ബൂലോകം ഭരിക്കുവാന്‍ വളരെ നേരിയ ഭൂരിപക്ഷത്തില്‍ കാപ്പിലാന്‍ ഐക്യ മുന്നണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നിങ്ങള്‍ വിജയിപ്പിച്ചു എങ്കിലും കാര്യമായ ചലനങ്ങള്‍ ,വികസനം , കരുതല്‍ എന്നിവ നടത്തുവാന്‍ കഴിഞ്ഞില്ല എന്ന് വ്യസനത്തോടെ എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഞാന്‍ എന്ന ആശ്രമാധിപതി സമ്മതിക്കുന്നു . ഭരണത്തില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുകയായിരുന്നു എങ്കിലും എന്റെ കണ്ണുകള്‍ കൂടുതല്‍ ശ്രദ്ധയോട് കൂടി തന്നെ നിങ്ങളില്‍ പതിയുന്നുണ്ടായിരുന്നു എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം .ഇനിയും ആശ്രമം വരുന്ന നൂറു ദിവസം വികസനം , കരുതല്‍ എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോട് കൂടി മുന്നോട്ട് പോകുവാനാണ് ശ്രമിക്കുന്നത് .എന്തെല്ലാമാണ് ആ കര്‍മ്മ പരിപാടികള്‍ എന്ന് താഴെ വളരെ വിശദമായി വിവരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .
അഴിമതി രഹിതമായ ഒരു ഭരണമാണ് എന്റെ മുന്നില്‍ ഉള്ളില്‍ ലക്‌ഷ്യം .പോസ്റ്റുകള്‍ കോപ്പി ചെയ്യുന്നതും പേസ്റ്റ് ചെയ്യുന്നതും ബൂലോകത്ത് നിന്നും കര്‍ശനമായി നിരോധിക്കും .കോപ്പി പേസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍മാരെ ബൂലോക നാട്ടുകൂട്ടത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും അവര്‍ക്ക് ബൂലോക നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും ചെയ്യും . മുഖ പക്ഷമില്ലാതെയുള്ള ഒരു തീര്‍പ്പ് നിങ്ങള്ക്ക് പ്രതീക്ഷിക്കാം .
ഭരണം തികച്ചും സുതാര്യമായിരിക്കും . ബ്ലോഗര്‍മാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും അത് ബൂലോക വെബ് സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുകയും ചെയ്യും . ബ്ലോഗര്മാര്‍ക്കോ കുടുംബങ്ങള്‍ക്കോ ഉള്ള അനധികൃതമായ സ്വത്തുക്കള്‍ ഗൂഗിളിലേക്ക് കണ്ടു കെട്ടുവാന്‍ നിയമം കൊണ്ടുവരും .ബ്ലോഗര്‍മാര്‍ പോസ്റ്റുകള്‍ എഴുതുന്ന സമയത്ത് വെബ് ക്യാമറകള്‍ വഴി മറ്റുള്ള ബ്ലോഗര്‍മാര്‍ക്കും തത്സമയം കാണുവാന്‍ ഉള്ള സൌകര്യങ്ങള്‍ ഒരുക്കും .കഴിഞ്ഞ എന്റെ ഭരണകാലത്ത് ഞാന്‍ ബ്ലോഗ് എഴുതുന്ന സമയം മറ്റുള്ളവരും എന്നെ കാണുവാന്‍ ഉള്ള സംവിധാനം ഒരുക്കിയിരുന്നു .എന്നാല്‍ ഇനി മുതല്‍ ആ സംവിധാനം മറ്റുള്ള ബ്ലോഗര്മാരിലെക്കും വ്യാപിപ്പിക്കുവാനുള്ള നടപടികള്‍ ഒരുക്കും .
കമെന്റുകള്‍ കുറഞ്ഞ ബ്ലോഗുകള്‍ , പൊതുവായി അറിയപ്പെടാത്ത ബ്ലോഗുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും കമെന്റുകള്‍ കുറഞ്ഞ ബ്ലോഗില്‍ കമെന്റുകള്‍ നല്‍കുവാന്‍ ബ്ലോഗര്‍മാരെ നിയമിക്കുകയും ചെയ്യും .സ്ത്രീ ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ അനുയായികള്‍ ,കമെന്റുകള്‍ എന്നിവ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും .സ്ത്രീ പുരുഷ അനുപാതം ബ്ലോഗില്‍ നില നിര്‍ത്തുവാന്‍ പരമാവധി ശ്രമിക്കും .
ആശ്രമത്തിലേക്ക് സ്ത്രീകളുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കും .ഐസ് ക്രീം കടകള്‍ ആശ്രമത്തിന്റെ മുന്നില്‍ നിന്നും നീക്കം ചെയ്യുകയും പകരം കൂടുതല്‍ ആരാമങ്ങള്‍ ആശ്രമത്തിന് മുന്‍പാകെ വെച്ച് പിടിപ്പിച്ചു ആശ്രമത്തിന് മോടി കൂട്ടുന്നതിനുള്ള ശ്രമം ആരംഭിക്കും .ബ്ലോഗ് പ്രണയിതാക്കള്‍ക്ക് ആശ്രമത്തിന്റെ ആരാമത്തില്‍ നീരാടുന്നതിനുള്ള നീന്തല്‍ കുളം നിര്‍മ്മിക്കും .
ഓരോ ജില്ലയിലും ഓരോ ബ്ലോഗ് മീറ്റ് എന്ന നമ്മുടെ പ്രഖ്യാപിത ലക്‌ഷ്യം ഈ നൂറു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കും .ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിച്ച പുസ്തകങ്ങള്‍ വിദേശ വായനക്കാരെ കണ്ടെത്തി ചുരുങ്ങിയ വിലക്ക് കൂടുതല്‍ വിറ്റഴിക്കുവാന്‍ ശ്രമിക്കും . ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിച്ച മികച്ച പുസ്തകം കണ്ടെത്തി ഈ വര്‍ഷമെങ്കിലും ഒരു ബുക്കര്‍ സമ്മാനം ബ്ലോഗില്‍ കൊണ്ടുവരാന്‍ ശ്രമിക്കും .
കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കി മുടങ്ങി കിടക്കുന്ന ബ്ലോഗ് പത്രങ്ങളെ പുനര്ജീവിപ്പിക്കുവാന്‍ ശ്രമിക്കും .യാതൊരു തരത്തിലും വിവാദങ്ങളെ അമര്‍ച്ച ചെയ്യുന്ന പരാമര്‍ശങ്ങലോ വാക്കുകളോ ആശ്രമത്തില്‍ നിന്നും ഉണ്ടാകാതിരിക്കുവാന്‍ പരമാവധി ശ്രമിക്കും .
ഭാവനാ ദരിദ്രമായ ബ്ലോഗര്‍മാര്‍ക്ക് ഉത്തേജനങ്ങള്‍ ലഭ്യമാകുന്നതിനുള്ള സംവിധാനം ഒരുക്കും .വേണ്ടി വന്നാല്‍ അവരെ വിദേശങ്ങളില്‍ അയച്ച് ചികിത്സ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം ആശ്രമം നല്‍കും .
ഓണത്തിന് മലയാള ബ്ലോഗര്‍മാര്‍ക്കുള്ള സമ്മാനമായി ഒരു രൂപക്ക് നില്പന്‍ അടിച്ചു പോകാനുള്ള സൌകര്യങ്ങള്‍ ആശ്രമത്തില്‍ നിന്നും ഉണ്ടാകും . ഇതിനായി കൂടുതല്‍ തുക ആശ്രമത്തിലേക്ക് നല്‍കുവാന്‍ ഗൂഗിളില്‍ സമ്മര്‍ദ്ദം ചെലുത്തും .
ഇത്രയുമായാല്‍ ഏകദേശം സമത്വ സുന്ദര കോമള ബൂലോകം നമുക്ക് സ്വപനം കാണാന്‍ കഴിയും എന്നാണ് ആശ്രമാധിപന്‍ എന്ന നിലയില്‍ എന്റെ കാഴ്ചപ്പാട് .അതിനു ഭഗവാന്‍ സഹായിക്കട്ടെ .
ജയഹോ

0 അഭിപ്രായ(ങ്ങള്‍):
Post a Comment