ഷാപ്പിലാന്‍ രണ്ടാമന്‍ തന്തോന്നിയും തരവഴിയുമൊക്കെ ആയിരുന്നാലും ,അദ്ദേഹം തികഞ്ഞ ബ്ലോഗനാര്‍ക്കാവില്‍ മുത്തപ്പന്‍ ഭകതനായിരുന്നു...ഇദ്ദേഹം മുല്ലവള്ളിയാണെന്നു വിചാരിച്ചു ചെന്നു പിടിക്കുന്നതെല്ലാം “പുലിവാലുകളായിരുന്നു”.തോളിലേറ്റിയെതെല്ലാം ആകാശ കോടാലികളും,കൂടെ കിടത്തി ഉറക്കിയത് വിഷ പാമ്പുകളെയുമായിരുന്നു . .!!.അതുകൊണ്ടുതന്നെ ഷാപ്പന്നൂരില്‍ ലഹകളകള്‍ സാധാരണമായിരുന്നു.ചെറുതും വലുതുമായ ആയിരക്കണക്കിനു ലഹളകള്‍ ഷാപ്പന്നൂരില്‍ അരങ്ങേറി.ഷാപ്പിലാന്‍ രണ്ടാമന്‍ ബ്ലോഗധോലോകവുമായി ബന്ധം പുലര്‍ത്തിയിരൂന്നു.
ബൂലോകത്ത് അക്കാലത്ത് ഒരു ചേറായിക്കാരി അപസരസ്സുണ്ടായിരുന്നു, അവളുടെ പേരാണ് “ബ്ലോഗനാട്ട് ജൂലി”അവളെഞങ്ങള്‍ക്കെല്ലാം വലിയകാര്യമായിരുന്നു....അവളുടെ മദാലസതയില്‍ മതിമയങ്ങി ഞങ്ങളെല്ലാം നിദ്രാവിഹീനന്മാരായി നടന്നകാലം..! ഒരിക്കള്‍ അവള്‍ ഞങ്ങളെയെല്ലാം അവളുടെ പിറന്നാളിനു ക്ഷണീച്ചു. അവളുടെ പിറന്നാളും കാത്ത്....ഞങ്ങള്‍ ഒരോ ദിവസങ്ങള്‍ കരിക്കട്ടവെച്ച് പിത്തിയേല്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു... അന്നൊരു കറത്ത വാവു ദിവസം സന്ത്യക്ക് ചേറായിക്കടവത്ത് ജൂലി കുളിച്ചു കൊണ്ടിരുന്നപ്പോള്‍...ബ്ലോഗ് ബാലന്‍.കെ.നായരെന്നറിയപ്പെടുന്ന പാലാക്കാരന്‍ ബെര്‍ളിമാപ്ല അതുവഴി വന്നു.ഈ ബെര്‍ളിമാപ്ല ഒരു മഹാചട്ടമ്പിയായിരുന്നു,പോരാത്തതിനു പയങ്കര അഭ്യാസിയും,ഭൂമിക്കുമേളില്‍....ആകാശത്തിനു കീഴെ ഒരുത്തനേം വകവെക്കുന്നവനായിരുന്നില്ല. ഈറനുടുത്തുനിക്കുന്ന ജൂലിയെകണ്ടപ്പോള്‍ ബെര്‍ളിമാപ്ലക്ക് അവളോട് ഒരു ഇത്..!അവളോട് പ്രണയാഭ്യര്‍ഥനടത്തി...അവള്‍ ആഭ്യര്‍ഥനയെ നിരസിച്ചിട്ട് കടവത്തുനിന്നും കയറി ഓടാന്‍ തുടങ്ങി മാപ്ല അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു..അവള്‍ ചേറായി പൊഴയുടെ തീരത്തു കൂടി ജീവനും കൊണ്ടോടി...പുറകെ ബ്ലോഗ് ബാലന്‍.കെ.നായരും...!!. ആസമയത്ത് ചേറായി പൊഴയുടെ തീര്‍ത്തുള്ള ഒരു ചെത്തുതെങ്ങിന്റെ മണ്ടയിലിരുന്നു ഷാപ്പിലാന്‍ കാണുന്നത്,നമ്മടെ സ്നേഹിതന്‍ ബെര്‍ളിമാപ്ല ഒരു മാന്‍പേടയെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിക്കുന്നതാണ്.ഷാപ്പിലാനൊരു കുഴപ്പമുണ്ട്,തന്റെ സ്നേഹിതന്മാരോ...തന്നേ സ്നേഹിച്ചവരോ കഷ്ടപ്പൊടൂന്നതുകണ്ടാല്‍ അദ്ദേഹത്തിനു സഹിക്കില്ല ഉടനെ അവരെ സഹായിക്കാന്‍ ഗോദയില്‍ കുതിക്കും. "വയ്യാത്ത അമ്മാവനെ ഇട്ടോടിക്കാതെ നിക്കടീ അവിടെ " അതോരലര്‍ച്ച ആയിരുന്നു .തെങ്ങിന്റെ മണ്ടേല്‍ ഇരുന്ന് ഷാപ്പിലാന്‍ അമറി .പ്രാണ പരവേശത്താല്‍ ബ്ലോഗനാട്ട് ജൂലി ഓടി തന്റെ കുടിലില്‍ കയറി .അവിടെ നിന്നും തന്റെ നേര്‍ അങ്ങളമാര്‍ക്ക് എസ്.എം .എസ് അയച്ചു.അധോലോക ബന്ധമുള്ള ഷാപ്പിലാനുമായി നേരിട്ട് ചോദിക്കാന്‍ അങ്ങളമാര്‍ക്ക് ആയില്ല .ഷാപ്പന്നൂരിന്റെ അടുത്ത നാട്ടു രാജ്യത്തില്‍ നിന്നും കൂലിക്ക് പടയാളികളെയും കൂട്ടി ഷാപ്പിലാനോട് ചോദിക്കുവാന്‍ രാത്രിക്ക് രാത്രി അവര്‍ ഷാപ്പന്നൂരില്‍ എത്തി .
പടക്കൂട്ടത്തെ കണ്ട ഷാപ്പിലാന്‍ ആദ്യം ഒന്ന് ഭയന്നെങ്കിലും , തന്റെ കുടുംബ പരദേവനായ കള്ളുംകുട മുത്തപ്പന്റെ മുന്നില്‍ കള്ളും കുടത്തില്‍ തൊട്ട് പ്രതിഞ്ജ ചെയ്തു .ഇന്നേക്ക് പതിനാറു നാള്‍ കഴിയുമ്പോള്‍ ബ്ലോഗനാട്ടു ജൂലിയുടെ ആണ്ട് പിറ നാളില്‍ ബെര്‍ളി അമ്മാവന്‍ ജൂലിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കും .ഇത് സത്യം! സത്യം!! സത്യം!! ഷാപ്പിലാന്‍ പ്രതിഞ്ജ എടുത്താല്‍ എടുത്തതാണ് .ജൂലിയുടെ നേര്‍ ആങ്ങളമാര്‍ ഭയന്ന് പരവശരായി .ഇനി എന്തും സംഭവിക്കാം ..ഇനി ഏറിയാല്‍ പതിനാറു നാള്‍ കൂടി .ഷാപ്പന്നൂരിന്റെ ആകാശങ്ങള്‍ക്ക് കരി നിറം ബാധിച്ചു .പുഴ നീന്തി കടന്ന് ഷാപ്പിലാനും സംഘവും ജൂലിയുടെ കുടിലില്‍ കയറുന്നത് തടയുവാന്‍ പുഴയുടെ തീരത്ത് അവര്‍ കാത്തിരുന്നു . അങ്ങനെ ആ ദിനം എത്തി ..
തുടരും .





0 അഭിപ്രായ(ങ്ങള്‍):
Post a Comment