പൂച്ചക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം എന്നാരെങ്കിലും ചോദിക്കുന്നെങ്കില്‍ അതില്‍ തെല്ലും തെറ്റില്ല എന്ന് വേണം കരുതുവാന്‍ .(അച്യുതാനന്ദന്റെയും പപ്പനാവന്റെയും കാര്യമല്ല പറയുന്നത് )
അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ ചികിത്സ തേടേണ്ട സമയം അതിക്രമിച്ചിട്ടും വിക്കിലീക്കുകാരന്‍ ജൂലിയന്‍ അസാന്ജിന്‍ ഇന്ത്യയില്‍ കിടന്ന് കളിക്കേണ്ട കാ ര്യമെന്താണ് ?വേറെ എത്രയോ രഹസ്യ സൊഭാവമുള്ള കാര്യങ്ങള്‍ ലോകത്തില്‍ നടന്നിട്ടും വെറുതെ മായാവതിയുടെ രാഷ്ട്രീയ പ്രതിശ്ചായയില്‍ കരി വാരി തേക്കേണ്ട കാര്യം എന്താണ് എന്ന് നമ്മള്‍ മലയാളികള്‍ എങ്കിലും ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു .കുറെ നാള്‍ മുന്‍പ് കേരളത്തിന്റെ മോഹന സ്വപ്നമായ ഇടത് പക്ഷത്തിന്റെ നേര്‍ക്കും വിക്കിലീക്ക്കാരന്റെ കാക കണ്ണുകള്‍ തിരിഞ്ഞിരുന്നു എന്ന് നമ്മള്‍ മറക്കരുത് .
ജയലളിതജി , സോണിയാജി, മായവതിജി , മമതാജി ഇവരൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാഴിക കല്ലുകളാണ് എന്ന കാര്യം നമ്മള്‍ മറന്ന് പോകുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു . ജയലളിതക്ക് രണ്ടായിരത്തില്‍ പരം ജോഡി ചെരുപ്പുകള്‍ ഉണ്ടാകാം .സോണിയാജിക്ക് സ്വിസ്സ് ബാങ്കില്‍ കനത്ത സമ്പാദ്യം ഉണ്ടായിരിക്കാം , മായാവതി ചെരുപ്പ് വാങ്ങാന്‍ സ്വകാര്യ ജെറ്റ് ബോംബെക്ക് പറത്തിയിരിക്കാം ,അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പേ ആരെയെങ്കിലും കൊണ്ട് അത് തീറ്റിച്ചു നോക്കിയിരിക്കാം , ഇതൊക്കെ പണ്ടത്തെ രാജാക്കന്മാരുടെ കാലത്തും നടന്ന സംഭവങ്ങളാണ് .അതിലൊന്നും ഞങ്ങള്‍ ഇന്ത്യക്കാര്‍ പുതുമകള്‍ ഒന്നും കാണുന്നില്ല .അയലത്ത് വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ഒളിഞ്ഞു നിന്നു കണ്ടു വിളിച്ചു പറയുവാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ ജൂലിയന്‍ എന്നാണ് എനിക്ക് ചോദിക്കുവാന്‍ ഉള്ളത് . എത്രയും വേഗം നല്ലൊരു ഡോക്ടറെ കണ്ടു ചികിത്സ നേടണം .
രാഷ്ട്രീയക്കാരുടെ നേര്‍ക്ക് ചെരുപ്പ് , ഷൂ ( ഇത് അമേരിക്കയെ കണ്ടു പഠിച്ചതാണ് ) എറിയുക , ചെരുപ്പ് മാലകള്‍ അണിയിക്കുക എന്നതൊക്കെ ഇവിടെ നടപ്പ് രീതികളാണ് . അത്രയും ഹീനമായ ഒരു ചെരുപ്പിന്റെ പേരില്‍ മഹതികളില്‍ മഹതിയായ മായാവതിയെ തേജോവധം ചെയ്യുന്നതിന്റെ ശിക്ഷാ രീതിയും അതേ ചെരുപ്പ് കൊണ്ട് എറിയുക എന്നാണ് . ചെരുപ്പില്ലാത്ത സമയത്ത് ഞങ്ങള്‍ പാള കെട്ടിയും മരത്തൊലി കൊണ്ട് മറച്ചും മെതിയടി കൊണ്ടും ( മാവേലി ഈ ഓണ സമയത്തും ഉപയോഗിക്കുന്നത് മെതിയടിയാണ് )നടന്നിട്ടുണ്ട് .അന്ന് ഒരു ബൂര്‍ഷ്വാ ബാറ്റ കമ്പനിയും ഞങ്ങള്‍ക്ക് ഒരു ചെരുപ്പോ ഷൂവോ തന്നിട്ടില്ല .
യു .പി യിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയം , കേരളത്തില്‍ ഇടത് പക്ഷത്തെ അമേരിക്കയുടെ സഹായത്തോട് കൂടി പരാജയപ്പെടുത്തിയത് പോലെ ഇവിടെയും അമേരിക്കയുമായി ചേര്‍ന്ന് മായാവതിയെ തോല്പിക്കുവാന്‍ ഉള്ള കുത്സിത ശ്രമമായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ .അതാണ് മായാവതിക്ക് പരാതി ഉണ്ടെങ്കില്‍ ഹിലാരി ക്ലിന്റനോട് പരാതി പറയട്ടെ എന്ന് ധ്വനിപ്പിക്കാതെ ധ്വനിപ്പിക്കുന്ന വിക്കിലീക്കന്റെ മറുപടി .മായാവതിക്ക് സുന്ദരങ്ങളായ ബ്രിട്ടീഷ് ചെരുപ്പുകള്‍ കൊണ്ടുത്തരാം എന്ന മറുപടിയില്‍ നിന്നും ചെരുപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരാഗോള പ്രശനമാക്കി മാറ്റുവാന്‍ ഉള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട് .ഇതിനൊക്കെ ചെരുപ്പിന്റെ ഭാഷയില്‍ മാത്രമേ മറുപടി പറയുവാന്‍ കഴിയു .മായാവതി മാത്രമല്ല മറ്റുള്ള ഒരോ ഭാരതീയ നാരികളെയും സംരക്ഷിക്കേണ്ട ചുമതല നമുക്ക് മാത്രം എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ ..
ജയഹോ

2 അഭിപ്രായ(ങ്ങള്‍):
മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...
ഓണാശംസകള്‍
Post a Comment