അന്തേവാസികള്‍

Thursday, December 23, 2010

മാന്യ മഹാ ജനങ്ങളേ

ബൂലോക ചരിത്രത്തില്‍ ഇത്രയധികം ആവേശോജ്വജ്വജ്വാലമായ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോ എന്ന്‌ സംശയമാണ് .ആദ്യ പകുതിയില്‍ അമേരിക്കയില്‍ മഞ്ഞ് വീഴുമ്പോള്‍ ആളുകള്‍ ചുരുങ്ങുന്നത് പോലെ തണുത്ത് വിറച്ചു കിടന്ന വോട്ടിംഗ് രണ്ടാം പാദത്തില്‍ അന്ത്യത്തില്‍ രണ്ട് വോട്ട് കുറഞ്ഞ് കാട്ട് തീപിടിക്കുന്നത് പോലെയുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത് .

ആരാണ് ആരാണ് ആരാണ് ഈ വര്‍ഷത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ ബ്ലോഗര്‍ ??

ആരാണ് ആരാണ് തിരോന്തരത്തെ വര്‍ണ്ണാഭമായ ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡ്‌ നൈറ്റില്‍ പതിനായിരത്തി ഒന്ന് രൂപയുടെ അവാര്‍ഡ്‌ വാങ്ങുന്നത് ??

എന്ന്‌ ഇതുവരെയും പറയാറായിട്ടില്ല ..ഒരോ നിമിക്ഷവും എനിക്കും വോട്ട് ചെയ്യണം എനിക്കും വോട്ട് ചെയ്യണം എന്ന അഭ്യര്‍ഥനമായി കമെന്റ് രൂപത്തിലും മെയില്‍ രൂപത്തിലും ബൂലോകത്തിന്റെ പടിവാതില്‍ക്കല്‍ പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ചു കൊണ്ട്‌ തിക്കും തിരക്കും കൂട്ടുന്ന ഒരു വലിയ ജനാവലിയെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്‌ .. മഞ്ഞോ മഴയോ കൊടുംകാറ്റോ , ഉള്ളിക്ക് വിലകൂടിയതോ അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ട ലീഡറുടെ ദേഹവിയോഗമോ വോട്ട് ചെയ്യാന്‍ വരുന്നവരെ തെല്ലും അലട്ടുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ .അവസാനമായി റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ നോമിനേഷന്‍ കിട്ടിയ മുപ്പത്തി അഞ്ച് പേരും കട്ടക്ക് കട്ടക്ക് നിന്ന് പൊരുതുകയാണ് .ആരാണ് ജയാളി അല്ലെങ്കില്‍ ലീഡ് ചെയ്യുന്നത് എന്ന്‌ എനിക്ക് പറയുവാന്‍ സാധിക്കുന്നില്ല . ഒരോ നിമിക്ഷവും മാറി മറിഞ്ഞ് വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത് .

തിരുവനന്തപുരത്ത് നടക്കുന്ന ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡ്‌ നൈറ്റിന് ചുക്കാന്‍ പിടിക്കുവാന്‍ ലണ്ടനിലെ പ്രശസ്ത മനോരോഗ ചികിത്സകനും ബൂലോകം ഓണ്‍ലൈന്‍ രക്ഷാധികാരിയുമായ ഡോക്ടര്‍ മോഹന്‍ ജോര്‍ജ് ഹീത്രൂ വിമാനത്താവളത്തിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായിട്ടാണ് ലണ്ടനില്‍ നിന്നും അറിയുവാന്‍ കഴിയുന്നത്‌ . കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന ബൂലോകം ഓണ്‍ലൈന്‍ മീറ്റിനേക്കാള്‍ ഗംഭീരമായിരിക്കും ഇത്തവണ എന്ന്‌ അല്‍പനേരം മുന്‍പേ അദ്ദേഹം ഫോണ്‍ സന്ദേശത്തില്‍ പറയുകയുണ്ടായി .ബൂലോകം ഓണ്‍ലൈന്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഡോക്ടര്‍ ജെയിംസ്‌ ബ്രൈറ്റും അതീവ സന്തോഷവാനായി കാണപ്പെട്ടു . ഡോക്ടര്‍ ജയിംസിന് വളരെ വിശാലമായ ഒരു കാഴ്ചപ്പാടാണ് ഈ പത്രത്തില്‍ കൂടി കാണുന്നത് . ബ്ലോഗ്‌ സമൂഹം ആകമാനം ഉടച്ചു വാര്‍ക്കുവാനും ഒരു പുതിയ ബ്ലോഗ്‌ സമൂഹത്തെ നിര്‍മ്മിക്കുവാനുമുള്ള ചില പ്രക്രിയകള്‍ ആരംഭിക്കുവാന്‍ തുടങ്ങുന്നതായി സംസാര വേളയില്‍ അദ്ദേഹം പറയുകയുണ്ടായി .അതിന് അദ്ദേഹത്തിന് കൂട്ടായി യുവത്വത്തിന്റെ പ്രതീകവും യുവജനങ്ങളുടെ ആശയും ആവേശവുമായി സുനില്‍ പണിക്കര്‍ , ജിക്കു വര്‍ഗീസ്‌ , സ്ജീം തട്ടത്തു മല എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ട് . രണ്ടായിരത്തി പത്തിനേക്കാള്‍ വളരെ ശക്തമായ ഒരു കാല്‍വെയ്പ്പോട് കൂടി അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍ ജെയിംസ്‌ പറയുകയുണ്ടായി .

ബൂലോകം ഓണ്‍ലൈന്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ്‌ കൊടുക്കാന്‍ പോകുന്നു എന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുകളുമായി വന്നവരെ പിന്നീട് മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല എന്നൊരു ആക്ഷേപം പറഞ്ഞു കേള്‍ക്കുന്നു എങ്കിലും ആ വാര്‍ത്തയില്‍ തീരെ കഴമ്പില്ല എന്നാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത് . അതി കഠിനമായ ശീതക്കാറ്റും മഞ്ഞ് വീഴ്ചയും കാരണം ചുരുങ്ങി മൂലയില്‍ കിടപ്പുണ്ട് എന്നും അടുത്ത ഉഷ്ണക്കാറ്റ് വീശുമ്പോള്‍ പൂര്‍വ്വാധികം ശക്തിയായി വരും എന്നും ബൂലോകം ഓണ്‍ലൈന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട് .
ഇരുപത്തി അഞ്ചാം തീയതി വൈകുന്നേരം വരെ നീണ്ട് നില്‍ക്കുന്ന സൂപ്പര്‍ ബ്ലോഗര്‍ 2010 വോട്ടിങ്ങില്‍ ഇനിയും വോട്ട് ചെയ്യുവാന്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ സമയം കളയാതെ വേഗം തന്നെ ചെയ്യേണ്ടതാണ് . നിങ്ങളാണ് വിജയികളെ നിശ്ചയിക്കുന്നത് . ഇനിയും വോട്ടുകള്‍ ചെയ്യുവാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു തരും എന്ന്‌ സംഘാടകര്‍ അറിയിക്കുന്നു . വോട്ടുകള്‍ തക്കത്തില്‍ നല്ലരീതിയില്‍ ഉപയോഗിക്കുക . വീണ്ടും ഇങ്ങനെ ഒരു ചാന്‍സ് നിങ്ങളെ തേടിയെത്തിയില്ല എങ്കില്‍ നിങ്ങള്‍ വിഷമിക്കരുത് .. മാന്യ മഹാ ജനങ്ങളേ വേഗം വേഗം നിങ്ങളുടെ വോട്ടുകള്‍ ചെയ്യുക .

പോളിംഗ് ബൂത്തിലേക്കുള്ള വഴി

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.