്തകം വിൽപ്പനയോ ആണെന്നു തോന്നുന്നു . പഠിപ്പി ക്കുന്ന സമയത്ത് ഇതൊന്നും നടക്കിയേലെന്നു അവമ്മരോട് പറഞ്ഞു വിട്ടേക്ക് .
സാറ് വെഷമിക്കാതെ , ചുരീദാർ വിൽക്കാൻ വരുന്ന അഷറഫിനെയും , ചിട്ടിക്കാരൻ മാത്തപ്പനെയും ഒഴിച്ച് ഒരുത്തനേയും ഈ പടി ചവിട്ടാൻ ഞങ്ങൾ സമ്മതിക്കുകേല .
..........................................................................
എടൊ എടൊ അവിടെനിന്നെ , ബാഗും പെട്ടീം പിടിച്ചു എങ്ങോട്ടാ ? കൊട നന്നാക്കലൊന്നും ഈ പള്ളിക്കൂടത്തിൽ നടക്കുകേല കേട്ടോ
അയ്യോ ടീച്ചറെ ,ഞങ്ങൾ കൊട നന്നാക്കുകാരല്ല , പതിനെട്ടിന് താഴെ പ്രായമുള്ള പിള്ളേരേ ആകർഷിക്കാൻ ഇറങ്ങിയവരാ .
അയ്യോ മത്തായി സാറേ ഓടിവായോ .ഇവന്മാർ പ്രായം തികയാത്ത പിള്ളേരെ ആക്ർഷിക്കാൻ വന്നവരാ .പീഡനക്കാരായിരിക്കും ..സാറേ ഓടിവായോ
എന്താ ടീച്ചറെ , പോലീസിനെ വിളിക്കണോ ?
എന്റെ പൊന്നു ടീച്ചറുമ്മാരെ ഞങ്ങൾ പീഡന ക്കാരല്ല . കണ്ടാൽ  ഒരു ലുക്കില്ലെന്നെ ഉള്ളൂ , ഞങ്ങൾ പ്രഗല്ഫ ബ്ലോഗ്ഗറുമ്മാരാ . പിള്ളേരെ ബ്ലോഗിലേക്ക് ആകർഷിക്കാൻ ഇറങ്ങിയതാ
ഞാൻ പ്രഗൽഫ ബ്ലോഗ്‌ സാഹിത്യകാരൻ പ്രോഫെസ്സർ .അരക്ഷിതൻ . ബ്ലോഗിനെ സാഹിത്യ അക്കാദമിയിൽ എടുപ്പിച്ചത് ഞാനാ .ഇത് പ്രഗൽഫനായ എന്റെ ശിങ്കിടി ബ്ലോഗർ അജയൻ മാവൂർ .പതിനെട്ടു വയസ്സിൽ താഴെയുള്ളവരെ ആകർഷിക്കുന്നതിന്റെ പ്രൊഫസറാ . ഇത് പ്രഗൽഫനായ പ്രൊഫെസർ .രാമു കൊട്ടുവടി . വിദ്യാഫ്യാസത്തെ എതിർക്കുന്ന ആളാ . ഞങ്ങളെ കർശനാ ടീവിയിൽ കണ്ടിട്ടില്ലേ ?
ഇല്ല , കർശനാ റ്റീവീയൊ അതെന്താ സാധനം ? പോട്ടെ വന്ന കാര്യം പറഞ്ഞു തൊലയ്ക്ക് !
ഞങ്ങൾ പിള്ളേരെ സ്വയംബ്ലോഗം പഠിപ്പിക്കാൻ വന്നതാ
അയ്യേ ! ഏതു കോളേജിലാ
കണ്ടോ കണ്ടോ , ഞാൻ പറഞ്ഞില്ലേടാ , നമ്മുടെ ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല . നമ്മക്ക് പെൻഷൻ പ്രായം ആയെങ്കിലും ടീച്ചർമാർ ചോദിച്ചത് കേട്ടില്ലേ . ഞങ്ങൾ കോളേജിൽ പോയിട്ടേയില്ല ടീച്ചറെ ,. സന്തൂർ സോപ്പ് തേക്കുന്നത് കൊണ്ട് തോന്നിയതാ .ടീച്ചറു സന്തൂർ ആണോ തേക്കുന്നത് ?
ഒന്ന് പോടോ കെളവാ , താൻ ഏതു കോളേജിലെ പ്രോഫെസർ ആണെന്നാണ് ചോദിച്ചത് .
അത് ചോദിച്ചാൽ ഞങ്ങൾ എല്ലാം സാഹിത്യ അക്കാദമിയിലെ ബ്ലോഗ്‌ പ്രോഫെസ്സർമാരാ . പിന്നെ ഞങ്ങൾ പിള്ളേരെ സ്വയം ബ്ലോഗം പഠിപ്പിക്കും എന്ന തീരുമാനം അരൂരിലെ ബ്ലോഗ്‌ മീറ്റിൽ എടുത്തതാ . റ്റീച്ചറുമ്മാർ ഇതിൽ ഇടപെടണ്ട !
കണ്ടോടാ , കണ്ടോടാ സുജ ടീച്ചറിന് അല്പം ബ്ലോഗം പഠിച്ചാൽ കൊള്ളാം എന്നുണ്ട് . കേട്ടപ്പോൾ നാണം വന്നു , ഞാൻ പഠിപ്പിക്കാം .
താൻ വീട്ടിൽ പോയിരുന്നു പഠിപ്പിച്ചാൽ മതി ,പോടോ വായീ നോക്കി . താൻ എന്ത് വിഷയമാണെഡോ എഴുതുന്നത്‌ ?
ഞാൻ പൂമിശാസ്ത്രം . കൊച്ചീന്നു ബ്ലോഗ്‌ മീറ്റിനു പോയതിന്റെ യാത്രാവിവരണം എഴുതി .
അയ്യോ സാറ് വേറേം എഴുതും ...സാറ് ഈയിടെ ചക്കയെപ്പറ്റി എഴുതിയ ലേഖനം ടീച്ചറു വായിച്ചു കാണും . ചക്കേലേക്കും നോക്കി വെള്ളോം ഇറക്കി നിലക്കുന്ന ഒരു പടവും ഉണ്ടായിരുന്നു .
ഞാൻ വായിച്ചില്ല . സ്റ്റാഫ് റൂമിലിരുന്നു രാമൻകുട്ടി സാർ , കുട്ടപ്പൻ സാറിനോട് പറയുന്ന കേട്ടു . ഇന്റർനെറ്റിൽ ഒരു ചക്കേടെ പടം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ലെന്നു . അത് സാർ ഇട്ട പടമാ അല്ലിയോ ?
അല്ല മത്തായി സാറൊന്നും പറഞ്ഞില്ലല്ലോ ?
ഞാൻ എന്ത് പറയാനാ? എന്നാൽ ടീച്ചറുമ്മാര് അപ്പുറത്തേക്ക് ചെല്ല് .ഞാൻ ഈ സ്വയം ബ്ലോഗം സാറുമ്മാരെ ഓഫീസ് മുറിയിൽ ഇരുത്താം .
വരണം വരണം സാറുമ്മാരെ . പറയുമ്പോൾ ഒന്നും തോന്നരുത് . ഇപ്പോൾ പിള്ളേരു ഒരു പത്തു പന്ത്രണ്ടു വയസാകുമ്പോൾ സ്വയംബ്ലോഗം തൊടങ്ങും എന്ന് ഒരു കോഴ്സിൽ പഠിപ്പിച്ചായിരുന്നു . അതിനു വേണ്ടതൊക്കെ അവർക്ക് ഇന്റർനെറ്റിൽ നിന്നും കിട്ടുന്നുമുണ്ട് . സാറുമ്മാർ ഈ വയസാം കാലത്ത് നമ്മുടെ സെന്റ്‌ മേരീസ് മെഡിക്കൽസിൽ കിട്ടുന്ന മരുന്നും വാങ്ങിത്തിന്ന് , നമ്മടെ സ്വയം ബ്ലോഗം ഒന്ന് മെച്ചപ്പെടുത്തീട്ടു നമ്മക്ക് പിള്ളേരെ പിടിക്കാം . പിള്ളേരെ ഒന്ന് കാണിക്കാൻ സ്വന്തം ബ്ലോഗ്‌ നല്ല ഉദ്ധരിച്ചു നിർത്തിക്കൊണ്ട്‌ വന്നാട്ടെ. അപ്പൊ നമസ്കാരം .കാണാം ,കാണാം , വളരെ ഉപകാരം

Friday, May 10, 2013

അക്ഷര ദീദിയ !

ഇന്ന് ഇടവം 27 തിരുവാതിര നക്ഷത്രം  ! മൂന്ന് ദിവസം കൂടി കഴിയുമ്പോൾ മിഥുനം വന്നെത്തുകയായി !!അത് കഴിഞ്ഞാൽ പിന്നെ പഞ്ഞ കർക്കിടകം !! കഷ്ടകാലത്തിന് കഞ്ഞി പോലും കിട്ടാത്ത സമയം .. മിഥുനം ഒന്നാം തീയതി ബ്ലോഗർ സമൂഹം അക്ഷര ദീദിയാ ദിവസമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുവാൻ വേണ്ടിയാണ് ഈ പോസ്റ്റ്‌ .

മിഥുനം , മൈദൂനം , മൈ &%₹# തുടങ്ങിയ വാക്കുകൾ മലയാളികൾക്ക് സുപരിചിതമായത് കൊണ്ട് മിഥുന മാസം നമ്മുടെ മാസമായി തിരഞ്ഞെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു . പരസ്പര വേഴ്ചകൾക്കും വേളികൾക്കും നല്ല മാസമായാണ് മിഥുന മാസത്തെ കാണുന്നത് . അത് കൊണ്ട് തന്നെ , പരസ്പരം വേഴ്ചകളിൽ ഏർപ്പെടുവാൻ ആഗ്രഹിക്കുന്ന നമുക്ക് ഈ മാസം തന്നെയാണ് നല്ലത് ! പട്ടികൾക്ക് കന്നി മാസം എന്നത് പോലെ ബ്ലോഗർമാർക്ക് മിഥുന മാസം !

ബ്ലോഗർമാർ തമ്മിലുള്ള കൂടി കാഴ്ചകൾ , ബ്ലോഗേര്സ് സംഗമം , ബ്ലോഗറും ബ്ലോഗിണിയും തമ്മിലുള്ള പെണ്ണ് കാണൽ , കിട്ടാത്ത മുന്തിരിങ്ങകളും പുളിക്കാത്ത ലൈൻ ക്ലിയർ ചെയ്യൽ തുടങ്ങിയവക്കെല്ലാം ഈ മാസം നല്ലതാണ് .വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം എന്നത് പോലെ മലയാളം അറിയാവുന്നവർക്കെല്ലാം ബ്ലോഗ്‌ തുടങ്ങുവാനും ഇത് നല്ല സമയമാണ് .

വിദ്യ കൊടുക്കും തോറും എറിടും എന്നത് പോലെ തന്നെ പരമ പ്രധാനമാണ് , കിട്ടുമ്പോഴും അത് വാങ്ങാൻ ഉള്ള ഉൾ കരുത്ത് ! പാഞ്ചാലി അക്ഷയ പാത്രത്തിൽ നിന്നും വിളമ്പിയത് പോലെ , കുചേലൻ കഷത്തിൽ ഒളിപ്പിച്ച അവൽ പൊതി സാക്ഷാൽ സന്തോഷ്‌ പണ്ഡിറ്റ്‌ കൃഷ്ണന് വിളമ്പിയത് പോലെ , നമ്മളും ഈ മാസം  മലയാളത്തിലെ നമ്മുടെ പാണ്ഡിത്യം മറ്റുള്ളവരുടെ ബ്ലോഗിൽ പോയി വിളമ്പണം .

സ്ത്രീകളായിരിക്കണം നമ്മുടെ പ്രധാന വ്യാപാര കേന്ദ്രം !പെണ് ബ്ലോഗറാണ് എന്ന് കണ്ടാൽ ഉടനെ അവരുടെ ബ്ലോഗിൽ പോയി , പെങ്ങളെ , ചേച്ചി , ദീദി ,സഹോദരി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് നന്നായിരിക്കും . ബ്ലോഗ്‌ കുരുക്കൾ അല്ലെങ്കിൽ ധാന്യങ്ങൾ നമ്മുടെ ബ്ലോഗുകളിലും വീഴുവാൻ ഇത് നല്ലൊരു മാർഗമാണ് .അവർ നമ്മളെയും അത് പോലെ തന്നെ , നമ്മൾക്ക് കടിക്കുമ്പോൾ അല്ലെങ്കിൽ ഭാവനകൾ വരുമ്പോൾ ചൊറിഞ്ഞു തരും .
പെണ് വേഷം കെട്ടിയ ചില പുരുഷ ബ്ലോഗർമാർ ഉണ്ട് . അവരുടെ ബ്ലോഗിൽ പോകുമ്പോൾ സൂക്ഷിക്കണം അല്ലെങ്കിൽ അവസാനം നമ്മൾ ആപ്പിലാകും !

ചേച്ചി ഈ പോസ്റ്റ്‌ നല്ലതാണ് .. ഇത് പോലെ ഒരു പോസ്റ്റ്‌ ഞാൻ കണ്ടിട്ടില്ല !! ഹിമാലയത്തിലെ ഹിമ ബിന്ദുക്കൾ പോലെ മൃദുലമാണ്‌ ഈ വരികളും കണ്ണികളും ചേച്ചിയും ..! മനസ് നന്നായാലേ വരികൾ നന്നാകൂ .. വരികളും സുന്ദരികൾ ചേച്ചിയും സുന്ദരി , ഇനി വരുവാനുള്ള നാളുകളും സുന്ദരം തുടങ്ങിയ വാക്കുകൾ നമ്മൾ വെറുതെ വിട്ട് കൊടുത്തേക്കണം ! ഒരിക്കലും അവരുടെ വരികളോ വരകളോ ചിത്രങ്ങളോ മോശമായി നമ്മൾ പറയരുത് . അത് നിങ്ങളുടെ കുടുംബത്തിനും കുലത്തിനും ബ്ലോഗിനും ദോഷ കാലമായേ ഭവിക്കു .

മിഥുന മാസം ഒന്നാം തീയതിയാണ് നമ്മൾ ഈ ദിവസമായി ആചരിക്കുവാൻ തീരുമാനിച്ചിട്ടുള്ളത് . ഈ ദിവസം കമെന്റ് വാങ്ങുന്നവർക്കും  കൊടുക്കുക്കുന്നവർക്കും അവരവരുടെ ബ്ലോഗുകളിൽ ഐശര്യം നിറയും . കമെന്റ് ബോക്സുകൾ കമെന്റ്കൾ കൊണ്ട് കവിഞ്ഞൊഴുകും  ! ഈ ദിവസം ആരെയും വിമർശിക്കുവാനോ തിരുത്തുവാനോ പോകരുത് .പ്രത്യേകിച്ചും മതങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും സമൂഹത്തെയും . അത് നിങ്ങളുടെ ബ്ലോഗുകൾക്ക്‌ ദോഷം ചെയ്യും .ഒരു കമെന്റ് കൊടുത്താൽ നൂറ് കമെന്റുകൾ നമ്മുടെ ബ്ലോഗുകളിൽ നിറയും !! ആരെങ്കിലും ഇതിനെ വിമർശിച്ചാൽ അവന്റെ ബ്ലോഗ്‌ മുടിഞ്ഞ് കുത്ത് പാള എടുക്കും .

നമുക്കെല്ലാവർക്കും ആഘോഷിക്കുവാൻ ഇതാ മാസം എത്തുകയായി .. ദിവസം എത്തുകയായി .. അക്ഷര ദീദിയ !! 

Thursday, May 9, 2013

ആഴത്തിൽ എല്ക്കുന്ന മുറിവുകൾ !

ക്രിസ്തുവിന് കുരിശിൽ എത്ര മുറിവുകൾ ഉണ്ടായിട്ടുണ്ട് എന്ന് ചരിത്ര പുസ്തകങ്ങളും ബൈബിളും രേഖപ്പെടുത്തുന്നുണ്ട് !

പഞ്ച മുറിവുകളാൽ
പഞ്ച പാണികളിൽ തൂങ്ങിയോനെ
പഞ്ചേന്ദ്രിയങ്ങളും അടക്കി വാണവനെ
അഞ്ചാണിയിൽ തൂക്കിയ നീയോ ..
മനുഷ്യാ ...
നീയും മനുഷ്യനോ ?

എന്ന് കവി പാടിയത് ഞാനീ സമയം ഓർക്കുന്നു !

എന്നാൽ ഇന്നത്തെ ക്രിസ്ത്യൻ സഭയുടെ പോക്കുകൾ കണ്ട് കൊണ്ട് പി.ജെ ആന്റണി, ക്രിസ്തുവിന്റെ  ആറാം തിരുമുറിവ് എന്നൊരു നാടകം എഴുതി ! കേരളത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും " ക്രിസ്തുവിന്റെ ആറാം തിരുമുറിവിന് " വേണ്ടതായ സ്വീകരണങ്ങൾ കിട്ടി . ചിലർ അതിനെ കൈനീട്ടി സ്വീകരിച്ചു . സഭാനേതാക്കൾ ആകട്ടെ പ്രക്ഷോഭങ്ങൾ കേരളത്തിൽ ആകമാനം ഉണ്ടാക്കി !സഭാ ജനങ്ങൾ തന്നെ അതിനെ സ്വീകരിക്കുവാൻ മുന്നോട്ട്  വന്നു ..!

മറ്റൊരു മുറിവാണ് , 51 വെട്ടേറ്റു മരിച്ച ടി .പി ചന്ദ്രശേഖരന്റെ മുറിവ് ! ഞാൻ പാർട്ടിയെ പറ്റിയല്ല പറയുന്നത് . മുറിവുകളെ കുറിച്ചാണ് .. അതുകൊണ്ട് തന്നെ കൊന്നത് ആരാണ് എന്നോ ? കൊല്ലിച്ചത് ആരെന്നോ .. കോടതികളും പി.ബി കളും പറയട്ടെ !സി പി എം ആണ് ഇതിന് പിന്നിൽ എന്ന് പറഞ്ഞപ്പോൾ ഇവിടെ ( ഈ ഫേസ് ബുക്കുകളിൽ ) തന്നെ തകിടം മറിഞ്ഞു പോയ പലരുണ്ട് !!
പലരും അതിനെതിരെ വാദങ്ങളുമായി വന്നു ! ടി പി സ്വയമായി 51 വെട്ടുകൾ ശരീരത്തിൽ ഉണ്ടാക്കി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് തോന്നും , ഇപ്പോഴത്തെ ഈ കൂറ് മാറ്റങ്ങൾ കാണുമ്പോൾ .

ഫൗസിയ മറ്റൊരു മുറിവാണ് ! സ്വന്തം സമൂഹത്തിൽ നിന്നും , സമുദായത്തിൽ നിന്നും ഉയർന്ന് കേൾക്കുന്ന മുറവിളികൾ , താൻ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ തന്റെ ശബ്ദം മാധ്യമ ലോകത്തോട്‌ വിളിച്ചു പറഞ്ഞു എന്ന ഒരു തെറ്റേ അവർ ചെയ്തിട്ടുള്ളൂ ! മുനീറിന്റെ നേതൃത്വത്തിൽ ഉള്ള ചാനൽ ഒരിക്കലും മുസ്ലീം ജനതയോട് അപരാദം എന്തെങ്കിലും കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ! അതും കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന സ്ഥാനം അലങ്കരിക്കുന്ന സി എച്ച് മുഹമ്മദ്‌ കോയയുടെ മകൻ !  പിന്നെ എവിടെയാണ് മുറിവുകൾ സംഭവിക്കുന്നത്‌ ?

പർദ്ദ എന്ന പഴഞ്ചൻ തുണിക്കെട്ടിൽ സംഭവിച്ച ഒരു ചെറിയ തുന്നൽ പിഴവുകൾ മാത്രമാണ് ഇത് ! വൈകല്യം ബാധിച്ച മനസുകളുടെ  ആഴങ്ങളിൽ ഏല്പിച്ച ഒരു മുറിവ് ! കാലാകാലങ്ങളായി,  മുസ്ലീം സ്ത്രീയായി ജനിച്ചാൽ നീ പർദ്ദയിൽ മൂടപ്പെടണം എന്ന കല്പനയിൽ ഊറ്റം കൊള്ളുന്ന മുസ്ലീം സഹോദരനന്റെ മനസുകളിൽ ഉണ്ടാകുന്ന  !ഒരു ചെറിയ മുറിവ് . അത് അടുത്ത കാലത്തായി കേരളത്തിൽ ഉണ്ടായ ഒന്നാണ് ! ഒരു ബ്ലുസും തട്ടവും കൂടെ ഒരു മുണ്ടും ഉള്ള സ്ത്രീകളെ ഞാൻ കേരളത്തിൽ എത്രയോ കണ്ടിരിക്കുന്നു .. ! പർദ്ദ ഇട്ട പെണ്‍ വേഷങ്ങളെ ഞാൻ അടുത്തിടെയാണ് കേരളത്തിൽ കാണാൻ തുടങ്ങിയത് ! പ്രവാസികളായ മുസ്ലീം സഹോദരന്മാർ കൂടുതലായി കേരളത്തിൽ കാണപ്പെടുന്നത് കൊണ്ടാകാം ഇതൊക്കെ സംഭവിച്ചത് .
മുസ്ലീം എന്ന മതം മരുഭൂമികളും , താഴ്വാരങ്ങളും പർവ്വതങ്ങളും ഭേതിച്ചു കൊണ്ട് ലോകത്ത് എമ്പാടും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു ! മരുഭൂമിയിൽ നബി ജീവിച്ചിരുന്ന കാലത്ത് മണൽ കാറ്റുകളും , കടുത്ത വേനലും ഒഴിവാക്കുവാൻ സ്ത്രീകൾ എന്ന അബലകളോട് പ്രവാചകൻ പറഞ്ഞു നിങ്ങൾ കറുത്ത മൂടുപടങ്ങൾ ഇടണം എന്ന് !നബിക്ക് അത്രയും എങ്കിലും വിവരം ഉണ്ടായിരുന്നു !! കേരളത്തിൽ ചൂട് വർദ്ധിച്ചു വരികയല്ലേ ! മുസ്ലീം സ്ത്രീകൾ പർദ്ദ  അണിയട്ടെ !! കേരളം  അടുത്ത കാലത്തെങ്ങാനും മരുഭൂമി ആയി മാറിയാലോ !!അതുകൊണ്ട് മുസ്ലീം സ്ത്രീകൾ മൂടുപടം ഇടട്ടെ !! ഞാൻ അതിൽ എതിർപ്പുകൾ പ്രകടിപ്പിക്കുന്നില്ല !!ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങൾ പ്രമാണിച്ച് ജീവിക്കട്ടെ !

ഞാൻ ഇന്നലെ ബീച്ചിൽ പോയപ്പോൾ വെറും ബ്രായും ബിക്കിനിയും ധരിച്ച കുറെ മദാമ്മ കുഞ്ഞുങ്ങളെ കണ്ടു ! കുറെ നേരം അവരുമായി ഓരോരോ തമാശകൾ പറഞ്ഞു ചിരിച്ചു !! എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ അവരോടു തോന്നിയില്ല . അവർക്കെന്നോടും !! നമ്മളിൽ വൈകല്യങ്ങൾ പിടിച്ചിരിക്കുന്നത് നമ്മുടെ മനസുകളിലാണ് !നമ്മുടെ മനസുകളിലെ വൈകല്യങ്ങൾക്ക് മുറിവുകൾ സംഭവിക്കുമ്പോഴാണ് , നമ്മൾ അരുതാത്തത്എന്ന് കരുതുന്ന സംഭവങ്ങൾ  പലപ്പോഴും സംഭവിക്കുന്നത്‌ ! ഇന്ത്യ വിഷൻ മാപ്പ് പറഞ്ഞെന്നിരിക്കാം ! അല്ലെങ്കിൽ ഫൗസിയ കോടതിയിൽ പോയെന്നിരിക്കാം !! നമ്മുടെ മനസുകളിലെ വിഷം മാറ്റാതെ വേറൊരു ചികിത്സകൻ ചികിൽസിചിട്ടും യാതൊരു ഫലങ്ങളും  ഇല്ല !


 

Friday, May 3, 2013

തെരുവ് നാടകം !

രചന സംവിധാനം .. ആർക്കോ തൊടിയൻ
രംഗ പടം .... കേസരീ പുടം കൃഷ്ണൻ കുട്ടി .
രംഗത്ത് ഞാനും പിന്നെ ചില കേരളത്തിലെ അണയാൻ പോകുന്ന ചില തെരുവ് വിളക്കുകളും  .

ഉത്സവങ്ങളും ആഹ്ലാദങ്ങളും ഇല്ലാതെ , ഏത് തെരുവുകളും ആഘോഷങ്ങൾ ആക്കുന്ന തെരുവ് തെണ്ടികൾക്ക്‌ സമർപ്പണം !

ഹായ് പൂയ് ഹായ് പൂയ്
മഹാനാം തോന്ന്യാശ്രമം വാഴും തോന്ന്യാസി എഴുന്നള്ളുന്നേ ....
മാറിക്കൊളീൻ ...........ഒഴിഞ്ഞോ ളീൻ ......
ഹായ് പൂയ് ഹായ് പൂയ്

കാഴ്ചക്കാരിൽ ഒരാൾ

സംഗതി വിനയായി - ആർക്ക് പോയെന്ന ഇവന്മാര് വിളിച്ചു കൂവുന്നത് .. ! നമ്മൾ ഇപ്പോഴും ഇവിടെ നിൽപ്പില്ലേ .പിന്നിവന്മാർക്ക് എന്തിന്റെ കേടാ ?

വളി വൈദ്യൻ -സമ്മതിച്ചിരിക്കുന്നു .. സമ്മതിച്ചിരിക്കുന്നു .!

സംഗ -വി --- എന്ത് സമ്മതിച്ചെന്നാണ് നിങ്ങൾ ഈ പറയുന്നത് ?
 നമ്മൾ ഇപ്പോഴും ഇവിടെ ജീവനോടെ നിൽപ്പില്ലേ ? പിന്നെ എന്ത് സമ്മതിച്ചു എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത് ?

ഹായ് പൂയ് ..ഹായ് പൂയ്
തോന്ന്യാശ്രമം വാഴും കാപ്പിലാൻ തമ്പുരാൻ എഴുന്നള്ളുന്നേ

(പല്ലക്കുകാർ കടന്നു പോകുന്നു . അതിൽ സുസ്മേര വദനനായി , കോമള രൂപനായി , ആശ്രീത വത്സനനായി കാപ്പിലാൻ തമ്പുരാൻ കടന്നു പോകുന്നു !!)

സംഗ -വി -- അളിയാ ഡോക്ടറെ , എന്തെങ്കിലും ഉടനെ കണ്ടെത്തണം ! ഇത് പണ്ട് ഞാൻ ട്യൂഷൻ എടുത്ത സമയത്ത് കാലിൽ കാൽവിരൽ ഇട്ടിളക്കിയ പർദ്ദ ഇട്ട അയലത്തെ പെണ്ണിനെ പോലെയല്ല !! പിന്നെ എന്തല്ലാമോ ആകുലതകൾ എന്നിൽ നിറയുന്നു !! നീ എന്നെ രക്ഷിക്കില്ലേ .. പറയൂ .. പറയൂ .. ഡോക്ടർ !

വ.വൈ .. സമ്മതിച്ചിരിക്കുന്നു സ്വാമി  .. നിന്നെ സമ്മതിച്ചിരിക്കുന്നു .. നമ്മൾ സ്പേം സ്പില്ല് ചെയ്തു കൊപ്പിലാനെ വീഴിക്കാൻ നോക്കി .. പിന്നെ മാ പൂ താ എന്നും പറഞ്ഞു നോക്കി എന്നിട്ടും ...

സംഗ -വി --- അളിയാ ഡോക്ടറെ .. വളി വൈദ്യാ .. ആ ഒരു സംഭവം !! ഇന്ത്യയിൽ സതി നിർത്തലാക്കിയത് നിങ്ങളുടെ കുടുംബത്തിൽ പണ്ട് വളി നിര്ത്തലാക്കിയത് പോലെ  ചെയ്ത ആ ഒരൊറ്റ സംഭവം മതി .. ഇവൻ ഇല്ലാതെയാകുവാൻ ! അവന്റെ ആസനത്തിൽ മുളകും സൂപ്പർ ഗ്ലൂവും ചേർത്തൊരുക്കിയ മിശ്രിതം.. നിനക്ക് പരിചയമുള്ളതല്ലേ അളിയാ .. പ്രയോഗിക്കു .. പ്രയോഗിക്കു .. അളിയാ ......................

വ -വൈ - സമ്മതിച്ചിരിക്കുന്നു .. സ്വാമി .. സമ്മതിച്ചിരിക്കുന്നു .. !
സംഗ -വി - ഇവനെന്താ ഭ്രാന്തന്മാർ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നത് !

ഹായ് പൂയ് .. ഹായ് പൂയ് ..
ബൂലോകം വാഴും ബൂലോക കണ്ണിലുണ്ണി  എഴുന്നള്ളുന്നേ ............

( ആരവം അകന്നകന്ന് പോകുന്ന ശബ്ദം )

അവശൻ പുറംബാടം കടന്നെത്തുന്നു ..

അവശൻ - ഞാനവന് പണി കൊടുക്കുന്നുണ്ട് !!
സംഗ -വി ... നീ കൊടുക്കും .. കൊടുക്കും എന്ന് പറഞ്ഞിട്ട് നാളുകളായി .. പണ്ട് നീ ഞങ്ങളെ പുറത്താക്കിയത് പോലെയാകും ഇതും ..!

അവശൻ - അതങ്ങനെ പറ്റി പോയി അളിയാ സംഗതി ! ഇതനനെയല്ല .. ഞാൻ കൊടുത്താൽ പണി പണിതത് പോലെയിരിക്കും .

സംഗ -വി - രണ്ടു വര്ഷക്കാലം ബ്ലോഗിന്റെ പുറമ്പോക്കിൽ പണിത നീയാണ് , ആറേഴു വർഷമായി ബ്ലോഗിൽ കിരീടം വെച്ച കീരിക്കാടൻ ജോസായി വാഴുന്ന  കാപ്പിലാനെ പണിയാൻ വരുന്നത് ? നീ പണിയുകയല്ല .. അയാളെ ചെരയ്ക്കും ..!

അവശൻ - നീയും അവന്റെ കൂടെയായോ ?

സംഗ-വി - കൂട്ടുകയല്ലായിരുന്നു .. കൂടുകയായിരുന്നു .. എന്റെ കൂടെ ഉണ്ടായിരുന്ന അബസ്വരം ഡോക്ടർ വടിയായി .. ! വട്ടന്മാരെ പോലെ സംസാരിക്കുന്നു .. നിന്റെ ഒപ്പം കൂടിയാൽ താമസിയാതെ ഞാനും ഒരു മാനസിക രോഗിയാകും .. എനിക്ക് വിജ്രംഭിക്കുന്നു .. വിജ്രംഭിക്കുന്നു ...!!

അവശൻ - ഇനി എന്താണ് വഴി ? ആ മാനസിക രോഗിയുടെ കൂടെ ഞാനും കൂടുകയോ ? സാധ്യമല്ല .. വിനയായി .. സാധ്യമല്ല .. ! ഞാൻ ഒരിക്കലും ആ വിനയെ കൂടെ വരുത്തുകയില്ല ..!!

സംഗ -വി - കഴിഞ്ഞ വർഷം സൂപ്പർ ബ്ലോഗർ പട്ടം അവന്റെ കയ്യിൽ നിന്നും വാങ്ങുവാൻ ഇത്രയും മടി ഞാൻ കണ്ടില്ലല്ലോ ? നീ കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നാണ് എന്റെ അറിവ് ! എന്നിട്ടും റണ്ണർ അപ്പ് ആയപ്പോൾ നീയാണ് ഒന്നാമതെത്തിയ ഒന്നാമതെത്തിയ ആളെക്കാൾ കൂടുതൽ സന്തോഷിച്ചത്‌ ! എന്നിട്ടും നീയിപ്പോൾ .. ഈ കൊല്ലം ഒരു ലക്ഷം രൂപയാണ് സമ്മാന തുക എന്നറിഞ്ഞു .. ഞാൻ അവനെ വിട്ടു പോകില്ല !!എനിക്കും വേണം സൂപ്പർ ബ്ലോഗർ പട്ടം ..

ഹായ് പൂയ് ഹായ് പൂയ്
ബൂലോകം അടക്കി വാഴും കാപ്പിലാൻ തിരുമേനി എഴുന്നള്ളുന്നേ
ശബ്ദം അകന്നകന്ന് പോകുന്നു .

സംഗ-വി -- ഞാനും അവരുടെ കൂടെ ചേരുകയാണ് .. ചേരുകയല്ലാതെ നിവർത്തിയില്ല .. ഹായ് പൂയ് .. ഹായ് പൂയ് .. ബൂലോകം അടക്കി വാഴും കാപ്പിലാൻ തിരുമേനി എഴുന്നള്ളുന്നേ !!
(സംഗതി വിനയായി ആരവത്തോടൊപ്പം ചേരുവാൻ ഓടിപ്പോകുന്നു )

സാമി ശരണം !! 

Wednesday, May 1, 2013

ബ്ലോഗ്ഗർ നഗ്നപൂജ

സ്വാമീ .......................................!!!!!!
എന്താ പറയൂ ശിഷ്യാ ?
പറയാൻ അത്ര ധൈര്യം പോര ! പ്രത്യേകിച്ചും സ്വാമി ഇങ്ങനെ അടിച്ചു ഫിറ്റായി നഗ്നപൂജക്ക് തയാറെടുക്കുമ്പോൾ !

എന്താണെങ്കിലും തുറന്നു പറയൂ ശിഷ്യാ , സ്വാമിനിമാർ ആരെങ്കിലും പുളിമാങ്ങാ തിന്നുകയോ മറ്റോ?

അയ്യോ അല്ല സ്വാമീ .. ഇതു വിഷയം അതിലും ഭീകരമാ .. രണ്ടു കൂട്ടർ പുറത്തു കാണാൻ വന്നിരിക്കുന്നു !

രണ്ടു കൂട്ടരോ ,ഈ അസമയത്ത്‌ ?

അതെ സ്വാമിയെ സ്തുതിച്ചു കൊണ്ടുള്ള തെറിഭജനപ്പാട്ട് പാടുന്നതിനിടയിൽ അവന്മാര് പരസ്പരം തെറി അഭിഷേകവും നടത്തുന്നു . പെണ്ണു കേസാണോ എന്നാണ് സംശയം . പീഡനം വല്ലതും ?

ഓ . പിടികിട്ടി പരസ്പരം തെറി അഭിഷേകവും , പെണ്ണുകേസും ഒരുമിച്ചു വന്നാൽ അത് മലയോരം തൊലിയൻ ഗ്രൂപ്പോ , അടിവാരം തെറിയൻ ഗ്രൂപ്പോ ആയിരിക്കും . ഏതായാലും വിളിക്കൂ .

അല്ല സ്വാമി ഒറ്റയ്ക്ക് ? വധ ഭീഷണി ഉള്ളതല്ലേ ? സ്പേം തെറിപ്പിച്ചു കൊല്ലുമെന്ന് ഒക്കെ , ആശ്രമത്തിലെ ഗേറ്റ് അടച്ചാൽ ഫേസ് ബുക്കന്നൂർ ശാഖാശ്രമത്തിൽ ഇട്ടു വധിക്കും എന്ന് !

, ഉവ്വ ,ചെരയ്ക്കും , താൻ അവന്മാരെ വിളിക്കെടോ !

രണ്ടു ഗ്രൂപ്പായി കടന്നു വരുന്നു

വരണം വരണം . നമസ്കാരം.

സ്വാമിജീ , മാ പൂ താ ..

മാപ്പുതാ എന്നോ ? മാപ്പുതരാൻ നിങ്ങൾ എന്ത് തെറ്റ് ചെയ്തു?

മാപ്പുതാ എന്നല്ല , മാ പൂ താ എന്നാരംഭിക്കുന്ന തെറികൾ വിളിച്ചതാണ് സ്വാമിയെ . കമന്റു ബോക്സിലും ഇട്ടിട്ടുണ്ട് .

ഓ ഓ അത് ശരി , തെറി പറയുമ്പോൾ അത് തെറിയാണ് എന്ന് ആദ്യം പറയണം കേട്ടോ ! അല്ലെങ്കിൽ നമ്മെ സ്തുതിച്ചു ഭജന പാടുകയാണ് എന്നു തോന്നിപ്പോകും . മലയോരത്തെ ഉദ്ധരിക്കുന്നവർ ആയതുകൊണ്ട് നല്ല ഉദ്ധാരണ ശേഷിയുള്ള തെറികൾ പാടും എന്നറിയാം.

അല്ല എന്താ രണ്ടു ഗ്രൂപ്പായി?

ഞങ്ങളാണ് ഒറിജിനൽ. അടിവാരം ഗ്രൂപ്പ് . സ്ഥാപക നേതാക്കളാണ് . ആചൊറിയൻ , അവശൻ പുറമ്പാടം [ രണ്ടു കൊല്ലമായി ബ്ലോഗിന്റെ പുറം പാടത്തുകൂടി നടന്നു നടന്നു അവശനായി] , കശ്മൽ ചെമ്മരിയാട് . അങ്ങ് ബ്ലോഗിൽ തെറി പാടുന്നു എന്ന് അറിഞ്ഞിട്ടു സഹിക്കുന്നില്ല . ഞങ്ങൾ ഇവിടെയുള്ളപ്പോൾ ബ്ലോഗിൽ മറ്റാരും തെറി പാടുന്നത് ഞങ്ങൾക്ക് സഹിക്കില്ല . ഒരു പണിതരാൻ വന്നതാണ് .

ഓ ആവട്ടെ . അപ്പോൾ മറ്റവന്മാർ ?

അത് ഞങ്ങൾ പണ്ട് ഒരു പണി കൊടുത്തതിനു ശേഷം ഉണ്ടായവന്മാരാണ് . എന്നാലും സ്വാമി ഞങ്ങളുടെ തെറി മാത്രം കേട്ടാൽ മതി , മറ്റെവന്മാരുടെത് ഡ്യുപ്പ്ളിക്കേറ്റു ഗ്രൂപ്പും , ഡ്യുപ്പ്ളിക്കേറ്റു തെറിയുമാണ് .
എങ്കിൽ അങ്ങനെയാകട്ടെ ! തഥാസ്തു .. ചാണ്ടീ ഫവ :

അയ്യോ അത് പറ്റില്ല സ്വാമി , ഞങ്ങളാണ് ഒറിജിനൽ . തൊലിയൻ ഗ്രൂപ്പ് . അവന്മാർ ഫുത്തി ജീവി കളിക്കുന്നവരാണ് . ഞങ്ങൾ ആണ് പെണ്‍വിഷയത്തിലും തെറിയിലും മുൻപിൽ . തൊലിയൻ ഗ്രൂപ്പിന്റെ ശിൽപ്പികളാണ് ഞങ്ങൾ . തൊലിഞ്ഞക്കാരൻ , സംഗതി വിനയായി .

അപ്പോൾ വളി വൈദ്യൻ ?

രണ്ടു ദിവസമായി കാണാനില്ല .അങ്ങേക്ക് തരാൻ ഉണ്ടാക്കിയ മരുന്ന് സ്വയം പ്രയോഗിച്ചു ഇരിക്കുകയാണ് . ഞങ്ങൾ ആശ്രമത്തിൽ വന്നു തെറിപ്പാട്ട് പാടി , അങ്ങയെ ഒന്ന് വിജ്രുംഭിപ്പിക്കാൻ നോക്കി . മാ പൂ താ ..

വിജ്രുംഭിച്ചു വിജ്രുംഭിച്ചു .. പണ്ട് ബൂലോകത്ത്‌ സ്ക്രീൻ ഷോട്ട് ഇട്ടു വിജ്രുംഭിപ്പിച്ചതുപോലെ അല്ലെ ?,മലയോരം തൊലിയൻ ഗ്രൂപ്പിലെ പെണ്‍ വാണി'ഫ'ത്തിന്റെ ആ സ്ക്രീൻ ഷോട്ടുകളും പിന്നെ വേറെ കുറെ സ്ക്രീൻ ഷോട്ടുകളും ഒരു ഭക്തൻ മെയിൽ ചെയ്തു തന്നിരുന്നു . ആശ്രമത്തിന്റെ കമന്റു ബോക്സിലും , ഫേസ് ബുക്കന്നൂർ ശാഖയുടെ ഭിത്തിയിലും ഫ്രെയിം ചെയ്തു വെക്കാമോ എന്ന് ചോദിച്ചു ? പിന്നെ ഒന്നും അറിയാത്തത് പോലെ ആ മാന്യൻ നമ്മെ തെറി വിളിച്ചു ഒരു കമന്റും പോസ്റ്റി !

അപ്പോൾ കള്ളൻ കപ്പലിൽ ഉള്ളപ്പോൾ പിടിക്കാൻ സ്വാമിയുടെ സഹായം വേണ്ടിവരും അല്ലെ ?

ചുമ്മാ നടക്കില്ല മക്കളെ ! നഗ്ന പൂജ വേണം . ബ്ലോഗ്ഗർ നഗ്ന പൂജ ! രണ്ടു ഗ്രൂപ്പിനും കുണ്ടിയിൽ ഗുളികൻ വിളയാടി നിൽക്കുന്ന സമയമാ , സൂക്ഷിച്ചും കണ്ടും നടക്കണം . ഗുളിക തരാൻ വൈദ്യന്മാർ കൂടെയുള്ളപ്പോൾ ഗുളികന് ശക്തി കൂടും . പിന്നെ നമ്മോടുള്ള തെറി ഭജനം മുടക്കരുത് .മൂന്നു നേരം മലയോരത്തും അടിവാരത്തും മുടങ്ങാതെ തെറി ഭജനം നടക്കട്ടെ . മാ .. പൂ..... താ .... കാപ്പിലാനന്ദായ ശരണം ആയിരത്തൊന്നു വട്ടം ജപിക്കണം . പിന്നെ നാളെ മുതൽ എന്നും രാത്രി തോന്ന്യാശ്രമത്തിൽ മുടങ്ങാതെ ബ്ലോഗ്ഗർ നഗ്നപൂജ നടത്താം . ഓരോ ബ്ലോഗറെയായി നഗ്നമാക്കി പൂജിക്കണം . എങ്കിലെ കുണ്ടിയിൽ നിന്നും ഗുളികൻ ഒഴിയൂ .

അപ്പോൾ ആഗതരായാലും . തെറി ഭജനവുമായി ഇനിയും വരുമ്പോൾ സ്ക്രീൻ ഷോട്ടുകളിൽ നോക്കി മന്ത്രം ജപിക്കാൻ അവസരം തരാം . ചാണ്ടീ ഭവ :

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.