അന്തേവാസികള്‍

Friday, August 26, 2011

മലയാളം പറഞ്ഞതിന്

മലയാളം പറഞ്ഞതിന് തൃശൂരിൽ ഒരു സ്കൂളിൽ കുട്ടികൾക്ക് ആയിരം രൂപ പിഴ ചുമത്തി।
മലയാളം പറയുന്നത് കുറച്ചിലായി കാണുന്ന ഒരു സമൂഹം ഇവിടെ വളർന്നു വരുന്നു. മലയാളം പറയുന്നത് അത്ര തെറ്റാണോ?।സമൂഹത്തിൽ സ്റ്റാറ്റസ് കാണിക്കണമെങ്കിൽ ഇംഗ്ലീഷ് പറഞ്ഞെ മതിയാകു.കാശുള്ള ആളുകൾ കൂടുന്ന സ്ഥലത്ത് പല മലയാളം വാക്കുകളും പ്രയോഗിക്കുന്നത് നാണക്കേടോ മാനക്കേടോ ആയി ചിലർ കാണുന്നു നമ്മുടെയെല്ലാം നിത്യജീവിതത്തിൽ നിന്നും അനുദിനം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന എത്രയെത്ര മലയാളം പദങ്ങളാണ് ഉള്ളത്. ഭാര്യ അല്ല്യേല് ഭർത്താവ് എന്ന വാക്ക് എന്നെ നമ്മളിൽ നിന്നും അപ്രത്യക്ഷമായി.ഇന്ന് വൈഫ് എന്നോ ഹസ്ബൻഡ് എന്നു പറയാൻ പോലും സമയമില്ല്ല ചിലർക്ക് അതുപോലും ലോപിച്ചു പോകുന്നു എന്റെ വൈ എന്നോ ഹസ് എന്നോ ആണ് ചിലർ പറയുന്നത്. ഫൂഡ് ബ്രേക്ക് ഫാസ്റ്റ് ലഞ്ച് ഡിന്നർ ,ഫ്രണ്ട് നിത്യേന ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ നിരവധിയാണ്.

ഈയടുത്ത് ഒരു കൂട്ടുകാരൻ വിളിച്ചപ്പോൾ അയ്യാൾ പറഞ്ഞത് ഹലോ എന്നതിനു പകരം നമസ്കാരം എന്നാണ്.എനിക്ക് അത്ഭുതം തോന്നി ഇങ്ങനെയും ചിലർ മനുഷ്യർ ഉണ്ടല്ലോ സമൂഹത്തിൽ
സസ്നേഹം.
അനൂപ് എസ് നായർ കോതനല്ലൂർ.


6 അഭിപ്രായ(ങ്ങള്‍):

മേല്‍പ്പത്തൂരാന്‍ said...

മലയയാളം പറഞ്ഞതിനു പിഴചുമത്തിയ @#$%^ര് സ്കൂളിനെതിരെ ഷാപ്പന്നൂര്‍ കോടതി സ്വമേധയാ കേസ്സെടുത്തു....വിചാരണതുടരും..!

മേല്‍പ്പത്തൂരാന്‍ said...
This comment has been removed by the author.
മേല്‍പ്പത്തൂരാന്‍ said...

കേരളത്തിന്റെ സാംസ്കാരിക നഗരത്തില്‍ ഇതുപോലൊരു ചെറ്റത്തരം നടത്തിയ ജാരസന്തതികളെ മുരിക്കും പത്തലിനു,ചന്തിക്കു തന്നെ തല്ലണം.....എന്നിട്ട് കേരളത്തില്‍ തന്നെ വിളയുന്ന നല്ല വിളഞ്ഞ കാന്താരി അരച്ചു പുരട്ടണം..!!

mad|മാഡ്-അക്ഷരക്കോളനി.കോം said...

അവരെ മാത്രം പറഞ്ഞിട്ടെന്തു കാര്യം.. ഇതിനൊക്കെ ഒന്നും മിണ്ടാതെ പിഴയൊടുക്കി..കുട്ടികളെ അതെ സ്കൂളിലേക്ക് അയക്കുന്ന പൊങ്ങച്ചക്കാര്‍ക്ക്‌ കൊടുക്കണം അടി

jayarajmurukkumpuzha said...

itharam neekkangalkku ethire shabdam uyarthuka thanne venam.... aashamsakal....

മുക്കുവന്‍ said...

മലയാളം ഇഷ്ടപോലെ സര്‍ക്കാ‍രുസ്കൂളുകളുണ്ടല്ലോ.. എന്തെ ഇവിടൊന്നും പഠിപ്പിക്കാതെ ഈവക സ്കൂളില്‍വിട്ട് പഠിപ്പിക്കുന്നു? മലയാളത്തില്‍ പഠിപ്പിക്കണമെങ്കില്‍ മലയാളം സ്കൂളില്‍ വിടണം അല്ലാതെ നല്ലപോലെ നടക്കുന്ന ഒരു സ്കൂളിനെ പറ്റി കുറ്റം പറയുകയല്ലാ വേണ്ടത്!

മലയാളം പറയാ‍ന്‍ വീട്ടിലും,വഴിയിലും ഇഷ്ടമ്പോലെ നേരം ഉണ്ടല്ലോ? ഒരു സ്ഥാപനത്തിന് അതിന്റെ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അതിലെ എല്ലാ അംഗങ്ങളും പാലിക്കാന്‍ നിര്‍ബന്ധിതരാണു! ഈ നിയമങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ലാല്ലോ... പിടീഎ സമ്മതിച്ചതായിരിക്കും എന്ന് കരുതുന്നു!

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.