അന്തേവാസികള്‍

Thursday, March 17, 2011

ബുദ്ധ മരം !!


ബോധി വൃക്ഷ തണലിലിരുന്നു
ബുദ്ധന്‍ ചിരിക്കുന്നു !
ബോധമില്ലാത്ത മനുഷ്യര്‍
"ബോധം" കെട്ടു കരയുന്നു ??!!

ആകാശങ്ങള്‍ക്കും അപ്പുറം കെട്ടിപൂട്ടിയതെല്ലാം
ആഴിയില്‍ വീണു കണ്ണീര്‍ മഴയായി പെയ്യുന്നു !!
അണ്ടകടാഹങ്ങള്‍ ‍ കുലുങ്ങി തെറിക്കുമ്പോ..
ബുദ്ധന്‍ ചിരിക്കുന്നു !!

ഇരു മരങ്ങള്‍ക്കിടയിലെ
ഇരുതലയുള്ള നാവില്‍  രാമ നാമം ഉയരുന്നു .
രാമ രാമ രാമ രാമ രാമ രാമ രാമ ...

എവിടെ ?
എവിടെയാണ് ആ വിശുദ്ധ മല ??
ഏത് മരമാണ് ?
ഏത് മരത്തിലെ പൂവാണ് ,കായാണ് ,
നീരാണ് നീ തേടുന്നത് ?
സിംഹാസനങ്ങള്‍ തകരുന്നു !
കോട്ട, കൊട്ടാരങ്ങളിലെ ആണിക്കല്ലുകള്‍ ഇളകുന്നു !
വിണ്ട് കീറിയ മരുഭൂമികളില്‍
ഇന്ന് , ചോര പുഴകള്‍ ഒഴുകുന്നു !!

പണ്ട് ,
ഈ വഴിത്താരയില്‍ കൂടി ഒരു പാഴ്മര
തണ്ട് വലിച്ചു കൊണ്ടോരുത്തന്‍ പോയി!
അവന്റെ കൈകളില്‍ ജീവന്റെ ജലം
ഉണ്ടെന്നാരോ പറഞ്ഞിരുന്നു !!

മനുഷ്യര്‍ കരയുന്നു ???
ബോധി വൃക്ഷത്തിന്റെ തണലില്‍ ,
ബുദ്ധന്‍ ഇപ്പോഴും ചിരിക്കുന്നു !!

Wednesday, March 9, 2011

കിരുകിരാരവം !!!

ഒറ്റക്കൊരു മൊട്ടക്കുന്നില്‍
മൊട്ടയായൊരു മരം !
ഒരില പോലുമില്ലാതെ ,
ആരും തൊട്ട് തലോടാതെ ,
പേര് ചൊല്ലി വിളിക്കാതെ ,
ഒറ്റപ്പെട്ടൊരു പേട്ടുമരം .

ഉണങ്ങിയ ചുള്ളിക്കമ്പും കുത്തി ,
ശീതക്കാറ്റും കൊണ്ട്‌ ,
തീ കായനായി ,
തെക്കോട്ട്‌ യാത്രയാകുന്നു .

എനിക്ക് ചോദിക്കണമെന്നുണ്ട് .
മരം വെട്ടുകാരാ , മരം വെട്ടുകാരാ ,
ഈ മരം എനിക്ക് തന്നേച്ചും പോകുമോ ?
അടുത്ത കൊല്ലം മരം പൂക്കില്ല എന്നാര് കണ്ടു?

ഞാന്‍ ,
വായില്ലാത്ത ,
വികാരങ്ങള്‍ ഇല്ലാത്ത ,
ഒരു ജീവി !!
ഒന്നും ഉരിയാടാതെ
മരം പോലെ !

ഞാന്‍
കാണുന്നുണ്ട് ,
കേള്‍ക്കുന്നുണ്ട് ,
എന്നിട്ടും ഒന്നും മിണ്ടാനാവാതെ ,
മഞ്ഞുപോലെ തണുത്തുറഞ്ഞ്,
പിന്നെയും ......!!

എല്ലാ മരങ്ങളും പൂക്കളും ,പുഴുക്കളും ,
ഇലകളും, കായ്കളും, യാത്രയായിട്ടും ,
മരത്തോടു ചേര്‍ന്ന് ,
കാറ്റോട് മത്സരിച്ച്,
വിടപറയാന്‍ വെമ്പി വിതുമ്പി ,
ഞരമ്പുകള്‍ ദ്രവിച്ച ,
ഒരുണക്ക ഇല.
മരത്തിന്റെ കാതില്‍ ,
ജീവാമൃത മന്ത്രം പോലെ ,
എന്തോ മന്ത്രിക്കുന്നു!
സ്തബ്ധനായ് നിശബ്ധനായ് നിന്ന് പോയി ഞാന്‍ !
എനിക്കുറക്കെ ചോദിക്കണം ..
വിട പറയുവാന്‍ ഇത്രയും
വിതുമ്പലെങ്കില്‍,
മരമേ , ഇലയേ ,
നിങ്ങള്‍ക്ക് പുലരാതിരുന്നു കൂടെ ?
കാറ്റിനെ , മരത്തിനെ ,മണ്ണിനെ ,
പുഴകളെ പ്രകൃതിയെ തഴുകാതിരുന്നു കൂടെ ?

വെറുതെ മനുഷ്യനെ കരയിക്കാനായിട്ട് :)

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.