വണ്‍ ഡേ....ഒന്നാം ഷാപ്പിലാന്‍ പന്നിപ്പനിപിടിച്ച് കാലത്തിന്റെ കർട്ടനുപിന്നിൽ മറഞ്ഞു.അനന്തര അവകാശിയായ രണ്ടാം ഷാപ്പിലാന്‍ യുവരാജാവ് ഭരണം ഏറ്റു.ഒന്നാം ഷാപ്പിലാനെപ്പോലായിരുന്നില്ല രണ്ടാം ഷാപ്പിലാന്‍.മഹാപോക്രിയായിരുന്നു.ശത്രുരാജ്യത്തുനിന്നും വരുന്ന ഏതുതരം വെല്ലുവിളിയായിരുന്നാലും ഒരു റിസ്കുമില്ലാതെ നല്ല ഒണങ്ങിയ റെസ്ക് ചായയില്‍ മുക്കി തിന്നുന്ന ലാഘവത്തോടെ നേരിടുമായിരുന്നു .
(ഈ ചരിത്രം വായിക്കുന്ന വായനക്കാര്‍ക്ക് സ്വാഭാവികമായി ഒരു സംശയംതോന്നും,ഈ ഷാപ്പിലാന്‍ ഒന്നാമന്‍,ഷാപ്പിലാന്‍ രണ്ടാമന്‍, കാപ്പുചേകവന്‍,ഷാപ്പുമുതലാളി, ഇവരൊക്കെ ആരാണെന്ന്.! അങ്ങനാര്‍ക്കെങ്കിലും സംശയം തോന്നിയാള്‍,മഹാവിഷ്ണു വരാണെന്ന് ചിന്തിക്കുക,പിന്നെ കൃഷ്ണനാരാണെന്ന് ചിന്തിക്കുക,പിന്നെ ഗുരുവായൂരപ്പന്‍ ആരാണെന്ന് ചിന്തിക്കുക.ഇപ്പം പിടികിട്ടിയാ ഷാപ്പു ആരാണെന്ന്.?)
ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്തോടുകൂടിയാണ് ഷാപ്പന്നൂര്‍ ബൂലോക ശ്രദ്ധപിടിച്ചുപറ്റുന്നത്,ഷാപ്പിലാന്‍ രണ്ടാമനുമായി ശത്രു രാജ്യങ്ങള്‍ നിരന്തരമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു...ഷാപ്പിലാന്റെ പട കാപ്പില്‍കോട്ടയുടെ മണ്ടയില്‍നിന്നും കൈയ്യില്‍ കിട്ടിയ ചീഞ്ഞ മുട്ട,അളിഞ്ഞ തക്കാളി മുതലയവ വലിച്ചെറിഞ്ഞ് ശത്രുക്കളെ ഓടിക്കുമായിരുന്നു. ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്താണ് “തോന്ന്യാശ്രമം” സ്ഥാപിതമകുന്നത് ,ഷാപ്പിലാന്‍ ഒന്നാമന്‍ തോന്ന്യാശ്രമത്തിന്റെ പണി തുടങ്ങിയെങ്കിലും അദ്ദേഹത്തിന്‍ അത് മുഴുമിപ്പിക്കാന്‍ പറ്റിയില്ല.കാരണം പണിക്ക് അഡ്വാന്‍സ്സും വാങ്ങി കോണ്ട്രാകടര്‍ മേസ്തിരി, പണിക്കുവന്ന ഒരു പെണ്ണിനേംകൊണ്ട് മുങ്ങി.പിന്നീട് ഷാപ്പിലാന്‍ രണ്ടാമന്റെ വരവോടെ ആശ്രമത്തിന്റെ പണിതുടങ്ങി അദ്ദേഹത്തിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കി....അദ്ദേഹത്തിന്റെ കാലത്തുതന്നെ അതുമുടിച്ചു മുണ്ടക്കോലുംവെച്ചു പണ്ടാരമടങ്ങി !!!
അദ്ദേഹത്തിന്റെ കാലത്ത് പ്രധാന ഭരണപരിഷ്കാരങ്ങള്‍ ഒരുപാടുനടത്തി....അതില്‍ പ്രധാനമായിരുന്നു ‘കാപ്പില്‍ കോട്ടയില്‍‘4000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള അത്യാധുനീക സജ്ജീകരണങ്ങളോടു കൂടിയ ഒരു അന്തപ്പുരം സ്ഥാപിച്ചു,അതില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി സ്വയം പര്യാപ്തമാക്കി..!ഷാപ്പന്നൂരില്‍ ജനാധിപത്യ മുറയില്‍ തിരഞ്ഞെടുപ്പ് നടത്തിയതും അദ്ദേഹത്തിന്റെ ഭരണ നേട്ടമായി കരുതുന്നു.ഈ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാന്‍ വേണ്ടി ശത്രുക്കള്‍ ചാവേറുകളെ അയച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഷാപ്പന്നൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും ഷാപ്പന്നൂര്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിരുന്നു ,അതൊന്നും വകവെക്കാതെ ഇലക്ഷന്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തുമെന്ന് പിടിവാദം പിടിച്ച ഷാപ്പിലാന് കണക്കു കൂട്ടലുകള്‍ തെറ്റി.... ഒരു സന്ത്യക്ക് ആശ്രമത്തില്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരു ഭീകരന്‍ സഞ്ചിയില്‍ മലവുമായെത്തി. ആശ്രമത്തിനുള്ളില്‍ പ്രവേശിച്ച് ഫാ നില്‍ കെട്ടി തൂക്കിയിട്ട് കറക്കാന്‍ ശ്രമിച്ചു....ഭകതജനങ്ങള്‍ അലറിക്കൊണ്ട് പുറത്തുചാടിയതു കാരണം വലിയൊരുദുരന്തം ഒഴിവായി...!!ഹോ....എന്റെ ബ്ലോഗനാര്‍ക്കാവില്‍ മുത്തപ്പാ!!! പിന്നീട് ദേവപ്രശ്നവും ശുദ്ധികലശവും നടത്തിയതിന് ശേഷമാണ് ആശ്രമത്തിന് പഴയ പ്രൌഡി തിരികെ ലഭിച്ചത് .അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്ക് കിടുങ്ങുന്നു .
ഈ തെരഞ്ഞെടുപ്പോടുകൂടിയാണ് വിഘടനവാദികള്‍ പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നത്.
അദ്ദേഹത്തിന്റെ കാലത്ത് കലാ ,സാഹിത്യം,കായികം മുതലായവക്ക് വളരെപ്രാധാന്യം നല്‍കിയിരുന്നു.ഓണ്‍ലൈനില്‍കൂടി എങ്ങനെ ക്രിക്കറ്റ് കളിക്കാമെന്ന് ലോകത്തിനെ ആദ്യം പഠിപ്പിച്ചത് ഇദ്ദേഹമാണ് ഓണ്‍ലൈനില്‍ കഥാരചനാമത്സരം,ഓണാഘോഷ പരുപാടികള്‍ ഇവയൊക്കെ ലോകത്താദ്യമായി നടത്തിയത് ഇദ്ദേഹമ്മണ്. ഓണത്തിടയിലെ പൂട്ട് കച്ചവടം പോലെ ഓണത്തിടയില്‍ ആളുകളെ വലിപ്പിച്ചതും ( ആദ്യത്തെ ഓണ്‍ലൈന്‍ വടം വലി മത്സരം )പുതുകവികള്‍ ഇന്ന് പരക്കെ ഉപയോഗിക്കുന്ന ഗവിതാ പ്രസ്ഥാനം രൂപം കൊള്ളുന്നതും ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്താണ് .
ഇദ്ദേഹത്തിന്റെ നാടകകമ്പം വളരെപ്രസിദ്ധമാണ്, അതിനായി കാപ്പിലാന്‍ നാടകവേദിയെന്നൊരു നാടകകമ്പനിതന്നെ അദ്ദേഹം രൂപം നല്‍കി...കാപ്പിലാന്‍ നാടകവേദിയുടെ നാടകങ്ങള്‍ ബൂലോക പ്രസിദ്ധമാണ്. ആ നാടകങ്ങള്‍ കാണാന്‍ ദൂരെ ദേശത്തു നിന്നുപോലും ആളുകള്‍ ,കാല്‍നടയായും,കാളവണ്ടിയിലും എത്തിയിരുന്നു..ഇദ്ദേഹം അറിയപ്പെടുന്ന കവിതാനിരൂപകങ്കൂടിയായിരുന്നു,ഇദ്ദേഹം ഒരു കവിത നിരൂപിച്ചാൽ മതി ആ കവിയുടെ കാര്യത്തിൽ ഒരു തീരുമനമാകൻ..ഈ അടുത്തകലത്ത് ബ്ലോഗിപ്പുഴയിനിന്നും കിട്ടിയ ചില അസ്തികൂടങ്ങൾ ,കവിതാനിരൂപണത്തിൽ മനംനൊന്ത് പുഴയിൽ ചാടിച്ചത്ത കവികളൂടേതാണെന്ന് അനുമാനിക്കുന്നു.
(തുടരും)




1 അഭിപ്രായ(ങ്ങള്‍):
ശരിയാ, ചില ബ്ലോഗ് കവികളെ ഇപ്പോള്‍ കാണാനില്ല. ഡി എന്‍ ഏ ടെസ്റ്റ് നടത്തേണ്ടിവരുമോ എന്തോ.
Post a Comment