മലയാള ബ്ലോഗിനെ അഥവാ ബൂലോകത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം ..അതില്‍ മുക്കാല്‍ പങ്കും കവിതകളാണ് .ഈ കവിതകളില്‍ പങ്ക് വെയ്ക്കുന്ന ആശയം എന്താണ് എന്ന് അതെഴുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മനസിലാകുന്നില്ല എന്നൊരു പോരായ്മ ഒഴിച്ചാല്‍ വളരെ നല്ല കവിതകളാണ് എല്ലാം !മറ്റൊരു വിഭാഗമാണ് , പത്രത്താളുകളില്‍ നിറം ചാലിച്ചുകൊണ്ട് സ്വന്തമായ ഒരു നിറം ആ വാര്‍ത്തകളില്‍ പകര്‍ന്നു നല്‍കുന്ന പകര്‍ത്തെഴുത്തുകാര്‍ .മൂന്നാമത്തെ കൂട്ടരാണ് നര്‍മ്മത്തിന്റെ ഉസ്താദുകള്‍ , ഇവര്‍ എഴുതുന്ന നര്‍മ്മം വായിച്ചു പലപ്പോഴും ചിരിക്കണോ അതോ കരയണോ എന്ന ത്രിശങ്കു സ്വര്‍ഗത്തില്‍ ഞാന്‍ പലപ്പോഴും എത്താറുണ്ട് .പിന്നെ നാലാമത്തെ വിഭാഗമാണ് പോട്ടം പിടുത്തക്കാര്‍.പോട്ടോ പിടിക്കാന്‍ അറിയാത്തത് കൊണ്ട് ഇവര് കൊള്ളാം എന്നോ കൊള്ളില്ല എന്നോ പറയുവാന്‍ ഞാന്‍ ആളല്ല .
എന്നാല്‍ ഈയിടെയായി കവിതകള്‍ എഴുതുന്ന കവികള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ "ഗവിത "
എന്നൊരു ലേബല്‍ കൂടി തങ്ങളുടെ സൃഷ്ടിയില്‍ പരക്കെ എഴുതി പിടിപ്പിക്കുന്നതായി എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .അത്തരത്തിലുള്ള പ്രവണത എന്‍റെ അറിവോ സമ്മതമോ കൂടാതെ ഇനി ആവര്‍ത്തിക്കരുത് എന്ന് പറയുവാനാണ് ഈ എഴുത്ത് .
മേല്പത്തൂര്‍ ഭാഗവതര്‍ പനി പിടിച്ച് കിടപ്പിലായത് കൊണ്ട് ഷാപ്പന്നൂര്‍ ചരിതം എഴുതുവാന്‍ താമസം ഉണ്ടാകും എന്ന ഓല വായിച്ചിരുന്നു .ഷാപ്പന്നൂര്‍ ചരിതത്തിന്റെ ആദ്യ ഭാഗത്ത് ഗവിത എന്ന സാഹിത്യശാഖയുടെ ആരംഭത്തെ കുറിച്ചും അതിന്റെ ഉപജ്ജാതാവിനെ കുറിച്ചും നേരിയ തോതില്‍ വിവരിക്കുന്നുണ്ട് .ഷാപ്പന്നൂരിന്റെ നല്ല നാളുകളില്‍ സൃഷ്ടി ,സ്ഥിതി സംഹാരകനായ മഹാകവി കാപ്പിലാന്‍ രൂപം കൊടുത്തതാണ് ഈ ശാഖ .അത് രൂപം കൊടുത്ത സമയത്ത് തന്നെ അദ്ദേഹം പറഞ്ഞിരുന്നു " ഗവിതകള്‍ കാപ്പിലാന് മാത്രം ഉപയോഗിക്കുവാന്‍ ഉള്ളതാണ് .അന്യ കവികള്‍ അത് ഉപയോഗിക്കുന്നതോ അറിഞ്ഞോ അറിയാതെയോ ഈ നാമം പറയുന്നതോ എഴുതുന്നതോ എനിക്കിഷ്ടമല്ല .നിങ്ങള്‍ കവികള്‍ കവിതകള്‍ എഴുതണം എന്നാണ് എന്‍റെ ആഗ്രഹം ". ഈ കുറിപ്പ് മൂലം ആ തെറ്റുകള്‍ ബ്ലോഗിലെ കവികള്‍ ആവര്‍ത്തിക്കില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കട്ടെ !മുന്‍കോപിയായ കാപ്പിലാന്‍ ഇനിയും ആ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് കണ്ടാല്‍ ,എന്താണ് സംഭവിക്കുക എന്ന് മുന്‍കൂട്ടി പ്രവചിക്കുവാന്‍ ആവില്ല എന്ന് മാത്രം ഈ സമയം ഓര്‍മ്മിപ്പിക്കട്ടെ !




1 അഭിപ്രായ(ങ്ങള്‍):
എല്ലൈസിക്കാരെ കാണുമ്പം ഓടീർന്നു. ഇപ്പം വന്ന് വന്ന് കവിതാന്ന് കേക്കുമ്പം “ഞാൻ ചത്തു പോയീന്ന്” പറഞ്ഞേക്ക് മാഷേന്ന് പറയാൻ മുട്ടുന്നു. എന്നിട്ടൊറ്റയോട്ടം.കവിതക്കെന്നെ പിടിക്കാൻ കിട്ടാത്തത്ര ദൂരേക്ക്.
ഗവിദേ നിനക്കും ഓടിക്കൂടേ ഗവികൾ പിടിക്കും മുൻപേ?
Post a Comment