അഴിമതിക്കെതിരെ, അഴിമതി വീരന്‍ ബാബാ രാംദേവ് എന്ന മരുന്ന് മാഫിയാ തലവന്‍, ഇന്ന് കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിരാഹാരം എന്ന ഗാന്ധി മാര്‍ഗ സമരമുറ ആരംഭിച്ചു .ഗാന്ധിജിയുടെയും നിരാഹാഹര സമരത്തിന്റെയും കൂടി മൂല്യം നഷ്ടപ്പെടുത്തുവാന്‍ ഇത്തരം
അഭിനവ ഗാന്ധിമാര്‍ക്ക് കഴിയുന്നു എന്നതാണ് ഇന്ത്യയുടെ ശാപം !.ഇതിനു ചൂട്ടും വെളിച്ചവും കാണിക്കുവാന്‍
ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നു എന്നതാണ് ഏറ്റവും വലിയ തമാശ .
അല്ലെങ്കില്‍ തന്നെ ഗാന്ധിസം എന്ന ലളിത ജീവിത ആദര്‍ശം സമൂഹത്തിലെ എല്ലാവരും സ്വാതന്ത്ര്യ ലബ്ധിയോടു കൂടി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എന്നേ അറബിക്കടലില്‍ കളഞ്ഞു
എന്നതാണ് സത്യം .അണ്ണാ ഹസാരെയേ അഭിനവ ഗാന്ധിയായി എല്ലാവരും ഉയര്‍ത്തി കാണിച്ചു എങ്കിലും അതും ഒരു പൊയ്മുഖമായിരുന്നു
എന്ന് വളരെവേഗം ജനങ്ങള്‍ക്ക് മനസിലായി . എല്ലാം ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നതിനുള്ള ഓരോരോ തന്ത്രങ്ങള്‍ മാത്രം .
സാംസ്കാരിക തലത്തിലെ ഉന്നതര്‍ പലപ്പോഴും കഷ്ടപ്പെടുന്ന ജനങ്ങളെ ഓര്‍ത്ത് പൊതുവേദിയില്‍ കരയുന്നതും മൂക്ക് ചീറ്റുന്നതും കാണാം .ഇവരുടെ സ്വകാര്യ ജീവിതങ്ങളിലെ സുഖ സൌകര്യങ്ങള്‍ ഒരല്പം പോലും നഷ്ടപ്പെടുവാന്‍ ഇവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം .രാഷ്ട്രീയ , മത നേതാക്കള്‍ ,സിനിമകളില്‍ അഴിമതിക്കെതിരെയും കഷ്ടപ്പെടുന്നവരെ ഓര്‍ത്തും മൂക്ക് ചീറ്റുകയും വാളെടുക്കുകയും ചെയ്യുന്ന നായിക നായകന്മാര്‍ , മറ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവരും സുഖലോലുപന്മാര്‍ തന്നെയാണ് .ഇവരൊക്കെ പൊതുവേദികളില്‍ കാണിക്കുന്നതെല്ലാം ഓരോരോ നാടകങ്ങള്‍ മാത്രമാണ് എന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ? ഇവര്‍ക്ക് വേണ്ടി ജീവന്‍ കളയുവാന്‍ പോലും ആരാധകര്‍ ഉണ്ടെന്ന് നമ്മള്‍ മനസിലാക്കണം .
ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ ഒരു നേരം ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം നമുക്കുമില്ലേ ?ഇവിടെയാണ് പ്രതികരണ ശേഷി നഷ്ടപ്പെടാത്ത , അഭിനവ സാംസ്കാരിക നായകന്മാരായി നാളെ അറിയപ്പെടുന്ന, ബ്ലോഗര്‍മാരുടെ പ്രസക്തി .ബ്ലോഗര്‍മാര്‍ മറ്റുള്ള നേതാക്കള്‍ക്ക് മാതൃകയായി ലളിത ജീവിതം നയിക്കണം .വിലകൂടിയ കാറുകള്‍ സ്വന്തമായിട്ടുള്ളവര്‍ അത് വിറ്റ് ബൈക്കോ സൈക്കിളോ വാങ്ങണം .വസ്ത്രം ഖദര്‍ ആയിരുന്നാല്‍ ഏറെ നന്ന് ! വീടുകളിലെയും ഓഫിസുകളിലെയും എ സി പരമാവധി ഒഴിവാക്കണം .ഭക്ഷണം മൂന്നോ നാലോ നേരം എന്നുള്ളത് ഒരു തവണയാക്കണം. ഓരോ ബ്ലോഗര്‍മാരും ഓരോ മാതൃക സന്യാസിവര്യന്മാര്‍ ആകുന്ന ഒരു കാലം !! അതാണ് നമ്മുടെ സ്വപ്നം .നാളത്തെ നേതാക്കള്‍ ബ്ലോഗര്‍മാരെ കണ്ടു പഠിക്കട്ടെ ...

ആശംസകള്‍ !

6 അഭിപ്രായ(ങ്ങള്‍):
നമ്മളെ പഠിപ്പിച്ച ചരിത്രത്തിന്റെ കുഴപ്പാണ് കാപ്പിത്സ്. ഗാന്ധി നടത്തിയ സത്യഗ്രഹങ്ങളില്‍ ചെലവിട്ട വമ്പന്‍ കണക്കുകളും ബിര്‍ള എന്ന പണക്കാരന്‍ ഉപ്പ് സത്യാഗ്രഹം ഉള്‍പ്പെടെയുള്ളവ സ്പോണ്‍സര്‍ ചെയ്തവയും ഒന്നും നാം കാണില്ല. ഉപ്പ് സത്യാഗ്രഹത്തിന് മാത്രം എത്ര ലക്ഷമായിരിക്കാം അന്ന് ചെലവായിരിക്കുക?
കാപ്പിത്സ് ഇവിടെ പറയുന്നു ഗാന്ധിസം എന്ന ലളിത ജീവിതം... സരോജിനി നായിഡു പറഞ്ഞത് ഗാന്ധിയെ ലളിത ജീവിതമാക്കി ഇരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ്സ് ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നു എന്നാണ്!!
ഗാന്ധിയുടെ കാലത്ത് ഓരോ കോണ്‍ഗ്രസ്സ് വാര്‍ഷിക സമ്മേളനങ്ങള്‍ നടന്നപ്പോഴും മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ചായ്യിരുന്നു നടത്തിയിരുന്നത്. ഇന്നും...
അങ്ങിനെ നോക്കുമ്പോള്‍ കാപ്പിത്സ് ഉള്‍പ്പെടെയുള്ള അഭിനവ ഗാന്ധി സ്നേഹികളാണ് യഥാര്‍ത്ഥ ഗാന്ധിയെയും അദ്ദേഹത്തിന്റെ സമരങ്ങളെയും കുറിച്ച് കൂടുതല്‍ “സത്യങ്ങള്‍” പഠിക്കേണ്ടിയിരിക്കുന്നത്...
കോണ്‍ഗ്രസ്സിന് ഇപ്പോഴാണ് ഈ രാംദേവിനെ പിടിക്കാതയത്, അഴിമതിക്കാരുടെ പണം സ്വീകരിച്ചവനെന്ന ബോധമുണ്ടായത്.. ഈ കക്ഷിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഈ പറയുന്നവര്‍ എവിടെയായിരുന്നു ആവോ?
deyavayi manojinte commentinu relpy tharika....!!!!!!!!!!
എനിക്ക് മൂന്നു നേരം ഭക്ഷണം കഴിക്കണം,ബാക്കി എല്ലാം സമ്മതിച്ചിരിക്കുന്നു.
ഈ വലിയ ഇറ്റാലിക് ഫോണ്ട് എന്നേപ്പോലുള്ള വയസ്സന്മാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ശ്രദ്ധിക്കണം..
ഗാന്ധിജിയെക്കുറിച്ച് മനോജ് പ്രകടിപ്പിച്ച അഭിപ്രായം വളരെ ശരി തന്നെ. ഇതുകൊണ്ടു പക്ഷേ, ഇപ്പറഞ്ഞ സ്വാമി മാന്യനാകുന്നില്ല.
righto!
Post a Comment