അന്തേവാസികള്‍

Friday, May 21, 2010

എഴുതാണ്ട് വയ്യ !!

കുറെ ദിവസം ആശ്രമത്തിന് അവധി കൊടുത്ത് സില്‍വര്‍ ബാസ് ‍ പിടിക്കാന്‍ പോകാം എന്ന് കരുതിയാല്‍ സമ്മതിക്കില്ല . അപ്പോള്‍ പണ്ടാരം അടങ്ങാന്‍ വേണ്ടി എന്തെങ്കിലും സംഭവം ഉണ്ടാകും .അപ്പോ മിണ്ടാതിരിക്കാന്‍ പറ്റുമോ ? മിണ്ടിയില്ലെങ്കില്‍ ഞാന്‍ ആരായി ? മിണ്ടിയാല്‍ ആരായി ? . കാര്യം ഇന്നലെ തന്നെ ബ്ലോഗ്‌ എഴുതാതിരുന്നപ്പോള്‍ എനിക്കെന്താ ലാഭം എന്നറിയാമോ ? ലാഭം നോക്കിയാല്‍ ഈ ബ്ലോഗ്‌ എഴുത്തു പണിക്ക് ആരും ഇറങ്ങില്ല . ചെറിയ ഉദാഹരണം പറയാം . ഇന്നലെ ഒരു മണിക്കൂര്‍ ബ്ലോഗില്‍ ഇരിക്കേണ്ട സമയത്ത് ഞാന്‍ ബാസിനെ പിടിക്കാന്‍ പോയി !.പെടപെടപ്പന്‍ പതിനഞ്ചു സില്‍വര്‍ ബാസ് .അതും ഒന്ന്, ഒന്നര പൌണ്ട് വീതമുള്ളത് .അതെന്നേ ,പച്ച മലയാളത്തില്‍ ചൂണ്ടയിടാന്‍ പോയീന്ന്. പൌണ്ടിന് 4.49 ഡോളര്‍ വിലയുള്ളതാണ് സില്‍വര്‍ ബാസ് .അപ്പോള്‍ എനിക്കെത്രയാണ് ലാഭം ! അതിനെപ്പിടിക്കാന്‍ പോകേണ്ട സമയത്ത് എന്ത് കോപ്പിനെ പിടിക്കാനാണ് ഞാനീ ബ്ലോഗില്‍ എഴുതുന്നത്‌ എന്നാണ് ഞാന്‍ ആലോചിക്കുന്നത് .ബ്ലോഗ്‌ മൂലം എനിക്ക് എത്ര ഡോളറുകളാണ് നഷ്ടം !!. എന്നാലും ചില കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ എഴുതാതിരിക്കാന്‍ പറ്റണില്ല .

ഇന്ന് ചിത്രകാരന്റെ പോസ്റ്റ്‌ വായിച്ചില്ലേ ? ഛേ അതല്ലേ മൈര് വായിക്കേണ്ടത് !!. മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് വളരെ വിശദമായി സംസാരിച്ചിരിക്കുന്നു . മാന്യേര്സിന്റെ തൊലി പൊളിഞ്ഞു പോയില്ലെങ്കില്‍ അത് വല്ല കാണ്ടാമൃഗത്തിന്റെ തൊലിയുമായിരിക്കും എന്നതില്‍ തര്‍ക്കം വേണ്ട . ഹോ എന്താ പൂശ് !!. മാന്യന്മാരുടെ തൊലി ഉരിച്ച്‌ ചിത്രകാരന്‍ വാള്‍ പോസ്റ്റ്‌ ഒട്ടിച്ചു കളിക്കുകയാണ് .എന്‍റെ തലയില്‍ ഒരു തൊപ്പി ഉണ്ടായിരുന്നെങ്കില്‍ അതൂരി ഞാന്‍ കൊടുത്തേനെ . ഇനീപ്പം എവിടിട്ട് ഊരാന്‍ ? എല്ലാം ഊരിയെടുത്തില്ലേ ? .

സത്യത്തില്‍ എന്താണ് അയാള്‍ അങ്ങനെ എഴുതിയത് എന്നറിയില്ല . അവരൊക്കെ മാന്യന്മാരുടെ ലിസ്റ്റില്‍ പെട്ട വ്യക്തികളാണ് . അച്ചായന്മാരുടെ പേര് വെടക്കാക്കാന്‍ വേണ്ടി ഏതോ തെണ്ടി , നായര് സ്ത്രീകളെ കുറിച്ച് എഴുതിയന്നോ , പോലീസ് കേസ് ആക്കിയന്നോ ,ഒക്കെ ആരൊക്കെയോ വിളിച്ച് കൂവുന്നത് കേട്ടിരുന്നു . ഞാനത്ര ശ്രദ്ദിക്കാന്‍ പോയില്ല . എനിക്കറിയാന്‍ വയ്യാത്ത കാര്യം , ഇങ്ങനെ തന്തക്ക് പിറക്കാഴിക മുഖം മൂടി അണിഞ്ഞു ചെയ്യാതെ , ആമ്പിള്ളാരെ പോലെ നേരിട്ട് എഴുത്. എന്തിനാണ് വല്ല അച്ചായാന്മാരുടെയും പേരില്‍ എഴുതുന്നത്‌ ?

അതെന്തു കോപ്പെങ്കിലും ആകട്ടും . എനിക്ക് നായരെ പെണ്‍കുട്ടികളെ ഇഷ്ടമാണ് . പഠിച്ച് കൊണ്ടിരുന്ന കാലത്ത് ഒരു നായര് കുട്ടിയെ സ്നേഹിച്ചിരുന്നു . അവളെക്കുറിച്ച് ( സിന്ധുവിനെ ) എത്ര കവിതകള്‍ എഴുതി .അവടെ തന്ത പോലീസാണ് എന്നറിഞ്ഞത് കൊണ്ട്‌ വിട്ട് കളഞ്ഞതാണ് .എനിക്കിടി കൊള്ളാന്‍ വയ്യ !!. ഇടി എന്നെഴുതി കാണിക്കുമ്പോള്‍ ഞാനോടും . നായര് പെണ്‍കുട്ടികള്‍ എന്നല്ല , എല്ലാ പെണ്‍കുട്ടികളെയും എനിക്കിഷ്ടമാണ് .

വെറുതെ ഞാന്‍ കാട് കയറി പോകുകയാണ് . പറഞ്ഞു വന്നത് അതൊന്നും അല്ലല്ലോ .നമ്മുടെ വിഷയം മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും തമ്മിലുള്ള വ്യത്യാസങ്ങളാണ് . ചിത്രകാരന്‍ വളരെ നന്നായി ചെയ്തു . എനിക്കിഷ്ടപ്പെട്ടു.

കുറെ നാളുകള്‍ക്ക് മുന്‍പ് ചില തെണ്ടികള്‍ ‍ കാപ്പിലാന്‍ മാന്യനല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട്‌ സമരം നടത്തിയിരുന്നു .കാപ്പിലാന്റെ ഭാഷ കടുപ്പം ഏറിയതാണ് എന്നതായിരുന്നു കാരണം . മാന്യന്മാര്‍ നില്‍ക്കുന്നിടത്ത് നിര്‍ത്താന്‍ പറ്റിയ ആളല്ല കാപ്പിലാന്‍ എന്നും അതുകൊണ്ട് കാപ്പിലാനെ ബൂലോകത്തിന്റെ പൂ ...മുഖത്ത് നിന്നും തുടച്ചു നീക്കണം എന്നുമായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങള്‍ . തുടച്ചു നീക്കാന്‍ വന്നവരെല്ലാം മണ്മറഞ്ഞു എന്നത് വേറെ കാര്യം . കാപ്പില്‍ ഇപ്പോഴും കാപ്പിലാനായി തന്നെ നില്‍പ്പുണ്ട് . അന്നത്തെ മാന്യന്മാരുടെ നിരയില്‍ ഈ ചിത്രകാരനും ഉണ്ടായിരുന്നു എന്നത് തികച്ചും അത്ഭുതം ഉളവാക്കുന്നു .

ഇന്നത്തെ ചിത്രകാരന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍ അമ്മച്ചിയാണേ ഞാന്‍ ചിരിച്ചു പോയി കേട്ട !!. ബൂലോകത്തിന് തിരിച്ചറിവുകള്‍ കൈവന്നതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട് . വൈകിപ്പോയ വിവേകം എന്നേ ഞാന്‍ ഇതിനെ വിശേഷിക്കുന്നുള്ളൂ .ബൂലോകത്ത് ഇനി ആരൊക്കെയാണ് മാന്യന്മാര്‍ അമാന്യര്‍ അസാമാന്യര്‍ എന്ന ചര്‍ച്ചക്ക് ഇത് തുടക്കം കുറിക്കട്ടെ !!. എനിക്ക് ബൂലോകത്ത് മേയുന്ന ഒറ്റയാനായി മാന്യനല്ലാത്ത കാപ്പിലാന്‍ ആയി ജീവിക്കാനാണ് താല്പര്യം .

Tuesday, May 18, 2010

ഒബാമ , ശേ ശേ മോശം !!!


കാര്യം ഞാന്‍ ഒബാമയുടെ ഫാന്‍ ആണെങ്കിലും ഇത് വളരെ മോശമായിപ്പോയി എന്ന് പറയാതിരിക്കാന്‍ തീരെ നിര്‍വ്വാഹമില്ല . അല്ലെങ്കിലും ഞാന്‍ അങ്ങനെയാണല്ലോ അപ്പനായായും ഒള്ള കാര്യം ഒള്ളത് പോലെ പറയും .എല്ലാ കാര്യത്തിനും കൂട്ട് നിന്നിട്ട് പ്രസിഡന്റ്‌ ആയപ്പോള്‍ കറിവേപ്പില പോലെ പാസ്റ്ററെ പുറത്ത് കളഞ്ഞത് വളരെ മോശമായി പോയി ഒബാമ , മോശമായിപ്പോയി .

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് , എന്തോ കശപിശ പറഞ്ഞ് പള്ളിയില്‍ നിന്നും മാറി പോയ ഓ - ബാമക്ക് നേരെ അതി ശക്തമായ ഭാക്ഷയില്‍ തിരിച്ചടിച്ചു കൊണ്ടാണ് പഴയ പാസ്ടര്‍ രംഗത്തെത്തിയത് .ഒബാമയുടെ ഭരണം ശരിയല്ലന്നോ , ഒബാമ പാസ്റ്ററെ ഒബാമയുടെ ബസില്‍ നിന്നും എടുത്ത് കളഞ്ഞന്നോ , എന്തരോ എന്തോ .. സംഗതി നല്ല രസമായി വരുന്നുണ്ട് .

ചട്ടീം കലോമാകുമ്പോള്‍ തട്ടീം മുട്ടീന്നുമൊക്കെ വരും , അതിനിങ്ങനെ രണ്ട് പേരും കൂടി ബഹളം വെച്ചാലോ !!.അതൊക്കെ ഞങ്ങടെ മലയാളം ബ്ലോഗര്‍മാരെ കണ്ടു പഠിക്ക് !.ഇതിലും എത്രയോ വലിയ കാര്യങ്ങള്‍ ഞങ്ങള്‍ കോമ്പ്ലിമെന്റ്സ് ആക്കിയിരിക്കുന്നു .. ശേ ശേ മോശം മോശം !

ഒബാമേ ,ഇനി ഞാന്‍ ഇങ്ങനെ പറഞ്ഞൂന്നു കരുതി ഗൂഗിളില്‍ നിന്നും ബ്ലോഗില്‍ നിന്നും പുറത്ത് കളയല്ലേ .

Saturday, May 15, 2010

ചാകര !!

ഡിട്രോയിറ്റില്‍ മഞ്ഞ് കാലം കഴിഞ്ഞാല്‍ പിന്നെ ഉത്സവ പ്രതീതിയാണ് . വെളുത്തതും കറുത്തതും തവിട്ടരും എല്ലാം പടങ്ങള്‍ പൊഴിച്ച് മാളങ്ങളില്‍ നിന്നും പുറത്ത് ചാടുന്ന സമയമാണ് ഈ കാലം . അതുകൊണ്ട് തന്നെ നിരത്തുകളിലും പാര്‍ക്കിലും ബീച്ചിലും എല്ലാം വളരെയധികം ബഹളങ്ങളും രസകരവുമായി തീര്‍ന്നിരിക്കുന്നു .നരച്ച മഞ്ഞ് കാലത്തിന് വിട പറഞ്ഞു കൊണ്ട്‌ എല്ലാവരും സന്തോഷിക്കുന്ന സമയമാണിപ്പോള്‍ .അത്തരം ചില ബഹളങ്ങളിലേക്കാണ് ആശ്രമത്തിന്റെ ക്യാമറ കണ്ണുകള്‍ ഇന്ന് തിരിയുന്നത് .

ചൂടുകാലം തുടങ്ങിയാല്‍ ആദ്യം തുടങ്ങുക ഗരാജ് സെയില്‍ , യാര്‍ഡ്‌ സെയില്‍ എന്നിവയാണ് .ചിലപ്പോള്‍ സിറ്റി മൊത്തമായോ അല്ലെങ്കില്‍ ഒരോ വ്യക്തികളോ വീടിന്റെ പറമ്പില്‍ തന്നെ ആ വീട്ടില്‍ ഉപയോഗിച്ചതും എന്നാല്‍ ആവശ്യം ഇല്ലാത്തതുമായ സാധനങ്ങള്‍ നിരത്തി വെച്ച്‌ കച്ചവടം നടത്തും . ഒരോ അമേരിക്കക്കാരനും ആവശ്യത്തിലും അധികം സാധനങ്ങള്‍ വാങ്ങിക്കൊട്ടുന്ന സ്വഭാവമുള്ളവരാണ് എന്ന് നമുക്കറിയാമല്ലോ ( പിന്നെ ,നമുക്കറിയാത്ത കാര്യങ്ങള്‍ ഈ സൂര്യന് താഴെ എന്താണുള്ളത് ? ) അങ്ങനെ ഒരു വീട്ടില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ വലിച്ചെറിഞ്ഞു കളയാതെ , വളരെ ചുരുങ്ങിയ വിലക്ക് മറ്റൊരാള്‍ക്ക് കൊടുക്കുന്ന ഒരു ദിവസത്തെ കച്ചവടമാണ് യാര്‍ഡ്‌ സെയില്‍ അല്ലെങ്കില്‍ ഗരാജ് സെയില്‍ . ഇങ്ങനെ കച്ചവടം ചെയ്യുന്നതിനും സിറ്റിയില്‍ നിന്നും ലൈസന്‍സ് വാങ്ങേണ്ടതായിട്ടുണ്ട് . ഈ ഒരു കച്ചവട രീതി നമ്മുടെ കേരളത്തില്‍ നടത്താവുന്നതാണ് . നമുക്കാവശ്യമില്ലാത്ത സാധനങ്ങള്‍ വീട്ടില്‍ തന്നെ ബോര്‍ഡ്‌ വെച്ച്‌ ഒരു ദിവസം കച്ചവടം നടത്തി നോക്ക് . വിജയിച്ചാല്‍ അടുത്ത വീട്ടുകാരും അങ്ങനെ തന്നെ ചെയ്യും .അങ്ങനെ കേരളം മുഴുവന്‍ മുറ്റത്തെ കച്ചവടം നടത്തിയാല്‍ നന്നായിരിക്കും .

മറ്റൊന്നാണ് ചൂണ്ടയിടീല്‍ . രാത്രിയിലും പകലിലും നദിക്കരയില്‍ ആകെ മീന്‍ പിടുത്തക്കാരുടെ ബഹളമാണ് . എന്‍റെ ഇതുവരെ ഈ വഴിയില്‍ കുറെ പൈസ പോയി കിട്ടി .ചൂണ്ടയിടുന്നതിനും ലൈസെന്‍സ് ആവശ്യമാണ്‌ .12 മിനോ എന്ന ചെറിയ മീനിന് മൂന്നര ഡോളര്‍ വിലയാണ് . കനേഡിയന്‍ നൈറ്റ് ക്രോവ്ലര്‍ എന്ന നമ്മുടെ നാട്ടിലെ , നമ്മുടെ മണ്ണിലെ വിരക്ക് വില മൂന്ന് ഡോളര്‍ ! അങ്ങനെ എങ്ങനെ പോയാലും ഒരാള്‍ക്ക്‌ ചൂണ്ടയും ഇരയും ലൈസന്‍സും എല്ലാം ഉള്‍പ്പെടെ $ 500 ഒരു സീസണില്‍ പോയിക്കിട്ടും . കഷ്ടപ്പാടോര്‍ത്താല്‍ നഷ്ടമാണ് . എന്നാലും പെണ്ണുങ്ങളും ആണുങ്ങളും ഒരുമിച്ചിരുന്നു ചൂണ്ടയിടുകയും കൊച്ചുവര്‍ത്തമാനം പറയുവാനും കിട്ടുന്ന അവസരമെന്നോര്‍ത്ത് വൈകുന്നേരങ്ങളില്‍ ഞാനും വീടിന്റെ അടുത്തു തന്നെയുള്ള നദിക്കരയില്‍ പോകാറുണ്ട് .

ഇത്ര കഷ്ടപ്പെട്ട് കാശ് മുടക്കി ചൂണ്ടയിടാന്‍ പോയാലും വലിയ മീനുകള്‍ ചൂണ്ടയില്‍ കുടുങ്ങിയാല്‍ കയ്യില്‍ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല .കാരണം നദിക്കു കുറുകെ കെട്ടിയ ഒരു പാലത്തില്‍ നിന്നാണ് താഴേക്ക് ചൂണ്ടയിടുന്നത് . മീനിന്റെ ഭാരം കൊണ്ട്‌ മിക്കവാറും താഴെ പോകുകയാണ് പതിവ് . എന്നിരുന്നാലും ചിലരുടെ കയ്യില്‍ കൈ വലകള്‍ ഉണ്ടെങ്കില്‍ താഴേക്ക് ഇട്ട് മീനിനെ കോരി എടുക്കാറുണ്ട് .മീനിനെ കയ്യില്‍ കിട്ടിയാല്‍ കൂടയിലോ കയറിലോ ആക്കി വെള്ളത്തിലേക്ക് തന്നെ തിരികെ ഇടും .നദിക്കരയിലെ നല്ല ശുദ്ധ വായൂ , കാണാന്‍ കൊള്ളാവുന്ന കുറെ പീസുകള്‍ ചുറ്റിലും , കുറെ നേരം നിന്നാല്‍ വറക്കാനും പൊരിക്കാനും കുറെ മീനുകള്‍ .
മാനസികോല്ലാസത്തിന് ഇനി എന്ത് വേണം !

ഈ നദിയിലെ എല്ലാ മീനുകളും കഴിക്കരുത് എന്നാണ് സിറ്റി അറിയിക്കുന്നത് കാരണം ചില മീനുകളില്‍ മെര്‍ക്കുറിയുടെ അംശം അടങ്ങിയിട്ടുണ്ടത്രേ .എന്നിരുന്നാലും മീന്‍ പിടുത്തത്തിനോ , മീന്‍ തീറ്റക്കാര്‍ക്കോ യാതൊരു കുറവുമില്ല . നദിക്കരയില്‍ നിന്ന് തിരിയുവാന്‍ സ്ഥലമില്ലാത്ത രീതിയില്‍ ചൂണ്ടക്കാരുടെ ബഹളമാണ് .ശരിക്കും ഒരു ചാകര പോലെ .

Thursday, May 13, 2010

ശേ - ഒന്നുമില്ലന്നേ !


ഇന്നെനിക്ക് നിങ്ങള്‍ക്ക് തരാന്‍ ഒന്നുമില്ലല്ലോ എന്ന സത്യം ഒരു കട്ടാര് മുള്ള് പോലെ എന്‍റെ ഹൃദയത്തെ കുത്തി മുറിവേല്ക്കുന്നുണ്ട്. ആ മുറിവില്‍ നിന്നും രക്തം ഒഴുകി ഈ ബ്ലോഗിടങ്ങളാകെ നനഞ്ഞ് കുതിര്‍ന്നു . ഞാന്‍ എന്താണ് നിങ്ങള്‍ക്ക് തരിക ? എന്‍റെ കയ്യില്‍ വെറും ഓട്ടക്കാലണയല്ലാതെ വേറെ ഒന്നും തന്നെയില്ല . ഒന്നും തരാതെ നിങ്ങളെ യാത്രയാക്കാനും കഴിയില്ലല്ലോ എന്ന ധര്‍മ്മ സങ്കടവും എനിക്കുണ്ട് . എന്നാലും ഒരു വഴിക്ക് പോകുകയല്ലേ എന്തെങ്കിലും തന്ന് വിടണമല്ലോ എന്ന് കരുതി ഒരു കാര്യം മാത്രം പറയാം .
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ , ഞാന്‍ കായംകുളം എം എസ്. എം കോളേജില്‍ പഠിക്കുന്ന കാലത്ത് കായംകുളം ബസ്‌സ്ടാണ്ടിന്റെ പിറകിലായി വനം വകുപ്പിന്റെ ഒരു ബോര്‍ഡ്‌ കണ്ടിട്ടുണ്ട് . അതില്‍ ഒരു കരിങ്കുരങ്ങിന്റെ പടം കൊടുത്തിട്ട് അതിന്റെ അടിയിലായി ഇങ്ങനെ എഴുതിയിരുന്നതായി ഓര്‍ക്കുന്നു
" ഞങ്ങളെ ഉപദ്രവിക്കരുത് , ഞങ്ങളില്‍ ഔഷധ ഗുണങ്ങളില്ല " അത് പോലെ തന്നെയാണ് എനിക്ക് പറയുവാന്‍ ഉള്ളത് . എന്നെ ഉപദ്രവിക്കാതെ വിട്ടേക്കണം , എന്നില്‍ ഔഷധങ്ങള് ഇല്ല . തുരുമ്പ് പിടിച്ച മൂര്‍ച്ച പോയ ചില അക്ഷരങ്ങള്‍ കൂടി ബാക്കി നില്‍ക്കുന്നു എന്നല്ലാതെ എന്നില്‍ ഇനി ഒന്നും അവശേഷിക്കുന്നില്ല എന്നാണ് എന്‍റെ തോന്നല്‍ .‍ കാപ്പിലാന്‍ തുണി ഉരിഞ്ഞത് ബൂലോക ഷാപ്പില്‍ നാടകക്കാരന്‍ വില്പനയ്ക്ക് വെച്ചത് കൊണ്ടാണ് ഇത് പറയുന്നത് . ബൂലോകത്തെ ആദ്യ ഷാപ്പും , ആദ്യ ജനകീയ നാടകവും നടത്തിയിരുന്നു പണ്ട് . ഇനി തുണി ഉരിച്ചു കൂടി വില്‍ക്കാന്‍ കഴിയില്ല . ബാക്കി എനിക്കുണ്ടായിരുന്നതെല്ലാം ബൂലോകത്തിന് നല്‍കി കഴിഞ്ഞു . ഇനി ആകെ തുണി മാത്രമേ ബാക്കിയായിട്ടുള്ളൂ .
 
ഇന്ന് ഞാന്‍ തിലകനെ പോലെയാണ് .അമ്മയില്‍ നിന്നും പുറത്താക്കി , അഭിനയിക്കുവാന്‍ അവസരങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്നും തട്ടി മാറ്റി കളയുന്നു , ഇനി തിലകന്‍ പറഞ്ഞത് പോലെ ബൂലോക സര്‍ക്കാര്‍ ഈ കാര്യത്തില്‍  ഇടപെടാതിരുന്നാല്‍ തെരുവ് നാടകം കളിച്ചു ബൂലോകം ആകെ നാറ്റിക്കും ( ഞാന്‍ ആരാ മ്വോന്‍ ) .അതെങ്ങനെ ? തീരുമാനങ്ങള്‍ എടുക്കുവാന്‍ ബൂലോക പ്രധാന മന്ത്രി ചാണക്യനെ കാണാതായിട്ട് നാളുകളായി .അതിനെപറ്റി ആരെങ്കിലും ഒരന്വഷണ കമ്മിഷന്‍ വെച്ചോ ? എല്ലാത്തിനും എന്‍റെ തല തന്നെ വെക്കണം എന്ന് പറഞ്ഞാല്‍ വലിയ കഷ്ടാണേ !.
 
പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസ് ബൂലോകം ഓണ്‍ ലൈന്‍ പത്രത്തില്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ മറക്കാന്‍ കഴിയാത്ത ചില ഓര്‍മ്മകളുമായി വന്നു എന്നതാണ് ഏറ്റവും സന്തോഷം തരുന്നത് .ബൂലോകം ഓണ്‍ ലൈന്‍ കൊടുമുടികള്‍ കീഴടക്കുവാന്‍ ഉള്ള നാളുകള്‍ ഇനി വിരലില്‍ എണ്ണാവുന്നവ മാത്രം . ഇന്ത്യയില്‍ ആദ്യമായി അച്ചടിക്കുന്ന ബ്ലോഗ്‌ പത്രം , ലോകത്തിലെ മൂന്നാമത്തെ അച്ചടിക്കുന്ന ബ്ലോഗ്‌ പത്രം അങ്ങനെ ബഹുമതികള്‍ ഏറെ !!. പത്രം ആ നിലയില്‍ എത്തുവാന്‍ വാക്കുകള്‍ കൊണ്ടും മനസുകൊണ്ടും പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട് . വാക്കുകള്‍ കൊണ്ട്‌ എതിര്‍ത്തിരുന്ന ആളുകള്‍ തന്നെ മനസുകൊണ്ട് സന്തോഷിക്കുന്ന ഒരു വേളയാണ് ഇത് .എന്നാല്‍ അവര്‍ എങ്ങനെ പുറത്ത് പറയും എന്ന് കരുതി എല്ലാം മനസ്സില്‍ അടക്കി വെച്ചിരിക്കുകയാണ് . ഇങ്ങനെയുള്ളവര്‍ സൂക്ഷിക്കുക ! എല്ലാം മനസ്സില്‍ കൂട്ടി വെച്ചാല്‍ ഹൃദ്രോഹം വരാന്‍ ചാന്‍സ് ഉണ്ട് .നിങ്ങളുടെ മനസുകളെ തുറക്കുക . എല്ലാവര്‍ക്കും ആശംസകള്‍ .
ലാല്‍ ജോസിന്റെ ബ്ലോഗും പോസ്റ്റും ഇവിടെ കാണാം .

Wednesday, May 12, 2010

ആകാശത്തെ ആപ്പിള്‍ മരം

1666 - ലെ വേനല്‍ക്കാലത്തിനു മുന്‍പും എത്രയോ ആപ്പിളുകളും , മണ്ഡരി ബാധിച്ചതും ബാധിക്കാത്തതുമായ തേങ്ങകളും ഓല മടലുകളും വവ്വാല് ചപ്പിയതും ചപ്പാത്തതുമായ മാങ്ങയും ചക്കയും താഴെ ഫൂമിയിലേക്ക് വീണിരിക്കുന്നു . എന്നിട്ടും ഗുരുത്വാകര്‍ഷണ ബലം കണ്ടു പിടിക്കുന്നതിനായി ഒരു ഐസക് ന്യൂട്ടണ്‍ തന്നെ വേണ്ടി വന്നു .ഇതിനെയാണ് ദൈവ നിയോഗം എന്ന് വിളിക്കുന്നത്‌ !. ഒരോ കാലത്തിലും ഓരോരുത്തര്‍ ഭൂമിയില്‍ ഒരോ കാര്യങ്ങള്‍ക്കായി ജന്മമെടുക്കും . അതിലൊരാളാണ് സര്‍ .ഐസക് ന്യൂട്ടണ്‍ . ശാസ്ത്ര വിശ്വാസികളും ദൈവ വിശ്വാസികളും ചില നേര്‍ രേഖകളില്‍ കണ്ടു മുട്ടുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ് .

ശാസ്ത്രവും മനുഷ്യരും എത്ര മേല്‍ വളര്‍ന്നു എന്ന് പറഞ്ഞാലും ഇന്നും പ്രകൃതിയുടെ വികൃതികള്‍ കണ്ടു കൊണ്ട്‌ നില്‍ക്കുന്ന ഒരു കൊച്ചു കുട്ടി തന്നെയാണ് മനുഷ്യര്‍ .പ്രകൃതിയോ നിയന്ത്രിക്കുന്നതിനോ , അടുത്ത സെക്കണ്ടില്‍ എന്ത് സംഭവിക്കുമെന്നോ മനുഷ്യനറിയില്ല എങ്കിലും വീര വാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല .
ന്യൂട്ടണ്‍ന്റെ തലയില്‍ ആപ്പിള്‍ വീണിട്ട് ( തലയില്‍ വീണു എന്ന് മലബാറീസ് വെറുതെ പറയുന്നതാണ് .ആപ്പിള്‍ വീഴുന്നത് കാണുക മാത്രമേ ചെയ്തുള്ളൂ ) ഇപ്പോള്‍ 350 വര്‍ഷം . ഇപ്പോഴും ആ " വിശുദ്ധ " മരത്തില്‍ നിന്നും എല്ലാ വേനല്‍ക്കാലത്തും ഫൂമിയിലേക്ക് ആപ്പിളുകള്‍ വീഴ്ന്നുണ്ട് . ആ മരത്തിന്റെ ഒരു കഷണം ഗുരുത്വാകര്‍ഷണവും കടന്ന് ആകാശത്തേക്ക് പറക്കുവാന്‍ തയ്യാറായി നില്‍ക്കുകയാണ് ഇപ്പോള്‍ .10 cm നീളമുള്ള തടിക്കഷണത്തില്‍ ന്യൂട്ടണ്‍ ന്റെ പേര് കൊത്തിയിട്ടുണ്ട്‌ . ന്യൂട്ടണ്‍ പ്രസിഡന്റ് ആയിരുന്ന റോയല്‍ സൊസൈറ്റിയുടെ 350th വാര്ഷികത്തോടനുബന്ധിച്ചാണ് നാസ ഈ തടിക്കഷണം ശൂന്യാകാശത്ത് അയക്കുന്നത് . ശരീരമില്ലാത്ത ആത്മാക്കള്‍ വായുവില്‍ പൊങ്ങി കിടക്കുന്നത് പോലെ ആപ്പിള്‍ മരവും ശൂന്യാകാശത്ത് പൊങ്ങികിടക്കും . കൂടെ ന്യൂട്ടണ്‍ന്റെ ഒരു ഫോട്ടോയും .നാസയിലെ ശാസ്ത്രഞ്ഞ്ജനും ബ്രിട്ടീഷ്‌ ശൂന്യാകാശ സഞ്ചാരിയുമായ പിയേഴ്സ് സെല്ലെര്‍ എന്ന ആളാണ്‌ ഇത്തരം ഒരു ദൌത്യം ഏറ്റെടുത്തിരിക്കുന്നത് .

( എന്‍റെ വീടിന്റെ മുന്നിലുമുണ്ട്‌ രണ്ട് ആപ്പിള്‍ മരം . ഒരിക്കല്‍ പോലും ഒരു കാലക്കേടിനെങ്കിലും ഒരാപ്പിള്‍ പോലും എന്‍റെ തലയില്‍ ഒന്ന് വീണില്ലല്ലോ !!.

അല്ലെങ്കില്‍ ഞാനും ഇതുപോലെ എന്തെങ്കിലുമൊക്കെ കണ്ടു പിടിച്ചേനെ .. ഹോ !! )

Tuesday, May 11, 2010

കന്യകാത്വം - റിയാലിറ്റി ഷോ


ഇത് റിയാലിറ്റി ഷോകളുടെ കാലം . ഡീല്‍ ഓര്‍ നോ ഡീല്‍ , ഡാന്‍സിംഗ് വിത്ത്‌ സ്റ്റാര്‍സ് ,തുടങ്ങിയവയെല്ലാം കടല്‍ കടന്ന് കേരളക്കരയില്‍ പച്ചപിടിച്ചു പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു . ഇനി പടരാനുള്ള ചില റിയാലിറ്റി ഷോകളുടെ വിത്തുകള്‍ അവിടെ ഇവിടെയായി പൊട്ടി മുളച്ചു വരുന്നുണ്ട് .അതിലൊന്നാണ് കന്യകാത്വം റിയാലിറ്റി ഷോ മറ്റുള്ളവയാണ് വിവാഹ മോചന റിയാലിറ്റി ഷോ , ആദ്യരാത്രി റിയാലിറ്റി , ടെറ്റിംഗ് ഷോകള്‍ മുതലായവ . നമ്മള്‍ മലയാളികള്‍ ഒത്തു പിടിച്ചാല്‍ ഇതൊക്കെയും നമ്മുടെ കൂടെ ഇങ്ങ് പോരും . എല്ലാവരും ഇതിന് വേണ്ടി ശ്രമിക്കണം .
ബാക്കിയുള്ള റിയാലിറ്റി ഷോകള്‍ക്ക് അത്ര എതിര്‍പ്പുകള്‍ ഇല്ലെങ്കിലും ,മെല്‍ബണിലെ ചലച്ചിത്ര പ്രവര്‍ത്തകന്‍ ജസ്റ്റിന്‍ സിസിലി ( ആ ഇരിക്കുന്ന ഇരിപ്പ് കണ്ടാ , പെറ്റ തള്ള സഹിക്കൂല ).തുടങ്ങി വെച്ച കന്യകാത്വ റിയാലിറ്റി ഷോക്ക് ഓസ്ട്രെലിയയില് ശക്തമായ എതിര്‍പ്പുകള്‍ നേരിടുകയാണ് .മിടുക്കി കൊച്ചുങ്ങള്‍ നേരത്തേ മൂന്നോ നാലോ തവണ നെറ്റില്‍ കൂടി കന്യകാത്വം ലേലം ചെയ്തു കൊടുത്തിരുന്നു . അന്നൊക്കെ ഇത്രയും എതിര്‍പ്പുകള്‍ നേരിട്ടിട്ടില്ല . വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മാതാപിതാക്കളാണ് ഇത്തരം എതിര്‍പ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നത് .മാത്രമല്ല കന്യക മേരിയുടെ ഫോട്ടോ വെച്ചാണ് ഇവര്‍ കന്യകകളെ തേടുന്നത് .ഇതിപ്പ ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത് , ചൈന ചര്‍മ്മം ഉണ്ടെങ്കില്‍ ഏത് എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത തള്ളയെയും കന്യകമാരാക്കി മാറ്റാമെന്ന് !. അതിനിപ്പം മഷിയിട്ടു നോക്കുകേം , വിരി വിരിക്കേം , ജ്യോത്സ്യം വെക്കുകയേം ഒന്നും വേണ്ട .
നമ്മുടെ നാട്ടില്‍ പെണ്ണുങ്ങള്‍ എന്നേ എങ്ങനേലും ഒന്ന് പീഡിപ്പിക്കൂ ചേട്ടാ എന്ന് പറഞ്ഞു നടക്കുമ്പോഴാണ് ഇവിടെ 20000 ഡോളര്‍ കൊടുക്കാം എങ്ങനെയെങ്കിലും ഒന്ന് വന്നാല്‍ മതി , എന്ന് കുത്തിയിരിപ്പും സത്യാഗ്രഹവും നടത്തുന്നത് . 20000 രൂപാന്നു പറഞ്ഞാല്‍ ഉപ്പാപ്പക്കളി ഒന്നുമല്ല , നാട്ടിലെ പത്ത് ലക്ഷം രൂഫാ !. എന്നിട്ടും ആകെ ഇതുവരെ മൂന്ന് പേര്‍ മാത്രമാണ് മുന്നോട്ട് വന്നത് .പെണ്ണുങ്ങള്‍ക്ക്‌ മാത്രമല്ല ഇവിടെ ചാന്‍സ് കന്യകാത്വം നഷ്ടപ്പെടാത്ത ആണ്‍കുട്ടികളെയും സിസിലിക്ക് വേണമത്രേ . ആണുങ്ങളുടെ കന്യകാത്വം എന്താന്ന് എനിക്കൊരു പുടീം കിട്ടണില്ല. എന്തരോ എന്തോ !.

എന്തായാലും ആസ്ട്രേലിയയില്‍ ഈ കളി നടക്കുമോന്ന് തോന്നുന്നില്ല . അതുകൊണ്ട് അവര്‍ അമേരിക്കയിലെ നെവഡയിലെ ഒരു വേശ്യാലയത്തില്‍ വെച്ചാണ് ഷൂട്ടിംഗ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത് . താരങ്ങള്‍ക്ക് :) കൊടുക്കുന്ന തുകയുടെ 10 % വേശ്യാലയത്തില്‍ കൊടുക്കണം എന്ന നിബന്ധന കൂടി ഉണ്ട് .കന്യകാത്വം പരിശോധിക്കുന്ന കളിക്ക് ചേരുന്നവര്‍ , വേശ്യകളായി തീരണം എന്ന നിര്‍ബന്ധം ഒന്നുമില്ല . ഞാന്‍ ഇന്നലെ പറഞ്ഞത് പോലെ ആദ്യമൊക്കെ ഒരു പേടിയും വിഷമവും എല്ലാം തോന്നുമെങ്കിലും പതുക്കെ അതൊക്കെ ജീവിത ശൈലി ആയി തീരും .

കേരളത്തില്‍ വളര്‍ത്താന്‍ പറ്റിയ ഒരു റിയാലിറ്റി ഷോ ആയിട്ടാണ് എനിക്ക് തോന്നുന്നത് . എല്ലാവരും കൂടി ഉത്സാഹിച്ചാല്‍ ഒരു വമ്പന്‍ പരിപാടിയായി ഇത് മാറ്റാം . എന്നാലും എനിക്കൊരു ശംശയം , ഇവര്‍ ആസ്ട്രേലിയയില്‍ പോയി തല്ല് കൊള്ളാതെ അവര്‍ക്കെന്താണ്‌ കേരളത്തിലേക്ക് പോയാല്‍ ?

പേഡിക്കരുത് !!
പേടിയല്ല ( നോട്ട് ദാറ്റ്‌ പോയിന്റ്‌ ) ഭയമാണ് . ഈ പെണ്ണുങ്ങളെ കാണുന്നത് തന്നെ എനിക്ക് ഭയമാണ് . നോക്കില്‍ പീഡനം നാക്കില്‍ പീഡനം വാക്കില്‍ പീഡനം അങ്ങനെ ഒരു പീഡന മയ(ഴ)ക്കാലമാണ് ഇപ്പോള്‍ . കേരളത്തിലെ കാര്യം മാത്രമല്ല പറയുന്നത് . ഭൂലോകം ആകമാനം ഇപ്പോള്‍ പീഡന കാലമാണ് .എന്നാല്‍ പീഡിപ്പിക്കുന്നവര്‍ക്കും പീഡനം എല്ക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്തയുമായാണ് പത്രങ്ങളിലെ വാര്‍ത്തകള്‍ വരുന്നത് .പീ ഡി പി ക്കാര്‍ ക്ഷമിക്കുക . നിങ്ങളുടെ സമയം മോശമോ നല്ലതോ എന്ന് ജ്യോത്സ്യനെ കണ്ടു ചോദിക്കണം .

പീഡനം ഒഴിവാക്കുവാന്‍ ഇനി മുതല്‍ സ്ത്രീകള്‍ സ്കിന്‍ ടൈറ്റ് ജീന്‍സുകള്‍ ഉപയോഗിക്കുക . ഇതുവരെ സ്കിന്‍ ടൈറ്റ് ജീന്‍സ് ഒരു ശീലമാക്കിയില്ലെങ്കില്‍ ഇനി മുതല്‍ അത് ശീലമാക്കി തുടങ്ങുക . ഇത്തരം ജീന്‍സുകള്‍ ഉപയോഗിച്ചാല്‍ ഉഭയ സമ്മതം ഇല്ലാതെ നിങ്ങളെ പേടിപ്പിച്ചു പീഡിപ്പിച്ചു നിങ്ങളുടെ വിലപ്പെട്ട കനകഭാരങ്ങള്‍ ചോരന്മാര്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ല എന്നാണ് ആസ്ട്രേലിയന്‍ കോടതി പറഞ്ഞിരിക്കുന്നത് .ബാങ്ക് ലോക്കറിന് തുല്യമാണ് ഇത്തരം ജീന്‍സുകള്‍ . ആസ്ട്രേലിയക്കാര് പറയുന്നതിനും മുന്‍പേ കേരളീയര്‍ എത്രയോ വാട്ടി ശോന്ന കാര്യങ്ങളാണ് ഇപ്പോഴിത് .ഇത്തരം ഒരു സംഭവം കൊറിയയിലും ഉണ്ടായത്രേ .

ആസ്ട്രേലിയയില്‍ ഒരു പെങ്കൊച്ച് എന്നേ പീഡിപ്പിച്ചേ എന്ന് പറഞ്ഞു കൊണ്ട്‌ കോടതിയില്‍ സമീപിച്ചപ്പോഴാണ് മേല്പറഞ്ഞ തീരുമാനത്തില്‍ കോടതി എത്തിയത് . കഷ്ടകാലത്തിന് സംഭവ സമയത്ത് പെണ്‍കുട്ടി ഇട്ടത് സ്കിന്‍ ടൈറ്റ് ജീന്‍സ് .നമ്മുടെ കേരളത്തിലെപ്പോലെ തന്നെ അവിടെയും ഉണ്ട് പോലും ബലാത്സംഗ കേസുകള്‍ !!. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ സ്കിന്‍ ടൈറ്റ് ജീന്‍സ് കീറുവാനോ ഊരുവാനോ കഴിയില്ല എന്നതാണ് കോടതിയുടെ കണ്ടെത്തല്‍ . പെണ്‍ കുട്ടിയുടെ സമ്മതപ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് പ്രതിയും സമ്മതിച്ചു .
എന്തായാലും കേരളത്തിലെ പെണ്‍കുട്ടികള് സൂക്ഷിക്കുക . ഇനി പുറത്തൊക്കെ പോകുമ്പോള്‍ ടൈറ്റ് ജീന്‍സ് ഇട്ടു പോയാല്‍ മതി . വെറുതെ വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് എന്തിനാണ് ജീന്‍സിനകത്ത് വെയ്ക്കുന്നത് ? വിവരമില്ലാത്ത നാട്ടുകാര്‍ പലതും പറയും . ഡോണ്ട് കെയര്‍ . ‍

Monday, May 10, 2010

വേലി ചാടുന്ന അമ്മക്ക്

വേലി ചാടുന്ന അമ്മക്ക് മതില് ചാടുന്ന മകള്‍ എന്ന് ഞാന്‍ എഴുതുമ്പോള്‍ , ഹേ ബഡി സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ ഇട്സ് ആന്‍ ഓള്‍ഡ്‌ ബനാന ടോക്ക് എന്ന് നിങ്ങള്‍ വിളിച്ച് കൂവുന്നത് എനിക്ക് കേള്‍ക്കാം .പഴയ കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ പറയാന്‍ പോകുന്നത് .നമ്മള്‍ മലയാളികള്‍ കാത്ത്‌ കാത്തിരുന്ന ഒരമ്മ ദിവസം കൂടി നമ്മെ കടന്ന് പോയി . മോങ്ങാനിരുന്ന ബ്ലോഗറുടെ തലയില്‍ ഒരു പോസ്റ്റ്‌ വീണത്‌ പോലെ പലരും അമ്മ വേഷങ്ങള്‍ കെട്ടിയാടി .അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം മതിയോ അതോ വര്‍ഷങ്ങള്‍ വേണോ എന്നൊക്കെ വളരെ ഗാഡമായി ചിന്തിച്ചു തലയില്‍ പിണ്ണാക്ക് കയറ്റി . കടം വാങ്ങിക്കൂട്ടിയ സംസ്കാരങ്ങളുടെ കാവലാളായി ഇളിഭ്യ ചിരിയോടു കൂടി മലയാളിക്കൂട്ടം നില്‍ക്കുമ്പോള്‍ , ഇങ്ങ് അമേരിക്കയിലും വളരെ ആഘോഷമായി തന്നെ അമ്മദിനം ആഘോഷിച്ചു . കടകമ്പോളങ്ങള്‍ പൂക്കളും കാര്‍ഡുകളും കൊണ്ടു നിറഞ്ഞു . ഭക്ഷണ ശാലകളിലും സാമാന്യം നല്ല തിരക്കുകള്‍ അനുഭവപ്പെട്ടു . വിട്ട് പോകാത്ത ദുബായ് ഓര്‍മ്മകളുമായി നില്‍ക്കുന്ന എന്‍റെ പിള്ളാരുടെ അമ്മയ്ക്ക് ഗള്‍ഫിലെ ഭക്ഷണമായ ഷവര്‍മ്മ കഴിക്കണം എന്നായിരുന്നു ആഗ്രഹം .
അങ്ങനെ എന്റെയും $30പോയി കിട്ടി .മക്കള്‍ സ്കൂളില്‍ നിന്ന് തന്നെ അമ്മക്ക് കാര്‍ഡും പൂക്കളും കൊണ്ടുക്കൊടുത്തു .അസൂയക്കാരനായ ഫാതര്‍ ഞാന്‍ അടുത്ത മാസത്തെ തന്തമാരുടെ ദിവസത്തിനായി കാത്തിരിക്കുന്നു .

പറഞ്ഞു വന്നത് മലയാളികള്‍ക്ക് ആഘോഷിക്കുവാന്‍ ഓരോരോ കാരണങ്ങള്‍ ഒടേ തമ്പുരാനായി കൊണ്ടുകൊടുക്കുന്നു എന്നത് തികച്ചും അത്ഭുതം തന്നെ .എന്തിന് വേണ്ടിയാണ് ? ആരാണ് ? എവിടെയാണ് അമ്മദിനം ആദ്യം ഉണ്ടായതെല്ലാം നമുക്കറിയാം . അമ്മമാരെ ഓര്‍ക്കേണ്ടത് അത്യാവശ്യവുമാണ് .ചരിത്രത്തിലേക്ക് ഞാന്‍ പോകുന്നില്ല . എന്നാല്‍ പഴയ ചില കാര്യങ്ങളും പുതിയ ചില കാര്യങ്ങളും ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു . ചിലരൊക്കെ പറയുന്നത് കേട്ടു , അമ്മ മെഴുഴിരിയാണ് , സ്നേഹത്തിന്റെ പൂന്തേന്‍ കനിയാണ് ,നിറകുടമാണ് പൂഞ്ചോലയാണ് അങ്ങനെ നീളുന്നു ആ വിശേഷണ പദങ്ങള്‍ .സത്യമാണ് .ഇതെല്ലാം ചേര്‍ന്നതാണ് ഏതൊരാളിന്റെയും അമ്മ .

ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപികരണത്തിന് അച്ഛന്മാരെക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് അമ്മമാരാണ് .ലോകപ്രശസ്തരായ പല വ്യക്തിത്വങ്ങളെയും പരിശോദിച്ചാല്‍ അവരുടെ മുന്നില്‍ നിന്ന ഒരു ഉരുക്ക് കോട്ടയായിരുന്നു സ്വന്തം അമ്മ. പണ്ടൊക്കെ നമ്മുടെ നാട്ടില്‍ തന്നെ , കേവലം ഒരു വയറ്റാട്ടിയുടെ സഹായത്താല്‍ പത്തും പന്ത്രണ്ടും കുട്ടികളെ പെറ്റു വളര്‍ത്തിയ അമ്മമാരുണ്ട്. അവരൊക്കെ ഈറ്റ് നോവും പേറ്റ് നോവുകളും അനുഭവിച്ചിട്ടുണ്ട് .അവരുടെ കഷ്ടപ്പാടുകളില്‍ കൂടി കുട്ടികളെ വളര്‍ത്തി വലുതാക്കി . അന്നൊക്കെ നല്‍കിയ വറ്റുകളില്‍ കണ്ണീരിന്റെ നനവും ഉപ്പുമുണ്ടായിരുന്നു ,ഒപ്പം പ്രാര്‍ത്ഥനകളും .അതുകൊണ്ടോക്കെയാണ് ലോകത്തിന്റെ പലഭാഗങ്ങളിലായി മലയാളികള്‍ പോയി കഷ്ടപ്പെട്ട് നാടിന്റെയും വീടിന്റെയും മുഖച്ഛായ തന്നെ മാറ്റിയിട്ടുള്ളത് .

ഇന്ന് വയറ്റാട്ടികളില്ല , പേറ്റ് നോവുകളും ഇല്ല എന്നാണ് തോന്നുന്നത് ( ഞാന്‍ പ്രസവിച്ചു നോക്കിയിട്ട് ഈ കാര്യം പറയാം ) . ഏറ്റവും നല്ല ആശുപത്രികളില്‍ , ഏറ്റവും നല്ല ഡോക്ടറുടെ അടുക്കല്‍ , ഏറ്റവും നല്ല നാളില്‍ തന്നെ വേദനകളില്ലാത്ത പ്രസവങ്ങള്‍ നടത്തണം എന്നാണ് എതൊരമ്മയാകാന്‍ പോകുന്ന സ്ത്രീയുടെയും ആഗ്രഹം .അതുകൊണ്ട് തന്നെ ഇന്ന് പ്രസവം അല്ലെങ്കില്‍ അമ്മയാകല്‍ ഒരു വലിയ കാര്യമൊന്നുമല്ല . മാതാപിതാക്കള്‍ അറിയാതെ ,കല്യാണം കഴിക്കാതെ , പ്രസവങ്ങളും ഗര്‍ഭചിദ്രങ്ങളും എത്രയോ നടക്കുന്നു . ഇതൊന്നും ഒരു വലിയ വാര്‍ത്ത ഒന്നുമല്ല ഇപ്പോള്‍ കേരളത്തില്‍ .

അടുത്ത സമയത്ത് ഒരു ഡോക്ടറോട് സംസാരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം പറയുകയുണ്ടായി , ഇപ്പോള്‍ വിവാഹ മോചനം കേരളത്തില്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കുന്നു എന്ന് . നിസാര കാര്യങ്ങള്‍ക്ക് വേണ്ടി ബന്ധങ്ങള്‍ മുറിച്ചു കളയുന്ന കുടുംബങ്ങള്‍ .തമ്മില്‍ തമ്മില്‍ വേണ്ട രീതിയില്‍ ഉള്ള ആശയ വിനിമയങ്ങള്‍ കുടുംബങ്ങളില്‍ ഇല്ല . സ്ത്രീകള്‍ സ്വയം പര്യപ്തരായി മാറിയിരിക്കുന്നു . അവര്‍ക്ക് ആരുടേയും തണലുകള്‍ ഇല്ലാതെ തന്നെ സമൂഹത്തില്‍ ജീവിക്കാം . പുരുഷ വേശ്യകള്‍ ഉള്ള നാടാണ് കേരളം എന്ന് പറഞ്ഞാല്‍ തിഷയപ്പെടെണ്ട കാര്യങ്ങള്‍ ഒട്ടുമില്ല . ഫെമിനിസം പോലെ നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന മറ്റൊന്നാണ് കൂഗറിസം. കൂഗറിസത്തെ കുറിച്ച് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു .

1957 - ല്‍ ഈ .എം .എസ് കേരളത്തെ ഭരിച്ചു എങ്കില്‍ ഇന്ന് കേരളം ഭരിക്കുന്നത്‌ എസ്.എം എസ് ആണ് . വളരെ ഫാസ്റ്റ് ആണ് കാര്യങ്ങള്‍ . അതുപോലെ തന്നെ അത്ര വേഗത്തില്‍ തന്നെ ശിഥിലവുമാണ് ആ ബന്ധങ്ങളുടെ ആയുസും .പാശ്ചാത്യ സംസ്കാരം സ്വന്തം വീട്ടു മുറ്റത്ത് പന്തലിട്ടു ആഘോഷിക്കുന്നവരെ , വരാന്‍ പോകുന്ന തലമുറകളിലെ കാഴ്ചകള്‍ കാണുവാന്‍ നിങ്ങളുടെ മനസിനെ അല്പം പാകപ്പെടുത്തി എടുക്കണം .ആദ്യമൊക്കെ ഒരു ചളിപ്പും ദേഷ്യവും നിരാശയും എല്ലാം തോന്നാമെങ്കിലും പിന്നീട് എല്ലാം ശരിയാകും .സംസ്കാരങ്ങള്‍ വളരെ വേഗമാണ് പടരുന്നത്‌ .അമേരിക്കയിലും മറ്റ് പാശ്ചാത്യ നാടുകളിലും സ്ഥിരം കാണാവുന്ന ഒരു കാഴ്ചയാണ് സിംഗിള്‍ മദര്‍ . ബന്ധങ്ങള്‍ ഒഴിഞ്ഞതോ , അല്ലെങ്കില്‍ ആരുടെതാണ് കുഞ്ഞ് എന്ന് തിട്ടമില്ലാത്തതോ ആയ കുട്ടികളുമായി ജീവിക്കുന്ന അമ്മമാര്‍ .അമ്മദിനം കൊണ്ടാടിയ മലയാളികളേ , നിങ്ങളുടെ അമ്മമാരെ നിങ്ങള്‍ സ്നേഹിക്കണം . അതേ സമയം വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് മാതൃക ആകുകയും വേണം . ഇതൊന്നും നടക്കില്ല എങ്കില്‍ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വെച്ച്‌ നടക്കുക . എല്ലാം ശരിയാകും .

Friday, May 7, 2010

അയണ്‍ മാന്‍ - 2


ഇന്ന് അമേരിക്കയില്‍ റിലീസ് ചെയ്ത അയണ്‍ മാന്‍ - 2 കാണാന്‍ പോകണ്ടേ ? അടിപൊളി പടമാണ് എന്നാണ് റിപ്പോര്‍ട്ട്‌ . ഇങ്ങനെ ബ്ലോഗില്‍ കുത്തിപ്പിടിച്ചിരിക്കാതെ അതൊക്കെ വേഗം കണ്ടു കാര്യങ്ങള്‍ മനസിലാക്ക് .

Thursday, May 6, 2010

ടൈംസ്കൊയറില്‍ പുകഞ്ഞ ഓലപ്പടക്കം ‍

ചില ചെറ്റകള്‍ക്ക് അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ കാലിന്റിടയില്‍ നിന്നും പെരുപ്പ്‌ കയറും . അമേരിക്കയെ ഒന്ന് പണിയണം എന്ന ആഗ്രഹം ഏത് തന്തയില്ലാത്ത മോനും തോന്നുക സ്വാഭാവികം . അമേരിക്കയെ പണിയാന്‍ വരുമ്പോള്‍ അതിന്ടപ്പുറത്തെ പണി അവര്‍ കൊടുക്കുമെന്ന് അവരുണ്ടോ അറിയുന്നു .അല്ലെങ്കില്‍ തന്നെ മനുഷ്യരിവിടെ ഒരോ ദിവസവും പേടിച്ചാണ് കഴിയുന്നത്‌ . അതിന്റിടക്കാണ് തന്തയില്ലാത്ത ഓരോരുത്തന്മാര് പടക്കം പൊട്ടിച്ചു കളിക്കുന്നത് . നേരത്തേ ഒരുത്തന്‍ ഡിട്രോയിറ്റ് എയര്‍പോര്ട്ടിന്റെ മുകളില്‍ വെച്ച്‌ ഫ്ലൈറ്റിനുള്ളില് വെച്ച്‌ പടക്കം പോട്ടിച്ചിരുന്നു . ഭാഗ്യത്തിന് അത് പൊട്ടിയില്ല . ഇപ്പോള്‍ ദാണ്ടേ ടൈം സ്കയറില്‍ വെച്ച്‌ വീണ്ടും ഓലപ്പടക്കം !!‍ പച്ചകാക്കാമാരുടെ ബുദ്ധി സമ്മതിച്ചു കൊടുക്കണം .ബോംബും മിസ്സൈലും , റോക്കറ്റും എല്ലാം എടുത്ത് അമ്മാനമാടുന്നവരുടെ അടുക്കലാണ് ,പിള്ളാര് പടക്കം പൊട്ടിച്ച് കളിക്കുന്നത് പോലെ ഓലപ്പടക്കവും കൊണ്ട്‌ വരുന്നത് .
കാപ്പില്‍ കുറ്റിപ്പുറം മുക്ക് പോലെ അമേരിക്കയിലെ ഒരു മുക്കാണ് ഈ ടൈം സ്കൊയര്‍ ടൈം സ്കൊയര്‍ എന്നെല്ലാം പറയുന്നത് .കാപ്പില്‍ കുറ്റിപ്പുറം മുക്കിനെക്കാള്‍ ഇമ്മിണി കൂടി വലിയ ഒരു മുക്ക് .അവിടെയാണ് വൈകിട്ട് സായിപ്പന്‍മാര്‍ ചായ കുടിക്കാനും ദിനേശ് ബീഡി വലിക്കാനും കൊച്ചു വര്‍ത്തമാനം പരദൂഷണം എന്നിവ പറയാനുമൊക്കെ കൂടുന്നതേ. അവിടെയാണ് നിസാന്‍ പാത്ത് ഫൈന്ടര്
ഷഹസാദ് ( കടപ്പാട് മനോരമ ) എന്ന പച്ചക്കാക്ക ഓലപ്പടക്കവും ഇത്തിരി മണ്ണെണ്ണയും ഒരു തിരിയും എല്ലാം കൊടുത്ത് ദുഫായ്ക്ക് പറക്കാന്‍ പോയത് .തക്ക സമയത്ത് വണ്ടീന്ന് പൊക വരുന്നത് കണ്ടു അടുത്ത കടക്കാരന്‍ തങ്കച്ചായന്‍ വിളിച്ച് കൂവിയത് കൊണ്ട്‌ കുറെ സായിപ്പച്ചായന്മാരുടെ ജീവന്‍ രക്ഷപെട്ടു.

ഷഹസാദ് എന്ന കാക്കായെ കുറിച്ച് പറയുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രമേ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പറയുവാനുള്ളൂ . സുമുഖന്‍ ,സുന്ദരന്‍ , ആരോഗ്യവാന്‍ , എപ്പോഴും ചിരിക്കുന്ന നല്ല സഖാവ്‌ , അമേരിക്കന്‍ പൌരന്‍ ,വിവരവും വിദ്യാഭ്യാസവും ഉള്ളവന്‍ ,പിന്നെന്താ പറ്റിയെന്നു ചോദിച്ചാല്‍ അല്പം മതഭ്രാന്ത്‌ , കുറെ കടബാധ്യത , ഉണ്ടായിരുന്ന ജ്വാലി പോയി , 2.5 ലക്ഷം ഡോളര്‍ വിലയുണ്ടായിരുന്ന വീട് ബാങ്ക് കൊണ്ട്‌ പോയി ( നാട്ടിലെ ഒന്നേകാല്‍ കോടി രൂഫാ )അത് മുഖാന്തരം ഉണ്ടായ വിഭ്രാന്തി കൂടാതെ കഴിഞ്ഞ അഞ്ച് മാസമായി പാക്കിസ്ഥാനിലെ താലിബാനില്‍ നിന്നും കിട്ടിയ നല്ല ട്രെയിനിംഗ് ( നല്ല ബുദ്ധിയാണ് പറഞ്ഞു കൊടുത്ത് വിട്ടത് ) ഇത്രയും ചേരുമ്പോള്‍ ഷഹസാദ് എന്നൊരു ഭീകരന്‍ കൂടി ജന്മം കൊണ്ടു .അമേരിക്കന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഉടലെടുത്ത മറ്റൊരു ഭീകരന്‍ എന്ന് കൂടി പറയാം .

പൊട്ടാതെ പോയ ഓലപ്പടക്കത്തിന്റെ ബാക്കി പത്രവും പേറി , ഒത്താല്‍ ആയുസ് കാലം മുഴുവന്‍ അമേരിക്കന്‍ ജനതയുടെ കരം പിരിച്ചു കിട്ടിയ കാശിന്റെ എച്ചിലും തിന്ന് അമേരിക്കന്‍ ജയിലിനുള്ളില്‍ കഴിയാന്‍ യോഗം . നല്ലൊരു ഭാര്യേം കുഞ്ഞും ഉണ്ട് . അതിന്റെ ഗതി ഇനി എന്താകുമോ റബ്ബിലാലമിനായ തമ്പുരാനേ !!. ഇവന്റെ ബയോഡാറ്റ കണ്ടാല്‍ ഇവനീ ഗതിയില്‍ ജീവിക്കണ്ടാവനാണ് എന്നാരേലും പറയുവോ ?

Wednesday, May 5, 2010

പോണ്‍ സ്റ്റാര്‍

കമ്പിപ്പടം ഫാന്‍സ്‌ അസോസിയേഷന്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തകളും കൊണ്ടാണ് ഹോളിവുഡ് ഇത്തവണ എത്തുന്നത് .1972 - ല്‍ റിലീസ് ചെയ്ത "ഡീപ്പ് ത്രോട്ട്" എന്ന XXX നീലാണ്ടന്‍ അമേരിക്കയില്‍ ഏറെ തലവേദനകള്‍ സൃഷ്ടിച്ചിരുന്നു . 22 സ്റ്റേറ്റ്കളില് ഈ സിനിമ നിരോധിക്കുകയും അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ ഈ സിനിമ ഏറെ ‍ വെറുപ്പുകള്‍ക്കും  ഇടയാക്കി . ( അതുകൊണ്ടാകും അതിന്റെ ഒരു വീഡിയോ പോലും യു ടുബില്‍ തപ്പിയിട്ടു കിട്ടുന്നില്ല . നിങ്ങളുടെ ഭാഗ്യദോഷം ) .ഈ ഒരു പടം കൊണ്ട്‌ ഏറെ കു ( സു ) പ്രസിദ്ധി നേടിയ താരമാണ് ലവ് ലേസ് ( മുകളിലെ പടം ) . എന്നാല്‍ ലവ് ലേസ് പില്‍ക്കാലത്ത് പോണ്‍ സിനിമകള്‍ക്ക്‌ എതിരെ പ്രവര്‍ത്തിച്ചിരുന്നു .

ഇപ്പോള്‍ സംഭവം എന്താന്നു ച്ചാല്‍ , ലവ് ലേസിന്റെ ജീവിത ചരിത്രവും ,ഡീപ്പ് ത്രോട്ട് എന്ന സിനിമയെ കുറിച്ചും വീണ്ടും ഒരു ഫിലിം കൂടി എത്തുന്നു . ഡീപ്പ് ത്രോട്ടിന്റെ രണ്ടാം ഭാഗമാണോ ഇതെന്ന് ചോദിച്ചാല്‍ അറിയില്ല ( നമ്മള്‍ മലയാളികളെ കണ്ടാണ്‌ പല കാര്യങ്ങളും സായിപ്പന്മാര് പഠിക്കുന്നത് ). കണ്ടില്ലേ നമ്മള്‍ പഴയ മലയാളം സിനിമകള്‍ പുതിയ കുപ്പിയില്‍ ആക്കി തീര്‍ക്കുമ്പോള്‍ , ഇവരും അതേ പാതയില്‍ കൂടിയാണ് സഞ്ചരിക്കുന്നത് .


 പുതിയ സിനിമയില്‍ ലവ് ലേസ് ആയി വേഷമിടുന്നത് , 24 വയസുകാരിയായ ഹോളിവൂഡ്‌ താരവും പോപ്പ് ഗാന രചയിതാവും ഗായികയും കൂടിയായ ലിണ്ട്സേ ലോഹനാണ് .ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്നത് പോലെ , ലിണ്ടയെ കണ്ടാല്‍ അറിയാം പടത്തിന്റെ കേമം . പടത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല എന്നാണ് തോന്നുന്നത് . നിങ്ങള്‍ എല്ലാവരും ഇടയ്ക്കിടെ ഈ പടത്തിന്റെ കാര്യം നെറ്റില്‍ നോക്കി മനസിലാക്കിക്കോണം . പിന്നെ കണ്ടില്ല , കേട്ടില്ല , അറിഞ്ഞില്ല എന്നൊന്നും പറയല്ലേ !.


എന്‍റെ സങ്കടം ഇതൊന്നുമല്ല .ഷക്കീലയെ കുറിച്ചും , കിന്നാര തുമ്പിയെ കുറിച്ചും എന്നാണാവോ ഒരു രണ്ടാം ഭാഗം ഇറങ്ങുക ?

Tuesday, May 4, 2010

കവിതപ്പശു ചുരത്തുന്നില്ല

ആശ്രമം വിട്ട് കൊള്ളികളില്‍ തീകൂട്ടി അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല .കവിതപ്പശു പണ്ടേപ്പോലെ ചുരത്തുന്നില്ല .കവിതയുടെ കറവ വറ്റി തുടങ്ങിയിരിക്കുന്നുവോ എന്നൊരു സംശയവും ഇല്ലാതില്ല . മുലയില്‍ ആഞ്ഞ്‌ ഞെക്കി പിഴിഞ്ഞാല്‍ കൂടിയാല്‍ ഒന്നോ രണ്ടോ ഗ്ലാസ്‌ മാത്രം വന്നാലായി .അതില്‍ മുക്കാലും വെള്ളവും ചേര്‍ത്ത് ഇക്കണ്ട ജനങ്ങളുടെ പോഷകാഹാര കുറവുകള്‍ എങ്ങനെ പരിഹരിക്കും എന്ന കടുത്ത ആലോചനയിലാണ് ഞാനിപ്പോള്‍ .പണ്ടൊക്കെ രാവിലെയും വൈകുന്നേരങ്ങളിലും രണ്ടിടങ്ങഴി കവിതപ്പാല് ചുരത്തിയിരുന്നതാണ് . എല്ലാം പോയില്ലേ !!!

കവിത ഫാമിലേക്ക് മുന്തിയ ഇനം പശുക്കളെ വിദേശങ്ങളില്‍ നിന്നോ നാട്ടില്‍ നിന്നോ കൊണ്ട്‌ വരേണ്ടത് ആവശ്യമാണ്‌ .ഭാവനാ ദരിദ്രമായ വരണ്ട പശുത്തൊഴുത്താണ് ഇന്ന് ബൂലോകം . തൊഴുത്തില്‍ കുത്തും പാരവെയ്പ്പും മൂലം കാളകളുടെയും പശുക്കളുടെയും പഴയ ഊര്‍ജ്ജം എല്ലാം പോയില്ലേ എന്നൊരു സംശയം എനിക്കുണ്ട് .ഇളകിയ പശുക്കളെ സമയാസമയങ്ങളില്‍ ബീജസങ്കലനം നടത്താതെ പോയതുകൊണ്ട് ബൂലോകത്തിന്റെ പ്രത്യുല്പാദന ശേഷി കുറഞ്ഞിട്ടില്ലേ എന്നൊരു സംശയവും ഇല്ലാതില്ല .

പരിസര ശുചിത്വം പാലിക്കാത്ത വൃത്തികെട്ട തൊഴുത്തുകളും പശുക്കളുടെ ഉത്പാദന ശേഷി കുറയ്ക്കാം എന്നാണ് അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ കണ്ടെത്തിയത് . ബൂലോക മലിനീകരണം , ആശയ മലിനീകരണം , ചെളി , മൂത്രം , ചാണകം എന്നിവ വാരിയെറിയാല്‍ കോരിയോഴിക്കല്‍, എന്നിവയും പരിസര മലിനീകരണം സൃഷ്ടിക്കും .
നാട്ടില്‍ പാലായ പാലുകള്‍ക്കൊക്കെ വിലകൂടിയ ഈ അവസരത്തില്‍ ബൂലോകത്തില്‍ കൂടി ഒഴുകിയ , ഇപ്പോഴും ഒഴുകുന്ന തേനിനും പാലിനും ആരും താങ്ങ് വിലകള്‍ പ്രഖ്യാപിച്ചില്ല എന്നൊരു കാരണവും ഈ ദുരവസ്ഥക്ക് കാരണമായിട്ടുണ്ട് . കാശ് കൊടുക്കാതെ ടോട്ടലി ഫ്രീ ആയി ലഭിക്കുന്ന ഭൂലോകത്തെ ഒരേ ഒരു സാധനം , ബ്ലോഗര്‍മാരുടെ അന്യുസ്യൂതമായ ഈ ചുരത്തല്‍ തന്നെയാണ് . ആര്‍ക്കോ വേണ്ടി വെറുതെ ഒഴുക്കി കളയുന്ന ഈ ഊര്‍ജ്ജം മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതോ എന്ന് ചിന്തിപ്പിച്ചത് കൊണ്ടുമാകാം ഇങ്ങനെ സംഭവിച്ചത് .

എങ്ങനെ പശുക്കളെയും കാളകളെയും കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാം എന്ന കടുത്ത ചിന്തയിലാണ് ബൂലോക പശുപതികള്‍ .ഊര്‍ജ്ജം നഷ്ടപ്പെട്ട കാളകള്‍ക്കും പശുക്കള്‍ക്കും കൂടുതല്‍ പോഷകാഹാരങ്ങള്‍ , വൈദ്യ സഹായങ്ങള്‍ എന്നിവ എങ്ങനെ കുറഞ്ഞ ചിലവില്‍ നല്‍കാം എന്നതിനെകുറിച്ചും ,.കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഉത്പാദനം എങ്ങനെ നടത്താം എന്നിവയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു .അതിന്റെ ആദ്യ പടിയായി ,കാലിത്തൊഴുത്തിന്റെ പരിസരങ്ങള്‍ ശുചിയാക്കുന്ന പ്രാഥമിക പരിപാടികളാണ് ദ്രുതഗതിയില്‍ നടക്കുന്നത് .

Saturday, May 1, 2010

രക്ഷപെട്ടു !!

സാര്‍വ്വ ദേശീയ തൊഴിലാളി ദിനത്തില്‍ വിപ്ലവ വീര സഖാക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കണമെന്നും നല്ലദിനത്തില്‍ തന്നെ കൊള്ളികള്‍ വീണ്ടും കത്തിക്കണം എന്നുമെല്ലാം ആഗ്രഹമുണ്ടായിരുന്നു . ഒന്നാം തീയതി തന്നെ കണി കണ്ടത് കരിക്കുണ്ടിയാണെങ്കില് അതിന്റെ ഉത്തരവാദിയും ഞാനല്ല എന്ന് ഈ സമയം വിനയപൂര്‍വ്വം , സ്നേഹപൂര്‍വ്വം വൃണിത മനസ്കനായി അറിയിക്കട്ടെ .ഓരോരോ ‍ തൊട്ടിത്തരങ്ങള്‍ കാണിക്കുകയും മാറി നിന്ന് സുവിശേഷം പറയുകയും ചെയ്യുന്ന ചില പകല്‍ മാന്യന്മാരാണ് അതിന്റെ ഉത്തരവാദികള്‍ . " ചെറ്റ " എന്ന വാക്കിന്റെ പേറ്റന്റിന് വേണ്ടി തിരോന്തരം പയലുകള്‍ തമ്മില്‍ മത്സരം നടക്കുന്നത് കൊണ്ടാണ് " തൊട്ടി " എന്ന വാക്കുപയോഗിച്ചത് എന്നോര്‍ത്ത് ക്ഷമിക്കുമല്ലോ .എന്തായാലും നിങ്ങള്‍ രക്ഷപെട്ടു . നിങ്ങളുടെ ഭാഗ്യം അല്ലാതെന്ത് പറയുവാന്‍ .

രക്ഷപെടലിന്റെ കാര്യം ഓര്‍ത്തപ്പോഴാണ് , അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെടുന്നത് പോലെ തന്നെ , മലയാള സിനിമയും ഉടനെ തന്നെ പ്രതിസന്ധികള്‍ തീര്‍ത്ത്‌ പ്രശ്നങ്ങള്‍ സമരസപെട്ട് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കുതിച്ചു ചാട്ടം നടത്തുവാന്‍ വേണ്ടി കേരളാ ഗവണ്മെന്റ് മലയാള സിനിമയില്‍ ഇടപെടാന്‍ പോകുന്നു എന്നോര്‍ത്തത് . തീര്‍ച്ചയായും ബേബിച്ചായന്റെ തീരുമാനം നല്ലത് തന്നെയാണ് .പക്ഷേ ആദ്യം സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ത്തിട്ട് പോരെ എന്നൊരു സന്ദേഹം എനിക്കുണ്ട് .ഒരു മേശക്കു ചുറ്റും ഇരുന്നു ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത സഖാക്കളാണ് , സിനിമയിലെ താരങ്ങളെ ഒരു മേശക്കു ചുറ്റും ഇരുത്തി ചര്‍ച്ചിക്കാന്‍ ശ്രമിക്കുന്നത് .കാശ് മുടക്കുന്നവനും കാണുന്നവനും ദണ്ണം ഇല്ലെങ്കില്‍ ബാക്കി ഉള്ളവര്‍ക്കെന്തു ചേതം .സിനിമയില്‍ പണിയെടുക്കുന്ന പാവപ്പെട്ടവരായ ന്യൂന പക്ഷത്തെ മറന്നിട്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത് ..കാശ് മുടക്കി സിനിമ കാണുവാന്‍ മലയാളികള്‍ തയ്യാറാകുന്ന കാലത്തോളം കേരളത്തില്‍ സിനിമകള്‍ വിജയിക്കും . പിന്നെ താരങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ . അതും പാര്‍ട്ടിക്കുള്ളില്‍ ഉള്ളത് പോലെതന്നെ സിനിമയിലും ആരെങ്കിലുമൊക്കെ ചത്തൊഴിയുന്നത് വരെ കാണും ( അതാണല്ലോ നടപ്പ് ന്യായം ).

കൊള്ളികളിലേക്ക് തന്നെ മടങ്ങി വരാം . കവിതയും ഞാനുമായായി ഈ ഒളിച്ചു കളികള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി .അതെങ്ങനെ ? തല നേരെ നിന്നിട്ട് വേണ്ടേ പ്രാര്‍ഥിക്കുവാന് എന്ന് പറഞ്ഞത് പോലെയാണ് . ഒരു മാതിരി കാര്യങ്ങള്‍ വല്ലതുമാണോ ഈ തലയില്‍ കൂടി പോകുന്നത് ? തരൂര്‍ പ്രശനം ,സ്വാമി പ്രശനം , തുണിയുള്ള പ്രശനം തുണിയില്ലാത്ത പ്രശനം .എന്ടീശ്വരന്മാരെ !! മടുത്തു വയ്യ .എല്ലാ പ്രശ്നങ്ങളും നമ്മുടെയും പ്രശ്നങ്ങള്‍ ആയി മാറുന്ന അവസ്ഥ .ഹോ ഹോ .

 എന്‍റെ പോളിസി എന്ന് വെച്ചാല്‍ ഷെയറിംഗ് ആന്‍ഡ്‌ ഫയറിംഗ് എന്നാണ് . കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിക്കും , കേട്ടില്ലെങ്കില്‍ ഫയറിംഗ് .അതുകൊണ്ട് തന്നെ പല കൂതറകളും എന്നെ വിട്ട് പോയി .അത്രയും ആശ്വാസം എന്ന് കരുതുകയാണ് ഞാനിപ്പോള്‍ .അത്രയും തലവേദന കുറഞ്ഞു കിട്ടുമല്ലോ .എന്നാലും എന്നില്‍ നിന്നും രക്ഷപെടാമെന്ന് ആരും കരുതണ്ട .

 മടുക്കാതെ എന്നെ വായിച്ച് അഭിപ്രായം അറിയിക്കാതെ പോകുന്ന എല്ലാവരോടും നന്ദിയുണ്ട് . ഞാന്‍ കുറെ നാളുകള്‍ക്ക് മുന്‍പ് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു . എനിക്കാരുടെയും ഒരഭിപ്രായങ്ങളും കേള്‍ക്കാന്‍ താല്പര്യമില്ല . ഞാന്‍ എങ്ങും അഭിപ്രായങ്ങള്‍ പറയുകയും ഇല്ല .എഴുതുക എന്നുള്ളത് എന്‍റെ ജ്വോലി , നിങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ വായിക്കാം അല്ലെങ്കില്‍ വായിക്കാതിരിക്കാം .അത് നിങ്ങളുടെ ഇഷ്ടം .

എനിക്ക് സാഹിത്യ ഭാക്ഷ നല്ല വശമില്ല .ആവശ്യത്തില്‍ കൂടുതല്‍ ഉള്ള വിവരവും ഇല്ല .ഇത്രയും തന്നെ ധാരാളം എന്നാണ് എനിക്ക് തോന്നുന്നത് . കുറെ എല്ലാം എഴുതി . ഇനിയും എഴുതണം എന്ന് തന്നെയാണ് താല്പര്യം ,അതിന് തടസം നില്‍ക്കുവാന്‍ ആര്‍ക്കും  കഴിവില്ല .  എന്നാല്‍ അതേ സമയം , പറയേണ്ട കാര്യങ്ങള്‍ വളരെ വ്യക്തമായി , നേരിട്ട് തന്നെ പറയുന്നതില്‍ മടിയുമില്ല . കണ്ണാരം പൊത്തിയുള്ള ഒളിച്ചു കളികള്‍ അവസാനിപ്പിച്ച് കവിതയെ ലാളിക്കണം കൊള്ളികള്‍ വീണ്ടും പുകയ്ക്കണം എന്നെല്ലാം ആഗ്രഹിക്കുന്നുണ്ട് . നടക്കുമോ എന്നൊന്നും ഒരു നിശ്ചയവുമില്ല .നടന്നാല്‍ ഞാന്‍ രക്ഷപെട്ടു . ഇല്ലെങ്കില്‍ നിങ്ങളും .

ജീവിതം തന്നെ മരണത്തില്‍ നിന്നും രക്ഷപെട്ട് ഒരോ നിമിക്ഷവും ഓടുകയാണ് .രക്ഷപെടലുകളുടെ ഈ വേളയില്‍ എല്ലാ പ്രിയ സഖാക്കള്‍ക്കും മെയ്ദിനാശംസകള്‍ .
ഉത്സാഹിക്കു .. പണിയെടുക്കൂ .. ബ്ലോഗ്‌ എഴുതി നിറയ്ക്കൂ . ജയഹോ


ബ്ലോഗ്‌ മലിനീകരണം

ബ്ലോഗ്‌ മലിനീകരണ സുവിശേഷങ്ങള്‍ നടത്തുന്നവര്‍ ഇത് ശ്രദ്ധിക്കുക !!

എന്താണിത് ?
ആരാണിത് ?
ഇതെങ്ങനെ സംഭവിച്ചു ?
ഇതെങ്ങനെ ബ്ലോഗില്‍ വന്നു ?
ആരാണ് ഇതിനുത്തരവാദി ?

ഒരു പഴയ പോസ്റ്റിന്റെ ബാക്കിപത്രം .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.