അന്തേവാസികള്‍

Monday, October 4, 2010

ഒരു ബ്ലോഗ്ഗറുടെ ആത്മകഥപബ്ലിഷര്‍ — സി എല്‍ .എസ് ബുക്സ് തളിപറമ്പ് . വില 150 ക

ആമുഖം

ഇതിന് മുന്‍പും മലയാളത്തില്‍ പല ആത്മകഥകളും ഇറങ്ങിയിട്ടുണ്ട് എങ്കിലും മലയാള ബ്ലോഗില്‍ നിന്നും ആദ്യമായാണ്‌ ഒരു ആത്മ കഥ പ്രിന്റ്‌ ലോകത്ത് എത്തുന്നത് .കാശുള്ളവര്‍ക്കൊക്കെ എന്തുമാകാമല്ലോ എന്ന് കരുതിയാല്‍ തെറ്റി ! ഇത് തികച്ചും ബ്ലോഗിനെ കുറിച്ച് പഠിക്കുന്ന കുഞ്ഞ് കുട്ടി പരാദീനങ്ങള്‍ക്ക് വേണ്ടിയാണ് .അവര്‍ക്കായി ഞാന്‍ ചെയ്തു കൊടുക്കുന്ന ഒരു സേവനം .മാത്രമല്ല ഞാന്‍ അവസാനിക്കുന്നതോട് കൂടി ഈ കഥകള്‍ എല്ലാം അവസാനിച്ചാല്‍ .... ഹോ അതൊന്നും എനിക്കോര്‍ക്കാന്‍ കൂടി കഴിയുന്നില്ല .ആരെങ്കിലുമൊക്കെ അറിയണ്ടേ .ഷാപ്പന്നൂരും , നാടകവും ആശ്രമവും എല്ലാം എല്ലാം ... ഞാന്‍ നടത്തിയ ധീര പടയോട്ടങ്ങള്‍ .. അല്‍പ സ്വല്പ പൊടിപ്പും തൊങ്ങലും സ്വാഭാവികമായിട്ടും ഉണ്ടാകാമെങ്കിലും മിക്കവയ്ക്കും തെളിവുകള്‍ ഉള്ളവയാണ് .ആ തെളിവുകള്‍ ഈ ആശ്രമത്തില്‍ തന്നെയുണ്ട്‌ .

എന്‍റെ മനസിലേക്ക് ഇങ്ങനെ ഒരു വിത്തിറക്കിയ മത്തായിക്ക് ആദ്യമേ നന്ദി അറിയിക്കുന്നു .അതിലും ഉപരിയായി ഇത്രയും നാള്‍ എന്നോട് സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുകയാണ് .ഞാന്‍ ഒരിക്കലും എങ്ങും ഒന്നുമായിരുന്നില്ല .എങ്കിലും കഥയുള്ളവനല്ലേ ഒരു കഥ പറയുവാന്‍ കഴിയൂ എന്ന് ചോദിക്കുന്നത് പോലെ എന്‍റെ ജീവിതത്തില്‍ വന്നും നിന്നും ഇരുന്നും കിടന്നും പോയ ചില മുഖങ്ങളെ സംഭവങ്ങളെ ഒക്കെ ഒന്ന് ചേര്‍ത്ത് വെയ്ക്കുവാന്‍ ഉള്ള എളിയ ശ്രമമായി മാത്രം ഇതിനെ കണക്കാക്കുക . ആരെയും മനപൂര്‍വ്വം ദ്രോഹിക്കുവാനോ കരിവാരി തേയ്ക്കുവാനോ ഉള്ള ശ്രമമല്ല ഇത് .അഥവാ അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതൊക്കെ അവരുടെ മനോവ്യാപാരം പോലെ ഇരിക്കും .എന്‍റെ കഥ പറയുന്നതിനിടയില്‍ ചിലപ്പോള്‍ ബ്ലോഗിലെ സംഭവങ്ങളും വന്നു പോയി എന്നിരിക്കും . ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടെങ്കില്‍ സദയം ഷമിക്കുക .

പുസ്തകത്തില്‍ കൂടി പരാമര്‍ശിച്ചു പോകുന്ന ചില പ്രധാന ഭാഗങ്ങള്‍ ഒന്ന് പറയട്ടെ .
തീയില്‍ കുരുത്തത്

ആദ്യകാല ജീവിതവും പ്രയാസങ്ങളും . ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഞാന്‍ ഒരിക്കലും ഒരു കവിയോ എഴുത്തുകാരനോ അല്ല എന്ന് . എന്‍റെ ജീവിത സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു . എങ്കിലും ചില മിന്നലാട്ടങ്ങള്‍ പലപ്പോഴായി എന്‍റെ ബാല്യകാല സുഹൃത്തുക്കള്‍ക്ക് അനുഭവപ്പെട്ടത് കൊണ്ടാണ് ഞാന്‍ ഇങ്ങനെയുള്ള ഒരു ലോകത്ത് എത്തപ്പെട്ടത് .


ഗള്‍ഫ് ചൂടും ജയില്‍വാസവും

പതിനഞ്ചു വര്‍ഷത്തെ ഗള്‍ഫ് ജീവിതം എന്നെ പലതും പഠിപ്പിച്ചു . അതില്‍ ഒരാഴ്ച ജയില്‍ വാസവും .ഗള്‍ഫ് ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .


അമേരിക്കന്‍ സ്വപ്‌നങ്ങള്‍ പൂവണിയുന്നു

അമേരിക്ക എന്നും എന്‍റെ ഒരു സ്വപനമായിരുന്നു .അതിന് പല കാരണങ്ങള്‍ ഉണ്ട് . എന്നാല്‍ ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ എത്തിയ ഞാന്‍ തികച്ചും ഒരു ഭ്രാന്തനായി മാറി . യാതൊരു വിധത്തിലും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല ഞാന്‍ കണ്ട അമേരിക്ക .


ബൂലോക മണ്ഡലം അണിയിച്ചൊരുക്കി

പിഴച്ചവര്‍ എന്ന കവിതയോട് കൂടിയാണ് ഞാന്‍ ആദ്യമായി ബൂലോകത്ത് എത്തുന്നത് . അതില്‍ ആദ്യ
കമെന്റ് ജി .മനുവിന്റെ *അത് സത്യമാണ് മാഷേ * എന്നതും . ഞാന്‍ പറയുന്നത് എല്ലാം തന്നെ സത്യങ്ങളാണ് .വിശ്വസിക്കെണ്ടാവര്‍ക്ക് വിശ്വസിക്കാം .ധാരാളം കവിതകള്‍ എഴുതി . ഞാന്‍ എഴുതിയത് കവിതകള്‍ ആണെന്ന് വായനക്കാര്‍ പറയുമ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്‌ .അങ്ങനെ ഞാന്‍ ഒരു കവിയായി .
കവിതകള്‍ വീണ്ടും വീണ്ടും കവിതകള്‍ !!

ബൂലോകത്തെ ആദ്യ ഇടിനാശം

ബൂലോകത്ത് കവിതകള്‍ മാത്രം എഴുതിയാല്‍ ശരിയാവില്ല എന്ന് കരുതി ആദ്യമായി എന്‍റെ കഥ *അന്നക്കുട്ടി അഥവാ അന്നാ നിക്കോളാസ്*. ഇതിലാണ് ആദ്യമായി ചിക്കാഗോക്കാരന്‍ വിന്‍സ് ഞാനുമായി
കൊമ്പ് കോര്‍ക്കുന്നത് .അമേരിക്കയിലെ പെണ്ണുങ്ങളെ പറ്റി അപവാദം പറയുന്നുവോ എന്ന് ചോദിച്ചു കൊണ്ട്‌ ആദ്യ പടക്കം , തെറി വിളി ഭീക്ഷണി .. ഹമ്മോ ചുറ്റി !.
വിന്‍സിനെയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് . അങ്ങനെ എനിക്കവനെ മറക്കാന്‍ കഴിയുമോ ?

ബൂലോക കള്ള് ഷാപ്പ്

വധഭീക്ഷണി കോമ്പ്ലിമെന്റ്സ് ആക്കി ആദ്യമായി ബൂലോകത്ത് കള്ള് ഷാപ്പ്‌ തുടങ്ങുന്നു . കുടിയന്മാരായും ഒഴിച്ച് കൊടുപ്പുകാരായും പലരും രംഗപ്രവേശം ചെയ്തു . കാപ്പു , പാമൂ , നീരു എന്നിങ്ങനെ മൂന്ന് താരോദയങ്ങള്‍.!
നാടന്‍ പാട്ടും വെള്ളമടിയുമായി പോയ നാളുകള്‍ .വെറുതെ പോട്ടം പിടിച്ചു നടന്ന അണ്ണന്മാരെയും താരങ്ങളാക്കി !പണ്ടത്തെ രാജാക്കന്മാര്‍ കുടിയാന്മാര്‍ക്ക് പട്ടം ചാര്‍ത്തി കൊടുക്കുന്നത് ഈ പേരുകള്‍ ഇപ്പോഴും യാതൊരു ചളിപ്പുമില്ലാതെ അഭിമാനത്തോടെ ഉപയോഗിച്ചു കാണുന്നുണ്ട് . നന്നായി വരട്ടെ !

കരിമ്പിന്‍ കാല രംഗത്ത്

കാപ്പിലാന്റെ ഷാപ്പ് പൂട്ടണം എന്ന ആവശ്യവുമായി ദുബായിലെ കരിമ്പിന്‍ കാല രംഗത്ത് . ഒടുവില്‍ ആവശ്യം പരിഗണിച്ചു ഷാപ്പ്‌ പൂട്ടുന്നു .ഈ ബ്ലോഗറെ പറ്റി ഇതുവരെ ആര്‍ക്കും അറിയില്ല എങ്കിലും ഈ പുസ്തകത്തില്‍ പറയുന്നുണ്ട് .

ലേഡീസ് ഒണ്‍ലി ഷാപ്പ്
ആണുങ്ങളുടെ ഷാപ്പ് പൂട്ടിയെങ്കിലും പെണ്ണുങ്ങളുടെ ആവശ്യം പരിഗണിച്ച്
പെണ്ണുങ്ങള്‍ക്കായി ഷാപ്പ് തുറക്കുന്നു . ഈ ഷാപ്പിലെ ഒഴിച്ച് കൊടുപ്പുകാരിയായിരുന്നു ഇന്നത്തെ പ്രശസ്ത ബ്ലോഗിണി . എനിക്കവരുടെ പേര് അറിയില്ലെങ്കിലും തൊട്ട് കാണിക്കാം ! അവരും നന്നായി കിടക്കട്ടെ .
ഇതിനിടയില്‍ തട്ട് കട തുടങ്ങിയെങ്കിലും കാര്യമായ ലാഭം അതില്‍ നിന്നും ഉണ്ടാക്കാന്‍ കഴിയില്ല
എന്ന് കരുതി അടുത്ത പ്രസ്ഥാനം ആരംഭിക്കുന്നു .

ബ്ലോഗിലെ ആദ്യ ജനകീയ നാടകം

ഷാപ്പില്‍ നിന്നും തട്ട് കടയില്‍ നിന്നും കിട്ടിയ ലാഭം കൊണ്ട്‌ ആദ്യ ജനകീയ നാടക പ്രസ്ഥാനം ബ്ലോഗില്‍ രൂപം കൊള്ളുന്നു .*ആരട വീര പോരിന് വാടാ* എന്ന നാടകം വമ്പിച്ച ലാഭം കമ്പനിക്ക് ഉണ്ടാക്കി കൊടുത്തു . അതേ തുടര്‍ന്ന് കരളേ നീയാണ് കുളിര് എന്ന നാടകവും എത്തി .

നാടകവേദി പിരിച്ചു വിടുന്നു


രണ്ട് നാടകങ്ങള്‍ക്ക് ശേഷം നാടകവേദിയിലെ മുന്‍കാല നടീനടന്മാര്‍ക്ക് പെന്‍ഷന്‍ കൊടുത്ത് നാടകവേദി പിരിച്ചു വിടുന്നു .

തോന്ന്യാശ്രമം ഉടലെടുക്കുന്നു .


അരൂപിക്കുട്ടന്റെ രംഗപ്രവേശം

അരൂപികുട്ടന്റെ അവതാരോദ്ദേശം എന്തായിരുന്നു ? ആരായിരുന്നു അരൂപി കുട്ടന്‍ ?? പുസ്തകം വായിക്കുക .

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം

മിന്നാമിനുങ്ങ് /സജി വളരെ പ്രശസ്തനായ ബ്ലോഗര്‍ .

 അവനെ ചതിച്ചത് ആര് ? എന്തായിരുന്നു നിലാവിന്റെ ഡയറക്ടര്‍ ബഹറിന്‍ ബൂലോകത്തിന്റെ പൊന്നോമന പുത്രന്‍ അജിത്‌ നായരുമായ പ്രശനം ?

ഹെലാസ ഇന്നാ പിടി .. ചതിയുടെ ചുരുളുകള്‍ നിവരുന്നു .

ആല്‍ത്തറ രൂപികരണം

നാടകവും കള്ള് ഷാപ്പും മാത്രം കൊണ്ട്‌ കമ്പനി മുന്നോട്ട് പോകില്ല എന്ന് കരുതി ആദ്യമായി ബൂലോകത്ത് ആല്‍ത്തറ വന്നു . അതിന്റെ സ്ഥാപനം . മറ്റ് കാര്യങ്ങള്‍ .
ഇന്ന് ആല്‍ത്തറക്ക് അവകാശികള്‍ ഏറെ !!. അങ്ങനെ തന്നെ വേണമെന്നാണ് എന്റെയും ആഗ്രഹം .

മിന്നാമിന്നിയും കേരള്‍.കോം പിന്നെ ഞാനും

എന്തായിരുന്നു കേരള്‍.കോം പ്രശനം ? എവിടെ തുടങ്ങി എവിടെ അവസാനിച്ചു . ഒരന്വഷണം .

ഗവിത പ്രസ്ഥാനം രൂപം കൊള്ളുന്നു.

ബൂലോക കവികള്‍ കാപ്പിലാന്റെ കവിതകള്‍ കവിതകളല്ല എന്ന് പറഞ്ഞു കൊണ്ട്‌ മുന്നേറുന്നു . ഉടനെ
ബൂലോകത്ത് ഗവിത പ്രസ്ഥാനം രൂപം കൊള്ളുന്നു . രസകരമായ ചില സംഭവങ്ങള്‍ .

അല്ലറ ചില്ലറ ഉടക്കുകള്‍

കൈപ്പള്ളി , ഇഞ്ചി പെണ്ണ് , ഗുപ്തന്‍ തുടങ്ങിയവരുമായി ചില അസ്വാരസ്യങ്ങള്‍ .

ദുഷ്ട ശക്തികള്‍ ബൂലോകത്ത് പെരുകുന്നു

കാപ്പിലാന് എതിരെ കാപ്പിലാന്റെ പ്രസ്ഥാനങ്ങള്‍ക്കെതിരെ ആദ്യമായി ഒരു മുന്നേറ്റം . നട്ടെല്ല് ഉള്ളവര്‍ക്ക് സ്വാഗതം .
പലരും ആ വലയില്‍ വീണു.ഒടുവില്‍ നട്ടെല്ല് പൊളിച്ച ചില സംഭവങ്ങള്‍ .
 ആനനോണി ആരാണ് ?
ഒരു തുറന്ന് പറച്ചില്‍ .പുസ്തകം വായിക്കുക .
ഒന്ന് പറയാം ആനനോണി ഞാനല്ല .ചില സംഭവങ്ങള്‍ !!

ബ്ലോത്രം — ആരംഭം, പ്രവര്‍ത്തനം , പതനം

വെട്ടിക്കാട് രാമചന്ദ്രന്റെ നെത്ര്വത്വത്തില്‍ ആരംഭിച്ച ബൂലോകത്തെ ആദ്യ പത്രം .ആരും അറിയാത്ത ചില വിവരങ്ങള്‍.പുസ്തകം വായിക്കുക .

മീറ്റോ അതോ തീറ്റോ ?

ദുബായ് മീറ്റിന്റെ ആവേശം കൊണ്ട്‌ ആദ്യമായി തൊടുപുഴയില്‍ മീറ്റ്‌ .ഇതിന്റെ രസകരമായ റിപ്പോര്‍ട്ട്‌ !

നിഴല്‍ ചിത്രങ്ങള്‍ പ്രകാശനം ചെയ്യുന്നു
ആദ്യമായി എന്‍റെ കവിതാ സമാഹാരം പുറത്തിറങ്ങുന്നു .

ബൂലോകത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പ് .

ബൂലോകത്തെ ആവേശ തിരയിളക്കിയ ആദ്യ ബൂലോക തിരഞ്ഞെടുപ്പ് .അതിന്റെ വിശദ റിപ്പോര്‍ട്ട്‌ .

ബ്ലോഗേര്‍സ് കോളേജ് സ്ഥാപനം


ചെറായി മീറ്റ്‌

തൊടുപുഴയിലെയും ദുബായിലെയും മീറ്റിന്റെ ആവേശ തിരയിളക്കം .കാപ്പിലാന്റെ ശത്രുക്കളുടെ എണ്ണം
കൂടുന്നു .മുഖ്യാസനം ആര്‍ക്ക് കിട്ടും എന്ന അങ്കലാപ്പ് .വിവാദമായ ചെറായി പോസ്റ്റ്‌ .കൂടെ നിന്നവര്‍ മറുകണ്ടം ചാടുന്നു . മണ്‍ മറഞ്ഞു പോയ വിവാദ ചെറായി പോസ്റ്റ്‌ ഈ പുസ്തകത്തില്‍ കൂടി പുനര്‍ജനിക്കുന്നു .ഒന്നാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ ആരംഭം .

ഒന്നാം ബ്ലോഗ്‌ മഹായുദ്ധം

ഒന്നാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ കാരണങ്ങള്‍ , അനന്തര ഫലങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നു .
ഒന്നാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ കാലത്തും ചതിക്കാത്ത ചന്തുവായി ഞാന്‍ കൂടെയുണ്ടായിരുന്നു .പലരും അതിന് സാക്ഷികള്‍ . സാക്ഷികളുടെ സാക്ഷി മൊഴികള്‍ !
എനിക്കെതിരെ കള്ളസാക്ഷികള്‍ നിരനിരയായി അണി നിരന്നു .ആ കഥകള്‍ !

ഭയപ്പാടോടെ ചെറായി മീറ്റ്‌

ബെര്‍ളിയും കാപ്പിലാനും ഭീകരരായി എത്തും മീറ്റ്‌ കലക്കും എന്ന് കരുതി ഭയത്തോടെ മീറ്റ്‌ നടത്തി ചരിത്രം കുറിച്ചവര്‍ .വിജയം ആഘോഷം കഴിയും മുന്‍പേ രണ്ടാം വെടി പൊട്ടി .

രണ്ടാം ബ്ലോഗ്‌ മഹായുദ്ധം

സിയാബ് തെറ്റുകാരനോ ? ഒരു അന്വഷണം ..ഇതിനെ തുടര്‍ന്ന് വന്ന രണ്ടാം ബ്ലോഗ്‌ മഹായുദ്ധം ..

ജ്യോനവന്‍ വിടപറയുന്നു .
ജ്യോനവന്റെ മരണം യുദ്ധങ്ങള്‍ക്ക് താല്‍ക്കാലിക ശാന്തി വരുത്തുന്നു .

മാദ്ധ്യമ പിണ്ടിക്കേറ്റുകള്‍ അരങ്ങു വാഴുമ്പോള്‍

കാപ്പിലാന്റെ പത്രം എന്ന തെറ്റിദ്ധാരണയില്‍ ബ്ലോത്രത്തിനെതിരെ അനോണികള്‍ നിരക്കുമ്പോള്‍ .ഇതേ സമയം തന്നെ ലണ്ടനില്‍ നിന്നും മറ്റൊരു പത്രം ബൂലോകം ഓണ്‍ലൈന്‍ .

ബൂലോകം പിളര്‍പ്പിലേക്ക്

അന്ന് വരെ ഒന്നായിരുന്ന ബൂലോകം മീറ്റുകളും എതിര്‍പ്പുകള്‍ക്കും ശേഷം രണ്ടായി പിളരുന്നു .ചില കാഴ്ചകള്‍ .

ഇന്ത്യയിലെ ആദ്യ പ്രിന്റ്‌ ബ്ലോഗ്‌ പത്രം

ചെറായി മീറ്റിനെ ചതിക്കാത്ത ചന്തുവായ ഞാനും ഡോക്ടര്‍ ജെയിംസ്‌ കൂടി ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ പ്രവര്‍ത്തിക്കുന്നു .ഇന്ത്യയിലെ ആദ്യ പ്രിന്റ്‌ പത്രം ബൂലോകം ഓണ്‍ലൈന്‍ എന്നതും ഏവര്‍ക്കും അറിയാം .

സംഭ്രമ ജനകമായ മറ്റനേകം സംഭവങ്ങള്‍ !!
ബൂലോകത്തിന്റെ അണിയറയില്‍ നടന്ന രക്തം തണുപ്പിക്കുന്ന അണിയറ നീക്കങ്ങള്‍ !!
ഉടമ്പടികള്‍ ... നാഴിക കല്ലുകള്‍ ..
മലയാള ബ്ലോഗിലെ സമ്പൂര്‍ണ്ണ കാപ്പിലാന്‍ വധം ആട്ടക്കഥകള്‍ !!!

വാങ്ങിക്കുക വായിക്കുക . മലയാള ബ്ലോഗിലെ ആദ്യ സംരംഭം ഒരു ബ്ലോഗറുടെ ആത്മ കഥ .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.