അന്തേവാസികള്‍

Thursday, September 16, 2010

റാറ്റ് കിംഗ്‌

വളരെ നാളുകളായി ആശ്രമത്തിലും കൊള്ളികളിലും എല്ലാം എന്തെങ്കിലുമൊക്കെ എഴുതിയിട്ട് .ബ്ലോഗില്‍ മരപ്പട്ടികളും വാവലും ചിലന്തിയും കൂട് വെയ്ക്കുകയും വലകെട്ടുകയും ഒക്കെ ചെയ്തു കിടക്കുന്നു എങ്കിലും ഒന്നും ചെയ്യാന്‍ കഴിയാറില്ല . അതെങ്ങനെ ?
അലക്കുകാരന് അലക്കൊഴിഞ്ഞ് നേരമില്ല എന്നത് പോലെയാണ് എന്‍റെ ഓരോരോ കാര്യങ്ങള്‍ ! എന്നെ കൊണ്ട്‌ ഞാന്‍ തന്നെ തോറ്റു !! .പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്നപോലെ വല്ലാത്ത മടിയും .. ഉം ..

 സത്യം ഇങ്ങനൊക്കെയാണ് എങ്കിലും ഇനീം മുതല്‍ ഞാന്‍ ഈ പ്രദേശങ്ങളില്‍ എല്ലാം കാണും . എല്ലാ അന്തേവാസികള്‍ക്കും ആശ്രമ ഭക്തര്‍ക്കും സുഖം തന്നെയല്ലേ ?
ഇതിനിടക്ക്‌ ഞാന്‍ നാട്ടിലൊക്കെ ഒന്ന് പോയീം വെച്ച്‌ വന്നു .നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം സുഖം . എനിക്കൊഴികെ .

 ഈ മടുപ്പ് വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട് . ബ്ലോഗിലെ എഴുത്തു കുത്തുകള്‍ പുറമ്പോക്ക് സാഹിത്യം പോലെയാണ് എന്ന് നാട്ടില്‍ പോയപ്പോള്‍ മാത്രമാണ് എനിക്ക് മനസിലായത് ! നമ്മള്‍ വിചാരിക്കുന്നത് പോലെ ഒരു കാര്യവുമില്ല . സത്യം .


ധനവാന്റെ മേശപ്പുറത്തു നിന്നും വീണ അപ്പക്കഷണങ്ങള്‍ കൊണ്ട്‌ ജീവിച്ച ലാസറിനെ പോലെ വല്ലപ്പോഴും ബ്ലോഗനയിലോ മറ്റ് മാധ്യമങ്ങളിലോ എന്തെങ്കിലും അച്ചടിച്ച്‌ വന്നാല്‍ പുരപ്പുറത്തു നിന്ന് കൂവി നാട്ടാരെ അറിയിക്കുന്ന കള്ളക്കോഴികളെ പോലെയാണ് ബ്ലോഗും ബ്ലോഗ്‌ എഴുത്തുകളും . മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ !!. ഇത്രയും നാളും ചൊരച്ചിട്ടും ബ്ലോഗ്‌ കൊണ്ട്‌ എന്തെങ്കിലും ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞോ എന്നും ഞാന്‍ സംശയിക്കുന്നു .ഇനീം ബ്ലോഗ്‌ തുടര്‍ന്ന് പോയാലും എന്തെങ്കിലും പ്രത്യേകിച്ച മാറ്റങ്ങള്‍ ഇത് മൂലം ഉണ്ടാകും എന്ന തോന്നലുകളും ഇല്ല .

പിന്നേം ആകേം പോകേം ബ്ലോഗില്‍ ഉണ്ടായിരുന്നത് , തമ്മില്‍ തല്ലും ചവിട്ടും തൊഴിയുമോക്കെയായിരുന്നു. തമ്മില്‍ തല്ലി തല്ലി പുലികളെ പോലുള്ള എലികളെല്ലാം ചത്തൊടുങ്ങി . ഇങ്ങനെ എലികള്‍ കൂട്ടമായി വാലില്‍ കുരുക്ക് വീണു ചാവുന്നതിനെയാണ് സായിപ്പന്‍മാര്‍ റാറ്റ് കിംഗ്‌ റാറ്റ് കിംഗ്‌ എന്ന ഓമനപേരില്‍ വിളിച്ച് താലോലിക്കുന്നത് . ഈ അവസ്ഥയാണ് ഇന്ന് ബ്ലോഗിന് . കുറെയധികം പു (എ ) ലികളെ ഇപ്പോള്‍ കാണാന്‍ കൂടി കഴിയുന്നില്ല . ചില ആളുകള്‍ ബസില്‍ കയറി പറ്റിയെങ്കിലും അതിന്റെയും ആയുസ് എത്ര എന്ന് പറയുവാന്‍ നിവര്‍ത്തിയില്ല . ഒരു പ്രഭാതത്തില്‍ അതും ഇതുപോലെ പോഹുമായിരിക്കും .. ഹാ ആര്‍ക്കറിയാം !

അപ്പോള്‍ വീണ്ടും നാളെ മുതല്‍ ആശ്രമത്തില്‍ കാണാം .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.