അന്തേവാസികള്‍

Friday, April 29, 2011

കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിച്ചു !!ഒരു ജനതയുടെ ഇച്ചാശക്തിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ശേഷിയില്ലാതെ ഒടുവില്‍ നാണം കെട്ട് കേന്ദ്ര സര്‍ക്കാര്‍ മുട്ട് മടക്കിയപ്പോള്‍ ലോക രാജ്യങ്ങളുടെ മുന്നില്‍ കേരളം ദുബായ് ബുര്‍ജ് ഖലിഫയെക്കാള്‍ ഉയരത്തില്‍ ഉയര്‍ന്നു എന്നതിന് ലോകം സാക്ഷിയായ ദിനമായിരുന്നു ഇന്ന് നമ്മെ വിട്ടു പിരിയുവാന്‍ പോകുന്നത് . ഇന്നലെ വരെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നുമാകാതെയിരുന്ന കേരളം ഒറ്റ രാത്രികൊണ്ട്‌ വാനോളം ഉയരുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ എനിക്ക് രോമാഞ്ചം ഉണ്ടാകുന്നു .

തോക്കുകള്‍ക്കും മിസൈലുകള്‍ക്കും അടിയറവ് പറയാത്ത സര്‍ക്കാരുകളുടെ രക്തരൂഷിത വിപ്ലവങ്ങള്‍ , കദനകഥകള്‍ , നിഗൂഡ രഹസ്യങ്ങള്‍ എന്നിവ നമ്മള്‍ നിത്യവും കാണുകയും കേള്‍ക്കുമ്പോഴാണ് വെറും നാരങ്ങാ വെള്ളം കൊണ്ട്‌ വയസായ ഒരു മനുഷ്യനായ ( കുംഭ കര്‍ണ്ണന്‍ എന്ന്‌ അമൂല്‍ ബേബി ആക്ഷേപിച്ചു പോയത് ഞാന്‍ ഈ സമയം ഓര്‍ക്കുന്നു ) സഖാവ്‌ .അച്യുതാനന്ദന്‍ നേടിയെടുത്തത് എന്ന്‌ നം ഓര്‍ക്കണം .എന്‍ഡോ സള്‍ഫാന്‍ എന്ന അതീവ തീവ്രമായ കൊടിയ വിഷത്തിനെതിരെ വളരെ ശാന്തമായി പടര്‍ത്തി വിട്ട കൊടുംകാറ്റ് ചൈനാ മതിലും മിഡില്‍ ഈസ്റ്റ് മരുഭൂമികളും കടന്ന് പോയി എന്നോര്‍ക്കുമ്പോള്‍ നാരങ്ങാ നീരിന്റെ ശക്തി എത്രത്തോളം വളര്‍ന്നു എന്ന്‌ നാം മനസിലാക്കേണ്ടതുണ്ട് .വരുവാനുള്ള കൊടുംകാറ്റിന്റെ ശക്തിയായിരുന്നു അന്ന് സഖാവ്‌ അച്യുതാനന്ദന്‍ നാരങ്ങാ വെള്ളത്തില്‍ കൂടി ആവാഹിച്ചെടുത്തത്.

സഖാവ്‌ അച്യുതാനന്ദന്‍ ഇന്ത്യയെക്കാളും പാര്‍ട്ടിയെക്കാളും ഇപ്പോള്‍ വളര്‍ന്ന് നില്‍ക്കുന്നത് പിണറായി പക്ഷത്തിന് ഒരു പക്ഷേ രസിക്കുന്നുണ്ടാകില്ല എന്നത് നമ്മള്‍ കാര്യമാക്കേണ്ടതില്ല . പക്ഷേ കേന്ദ്ര കൃഷി മന്ത്രാലയം ഇനി എന്ടോസള്‍ഫാന്‍ ഉപയോഗിക്കണ്ടാ എന്ന്‌ സംസ്ഥാനങ്ങളെ അറിയിച്ചത് അച്യുതാനന്ദന്റെ വിജയമാണ് എന്ന്‌ പറയേണ്ടി വരും . അതുകൊണ്ട് തന്നെ നാളത്തെ പിണറായി പക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു എന്ന്‌ നമ്മള്‍ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടത് നല്ലതാണ് .

കേന്ദ്ര സര്‍ക്കാരിന്റെ ഈ മുട്ടുമടക്കലിന് പിന്നില്‍ മലയാള ബ്ലോഗുകള്‍ക്കും ബസുകള്‍ക്കും കാര്യമായ പങ്കുണ്ട് .ബ്ലോഗിന്റെ പ്രസക്തി നശിച്ചു എന്ന മുറവിളികള്‍ക്ക് തക്കതായ മറുമരുന്നാണ് ഈ വിജയം .മാത്രമല്ല ബഹറിന്‍ , ഖത്തര്‍ , ദുബായി സൗദി എന്നിവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കും ഇതില്‍ പങ്കുണ്ട് . മുകളില്‍ പറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികളില്‍ ഇതിന് വേണ്ടി വളരെ കഠിനമായി പ്രവര്‍ത്തിച്ച ചിലരെ വളരെ വ്യക്തിപരമായി എനിക്കറിയാം .സാമൂഹിക വിപത്തുകള്‍ക്കെതിരെ ഇനിയും ഏറെ മലയാള ബ്ലോഗുകള്‍ക്ക്‌ പ്രവര്‍ത്തിക്കുവാനായിട്ടുണ്ട് .

നാരങ്ങാ വെള്ളത്തിന്റെ മാസ്മരികതയില്‍ മയങ്ങി , ഇനിയും അനേകം ഫ്യൂഡലിസ്റ്റുകളും ദുഷ്പ്രഭുക്കന്മാരും അടിയറവ് പറയേണ്ടതായിട്ടുണ്ട് . അത്തരത്തിലുള്ള സുന്ദര നാളുകളെ സ്വപ്നം കണ്ടു കൊണ്ട്‌ നിര്‍ത്തുന്നു .


ചിയേര്‍സ് .ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.