അന്തേവാസികള്‍

Wednesday, February 20, 2013

അമൃതം ഗമയ :


ആദിയില്‍ ദൈവം നഗ്നനായിരുന്നു !
അവന്‍ സ്പെമുകളെ എങ്ങനെ
അവളിലേക്ക്‌ കടത്തി വിടാം എന്ന
അന്വഷണത്തിലായിരുന്നു .

അവന്‍ പറഞ്ഞു ....

സ്ത്രീയേ നീ ചാടരുത് !
പത്ത് മിനിട്ടിനകം
പുരുഷ ബീജം നിന്നിലേക്ക്‌
പ്രവേശിക്കും .. നീ
പത്തു മാസം ചുമന്ന് നൊന്തു
പ്രസവിക്കും ..

ഫെമിനിസ്റ്റുകളായ സ്ത്രീകള്‍
കേള്‍വിക്ക് സുഖമുള്ള വാക്കുകള്‍ കേട്ട്
കുഞ്ഞി കാലുകളും
മെഴുകു തിരി കാലുകളും സ്വപനം കണ്ടു !

ഏതോ ഒരു പെണ്ണ്
ദൈവം നഗ്നനാണ് എന്ന് വിളിച്ചു കൂവി !
എല്ലാവരും അവള്‍ക്ക് ആര്യ
എന്ന് പേരിട്ടു ...

ആണും പെണ്ണും ഒന്നായി ചേര്‍ന്ന്
ഇനി നിങ്ങള്‍
ആര്യമാരാകു ...
ആര്യമാരാകു ... എന്നിങ്ങനെ
അലമുറയിട്ടു ...

അങ്ങനെ ആദ്യമായി ഭൂമിയില്
ഒരു സ്ത്രീയുണ്ടായി ..!!

അവള്‍ക്ക് വിശന്നപ്പോള്‍
തമ്പാന്നൂര്‍ ഹോട്ടലില്‍
ഭക്ഷണത്തിനായി
കാവല്‍ നിന്നു ..

ദൈവം അവളെ പരീക്ഷിക്കുവാനായി 
വീണ്ടും കാറില്‍ പിന്തുടര്‍ന്ന് വന്നു .
അവള്‍ കരാട്ടെ പഠിച്ചവള്‍ ആകയാല്‍ ,
അവനെ കുനിച്ചു നിര്‍ത്തി!

ശേഷം ..
അടിനാഭിക്ക് ചവുട്ടി
അമൃതം കാട്ടിക്കൊടുത്തു .

ഭാരത സ്ത്രീതന്‍ ഭാവ ശുദ്ധി
തുലാസില്‍ തൂക്കി നോക്കുമ്പോഴും  ...
സൂര്യനും  കുര്യനും ശാരിയും  മാവോയും
സ്വര്‍ഗരാജ്യത്ത്
അപ്പോഴും വാഴുന്നുണ്ടായിരുന്നു ! 

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.