അന്തേവാസികള്‍

Saturday, January 29, 2011

തിരൂര്‍ മീറ്റ്‌ പ്രതിക്ഷേധ മഹാമഹം !എന്‍റെ കണ്ണിലെ കൃഷ്ണ മണിപോലെ ഞാന്‍ കാത്ത്‌ സൂക്ഷിക്കുന്ന ബ്ലോഗ് സഹോദരന്മാരെ ,അമ്മമാരെയും പെങ്ങമാരെയും പോലെ ഞാന്‍ കരുതി പോകുന്ന ബ്ലോഗ്‌ സഹോദരികളെ , ബ്ലോഗ്‌ ശിശുക്കളെ , ബ്ലോഗ്‌ ഉണ്ണികളേ ഉണ്ണാക്കന്‍മാരെ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തി ചേര്‍ന്നവരെ , വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന കാപ്പിലാന്‍ ഫാന്‍സ്‌ അസോസി:ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ്‌ ഫൈസു,ഞങ്ങളുടെ പ്രതെയ്ക ക്ഷണം സ്വീകരിച്ചു ഈ വേദിയില്‍ എത്തിയ ബൂലോക നിരീക്ഷകന്‍ വൈദ്യര്‍ എവൂരച്ചന്‍ , മറ്റ് പ്രാസംഗികരായ സജീം , ഹാഷീം മുതലായവരെ നിങ്ങള്‍ക്ക് എന്‍റെ വിനീതമായ കൂപ്പ് കൈകള്‍ . നിങ്ങള്‍ക്ക് എന്നോടുള്ള അളവില്ലാത്ത സ്നേഹം കാണുമ്പോള്‍ എന്‍റെ കണ്ണുകളില്‍ നിന്നും രണ്ട് ഓവ് ചാലുകളിലെ പോലെ കണ്ണുനീര്‍ സന്തോഷം കൊണ്ട്‌ ഒഴുകുകയാണ് .. കൂട്ടുകാരെ …ഒഴുകുകയാണ് !!

എന്‍റെ ഹൃദയം പോലെ തന്നെ വളരെ വിശാലമായ ഈ ആല്‍ത്തറ മൈതാനിയില്‍ ഇത്തരത്തില്‍ ഒരു പ്രതിക്ഷേധ യോഗം കൂടി നടത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ഇന്നലെ നമ്മള്‍ പ്രസ്താവന ഇറക്കുകയുണ്ടായി .ബൂലോകത്ത് നിരവധി പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയും സ്വന്തമായി ഇതെല്ലാം കൊണ്ട്‌ നടക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ഈ കരുത്തേറിയ ചുമലുകളില്‍ വഹിക്കുമ്പോഴും അതിന്റെ അഹങ്കാരം അല്പം പോലുമില്ലാതെ ഏതോ ചില ആളുകള്‍ എങ്ങോ നടത്തുന്ന ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വെറും കറിവേപ്പിന്റെ ഇല പോലെ വലിച്ചെറിഞ്ഞ ദുഷിച്ച സംസ്കാരം എവിടെ നിന്നും വന്നു എന്ന്‌ ഞാന്‍ ചോദിക്കുകയാണ് കൂട്ടരേ ,ചോദിക്കുകയാണ് .

 കൂടുതല്‍ ഇവിടെ വേണേല്‍ കേള്‍ക്കാം .തിരൂര്‍ മീറ്റ്‌ പ്രതിക്ഷേധ മഹാമഹം !


Wednesday, January 26, 2011

മുല്ല നമുക്കില്ലെങ്കിലെന്തിന്നോമനേ !!

ഈ മലയാളികള്‍ ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന് പറയുന്നത് ഇത് കൊണ്ടാണ് !! അല്ലെങ്കില്‍ പത്ത് പതിനാല് പത്മങ്ങള്‍ പൂത്തു വിടര്‍ന്ന പത്മതീര്‍ത്ഥ കരയില്‍ ഒരു ചെറിയ പൂ......... തമിഴന്‍മാര് നമുക്ക് കൊണ്ട്‌ തന്നപ്പോള്‍ ആ ചെക്കനെ പറയാന്‍ ഇനി ആക്ഷേപങ്ങള്‍ ഒന്നുമില്ല .അല്ലെങ്കില്‍ തന്നെ ചെക്കനെ കണ്ടാലും ഒരു തമിഴന്‍ ലുക്ക്‌ ഇല്ലേ ?? ഇല്ലേ ?? ഇല്ലെങ്കില്‍ അത് പറ !! അവന്‍ നമ്മുടെ ഒരു മലയാളി പയ്യനായി പോയത് അവന്റെ തെറ്റാണോ ?? അല്ലേ അല്ല ..

മറ്റൊന്നിനും മലയാളികള്‍ക്ക് പരാതിയുമില്ലേ ?? കുളിക്കുകയും നനക്കുകയും ചെയ്യാത്ത പാണ്ടികള്‍ നിത്യവും കഴുകാത്ത വെണ്ടക്കയും തക്കാളിയും ജ്യൂസും മലയാളിയുടെ അണ്ണാക്കിലേക്ക് തള്ളി തരുമ്പോള്‍ അത് സ്വാദോടെ വെട്ടി വിഴുങ്ങുകയും ചെയ്യും ..ആര്‍ക്കും ഒരു പരാതിയുമില്ല .ഹാപ്പി ഓര്‍ കുശി ഹേ ഹം ലോക്..

എന്തെല്ലാം പരാതികള്‍ കേള്‍ക്കണം ഇന്നലെ മുതല്‍ ഹോ ഹോ ഹോ ഭഗവാനേ ....മിമിക്രി ശ്രീയാണ്, ദിലീപിന് ഓസ്കാര്‍ കിട്ടാന്‍ യോഗ്യതയുണ്ട് ,ചെക്കന്റെ പരാതി തീര്‍ക്കാന്‍ വേണ്ടിയാണ് ,മുണ്ടുകാര് സ്പോന്‍സര്‍ ചെയ്തതാണ് ..
ഹോ വൃത്തികെട്ട മലബാറികളെ കൊണ്ട്‌ തോറ്റു !
മോഹനേട്ടനും മമ്മൂട്ടിക്കായ്ക്കും കിട്ടിയതില്‍ ആരും ഒരു പരാതീം പറഞ്ഞു കേട്ടില്ല ഇതുവരെ ഭാഗ്യം ..മറ്റാര്‍ക്കും കിട്ടിയതില്‍ ആര്‍ക്കും പരാതിയില്ല .. തമിഴന്‍ എന്തിന് നമുക്കിട്ടീ പണി പണിതു എന്നതാണ് പരാതി ..

ആ ചൊരുക്കിനു മറ്റൊരു കാരണവുമുണ്ട് . ഇവന്മാര് കൊറേ നാളുകൊണ്ട് മുല്ലപെരിയാര്‍ കെട്ടാന്‍ വേണ്ടി നടക്കുന്നു . ഇപ്പ കെട്ടും ഇപ്പ കെട്ടും എന്ന്‌ പറഞ്ഞിട്ട് കെട്ടും നടക്കുന്നില്ല .കെട്ടാന്‍ ലവന്മാര്‍ സമ്മതിക്കുന്നതുമില്ല .അതിനിടക്കാണ് മുല്ല ഇല്ലെങ്കിലെന്ത്‌ കിടക്കട്ടെ നിനക്കൊരു പത്മം എന്നോരാക്കാക്കി മലയാളിക്കിട്ട് പണിയുന്നത് എന്നാണ് ലവന്മാര്‍ ചിന്തിക്കുന്നത് .
എന്നാല്‍ ജയറാമിന് കിട്ടാന്‍ അവകാശമുണ്ട്‌ .നല്ലൊരു നടനാണ്‌ ജയറാം എന്നെല്ലാ ആര് മനസിലാക്കുന്നു .. ങ്ങ്ഹാ .. ആര്‍ക്കറിയാം . നമുക്ക് തല്‍ക്കാലം ഈ പാട്ട് പാടി ഇരിക്കാം .


മുല്ല നമുക്കില്ലേങ്കിലെന്തെന്നോമനെ
മാറത്ത് നിന്‍ പത്മശ്രീ ഇല്ലയോ !
Tuesday, January 25, 2011

വേണം നമുക്കൊരു രാഷ്ട്രീയ പാര്‍ട്ടി !!


കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സമയത്ത് പ്രിയപ്പെട്ട സഖാക്കളും സഖാക്കള്‍ അല്ലാത്തവരായ സഹമുറിയന്മാരോടും നിങ്ങളുടെ പ്രിയപ്പെട്ട അണ്ണന്‍ കാപ്പിലണ്ണന് നടത്തുവാന്‍ ഒരഭ്യര്‍ത്ഥന മാത്രമേ ഉള്ളു . നമ്മള്‍ എല്ലാവരും പല ജാതി രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളില്‍ വളരുകയും വളര്‍ത്തുകയും ജീവിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നു എങ്കിലും നമുക്ക് പൊതുവായ ഒരു ലക്ഷ്യമുണ്ട് .മലയാളഭാക്ഷയുടെയും കേരളത്തിനെയും ഉന്നമനം !! .

അതിന് വേണ്ടിയാണ് നമ്മള് ദിവസവും ബ്ലോഗില്‍ എഴുതുകയും മറ്റും ചെയ്യുന്നത് . മലയാള ബ്ലോഗ്‌ സാഹിത്യത്തെ ഒരു കരയ്ക്കാക്കുവാന്‍ കേരള സാഹിത്യ അക്കാദമി മുന്നോട്ട് വരും എന്ന്‌ തന്നെ നമ്മള്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എങ്കിലും ബ്ലോഗില്‍ കൂടി നമ്മള്‍ ഘോര ഘോരം പ്രസംഗിക്കുന്ന കേരള സാമൂഹിക ഉന്നമനത്തെ കുറിച്ച് എത്രത്തോളം ചിന്തിക്കുന്നുണ്ട് എന്ന്‌ ഞാന്‍ സംശയിക്കുന്നു .മൃത പ്രായരായ ബ്ലോഗേര്‍സ് അക്കാദമിയും കൌണ്‍സിലും നമുക്കുണ്ട് എങ്കിലും എഴുന്നേറ്റ് നടക്കാന്‍ തന്നെ ശേഷിയില്ലാത്ത അവരെ കൊണ്ട്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നും സംശയമുണ്ട്‌ . നമുക്ക് വേണ്ടത് ഒരൊറ്റ കേരളം ഒരൊറ്റ മലയാളം ഒരൊറ്റ ബ്ലോഗ്‌ എന്നിവയാണ് നമ്മുടെ ലക്‌ഷ്യം എന്നത് നാം പലപ്പോഴും മറന്ന് പോകുന്നോ എന്ന്‌ സംശയമുണ്ട്‌ .

നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി നമുക്ക് സജീവമായ ഒരു സംഘടന ആവശ്യമാണ്‌ എന്ന്‌ നമ്മുടെ പ്രിയങ്കരനായ സുകുവേട്ടന്‍ ഈ അടുത്ത സമയത്ത് പറയുകയുണ്ടായി .എന്നാല്‍ സംഘടന പോരാ എന്നും നമുക്ക് വേണ്ടത് ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് എന്നുമാണ് എനിക്ക് ഈ സമയം അറിയിക്കുവാന്‍ ഉള്ളത് .വേള്‍ഡ് മലയാളം ബ്ലോഗ്‌ എഴുത്തു പാര്‍ട്ടി ( WMBAP) എന്നൊരു പാര്‍ട്ടി രൂപികരിച്ചു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും നിന്ന് മത്സരിക്കണം . നമ്മുടെ ശക്തി കേരളത്തിലെ ബൂര്‍ഷ്വ പാര്‍ട്ടികള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ .( ഗൂഗിള്‍ അമ്മച്ചിയെ സമ്മതിക്കണം  ).പ്രത്യേകിച്ചും പ്രവാസികള്‍ക്ക് വോട്ടവകാശം കിട്ടാന്‍ പോകുന്ന ഈ സമയത്ത് ഇങ്ങനെ ഒരു പാര്‍ട്ടിയുടെ ആവശ്യകത ഏറി വന്നിരിക്കുന്നു എന്ന്‌ പറയാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല .

ഇപ്പോള്‍ ബ്ലോഗില്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും ഒരേ സ്വരത്തില്‍ ഈ ആവശ്യത്തിന് പിന്നില്‍ അണി നിരക്കണം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി വിദേശ മലയാളി സംഘങ്ങള്‍ നാട്ടിലേക്ക് ആവശ്യമുള്ള ധനം എത്തിച്ചു തരും എന്ന്‌ അറിയിച്ചിട്ടുണ്ട് .
 
ഒരോ സ്ഥലങ്ങളിലും നില്‍ക്കേണ്ട സ്ഥാനാര്‍ഥികളെ മണ്ഡലങ്ങളില്‍ ബ്ലോഗ്‌ മീറ്റ്‌ കൂടി മണ്ഡലങ്ങളില്‍ മണ്ഡലങ്ങളില്‍ ബ്ലോഗ്‌ മീറ്റ്‌ കൂടി നമുക്ക് തീരുമാനിക്കാം .ഇതിനായി ദീര്‍ഘകാലത്തേക്ക് വിദേശങ്ങളില്‍ നിന്നും അവധിയില്‍ നാട്ടില്‍ വരുവാനും ആളുകള്‍ തയ്യാറായിട്ടുണ്ട് . ഇനിയും വേണ്ടത് നാട്ടില്‍ ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ് . ഇപ്പോള്‍ നിലവിലുള്ള എല്ലാ വര്‍ണ്ണങ്ങളിലും ഉള്ള കോടികള്‍ ഉപേക്ഷിച്ച് ബ്ലോഗേര്‍സ് പാര്‍ട്ടിക്ക് വേണ്ടി പുതിയ കോടി , ചിഹ്നം എന്നിവ ഉടനെ തന്നെ കണ്ടു പിടിക്കണം . ഏക സ്വരത്തില്‍ ഏക താളത്തില്‍ കേരളമാകെ നമ്മള്‍ പിടിച്ചുലച്ചു ഭരിക്കുന്ന ഒരു നാള്‍ അധികം വിദൂരമല്ല എന്ന്‌ സ്വപ്നം കണ്ടു കൊണ്ട്‌ നിര്‍ത്തട്ടെ ..ജയഹോ .
Monday, January 24, 2011

രണ്ടായിരം പോസ്റ്റോരു പോസ്റ്റല്ല !

കഴിഞ്ഞ കുറെ നാളുകളായി ആശ്രമത്തിലെ പൂജാകര്‍മ്മങ്ങള്‍ സാങ്കേതികമായ പല കാരണങ്ങള്‍ കൊണ്ടും മുടങ്ങിക്കിടക്കുന്നത് എന്നേ പോലെ തന്നെ നിങ്ങളും മനസിലാക്കിയിട്ടുണ്ടാകും എന്ന്‌ ഞാന്‍ കരുതുകയാണ് . ബൂലോകത്തിന്റെ ഭാഗ്യദേവത അല്ലെങ്കില്‍ ഐശര്യ റാണി എന്നത് കെടാതെ കത്തിക്കൊണ്ടിരുന്ന ആശ്രമ അഗ്നി കുണ്ടത്തിലെ അഗ്നിയാണ് എന്നും ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം .എന്നാല്‍ എന്ന്‌ മുതല്‍ ആശ്രമത്തിലെ അഗ്നി അണഞ്ഞുവോ അന്ന് മുതല്‍ ബൂലോകത്ത് ഒരോ ദുര്‍ ലക്ഷണങ്ങളും കണ്ടു തുടങ്ങി എന്ന്‌ നിങ്ങള്‍ ഇതിനോടകം മനസിലാക്കിയിട്ടുണ്ടാകും .സാങ്കേതികമായ കാരണങ്ങള്‍ എന്ന്‌ ഞാന്‍ പറയുമ്പോള്‍ അത് മറ്റൊന്നുമല്ല , കുണ്ടറയിലെ അണ്ടി കയറ്റി ഇറക്കുന്ന കാര്യമാണ് എന്ന്‌ നിങ്ങള്‍ മനസിലാക്കും എന്ന്‌ ഞാന്‍ മനസിലാക്കുന്നു . അണ്ടി ഇറക്കാനും കയറ്റാനും ആളുകള്‍ ഇല്ലാതെ വരികയും അതിന് നോക്ക് കൂലിയും കുത്ത് കൂലിയും കൊടുക്കേണ്ട ഒരു ഗതികേട് കുണ്ടറയില്‍ സംജാതമായി എങ്കില്‍ ബൂലോകത്ത് കറുത്ത വാവില്‍ ചില പശുക്കള്‍ ഇളകി അമറുന്നതും , കായലിലോ കടലിലോ മരുഭൂമിയിലെ എണ്ണ പാടത്തോ ബൂലോക വെട്ടുകിളികള്‍ കൂട്ടം കൂടി കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതും സഹിക്കാം എങ്കിലും ബൂലോകത്തിന്റെ വസന്തം പോയേ എന്നലറി വിളിക്കുന്നതും ഉത്തരത്തില്‍ ഇരുന്ന് ബൂലോകം താങ്ങി നിര്‍ത്തുന്ന പല്ലികള്‍ ഒപ്പിട്ടോ ട്ടോ എന്ന്‌ കരയുന്നതും ലൈന്‍ ബസില്‍ ഇരിക്കുന്ന കുണ്ടി കുലുക്കി പക്ഷികള്‍ ഒപ്പിട്ടെത്ത്യെരെ എന്ന്‌ കൂട്ടമായി കരയുമ്പോഴും ബൂലോകത്ത് എന്തോ നടക്കുവാന്‍ പോകുന്നതിന്റെ അശുഭ ലക്ഷണങ്ങള്‍ അല്ലേ എന്ന്‌ ഞാന്‍ ശങ്കിച്ചു പോകുകയാണ് . ഭൂമിയില്‍ എന്തെങ്കിലും നടക്കുവാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ മനുഷ്യര്‍ അറിയുന്നതിന് മുന്‍പേ മൃഗങ്ങളും പക്ഷികളും മനസിലാക്കും എന്ന്‌ നമുക്കറിയാം . അടുത്ത സമയത്ത് അമേരിക്കയില്‍ കൂട്ടത്തോടെ ചത്തു വീണ പക്ഷികളെ കുറിച്ചും ചത്തു പൊങ്ങിയ മീനുകളെ കുറിച്ചും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ എന്ന്‌ ഞാന്‍ വീണ്ടും സംശയിക്കുകയാണ് .കുളിമുറി സാഹിത്യമായ മലയാള ബ്ലോഗും ഇങ്ങനെ ചത്തു നിലച്ചു പോയാല്‍ .. ഹോ !! അതിനെ കുറിച്ചൊന്നും ചിന്തിക്കുവാന്‍ കൂടി കഴിയുന്നില്ല ..അതുകൊണ്ട് ആശ്രമത്തില്‍ വീണ്ടും പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കണം എന്ന ആലോചനയിലാണ് ഇപ്പോള്‍ സ്വാമി നില്‍ക്കുന്നത് .ഇനി ആശ്രമത്തിലെ യാഗസ്ഥലത്ത്‌ നിന്നും പുക ചുരുളുകള്‍ ഉയരും .പല വ്യാധികളെയും ബൂലോകത്ത് നിന്നും അകറ്റി ഏറ്റവും സംശുദ്ധമായ ഒരു ബൂലോകം കെട്ടിപടുക്കുവാന്‍ ആശ്രമം മുന്നോട്ട് വരുവാന്‍ പോകുകയാണ് .
ഇങ്ങനെ പല വിധ പ്രശ്നങ്ങളാലും ചിന്തകളാലും ബൂലോകവും അതോടൊപ്പം ആശ്രമവും ആടി ഉലയുമ്പോഴാണ് മറ്റൊരു കൂട്ടര്‍ രണ്ടായിരം തികച്ചേ തികച്ചേ എന്ന്‌ ആര്‍പ്പിടുന്നത് എന്നോര്‍ക്കുമ്പോള്‍ തികച്ചും വിചിത്രമായി തോന്നുന്നു .ഏത് അപരിഷ്കൃത നാട്ടില്‍ നിന്നും ജന്മമെടുത്തതാണ് നിങ്ങള്‍ എന്ന്‌ ഞങ്ങള്‍ ചോദിച്ചു പോകുകയാണ് ( ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നറിയാം എങ്കിലും ഞങ്ങള്‍ ചോദിക്കുകയാണ്) .എങ്കിലും ചില ചോദ്യങ്ങള്‍ ചോദിക്കാതെ നിര്‍വ്വാഹമില്ല എന്ന്‌ മനസിലാക്കുക .ആശ്രമവും ബൂലോക കൌണ്‍സിലും നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ് .

ഇത്രയും നാള്‍ വളര്‍ന്നത്‌ കൂടാതെയുള്ള മലയാളത്തിന്റെ ഒരു വളര്‍ച്ചയേ പറ്റി എത്രത്തോളം നിങ്ങള്‍ ബോധവാന്മാരാണ് ?
‍ ഇ -മലയാളം ഇ -മലയാളം എന്ന്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ ?
ഇ – മലയാളം എന്ന്‌ പറയുമ്പോള്‍ അതെന്തു മലയാളം എന്ന്‌ നിങ്ങള്‍ ചോദിക്കും എന്ന്‌ ഞങ്ങള്‍ക്കറിയാം . അത്രയ്ക്കുള്ള ബുദ്ധി വികാസമേ നിങ്ങള്‍ പ്രാപിച്ചിട്ടുള്ളൂ എന്നറിഞ്ഞു കൊണ്ട്‌ തന്നെയാണ് ഞങ്ങള്‍ ചോദിക്കുന്നത് . ഇതൊന്നും അറിയാതെ രണ്ടായിരം പോസ്റ്റുകള്‍ മൂവായിരം പോസ്റ്റുകള്‍ എന്ന്‌ പറയുന്നത് എന്തര്‍ത്ഥത്തിലാണ് എന്ന്‌ ഞങ്ങള്‍ക്കറിയണം.ഞങ്ങള്‍ എന്ന്‌ പറയുമ്പോള്‍ ഞങ്ങള്‍ കുറെ പേരുണ്ട് ഇവിടെ .അതൊക്കെ പിന്നീട് വ്യക്തമാക്കാം .

എന്നിരുന്നാലും ഓരോരോ പോസ്റ്റുകള്‍ക്കും ഞങ്ങള്‍ ബ്ലോഗ്‌ കൌണ്‍സില്‍ ആന്‍ഡ്‌ ബ്ലോഗ്‌ അക്കാദമി ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട് . ആ നിബന്ധനകള്‍ പാലിക്കാത്തവയെ പോസ്റ്റുകളായി ഞങ്ങള്‍ കണക്കാക്കുകയില്ല എന്നെങ്കിലും ചുരുങ്ങിയത് മനസിലാക്കുക .അത്രയെങ്കിലും ബുദ്ധി ഉണ്ടായിരിക്കും എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുകയാണ് .

ഒരോ പോസ്റ്റുകള്‍ക്കും ബ്ലോഗ്‌ അക്കാദമിയും ബ്ലോഗ്‌ കൌണസിലും അംഗീകരിച്ച നിബന്ധനകള്‍ താഴെ ചേര്‍ക്കുന്നു . ഇനി മേലില്‍ എങ്കിലും ഇതൊക്കെ മനസിലാക്കിയിട്ടു വേണം പോസ്റ്റുകള്‍ എഴുതുവാനും ആഘോഷിക്കുവാനും എന്ന്‌ ഞങ്ങള്‍ ഓര്‍മ്മിപ്പിക്കണ്ട ആവശ്യം ഇനി ഉണ്ടാവില്ല എന്ന്‌ കരുതട്ടെ ..


പോസ്റ്റുകളുടെ താഴെയോ മുകളിലോ വശങ്ങളില്‍ ആയോ ചുരുങ്ങിയത് മൂന്നോ അതില്‍ കൂടുതലോ ഫോട്ടോകള്‍ തീര്‍ച്ചയായും നല്കണം .

പോസ്റ്റുകള്‍ ഓരോന്നും എഴുതി കഴിഞ്ഞാല്‍ ചുരുങ്ങിയത് അഞ്ഞൂറ് പേര്‍ക്കെങ്കിലും ഇമെയില്‍ ആയി അത് അയച്ച് കൊടുക്കണം .

നല്ലത് , കൊള്ളാം , അടിപൊളി , സൂപ്പര്‍ , ഇതുപോലെ ഞാന്‍ വേറെ കണ്ടിട്ടില്ല എന്നീ രീതിയില്‍ ഉള്ള അഭിപ്രായങ്ങള്‍ ഏറ്റവും കുറഞ്ഞത്‌ രണ്ടെണ്ണം എങ്കിലും ഇല്ലാത്തവയെ പോസ്റ്കള്‍ ആയി കണക്കാക്കുകയില്ല .

ഒരോ പോസ്റ്റുകളിലും ചുരുങ്ങിയത് പതിനഞ്ച് അഭിപ്രായങ്ങള്‍ എങ്കിലും ഇല്ലാത്തവയെ പോസ്റ്റുകള്‍ ആയി കണക്കാക്കുകയില്ല .

മറ്റെങ്ങും പ്രസിദ്ധീകരിക്കാത്ത പോസ്റ്റുകള്‍ വേണം ഒരോ തവണയും പ്രദര്‍ശിപ്പിക്കുവാന്‍ .

സൂപ്പര്‍ ബ്ലോഗര്‍ , വോട്ടിംഗ് , ചിത്രങ്ങള്‍ , മറ്റ് ബ്ലോഗ്‌ പരസ്യങ്ങള്‍ എന്നിവയെ പോസ്റ്റുകളായി കണക്കാക്കുകയില്ല .

ബൂലോക പുലികളായ ഞങ്ങളില്‍ ചുരുങ്ങിയത് ഒരാള്‍ എങ്കിലും ഒരോ പോസ്റ്റിലും കൊള്ളാം എന്നെങ്കിലും പറയാത്തവയെ പോസ്റ്റുകളായി ഇനി മേലില്‍ അങ്ങീകരിക്കില്ല .

പുട്ടിനിടയില്‍ പീര ഇടുന്നത് പോലെ ഒരോ പത്ത് പോസ്ടുകള്‍ക്കിടയില്‍ ഒരോ യാത്രാ വിവരണങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം .

മുകളില്‍ പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാത്ത ഒരു പോസ്ടിനെയും പോസ്ടായി അന്ഗീകരിക്ക്വാന്‍
സാധ്യമല്ല എന്ന്‌ വ്യസനപൂര്‍വ്വം അറിയിക്കട്ടെ . മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട്‌ നിങ്ങള്‍ സങ്കടപ്പെടുകയോന്നും വേണ്ട . എല്ലാം നിങ്ങളുടെ നന്മക്കായി മാത്രമാണ് എന്ന്‌ മാത്രം മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ഭാവിയില്‍ നന്നായിരിക്കും .Wednesday, January 5, 2011

കാപ്പിക്കുള്ള അപേക്ഷ

ലിങ്ക്-1    കിഡ്നി -2  കിഡ്നി -3


ബൂലോക മണ്ഡലം പ്രസിഡന്റ്‌ അവറാച്ചന് ബൂലോകത്തെ ബൂലോക ലക്ഷം വീട് കോളനി വീട്ടു നമ്പര്‍ പതിനാറില്‍ കഴിയുന്ന കാപ്പിലാന്‍  സമര്‍പ്പിക്കുന്ന അപേക്ഷ .


കഴിഞ്ഞ കുറെ നാളുകളായി ദേഹാസ്വസ്ത്യങ്ങളുമായി കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന എന്നെ കാണുവാന്‍ വന്നതിനും കാപ്പിക്കുള്ള കാശ് തന്നതിനും നന്ദി .അന്ന് നമ്മള്‍ വളരെയേറെ കാര്യങ്ങള്‍ പറഞ്ഞിരുന്നുവല്ലോ .നല്ല വാക്കുകള്‍ക്കെല്ലാം അങ്ങയോടു നന്ദി അറിയിക്കുകയാണ് .അങ്ങേക്ക് സംശയം ഉണ്ടെങ്കില്‍ ഞാന്‍ എല്ലാം മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പോയി നോക്കാം . ഈയിടെയായി ധാതു ക്ഷയം , കൈകാല്‍ കഴപ്പും പുളപ്പും കാരണം ഒന്നും ചെയ്യുവാന്‍ ശേഷിയില്ലാതെ ആയി .കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ വേലയ്ക്കു പോകാതിരുന്നത് കൊണ്ട്‌ ബൂലോകത്തും അധികം ആര്‍ക്കും പണികൊടുക്കാന്‍ കഴിഞ്ഞില്ല . അതുകൊണ്ട് തന്നെ ബൂലോകം ശൂന്യവും പാഴുമായി തീര്‍ന്നു എന്ന്‌ അങ്ങ് മനസിലാക്കുന്നുണ്ടല്ലോ .പുതുവര്‍ഷത്തില്‍ എങ്കിലും ബൂലോകം ആകെ ഒന്ന് മോടി പിടിപ്പിക്കണമെന്നും ഒക്കുമെങ്കില്‍ ആര്‍ക്കെങ്കിലുമൊക്കെ പണി കൊടുക്കണം എന്നും അതിയായ ആഗ്രഹമുണ്ട് .എനിക്കും നമ്മുടെ പിള്ളാര്‍ക്കും അതിന് വേണ്ട വിദ്യ പകര്‍ന്നു തരുമോ ?

അച്ചായന്‍ നേരത്തേ വാറ്റ് കേന്ദ്രമായി ഉപയോഗിച്ചു കൊണ്ടിരുന്ന ആ സ്ഥലം ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണല്ലോ ? മാസത്തില്‍ ഒന്നോ രണ്ടോ ദിവസം എന്നെയും എന്‍റെ പിള്ളാരെയും അവിടെ കൊണ്ട്‌ പോയി പാര വെയ്പ്പ് , കുതികാല്‍ വെട്ട് , ചാക്കിട്ടു പിടിത്തം എന്നിവ പഠിപ്പിക്കുകയും കാപ്പിയും ഉഴുന്ന് വടയും വാങ്ങി തരികയും ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനെ .കാപ്പിക്കുള്ള ഞങ്ങളുടെ അപേക്ഷ തള്ളി കളയില്ല എന്ന്‌ വിശ്വസിക്കട്ടെ . അച്ചായന് ഇതില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ . സര്‍ക്കാരില്‍ നിന്നും വെട്ടിയെടുക്കുന്ന കൂട്ടത്തില്‍ ഞങ്ങളുടെ കാര്യവും ഓര്‍ത്താല്‍ അച്ചായന് തന്നെ നല്ലത് . പുതിയ കൊട്ടേഷന്‍ പണിയൊക്കെ വരുമ്പോള്‍ അച്ചായാന്‍ നാട് നീളെ കൊട്ടേഷന്‍കാര്‍ക്ക് വേണ്ടി തെണ്ടി നടക്കേണ്ടി വരില്ല .

വെയ്ക്കട്ടെ . അല്ല നിര്‍ത്തട്ടെ ..
അച്ചായന്റെ സ്വന്തം


കാപ്പിലാന്‍


ഒപ്പ് .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.