അന്തേവാസികള്‍

Wednesday, March 27, 2013

ഒറ്റവരി കഥ !

ഒറ്റവരി കഥ !

അവന്റെ കരൾ അവർ പറിച്ചെടുത്ത് വറുത്ത് കൊറിച്ചു കൊണ്ടിരിക്കുകയാണ് അവരിപ്പോൾ !

Monday, March 25, 2013

ക്രിസ്തുവിനെ കാണ്മാനില്ല !

ക്രിസ്തുവിനെ കാണ്മാനില്ല !

ക്രിസ്തു  കയറി പോയ  കഴുത ഇവിടെ നില്പ്പുണ്ട് ! ചിലർ  കഴുമരത്തിനിന് വേണ്ടിയുള്ള നല്ല മരം നോക്കി വെട്ടാൻ വനത്തിൽ കയറിയിട്ടുണ്ട് . ഇന്നലെ നമ്മൾ ചില്ലകൾ വെട്ടിയ മരങ്ങൾ പോരെ ? വന നശീകരണം പാപമല്ലേ എന്ന് പള്ളി മുഖ്യൻ അവർക്കിടയിൽ ബോധവല്ക്കരണം നടത്തുന്നുണ്ട് ! കുരിശിന്  മുന്നിൽ  ഇരുന്നു കരയാൻ റിയാലിറ്റി ഷോ താരങ്ങൾ തന്നെ  വേണ്ടേ  ! ?അവർക്ക്  ഏത്  തരം വസ്ത്രങ്ങളാകും ഇണങ്ങുക എന്ന് തിരയുവാൻ സഭയിലെ ന്യൂ ജനറേഷൻ കൊച്ചമ്മ ഗൂഗിളിൽ സേർച്ച്‌ ചെയ്യുകയാണിപ്പോൾ !

 ഗൂഗിൾ  പറയുന്നു .. കറുപ്പ് മതിയെന്ന് .. കറുപ്പിനോട് പണ്ടേ കൊച്ചമ്മക്ക്‌ അലർജിയാണെങ്കിലും , കറുപ്പ് ഓൾഡ്‌ ഫാഷൻ  അല്ലേ  എന്ന സംശയത്തിന്റെ നിഴലിലാണ് അവർ ഇപ്പോഴും .. ( ഗൂഗിൾ  പറഞ്ഞാൽ അത് സത്യമാകും )!

ഇനിയും രംഗങ്ങൾ ഒരുപാടുണ്ട് .. വ്യാഴാഴ്ച പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കണം .. മാവ് പുളിക്കാതെ നോക്കാൻ ഫ്രിഡ്ജിൽ വെയ്ക്കണം .. മൂന്നു ദിവസമെങ്കിലും ഫ്രിഡ്ജിൽ ഇരുന്നാലേ  മൂന്നാം നാളിൽ പുളിപ്പില്ലാത്ത അപ്പമായി കിട്ടുകയുള്ളൂ എന്ന് പള്ളിയിലെ പാചക റാണി ശോശാമ്മ ചേട്ടത്തി തന്റെ പാണ്ഡിത്യം വിളമ്പുന്നു !

ഇതിനിടയിൽ അറുക്കാനുള്ള  കുഞ്ഞാട് എവിടെ എന്നതാണ് മറ്റൊരു അലട്ടുന്ന പ്രശനം ! വെള്ളിയാഴ്ച  അറുക്കപ്പെടെണ്ട ഇളം കുഞ്ഞാടിനെ തപ്പി ചിലർ നടപ്പുണ്ട് ! കുഞ്ഞാട് അറുക്കപ്പെട്ടില്ലങ്കിൽ പണി പാളും !

കഴുത , മരം , കഴുമരം , അപ്പം , വീണ്ടും കുരിശ് , റിയാലിറ്റി ഷോ , കരച്ചിൽ , കറുത്ത വസ്ത്രം , ആട് എല്ലാം ശരിയായിട്ടുണ്ട് .. പക്ഷേ  ക്രിസ്തു എവിടെ ? അന്വഷണമായി ! ഇന്നലെ കഴുതപ്പുറത്ത് ഇവിടെ വന്നിറങ്ങിയത് കണ്ടവരുണ്ട് ! ടി വി കളിൽ ചാനലുകാരുടെ ലൈവ് നിലവിളികൾ  , ബ്രേക്കിംഗ് ന്യൂസ്‌ ,ഇതെന്തൊരു കുരിശ്  എന്ന് ചില വിശ്വാസികൾ തലയിൽ കൈവെച്ച് ചോദിക്കുന്നു . എല്ലാ വർഷവും  കൃത്യമായി ക്രൂശിൽ തറയ്ക്കാറുള്ള ക്രിസ്തുവിനെ കാണാതാകുകയേ ........... എന്തൊരു കലികാലം !

സഭാ വിശ്വാസികളും തിരുമേനിമാരും അച്ചന്മാരും കൊച്ചച്ചന്മാരും കൊച്ചമ്മമാരും ക്രിസ്തുവിനെ ഇപ്പോൾ നാല് പാടും തിരയുകയാണ് ! ക്രിസ്തു എവിടെ ?

 

Friday, March 22, 2013

ബെർഗൊഗ്ലിയൊ ഞാൻ നിന്നെ പ്രണയിച്ചിരുന്നു !!ബെർഗൊഗ്ലിയൊ  ഞാൻ അമാലിയ !!
നിന്റെ കളിക്കൂട്ടുകാരി !
നിന്നോടൊപ്പം കളിച്ചും പഠിച്ചും വളർന്നവൾ ..
ബെർഗൊ ..
ഞാനും നിന്നെ പ്രണയിച്ചിരുന്നു ..
എന്റെ പ്രണയത്തിന്റെ ഷട്ടറുകൾ
നിനക്ക് മുൻപിൽ തുറന്ന് വെയ്ക്കട്ടെ ഞാൻ !

ക്രിസ്തുവിനേക്കാൾ  അധികമായി
എനിക്ക് മുറിവുകൾ വേണം എന്ന്
പറഞ്ഞ വിശുദ്ധ ഫ്രാന്സിസിനെക്കാൾ
അധികമായി നിന്നോടുള്ള
എന്റെ സ്നേഹത്തിന്റെ മുറിവുകളിൽ നിന്നും
രക്തം വാർന്നിറങ്ങുന്നു ................ !

ബെര്ഗോ ..
നിന്നെ ഞാൻ പ്രണയിക്കുന്നു !

നമ്മൾ ഒരുമിച്ചു,  ആ തെരുവിൽ
കളിച്ചു രസിച്ച നാളിൽ ...
പെട്ടന്നെങ്ങും ഇല്ലാത്തത് പോലെ
കനത്ത മഞ്ഞ്  നമ്മളെ മൂടിയതും ...!
ഞാൻ ഭയന്ന് കരഞ്ഞ് കൊണ്ട്
വീട്ടിലേക്ക് കയറിയതും
നീ
ഇപ്പോൾ വരാം ...
മഞ്ഞ്  മാറിയാൽ നമുക്ക് വീണ്ടും
കളിക്കാം എന്ന് പറഞ്ഞതും ഇപ്പഴും
ഞാൻ ഓർക്കുന്നു ...............

നീ എവിടെയ്ക്കാണ് പിന്നെ പോയത്
എന്നെനിക്കറിയില്ല ............ !

ദേ ... നോക്ക് ..............

മഞ്ഞ്  മാറി !
മഞ്ഞിൽ  ഇളം തെന്നലായി വരുന്ന
ഒരു ഇളം കാറ്റില്ലേ ... ?
നമ്മളെ നമ്മളല്ലാതാക്കിയ
ആ തണുത്ത പഴയ  കാറ്റ്  ?....................
അതിപ്പോഴും ഇവിടങ്ങളിൽ
വീശുന്നുണ്ട് ............!

എനിക്ക് സങ്കടം വരുന്നുണ്ട് !
അതോടൊപ്പം സന്തോഷവും ...........

വാർത്തകളിൽ അറിഞ്ഞാണ്
നീ പോയതിൽ പിന്നെ
നിന്നെ കുറിച്ചറിയുന്നത് !

ബെർഗൊ ..
വേണ്ട ബെർഗൊ ..
നമ്മൾ തമ്മിലുള്ള ബന്ധം ദൈവഹിതമല്ല !!
അമ്മ  നീ എനിക്കയച്ച കത്തുകൾ
പിടിച്ചു വാങ്ങിയിരുന്നില്ലെങ്കിൽ
നീ വെറും ഒരച്ചനായി ഇവിടെ
ഇപ്പോൾ എന്നോടൊപ്പം ഉണ്ടാകുമായിരുന്നു ....


വേണ്ട  ബെർഗോ ..
ദൈവ വഴികളെ തടുക്കുവാൻ
നമ്മുക്കെന്ത് വഴികൾ .. ?

ഞാൻ നിന്നെയും
നീ എന്നെയും ഒരുപോലെ
ഒന്നായി ഉരുകി ഒലിക്കുന്ന
ഈ മഞ്ഞു പാളികൾ പോലെ
പ്രണയിച്ചിരുന്നു എന്ന ഓർമ്മകൾ മാത്രം മതി
എന്റെ നാളുകളെ ഇനി തള്ളി നീക്കുവാൻ ...........!

 

Thursday, March 21, 2013

ഗ്ലോബൽ വാർമിംഗ് !!

ഗ്ലോബൽ വാർമിംഗ് 
എന്നെല്ലാവരും പ്രസംഗിക്കുന്നു
എവിടെയാണീ ഗ്ലോബൽ വാർമിംഗ്
ഇവിടെ തണുത്തിട്ട് മനുഷ്യന്
ഇരിക്കാൻ വയ്യാ .............

ഇനിയും നിങ്ങൾ മരങ്ങൾ
മുറിച്ചു കൊള്ളുക ..
ഇനിയും നമ്മുടെ കാടുകൾ
നിങ്ങൾ കൊള്ളയടിക്കുക ...

പുഴയിൽ  നിന്നും
മണൽ ഊറ്റിക്കൊണ്ട് പോകുക ..
താഴ്ന്ന നിലങ്ങളെല്ലാം
ഉയരങ്ങളിലാകട്ടെ !!
താഴുന്നവർ വാഴുന്നവരാകട്ടെ !

പാറകൾ നിങ്ങൾ  പൊട്ടിക്കുക ..
പാറയെക്കാൾ ഉറപ്പുള്ള
വാക്കുകൾ
 ഇവിടെ ഫ്രീസായി
ഐസായിരിപ്പുണ്ട് ............


ഇവിടെ തണുപ്പാണ് !!
ഇവിടങ്ങളും ഇനിയും തണുപ്പായിരിക്കും !!

ചൂട് പിടിപ്പിക്കുന്ന വാർത്തകൾ
ഇനിയും വരുന്നുണ്ടെങ്കിലും
തല്ക്കാലം
എനിക്കീ തണുപ്പ് മതി .......... 

Tuesday, March 19, 2013

ഇറ്റലിഎന്ന പേര് കേട്ടാൽ തിളയ്ക്കണോ ?

 സോഷ്യൽ മീഡിയകളിൽ അധികമാരും ചർച്ച ചെയ്യാതെ പോയ ഒരു വിഷയമാണ് ; ഇന്ത്യയിലേക്ക് സന്ദർശനം നടത്തുന്ന വിദേശ വനിതകൾക്കുള്ള മുന്നറിയിപ്പ് ! നിങ്ങൾ ഇന്ത്യയിലേക്ക്‌ പോകരുത് അവിടെ നിങ്ങൾ പീഡിപ്പിക്ക പ്പെടുവാൻ സാധ്യതകൾ ഉണ്ട് എന്നത് !

കേരളത്തിലും ഡൽഹിയിലും മറ്റും ഈ അടുത്ത സമയത്ത് നടക്കുന്ന സ്ത്രീകളുടെ മേലുള്ള കടന്നു കയറ്റങ്ങൾ കടലും കടന്ന് യൂറോപ്യൻ രാജ്യങ്ങളിലും ഇങ്ങ് അമേരിക്ക വരെയും എത്തി നില്ക്കുന്നു . ഇന്ത്യക്കാരെ കുറിച്ച് നല്ല മതിപ്പാണ് പുറം രാജ്യങ്ങളിൽ !! പണ്ട് ഭീകരവാദ മായിരുന്നു നമ്മുടെ വിഷയമെങ്കിൽ ഇന്നതൊക്കെ മാറി പെണ് വിഷയങ്ങളിൽ എത്തി നില്ക്കുന്നു നമ്മുടെ കാര്യങ്ങൾ !! മൂടി വെച്ച സദാചാര ബോധം കുടം തുറന്ന് നമ്മൾ തന്നെ പുറത്ത് വിട്ടിരിക്കുകയാണ് .. ഓരോ മിനിറ്റിലും ഓരോ സ്ത്രീകൾ വീതം ആക്രമിക്കപ്പെടുന്നു എന്നതാണ് പുതിയ കണക്ക് ..

ഓരോ രാജ്യത്തിലെയും പൗര സംരക്ഷണം ആ രാജ്യത്തെ ഉത്തരവാദിത്വ പെട്ടവരുടെ ചുമതലകളാണ് ... ഇവിടെ കേരളത്തിലെ ഭരണാധികാരികൾ തന്നെ സ്വയം കുഴിച്ച പെണ്ണ് കേസുകളിൽ പെട്ട് പെടാപാടുകൾ പെടുമ്പോൾ വികസനത്തിനും പ്രജാസംരക്ഷണത്തിനും എവിടെ സമയം ?

ഇപ്പോഴത്തെ പുതിയ വിഷയം  പെണ്ണ് വിഷയമല്ല ..  വോട്ട് ചെയ്യുവാൻ വേണ്ടി നാട്ടിൽ  പോയ ഇറ്റാലിയൻ നാവികർ ഇറ്റലിയിൽ പോയിട്ട് തിരികെ വരുന്നില്ല എന്ന കരച്ചിലാണ് ! വോട്ടും ഇല്ലാതെ , അവധിയും ഇല്ലാതെ , ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതെ എത്രയോ ഭാരതിയർ  ഓരോ നാടുകളിലായി കഴിയുന്നു !

 വളരെ ആര്ജ്ജവത്തോടെ കൂടി തന്നെയാണ് ഇറ്റാലിയൻ സർക്കാർ , നാവികർ തിരികെ വരുന്നില്ല എന്ന് പ്രഖ്യാപിച്ചത് ! സോണിയാ ഗാന്ധി പോലും ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ട് കരഞ്ഞു പറയുന്നു " മക്കളെ തിരികെ വരിക , ആന്റിക്ക് ഈ നാട്ടുകാർ സൌര്യം തരുന്നില്ല എന്ന് ".

അവർ കേരളത്തിൽ തിരികെ വന്ന് ഇവിടുത്തെ ജയിലിൽ കിടന്നാൽ കൊല്ലപ്പെട്ടവരുടെ കുടുബത്തിന് നീതി ലഭിക്കുമോ ?

ഇനി തിരികെ വന്നാൽ തന്നെ എത്രനാൾ ഇവിടുത്തെ ജയിലുകളിൽ കഴിയേണ്ടി വരും ?

ചിലര് പറയുന്നു ഇറ്റാലിയൻ ജയിലുകൾക്കുള്ളിൽ ഇപ്പോഴും ഇരുന്നൂറിൽ പരം ഇന്ത്യക്കാർ തടവ്‌ പുള്ളികളായി കഴിയുന്നു എന്ന് !

എങ്കിൽ നമ്മുടെ സർക്കാരുകൾ ഇത്രയും നാൾ അവരുടെ മോചനത്തിന് വേണ്ടി ശ്രമിക്കാതിരുന്നത് എന്ത് കൊണ്ട് ?

ഞാൻ ഇറ്റാലിയൻ നാവികരുടെ നടപടികളെ ന്യായികരിക്കുന്നില്ല ! കെട്ടുറപ്പുള്ള , നൂലാമാലകൾ ഏറെയുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ നീതിന്യായങ്ങളെ ധിക്കരിച്ച് കൊണ്ട് സ്വന്തം രാജ്യത്ത് , നമ്മളെ കബളിപ്പിച്ചു കടന്നത്‌ തികച്ചും തെറ്റാണ് എങ്കിലും അവർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടിയുള്ള ബ്ലഡ് മണി  സർക്കാരിൽ  കെട്ടി വെച്ചിട്ടാണ് പോയിരിക്കുന്നത് .. അതൊരു ഗ്യാരണ്ടി എന്നൊക്കെ പറയുന്നു എങ്കിലും നഷ്ടപ്പെട്ടർക്കുള്ള  അവകാശമാണ് ആ തുക  . പ്രക്ഷോഭം നടത്തുകയും മുതല കണ്ണുനീർ ഒഴുക്കുകയും ചെയ്യുന്നവർ ആദ്യം ചെയ്യേണ്ടത് , നഷ്ടപ്പെട്ടവർക്ക് വേണ്ടി നീതി നടപ്പാക്കുകയാണ്  .. ആ തുക സർക്കാരിൽ നിന്നും വാങ്ങി അവകാശികൾക്ക്  നല്കുക  എന്നതാണ് .

അല്ലാതെ , നാട്ടിൽ പോയ നാവികരെ തിരികെ വരുത്തി അവരുടെ ആയുസ് മുഴുവൻ കേരളത്തിലെ ജയിലിൽ പാഴാക്കിയിട്ടോ ... അതിനു വേണ്ടി മുറവിളി കൂട്ടിയിട്ടോ അല്ല .. കേന്ദ്ര സര്ക്കാരിനെ അടിക്കുവാനുള്ള ഒരു വടിയായി തല്ക്കാലം ഇതുപയോഗിക്കാം എങ്കിലും കാലക്രമേണ അതിന്റെ ചൂടും ചൂരും നഷ്ടപ്പെടും .. വീണ്ടും നഷ്ടപ്പെട്ടവർക്ക് മാത്രം നഷ്ടങ്ങളും സംഭവിക്കും ..

എത്രയോ പേർ ദിനം പ്രതി കൊല്ലപ്പെടുന്നു ... അവരെയും ഇവരെയും കടലമ്മ കൊണ്ട് പോയി എന്ന് കണ്ടു ആശ്വസിക്കുക ... !!

പറയൂ ഇനിയും തിളയ്ക്കണോ കേരളമെന്ന പേര് കേട്ടാൽ നമ്മുടെ ചോര !! നമുക്ക് പോലും സംരക്ഷണം ലഭിക്കാത്ത ഒരു നാട്ടിൽ നിന്നും രക്ഷപെടുന്നവർ എല്ലാം രക്ഷപെടട്ടെ !

 

Monday, March 18, 2013

ഞാൻ !ഇന്നലെകളെ കുറിച്ച്
എനിക്ക് ഭാരമില്ല .
ഈ ദിവസത്തിൽ
എനിക്കേറെ സന്തോഷങ്ങളുമില്ല .
നാളെയെക്കുറിച്ച്
എനിക്ക് വേവലാതികളുമില്ല .

ഏതോ തുരുത്തിൽ ജനിച്ച്
എങ്ങോട്ടോ ഉള്ള പ്രയാണത്തിനിടയിൽ
കണ്ടു മുട്ടുന്ന
കണ്ടു മറന്ന
ചില ജീവിതങ്ങളിൽ
ചിലതൊക്കെയാകാം നമ്മൾ !

നിങ്ങളും അങ്ങനെയല്ലേ ?
ആയിരിക്കണം !

ചിലർ
ഉണ്ട് നക്കിയ ഇലയും
കണ്ടുറങ്ങിയ പായും നക്കി
വീണ്ടും വീണ്ടും പോരട്ടെ
എന്ന് പറയും .

മറ്റു ചിലർ
ജീവിതത്തോട്
മല്ലടിച്ച് ,
ഉണ്ട ഇലയും
ഉറങ്ങിയ പായും
പകുതി വഴിയിൽ മടക്കി വെച്ച് ,
തോറ്റു കൊണ്ട്
തെറിയും വിളിച്ചു മടങ്ങുന്നവർ !

നിങ്ങൾക്ക് വേണമെങ്കിൽ
എന്നെ ഒരു നിർഗുണ പരബ്രഹ്മമ മായി കാണാം !
ഇതിനിടയിൽ
ദൈവത്തിന് വിശക്കുന്നുണ്ടോ ?
ദൈവം ഉറങ്ങിയോ ?
എന്നൊന്നും കാണുവാനോ
നോക്കുവാനോ എനിക്ക് കഴിയുന്നില്ല !

കാരണം
അവനും എന്നോടൊപ്പം സഞ്ചരിക്കുന്നു !

മരിക്കുന്നതിന് മുൻപേ
ഒരേ ഒരാഗ്രഹമേ ബാക്കിയുള്ളൂ !
എനിക്കായി ഒരു ശവക്കല്ലറ
ജന്മ നാട്ടിൽ ഒരുക്കിയിട്ടുണ്ട് !
എനിക്കവിടെ കിടന്നു മരിക്കണം .
ഞാൻ ഏതോ ഇടവഴിയിൽ
മരിച്ചു വീണാൽ ..................
എന്നെ ആ കല്ലറയിൽ തന്നെ
അടക്കം ചെയ്യണം !
 

Sunday, March 17, 2013

ബ്ലോഗര്മാരുടെ അവാർഡ്‌ തുക ഉയർത്തണം !ഒരു കാലത്ത് വളർന്ന്  പടർന്ന്  പന്തലിച്ചു നിന്ന മലയാള ബ്ലോഗ്‌ മുഞ്ഞയും വെട്ടിലും കയറി മണ്ടയടച്ചു നില്ക്കുന്ന മണ്ടരി രോഗം ബാധിച്ച കേര വൃക്ഷങ്ങൾ പോലെയായി തീര്ന്നിരിക്കുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല . എങ്കിലും കഴിഞ്ഞ നിയമ സഭാ ബഡജറ്റിന്റെ വെളിച്ചത്തിൽ , കഴിഞ്ഞ മൂന്നു നാല് വര്ഷങ്ങളായി മലയാള ബ്ലോഗിനെ ഉദ്ദരിക്കുവാൻ വേണ്ടി വയാഗ്രയുടെ എങ്കിലും തുക അവാർഡ്‌ തുകയായി നല്കി കൊണ്ടിരിക്കുന്ന ബൂലോക തമ്പുരാക്കന്മാരുടെ അറിവിലേക്കും വേണ്ടി എനിക്ക് ചില കാര്യങ്ങൾ പറയുവാനുണ്ട് !

ബ്ലോഗര്മാരുടെ എരിവും പുളിയും പഞ്ചസാരയും കുറഞ്ഞു പോയത് കൊണ്ടാണ് അവർ മറ്റുള്ള മൈക്രോ ഇടങ്ങളിലേക്ക് ചേക്കേറിയത് എന്ന് പലരും പല പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ബൂലോക ഡോക്ട്രേറ്റ് നേടിയെടുക്കുകയും ചെയ്തതായി നമുക്കറിയാം . ഒരു കണക്കിന് അത് സത്യവുമാണ് ! മേല്പറഞ്ഞ പലവ്യഞ്യനങ്ങളുടെ വില കഴിഞ്ഞ
 ബഡജറ്റിലും മുകളിലേക്കല്ലാതെ  താഴേക്കു വന്നിട്ടില്ല എന്ന് നാം മനസിലാക്കിയതാണ് . പിന്നെങ്ങനെ ബ്ലോഗിന്റെ വീര്യം കുറയാതിരിക്കും ?

എന്തിന് ! ബ്ലോഗര്മാരുടെ സിരകളിൽ വീര്യം പകരേണ്ട  ഓ സി ആറിനു പോലും വില കുത്തനെ ഉയര്ത്തിയ സര്ക്കാരാണ് നമുക്കുള്ളത് ! പ്രതികരിച്ചിട്ട് ഒരു കാര്യവുമില്ല ... സര്ക്കാര് നന്നാകില്ല എന്ന് തീരുമാനിച്ചാൽ , നമുക്കെന്തു ചെയ്യാൻ കഴിയും ..? എങ്കിലും നമ്മുടെ പ്രതികരണ ശക്തി കാരണം ഈയിടെ രണ്ടു രൂപ പെട്രോൾ വിലയിൽ കുറച്ചത് നമ്മൾ കുറച്ചു കാണേണ്ട കാര്യമില്ല .. വീണ്ടും വീണ്ടും നമ്മൾ പ്രതികരിച്ചാൽ വീണ്ടും വീണ്ടും സര്ക്കാര് ചിലപ്പോൾ വില കുറച്ചേക്കും !

പക്ഷേ , നമ്മുടെ പ്രതികരണ ശേഷികൾ എല്ലാം തകര്ക്കുന്ന രീതിയിലുള്ള സര്ക്കാരിന്റെ ഒടുക്കലത്തെ വില വർദ്ധനവിന് എതിരെ ശക്തരായി പ്രതികരിക്കണം ..  അതിനുള്ള വീര്യം നമ്മൾ ആര്ജ്ജിക്കണം ! അരിയെവിടെ ?
തുണിയെവിടെ ? പറയൂ പറയൂ സര്ക്കാരെ എന്ന് ചോദിച്ച ഒരു കൂട്ടം ജനതയല്ല നമ്മൾ !! നമ്മുടെ വരികളിൽ കൂടി അവരുടെ അരികൾ നമുക്ക് തെറിപ്പിക്കണം !

കഴിഞ്ഞ മൂന്ന് വര്ഷമായി മലയാള ബ്ലോഗിലെ ഭീഷ്മാചാര്യന്മാരെ കണ്ടെത്തി കാശ് കൊടുക്കുന്ന ബൂലോകം .കോം ഇത്തവണ ഒരു വര്ഷം ഓസിന് ഒസിആർ വാങ്ങാനുള്ള കാശായ ഒരമ്പതിനായിരം എങ്കിലും നല്കി മലയാള ബ്ലോഗിന്റെ ഉദ്ദാരണ ശേഷി കൂട്ടുകയും അതിനെ തകർച്ചയിൽ നിന്നും രക്ഷിക്കുകയും ചെയ്യണം എന്ന് അഭ്യർഥിക്കുകയാണ് .

ഇത് ഒരു ഭീക്ഷണിയോ അപേക്ഷയോ എങ്ങനെ വേണമെങ്കിലും നിങ്ങളുടെ മനോഗതി പോലെ കാണാം ! ഒന്നും നശിച്ചു കാണാൻ എനിക്ക് തീരെ താല്പര്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത് ! ക്ഷമിക്കണം ..

 

Thursday, March 14, 2013

വിവ പാപ്പാ പ്രാഞ്ചിയച്ചായ !


 തച്ചന്റെ മകന്‍ യേശുവിന്റെ നിറം
വെളുത്തതായിരിക്കണം !
ഞാന്‍ കണ്ട പടങ്ങളില്‍ എല്ലാം
വെളുത്തു തുടുത്ത സുന്ദരനായിരുന്നു യേശു !

തച്ചന്മാരുടെ പണികള്‍ അകത്തായിരുന്നത് കൊണ്ട്
വെളുക്കാതിരിക്കാന്‍ തരമില്ല !!
ഞാന്‍ കണ്ട അച്ചായന്മാരും അച്ചന്മാരും
... വെളുത്തവരായിരുന്നു !

പത്രോസിന്റെ നിറം
പക്ഷെ ................
വെളുത്തതാകാന്‍ തരമില്ല !
കടലിനോടു മല്ലിട്ട് ,
തിരകളോട് മത്സരിച്ച് ,
അന്നത്തെ അപ്പത്തിന് വക തേടുന്നവന്‍ !

യേശു വിളിച്ചപ്പോള്‍
അവനും വെളുത്തവന്‍ ആയോ
എന്ന അറിവും എനിക്കില്ല !

എങ്കിലും വെള്ള തേച്ച ശവക്കല്ലറകളേ !!!!!!!
എന്ന് യേശു വിളിക്കുന്നതായി
ഞാന്‍ കേട്ടിട്ടുണ്ട് !!!!

ശവക്കല്ലറ വെള്ളയാണ് !
ശവക്കല്ലറക്കുള്ളില്‍ കറുപ്പാണ് !!
രാത്രി കറുപ്പാണ് ..
രാത്രിയില്‍ സഞ്ചരിക്കുന്നവര്‍ക്കും
കറുപ്പ് നിറമാണ് !

കാക്ക കറുപ്പാണ് !
കുയിലിന് കറുപ്പാണ് !!
കറുപ്പിന് എത്രയാണ് അഴകെന്നു മാത്രം അറിയില്ല !

ജീവിച്ചിരിക്കുന്ന പാപ്പ ,സ്ഥാനം ഒഴിഞ്ഞപ്പോള്‍
ആകാശത്ത്‌ നിന്നും മിന്നല്‍പിണരുകള്‍ വന്നു !

ആകാശത്തിന്‌ നിറം വെള്ളയാണ് !
മിന്നലുകളും വെള്ളയാണ് !!
ഭയം വെളുത്തതാണ് !
ഭയമില്ലായ്മ കറുപ്പിന്റെ ലക്ഷണമാണ് !!

ഇവിടെ മഞ്ഞു കാലം കഴിഞ്ഞു !!
മഞ്ഞ് വെള്ളയാണ് ....
മന്നയും വെള്ളയാണ് ....
ഞാന്‍ പ്രണയിച്ച
അന്നയും വെള്ളയായിരുന്നു ......

സൂര്യനുദിച്ചപ്പോള്‍ ഇവിടെ ഇപ്പോള്‍
വെള്ള പോയി ............................
പച്ചയും കറുപ്പും വന്നു തുടങ്ങി ..
രാവിലെത്തെ വെട്ടമെത്തിയപ്പോള്‍
മന്നയും ചീഞ്ഞു തുടങ്ങിയിരുന്നു !
ഒരു കറുപ്പന്‍ അന്ദ്രിയോസ്
വന്നു വിളിച്ചപ്പോള്‍
അന്നയും അവന്റെ കൂടെ പോയി !

കാലമേറെ എത്തുമ്പോള്‍ വെളുത്ത
നിറം മാറി കറുപ്പ് പുക ഉയരരുത് !
കാലമെത്തുമ്പോള്‍ പാപ്പയുടെ
ചെമ്പ് നിറം മാത്രം തെളിയരുത് !!
ചെമ്പ് നിറം മങ്ങി പിത്തളയുമാകരുത് !!!

Monday, March 4, 2013

ചിപ്പിനൊരു ആപ്പ് ! അല്ലെങ്കില്‍ വിപ്പിനുണ്ടൊരു കീപ്പ്!!!
ഉലക്ക  എന്തെന്നറിവില്ലാത്തവന്‌  !
ഉരലെന്തെന്നറിയാത്തവന്
ഇടിക്കട്ട എന്തുവാന്‍
ത്രാണിയില്ലാത്തവന്‍ !
എങ്കിലും നാക്കില്‍ ഒരല്പം
എല്ല്പോലും ഇല്ലാത്തവന്‍ !

അരയാലെന്തെന്നറിവില്ലാത്തവന്‌ !
ആല്‍ത്തറ എന്തെന്ന് കണ്ടിട്ട് പോലുംമില്ലാത്തവന് !!!
ആസനത്തില്‍ ആല്
 കിളിര്‍ത്തിട്ട് പോലും
അത് പോലും
അറിയാത്തവന്‍ !

അമ്പിളി മാനത്ത് 
വന്ന് നിന്നിട്ടും
 അവള്‍
അമ്പിളി അച്ഛനെ
കാണാന്‍ കൊതിച്ചിട്ടും
അമ്പിളി അച്ഛനെ
കാണാന്‍ വിലക്കിയവന് !

ആല്‍ത്തറ എന്തെന്നറിയാത്തവന്‍
എന്നിട്ടും
ആല്‍ത്തറ  നടയില്‍ ‍ ഇരുന്ന
ഗണേശ വിഗ്രഹം
തല്ലി തകര്‍ത്തവന്‍ !

ആല്‍ത്തറ എന്തെന്നറിവില്ലാത്തോന്‍  !!!
അല്ത്താര കണ്ടിട്ടിട്ടു പോലുമില്ലാത്തോന്‍ !!!
ആളുകളാകുന്ന
ആരുമറിയാത്ത കേരള ജനത
ആരുമറിയാതെ
പേരറിയാതെ
പോറ്റാനറിയാതെ
ചുമക്കുന്ന ഒരു  വിഴുപ്പ് !!!


മൂട് മറന്ന
മലയാളി  മങ്കമാര്‍ ‍
ആല്‍ത്തറ
തിണ്ണക്കിരുന്നു നിരങ്ങുമ്പോള്‍
മൂട്സ് മറഞ്ഞ
മണ്ണില്‍ കൂടി
കരിനാഗങ്ങള്‍ ഇറങ്ങി ഇരവുംമ്പോള്‍ ‍ !!!

ആല്‍ത്തറകല്‍ മറന്നാലെന്ത് ?
അല്ത്താരകള്‍ മരിച്ചാലെന്ത് ?
ആലുകള്‍ കിളിര്‍ത്താലെന്ത് ?
ആസനത്തില്‍ കരിനാഗങ്ങള്‍
പത്തി വിടര്‍ത്തി ഭജിച്ചാല്‍ എന്ത് ?

ഒലക്കേടെ മൂട് !
അദന്നെ ..........................
 

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.