അന്തേവാസികള്‍

Monday, November 15, 2010

കെ.വി തോമസിന്റെ ജലമെടുക്കണം

കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ലക്ഷക്കണക്കിന്‌ പിഞ്ചു കുട്ടികളെയും ഇനിയും ജനിക്കാനിരിക്കുന്നവരെയും കൊന്നൊടുക്കുന്ന എന്ടോസള്‍ഫാന്‍ കീടനാശിനിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വിജയമല്യക്ക്‌ ഹോശന്ന പാടുന്ന കേന്ദ്ര മന്ത്രി കെ.വി തോമസിന്റെ ജലമെടുക്കുകയും പടം ഭിത്തിയില്‍ ഒട്ടിക്കുകയും വേണം . കാസര്‍കോട്ടെ ചില ജില്ലകളില്‍ കണ്ടു വരുന്ന രോഗങ്ങള്‍ക്ക് കശുവണ്ടിയില്‍ അടിച്ച എന്ടോസല്ഫാനുമായി ബന്ധമില്ല എന്ന മന്ത്രി മുഖ്യന്റെ പ്രസ്താവന എന്ത് വിവരക്കേടിന്റെ പ്രതിഫലനമാണ് എന്നാണ് എനിക്ക് ചോദിക്കുവാനുള്ളത് .

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലത് ഇടത് പക്ഷങ്ങളുടെ നല്ലൊരു തുറുപ്പ് ചീട്ടാണ്‌ കാസര്‍കോട് ദുരന്തം . ഭോപ്പാല്‍ ദുരന്തത്തേക്കാള്‍ ഭീകരത രണ്ട് കൂട്ടരും കൂടി ശ്രമിച്ചാല്‍ ഈ ദുരന്തത്തിനു നല്‍കാവുന്നതേ ഉള്ളു .അത് മുന്നില്‍ കണ്ടുകൊണ്ടാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി പി .കെ ശ്രീമതി എന്‍ഡോസള്‍ഫാന്‍ ഇരകളെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന പ്രസ്താവനയും ,കെ.വി തോമസിന്റെ പ്രസ്താവന തിരുത്തണം എന്ന എം.എം ഹസന്റെ പ്രസ്താവനയും .രണ്ടും ഒരേ സമയം ചേര്‍ത്തു വായിക്കേണ്ടത് ആവശ്യമാണ്‌ .

ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ കഷി വ്യത്യാസങ്ങള്‍ നോക്കാതെ സഹായങ്ങള്‍ എത്തിക്കേണ്ടത്‌ ആവശ്യമാണ്‌ .അവിടെ പരസ്പര ചെളി വാരിയെറിയല് അല്ല ആവശ്യം .

നിരോധിക്കപ്പെട്ട കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍ എന്ന അറിയിപ്പ് ഉണ്ടായിട്ടും അതെങ്ങനെ ഇന്ത്യയില്‍ എത്തിയെന്ന് കണ്ടെത്തണം .തമിഴ് നാട്ടില്‍ നിന്നാണ് എന്‍ഡോ കേരളത്തില്‍ വരുന്നത് എന്ന് പറയുന്നു .തമിഴ്നാട് ഇന്ത്യയുടെ ഭാഗമല്ലേ ? ദുരന്തത്തില്‍ അകപ്പെട്ടവരെ സംരക്ഷിക്കുവാന്‍ അവരെ സഹായിക്കുവാന്‍ കഴിവതും ഏക മനസോടെ എല്ലാവരും ചെയ്യണം .

കേരളത്തിലെ എല്ലാ പാര്‍ട്ടികളും സാംസ്കാരിക നായകരും എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണം എന്ന് ഏക സ്വരത്തില്‍ ആവശ്യപ്പെടുമ്പോള്‍ അതിന്റെ തീരുമാനങ്ങള്‍ എത്രയും വേഗം കേന്ദ്ര ഗവണ്മെന്റ് എടുക്കേണ്ടത് ആവശ്യമാണ്‌ .വിഷകാരിയായ കീടനാശിനിയാണ് എന്‍ഡോ സള്‍ഫാന്‍ എന്നറിഞ്ഞിട്ടു കൂടി അത് ഭാരതത്തില്‍ ഇറക്കാന്‍ അനുമതി നല്‍കിയവരെ കണ്ടു പിടിച്ചു പരമാവധി ശിക്ഷ കൊടുക്കാന്‍ ശ്രമിക്കണം .

അതോ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് കുത്താന്‍ വേണ്ടി മാത്രമുള്ള കീടങ്ങള്‍ മാത്രമാണോ ഭാരതത്തിലെ ജനങ്ങള്‍ ? അങ്ങനെയെങ്കില്‍ ആ കീടങ്ങളെ നശിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്‌ .

ശരത് കാലത്തിന്റെ മാസ്മരികത

മാനം നിറഞ്ഞു .മനസും !
എത്ര സൗന്ദര്യമാണ് ഈ പ്രദേശമിപ്പോള്‍! എന്‍റെ വാക്കുകള്‍ക്കോ വര്‍ണ്ണനകള്‍ക്കോ അപ്രാപ്യമായ എന്തോ ഒരു അനുഭൂതിയാണ് ഈ ഇലപൊഴിയുന്ന ശരത് കാലം എന്നില്‍ നിറയ്ക്കുന്നത് .പൊടുന്നനെ ഒരു കരി മേഘമായി വന്ന് പിന്നെ എങ്ങോട്ടോ പറന്നു പോകുന്ന ചെറിയ കിളികള്‍ ! മടക്കയാത്ര ആരംഭിച്ച ദേശാടന കിളികള്‍ !! തടാകക്കരയില്‍ കൂട്ടമായി എത്തുന്ന പാത്തകള്‍ !! ചിത്ര ശലഭങ്ങള്‍ ! ഇടയ്ക്കിടെ വളരെ മനോഹരമായി തീരുന്ന മേഘ ശകലങ്ങള്‍ .മേഘ കൂട്ടങ്ങള്‍ . എല്ലാം വളരെ മനോഹരങ്ങളായ കാഴ്ചകള്‍ .
എന്‍ഡോസള്‍ഫാന്റെ ഭീകര വികൃത രൂപങ്ങള്‍ ,വാര്‍ത്തകള്‍ നാട്ടില്‍ നിന്നും എത്തുമ്പോഴാണ് ഈ ദേശത്തിന്റെ സൗന്ദര്യം എനിക്ക് കൂടുതല്‍ അനുഭവപ്പെടുന്നത് .ഇവിടുത്തെ മനുഷ്യരും പ്രകൃതിക്കൊത്ത് മാറുകയാണ് .അവന്റെ രൂപവും ഭാവവും ഒരോ കാലത്തിനും അനുസരിച്ച് മാറി കൊണ്ടേ ഇരിക്കുന്നു .ഇന്നലെ വരെ തുണിയില്ലാതെ തെരുവില്‍ നടന്നവര്‍ ഇന്ന് കനത്ത കോട്ടുകള്‍ക്കുള്ളില്‍ അഭയം തേടുകയാണ് .

തെരുവുകളില്‍ ഇലകള്‍ പൊഴിഞ്ഞു കിടക്കുന്നു .മരങ്ങള്‍ കനത്ത ദുഖത്തിന്റെ കദനം പൊഴിച്ചുകൊണ്ടേ ഇരിക്കുന്നു .കാലത്തിനൊത്തു നിറം മങ്ങി മാറുന്ന മരങ്ങള്‍ പോലും വരാന്‍ പോകുന്ന കടുത്ത മഞ്ഞ് കാലത്തിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് .മഞ്ഞ് വീണില്ലെങ്കില്‍ പിന്നെ ഇവിടമാകമാനം സങ്കട കടലായി മാറും.ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചക്കാലത്തെക്ക് ഇവിടെ മാന്‍ വേട്ടയാടല്‍ അനുവദനീയമാണ് .മാനിനെ വേട്ടയാടിയതിന് ജയിലില്‍ പോയ സല്‍മാന്‍ ഖാനെ ഞാനീ സമയം ഓര്‍ക്കുന്നു ! ഇന്നലെ ഫ്രീ വേ യില്‍ കൂടി കാറില്‍ യാത്ര ചെയ്യുമ്പോള്‍ പൊടുന്നനെ ഒരു മാന്‍ മുന്നില്‍ എടുത്ത് ചാടി കൂളായി റോഡിന്റെ അപ്പുറം കടന്ന് പോയി . ഒന്ന് ബ്രേക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരു മരണം കൂടി നടക്കുമായിരുന്നു . മാന്‍ ചത്തു പോകുന്നതില്‍ അല്ല എനിക്ക് കൂടുതല്‍ സങ്കടം .മാന്‍ വന്നിടിച്ചു കഴിഞ്ഞാല്‍ വണ്ടിയുടെ പണി അതോടെ തീരും .പിന്നെ ഇന്‍ഷുറന്‍സ് .കുന്തം .കുടച്ചക്രം .

(ഇത്തവണ മാനുകള്‍ ധാരാളം പെറ്റു പെരുകി എന്നാണ് അറിയാന്‍ കഴിയുന്നത്‌ .കുറെ മാനിനെ പിടിച്ചാലും കുഴപ്പമില്ല ).

ഇവിടുത്തെ വിളവെടുപ്പുകള്‍ ഏകദേശം കഴിഞ്ഞിരിക്കുന്നു . ഇത്തവണ കുറെയധികം വിളകള്‍ കിട്ടി . ആപ്പിളും മുന്തിരി കുലകളും ബെറികളും ഇനി അടുത്ത വര്‍ഷത്തേക്ക് യാത്രയായി . എന്‍റെ ചെടി ചട്ടികളിലും കുറെയധികം ഇനങ്ങളില്‍ ഉള്ള തക്കാളികളും മുളകുകളും വളര്‍ന്ന് നില്‍ക്കുന്നു .മുളകുകള്‍ ചുവന്ന് തുടങ്ങി എങ്കിലും ഈ തണുപ്പ് കാലത്ത് അവയ്ക്ക് ഇനി പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ല .ഏകദേശം രണ്ട് കിലോ മുളക് പൊടി ഉണ്ടാക്കുവാനുള്ള മുളകുകള്‍ ഇപ്പോഴും ചുവന്ന് നില്‍ക്കുന്നു . ഇനി അടുത്ത വര്‍ഷം ചോളം കുറെ കൃഷി ചെയ്തു നോക്കണം . യാതൊരു വിധ കീടനാശിനികളും കൂടാതെയാണ് ഞങ്ങള്‍ കൃഷി ചെയ്യുന്നത് .എന്നിട്ടും ഞങ്ങള്‍ക്ക് നല്ല വിളകള്‍ കിട്ടുന്നു .അത്യാവശം കൃഷി ചെയ്യുവാനുള്ള ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്ന ഞങ്ങള്‍ കേരളീയ തനിമ മറന്നു പോകാതിരിക്കുവാനാണ് ഇതെല്ലാം ചെയ്യുന്നത് .അമേരിക്കയിലും കൃഷി ചെയ്യുവാനും വിളകള്‍ എടുക്കുവാനും ലഭിച്ച ഭാഗ്യം തീര്‍ച്ചയായും ദൈവ കൃപ തന്നെയാണ് .

പ്രകൃതി നമുക്ക് വേണ്ടത് എല്ലാം തരുന്നുണ്ട് .മഞ്ഞും മഴയും വെയിലും കുളിരും എല്ലാം . എന്നിട്ടും ക്രൂരമായി അതിക്രൂരമായി പ്രകൃതിയെ പീഡിപ്പിക്കുകയും കൃഷികള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്ന ആളുകളോട് പ്രകൃതി തന്നെ പകരം ചോദിച്ചു തുടങ്ങി .അതിന് ആരെയും ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . പൂമ്പാറ്റകളും പൂക്കളും തേനീച്ചകളും കേരളത്തിന് നഷ്ടമായെങ്കില്‍ അത് കേരളത്തിന്റെ കുഴപ്പമാണ് . ശരത്‌കാലത്തിന്റെ വര്‍ണ്ണന ചെയ്യാന്‍ പോയിട്ട് ഞാന്‍ എവിടെ എത്തി . ഇതാണ് എന്‍റെ കുഴപ്പം . ഒന്നും ശരിയാകില്ല .

Tuesday, November 9, 2010

തിരിഞ്ഞ് കടിക്കുന്ന കുണ്ടന്മാര്‍ !

വടക്കന്‍ മലബാറിലെ കാക്കാമാര്‍ക്ക് പണ്ട് പുരാതന കാലം മുതലേ , അതായത് കേരളം ഉണ്ടാകുന്നതിന് മുന്‍പ് മുതല്‍ തന്നെ ജനം കല്പിച്ചു നല്‍കിയ അവകാശമാണ് പതിനെട്ടു ബീബിമാരും അതിനൊത്ത കുണ്ടന്മാരും . അതില്‍ ആരും അസൂയപെട്ടിട്ടോ ചഞ്ചലപെട്ടിട്ടോ കാര്യമില്ല . അതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ .ബ്ലോഗില്‍ ഇതിന് മുന്‍പും കുണ്ടനിസത്തിന്റെ കുണ്ടനിട വഴിയില്‍ മണ്ടി നടക്കും കുണ്ടാന്മാരെ പറ്റി പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട് .അപ്പോഴൊക്കെ ഇതൊരു മാനസിക വൈകല്യമാണ് . ലിന്ഗോദ്ധരണ ശേഷി കുറവുള്ളവര്‍ക്ക് കൂട്ടുവാന്‍ വേണ്ടിയുള്ള സ്റ്റഡി ക്ലാസ്സ്‌ ആണ് കുണ്ടനിസം എന്നെല്ലാം പറഞ്ഞു നമ്മള്‍ തള്ളികളയുകയായിരുന്നു പതിവ്.എന്നാല്‍ ഹംസ ആലുങ്ങല്‍ എന്ന പ്രശസ്ത കഥാകൃത്ത് വീണ്ടും ഈ അവസ്ഥയുടെ ഭീകരമായ ഒരു മുഖം എന്ന് അദ്ദേഹം അവകാശപ്പെടുന്ന ” മാംസ വിപണിയിലെ ആണ്‍ കുട്ടികള്‍ ” എന്ന ലേഖന പരമ്പര ബൂലോകത്ത് കൊണ്ട്‌ വരുന്നത് .അതിലെ രണ്ടാം ഭാഗത്തുള്ള ” ഭാര്യക്കും ഭര്‍ത്താവിനും ഒരേ പങ്കാളി ” എന്ന ഭാഗത്തേക്ക് അല്പം വെളിച്ചം കൂടി വീശുവാന്‍ ഉള്ള കഠിനമായ പ്രയക്ത്നമാണ് എന്‍റെ ഈ ശ്രമം . നിങ്ങള്‍ എല്ലാവരും സഹകരിച്ചു ഇതൊരു വന്‍ വിജയമാക്കി തീര്‍ക്കണം .കുണ്ടനിസം ഒരു സാമൂഹിക ദ്രോഹമാണ് എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം . മാത്രമല്ല , വടക്കന്‍ മലബാറിലെ കാക്കാമാരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ കുണ്ടനിസം .മറിച്ച് അതൊരു ആഗോള പ്രശനമാണ് .ചെറു പ്രായം മുതല്‍ കുണ്ടനിസത്തിന്റെ ഇടവഴികളില്‍ മണ്ടി മണ്ടി നടന്നു മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി തീരുന്ന ഇത്തരം കുണ്ടാന്മാരെ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുന്നത് മണ്ടത്തരമാണ് . മാനസിക വൈകല്യം എന്ന് പറഞ്ഞു നമുക്ക് ഒഴിഞ്ഞ് മാറാം എങ്കിലും അതൊരു മാനസിക വൈകല്യം എന്ന് എനിക്ക് തോന്നുന്നില്ല .കാരണം ഹംസ തന്റെ രണ്ടാം ഭാഗത്ത് പറയുന്ന കുണ്ടന്മാരുടെ പ്രത്യേകത അവര്‍ക്ക് പണ്ട് കൊടുത്ത ബിരിയാണി പോരാ മറിച്ച് വീട്ടില്‍ ഇരിക്കുന്ന കാക്കയുടെ ബീബി ഫാത്തിമയെ കൂടി വേണമെന്നാണ് . പണ്ടത്തെ കാക്കാമാര്‍ ” കുണ്ടനിക്ക് ഒരു ബിരിയാണീം എനക്കൊരു സുലൈമാനീം ” എന്ന് പറഞ്ഞെങ്കില്‍ ഇന്ന് കുണ്ടന്മാരുടെ അവസ്ഥ മാറിയിരിക്കുന്നു . ബിരിയാണി കാക്കയുടെ കയ്യില്‍ ഇരിക്കട്ടെ എനിക്ക് കാക്കയുടെ ബീബി ഫാത്തിമയെ മതി എന്ന് പറയുന്ന ഒരവസ്ഥ , എത്ര ഭീകരമാണ് എന്ന് നമ്മള്‍ ചിന്തിക്കണം . സ്വന്തം ബീബിയെ ആരും കാണാത്ത പര്‍ദ്ടക്കുള്ളിലും അറയ്ക്കുള്ളിലും ഒളിപ്പിച്ച കാക്കയാണ് ,സ്വന്തം ഭോഗ സുഖത്തിനു വേണ്ടി അറയ്ക്കുള്ളില്‍ ഇരിക്കുന്ന സ്വന്തം ബീബിയുടെ അടുക്കലേക്ക്‌ കുണ്ടനെ കൂട്ടി കൊണ്ട്‌ പോകുന്നത് . എത്ര ഭീകരമാണ് ഈ അവസ്ഥ ! തടവറക്കുള്ളില്‍ കഴിയുന്ന താത്താക്കും ഈ കുണ്ടനെ ഇഷ്ടപ്പെടുന്നു .അവരുടെയും ഭോഗ സുഖത്തിനു വേണ്ടി കുണ്ടനെ ആശ്രയിക്കുന്നു !. ഇവിടെ എവിടെയാണ് മാനസിക വൈകല്യം ? ആര്‍ക്കാണ് മാനസികമായ വെപ്രാളങ്ങള്‍ !എന്നാല്‍ ഇത്തരമൊരു അവസ്ഥയെ , ആരും ഒരിക്കലും പറയാത്ത ഈ കേരളീയ അന്തരീക്ഷത്തെ ഹംസ ആലുങ്ങല്‍ തുറന്ന് കാട്ടുമ്പോള്‍ അദ്ദേഹത്തിന് സ്വന്തം സമൂഹത്തില്‍ നിന്ന് തന്നെ ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു എന്ന് വായിച്ചു .ആരോ ഹംസയുടെ ബ്ലോഗില്‍ എഴുതിയിരിക്കുന്നത് കണ്ടു” കേരളത്തിന്റെ സാംസ്കാരിക അധപതനം ” എന്ന് . എന്ത് കേരളീയ സംസ്കാരം ? സ്വന്തം ഭോഗ സുഖത്തിനു വേണ്ടി മകന്‍ അമ്മയെയും അച്ഛന്‍ മകളെയും സഹോദര സഹോദരികള്‍ തമ്മിലും വേഴ്ചകളില്‍ ഏര്‍പ്പെടുന്ന നാട്ടില്‍ എന്ത് സംസ്കാരം ? ഉയരത്തില്‍ നിന്നും വീഴുന്ന വീഴ്ചയിലെ അപകടങ്ങള്‍ പറ്റു . നിലം പറ്റെ കിടക്കുന്നതില്‍ നിന്നും ഇനി എവിടെ പോകാന്‍ ? അല്ലെങ്കില്‍ കുഴിച്ചു കുഴിച്ചു പാതാളങ്ങളിലേക്ക് പോകണം .നമുക്ക് ആഴങ്ങളിലേക്ക് കുഴിച്ചു കുഴിച്ചു പോകാം .ജയഹോ .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.