ജനലില്‍ കൂടി നോക്കിയാല്‍ കാണാം, മരത്തേ ചുഴറ്റി എറിയുന്നത് പോലെ കാറ്റ് മരത്തേ ചുറ്റി വരിയുകയാണ് .കഴിഞ്ഞ രണ്ട് ദിവസമായി ഒടുക്കത്തെ മഴയും ! പുറത്തേക്ക് ഇറങ്ങാന്‍ കൂടി കഴിയുന്നില്ല .പതുക്കെ പതുക്കെ പ്രകൃതി തണുപ്പിന്റെ കമ്പളത്തിലേക്ക് ഭൂമിയെ വലിച്ചു കയറ്റുകയാണ് . ഇനി കുറെ നാള്‍ കൂടി കഴിയുമ്പോള്‍ മഞ്ഞ് പെയ്യാന്‍ തുടങ്ങും .പിന്നെ ഇവിടെമാകെ മഞ്ഞ് മലകള്‍ കൊണ്ട് മൂടപ്പെടും !
മനുഷ്യര്‍ ഒരിക്കലും ഒന്നിനും തൃപ്തരാകില്ല എന്ന് ഇടയ്ക്കിടെ പ്രകൃതിയെയും മനുഷ്യരുടെ സ്വഭാവങ്ങളെയും കാണുമ്പോള്‍ തോന്നാറുണ്ട് .തണുപ്പ് കാലത്ത് എങ്ങനെയെങ്കിലും ചൂട് കാലം വന്നിരുന്നെങ്കില്‍ എന്നാശിക്കും.ചൂട് കാലം വന്നാലോ എത്രയും വേഗം തണുപ്പ് വരണം .അല്ലെങ്കില്‍ ദുബായിലെ മണല്‍പരപ്പില്‍ തഴച്ചു വളര്‍ന്ന ഞാന്‍ ഈ അമേരിക്കന്‍ മണ്ണില്‍ വീണ്ടും പുല്ലുകള്‍ വെച്ച് പിടിപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ ?ദുബായില്‍ ഉള്ള കാലത്ത് എങ്ങനെയെങ്കിലും അമേരിക്കയില്‍ വന്നാല്‍ മതിയെന്നായിരുന്നു .ഇപ്പോള്‍ അവിടേക്ക് തന്നെ തിരിച്ചു പോകണം എന്നും ആഗ്രഹം .പുവര്‍ ഫെലോ അമേരിക്ക !! ഇപ്പോള്‍ റേറ്റിങ്ങും കുറച്ചിരിക്കുന്നു .അമേരിക്കന്‍ പൌരത്വമുള്ള എനിക്കിനി പിച്ച ചട്ടിയുമെടുത്ത് ദുബായിലെക്കോ മാതൃ രാജ്യത്തെക്കോ പോകണ്ട അവസ്ഥ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു ചങ്കിടിപ്പാണ് !
സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്തു കാലത്ത് കാ പത്ത് തിന്നാം എന്ന പഴയ കഥയുടെ ആത്മ ബലത്തിലാണ് , ആറ് മാസം പച്ചക്കറി വാങ്ങാനുള്ള കാശ് കൊടുത്ത് മണ്ണും വളവും വിത്തും വാങ്ങി പച്ചക്കറി കൃഷി തുടങ്ങിയത് . വെണ്ടയും പടവലവും ചീരയും മത്തനും പയറും എന്ന് വേണ്ട ആക്രാന്തം മൂത്ത് കണ്ണില്‍ കണ്ടതെല്ലാം നട്ട് പിടിപ്പിച്ചു .കാര്യമായ ഫലങ്ങള്‍ ഉണ്ടായില്ല എന്ന് മാത്രമല്ല , കൈയില്‍ കിടന്നതും പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ ! അമേരിക്കയില്‍ വീട് വാങ്ങിയ നാള്‍ മുതല്‍ തുടങ്ങിയതാണ് പെണ്ണുംമ്പിള്ളയുടെ പരാതി " അച്ചായ നിങ്ങള്‍ക്കൊരു നാല് വിത്തെടുത്തു കൃഷി ചെയ്തൂടെ എന്ന് "!വഴക്കിനും ബഹളത്തിനുമിടയില്‍ അതിങ്ങനെയുമായി .

ഇനി ഇപ്പോള്‍ തണുപ്പുകാലം വന്നാല്‍ , ഈ കണ്ട കൃഷി എല്ലാം നശിക്കും ..കഷ്ടപ്പെട്ട് കുഴിയും തടവും എടുത്തിടങ്ങളില്‍ മഞ്ഞ് വീഴും ..സങ്കടമുണ്ട് ..പറഞ്ഞിട്ടെന്താ ..എങ്കിലും ഇപ്പോഴേ തണുപ്പ് വരേണ്ടാ എന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട് .ആരോ ഈയിടെ പറയുന്നത് കേട്ടു " അമേരിക്കയില്‍ താമസിക്കുന്ന മലയാളി യുവാക്കള്‍ കണ്‍ഫ്യൂഷനില്‍ ആണ് " പോലും ..നാട്ടിലെ ഗുണവും ഇല്ല ...അമേരിക്കന്‍ മണ്ണില്‍ ചേരാനും പറ്റുന്നില്ല ...ഈ കന്‍ഫ്യൂഷന്‍ എന്നാണാവോ ഒന്ന് തീരുക ...
പുറത്തെ കാറ്റ് ശമിച്ചു എന്ന് തോന്നുന്നു .രണ്ട് മൂന്ന് മരച്ചില്ലകള്‍ താഴെ വീണു കിടപ്പുണ്ട് .മരത്തിന്റെ ഒരു കമ്പ് കുറെ നാളായി വീടിനു മുകളിലേക്കാണ് കിടക്കുന്നത് .. ഈയിടെ ഒരുത്തനോട് ആ കമ്പ് മുറിക്കാന്‍ ചോദിച്ചപ്പോള്‍ $ 120 വേണം പോലും . തികച്ച് അരമണിക്കൂര്‍ പണിയില്ല .എന്നിട്ടും അവന് 120 തന്നെ വേണം .അവര്‍ക്ക് അമേരിക്കയിലെ മാന്ദ്യം ഈ കണക്കിന് പോയാല്‍ ബാധിക്കില്ല എന്ന് തോന്നുന്നു . നാട്ടില്‍ നിന്നും പണ്ട് തന്നെ സ്ഥലം വിട്ടത് കൊണ്ട് മരം കയറാനും പഠിച്ചില്ല .ഇനി എല്ലാം ആദ്യം മുതല്‍ പഠിക്കണം ..ഈ മാന്ദ്യകാലത്ത് പിടിച്ച് നില്‍ക്കണ്ടേ ??

6 അഭിപ്രായ(ങ്ങള്‍):
അവിടം അപ്പം അത്ര വലിയ സ്വര്‍ഗ്ഗം ഒന്നും അല്ല അല്ലെ..!
ഇങ്ങനത്തെ പണിക്കൊക്കെ ഇവിടേം കൊടുക്കണം കൂലി അതുപോലെ. അവിടെ ഡോളറൂം ഇവിടെ ഇൻഡ്യൻ റുപ്പിയുമാണെന്നേയുള്ളൂ. ആകെയുള്ള ഒരേയൊരു തെങ്ങിൽ കയറുന്നതിന് 50 രൂഭാ വേണം പോലും.
പിന്നെ കാപ്പൂ, ആ കുളത്തിന്റെ കരയിലിരുന്ന് മീൻ പിടിക്കുവാണോ? ഉറങ്ങിപ്പോവരുതേ പണ്ടത്തെപ്പോലെ :)
അവിടെ അവരു ചോദിക്കുന്നത്രയും കൊടുത്താലും കാര്യം നടക്കുമല്ലൊ..
ഇവിടെ അതു പറ്റില്ല. തെക്കേലും വടക്കേലും നോക്കി നിൽക്കുന്ന അയൽക്കാർക്കും കൂടി കൊടുക്കണം ‘നോക്കുകൂലി’..!!
അമേരിക്കയില്‍ വന്ന് തെങ്ങ് കേറിയാലോന്ന് ഒരാലോചന...!!
yadarthyangal aarum manassilakkunnilla........ aashamsakal........
സഖാവേ .............
Post a Comment