അന്തേവാസികള്‍

Tuesday, June 29, 2010

ബന്ദ്‌ നല്ലതാണ് .

ജൂലൈ അഞ്ചാം തീയതി ആഘോഷപൂര്‍വ്വമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഭാരത്‌ ബന്ദിനെ കുറിച്ചും , കേരളത്തിലെ ആരോഗ്യ മന്ത്രിണി ശ്രീമതി പി.കെ ശ്രീമതിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ചും തീപ്പൊരിയും കണ്ണീരും നിറഞ്ഞ ചില പോസ്റ്റുകള്‍ കാണുവാന്‍ ഇടയായി .ചിലര്‍ ചോദിക്കുന്നത് എന്തിന് വേണ്ടിയാണ് മുറക്ക് മുറക്കുള്ള ഈ ഹര്‍ത്താലുകളും ബന്ദുകളും എന്നാണ് .മറ്റ് ചിലര്‍ റോമാ സാമ്രാജ്യം കത്തി എരിയുമ്പോള്‍ വീണ വായിക്കുന്ന ചക്രവര്‍ത്തിനിയോട് ബഹുമാനപ്പെട്ട മന്ത്രിയെ ഉപമിക്കുന്നു . എന്നാല്‍ ഇവര്‍ സാമൂഹിക ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പഠിക്കാത്തത് കൊണ്ടുള്ള പോരായ്മകള്‍ കൊണ്ടാണ് ഇത്തരത്തില്‍ ചിന്തിക്കുകയും പോസ്റ്റുകള്‍ ഇടുകയും ചെയ്യുന്നത് എന്നാണ് എനിക്ക് പറയുവാന്‍ ഉള്ളത് .

എന്‍റെ അഭിപ്രായത്തില്‍ ഒരോ മാസവും കുറഞ്ഞത്‌ രണ്ട്  സമ്പൂര്‍ണ്ണ ബന്ദുകളും ഭാഗികമായോ  ‍ പൂര്‍ണ്ണമായോ ഒന്നോ രണ്ടോ ഹര്‍ത്താലുകളും നടത്തണം എന്ന് തന്നെയാണ് . ഒരു ദിവസം ഭാരതത്തിലെ വാഹനങ്ങള്‍ റോഡില്‍ ഇറങ്ങാതെ ഇരുന്നാല്‍ തന്നെ ആ വകയില്‍ കോടിക്കണക്കിനു രൂപ ലാഭം ഉണ്ടാകും .അതിനിടയില്‍ ഒന്നോ രണ്ടോ വാഹനങ്ങള്‍ കല്ലെറിഞ്ഞോ തീവെച്ചോ നശിപ്പിച്ചാലും ഒന്നും തന്നെ സംഭവിക്കില്ല . കേരളത്തിലെ പബ്ലിക്‌ ബസ്‌ സര്‍വീസ് ഒരു ദിവസം ഓടാതിരുന്നാല്‍ തന്നെ ആ വകയില്‍ കോടികള്‍ ഖജനാവില്‍ എത്തിച്ചേരും .

ജീവിതം തികച്ചും ആനന്ദിക്കുവാന്‍ വേണ്ടിയാണ് എന്ന സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണ് അമേരിക്കന്‍ ജനത .അമേരിക്കന്‍ സംസ്കാരം പകര്‍ത്തുന്ന കേരളത്തിലും ആഘോഷിക്കുവാന്‍ വേണ്ടി ഒന്നോ രണ്ടോ ദിവസങ്ങള്‍ മാസത്തില്‍ അധികം കിട്ടി എന്ന് കരുതി സര്‍ക്കാരിനു യാതൊരു നഷ്ടവും സംഭവിക്കുവാന്‍ പോകുന്നില്ല .ഇനി ഒരു വശത്ത്‌ കൂടി നഷ്ടം സംഭവിച്ചാലും മറു ഭാഗത്ത് കൂടി സര്‍ക്കാരിലേക്ക് എത്തി ചേരുന്ന പണത്തിന്റെ അളവ് നോക്കിയാല്‍ ഈ നഷ്ടം എത്രയോ ചെറുതാണ് എന്ന് മനസിലാകും . ഹര്‍ത്താലിന്റെ തലേ ദിവസം വിദേശ മദ്യ ഷാപ്പില്‍ എത്തിച്ചേരുന്ന രൂപയുടെ കണക്ക് ഓണത്തിനോ മറ്റ് പെരുന്നാള്കള്‍ക്കോ കിട്ടുന്ന തുകയുടെ അടുത്തുണ്ടാകും എന്നതില്‍ തര്‍ക്കമില്ല .മറ്റൊന്ന് ഹര്‍ത്താല്‍ ദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുള്ള തൊഴിലാളികള്‍ക്കും കൊടുക്കേണ്ട ശമ്പള തുകയുടെ കണക്ക് തന്നെ നോക്കുക . എത്രയോ വലുതാണ്‌ . ഇവര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഓഫീസില്‍ കുത്തി ഇരുന്നാലും മല മറിക്കുവാന്‍ പോകുന്നില്ലല്ലോ . ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോള്‍ ബന്ദുകളും ഹര്‍ത്താലുകളും നാടിന്റെ നന്മക്ക് വേണ്ടിയാണ് എന്നത് സുവ്യക്തം .

ഇനി ഇപ്പോള്‍ നടക്കാന്‍ പോകുന്ന ഭാരത്‌ ബന്ദ് എന്തിന് വേണ്ടി എന്ന് നോക്കാം . ഭാരതത്തില്‍ എണ്ണയുടെയും പിണ്ണാക്കിന്റെയും വില കൂടാന്‍ പോകുന്നു എന്നതാണല്ലോ കേസ് . കഴിഞ്ഞ നാലഞ്ചു മാസമായി ബി.പി യുടെ പൈപ്പ് ലൈന്‍ അമേരിക്കയില്‍ ലീക്കാകാന്‍ തുടങ്ങിയിട്ട് . എണ്ണ മുഴുവന്‍ കടലില്‍ പോകുകയാണ് .ബി.പി യും അമേരിക്കയും ആവതു ശ്രമിച്ചിട്ടും ലീക്ക് തടയാന്‍ കഴിയുന്നില്ല .
ഈ വകയില്‍ ബി പി ക്കുണ്ടാകുന്ന നഷ്ടം കോടിക്കണക്കിനു ഡോളറാണ് . ഈ തുക എണ്ണയുടെ വില കൂട്ടണ്ടാ എന്ന് പറയുന്നവരുടെ കുടുംബത്ത് നിന്നും കൊണ്ടുക്കൊടുക്കുമോ ? ഇങ്ങനെയൊക്കെയേ അവരുടെ നഷ്ടങ്ങള്‍ നികത്താന്‍ കഴിയൂ . നിങ്ങളില്ലാതെ നമുക്കെന്താഘോഷം .അപ്പോള്‍ ഭാരത സര്‍ക്കാരിനും ഭാരതം മുഴുവന്‍ ഒരു ദിവസം ബന്ദ് നടത്തിയാലും ഒന്നും സംഭവിക്കില്ല . പിടിച്ചതിനേക്കാള്‍ വലുതാണ്‌ അളയില്‍ ഇരിക്കുന്നത് എന്ന് ഇപ്പോള്‍ മനസിലായല്ലോ .

ജീവിതം ആനന്ദിക്കുവാന് വേണ്ടിയുള്ളതാണെന്ന് ഞാന്‍ പറഞ്ഞുവല്ലോ , നമ്മള്‍ ഇപ്പോള്‍ കടക്കുവാന്‍ പോകുന്നത് ശ്രീമതിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ കാര്യത്തിലെക്കാന് . ഇനിയും ഏറി വന്നാല്‍ ഒന്നര വര്‍ഷം കൂടി മാത്രമേ മന്ത്രിക്കസേരയില്‍ ശ്രീമതി കാണൂ എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം . അടുത്ത ടേണ്‍ വരുവാന്‍ വേണ്ടി ഇനിം അടുത്ത അഞ്ച് കൊല്ലം കാത്തിരിക്കണം .അതിനിടയില്‍ എന്താ സംഭവിക്കുക എന്ന് ഒരു നിശ്ചയവും ഇല്ല . മനുഷേന്മാരുടെ കാര്യമാണ് .അതിനിടയില്‍ കേരളത്തില്‍ പനി വന്നെന്നോ ഇല്ലെന്നോ ഒക്കെ നോക്കി ഇരിക്കാന്‍ കഴിയുമോ ? കാല കാലങ്ങളായി കേരളത്തില്‍ പനി ഒരു നിത്യ സംഭവം ആയത് കൊണ്ട്‌ അതിന് വലിയ പ്രാധാന്യം കൊടുക്കുകയും വേണ്ടാ . എന്നാല്‍ അതിനേക്കാള്‍ വലുതാണ്‌ വരാന്‍ പോകുന്നത് .അമേരിക്കയില്‍ കാന്‍സര്‍ രോഗം കേരളത്തില്‍ കാണുന്നതിനേക്കാള്‍ കൂടുതലാണ് .പത്ത് പേരില്‍ ഒരാള്‍ക്കെങ്കിലും ഇവിടെ കാന്‍സര്‍ ഉണ്ട് .ഉണ്ടാകാന്‍ ഉള്ള സാധ്യതകള്‍ ഉണ്ട് .അമേരിക്കയിലെ ശാസ്ത്രഞ്ജന്മാര്‍ ഇതിന്റെ പ്രതിവിധികള്‍ തേടിക്കൊണ്ടേ
ഇരിക്കുകയാണ് .അതിനിടയിലാകാം ഒരു പുതിയ മരുന്ന് കണ്ടു പിടിച്ചത് . മൃഗ സ്നേഹികളുടെ പ്രശങ്ങള്‍ കാരണം ഇപ്പോള്‍ അവയിലൊന്നും ഇത്തരം മരുന്നുകള്‍ പ്രയോഗിക്കുക പണ്ടത്തെ പോലെ സാധ്യമാകില്ല . അപ്പോള്‍ പിന്നെ എവിടെയാകും കൂടുതല്‍ സുരക്ഷിതം . ബാക്കി എല്ലാം ചിന്തനീയം ഊഹനീയം.അതിനിടയില്‍ ഒന്നോ രണ്ടോ ഉത്ഘാടനമോ അല്ലെങ്കില്‍ സമ്മേളനത്തില്‍ പങ്കെടുത്തു എന്നോ ഒന്നും വലിയ കാര്യമല്ല . അതെല്ലാം നിസാര കാര്യങ്ങള്‍ . എന്തായാലും വരാന്‍ ഉള്ളതൊന്നും വഴിയില്‍ തങ്ങില്ല .

എല്ലാവരും അവരവരുടെ ആരോഗ്യം നോക്കണം .അതോടൊപ്പം തന്നെ ഭാരത്‌ ബന്ദില്‍ ഒരു മനസോടെ പങ്കെടുത്തു വമ്പിച്ച വിജയം ആക്കി തീര്‍ക്കുകയും ചെയ്യണം .

ഹാപ്പി ബന്ദ്‌ ആന്‍ഡ്‌ ഹര്‍ത്താല്‍ .
അമേരിക്കയില്‍ നിന്നും ഭാരത്‌ ബന്ദിലേക്ക് എല്ലാ വിജയാശംസകളും നേരുന്നു .
വിപ്ലവാഭിവാദനങ്ങള്‍ . ജയഹോ

  ‍  
 
 

Thursday, June 24, 2010

കാക്ക വാ വാക്ക

വാക്ക വാക്ക ഓ കാക്ക കാക്ക
കാക്ക കാക്ക ഓ വാക്ക വാക്ക
വാക്കാ വാക്ക താളത്തിനൊത്ത്
താള ചുവടുകള്‍ വെയ്ക്കും കാക്ക ,
നീ മുത്താണ് .
ബാബിലോണിയന്‍ കഥയിലെ ദേവനാണ് നീ.
നീ ഒരിക്കലും മലബാറിലെ കാക്കയല്ല .
കറുകറുത്ത പരുക്കന്‍ കാക്കയുമല്ല .
കരുത്തനാണ് നീ.
മലബാറിലെ കാക്ക ,
ലോകകപ്പിന്റെ കളിക്കളത്തില്‍ ഇറങ്ങാന്‍
ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും .കാക്ക
പത്താം നമ്പറിന്റെ ഭാഗ്യവുമായി ,
പീതാംബര കുപ്പായവും അണിഞ്ഞു നീ
കളിക്കളത്തില്‍  ഇറങ്ങുമ്പോള്‍ ,
ശ്രീനാരായണ സേനയാണോ എന്ന സംശയത്തില്‍
നാട്ടില്‍ നിന്നെ പൂജിക്കാറുണ്ട് എന്ന് കേട്ടു.
സത്യമാണോ ?
സൂക്ഷിക്കണം .
മെസ്സിയുടെ കയ്കൊണ്ട്‌ മെസ്സ് ആകാതെ നോക്കണം .
കഴിഞ്ഞ നിന്‍റെ ഉഴപ്പന്‍ കളി ഞാന്‍ കണ്ടു .
എതിരാളിയെ ഇടിച്ചിട്ട്‌,
ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ
എന്ന് പറഞ്ഞ നിന്‍റെ ആ നില്‍പ്പുണ്ടല്ലോ ,
എനിക്കത് പെരുത്തിഷ്ടപെട്ടു .
ഒടുവില്‍ ചുവപ്പ് കാര്‍ഡില്‍ നീ
കൂളായി പുറത്ത് പോയതും കണ്ടു .
ഭയക്കരുത് .
ചുവപ്പന്മാര്‍ക്ക് പണ്ടേ നമ്മളെ ഇഷ്ടമല്ലല്ലോ!!
അടുത്ത കളി നീ കളിച്ചില്ലെങ്കിലും ,
മഞ്ഞപ്പട ജയിച്ചു കയറും
നീ അതോര്‍ത്ത് ഭയക്കരുത് .
ലോക കപ്പിന്റെ അവസാന ദിവസം ഞാന്‍ വീണ്ടും വരും .
കപ്പില്‍ മുത്തം വെയ്ക്കാന്‍ പോകുന്ന ,
പത്താം നമ്പര്കാരാ ,
നീ കാക്കയല്ല കാക്ക ,മുത്താണ് .

വാക്ക വാക്ക ഓ കാക്ക കാക്ക
കാക്ക കാക്ക ഓ വാക്ക വാക്കMonday, June 21, 2010

അടിവാരം അമ്മിണി

ഞാന്‍ ഒരിക്കലും ഈ കഥ ആരോടും പറഞ്ഞിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ്മ . ഇനിയും പറയാതിരുന്നാല്‍ എന്നോടൊപ്പം ആ കഥയും മരിച്ചു പോകുമല്ലോ എന്ന വല്ലാത്ത ധര്‍മ്മ സങ്കടം തോന്നുന്നതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഈ കഥ പറയണം എന്നിപ്പോള്‍ എനിക്ക് തോന്നുന്നത് .മലകള്‍ക്കും പുഴകള്‍ക്കും അപ്പുറത്തുള്ള ആ താഴ്വരയില്‍ ഞാനെന്തിനാണ് ആ വെളുപ്പാങ്കാലം നാലുമണിക്ക് ആരുമറിയാതെ പോയത് . ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയില്‍ കണ്ട ആ പെണ്ണിനെ കുറിച്ച് എങ്ങനെയാണ് നിങ്ങളോട് പറയുക എന്നൊരു ഊഹവും കിട്ടുന്നില്ല . എന്നാലും പറയാതിരിക്കുവാനും കഴിയുന്നില്ല . എങ്ങനെയും ഈ കഥ പൂര്‍ത്തിയാക്കിയേ മതിയാവൂ .അല്ലെങ്കില്‍ എന്‍റെ ഹൃദയം പൊട്ടി ഞാന്‍ ചാകും .


ഓട്ടത്തിനോ ചാട്ടത്തിനോ ഞാന്‍ ഒരിക്കലും ഒന്നാമന്‍ ആയിരുന്നില്ല .എന്തിന് ഞാനൊരു സ്പോര്‍ട്സ്മാന്‍ പോലും ആയിരുന്നില്ല . പിന്നെയും ഒരു ബുദ്ധനെപ്പോലെ മുട്ടിനിടയില്‍ മുട്ടി നിന്ന ചില ചിന്തകള്‍ പൊട്ടിക്കുന്നതിന് വേണ്ടി എന്തിന് വേണ്ടിയാണ് ഞാന്‍ വീട് വിട്ട് ഓടിപ്പോയത് ? മനുഷ്യന്‍ വയറില്‍ നിന്നും ജനിക്കുന്നു എന്നും വയറിന് വേണ്ടി മാത്രം ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞ നിമിക്ഷമായിരുന്നല്ലോ ഞാന്‍ വീട്ടില്‍ നിന്നും ദൂരേക്ക് ഓടിപ്പോയത് .ഓടി ഓടി ഞാന്‍ എവിടെയാണ് എത്തിച്ചേര്‍ന്നത് ? ഇപ്പോള്‍ ഏകദേശം ഓര്‍ക്കുന്നത് പോലെ .

അതി ഭയങ്കരമായി മഴ പെയ്യുകയാണ് . ഇത്ര ഭയങ്കരമായ മഴ എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നത് .ഞാനിപ്പോള്‍ നില്‍ക്കുന്നത് ഏതോ താഴ്വരയിലാണ് . താഴ്വരയിലെ പുല്‍മേടുകള്‍ ആകെ മഴവെള്ളം കൊണ്ട്‌ നിറഞ്ഞു കിടക്കുന്നു . ചെറുതായി വെള്ളം താഴേക്ക് ഒഴുകി ഇറങ്ങാന്‍ തുടങ്ങുകയാണ് എന്ന് തോന്നുന്നു . ഞാനും മഴയും താഴ്വരയും അല്ലാതെ ആ പ്രദേശത്ത്‌ ആരെയും കാണുന്നില്ല . ആരെയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കില്‍ ഈ സ്ഥലം ഏതാണ് എന്നെങ്കിലും ചോദിക്കാമായിരുന്നു . മഴ ഒന്ന് തോര്‍ന്നു കിട്ടാന്‍ വേണ്ടി അടുത്തുള്ള ഒരു സത്രത്തിന്റെ ഇറയത്തു കയറി നിന്നു. കഷ്ടിച്ച് തല മാത്രം നനയാതെ ഇരിക്കുന്നു എന്നതില്‍ കവിഞ്ഞ് വലിയ പ്രയോജനം ഒന്നും തന്നെ കിട്ടിയില്ല . സത്രത്തിന്റെ കാവല്‍ക്കാരന്‍ അകത്തെവിടെയോ കാണണം .അയാളെയും കാണുന്നില്ല . അല്ലെങ്കില്‍ അങ്ങനെ ഒരു കാവല്‍ക്കാരന്‍ ഈ സത്രത്തില്‍ ഉണ്ടാകുമോ ? കാഴ്ചയില്‍ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് അതിന്റെ നില്പ് . എന്തായാലും കുറേക്കൂടി കാത്ത്‌ നോക്കാം .ഉള്ളിലെ ചിന്തയുടെ ചൂടും പുറത്തെ മഴയുടെ തണുപ്പും എന്നേ കൂടുതല്‍ ഭ്രാന്ത ചിത്തനാക്കുന്നു .കുറെ നേരം കൂടി ആരെയും കാണാതെ ആ നില്പ് ഞാന്‍ നിന്നിരുന്നെകില്‍ ഞാന്‍ തീര്‍ച്ചയായും ഒരു ഭ്രാന്തനായി മാറി തീരുമായിരുന്നു .

പെട്ടന്നാണ് എങ്ങുനിന്നാണ് എന്നറിയാതെ നീണ്ട മുടിയിഴകളുടെ സുഗന്ധം ഒരു മഞ്ഞ് തുള്ളിപോലെ എനിക്കനുഭവപ്പെട്ടു തുടങ്ങിയത് .പുത്തന്‍ മഞ്ഞ് തുള്ളിയുടെ ,പാലപ്പൂവിന്റെ , പുല്‍ക്കൊടിയുടെ , വേറെയും എന്തെല്ലാമോ സുഗന്ധങ്ങളുടെ സമ്മിശ്രങ്ങള് എന്‍റെ നാസാഗ്രങ്ങളെ വീര്‍പ്പു മുട്ടിക്കുന്നത്‌ പോലെ . ഭയത്തോടെയാണ് ഞാന്‍ ചുറ്റും നോക്കിയത് . ചുറ്റും നോക്കിയിട്ടും ആരെയും കാണുന്നില്ല . എനിക്ക് വല്ലാത്ത പരിഭ്രാന്തി തോന്നി തുടങ്ങിയിരിക്കുന്നു .ഇനി വല്ല .. വേണ്ട അശുഭ ചിന്തകള്‍ അസമയത്ത് നന്നല്ല . മനസിനെ പറഞ്ഞു മനസിലാക്കുവാന്‍ ഒരു വൃഥാ ശ്രമം കൂടി നടത്തി നോക്കി . ഒരു പക്ഷേ ഭ്രാന്ത ചിത്തന്റെ വെറും തോന്നലുകള്‍ മാത്രവുമാകാം . എങ്കിലും ഈ മണം ?

ഒന്ന് കൂടി ചുറ്റുപാടുകളും ശ്രദ്ധിച്ചു .ദൂരെനിന്നും കാറ്റില്‍ ഏതോ വസ്ത്രാഞ്ചലം അനങ്ങുന്നത് പോലെ .ഹേ അതൊക്കെ എന്‍റെ തോന്നലുകള്‍ ആകാം . വീണ്ടും വീണ്ടും അവിടെ എന്തോ അനങ്ങുന്നത് പോലെ !! ഇരുളില്‍ ഒന്നും വ്യക്തമല്ല . ആ രൂപം അടുത്തടുത്ത് വരുന്നു . ഒരു സ്ത്രീ രൂപമാണ് എന്ന് മനസിലായി . കാല്‍ചിലങ്കകളുടെ താളം . അവള്‍ നൃത്തം ചവുട്ടിയാണോ അടുത്തേക്ക്‌ വരുന്നത് .പെട്ടന്നാണ് ഒരു നിശാനര്‍ത്തകിയെ പോലെ നൃത്തത്തിന്റെ താള ചുവടുകളോട് കൂടി ഒരു പെണ്ണ് എന്‍റെ മുന്നില്‍ വന്ന് നിന്നത് . ഇവള്‍ തികച്ചും സുന്ദരി തന്നെ . ഇത്രയേറെ സൌന്ദര്യമുള്ള ഒരു സ്ത്രീയെ അടുത്ത സമയത്തൊന്നും ഞാന്‍ എവിടെയും കണ്ടിട്ടില്ല .സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വന്ന അപ്സര കന്യകയെ പോലെ എത്ര തേജസാണ് ഈ പെണ്ണിന്റെ മുഖത്ത് . മലകള്‍ക്കിടയില്‍ നിന്നും പ്രഭാത സൂര്യന്‍ ഉദിച്ചു വരുന്നത് പോലെ !!.

ഞാന്‍ ഇവളുടെ മുന്നില്‍ തികച്ചും ഒരു പഴഞ്ചനായി മാറുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി .
അപ്പോഴാണ്‌ ഞാന്‍ എന്നേ തന്നെ ശ്രദ്ധിക്കുവാന്‍ തുടങ്ങിയത് .വളരെ പഴകിയ വസ്ത്രങ്ങളാണ് ഞാന്‍ ധരിച്ചിരിക്കുന്നത്‌ .എത്ര പ്രാകൃതനായ ഒരു മനുഷ്യ രൂപമാണ് എന്റേത് .ഇവള്‍ സത്രത്തില്‍ മറ്റാരെയോ തേടി വന്നതാകും . അതൊരിക്കലും ഞാനാകരുതേ എന്ന് മനസാ ആശിച്ചു പോയ നിമിക്ഷങ്ങളായിരുന്നു അത് .പക്ഷേ താഴ്വരയില്‍ ഈ സമയം ഞാന്‍ മാത്രമേ ഉള്ളല്ലോ എന്ന് ഓര്‍ത്തതും അതേ നിമിക്ഷത്തില്‍ തന്നെയായിരുന്നു .അവളെ തന്നെ ഞാന്‍ ശ്രദ്ധിച്ചു നിന്നതുകൊണ്ടാകണം , അവള്‍ എന്‍റെ അടുക്കല്‍ വന്ന് എന്നേ തന്നെ സൂക്ഷിച്ചു നോക്കി നില്‍ക്കുന്നത് .അപരിചതമായ സ്ഥലത്ത് , ആരോരുമില്ലാത്ത നേരത്ത് , ഒരു പുരുഷന്റെ മുന്നില്‍ ഒരു സ്ത്രീ വന്ന് നിന്നാല്‍ ഉണ്ടാകാവുന്ന അതേ പരിഭ്രാന്തിയോടെ ഞാന്‍ പറഞ്ഞു .

” ഇല്ല ഇല്ല ഞാന്‍ മറ്റ് ചില കാഴ്ചകള്‍ കാണുന്നതിന് വേണ്ടിയാണ് ഇവിടെ നില്‍ക്കുന്നത് ” . എന്താണ് പറയുന്നത് , എന്താണ് പറയേണ്ടത് എന്ന് പോലും ശരിക്ക് മനസിലാകുന്നില്ല . വല്ലാത്ത ഒരു വെപ്രാളം , ദാഹം . അല്പം വെള്ളമെങ്കിലും കിട്ടിയിരുന്നെകില്‍ എന്ന് വല്ലാതെ ആശിച്ചു പോയി .

“എത്ര നേരം കൂടി ഞാനിവിടെ കാത്ത്‌ നില്‍ക്കണം “ . “അപ്പോള്‍ ഞാന്‍ ഇത്രയും ദൂരം ഓടി വന്നത് എന്തിന് വേണ്ടിയായിരുന്നു” ?

അവളുടെ ചോദ്യങ്ങള്‍ എന്നേ വല്ലാതെ വീണ്ടും അമ്പരപ്പിച്ചു .

മഴത്തുള്ളികള്‍ അവളുടെ ദേഹത്ത് ചാലുകള്‍ തീര്‍ത്ത്‌ താഴേക്ക് പതിക്കുന്നത് വല്ലാത്ത ഒരു വശ്യതയാണ് എന്നില്‍ നിറച്ചത് .

അപ്പോള്‍ നീ എന്നേ കാണുവാന്‍ വേണ്ടിയാണോ ഓടി വന്നത് ? സോറി ,ഞാന്‍ പലതും ഓര്‍ത്ത്‌ പോയി . ആട്ടെ എന്താണ് പേര് ? ഞാന്‍ ചോദിച്ചു .

അമ്മിണി . നാട്ടുകാര്‍ എന്നേ അടിവാരം അമ്മിണി എന്ന് വിളിക്കും .

നല്ല പേര് .. ഞാന്‍ പറഞ്ഞു .

പിന്നീടുള്ള അവളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ ആയിരുന്നു .അവളുടെ തണുത്ത് നനുത്ത കൈകള്‍ കൊണ്ട്‌ എന്നേ വല്ലാതെ വരിഞ്ഞു മുറുക്കി എന്‍റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു .കൊച്ചു കുട്ടികള്‍ മാങ്ങയും ചക്കയും വായിലിട്ടു ഉറുമ്പി കുടിക്കുന്നത് പോലെ എന്‍റെ ചുണ്ടുകള്‍ അവളുടെ വായില്‍ . അതേ താളത്തില്‍ അതേ വേഗത്തില്‍ .

അവളുടെ ചുണ്ടുകള്‍ക്ക് പഴുത്ത കൂഴച്ചക്കയുടെ രുചിയായിരുന്നു . ഇത്ര രാവിലെ ഇവള്‍ എവിടെ നിന്നാണോ കുഴച്ചക്ക കഴിച്ചത് ? അവളുടെ മുടിയിഴകള്‍ക്ക്‌ രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ രാധാസ് ആയുര്‍വേദ സോപ്പിന്റെ മണമായിരുന്നു . അതെന്റെ സിരകളില്‍ മത്തു പിടിപ്പിച്ചു.

ഞാന്‍ കാത്തിരിക്കും .. അവള്‍ പെട്ടന്നെന്നെ വിട്ട് മാറി താഴ്വരയിലേക്ക് ഓടിയിറങ്ങി .ഒരു ഭ്രാന്തനെ പോലെ ഞാന്‍ പുറകെയും .പിന്നീട് എപ്പോഴാണ് ഞാന്‍ കണ്ണ് തുറക്കുന്നത് ? എവിടെയാണ് ഞാന്‍ നില്‍ക്കുന്നത് ? സമയം എത്രയാണ് കടന്ന് പോയത് ? ഒരു രൂപവും ഇല്ല .ഞാന്‍ ചോദിക്കാതെ തന്നെ എനിക്ക് വേണ്ട വരങ്ങള്‍ എല്ലാം തന്ന താഴ്വരയിലെ ദേവത യാണോ ഇത് . തികച്ചും ആശ്ചര്യം ആയിരിക്കുന്നു . കിടക്കുന്നിടത്ത് നിന്നും എഴുന്നേറ്റപ്പോഴാണ് എന്‍റെ ശരീരത്തില്‍ എന്തോ മാറ്റങ്ങള്‍ വന്നത് പോലെ തോന്നുന്നത് . ശരീരത്തിന് അവിടവിടെയായി വല്ലാത്ത വേദനയും വലിച്ചിലും. ഇത്രയും നാള്‍ ഞാന്‍ സൂക്ഷിച്ചു കൊണ്ട്‌ നടന്ന എന്തോ എന്നേ കൈവിട്ടത് പോലെ ഒരു തോന്നല്‍ .. എന്‍റെ പരിശുദ്ധി ..ചാരിത്ര്യം .. അമ്മിണിയെയും കാണാന്‍ ഇല്ല .അവള്‍ നേരത്തേ സ്ഥലം വിട്ടുവോ ? ദൈവമേ ഞാന്‍ എവിടെയാണ് ഇപ്പോള്‍ .

പുറത്ത് അപ്പോഴും വളരെ ശക്തിയായി മഴ പെയ്യുന്നു . താഴ്വരയില്‍ നിന്നും നല്ലരീതിയില്‍ ഒഴുക്ക് ആരംഭിച്ചു . എന്തിന് വേണ്ടിയാണ് ഞാന്‍ ഓടി ഇവിടം വരെയെത്തിയത് എന്നറിയില്ല . തന്റെ ലക്‌ഷ്യം എന്തായിരുന്നു ? ഒന്നുമറിയില്ല . യുദ്ധത്തില്‍ പരാജയപ്പെട്ട തടവുകാരനെ പോലെ തലതാഴ്ത്തി ഞാന്‍ പുറത്തെ മഴയിലേക്ക്‌ ഇറങ്ങി നടന്നു .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.