അന്തേവാസികള്‍

Friday, August 19, 2011

ഷാപ്പന്നൂരിലെ ഇടവഴികള്‍....

“ഷാപ്പന്നൂരിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ “ബൂലോകസഞ്ചാരിയായിരുന്ന മേല്‍പ്പത്തൂര്‍. കാശിയില്‍ നിന്നും എഴുതുന്ന പരമ്പര ആരംഭം



ഷാപ്പന്നൂരെ ഇടവഴികളിലൂടെ തുള്ളിത്തിരിഞ്ഞ സുവര്‍ണ്ണകാലങ്ങള്‍ !!!... ഓര്‍മ്മയുടെ പഴയ ചിതലരിച്ച താളിയോലകള്‍ക്കിടയിനിന്നും ചിതലരിക്കാത്ത ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് മണ്ണണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തുവെച്ച് വായിച്ചുനോക്കിയാല്‍.പ്രതാപംനഷ്ടപ്പെട്ട ഒരു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും ഒന്നും രണ്ടും ബ്ലോഗമഹായുദ്ധങ്ങള്‍ വിതച്ച നാശക്കെടുതിയില്‍നിന്ന് ഇന്നും കരകയറാത്ത ഷാപ്പന്നൂര്‍..!

രണ്ടാം ബ്ലോഗുമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഷാപ്പന്നൂരിന്റെ സുവര്‍ണ്ണകാലത്തേക്കുറിച്ചുള്ള ചില ഏടുകള്‍ ചികഞ്ഞെടുക്കാന്‍ കഴിയും.അവിടെ നിന്നും ലഭിച്ച ചില ഫോസ്സിലുകള്‍, തലയോട്ടികള്‍....പഴയൊരു “പിങ്ക് ജഡി“,ഷാപ്പിലുപയോഗിച്ചു എന്ന് സംശയിക്കുന്ന ഫുള്‍ബോട്ടിലുകള്‍,തോന്ന്യശ്രമാങ്കണത്തില്‍ നിന്നുലഭിച്ച പഴയ അലുമിനിയം നാണയങ്ങള്‍, മലീമസമായ ഒരു സഞ്ചി...ഇവയെല്ലാം ഇഴകീറി പരിശോധിച്ചുകൊണ്ട് രണ്ട് ബ്ലോഗ് മഹായുദ്ധങ്ങള്‍ നാശം വിതച്ച ഷാപ്പന്നുരിന്റെ ഇടവഴിയിലൂടെ ഒരു രസകരമായ യാത്ര!!!


ഷാപ്പന്നൂരിന്റെ ഇടവഴിയില്‍ കൂടി സഞ്ചരിച്ച് ബൂലോകചരിത്രത്തിലേക്ക് കടന്നുപോയ ഓരോ മഹാരഥന്മാരും ,ഷാപ്പന്നൂര്‍ കളരിയില്‍നിന്നും അങ്കംകുറിച്ച ചേകവന്മാരും പയറ്റിത്തെളിഞ്ഞപ്പോള്‍,‘കളരി ഗുരുക്കളായ “കാപ്പു ചേകവന്റെ“ ആറാം‌മാലിക്ക് ചുരികകയറ്റി കൊല്ലാന്‍ ശ്രമിച്ചു,!!നടന്നില്ല.കാപ്പുച്ചേകവന്‍ ചത്തില്ല.ഒറ്റനോട്ടത്തില്‍ ഒരു ധിക്കാരിയും,ചട്ടമ്പിയും,തോന്ന്യാസിയുമായി തോന്നുമെങ്കിലും കാപ്പുച്ചേകവന്‍ നല്ലവനായിരുന്നു.
തോന്നിയാശ്രമത്തില്‍ ഭജനമിരുന്നവര്‍,അതിനുചുറ്റും ശയനപ്രദക്ഷിണം വെച്ചു ശരീരത്തിലെ തൊലികളഞ്ഞവര്‍,ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ചെയ്യാന്‍ മറന്നുപോയി ജന്മാന്തരദോഷികളായി ബൂലോകത്തിന്റെ ഇരുളടഞ്ഞ ഇടനാഴിയില്‍,ചിത്തഭ്രമം പിടിച്ച് പിച്ചുമ്പേയും പറഞ്ഞ്,കര്യസാധനത്തിനായി തിരുവോടും എടുത്തുനടക്കുന്നത്‌ കാണാം,ഇതിനെല്ലാം കാരണം ബ്ലോഗനാര്‍ക്കാവിലമ്മയുടെ ശപമാണെന്ന് പണ്ട് തോന്ന്യാശ്രമം സന്ദര്ശിച്ച മേല്‍പ്പത്തൂര് കപടിനിരത്തി പറഞ്ഞിട്ടുണ്ട്,പക്ഷേ ചെവിക്കൊണ്ടില്ല.അതിന്റെ പരിണിതഫലം ഇന്നും ബൂലോകത്തും പരിസരപ്രദേശത്തും ജനിച്ചു വീഴുന്നവര്‍,ചട്ടുകാലനായും,ഊമയായും,ബധിരനായും,സര്‍വ്വോപരി പ്രതികരണശേഷി നഷ്ടപ്പെട്ടവരായും ജനിക്കുന്നു.


“ഷപ്പന്നൂരിന്റെ ഇടവഴിയിലൂടെ അന്തിക്കള്ളും മോന്തി കയ്യാലക്ക് വീതിയുംകൂട്ടി സഞ്ചരിച്ചിരുന്നവര്‍,ഷാപ്പിന്റെ നടത്തിപ്പുകാര്‍,അവിടുത്തെ വിളമ്പുകാര്‍,ഷപ്പിന്റെ മൊതലാളി എല്ലാം വെറും ഓര്‍മ്മകള്‍മാത്രമായി!,ചിലന്തിവലപിടിച്ച ഷാപ്പും, അതിന്റെ ചെറ്റപൊക്കി അകത്തുചെന്നാല്‍.....‘ചിതലരിച്ചു വീഴാറായ കഴുക്കോലില്‍ കാലത്തിന്റെ തിരുശേഷിപ്പായി....എല്ലാ ചരിത്ര മുഹൂര്‍ത്തത്തിനും മൂകസാക്ഷിയായിരുന്ന ഫ്യൂസ്സായിപ്പോയ ഫിലിപ്സ് ബള്‍ബ്ചിലന്തിവല പിടിച്ച് തൂങ്ങിയാടുന്നു! ഒരുകാലത്ത് ഷാപ്പന്നൂരിലെ കുടിയന്മാര്‍ കമഴ്ന്ന്കിടന്ന് വാളുവെച്ചിരുന്ന ഷാപ്പിലെ ഡെസ്ക്കിനിന്ന് ഒരു പ്ലേറ്റ് മത്തിക്കറി താങ്ങാനുള്ള ശേഷിയില്ല.കാലുകള്‍ ദ്രവിച്ചുപോയിരിക്കുന്നു.“കള്ള്നുരഞ്ഞ് പൊങ്ങിയിരുന്ന കന്നാസ്സുകള്‍ പൊട്ടിപ്പറിഞ്ഞ് മൂലക്ക് കിടക്കുന്നു,കള്ളുകുടിക്കാ‍നുപയോഗിച്ചിരുന്ന കുപ്പിഗ്ലാസ്സുകള്‍ പൊട്ടിച്ചിതറി പാചകപ്പുരയുടെ മൂലക്ക് കിടക്കുന്നു...പാചകപ്പുരയിലെ ഉറിയില്‍ തൂക്കിയിട്ടിരിക്കുന്ന ചട്ടിയില്‍ നിന്നും ഒരു എലിപുറത്തേക്ക് ചാടി അവിടെ തളംകെട്ടിനിന്നിരുന്ന നിശബ്ദതക്ക് ഭംഗംവരുത്തി,കപ്പപുഴുങ്ങാനുപയോഗിച്ചിരുന്ന പഴയ അലുമിനിയചരുവവും തെള്ളിമറിച്ചിട്ട് ചെറ്റക്കിടയിലെ...പൊനത്തില്‍കൂടി പുറത്തേക്കോടി...ഷാപ്പന്നൂരിന്റെ ചരിത്രത്തിലെ വിവാദപരമായ ആ കരിപിടിച്ച് കൊഴപറിഞ്ഞ ചീനച്ചട്ടി തുരുമ്പെടുത്തു കിടക്കുന്നു..!! മലയാള ബ്ബ്ലോഗിംങ്ങിലെ സൂര്യനസ്തമിക്കാത്ത കാപ്പിലാന്റെ സാമ്രാജ്യത്തില്‍ പവ്വര്‍കട്ട്...!!!



(തുടരും)

9 അഭിപ്രായ(ങ്ങള്‍):

ഹരീഷ് തൊടുപുഴ said...

മിസ്സ്..:(

മേല്‍പ്പത്തൂരാന്‍ said...

നമ്മളുടെ ജീവിതത്തിലെ കൈപ്പേറിയതും,ദുഃഖകരവുമായചില സംഭവങ്ങള്‍..വര്‍ഷങ്ങള്‍ക്കുശേഷം...ഓര്‍ത്ത് പൊട്ടിച്ചിരിക്കാറില്ലേ...!ഒരു തമാശയായി..!!

ഗീത said...

എന്തിനും ഒരു ആയുഷ്കാലം ഉണ്ടല്ലോ.
വേണമെങ്കിൽ ഇനിയും പുനരുദ്ധരിക്കയും ചെയ്യാം.

മേല്‍പ്പത്തൂരാന്‍ said...

പിന്നേ...!ഉണ്ടാകും...ഗംഗയിനിന്നും രണ്ടു കന്നാസ്സ് പുണ്യജലം അങ്ങോട്ട് കയറ്റി അയക്കുന്നു..പുണ്യാഹം തളിക്കാന്‍..!! അതോടെ എല്ലാത്തിനും ഒരു തീരുമാനമാകും..!:))

ajith said...

Nice imaginations

മേല്‍പ്പത്തൂരാന്‍ said...

അജിത് സാര്‍ ;This is History of "Shappannoor"..! not Imagination...:))

പ്രയാണ്‍ said...

:)

മഖ്‌ബൂല്‍ മാറഞ്ചേരി said...

മിക്കവാറും ഒരു ബ്ലോഗ മഹായുദ്ധം നടക്കും ...ഹ ഹ

മേല്‍പ്പത്തൂരാന്‍ said...

യുദ്ധങ്ങള്‍ കാപ്പിലാന് റസ്ക്കും ,ചായയുമാണത്രെ..!!:)))

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.