സായനോര പാവമായിരുന്നു ! പാവം എന്ന് പറഞ്ഞാല്‍ പഞ്ചപാവം !! തനി നാട്ടു പെണ്ണ് എന്നും അടുത്തു പരിചയമുള്ളവര്‍ പറയുമായിരുന്നു .കയ്യിലിരിപ്പ് കൊണ്ടാണ് ചെറുപ്രായത്തില്‍ തന്നെ കല്യാണം കഴിഞ്ഞ് അമ്മയും അമ്മൂമ്മയും ഒക്കെ ആയി തീര്‍ന്നത് എന്ന് നാട്ടുകാര്‍ പറയുന്നത് എങ്കിലും എനിക്ക് അങ്ങനെ പറയാന്‍ കഴിയില്ലല്ലോ . കല്യാണം കഴിഞ്ഞ് ദൂരെ സ്ഥലത്ത് താമസിക്കുവാന്‍ എത്തിയെങ്കിലും മലയാളത്തെയും മലയാളിയും നെഞ്ചോട് ചേര്‍ത്ത് വെച്ച കൊച്ചു പെണ്ണായിരുന്നു സയനോര .അടുത്ത സമയത്ത് പള്ളീലച്ചനോട് കുമ്പസാര സമയത്ത് അച്ഛനോട് ,മലയാളത്തെ അറിയുന്നതും എഴുതുന്നതും വായിക്കുന്നതും എഴുതുന്നതും ഒരു തെറ്റാണോ അച്ചാ ? എന്ന് മനോ ദുഖത്തോടെ ഉറക്കെ ചോദിക്കുന്നത് പള്ളീലെല്ലാവരും കേട്ടു എന്നത് പരക്കെ സംസാരം .ഇത്രയധികം മലയാളത്തെ സ്നേഹിക്കുന്ന മറ്റൊരു പെങ്കൊച്ച് ആ പള്ളീല്‍ കൂടി വരുന്നില്ല എന്നതാണ് മറ്റൊരു സത്യം .
മഴയേയും പ്രണയത്തെയും ഭയക്കുന്ന സായനോര തന്റെ പ്രാണന് തുല്യം സ്നേഹിക്കുന്ന ഒന്നാണ് തന്റെ പ്രീയ ഭര്‍ത്താവ് . വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ ഏറെയായി എങ്കിലും ഇപ്പോളും ആകാശത്ത് ഒരുമഴക്കീര്‍ കാണുമ്പോള്‍ ഓടി പ്രാണഭയത്തോട് ഓടി തന്റെ ഭര്‍ത്താവിന്റെ കൈക്കീഴില്‍ എത്തുന്ന ഒരു പതിനാല്കാരി പെണ്ണാകും സായനോര ! രാത്രികാലങ്ങളില്‍ ഒറ്റക്കിരിക്കുവാനും ഭയമാണ് .മഴയെ ഇത്രയധികം വെറുക്കുവാന്‍ എന്താണ് കാരണം എന്നറിയില്ല . മഴയെ വെറുക്കുന്നത് കൊണ്ടാകണം മഴയെ കുറിച്ച് അനേകം സ്വപ്നങ്ങളും ഉണ്ട് സായനോരക്ക് .മഴയെ വെറുക്കുന്നത് ഒരു പാപമാണോ എന്നൊന്നും സായനോരക്ക് നല്ല നിശ്ചയമില്ല .മഴ എങ്ങനെയാകണം ? മഴയത്ത് പുഴമീനുമായി തന്റെ കണവന്‍ എങ്ങനെ എത്തണം ? ചെറുപ്പത്തില്‍ നാണം കുണുങ്ങി , മഴയത്ത് ആരുടെയോ കുടയില്‍ കയറി പോയ കാര്യം ഇങ്ങനെ പലതും ആ വിരല്‍ തുമ്പില്‍ കൂടി ഒഴുകി ഒഴുകി എത്തി .ഓരോന്നിനും സായനോരക്ക് തന്റേതായ കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു . തനിക്ക് തോന്നുന്നത് ശരിയെന്നു സ്ഥാപിക്കുവാന്‍ ദൈവം തമ്പുരാന്‍ ആവോളം വാക്മയങ്ങളും ചേര്‍ത്ത് കലക്കി ഒഴിച്ചാണ് സയനോരയെ ഭൂമിയിലേക്ക് ഇറക്കി വിട്ടത് എന്ന് തോന്നും ചില നേരത്തേ സംഭാഷണങ്ങള്‍ കേട്ടാല്‍ .
സായനോര തന്റെ മഴ സ്വപ്നങ്ങളും സങ്കല്പങ്ങളും മരീചികളും ദുഖങ്ങളും എല്ലാം എഴുതിയിരുന്നത് ബ്ലോഗിലും ഫേസ് ബുക്കിലും ബസിലുമായിരുന്നു.ഭര്‍ത്താവ് ജോലി സംബന്ധമായ തിരക്കുകളുമായി അകലെയുള്ള പട്ടണത്തില്‍ ആയതിനാലും മക്കള്‍ സ്കൂളില്‍ പോയി കഴിഞ്ഞാല്‍ അധികം സമയമുള്ളതിനാലും തന്റെ പ്രണയ സങ്കല്പങ്ങളും ദുഖങ്ങളും പ്രയാസങ്ങളും എഴുതിയിരുന്നത് ഈ -ലോകത്തായിരുന്നു എന്നതാണ് സത്യം . മറ്റൊരാളുമായി സംവേദിക്കുവാന്‍ വേണ്ടിയാകണം സയനോര ഈ - ലോകത്ത് വന്നത് .വായിക്കുന്ന അനുവാചകരുടെ മനസിന്റെ അഗതകളിലെ സമതലങ്ങളില്‍ നീന്തി തുടിക്കുന്നതായിരുന്നു അതിലെ ഒരോ വാചകങ്ങളും . ദിവസങ്ങള്‍ ഏറും തോറും തന്റെ ദുഖങ്ങളുടെ ആഴങ്ങളില്‍ നീന്തി തുടിക്കുവാന്‍ കൂടുതല്‍ അരയന്നങ്ങള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും തന്റെ നീല തടാകത്തില്‍ ചേക്കേറുന്നതായി സയനോരക്ക് തോന്നി .സായനോര തന്റെ വാക്മയങ്ങളുടെ അളവ് ഒരോ ദിവസവും കൂട്ടി കൊണ്ടേ ഇരുന്നു . കഥകളായും കവിതകളായും ,ലേഖനങ്ങളായും ഓരോന്ന് ഒരോ ദിവസം തടാകത്തില്‍ മഴകളായി പെയ്തിറങ്ങി . സായനോര എഴുതിയ ഒരോ വാചകത്തിലെയും ആഴപ്പരപ്പുകളില്‍ അനുവാചക വൃന്ദം മുത്ത് ചിപ്പികള്‍ മുങ്ങിത്തപ്പി !
സായനോര പതുക്കെ തന്റെ പ്രാണ തുല്യനായ ഭര്‍ത്താവിനെയും മക്കളെയും മറക്കുകയായിരുന്നു .പണ്ട് സ്കൂള്‍ ബസ് വരുന്നതിനും നാഴികക്ക് മുന്‍പേ ബസ് സ്റ്റോപ്പില്‍ എത്തിയിരുന്ന സയനോര, മക്കള്‍ വീട്ടില്‍ വന്നു കയറുമ്പോള്‍ അറിഞ്ഞാല്‍ ആയി . ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ എത്തുന്ന ഭര്‍ത്താവിനെ വരവേല്‍ക്കുവാന്‍ വിഭവങ്ങള്‍ ഉണ്ടാകി കാത്തിരുന്ന അവള്‍ വൈകുന്നേരങ്ങളില്‍ പിസയില്‍ ജീവിതം ഒതുക്കി .ജീവിതം മുഷിച്ചില്‍ ഉളവാക്കുന്നതായി അവള്‍ക്ക് തോന്നി . എന്തിനും ഒരു മാറ്റം നല്ലതാണ് എന്ന് എപ്പോഴാണ് അവള്‍ ചിന്തിച്ചത് എന്നറിയില്ല .അല്ലെങ്കില്‍ തന്നെ ആര്‍ക്കാണ് ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത് ?
കഴിഞ്ഞ കുറെ മാസങ്ങളായി സായനോരയുടെ ഒരു വാക്കിനായി ആരാധകര്‍ കുന്തിച്ചിരുന്നു കാലുകള്‍ കഴച്ചു . സായനോരക്ക് എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല .അവാര്‍ഡുകളും പൂമാലകളുമായി ആരാധകര്‍ കാത്ത് നിന്നെങ്കിലും അത് വാങ്ങുവാനും അവള്‍ എത്തിയില്ല . സായനോരക്ക് എന്താണ് സംഭവിച്ചത് ? ആരാധകര്‍ ശ്വാസം മുട്ടി ചര്‍ച്ചകള്‍ ആരംഭിച്ചു .പലരും പല നിഗമനങ്ങളിലും ആശ്വാസം കണ്ടെത്തി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പുറപ്പെട്ടു .
അടുത്ത കാലത്താണ് സയനോരയില്‍ ചില സംശയ രോഗങ്ങള്‍ കടന്ന് കൂടിയത് . മീന്‍ കൊണ്ടുവരുന്ന അമ്മിനയുമായും പച്ചക്കറികള്‍ കൊണ്ടുവരുന്ന ഭാനുവുമായും ഭര്‍ത്താവിന് അതിര് കവിഞ്ഞ ബന്ധം ഉണ്ടോ എന്ന സംശയം .സംശയം ഒരോ ദിവസവും ബലപ്പെട്ടു കൊണ്ടിരുന്നു .ആഴ്ച ചന്തയില്‍ വെച്ച് പലപ്പോഴും ഭര്‍ത്താവിനെ സംശയാസ്പദ നിലയില്‍ കണ്ടെത്തിയതും സംശയത്തിന് ആക്കം കൂട്ടി .ഭാര്യയില്‍ നിന്നും കിട്ടാത്ത സ്നേഹം തേടി ഭര്‍ത്താവ് ചന്തയില്‍ എത്തി എന്നൊക്കെ നാട്ടുകാര്‍ പറയുന്നു എങ്കിലും എനിക്കതില്‍ തീരെ വിശ്വാസം ഇല്ല . വളരെ മാന്യമായ ഒരു കുടുംബത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തീരെ ശരിയല്ല .ഇതിനെ തുടര്‍ന്ന് ചില്ലറ കശപിശകള്‍ വീട്ടില്‍ ഉണ്ടായി എന്നതാണ് സത്യം .പള്ളീലച്ചന്‍ ഇടയ്ക്കിടെ വീട് സന്ദര്‍ശിക്കുന്നതും എന്തോ ഒത്ത് തീര്‍പ്പുകളില്‍ എത്തുന്നതുമൊക്കെ പള്ളീല്‍ പാട്ടാകാന്‍ അധിക സമയം എടുത്തില്ല .
എനിക്കിങ്ങനെ അന്യന്റെ കാര്യങ്ങളില്‍ ഒളിഞ്ഞു നോക്കുന്നത് തീരെ താല്പര്യമില്ലാത്ത വിഷയമാണ് എങ്കിലും ഇപ്പോള്‍ അവിടെ എന്തോ ബഹളം കേള്‍ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് .

14 അഭിപ്രായ(ങ്ങള്‍):
ഇപ്പോള്‍ ചെയ്ഞ്ച് ആണ് മുഖ്യം.
വളരെ രസമായി പറഞ്ഞു.
ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നല്ലെ
മക്കളെയും , ഭര്‍ത്താവിനെയും , കുടുംബത്തെയും മറന്ന് കംബ്യൂട്ടറിനു മുന്നില്‍ ആയി പോയാല്‍ കാര്യങ്ങള്‍ കൈ വിടും
നന്നായി പറഞ്ഞു ഈ കാര്യങ്ങള്‍
ആരാണീ സായനോര...?
സയനോരയുമായി കാപ്പുവിനുള്ള ബന്ധം..?
കപിലേട്ടാ സയനോരയുമായുള്ള ബന്ധം പറഞ്ഞില്ലാ ട്ടോ
സായനോര ??? കളി കലാമാണ് സ്വാമി ......
oru change arkkanu ishttamillathathu alle ? rasakaramayittundu.....
സ്വാമീ.. സയനോര ആരാണെന്നു പറഞ്ഞില്ല..
ആകാക്ഷ നിലനിര്‍ത്തി കഥ അവസാനിപ്പിച്ചിരിക്കുന്നു.
change ആണ് ഇന്നത്തെ പ്രധാന പ്രശ്നം.
ആശംസകള്‍
ബ്ലോഗ് മാനിയ പിടിപെട്ട സയനോരയുടെ കഥ നന്നായിപറഞ്ഞു.
<>
ഈ വാചകം വായിച്ചപ്പോള്‍ മാത്രം ഒരു കല്ലുകടിയുണ്ടായി.
ഒരു ചേരായ്ക ഫീല്‍ ചെയ്തു.
എന്താണെന്നൊട്ടറിയുന്നൂല്ല..
കൊള്ളാം സയനോര...കമ്പ്യുട്ടര്‍ തന്നെ ജീവിതമാക്കി മാറ്റിയ കലാകാരിയെ ഭംഗിയായി അവതരിപ്പിച്ചു.
"ഓടി പ്രാണഭയത്തോട് ഓടി തന്റെ ഭര്‍ത്താവിന്റെ ..." ഇവിടെ ഓടി ആവര്‍ത്തിച്ചപ്പൊ ആ വരിക്ക് ഒരു ഭംഗി കുറവ് തോന്നി...മൊത്തത്തില്‍ കഥ നന്നായി....
സയനോരയെ കുറിച്ച് കുറച്ചൂടെ അറിയാന്‍ തോന്നി.. അന്യന്റെ കാര്യത്തില്‍ തീരെ താല്പര്യമില്ലാത്ത ആളോട് ചോദിക്കുന്നത് മോശമല്ലെ..അതാ ചോദിക്കാത്തെ....
കഥ രസകരമായി പറഞ്ഞു. അവസാനം വളരെ നന്നായി. എങ്കിലും ഇടയില്‍ കഥപറച്ചില്‍ എന്നതില്‍ക്കവിഞ്ഞ് വിവരണത്തിന്റെ രീതി കൂടിവന്നു എന്ന് തോന്നി. വിഷയം ഒരുപാട് കണ്ടതായതിനാല്‍ അല്പംകൂടി നാടകീയത ആകാം എന്ന് തോന്നി. എഴുത്തിനു അഭിനന്ദനങ്ങള്‍
മഴയെ പേടിക്കുകയോ..??!!!!!!
Post a Comment