അന്തേവാസികള്‍

Friday, April 30, 2010

ബൂലോകത്തിന്റെ സ്പന്ദനം

ഫൂമിക്ക് ബ്രഹ്മ വെച്ച മലയാളി ബ്ലോഗര്‍മാര്‍ക്ക് ബൂലോകത്തിന്റെ സ്പന്ദനം അഥവാ ചലനം അല്ലെങ്കില്‍ മിടിപ്പ് എവിടെയാണ് എന്നറിയുവാന്‍ ആഗ്രഹമുണ്ടാകും . ബൂലോകത്തിന്റെ ചലനം ( ഭൂമിയുടെ അല്ല ) ഭൂമിയുടെ ചലനത്തെപറ്റി കേന്ദ്രമന്ത്രി ഈ അഹമ്മദ് സാഹിബ് പറഞ്ഞു കഴിഞ്ഞു .ഞാന്‍ അതിനെപ്പറ്റി സംസാരിക്കുന്നത് തീരെ അനുയോജ്യമാകില്ല എന്നാണ് എന്‍റെ വിചാരം .അതുകൊണ്ട് ചലനത്തെക്കുറിച്ച് ഞാന്‍ പറയുന്നില്ല .വിവരമുള്ളവരെല്ലാം അതെല്ലാം പറഞ്ഞു കഴിഞ്ഞു . നമുക്ക് ബൂലോകത്തിന്റെ സ്പന്ദനം എന്താണ് ? അത് ചക്കയോ അതോ മാങ്ങയോ എന്നീ കാര്യങ്ങള്‍ നോക്കാം .

ബൂലോകത്തിന്റെ സ്പന്ദനം നിലച്ചേ , നിലയ്ക്കുന്നേ എന്ന മുതല കണ്ണുനീരും കഴുതക്കരച്ചിലുകളും നടത്തുന്നവര്‍ക്ക് ഏറ്റവും സന്തോഷമുള്ള ഒരു കാര്യവുമായാണ് കേന്ദ്ര ധനകാര്യ ബില്ല് പാസായത് എന്നോര്‍ക്കുമ്പോള്‍ നമ്മള്‍ മലയാളി ബ്ലോഗര്‍മാരുടെ ശക്തി കേരളത്തിന്റെ അതിരുകളും ഭേദിച്ച് പാര്‍ലമെന്റിന്റെ ഉള്ളില്‍ വരെ എത്തി എന്നോര്‍ത്ത് നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം .ഇത്രയും ചലനാത്മകത ശേഷിയുള്ള മലയാളം ബ്ലോഗ്‌ സ്പന്ദിക്കുന്നില്ല എന്ന് പറയുന്നത് തന്നെ വിഡ്ഢിത്തം എന്ന് പറയേണ്ടി വരുന്നതില്‍ എനിക്ക് ലവലേശം ഖേദമില്ല . പിന്നെ എവിടെയാണ് ഇത് മിടിക്കാത്തത് ? ആശ്രമത്തിന്റെ വടക്കേ മൂലയില്‍ കെട്ടിത്തൂക്കിയ സ്പന്ദന മാപിനി ശ്രദ്ധിച്ചാല്‍ മനസിലാകും എത്രത്തോളം ബൂലോകം മിടിക്കുന്നുണ്ട്‌ എന്ന് !

ഇനി അഥവാ ബൂലോകം ക്ഷയിച്ചുവെങ്കില്‍ , കേന്ദ്ര സര്‍ക്കാര്‍ അതിന്റെ പാക്കേജ് കൊണ്ടാണ് ഇന്നലത്തെ ധനകാര്യ ബില്ല് പാസാക്കിയത് .നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ബ്ലോഗിന്റെ ശക്തി ,ഓജസ് , ഊര്‍ജ്ജം എന്നിവ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി മലയാള ബ്ലോഗര്‍മാര്‍ക്ക് നിത്യം വേണ്ട കാര്യങ്ങള്‍ക്കെല്ലാം തന്നെ നികുതി കുറച്ചു എന്ന കാര്യം തികച്ചും ആശ്വാസകരമാണ് .

പഞ്ചഗുസ്തിയില്‍ ഏര്‍പ്പെട്ടു ചതവ് മുറിവ് ഒടിവ് എന്നിവ വന്ന ബ്ലോഗര്‍മാര്‍ക്ക് ജവരക്കിഴി , പിടിക്കിഴി , കുത്ത് കിഴി എന്നിവയുടെ നികുതി കുറച്ചത് മൂലം വീണ്ടും ബ്ലോഗില്‍ ഗുസ്തിമല്സരത്തില്‍ ഏര്‍പ്പെടാന്‍ കഴിയും . ബ്ലോഗര്‍മാര്‍ ഈ കാര്യത്തില്‍ ശ്രദ്ധിക്കുക .

കാപ്പി , ബീഡി എന്നിവയുടെ നികുതികള്‍ കുറച്ചത് വഴി കവികളുടെയും കഥാകാരന്മാരുടെയും സഖാക്കളുടെയും നഷ്ടപ്പെട്ട സര്‍ഗ ശേഷിയും കാജാബീഡി വലിച്ചുകൊണ്ട് രാഷ്ട്രീയ തുടര്‍ ചര്‍ച്ചകളും നടത്താം .

കാന്‍സര്‍ , എയിഡ്സ് എന്നീ രോഗങ്ങളുടെ മരുന്നുകളുടെ നികുതി കുറച്ചത് കൊണ്ട്‌ ബൂലോകത്ത് കാന്‍സര്‍ എയിഡ്സ് എന്നിവ പടര്‍ത്തുന്ന ബ്ലോഗര്‍മാര്‍ക്ക് നല്ല ചികിത്സ ആദായ വിലയില്‍ ചെയ്തു കൊടുക്കുവാന്‍ കഴിയും .

ഏത് നിലയില്‍ നോക്കിയാലും മലയാള ബ്ലോഗിന് ഏറ്റവും ഗുണകരമാണ് ഇത്തവണ പാസായ ധനകാര്യ ബില്ല് എന്ന് നിസംശയം പറയാം .ബ്ലോഗര്‍മാര്‍ ദയവായി മുകളില്‍ ഉള്ള കാര്യങ്ങളില്‍ വളരെ ശ്രദ്ധ ചെലുത്തി കരുത്ത് വര്‍ദ്ധിപ്പിക്കണം . മലയാള ബ്ലോഗിന്റെ ജീര്‍ ണ്ണാവസ്ഥയില്‍ നിന്നും അതിന്റെ കരക്ക്‌ കയറ്റണം .

അപ്പോള് നമ്മള്‍ പറഞ്ഞു കൊണ്ടിരുന്നത് ങ്ഹാ .. താമരശ്ശേരി ചുരം കയറി വന്നിട്ട്....
സോറി ‍ അതല്ല .ചുരത്തില്‍ പിന്നീട് കയറാം .
ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് ബൂലോകത്തിന്റെ സ്പന്ദനം .
അദന്നെ .. സത്യത്തില്‍ എന്താണീ കോണ്ടസാ .

ആന മറുത

സത്യത്തില്‍ ഈ സ്ത്രീ ജനങ്ങള്‍ വളരെ ശുദ്ധ ഹൃദയമുള്ളവരാണ് . അതേ സമയം പമ്പര വിഡ്ഢികളും .പുറത്തൊക്കെ എങ്ങനെ ആയിരുന്നാലും ക്യാമറ കണ്ടു കഴിഞ്ഞാല്‍ അനുസരണയുള്ള ആട്ടിന്‍ കുട്ടികളെ പോലെയാണ് ഇവരുടെ സ്വഭാവം .തുണി ഉരിയാന്‍ പറഞ്ഞാല്‍ തുണി ഉരിയും, കിടക്കാന്‍ പറഞ്ഞാല്‍ കിടക്കും ,കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും . കുപ്പിയിലാക്കിയ കുട്ടിചാത്തന്മാരെ പോലെ എന്തുവേണമെങ്കിലും പബ്ലിസിറ്റികള്‍ക്ക് വേണ്ടി ചെയ്തു കളയും .ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന വര്‍ഗം ഇതാണ് എന്ന യാതൊരു ബോധവും ഇവര്‍ക്കില്ല . ഇങ്ങനെ പരസ്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് വേണ്ടി ഏതെങ്കിലും സ്ത്രീകള്‍ ശബ്ധമുയര്‍ത്തിയതായും അറിവില്ല .

Olivia Munn's Exclusive Interview for PETA


അമേരിക്കയിലെ സര്‍ക്കസ് കൂടാരങ്ങളില്‍ ആനകളെ പീഡിപ്പിക്കുന്നതിനെതിരെയാണ് ഹോളിവൂഡ്‌ നടിയും ടെലിവിഷന് അവതാരക കൂടിയായ ഒലിവിയ നഗനയായി പ്രത്യക്ഷപ്പെട്ടത് . ലോകത്തിലെ ഏറ്റവും വലിയ മൃഗ സംരക്ഷണ സംഘടനയായ പെറ്റ ക്ക് വേണ്ടിയാണ് ഒലിവിയ വിവസ്ത്രയായി പരസ്യത്തില്‍ വന്നത് .

ഒലിവിയ തുണി ധരിക്കാതിരിക്കുന്നത് കൊണ്ട്‌ ആനകളെ ഇനി പീഡിപ്പിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷേ കണ്ണുകള്‍ക്ക്‌ ഒരു വിരുന്നൊരുക്കി ആ ഇരിപ്പ് . ആനകള്‍ക്കിടയിലെ ആന മറുത അല്ലെങ്കില്‍ ആനക്കുട്ടിചാത്തന്‍ ( നോട്ട് അന്നക്കുട്ടിചാത്തന്‍ )

ഒലിവിയ മുന്നിന്റെ ഫേസ് ബുക്ക്‌
ഒലിവിയ മുന്നിന്റെ ബ്ലോഗ്‌

Thursday, April 29, 2010

കൂഗര്‍ ആന്റീസ്


2007 മുതല്‍ പാശ്ചാത്യ നാടുകളില്‍ വളരെവേഗം പടര്‍ന്നു കയറുന്ന ഒരു സംസ്കാരമാണ് കൂഗര്‍ കള്‍ച്ചര്‍ . കൂഗര്‍ കള്‍ച്ചര്‍ എന്ന് വെച്ചാല്‍ മറ്റൊന്നുമല്ല സില്‍ക്ക് സ്മിത മുതല്‍ താഴേക്ക് ഷക്കീല വരെ (അല്ലെങ്കില്‍ ഇവര്‍ക്ക് മുന്‍പേ മലയാളം സിനിമയില്‍ ആരെങ്കിലും അങ്ങനെ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അവരും ) ചെയ്ത കാര്യങ്ങളൊക്കെ തന്നെ . നാട്ടില്‍ തന്നെ എത്ര ഡ്രൈവിംഗ് സ്കൂള്‍ ആന്റിമാര്‍ ഉണ്ട് !!.
കൂഗര്‍ ‍ കള്‍ച്ചര്‍ എന്നാല്‍ വളരെ ലളിതം . നാല്പത് വയസിനു മുകളില്‍ പ്രായമുള്ള ആന്റിമാര്‍ 18 മുതല്‍ 25-30 വരെ വയസുള്ള ചുള്ളന്‍ പിള്ളാരെ വലവീശി പിടിച്ച് ഏതാണ്ടൊക്കെ കാട്ടി കൂട്ടുന്നു എന്ന നിസാര കാര്യം മാത്രം . നമ്മളെയാ ഇവര്‍ കളി പഠിപ്പിക്കുന്നത്‌ .

എന്നാല്‍ അമേരിക്കന്‍ ചാനലായ ABC യില്‍ വന്ന കൂഗര്‍ ടൌണ്‍ എന്ന സീരിയല്‍ സംഗതികള്‍ ആകെ മാറ്റി മറിച്ചു. ഇപ്പോള്‍ പാശ്ചാത്യ നാടുകളിലെ ആന്റിമാര്‍ വളരെ സന്തോഷത്തിലാണ് .ആന്റിമാര്‍ ചെറിയ പയ്യന്സുകളുമായി dating നടത്തുന്നത് ഒരു ഫാഷനും ജീവിത ശൈലിയും ആയി മാറിയിരിക്കുന്നു .ഇതുമൂലം ഫാഷന്‍ രംഗത്തും വളരെയേറെ മാറ്റങ്ങള്‍ വന്ന് കഴിഞ്ഞു .

കൂഗര്‍ സീരിയലിന് മുന്‍പ് 1967 -ല്‍ പുറത്തിറങ്ങിയ ദ ഗ്രാജുവേറ്റ് എന്ന ഹോളിവുഡ് സിനിമയില്‍ മിസ്സിസ് റോബിന്‍സന്‍ എന്ന കഥാപാത്രം മകളുടെ പ്രായമുള്ള കോളേജ് പയ്യനുമായി അലുക്കുലുത്ത് പരിപാടികള്‍ ചെയ്യുന്നുണ്ടായിരുന്നു . എന്നാല്‍ കൂഗര്‍ ടൌണ്‍ പോലെയോ അല്ലെങ്കില്‍ അതുപോലുള്ള മറ്റ് സീരിയല്കളോ സിനിമകളോ പോലെ ആളുകള്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമായി പകര്‍ത്തിയിരുന്നില്ല .
കേരളത്തിലും മലയാളികള്‍ക്കിടയിലും കൂഗര്‍ സംസ്കാരം പകര്‍ത്താവുന്നതാണ് .ഇത് കണ്ടിട്ടാണാവോ അത് പുലിയാടി മോളെ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് ആവോ ? ആര്‍ക്കറിയാം .

ഇന്റെര്‍നെറ്റിലും ചാറ്റിലും ബ്ലോഗിലും സമൂഹത്തിലും ചിലപ്പോള്‍ ഇത്തരമാളുകളെ കണ്ടെന്നു വരാം . പുലി പോലെ ചാടി വീഴാം .
ബീ കെയര്‍ ഫുള്‍ .

ഹൃദയ വിശാലത കാണിക്കൂ ... പ്ലീസ് !!

വിശാലമ്മായിയുടെ കോണ്‍ഗ്രസുമായി നടക്കുന്ന രമേശ്‌ ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും മുതുകിന് കിട്ടിയ അടിപോലെയാണ് കേരള കോണ്‍ഗ്രസ്‌ ജോസഫും മാണിയും തമ്മിലുള്ള ലയനം .കരുണാകര പ്രഭുവിന്റെ മക്കള്‍ " തിലകം " പിന്‍ഗാമി പരിപാടികള്‍ക്കും ഇതൊരു താങ്ങാകും .

മലയാളികള്‍ പൊതുവേ അഹങ്കാരികളും ഹൃദയ വിശാലത ഇല്ലാത്ത ഇടുങ്ങിയ ചിന്താഗതിക്കാരും സ്വയം കേന്ദ്രീകൃത ജീവികളും ആണെന്നെല്ലാമാണ് പൊതുവേ ഉള്ള പറച്ചില്‍ .അവന്‌ ആരോടും സ്നേഹം കാണില്ല .സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യമല്ലാതെ അവന്റെ നിഖണ്ടുവില്‍ മറ്റൊന്നും കാണുകയില്ല എന്നതൊരു വാസ്തവമാണ് . ഇതിന് അടിവരയിടുന്ന രീതിയിലാണ് ഇന്നത്തെ കെ.എം മാണിയുടെ പ്രസ്താവന .കോണ്‍ഗ്രസ്‌കാരോട് അല്പം കൂടി ഹൃദയ വിശാലത കാണിക്കൂ എന്ന് കോട്ടയത്തിന്റെ പൊന്നോമന പുത്രന്‍ മാണിസാര്‍ പ്രസ്താവിച്ചു . കേരള കോണ്‍ഗ്രസിന്റെ ലയനത്തെ കുറിച്ച് കൂലം കഷമായി കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കുമ്പോഴാണ് മാണി ഇങ്ങനെ പറഞ്ഞത് .

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്നതാണ് കേരള കോണ്‍ഗ്രസ്‌ എന്ന് പറഞ്ഞ മാണിസാര്‍ എന്തുകൊണ്ടാകും ജോസഫിനോട് ചുവപ്പ് കോട്ടയില്‍ നിന്നും ഇറങ്ങി വരൂ എന്ന് പറഞ്ഞത് ?ചുവപ്പന്മാരുടെ കോട്ടയില്‍ നിന്നും എന്തിനാണ് പുറത്ത് വരുന്നത് ? തികച്ചും കേരളാ കോണ്‍ഗ്രസിന്റെ അഭ്യന്തര പ്രശനമായ ലയനത്തില്‍ എന്തുകൊണ്ടാകും കേരളത്തിലെ കോണ്‍ഗ്രസ്‌ വ്യാകുലപ്പെടുന്നത്‌ ? ഇവിടെയാണ്‌ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ നടക്കുന്നത് .വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത്പക്ഷ മുന്നണിയുടെ നില പരിങ്ങലിലാകും എന്നത് എല്‍ .പി സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് വരെ അറിയാവുന്ന കാര്യമാണ് .

1964 ഒക്ടോബര് മാസം കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും കെ .എം ജോര്‍ജ് ഊരിക്കൊണ്ട് പോയതാണ് കേരളത്തിലെ കേരളാ കോണ്‍ഗ്രസ്‌ എന്ന പ്രസ്ഥാനം . കേരളാ കോണ്‍ഗ്രസ് വളര്‍ന്നും പിന്നെ പിളര്‍ന്നും പല പല കഷണങ്ങളായി ഇപ്പോള്‍ നില്‍ക്കുകയാണ് . പിളര്‍പ്പുകള്‍ക്ക് നേത്രത്വം കൊടുത്തവര്‍ തന്നെ ഇപ്പോള്‍ ലയനത്തിനും മുന്‍കൈ എടുക്കുന്നത് തീര്‍ച്ചയായും കേരളാ രാഷ്ട്രീയത്തിലും കേരളാ കോണ്‍ഗ്രെസ്സുകള്‍ക്കും നല്ലതാണ് എന്നാണ് എന്‍റെ അഭിപ്രായം . എല്ലാ കേരളാ കോണ്‍ഗ്രെസ്സുകളും കൂടി ഒന്നായി ഒരുമിച്ചു ലയിച്ച് ഈ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അസംബ്ലിയില്‍ ഒരു വലിയ ശക്തിയായി തീരും എന്നതില്‍ തര്‍ക്കമില്ല .

ചെന്നിത്തല കോണ്‍ഗ്രസ്സും ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സും കരുണാകര കോണ്‍ഗ്രസ്സും ഞങ്ങളുടെ കോണ്‍ഗ്രസുകള്‍ ഒന്നാകുന്നതില്‍ വേവലാതി പെടേണ്ട കാര്യമില്ല . ജോസഫച്ചായന്‍ ലവന്മാരുടെ കസ്റ്റഡിയില്‍ നിന്നും പുറത്ത് വന്നാല്‍ ....

ലയിക്കും ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ ഭരിക്കും ഞങ്ങളീ കേരളമാകെ കട്ടായം .
ഐക്യ കേരളാ കോണ്‍ഗ്രസ്‌ സിന്ദാബാദ് .


അതുകൊണ്ട് ദയവായി നിങ്ങള്‍ കോണ്‍ഗ്രസ്‌കാരെ ഇവിടുത്തെ അടുപ്പില്‍ കഞ്ഞി വേവുന്നുണ്ടോ എന്ന് നോക്കാതെ അവിടുത്തെ കാര്യങ്ങള്‍ നോക്കി കരയുക .
കര്‍ത്താവ് തന്നെ പറഞ്ഞിട്ടില്ലേ , ഹൃദയ വിശാലത ഉള്ളവര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളത് എന്ന് .
അതുകൊണ്ട് പ്ലീസ് ..ഞങ്ങളെ ചൊല്ലി നിങ്ങള്‍ കരയേണ്ടാ ..

Wednesday, April 28, 2010

ഇനി പോളണ്ടിനെ പറ്റി മിണ്ടാം .

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹം പോലെയാണ് കേരളത്തിലെ സഖാക്കള്‍ക്ക് പോളണ്ടിനെ കുറിച്ചുള്ള സ്നേഹം . പോളണ്ടിന്റെ കൊണവതിയാരം മിണ്ടാന്‍ തുടങ്ങിയാല്‍ അപ്പോള്‍ അമ്മായിയമ്മ ചൊവപ്പന്മാര്‍ക്ക് മൂക്കിന്റെ തുഞ്ചത്ത് നിന്നും വിറയല്‍ ആരംഭിക്കും .എന്നാല്‍ ആ ദേഷ്യങ്ങളും ശുണ്ടികളും എല്ലാം
മാറ്റി വെച്ച്‌ സഖാക്കളെ മുന്നോട്ട് മുന്നോട്ട് എന്ന് വിളിക്കുവാന്‍ വേണ്ടി അങ്ങ് റഷ്യയില്‍ മഞ്ഞ് മലകള്‍ ഉരുകി തുടങ്ങിയിരിക്കുന്നു .ഇനി നമുക്ക് പോളണ്ടിനെ കുറിച്ചും റഷ്യയെ കുറിച്ചും  മിണ്ടാം .

പശുവും  ചത്ത് മോരിലെ പുളിയും പോയെങ്കിലും എല്ലാം നല്ലതിന് എന്ന് മാത്രമേ ഇപ്പോള്‍ പറയുവാന്‍ കഴിയൂ  . കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് പോളണ്ടിലെ പ്രസിഡന്റ്‌ Lech Kaczynski യും ഭാര്യയും 94 പോളണ്ട് ഓഫീസര്‍മാരും പ്ലെയിന്‍ അപകടത്തില്‍ റഷ്യയില്‍ വെച്ച്‌ കൊല്ലപ്പെട്ടത് .എന്നാല്‍ ഇത് റഷ്യന്‍ പ്രസിഡന്റ്‌ ഡിമിട്രി മേട്വേടെവിന്റെ മനം മാറ്റത്തിന് ഇടയാക്കി എന്ന് പറയേണ്ടിവരും .


 
രണ്ടാം ലോക മഹായുദ്ധത്തില്‍ പോളണ്ടിലെ ഇരുപത്തി രണ്ടായിരം പേരോളം വരുന്ന ഓഫീസിര്‍മാരെ സ്റ്റാലിന്റെ നേത്രത്വത്തില്‍ ഉള്ള റഷ്യന്‍ പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശപ്രകാരം  റഷ്യയിലെ കട്യന്‍ വനത്തിനുള്ളില്‍ വെച്ച്‌ കൊലപ്പെടുത്തിയിരുന്നു .1940 ഏപ്രില്‍ മാസമാണ് ആ കൂട്ടക്കൊല നടന്നത് .അതിന്റെ എഴുപതാം വാര്‍ഷികം ആചരിക്കുവാന്‍ വേണ്ടിയുള്ള പോളണ്ട് പ്രസിഡന്റിന്റെ വരവിലാണ് ഇത്തരത്തില്‍ ഒരു ദുരന്തം സംഭവിച്ചത് എന്ന് ഓര്‍ക്കുക .
 
ഇത്തരത്തില്‍ ഒരു ദുരന്തം വന്നത് കൊണ്ടാകാം , 1940 ലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അന്നത്തെ പോളിറ്റ് ബ്യൂറോയുടെ മിനിട്സില്‍ ഉള്‍പ്പെട്ട വസ്തുതകള്‍ എല്ലാം റഷ്യയില്‍ ഇന്ന് ഇന്റര്‍നെറ്റില്‍ പ്രസിദ്ധികരിച്ചത് .കഴിഞ്ഞ അമ്പത് കൊല്ലമായി കട്യന്‍ കൂട്ടക്കൊല ജര്‍മ്മനിയിലെ നാസികളുടെ മേലിലാണ് റഷ്യ ചുമത്തിയിരുന്നത് .കഴിഞ്ഞ നാളുകളില്‍ റഷ്യ തടഞ്ഞു വെച്ചിരുന്ന ഈ രേഖകള്‍ സഖാക്കള്‍ക്ക് വായിച്ചു പഠിക്കുവാന്‍ നല്ലതാണ് .പക്ഷേ റഷ്യന്‍ ഭാക്ഷയിലാണ് അത് പ്രസിദ്ധികരിച്ചിരിക്കുന്നത് എന്ന് മാത്രം . അന്ന് പോളിറ്റ് ബ്യൂറോയില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ഒപ്പുകള്‍ സഹിതം ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പോളിഷ് ഉദ്യോഗസ്തന്മാരെ കൊന്നത് ,ആരൊക്കെയാണ് തീരുമാനങ്ങള്‍ എടുത്തത് ,എന്നതിന്റെ എല്ലാം പൂര്‍ണ്ണ രൂപങ്ങള്‍ ഈ രേഖകള്‍ മുഖേന മനസിലാകും .
 
ഇനിയും ഒരു പക്ഷേ റഷ്യയും പോളണ്ടും തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തി പ്രാപിച്ചു എന്ന് വരാം .തെറ്റ് തിരുത്തലുകളും വെട്ടി നിരത്തലുകളും മഞ്ഞുരുക്കങ്ങളും കൊണ്ട്‌ ധീര വീര സഖാക്കന്മാര്‍ മുന്നോട്ട് പോകട്ടെ .  പ്രകാശ്‌ കാരാട്ട് കേരളത്തില്‍ ഐ.പി എല്‍ വേണ്ടാ എന്ന് പറഞ്ഞതുപോലെ , റഷ്യയുടെ ഇത്തരത്തിലുള്ള നടപടി അനാവശ്യമായി പോയി എന്ന് വല്ലതും പറഞ്ഞോ ആവോ ?
 
അതിരിക്കട്ടെ കേരളത്തിലെ ഹര്‍ത്താല്‍ എങ്ങനെയിരുന്നു ? പരിപൂര്‍ണ്ണ വിജയമായിരുന്നു എന്ന് കേട്ടു . നേരാ !!.

ലാല്‍ സലാം സഖാക്കളെ .

സൂസൈന്‍ തമീം

2008 ജൂലൈ 28 നാണ് ദുബായിലെ ജുമൈറാ ബീച്ചിനടുത്തുള്ള അപ്പാര്‍ട്ട്മെന്റില് ‍ വെച്ച്‌ അറബിക് പോപ്പ് സംഗീതം കൊണ്ട്‌ അറബ് ലോകത്തെ പിടിച്ചടക്കിയ സുസൈന്‍ തമീം എന്ന ലെബനീസ് സുന്ദരി കൊല്ലപ്പെടുന്നത് . ജുമൈറാ ബീച്ചിനരികില്‍ ഉള്ള ഫ്ലാറ്റുകള്‍ എല്ലാം സമൂഹത്തിലെ സമ്പന്നന്‍മാര്‍ക്ക് മാത്രം താമസിക്കാന്‍ ഉള്ള സ്ഥലമാണ് എന്ന് പ്രതെയ്കം ഓര്‍ക്കണം .

1996 - ല്‍ ലെബനീസ് ടി.വി ചാനല്‍ , അമേരിക്കന്‍ ഐഡിയല് സ്റ്റാര്‍ പോലെ ‍സൂസൈനെ തിരഞ്ഞെടുത്തതിന് ശേഷം വളരെ വേഗം അറബ് ലോകത്ത് പ്രശസ്തയാകപ്പെട്ടു .എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ അത് മുഖാന്തരം പല പാളിച്ചകളും പറ്റി എന്നത് അതിന്റെ മറുവശമാണ്. മൂന്ന് വിവാഹങ്ങള്‍ കഴിക്കുകയും മൂന്നിനെയും ഒഴിയുകയും ചെയ്തു എന്ന ദോഷമൊഴിച്ചാല്‍ മറ്റ് ദോഷങ്ങള്‍ ഒന്നും തന്നെയില്ല .

ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും വ്യവസായിയും എന്നാല്‍ അതേ സമയം തമീമിന്റെ കാമുകനുമായിരുന്ന ഹിഷാം താലത്ത്‌ മുസ്തഫ എന്ന കോടീശ്വരന്‍ വെറും 2 കോടി അമേരിക്കന്‍ ഡോളറിനാണ് മറ്റൊരു ഈജിപ്ത്യന്‍ പോലീസ്കാരനെ കൊണ്ട്‌ തമീമിന്റെ കൊലപാതക ദൌത്യം ഏല്പിക്കുന്നത് . കഴിഞ്ഞ വര്‍ഷം ഇവര്‍ രണ്ട് പേരും പോലീസ് പിടിയില്‍ ആയിരുന്നു .ഇപ്പോള്‍ അവരെ ഈജിപ്ത്യന് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസം ഹിഷാം അപ്പീലിന് ശ്രമിച്ചിരുന്നു എങ്കിലും നടന്നില്ല .

എനിക്ക് വളരെ ഇഷ്ടമുള്ള സുസൈന്‍ തമീമിന്റെ ഒരു ഗാനം കേട്ടു നോക്കുക .ഇപ്പോള്‍ നിങ്ങള്‍ക്കൊരു സംശയം തോന്നാം എനിക്ക് അറബി അറിയാമോ എന്ന് ?

സിദ്ധിക്കിനി ,കംസ്ഥാഷര് സന അന ശുഗല്‍ മിന്‍ എമിരാറ്റ് അറബ് മിന്‍ മുത്തഹിത .അന അരഫ് കുല്ലും നഫര്‍ ദാഹല്‍ എമിരാത്ത്.

 സലാം വാലെക്കും .
ശുക്രന്‍ .Tuesday, April 27, 2010

അടി തെറ്റിയാല്‍ ആപ്പിളും വീഴും

മലയാള ബ്ലോഗിന്റെ മുത്തെന്ന് ഏറെ വിശേഷിപ്പിക്കുന്ന ബെര്‍ളി തോമസ്‌ എന്ന ലോകപ്രശസ്തനായ ബ്ലോഗ്‌ എഴുത്തുകാരന് ശേഷം ആരെങ്കിലും പ്രശസ്തനായിട്ടുണ്ടോ എന്ന്
ആരെങ്കിലും എന്നെങ്കിലും എന്തിനെങ്കിലും ചോദിച്ചാല്‍ മടിക്കാതെ അറയ്ക്കാതെ തെറിയ്ക്കാതെ ഉത്തരം പറയുവാന്‍ ഒന്നേ കാണൂ .അതാണ്‌ അമേരിക്കക്കാരനായ ജസണ്‍ ചെന്‍ .
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട്‌ ബെര്‍ളി മുക്കിയും മൂളിയും ആയിരം പോസ്റ്റിന്റെ പടിവാതില്‍ക്കല്‍ നഗനപാദനായി അകത്ത് വരാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ , കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട്‌ 6666 ബ്ലോഗ്‌ പോസ്റ്റുകള്‍ എഴുതി എന്ന് മാത്രമല്ല നാല് കയ്യും എട്ട് കണ്ണും ഉള്ള ജസണ്‍ ചെന്റെ പ്രത്യേകത . ആപ്പിള്‍ അടുത്ത ജൂണിലോ ജുലൈലോ പുറത്തിറക്കാന്‍ പദ്ധതി ഇട്ടിരുന്ന ഐ ഫോണ്‍ ജി ഫോറിന്റെ പരിപ്പും രഹസ്യങ്ങളും ഉള്ളി പൊളിക്കുന്നത് പോലെ പൊളിച്ചടുക്കി കൊടുക്കുകയും ചെയ്തു.

ഈ ഒറ്റ പോസ്റ്റ്‌ മുഖാന്തരം ജസണ്‍ ചെനിന്റെ ബ്ലോത്തായ പുരകള്‍ ബ്ലോഗ്‌ ധാന്യമായ ഹിറ്റ്‌ മണികള്‍ കൊണ്ട്‌ നിറഞ്ഞു . ഒരു പോസ്റ്റില്‍ തന്നെ ഒരു ലക്ഷത്തിന് മുകളില്‍ ധാന്യങ്ങള്‍ കുമിഞ്ഞു കൂടി . അമേരിക്കയിലെ ചാനലുകളായ ചാനലുകളില്‍ നിറയെ ചെന്‍ വാര്‍ത്തകള്‍ ആഘോഷിക്കുകയാണ് . ഇവനാണ്ട്ര ബ്ലോഗര്‍ !! ഉണങ്ങി പരിപ്പ് പുറത്ത് വന്ന മലയാളി ബ്ലോഗര്‍മാര്‍ എല്ലാം എന്തോന്ന് ബ്ലോഗര്‍മാര്‍ . എല്ലാവരും ചെനിനെ കണ്ടു പഠിക്കട്ടെ !! കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ കാണാം.

gizmodo എന്ന വെബ്‌ സൈറ്റിന്റെ അസോസിയേറ്റ് എഡിറ്ററാണ് ജാസന്‍ . കഴിഞ്ഞ രണ്ട് വര്‍ഷമായി ആ സൈറ്റിന് വേണ്ടി ബ്ലോഗുകള്‍ എഴുതുകയാണ് ജാസന്‍ .ഈ കഴിഞ്ഞ 23 നാണ് വിവാദമായ ആപ്പിള്‍ ഐ ഫോണിന്റെ സംഭവം നടക്കുന്നത് . ആപ്പിളിന്റെ ഒരു എഞ്ചിനീയര്‍ ഒരു ബാറില്‍ കുടിച്ച്‌ പൂസാകാന്‍ വേണ്ടി വരുന്നു . കുടിച്ച്‌ പൂസായ എഞ്ചിനീയര്‍ തന്റെ കൈവശമുണ്ടായിരുന്ന ഐ ഫോണ്‍ ബാറില്‍ മറന്നു പോയി .ബാര്‍ ബോയി ജാസന്‍ ചെനിനെ വിളിച്ച് അയ്യായിരം ഡോളറിന് ഫോണ്‍ കച്ചവടം ഉറപ്പിക്കുന്നു .ആപ്പിളിന്റെ ഇതുവരെ വിപണിയില്‍ ഇറങ്ങാത്ത ഐ ഫോണ്‍ കിട്ടിയപാടെ അതിന്റെ വിശദവിവരങ്ങള്‍ വീഡിയോ സഹിതം വെബ്‌ സൈറ്റില്‍ പ്രസിദ്ധികരിക്കുന്നു . അങ്ങനെ ആ ഫോണിന്റെ കമ്പ്ലീറ്റ്‌ പരിപ്പ് പുറത്തെടുത്ത് ലോകത്തുള്ള ജനങ്ങളെ മുഴുവന്‍ കാണിച്ചു . ഒടുവില്‍ ആപ്പിള്‍ ഇടപെട്ട് വീഡിയോകള് സൈറ്റില്‍ നിന്നും നീക്കം ചെയ്തെങ്കിലും ഇപ്പോഴും ആ വീഡിയോകള് നെറ്റില്‍ ലഭ്യമാണ് .‍ ‍

ഐ ഫോണ്‍ ആപ്പിള്‍ കമ്പനിക്ക് തിരികെ കൊടുത്തെങ്കിലും ഇന്ന് രാവിലെ ജാസന്‍ ചെനിന്റെ വീട് കാലിഫോര്‍ണിയയിലെ കൂതറ പോലീസ് റെയിഡ് ചെയ്ത് വീട്ടില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടര്‍ , വീഡിയോ ക്യാമറ , ക്രെഡിറ്റ്‌ കാര്‍ഡ്‌കള്‍ എല്ലാം ‍ കൊണ്ടുപോയി .കൂടുതല്‍ ചോദ്യങ്ങള്‍ക്കായി ജാസനെയും അറസ്റ്റ് ചെയ്ത് .


നോക്കണേ , ബ്ലോഗര്‍മാരുടെ ഓരോരോ പങ്കപ്പാടുകള്‍ !!

ജാസന്റെ അറസ്റ്റിനെതിരെ ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട് . അമേരിക്കക്കാര്‍ മലയാളം ബ്ലോഗുകള്‍ വായിക്കുന്നില്ലേ എന്ന സംശയം കൂടുതല്‍ ബലവത്താകുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് . പണ്ടാരോ മലയാളം ബ്ലോഗില്‍ പറഞ്ഞത് പോലെ ഒരോ ബ്ലോഗര്‍മാരും ഒരോ ‍ ജീര്‍ണ്ണലിസ്റ്റുകള്‍ ആണെന്നാണ്‌ ജാസന്റെ ആളുകളുടെ വാദം .

എന്തായാലും സംഗതികള്‍ ഇവിടെ കൊഴുക്കുന്നുണ്ട് . അപ്പിള്‍ ജോലിക്കാരന്റെ പണി പോകുന്ന കാര്യം പ്രതെയ്കം എടുത്ത് പറയണ്ടാല്ലോ . അല്ലേ ?
കല്യാണ റാഗിംഗ്

'കല്ല്യാണ റാഗിംഗ്' അഥവാ വിവാഹ സാഡിസം

മുകുന്ദന്‍ മഠത്തില്‍, എരഞ്ഞോളി


ഈയടുത്ത കാലം വരെ തലശ്ശേരി രാഷ്ട്രീയ സംഘര്‍ഷങ്ങളുടേയും കൊലപാതക പരമ്പരകളുടെയും കഥകേട്ട് ഉറങ്ങേണ്ട ഗതികേടായിരുന്നു. പ്രാകൃതവും മൃഗീയവുമായ ഒരു തരം ഹിംസയുടെ രാഷ്ട്രീയത്തെ ജനം വല്ലാതെ വെറുക്കുന്ന സ്ഥിതിയുണ്ടായി. വിലപ്പെട്ട മനുഷ്യ ജീവന്‍ തെരുവിലും ഇടവഴിയിലും ഗൃഹാങ്കണത്തിലും ജനത്തിരക്കേറിയ നഗരഹൃദയത്തില്‍പ്പോലും രാപ്പകല്‍ ഭേദമില്ലാതെ അങ്ങിനെ കഠാരക്കും ബോംബിനും ഇരയാവുന്ന കാഴ്ച കരള്‍ പിളര്‍ക്കുന്നതായിരുന്നു. പൈതൃകപ്പെരുമയും സാംസ്‌കാരിക ഔന്നത്യവുമുള്ള തലശ്ശേരിയുടെ മുഖം ഇതു മൂലം കരുവാളിച്ചു.
പാര്‍ട്ടികളുടെ കൈപ്പിടിയില്‍ നിന്നുപോലും ഇത്തരം കാപാലിക രാഷ്ട്രീയം പിടിവിട്ടുപോകുന്ന നില വരെ ഉണ്ടായി. പ്രബല രാഷ്ട്രീയപാര്‍ട്ടികള്‍ അവസരത്തിനൊത്തുയര്‍ന്നതുകൊണ്ടാകാം തലശ്ശേരി ഇപ്പോള്‍ ശാന്തമാണ്. ദാരുണ സംഭവങ്ങളുടെ ചോര മണമുള്ള വാര്‍ത്തകള്‍ തലശ്ശേരിയില്‍ നിന്നും വരാതെയായി. ഇങ്ങിനെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തലശ്ശേരിയുടെ മുന്നേറ്റത്തിനിടേയാണ് എല്ലാവരെയും ലജ്ജിപ്പിക്കുന്ന പുതിയ വാര്‍ത്തയുമായി തലശ്ശേരി സ്ഥാനം പിടിക്കുന്നത്.

തലശ്ശേരി ഒരു ഭ്രാന്താലയമാണോ എന്ന് ചോദിച്ചുപോകുന്ന ഒരു സാമൂഹ്യപ്രതിഭാസം തലശ്ശേരിയിലെയും സമീപ ഗ്രാമങ്ങളെയും മെല്ലെ മെല്ലെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. മന്ത്രകോടിയണിഞ്ഞ് ആടയാഭരണങ്ങളും ചാര്‍ത്തി അഗ്നിസാക്ഷിയായി ഭക്തിനിര്‍ഭരമായി മണാളന്റെ മുന്നില്‍ ചാരുതയോടെ നില്‍ക്കേണ്ട വധു. പേടിച്ച മാന്‍പേടക്കു തുല്ല്യം. ഭീതിയോടെ കല്ല്യാണപന്തലില്‍ നില്‍ക്കേണ്ട ഗതികേട് വന്നിരിക്കുന്നു. പൊതുവെ ഇടത്തരം പാവപ്പെട്ട കുടുംബങ്ങളിലെ കല്ല്യാണ വേളകളിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് പലരും പറയുന്നു.

'കല്ല്യാണ റാഗിംഗ്' എന്നാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. വരന്റെ കൂട്ടുകാരായി രംഗത്ത് വരുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ പിടിയിലാണ് വിവാഹം. മുഖ്യ കാര്‍മ്മികരേയും കാര്യസ്ഥന്‍മാരേയും പടിക്കു പുറത്താക്കി അവര്‍ വിവാഹ നിയന്ത്രണം കൈയ്യിലെടുക്കുന്നു. ഭരണിപ്പാട്ടും അശ്ലീലച്ചുവയുള്ള പ്രയോഗങ്ങളും സഭ്യതയുടെ അതിര്‍ വരമ്പുതകര്‍ക്കുന്ന കമന്റസും ചെണ്ടയും ഇലത്താളവും ഓലപിപ്പീയും ഇങ്ങിനെ വ്യത്യസ്ഥ രൂപഭാവങ്ങളില്‍ വിവാഹപന്തലില്‍ കളിതമാശകള്‍ എന്ന വ്യാജേന അരങ്ങുതകര്‍ക്കുന്നു. ഇവിടെ ചെറുക്കന്‍ വെറും പാവ മാത്രമാണ്. വിവാഹത്തിന്റെ സുപ്രധാന സമയത്താണ് ആഭാസങ്ങളുടെ ക്ലൈമാക്‌സ് നടക്കുന്നത്. മലബാര്‍ വെഡ്ഡിംഗ് എന്ന പേരില്‍ ഒരു സിനിമ ഈ സംഭവങ്ങളെ ആസ്​പദമാക്കി അടുത്തിടെ ഇറങ്ങിയിരുന്നു.

വരന്റെ കഴുത്തില്‍ പൂമാലയ്ക്ക് പകരം ഭാരമുള്ള സാധനങ്ങള്‍ പൊതിഞ്ഞ മാല ചാര്‍ത്തുക, വരണമാല്യത്തിനായി കഴുത്തുനീട്ടുന്ന വരനെ പിറകോട്ടുവലിക്കുക, സ്‌പ്രേ അടിക്കുക, കൂട്ടപ്പാട്ടുകള്‍ പാടുക, ഇങ്ങനെ ആകെ അലങ്കോലമാക്കുന്ന ഒരു സ്ഥിതി. ശാന്തിക്കാരന്റെയോ വീട്ടുകാരുടേയോ നിയന്ത്രണത്തില്‍ നടക്കുന്ന വിവാഹകര്‍മ്മവേളകളില്‍ ഏകാഗ്രതയോടെ വധൂവരന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനോ, ആശീര്‍വദിക്കാനോ പറ്റില്ല, തലേദിവസം കിലോ കണക്കിന് അരിയുടെ ഏറ് നടക്കുന്ന അവസ്ഥ ഒന്നാലോചിച്ചുനോക്കുക. താലികെട്ടുകഴിഞ്ഞാല്‍ പിന്നെ വധൂവരന്മാര്‍ കൂട്ടുകാരുടെ വലയത്തിലാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് കൈനിറയെ ഉപ്പ് ഭക്ഷണത്തിലിടുന്നവരും കുറവല്ല. ഒടുവില്‍ വിവാഹ പാര്‍ട്ടിയുമായി വധുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവരുമ്പോഴാണ് പീഡനത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്.
ചെറുക്കന്റെ സാമൂഹ്യ സാഹചര്യവും വ്യക്തിപരമായ പ്രത്യേകതയ്ക്കും അനുസരിച്ച് ആഭാസത്തരങ്ങുടെ അളവും കൂടും. പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, തകിലും പുല്ലാങ്കുഴലുമായി വരുന്ന ഘോഷയാത്രയെ ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, ചിലയിടങ്ങളില്‍ ജെ.സി.ബിയിലും, ഗുഡ്‌സ് വണ്ടിയിലും ചെറുക്കനെയും പെണ്ണിനെയും ഇരുത്തി യാത്ര ചെയ്യിക്കുക, വരന്റെ വീട്ടിനടുത്തുവരെ വാഹാനം പോകുന്ന സൗകര്യമുണ്ടായാലും കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നട്ടുച്ചനേരത്ത് ഇറക്കി കാല്‍നടയായി വധൂവരന്മാരെ നടത്തിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല്‍..ഇങ്ങനെ പോകുന്നു ആഭാസത്തിന്റെ പരിധിയില്ലാത്ത വിവാഹാഘോഷം.

ഫ്ലക്‌സ് ബോര്‍ഡില്‍ കോമിക് ചിത്രങ്ങളും നോട്ടീസും അടിക്കുന്നതും ഇത്തരം കല്ല്യാണങ്ങളില്‍ സജീവമാണ്. വരന്റെ തലയും വളര്‍ത്തുമൃഗങ്ങളുടെ ഉടലും വെച്ചുള്ള ഫ്ലക്‌സ് ചിത്രങ്ങള്‍ സുലഭം. ഒരു കാലത്ത് വിവാഹ സദസ്സില്‍ മംഗള പത്രം വായിക്കുന്ന പതിവുണ്ടായിരുന്നു. ഹൃദയത്തിന്റെ ഭാഷയില്‍ കാവ്യാത്മകമായ പദങ്ങളും വാക്യങ്ങളും കോര്‍ത്തുവെച്ചുകൊണ്ട് വരന്റെ സുഹൃത്തുക്കള്‍ അതുസദസ്സിന് മുമ്പാകെ ഭക്ത്യാദരവോടെ വായിക്കും. ഒടുവില്‍ ഫ്രെയിം ചെയ്ത രണ്ടുകോപ്പികള്‍ വധൂവരന്മാരുടെ വീടിന്റെ ഭിത്തികളില്‍ തൂക്കിയിടും. ഇതിന്റെ സ്ഥാനം ഇപ്പോള്‍ മഞ്ഞപ്പത്രനോട്ടീസ് കൈയടക്കിയിരിക്കയാണ്.

കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലഭാഷയും ദ്വയാര്‍ത്ഥപ്രയോഗങ്ങളും കൊണ്ട് വരനെ തേജോവധം ചെയ്യാന്‍ പരസ്യമായി വിതരണം ചെയ്യുന്ന നോട്ടീസുകള്‍ ഇപ്പോള്‍ സജീവമാണ്. ഈയിടെ നടന്ന ഒരു വിവാഹത്തില്‍ വിതരണം ചെയ്യപ്പെട്ട നോട്ടിസിലെ തലവാചകം ഇങ്ങിനെയായിരുന്നു. ''അമ്മേ നാരായണാ വിജയാ, കൃഷ്ണാ......'' തുടര്‍ന്ന് സ്വയം പരിചയപ്പെടുത്തുന്ന ഭാഗം ഇങ്ങനെ. ''1973 മദ്രാസില്‍ ഞാന്‍ ഭൂജാതനായി. എന്റെ അമ്മയുടെ മറവിരോഗം കാരണം എനിക്ക് ആറാംമാസവും, ഒന്നാം വര്‍ഷവുമുള്ള പോളിയോ തുള്ളി മരുന്നു തരാന്‍ മറന്നു. അതു മൂലം എന്റെ ശരീരം വയറിളക്കിയാല്‍ കാണുന്ന വിര പോലെയായി... എന്റെ വാര്‍ദ്ധക്യകാലത്തെ കല്ല്യാണം സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം ഒരാഘോഷമാക്കി മാറ്റാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.'' എന്നിട്ട് ഒരു കാര്യപരിപാടിയും താഴെ ചേര്‍ത്തിരിക്കുകയാണ്.

രാവിലെ 7ന് സുഹൃത്തുക്കളെ സ്വീകരിക്കല്‍
രാവിലെ 10 മദ്യപാനികളുടെ കണക്കെടുപ്പ്
രാത്രി 10 ന് മദ്യസല്‍ക്കാരം
12 ന് ശേഷം സ്ത്രീകള്‍ രംഗം വിടേണ്ടതാണ്......

ഇങ്ങിനെപോകുന്നു നീണ്ട കാര്യപരിപാടി.. താരതമ്യേന മിതത്വം പാലിച്ച നോട്ടീസാണ് ഇതെന്നാണ് അനുഭവസ്ഥര്‍ വിശദികരിച്ചത്. ഇതിനേക്കാള്‍ അശ്ലീലമായ നോട്ടിസുകള്‍ വിതരണം ചെയ്യാറുണ്ടത്രെ. ഏതായാലും ഇത്തരം ആഭാസത്തരങ്ങളുടെ പെരുമയില്‍, സങ്കടം കൊണ്ട് നിസ്സഹയരായി പോയ ദമ്പതികള്‍ ഏറെയാണ്. മനോവിഭ്രാന്തിയാലും ദാമ്പത്യബന്ധത്തിന്റെ തകര്‍ച്ചയാലും കുടുംബപ്രശ്‌നങ്ങളായും വീട്ടുകാരെ ഇതു ഏറെക്കാലം വേട്ടയാടിക്കൊണ്ടിരിക്കും. വിവാഹ അതിക്രമങ്ങള്‍ ഒരു തുടര്‍ക്കഥ പോലെയാണ്. നേരത്തെ കഴിഞ്ഞ വിവാഹത്തില്‍ സൂഹൃത്തെന്ന പേരില്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ പലിശ സഹിതം തിരിച്ചു നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു പരിധിവരെ ഇത്തരം ക്രൂരവിനോദങ്ങള്‍ എന്നാണ് ഇതിനുള്ള ഒരു ന്യായീകരണം.


ഏതായാലും ഒമര്‍ഭൂതം പോലെ നാട്ടിന്റെ നാനാഭാഗത്തും വിവാഹും മദ്യവും ഇണപക്ഷികളെപ്പോലെ സമൂഹത്തിന്റെ മുമ്പില്‍ പന്തം കൊളുത്തി പട നടത്തുകയാണ്. ഈ ഒഴുക്കിനെതിരെ നീന്താന്‍ പലര്‍ക്കും ഭയമാണ്. കാരണം ചെറുപ്പക്കാര്‍ക്കെതിരെ നീങ്ങിയാലുണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഇവര്‍ ബോധവാന്മാരാണ്. സന്നദ്ധ സേവനത്തിന് ആളെകിട്ടില്ല, ഒറ്റപ്പെടുത്തലുകള്‍, അപവാദപ്രചരണങ്ങള്‍, അതിക്രമങ്ങള്‍ എല്ലാം പ്രതീക്ഷിക്കാം.

ഇതിനെതിരെ പൊതുവായ മനസ്സുകളില്‍ ഇപ്പോള്‍ ആളിപ്പടരുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വടക്കുമ്പാട്, എസ്.എന്‍.പുരം വാര്‍ത്തയില്‍ നിറയുന്നതും ഈ സാഹചര്യത്തിലാണ്. നാട്ടിലെമ്പാടും നടക്കുന്ന ഹീനകൃത്യങ്ങള്‍ എസ്.എന്‍.പുരത്തും വരാന്‍ പാടില്ല. എരഞ്ഞോളി പഞ്ചായത്തിലെ എസ്.എന്‍.പുരം ദേശത്തിന് പലതിനും ഉത്തമമാതൃക കാണിച്ച പാരമ്പര്യമുണ്ട്. സാക്ഷരത, ജനകീയാസൂത്രണം, സാമൂഹ്യസാംസ്‌കാരിക കൂട്ടായ്മകള്‍ എല്ലാറ്റിലും വേറിട്ട മാതൃക സൃഷ്ടിച്ച നാടാണ്. വിവാഹവുമായി ബന്ധപ്പെട്ട ഈ പൊതു വിപത്തിനെതിരെ സ്വന്തം ദേശത്തിന്റെ മന:സാക്ഷി ഉണര്‍ത്തി സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണിപ്പോള്‍. 150 ഓളം പൗരന്മാര്‍ എസ്.എന്‍.പുരത്ത് ഒത്തുചേരാനായിവന്നു.

അവര്‍ ഒരു പൗരരേഖ അംഗീകരിച്ചു. ഇത് പ്രയോഗത്തില്‍ വരുത്താന്‍ ഒരു പൗരസമിതിക്കും രൂപം കൊടുത്തു. ഇപ്പോള്‍ തലശ്ശേരിയില്‍ പലയിടത്തും രാഷ്ട്രീയപാര്‍ട്ടികളും യുവജന സംഘടനകളും സന്നദ്ധസ്ഥാപനങ്ങളും രംഗത്തുവന്നുകൊണ്ടിരുന്നു. ഇവിടെ എടുത്തു പറയേണ്ട ഒരു നല്ല വാര്‍ത്ത തലശ്ശേരി കേന്ദ്രമായി ഒരു സര്‍വ്വകക്ഷികൂട്ടായ്മ ഉന്നതരാഷ്ട്രീയ നേതൃത്വം മുന്‍കൈയ്യെടുത്തു രൂപപ്പെട്ടതാണ്. ഇന്നലെ വരെ പ്രതിയോഗികളെപ്പോലെ നിലപാടെടുക്കുന്ന പ്രബല കക്ഷികളെല്ലാം ഒരേവേദിയില്‍ അണിനിരന്ന് ഒറ്റമനസ്സോടെ വിവാഹ ആഭാസവും അനുബന്ധ വിപത്തിനുമെതിരെ ശക്തമായി രംഗത്തുവന്നിരിക്കുന്നു. വിവാഹാഭാസം ഇല്ലാതാകാന്‍ ഈ മാതൃക കാരണമാകട്ടെ.
 
മാതൃഭൂമി റിപ്പോര്‍ട്ട്‌
 
അധ:പതിച്ച കേരളം

Monday, April 26, 2010

ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ

നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന സിനിമാ നിര്‍മ്മാണം  , കെ. എസ്. അര്‍.ടി.സി യില്‍ പ്രയോഗിക്കുന്നത് പോലെ  അടുത്ത  വര്‍ഷത്തിലെങ്കിലും നഷ്ടത്തിന്റെ ആക്കം കുറയ്ക്കുക ,അമ്മയുടെ മക്കളെ നിലക്ക് നിര്‍ത്തുക, അമ്മയില്‍ നിന്നും പുറത്താക്കിയ തള്ളയില്ലാ കുഞ്ഞുങ്ങള്‍ക്ക്‌ തള്ളയെ നല്‍കുക , പ്രതിസന്ധിയിലായിരിക്കുന്ന മലയാള സിനിമയെ രക്ഷിക്കുവാന്‍ മലയാളബ്ലോഗര്‍മാരാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കുക എന്നീ വിവിധ ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി ഒരു കൂട്ടം മലയാള ബ്ലോഗര്‍മാര്‍ മലയാള സിനിമാ രംഗത്തേക്ക് എത്തുന്നതിന്റെ ആദ്യ പടിയാണ് ഈ വര്‍ഷം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന  "ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ ".എന്ന സംഭ്രമ മാന്ത്രിക  സിനിമ .മലയാളം ഭാക്ഷ കൂടാതെ ഹിന്ദി ,തമിഴ് ,ഇംഗ്ലീഷ് എന്നീ ഭാക്ഷകളിലും ഈ സിനിമ ചെയ്യുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു . അമ്മയില്‍ നിന്നും പുറത്തായ മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ സിനിമ രംഗത്തേക്ക് ശകതനായി തിരികെ എത്തുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ് .

തോന്ന്യാശ്രമം ബാനര്‍ അണിയിച്ചൊരുക്കുന്ന ഈ സിനിമയില്‍ തിലകനെ കൂടാതെ മറ്റനേകം മലയാളം ബ്ലോഗര്‍മാരും അഭിനയത്തിന്റെ മാറ്റുരച്ചു   നോക്കുന്നുണ്ട് . പഴയ ഒരു സിനിമാ നിര്‍മ്മാതാവും തിരക്കഥാ കൃത്തുമായ ഡോക്ടര്‍ ജെയിംസ്‌ ബ്രൈറ്റ് ഈ സിനിമയുടെ തിരക്കഥ സംഭാഷണം എന്നിവ നിര്‍വ്വഹിക്കുമ്പോള്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ. സുനില്‍ പണിക്കര്‍ ഈ സിനിമയുടെ ഗാനരചന നിര്‍വ്വഹിക്കുന്നു .പ്രശസ്ത സംഗീത സംവിധായകനായ കിരണ്‍ വ്രീഹിയാണ് സംഗീത സംവിധായകന്‍ .


" ശരത്കാല സന്ധ്യേ
മിഴിത്തുമ്പിലെന്തേ
നിറഞ്ഞ മൌനത്തിന്‍ നീര്‍ത്തുള്ളികള്‍ ‍ "

എന്ന് തുടങ്ങുന്ന ഗാനം അടുത്തവര്‍ഷം മലയാള സിനിമയില്‍ ഉള്‍പ്പെടെ അനേകം അവാര്‍ഡുകള്‍ വാരിക്കൂട്ടും എന്ന് സംവിധായകന്‍ അവകാശപ്പെട്ടു .


ഈ സിനിമയുടെ കഥക്ക് മറ്റേതെങ്കിലും സിനിമകളുമായി സാദൃശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികമാണ് ."ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ " എന്ന സുപ്പര്‍ ഹിറ്റ്‌ മലയാള സിനിമയുടെ ഏകദേശ കഥ ഇപ്രകാരമാണ് .

ഷാപ്പന്നൂര്‍ എന്ന ഉള്‍നാടന്‍ മലയോര ഗ്രാമത്തെ കേന്ദ്രികരിച്ചാണ് സിനിമ  . ഷാപ്പന്നൂര്‍ ഗ്രാമത്തില്‍ എങ്ങു നിന്നോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ കുടിയേറി പാര്‍ത്തതാണ് കാപ്പിലാന്‍ എന്ന മൊയലാളി . മലയോടും മണ്ണിനോടും മല്ലടിച്ച് മൊയലാളി വളരുന്നു . വളര്‍ന്നു വളര്‍ന്നു വലിയ ഒരു മൊയലാളി ആയി മാറുന്നു .പകല്‍ സമയത്ത് കള്ളുഷാപ്പും   രാത്രികാലങ്ങളില്‍ ആഭിചാര ക്രിയകളും ദുര്‍ മന്ത്രവാദവും കൊണ്ട്‌ ആ ഗ്രാമത്തിലെ ജനങ്ങളെ മുഴുവന്‍ മദ്യത്തിനും മയക്കു മരുന്നിനും അടിമകളാക്കി ഗ്രാമത്തിലെ പ്രദേശങ്ങള്‍ മുഴുവന്‍ മൊയലാളി സ്വന്തമാക്കി . ഷാപ്പന്നൂര്‍ ഗ്രാമത്തിലെ കിരീടം വെയ്ക്കാത്ത രാജാവാണ് മൊയലാളി ഇപ്പോള്‍  .ഷാപ്പ്‌ നില്‍ക്കുന്ന പ്രദേശങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ മൊയലാളിയുടെ കൈവശമാണ് .കള്ള് ഷാപ്പ് നില്‍ക്കുന്ന സ്ഥലമായത് കൊണ്ട്‌ അതിനെ ഷാപ്പന്നൂര്‍ എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു .

കള്ള് ഷാപ്പ് പുരോഗമിച്ചതോട് കൂടി ഷാപ്പന്നൂരില്‍ നാടകവും നാടക സംഘവും മൊയലാളി ആരംഭിക്കുന്നു .മൊയലാളിയുടെ ഏക മകളാണ് കല്യാണി . നാടകം തുടങ്ങി ആദ്യ നാളുകളില്‍ തന്നെ മൊയലാളിയുടെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയ വൃത്തികെട്ട നാട്ടുകാര്‍ നാടകത്തിന് അഭിനയിക്കാന്‍ വേണ്ടി വന്ന കൂത്താട്ടുകുളം ലീലയുമായി മൊയലാളിക്ക് അവിഹിത ബന്ധം ഉണ്ടെന്ന കള്ളപ്രചരണം നടത്തി മൊയലാളിയെ നാണം കെടുത്താന്‍ ശ്രമിക്കുന്നു . ഒടുവില്‍ നാട്ടുകാരുടെ ശല്യം സഹിക്കുവാന്‍ കഴിയാതെ കൂത്താട്ടുകുളം ലീലയെ മൊയലാളി വിവാഹം കഴിക്കുന്നു .അച്ഛന്റെ ദുര്‍ നടപ്പിലും രണ്ടാം വിവാഹത്തിലും ഇഷ്ടപ്പെടാതിരുന്ന മകള്‍ കല്യാണി കാമുകന്‍ മേലേപ്പാടനുമായി ദുബായിലേക്ക് ഒളിച്ചോടുന്നു . ഇടിയും മഴയും ഉണ്ടായിരുന്ന ആ രാത്രി  ഇരുണ്ടു വെളുത്തു .


പിറ്റേ ദിവസം ഷാപ്പന്നൂര്‍ ഗ്രാമം ഉറക്കം ഉണര്‍ന്നത് ഒരു ദാരുണ വാര്‍ത്ത കേട്ടുകൊണ്ടാണ് . മൊയലാളിയുടെ ഷാപ്പില്‍ തന്നെ കയ്യിലെ ജരമ്പുകള്‍ മുറിച്ച നിലയില്‍ മൊയലാളി ആത്മഹത്യ ചെയ്തിരിക്കുന്നു .സാഹചര്യ തെളിവുകള്‍ വെച്ചു കൊണ്ട്‌ അതൊരു ആത്മഹത്യ എന്ന നിലയില്‍ തള്ളപ്പെട്ടു .ശരിയായ രീതിയില്‍ മരണാന്തര കര്‍മ്മങ്ങള്‍ ലഭിക്കാതിരുന്നത് കൊണ്ട്‌ , ഇപ്പോഴും ഇടിയും മഴയുമുള്ള രാത്രികളില്‍ മൊയലാളിയുടെ പ്രേതം ഷാപ്പന്നൂരില്‍ വരാറുണ്ടത്രേ . രാത്രികളില്‍ പലരും പ്രേതത്തെ കണ്ടു പേടിച്ചു മൂത്രമൊഴിച്ചിട്ടും ഉണ്ടെന്ന് പറയപ്പെടുന്നു .

( ഇത്രയും സിനിമയില്‍ ഫ്ലാഷ് ബാക്ക് ആയി കാണിക്കുന്നുണ്ട് .)

വര്‍ഷങ്ങള്‍ക്ക്‌ ശേഷം മൊയലാളിയുടെ മകള്‍ കല്യാണിയും കല്യാണിയുടെ സി ബി ഐ ഓഫീസര്‍ ആയ മകന്‍ ശരത് ചന്ദ്രനും ഷാപ്പന്നൂരില്‍ എത്തുന്നതോട് കൂടി സിനിമ ആരംഭിക്കുന്നു . പിന്നെ സംഘട്ടനം , ഡമ്മി ഇടല്‍ , ഡാന്‍സ് , പ്രണയം , മന്ത്രവാദം , ഒടുവില്‍ മരണ കാരണം കണ്ടെത്തല്‍ , അപ്പൂപ്പന്റെ ആത്മാവിനു ശാന്തി കൊടുക്കല്‍ അങ്ങനെ കഥ അവസാനിക്കുന്നു .

ആദിയോടന്തം കണ്ടിരിക്കേണ്ട കിടിലന്‍ രംഗങ്ങളാണ് ഒരോ സീനുകളും. സിനിമയുടെ ചില ഭാഗങ്ങള്‍ ദുബായിലും ലങ്ടനിലുമായി പുരോഗമിക്കുന്നു . മൊയലാളിയുടെ വേഷം ചെയ്യുന്നത് തിലകനാണ് .
കാപ്പിലാന്‍ മൊയലാളിയുടെ മരണം ആത്മഹത്യയായിരുന്നോ ?

അതോ കൊലപാതകമോ ?

കൊലപാതകം ആയിരുന്നെങ്കില്‍ ആരൊക്കെയായിരുന്നു പ്രതികള്‍ ?

നിങ്ങളുടെ തീയേറ്ററുകളില് കാണുക -


ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ .‍

Thursday, April 22, 2010

ഞാന്‍ നഗനയായില്ലണ്ണ .

സത്യത്തില്‍ ഇത് വളരെ വലിയ തെറ്റാണ്  . പാവം പിടിച്ച സില്‍മാ നടികള്‍ സില്‍മയില്‍ തുണിയുടുത്തുകൊണ്ടാണോ അഭിനയിക്കുന്നത് അതോ തുണിയോടുകൂടിയാണോ എന്നൊക്കെ തിരക്കേണ്ട കാര്യം ഇവര്‍ക്കെന്താണ് ? അപ്പം തിന്നാല്‍ മാത്രം പോരെ ഇനി കുഴിയും എന്നാണോ ? കഷ്ടം കഷ്ടം ഈ മാദ്ധ്യമ പിണ്ടിക്കേറ്റുകളെ കൊണ്ട്‌ തോറ്റു !

സിനിമയില്‍ തുണിയുടെ ആവശ്യമേ ഇല്ല എന്ന കാര്യത്തില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍ . ഈ സില്‍മാ നടികള്‍ക്ക് തുണി യളക്കുന്ന കാശുണ്ടെങ്കില്‍ രണ്ട് സിനിമാ കൂടി പിടിക്കാം . വഴിപിഴച്ച  സദാചാരക്കാരാണ് ഒരു കാര്യവും നേരാംവണ്ണം കൊണ്ടുപോകാന്‍ സമ്മതിക്കാത്തത് .ഈ കുണ്ടാമണ്ടികള്‍ക്കും സില്‍മാ പ്രതിസന്ധികള്‍ക്കും എല്ലാം കാരണം തലനരച്ച കുറെ മലയാളികളാണ് .നല്ല സമയത്ത് തലയില്‍ നെല്ലിക്കാത്തളവും ധാരകോരലും ഇവര്‍ക്ക് നടത്തിയാല്‍ ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങളില്‍ നിന്നും കരകയറാം .മലയാള സിനിമകള്‍ പ്രതിസന്ധിയില്‍ ആയിരുന്ന കാലത്ത് സിനിമയെ കരകയറ്റിയ ഷക്കീല ചേച്ചിയും രേഷ്മ ചേച്ചിയും സിന്ധു ചേച്ചിയും എല്ലാം തുണിയില്ലാതെ അഭിനയിച്ചിട്ടും ഈ നാട്ടില്‍ എന്തെങ്കിലും സംഭവിച്ചോ ? ഇതുപോലുള്ള പൈങ്കിളി പെമ്പിള്ളാരെ പിടിച്ച് പടം പിടിക്കട്ടെ പ്രതിസന്ധി എപ്പോള്‍ മാറിയെന്നു ചോദിച്ചാല്‍ മതി . ഈ നാട്ടില്‍ ഒരു ചുക്കും സംഭവിക്കില്ല .അതൊക്കെ മനസിലാകുന്നവരോടല്ലേ പറയേണ്ടത് .

ഇപ്പോള്‍  വിവാദം ഉയര്‍ന്നിരിക്കുന്നത് പക്ഷേ മലയാള സിനിമയിലല്ല . നമ്മള്‍ മലയാളികളുടെ കഷ്ടകാലം . അല്ലെങ്കില്‍ നമുക്കിതൊന്നു ആഘോഷിക്കാമായിരുന്നു . ഈ വരുന്ന ഏപ്രില്‍ 23 ന് റിലീസ് ചെയ്യുന്ന " അപ്പാര്‍ട്ട്മെന്റ്" എന്ന ബോളിവുഡ് സിനിമയില്‍ നീതു ചന്ദ്ര എന്ന കൊച്ച് ബാത്ത് റൂമില്‍ തുണിയില്ലാതെ കുളിക്കുന്ന സീന്‍ ഉണ്ട് പോലും !!. എത്ര പറഞ്ഞിട്ടും മനസിലാകാത്ത മാദ്ധ്യമങ്ങള്‍ക്ക് മുന്‍പില്‍   നീതു ചന്ദ്രക്ക് അതെല്ലാം വെറും ക്യാമറ ട്രിക്ക് ആണെന്ന വലിയ സത്യം ആണയിട്ടു പറയേണ്ടി വന്നു .ഇത് നമുക്ക് മനസിലാകാത്ത കാര്യമൊന്നുമല്ലല്ലോ . മലയാള സിനിമയില്‍ ബലാത്സംഗ സീനില് അഭിനയിച്ച എത്ര ചേച്ചിമാര്‍ നമുക്കുണ്ട് . നീതു ചന്ദ്ര പറയുന്നതിന് മുന്‍പേ അവരെല്ലാം പറഞ്ഞു കഴിഞ്ഞ കാര്യമാണ് എല്ലാം ക്യാമറ ട്രിക്ക് ആണെന്ന് .

നീതു ചന്ദ്രയെ അറിയില്ലേ ? കഴിഞ്ഞ കൊല്ലം ഇത് പോലെ പാവം ഒരു വിവാദക്കുരുക്കില്‍ അകപ്പെട്ടതാണ് . പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള " ദ മാന്‍ " എന്ന മാഗസീന്‍ പുറം ചട്ടയില്‍ നീതു ചന്ദ്രയും മോഡലായ കൃഷിക ഗുപ്തയും ലെസ്ബിയനെ പോലെ ഫോട്ടോ ഷൂട്ട്‌ ചെയ്തന്നോ , ബോംബയില്‍ ഫോട്ടോ ഷൂട്ട്‌ കണ്ടുകൊണ്ടിരുന്നവര്‍ " ജയ് മഹാരാഷ്ട്ര " എന്ന് അലറി വിളിച്ചുകൊണ്ട് വന്ന് നീതുവിനെ കൈകാര്യം ചെയ്തന്നോ അതല്ല കരാട്ടെക്കാരിയായ നീതു ചന്ദ്ര " പൂ " വാലന്മാരെ ഇടിച്ചു മലത്തിയെന്നോ പറഞ്ഞു കേള്‍ക്കുന്നു . എന്തായാലും സംഭവം വിവാദമായി . . അതിന് ശേഷം ബോളിവൂഡിലെ ഗ്ലാമര്‍ ബോംബാണ് നീതുക്കൊച്ച്.

തിരക്കേറിയ ബോംബെ നഗരത്തിലെ ഫ്ലാറ്റില്‍ ജീവിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ കഥയാണ്
" അപ്പാര്ട്ട്മെന്റ് ". ജഗ്മോഹന് ‍മുന്ദ്രയാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍ .രണ്ട് പെണ്‍കുട്ടികളുടെ കഥപറയുന്ന ഈ സിനിമ പക്ഷേ ഒരു ലെസ്ബിയന്‍ കഥയല്ല എന്നാണ് സംവിധായകന്റെ വാദം .എങ്കിലും ഒന്നുറപ്പിക്കാം കണ്ടിരിക്കേണ്ട എല്ലാ മസാലക്കൂട്ടുകളും ഇതില്‍ ഉണ്ടാകും . ജഗമോഹന്‍ മുന്ദ്ര ഇതിന് ശേഷം സോണിയാ ഗാന്ധിയെ കുറിച്ചുള്ള ഒരു ചിത്രം നിര്‍മ്മിക്കുന്നതിനുള്ള ആലോചനയിലാണ് . സോണിയയില്‍ നിന്നുള്ള അനുവാദം ഇതുവരെയും കിട്ടാതിരിക്കുന്നത് കൊണ്ടാണ് അതിന്റെ ചിത്രീകരണം നീണ്ട് പോകുന്നത് .
Wednesday, April 21, 2010

$ 30,0000 പിഴ !!

തലേക്കെട്ട് കണ്ട് ഞെട്ടണ്ട . അല്ലെങ്കില്‍ തന്നെ ദിവസവും ഞെട്ടി ഞെട്ടി മലയാളികള്‍ ഒരു പരുവമായിരിക്കുകയാണ് . ഇനിയും ഞെട്ടാന്‍ എത്ര വാര്‍ത്തകള്‍ കിടക്കുന്നു . പടപ്പുറപ്പാട് തുടങ്ങിയിട്ടല്ലേ ഉള്ളൂ .

ഈ പിഴ കൊടുക്കേണ്ടത് ഞാനോ നിങ്ങളോ അല്ല . അമേരിക്കയിലെ ആദ്യ പ്രസിഡന്റും അമേരിക്കയുടെ രാഷ്ട്രപിതാവ്‌ എന്ന നാമധേയത്തില്‍ അറിയപ്പെടുന്നതുമായ ജോര്‍ജ് വാഷിംഗ്‌ടനാണ് .പിഴ കൊടുക്കേണ്ടത് ന്യൂയോര്‍ക്കിലെ പബ്ലിക് ലൈബ്രറിക്കും. 1789 -ല്‍ പ്രസിഡന്റ്‌ ആയിരുന്ന കാലത്ത് ന്യൂയോര്‍ക്ക് ലൈബ്രറിയില്‍ നിന്നും എടുത്ത  രണ്ട് പുസ്തകങ്ങളാണ് ഇതുവരെയും തിരികെ കൊടുക്കാതിരിക്കുന്നത് . അന്ന് മുതല്‍ ഇന്ന് വരെയുള്ള പിഴയാണ് മുകളില്‍ പറഞ്ഞ തുക . പുസ്തകം എടുത്ത ആളിന്റെ സ്ഥാനത്ത് തൂവല് കൊണ്ട്‌ പ്രസിഡന്റ്‌ എന്ന് മാത്രം എഴുതിയിട്ടുണ്ട് .വാഷിങ്ടണിന്റെ അനന്തരാവകാശികള്‍  ഈ തുകയോ പുസ്തകങ്ങളോ തിരികെ കൊടുത്തേ മതിയാവൂ . അതാണ്‌ ഇവിടുത്തെ നിയമം .ഇവിടുത്തെ വായനശാലകളില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ട്‌ പോയാല്‍ അപ്പനായാലും തിരികെ കൊടുക്കണം എന്ന് മനസിലായല്ലോ . അല്ലെങ്കില്‍ അവര്‍ കഴുത്തേല്‍ കയറി പിടിക്കും .

പ്രസിഡന്റ്‌ വാഷിംഗ്ടന്റെ സമയത്ത് ന്യൂയോര്‍ക്ക്‌ ആയിരുന്നു അമേരിക്കയുടെ തലസ്ഥാനം . പിന്നീട് തല സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു . പിഴ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല പ്രസിഡന്റ്‌ എടുത്ത പുസ്തകം തിരികെ കൊടുത്താല്‍ മതി എന്നാണ് ലൈബ്രറി അധികൃതര്‍ . മുപ്പതുലക്ഷം ഡോളര്‍ ഉണ്ടെങ്കില്‍ അത്തരം നൂറ് പുസ്തകം വാങ്ങി ബാക്കിയുള്ള പൈസാക്ക് പുട്ടും കടലയും വാങ്ങിത്തിന്നാം .

അമേരിക്കയിലെ ലൈബ്രറികളില് ഏത് പ്രായക്കാര്‍ക്കു വേണ്ട പുസ്തകങ്ങളും ലഭ്യമാണ് . നിശ്ചിത സമയത്തിനുള്ളില്‍ തിരികെ കൊടുക്കണം എന്ന് മാത്രം . അമേരിക്കക്കാരെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ :) എന്‍റെ ഒരു പുസ്തകവും ഡിട്രോയിറ്റ് ലൈബ്രറിയില്‍ സംഭാവന ചെയ്തിട്ടുണ്ട് ( ഞാനാരാ മ്വോന്‍ ) . ഏതെങ്കിലും ഒരു മലയാളി ഏതെങ്കിലും കാലത്ത് വായിക്കുന്നെങ്കില്‍ വായിക്കട്ടെ എന്നുള്ള നല്ല മന്സുകൊണ്ടോന്നുമല്ല . പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇരിക്കുന്ന മുറിയുടെ ഒരു മൂലയിലെങ്കിലും ഇമ്മിണിക്കോളം സ്ഥലം എനിക്കും  കിട്ടിയല്ലോ എന്ന അഹങ്കാരം മാത്രമേ ഈ ദാനധര്‍മ്മത്തിനു പിന്നില്‍ ഉള്ളൂ . വായിച്ചു തെറി വിളിക്കാത്ത ഏതെങ്കിലും മലയാളി വായിച്ചാല്‍ ലിവനാരാട മ്വോന്‍ എന്നൊക്കെ മനസ്സില്‍ ഓര്‍ക്കുമല്ലോ എന്നോര്‍ത്ത് മാത്രമാണ് . എന്തായാലും ഞാന്‍ ലൈബ്രറിയിലെ ഒരു നിത്യ സന്ദര്‍ശകനാണ് . പുസ്തകങ്ങളോടൊപ്പം ഇന്റര്‍നെറ്റ്‌ സൌകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട് .

കേരളത്തില്‍ വായനശാലകളില്‍ പോകുന്നവരുടെ എണ്ണവും വായനയും കുറയുന്നു എന്നൊക്കെ വിലാപങ്ങള്‍ കേള്‍ക്കാറുണ്ട് . പണത്തിനും പദവികള്‍ക്കും മീതെ പരുന്തും പറക്കാത്ത രാജ്യത്ത് ഇത്തരമൊരു സംഭവം ഉണ്ടായാല്‍ എന്തായിരിക്കും പ്രതികരണം ? എന്ത് പ്രതികരണം !!. ചുമ്മാ വേസ്റ്റ് .

______________________________________

നമ്മുടെ തരൂര്‍ അണ്ണന്‍ അന്തസായി രാജി വെച്ചു പുറത്ത് പോയപ്പോള്‍ ലവന്‍ മോഡി ഒരു മാതിരി മൂന്നാം കിട പെണ്ണുങ്ങള്‍ പോലെ ഞാന്‍ മീറ്റിങ്ങില്‍ പോകില്ല . രാജി വെയ്ക്കില്ല എന്നെല്ലാം കിടന്ന് കയറ് പൊട്ടിക്കുന്നു . വല്ലതും നടക്കുമോ ? അത് കഴിഞ്ഞു വേണം എനിക്ക് പടക്കം പൊട്ടിക്കാന്‍ . എന്നാലും എനിക്കൊരു കാര്യത്തില്‍ വിഷമം ഉണ്ട് . കേരളത്തിന്റെ ഒരു കാര്യത്തിന് വേണ്ടിയാണേ ( കാര്യങ്ങള്‍ എന്ത് തന്നെയായിക്കോട്ടെ ) വടക്കേ ഇന്ത്യക്കാര്‍ മാര്‍വാഡികളുടെ ഇടയില്‍ ചെന്ന് തരൂര്‍ ഗുസ്തി പിടിച്ച് പുറത്ത് പോയത് . എന്നിട്ടും കേരളക്കാര്‍ തിരഞ്ഞെടുത്തു വിട്ട ഒറ്റ അണ്ണന്മാര്‍ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ലേ എന്നോര്‍ക്കുമ്പോള്‍ ആത്മാര്‍ഥമായും വിഷമം തോന്നുന്നുണ്ട് .ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ വരും എന്ന് പറഞ്ഞത് പോലെ തരൂര്‍ ശക്തമായി തിരിച്ചെത്തും എന്ന് തന്നെ കരുതുന്നു . എല്ലാവരും തരൂര്‍ ഇറങ്ങിക്കഴിഞ്ഞിട്ടു മന്ത്രിക്കസേരക്ക് വേണ്ടി നോട്ടമിട്ടിരിക്കുകയാണ് . അതാണ്‌ ലവന്മാര്‍ മിണ്ടാത്തത് . എന്നാലും ഇത്ര കണ്ണില്‍ ചോരയില്ലാത്തവര്‍ ആയി പോയല്ലോ നമ്മള്‍ മലയാളികള്‍ .
_____________________________________

നിതീഷ് സ്പീക്സ്

ബ്ലോഗര്‍മാരെ , ബ്ലോഗിണികളെ നിങ്ങളറിഞ്ഞില്ലേ ? നിങ്ങളും ബീഹാര്‍ മുഖ്യ മന്ത്രി നിതീഷ് കുമാര്‍ സാഹിബും എല്ലാം ഇപ്പോള്‍ ഒരേ നിലയിലാണ് . അതെന്നേ . നിങ്ങളെപ്പോലെ തന്നെ അദ്ദേഹവും ഒരു ബ്ലോഗര്‍ ആയി മാറിയിരിക്കുന്നു .നിതീഷ് സ്പീക്സ് എന്നാണ്  നിതീഷ് കുമാറിന്റെ ബ്ലോഗിന്റെ പേര് .അനോണി കമെന്റുകള്‍ ഉള്‍പ്പെടെ , മോഡറെഷനുകള് ഇല്ലാതെ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു അദ്ദേഹം .‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൌഹാന്‍ എന്നിവര്‍ക്കാണ് ഇതിന് മുന്‍പേ ബ്ലോഗുകള്‍ ഉണ്ടായിരുന്ന മുഖ്യ മന്ത്രിമാര്‍ .

ജനപ്രതിനിധികളോട് ,മുഖ്യ മന്ത്രിമാരോട് നേരിട്ട് ആശയവിനിമയം നടത്തുന്നത് തീര്‍ച്ചയായും ഒരു നല്ല കാര്യമാണ് . ബ്ലോഗിന്റെ വളര്‍ച്ചയേയും പ്രാധാന്യത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത് . ട്വിറ്ററില് കൂടി ജനസമ്പര്‍ക്കം നടത്തിയ ഒരു കേന്ദ്രമന്ത്രി നമുക്കുണ്ടായിരുന്നു . എന്നാണാവോ ഇനി അതുപോലെ ഒരു മലയാളിയായ കേന്ദ്രമന്ത്രി ഉണ്ടാകുക ? കെ. സി വേണുഗോപാല്‍ ആയിരിക്കും തരൂറിന്റെ സ്ഥാനം ലഭിക്കുക എന്ന സൂചനയുണ്ട് .പക്ഷേ തരൂര്‍ ഇരുന്ന സ്ഥാനത്ത് അതേ പോലെ ശോഭിക്കുവാന്‍ വേണുഗോപാലിന് കഴിയില്ല .

നമ്മുടെ മുഖ്യമന്ത്രി അച്ചുമ്മാമ്മ എന്നെങ്കിലും ഇതുപോലെ ഒരു ബ്ലോഗര്‍ ആകുമോ ? നിതീഷ് കുമാറിന്റെ ആദ്യ പോസ്റ്റ്‌ തന്നെ ബീഹാറിലെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്ന പദ്ധതിയെ കുറിച്ചാണ് . സ്ത്രീ ഉന്നമനം ശാക്തീകരണം എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം പറയുന്നു . സ്ത്രീശാക്തികരണം സാധ്യമാകണമെങ്കില്‍ സ്ത്രീകള്‍ക്ക് ശരിയായ രീതിയില്‍ ഉള്ള വിദ്യാഭ്യാസം കൊടുക്കെണ്ടാതിനെപറ്റിയും ബ്ലോഗില്‍ കൂടി വളരെ നന്നായി വിശദീകരിക്കുന്നു .

http://nitishspeaks.blogspot.com/

Tuesday, April 20, 2010

ഭൂചലനങ്ങള്‍ക്ക് കാരണം സ്ത്രീകള്‍

ഫെമിനിസ്റ്റുകളെ നിങ്ങള്‍ എവിടെ ?

ഇതാ നിങ്ങള്‍ക്കായി ഒരു സന്തോഷവാര്‍ത്ത !!

നിങ്ങളുടെ പിങ്ക് ഷട്ടികള്‍ ഊരി വലിച്ചെറിയുവാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം ‍!!!


നാരികള്‍ നാരികള്‍
ഭൂവില്‍ വിപത്തിന്‍ നാരായ വേരുകള്‍

എന്ന കവി വാക്യത്തെ അര്‍ത്ഥവത്താക്കുന്ന ഒരു കണ്ട് പിടുത്തമാണ് ഇറാനിലെ ഹജാതൊലെസ്മാന്‍ കാസിം സിദ്ദിഖി എന്ന മുസ്ലീം പുരോഹിതന്‍ കണ്ടെത്തിയിരിക്കുന്നത് .കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥന കള്‍ക്കിടയിലാണ് തന്റെ കണ്ടുപിടിത്ത സിദ്ധാന്തം കൂട്ടാളികള്‍ക്ക് വേണ്ടി വെളിപ്പെടുത്തിയത് .
ഈ സ്ത്രീകള്‍ എന്ന ഒറ്റ വര്‍ഗമാണ് കമ്പ്ലീറ്റ് പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ എന്ന് നമുക്കറിയാം . ആദി മാതാവായ ഹൗവ്വയില്‍ നിന്നും ഇങ്ങ് സുനന്ദ പുഷ്കര്‍ വരെയോ അതുമല്ലെങ്കില്‍ മോഡിയെ തല്ലിയ സൌത്ത് ആഫ്രിക്കന്‍ മോഡല്‍ എന്തോന്നാടെ അവള്‍ടെ പേര് ഓ പുടികിട്ടി ഗബ്രിയേല കുഞ്ഞ് വരെയോ എടുത്ത് വെച്ചു പരിശോധിക്കുമ്പോള്‍ പുരോഹിതന്‍ പറഞ്ഞത് സത്യമാണ് . എന്തെല്ലാം ചലനങ്ങളാണ് ലോക ചരിത്രത്തിന്റെ അങ്ങോളം ഇങ്ങോളം ഈ സ്ത്രീകള്‍ കാരണം പടര്‍ന്നു പരന്നു പന്തലിച്ചു കിടക്കുന്നത് .ദൈവം ഹൗവ്വയുടെ ആപ്പിള് കാരണം ആദത്തിന്റെ ഏദനില്‍ നിന്നും പുറത്താക്കിയെങ്കില്‍ , കോണ്ഗ്രസ്സും മന്‍മോഹന്‍സിങ്ങും കൂടി സുനന്ദയുടെ ഓഹരി കാരണം തരൂറിനെ മന്ത്രിക്കുപ്പായത്തില്‍ നിന്നും പുറത്താക്കി . കാര്യങ്ങള്‍ നമ്മള്‍ കൂടുതല്‍ അപഗ്രഥിച്ചാല് പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധവും ഈ " അകത്താക്കലും പുറത്താക്കലും " മാത്രമാണ് എന്ന് മനസിലാകും . അതിനിത്രയും തല പുകക്കേണ്ട കാര്യം ഉണ്ടോ എന്നും ചിന്തിക്കണം .

പുരോഹിതന്‍ , സ്ത്രീകളാണ് ഭൂചലനങ്ങള്‍ക്ക് കാരണം എന്ന് വിശദീകരിക്കുന്നത് ഇങ്ങനെ . പല സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കാത്തവരാണ് . ശരിയായ രീതിയില്‍ പാദം മുതല്‍ തലവരെ മൂടുന്ന വസ്ത്രം ധരിക്കണം എന്ന് പറഞ്ഞാലും ഇവറ്റകള്‍ കേള്‍ക്കില്ല . ഇങ്ങനെ സ്ത്രീകള്‍ നടന്ന് യുവാക്കളെ വഴി തെറ്റിക്കുന്നത് മൂലമാണ് ഭൂചലനങ്ങള്‍ സംഭവിക്കുന്നത്‌ എന്നാണ് പുരോഹിതന്‍ പറയുന്നത് . പല മുസ്ലീം രാജ്യത്തും ഈ നിയമം ഉണ്ടെങ്കിലും പലരും ശിരോവസ്ത്രം മാത്രം ധരിക്കുന്നു . ഇതൊക്കെ ആരോട് പറയാനാണ് എന്നാണ് പുരോഹിതന്‍ വിലപിക്കുന്നത് .തീര്‍ച്ചയായും ഇതൊരു നല്ല കണ്ട് പിടിത്തമാണ് .

 സ്ത്രീകളെ ,  നിങ്ങള്‍ ഇനി മുതല്‍ എല്ലാം കാണിച്ചു കൊണ്ട്‌ നടക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി മുഴുനീളന്‍ വസ്ത്രങ്ങള്‍ ധരിക്കു .ഇനിയെങ്കിലും ഈ ഭൂമിയെ വെറുതെ വിടൂ .. പ്ലീസ്. ഭൂചലനങ്ങള്‍ ഒഴിവാക്കൂ .

ഓത്തു പള്ളിക്കൂടത്തില്‍ മാത്രം പഠിച്ച് , സ്കൂളിന്റെ പടി വാതില്‍ക്കല്‍ കാണാതെ പുരോഹിതനായാല്‍ ഇതല്ല , ഇതിന്റ്റെ അപ്പുറത്തെ കാര്യങ്ങള്‍ സംഭവിക്കും . ഈ മതപ്രസംഗം കേട്ടുകൊണ്ടിരിക്കുന്നവരെ സമ്മതിക്കണം . ദാണ്ടേ താഴെ ഒരുത്തി ദുബായില്‍ കിടന്ന് ആടുന്നുണ്ട് . ഇനി അവിടെ എന്തെല്ലാം ചലനങ്ങള്‍ സംഭവിക്കും എന്ന് കണ്ടറിയണം .


 സ്ത്രീകള്‍ മാന്യമായ വസ്ത്രധാരണ രീതി ( എന്ന് വെച്ചാല്‍ സ്ത്രീകളുടെ പലവ്യഞ്ജന സാധനങ്ങള്‍ ഇങ്ങനെ പുറത്ത് വലിച്ചു വാരി ഇടാത്ത രീതി ) പാലിക്കേണ്ടത് ആവശ്യമാണ്‌ .അല്ലെങ്കില്‍ വല്ലവരും വന്ന് വലിച്ചു വാരിക്കൊണ്ട് പോകും . എന്നാലും അതുകാരണമാണ് ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് എന്ന് പറഞ്ഞത് അല്പം കടുത്തു പോയി  പുരോഹിത .

മഡോണയും വിശുദ്ധ ജലവും

ഫഗവാനേ ! വെള്ളങ്ങള്‍ക്കൊക്കെ ഇപ്പ എന്നാ വില !!


പാലിലും തേനിലും കുളിക്കുന്ന ദൈവങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട് . എന്നാല്‍ അപ്പിയിട്ടത് കഴുകുവാന്‍ ഗംഗയിലെ വെള്ളം ആരെങ്കിലും ഉപയോഗിക്കുന്നതായി അറിയുമോ ?അങ്ങനെയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഫൂമിക്ക് മേലെ വെച്ചേക്കരുത് . ഹല്ല പിന്നെ വിശ്വാസം വേറെ , കളിയും കുളിയും വേറെ .

എന്നാല്‍ അതുപോലെ ഒരു സംഭവമാണ് മഡോണ എന്ന പോപ്പ് സംഗീതക്കാരി ചെയ്തിരിക്കുന്നത് . അവളുടെ ഒരു സംഗീതം .വിശ്വാസികളെ നിങ്ങള്‍ കരുതി ഇരിക്കുക .നാളെ സൌത്ത് ആഫ്രിക്കന്‍ സുന്ദരിയുടെ കയ്യില്‍ നിന്നും വല്ലരാജ്യത്തും കിടന്ന് അടി വാങ്ങിയ മോഡി അണ്ണനും ഇതുപോലെ ചെയ്യില്ല എന്നാരുകണ്ടു . ശത്രു സംഹാരത്തിന് നല്ലതാണത്രേ വിശുദ്ധ ജലം .

യഹൂദാ മതവുമായി ബന്ധപ്പെട്ട കബ്ബലാഹ് വിശുദ്ധജലമാണ് മഡോണയുടെ കുളിമുറികളിലും മറ്റ് മുറികളിലും മുറികള്‍ ചൂടാക്കാന്‍ വേണ്ടി റേഡിയേറ്ററുകളില്‍ ഉപയോഗിക്കുന്നത് .മഡോണയുടെ റേഡിയേറ്ററുകളില്‍ ഇപ്പോഴും തിളച്ച് കൊണ്ടിരിക്കുന്നത് ഈ ജലമാണത്രെ !!. കബ്ബലാഹ് വിശ്വാസിയാണ് മഡോണ . കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍‌സിലാണ് ഇതിന്റെ ആസ്ഥാനം.മതവും ജാതിയും സ്ത്രീ-പുരുഷഭേദവും കബ്ബലാഹ് തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കില്ല. പല ഹോളിവുഡ് സെലിബ്രിറ്റികളും കബ്ബലാഹ് തത്വങ്ങള്‍ പിന്തുടരുന്നവരാണ്.യഹൂദാ മതത്തിലെ നിഗൂഡാതമക തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയാണ് കബ്ബലാഹ് .5000 പൌണ്ടുകള്‍ക്കാണ് മഡോണ ഈ ജലം വാങ്ങിയത് .

ഹിന്ദുക്കളും മുസ്ലീമുകളും വിശുദ്ധ ജലത്തില്‍ വിശ്വസിക്കുന്നുണ്ട് . ഗംഗാ നദിയില്‍ ശവങ്ങളും അപ്പിയും അഴുക്കും ഒഴുകി നടക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു എങ്കിലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല . കാണാത്ത കാര്യങ്ങള്‍ വിശ്വസിക്കുവാന്‍ ഞാന്‍ ഒരു വിശ്വാസിയുമല്ല . എങ്കിലും ഹിന്ദുക്കളുടെ മരണസമയത്ത് വായില്‍ ഗംഗാ ജലം ഒഴിച്ച് കൊടുക്കുന്നതായി ചില സിനിമകളില്‍ കാണുകയും ചില സ്ഥലങ്ങളില്‍ വായിക്കുകയും ചെയ്തിട്ടുണ്ട് . വിശുദ്ധ ജലം ഒരു വിശ്വാസിയുടെ ആത്മാവാണ് .അതിനെ കളങ്കപ്പെടുത്തിയത് തീരെ ശരിയായില്ല യു നോട്ടി ഗേള്‍ മഡോണ ..

മഡോണക്കെതിരെ വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട് . അവര്‍ ചോദിക്കുന്നത് , നാളെ സെലിബ്രിറ്റികള്‍ വിശുദ്ധ ജലം കൊണ്ട്‌ പ്രഭാത കര്‍മ്മങ്ങള്‍ ചെയ്‌താല്‍ എന്ത് ചെയ്യുമെന്നാണ് ? ഈശ്വരോ രക്ഷതൂ .

Monday, April 19, 2010

ആപ്പിലായ എഫ് .ബി . ഐ

ഒസാമ ബിന്‍ ലാഡനെ അറിയാത്തവരായി ഈ ദുനിയാവില്‍ തന്നെ ആരും ഉണ്ടാകില്ല . ദൈവമേ ഒസാമക്ക് നല്ലത് തന്നെ വരുത്തണേ . എന്നാലും ആ കാലമാടന്‍ ഈ ചതി അമേരിക്കയോട് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിക്കാണില്ല . വേള്‍ഡ് ട്രേഡ് സെന്റര് പപ്പടം പോലെ പൊടിച്ചു കളഞ്ഞിട്ട് ഈ വരുന്ന നവംബറില്‍ എട്ട് വര്‍ഷങ്ങള്‍ ആകുന്നു .911 ഓര്‍ക്കാത്തതായി ഒരമേരിക്കന്‍ പോലും കാണില്ല . വേള്‍ഡ് ട്രേഡ് സെന്റര് തകര്‍ത്തത് ആ ദിവസമായതുകൊണ്ട് മാത്രമല്ല അമേരിക്കയില്‍ പോലീസ് സ്റ്റേഷന്‍നില്‍ വിളിക്കേണ്ട നമ്പര്‍ കൂടിയാണ് അത് . എന്നാല്‍ ആ തീയതി തന്നെ അമേരിക്കയുടെ അഭിമാനമായിരുന്ന ട്രേഡ് സെന്റര് തകര്‍ക്കാന്‍ തിരഞ്ഞെടുത്തു എന്നത് ആശ്ചര്യം ഉളവാക്കുന്ന ഒരു കാര്യമാണ് .

വേള്‍ഡ് ട്രേഡ് സെന്റര് തകര്‍ന്നതിന് ശേഷം ചരിത്രങ്ങള്‍ പലതും തിരുത്തി കുറിക്കപ്പെട്ടു . രാഷ്ട്രീയ സമവാക്യങ്ങള്‍ പുതുക്കപ്പെട്ടു . ചരിത്രപ്രധാനമായ രണ്ട് യുദ്ധങ്ങള്‍ നടന്നു .ന്യൂയോര്‍ക്ക് നദിയില്‍ കൂടി അനേകം വെള്ളങ്ങള്‍ ഒഴുകിപ്പോയി ,‌ പല അവകാശവാദങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി യുദ്ധങ്ങള്‍ അമേരിക്കയുടെ പരാജയം തന്നെയായിരുന്നു .സാമ്പത്തിക പരാജയം രാഷ്ട്രീയപരമായ പരാജയം അങ്ങനെ പരാജയങ്ങള്‍ ഒന്നൊഴിയാതെ അമേരിക്കയെ പിന്തുടര്ന്നുകൊണ്ടേ ഇരുന്നു. ഇതാ ഇപ്പോള്‍ വീണ്ടും ഒരു പരാജയം കൂടി വന്നെത്തിയിരിക്കുന്നു . ഈ കാര്യത്തില്‍ എഫ്.ബി ഐ ക്ഷമ ചോദിച്ചു എങ്കിലും , ക്ഷമ പറച്ചില്‍ കൊണ്ട്‌ മാത്രം കാര്യങ്ങള്‍ തീരില്ല എന്ന വാശിയിലാണ് സ്പാനിഷിലെ ഗാസ്പെര്‍ ലമാസറസ്.

 സംഭവത്തിന്റെ ചുരുക്കം ഇങ്ങനെ :- 1998 ലെ കെനിയയിലെയും ടാന്സാനിയയിലെയും അമേരിക്കന്‍ എംബസികള്‍ ബോംബ്‌ വെച്ചു തകര്‍ത്ത കേസിലും പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഒസാമ ബിന്‍ലാദനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25 കോടി അമേരിക്കന്‍ ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത് .ഒസാമ പാക്കിസ്ഥാന്റെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ എവിടെയോ ഉണ്ടെന്നാണ് അമേരിക്ക കരുതുന്നത് . എന്നാല്‍ അമേരിക്കയുടെ കയ്യില്‍ ഉള്ള ഒസാമയുടെ ഫോട്ടോ 1998 - ല്‍ ഉള്ളത് മാത്രം . വര്‍ഷങ്ങള്‍ ഇത്രയധികം കഴിഞ്ഞത് കൊണ്ട്‌ ലാദന്റെ രൂപത്തില്‍ വ്യത്യാസം സ്വാഭാവികമായും കാണാം . അതിനൊരു പരിഹാരമായി അവരുടെ Rewards for Justice  എന്ന വെബ്‌ സൈറ്റില്‍ കൊടുത്ത പടമാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത് .ഒസാമയുടെ ശരിയായ ഫോട്ടോ കയ്യില്‍ ഇല്ലാത്തിരുന്നുകൊണ്ട് , ഗൂഗിളില്‍ കണ്ട ഏകദേശം അതേ രൂപ സാദൃശ്യമുള്ള സ്പാനിഷിലെ ലാസറസ് എന്ന ഇടത് കമ്മുണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ചിത്രത്തില്‍ അല്ലറ ചില്ലറ വ്യതിയാനങ്ങള്‍ വരുത്തി പ്രസിദ്ധികരിച്ചു .തിനെതിരെ രംഗത്ത് വന്ന സ്പാനിഷ് സര്‍ക്കാരിനോട് അമേരിക്ക മാപ്പ് പറഞ്ഞു എങ്കിലും അതുകൊണ്ട് അവസാനിക്കുന്നില്ല കാര്യങ്ങള്‍ എന്നാണ് പുതിയ സ്ഥിതി വിശേഷം.

കാര്യങ്ങള്‍ എന്തായാലും അമേരിക്ക വീണ്ടും ഒസാമ കാരണം ആപ്പിലായി . ദൈവമേ ഒസാമക്ക് മാത്രമല്ല ലോകത്തിലുള്ള എല്ലാ തീവ്രവാദികള്‍ക്കും നല്ലത് മാത്രം വരുത്തണേ . ആ കാലമാടന്മാരുടെ തലയില്‍ എന്നാണാവോ ഇടിത്തീ വീഴുക .

സത്യത്തില്‍ ഫ്ലൈറ്റ് യാത്രകള്‍ തന്നെ ഇപ്പോള്‍ ഭയമാകുകയാണ് . ഗള്‍ഫില്‍ നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട്‌ പോകാവുന്ന ദൂരമല്ല പത്തൊമ്പതും ഇരുപതും മണിക്കൂറുകള്‍ ഫ്ലൈറ്റ് യാത്രകള്‍ . ഏത് സമയമാണ് ഏതെങ്കിലും കെട്ടിടങ്ങളില്‍ ഇടിച്ചു കയറ്റുന്നത് , ഷൂ പൊട്ടിത്തെറിക്കുന്നത് , അല്ലെങ്കില്‍ യൂറോപ്പില്‍ 2012 എന്ന സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിക്കുന്നത് എന്നൊന്നുംഒരു നിശ്ചയവും ഇല്ല .

 നാട്ടില്‍ പോകണോ വേണ്ടയോ അതോ ജീവിതാവസാനം വരെ ഇവിടുത്തെ വെള്ളവും കുടിച്ച്‌ ജീവിക്കണോ എന്നും നിശ്ചയമില്ല . ഇവിടെ ജീവിച്ച് , ഇവിടുത്തെ ഏതെങ്കിലും ഫ്യൂണറല് ഹോമില്‍ ഒരു പിടി ചാരമായി തീരും . ഇവിടുത്തെ വെള്ളം സ്ഥിരമായി കുടിക്കുന്നത് കൊണ്ടാകാം ഞാന്‍ ഇപ്പോള്‍ അമേരിക്കയെ കൂടുതല്‍ സ്നേഹിക്കുന്നത് .എങ്കിലും ശരീരം റീ - ചാര്‍ജ് ചെയ്യണമെങ്കില്‍ ഇടയ്ക്കിടെ നാട്ടില്‍ വന്ന് , ആ കാറ്റ് കൊണ്ടെങ്കിലെ ശരിയാവൂ . അല്ലെങ്കില്‍ ആയുസറിയാതെ ചത്ത് പോകും .ഈ അനുഭവത്തെയാണ് ചെകുത്താനും കടലിനും ഇടയില്‍ എന്ന് പറയുന്നത് . ദൈവമേ എല്ലാവര്‍ക്കും നല്ലത് മാത്രം വരുത്തണേ .കോടീശ്വരനായ ഒബാമ


ഇന്ത്യയിലും ഇങ്ങ് കൊച്ചു കേരളത്തിലും ചോട്ടാ നേതാക്കള്‍ വരെ കോടികളിട്ട് അമ്മാനമാടിക്കളിക്കുമ്പോള് ഇങ്ങ് അമേരിക്കയിലും പ്രസിഡന്റ്‌ ഒബാമ കോടീശ്വരന്‍ ആയി മാറിയിരിക്കുന്നു . ഒബാമയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തിലെ കണക്ക് പ്രകാരം ‍ വെറും 55 ലക്ഷം ഡോളര്‍ മാത്രം ( 24 കോടി ഇന്ത്യന്‍ രൂപ ) . സുനന്ദ പുഷ്കര്‍ വിയര്‍പ്പോഹരിയായി 70 കോടി രൂപ ചുമ്മാ വെറുതെ വെരി സിമ്പ്ലി ദാനം ചെയ്യുമ്പോഴാണ് ഈ വെറും കോടി .

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ പോലെ ക്രിക്കറ്റ് വിറ്റോ , മാനം വിറ്റോ അല്ല ഒബാമ ഈ കോടികള്‍ നേടിയത് .പ്രസിഡന്റ്‌ ആയതിന് ശേഷം ഒബാമയുടെ പുസ്തകങ്ങളില്‍ ഉണ്ടായ വന്‍ വില്പന വര്‍ദ്ധനവാണ് ഒബാമയെ കോടീശ്വരന്‍ ആക്കി മാറ്റിയത് . ഈ തുകയുടെ മൂന്നില്‍ ഒരു ഭാഗം ഈ വര്‍ഷം നികുതിയായി നല്‍കി . ഇന്ത്യന്‍ രാഷ്ട്രീയക്കാരെപ്പോലെ നികുതി വെട്ടിപ്പുകളും , രേഖകള്‍ ഒളിച്ചു കടത്തലും നടത്തുന്നില്ല എന്ന് സാരം .കഴിഞ്ഞ വര്‍ഷം സമാധാനത്തിന് കിട്ടിയ പതിനാല് ലക്ഷം ഡോളര്‍ ഉള്‍പ്പെടെ മുപ്പത്തി മൂന്ന് ലക്ഷം ഡോളറാണ് ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഒബാമ സംഭാവന ചെയ്തത് .എല്ലാ കാര്യങ്ങള്‍ക്കും അമേരിക്കയെ പിന്തുടരുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാരും ജനങ്ങളും ഈ മാതൃക കൂടി സ്വീകരിച്ചിരുന്നെങ്കില് എന്നാഗ്രഹിച്ചു പോകുകയാണ് . ആഗ്രഹിക്കുന്നതില്‍ ആര്‍ക്കും കരം കൊടുക്കേണ്ട കാര്യമില്ലല്ലോ ?‍ നാല് ലക്ഷം അമേരിക്കന്‍ ഡോളറാണ് , അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക ശമ്പളം .

Sunday, April 18, 2010

വി . ഐ .പി ഗേള്‍സ്‌

ഹിന്ദി സിനിമയെ പോലെയോ ഉദ്ദ്വേഗം നിറഞ്ഞ ക്രിക്കറ്റ് കളി പോലെയോ ഇന്ത്യന്‍ മാദ്ധ്യമങ്ങളെയും രാഷ്ട്രീയത്തെയും കഴിഞ്ഞ ഒരാഴ്ചയായി പിടിച്ച് കുലുക്കുന്ന വിവാദ തരംഗങ്ങളും തിരമാലകളും അടിയൊഴുക്കുകളും നിലച്ചുവോ ? രണ്ട് ദിവസമായി പ്രതീക്ഷിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ .ശശി തരൂറിന്റെ രാജി കൊണ്ട്‌ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവര്‍ക്കും തെറ്റുകള്‍ പറ്റാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ .


കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുവാന്‍ പുകമറകള്‍ തെളിഞ്ഞു വരുന്നത് വരെ മാറി നില്‍ക്കുകയോ മാറ്റി നിര്‍ത്തുകയോ മാത്രമല്ലേ ഇതിന്റെ ലക്‌ഷ്യം എന്നെല്ലാം നിരീക്ഷകര്‍ വിലയിരുത്തുന്നു . പ്രതിപക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പ്രഹരിക്കുവാന്‍ വഴിയില്‍ കിടന്ന് കിട്ടിയ ഒരു കൊഴിയോ അല്ലെങ്കില്‍ തല്ലിപ്പറിക്കുവാന് കയ്യില്‍ കിട്ടിയ ഒരു കഴയോ മാത്രമാണ് ഐ .പി. എല്‍ വിവാദം . ഒരര്‍ഥത്തില്‍ അവര്‍ വിജയിച്ചു എന്ന് പറയാം . പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത സമ്മര്‍ദ്ദത്തിലും ഹൈക്കമാന്റ് ചര്‍ച്ചകള്ക്കൊടുവിലും ‍ശശി തരൂറിന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു .സുനന്ദ പുഷ്കര്‍ തന്റെ " വിയര്‍പ്പോഹരി " തിരിച്ചു നല്‍കിയെങ്കിലും ബി.ജെ .പി യുടെ അതിശക്തമായ യോര്‍ക്കറില്‍ കുടുങ്ങി തരൂറിന്റെ കുറ്റി തെറിച്ചു .


വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പുകളും , വടക്കേ ഇന്ത്യയിലെ വ്യവസായ പ്രമുഖരുടെ എതിര്‍പ്പുകളെയും വകവെയ്ക്കാതെയാണ് , കേരളത്തില്‍ സോണിയാഗാന്ധി ശശിതരൂറിനെ മത്സരിപ്പിച്ചത് . വെറും പതിനൊന്ന് മാസങ്ങള്‍ക്കുള്ളില്‍ ഒന്‍പതു വിവാദങ്ങള്‍ക്ക് ശേഷം മന്ത്രിക്കസേര വിട്ട് പോകുമ്പോള്‍ , അതി ബുദ്ധിമാനായ ശശി , എതിര്‍പ്പുകളെ പ്രതിരോധിച്ചു കൊണ്ട്‌ വീണ്ടും ഒരു മുന്നേറ്റം നടത്തുമോ എന്ന് കണ്ടറിയണം .കോണ്‍ഗ്രസില്‍ രാജി വെയ്ക്കലോ തിരികെ കയറലോ ഒരു പ്രശനമല്ല . പി .ചിദംബരം കഴിഞ്ഞ മന്ത്രി സഭയില്‍ രാജി വെച്ചിരുന്നു . എന്നാല്‍ ചിദംബരം അടുത്തിടെ രാജി സമര്‍പ്പിക്കുവാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ മെല്ലെപ്പോക്ക് നയം നടത്തിയ പ്രതിപക്ഷമാണ് , തരൂറിനെതിരെ ആഞ്ഞടിച്ചത് .ഐ പി എല്‍ ക്രിക്കറ്റില്‍ കളിക്കളത്തിലുള്ള കളിയേക്കാള്‍ ഏറെ , പെണ്ണും പണത്തിന്റെയും കളിയാണ് എന്നത് വ്യക്തമായി തീര്‍ന്നിരിക്കുന്നു .കോടികള്‍ കൊടുത്ത് ലേലം ഉറപ്പിക്കുന്നത് കൂടാതെ ചീയര്‍ ഗേള്‍സ്‌ , ബിയര്‍ ഗേള്‍സ്‌ , സുനന്ദ പുഷ്കര്‍ എന്ന പ്രസ്ഥാനം എന്നിവയ്ക്ക് ശേഷം ഉണ്ടായ മറ്റൊന്നാണ് വി. ഐ .പി ഗേള്‍സ്‌ . ഐ.പി.എല്‍ കമ്മിഷണര്‍ ലളിത് മോഡിയുടെ ഓഫീസില്‍ ആദായ നികുതിക്കാരുടെ പരിശോധനകള്‍ക്ക് തൊട്ട് മുന്‍പേ ലാപ്‌ ടോപ്പും രേഖകളും അടിച്ച് മാറ്റിയത് ചില്ലറക്കാരിയൊന്നുമല്ല . ഇന്ത്യയിലെ മദ്യ രാജാവ് വിജയ്‌ മല്യയുടെ വളര്‍ത്തു മകള്‍ ലൈല മൊഹമ്മൂദ് എന്ന വി. ഐ .പി ഗേള്‍ .മല്യയുടെ സെക്രട്ടറിയും ഇപ്പോഴത്തെ ഭാര്യയുമായ രേഖയുടെ മകളാണ് ലൈല. ലൈല മാത്രമല്ല മോഡിയുടെ ഓഫിസിലെ വിഐപി ഗേള്‍. വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്‍റെ മകള്‍ പൂര്‍ണ പട്ടേലും ഐപിഎല്‍ മാര്‍ക്കറ്റിങ് സര്‍വീസസ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി ജീവനക്കാരിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളും. ഐ .പി. എല്‍ ക്രിക്കറ്റ് വഴി കോടിക്കണക്കിനു രൂപയാണ് മോഡിയും മോഡിയുടെ ബന്ധുക്കളും സമ്പാദിച്ചത് എന്നാണ് റിപ്പോര്‍ട്ട്‌ .എത്ര ഒളിപ്പിച്ചാലും കണ്ട് പിടിക്കും എന്ന് പറഞ്ഞാണ് ആദായ നികുതിക്കാരും .

ഞാന്‍ പറഞ്ഞു വന്നത് എന്താണ് എന്ന് വെച്ചാല്‍ തരൂര്‍ രാജി വെച്ചു എന്ന് പറഞ്ഞു പടക്കം വാങ്ങിക്കാന്‍ പോയവര് ഒരു നിമിക്ഷം നില്‍ക്കുക . ചിലപ്പോള്‍ മറ്റ് വല്ലതും കൂടി സംഭവിക്കും . എല്ലാ പടക്കങ്ങളും നമുക്ക് ഒരുമിച്ചു കത്തിക്കാം .മോഡിയെ തരൂര്‍ ആപ്പിലാക്കുമോ ? എന്തെല്ലാമോ അവിടെയും ഇവിടെയുമായി ചീഞ്ഞു നാറുന്നു . നിങ്ങള്‍ക്കും അങ്ങനെ തോന്നുന്നില്ലേ ?

Friday, April 16, 2010

വിവാദങ്ങളും മാദ്ധ്യമങ്ങളും

                                                                                                                                                          
ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് വിവാദങ്ങളും മാദ്ധ്യമങ്ങളും . ഇത്രയധികം പരസ്പരം സ്നേഹിച്ചും കലഹിച്ചും ഒരുമിച്ചുണ്ടും ഉറങ്ങിയും ജീവിക്കുന്ന രണ്ട് വസ്തുക്കള്‍ ലോകത്തില്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ് . ഇതില്‍ ഒന്ന് നശിച്ചാല്‍ മറ്റതിന്റെ നിലനില്‍പ്പ്‌ തന്നെ ഒരു ചോദ്യചിഹ്നമായി മുകളില്‍ ഉയര്‍ന്ന് പൊങ്ങും.വിവാദങ്ങള്‍ ഇല്ലെങ്കില്‍ മാദ്ധ്യമങ്ങളുടെ ജീവന്‍ തന്നെ ഇല്ലാതെയാകും .നേരെ തിരിച്ചും സംഭവിക്കാവുന്ന കാര്യമാണ് ഇത് . ഇതിന് വിപരീതമായി വ്യതിചലിക്കുവാന് ഭൂലോകത്തുള്ള മാദ്ധ്യമങ്ങള്‍ക്കോ മലയാളികള്‍ പുതുമാധ്യമം എന്ന് കൊട്ടിഘോഷിക്കുന്ന ബൂലോകത്തിനോ കഴിയുന്നില്ല എന്നത് വാസ്തവമായ ഒരു സത്യമാണ് .

 ഇന്നലെ ഞാന്‍ വളരെയേറെ അറിവും അനുഭവ സമ്പത്തുകളും വായനാശീലവുമുള്ള ഒരാളിനോടു സംസാരിക്കുന്ന കൂട്ടത്തില്    അദ്ദേഹം           ഇങ്ങനെ പറയുകയുണ്ടായി " മലയാളികള്‍ക്ക് വളരെയേറെ വിദ്യാഭ്യാസവും വിവരവും ഉണ്ടായിട്ടും ,മറ്റ് മലയാള മാധ്യമങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ , ബ്ലോഗ്‌ മലയാളത്തില്‍ കാര്യമായ സംഭാവനകളോ, മനസ് തുറന്നുള്ള എഴുത്തുകളോ കാണാന്‍ കഴിയുന്നില്ല എന്നുള്ളത് ഖേദകരമായ ഒരു കാര്യമാണ് ". ഞാന്‍ പറഞ്ഞു ശരിയാണ് .

 മറ്റ് മാധ്യമങ്ങളോട് ചേര്‍ത്ത് നിര്‍ത്ത തക്കതായ ഒന്നും തന്നെ ഇവിടെ നിന്നും ലഭിക്കുന്നില്ല . ജീവനില്ലാത്ത ,ആത്മാവില്ലാത്ത കുറെ കവിതകള്‍ , കഥകള്‍ , കുറെ സ്വയം പുകഴ്ത്തലുകള്‍ , വിഡ്ഢിത്തരങ്ങള് , അമളികള്‍ ,വീട് വെച്ച കാര്യങ്ങളും വസ്തു വാങ്ങിയ കാര്യങ്ങളും , ഓച്ചിറയില്‍ പോയ കാര്യവും നദിയില്‍ കുളിക്കുവാന്‍ പോയ കാര്യങ്ങളും ചേര്‍ത്തുള്ള കുറെ യാത്രാ വിവരണങ്ങള്‍ .അങ്ങനെ ഒരേ കുറ്റിയില്‍ കെട്ടിയിട്ട പൈക്കളെ പോലെ വട്ടത്തില്‍ കറങ്ങുന്നതല്ലാതെ , കുളത്തില്‍ നിന്നും അല്‍പനേരം കരയ്ക്ക്‌ കയറി കാറ്റ് കൊള്ളാന്‍ പോലും തവളകള്‍ ശ്രമിക്കുന്നില്ല എന്നത് ഒരു സത്യം തന്നെയാണ് .ഇതിനൊരു മാറ്റം സംഭവിക്കില്ല .അഥവാ ആരെങ്കിലും ആരെയെങ്കിലും എതിര്‍ക്കുകയോ എതിര്‍ത്തൊരു വാക്ക് പറയുകയോ ചെയ്‌താല്‍ അവരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുവാന്‍ വേണ്ടി ഗുണ്ടാ സംഘം തന്നെ ബ്ലോഗില്‍ ഉണ്ട് .

അങ്ങനെയുള്ള ഗുണ്ടാ സംഘത്തിന്റെ ആക്രമണത്താല് മുറിവും ചതവും പറ്റി പലരും ബൂലോകം വിട്ട് പോയിട്ടുണ്ടെങ്കിലും , ഇതിനെയെല്ലാം അതിജീവിച്ചു ബ്ലോഗില്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നവരും ഉണ്ട് .എന്നാല്‍ ചില  കൊട്ടേഷന്‍ സംഘങ്ങള്‍ തലച്ചോറിനു ശരിയായ രീതിയില്‍ ജീവവായു കിട്ടാതെ ബ്രെയിന്‍ ടെത്ത് ആയി വെന്റിലെറ്ററില് സൂക്ഷിച്ചിരിക്കുന്ന ശവങ്ങള്‍ ആയി മാറിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത് .അവര്‍ക്ക് എത്ര ജീവവായു കൊടുക്കാന്‍ ശ്രമിച്ചിട്ടും പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവരായി തീര്‍ന്നിരിക്കുന്നു  ‍അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും അടുത്ത ബന്ധുക്കളും . അവരെ പുനര്‍ ജീവിപ്പിക്കേണ്ടത് ബ്ലോഗിലെ പത്രങ്ങളുടെ പത്ര ധര്‍മ്മമാണ് . ഒരുകാലത്ത് ബ്ലോഗ്‌ പത്രങ്ങളുടെ ജീവാത്മാവും പരമാത്മാവും ഇത്തരം സംഘങ്ങള്‍ ആയിരുന്നു .അവര്‍ ഒതുങ്ങിയതോട് കൂടി (അതോ ഒതുക്കിയതോ ) ബ്ലോഗ്‌ പത്രങ്ങളുടെ ജീവനും പ്രസക്തിയും നഷ്ടപ്പെട്ടു . ഇപ്പോള്‍ മറ്റേതൊരു ഗ്രൂപ്പ്‌ ബ്ലോഗുകള്‍ പോലെയോ , ബ്ലോഗ്‌ പോലെയോ ആയി തീര്‍ന്നിരിക്കുന്നു ബ്ലോഗിലെ പത്രങ്ങളും . എനിക്ക് വിവാദങ്ങള്‍ ഇഷ്ടമായത് കൊണ്ടും ഇത്തരം സംഘങ്ങളെ സ്നേഹിക്കുന്നതും കൊണ്ടുമാണ് , അവരെ കൊല്ലാതെ വാലില്‍ ഇങ്ങനെ അടിച്ച് ഇടയ്ക്കിടെ ജീവന്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത്.
 
ഭൂലോകത്തെ പത്രങ്ങളും മറ്റ് മാദ്ധ്യമങ്ങളും ഇതില്‍ നിന്നും വ്യത്യസ്തരാകുന്നില്ല . അടുത്തിടെ ഉണ്ടായ കോലാഹലങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല . അമ്മ എന്ന സംഘടനയെ ഒരു സ്ത്രീയായി സങ്കല്‍പിക്കാം എങ്കില്‍ , അമ്മയിലെ തിലകനില്‍ നിന്നും തുടങ്ങി രണ്ജിതയുടെ എല്ലുകല്‍ക്കിടയിലൂടെ കയറി ഇറങ്ങി ഇങ്ങ് തരൂറിനെയും മോഡിയെയും വീഴ്ത്തിയ സുനന്ദയില്‍ വരെയോ , അതല്ല  ഗബ്രിയേല ഡെമെത്രിയേഡ്സ് വരെയോ എത്തി നില്‍ക്കുന്ന വിവാദങ്ങള്‍ !!. എല്ലാ വിവാദങ്ങള്‍ക്കും പിന്നിലും ഒരു സ്ത്രീയുടെ ഉറച്ച ,പതിഞ്ഞ നിഴലുകള്‍ കാണും എന്നത് വ്യക്തമാണ് .സ്ത്രീ സംവരണം കൂടി കിട്ടിയാല്‍ ശുഭാന്ത്യം . ( പെണ്ണുങ്ങളെ , എന്നെ തല്ലരുത് )

 മാദ്ധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ മറ്റ് വാര്‍ത്തകളുടെ പ്രസക്തിയും നഷ്ടപ്പെടും എങ്കിലും മാധ്യമങ്ങള്‍ക്ക് വിവാദങ്ങള്‍ മതി എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍ . 25% മാത്രം സത്യാവസ്തയുള്ള വസ്തുതകളെ ബാക്കി 75 % പൊടിപ്പും തൊങ്ങലും ചാര്‍ത്തി ഏറ്റവും ആദ്യം വിളമ്പുന്നവന്‍ ആരോ അവരാണ് മാധ്യമങ്ങളില്‍ പ്രധാനികള്‍ .ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ ഭംഗിയോടെ അവതരിപ്പിക്കുവാന്‍ കഴിയുന്ന മാധ്യമങ്ങള്‍ക്ക് പിടിച്ച് കയറുവാനും നിലനില്‍ക്കുവാനും , വായനക്കാരുടെ എണ്ണം കൂട്ടുവാനും കഴിയുകയുള്ളൂ എന്നതാണ് വാസ്തവം .


മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും വിവാദങ്ങള്‍ ഏതൊരു മാധ്യമത്തിന്റെയും അവിഭാജ്യ ഘടകമാണ് എന്നത് വ്യക്തമായല്ലോ .മറ്റൊരു ശ്രദ്ധിക്കപ്പെടേണ്ട കാര്യം എന്നത് മാദ്ധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിറയുന്നതും , മാദ്ധ്യമങ്ങള്‍ തേടി നടക്കുന്നതും പുരുഷന്മാരെയോ സ്ത്രീകളെയോ ആണ് എന്നത് കൊണ്ട്‌ ഞാന്‍ എന്താണ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നതെന്നും മനസിലായി എന്ന് കരുതുന്നു . വിവാദങ്ങള്‍ കൂടുതല്‍ ഉണ്ടാകണം . ചര്‍ച്ചകള്‍ നടക്കണം , ബ്ലോഗുകള്‍ സജീവമാകണം . ആശംസകള്‍ .

‍ ‍

Thursday, April 15, 2010

Wednesday, April 14, 2010

ആരാണ്ട്രാ സുനന്ദ പുഷ്ക്കരന്‍ ?

ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും ഇപ്പോള്‍ കണ്ണും കാതും തുറന്ന് വെച്ചിരിക്കുന്നത് ശശിയണ്ണനെ കണ്ണും മാറും കൊണ്ട്‌ ഹൂഗ്ലി എറിഞ്ഞ് വീഴ്ത്തിയ പുഷ്ക്കരന്‍ ആരാണ് എന്ന ചോദ്യമാണ് ? മോഡി സാറ് ശശിയണ്ണന് വെച്ച്‌ കൊടുത്ത ഒരു പാരയായിരുന്നു സുനന്ദ . ഇനി മോഡി സാറ് വിളിച്ചിട്ട് പുഷ്കരന്‍ മോള് പോകാതിരുന്നതിന്റെ കൊതിക്കെറുവ്‌ ആയിരുന്നോ ഈ പണി എന്ന് അല്‍പ നാളുകള്‍ കൂടി കഴിയുമ്പോള്‍ അറിയാം .

കൊച്ചി ഐ പി എല്‍ ടീമില്‍ സുനന്ദ പുഷ്കറിനു പതിനെട്ടു ശതമാനം ഓഹരി ഉണ്ടെന്നും , സുനന്ദയെ ഉടനെ തന്നെ വിവാഹം തരൂര്‍ വിവാഹം കഴിക്കും എന്നുമായിരുന്നു മോഡി സാര്‍ ട്വിറ്റെര്‍ എന്ന ആകാശവാണി ( കടപ്പാട് തരൂര്‍ )യില്‍ കൂടി വിളിച്ച് കൂവിയത് .തീവ്രവാദി ആക്രമണത്തെ തുടര്‍ന്നു കാശ്‌മീര്‍ താഴ്‌വരയിലെ ബൊമ്മൈയില്‍നിന്ന്‌ 1990-ല്‍ ജമ്മുവിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ് സുനന്ദ. പിതാവ് റിട്ടയേര്‍ഡ്‌ സൈനിക ഓഫിസറായ ലഫ്. കേണല്‍ പുഷ്കര്‍ ദാസ്. ഇവര്‍ക്ക്‌ ജമ്മുവില്‍ സ്വന്തം റിസോര്‍ട്ടുണ്ട്‌. ഇപ്പോള്‍ ദുബായില്‍ വന്‍ ബിസിനസ്കാര്‍ക്ക് ബിസിനസ് കാര്യങ്ങള്‍ ഉറപ്പിച്ചു കൊടുക്കുകയാണ് സുനന്ദ മാഡം ചെയ്യുന്നത് . കാനഡയില്‍ സ്ഥിര താമസവും .

രണ്ടുമാസം മുമ്പ്‌ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജിതിന്‍ പ്രസാദയുടെ വിവാഹച്ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സുനന്ദ ശരിക്കും മാധ്യമശ്രദ്ധ നേടിയെടുത്തത്. ചുവപ്പുസാരിയും ബ്ലെസും ധരിച്ച് വളരെ ഗ്ലാമറസായി ശശി തരൂരിനൊപ്പം പ്രത്യക്ഷപ്പെട്ട ഈ കശ്മീര്‍ സുന്ദരിയെ ക്യാമറക്കണ്ണുകള്‍ ആര്‍ത്തിയോടെ ഒപ്പിയെടുക്കുകയായിരുന്നു.കാണാന്‍ ചരക്കായ ഈ സുന്ദരിയെ മാദ്ധ്യമങ്ങള്‍ പൊതിഞ്ഞു പിടിച്ചതില്‍ അതിശയോക്തി ഒന്നും തന്നെയില്ല . അല്ലെങ്കിലും കാശ്മീരിലെ പെണ്ണുങ്ങള്‍ക്ക്‌ ഒരു പ്രത്യേക അഴകാണ് . നമ്മുടെ മലയാളി പെണ്ണുങ്ങളെ പോലെയല്ല എന്ന് സാരം . വെറുതെയാണോ വന്‍ തോക്കുകള്‍ എല്ലാം പുഷ്കര സുന്ദരിയുടെ പിന്നാലെ പായുന്നത് ?

ജീവിതത്തില്‍ ഇതേ വരെ രണ്ട് കല്യാണങ്ങള്‍ മാത്രമേ കഴിച്ചുള്ളൂ എന്നൊരു കുറവ് മാത്രമേ സുനന്ദയെ പറ്റി പറയുവാന്‍ ഉള്ളൂ . ശശിയണ്ണനും രണ്ട് കല്യാണങ്ങള്‍ മാത്രമേ ഇതുവരെ കഴിച്ചിട്ടുള്ളൂ . ഇതാണ് ചക്കിക്കൊത്ത ചങ്കരന്‍ എന്ന് പറയുന്നത് .

കാശ്മീരി തന്നെയായ സഞ്ജയ് റെയ്ന ആയിരുന്നു സുനന്ദയുടെ ആദ്യ ഭര്‍ത്താവ്. റെയ്‌നയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം സമ്പന്നനായ വ്യവസായിയും മലയാളിയുമായ സുജിത് മേനോനെ ഈ കശ്മീരിപ്പെണ്ണ് വലയിലാക്കി. അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയുടെ ഉടമയായിരുന്നു സുജിത്. സുജിത്‌ മേനോനൊപ്പം ദുബൈയിലായിരുന്നു സുനന്ദയുടെ താമസം.ഇരുവരും ആഡംബരപൂര്‍ണമായ ജീവിതം നയിക്കുന്നതിനിടെ കൂടുതല്‍ ലാഭമുണ്ടാക്കാനായി സുജിത് ഒരു താരനിശ ദുബായില്‍ സംഘടിപ്പിച്ചു. താരനിശ കഴിഞ്ഞതോടെ സുജിത് പാപ്പരായി. ആരും സഹായിക്കാനില്ലാത്ത അവസ്ഥയില്‍ എത്തിയ സുജിത് കേരളത്തിലേക്ക് മടങ്ങുകയും പിന്നെ ദല്‍‌ഹിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങിയതോടെ കാനഡയിലെ ടൊറൊന്റോയിലേക്ക് സുനന്ദ പറന്നു. സുനന്ദക്കും സുജിതിനും 13 വയസ്സുള്ള ഒരു മകനുണ്ട്‌.

തിരുവനന്തപുരത്ത് വെച്ച്‌ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതിന് മുന്‍പ് വരെ ശശിതരൂര്‍ ദുബായില്‍ ജ്വോലി ആയിരുന്നു . അവിടെവെച്ചാകും സുനന്ദ പുഷ്കരനും , തരൂര്‍ അണ്ണനും തമ്മില്‍ ലപ്പായതെന്നു മാദ്ധ്യമങ്ങള്‍ അനുമാനിക്കുന്നു . എന്തായാലും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചേക്കും .

Tuesday, April 13, 2010

അണപ്പല്ല് പറിച്ചു

ഹോ !! മാദ്ധ്യമ പിണ്ടിക്കേറ്റിന്റെ ഒരു കാര്യം - ഒടുവില്‍ ഈ വാര്‍ത്തയും മാധ്യമങ്ങളില്‍ എത്തി . കഷ്ടം കഷ്ടം .

വാര്‍ത്ത ഇങ്ങനെ

കാപ്പിലാന്റെ വിഷപ്പല്ലും അണപ്പല്ലും പറിക്കും എന്ന ദൃഡ പ്രതിജ്ജ ചെയ്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത .അഴിച്ചിട്ട മുടികള്‍ ഇനി കെട്ടിവെയ്ക്കാം.ഉപ്പിട്ട നാരങ്ങാവെള്ളം കുടിച്ച്‌ ഉപവാസ സമരങ്ങള്‍ അവസാനിപ്പിക്കാം .

ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ബൂലോക പത്രക്കാരോട് കാപ്പിലാന്‍ ഇങ്ങനെ പറഞ്ഞു,

 "കാപ്പിലാന്‍ പ്രായമായി തുടങ്ങിയിരിക്കുന്നു . പല്ല് പറി ഡോക്ടറുടെ അടുക്കല്‍ ആദ്യമായാണ്‌ ഇങ്ങനെ ഒരാവശ്യവുമായി പോകുന്നത് .ഇനി കുറെ നാളുകള്‍ കഴിയുമ്പോള്‍ പല്ലില്ലാത്ത മോണകാട്ടി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കൊച്ചുമക്കളുടെ അടുക്കല്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കണം .അതിന്റെ ആദ്യ പടിയാണ് ഇന്ന് കടന്നത്‌ . ങ്ങ്ഹാ ഹ ഹ ."

ഇന്ന് രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലുണ്ടായിരുന്ന ശുഭ മുഹുര്‍ത്തത്തില്‍ മദാമ്മയുടെ മുന്‍പില്‍ നിവര്‍ത്തിയിട്ട കട്ടിലില്‍ വെച്ച്‌ മദാമ്മ പൂര്‍വ്വ വൈരാഗ്യത്തോട്  ഒട്ടും ദയവില്ലാതെ പല്ല് പറിച്ചു ദൂരെ കളഞ്ഞു .

ഐ പി എല്‍ തരൂറിന്റെ എല്ലൂരുമോ ?

അയ്യയ്യോ എന്തെല്ലാം തൊന്തരവ്‌കളാണ് ഈ ശശിയണ്ണന്‍ നേരിടേണ്ടി വരുന്നത് . നിഴല്‍ പോലെ തന്നെ വിവാദങ്ങള്‍ എന്തേ ഇങ്ങനെ പിന്തുടരുന്നു എന്ന് തച്ചങ്കരി ചോദിച്ചു കഴിഞ്ഞു . എന്നാല്‍ വിവാദങ്ങള്‍ ഒന്നൊഴിയാതെ പിന്തുടരുന്നത് സാക്ഷാല്‍ ട്വിറ്റെര്‍ ശശിയെ തന്നെ .

തിരഞ്ഞെടുപ്പിന് മുന്‍പേയുണ്ടായ ദേശീയ ഗാന വിവാദം .  അതിന് ശേഷം ട്വിറ്റെര്‍ , കന്നുകാലി , ഐ .പി എല്‍ , സുനന്ദ. ഓ മൈ ഗോഡ് മടുത്തു .

ഇതിനിടയില്‍ ശശി മതം മാറി മുസ്ലീം ആയെന്നും കേള്‍ക്കുന്നു . സത്യമാണോ ?

കേരള ഐ .പി എല്ലില്‍ സുനന്ദ എന്ന കാശ്മീരി സുന്ദരിക്ക് ഷയര്‍ ഉള്ളതിനാല്‍ ശശിയണ്ണന്‍ രാജി വെയ്ക്കണം എന്ന് ബി . ജെ .പി .

സത്യത്തില്‍ ഐ .പി. എല്ലിന്റെ ഫുള്‍ ഫോം മാറ്റി എഴുതി ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലയെര്‍സ് എന്നാക്കി മാറ്റണം .

എന്തായാലും ശശിയുടെ സമയം !!!.

Monday, April 12, 2010

കാപ്പില്‍ മീറ്റ്‌ മാറ്റി വെച്ചു

ബഹുമാനപ്പെട്ട മീറ്റ്‌ ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ,

വരുന്ന അഗസ്റ്റ് മാസം ഏഴാം തീയതി നടത്തുവാന്‍ മുന്‍‌കൂര്‍ അനുവാദവും ബൂലോകം പ്രമാണികളുടെ അനുഗ്രഹാശിസുകളും ലഭിച്ചിരുന്ന കാപ്പില്‍ ബ്ലോഗേര്‍സ് മീറ്റ്‌ ചില പ്രത്യേക കാരണങ്ങളാല്‍ നീട്ടി വലിച്ചു വെച്ചു.ബൂലോകത്തെ നല്ലവരും പ്രജാക്ഷേമ തല്പരരുമായ മിണ്ടാപ്രാണികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണം .

ബൂലോകത്തെ ഭരിക്കുവാന്‍ കഴിയുന്ന ആശ്രമത്തിന് , മീറ്റ്‌ നടത്താനോ പണം പിരിക്കുവാനോ അറിയാന്‍ വയ്യാതിരുന്നിട്ടല്ല ഇത്തരം ഒരു നീട്ടി വെയ്ക്കല്‍ .രണ്ട് പേര്‍ ഹോട്ടലില്‍ നിന്നും ഈറ്റിയാല്‍ 1500 രൂപ ആകുമെന്ന് ‍ അഴീക്കോട് മാഷ്‌ പറഞ്ഞത് കൊണ്ട്‌ ഭയന്നിട്ടുമല്ല .മറിച്ച് ചില പ്രശക്ത സുരക്ഷാ മേധാവികള്‍ക്ക് തക്കസമയത്തിന് മീറ്റില്‍ എത്താന്‍ ഫ്ലൈറ്റ് ടിക്കറ്റ്‌ കിട്ടാതിരിക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നീട്ടിവെയ്ക്കലിന്റെ ആവശ്യകത വന്നത് . പ്രവാസികളായ പലരും മീറ്റില്‍ എത്തുവാന്‍ വേണ്ടി സന്നദ്ധത പ്രകടിപ്പിച്ചു .

ആഗസ്റ്റ്‌ മാസം രണ്ടാം പകുതിയോടു കൂടി എറണാകുളത്ത് വെച്ചാകും മീറ്റ്‌ . ബൂലോകം ഓണ്‍ലൈന്‍ പത്രാധിപ സമിതി അംഗങ്ങള്‍ മീറ്റ്‌ ആന്‍ഡ്‌ ഈറ്റില്‍ സംബന്ധിക്കും എന്നറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും . കാപ്പില്‍ മീറ്റും ബൂലോകം ഓണ്‍ലൈന്‍ മീറ്റും സംയുക്തമായി നടത്തുന്ന മീറ്റ്‌ ആകയാല്‍ , കാപ്പില്‍ മീറ്റ്‌ എന്ന നാമം പുതുക്കി , ബൂലോകം ഓണ്‍ലൈന്‍ മീറ്റ്‌ എന്ന പേരും നല്‍കിയതായി അറിയിക്കുന്നു . ബൂലോകം ഓണ്‍ലൈന്‍ മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ബാക്കി പ്രജകളെ കൂടി മീറ്റിലേക്ക് ഹാര്‍ദ്ദവമായി ഈ സമയം ക്ഷണിക്കുകയാണ് .

Saturday, April 10, 2010

പി. ചിദംബരം രാജി വെയ്ക്കണം -ഹിലാരി ക്ലിന്റന്‍

ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ 74 പോലീസുകാര്‍ കൊല്ലപ്പെട്ടതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര അഭ്യന്തര മന്ത്രി പി. ചിദംബരം രാജിക്ക് സന്നദ്ധമായിരുന്നു എങ്കിലും കൊണ്ഗ്രസ്സും ബി.ജെ.പിയും രാജി വെയ്ക്കണ്ടാ എന്നും മന്‍മോഹന്‍ സിംഗ് രാജി സ്വീകരിക്കാതിരുന്നതും നമ്മള്‍ അറിഞ്ഞു കഴിഞ്ഞു.


എന്നാല്‍ അമേരിക്കന്‍ ഭരണകൂടം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണോ എന്ന ധ്വനി ഉയര്‍ത്തിക്കൊണ്ട് , അമേരിക്കയിലെ ഹിലാരി ക്ലിന്റന്‍ ചിദംബരത്തിന്റെ രാജി സ്വീകരിക്കണം എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു . ഇത് പുതിയ വഴിത്തിരുവുകള്‍ക്ക് വഴി വെയ്ക്കും . അമേരിക്കന്‍ സന്ദര്‍ശനത്തിനായി പുറപ്പെടുന്നതിന് മുന്‍പേ സിംഗിനോട് ടെലി ഫോണില്‍ സംസാരിക്കുന്ന വേളയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് . ഇന്ത്യയിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിന് ഉടനെ തന്നെ അമേരിക്കന്‍ പട്ടാളത്തെ അയക്കാം എന്ന് അറിയിക്കുകയും ചെയ്തു .

Friday, April 9, 2010

ദൈവമേ !! ഈ പെങ്കുട്ട്യോളെല്ലാം എന്താ ഇങ്ങനെ ?

ശാലീന സുന്ദരികളായ മലയാളി പെണ്‍കുട്ട്യോളെല്ലാം വല്ല പാണ്ടിയുടെയും ഹിന്ദിക്കാരുടെയും മുന്‍പില്‍ തുണീം പറിച്ചിട്ടു കളിക്കുന്നത് കാണുന്നത് എങ്ങനെ സഹിക്കും എന്‍റെ കര്‍ത്താവേ ? അവളുമാര്‍ക്ക് വേണമെങ്കില്‍ നമ്മുടെ പിള്ളാരുടെ മുന്‍പില്‍ തന്നെ ഉരിയാമായിരുന്നല്ലോ !!. ഇത് വല്ല നാട്ടിലും.
 ഹോ ഓര്‍ക്കുമ്പോള്‍ ഓര്‍ക്കുമ്പോള്‍  സഹിക്കുന്നില്ല .

സത്യത്തില്‍ ഈ തുണി കണ്ടു പിടിച്ചവരെയാണ് തല്ലേണ്ടത് .തുണിയില്ലായിരുന്നെങ്കില് ഒരു പറി ഒഴിവാക്കാമായിരുന്നല്ലോ ? തുണി ഉള്ളതുകൊണ്ടല്ലേ അത് പറിക്കണം പറിക്കണം കളിക്കണം എന്ന തോന്നല്‍ ഉണ്ടാകുന്നത് . ദൈവമേ കേരളത്തിലെയും ഭാരതത്തിലെയും പെണ്‍കുട്ട്യോള്‍ തുണിയില്ലാതെ നടക്കുന്ന ഒരു ദിവസം എന്നെങ്കിലും വരണേ കര്‍ത്താവേ . അന്ന് തുണിക്കടക്കാരെല്ലാം ജീവനും കൊണ്ട്‌ ഓടും .

വല്ല മദാമ്മമാരും ബീച്ചിലോ പാര്‍ക്കിലോ തുണിയില്ലാതെ കളിക്കുകയോ കുളിക്കുകയോ മണ്ണ് വാരിക്കളിക്കുകയോ കറക്കാന്‍ വേണ്ടി സൂര്യനെ നോക്കി ചിരിച്ചു കിടന്നാലോ നേരെ നോക്കാന്‍ ധൈര്യം ഇല്ലെങ്കിലും ഒളിഞ്ഞു നോക്കാന്‍ ഒരു കൊച്ചു സുഖമൊക്കെ ഉണ്ട് . നമ്മള്‍ ആരാ മക്കള് !!ഇതങ്ങനെ വല്ലതുമാണോ നമ്മടെ സ്വൊന്തം കൊച്ചല്ലേ ആ ഹിന്ദിക്കാരുടെ സില്‍മയില്‍ ഒരു കോണകം പോലുമില്ലാതെ അഭിനയിക്കാന്‍ പോകുന്നത് . ആദ്യമൊക്കെ എന്തെല്ലാം വാചകങ്ങള്‍ ആയിരുന്നു .ഗ്ലാമര്‍ വേഷം വേണ്ട , കഥ അറിഞ്ഞേ അഭിനയിക്കൂ ,നല്ല വേഷങ്ങള്‍ വേണം ഹോ ഹോ പണ്ടാരമടങ്ങാന്‍ ! ഓര്‍ക്കുമ്പോ ഒരു വല്ലായ്മ പോലെ . 

നമ്മുടെ നസ്രാണിയില്‍ സാറാമ്മ ഈപ്പനോ റോസമ്മ ഈപ്പനോ ഏതാണ്ടൊക്കെ പേരില്‍ അഭിനയിച്ച കൊച്ചല്ലേ എന്നൊക്കെ ഓര്‍ക്കുമ്പോള്‍ തീരെ സഹിക്കുന്നില്ല .ഫാഗ്യം വരാന്‍ എന്തോരം വഴികള്‍ മുന്നിലുണ്ടായിരുന്നു .ആ നിത്യാനന്ദ സ്വാമികളെ പോയി കണ്ട് ഒരു ചരട് ജപിച്ച് അരയില്‍ കെട്ടണം എന്നൊക്കെ എത്ര നാളായി പറയുന്നു .വേണമെങ്കില്‍ സ്വാമികള്‍ തന്നെ കെട്ടിത്തന്നിരുന്നെനെ . ഇതുപോലുള്ള എത്രയോ കൊച്ചുങ്ങള്‍ക്ക്‌ കെട്ടിക്കൊടുത്തിരിക്കുന്നു . ഭാഗ്യം വരാന്‍ തുണിയില്ലാതെ സില്‍മയില്‍ അഭിനയിക്കുന്നതൊക്കെ അല്പം കടുത്ത കയ്യാണേ എന്‍റെ കുരിശുംമൂട് മുത്തപ്പാ .

വിമലാ രാമാ , കാര്യം നീ സിഡ്നിയില്‍ ജനിച്ചതും വളര്‍ന്നതും ഒക്കെയാണെങ്കിലും ഇവിടുത്തെ പെണ്ണുങ്ങളെ കുറിച്ച് കൂടുതല്‍ അറിയില്ല അതാണ്‌ , ഇങ്ങനെ നഗനയായി അഭിനയിക്കണം എന്നൊക്കെ തോന്നുന്നത് . ഇവിടുത്തെ പെണ്ണുങ്ങള്‍ എപ്പം പിങ്ക് ജട്ടി ഊരണം എന്ന ചിന്തയുമായി നടക്കുകയാണ് . പണ്ട് ബംഗ്ലൂര്‍ പബ്ബില്‍ കയറി പെണ്ണുങ്ങളെ അടിച്ചപ്പോള്‍ മുത്തലിക്കിനു ജട്ടികള്‍ അയച്ച് കൊടുത്തതായിരുന്നു . ഇനി ഇപ്പ ഈ പടം റിലീസ് ആയി കഴിഞ്ഞാല്‍ ബോംബയിലെ അഞ്ചാറ് സില്‍മാ കൊട്ടക ലവന്മാര് കേറി അടിക്കും . അടി കഴിഞ്ഞാല്‍ ജട്ടി ഊരും പടം വിജയിക്കുകയും നിന്‍റെ കാര്യം നടക്കുകയും ചെയ്യും . ഈ കാര്യം ,നിനക്കുമറിയാം സില്‍മാ പിടിക്കുന്ന അശുതോഷിനും അറിയാം .

 മോളെ വിമലേ , ഡാം 999 ല്‍ കളിച്ചപ്പോഴേ മോടെ ഭാഗ്യം തെളിഞ്ഞിരിക്കുകയാണ് . അതിനിടയില്‍ ഈ തുണിയില്ലാതെ അഭിനയിക്കണോ ? അതോ തുണിയെല്ലാം അണക്കെട്ടില്‍ കൊണ്ട്‌ കളഞ്ഞോ ? അല്ല ചോദിച്ചന്നെ ഉള്ളൂ . ദേഷ്യപ്പെടുകയൊന്നും വേണ്ട . അല്ലെങ്കിലും സില്‍മാ നടികള്‍ക്കും , ടെന്നീസ് കളിക്കാര്‍ക്കും മൂക്കത്താണല്ലോ കോപം .അംമ്രപാലിയെന്ന പടം  റിലീസ് ചെയ്യട്ടെ .

എന്നാലും എന്‍റെ ചോദ്യം ഇത്രമാത്രമേ ഉള്ളൂ . ഞങ്ങടെ പെണ്ണുങ്ങളെ കൊണ്ട്‌ ഇനിയും പിങ്ക് ജട്ടി ഊരിക്കണോ ? ആ ഗാന്ധി അപ്പുപ്പന്‍ ഏതൊക്കെയോ പരീക്ഷണങ്ങള്‍ നടത്തി എന്നൊരു സായിപ്പ് വന്ന് പറഞ്ഞിട്ട് പോയതെ ഉള്ളൂ . അതിന്റിടയില്‍ ഇതും കൂടി വേണോ ?

ബൂലോക സദാചാരക്കാര്‍ ഇതിനൊരു പരിഹാരം കണ്ടെത്തണം .

ഗാന്ധിജിയുടെ ലൈംഗിക തല്‍പരത

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി ലൈംഗികതയില്‍ താല്പര്യം ഉള്ള ആളായിരുന്നുവോ ? ആയിരുന്നു എന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്‍ ജാഡ് ആഡംസ് അവകാശപ്പെടുന്നത്.ഗാന്ധിജിയുടെ ലൈംഗിക ചിന്തകളെ കുറിച്ച് വിശദീകരിക്കുന്ന ‘നേക്കഡ് അംബീഷന്‍’ എന്ന പുസ്തകം വിവാദ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. ലൈംഗികത ഒരു തെറ്റാണ് എന്ന് ആരും പറയുന്നില്ല . പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ദൈവദത്തമായ ഒരു കഴിവാണ് ലൈംഗിക ശേഷിയും കഴിവും .മനുഷ്യനും അതില്‍ നിന്നും വ്യത്യസ്തനാകുന്നില്ല.

ജാഡ് ആഡംസ് 1995 ല്‍ ‘ദ ഡൈനാസ്റ്റി’ എന്ന പേരില്‍ ഗാന്ധി-നെഹ്രു കുടുംബത്തെ കുറിച്ചുള്ള പുസ്തകം എഴുതി ശ്രദ്ധേയനായിരുന്നു. ഗാന്ധിയെ കുറിച്ച് അറിയാവുന്നവര്‍ എഴുതിയതും ഗാന്ധിജി സ്വയം എഴുതിയതും മറ്റ് വിശ്വസനീയ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുമാണ് തന്റെ പുതിയ പുസ്തകത്തിന് ആധാരമാക്കിയതെന്ന് ആഡംസ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിഭജന സമയത്ത് ഗാന്ധിജിയുടെ സമീപനങ്ങളെ അസ്വാഭാവികം എന്നാണ് ജവഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ചത്. ജെ കൃപലാനിയും വല്ലഭായ് പട്ടേലും ഗാന്ധിജിയുടെ ലൈംഗിക സമീപനങ്ങള്‍ കാരണമാണ് അദ്ദേഹത്തില്‍ നിന്ന് അകലം പാലിച്ചത് എന്നും ആഡംസ് പറയുന്നു.ഗാന്ധിജിയുടെ ലൈംഗികതാല്‍പര്യങ്ങളുടെ പേരില്‍ മുതിര്‍ന്ന നേതാക്കളായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജെ ക്രിപലാനി എന്നിവര്‍ അദ്ദേഹത്തില്‍ നിന്നും അകലം സൂക്ഷിച്ചിരുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്യാരിലാലിന്റെ സഹോദരിയായ സുശീല നയ്യാരില്‍ നിന്നാണ് തനിക്ക് ഗാന്ധിജിയെക്കുറിച്ചുള്ള ഏറെ വിവരങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞകാര്യങ്ങളില്‍ ഗാന്ധിജിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ വ്യക്തമായിരുന്നുവെന്നും ആഡംസ് പറയുന്നു.

കുട്ടിക്കാലത്ത് സുശീലയും ഗാന്ധിജിയും ഒന്നിച്ചുറങ്ങുകയും കുളിയ്ക്കുകയും ചെയ്തിട്ടുണ്ടത്രേ. ഇതുസംബന്ധിച്ച് ഗാന്ധിജി എഴുതിയിരിക്കുന്നത് താന്‍ കുളിയ്ക്കുമ്പോള്‍ കണ്ണുകടച്ചുവയ്ക്കുമായിരുന്നുവെന്നും സുശീല അടിവസ്ത്രമിട്ടാണോ അല്ലാതെയാണോ കുളിയ്ക്കുന്നതെന്ന് താനൊരിക്കലും കണ്ടിട്ടില്ലെന്നുമാണ്.

പുസ്തകത്തെക്കുറിച്ചുള്ള ഒരു അഭിപ്രായം താഴെ കൊടുക്കുന്നു .പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങള്‍ , ഗാന്ധിജിയെ കുറിച്ചുള്ള സത്യാവസ്ഥ എന്നിവ അറിയില്ലെങ്കിലും ഈ പുസ്തകം ധാരാളം ചര്‍ച്ചകള്‍ക്ക് കാരണമാകും എന്ന് പ്രതീക്ഷിക്കുന്നു . ജാഡ് ആഡംസ് ഗാന്ധിജിയുമായി അടുപ്പമുള്ള പലരോടും സംസാരിച്ചതിന് ശേഷമാണത്രേ ഇങ്ങനെ ഒരു പുസ്തകം എഴുതിയത് . ധാരാളം ഇന്ത്യക്കാരുള്ള ലണ്ടനില്‍ പ്രകാശനം ചെയ്യ്ത ഈ പുസ്തകത്തിന് ലണ്ടനിലെ ഇന്ത്യക്കാരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചു എന്ന് ആഡംസ് പത്രക്കാരോട് പറഞ്ഞു . പക്ഷേ ചില ഇന്ത്യന്‍ ദേശിയ നേതാക്കള്‍ ഈ പുസ്തകത്തിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട് .


Until I read this book, Mohandas Karamchand (or Mahatma for short) Gandhi had always been a very shadowy figure. I was familiar with the picture of the loincloth-clad man who fell victim to an assassin's bullet shortly after Indian independence, but knew little more.

This book tells the full story admirably. Born in Gujarat in 1869 during the high noon of the British Raj, he trained as a barrister in London during the late Victorian era. After being so used to the commonly-seen pictures of him in later life, it is almost startling to see one of him as a dapper young man in his 20s in frock coat and wing collar. He undertook civil rights work in South Africa during the second Boer war, then returned to India and assumed leadership of the Indian National Congress. This was the stage at which he became a force to be reckoned with, and his campaign to obtain self-government and control of Indian government institutions made him world-famous. As a pioneer of satyagraha, or resistance to tyranny through mass civil disobedience, a philosophy founded on ahimsa or total non-violence, he inspired movements for civil rights and freedom across the world.
When he returned to Britain in 1931, shortly after being chosen as 'Man of the Year' by US 'Time' magazine, it was not as a lawyer, but as sole representative of the Indian National Congress at a Round Table Conference in London. As we see in another photo of him, this time bare-legged in his usual clothing alongside smartly-attired British and European men with hats and umbrellas in the English rain shows, he looked somewhat out of place. Irreverent East End children would shout after him, Gandhi, where's your trousers?, while when he was asked after meeting King George V whether he thought himself underdressed, he said that the King had enough on for both of us.

Comparisons are made between Gandhi and Nelson Mandela, in soliciting European support for his struggle in India which was waged as a campaign against injustice, in the same way that Mandela would do in his battle against apartheid many years later. It would be too easy to look back on him through rose-coloured spectacles. However, his views would have won him no admirers in Britain during the Second World War, when he seems to have been very ill-informed if not downright naïve. On one hand, he said that his sympathies were with the Jews, and that if he was Jewish and born in Germany he would challenge them to shoot him or cast him in the dungeon. Yet he admired Hitler, saying that he was not as bad as he was depicted, showed an ability that was 'amazing', and seemed to be gaining his victories without much bloodshed. During the battle of Britain in July 1940, he advised the British government to fight Nazism with non-violent arms, and invite Hitler and Mussolini to take possession of your beautiful island, with your many beautiful buildings…If they do not give you free passage out, you will allow yourself, man, woman and child, to be slaughtered but you will refuse to owe allegiance to them. Unsurprisingly, the government replied tersely that this was a policy it was not possible for them to consider.

The culmination of his life's work came when Indian independence was conceded in March 1946 and the British Raj came to an end the following year. Ironically his own life was about to come to a violent end with the bullets of an assassin.

I finished this book with mixed feelings. Gandhi was certainly a tenacious fighter, prepared to put his life on the line by fasting to death if need be, to achieve his objectives. Looking back on his life and career from an Indian perspective, he was clearly a great man. Yet from the British point of view he was obviously an adversary to be feared. This biography is rightly objective about his strengths and weaknesses, acknowledging his achievements while not glossing over his faults, the criticism which he drew from those on his own side, or even his often high-handed treatment, bordering on cruelty, of his own family.

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.