അന്തേവാസികള്‍

Saturday, May 28, 2011

തുട്ടിന്റെ രാഷ്ട്രീയം !


കേരളത്തിലെ " മാ " പത്രങ്ങളുടെ നിലവാരം പോലും ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് അച്യുതന്‍ പറയുന്ന വാക്കുകള്‍ക്കില്ല എന്നറിയുമ്പോള്‍ ലജ്ജ തോന്നുന്നില്ലേ സഖാക്കളെ ! കേരളത്തിലെ എല്‍ .കെ .ജി യില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വരെ വളരെ വ്യകതമായി അറിയാവുന്ന വസ്തുതയാണ് ഭരണത്തില്‍ ഏറുന്ന ഏത് പാര്‍ട്ടിയും മന്ത്രിമാരും കക്കുമെന്നും കട്ട് മുടിക്കുമെന്നും .അതിപ്പോള്‍ കേരളത്തിലെ ജനങ്ങളെ ആരും പറഞ്ഞ് ധരിപ്പിക്കേണ്ട കാര്യമില്ല .കാലാകാലങ്ങളായി ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നതായത് കൊണ്ട് കൂടുതല്‍ അതിനെ കുറിച്ചുള്ള വിവരണവും ആവശ്യമില്ല .ശര്‍ക്കര കുടത്തില്‍ കൈയിട്ട ആരെങ്കിലും നക്കാതിരിക്കുമോ ?

എന്നാല്‍ കേരളത്തിലെ വകുപ്പ് വിഭജിക്കുക വഴി കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലീം ലീഗ് എന്ന
" രാഷ്ട്രീയ" പാര്‍ട്ടി കൊള്ള സംഘമാണ് എന്നും  കൂടുതല്‍ തുട്ടുകള്‍ ലഭിക്കുന്നത് അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ നിന്നുമാണ് എന്നും പറഞ്ഞത് വളരെ മോശമായി പോയി എന്നാണ് എന്റെ അഭിപ്രായം . മന്ത്രിമാര്‍ എല്ലാം കള്ളന്മാര്‍ എന്ന പ്രസ്താവന നടത്താതിരുന്നത് ബോധപൂര്‍വ്വമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് .

കേരളത്തിലെ അച്യുത ഭരണം കഴിഞ്ഞിട്ട് ആഴ്ചകളായില്ല .  പൊതു കജനാവിലെ പണം കൊണ്ട് മൃഷ്ടാനം ഭോജനം കഴിച്ച് ധാ തരികിട ദിം ,ധാ തരികിട ധിം എന്ന ശൈലിയില്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്ത് ,"തിരികെ ഞാന്‍ വരുമെന്ന"  വാക്കുമായി പോയ അച്യുതന്‍ സഖാവിന്റെ ഇടനെഞ്ചില്‍ കൊള്ളിയാന്‍ മിന്നിച്ചത് മുസ്ലീം ലീഗ് നേടിയ കനത്ത വിജയമായിരുന്നു .കേരളത്തിന്റെ അങ്ങോളം ഇങ്ങോളം തിരഞ്ഞെടുപ്പിന് മൂന്നു മാസം മുന്പ് സടകുടഞ്ഞെഴുന്നെറ്റ " അച്യുതന്‍ സിംഹം "കുഞ്ഞാലിയെ മാന്തിപ്പൊളിച്ചിട്ടും വളരെ ശക്തനായി കുഞ്ഞെലി
തിരികെ വന്നത് സിംഹത്തിന് തീരെ പിടിച്ചിട്ടില്ല എന്ന് വ്യക്തം .ഏത് പാര്ട്ടിയോടായാലും നേതാവിനോടായാലും സ്ഥിരമായ ശത്രുതാ മനോഭാവം വെച്ച് പുലര്‍ത്തുന്നത് വി.എസ് നെ പോലുള്ള ഒരു രാഷ്ട്രീയ നേതാവിന് ഭൂഷണമല്ല .കുഞ്ഞാലിയെ മാന്തി വീണ്ടും അധികാരത്തില്‍ എത്താം എന്ന സുന്ദര സ്വപനമാണ്  മലബാറിലെ ജനങ്ങള്‍ തല്ലി കെടുത്തിയത്  .

കേരളത്തില്‍ ഏതൊക്കെ വകുപ്പുകളില്‍ നിന്നും കൂടുതല്‍ " തുട്ട് " അഥവാ പണം കയ്യില്‍ കിട്ടും എന്ന് ഏറ്റവും കൂടുതല്‍ അറിവുള്ള ആളാണ്‌ സഖാവ് അച്യുതന്‍ .കാരണം , ഭരണം ഒഴിഞ്ഞിട്ട് അധിക നാളുകള്‍ ആയില്ലല്ലോ . വ്യക്തമായ രൂപരേഖ തയ്യാറാക്കി അടുത്ത അഞ്ചു വര്ഷം എങ്ങനെയൊക്കെ കാശുകള്‍ സംഘടിപ്പിക്കാം എന്ന ആശയിലാണ് അച്യുതന്‍ കരുക്കള്‍ നീക്കിയത് എന്ന് വ്യക്തം .ആ ആശാദീപത്തിലാണ് ആ മുടിഞ്ഞ കുഞ്ഞാലി മണ്ണ് വാരിയിട്ടത് എന്നോര്‍ക്കുമ്പോള്‍ അച്ചുതന്റെ കലി അടങ്ങുമോ ?? സ്മാര്‍ട്ട് സിറ്റി , കേന്ദ്ര വിഹിതം , 12  ബീവറേജ് കടകള്‍ .. അങ്ങനെ അങ്ങനെ കിടക്കുകയല്ലേ സംഭവങ്ങള്‍ ...

മന്ത്രിയായാല്‍ മാക്സിമം കട്ട് മുടിച്ച്‌ തുട്ട് തട്ടണം എന്നാണ് എന്റെ അഭിപ്രായം .പിടിക്കപ്പെടരുത് എന്ന് മാത്രം ..ഏതൊക്കെ വകുപ്പുകളില്‍ നിന്നും എങ്ങനെയൊക്കെ കായ് തട്ടാം എന്ന് പരിചയ സമ്പന്നനായ സഖാവില്‍ നിന്നും നേരിട്ട് തന്നെ അന്വഷിക്കാവുന്നതാണ് .എല്ലാ സഹായങ്ങളുമായി വേലിക്കകത്തെ  അച്യുതന്‍ സഖാവ് കാത്തിരിപ്പുണ്ടാകും .


സാമ്രാജ്യാത്വ ശക്തികളെ പിന്തുടരുന്നു !

കേരളത്തിലും ബംഗാളിലും ഇടതുപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെടുക എന്നത് അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ആഗ്രഹമായിരുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും പുശ്ചിച്ചു തള്ളിയിരുന്നു .എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന വകുപ്പ് വിഭജന വിവാദങ്ങള്‍ കണ്മുന്നില്‍ തെളിയുമ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമായിരുന്നില്ലേ എന്ന് നിങ്ങള്‍ മൂക്കത്ത് വിരല്‍ വെയ്ക്കുന്നെങ്കില്‍ കണക്കായി പോയി !.കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും അമേരിക്കന്‍ ചാരന്മാര്‍ തന്നെയല്ലേ എന്ന് അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ തന്നെ നമുക്ക് അനുമാനിക്കാം .

തദ്ദേശ സ്വയംഭരണം എന്ന വകുപ്പ് മൂന്നായി വിഭജിക്കുക വഴി , വഴിവിട്ട സാമ്രാജ്യ ശക്തികളുടെ പിന്തുടര ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് .മുനീര്‍ വകുപ്പ് വിഭജനത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ബോധ്യപ്പെടുത്തിയിട്ടും വിഭജനം ഗുണകരമാകും എന്ന് പറയുന്നത് എന്താര്തത്തിലാണ് എന്ന് നമ്മള്‍ ചിന്തിക്കണം .

പണ്ട് , പാശ്ചാത്യ ലോകം ഇന്ത്യ പോലുള്ള മൂന്നാം കിട രാജ്യങ്ങളെ അടിമകളാക്കി ഭരിച്ചപ്പോള്‍ അവരുടെ ഭരണ തന്ത്രമായിരുന്നു " വിഭജിച്ചു ഭരിക്കുക " എന്നത് .അതിന് ഒത്താശ ചെയ്തു കൊടുത്തതും ഇതേ രാജ്യത്തെ നാട്ടു രാജാക്കന്മാരായിരുന്നു .കാലാകാലങ്ങളായി ഇതേ തന്ത്രം തന്നെയാണ് പാശ്ചാത്യ ലോകം പിന്തുടരുന്നത് . വിഭജിക്കുക , പിന്നീട് ഭരിക്കുക .. അനുഭവിക്കുവാന്‍ പാവപ്പെട്ട ജനങ്ങള്‍ തന്നെ അന്നും ഇന്നും .സാധുക്കളായ രാജ്യങ്ങള്‍ക്ക് ആയുധവും പണവും നല്‍കി അവരെ പിന്നീട് ഭീകരരുടെ പട്ടികയില്‍ ചേര്‍ക്കുക , മറ്റു ലോകരാജ്യങ്ങളെ ആക്രമിക്കുവാന്‍ പ്രേരിപ്പിക്കുക ..തദ്ദേശ വാസികള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക ഇതെല്ലാം ഇതിന്റെ ഭാഗമാണ് .

ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിയും ചേര്‍ന്ന് ബോധപൂര്‍വ്വം കേരളത്തിലെ ജനങ്ങളെ വിഭജിച്ചു ഭരിച്ച് , അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് അടിമകളാക്കുന്ന തന്ത്രം മുളയിലെ നുള്ളിക്കളയേണ്ടതാണ് .അഥവാ അവര്‍ ബോധത്തോടെയല്ല അങ്ങനെ ചെയ്യുന്നതെങ്കില്‍ അവരെ ബോധവല്‍ക്കരിക്കേണ്ട ആവശ്യം നമ്മള്‍ ബ്ലോഗര്‍മാരില്‍ നിക്ഷിപ്തമാണ് എന്നറിയിച്ചു കൊണ്ട് നിര്‍ത്തുന്നു .

ജയ്‌ കേരളം .

Friday, May 27, 2011

കുടിയന്മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം .

കഴിഞ്ഞാഴ്ച അധികാരത്തില്‍ എത്തിയ കേരള സര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു സര്‍ക്കാര്‍ ആകുമെന്ന നമ്മുടെ പ്രതീക്ഷകള്‍ക്ക് ഭ്രംശം സംഭവിക്കുന്ന ഉത്തരവുകളാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത് .ഒരു രൂപയ്ക്ക് അരി കൊടുക്കും എന്ന പ്രഖ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ നമ്മള്‍ കുടിയന്മാരാണ് എന്ന സത്യം മറച്ചു വെച്ച് കൊണ്ടല്ല ഇത് പറയുന്നത് .കേരളീയ ജനതയ്ക്ക് ഓണ സമ്മാനമായി ഒരു രൂപയ്ക്കു അരി കൊടുക്കുമ്പോള്‍ ,ഒരു ബിയര്‍ കുപ്പിക്ക്‌ രണ്ടു കിലോ അരി വാങ്ങാം എന്ന സന്തോഷത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് പുതിയ സര്‍ക്കാരിന്റെ മദ്യനയ പ്രഖ്യാപനം .

ഉത്സവ വേളകള്‍ ആഘോഷിക്കപ്പെടെണ്ടവയാണ് എന്ന് ഈ സര്‍ക്കാരിനെ നമ്മള്‍ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട കാര്യമില്ല . സാധാരണക്കാരന്റെ വിഷയങ്ങളില്‍ എന്നും ഇടപെടാറുള്ള "ഹൃദയ പക്ഷ " സര്‍ക്കാര്‍ , കഴിഞ്ഞ ഭരണകാലത്ത് അനുവദിച്ച പന്ത്രണ്ട് മദ്യവില്പന ശാലകളാണ് ഈ സര്‍ക്കാര്‍ വിലക്കിയത് എന്ന് പറയുമ്പോള്‍ നമ്മള്‍ കുടിയന്മാരുടെ ഹൃദയ വിങ്ങലുകള്‍ എത്രത്തോളം ഈ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്‌ എന്ന് നമ്മള്‍ മനസിലാക്കണം .മാത്രമല്ല , പുതിയ മദ്യഷാപ്പുകള്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനം നമ്മുടെ മനസിലെ വെള്ളിടിയാണ് എന്ന് പറയാതെ തരമില്ല .ഓണവും ക്രിസ്തുമസും ഹര്‍ത്താലുകളും തിരഞ്ഞെടുപ്പുകളും കുപ്പികള്‍ ഇല്ലാതെ എങ്ങനെ ആഘോഷിക്കണം എന്ന് കൂടി സര്‍ക്കാര്‍ നമ്മള്‍ കുടിയന്മാരെ ഉത്ബോധിപ്പിക്കണം എന്ന് മാത്രമേ നമ്മുടെ ആവശ്യമായിട്ട് ഉള്ളു .

സര്‍ക്കാരിന്റെ കുടിയന്മാരോടുള്ള അവഹേളന നയം എത്രയും വേഗം തിരുത്തേണ്ടതാണ് . സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ ഏറ്റവും കൂടുതല്‍ നികുതി പണം എത്തിക്കുന്ന നമ്മള്‍ കുടിയന്മാരെ അവഗണിക്കുന്ന ഈ സര്‍ക്കാര്‍ എത്രയും വേഗം രാജി വെയ്ക്കണം എന്ന ആവശ്യവുമായിട്ടുള്ള സമര മാര്‍ഗങ്ങളുമായി നമ്മള്‍ മുന്നോട്ടു പോകേണ്ടതുണ്ട് .സംസ്ഥാനം ഒട്ടാകെ ഹര്‍ത്താലുകള്‍ , മറ്റു സമരമാര്‍ഗങ്ങള്‍ , കോലം കത്തിക്കല്‍ എന്നിവ സംഘടിപ്പിക്കണം .ഇതിനായി സംസ്ഥാനത്തെ കുടിയന്മാര്‍ ഒന്നായി , ഒരേ കെട്ടായി , തലേ കെട്ടി ,അരേ കെട്ടി ,കെട്ട് വിട്ട് ഉണരേണ്ടതായിട്ടുണ്ട് .സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി എന്റെ താറാവിനേയും കുഞ്ഞുങ്ങളെയും സംഭാവന ചെയ്യുന്നു . കുപ്പിയുടെ കൂടെ പൊരിച്ചടിക്കാന്‍ ബെസ്റ്റാണ് !

Thursday, May 26, 2011

മുസ്ലീമുകളുടെ കൊലയാളിയെ അറസ്റ്റു ചെയ്തു !

കഴിഞ്ഞ പതിനാറു വര്‍ഷമായി സെര്‍ബിയ തേടി നടന്ന  ചോരകൊതി മാറാത്ത പട്ടാളക്കാരനെ ഇന്ന് സെര്‍ബിയ അറസ്റ്റ് ചെയ്തു .92 -95 ലെ സെര്‍ബിയന്‍ യുദ്ധത്തില്‍ സെര്‍ബിയയുടെ ടോപ്‌ കമാണ്ടര്‍ ആയിരുന്നു റാറ്റ്കോ മാല്‍ടിക്.അന്ന് ആ യുദ്ധത്തില്‍ 8000 -ല്‍ പരം മുസ്ലീം കുട്ടികളെയും യുവാക്കളെയുമാണ്‌ തിരഞ്ഞു പിടിച്ചു ഉന്മൂലനം നടത്തിയത് .
69  വയസുകാരനായ മാല്‍ടിക് ലോകത്തിലെ ഏറ്റവും വിലകൂടിയ പിടികിട്ടാപുള്ളിയായിരുന്നു .92 -95 കാലത്ത് സെര്‍ബിയയുടെ ടോപ്‌ ക മാണ്ടാര്‍ ആയ ഈ ചോര കൊതിയന്‍ ലക്ഷക്കണക്കിന്‌ ആളുകളെ കൊന്നൊടുക്കുകയും ഏകദേശം രണ്ടു കോടിയില്‍ പരം ആളുകളെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും പാലായനം ചെയ്യിക്കുകയും ചെയ്തിരുന്നു . പൊതുവായ സ്ഥലത്ത് ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തി .ചിലരെ ജീവനോടെ കുഴിച്ചു മൂടി .കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും .കൊച്ചു കുട്ടികളെ അമ്മമാരുടെ മുന്നില്‍ വെച്ച് തലകൊയ്തെടുത്തു .യുദ്ധത്തടവുകാരനായി പിടിച്ച ഒരു മുത്തശനെ കൊണ്ട് ചെറുമകന്റെ കരള്‍ നിര്‍ബന്ധപൂര്‍വ്വം കഴിപ്പിച്ചു .ചോരമണക്കുന്ന കഥകള്‍ അങ്ങനെ അനവധി .
ചോരമണക്കുന്ന ചെന്നായ്ക്ക് ഇപ്പോള്‍ പ്രായത്തിന്റെതായ അസുഖങ്ങള്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വക്കീല്‍ പറയുന്നത് . വലത്ത് ഭാഗത്തെ കൈ തളര്‍ന്നിരിക്കുന്നു .അവശനാണ് . ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നീതിന്യായങ്ങള്‍ വിധിക്കട്ടെ .മാല്‍ടിക്കിന്റെ അറസ്റ്റ് , ലിബിയന്‍ ഭീകരവാദിയും ഭരണാധികാരിയുമായ മുഹമ്മദ്‌ ഗദ്ദാഫിക്ക് നല്ലൊരു പാഠമാകും നല്‍കുക എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്

ഇതെന്നാ കോപ്പിലെ എടവാടാ ?


ഭരണം മാറുകയും തിരിയുകയും വരികയും പോകേം ഒക്കെ ചെയ്യുമെങ്കിലും ക്രിക്കറ്റര്‍മാര് നമ്മുടെ കണ്‍ കണ്ട ദൈവങ്ങളെപ്പോലെയാണ് നമ്മള്‍ കണ്ടുകൊണ്ടിരുന്നത്‌ .അതാണ്‌ നമ്മുടെ പാരമ്പര്യം ! സച്ചിന്‍ മോന് ഭാരത രക്നം കൊടുക്കണം എന്ന് വാശി പിടിച്ചു കരയുമ്പോള്‍ ബംഗാള്‍ ദാദ സൌരവ് ഗാംഗുലിക്ക് ഇടതു പക്ഷ സര്‍ക്കാര്‍ ക ( കു )നിഞ്ഞു നല്‍കിയ അറുപത്തി മൂന്ന് ഏക്കര്‍ ഭൂമി തിരികെ നല്‍കണം എന്ന് പറയുന്നതിന്റെ രാഷ്ട്രീയ തന്ത്രം എനിക്ക് മനസിലാകുന്നില്ല .ആന മെലിഞ്ഞു എന്ന് കരുതി അതിനെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത് ഏത് കോപ്പിലെ നിയമമാണ് എന്ന് മനസിലാകുന്നില്ല .ബംഗാളില്‍ മാത്രമല്ല ,കേരളത്തിലും നമ്മുടെ അച്യുത സഖാവ് ആര്‍ക്കൊക്കെയോ ഭൂമി വെറുതെ കൊടുത്തു എന്ന് കേട്ടിരുന്നു .സൌരവിന്റെ ഭൂമി തിരികെ കൊടുക്കണം എന്ന് പറയുന്ന സുപ്രീം കോടതി എന്തുകൊണ്ട് കേരളത്തില്‍ ഇടപെടുന്നില്ല എന്നാണ് നമ്മുടെ ചോദ്യം !. വാക്കും ഭൂമിയുമോക്കെയല്ലേ അങ്ങനെ വെറുതെ കൊടുക്കാന്‍ കഴിയു എന്ന് ഈ കോടതി എന്നാണ് മനസിലാക്കുന്നത്‌ ?
ബംഗാളിലെ ഉപ്പു തടാകത്തിനടുത്ത് രാജ്യാന്തര നിലവാരമുള്ള ഒരു ക്രിക്കറ്റ് അക്കാദമി പണിയുവാന്‍ ഏതൊരു ക്രിക്കറ്റ് ദൈവത്തിനും തോന്നും .അത്രെയേ ഗാംഗുലിക്കും തോന്നിയുള്ളൂ . നല്ലൊരു കാര്യത്തിനല്ലേ ഭൂമി കൊടുക്കുന്നത് എന്ന് കരുതി , ഇടതുപക്ഷ സര്‍ക്കാര്‍ ചുളു വിലയ്ക്ക് ഭൂമി കൊടുക്കുകയും ചെയ്തു .അതിപ്പം തിരികെ വേണം എന്ന് പറയുന്നത് , ഇന്ത്യയിലെ ക്രിക്കറ്റ് മൃദുല വിശ്വാസങ്ങള്‍ക്ക് മൃഗീയമായി പോറല്‍ ഏല്‍പ്പിക്കുകയാണ് എന്ന് പറയാതെ തരമില്ല . ക്രിക്കറ്റിനു മേലുള്ള കോടതിയുടെ കുതിര കയറ്റം എത്രയും വേഗം അവസാനിപ്പിച്ചേ മതിയാകു. കോടതിയുടെ ഈ നടപടിക്കെതിരെ ശക്തമായി സന്ഘടിക്കുവാന്‍ ഇവിടുത്തെ ക്രിക്കറ്റ് വിശ്വാസികളായ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം .മഹത്തായ പാരമ്പര്യമുള്ള  ഇന്ത്യയില്‍ ആത്മീയ പ്രസ്ഥാനങ്ങള്‍ നടത്തുവാന്‍ സ്വാമിമാരും മെത്രാന്മാരും അമ്മമാരും എത്രയോ ഏക്കര്‍ ഭൂമികള്‍ സ്വന്തമാക്കി വെച്ചിരിക്കുന്നു .അതെല്ലാം കോടതി തിരികെ വാങ്ങുമോ എന്നാണ് ഒരു കടുത്ത ക്രിക്കറ്റ് വിശ്വാസിയായ എനിക്ക് ചോദിക്കുവാനുള്ളത് .കോടതിയുടെ തീരുമാനം പുന പരിശോധിക്കും എന്ന് തന്നെ വിശ്വസിച്ചുകൊണ്ട്
ദുഖത്തോടെ നിര്‍ത്തുന്നു .

ഞങ്ങള്‍ നയിക്കും !

ഇന്ത്യയും ചൈനയും ബ്രസീലും സാമ്പത്തിക ശക്തികളായി വളരുന്നുണ്ട്‌ എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആര് നയിക്കും എന്ന ചോദ്യത്തിന് വിരാമമായി ! ഇന്നലെ ഒബാമയാണ് ഇതിനുള്ള ഉത്തരം കണ്ടെത്തിയത് .പാശ്ചാത്യ ശക്തികള്‍ ദുര്‍ബലമായി എന്നത് ചിലരുടെ വ്യാമോഹങ്ങള്‍ മാത്രമാണ് എന്നും ലോകത്ത് സാമ്പത്തിക ശക്തികള്‍ മാത്രം പോരാ , രാഷ്ട്രീയപരമായ മേധാവിത്ത്വവും വേണം എന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഊന്നി പറഞ്ഞു .പാശ്ചാത്യ ശക്തികള്‍ ഒരുമിച്ചു നില്‍ക്കേണ്ട ആവശ്യവും അദ്ദേഹം പറയുകയുണ്ടായി .G8
ഉച്ചകോടിക്ക് അല്പം മുന്‍പാണ് ഒബാമ ഇങ്ങനെ പറഞ്ഞത് .

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ആഗോള വല്‍ക്കരണം മുതലെടുത്ത്‌ കൊണ്ട് ,ഇന്ത്യയും ചൈനയും ബ്രസീലും ശക്തി സംഭരിച്ചു കൊണ്ടിരിക്കുന്നു എങ്കിലും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റ്‌ ഭാഗങ്ങളിലും കണ്ടു വരുന്ന രാഷ്ട്രീയ അസന്തുലിതാവസ്ഥ നാം കണ്ടില്ല എന്ന് നടിക്കുന്നത് അബദ്ധമാണ് .
ഇന്ത്യ സാമ്പത്തിക ശക്തിയായി വളര്‍ന്നു വരുന്ന കാഴ്ച പാശ്ചാത്യ ലോകം അസൂയയോടെയാണ് കാണുന്നത് എന്ന് അനുമാനിക്കാം .ഇത് കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ഭരണ നേട്ടമാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല . കോണ്‍ഗ്രസിന്റെ ഭരണ നൈപുണ്യമെങ്കില്‍ സഖാക്കള്‍ ഭരിക്കുന്ന ചൈന എന്ത് കൊണ്ട് എന്തുകൊണ്ട് എന്ത് കൊണ്ട് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണണം .ഉത്തരം കണ്ടാലും ഇല്ലെങ്കിലും ലോകം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി .അത് അമേരിക്ക തന്നെ !


Wednesday, May 25, 2011

ഭൂതഗ്രസ്തമായ അമേരിക്ക !!
മിച്ചിഗണില്‍ രാവിലെ ആരംഭിച്ച മഴ , മനുഷ്യന്റെ സമനില തെറ്റിച്ചുകൊണ്ട് ഇടിമുഴക്കങ്ങളുടെ അകമ്പടിയോട് കൂടി ഇപ്പോഴും തുടരുകയാണ് . റോഡുകളിലും വീടിന്റെ ബേസ്മെന്റ്കളിലും വെള്ളം കയറി തുടങ്ങി .നാളെയും ഇത് തന്നെ തുടരുവാനാണ് സാധ്യത .
ചില സ്ഥലങ്ങളില്‍ ടോര്‍നാഡോകളും നദികളില്‍ വെള്ളപ്പൊക്കവും .നാല്പതു വര്‍ഷത്തിന് ശേഷമാണ് ടോര്‍ നാഡോകളുടെ ഇത്തരം തുടരന്‍ ആക്രമണം .കഴിഞ്ഞ ഞായറാഴ്ച മിസ്സൌറിയില്‍ അടിച്ച കൊടുംങ്കാറ്റില്‍ ഇതുവരെ 125 പേര്‍ മരിച്ചു . പരിക്കുകള്‍ പറ്റിയവര്‍ അതിലും കൂടുതല്‍ .വിശ്വസിക്കാവുന്നതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നു അവിടെ .

ഇങ്ങനെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്തുകൊണ്ടാണ് എന്ന് അറിയില്ല എങ്കിലും ഈ മാറ്റം വല്ലാത്ത ഒരവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങളെ എത്തിച്ചിരിക്കുന്നത് .ചില മാസങ്ങള്‍ക്ക് മുന്പ് കൂട്ടത്തോടെ മത്സ്യങ്ങളും പറവകളും ചത്തു വീണിരുന്നു .ഡെട്രോയിറ്റ് നദിയിലും ഇങ്ങനെ മത്സ്യങ്ങള്‍ ചത്തു പൊങ്ങി .കേരളത്തിലും ഇങ്ങനെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവം കേള്‍ക്കുകയുണ്ടായി .എന്തെക്കെയോ പ്രതീക്ഷകള്‍ക്ക് അപ്പുറത്ത് സംഭവിക്കുന്നു എന്ന് മാത്രമറിയാം . ധീര വീര ശൂര പരാക്രമികളായ മനുഷ്യന്‍ നിസഹായകനായി ഇങ്ങനെ കാഴ്ചക്കാരനായി നില്‍ക്കുമ്പോള്‍ ആരോ ? ഏതോ ? എന്തോ ? ശക്തി മാത്രം ജയിക്കുന്നു .

ചിത്രങ്ങളും വീഡിയോകളും താഴെ ..

ടോര്‍നാഡോമിസിസിപ്പി നദിയിലെ വെള്ളപ്പൊക്കം


വേര്‍പാടുകളുടെ വേദന !


വേര്‍പാടിന്റെ വേദന എന്താണ് എന്ന്‌ ചെറുതായെങ്കിലും ഇന്നും ഞാനറിഞ്ഞു .കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി എന്‍റെ കൂടെ തന്നെയുണ്ടായിരുന്ന മകന്‍ ഒരാഴ്ചക്ക് വേണ്ടി പഠന ക്യാമ്പില്‍ പോയി .ഇനി ഒരാഴ്ച അവനെ കാണാതെ ഇരിക്കണം എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ അല്പം പ്രയാസം ! ഇതിന് മുന്‍പ് ഇതുപോലെ വേദനകള്‍ പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉണ്ട് .ധാരാളം .പത്ത് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് എന്‍റെ പ്രിയ പിതാവിന്റെ ദേഹവിയോഗം .അത് ഉള്‍ക്കൊള്ളാന്‍ ഏകദേശം രണ്ട് മാസത്തോളം എടുത്തു .ഇപ്പോഴും അതെല്ലാം ഒരു നീറ്റലായി ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ട് .പിന്നെ , കല്യാണം കഴിഞ്ഞു ഒന്‍പതാം ദിവസം ദുബായിലേക്ക് മടങ്ങിയ ഞാന്‍ മൂന്ന് മാസത്തോളം അനുഭവിച്ച വേര്‍പാടിന്റെ ദുഃഖം .ഇതൊക്കെ ഒഴിച്ചാല്‍ എന്‍റെ ജീവിതത്തില്‍ വേര്‍പാടുകളുടെ വേദന അധികം അനുഭവിച്ചിട്ടില്ല .മറ്റുള്ളവരുടെ ദുഃഖങ്ങള്‍ എന്‍റെ ഈ ചെറിയ ദുഖങ്ങലുമായി തട്ടിച്ചു നോക്കുമ്പോള്‍ നിസാരമെന്നു തോന്നാമെങ്കിലും ,വേര്‍പാടിന്റെ ദുഃഖങ്ങള്‍ ഞാന്‍ മനസിലാക്കുന്നു .

കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ഇവിടെ അമേരിക്കയില്‍ എന്‍റെ ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കുകയുണ്ടായി . മകളെ കേട്ടിച്ചയച്ചത് ടെക്സാസില്‍ ഉള്ള ഒരു മലയാളി കുടുംബത്തിലേക്ക് തന്നെ .കഴിഞ്ഞ ആഴ്ച പള്ളിയില്‍ വെച്ചു കണ്ടപ്പോള്‍ മകള്‍ ദൂരെ പോയ സങ്കടത്തില്‍ വളരെയേറെ മാനസിക വിഷമം അനുഭവിക്കുന്നതായി അദ്ദേഹം പറയുകയുണ്ടായി .
എന്നാല്‍ ഇതില്‍ കൂടുതല്‍ സങ്കടപ്പെടുന്ന ഒരു കുടുംബമാണ് എന്‍റെ ഭാര്യയുടെ കുടുംബം ! രണ്ട് മക്കളില്‍ ഒരാളെ കണ്ണെത്താ ദൂരത്തായ ഈ അമേരിക്കന്‍ വനാന്തര്ഭാഗത്ത് അയച്ചത് സഹിക്കാം എങ്കിലും അവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ് ഒറീസയില്‍ വെച്ച്‌ സംഭവിച്ച ഏക മകന്റെ മരണം !!.പതിനെട്ടാം വയസില്‍ ഒറിസയില്‍ വെച്ച്‌ വെള്ളത്തില്‍ മുങ്ങി മരിക്കുകയാണ് ചെയ്തത് .ആ കാലത്ത് ശവം പോലും നാട്ടില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല

എന്നതാണ് ഏറ്റവും ദുഃഖകരം .ഒറിസയില്‍ നിന്നും ഇപ്പോഴും നാട്ടിലേക്ക് ഫ്ലൈറ്റ്കള്‍ ഇല്ല എന്നതാണ് സത്യം . ഒരു മകന്റെ കടമ എന്നത് പോലെ , കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ആ ശവക്കല്ലറ കാണുവാന്‍ ഞങ്ങള്‍ പോയിരുന്നു . രണ്ട് ദിവസത്തെ ട്രെയിന്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ഒറീസയില്‍ എത്തി .വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് മറവ് ചെയ്തത് കൊണ്ടും , നോക്കുവാനും കാണുവാനും ആരും ഇല്ലാത്തത് കൊണ്ടും കാട് പിടിച്ച് കിടന്ന ശവക്കല്ലറ കണ്ടു പിടിക്കുവാന്‍ കുറെയേറെ പ്രയാസപ്പെട്ടു .അതില്‍ കൂടുതല്‍ പ്രയാസമായിരുന്നു അമ്മയെ വീണ്ടും ഒന്ന് കൂടി സമാധാനിപ്പിക്കുവാന്‍ . ചില നേരങ്ങളില്‍ ഇപ്പോഴും ഒറ്റക്കിരുന്നു കരയുന്നത് കാണാം.

വേര്‍പാടുകള്‍ നമ്മളെ വല്ലാത്ത ഒരവസ്ഥയില്‍ എത്തിക്കും .ചെറുതെങ്കിലും അത് ഞാന്‍ ഇന്ന് ഒന്ന് കൂടി മനസിലാക്കുന്നു .മകനെ ഒരാഴ്ച കാണാത്ത വേദന , മകളെ വിവാഹം കഴിപ്പിച്ചയച്ച ഒരു പിതാവിന്റെ വേദന ,ഏക മകനെ എന്നന്നേക്കുമായി നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന ,വേദനകളുടെ അളവുകോലുകള്‍ക്ക് വ്യത്യാസമുണ്ടെങ്കിലും എല്ലാ വേദനകളും പ്രയാസങ്ങളും മനസിനെ ഉലയ്ക്കും. വേദനകളില്‍ നിന്നും ആശ്വാസം നേടുവാന്‍ എല്ലാ മനസുകള്‍ക്കും ഇടയാകട്ടെ എന്ന പ്രാര്‍ത്ഥനകള്‍ മാത്രം .

Monday, May 23, 2011

പേപ്പട്ടികളുടെ ഗ്രാമം !

കഴിഞ്ഞ രണ്ടാഴ്ചയില്‍ ഇത് മൂന്നാം തവണയാണ് ഇങ്ങനെ !

വല്ലാത്ത പരവേശം ..ശരീരമാകെ ഈ തണുത്ത രാത്രി  മൂന്നാം മണി നേരത്തും വെട്ടി വിയര്‍ക്കുന്നു .
തണ്ടര്‍ സ്റ്റോം മുന്നറിയിപ്പ് ടി വി യില്‍ കണ്ടത് കൊണ്ട്  ജനാലകള്‍ എല്ലാം ഭദ്രമായി അടച്ച്
നേരത്തെ ഉറങ്ങാന്‍ കിടന്നതാണ് .. പുറത്ത് ശക്തമായ കാറ്റുകള്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം . മരങ്ങള്‍ ആകെ പിടിച്ചുലയ്ക്കുന്നത് പോലെയുള്ള ഹുങ്കാരം ...ഒരല്പം വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയ ചില നിമിക്ഷങ്ങള്‍ .. ഇനിയും വെള്ളം കുടിക്കണമെങ്കില്‍ താഴെ അടുക്കളയില്‍ എത്തണം . ബെഡ് ലാമ്പിന്റെ സ്വിച്ച് ഓണാക്കാന്‍ പോലും ഭയം എന്നെ അനുവദിക്കാത്ത നീ നേരത്ത് ...

സാധാരണയായി ഞാന്‍ സ്വപ്നം കണ്ടാല്‍ ഭയക്കുന്നതല്ല . മാത്രമല്ല ചില സ്വപ്‌നങ്ങള്‍ കണ്ട് കണ്ണ് തുറക്കുമ്പോഴേ ആ സ്വപ്നം മനസ്സില്‍ നിന്നും മാഞ്ഞിരിക്കും .ഇതങ്ങനെയല്ല ..കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇങ്ങനെ ഉറക്കത്തില്‍ ഭയത്തോടെ ചാടിയെഴുന്നെല്‍ക്കുന്നത് .കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്ന ആ ദിവസം മുതലാണ്‌ ഈ സ്ഥിരം സ്വപനം കാണല്‍ ..എന്തോ എവിടെയോ ഭയാനകമായ സംഭവം നടന്നിരിക്കണം ..അല്ലെങ്കില്‍ ഇങ്ങനെ സ്ഥിരമായി ഒരേ സ്വപ്നം കാണേണ്ടതല്ല .

ഞാന്‍ എന്തിനാണ് ആ ഗ്രാമത്തില്‍ എത്തപ്പെട്ടത് എന്നോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. കിഴക്ക് കിഴക്കുള്ള ഏതോ ദേശത്താണ് ഞാന്‍ എത്തിയതെന്നറിയാം . പക്ഷേ എന്തിനു വേണ്ടിയായിരുന്നു എന്റെ യാത്ര .. ഒരു ലക്ഷ്യവുമില്ലാതെ അലയുന്ന കൂട്ടത്തില്‍ എത്തപ്പെട്ടതോ ? അതോ .. കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല . മറവി പ്രായത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു .പക്ഷേ അവിടെ കണ്ട വിചിത്രമായ കാഴ്ചകള്‍ ... അത് വിട്ടുമാറാന്‍ എന്തിനാണ് ഇത്ര മടി എന്നതാണ് മനസിലാകാത്തത് .
 ഏകദേശം നേരം പ്രഭാതത്തോടാണ് കൂടിയാണ് ഞാന്‍ അവിടെയ്ത്തുന്നത് . തെരുവുകളില്‍ ഭ്രാന്തന്‍ നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു .. കൂര്‍ത്ത പല്ലുകള്‍ കാട്ടി , നാവ് നീട്ടി ,എന്തോ ദ്രാവകം വായില്‍ നിന്നും ഒലിപ്പിച്ചു കൊണ്ട് തെരുവില്‍ കൂടി ഓടിയും ചാടിയും നടക്കുന്നു .വേറെ കുറെ തെരുവ് നായ്ക്കള്‍ , ഏതോ ആഘോഷം ഗ്രാമത്തില്‍ കഴിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ക്ക്  
വേണ്ടിയാണ് എന്ന് തോന്നുന്നു തെരുവിന്റെ ഒരു മൂലയ്ക്ക് ശണ്ട കൂടുകയും തമ്മില്‍ കടിച്ചു കീറുകയും ചെയ്യുന്നു .അവിടെയുള്ള ആളുകള്‍ വളരെ സ്നേഹത്തോട് കൂടിയാണ് ഇവയെ പരിപാലിക്കുന്നത് എന്നാണ് എനിക്ക് മനസിലായത് .ഭ്രാന്തന്‍ നായ്ക്കളെ കൂടെ കൂട്ടുന്നതില്‍ ആളുകളില്‍ യാതൊരു ഭയാശങ്കകളും ഇല്ല എന്ന് വേണം കരുതുവാന്‍ . മാത്രമല്ല തങ്ങളുടെ ഭ്രാന്തന്‍ നായ്ക്കളുടെ മഹത്വം ഓരോ ആളുകളും തെരുവുകളില്‍ കൂടി വളരെ ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട് .

ഈ ആളുകള്‍ക്കും ഭ്രാന്ത് പിടിച്ചിട്ടുണ്ടോ എന്ന് ഞാന്‍ അല്‍പനേരം ആലോചിച്ചു .അവരുടെ ജല്പനങ്ങളും ആക്രോശങ്ങളും ശ്രദ്ധിച്ചപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത് ..
ആളുകളില്‍ മാത്രമല്ല പ്രകൃതിക്ക് പോലും ഭ്രാന്ത് പിടിച്ചത് പോലെ  ..അവിടെയടിക്കുന്ന കാറ്റില്‍ പോലും മരണത്തിന്റെ ഗന്ധം തിങ്ങി നിറയുന്നു . പ്രദേശം കണ്ടിട്ട് മഴ പെയ്തിട്ടു വര്‍ഷങ്ങള്‍ ആയിട്ടുണ്ടാകണം എന്ന് തോന്നി .ചെളി പുരണ്ട കുറെ കറുത്ത മുഖങ്ങള്‍ .. അവരുടെ കണ്ണുകള്‍ പോലും വന്യമായി എന്തോ തിരയുകയാണ് ..പകമുറ്റിയ വാക് ശരങ്ങളാണ് അവരുടെ നാവിന്‍ തുമ്പ് !!ഒരു തുള്ളി വെള്ളം കിട്ടാന്‍ നാവ് വല്ലാതെ വരളുന്നു ..പക്ഷേ വിഷാംശമുള്ള ഈ വെള്ളം കുടിച്ചാല്‍ ഞാനും ഇവരെപ്പോലെ .....അതൊട്ടും ഓര്‍ക്കാന്‍ കഴിയുന്നില്ല .

ഏറെ നേരം എനിക്കവിടെ നില്‍ക്കാന്‍ തോന്നിയില്ല .എത്രയും വേഗം തിരിച്ചു പോകണം എന്ന ആഗ്രഹം പെട്ടന്നാണ് എന്നില്‍ കടന്ന് കൂടിയത് .അടുത്തു നിന്ന ആളുകളോട് തിരിച്ചു പോകുന്ന വഴികള്‍ അന്വഷിച്ചപ്പോള്‍ പകയുളള ഒരു നോട്ടം നോക്കി വളരെ വേഗം എങ്ങോ പോയി മറഞ്ഞു .ഇനി അധിക സമയം അവിടെ നിന്നാല്‍ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് ഞാന്‍ മനസിലാക്കി .മുകളില്‍ കത്തുന്ന സൂര്യന്‍ അടുത്തടുത്ത് വരുന്നു  .അഴുക്ക് ചാലില്‍ നിന്നും തലയുയാര്‍ത്തി നോക്കിയ ഒരു ഭ്രാന്തന്‍ നായ എന്നെ രൂക്ഷമായി നോക്കി .അപരിചിതന്‍ ആയതു കൊണ്ടാകണം അത് എന്റെ അടുക്കലേക്ക്‌ നാവ് നീട്ടി അടുത്തടുത്ത് വരുന്നു .... ഇനി .. ഇനി .. ഞാനും !!! ഇവരില്‍ ഒരാളായി ഇവിടെ !!!.. ഹോ ...

വംശീയ വിഷം "കലക്കിയ" പോലീസ്കാരി !!അവള്‍ സുന്ദരിയായിരുന്നു .വിടര്‍ന്നു വരുന്ന ചുവന്ന റോസാപ്പൂവ് പോലെ മുഖകാന്തിയുള്ളവള്‍. ശരീരമാസകലം യൂണിഫോര്മില്‍ ആവരണം ചെയ്യാത്തതിനാല്‍ അവളുടെ പൂര്‍ണ്ണമായ ഒരു സൌന്ദര്യം എനിക്ക് ആസ്വദിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും ശരീര അളവുകളില്‍  അവള്‍ കൂടുതല്‍ സൌന്ദര്യമുള്ളവളായി
എനിക്ക് തോന്നി ! കൃത്യതയുള്ള അളവ് കോലുകള്‍ .കണ്ണുകളിലെ തിളക്കം എന്നെ കൂടുതലായി അവളിലേക്ക്‌ ആകര്ഷിച്ചുവോ എന്ന സന്ദേഹം !
അവര്‍ രണ്ടു പേരായിരുന്നു . ഒരാണും ഒരു പെണ്ണും . സൈക്കിളില്‍ ഡെട്രോയിറ്റ് നദിക്കരയില്‍ കൂടി സേര്‍ച്ച്‌ ചെയ്യുന്ന ബോര്‍ഡര് സെക്യൂരിറ്റി ഫോര്‍സിലെ രണ്ടു പേര്‍ .ഒന്നുറക്കെ വിളിച്ചു കൂവിയാല്‍ നദിയുടെ അക്കരയിലെ കാനഡയില്‍ നിന്നും ആളുകള്‍ കേള്‍ക്കും ! അത്ര അടുത്താണ് ഡെട്രോയിറ്റ് നദിയുടെ കരയും കാനഡയും തമ്മിലുള്ള ദൂരം !
ഞാന്‍ മുന്‍പ് താമസിച്ചിരുന്നത് ഈ നദിയുടെ കരയിലായിരുന്നു .ഇപ്പോള്‍ മുപ്പതു മൈല്‍ ദൂരെ വെസ്റ്റ് ബ്ലൂം ഫീല്‍ഡ് എന്ന കുന്നിന്‍ ചരുവില്‍ .പ്രകൃതിയുടെ എല്ലാ കലാവിരുതും ചാലിച്ചെഴുതിയതാണ് വെസ്റ്റ് ബ്ലൂം ഫീല്‍ഡ് . വനങ്ങളും തടാകങ്ങളും പൂമ്പാറ്റകളും കിളികളും അങ്ങനെ കണ്ണിന് വിരുന്നു പകരുന്നതെന്തും ഇവിടെ ലഭ്യം . എന്റെ അയല്‍ക്കാരും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നു ചേര്‍ന്നവര്‍ . മുന്‍പിലെ മൂന്നു വീടുകളില്‍ ഇറാക്കില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുടിയേറിയ കാത്തലിക് വിശ്വാസികള്‍ . എന്റെ വീടിന് പിറകില്‍ കാണുന്ന വീടാണ് ചൈനയില്‍ നിന്നും വന്നു ചേര്‍ന്ന ഒരാള്‍ . വീടിന് ഇടതു വശത്തുള്ള കുടുംബം ഒരു ജൂതന്‍ .അവര്‍ക്ക് നടുവിലായി ഇന്ത്യയില്‍ നിന്നും വന്നു ചേര്‍ന്ന ഈ ഞാനും .ഞങ്ങള്‍ തമ്മില്‍ വംശീയപരമായ യാതൊരു വിധ ചര്‍ച്ചകളും ചെയ്യാതെ സമാധാനമായി പൊയ്ക്കൊണ്ടിരുന്ന കാലം .

ഇവിടെ മഞ്ഞു കാലം കഴിഞ്ഞ് മരങ്ങള്‍ പൂവിളികള്‍ തുടങ്ങി . നദിയിലെ മഞ്ഞുകള്‍ ഉരുകി മീനുകള്‍ കൂട്ടത്തോടെ ഞങ്ങളെ വിളിക്കുവാന്‍ തുടങ്ങിയ സമയത്താണ് , മുപ്പതു മൈല്‍ യാത്ര ചെയ്ത് എന്റെ പഴയ കൂട്ടുകാരായ മീനുകളെ കാണുവാന്‍ ഞാന്‍ ഡെട്രോയിറ്റ് നദിക്കരയില്‍ എത്തിയത് .നദിക്കരയില്‍ നിന്ന് തിരിയുവാന്‍ സ്ഥലമില്ലാതെ ചൂണ്ടക്കാര്‍ സ്ഥലങ്ങള്‍ കൈയടക്കിയിരിക്കുന്നു .എല്ലാവര്ക്കും നിറയെ പലതരം വലിയ മീനുകള്‍ കിട്ടിയിരിക്കുന്നു .

നേരം വൈകിയപ്പോഴാണ് ഞാന്‍ നദിക്കരയില്‍ എത്തിയത് . ഇനി ഏറി വന്നാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ നദിക്കര വിജനമാകും .ചിലരൊക്കെ മടക്കയാത്ര ആരംഭിച്ചു .അപ്പോഴാണ്‌ ഞാന്‍ കണ്ട സുന്ദരി സൈക്കിളില്‍ അവിടെയെത്തിയത് . ചിലരോടൊക്കെ എന്തെല്ലാമോ ചോദിച്ച് അവര്‍ ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തും എത്തി അവള്‍ സൈക്കിളില്‍ നിന്നും ഇറങ്ങാതെ അമേരിക്കന്‍ പൌരനാണോ എന്ന് ചോദിച്ചു.ഞാന്‍ പറഞ്ഞു അല്ല ഇന്ത്യന്‍ പൌരനാണ്  ഉടനെ തന്നെ അമേരിക്കന്‍ പൌരന്‍ ആകും എന്ന് അറിയിച്ചു  .ഏറിയാല്‍ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ അമേരിക്കന്‍ പൌരന്‍ ആകും .എങ്കില്‍ ഗ്രീന്‍ കാര്‍ഡ്‌ കാണട്ടെ എന്നായി അവള്‍ . ഞാന്‍ സാധാരണയായി ഗ്രീന്‍ കാര്‍ഡ്‌ കൈയ്യില്‍ കൊണ്ട് നടക്കാറില്ല അങ്ങനെ നിയമവും ഇല്ല . ഗ്രീന്‍ കാര്‍ഡ്‌ ഇല്ല പകരം ഡ്രൈവിംഗ് ലൈസന്‍സ് പോരെ എന്നായി ഞാന്‍ .ഗ്രീന്‍ കാര്‍ഡ്‌ ഇല്ലാത്തത് കൊണ്ട് കേസ് എടുക്കാന്‍ വകുപ്പുണ്ട് എന്നും ,ചിലപ്പോള്‍ കനത്ത തുക ഫൈന്‍ ആയി ഒടുക്കേണ്ടി വരും എന്നും അവള്‍ . എന്നാല്‍ കൂടെയുള്ള പോലീസ്കാരന്‍ പെട്ടന്ന് കാര്യങ്ങളില്‍ ഇടപെട്ടത് കൊണ്ട് സംഗതി സീരിയസ് ആകാതെ രക്ഷപെട്ടു . മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും ധാരാളം അനധികൃത കുടിയേറ്റക്കാര്‍ ഈ നദിയില്‍ കൂടി
എത്താറുണ്ട് എന്നും ഒസാമയുടെ മരണശേഷം കര്‍ശനമായ പരിശോധനകള്‍  ഇവിടെ നടക്കാറുണ്ട് എന്നും അപ്പോഴാണ്‌ എനിക്ക് മനസിലാകുന്നത് .അറബികള്‍ എന്ന് തോന്നുന്നവരെയാണ് അവര്‍ കൂടുതലായി പരിശോധിക്കുന്നത് .

ഗ്രീന്‍ കാര്‍ഡ്‌ കൊണ്ട് നടക്കണം എന്ന നിയമം ഡെട്രോയിറ്റ് ഭാഗത്തില്ല . അരിസോണയില്‍ ഇതിനു മുന്‍പ് ബഹളം നടന്നതും ഇത്തരത്തില്‍ ഏതോ  സംഭവത്തെ തുടര്‍ന്നാണ്‌ എന്ന് വൈകിയാണ് എനിക്ക് ബള്‍ബ്‌ കത്തിയത് . ഗള്‍ഫില്‍ ആയിരുന്ന സമയത്ത് "പത്താക്ക " " ഇക്കാമ " കൊണ്ട് നടക്കാറുണ്ടായിരുന്നു എങ്കിലും അമേരിക്കയില്‍ അതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല ഇതുവരെ .നിയമ വിരുദ്ധമായി എന്റെ ദേശത്തെ ചോദ്യം ചെയ്ത പോലീസ്കാരിയെ പ്രതിയാക്കി കേസ് കൊടുക്കാമായിരുന്നിട്ടും ,ഞാന്‍ അതൊന്നും ആ സമയം ഓര്‍ത്തില്ല .
വികാരവും വിവേകവും ഒരുപോലെ ഒരേ സമയം വര്‍ക്ക്‌ ചെയ്യില്ല എന്ന് പിന്നീട് എപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ??

Saturday, May 21, 2011

...ങ്കിലും..... ന്റെ ...യൂദ്യേ!!

അമേരിക്കന്‍ പാസ്റ്ററുടെ കണക്കും പ്രകാരം ഇന്നാണ് ലോകം അവസാനിക്കേണ്ടത് . രാവിലെ മുതല്‍ ലോകം അവസാനിക്കുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരുന്നു കണ്ണുകള്‍ കഴച്ചത് മിച്ചം . ഒരു ചുക്കും സംഭവിച്ചില്ല !! എന്നാല്‍ പിന്നെ ബ്ലോഗി തന്നെ മരിക്കാം എന്ന് കരുതുകയാണ് . ഇന്ന് ലോകം അവസാനിക്കും എന്ന് കരുതി , കുറെയേറെ പെയ്മെന്റ് കുടിശികയായി ഇട്ടിരുന്നു .അതിന്റെ ഫൈന്‍ കൂടി ആയപ്പോള്‍ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ .

ലോകം അവസാനിക്കും എന്ന് പറഞ്ഞപ്പോള്‍ പോലും സംഭവിക്കാത്ത ദുഖവും അത്ഭുതവുമാണ് ഇന്ന് രാവിലെ വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് . തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ മുതല്‍ വരുന്ന മന്ത്രിസഭയില്‍ മന്ത്രിയാകും എന്ന പ്രതീക്ഷയില്‍  കാത്തു കാത്തിരുന്ന ഒരു " പാവം പയ്യന്റെ " മനസിലല്ലേ ആ ഊമ്പന്‍ ചാണ്ടി തീകോരിയിട്ടത് . കാണാവുന്ന ദേവീ ദേവന്മാരെ എല്ലാം കണ്ടു ! തുലാഭാരവും നടത്തി, വിശുദ്ധ യൂദാ സ്ലീഹായ്ക്ക് പ്രതെയ്ക പ്രാര്‍ത്ഥനകളും കഴിച്ചിട്ടും , ഒടുവില്‍ യൂദായും കൈവിട്ടല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ കൂടുതല്‍ സങ്കടം ! ഇത് യൂദായും കൂടി ചേര്‍ന്നുള്ള ഒരു ചതിയാണ് എന്നേ ഞാന്‍ പറയു !!
ചേട്ടന് മന്ത്രി സ്ഥാനം കൊടുക്കണം എന്ന് പത്മജയും , മന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ "മൊരളി"യാണ് എന്ന് വെള്ളാപ്പള്ളിയും പറഞ്ഞിട്ടും , എന്തര്‍ത്ഥത്തിലാണ്  
 മുരളിയെ ഉമ്മന്‍ മാറ്റി നിര്‍ത്തിയത് എന്ന് മനസിലാകുന്നില്ല . ചെന്നിത്തലയുടെ പുറകെ നടന്ന് മന്ത്രിസ്ഥാനം വേണോ വേണോ എന്ന് ചോദിച്ചത്  മന്ത്രിസ്ഥാനങ്ങള്‍ കേരളത്തില്‍ കുറവായത് കൊണ്ടല്ല എന്ന് നമുക്കറിയാം . ഒന്നോ രണ്ടോ വകുപ്പുകള്‍ കൂടി കൂടുതല്‍ ഉണ്ടാക്കാന്‍ ഈ കാലത്ത് വലിയ പ്രയാസവുമില്ല .പിന്നെയും എന്തിന് മുരളിയെ മാറ്റി നിര്‍ത്തി ?ഇത് ചതിയാണ് ! ചതിയാണ് !! ചതിയാണ് !!.

കരുണാകരനും അന്തോണീസ് പുണ്യാളനും തമ്മില്‍ കീരീം പാമ്പുമായിരുന്നു എങ്കിലും മുരളിയുടെ കാര്യത്തില്‍ അന്തോണീസു പുണ്യാളന് പ്രത്യേക മമതയുണ്ടായിരുന്നു എന്നാണ് കേള്‍വി .മുരളിയെ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെടുത്തതും അന്തോണി ഇടപെട്ടിട്ടാണ് .പിന്നെയും ഹൈ കമാണ്ടില്‍
എന്താണ് സംഭവിച്ചത് എന്നറിയില്ല !! അന്തോണിക്ക് ഈ കാര്യത്തില്‍ ഇടപെട്ടു കൂടായിരുന്നോ ?ചിലപ്പോള്‍ യൂദാ ശ്ലീഹയോടുള്ള പ്രാര്‍ത്ഥനയില്‍ കാര്യമായ കുറവ് സംഭവിച്ചത് കൊണ്ടാകണം ഇങ്ങനെ എല്ലാം സംഭവിച്ചത് .ഇനിയുള്ള കാലം  മുട്ടിന്മേല്‍ നിന്ന് യൂദാ സ്ലീഹയോടു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ ചിലപ്പോള്‍ അപേക്ഷ കേട്ടൂടായ്കയില്ല .യൂദാ ശ്ലീഹ പ്രാര്‍ത്ഥന കേട്ടാലും ഉമ്മന്‍ചാണ്ടി
കേള്‍ക്കുമോ എന്നതാണ് ഇപ്പോഴത്തെ  സന്ദേഹം ! എന്നിരുന്നാലും പ്രാര്‍ത്ഥനകള്‍ക്ക് കുറവ് വരുത്തണ്ട .
ആശംസകള്‍ .

Friday, May 20, 2011

മൂന്നോ അല്ലെങ്കില്‍ നാലോ പെണ്ണുങ്ങള്‍ !!

സ്ത്രീ ,അബലയാണ് ചപലയാണ് തബലയാണ് എന്നെല്ലാം പറഞ്ഞ് സമൂഹത്തിന്റെ മതില്‍ കെട്ടിനകത്ത് സ്ത്രീകളെ ഒതുക്കി നിര്‍ത്തിയിരുന്ന
 കാലം കഴിഞ്ഞിരിക്കുന്നു  . ഇപ്പോഴും " ചില മതങ്ങള്‍ " മതത്തിന്റെ കരിങ്കല്‍ കെട്ടിനകത്ത് സ്ത്രീയെ തളച്ചിടുവാന്‍ ശ്രമിക്കുന്നു എങ്കിലും കാലക്രമേണ അവരും പുറത്തു വരും എന്ന് തന്നെയാണ് വിശ്വാസം . ഇന്നലെ വരെ അമ്മ എന്ന മറവില്‍ സ്ത്രീയെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടുകയായിരുന്നു പതിവ് .എന്നാല്‍ കുടുംബത്തിന്റെ ഭരണം മാത്രമല്ല , രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണം തങ്ങളുടെ കയ്യില്‍ സുസ്ഥിരമായിരിക്കും എന്ന് തെളിയിക്കുകയാണ്  ഒരു കൂട്ടം സത്രീകള്‍.

ഇന്ത്യയുടെ ഭരണം ഇപ്പോള്‍ മൂന്ന് കയ്കളില്‍ ഭദ്രമായിരിക്കുകയാണ് .സോണിയ - മമത - ജയലളിത എന്നീ ത്രിമൂര്‍ത്തികളിലാണ്‌ ഇപ്പോള്‍ രാജ്യത്തിന്റെ കണ്ണുകള്‍ മുഴുവന്‍ . കേരളത്തിനുമുണ്ട് ഇങ്ങനെ ഒരാള്‍ . സംസ്ഥാനത്ത് നിന്നും ആദ്യമായി ഒരു ആദിവാസി സ്ത്രീ മന്ത്രിയാകുവാന്‍ ‍ പോകുന്നു . സ്ത്രീ എന്ന പരിഗണ കൊണ്ടാണ് ജയലക്ഷ്മിക്ക് നറുക്ക് വീണതെങ്കിലും , ആദിവാസി സമൂഹത്തില്‍ നിന്നും ഒരാള്‍ മന്ത്രിയാകുന്നത്  കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ .കേരള സര്‍ക്കാരില്‍ അത് കൊണ്ട് തന്നെ ഇത്തവണ മാറ്റത്തിന്റെ തുടക്കമായി എന്ന് പറയാം . രാഹുലിന്റെ സെലെക്ഷന്‍ കേരളത്തില്‍ മോശമായില്ല .യു .ഡി എഫില്‍ നിന്നും ജയിച്ചു കയറിയ ഏക വനിതാ എം എല്‍ എ ആണ് മാനന്തവാടിയിലെ ജയലക്ഷ്മി .
മമത , മാറ്റത്തിന്റെ തുടക്കവുമായി പശ്ചിമ ബംഗാളില്‍ ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു .ആ കൊടും കാറ്റില്‍ തകര്‍ന്നു വീണത്‌ മുപ്പത്തി അഞ്ചു വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണമാണ് . പാര്‍ട്ടി വീണിടത്ത് നിന്നും ഇനി എഴുന്നെല്‍ക്കുമോ എന്ന് ഒരു കണിയാനും പറയാന്‍ കഴിയില്ല . തമിഴ്നാട്ടില്‍ ഡി.എം .കെ സര്‍ക്കാരിനെ മറി കടന്നു വന്ന ജയലളിത ! രാജീവിന്റെ മരണശേഷം കുടുംബഭാരവുമായി ഒതുങ്ങി കഴിയാതെ ,ശക്തയായി തിരികെ വന്ന് കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശിയായ സോണിയ ! ഇന്ത്യയില്‍ സ്ത്രീകള്‍ അടുക്കളകളില്‍ നിന്നും അരങ്ങത്തെത്തി കഴിഞ്ഞു . ഇനി ആണുങ്ങള്‍ മാനം മര്യാദക്ക് ഇവരെ അനുസരിച്ച് കഴിയണം ( വേണമെങ്കില്‍ ).ഇങ്ങനെ മൂന്നോ നാലോ പെണ്ണുങ്ങള്‍ , ഭാരതത്തിലെ നാരി സങ്കല്‍പ്പങ്ങള്‍ തന്നെ തിരുത്തി കുറിച്ചു എന്ന് വേണം പറയുവാന്‍ .അടുക്കളകളില്‍ മാത്രമല്ല അരങ്ങത്തും അവര്‍ക്ക് ശോഭിക്കുവാന്‍ കഴിയും എന്ന് തെളിയിക്കുന്നു .
ഇന്ത്യയില്‍ ഇങ്ങനെ മാറ്റം നടക്കുമ്പോഴും , ഇത് വരെ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു സ്ത്രീയും  പ്രസിഡന്റ്‌ പദവി അലങ്കരിച്ചിട്ടില്ല എന്നത് ഒരു "നഗ്ന" സത്യമാണ് .ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ ഇവിടെയും ഇങ്ങനെ ഒരു മാറ്റം വരും എന്ന് കരുതാം .

ജയലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍ .കന്നി അങ്കത്തില്‍ തന്നെ എം.എല്‍ എ യും അത് വഴി മന്ത്രിയുമായിരിക്കുന്നു ജയലക്ഷ്മി .
 സമൂഹത്തില്‍ ഇങ്ങനെയുള്ളവര്‍ ഉയര്‍ന്നു വരേണ്ടത് ആവശ്യമാണ്‌ . 

കനിമൊഴി കുഴഞ്ഞു ചക്ക പോലെ !

കനിമൊഴി ആരാണ് എന്ന് ആരോടെങ്കിലും വിശദമാക്കണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല .അത്രയേറെ "പ്രശസ്ത"യാണ് കനി മൊഴി .എങ്കിലും ചില കാര്യങ്ങള്‍ പറയണം തോന്നുന്നത് കൊണ്ടാണ് ഈ എഴുത്ത്.
സുന്ദരികളായ സ്ത്രീകള്‍ ,അവര്‍ എത്ര തെറ്റുകാര്‍ ആണെങ്കിലും ജയില്‍ പോലുള്ള ഒരു ഇരുണ്ട സംവിധാനത്തിലേക്ക് അയക്കുന്നതില്‍ എനിക്ക് ശക്തമായ വിയോജിപ്പുണ്ട് .അതോടൊപ്പം അവരുടെ ജയില്‍ ജീവിതം അസ്വസ്ഥതകള്‍ നിറഞ്ഞതായിരിക്കില്ലേ എന്ന് ഞാന്‍ ശങ്കിക്കുകയും ചെയ്യുന്നു . സീതയെ രാമനോടൊപ്പം കാട്ടിലെക്കയച്ച പാരമ്പര്യം ഉള്ള ആര്‍ഷ ഭാരതത്തില്‍  രാജയോടൊപ്പം കനിമൊഴിയെ അയച്ചതില്‍ അത്ഭുതമോ പുതുമകളോ നിറഞ്ഞതായിരിക്കില്ല എങ്കിലും എന്റെ മനസ് അസ്വസ്ഥമാണ് .എത്ര വലിയ തെറ്റുകള്‍ ചെയ്താലും കനിമൊഴിയെ പോലുള്ള ഒരു സുന്ദരിയെ ജയിലില്‍ അയച്ചത് വളരെ മോശമായി പോയി എന്നേ എനിക്ക് പറയുവാന്‍ കഴിയുന്നുള്ളൂ  .
പുത്രിയുടെ അറസ്റ്റ് ഒഴിവാക്കി തരണം എന്ന അപേക്ഷയോടെ കൂടി മാത്രം ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലിനെ തന്നെ കരുണാനിധി കേസ് എല്പ്പിച്ചിട്ടും അദ്ദേഹത്തിനും കനി മൊഴിയെ രക്ഷിക്കാന്‍ ആയില്ല എന്നതോര്‍ക്കുമ്പോള്‍ ഇന്ത്യയിലെ ജ്യുഡിഷറിയില്‍ ഉള്ള വിശ്വാസം തന്നെ എനിക്ക് നഷ്ടമായിരിക്കുകയാണ് .
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉദിച്ചുയര്‍ന്ന താരകം , നല്ലൊരു കവയത്രി , പത്രപ്രവര്‍ത്തക എന്നീ നിലയില്‍ ശോഭിച്ചിട്ടും കനിമൊഴിക്ക് ഈ ഗതി വന്നതില്‍ ഉള്ള ദുഃഖം ഒരിക്കല്‍ കൂടി ഞാന്‍ രേഖപ്പെടുത്തുകയാണ് .
വിഷുഭ്തത നിറഞ്ഞ മനസിലേ നല്ല കവിതകള്‍ വിരിയു എന്ന് ആരോ പറഞ്ഞിട്ടുണ്ട് .ജയിലിലെ കഠിനമായ അനുഭവങ്ങള്‍ കവിതകളാക്കി കനിമൊഴിക്ക് എഴുതുവാന്‍ കഴിയട്ടെ എന്ന ആശംസകളോടെ .......
 ആരാധകന്‍
കാപ്പിലാന്‍

Thursday, May 19, 2011

ബ്ലോഗുകള്‍ കര്‍ശനമായും നിരോധിക്കണം !!


വൈകിയോ എന്നൊരു സംശയം ഉണ്ടെങ്കിലും ഇപ്പോഴെങ്കിലും കേന്ദ്ര സര്‍ക്കാരിന് ബ്ലോഗുകളും മറ്റ് സോഷ്യല്‍ സൈറ്റുകളും നിയന്ത്രണ വിധേയമാക്കണം എന്ന്‌ തോന്നിയതില്‍ സന്തോഷം തോന്നുന്നുണ്ട് . ഇത് കുറെ നേരത്തേ ആകണമായിരുന്നു എന്നൊരു തോന്നലാണ് എനിക്കിപ്പോള്‍ ഉള്ളത് . ഇന്ത്യയിലെയും മറ്റ് ചില രാജ്യങ്ങളിലെയും ഓഫീസുകളില്‍ ബ്ലോഗുകള്‍ക്ക്‌ പ്രവേശനം നിക്ഷേധിച്ചിരിക്കുകയാണ് എങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ഈ കാര്യത്തില്‍ നീങ്ങിയതില്‍ നന്ദി ആരോടാണ് നമ്മള്‍ പറയേണ്ടത് ? ബ്ലോഗുകള്‍ മാത്രമല്ല , ബ്ലോഗുകളുടെ പേരില്‍ സംഘം ചേരുന്നതിലും നിയന്ത്രണം എര്‍പ്പെടുത്തെണ്ടതുണ്ട് .ഇനിയുള്ള ബ്ലോഗ്‌ മീറ്റുകളും സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം .

നമ്മള്‍ ആലോചിച്ചാല്‍ ,ബ്ലോഗുകളുടെ പിന്നാലെ പോയി എത്രയോ ഓഫീസുകളിലെ ജോലിക്കാരുടെ സമയം വൃഥാവില്‍ ആയിട്ടുണ്ട്‌ ! എത്രയോ കുടുംബങ്ങളില്‍ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട് !!. നിങ്ങള്‍ വിശ്വസിക്കുമോ എന്നെനിക്കറിയില്ല . വിശ്വസിച്ചാലും വിശ്വസിച്ചില്ല എങ്കിലും എനിക്കൊന്നുമില്ല . അമേരിക്ക എന്ന " ഭീകര രാജ്യം " ഇന്ത്യ ഉള്‍പ്പെടുന്ന മൂന്നാം കിട രാജ്യത്തിലെ പൗരന്മാരുടെ വിലപ്പെട്ട സമയം അപഹരിക്കുന്നതിനു വേണ്ടിയും അവരെ അലസന്മാരും മടിയന്മാരും ആക്കുന്നതിന് വേണ്ടിയും ഉണ്ടാക്കിയ സൈബര്‍ കാന്‍സര്‍ ആണ് ബ്ലോഗും ബസും എല്ലാം ! ഇങ്ങനെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സംഭവങ്ങള്‍ എല്ലാം തന്നെ പതുക്കെ പതുക്കെ മനുഷ്യന്റെ ചിന്തകളെയും പ്രവര്‍ത്തികളെയും കാര്‍ന്നു തിന്ന് നശിപ്പിച്ച്‌ അവരെ സമൂഹത്തില്‍ ഒന്നിനും കൊള്ളാത്തവര്‍ ആക്കി തീര്‍ക്കും . മദ്യപാനം പോലെയോ പുകവലി പോലെയോ വെറുക്കപ്പെടെണ്ട ഒന്നാണ് ബ്ലോഗിങ്ങും .

ഇപ്പോഴെങ്കിലും ഇന്ത്യന്‍ സര്‍ക്കാരിന് ഇതിന്റെ ദൂഷ്യ ഫലങ്ങള്‍ മനസിലാക്കി തുടങ്ങിയത് ഇന്ത്യ ശരിയായ ദിശയില്‍ ചലിക്കുന്നതിന്റെ ലക്ഷണമാണ് .നമ്മള്‍ മലയാളികള്‍ കൂടി ഇതിന്റെ ദോഷ വശങ്ങള്‍ മനസിലാക്കി ബ്ലോഗ്‌ , ബസ്‌ എന്നിവയില്‍ നിന്നും വിട്ടു നിന്നാല്‍ നന്ന് !

ശശി ഇപ്പ ആരായി ?

കാണാന്‍ പറ്റാത്തത് കാണുകയും കേള്‍ക്കാന്‍ പറ്റാത്തത് കേള്‍ക്കുകയും ചെയ്യുമ്പോള്‍ സഖാക്കള്‍ പലരും പഴയ മാളങ്ങളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത് . അല്ലെങ്കില്‍ തന്നെ മനസാക്ഷിയുള്ള , രക്തം ജരമ്പുകളില്‍ തിളയ്ക്കുന്ന സഖാക്കള്‍ക്ക് കാണാന്‍ പറ്റുന്ന കാഴ്ചയാണോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് ? പെണ്ണ് കേസിലും അഴിമതിയിലും കുളിച്ച കപട ഖദര്‍ ധാരികള്‍ കേരളം എന്ന പുണ്യ പുരാണ പാരമ്പര്യമുള്ള സംസ്ഥാനം ഭരിക്കുന്നത്‌ മനസാക്ഷിയുള്ള ഏതൊരു സഖാവിന്റെയും കണ്ണുകളെ ഈറനണിയിക്കും .യു.ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ കയറിയതിന് പിന്നാലെ ,നല്ല നടനുള്ള ദേശീയ പുരസ്കാരം സലിം കുമാറിന് കൊടുത്തതിലും ഉമ്മന്‍ ചാണ്ടിയുടെ കറുത്ത കരങ്ങള്‍ കാണാം എന്നതില്‍ സംശയമില്ല .നമ്മുടെ പ്രീയപ്പെട്ട സഖാവ് അച്യുതാനന്ദന് എതിരെ ശക്തമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ സലിം കുമാറിനെ തന്നെ നല്ല നടനുള്ള അവാര്‍ഡിനായി തിരഞ്ഞെടുത്തതില്‍ കേന്ദ്രത്തിലെയും സംസ്ഥാനതിലെയും കോണ്‍ഗ്രസ്‌ നേതാക്കന്മാരുടെ പങ്ക് വളരെ വ്യക്തമാണ് .മോഹന്‍ ലാലും മമ്മൂട്ടിയും ഇവിടെ പുര നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു നീക്കം "കോണ്‍ഗ്രസ്‌"   നടത്തിയത് എന്ന് നമ്മള്‍ മനസിലാക്കണം .

നല്ല നേരം നോക്കിയാണ് സഖാക്കള്‍ തിരിച്ചു പോകുന്നത് എന്നോര്‍ക്കുമ്പോള്‍ നമുക്കേറെ സന്തോഷിക്കാം . ഇനിയിപ്പോള്‍ പാര്‍ട്ടിയില്‍ നിന്നിട്ട് വലിയ കാര്യം ഒന്നും നേടാനില്ല എന്നത് വൈകിയാണെങ്കിലും അവര്‍ മനസിലാക്കിയല്ലോ . ഏറനാട്ടെ റഹ്മത്തുള്ള എന്ന സഖാവ് ലീഗില്‍ ചേര്‍ന്നു.സിന്ധു ജോയി കോണ്‍ഗ്രസില്‍ ചേര്‍ന്നു .ഇനി ആരെല്ലാമോ പോകാനായി കാത്തു നില്‍ക്കുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച് നമ്മുടെ പെണ്ണ് ശശിയും വക്കീലായി തിരിച്ചു പോയി . നട്ടെല്ലിന്റെ അസുഖം കാരണമാണ് പാര്‍ട്ടി ഉപേക്ഷിച്ചത് എന്ന് പറയുന്നുണ്ടെങ്കിലും നട്ടെല്ല് എന്നൊരു സാധനം അദ്ദേഹത്തിനുണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്തേണ്ടി വരും .നട്ടെല്ലിന്റെ അസുഖം കൊണ്ട് കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിയില്ലത്രേ .അല്ലാതെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്ത്തിയത് കൊണ്ടാണ് എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല . ഐസ് ക്രീം കേസിലെ കുഞ്ഞാലികുട്ടി മന്ത്രിയാകുമ്പോഴാണ് മറ്റൊരു പീഡന പ്രതി വക്കിലായി മാറുന്നത് .സ്വന്തം കേസ് ഉമ്മന്‍ചാണ്ടി മന്ത്രിസഭാ പൊക്കി കൊണ്ട് വരുമ്പോള്‍ വക്കീല്‍ ഫീസ്‌ കൊടുത്ത് വക്കീലിനെ വെയ്ക്കേണ്ടി വരില്ല എന്നോര്‍ത്താണ് ശശി പാര്‍ട്ടി വിട്ടു വക്കീല്‍ ആകുന്നത് എന്നും പറഞ്ഞു  കേള്‍ക്കുന്നു .

ഹല്ല... ഇപ്പ ശശി ആരായി ?

Wednesday, May 18, 2011

മിനിസ്ഷ ലംബ മനസ് തുറക്കുന്നു .

ബോംബെ കസ്റ്റംസ് പിടിയിലായ മിനിസ്ഷ ലംബയുമായി അല്‍പനേരം സംസാരിച്ചതിന്റെ അപൂര്‍ണ്ണ  രൂപം .
 ഏത് എരണം കെട്ട നേരത്താണാവോ എനിക്ക് കാന്‍ ഫിലിം ഫെസ്റ്റിവലിന് പോകാന്‍ തോന്നിയത് .ആ യാത്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ഒരുള്‍ക്കിടിലമാണ്.ഫ്രാന്‍സിലേക്ക് യാത്ര പോകാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ എന്തോ ആശങ്കകള്‍ എന്നെ അലട്ടിയിയിരുന്നു .ബോംബയിലെ തിരക്ക് നിങ്ങള്‍ക്കറിയാമല്ലോ ? പാപ്പരാസികളില്‍ നിന്നും രക്ഷപെട്ട് തിരക്കേറിയ ബോംബെ തെരുവില്‍ കൂടി എയര്‍ പോര്‍ട്ടിലേക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് ചക്ര ശ്വാസം വലിക്കുന്ന ഒരു റിക്ഷാക്കാരന്‍ എന്‍റെ കാറിന്റെ മുന്നിലേക്ക്‌ ചാടുന്നത് .ഒരു വിധം അവിടെ നിന്നും രക്ഷപെട്ടു എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ .ശരിക്കും അവിടം മുതലേ എന്‍റെ കഷ്ടകാലം തുടങ്ങി എന്ന്‌ പറയാം .
ഒരാഴ്ചയായി ശരിക്കും ഞാന്‍ ഒന്നുറങ്ങിയിട്ട് തന്നെ .രാത്രിയിലും പകലും " കട്ട പണിയായിരുന്നു ".കാന്‍ ഫിലിം ഉത്സവത്തിന് ധരിക്കുവാന്‍ വേണ്ടി ബോംബയില്‍ നിന്നും എന്‍റെ ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങി കൊണ്ടുപോയ വജ്രാഭാരണങ്ങള്‍ തിരികെ വന്നപ്പോള്‍ ബോംബയിലെ കണ്‍ട്രി കസ്റ്റംസ് അധികൃതര്‍ പിടികൂടുകയും ചെയ്തു . ഇന്ത്യക്കാര്‍ക്ക് വിവരം ഇല്ല എന്ന്‌ തോന്നുന്ന ചില അവസരങ്ങളില്‍ ഒന്നാണിത് .നേരത്തേ മലയാളത്തില്‍ അഭിനയിക്കുന്ന കാവ്യാമാധവന്‍ എന്ന കുട്ടിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് . ഞങ്ങള്‍ സിനിമാ നടികള്‍ എന്ത് തെറ്റാണ് ചെയ്യുന്നത് ? കാവ്യാ മാധവനും അറിയാതെ ചെയ്ത ഒരു തെറ്റായിരുന്നു , നേരെ പോയി വോട്ട് ചെയ്യാന്‍ തുടങ്ങിയത് .ബോംബയില്‍ നിന്നും കടം വാങ്ങി കൊണ്ട്‌ പോയ വജ്രാഭാരണങ്ങള്‍ കസ്റ്റംസില്‍ കാണിച്ചിരിക്കണം എന്ന്‌ എന്നോട് ആരും പറഞ്ഞിരുന്നില്ല .അല്ലെങ്കില്‍ തന്നെ കള്ളക്കടത്തില്‍ കൂടി അമ്പതോ നൂറോ ലക്ഷം കൊണ്ട്‌ വരേണ്ട കാര്യം എന്താണ് എന്നെ പോലെയുള്ള ഒരു നടിക്ക് . ഞങ്ങള്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ അമ്പത് ലക്ഷം ഉണ്ടാക്കാന്‍ ഒരു ദിവസം തന്നെ ധാരാളമാണ് .
ഞാന്‍ കാട് കയറി സംസാരിക്കുന്നു എന്ന്‌ തോന്നുന്നുടോ ? വിഷമം കൊണ്ട്‌ പറയുന്നതാണ് .ഫ്രാന്‍സിലെ നൈസ് എയര്‍ പോര്‍ട്ടില്‍ വെച്ചും ഇതേ കഷ്ടകാലം എന്നെ പിടികൂടി . അവിടെ വെച്ചാണ് എന്‍റെ ഒരു ബാഗേജ് നഷ്ടപ്പെടുന്നത് . പിന്നെ എത്ര പേരെ കണ്ടിട്ടാണ് അത് കിട്ടിയത് .സത്യത്തില്‍ സിനിമാ നടികളുടെ ജീവിതം വളരെ ദുരിതം പിടിച്ചതാണെന്ന് ഇന്നാണ് പൂര്‍ണ്ണമായും മനസിലാകുന്നത് . നിങ്ങള്‍ക്ക് മനസിലാകാനുള്ള ഒരു മനസുണ്ട് എന്ന്‌ തോന്നുന്നത് കൊണ്ടാണ് എല്ലാം മനസ് തുറന്ന് പറയുന്നത് .ദുബായി വഴിയാണ് ഞാന്‍ ബോംബയ്ക്ക് വരുന്നത് . ദുബായിലെ കസ്റ്റംസ് ഓഫീസേര്‍സ് എല്ലാം എത്ര മാന്യമായാണ്‌ എന്നോട് പെരുമാറിയത് . അവര്‍ എന്നെ കണ്ടപ്പോഴേ എഴുന്നേറ്റ് നിന്ന് സലാം വെച്ചു. ഇവിടെ ഇന്ത്യയിലെ അനുഭവം മനസിനെ വളരെയധികം വേദനപ്പെടുത്തി എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ .
ഇപ്പോള്‍ ഞാന്‍ വീട്ടില്‍ വന്നു കയറിയതേ ഉള്ളു .ശരീരത്തിനും മനസിനും ആകെ ഒരു നീറ്റല്‍ . എനിക്കിനി സുഖമായി ഒന്നുറങ്ങണം . പിന്നെ കാണാം . ബൈതിളങ്ങുന്ന മക്കള്‍ രാഷ്ട്രീയം !

വാക്കുകള്‍ക്കും വാക്ക് തര്‍ക്കങ്ങള്‍ക്കും വാഗ്ധാനങ്ങള്‍ക്കും ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍
കേരളത്തിലെ ജനങ്ങളില്‍ ആവേശം പകര്‍ത്തി ഇന്ന് സ്ഥാനമേറ്റു . ഈ സമയം കോണ്‍ഗ്രസ്‌ അനുഭാവികള്‍ക്ക് പായസമോ മധുര പലഹാരങ്ങളോ കഴിക്കാം .അതോടൊപ്പം സഖാക്കള്‍ക്ക് വേണമെങ്കില്‍
ഓരോ പരിപ്പ് വടയും കട്ടന്‍ കാപ്പിയും ആകാം .

പുതിയ സര്‍ക്കാരിന്റെ നയ പ്രഖ്യാപനം കേരളത്തിലെ ജനങ്ങളില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു .പെട്രോളിന്റെ നികുതി പണം വേണ്ട എന്ന് തീരുമാനിക്കുക വഴി വര്‍ദ്ധിച്ച പെട്രോള്‍ വില കുറയും .എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അമ്പതിനായിരം രൂപാ കൂടി നല്‍കുകയും എന്‍ഡോ സള്‍ഫാന്‍ ഉപയോഗം  പൂര്‍ണ്ണമായും നിര്‍ത്തല്‍ ചെയ്യുകയും ചെയ്യും . കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസവുമായി കൂടുതല്‍ പദ്ധതികള്‍ വരുന്നു .അങ്ങനെ ആദ്യ മന്ത്രി സഭായോഗത്തില്‍ തന്നെ സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം എന്ന് പ്രഖ്യാപിക്കുകയുണ്ടായി . ഇനി പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ഇടതുപക്ഷ കക്ഷികള്‍ നടത്താന്‍ ഇരിക്കുന്ന പണിമുടക്കിന്റെ ഔചിത്യത്തെ കുറിച്ച് മാറി ചിന്തിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം .

ഏതൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും , അതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും വരുത്തരുത് എന്നാണ് എനിക്ക് പറയുവാന്‍ ഉള്ളത് . കേരളത്തില്‍ വളരെയേറെ പ്രചാരമില്ലാത്ത ഒരു സംഭവമായിരുന്നു മക്കള്‍ രാഷ്ട്രീയവും സിനിമ രാഷ്ട്രീയവും .എന്നാല്‍ ഈ സര്‍ക്കാരില്‍ ഇക്കുറി മക്കള്‍ രാഷ്ട്രീയമാകും കൂടുതല്‍ .ഇന്ന് തന്നെ മൂന്ന് രാഷ്ട്രീയക്കാരുടെ മക്കള്‍ സ്ഥാനമേറ്റു . ഇനി കരുണാകര പുത്രന്‍ ഉടനെ തന്നെ കാണും .മുനീര്‍ മിക്കവാറും കാണാന്‍ ചാന്‍സ് ഉണ്ട് .കേരളം മറ്റൊരു ബംഗാള്‍ ആകാതെ " പപ്പാ " തിരിച്ചു പിടിച്ചു എന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പേ പറയുക വഴി , ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ് .മന്ത്രി മക്കളുടെ കയ്യില്‍ കേരളത്തിന്റെ ഭാവി ശോഭനമാകും എന്ന് തന്നെയാണ് തോന്നുന്നത് .

മന്ത്രി മക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ ഒരു തെറ്റായ പ്രവണതയായി കാണുവാന്‍ കഴിയില്ല . ഡോക്ടറുടെ മകന്‍ ഡോക്ടര്‍ ആകണം എന്നും ടീച്ചറുടെ മകള്‍ ടീച്ചര്‍ ആകണം എന്നും സിനിമാ നടന്റെ മകന്‍ സിനിമാ നടന്‍ ആകണം എന്നും ബ്ലോഗറുടെ മകള്‍  ബ്ലോഗറായി കാണാനും ആഗ്രഹമുള്ള കേരളത്തില്‍ പാണന്റെയും കോരന്റെയും മക്കള്‍ എന്തായി തീരണം എന്നതില്‍ മാത്രം ഒരു നിശ്ചയവുമില്ല .കോരനും പാണനും പാര്‍ട്ടിക്ക് വേണ്ടി തൊണ്ട പൊട്ടി പാടുന്നത് മാത്രം മിച്ചം .മുന്‍ മന്ത്രിമാരുടെ മക്കള്‍ കേരളാ രാഷ്ട്രീയത്തില്‍ ഇറങ്ങി മന്ത്രിമാര്‍ ആയതിനെതിരെ അതി ശക്തമായ പ്രക്ഷോഭങ്ങള്‍ സഖാക്കള്‍ സംഘടിപ്പിക്കണം എന്ന് മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ നിര്‍ത്തുന്നു .

ലാല്‍....... സലാം

Tuesday, May 17, 2011

സ്ത്രീ പീഡനത്തിന്റെ അരാഷ്ട്രീയ ഓഹരികള്‍ .

സ്ത്രീയുള്ളിടത്തെല്ലാം പീഡനം നടക്കുമെന്നും ,അമേരിക്കയില്‍ അത് ചായകുടിക്കുന്നത്‌ പോലെയുമാണ് എന്ന് പറഞ്ഞ സഖാവ് ഈ .കെ .നായനാര്‍ ഇന്ന് നമ്മളോടൊപ്പം ഇല്ല .പക്ഷേ ഇടതു പക്ഷത്തെ തോല്‍പ്പിച്ച് നാളെ അധികാരമേല്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സ്ത്രീ പീഡകര് ഉണ്ടാകരുത് എന്ന് പറഞ്ഞ സഖാവ് അച്യുതാനന്ദന്‍ നമ്മോടൊപ്പമുണ്ട് . കേരളത്തിലോ അമേരിക്കയിലോ സ്ത്രീ പീഡനത്തിന്
യാതൊരു കുറവുമില്ല പക്ഷേ രണ്ടു രാജ്യത്തും പീഡന കേസുകള്‍ തമ്മില്‍ അജഗജാന്തരമുണ്ട് .കേരളത്തിലോ ഇന്ത്യയിലോ പീഡനം നടന്നാല്‍ , ഇന്നല്ലെങ്കില്‍ നാളെ മന്ത്രിയാകാം എന്നൊരു വകുപ്പുള്ളപ്പോള്‍, അമേരിക്കയില്‍ ആള്‍ എത്ര ഉന്നതനായാലും അകത്താകും എന്നതില്‍ തര്‍ക്കമില്ല .

പീഡനം കേരളത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുവാന്‍ കഴിയുന്ന ഒരു കലാരൂപമാണ്‌ എന്ന് എനിക്ക് യാതൊരു അഭിപ്രായവുമില്ല . സാര്‍വ്വദേശിയ തലത്തില്‍ തന്നെ അതിന് "കൈ വളം " കൊടുത്ത് വളര്‍ത്തി കൊണ്ട് വരേണ്ടത് ആവശ്യമാണ്‌ .സ്ത്രീ പീഡനം വളര്‍ത്തേണ്ട ആവശ്യകതെയെ പറ്റി ഞാന്‍ നേരത്തെ സംസാരിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ്മ .അതവിടെ നില്‍ക്കട്ടെ .

ഞാന്‍ പറയുവാന്‍ പോകുന്ന ആളിന്റെ മുന്നില്‍ കുഞ്ഞാലികുട്ടി ഒന്നുമല്ല . ബെര്‍തെ പത്തു പതിനച്ചു വര്ഷം മുന്‍പേ ഒരു ഐസ് ക്രീം കഴിച്ചു എന്ന പേരില്‍ കുഞ്ഞാലിയെ ക്രൂശിക്കാവുന്ന തരത്തില്‍ എല്ലാം ക്രൂശിച്ചു . രജീനക്കും കുഞാലിക്കും അതില്‍ പരാതി ഇല്ലെങ്കിലും പരാതിയുള്ളത് ഇവിടുത്തെ പ്രതിപക്ഷത്തിനാണ് .മുസ്ലീം ലീഗില്‍ രക്തസാക്ഷി മണ്ഡപം  ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍‍ , നാളെ കുഞ്ഞാലി ഐസ് ക്രീം സമരത്തില്‍ രക്തസാക്ഷിയാകും എന്നതില്‍ തര്‍ക്കമില്ല  .ഒരു നിയമത്തിനും കോടതിക്കും ശിക്ഷിക്കുവാന്‍ കഴിയാത്ത ഉയരങ്ങളിലാണ് ഇപ്പോള്‍ കുഞ്ഞാലി പറക്കുന്നത്.
 അമേരിക്കയില്‍ , കുഞ്ഞാലിയെ പോലെ ബെര്‍തെ ഒരു ചായ കുടിക്കാന്‍ ഫ്രാന്‍സില്‍ നിന്നും പറന്നു വന്നു , ചായ കുടിച്ചു കഴിഞ്ഞ് പോകാന്‍ വേണ്ടി ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ഐ .എം .എഫ് തലവന്‍ ഡൊമിനിക് സ്ട്രൌസ് പിടിയിലാകുന്നത് . ഫ്രാന്സിലെക്കുള്ള പറക്കലിന് മണിക്കൂര്‍ ശേഷിക്കുമ്പോഴാണ് അമേരിക്കയുടെ ഇത്തരത്തിലുള്ള ഒരു നാടകീയ അറസ്റ്റ് .ഫ്രാന്‍സിലെ അടുത്ത പ്രസിഡന്റ്‌ പദവിയിലേക്ക് മത്സരിക്കുവാന്‍ ഇരുന്ന സ്ട്രൌസിന്റെ മനസ്സില്‍ കൂടി അമേരിക്കന്‍ ചായക്കടയിലെ പരിചാരിക ചഞ്ചല നൃത്തം നടത്തുവാന്‍ കാത്തിരുന്ന ദിവസമാണോ കഴിഞ്ഞ ശനിയാഴ്ച എന്നറിയില്ല .ആളിപ്പോള്‍ ജയിലിലാണ് . യാതൊരു വിധ ജാമ്യവും കിട്ടാത്ത ജയില്‍ വാസം .
ജയിലില്‍ ആളിന് സുഖമാണ് എന്നാണ് അവസാനം അറിയുവാന്‍ കഴിയുന്നത്‌ .
ഐസ് ക്രീം പാര്‍ലര്‍ ആയാലും ഹോട്ടല്‍ ആയാലും  പെണ്ണുങ്ങളെ കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക്  സൌര്യമായി പീഡിപ്പിക്കുവാന്‍ പോലും കഴിയാത്ത ഒരു ദുരവസ്ഥ മാറേണ്ടതാണ്. അതല്ല കുഞ്ഞാലിയെ അച്ചു കുടുക്കിയത് പോലെ സ്ട്രൌസിന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കുവാന്‍ അച്ചുവില്‍ നിന്നും അമേരിക്ക ഊര്‍ജം കൊണ്ട് നടത്തിയതാണ് ഈ നാടകമെന്നും പറഞ്ഞു കേള്‍ക്കുന്നു .ഫ്രാന്‍സിലെ അടുത്ത പ്രസിഡന്റ്‌ അമേരിക്കന്‍ തടവുകാരനായിരുന്നു എന്ന് പറയുന്നത് അമേരിക്കക്ക് ഒരു ക്രെഡിറ്റ്‌ അല്ലേ ?


ഹര്‍ത്താലിസം !


എങ്ങനെ ജനങ്ങളെ പരമാവധി ദ്രോഹിക്കാം എന്നതില്‍ ഗവേഷണം നടത്തുകയാണോ കേരളത്തിലെ പ്രതിപക്ഷ കഷികള്‍ എന്നതാണ് എനിക്കിപ്പോള്‍ സംശയം .അല്ലെങ്കില്‍ മോങ്ങാനിരുന്ന പാര്‍ട്ടിയുടെ തലയില്‍ പെട്രോള്‍ വീണത്‌ പോലെയാണ് ഇപ്പോഴത്തെ അവസ്ഥ .എന്തിനും ഏതിനും ഹര്‍ത്താല്‍ എന്ന നില മാറിയേ കഴിയു . മിനിമം എന്താണ് എണ്ണ വില കൂടുവാന്‍ കാരണം എന്നെങ്കിലും പഠിക്കണം .

അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വില വര്‍ദ്ധന, ലിബിയയിലെയും മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളിലെയും  അരക്ഷിതാവസ്ഥ ഇതെല്ലാം വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട് . ഇത് കേന്ദ്ര സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ ഭരണം ഏല്‍ക്കാന്‍ പോകുന്ന ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിന്റെയോ കുഴപ്പം കൊണ്ടല്ല എന്നെങ്കിലും മനസിലാക്കണം .

 കേരളത്തില്‍ മാത്രമല്ല ഇങ്ങനെ വില വര്‍ദ്ധിച്ചിരിക്കുന്നത്‌. അന്താരാഷ്‌ട്ര വിപണികളില്‍ ആകെ വില വര്‍ധിച്ചിരിക്കുന്നു . കഴിഞ്ഞ വേനല്‍ക്കാലം വരെ ഗാലന് $ 2.19  -ല്‍ കിടന്നിരുന്ന ഗ്യാസിന്റെ വില ഇപ്പോള്‍ ഞാന്‍ ഇവിടെ അമേരിക്കയില്‍ കൊടുക്കുന്നത് $ 4 .12  ആണ് .അത് കൂടി അഞ്ചു ഡോളര്‍ വരെ ആകാം എന്ന അവസ്ഥയിലാണിപ്പോള്‍ .അമേരിക്കക്കാര്‍ക്ക് വിവരം ഇല്ലാത്തത് കൊണ്ടാകും , അവര്‍ സമരത്തിനും പണിമുടക്കിനും പോകുന്നത് കാണുന്നില്ല .

 എന്ത് കൊണ്ട് വില വര്‍ദ്ധിക്കുന്നു ?
എന്നതിനെകുറിച്ചുള്ള പഠനങ്ങള്‍ ധാരാളം നടക്കുന്നുണ്ട് .എങ്കിലും ഹര്‍ത്താലിന്റെ പിന്നാലെ ഒരു ദിവസമോ രണ്ടു ദിവസമോ അല്ലെങ്കില്‍ രണ്ടാഴ്ചയോ പണി മുടക്കിയത് കൊണ്ട് ഈ വില ഉയര്‍ത്തല്‍ കുറയാന്‍ പോകുന്നില്ല . നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഊര്‍ജ്ജം പരമാവധി  കുറച്ചുപയോഗിക്കുക എന്നത് മാത്രമാണ് പോംവഴി.

പെട്രോളിന്റെ വില കുറയും എന്ന് കരുതി ഹര്‍ത്താലിസത്തിന്റെ പിന്നാലെ ആരും പോകണം എന്നില്ല . കൂടുവാന്‍ ഉള്ള ചാന്‍സുകള്‍ ആണ് അധികവും . ചിലപ്പോള്‍ നൂറു രൂപ വരെ വില ആയാലും ആക്രാന്ത പരവശരായി മാറരുത് .എന്ന് കരുതി ഹര്‍ത്താല്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കണ്ടാ..

ഹര്‍ത്താല്‍ ആശംസകള്‍ .

Monday, May 16, 2011

ആണ്ടിയപ്പന്‍ തുണ .

ചതുരംഗ കളത്തില്‍-
കാലാളാല്‍ പൂട്ടപ്പെട്ട രാജാവിനെപ്പോലെ
ചാണ്ടി കുഴയുകയാണ് .

കുരുക്ഷേത്ര യുദ്ധഭൂമിയില്‍
ആളൊഴിഞ്ഞിരിക്കുന്നു.
ജയപരാജങ്ങള്‍ ഒപ്പത്തിനൊപ്പം .
ആരാണ് ജയാളി എന്നതില്‍ മാത്രം
തീര്‍പ്പായില്ലിതുവരെ .
അങ്ക കളത്തില്‍ കളി മുറുകുമ്പോഴും
തോറ്റത് ജനമെന്ന കഴുതകള്‍ എന്ന്
ജയിച്ചു കയറിയ കുതിരകള്‍.

ചുരിക ചുഴറ്റി ശകുനി അച്യുതന്‍ ,
ചാണ്ടിയെ വെല്ലു വിളിക്കുന്നു !!
രണ്ടെന്നതൊരു സംഖ്യയാണോ ?
എങ്കില്‍ കാണട്ടെ നിന്നുടെ അടവ് നയങ്ങള്‍
എന്നായി അച്യുതന്‍ ചേകവര്‍ .

ചാണ്ടി പാവമാണ് .
സങ്കടം വന്നാല്‍ രാമേന്ദ്രനെ പോലെ  കരയും .
അത് കണ്ടാല്‍ , ശകുനി  അച്ചു ചിരിക്കും .
രണ്ടും രണ്ടും നാലും കൂട്ടിയാല്‍
എട്ടാവില്ലേ ..
എട്ട് ചെന്നിയിലായാല്‍
ചന്ദ്രനെ പോലെ അഞ്ചു കൊല്ലം തിളങ്ങില്ലേ !
കാണാതെ പഠിച്ച സംഖ്യാ ശാസ്ത്രങ്ങള്‍
ഉരുക്കഴിക്കുന്ന ചാണ്ടി .

മറുകണ്ടം ചാടില്ല
വീഴാതെ താഴാതെ കാത്തുകൊള്ളാം
ദുര്യോദന പടകള്‍
ചാണ്ടിക്ക് വാക്കുകള്‍ നല്‍കുന്നു .

ചേട്ടന്‍ മന്ത്രിക്കുപ്പായം തയ്പ്പിച്ചു പോയി
ചേട്ടനും കൊടുക്കണേ മുന്തിയ സ്ഥാനം
നേര്‍ പെങ്ങള്‍ ഉണ്ണിയാര്‍ച്ച തുണയ്ക്കായെത്തി .

പരോള്‍ ദുഖമാണ് ഉണ്ണി
ജയിലല്ലോ സുഖപ്രദം
 എങ്കിലും ചാണ്ടി ,
 മകന് മന്ത്രിസ്ഥാനം കൊടുത്താല്‍
ആ കൈകള്‍ ഞാന്‍ വെട്ടിടും
ജയിലില്‍ പിള്ള അമറി.

എനിക്ക് വേണ്ടീ മന്ത്രി സ്ഥാനങ്ങള്‍ !
ചെന്നി പിന്നില്‍ ചതിക്കുഴികള്‍ തിരയുന്നു .
ചാണ്ടിയെ കുഴിയില്‍ വീഴ്ത്താന്‍
രാഷ്ട്രീയ രസതന്ത്രങ്ങള്‍
പാല് കാച്ചി കുടിക്കുന്നു .

ചാണ്ടി ഉഴറുന്നു വിയര്‍ക്കുന്നു
പിന്നെ ഇടറി വീഴുന്നു .
മന്ത്രിസ്ഥാനം മൂന്നു വേണമെന്ന്  മാണി
രണ്ട് പോരെ എന്ന് ചാണ്ടി .
ചര്‍ച്ചകള്‍ തീര്‍പ്പാകാതെ പൊളിയുന്നു .
ഐസ്ക്രീമില്‍ പൊതിഞ്ഞ കസേര
അഞ്ചെണ്ണം പോരട്ടന്ന് ആണ്ടി !
മൂന്നെണ്ണം എടുത്താല്‍ പോരെ എന്ന് ചാണ്ടി !

അലക്കി വെളുപ്പിച്ച ഉടയാത്ത ഖദര്‍
വിയര്‍പ്പില്‍ കുതിരുന്നു .
എങ്ങനെ ഭരിക്കുമെന്ന് ജനം ?
ഞങ്ങള്‍ ഭരിക്കുമെന്ന് ആണ്ടിയും ചാണ്ടിയും .

മുന്നിലെ കളം ഇനി എങ്ങനെ മാറ്റും
എന്ന് കാണാന്‍ ..
വീര്‍പ്പടക്കിയ ജനമെന്ന കഴുതകള്‍ ചുറ്റും .

ഒടുവില്‍ ..
ആണ്ടിയപ്പന്‍ തുണയ്ക്കുമോ ?
എല്ലാം ആണ്ടിയപ്പന്റെ  മായാജാലമോ ?
ഇതി വാര്‍ത്താ കേരള രാഷ്ട്രീയ സൂയംതാ .

സ്നേഹപൂര്‍വ്വം ഉമ്മന്‍ ചാണ്ടിക്ക്
ബഹുമാനപ്പെട്ട നിയുക്ത കേരളാ മുഖ്യമന്ത്രി ശ്രീ .ഉമ്മന്‍ ചാണ്ടി വായിച്ചറിയുവാന്‍ ,

താങ്കളും പാര്‍ട്ടിയും വരുന്ന ബുധനാഴ്ച സത്യപ്രതിജ്ജ ചെയ്ത് അധികാരമേല്‍ക്കും എന്ന് കുത്തക മീഡിയകള്‍ ദ്വാര അറിയുവാന്‍ ഇടയായതിന്റെ സന്തോഷാധിക്യം കൊണ്ടാണ് ഇത്തരത്തില്‍ ഒരു കത്ത് എഴുതുന്നത്‌ . നാട് നീളെ താങ്കള്‍ക്കും പാര്‍ട്ടികള്‍ക്കും എതിരെ ഈ മീഡിയകള്‍ ഉള്‍പ്പെടുന്ന കേരളത്തിലെ പിന്തിരിപ്പന്‍ ജനങ്ങള്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു എങ്കിലും അതിനെ എല്ലാം അധിജീവിച്ച് രണ്ടു ദിവസമെങ്കില്‍ രണ്ടു ദിവസം, അതല്ല കാലാവധി പൂര്‍ത്തിയാക്കുമെങ്കില്‍ അങ്ങനെയും അധികാരത്തില്‍ എത്തിയതില്‍ താങ്കളുടെ പാര്ട്ടിയോടോപ്പവും അങ്ങയോടോപ്പവും സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു .

കാലു വാരലുകള്‍ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും നടന്നതായി താങ്കള്‍ക്ക് അറിയാം . ഇനിയും യാതൊരു വിധ കാലുവാരലുകള്‍ക്കും സാര്‍ നിന്ന് കൊടുക്കരുത് . താങ്കളുടെ നെത്ര്വത്വത്തില്‍ കോണ്‍ഗ്രസ്‌ അതി ശക്തമായി തന്നെ മുന്നോട്ടു പോകും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്‌ .യാതൊരു വിധ സമ്മര്‍ദ്ദത്തിനും അങ്ങ് കീഴ്പ്പെടരുത് എന്ന് മാത്രമേ ഈ സമയം എനിക്ക് ഓര്‍മ്മിപ്പിക്കുവാന്‍ ഉള്ളു .സമ്മര്‍ദ്ദ ശക്തികള്‍ ആകില്ല എന്ന് ഉറപ്പു നല്‍കിയിട്ടും മന്ത്രി സ്ഥാനങ്ങള്‍ കൂടുതല്‍ വേണം എന്ന ആവശ്യമായി മുന്നോട്ടു വരുന്ന ഘടക കഷികളെ കണ്ടില്ല എന്ന് നടിക്കണം . കോണ്‍ഗ്രസിന്റെ വ്യക്തമായ തീരുമാങ്ങള്‍ക്ക് അനുസൃതമായി വേണം മന്ത്രിസ്ഥാനങ്ങള്‍ തീരുമാനിക്കുവാന്‍ .അണ്ടനും അടകോടനും കയറി നിരങ്ങുവാനുള്ളതല്ല കേരള നിയമസഭ എന്ന് കാണിച്ചു കൊടുത്തതില്‍ അങ്ങേക്ക് അഭിനനന്ദങ്ങള്‍ ( രമേശിനെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത് ).ജനങ്ങള്‍ തിരഞ്ഞെടുത്ത യു ഡി എഫ് വിജയത്തില്‍ ആരെയൊക്കെ മന്ത്രിയാക്കണം അല്ലെങ്കില്‍ ആവരുത് എന്ന് തീരുമാനിക്കുവാനുള്ള ഉത്തരവാദിത്വം താങ്കള്‍ക്കാണ് .അതില്‍ ആരുടേയും ഉപദേശം വേണ്ട എന്ന് അച്യുതനെ കൊട്ടി അങ്ങ് പറഞ്ഞതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ് .മുരളിയെ മന്ത്രിയാക്കണം എന്ന് പത്മജ കിടന്നു കരയുമ്പോള്‍ , ലോകത്തിലെ ഒരു തന്തയും സ്വന്തം മകനോട്‌ ചെയ്യാത്ത രീതിയില്‍ ഗണേഷിനെ മന്ത്രിയാക്കരുത് എന്ന് ഒരു നീതിക്കും നിരക്കാത്ത പിള്ളയുടെ ജല്പനങ്ങളെ താങ്കള്‍ മുഖവിലക്കെടുക്കരുത് എന്ന അപേക്ഷ കൂടി ഈ സമയം എനിക്കുണ്ട് .

നാട്ടിലെ കൊച്ചമ്മമാര്‍ക്ക് സിക്സ് പായ്ക്ക് ഉള്ള ചെക്കന്മാരെ വളരെയിഷ്ടമാണ് എന്നും അവര്‍ക്ക് നാട്ടില്‍ പിടിച്ചു പറിയാണ് എന്നും ഞാന്‍ ഈയിടെ എവിടെയോ വായിച്ചറിഞ്ഞു . ഞാന്‍ ഇതിപ്പോള്‍ പറയുന്നത് , വടക്കന്‍ മലബാറിലെ കാക്കമാരുടെ ഉജ്ജല വിജയത്തില്‍ ഊറ്റം കൊണ്ട് ചിലപ്പോള്‍ കുണ്ടന്മാര്‍ മന്ത്രി മന്ദിരങ്ങളില്‍ കയറി ഇറങ്ങാന്‍ ഇടയുണ്ട് . ഈ കാര്യത്തില്‍ അങ്ങ് വളരെയധികം ശ്രദ്ധിക്കണം . ഒരു പേര് ദോഷം കൂടി നമ്മുടെ കോണ്‍ഗ്രസിന്‌ ഉണ്ടാകാതിരിക്കുവാനാണ് ഇത് പറയുന്നത് .സംഘടിതരല്ലാത്ത കുണ്ടന്മാരെയും ആണ്‍ വേശ്യകളെയും സംഘടിപ്പിക്കുവാനും ശക്തരാക്കുവാനും അങ്ങയുടെ മന്ത്രി സഭയില്‍ ഒരു വകുപ്പ് അത്യാവശമാണ് .ഐസ് ക്രീമിന്റെ പേരില്‍ ഇനിയൊരു മുതലെടുപ്പ് നടത്തുവാന്‍ ഇടതു പക്ഷത്തിന് ഇട വരാത്ത രീതിയില്‍ വേണം കാര്യങ്ങളുടെ തീരുമാനങ്ങള്‍ . മന്ത്രി മന്ദിരങ്ങളില്‍ കുണ്ടന്മാരുടെ വരവ് പോക്കുകള്‍ കര്‍ശനമായി നിരോധിക്കണം . അവര്‍ക്ക് ഒരുമിച്ചു ചേരുവാന്‍ മറ്റൊരു ഉചിതമായ സ്ഥലം കണ്ടു പിടിച്ചാല്‍ ഏറെ നന്ന് .

മറ്റൊരു കാര്യം സൂചിപ്പിക്കുവാന്‍ ഉള്ളത് , ഉമ്മന്‍ ചാണ്ടി എന്ന അങ്ങ് കാരണം ഏറെ "പ്രശസ്തി" നേടിയ ഒരു ബ്ലോഗറാണ് ശ്രീമതി ലതികാ സുഭാഷ് .കോട്ടയത്ത് ജയിക്കുവാന്‍ സുരക്ഷിതമായ മണ്ഡലങ്ങള്‍ ധാരാളം ഉണ്ടായിരുന്നിട്ടു കൂടി മലമ്പുഴയില്‍ ചാവേറായി വിട്ടു കൊടുത്ത് തോല്പിച്ചത് തീരെ ശരിയായില്ല . അതിന് പകരമായി , അങ്ങയുടെ മന്ത്രി സഭാ രൂപികരണത്തിന് ശേഷം എവിടെയെങ്കിലും കാര്യമായ ഒരു സ്ഥാനം ശ്രീമതി ലതികക്ക്‌ കൊടുക്കണം . ഉടനെ വേണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല .സമയം പോലെയാകാം .യാതൊരു വിധ പ്രതിഫലങ്ങളും ഇല്ലാതെ അങ്ങേക്ക് വേണ്ടിയും പാര്‍ട്ടികള്‍ക്ക് വേണ്ടിയും മലയാളത്തിന് വേണ്ടിയും ബ്ലോഗ്‌ എഴുതി ജീവിക്കുന്ന ഒരു പിടി ആളുകള്‍ ഇവിടുണ്ട് .അവര്‍ക്ക് കാര്യമായ ഒരു പരിഗണന  ഇത് വഴി ലഭ്യമാകും എന്ന ഒരു പ്രത്യാശ ഞങ്ങള്‍ക്കുണ്ട്‌ .ഞങ്ങളില്‍ ഒരാളായ ശ്രീമതി ലതികാ സുഭാഷിനെ അങ്ങ് മറന്നു കളയരുത് എന്ന് മാത്രമേ ഈ സമയം ഓര്‍മ്മിപ്പിക്കുവാന്‍ ഉള്ളു . ബ്ലോഗിലെ മികച്ച സൃഷ്ടികള്‍ , നല്ല ബ്ലോഗര്‍മാര്‍  ( എന്നെ പോലെ )
എന്നിവരെ കണ്ടെത്തി ആദരിക്കുകയും അവരെ കേരളത്തിലെ സാംസ്കാരിക നായകന്മാരായി ഉയര്‍ത്തി കൊണ്ട് വരികയും ചെയ്യണം ( അഴീക്കോടിന് പ്രായമായി എന്ന് ഞാന്‍ പറയാതെ അറിയാമല്ലോ ).ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ബ്ലോഗ്‌ വികസന സമിതിയോ മറ്റോ ഉണ്ടാക്കിയാല്‍ ഏറെ നന്ന് .

ഞങ്ങള്‍ ആയിരം പേര്‍ ഒപ്പിട്ട ഒരു മെമ്മോ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് കേരള സാഹിത്യ അക്കാദമിക്ക് നല്‍കിയിരുന്നു .അതിന്റെ അനന്തര ഫലങ്ങള്‍ ഒന്നും കാണാത്തതില്‍ ഞങ്ങള്‍ ഏറെ ഖിന്നരാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വെച്ച വികസന പരിപാടികള്‍ പിന്തുടരുന്ന കൂട്ടത്തില്‍ ഞങ്ങളെയും ഓര്‍ക്കണം .

താങ്കള്‍ക്കും മന്ത്രി സഭക്കും വളരെ ശക്തമായ പിന്തുണകള്‍ പ്രഖ്യാപിച്ചു കൊണ്ട് അങ്ങയുടെ വിശ്വസ്ത അനുയായി .

കാപ്പിലാന്‍

Saturday, May 14, 2011

അമേരിക്കയുടെ പങ്ക് വ്യക്തം !

കേരളത്തില്‍ "സാങ്കല്‍പിക" വിജയവും ബംഗാളില്‍ മൃഗീയ ഭൂരിപക്ഷവും നേടി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നെഞ്ചില്‍ ഇടിവാള് കുത്തിയിറക്കിയതിന്റെ പങ്ക് തദ്ദേശ വാസികളായ ജനങ്ങളേക്കാള്‍ കൂടുതല്‍ വിദേശ സാമ്രാജ്യ ശക്തിയായ അമേരിക്കയാണ് എന്ന് ഏറെക്കുറെ വ്യക്തമായി .ജനങ്ങള്‍ ഇപ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂടെയാണ് എന്നാണ് സൂചകങ്ങള്‍ കാണിക്കുന്നത് .നമുക്കറിയാം അഞ്ചു വര്‍ഷത്തെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും വളരെ ശക്തമായി തന്നെ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് . കേരളത്തില്‍ ചിലപ്പോള്‍ അതിനു മുന്‍പും വരാം ( അരിയില്ലെങ്കിലും കലത്തില്‍ വെള്ളം വെച്ചു തിളപ്പിക്കാന്‍ അധികം ചിലവൊന്നുമില്ലല്ലോ )
നമ്മളെ ജീവിപ്പിക്കുന്നത്‌ പോലും നാളെയെ കുറിച്ചുള്ള ഇത്തരം  പ്രതീക്ഷകളാണ് എന്ന് നമ്മള്‍ പലപ്പോഴും മറന്നു പോകുന്നുണ്ടോ എന്ന് ഞാന്‍  സംശയിക്കുന്നു .നമ്മുടെ ഇശ്ചാശക്തി ഒരു ബൂര്‍ഷ്വാ രാജ്യത്തിനും അടിയറ വെയ്ക്കെണ്ടവയല്ല. പതിമൂന്നാം തീയതി തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ വരുമ്പോള്‍ പലരും കരയും എന്ന് സഖാവ് അച്ചുതാന്ദന്‍ പോലും  തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ പറഞ്ഞത് നിങ്ങള്‍ മറന്നു പോകുമ്പോഴാണ് എനിക്ക് സങ്കടം വരുന്നത് .

മര്ദ്ധിതന്റെയും ചൂഷിതന്റെയും തിരസ്കരിക്കപ്പെട്ടവന്റെയും പാര്‍ട്ടി , ലോകത്തില്‍ നിന്ന് തന്നെ നീക്കം ചെയ്യുവാന്‍ എന്നും മുന്നില്‍ ഉണ്ടായിരുന്ന രാജ്യമാണ് അമേരിക്ക .സാമ്രാജ്യ വാദികളായ അമേരിക്കക്ക് ഭീക്ഷണിയായി നില്ക്കുന്നവ എല്ലാം ഭൂമുഖത്ത് നിന്ന് തന്നെ നീക്കം ചെയ്യുവാന്‍ യാതൊരു മടിയും കാണിക്കാത്ത അമേരിക്കയുടെ നാണംകെട്ട നടപടികള്‍ നമുക്ക് മുന്നില്‍ തന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത വിധത്തില്‍ ഉണ്ട് . കാലങ്ങളായി ബംഗാളില്‍ നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുവാന്‍ പുരലിയില് ‍ആയുധങ്ങള്‍ വരെ വര്‍ഷിച്ചത് അമേരിക്കയാണ് എന്നും  മാവോയിസ്റ്റുകളെ വളര്‍ത്തുന്നതും അമേരിക്കയാണ് എന്നും നമുക്കറിയാം .

കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്,  പ്രത്യേകിച്ചും സോണിയാ ഗാന്ധിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കടുത്ത പ്രണയമാണ് എന്ന്  വിക്കി ലീക്സ് വരെ പറഞ്ഞു കഴിഞ്ഞു . അതിന്റെ തെളിവായി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയാ ഗാന്ധി വന്നപ്പോള്‍ വോട്ട് ഫോര്‍ എല്‍ ഡി എഫ് എന്ന് പറഞ്ഞതും നമ്മള്‍ ഒരുമിച്ചാണ് ആഘോഷിച്ചത്  .ഒരു കോണ്‍ഗ്രസ്‌കാരന് പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേഹത്ത് ഒരു പിടി മണ്ണുപോലും വാരിയിടണം എന്ന ആഗ്രഹം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല .അത്ര സാധുക്കളായ ഒരു പാര്‍ട്ടിയെ മനപൂര്‍വ്വം ദ്രോഹിക്കുവാന്‍ ഉള്ള കഠിന ഹൃദയമല്ല കോണ്‍ഗ്രെസ്സിന്റെത് !അല്ലെങ്കില്‍ തന്നെ നിഴലുകളോട് യുദ്ധം ചെയ്യുവാന്‍ ആര്‍ക്കാണ് താല്പര്യം ?
ഞാന്‍ പറഞ്ഞു വന്നത് എന്താന്നുച്ച്വാല്‍ ഇന്ത്യയിലെ ഇടതു പക്ഷത്തിന്റെ പരാജയ കാരണം , അവിടെയുള്ള ജനങ്ങളോ മത വര്‍ഗീയ തീവ്ര വാദികളോ കോണ്‍ഗ്രസോ ഉമ്മനോ ചാണ്ടിയോ ചെന്നിയോ കോണിയോ മാണിയോ നായരോ ആരുമല്ല , മറിച്ച് സമാധാന കാംഷികളായ ജനങ്ങള്‍ക്ക്‌ വിപരീതമായി നിലകൊള്ളുന്ന ലോക സമാധാനത്തിന്റെ മേല്‍ ഒരു കഴുകനെ പോലെ പറന്നിറങ്ങുന്ന അമേരിക്കയാണ് .

അതുകൊണ്ട് കിട്ടിയ കൊറേ സീറ്റുകളുമായി പാവങ്ങള്‍ അഞ്ചു വര്ഷം ഭരിക്കട്ടെ .അത് കഴിഞ്ഞു പന്ത് നിങ്ങള്ക്ക് തന്നെ കിട്ടും .അപ്പോള്‍ തട്ടി കളിക്കാം . അല്ലാതെ വെറുതെ കരഞ്ഞും ,ദേഷ്യപ്പെട്ടും , കുറുക്കന്റെ മുല ഇപ്പോള്‍ താഴെ വീഴും അത് കഴിഞ്ഞു കൊച്ചിന് പാല് കൊടുക്കാം എന്ന് പറഞ്ഞു പുറകെ നടന്നും എന്തിനാ വെറുതെ സമയം കളയുന്നത് ?

ഒക്കെത്തിനും കാരണം ആ അമേരിക്ക ഒറ്റ ഒരുത്തന ..ഉം ...

Friday, May 13, 2011

സഖാവ് വി എസിന് അഭിവാദ്യങ്ങള്‍ !കോമാളി അരങ്ങൊഴിഞ്ഞു എന്നാണ് തലേക്കെട്ടായി ആദ്യം ഉദ്ദേശിച്ചതെങ്കിലും വൃണിത മനസ്കരായ സഖാക്കളുടെ മൃദുല വികാരങ്ങളില്‍ ഉപ്പും മഞ്ഞളും മുളകും ചേര്‍ത്ത് തിരുമ്മണ്ടാ എന്ന്‌ കരുതിയാണ് നമ്മുടെ പ്രിയപ്പെട്ട സഖാവ്‌.വി എസ് അച്യുതാനന്ദന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നത് . എങ്കിലും ചില കാര്യങ്ങളില്‍ അദ്ദേഹത്തെ നമ്മള്‍ ഒന്നടങ്കം സമ്മതിച്ചേ മതിയാകു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം , വിഡ്ഢികളായ ഒരു ജനതയെ തികച്ചും വിഡ്ഢികളാക്കി നാട് നീളെ കാടിളക്കി നടന്നതിന് അദ്ദേഹത്തെ എത്ര പുകഴ്ത്തിയാലും അധികമാകില്ല .

അബദ്ധ ജഡിലമായ പ്രസ്താവനകള്‍ നാട് നീളെ കൊട്ടിഘോഷിച്ചുക്ണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ച അദ്ദേഹത്തെ സമ്മതിച്ചേ മതിയാകു .

ബംഗാളില്‍ ഇടതുപക്ഷ മുഖ്യന്‍ അമ്പേ പരാജയപ്പെട്ട് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നാണക്കേട്‌ വരുത്തിയപ്പോള്‍ കേരളത്തില്‍ ജയിച്ചു കയറിയതില്‍ അദ്ദേഹത്തെ സമ്മതിച്ചേ മതിയാകു .ഇതോടു കൂടി ദേശീയ രാഷ്ട്രീയ പാര്‍ട്ടി എന്നാ ലേബല്‍ സി.പി.എമ്മില്‍ നിന്നും മാറി കിട്ടി എന്നതില്‍ സഖാക്കന്മാര്‍ക്ക് അഭിമാനിക്കാം .സീതാറാം യെച്ചൂരി പറഞ്ഞത് പോലെ ഒരു മാറ്റം നാടിനും നാട്ടുകാര്‍ക്കും നല്ലതാണ് .

പൊള്ളയായ പ്രസ്താവനകള്‍ യാതൊരു മടിയും ഉളുപ്പും കൂടാതെ ആര്‍ക്കൊക്കെ നേരെ പ്രയോഗിച്ചോ അവര്‍ക്കാണ് കൂടുതല്‍ ജനസ്വാധീനം എന്ന്‌ തെളിയിപ്പിച്ചു തന്നതില്‍ അച്ചുതാനന്ദനെ സമ്മതിച്ചേ മതിയാകു .അതെങ്ങനെ സംഭവിച്ചു ? കുഞ്ഞാലിക്കുട്ടി എങ്ങനെയാണ് ഇത്രയും സീറ്റുകള്‍ നേടിയത് ? ഇതൊക്കെ സഖാക്കന്മാര്‍ തലപുകഞ്ഞ് ആലോചിക്കട്ടെ . ഇനിയിപ്പം അടുത്ത അഞ്ചു വര്ഷം കേന്ദ്രത്തിലും കേരളത്തിലും വലിയ പണിയൊന്നുമില്ലല്ലോ .

അരി മുടക്കികളും പെണ്ണ് പിടിയന്മാരുമാണ് ഐക്യ ജനാധിപത്യ മുന്നണിയിലെ നേതാക്കള്‍ എന്ന്‌ ഒരു മുഖ്യമന്ത്രിയുടെ സ്ഥാനം പോലും നോക്കാതെ നാട് നീളെ വിളിച്ചു പറഞ്ഞിട്ടും അവരെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാതിരുന്നതില്‍ അദ്ദേഹത്തെ സമ്മതിച്ചേ മതിയാകു .
സഖാവ്‌ കൂടുന്നിടത്തെല്ലാം ജനങ്ങള്‍ കൂടുന്നത് വോട്ടുകളാണ് എന്ന്‌ കരുതിയ വിഡ്ഢിയാന്മാരെ നയിക്കുന്നതില്‍ വിജയിച്ച വി. എസിനെ സമ്മതിച്ചേ മതിയാകു .ഒരു കോമാളിയുടെ വേഷപകര്ച്ചയാണോ ജനങ്ങള്‍ അദ്ദേഹത്തിനു പകര്‍ന്നു നല്‍കിയത് എന്നും ചിന്തിക്കുന്നത് നല്ലതാണ് .

അച്യുതാനന്ദനെ തോല്പിക്കും എന്ന് പറഞ്ഞ് സമദൂരം അറബിക്കടലില്‍ കളഞ്ഞ നായരുടെ ( നായര് പിടിച്ച പുലിവാല് )വായടപ്പിച്ച സഖാവിനെ ഞാന്‍ ഈ സമയം അനുമോദിക്കുവാന്‍ ആഗ്രഹിക്കുന്നു .

മാത്രമല്ല ,വി എസ് ഒരു പ്രതിപക്ഷ നേതാവ് പോലും ആകില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ ശരിവയ്ക്കുന്ന രീതിയില്‍ ഇടത് കോട്ടയില്‍ വിള്ളലുകള്‍ ആരംഭിച്ച ഈ സമയത്ത് സഖാവ്‌ .വി എസ് എന്ന എന്‍റെ പ്രിയപ്പെട്ട നേതാവിന് ആയിരമായിരം അഭിവാദ്യങ്ങള്‍ .

ലാല്‍ സലാം .Thursday, May 12, 2011

പൂ ..........

   പൂവ് ചോദിച്ചപ്പോള്‍ ഞാന്‍പൂമരങ്ങള്‍ കൊണ്ട് തന്നില്ലേ ?

പതിമൂന്നാം മന്ത്രി സഭയില്‍ 90 -ല്‍ പരം സീറ്റ്കളുമായി അധികാരത്തില്‍ എത്തുവാന്‍ പോകുന്ന കോണ്‍ഗ്രസ്‌ മന്ത്രിസഭക്ക് 
ഇക്കരെ നിന്നും അഭിമാനത്തിന്റെ
പൂചെണ്ടുകളുമായി വിധികാത്തു കാത്തിരിക്കുന്ന കാപ്പിലാന്‍ വക 
 സംഭാവന

Tuesday, May 10, 2011

മാണി കുഞ്ഞിനെ മുഖ്യമന്ത്രിയാക്കുക !!
കരിങ്ങോഴക്കല്‍ മാണി മാണി എന്ന കെ.എം മാണി വെറുമൊരു മാണിയല്ല. പാലാക്കാരായ ഞങ്ങളുടെ ആശയും ആവേശവുമാണ് മാണിച്ചായന്‍ എന്ന മാണികുഞ്ഞ്. കേരളാ നിയമസഭയിലെ ഓരോ ഇഷ്ടിക കല്ലുകള്‍ക്കും മണല്‍ തരികള്‍ക്കും അച്ചായനെ പറ്റി പറയുവാന്‍ നൂറു കഥകള്‍ ഉണ്ടാകും . ഏറ്റവും കൂടുതല്‍ സമയം കേരള നിയമസഭയില്‍ ധനകാര്യ ബില്ലുകള്‍ പാസാക്കിയ ഞങ്ങളുടെ അച്ചായന്‍ !ധനകാര്യ മന്ത്രിയായി ഏറെ ശോഭിച്ച ഞങ്ങളുടെ സ്വന്തം അച്ചായന്‍ !!ഏതൊരാളെക്കാളും ഏറ്റവും തവണ കേരള നിയമസഭ കണ്ട പാലയുടെ സ്വന്തം അച്ചായന്‍ , ഇത്തവണ കേരള നിയമസഭയില്‍ മുഖ്യമന്ത്രിയാകുവാന്‍ ഏറ്റവും യോഗ്യനാണ് എന്ന് നിസംശയം പറയാം .മാണിച്ചായന്‍ മുഖ്യമന്ത്രിയാകണം എന്ന് അച്ചായനെക്കാള്‍ കൂടുതല്‍ ആഗ്രഹം ഞങ്ങള്‍ പാലാക്കാര്‍ക്കാണ് . കേരളാ കോണ്‍ഗ്രസിലെ ഒരാള്‍ കേരളാ മുഖ്യന്‍ ആകണം എന്ന ആഗ്രഹം തുടങ്ങിയിട്ട് വര്‍ഷങ്ങളായി . ഒരിക്കലും നടക്കാത്ത ഒരു സ്വപനമായി അത് കുഴിച്ചിടാന്‍ ഞങ്ങള്‍ക്ക് തീരെ താല്പര്യമില്ലാത്തത് കൊണ്ടാണ് ഓരോ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴും കൂടുതല്‍ ആവേശത്തോടു കൂടി ഈ സ്വപ്നം ഞങ്ങളെ തേടിയെത്തുന്നത് . നായന്മാര്‍ക്ക് സമവായം ആകാമെങ്കില്‍ അച്ചായന്മാര്‍ക്ക്‌ എന്ത് കൊണ്ട് ഒരു മുഖ്യന്‍ ആയിക്കൂടാ ? ഇനി എങ്ങനെ ആ സ്വപനം സഫലീകരിക്കും എന്നല്ലേ .. കേട്ടോളൂ ...ജോസെഫും മാണിയും ലയിച്ചത്‌ വെറുതെയാണ് എന്ന ചിന്ത അത്ര നല്ലതല്ല .

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സര്‍വ്വേകള്‍ പുറത്തു വന്നതോട് കൂടി ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്തു കൈവന്നു എന്ന് വേണം പറയുവാന്‍ . പല റിപ്പോര്‍ട്ടുകളും പല തരത്തിലാണ് അഭിപ്രായപെട്ടിരിക്കുന്നത്. ഒരു ത്രിശങ്കു സ്വര്‍ഗം പോലെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇത്തവണ കിട്ടില്ല എന്ന സാഹചര്യത്തില്‍ പ്രതെയ്കിച്ചും .ആര് ഭരിച്ചാലും അധിക നാള്‍ ഭരിക്കില്ല എന്ന സാഹചര്യത്തില്‍ , ഇനിയൊരു ഇടക്കാല തിരഞ്ഞെടുപ്പോ കുതിരക്കച്ചവടമോ നടത്തി കേരളത്തിലെ ജനങ്ങളുടെ മനോനില പരിശോധിക്കുവാന്‍ ഇടവരാത്തക്ക നിലയില്‍ വളരെ രമ്യമായി , എല്ലാ ജാതി മത ശക്തികള്‍ക്കും തുല്യ പങ്കാളിത്വം കിട്ടത്തക്ക രീതിയില്‍ പരിഹരിക്കുവാന്‍  സുസ്ഥിരതയുള്ള മാണി ച്ചായന്റെ കൈകളില്‍ കേരളത്തിലെ ഭരണം ഭദ്രമായി ഏല്പിക്കണം .


 ഇവിടെ ബി.ജെ .പി യെയും ചേര്‍ത്തു കൊണ്ടുള്ള  മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളയുവാന്‍ ആകില്ല .എല്‍ .ഡി .എഫ് , യു ഡി എഫ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളെ  പ്രതിപക്ഷത്തിരുത്തി , മാണി അച്ചായന്റെ നെത്ര്വത്വത്തില്‍ മന്ത്രി സഭ രൂപികരിക്കുക .മുസ്ലീങ്ങള്‍ക്ക് വേണ്ടി കുഞ്ഞാലി കുട്ടിയേയും  ഈഴവര്‍ക്ക് പ്രാതിനിധ്യം കിട്ടുവാന്‍ വെള്ളാപള്ളിയും സംഘത്തെയും ആ സമവായക്കാരന്‍ നായരെയും കൂട്ടി ഇണക്കി കേരളത്തില്‍ അഞ്ചു വര്ഷം സുഖമായി ഭരിക്കാം എന്നാണ് എന്റെ കണക്കു കൂട്ടല്‍ . വേണമെന്ന് തോന്നിയാല്‍ ബി.ജെ. പി യും മറ്റുള്ള ചെറിയ പാര്‍ട്ടികളും മാണിച്ചായന്റെ കുടക്കീഴില്‍ കൊണ്ടുവരണം .ഒരു കേരളാ കോണ്‍ഗ്രസുകാരന്‍ കേരളം ഭരിക്കുന്നത്‌
കണ്ടു കണ്ണടയണം എന്ന ഒടുക്കത്തെ ആഗ്രഹം കൊണ്ടാണ് .

മാണിച്ചായന്‍ കേരളം ഭരിച്ചാല്‍ കേരളത്തിലെ ജനങ്ങളെ റബ്ബര്‍ മരങ്ങള്‍ പോലെ കാത്തു പരിപാലിക്കും
എന്ന ശുഭ പ്രതീക്ഷ എനിക്കുണ്ട്  .റബ്ബറിനൊക്കെ ഇപ്പ എന്താ വില !!!കേരളത്തിലെ ജനങ്ങള്‍ വിലയില്ലാത്ത കഴുതകള്‍ എന്ന വിലാപം ഇത് കൊണ്ടെങ്കിലും മാറി കിട്ടും .. ഉറപ്പ്..

Friday, May 6, 2011

സവാഹിരി ഗിരി ഗിരി

അമേരിക്കക്ക് ഒസാമയുടെ ജീവന്  നേരെ സവാരി ഗിരിഗിരി നടത്തുവാന്‍ ഇടയാക്കിയത് സ്വന്തം സംഘടനയിലെ സവാഹിരിയുടെ ചതി പ്രയോഗം മൂലമാണ് എന്ന് പത്രങ്ങള്‍ ആഘോഷിക്കുന്നു .സ്വന്തം തീവ്രവാദ പ്രസ്ഥാനമായ അല്‍ ക്വയ്ദയില്‍ തന്നെ  ഒസാമയും  സവാഹിരിയും തമ്മില്‍ അധികാര തര്‍ക്കങ്ങള്‍ വടം വലികള്‍ എന്നിവ നടന്നതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു . 2004 -ല്‍ ഒസാമ രോഗബാധിതനായി തീര്‍ന്നതിന് ശേഷമാണ് സവാഹിരിയെ നേതാവായി സംഘടനയിലെ തന്നെ ചിലര്‍ അവരോധിച്ചത് ! പൊതു ശത്രു അമേരിക്കയോ ഒസാമയോ എന്ന് പോലും ചിന്തിക്കാതെയാണ് ,കൊണ്ട് പോയി തിന്നുകയോ വളര്‍ത്തുകയോ എന്തുമാകാം എന്നും പറഞ്ഞുകൊണ്ട് ,സവാഹിരി അമേരിക്കക്ക് ഒസാമയുടെ ഒളിത്താവളം കാട്ടിക്കൊടുത്തത് .

ഊര്‍ജ്ജം നഷ്ടപ്പെട്ട കാളയെ വെറുതെ തീറ്റി പോറ്റുന്നതിലും നല്ലത് അറക്കുവാന്‍ കൊടുക്കുന്നത് തന്നെയാണ് നല്ലത് .അതുകൊണ്ട് തന്നെ സവാഹിരിയുടെ ഈ നടപടിയെ അമേരിക്ക സ്വാഗതം ചെയ്യുകയും ചെയ്തു  .ഒരു സംഘടനയിലെ ശിഥിലമായ  ചിന്തകള്‍ ആ സംഘടനയെ എത്രത്തോളം വളര്‍ത്തും എന്ന് കണ്ടറിയണം .തമ്മില്‍ തല്ല് കേരളാ രാഷ്ട്രീയത്തില്‍ മാത്രമേ കാണുകയുള്ളൂ എന്ന് ചിന്തിച്ച ഞാന്‍ ഒരു മണ്ടന്‍ .  

ഒസാമയെ ഒറ്റിയത് കൊണ്ട് സവാഹിരി ഇപ്പോള്‍ അമേരിക്കയുടെ പ്രീയപ്പെട്ടവനായി മാറിയിട്ടുണ്ട് . ഇനി സവാഹിരിയെ വെച്ച് കൊണ്ട് വേണം പാക്കിസ്ഥാനില്‍ ഒരു ഗിരി ഗിരി നടത്താന്‍  . പാക്കിസ്ഥാനില്‍ കയറി ഒസാമയെ പിടിച്ചത് , അന്താരാഷ്‌ട്ര നിയമങ്ങള്‍ക്ക് നിരക്കുന്നതല്ല എന്ന് പാക്കിസ്ഥാന്‍ ആരോപിച്ചപ്പോള്‍ , വേണ്ടി വന്നാല്‍ ഇനിയും ആക്രമണം നടത്തും എന്നതായിരുന്നു അമേരിക്കയുടെ മറുപടി . അമേരിക്ക എന്താ ലോക ഗുണ്ടയോ ?? അടുത്തു തന്നെ എന്തോ നടക്കാന്‍ പോകുന്നതിന്റെ ലക്ഷണമല്ലേ ആ താക്കീത് ? ഒസാമയെ പിടികൂടിയത് വഴി ഒബാമയുടെ റേറ്റിംഗ് വാനത്തോളം ഉയര്‍ന്നിട്ടുണ്ട് എന്നാണ് സര്‍വ്വേ .പക്ഷേ ഇത് അധികകാലം നിലനില്‍ക്കാന്‍ സാധ്യതയില്ല .ഇനി അഥവാ നിലനില്‍ക്കണം എങ്കില്‍ എന്തെങ്കിലും കാട്ടികൂട്ടിയെ മതിയാകൂ .

പാവം പാക്കി !!ഇനി എന്തെല്ലാം കാണണം ..അനുഭവിക്കണം . അമേരിക്കയുടെ ഈ താക്കീതിന് എതിരെ മലയാള ബ്ലോഗര്‍മാര്‍ ശക്തമായി പ്രതികരിക്കണം എന്ന് മാത്രമേ എനിക്ക് പറയുവാനുള്ളു .

അല്ലാഹു അക്ബര്‍ .

Thursday, May 5, 2011

ഒസാമ ബിന്‍ലാദന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിട്ടു !!
ലോക മനസാക്ഷിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്റെ കൊലപാതകം കഴിഞ്ഞ് നാല്‍പത്തി എട്ട്‌ മണിക്കൂര്‍ കഴിഞ്ഞിട്ടും ഒസാമയുടെ കൊലപാതകത്തിന്റെ കൂടുതല്‍ ചിത്രങ്ങളോ വീഡിയോകളോ പുറത്തു വിടാന്‍ വിസമ്മതിച്ച കൂതറ അമേരിക്കക്ക് എതിരെ ലോക രാജ്യങ്ങള്‍ ഒന്നായി അണി നിരന്നിട്ടും അവരുടെ വാദ മുഖങ്ങള്‍ക്ക് അവസാന ആണിയും അടിച്ചു കയറ്റി , നമ്മുടെ പ്രിയപ്പെട്ടവന്റെ ചിത്രങ്ങള്‍ പുറത്തു വിടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ വളരെ ശക്തമായി ഇന്നലെ പ്രസ്താവിച്ചു .

എന്നാല്‍ കേരളത്തിലെ എന്‍ഡോ സള്‍ഫാന്‍ ഫയിം സഖാവ് അച്യുതാനന്ദനും പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫ് സര്‍ദാരിയുടെയും  സംയുക്തമായ ഭീക്ഷണിയുടെ പുറത്ത് ഒബാമക്ക് മുട്ട് കുത്തേണ്ടി വന്നു .ഒബാമയുടെ ചിത്രം പുറത്ത് വിട്ടില്ലെങ്കില്‍ ബാലകൃഷ്ണ പിള്ളയോടോപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒബാമക്ക് കയറേണ്ടി വരുമെന്നായിരുന്നു അച്ചുതാനന്ദന്റെ ഭീക്ഷണി .ഒസാമക്ക് വേണ്ടി ഉടനെ തന്നെ കേരളത്തില്‍ രക്തസാക്ഷി മണ്ഡപം പണിയുന്നതിന്റെ പ്രാരംഭ ഘട്ട നടപടി ക്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് .

ഒസാമയുടെ ജഡം സംസ്കരിച്ചത് മുസ്ലീം നടപടി ക്രമങ്ങള്‍ അനുസരിച്ചാണോ എന്നതാണ് അടുത്ത ചോദ്യം ? ഒസാമ മുസ്ലീം ആയിരുന്നോ എന്ന് ഇതുവരെ തീര്‍പ്പാക്കാത്ത സ്ഥിതിക്ക് സംസ്കാരത്തിന്റെ ഫോട്ടോകള്‍ അമേരിക്ക പുറത്ത് വിട്ടിട്ടില്ല . ബാക്കിയുള്ള ചിത്രങ്ങള്‍ ഇവിടെയും  പിന്നെ  ഇവിടെയും
കാണാവുന്നതാണ് .

Wednesday, May 4, 2011

കവിതകള്‍ ബ്ലോഗില്‍ നിരോധിക്കണം !!

കവിതകള്‍ ആസ്വദിക്കപ്പെടാതെ ഇരിക്കുന്നത് ഉപയോഗിക്കാത്ത ജട്ടികള്‍ പോലെയോ ഒരിക്കലും പൊട്ടിക്കാത്ത ഗര്‍ഭ നിരോധന ഉറകള്‍ പോലെയോ ആണ് .അതുകൊണ്ട് കവിതകള്‍ എല്ലാവരും ആസ്വദിക്കണം .പക്ഷേ കവിതകള്‍ ആസ്വദിക്കുമ്പോള്‍ കവിയെ കൂടി ആസ്വദിക്കുവാന്‍ ശ്രമിക്കരുത് .ആരാധകര്‍ ,വായനക്കാര്‍ ,കമെന്റ് ദാതാക്കള്‍ തുടങ്ങിയവര്‍ കൂടുന്നത് ബ്ലോഗര്‍മാര്‍ക്ക് മുസ്ളീ പവ്വര്‍ കഴിക്കുന്നത്‌ പോലെയാണ്  .എന്ന്‌ കരുതി , ഈ പവര്‍ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പലതരം മാനസിക പീഡകള്‍ക്ക് ഇടയാകുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്‌ താഴെയുള്ള ലിങ്കും അതിനു മുകളില്‍ ഉള്ള കവിതകളും .വല്ല പെണ്‍കുട്ടികളും അത്താഴ പട്ടിണി മാറ്റുവാന്‍ രണ്ടു കവിത എഴുതി ഈ ബൂലോകത്ത് ജീവിക്കുവാന്‍ ചില കാപാലിക തെണ്ടികള്‍ സമ്മതിക്കില്ല എന്ന് വെച്ചാല്‍ വല്ലാത്ത തൊന്തരവ്‌ തന്നെ ! അതുകൊണ്ട്  ഇനി മുതല്‍ കവിതകള്‍ എഴുതുന്ന ബ്ലോഗര്‍മാരെ നിഷ്കരുണം വര്‍ജ്ജിക്കിക്കുകയും അധ:കൃതരായി കണക്കു കൂട്ടി തമസ്കരിക്കുകയും ചെയ്യണം .

ഞാന്‍ വളരെയധികം കവിതകള്‍ എഴുതിയിട്ടുണ്ട്. കവിതകള്‍ നിരൂപണം നടത്തിയിട്ടുണ്ട് .പക്ഷേ ഇപ്പോള്‍ കവിതകളോട് എനിക്ക് വല്ലാത്ത മടുപ്പാണ് .കവിത , മനസിന്റെ അന്തരാളങ്ങളില്‍ അതിശക്തമായി പുറപ്പെടുന്ന ഒരു പ്രവാഹമെന്നാണ് പണ്ഡിതര്‍ പറഞ്ഞു വെച്ചിരിക്കുന്നത്  . എനിക്ക് പ്രായം കൂടിയത് കൊണ്ടാകണം ആ പ്രവാഹത്തിന് ഗണ്യമായ തോതില്‍ തന്നെ കുറവ് അനുഭവപ്പെടുന്നുണ്ട് . താഴെ കാണുന്ന കവിതകളെ പഠിക്കണം ,ആ കവിതകളില്‍ അന്തര്‍ലീനമായി കിടക്കുന്ന മഹത് കാര്യങ്ങളെ കുറിച്ചെല്ലാം വളരെ വിശദമായി തന്നെ എഴുതണം എന്നെല്ലാം ആഗ്രഹമുണ്ടെങ്കിലും അവയെ ഞാന്‍ ഇപ്പോള്‍ തല്‍ക്കാലം വെറുതെ വിടുകയാണ് .ബ്ലോഗിലെ കവികളുടെ തള്ളല്‍ കാരണം ഇപ്പോള്‍ സൈബര്‍ സെല്ലിന് പണിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ . ആ കവിതകളെ  പൂര്‍ണ്ണമായി വിശകലനം ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്കായി വീണ്ടും വീണ്ടും സമര്‍പ്പിക്കുന്നു . എനിക്കൊരു അപേക്ഷയെ ഉള്ളു . കവികള്‍ മാനം മര്യാദക്ക് ജീവിക്കുന്ന പെണ്ണുങ്ങളെ എങ്കിലും വെറുതെ വിടണം .അവരുടെ വീടുകളില്‍ അനാവശ്യമായി കയറി ചെല്ലുക, ഭീക്ഷണി പെടുത്തുക , വൃത്തികെട്ട ദ്വയാര്‍ത്ഥ പ്രയോഗമുള്ള കത്തുകള്‍ അയക്കുക  എന്നൊക്കെ  അപമാനകരമാണ് .

ബാക്കി കൈകാര്യം ചെയ്യാന്‍ നിങ്ങള്ക്ക് വിട്ടു തരുന്നു .


വാചാലം

എന്റെ കണ്ണുകളില്‍
ഇളം മഞ്ഞകലര്‍ന്നതും
രാത്രിയില്‍
ശോഭിക്കുന്നതും
നിന്നെ-
കാണാന്‍മാത്രമാണ്...

വിശപ്പ്,
ജീവിതത്തോട്...
ഇരുളില്‍,
തേടിയത്
ചട്ടിയിലെ 'ചാള'യല്ല;
വളര്‍ത്താനാഗ്രഹിക്കുന്ന
വലീയ കണ്ണുകളുള്ള
ഗോള്‍ഡ്ഫിഷിനെയാണ്...

(01.5.2011)
(പ്രേരണ: മഞ്ഞുതുള്ളി)

ചതുരം

സമചതുരത്തില്‍
അതിരുകള്‍ തുല്ല്യം
ഉയരങ്ങള്‍ തുല്ല്യം
അകലങ്ങള്‍ തുല്ല്യം
ഞാനും നീയും
എതിര്‍കോണുകള്‍
ത്രികോണങ്ങള്‍...

കരള്‍

കരളിലേക്കുള്ള
വാതായനം
ഹൃദയത്തിലൂടെയെന്ന്
വിശ്വസിച്ചവന്‍
ഞാന്‍!

ഹൃദയം
അടച്ചിടാനുള്ള
കതകാണെന്ന്
നീ പ്രവചിച്ചപ്പോള്‍
കരളേ...
നീ ഒറ്റപ്പെടുന്നു...
മഞ്ഞുതുള്ളിയില്‍
മുന്നൂറ്ററുപതു ദിക്കിലും
തെളിയുന്ന ഭൂഗോളം...
അതുകണ്ടു വിവശയായ്
ഭൂമിയേ താനെന്നു
ഗര്‍വ്വിക്കും മഞ്ഞുതുള്ളി.
(03.05.2011)

പ്രിയ

നീയെന്റേതായിരുന്നപ്പോള്‍
കത്തുകള്‍ ഞാന്‍ പൂട്ടിവച്ചു,
അവയെല്ലാം തുടങ്ങുന്നത്
'പ്രിയ' പ്പെട്ട.... എന്നായിരുന്നു
നോട്ട്ബുക്ക് ഞാനൊളിപ്പിച്ചു,
അതിന്റെ പുറംചട്ടയില്‍
'പ്രിയ' എന്ന പേരുണ്ടായിരുന്നു
അമ്മ സാരിവാങ്ങി വന്നപ്പോള്‍
'പ്രിയ' യെന്നെഴുതിയ കവര്‍ കണ്ട്
ഞാന്‍ ഞെട്ടി...
പ്രിയം പറയുന്ന പാട്ടുകള്‍ കേട്ട്
ഞാന്‍ ചാനലുകള്‍ മാറ്റി
ഇന്നലെ.... നീയെന്നെ വിട്ടുപോയി....
ഇന്നു രാവിലെ,
ഞാന്‍ പ്രിയ സോപ്പുവാങ്ങി,
പ്രിയ ടൂത്ത് ബ്രഷ് വാങ്ങി,
പ്രിയ ബനിയന്‍ വാങ്ങി,
പ്രിയ പേന വാങ്ങി....
ഞാനിപ്പോള്‍ നിരത്തിലാണ്,
പ്രിയ ചെരിപ്പുകളും ജെട്ടികളും തേടി....


സ്ത്രീ ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കുക......ബൂലോകത്തും ചിലന്തിവലകള്‍Tuesday, May 3, 2011

ഒരു കുത്തിയിരിപ്പ് സത്യാഗ്രഹത്തിന്റെ ഓര്‍മ്മക്കായി .
ഒരു പോലീസ്കാരന് എത്ര അക്കിടികള്‍ വരെ പറ്റും എന്നതിന്റെ ഗവേഷണമാണ് ഞാനിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് .അല്ലെങ്കില്‍ ദുബായില്‍ ആയിരുന്ന സമയം അടിക്കടി രണ്ട് പറ്റുകള്‍ പറ്റിയിട്ടും വീണ്ടും എയര്‍ ഇന്ത്യ എന്ന കാളവണ്ടിയില്‍ അമേരിക്കയില്‍ നിന്നും നാട്ടിലേക്കൊരു യാത്രക്ക് ഞാന്‍ മുതിരുമായിരുന്നില്ല .എയര്‍ ഇന്ത്യയുടെ സമരം നീണ്ട് നീണ്ട് നീണ്ട് പോകുന്ന ഈ സാഹചര്യത്തില്‍ ഇപ്പോഴെങ്കിലും ഇത് എഴുതിയില്ലെങ്കില്‍ ശരിയാവില്ല എന്നൊരു തോന്നലാണ് ഇതിന്റെ പ്രചോദനം .

തിരൂര്‍ മീറ്റിന് വേണ്ടി ഇവിടെ നിന്നും യാത്ര തിരിച്ചപ്പോഴല്ല , അതിന് മുന്‍പ് ഇടപ്പള്ളി മീറ്റിന് വേണ്ടി കെട്ടും ഭാണ്ടവും മുറുക്കി നാട്ടിലേക്ക് തിരിച്ചപ്പോഴാണ്‌ എനിക്കാ അക്കിടി പറ്റിയത് .

ഡിട്രോയിറ്റ് ചിക്കാഗോ ഫ്രാന്‍സ് തുടങ്ങിയ സ്ഥലങ്ങള്‍ കയറി നിരങ്ങി പത്തൊന്‍പതു മണിക്കൂര്‍ യാത്രക്ക് ശേഷം മുംബായ് ചത്രപതി ശിവാജി ടെര്‍മിനലില്‍ വെളുപ്പിനെ മൂന്ന് മണിക്ക് ഇറങ്ങി .ഇനി വെളുപ്പിനെ ആറ് മണിക്ക് കൊച്ചിയിലേക്കുള്ള ബീമാനം കയറണം . ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങി കാത്തിരിക്കാന്‍ തുടങ്ങി . ബീമാനത്താവളത്തില് ഒരു സുലൈമാനിക്ക് കയറിയപ്പോള്‍ രൂപ നൂറ് !! അതൊക്കെ സഹിക്കബിള്‍ തന്നെയാണ് .

എങ്ങനെയും ബീമാനം കയറണം കൊച്ചിയില്‍ എത്തണം എന്ന മുഴുത്ത ആഗ്രഹത്തോട് കൂടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ ആകുന്നു . കേരളത്തിലേക്കുള്ള ഫ്ലൈറ്റ് ഒഴികെ ബാക്കി ദേശക്കാര്‍ എല്ലാം പോയിക്കഴിഞ്ഞു . ഇതിനിടയില്‍ കാന്റീനില്‍ നിന്നും എയര്‍ ഇന്ത്യ വക ഭക്ഷണം എല്ലാം കിട്ടി . കഴിച്ചിട്ട് കഴിച്ചില്ല എന്ന്‌ പറയുന്നത് മോശമല്ലേ .

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആള്‍കൂട്ടത്തില്‍ നിന്നും ഒരനക്കം ! ആറ് മണിക്ക് പോകേണ്ട കൊച്ചി വണ്ടി ക്യാന്‍സല്‍ ആയത്രേ ! ഇനി ഉച്ചക്ക് ശേഷം മാത്രം .അതും ഉറപ്പില്ല . ഗള്‍ഫില്‍ നിന്നും വന്ന ആളുകളുടെ വര്‍ദ്ധിത വിപ്ലവ വീര്യം അന്നാണ് ഞാന്‍ കാണുന്നത് . കുറെ പേര്‍ എയര്‍ ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചു നിലത്ത് കുത്തിരിക്കാന്‍ തുടങ്ങി .മാനേജറെ കാണണം എന്ന ആവശ്യം അവര്‍ ഉന്നയിച്ചു . മാനേജര് മാഡത്തിനെ ‍ഒന്നോ രണ്ടോ പേര്‍ക്ക് ഓഫീസില്‍ വന്നു കാണാം എന്നായി അധികൃതര്‍ .

കുത്തിയിരിപ്പും മുദ്രാവാക്യങ്ങള്‍ക്കും മൂര്‍ച്ച കൂടി . മാഡം യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലത്ത് വരണമെന്നായി യാത്രക്കാര്‍ .ഒടുവില്‍ മാഡം എത്തി .യാത്രാദുരിതം അനുഭവിക്കുന്ന ഞങ്ങളോട് ചര്‍ച്ചിക്കാന്‍ തുടങ്ങി .കൊച്ചിയില്‍ കുടുങ്ങിയ ഫ്ലൈറ്റ് തിരികെയെത്താതെ യാത്ര തുടരാന്‍ ആവില്ല എന്നായി മാനേജര്‍ . കൂടുതല്‍ കൂടുതല്‍ സമരം ശ്കതമായപ്പോള്‍ എന്‍റെ പത്ത് വയസുള്ള മകനും ഒരാഗ്രഹം അവനും സത്യാഹ്രഹം ഇരിക്കണം . അങ്ങനെ ഞങ്ങളും സമരത്തില്‍ ഐക്യത പ്രഖ്യാപിച്ചു കൊണ്ട്‌ നിലത്ത് കുത്തിയിരുന്നു മുദ്രാവാക്യങ്ങള്‍ വിളിക്കുവാന്‍ തുടങ്ങി .ഒടുവില്‍ രാവിലെ ആറ് മണിക്ക് പോകേണ്ട ഫ്ലൈറ്റ് പന്ത്രണ്ടു മണിക്കൂര്‍ വൈകി വൈകിട്ട് ആറുമണിക്ക് യാത്ര ആരംഭിച്ചു .ദുരിത പൂര്‍ണ്ണമായ ഒരു യാത്രക്ക് സമാപ്തി .

ഇത്രയധികം അനാസ്ഥയും കെടുകാര്യസ്തതയുമുള്ള മറ്റൊരു എയര്‍ സര്‍വീസ് ലോകത്തിലെങ്ങുമില്ല എന്നാണ് എനിക്ക് തോന്നുന്നത് . യാത്രക്കാരെ ദുരിതത്തില്‍ ആക്കുവാന്‍ എയര്‍ ഇന്ത്യക്ക് യാതൊരു മടിയുമില്ല .കേരളത്തിലെ യാത്രക്കാരോട് എയര്‍ ഇന്ത്യക്ക് ഒരു പ്രത്യേക മനോഭാവമാണ് .മൂന്നര ലക്ഷം രൂപയില്‍ അധികം ശമ്പളമായി വാങ്ങുന്ന പൈലറ്റുമാര്‍ വീണ്ടും ശമ്പള വര്‍ദ്ധനക്കായി സമരം നടത്തുന്നത് തികച്ചും അപലപനീയമാണ് എന്ന്‌ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല .

കേരളത്തിലെ പ്രവാസികള്‍ എങ്കിലും എയര്‍ ഇന്ത്യയിലെ യാത്രകള്‍ ഒഴിവാക്കണം എന്ന്‌ മാത്രമേ എനിക്ക് പറയുവാനുള്ളു . ആദ്യം അവരുടെ സര്‍വീസ് നന്നാക്കട്ടെ , പിന്നെ സമരം നടത്താം . നൂറ്  കോടി രൂപയില്‍ കൂടുതല്‍ ഈ സമരം മൂലം എയര്‍ ഇന്ത്യക്ക് നഷ്ടം വന്നുകഴിഞ്ഞു എന്നാണ് അറിയുവാന്‍ കഴിയുന്നത്‌ .സമരം എത്രയും വേഗം അവസാനിപ്പിക്കുവാന്‍ ഉള്ള സന്മനസ് എങ്കിലും പാവപ്പെട്ട യാത്രക്കാരോട് നിങ്ങള്‍ ചെയ്യണംMonday, May 2, 2011

ഒസാമ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളില്‍ !!
ഏതൊരു അമേരിക്കക്കാരനും സന്തോഷിക്കേണ്ട ഒരു വാര്‍ത്തയുമായാണ് മെയ് മാസം ഒന്നാം തീയതി കഴിഞ്ഞു പോയത് . പതിവുപോലെ പള്ളിയില്‍ പോയി തിരികെ വന്ന് പതിവ് തെറ്റിക്കാതെയുള്ള വെടിവട്ടവും ചീട്ടുകളിയിലും വെള്ളമടിയിലും മുഴുകിയിരുന്ന ഒരു സത്യക്രിസ്ത്യാനിക്ക് ഒരിക്കലും സന്തോഷിക്കാതിരിക്കാനുള്ള വാര്‍ത്തയല്ല വര്‍ഷങ്ങളായി ഞങ്ങളുടെ മനസ്സില്‍ തീ കോരിയിട്ട , അമേരിക്കയില്‍ തീ മഴ പെയ്യിച്ച ,ഉറക്കത്തില്‍ പോലും ഒസാമയെ കണ്ടു ഞെട്ടി ഉണരുന്ന അമേരിക്കന്‍ പൌരന്‍മാരില്‍ ഒരാളായ എനിക്ക് ഞങ്ങളുടെ സ്വന്തമായ ഒബാമ അറിയിച്ച വാര്‍ത്ത ! ഒസാമ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത !! ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല .

 എന്നില്‍ ഈ വാര്‍ത്ത തീരെ സന്തോഷം പകര്‍ന്നില്ല എന്നതാണ് സത്യം . മനസിനോട് പലവട്ടം അത് സത്യമായിരിക്കരുതേ എന്ന്‌ പറഞ്ഞ് നോക്കി .കാരണം , ഒസാമ ബിന്‍ ലാഡന്‍ ഒരു വ്യക്തിയല്ല മറിച്ച് ഒരു പ്രസ്ഥാനമായി ഇന്ന് മാറിയിരിക്കുന്നു . അമേരിക്ക തന്നെ വളര്‍ത്തി , അമേരിക്കയുടെ കൈകളാല്‍ തന്നെ തീര്‍ക്കപ്പെട്ട ഒരു വ്യക്തിയാണ് മരിച്ചതെങ്കില്‍ ഒസാമ മരിച്ചതോടു കൂടി ലോകസമാധാനം ഇന്നലെ തന്നെ കൈ വരുമായിരുന്നു .ഒരു ഒസാമ മരിച്ചാല്‍ അമേരിക്കക്കെതിരെ ഒരായിരം ഒസാമകളുടെ കൈകള്‍ ഉയരും എന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്‌ . ഒസാമയുടെ മരണത്തിന് മുന്‍പ് ഒരാളെയോ ഒരാള്‍ നിയന്ത്രിക്കുന്ന തീവ്രവാദ പ്രസ്ഥാനത്തെയോ മാത്രം ഭയന്നാല്‍ മതിയായിരുന്നു എങ്കില്‍ ഇന്ന് എവിടുന്ന് , എപ്പോള്‍ അടി വരും എന്ന്‌ ഒരു ഊഹവും ഇല്ല . സ്വാഭാവികമായും ഒസാമയെ ഇഷ്ടപ്പെട്ടു പോകുന്ന നിമിക്ഷങ്ങളാണ് എന്നിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് .

അമേരിക്കക്ക് എന്നും പേടിസ്വപ്നമായ , ഇരട്ട ഗോപുരങ്ങള്‍ തകര്‍ത്ത ഒസാമ , അഫ്ഗാന്‍ യുദ്ധഭൂമിയില്‍ തന്നെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ മരിച്ചു പോയി എന്ന്‌ വിശ്വസിക്കുന്നതിനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് .ഒസാമ അന്ന് മരിച്ചിരുന്നു എങ്കിലും ഒസാമ ജീവിച്ചിരുന്നത് ഞങ്ങളുടെ ഹൃദയങ്ങളിലാണ് . ഒരു രാത്രി ഒസാമ കൊല്ലപ്പെട്ടു എന്ന്‌ ഒബാമ പറഞ്ഞാല്‍ പറിച്ചെറിഞ്ഞു കളയുവാന്‍ ഉള്ളതല്ല ഹൃദയങ്ങളില്‍ ആഴത്തില്‍ വേരോടിയ ആ പേടികലര്‍ന്ന ഭയം . ലോകത്തിലെ ഭരണകൂട ഭീകരതയും മത തീവ്രവാദവും വേരോടെ പിഴുതെറിയുവാന്‍ എന്നും അമേരിക്ക പ്രതിജ്ജാ ബദ്ധമാണ്‌ ‌ . പലരും ചിന്തിക്കുന്നത് പോലെ ഇസ്ലാം മതത്തിനെതിരെയല്ല ഈ യുദ്ധം . മറിച്ച് ലോകസമാധാനമാണ് അമേരിക്കയുടെ പരമമായ ലക്‌ഷ്യം .ചിലര്‍ പറയുന്നത് പോലെ അടുത്ത നാല് വര്‍ഷം കൂടി ഭരണത്തിന്റെ കസേരകളില്‍ അള്ളി പിടിച്ച് കയറുവാനുള്ള ഒബാമയുടെ ശ്രമവുമല്ല. അതൊക്കെ കേരളീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ചിന്തിക്കുന്നത് കൊണ്ട്‌ സ്വാഭാവികമായി തോന്നാവുന്ന ചില തോന്നലുകള്‍ മാത്രമാണ് .

ഒസാമ പോയത് കൊണ്ട്‌ ലോകരാഷ്ട്രീയ ഭീകരതയ്ക്ക് നീക്കം വന്നു എന്ന ചിന്തയും തെറ്റാണ് . ലോക സമാധാനത്തിന് വിലങ്ങു തടിയായി നില്‍ക്കുന്ന പലരും ഇനിയുമുണ്ട് . ഒരോ അമേരിക്കക്കാരന്റെയും അവസാന തുള്ളി ചോര പോലും സമാധാന കാംഷികളായ ലോകജനതയ്ക്ക് സമര്‍പ്പിക്കുവാന്‍ ഒരോ അമേരിക്കക്കാരനും സന്നദ്ധവുമാണ് . പക്ഷേ തക്കതായ പ്രതിയോഗികളെ കിട്ടാതെ ഇനി അതിന്റെ പേരില്‍ ഒരിഞ്ചു പോലും മുന്നോട്ട് പോകാന്‍ വയ്യാത്ത ഒരവസ്ഥയാണ് ഇപ്പോള്‍ അമേരിക്കക്ക് മുന്നില്‍ ഉള്ളത് എന്നോര്‍ക്കുമ്പോഴാണ്‌ ഒസാമ ബിന്‍ ലാദന്റെ മഹത്വം നാം തിരിച്ചറിയുന്നത്‌ .ഇനിയും എന്ത് പറഞ്ഞ് കരയും എന്ന അവസ്ഥ . ആ അവസ്ഥ ഒരിക്കല്‍ കൂടി ഉണ്ടാകുന്നത് വരെ ഒസാമ തന്നെ ഞങ്ങളുടെ പ്രതിനിധിയായി ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം . അതുകൊണ്ട് തന്നെ ഏക സ്വരത്തില്‍ ഞങ്ങള്‍ പറയട്ടെ .

ओसामा अमर रहे !!!

बिन लादन मरा नहीं हे !!

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.