അന്തേവാസികള്‍

Tuesday, August 23, 2011

ആശ്രമത്തിലെ രാവുകള്‍




ആശ്രമത്തിന്‍റെ ഉപസ്ഥാപനമായ കോളജില്‍ പൊറോട്ടയടിച്ച് കിടന്നിരുന്ന നുമ്മന്‍ ഇപ്പെവിടെത്തീന്ന്. ആശ്രമം വഹ കോളജീന്ന് പൊറോട്ടയടിയില്‍ ബിരുദാനന്തര ബിരുദവും ഉമി കൂടുതലുള്ള കോതമ്പു കൊണ്ടു രുജികരമാം പൊറോട്ട എന്ന പ്രോജക്റ്റും കഴിഞ്ഞ് വണ്ടി കേറുമ്പം ഓര്‍ത്തില്ല ഒന്നും. പൊറാട്ട് നാടകത്തില്‍ എന്‍റെ ഗുരു, ബോസ്, ചീഫ്, അണ്ണ ഇങ്ങനെയെല്ലാമുള്ള പകലണ്ണനെ ജീവിതത്തില്‍ ആദ്യമായും അവസാനമായും കാണുക എന്ന ലക്ഷ്യത്തിലേക്ക് ഇനി ഏതാനും വാര മാത്രം. അണ്ണന്‍റെ കേമ്മറ പേടിച്ച് ഒളിവില്‍ കവിത വായിച്ച് കഴിഞ്ഞു കൂടുകയാണ്. ആശ്രമത്തിലെ രാവുകള്‍ ഞങ്ങള്‍ക്ക് എത്രയോ നാള്‍ നിദ്രാവിഹീനങ്ങളായിരുന്നു, ഒരു മാതിരി അവളുടെ രാവുകള്ള്...തെന്നെ.

പിന്നെ രാമേന്ദ്രനെയും ആദി ഗുരു കാപ്പിലാനെയും ഫോണ്‍ വിളിക്കാന്ന് വാഗ്ദത്തം കൊടുത്തിട്ടുണ്ട്. ഹരീഷ് തൊടുപൊഴേ ഒളിച്ചിരുന്നു കാണാനും  (റീസണ്‍ കേമ്മറ പുട്ട് കുറ്റി!) ഡോക്ടറെ തപ്പി ലണ്ടനു പോകാനും രഹസ്യ അജണ്ട ഒണ്ട്. ഖത്തറ് ലോകകപ്പിനാണ് രാമേന്ദ്രനും സൂത്രനും ദര്‍ശനം അരുളാന്‍ പ്ലേന്‍.  ബ്രസീലീന്ന് തിരിച്ചെത്തിയിട്ടുള്ള ബോണ്‍സിന്‍റെ ശിഷ്യനായി പരിശീലനമുണ്ടാവും.  ബ്ലോഗീന്നു മുങ്ങി ബസില്‍ മാത്രം കേറിയിരിക്കുന്നവരെ വയറ് നെറച്ച് കള്ള് കുടിച്ചിട്ട് കോട്ടേത്ത് പോയി തെറി വിളിക്കണം. എല്ലാം സ്വപ്നം കണ്ട് ഒറങ്ങണം, പറ്റിയാല്‍ ഒരു പാടത്തിന്‍റെ കരയില്‍ തെങ്ങിന്‍ ചോട്ടില്‍ കിടന്ന്. അങ്ങനെ ഒറങ്ങീട്ടൊണ്ടോ, ഇല്ലേല്‍ ജീവിതം പാതി പോയി. ബുഹഹ..

കാണാന്‍ ഇനിയുള്ളത് വൈദ്യരെയാണ്. വൈദ്യര്‍ക്ക് ഒരിക്കലും നുമ്മനെ പിടികിട്ടാന്‍ നുമ്മന്‍ പോയി കേര്‍ട്ടൂണിസ്റ്റിനു മോഡലായിട്ടില്ല. ബ്ലോഗ് മീറ്റ് എന്ന സുന്ദര മോഹന കളബേര സ്വപ്നം നിര്‍ത്തി വെച്ചു. അനോണിയായി പിറന്ന് അനോണിയായി ബ്ലോഗി, അനോണിയായി ചാകണം, ഈ വെര്‍ജിനിറ്റിയില്‍, നിതാന്ത നീലിമയില്‍. നുമ്മന്റെ മഹാകൃതിയായ പിതാമഹം ബാക്കി ബാഗങ്ങള്‍ റെഡിയാക്കി ആശ്രമത്തില്‍ പൂശിയേക്കും. കുറെ ഓ വീ വീജയന്‍ ടൈപ്പ് സാദനങ്ങളാ, ഓര്‍മകള്‍ ഉണ്ടായിരിക്കണമല്ലോ. വായിക്കുന്നോര്‍ അങ്ങനെ ചത്ത് മലച്ച് കെടക്കണം. മ്യേഹഹ..

ആശ്രമമോഹങ്ങള്‍ നുമ്മനെ ദരിദ്രനാക്കിയിരിക്കുന്നു. ആള്‍ക്കാരുടെ സ്വപ്നങ്ങള്‍ക്ക് നൊണ ചേര്‍ത്ത് ഉപ്പുമാവാക്കിക്കൊടുക്കുന്നതിനിടയില്‍ എല്ലാം മറന്ന് പോയി; കടലും കടലാവണക്കും പോലും. മൂന്നാം റെസഷന്‍ എന്നേ തൊടങ്ങീ..

എന്നാലും വാകപ്പൂമരം ചൂടും കേട്ടപ്പോള്‍ പണ്ട ഇതെവിടെയോ കേട്ടത് ആശ്രമത്തിലല്ലേന്ന് തോന്നി, വന്നു, കണ്ടു. മേല്പത്തൂരാന്‍ കിടന്നത് കണ്ട് വാതം പിടിച്ചു. നാലു പാടും നോക്കി ഇരുന്ന് പോയി. ആശ്രമം വിശ്രമമെടുക്കാത്ത എത്രയോ കത്തിനിന്ന സൂര്യപകലുകള്‍. ചാന്ദ്രരാവുകള്‍. നല്ല ഒന്നാന്തരം അവള്‍ടെ രാവുകള്ള് തെന്നെ...

3 അഭിപ്രായ(ങ്ങള്‍):

മേല്‍പ്പത്തൂരാന്‍ said...

നാം പണ്ട് ..ആശ്രമപുനരുത്ഥാരണത്തിനായി ഒരു ഊത്സവം നടത്താന്‍ ഇവിടെ വന്നിരുന്നു...ഉത്സവത്തിനു പക്ഷേ...ഉദ്ധേശിച്ച കളക്ഷന്‍ കിട്ടിയില്ല.പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍.നമ്മള്‍ ചിട്ടി ഫണ്ടുകാരന്റെ സ്വഭാവം കൈയിലെടുത്തു.രസീത് കുറ്റിയുമായി മുങ്ങി.!!പൊങ്ങിയത് ഫേസ്ബുക്കന്നൂരില്‍. അവിടെച്ചെന്ന് കണ്ടവന്റെയെല്ലാം നെഞ്ചത്ത് മേക്കിട്ടുകയറി,തല്ലുകൊണ്ടും,കൊടുത്തും സാമന്യം ഭേദപ്പെട്ട ചട്ടമ്പിയായി,ആരുടെ മതിലേലും എന്തു തോന്ന്യാസവും എഴുതിവെക്കുന്നതു കൊണ്ട് ഫേസ്ബുക്കന്നൂക്കാര്‍ക്ക് എന്നേപ്പറ്റിനല്ല അഭിപ്രായമാ!!ഒരുനട്ടപ്പാതിരക്ക് ഫേസ്ബുക്കന്നൂരില്‍ നിന്നും തല്ലുംകൊണ്ട് തലതെറിച്ചോടിയപ്പോള്‍......ഈ ഷാപ്പന്നൂരിന്റെ ഇടവഴിയിലൂടെ ഓടേണ്ടിവന്നു.ആ നിലാവുള്ള രാത്രിയില്‍ ഷാപ്പന്നൂരെ കലുങ്കിന്റെ മണ്ടേക്കേറിയിരുന്ന് ഷാപ്പന്നൂരിന്റെ ഗതകാലസ്മരണകള്‍ അയവിറക്കി...എത്ര സുന്ദരമായ രാവുകള്‍.....ഈ ഷാപ്പന്നൂര്‍ എന്റെ സ്വന്തം ഗ്രാമം പോലെയായിരുന്നു...എന്തുകൊണ്ടാണ് ഷാപ്പന്നൂര്‍ ഹാരപ്പാനാഗരികത പോലെ തകര്‍ന്നു പോയത്..?ചിന്തിച്ചപ്പോള്‍ എനിക്കു ലജ്ജതോന്നി ..നമ്മളെല്ലാം എത്രസ്വാര്‍ത്ഥന്മാര്‍.! സ്വന്തമായി ഒരു അഭിപ്രായമില്ലാത്തവര്‍,സ്വന്തമായി ഒരു നിലപാടില്ലാത്തവര്‍..ഷക്കീലപ്പടത്തിനു സെന്‍സാറുചെയ്യുന്നതു പോലെ സെന്‍സാര്‍ചെയ്ത് അഭിപ്രായം പറയുന്നവര്‍.....ചങ്കുതുറന്ന് അഭിപ്രായം പറയാന്‍ ഭയപ്പെടുന്ന മലയാളം ബ്ലൊഗേഴ്സ്സിനെ ഒര്‍ത്ത് കലുങ്കേലിരുന്ന് തേങ്ങിക്കറഞ്ഞു...എന്റെ തേങ്ങലുകള്‍ കലുങ്കിന്റടിയില്‍ കൂടിയൊഴുകുന്ന “ബ്ലോഗിത്തോട്ടിലെ കുഞ്ഞോളങ്ങളില്‍ ‘അലിഞ്ഞളിഞ്ഞ് ‘ഇല്ലാതായി..!..ആചാര്യാ നിന്നേയും എന്നേയും താങ്ങാനുള്ള കഴിവ് ഷാപ്പന്നൂരെ ദ്രവിച്ച അങ്കത്തട്ടിനുണ്ടെന്ന് ഞാന്‍ വിശവസിക്കുന്നു...ഷാപ്പന്നൂരില്‍ പുതിയൊരങ്കം തുടങ്ങിക്കഴിഞ്ഞു. കളരി ഗുരുക്കള്‍ കാപ്പിലാന്‍ വിചാരിച്ചാലും തടയാന്‍ കഴിയില്ല.............ജയ്ഹോ...!!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വാഗ്ദാനം പാലിക്കുമോ ആചാര്യ? :)

രഘുനാഥന്‍ said...

ആചാര്യാ ..നമോവാകം..

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.