അമേരിക്ക നശിച്ചു പോയീന്ന് ബ്ലോഗില്‍ വായിച്ചപ്പോള്‍ ഇത്രയധികം നശിച്ചു പോകും എന്ന് കരുതിയില്ല .കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റും പേമാരിയും കഴിഞ്ഞ പന്ത്രണ്ടു ദിവസമായി തുടരുന്ന അണ്ണാച്ചിയുടെ നിരാഹാരസമരത്തിന്റെ പരിണിത ഫലമാണ് എന്ന അഭിപ്രായമാണ് അമേരിക്കയിലെ കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നത് .കൂടാതെ മന്‍ മോഹന്‍ സാബിന്റെ മനമുരുകിയ ശാപവും ! കാരണം ഹസാര അണ്ണാച്ചിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണല്ലോ.റാം ലീലാ മൈതാനിയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങള്‍ ഡയറക്റ്റ് വണ്ടി പിടിച്ച് അമേരിക്കയുടെ തലസ്ഥാന നഗരികളില്‍ കിടന്ന് കറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത് .ഇങ്ങനെ പോയാല്‍ ബ്ലോഗില്‍ പ്രവചിച്ചത് പോലെ അമേരിക്കയുടെ പതനത്തിന് പത്തോ ഇരുപതോ വര്‍ഷം കാത്തിരിക്കേണ്ടി വരില്ല .ഉടനെ തന്നെ ടാസ്കി പിടിച്ച് വരുന്ന ലക്ഷണമാണ് .
ഹസാര പോയാലും കസേര പോകാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമായതിനാല്‍ ,എല്ലാ ആവശ്യങ്ങളും ഉടനടി അംഗീകരിച്ചു കൊടുക്കണം എന്നാണ് എന്‍റെ അഭിപ്രായം .രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളി അന്നയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ,ഒരു വിയോജന കുറിപ്പ് കൂടിയുണ്ട് .ഹസാര അണ്ണന്‍ ഇപ്പോഴേ നിരാഹാരം നിര്‍ത്തരുത് എന്നാണ് എന്‍റെ അഭിപ്രായം .ഒരു വെടിക്ക് രണ്ടോ അതിലധികമോ പക്ഷികള്‍ എന്ന് പറയുന്നത് പോലെ അമേരിക്കയുടെയും ഇന്ത്യയുടെയും പരിപ്പ് നമുക്കൊരു പോലെ എടുക്കാമായിരുന്നു .നിരാഹാരം വരുത്തുന്ന ഓരോരോ വിനകളേ..അമ്മായിയമ്മയോടു പിണങ്ങി പുതുമരുമകള്‍ ഭക്ഷണം കഴിക്കാതെ കിടന്നാല്‍ പണ്ടൊക്കെ പറയുമായിരുന്നു അവള്‍ ഭക്ഷണം കഴിക്കാതെ കിടന്നാല്‍ അവള്‍ക്ക് പോയെന്ന്..ഇതങ്ങനെ വല്ലതുമാണോ ..ഈശ്വരന്മാരെ !
അഴിമതി വിമുക്ത ഭാരതം സ്വപ്നം കണ്ടുറങ്ങുന്ന ഒരു പ്രവാസി !




3 അഭിപ്രായ(ങ്ങള്‍):
വെറുമൊരു സ്വപ്നം ആകാതെ ഇരിക്കട്ടെ എന്ന് വിചാരിക്കാം
ഹസാരെ ഉപവാസം നിറുത്തരുത്.........ഹസാരെ ഉണ്ടില്ലേല്‍ ഹസാരക്കു പോയി...!!!
ഇത് പോലെ മാസങ്ങളോളം നീളുന്ന നിരാഹര സമരങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകണമേ എന്ന് മുട്ടാപ്പായി പ്രത്യേക പ്രാര്‍ത്ഥനകള്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി “മോഹികള്‍” പ്രിലിമിനറി തെരഞ്ഞെടുപ്പ് പ്രചരണകേന്ദ്രങ്ങളില്‍ നടത്തുന്നു എന്ന് കേള്‍ക്കുന്നത് ശരിയാണോ? (ജനാധിപത്യ ഇന്ത്യയില്‍ പിന്നെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ഉന്നതര്‍ തന്നെയാണല്ലോ നിശ്ചയിക്കുന്നത്, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്തോന്ന് റോള്‍).
റിപ്പബ്ലിക്കന്മാരുടെ ബുഷണ്ണന്‍ അല്ലയോ ഇന്ത്യക്കാര്‍ ഭക്ഷണം കഴിക്കുവാന്‍ തുടങ്ങിയത് കൊണ്ടാണ് ലോകത്ത് ഭക്ഷണ ക്ഷാമം ഉണ്ടായിരിക്കുന്നത് എന്ന് ആദ്യം പുറത്ത് വിട്ടത്. ഇന്ത്യയില്‍ നിരാഹരസമരങ്ങള്‍ കൂടിയാല്‍ ലോക ഭക്ഷണ ക്ഷാമം പരിഹരിക്കാമെന്ന് മുങ്കൂട്ടി കണ്ടല്ലയോ അന്നയെ അമേരിക്കക്കാര്‍ പിന്താങ്ങുന്നത് ;)
കഴിഞ്ഞ ദിവസം ഭൂമികുലുങ്ങിയപ്പോള്‍ അമേരിക്കയിലെ “അന്ന” ആണവനിലയ കേന്ദ്രം കണ്ണടച്ചു എന്നതിന് പിന്നില്‍ മന്മോഹന്റെ ബിനാമി കൈകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു :)
Post a Comment