അന്തേവാസികള്‍

Wednesday, March 31, 2010

ഡ്രില്‍ ബേബി ഡ്രില്‍ !!

രാമര്‍ പെട്രോള്‍ പച്ചിലയില്‍ നിന്നും പെട്രോള്‍ കണ്ടുപിടിച്ചത് പോലെയോ , കൊച്ചിയില്‍ ഖനനം തുടങ്ങി അറബികളെ എല്ലാം കേരളത്തിലേക്ക് കെട്ടി എടുക്കാം എന്ന മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലെയോ അല്ല ഇത് . ഇത് ഒറിജിനല്‍ പെട്രോള്‍ .അതെന്നേ , നല്ല മണ്ണെണ്ണ കുഴിച്ചെടുക്കാന്‍ പോകുന്നു .

എല്ലാം പോയി മക്കളെ !
എന്ന് വിളിച്ചുകൊണ്ട് ഇനി നെഞ്ചത്തടിച്ചു ഇങ്ങോട്ട് തലേകെട്ടും കെട്ടി കയറാനാണ് ഭാവമെങ്കില്‍ ഇപ്പഴേ പറഞ്ഞേക്കാം , ഒറ്റയെണ്ണത്തിനെ ഇങ്ങോട്ട് കയറ്റത്തില്ല . ഒട്ടകത്തിനെ നോക്കാനെങ്കിലും ഒരു വിസാ എടുത്തു താ മക്കളെ എന്ന് പറഞ്ഞാല്‍ ഇവിടൊട്ടു സായിപ്പന്മാര്‍ക്ക് ഒട്ടകവുമില്ല .പിന്നെന്തോ ചെയ്യാനാ .പിന്നെ കെ എഫ് സിയും ബര്‍ഗറും പിസയും ഒക്കെ വില്‍ക്കാന്‍ ഇവിടെ നമ്മുടെ പിള്ളാര്‍ തന്നെയുണ്ട്‌ . പെട്രോള്‍ പമ്പിലും നിങ്ങടെ ആവശ്യമില്ല .ഇത്രയും പറഞ്ഞതിനര്‍ത്ഥം ഏതെങ്കിലും മലയാളികള്‍ , ഇനി അമേരിക്കയില്‍ പെട്രോള്‍ കുഴിക്കുന്നേ അങ്ങോട്ട്‌ പോകാം എന്ന് കരുതിയാല്‍ ആ വെള്ളം ഇപ്പോഴേ വാങ്ങി വെച്ചേക്കാന്‍ വേണ്ടിയാണ് .

 ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന് പറഞ്ഞപോലെ , മണലാരണ്ണ്യത്തില് അടിപടലേ പിരിഞ്ഞിരിക്കുകയാണ് എന്നറിയാം . എന്തോ ചെയ്യാനാ , വരാനുള്ളത് വേലിയേല്‍ തങ്ങത്തില്ലല്ലോ . അതിന്റിടയിലാ പെട്രോള്‍ ഊറ്റുന്നത്.ആ അറബികള് നിധി കാക്കുന്ന ഭൂതം പോലെ വെച്ചോണ്ടിരിക്കുന്ന എല്ലാ പെട്രോളിലും ഈച്ചയും പൂച്ചയും എലിയും ഞര്ക്കീലിയും ഒട്ടകമൂത്രവും വീണു പണ്ടാരമടങ്ങി പോകും .അതൊക്കെ ഓര്‍ക്കുമ്പോള്‍ എനിക്കിത്തിരി വിഷമവുമുണ്ട്‌ . എന്നാലും എന്തായിരുന്നു അവന്മാരുടെ ഭാവം . എന്തായിരുന്നു അവന്മാരുടെ ഒരു ഗമ .കെട്ടും കുടുക്കയും പെറുക്കി ഞാനിങ്ങു പൊന്നേ . ഇനി നിങ്ങള് ഭും . കട്ടപ്പൊക.

ഞാന്‍ ദുബായില്‍ ഉള്ള കാലത്തേ മനസ്സില്‍ കരുതിയതാ , ലവന്മാരെ എന്നെങ്കിലും എന്‍റെ കയ്യില്‍ കിട്ടുമെന്ന് . ഇപ്പ ദാ .. സൂപ്പര്‍ അവസരം . ഇനി റഫീക്ക് അന മിസ്കിന്‍ അറബി , ഇന്ത മായറഫ് അന ,ഔവല്‍ കഫീല്‍  മാല്‍ ഇന്തേ ഇസമ അബ്ദുള്ള എന്നൊക്കെ പറഞ്ഞ് വന്നാല്‍ മോണക്കൊരു തേമ്പല് തരും . എന്തായിരുന്നു നിന്റെയൊക്കെ ഗമ .

ഇന്ന് നമ്മുടെ ചെക്കന്‍ ഒബാമ വാഷിംഗ്ടന്‍ ജംന്‍ഗ്ഷനില് ‍ വെച്ച് പറഞ്ഞു ,കുഴിച്ചോ മക്കളെ കുഴിച്ചോന്ന്. കുവൈറ്റ്‌ സൌദി പോലുള്ള ഉമ്ബ്രിക്കോളമുള്ള കൊച്ചു കൊച്ചു സ്ഥലത്തല്ല ഈ കുഴി എടുക്കുന്നത് . ഇത് മുട്ടന്‍ മുട്ടന്‍ സ്ഥലങ്ങളില്‍ .ഞങ്ങള് വേണ്ട വേണ്ട എന്ന് വെച്ചിരിക്കുകയായിരുന്നു ഇത്രയും കാലം .അറബികള് പാവങ്ങളല്ലേ , ജീവിച്ചു പൊയ്ക്കോട്ടേ എന്നൊക്കെ കരുതിയിരുന്നാല്‍ സമ്മതിക്കില്ല .അപ്പോള്‍ വന്നോളും തലയില്‍ കയറാന്‍ . ഇനി വലിയ തോതിലൊന്നും ഇവിടുന്നു കായ് അങ്ങോട്ട്‌ വരില്ല . ഞങ്ങള് കുഴിക്കാന്‍ തുടങ്ങിയാല്‍ അതൊരു കുഴിക്കലാകും . കുഴിക്കുന്ന സ്ഥലങ്ങളുടെ പടംസ് കണ്ടോളീന്‍. പിന്നെ കണ്ടില്ല , ഒന്നും പറഞ്ഞില്ല എന്നൊക്കെ പറയല്ലേ മക്കളേ .

ഓരോ ബക്കറ്റ് എണ്ണയെങ്കിലും കോരി ദിവസവും വീട്ടില്‍ കൊണ്ടുവരണം . വേഗമാകട്ടെ മക്കളേ .. കുഴിക്ക് കുഴിക്ക് .

കാപ്പിലാനന്ദ സ്വാമികളും നിത്യാനന്ദ സ്വാമികളും

കാപ്പിലാനന്ദ സ്വാമികളുടെ ശിഷ്യനാണോ നിത്യാനന്ദ സ്വാമികള്‍ ? ആണെന്നാണ്‌ പുതിയ ആശ്രമ വൃത്താന്തങ്ങള്‍ സൂചിപ്പിക്കുന്നത് .രണ്ജിതയുമായുള്ള ലൈംഗീക അപവാദങ്ങള്‍ക്ക് ശേഷം നിത്യാനന്ദ സ്വാമികള്‍ ആശ്രമാധിപതി എന്ന സ്ഥാനം ഒഴിയുന്നതായി വാര്‍ത്തകള്‍ . ഇനി ശിഷ്ട കാലം രണ്ജിതയുമായി വിവാഹം കഴിച്ച് ഗൃഹസ്ഥാശ്രമാവുമായി കഴിഞ്ഞു കൂടാന്‍ ആഗ്രഹിക്കുന്നതായി അറിയാന്‍ ഇടയായി .

ഏകലവ്യനെ പോലെ കാപ്പിലനന്ദ സ്വാമികളെ മനസാ ഗുരുവായി പ്രതിഷ്ടിച്ചു ജീവിച്ചു പോകുകയായിരുന്നു നിത്യാനന്ദന്‍ എന്നാണ് തോന്ന്യാശ്രമ വാര്‍ത്തകള്‍ .ഗുരുദക്ഷിണയായി കാപ്പിലാനന്ദ സ്വാമികള്‍ എന്താണ് നിത്യാനന്ദനില്‍ നിന്നും ആവശ്യപ്പെടേണ്ടത് എന്ന് തോന്ന്യാശ്രമത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു .

പണ്ട് , ചെറായി എന്ന പെണ്ണിനെ പീഡിപ്പിച്ചു എന്ന് ആശ്രമ ഭക്ത ജനങ്ങളും കൂതറകളും നടത്തിയ അപവാദക്കേസില്‍ കുടുങ്ങി കാപ്പിലാനന്ദ സ്വാമികള്‍ ആശ്രമത്തിന്റെ പടി ഇറങ്ങിയിരുന്നു .എന്നാല്‍ പിന്നീട് ആ കേസ് മേല്‍ക്കോടതിയില്‍ മതിയായ തെളിവുകള്‍ ഇല്ല എന്നപേരില്‍ തള്ളിക്കളഞ്ഞിരുന്നു .അതിന് ശേഷമാണ് കാപ്പിലാനന്ദന്‍ ആശ്രമത്തിന്റെ പടികള്‍ വീണ്ടും ചവുട്ടിയത്‌ .


ഈ കേസും അങ്ങനെ തേഞ്ഞുമാഞ്ഞു പോയി നിത്യാനന്ദ സ്വാമികള്‍ ആശ്രമത്തിന്റെ പടികള്‍ ചവിട്ടുമോ ? കാത്തിരിക്കാം . ചവിട്ടിയാലും ഇല്ലെങ്കിലും ഗുരുദക്ഷിണയായി നമ്മുടെ ഫീസ്‌ തന്നേ പറ്റു .പുതിയ പുതിയ വിദ്യകള്‍ ശീലിക്കുവാന്‍ നിത്യാനന്ദനെയും ഇന്ന് മുതല്‍ തോന്ന്യാശ്രമ സ്വാമികളുടെ ശിഷ്യനാക്കി തീര്‍ത്തിരിക്കുന്നു എന്ന വിവരവും അറിയിക്കുകയാണ് .

Tuesday, March 30, 2010

ദേശീയ പതാകയെ അപമാനിക്കുന്നത് തെറ്റാണോ ?


തെറ്റാണ് എന്നാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത് . എന്നിട്ടും ഇവരാരും ശിക്ഷിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ് ?

ശശി തരൂര്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ അമേരിക്കക്കാരനെ പോലെ നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ചു എന്നൊരു പുലിവാല് നേരത്തെ ഉണ്ടായിരുന്നു .ലാലു പ്രസാദും ഭാര്യയും ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന ഒരു ഫോട്ടോ നെറ്റില്‍ കറങ്ങുന്നുണ്ട് . ലാലു പ്രസാദിന് വിവരം ഇല്ലന്ന് പറയാം . പക്ഷേ ഈ ഫോട്ടോയില്‍ കാണുന്ന മാതാ നിര്‍മ്മലാദേവി അങ്ങനെയാണോ ?

നിര്‍മ്മലാ ദേവിയെ പറ്റി അറിയേണ്ടവര്‍ നെറ്റില്‍ അന്വഷിച്ചാല്‍ കിട്ടും . ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത , സ്വാതന്ത്ര്യ സമരത്തില്‍ ജയിലില്‍ പോയ , ഗാന്ധിജി സ്നേഹപൂര്‍വ്വം " നേപ്പാളി " എന്ന് വിളിച്ച , സഹജയോഗ എന്ന പ്രസ്ഥാനത്തിന്റെ ഉടമസ്ഥ , ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ആശ്രമങ്ങള്‍ ഉള്ള സ്വയം പ്രഖ്യാപിത അമ്മാജി എന്തുകൊണ്ട് ഇങ്ങനെ കാണിക്കുന്നു ?

ദേശീയ പതാകയും , ദേശീയ ഗാനവും സംരക്ഷിക്കേണ്ടത് ഒരോ പൌരന്റെയും കടമയാണ് . വിവരമുള്ള ഈ അമ്മാജിയും അമ്മാവന്‍ ജീയും ( അമ്മാജിയുടെ ഭര്‍ത്താവ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആയിരുന്നു ) ഇങ്ങനെ കാലിന്റടിയില്‍ ഇട്ട് കളിക്കുവാനുള്ളതാണോ ഇന്ത്യന്‍ പതാക . ഇതിനെതിരെ ആരും പ്രതികരിക്കരുത് . അവര്‍ക്കൊക്കെ എന്തും ആകാമല്ലോ !!. പാവം പിടിച്ച ആരെങ്കിലുമാണ് ഇങ്ങനെ ചെയ്തതെങ്കില്‍ എന്താകും പുകില് . ശിവ ശിവ .

സാനിയ മിര്‍സ പോയി :(

സാനിയാ ,
ഇത് വേണ്ടിയിരുന്നില്ല . ഇന്ത്യ രാജ്യത്ത് ഇത്രയും കാണാന്‍ കൊള്ളാവുന്ന ആമ്പിള്ളാര്‍ കിടക്കുമ്പോള്‍ , നീ ഇങ്ങനെ ഓടിപ്പിടിച്ച് പാക്കിസ്ഥാനിലേക്ക് പോകണ്ട യാതൊരു കാര്യവുമില്ലായിരുന്നു . ഒന്നുമില്ലെങ്കിലും നീ ടെന്നീസ് കോര്‍ട്ടില്‍ തിളച്ച് മറിയുമ്പോള്‍ ,ഒരു രാജ്യത്തെ ആണ്‍കുട്ടികള്‍ മുഴുവന്‍ നിന്നെ ഒരു നോക്ക് കാണുവാനായി കാത്തിരുന്നില്ലേ സാനിയ !!

നീ ഇന്നലെ പാക്കിസ്ഥാനിലെ ആ കുറ്റീം കോലും കളിക്കാരന്‍ , പച്ച , നമ്മുടെ ദുഷ്മന്‍ ഷോയിബ് മാലിക്കുമായി പ്രണയമാണ് എന്ന് പറഞ്ഞപ്പോഴും , നീ ഇത്ര പെട്ടന്ന് അങ്ങോട്ട്‌ കടക്കുമെന്ന് നമ്മുടെ കുട്ടികള്‍ കരുതിയിരുന്നില്ല സാനിയ കരുതിയിരുന്നില്ല .

ഇനിയും ഉറക്കമില്ലാത്ത രാത്രികള്‍ , ഒരു രാജ്യത്തെ ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല നീ തന്നിട്ട് പോകുന്നത് . നിന്‍റെ കളിക്കൂട്ടുകാരന്‍ സുഹറാബ് മിര്‍സയെ ഇനി എന്ത് പറഞ്ഞ് ഞങ്ങള്‍ ആശ്വസിപ്പിക്കണം ?.

നീ മറ്റൊരു രാജ്യത്തിന്റെ മരുമകള്‍ ആയി പോകുന്നത് ഞങ്ങള്‍ക്ക് തീരെ സഹിക്കുന്നില്ല . നിനക്ക് പാക്കിസ്ഥാന്‍ വിസ തന്നു എന്നറിഞ്ഞു .പക്ഷേ ഇത്രമാത്രം , ഇത്രമാത്രം ഇത്രമാത്രം ,ഞങ്ങളുടെ ആണ്‍കുട്ടികളെ ഇഷ്ടപ്പെടാതിരിക്കുവാന്‍ അവരെന്തു തെറ്റാണ് നിന്നോട് ചെയ്തത് ? നിനക്ക് വേണ്ടി കയ്യടിച്ചതോ ? ഉറക്കം കളഞ്ഞു കാത്തിരുന്നതോ ?

ആ പച്ചകള്‍ ശരിയല്ല സാനിയ . അവന്മാര്‍ നമ്മുടെ ശത്രുക്കളാണ് - നിനക്ക് ഇന്ത്യക്കാരെ വേണ്ടാങ്കില്‍ പോട്ടെ , വേറെ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും നിനക്ക് കെട്ടാമായിരുന്നു . ഇനിയും സമയമുണ്ട് സാനിയ , സമയമുണ്ട് .
നീ വേഗം തിരിച്ചു വരിക .. വേണമെങ്കില്‍ നിനക്ക് സ്വയം വരത്തിനുള്ള സൌകര്യവും ഞങ്ങള്‍ ഒരുക്കാം .അവിടെപോയി നിക്കാഹ് കഴിഞ്ഞാല്‍ പര്‍ദ്ദ ഇട്ട് കൊണ്ട്‌ ടെന്നീസ് കളിക്കാന്‍ പറ്റുമോ സാനിയ ? ഇന്ത്യയിലെ പോലെ കുട്ടി നിക്കറും ഇട്ടോണ്ട് അങ്ങോട്ട്‌ ചെന്നാല്‍ അവരുടെ കളി മാറും . നിന്‍റെ പണീം തീരും .അതൊക്കെ ഓര്‍ത്താല്‍ നിനക്ക് കൊള്ളാം .നിന്‍റെ നന്മക്ക് വേണ്ടി പറയുന്നു എന്ന് കരുതിയാല്‍ മതി .
മടങ്ങി വരും എന്ന പ്രതീക്ഷയില്‍ നിന്‍റെ ആരാധകന്‍ .

ഒപ്പ്

Monday, March 29, 2010

ഷാര്‍ജയിലെ കള്ള് വില്പന

ഷാര്‍ജയില്‍ പതിനേഴ്‌ ഇന്ത്യക്കാരെ വധശിക്ഷക്ക് വിധിച്ചു .കള്ള് കച്ചവടത്തിനിടയിലെ വാക്ക് തര്‍ക്കം കാരണം ഒരു പാക്കിസ്ഥാന്‍കാരനെ കുത്തികൊലപ്പെടുത്തി എന്നതാണ് കേസ്.ഷാര്‍ജയില്‍ ആദ്യമായാണ്‌ ഇത്രയും ഇത്രയധികം പേരെ ഒരുമിച്ചു തൂക്കിക്കൊല്ലാന്‍ വിധിക്കുന്നത് . ഷാര്‍ജ ശരിയത്ത് കോടതിയാണ് ശിക്ഷ വിധിച്ചത് .

ദുബായിലും ഷാര്‍ജ അജമാന്‍ എന്നീ ഭാഗങ്ങളില്‍ പതിനഞ്ചു വര്‍ഷക്കാലത്തോളം ജോലിയും കച്ചവടവും ചെയ്ത ഒരാള്‍ എന്ന നിലയിലും അത്യാവശം മദ്യം ഉപയോഗിക്കുന്ന ഒരാള്‍ എന്ന നിലയിലും എന്നെ ഈ വാര്‍ത്ത നടുക്കിക്കളഞ്ഞു .ഷാര്‍ജയില്‍ ആയിരുന്ന നാളുകളില്‍ റംസാന്‍ കാലത്ത് പോലും ഒരു മിസ്സ്‌ കാള്‍ അടിച്ചാല്‍ വീടിന്റെ വാതില്‍ക്കല്‍ കള്ള് കുപ്പിയും അരയില്‍ തൂക്കി വന്ന് നിന്ന മലയാളി പിള്ളാരും  പഞ്ചാബിയും  ഉള്‍പ്പെടെ പലരുടെയും മുഖങ്ങള്‍ മനസ്സില്‍ കൂടി ഒന്ന് മിന്നി മറഞ്ഞു . എനിക്ക് കള്ള് കൊണ്ട്‌ തന്ന ഏതെങ്കിലും മലയാളിയും ആ പഞ്ചാബിയും തൂക്കിക്കൊല്ലാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ കാണില്ല എന്നാര് കണ്ടു ??

കഷ്ടം എന്നല്ലാതെ എന്ത് പറയുവാന്‍ . ജീവിക്കുവാന്‍ വേണ്ടി എന്തെല്ലാം വേഷം കെട്ടലുകള്‍ അവിടെ നടക്കുന്നു .ഈ ഇന്ത്യക്കാരെ രക്ഷിക്കുവാന്‍ ഭാരത സര്‍ക്കാരിന് കഴിവില്ല എന്നുണ്ടോ ? തെറ്റുകള്‍ക്ക് പിഴയും ജയില്‍വാസവും മാത്രമാക്കി , തൂക്കു കയറില്‍ നിന്നും അവരെ രക്ഷിക്കുവാന്‍ കഴിയില്ലേ ?

ഏഴു എമിറേറ്റുകള്‍ ചേരുന്ന യു എ യില്‍ , ഷാര്‍ജയിലും റാസല്‍ഖൈമയിലും ഒഴികെ ബാക്കി എല്ലാ സ്ഥലത്തും പരസ്യമായി കള്ള് വില്‍ക്കുംമ്പോള്‍ തൊട്ടടുത്ത സ്ഥലങ്ങളായ ഇവിടെയും മലയാളികള് ഉള്‍പ്പെടെ ഉള്ളവര്‍ രാവും പകലും രഹസ്യമായി കള്ള് വില്പന നടത്താറുണ്ട്‌ . ഉമല്‍കൈവാനിലെ ഹോള്‍സെയില്‍ ഗോടൌണില്‍ നിന്നും ലോഡ് കണക്കിനാണ് കള്ള് കുപ്പികള്‍ മേല്പറഞ്ഞ സ്ഥലങ്ങളിലെ രഹസ്യ സങ്കേതങ്ങളില്‍ എത്തുന്നത് . ഇവിടെ നിന്നും ചെറുകിട കച്ചവടം നടത്തുന്നു . സൈക്കിള്‍ വാഹനമാക്കി ഏത് ഉള്‍ പ്രദേശങ്ങളിലും ആവശ്യക്കാര്‍ക്ക്  സാധനം പറയുന്ന സമയത്ത് എത്തിച്ചു കൊടുക്കും . അജ്മാനിലോ ഉമല്‍ഖിവനിലോ ഒരു കുപ്പിക്ക്‌ കൊടുക്കുന്ന വില ഇവിടെയും കൊടുത്താല്‍ മതി .വമ്പന്‍ സ്രാവുകള്‍ ഇതിന്റെ പിന്നില്‍ കളിക്കുന്നുണ്ട് .വമ്പന്‍ സ്രാവുകള്‍ ആണ് ഇതിന്‌ പിന്നില്‍ കളിക്കുന്നത് . കച്ചവടക്കാര്‍ വെറും ഏജന്‍സികള്‍ മാത്രം . എല്ലായ്പ്പോഴും പിടിക്കപ്പെടുന്നതും ഇവര്‍ മാത്രമാണ് .വിശുദ്ധ റംസാന്‍ മാസത്തില്‍ പോലും ഒരു മിസ്സ്‌ കോളിന്റെ ആവശ്യമേ വേണ്ടു ,സാധനം റെഡി .

ദുബായിലെ ഹോട്ടെലുകളില്‍ പരസ്യമായാണ് കള്ള് കച്ചവടവും പെണ്ണ് കച്ചവടവും . ദുബായിലെ നല്ല പങ്ക് ബാറുകളും മലയാളികള്‍ക്ക് സ്വന്തം .

ഹണിമൂണ്‍ ടെസ്റ്റര്‍

സുഖവാസ കേന്ദ്രങ്ങളും ആഡംബരങ്ങളും തേടുന്ന ദമ്പതികളെ , നിങ്ങള്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം . നിങ്ങള്‍ തേടി നടന്ന വള്ളി ഇതാ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ കാലില്‍ പണ്ടാരമടക്കി കെട്ടാന്‍ പോകുന്നു . നിങ്ങള്‍ ഇതുവരെ കെട്ടിയിട്ടില്ലേ ? വിഷമിക്കണ്ട . കെട്ടാന്‍ കാത്ത്‌ നില്‍ക്കുന്ന പെണ്ണിനേയും കൊണ്ട്‌ ഉലകം ചുറ്റും വാലിമ്പന്‍ ആയി വരൂ . സ്വപ്ന തുല്യമായ നിങ്ങളുടെ ജോലി ഈ സാധ്യതകള്‍ ഒരുക്കുന്നത് അയര്‍ലണ്ടിലെ Runaway bride and groom.com എന്ന ട്രാവല്‍ ഏജന്‍സിയും ഐറിഷ് പത്രവും കൂടി ചേര്‍ന്നാണ് . നിങ്ങള്‍ക്ക് എല്ലാ ചിലവോടും ലോകത്തിന്റെ എല്ലാ സുഖവാസ സ്ഥലങ്ങളും കറങ്ങുന്നതിനുള്ള അവസരമാണ് .ആറ് മാസങ്ങള്‍ മരം ചുറ്റി ഓടാം , വിലകൂടിയ ഷാംപൈന്‍ നുകരാം , കടല്‍ത്തീരങ്ങളില്‍ കിടന്നുരുളാം .ആറ് മാസങ്ങള്‍ക്ക് ശേഷം വളരെ വിശദമായി യാത്രയെ കുറിച്ച് ബ്ലോഗും എഴുതാം .

ഹണിമൂണിന് പറ്റിയ ലോകത്തിലെ സ്ഥലങ്ങള്‍ കണ്ട് പിടിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം . തിരഞ്ഞെടുക്കുന്നവര്‍ക്ക് ആറ് മാസത്തെ എല്ലാ സുഖ സൌകര്യങ്ങളും ഇരുപതിനായിരം യുറോയും. എന്താ ! ഒരു കൈ നോക്കുന്നില്ലേ ?
ഇതിനോടകം ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നും അപേക്ഷകള്‍ വന്ന് കഴിഞ്ഞു . ഇന്ത്യയില്‍ നിന്നും ,സൌദിയില്‍ നിന്നും ,അമേരിക്കയില്‍ നിന്നും അപേക്ഷകള്‍ വന്ന് തുടങ്ങി . ഇനി താമസം എന്തേ ? തുടങ്ങു പരിപാടികള്‍ ...

മലയാളി ബ്ലോഗര്‍മാര്‍ എല്ലാം അപേക്ഷകള്‍ അയച്ച് കമ്പനി ഉടമസ്ഥര്‍ ജീവനും കൊണ്ട്‌ കമ്പനി പൂട്ടി പോകുമോ എന്നൊരു സംശയവും എനിക്കില്ലാതില്ല .എന്നാല്‍ സമയം കളയാതെ ഇവിടെ പോയി രജിസ്റ്റര്‍ ചെയ്യാം .

ഒറ്റ ഡോളറുകളുടെ വിലാപങ്ങള്‍

ഇന്നലെ ഹോശന്നാ ഞായറാഴ്ച്ചയുടെ സ്തോത്രകാഴ്ച പള്ളിയില്‍ എണ്ണിക്കൊണ്ടിരുന്നപ്പോഴാണ് എന്‍റെ സുഹൃത്തും മലയാള മാദ്ധ്യമങ്ങളിലെ പ്രവാസി റിപ്പോര്‍ട്ടര്‍ കൂടിയായ അലന്‍ ചെന്നിത്തല എന്നോട് പറഞ്ഞത് "കാപ്പിലാനെ ഒറ്റ ഡോളറിന്റെ വിലാപങ്ങള്‍ എന്നൊരു കവിത എഴുതണം "എന്ന് . ഇങ്ങനെ ആവശ്യപ്പെടുവാന്‍ കാരണം മറ്റൊന്നുമല്ല ,പള്ളിയില്‍ ഉണ്ണി പിറന്നാലും കുരിശ് വന്നാലും കര്‍ത്താവിന് കുഞ്ഞാടുകള്‍ കൊടുക്കുന്നത് കുമ്പിളില്‍ ഒറ്റ ഡോളറുകള്‍ മാത്രം .വലിപ്പ ചെറുപ്പങ്ങള്‍ ഇല്ലാതെ തന്നെ സര്‍വ്വ കുഞ്ഞാടുകളും ഒരുമനസോടെ നിരപ്പിന്റെ അനുഭവത്തില്‍ വരുന്നതും ഈ ഒരു കാര്യത്തിലാണ് .

മറ്റൊരു മറ്റൊരു വിലാപകാവ്യം :) വായിച്ചിട്ടാകാം അലന്‍ വീണ്ടും ഒരു വിലാപത്തെക്കുറിച്ച് എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടത് . സാധാരണ എന്‍റെ കവിതകള്‍ വായിച്ചാല്‍ പച്ചത്തെറികളാല്‍ അഭിക്ഷേകം ചെയ്യുകയാണ് പതിവ് .എന്നാല്‍ അതേ സമയം തന്നെ നല്ലത് കണ്ടാല്‍ പ്രോത്സാഹനത്തിനും ഒട്ടും അമാന്തിക്കാത്ത ഒരു സുഹൃത്താണ് അലന്‍ . ഒരാള്‍ തന്നെ ആസ്വാദകനും വിമര്‍ശകനും എല്ലാമായി തീരുന്ന ഒരവസ്ഥ .എന്നാല്‍ കവിതയും ഞാനുമായി ഇപ്പോള്‍ കാമുകിയെ വിട്ട് പിരിഞ്ഞ് വിരഹാര്‍ത്തനായി ജീവിക്കുന്ന പ്രവാസിയെ പോലെയോ അല്ലെങ്കില്‍ ഒരേ ഗൃഹത്തില്‍ അന്യഗൃഹ ജീവികളെപ്പോലെ ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരെ പോലെയോ ആണെന്ന് പറയാം . എന്തായാലും അലന്‍ പറഞ്ഞത് കൊണ്ട്‌ ഞാന്‍ എന്‍റെ കര്‍ത്തവ്യം നിറവേറ്റുന്നു .പക്ഷേ അതൊരു കവിതാ രൂപത്തില്‍ അല്ലെന്നു മാത്രം .

ഞായറാഴ്ച രാവിലെ അച്ഛന്‍ സ്തോത്രകാഴ്ച്ചകള്‍ ആകാശത്തേക്ക് എടുത്തുയര്‍ത്തി വാഴ്ത്തുമ്പോള്‍ അച്ഛന്റെ മനസ്സില്‍ കൂടി പോകുന്ന കാര്യം എന്തെന്നാല്‍ , പിശുക്കന്മാരും പാപികളും ദ്രോഹികളുമായ ഈ കൂട്ടത്തില്‍ നിന്നും ഇത്രയെങ്കിലും പിരിച്ചെടുക്കാന്‍ ഇടയാക്കിയതിന് കര്‍ത്താവേ നിനക്ക് സ്തോത്രം എന്നാകും .അതേ സമയം തന്നെ ഒറ്റ ഡോളര്‍ ഇങ്ങനെ കരയുകയുമാകാം . കര്‍ത്താവേ , ഒരു ബാറിലോ ,കാസിനോയിലോ , ഡാന്‍സ് ക്ലബ്ബിലോ ഒരിക്കല്‍ പോലും പോകുവാന്‍ നീ ഞങ്ങളെ അനുവദിക്കുന്നില്ലല്ലോ , എല്ലാ ഞായറാഴ്ചയും ഈ സഞ്ചിയില്‍ തന്നെ വീണ്ടും വീണ്ടും വന്ന് വീഴുവാന്‍ ഞങ്ങള്‍ എന്ത് തെറ്റാണ് നിന്നോട് ചെയ്തത് ? ഇനിയുള്ള ആഴ്ചകളില്‍ എങ്കിലും മുകളില്‍ പറഞ്ഞ സ്ഥലങ്ങള്‍ കൂടി ഈ കുഞ്ഞാടുകള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍ ഞങ്ങളെ അനുവദിക്കണമേ എന്ന് ഒറ്റ ഡോളറുകള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ടാകും.

ആഹാരം കഴിക്കാന്‍ ഹോട്ടലില്‍ കയറിയാല്‍ ബില്ലിന്റെ പത്ത് ശതമാനം ടിപ് കൊടുക്കണം . മുടിവെട്ടാന്‍ കടയില്‍ പോയിട്ട് മുടി വെട്ടുന്ന മദാമ്മക്ക്‌ ഒരു ഡോളര്‍ ടിപ് കൊടുത്താല്‍ , ഇവനെവിടുന്നു വരുന്നടാ അലവലാതി മലയാളി എന്ന അര്‍ത്ഥത്തില്‍ മദാമ്മ ഒരു നോട്ടമുണ്ട് .ആ നോട്ടം സഹിക്കാന്‍ കഴിയാതെ മനസ്സില്‍ പ്രാകിയിട്ടാണെങ്കിലും ഒന്നില്‍ കൂടുതല്‍ ഡോളര്‍ അവിടെയും കൊടുക്കും . ഇനി കള്ള് ഷാപ്പിലോ , അതും ഇതേ സ്ഥിതി തന്നെ . പാവം പാവം ഒറ്റ ഡോളര്‍ മാത്രം ഇവിടെങ്ങും എത്തി നോക്കാന്‍ പോലും കഴിയാതെ ,ബാങ്കില്‍ അടുത്ത ആഴ്ചക്ക് വേണ്ടി അട വെച്ച്‌ കാത്തിരിക്കും .ഈ കാഴ്ചകള്‍ എല്ലാം കണ്ട് കുരിശില്‍ നിന്നും ഇറങ്ങാന്‍ കഴിയാതെ കര്‍ത്താവ് ആണിയില്‍ അപ്പോഴും തൂങ്ങി ക്കിടപ്പുണ്ടായിരിക്കും .

യെരുശലേം ദേവാലയത്തില്‍ , ധനികന്‍ വാരിക്കോരി കൊടുത്തിട്ടും , വിധവയുടെ രണ്ട് കാശില്‍ കൂടുതല്‍ മഹത്വം കണ്ടവനാണ് യേശു .ധനികന്‍ ഉള്ളതില്‍ നിന്നും കൊടുത്തപ്പോള്‍ വിധവ കൊടുത്തത് തന്റെ ഇല്ലായ്മയില്‍ നിന്നാണ് . താണ നിലങ്ങളില്‍ കൂടിയാണ് ജീവന്റെ നദി ഒഴുകിയത് .എന്നാല്‍ ഇവിടെ ഞായറാഴ്ച സ്തോത്രകാഴ്ച യുടെ കാര്യം വരുമ്പോഴും പഴയ വിധവയുടെ കാര്യമോര്‍ത്ത് , ധനികന്മാര്‍ വിധവയുടെ രണ്ട് കാശിന് പകരം ഒരു ഡോളര്‍ ഇടുന്നു എന്ന് മാത്രം .അനുഗ്രഹം ഏത് വഴിയാണ് വരുന്നത് എന്നറിയില്ലല്ലോ ?

പണ്ട് കണ്വന്ഷനുകളില്‍ പാടുന്ന ഹാര്‍ട്ട്‌ ബീട്സ് ഗായക സംഘത്തിന്റെ ഒരു ഗാനമുണ്ട് .അത് ഇങ്ങനെയാണ് .

കൊട് നിനക്ക് നല്‍കപ്പെടും

അളാ നിനക്ക് അളക്കപ്പെടും.

അതുകൊണ്ട് അമാന്തിച്ചു നില്‍ക്കാതെ , മടിച്ചു നില്‍ക്കാതെ സംഭാവനകള്‍ അമര്‍ത്തി നിറച്ചു കൊടുക്കുക . ഒറ്റ ഡോളര്‍ നോട്ടിന് ഇനിയെങ്കിലും ആശ്വാസം കൊടുക്കുക . ഞാന്‍ ബാങ്കില്‍ പോയി അടുത്ത ആഴ്ചത്തേക്ക് വേണ്ടിയുള്ള ഒറ്റ ഡോളര്‍ നോട്ടുമായി ഉടനെ വരാം .

Sunday, March 28, 2010

കഴുതപ്പുറത്ത് വന്ന രാജാധിരാജന്‍

ഇന്ന് ലോകമാകമാനമുള്ള ക്രൈസ്തവ ജനത കുരുത്തോല പെരുന്നാള്‍ അഥവാ ഹോശന്ന ഞായറാഴ്ചയായി കൊണ്ടാടി . രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് യെരുശലേം തെരുവീഥിയില്‍ കൂടി സൌമ്യനായ ഒരു യുവാവ് ചുണ്ടില്‍ പുഞ്ചിരിയുമായി തന്റെ പിതാവായ ദൈവത്തിന്റെ ആലയമായ യെരുശലേം ദേവാലയത്തിലേക്ക് കടന്ന് പോയി . മര്‍ദ്ധിതരുടെയും , പീഡിതരുടെയും വേശ്യകളുടെയും ചുങ്കക്കാരുടെയും പാപികളുടെയും രോഗികളുടെയും രക്ഷകനായ രാജാവായ യേശു മശിഹ എന്ന ലോക രക്ഷകന്‍ .

 ജനങ്ങള്‍ വഴി നീളെ ,  വരുവാനുള്ള യെഹൂദ്യയിലെ രാജാവ് എന്ന തെറ്റിദ്ധാരണ നിമിത്തം രുത്തോലകളും ,മരച്ചില്ലകളും ,വസ്ത്രങ്ങളും വിരിച്ച് അദ്ദേഹത്തെ എതിരേറ്റു . സൌമ്യനായ ഈ യുവാവാണ് യെരുശലേം ദേവാലയത്തില്‍ അധികാര വര്‍ഗത്തിനെതിരെ ,ലോകത്തിലെ ആദ്യ വിരല്‍ ചൂണ്ടിയ ക്രുദ്ധനായ വിപ്ലവകാരിയും .ആര്‍പ്പോടെ യേശുവിനെ വരവേറ്റ ഇതേ ജനങ്ങള്‍ തന്നെയാണ് " ഇവനെ ക്രൂശിക്ക " എന്ന് ഏറ്റവും അധികം ശബ്ദം ഉയര്‍ത്തിയതും . നിത്യ ജീവിതത്തിലെ രണ്ട് വ്യത്യസ്ത മുഖങ്ങളാണ് മുകളില്‍ കാണുന്നത് .

ആദി പാപത്തിന് കാരണമായ ഏദന്‍ തോട്ടത്തില്‍ നിന്നും കാല്‍വരിയിലേക്കുള്ള സഹനത്തിന്റെ , ത്യാഗത്തിന്റെ പാതയിലാണ് ഇപ്പോള്‍ ക്രിസ്തീയ ജനത . പാപം ചെയ്തു തെറ്റിപ്പോയ ദൈവ ജനത്തെ രക്ഷിക്കുവാന്‍ ഏക മകനേ തന്നെ യാഗമായി അര്‍പ്പിക്കുവാന്‍ കാല്‍വറി മലമുകള്‍ ഒരുക്കുകയായിരുന്നു എന്നുള്ളതിന്റെ ഓര്‍മ്മ പുതുക്കലാണ് ഇപ്പോള്‍ .അത് കേവലം ഒരാഴ്ച മാത്രം ഓര്‍മ്മയില്‍ നിന്നാല്‍ പോര മറിച്ച് , ജീവിത കാലം മുഴുവന്‍ ഓര്‍മ്മിക്കണം .അവിടെ ഒഴുക്കിയ രക്തത്താല്‍ വിലക്ക് വാങ്ങുകയായിരുന്നു ക്രിസ്തീയ ജനതയെ .തിരുവെഴുത്തുകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ എഴുതിയിരുന്ന ഈ കാര്യങ്ങള്‍ നിവര്‍ത്തിയാക്കുവാന്‍ വേണ്ടി യേശു യെരുശലേം പട്ടണത്തിലേക്ക് കടന്ന് ചെല്ലുകയാണ് .

ആരും ഒരിക്കലും കയറാത്ത , ആര്‍ക്കും വേണ്ടാത്ത കഴുതക്കുട്ടിയെ തന്നെ തന്റെ വാഹനമാക്കുന്നതിലെ പ്രതീകം എന്താണ് ? ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളെയാണ് തിരഞ്ഞെടുത്തത് എന്നും നമുക്കറിയാം .

 ഇന്നത്തെ ക്രിസ്തീയ സഭകളും വിശ്വാസികളും  ക്രൂശീകരണത്തിന്റെ അര്‍ഥം മനസിലാക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ നല്ലത് , ഇല്ലെങ്കിലും വളരെ നല്ലത് .

എല്ലാ ബൂലോകര്‍ക്കും കഷ്ടാനുഭവ ആഴ്ചയുടെ ഓര്‍മ്മകള്‍ പുതുക്കുവാനുള്ള ഒരവസരമായി തീരട്ടെ എന്നാശംസിക്കുന്നു .

Saturday, March 27, 2010

കഞ്ഞി വീഴ്ത്തലും കൂട്ടപ്രാര്‍ത്ഥനയും നടത്തി

മലയാള ബ്ലോഗ്‌ ചരിത്രത്തില്‍ ആദ്യമായി , ഭൂമി ദിനത്തില്‍ പല ബ്ലോഗുകളിലും ഭൂമിയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി കഞ്ഞി വീഴ്ത്തലും കൂട്ട പ്രാര്‍ത്ഥനയും നടത്തപ്പെടുകയുണ്ടായി .

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ബ്ലോഗുകളില്‍ ഒരു മണിക്കൂര്‍ ഇരുട്ടത്ത് കഞ്ഞി വെച്ചത് മോഷണ ശ്രമങ്ങള്‍ക്കും വന്‍ പിടിച്ച് പറികള്‍ക്കും വഴി തെളിച്ചു . വഴി നടന്നു പോയ സ്ത്രീ ബ്ലോഗിണികള്‍ ഇരുട്ടില്‍ കണ്ണ് കാണാതെ ചട്ടീം കലോം കൊണ്ട്‌ കുണ്ടില്‍ തട്ടി വീണതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .

ബ്ലോകുളങ്ങരയില്‍ ഇതിന് മുന്‍പ് മരം വെച്ച്‌ പിടിപ്പിച്ച് മൂക്കൊലിപ്പും , അണക്കെട്ടുകള്‍ കെട്ടി വെള്ളമൊലിപ്പും തടഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ വൈദ്യുത വിളക്കുകള്‍ അണച്ച് ഭൂമിക്ക് താങ്ങും തണലും കൊടുത്തത് . ഭൂമിക്ക് ബ്രഹ്മ വെയ്ക്കുകയും പാര പണിയുകയും ചെയ്യുന്ന മലയാളികളുടെ മാനസാന്തരം തികച്ചും പ്രതീക്ഷകള്‍ നിറഞ്ഞതാണെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി .ഇത്രയധികം പ്രകൃതി സ്നേഹികളും , മനുഷ്യ സ്നേഹികളുമായ മനുഷ്യരെ ലോകത്തിന്റെ ഒരു ഭാഗത്തും കാണില്ല എന്നത് ഇതില്‍ നിന്നും മനസിലാക്കാം .

കഞ്ഞി വീഴ്ത്തലിലും കൂട്ട പ്രാര്‍ത്ഥനയിലും ഒട്ടു മിക്ക ബ്ലോഗ്‌ പ്രമാണികളും പങ്കെടുത്തു . ബ്ലോഗ്‌ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാത്ത ബ്ലോഗര്‍മാരെ റീ - സൈളിംഗ് നടത്തി മലയാള ബ്ലോഗിന്റെ ഉല്‍പാദന ക്ഷമത കൂട്ടുകയും ബ്ലോലിനീകരണം കുറയ്ക്കണമെന്നും ചടങ്ങില്‍ പങ്കെടുത്തു കൊണ്ട്‌ പാസ്റ്റര്‍ കൂടിയായ ബ്ലോഗര്‍ അവറാച്ചന്‍ ബ്ലോഗര്‍മാരെ ഉദ്ബോധിപ്പിച്ചു .ഇനിയും മാനസാന്തരപ്പെടാത്ത കുഞ്ഞാടുകളെ അടുത്ത ഇടവപ്പാതിക്ക് മുന്‍പായി സ്നാനം ചെയ്യിച്ച് ബ്ലര്ഗ രാജ്യത്തിന്‌ അവകാശികള്‍ ആക്കി തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു .

വാര്‍ത്തവൈകിട്ടെന്താ പരിപാടി ?


അഴീക്കോട് മാഷും മോഹന്‍ ലാലും വീണ്ടും ഇടയുന്നു ? ഇത്തവണ അഴീക്കോട് മാഷ്‌ ശരങ്ങള്‍ തൊടുക്കുന്നത് ഖാദിയുടെ അമ്പാസിഡറാ യി മോഹന്‍ലാലിനെ തിരഞ്ഞെടുത്തതിനെതിരെയാണ് . എന്നാല്‍ അഴീക്കോട് മോഹന്‍ലാലിനെ വല്ലാതെ ഭയക്കുന്നില്ലേ എന്ന തോന്നലും ഉണ്ടാകുന്നു . കാരണം , പേരെടുത്തു പറയാതെ മദ്യപാനെ ഖാദിയുടെ അമ്പാസിഡര്‍ ആക്കിയത് , ഗാന്ധിജിയുടെ ആദര്‍ശങ്ങളുടെ ഹത്യ എന്നാണ് വിശേഷിപ്പിച്ചത്‌ .നമ്മുടെ വൈകിട്ടെന്താ പരിപാടി എന്ന പരിപാടിയില്‍ കൂടി കേരളത്തിലെ മാത്രമല്ല ,ഇന്ത്യയിലെ ആകമാനം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മദ്യത്തിന് മോഹന്‍ലാല്‍ അടിമയായാക്കിയിരുന്നു . മദ്യപാനികളെ ഖാദി ഉടുപ്പിക്കുവാനാണോ മോഹന്‍ലാലിന്റെ പുതിയ ശ്രമം എന്നാണ് അഴീക്കോടിന്റെ പരിഹാസത്തിന്റെ അര്‍ഥം .
ഇന്നലെ ബോംബയില്‍ മദ്യപിച്ചു കാറോടിച്ച 27 കാരിയായ നൂറിയാ യൂസഫ്‌ എന്ന യുവതി ഒരാളിന്റെ ജീവനും കൊണ്ട്‌ പോയി . ഇന്ത്യ എത്ര വേഗമാണ് വളരുന്നത്‌ ? മുസ്ലീം ജനതയ്ക്ക് മദ്യം ഹറാം ആണോ ഹരമാണോ അതോ ഹരേ റാം ആണോ എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു . ഈ സമയത്താണ് ,അഴീക്കോടിന്റെ ആക്രമണം .
എന്നാല്‍ കാണികളായ വായനക്കാര്‍ക്ക് , മോഹന്‍ലാലിനെതിരെ ഒളിയുദ്ധം അഴീക്കോട് നടത്തിയതിന്റെ അര്‍ഥം മനസിലാകുന്നില്ല . മോഹന്‍ലാലിനെ ഭയക്കാന്‍ കാരണവുമുണ്ട് . സിനിമയിലെ നായകനോ , വില്ലനോ അല്ല മോഹന്‍ലാല്‍ ഇപ്പോള്‍ , എ .കെ 47 എടുത്തിട്ട് അമ്മാനമാടുകയാണ് കേണല്‍ മോഹന്‍ലാല്‍ . കണ്ണൂരിലെ ടെറി റ്റോ റിയല്‍ ആര്‍മി ആസ്ഥാനത്ത് ഇന്നലെ മുതല്‍ മോഹന്‍ലാല്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ആ തോക്കെങ്ങാനും ഒന്നെടുത്തു കീച്ചിയാല്‍ കേരളത്തിലെ സാംസ്കാരിക നായകന്‍റെ പൊടി പോലും കാണില്ല കണ്ടുപിടിക്കാന്‍ എന്ന ഒരു തിരിച്ചറിയല്‍ ബോധം കാരണമാകുമോ ഇങ്ങനെ മറഞ്ഞു നിന്ന് അഴീക്കോട് മാഷ്‌ പ്രതികരിക്കുന്നത് ? അതോ വിലാസിനി ടീച്ചര്‍ കാരണമോ ? എന്തായാലും നമ്മുടെ വൈകിട്ടത്തെ പരിപാടികള്‍ മുടക്കണ്ടാ .
ചോദിക്കാന്‍ മറന്നു , അപ്പോള്‍ വൈകിട്ടെന്താ പരിപാടി ? കൂടുകയല്ലേ !!.

Friday, March 26, 2010

പൂച്ചക്കൊരു മൂക്കൂത്തി

പൂച്ചക്ക് മൂക്ക് കുത്തിയത് പഴങ്കഥയായി മാറി . എന്നാല്‍ ഇന്ന് ഇന്ത്യ റോക്കറ്റ് ശൂന്യാകാശത്ത് വിടുന്നത് പോലെ അതിവേഗം ബഹുദൂരം മുന്നേറുന്ന ഫാഷന്‍ തരംഗത്തില് ഫാഷന്‍ ലോകം പിന്നോക്കം പോകുകയാണോ എന്ന് സംശയം തോന്നാം . ആദിമ മനുഷ്യരെ പോലെ തുണിയുടുക്കാതെ നടക്കുന്നതും ഫാഷന്‍ തന്നെയാണ് !!.‍

നമ്മുടെ മുത്തശി മാരുടെ നീളം കൂടി തൂങ്ങിയ കാതുകള്‍ കാണുവാന്‍ ഭാഗ്യം ലഭിച്ചവര്‍ ഉണ്ടെങ്കില്‍ അവരൊരു പക്ഷേ കണ്ടിട്ടുണ്ടാകും , മൂന്നും നാലും കമ്മലുകള്‍ തൂങ്ങിയാടിയ കാതുകള്‍ . എന്നാല്‍ മൂന്നും നാലും കമ്മലുകള്‍ എല്ലാം എന്നേ കാലത്തിന്റെ വിസ്മൃതിയില്‍ മണ്മറഞ്ഞു പകരം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കമ്മലുകള്‍ തൂക്കിയിടുന്നതാണ് പുതിയ തരംഗം .എവിടെയെല്ലാം തൊലി കിഴിക്കാം എന്ന ചോദ്യമില്ല . ജനനേന്ദ്രിയം ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കിഴിച്ച് ലോഹം തൂക്കിയിടാം .ഹിന്ദി സിനിമകളിലും മറ്റും നൃത്തമാടുന്ന നായികയുടെ നാഭിക്കുഴിയില്‍ കിങ്ങിണി പോലെ തൂങ്ങിക്കിടക്കുന്ന സാധനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.പുരുഷന്മാരും സ്ത്രീകളും ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കിഴിച്ച് ആഭരണങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട് . കേരളത്തിലെ കുണ്ടന്മാര്‍ക്കും, അമിത കാമാസക്തിയുള്ള ചെറുപ്പക്കാര്‍ക്കും ജനനേന്ദ്രിയം കിഴിച്ച് ആഭരണങ്ങള്‍ ചാര്‍ത്തി തങ്ങളുടെ ആസക്തികളില്‍ നിന്നും വിമുക്തി തേടാവുന്നതാണ് .

 ശരീരം കിഴിച്ച് ലോഹ വളയങ്ങളും കമ്മലും , മണികളും തൂക്കുന്നത്‌ ചരിത്രാതീത കാലം മുതല്‍ക്കേ തുടങ്ങിയതിന് തെളിവുകളുണ്ട് . ഹിന്ദുക്കളില്‍ ചിലര്‍ മതാചാര പ്രകാരം ,കവിളും നാവും കിഴിച്ച് ശൂലം ഇറക്കാറുണ്ട്‌ .ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലെയും ഗോത്ര വര്‍ഗങ്ങളും ഇങ്ങനെ ശരീരങ്ങള്‍ കിഴിച്ച് ആഭരണങ്ങള്‍ തൂക്കാര്‍ ഉണ്ടായിരുന്നു .അതില്‍ നിന്നും കടം കൊണ്ടതാണ് ഈ പുതിയ ഫാഷന്‍ തരംഗം .ഇന്ത്യയിലും കേരളത്തിലും ശരീരത്തില്‍ പച്ചകുത്തിയും ആഭരണങ്ങള്‍ ഇങ്ങനെ തൂക്കിയും ആളുകളെ കണ്ടാല്‍ ഭയപ്പെടരുത് . ഇത് ഫാഷന്‍ ലോകം .

ഇങ്ങനെ ശരീരം കിഴിച്ച് ലോഹങ്ങള്‍ തൂക്കുന്നതില്‍ പുരുഷന്മാരില്‍ ഒന്നാമത്തെ വേള്‍ഡ് റെകോര്ഡിന് ഉടമയാണ് എഴുപത്തിയെട്ടുകാരനായ ജോണ്‍ അപ്സ്ലേ . തന്റെ തല , മുഖം , ജനനേന്ദ്രിയം എന്നിവ ഉള്‍പ്പെടെ ശരീരമാകമാനം 241 സുഷിരങ്ങള്‍ . സ്ത്രീകളില്‍ ഒന്നാമതെത്തിയതാണ് വീഡിയോയില് കാണുന്ന ബ്രസീല്കാരിയായ ‍Elaine Davidson.

Wednesday, March 24, 2010

എന്‍റെ ഓസോണ്‍

പോളണ്ടിനെ കുറിച്ച് മാത്രം പറയരുത് എന്ന് പറയുന്നത് പോലെ ഓസോണിനെ കുറിച്ച് മാത്രം സംസാരിക്കരുത് എന്ന് പറയുന്ന ഒരു കൂട്ടം ആളുകളുടെ നടുക്കാണ് ഞാനും നിങ്ങളും . അതെല്ലാം അമേരിക്കക്കാര് നാട്ടുകാരെ പറ്റിക്കാന്‍ പടച്ചു വിടുന്ന ഒരോ കാര്യങ്ങള്‍ എന്ന് ഇപ്പോഴും ആളുകള്‍ വിശ്വസിക്കുന്നുണ്ട് . ഗ്രാന്റ്മാ ഡേ പോലെ, ഹല്ലോവീന്‍ ഡേ പോലെ ആഘോഷിക്കുവാന്‍ നമുക്കും കിട്ടിയിരിക്കുന്നു  ഒരു ജലദിനവും ഭൌമ ദിനവും . പ്രാര്‍ഥിക്കുവാന് എല്ലാവര്‍ക്കും ഒരോരോ കാരണങ്ങള്‍ എന്നത് പോലെ തന്നെ ആഘോഷിക്കുവാനും ഓരോരോ കാരണങ്ങള്‍ .

ഒരു ദിവസമെങ്കിലും അതിനെക്കുറിച്ച് ആലോചിക്കുന്നതും ആഘോഷിക്കുന്നതും നല്ലതാണ് എന്നാണ് എന്‍റെ അഭിപ്രായം . വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മുടെ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാന്‍ ഇത്തരം കാര്യങ്ങള്‍ നല്ലതാണ് . ഒരു പക്ഷേ കാലങ്ങള്‍ കഴിയുമ്പോള്‍ മനുഷ്യര്‍ ശൂന്യാകാശത്ത് താമസമാക്കം , വെള്ളത്തിന് പകരം ശാസ്ത്രം എന്തെങ്കിലും ഖര രൂപത്തില്‍ കണ്ടെത്തും .ആ സമയത്ത് ഇത്തരം ആഘോഷങ്ങള്‍ നമുക്ക് നല്ലതാണ് .വിവരമുള്ളവര്‍ പറഞ്ഞു പറഞ്ഞു തേഞ്ഞ വിഷയങ്ങള്‍ ആയത് കൊണ്ട്‌ തന്നെ ഓസോണിനെ കുറിച്ചോ , മലിനീകരണങ്ങളെ  കുറിച്ചോ വാചാലമായി സംസാരിച്ച് ഒരു ആശയ മലിനീകരണം നടത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .എങ്കിലും ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ഓര്‍ത്ത്‌ വെയ്ക്കുന്നത് നല്ലതാണ് .

 കേരളക്കരയെ ചൂടില്‍ വേവിച്ചെടുക്കുകയാണ് ഇപ്പോള്‍ . പട്ടണങ്ങളില്‍ കുടിവെള്ളത്തിനായി കോര്‍പറേഷന്‍ വണ്ടി കാത്തു നില്‍ക്കുകയോ ,ഗ്രാമങ്ങളില്‍ കിലോമീറ്റര്‍ സഞ്ചരിക്കുകയോ ചെയ്യേണ്ടി വരിക . അഥവാ കിട്ടിയാല്‍ തന്നെ മലിന ജലം . കിണറുകള്‍ , കുളങ്ങള്‍ എന്നിവ കടം കഥകളായി പകരം ടാപ്പ്‌ തുറന്നാല്‍ നേര്‍ത്ത നൂലുകള്‍ പോലെ വരുന്ന വെള്ളം .പാടങ്ങള്‍ വിണ്ടു കീറി തരിശായി കിടക്കുന്നു .മണ്ഡരി ബാധിച്ച തെങ്ങുകള്‍ കേരളത്തിന്റെ മുഖ മുദ്രയായി തീര്‍ന്നിട്ട് കാലങ്ങളായി . മഴ ചതിച്ചു എന്ന പഴ മൊഴി ഇപ്പോള്‍ കേള്‍ക്കണ്ടാ കാരണം , കേരളത്തില്‍ കൃഷി എന്നേ മറന്നിരിക്കുന്നു .പട്ടണത്തിലെ കണ്ണില്‍ കണ്ട സ്ഥലങ്ങളില്‍ മുഴുവന്‍ ഫ്ലാറ്റുകള്‍ കെട്ടി ആകാശം മുട്ടെ മനുഷ്യര്‍ വളര്‍ന്നു നില്‍ക്കുന്നു , നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്കും പുകയും കാരണം ശ്വാസം മുട്ടല്‍ , മണ്ണില്‍ തൊടാതെ , മണ്ണിനെ സ്നേഹിക്കാതെ മനുഷ്യര്‍ മരിച്ചു ജീവിക്കുന്നു , ഇതെല്ലാം കേരളത്തില്‍ ഞാന്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും ഉള്ള കാര്യങ്ങളാണ് . കേരളത്തില്‍ ജീവിക്കുന്ന ഒരാളിന് ഇതൊന്നും ഒരു പക്ഷേ ഒരു പുതുമയായി തോന്നി എന്ന് വരില്ല . ഇതെല്ലാം മലയാളിയുടെ പഴക്കം ചെന്ന ശീലങ്ങളായി മാറിയിരിക്കുന്നു .

ഞാന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ നാട് വിട്ടതാണ് . എന്‍റെ പ്രവാസി ജീവിതത്തിന് എന്‍റെ ജീവിതത്തിന്റെ പകുതി ആയുസായി .പല പട്ടണങ്ങളും ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയിലെ തിരക്കും , ബോംബയിലെ ലോക്കല്‍ ട്രെയിനും ഞാന്‍ ഒരിക്കലും മറക്കില്ല .എന്‍റെ ഗ്രാമത്തില്‍ ഞാന്‍ പണ്ട് കണ്ട കാഴ്ചകള്‍ ഒന്നും തന്നെ ഇപ്പോള്‍ ഞാന്‍ ചെന്നാല്‍ കാണാന്‍ കഴിയില്ല . എന്‍റെ ഗ്രാമത്തില്‍ ജീവിച്ചിരുന്ന പല ജീവ ജാലങ്ങളും വംശനാശം വന്ന് നശിച്ചിരിക്കുന്നു . പലതരം ചിത്രശലഭങ്ങള്‍ , തേങ്കുരുവി ഉള്‍പ്പെടെയുള്ള പല തരം പക്ഷികള്‍ , എന്തിന് ഗ്രാമം പോലും എനിക്ക് അന്യമായിരിക്കുന്നു . ഇടവഴികള്‍ എല്ലാം ടാര്‍ പാകി വൃത്തിയാക്കി .ആളുകളും മാറിയിരിക്കുന്നു . അതിരിലെ വേലികള് പൊളിച്ച് നീക്കി മതിലുകള്‍ പണിതുയര്‍ത്തി . ഗ്രാമം എന്നേ മറന്നു കാണും , ഞാനും പതുക്കെ മറക്കാന്‍ ശ്രമിക്കുകയാണ് .അങ്ങനെ എന്‍റെ ഒസോണിലും വിള്ളലുകള്‍ വീണു തുടങ്ങി .എന്‍റെ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചതിലും അധികമായ കാര്യങ്ങള്‍ പലതും നേടിയപ്പോള്‍ ‍ , ഇങ്ങനെ പലതും എനിക്ക് നഷ്ടപ്പെടുത്തേണ്ടിയും വന്നിട്ടുണ്ട് .

എങ്കിലും ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ് കാരണം , വീടിന്റെ പിന്‍ഭാഗത്തുള്ള അടുക്കള തോട്ടത്തില്‍ ഞങ്ങള്‍ പല പച്ചക്കറികളും , പൂവുകളും വെച്ചു പിടിപ്പിക്കാറുണ്ട് . അവിടെ എനിക്ക് നാട്ടില്‍ നഷ്ടപ്പെട്ടു പോയ കിളികളും ,ശലഭങ്ങളും , അണ്ണാറക്കണ്ണന്‍മാരും വിരുന്നെത്താറുണ്ട് . ഇനി ഒരേ ഒരഗ്രഹമേ ഉള്ളൂ . നാട്ടില്‍ പോയി ഗോപാലന്‍ ചേട്ടന്റെ കടയില്‍ നിന്നും ഉപ്പിട്ട ഒരു നാരങ്ങാ വെള്ളം അഥവാ ബോഞ്ചി കുടിക്കണം . അത് നടക്കുമോ ആവോ ?

Tuesday, March 23, 2010

കൂതറ അമേരിക്ക

ഇതൊരുമാതിരി മറ്റേടത്തെ ഇടപാടായി പോയി .പറയാതിരിക്കുന്നത് എങ്ങനെ ? ഇതൊക്കെ ഞങ്ങള്‍ക്ക് പറയാന്‍ ഞങ്ങളുടെ സ്വന്തം മലയാളം ബ്ലോഗ്‌ മാത്രമല്ലേ ഉള്ളൂ . ഗൂഗിള്‍ നിങ്ങളുടെതാണ് , നിങ്ങളുടെ ഔദാര്യത്തില്‍ ഞങ്ങള്‍ എല്ലാം സാഹിത്യകാരന്മാരും കാരികളും ആയി എന്നതൊക്കെ നേരാണ് .പക്ഷേ പറയേണ്ടത് സ്വന്തം അപ്പനായാലും ഞങ്ങള് പറഞ്ഞിരിക്കും .അതാ ഞങ്ങളുടെ സ്വഭാവം .ഇത് സത്യത്തില്‍ വൈറ്റ് ഹൌസിലോ അല്ലെങ്കില്‍ ഹിലാരിയുടെ വീട്ടു മുറ്റത്തോ കൈലി മടക്കി കുത്തി , തലയില്‍ തോര്‍ത്തും വലിച്ചു കെട്ടി പറയേണ്ട കാര്യമാണ് . അതിനൊന്നും കഴിയാത്തത് കൊണ്ട്‌ ഞങ്ങള്‍ ഇവിടെ പറയുന്നു എന്ന് മാത്രം . വേണേല്‍ വന്നു വായിച്ചു മനസിലാക്ക് . ഞങ്ങള്‍ ഇന്ത്യക്കാരുടെ സ്വഭാവം ശരിക്കും മനസിലാക്കാന്‍ കിടക്കുന്നതെ ഉള്ളൂ .

ഇതുവരെ ഞങ്ങളുടെ മുഖ്യ ശത്രുവായ പാക്കിസ്ഥാനുമായി യാതൊരു വിധ തരികിട പരിപാടിയും ഇല്ലന്ന് പറഞ്ഞിട്ട് , ഇപ്പോള്‍ പ്ലേറ്റ് നേരെ തിരിച്ചു വെച്ചിരിക്കുന്നത് ഒരുമാതിരി ആണും പെണ്ണും കെട്ട ഇടപാടായി പോയി .എല്ലാം ആ ഹിലാരി ഒറ്റ ഒരുത്തിയാണ് . വെറുതെയാണോ പെണ്ണും മരവും ഒരു സെന്‍സുമില്ലാത്ത സാധനങ്ങളാണെന്ന് ആളുകള്‍ പറഞ്ഞു നടക്കുന്നത് . ഇന്ത്യയില്‍ വനിതാ ബില്‍ പാസായത് ഹിലാരി അറിഞ്ഞു കാണുമോ എന്തോ എന്തിരോ !!.

എന്തായിരുന്നു !!  തേനേ , പാലേ ചക്കരെ എന്ന് വിളിച്ചു കൊണ്ട്‌ , തോളെലും കയ്യിട്ടു കൊണ്ട്‌ നടന്ന് കണ്ട കടലാസില്‍ എല്ലാം ഒപ്പും ഇടീപ്പിച്ചിട്ട് ഇപ്പോള്‍ പ്ലേറ്റ് മാറ്റിയത് തീരെ ശരിയായില്ല ഹിലാരി തീരെ ശരിയായില്ല .അല്ലെങ്കില്‍ നിങ്ങളെ എന്തിനാണ് പറയുന്നത് , ഞങ്ങളുടെ ആളുകള്‍ തന്നെ പറഞ്ഞതല്ലേ , ഇത് ചതിയാണ് ഒപ്പിടല്ലേ എന്ന് . കേള്‍ക്കണ്ടേ . അവര് അനുഭവിക്കട്ടെ .എന്നാലും ചെന്നായ്ക്കളെ പോലെ രണ്ട് കുഞ്ഞാടുകളെ ഇങ്ങനെ ഇടിപ്പിക്കരുതായിരുന്നു .അല്ലെങ്കിലും അയലത്ത്കാര് നന്നാകുന്നത് ഞങ്ങള്‍ക്കും അവര്‍ക്കും പണ്ടേ ഇഷ്ടമല്ലല്ലോ . ഒരു കാറ്‌ വാങ്ങിച്ചാല്‍ അതേ നിറമുള്ള കാറ്‌ തന്നെ അവര്‍ക്ക് വേണം . വാഷിംഗ്‌ മെഷീന്‍ വാങ്ങിച്ചാല്‍ അവര്‍ക്ക് വേണം , ടി വി വാങ്ങിച്ചാല്‍ അവര്‍ക്ക് വേണം . ഇപ്പ കണ്ടോ , ആണവ കരാര്‍ പാക്കിസ്ഥാനും വേണമെന്ന് . കൊടുക്കരുത് അമേരിക്കേ കൊടുക്കരുത് . ദൈവത്തെ ഓര്‍ത്ത്‌ കൊടുക്കരുത് . അവന്മാര്‍ അസൂയ കൊണ്ട്‌ പണ്ടാരമടങ്ങി ചാവട്ടെ .
ആണവക്കരാര്‍ മാത്രമല്ല ലവന്മാര്‍ക്ക് വേണ്ടത് , പൈലറ്റില്ലാ വിമാനത്തിന്റെ സാങ്കേതിക വിദ്യ ,ആധുനിക ആയുധങ്ങള്‍ , കുന്തം കൊടചക്രം , ഒലക്കേടെ മൂട് എല്ലാം ലവന്മാര്‍ക്കും വേണം . അവര് വേണമെങ്കില്‍ ചൈനയില്‍ നിന്നും വാങ്ങി കൂട്ടട്ടെ . ഹല്ല പിന്നെ .

ദേ തള്ളേ !! മര്യാദക്കെങ്കില് മര്യാദക്ക് . ഈ സാധനങ്ങള്‍ എല്ലാം കണ്ട പച്ചകള്‍ക്കും കൊടുത്തിട്ട് പിന്നെ ഞങ്ങള്‍ക്ക് സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുമോ ? ഇവന്മാരെ പേടിച്ചല്ലേ കണ്ണില്‍ കണ്ട കണസാ കുണസാ എല്ലാം വാങ്ങി കൂട്ടിയത് .ഇതിലും വില കുറച്ച് ആ ചീന മൊതലാളി തരാമെന്നു പറഞ്ഞതാണ് . നമ്മുടെ ഒര് അച്ചായത്തി കൊച്ചല്ലേ , നന്നാകുന്നെങ്കില്‍ നന്നാകട്ടെ എന്ന് കരുതിയാണ് സാമാനം എല്ലാം ഇവിടെ നിന്ന് തന്നെ വാങ്ങിയത് . ഒടുവില്‍ നമുക്കിട്ടു തന്നെ പണിയാന്‍ വന്നാലുണ്ടല്ലോ , ഞങ്ങള്‍ മലയാളി ബ്ലോഗര്‍മാരുടെ തനി കൊണം കാണും .

അല്ലേല്‍ പിന്നെ കെട്ടും കെട്ടി ജൂലൈ മാസം അങ്ങ് വരുമല്ലോ .. ഇതിനൊരു തീരുമാനം ഉടനെ എടുത്തില്ലെങ്കില്‍ .... അന്ന് ഇതിന്റെ ബാക്കി കാണിച്ചു തരാം .. അപ്പോ എല്ലാം പറഞ്ഞത് പോലെ . ഓക്കേ .‍

Monday, March 22, 2010

കിംഗ്‌ ഫിഷര്‍ ബോംബ്‌

നാട്ടില്‍ പോകാന്‍ തീരുമാനിച്ച ഉടനെ തന്നെ കിംഗ്‌ ഫിഷര്‍ വിമാനത്തില്‍ ബോംബ്‌ കണ്ടെത്തിയത് നന്നായി . 30 മണിക്കൂര്‍ യാത്ര ചെയ്തു വരുമ്പോള്‍ കാണുവാന്‍ എന്തെങ്കിലുമൊക്കെ തമാശകള്‍ വേണ്ടേ ? എന്നാലും ഞാന്‍ വരുന്ന വിവരം ലവന്മാര്‍ക്ക് എങ്ങനെ മനസിലായി .അതായിരിക്കും ലവന്മാര്‍ ബംഗാളൂരില്‍ നിന്നും ബോംബ്‌ ബോംബെ വരെ കൊണ്ടുവന്നത് . ബാക്കി വഴി മറന്ന് കാണും . അരണയുടെ ബുദ്ധിയല്ലേ !! പറഞ്ഞിട്ടൊന്നും കാര്യമില്ല .

കഴിഞ്ഞ ഡിസംബര്‍ മാസം 25 ന് ഡിട്രോയിറ്റ് എയര്‍പോര്‍ട്ടിന്റെ മുകളില്‍ വെച്ചു നോര്‍ത്ത് വെസ്റ്റ്‌ ഫ്ലൈറ്റില്‍ ഇങ്ങനെ ഒരു കൂതറ പടക്കം പൊട്ടിച്ചു കളിച്ചിരുന്നു . ഭാഗ്യത്തിന് പടക്കം പൊട്ടിയില്ല .പൊട്ടിയിരുന്നെങ്കില്‍ ക്രിസ്തുമസ് രാത്രിയില്‍ പത്തിരുന്നുറ്റമ്പതെണ്ണം ആകാശത്ത്‌ വെച്ചു പൊട്ടിയേനെ . ഇങ്ങനെ ഉള്ളവരെ കയ്യോടെ പിടിച്ച് ഷൂട്ട്‌ ചെയ്യുകയാണ് വേണ്ടത് അല്ലാതെ കരം പിരിച്ചു കിട്ടുന്ന കാശ് കൊണ്ട്‌ ഇത്തരക്കാരെ തീറ്റി പോറ്റുകയല്ല വേണ്ടത് .

സുബോധം ഇല്ലാത്ത ഒരു ജനതയുടെ നടുവിലാണ് ഇന്ന് ലോകം .ഇതിനെ കുറിച്ച് ഒരു കഥയുണ്ട് .പണ്ട് പണ്ട് പണ്ടൊരിക്കല്‍ മലമുകളിലെ ഒരു ഗുഹയില്‍ ഒരു സന്യാസി താമസിച്ചിരുന്നു . സന്യാസിക്കു ഒരു ദിവസം ഒരു ദര്‍ശനം ലഭിച്ചു. ദര്‍ശനം ഏകദേശം ഇങ്ങനെയായിരുന്നു.
കുറെ നാളുകള്‍ കൂടി കഴിയുമ്പോള്‍ ഈ സ്ഥലത്ത് ഒരു ഭൂചലനം സംഭവിക്കുമെന്നും , അതിന് ശേഷം താഴ്വരയിലെ ആഹാര പദാര്‍ഥങ്ങള്‍ നശിക്കുകയും കുടി വെള്ളം ഇല്ലാതെയാകും ചെയ്യുമെന്നും , മാത്രമല്ല താഴ്വരയിലെ നീരൊഴുക്കുകള്‍ വിഷവാഹിനികള്‍ ആയി മാറുമെന്നും അഥവാ ആ ജലം ആരെങ്കിലും കുടിച്ചാല്‍ സുബോധം നഷ്ടപ്പെട്ടവരായി മാറുമെന്നും എന്നുമായിരുന്നു ദര്‍ശനത്തിന്റെ പൊരുള്‍ . അതുകൊണ്ട് ജനങ്ങള്‍ കഴിവതും ആഹാര സാധനങ്ങളും ജലവും കഴിയുന്നത്ര സംഭരിച്ചു വെയ്ക്കണം എന്നും ജനത്തെ അറിയിക്കുവാന്‍ ദര്‍ശനത്തില്‍ സന്യാസിയെ അറിയിച്ചു .‍ . സന്യാസി വളരെ പരിഭ്രമ ചിത്തനായി താഴ്വരയിലെ ജനത്തെ ഈ വിവരം ധരിപ്പിച്ചു . എന്നാല്‍ ആരുടേയും വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ജനങ്ങള്‍ പതിവ് പോലെ തന്നെ സന്യാസിയും കളിയാക്കി മടക്കിയയച്ചു . സന്യാസി ദര്‍ശനത്തില്‍ കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ദര്‍ശനത്തില്‍ കണ്ടത് പോലെ തന്നെ ,ഭൂചലനം സംഭവിച്ചു , ഭക്ഷണ സാധനങ്ങള്‍ നശിച്ചു. ജനങ്ങള്‍ ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടി , നീരുറവകളില്‍ നിന്നും ജലം കുടിച്ചവര്‍ , സുബോധം നഷ്ടപ്പെട്ടവരായി തീര്‍ന്നു . ഒരോ ദിവസവും സന്യാസി താഴ്വരയില്‍ ചെന്ന് ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടു .എന്തെന്നില്ലാത്ത ദേഷ്യവും വേദനയും തോന്നി .ഒടുവില്‍ സന്യാസിയും ആ താഴ്വരയിലെ വെള്ളം കുടിച്ച് സുബോധം ഇല്ലാത്തവനായി തീര്‍ന്നു .

പഴയ കഥയാണ് മുകളില്‍ പറഞ്ഞത് . എന്നാല്‍ ഇന്നും സംഭവിക്കുന്നത്‌ ഇത് തന്നെ , നല്ല വഴി നടക്കേണ്ടവരും നടത്തേണ്ടവരും ഒരു പോലെ വഴി പിഴച്ചു പോയിരിക്കുന്നു .ആരും ആരെയും തിരുത്തണ്ട . കുറ്റം പറയേണ്ട . സമ്പന്നതയുടെ നടുവിലും ദരിദ്രരായി ജീവിക്കുവാനാണ് നമ്മുടെ വിധി .വിധി അനുഭവിക്കുക തന്നെ .

അപ്പോള്‍ പറഞ്ഞു വന്നത് എന്താണ് ? ങ്ഹാ .. കോതമംഗലത്തേക്കുള്ള വഴി . അതേ അത് തന്നെ .

ടീം സെലക്ഷനില്‍ വന്‍ അഴിമതി

കൊച്ചിക്ക്‌ സ്വന്തമായി ഐ .പി എല്‍ ടീം ലഭിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ തന്നെ വിവാദങ്ങളും ഐ പി എല്ലിനെ തേടിയെത്തുന്നു . കേന്ദ്രത്തിന്റെ അവഗണയും അരക്ഷിതാവസ്ഥയും കാരണം കടുത്ത ചൂട് അനുഭവിക്കുന്ന കേരളത്തിന്റെ മണ്ണില്‍ അമേരിക്കന്‍ ബൂര്‍ഷ്വാ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് കേന്ദ്രമന്ത്രിയും അമേരിക്കന്‍ ചാരനുമായ കേന്ദ്ര മന്ത്രി തരൂറിനെ കൊണ്ട്‌ തന്നെ ഐ പി എല്ലിന്റെ പിന്നില്‍ കളിപ്പിച്ചത് എന്ന് ഇടത് പക്ഷ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് സഖാവ്‌ കുഞ്ഞിരാമന്‍ വടകരയില്‍ പ്രസ്താവിച്ചു .

ഐ .പി എല്‍ കുറ്റിയും കോലും കളിയും , ഐ പി എല്ലും ബി പി എല്ലും അരിയും നല്‍കി വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണത്തില്‍ കയറുന്നതിനു വേണ്ടിയുള്ള കോണ്ഗ്രസ് ശ്രമമായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു പ്രസ്താവിച്ചു . കേരളമക്കളെ പട്ടിണിക്കിട്ട് ഇത്തരം കുരങ്ങു കളികള്‍ കളിപ്പിക്കുന്നതിനെതിരെ ധീര വീര സഖാക്കള്‍ ഒന്നടങ്കം മുന്നോട്ട് വരണം .
കേരളത്തില്‍ പണിയില്ലാതെ നടക്കുന്ന യൂത്തന്മാരെ മാത്രമേ ഇത്തരം കളിക്ക് കിട്ടുകയുള്ളൂ എന്നും കുട്ടി സഖാക്കളെ ഈ പണിക്ക് കിട്ടില്ല എന്നും അഖില കൊച്ചി കുറ്റിയും കോലും കളി യൂണിയന്‍ ( AKKKU ) സഖാവ്‌ കുട്ടപ്പന്‍ കൊച്ചിയില്‍ പറഞ്ഞു . ടീമില്‍ കൊച്ചിയിലെ താരങ്ങളെ എടുക്കുന്നതിന് വേണ്ടി ഇപ്പോഴേ ലക്ഷങ്ങള്‍ കൊച്ചിയിലെ യൂത്തന്മാര്‍ ചോദിച്ചു തുടങ്ങിയെന്നും മാത്രമല്ല ടീം പ്രവേശനത്തിന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യപ്പേപ്പര്‍ ചില കൂതറകള്‍ അച്ചടിച്ച്‌ യൂത്തന്‍മാര്‍ക്ക് വിതരണം ചെയ്തു തുടങ്ങിയെന്നും ആക്ഷേപങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു .കൊച്ചിയുടെ സ്വന്തമായ കുറ്റിയും കോലും കളിയെ ദേശിയ കളിയായി പ്രഖ്യാപിക്കണം എന്നും കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുട്ടപ്പന്‍ പറഞ്ഞു . അക്കുവിന്റെ ( AKKKU ) കൊച്ചി മീറ്റില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സഖാവ്. കുട്ടപ്പന്‍ .വിവാദങ്ങള്‍ ഒന്നൊഴിയാതെ പിന്തുടരുകയാണ് കൊച്ചിയുടെ സ്വന്തമായ ഐ .പി എല്ലിനെ .

എന്നാല്‍ ഐ .പി എല്‍ ബുദ്ധി ജീവികളുടെ ( Intellectual People ) കളിയാണെന്നും ഇത്തരം വിവാദങ്ങള്‍ക്ക് ഐ .പി എല്ലിന്റെ എല്ലൂരാന്‍ ശേഷിയില്ല എന്നും കോട്ടയത്ത് കേരളാ കോണ്ഗ്രസിന്റെ നേതാവ് പോളച്ചിറ പാപ്പച്ചന്‍ പ്രസ്താവിച്ചു . കേരളത്തില്‍ ഐ പി എല്‍ വന്നതോട് കൂടി റബ്ബറിന്റെ വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടായി എന്നും , കേരളത്തില്‍ ജോലി സാധ്യതകള്‍ കൂട്ടി പ്രവാസി മലയാളികളെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു .

Sunday, March 21, 2010

ട്വിറ്ററും ചാരി നിന്നവന്‍ ടീമും കൊണ്ട്‌ പോയി


സാമ്പത്തിക മാന്ദ്യത്തിന് വിട ! ഇന്നലെ ഒബാമ അത് പടിക്ക് പുറത്തേക്ക് പോകുന്നതായി സ്വപ്നം കാണുന്നതായി കണ്ടു . ഇന്ന് കേരളത്തിലെ ബിസിനസ്‌ രാജാക്കന്മാര്‍ സ്വന്തമായി അത് തെളിയിച്ചു . ഇന്നലത്തെ ഐ .പി .എല്‍ ലേലത്തില്‍ 1533 കോടി രൂപ മുടക്കിയാണ് കൊച്ചിക്കും അത് വഴി കേരളത്തിനും സ്വന്തമായി ഒരു ടീം നേടിയെടുത്തത് .ശശി തരൂര്‍ എന്ന ട്വിറ്റെര്‍ അമ്മാവന്‍ ഒരിക്കല്‍ കൂടി തന്റെ കഴിവ് തെളിയിച്ചു . കേരളത്തിന് വേണ്ടി ടീമിനെ സ്വന്തമാക്കാന്‍ ചുക്കാന്‍ പിടിച്ചത് തരൂറാണ്. പത്ത് വര്‍ഷത്തേക്കാണ് ടീമിന്റെ ഉടമസ്ഥാവകാശം .അടുത്ത വര്‍ഷം കേരളാ ടീം കളിക്കളത്തില്‍ ഇറങ്ങും .കൊച്ചിയിലെ ജവഹര്‍ലാല്‍ സ്റ്റേഡിയം അഞ്ചു വര്‍ഷത്തേക്ക് ഇതിനുവേണ്ടി പാട്ടത്തിന് എടുത്ത് കഴിഞ്ഞു  .

കേരളത്തിന്റെ പൊന്നോമന പുത്രിയായ / പുത്രനായ ഐ .പി .എല്ലിനെ എന്ത് ഞാന്‍ വിളിക്കും ? നിന്നെ എന്ത് ഞാന്‍ വിളിക്കും? എന്ന അങ്കലാപ്പിലാണ് കേരള ജനത മുഴുവന്‍ . പാച്ചുവും കോവാലന്‍മാരും എന്നോ , കേരള ചിംഹങ്ങള്‍ എന്നോ , കരിമൂര്‍ഖന്‍ എന്നോ അതോ കൊച്ചിയിലെ കൊതുകുകള്‍ എന്നോ എന്ന തിരക്കിട്ട ചിന്തയിലാണ് ഇപ്പോള്‍ . കൊച്ചിന്‍ മോസ്കിടോസ് എന്ന പേരാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത് .

കൊച്ചിന്‍ മൊസ്കിറ്റൊസിന്റെ ബ്രാന്‍ഡ്‌ അമ്പാസിടറായി അസിനെ തിരഞ്ഞെടുക്കും എന്നും വാര്‍ത്തകള്‍ കേള്‍ക്കുന്നു .

മോഹന്‍ലാലും പ്രിയദര്‍ശനും ആദ്യം കേരള ഐ .പി എല്ലിനു വേണ്ടി മുന്നിട്ടു വന്നിരുന്നു എങ്കിലും പിന്നീട് അവരുടെ പിന്മാറ്റം നെഞ്ചത്തിടിച്ചു കൊണ്ടാണ് കേരള ജനത ഉള്‍ക്കൊണ്ടത്‌ . എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ സഫലികരിക്കുന്നതിനു വേണ്ടി തിരുവനന്തപുരത്തെ എം .പി തന്നെ മുന്നിട്ടിറങ്ങിയത് ആശ്ചര്യം ഉളവാക്കുന്നു . ഇതിന് പിന്നില്‍ എന്തോ ഗൂഡ ഉദ്ദേശങ്ങള്‍ ഉണ്ടായിരിക്കും . അല്ലെങ്കില്‍ ട്വിറ്ററും ചാരി നിന്നവന്‍ ടീമും കൊണ്ട്‌ പോകുമോ ?

ജവര്‍ലാല്‍ നെഹ്‌റു സ്റെടിയത്തില്‍ അടുത്ത വര്‍ഷം മുതല്‍ കേരളത്തിന്റെ പന്തുകള്‍ ഉരുളും , ബാറ്റുകള്‍ തീക്കാറ്റുകള്‍ ഉതിര്‍ക്കും . കാണാന്‍ പോകുന്ന കളികള്‍ കണ്ടു തീര്‍ക്കണം .

Saturday, March 20, 2010

ഡേവിഡ്‌ ഹെഡ്ലി ആരാണ് ?

ബോംബെ ഭീകരാക്രമണത്തിലെ പ്രധാന പ്രതി ഡേവിഡ്‌ ഹെഡ്ലിയെ ചോദ്യം ചെയ്യുവാന്‍ വേണ്ടി ഇന്ത്യന്‍ ഗവണ്മെന്റ് അമേരിക്കയിലേക്ക് വരുന്നു . അമേരിക്കന്‍ പൌരനും ചിക്കാഗോയില്‍ താമസക്കാരനുമായ ഹെട്ലി കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ചിക്കാഗോയില്‍ അറസ്റ്റിലായത് .ബോംബെ സ്ഫോടനം ഉള്‍പ്പെടെ ഏകദേശം ആറോളം തീവ്രവാദ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു ഹെട്ലി .
ബാക്കി ഇവിടെ വായിക്കാം .

Friday, March 19, 2010

സെക്സ് നല്ലത്

വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നതിനെതിരെ ഘോരഘോരം വാദിയ്ക്കുന്നവരെ ഞെട്ടിയ്ക്കുന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിയ്ക്കുന്നു. പതിനഞ്ച് വയസ്സിന് മുമ്പുള്ള വിവാഹേതര ലൈംഗിക ബന്ധങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ പെണ്‍കുട്ടികളാണെന്നാണ് സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങള്‍ പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അസാധാരണമല്ലെന്ന് മുമ്പ് നടത്തിയ പല പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ആരിലും അസ്വസ്ഥത സൃഷ്ടിയ്ക്കുന്നതാണ്.

ആന്ധ്രാപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച സര്‍വെയിലാണ് ഇന്ത്യന്‍ യുവജനതയ്ക്കിടയിലെ ലൈംഗിക അരാജകത്വം വെളിവായിരിക്കുന്നത്.

വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍വെയില്‍ പങ്കെടുത്ത 15% യുവാക്കളും 4% യുവതികളും തുറന്ന് സമ്മതിച്ചു. ഈ യുവതികളില്‍ 24 ശതമാനത്തോളം പേര്‍ 15 വയസ്സിന് മുമ്പെ ലൈംഗികാനുഭവം ലഭിച്ചിട്ടുണ്ടെന്ന കാര്യമാണ് സര്‍വെയില്‍ കണ്ടെത്തിയ ഞെട്ടിയ്ക്കുന്ന വസ്തുതകളിലൊന്ന്.
നഗരങ്ങളിലേക്കാള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലാണ് വിവാഹ പൂര്‍വ ലൈംഗിക ബന്ധങ്ങള്‍ അധികം നടക്കുന്നതെന്ന കാര്യം സര്‍വെയില്‍ വ്യക്തമായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസും ഇന്ത്യന്‍ പോപ്പുലേഷന്‍ കൗണ്‍സിലും സംയുക്തമായാണ് സര്‍വെ നടത്തിയത്.

@@@@@@@@@@@@@@@@@@@@@@@@
എന്നാല്‍ മറ്റൊരു പഠനത്തില്‍

 സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്നും മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ ഉപകരിക്കുമെന്നുമെല്ലാം  പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സെക്‌സ് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.
സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് ഹൃദ്രോഗത്തില്‍ നിന്ന് രക്ഷനേടാനാവുമെന്നാണ് പുതിയ കണ്ടെത്തല്‍.ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ശാരീരിക ബന്ധം പുലര്‍ത്തുന്ന പുരുഷന്‍മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറഞ്ഞിരിയ്ക്കുമത്രേ. സ്ഥിരമായുള്ള ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമോ എന്ന് പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
 
______________________________________
 
വിവാദ നായിക രണ്ജിത ആത്മകഥ എഴുതുന്നു . വിവാദത്തിന്റെ ആദ്യ പാതിയില്‍ മോര്‍ഫിംഗ് ആണ് നടന്നതെന്നും , പിന്നീട് താന്‍ തന്നെയായിരുന്നു എന്നും നടി വ്യകതമാക്കി .സ്വാമിയും ആത്മ കഥ എഴുതുകയാണ് . നളിനി ജമീലയും ആത്മകഥ എഴുതിയിരുന്നു .അനുമാനം -അഥവാ പിന്‍കുറിപ്പ്
_______________________________
 
  • ഇന്ത്യയില്‍ ഇനി സ്കൂള്‍ , കോളേജ് ,ആശ്രമം എന്നീ തലങ്ങളില്‍ ലൈംഗിക ക്ലാസ്സുകളുടെ തിയറിയും പ്രാക്ടിക്കലും ക്ലാസുകള്‍ നടത്തപ്പെടും .  
  • ഇന്ത്യയില്‍ ഇനി മുതല്‍ യുവാക്കളിലും യുവതികളിലും ഹൃദയാഘാതങ്ങളുടെ നിരക്കുകള്‍ കുറയും .
  • കോളേജ് , സ്കൂള്‍ തലങ്ങളില്‍ സമുഹത്തിലെ പ്രമുഖരുടെ ആത്മ കഥകള്‍ വായനക്ക് ലഭ്യമായി തീരും .
  • ഗ്രന്ഥ ശാലകളില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുക , ഇത്തരത്തില്‍ ഉള്ള ആത്മകഥകളാകും.. 
  • സമൂഹത്തിലെ ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം ഇനി മുതല്‍ കൂടുവാന്‍ ഉള്ള സാധ്യതകള്‍ .
  • മരുന്ന് , മന്ത്രം എന്നിവയുടെ വില്പന പാടെ കുറയുവാനുള്ള സാധ്യത .
സര്‍വ്വാരോഗ്യങ്ങളും നിറഞ്ഞ ഒരിന്ത്യയെ സ്വപ്നം കണ്ടു കൊണ്ട്‌ നിര്‍ത്തുന്നു .

ജയഹോ

Thursday, March 18, 2010

കവിതയുടെ ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിക്കാം എന്നത് പോലെ തന്നെ മലയാള ബ്ലോഗ്‌ കവിതകളെയും കവിതകളുടെ ഗുണം മണം രുചി എന്നിവ അനുസരിച്ചും മണ്ണിന്റെ നിലവാരം അനുസരിച്ചും മൂന്നായി തരം തിരിക്കാം .

ബാക്കി ഇവിടെ http://www.aalthara.com/?p=494

Wednesday, March 17, 2010

മമ അന്തര്‍യാന ശോധനകള്‍

മഹാത്മാഗാന്ധിയുടെ എന്‍റെ സത്യാന്വഷണ പരീക്ഷണങ്ങള്‍ എന്ന ആത്മകഥക്ക് ശേഷം കേരളത്തില്‍ ഏറ്റവും അധികം വിറ്റഴിക്കാന്‍ സാധ്യതയുള്ള ഒരു പുസ്തകമാണ് , മമ അന്തര്‍യാന ശോധനകള്‍ . സ്വാമി നിത്യാനന്ദ ഇത്തരത്തില്‍ ഒരു പുസ്തകം എഴുതാന്‍ തീരുമാനിച്ചതായി സ്വാമിക്ക് വിവരം ലഭിച്ചിട്ടുണ്ട് . ആസാമിയുടെ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഈസാമിയുടെ ആത്മ കഥ എഴുതി പൂര്‍ത്തിയാക്കണം എന്നോരാഗ്രഹമുണ്ട് . മറ്റ് വിശുദ്ധ പുസ്തകങ്ങള്‍ക്കൊപ്പം തന്നെ ചേര്‍ത്ത് വെയ്ക്കാന്‍ കഴിയുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ് ഇതും . ഇത് നമ്മുടെ കാപ്പില്‍ മീറ്റില്‍ പ്രകാശനം ചെയ്യണം . അന്തേവാസികള്‍ക്ക് എന്നും എടുത്ത് വായിക്കുവാന്‍ തക്ക പാകത്തിലാണ് അതിലെ ഓരോരോ അധ്യായങ്ങളും എന്നത് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ .ജീവിതത്തിന്റെ തീച്ചൂളയില്‍ നിന്നും നീറ്റിയെടുത്ത ചുടുകട്ടകളാണ് ഒരോ അധ്യായങ്ങളും. ജീവിത വിജയം എങ്ങനെ ആ ചുടുകട്ടകളില്‍ കൂടി കെട്ടിപ്പടുക്കാം എന്നതാണ് ആ ഗ്രന്ഥം നമുക്ക് കാണിച്ചു തരുന്നത് .ശ്രീ . കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞത് പോലെ കാപ്പിലാന്‍ നില്‍ക്കുന്നത് ഒരു കാട്ട് വഴിയിലാണ് . കാപ്പിലാനിലേക്കെത്താനുള്ള വഴി തിരഞ്ഞ് പലരും പരാജയത്തിന്റെ കയ്പ്പുനീര്‍ ആവോളം മോന്തിക്കുടിച്ചതിന് നമുക്ക് മുന്നില്‍ തന്നെ ദൃഷ്ടാന്തങ്ങള്‍ ഉണ്ട് . അന്നും ഇന്നും ഒരു മഹാമേരു പോലെ നില്‍ക്കുവാനുള്ള രഹസ്യം എന്താണ് ? ആ രഹസ്യ വഴിയാണ് ഈ വിശുദ്ധ ഗ്രന്ഥം വഴി നിങ്ങളിലേക്ക് പകര്‍ന്നു തരുന്നത് . ഒരു GPS പോലെ അത് നിങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്തിക്കും എന്നതില്‍ ലവലേശം സംശയം വേണ്ടാ .ഇതിന് നിങ്ങള്‍ ചിലവാക്കുന്നത് വെറും 300 രൂപ .പക്ഷേ നിങ്ങള്‍ നേടിയെടുക്കുന്നതോ അപാരമായ ജീവിത വിജയം .അതുകൊണ്ട് മീറ്റില്‍ പങ്കെടുക്കുന്ന എല്ലാവരും ഈ പുസ്തകം വാങ്ങി ജീവിത സാഫല്യം നേടണം .

കാപ്പില്‍ മീറ്റ്‌ എന്തിന് നടത്തുന്നു എന്ന് പലരും ചോദിക്കുന്നു . അതിനുള്ള ഉത്തരമാണ് താഴെ .ശ്രദ്ധിച്ചു കേള്‍ക്കുക .

 ഞാനൊരു സന്യാസിയല്ല. ഞാനൊരു ജ്ഞാനിയാണെന്ന് മനസിലാക്കിയാണ് ജനങ്ങള്‍ എന്‍റെ പക്കല്‍ വരുന്നത്, അല്ലാതെ സന്യാസി ആയതുകൊണ്ടല്ല. എനിക്കെതിരെ പ്രശ്നമുണ്ടാക്കുന്നതുപോലെ, വിവേകാനന്ദനും നിവേദിതയ്ക്കുമെതിരെ ആളുകള്‍ പ്രശ്നമുണ്ടാക്കി. അതില്‍ മനസ് നൊന്താണ് വിവേകാനന്ദന്‍ ലോകം വെടിഞ്ഞത്. ശ്രീരാമകൃഷ്ണനും ശാരദാദേവിക്കും എതിരെ ജനങ്ങള്‍ ഇതേപോലെ പ്രശ്നമുണ്ടാക്കിയിരുന്നു. രമണ മഹര്‍ഷിക്കും പാട്ടിമ്മാ ഉണ്ടായിരുന്നുവല്ലോ! മനുഷ്യരെല്ലാവരും ഇങ്ങിനെ തന്നെയാണ്. ഇക്കാര്യത്തില്‍ എനിക്കും പ്രത്യേകതയില്ല.


ഇതല്ലാതെ വേറെ ഒന്നുമില്ല. നിങ്ങളും ആലോചിച്ചുനോക്കൂ. പൊതുജനമധ്യത്തില്‍ എണീറ്റുനിന്ന് ‘ഇത് എന്‍റെ ജീവിതം’ എന്ന് പറഞ്ഞാല്‍ എല്ലാം അവസാനിക്കും. ഓഷോയും ശ്രീരാമകൃഷ്ണപരമഹംസരും വിവേകാനന്ദനും ഒക്കെ ഇങ്ങിനെ  മീറ്റ്‌ നടത്തിയിട്ടുണ്ട് . എല്ലാ ജ്ഞാനികളും ഇതുപോലെത്തന്നെ. എനിക്ക് മാത്രം എന്ത് പ്രത്യേകത? ഇതൊക്കെ അറിഞ്ഞാല്‍ ഭക്തര്‍ എന്നില്‍ നിന്ന് അകലുമെന്ന് കരുതുന്നുണ്ടോ? അതൊന്നും ഉണ്ടാകില്ല. എന്നാല്‍ വലിയ പ്രശ്നം ആകാതെ ‘സൈലന്‍റ്’ ആയി പരിഹരിക്കണം എന്നാണ് എന്‍റെ ആഗ്രഹം .
 
അങ്ങനെ സൈലന്റ് ആയി മീറ്റ്‌ നടത്തുന്നതിന് ആര്‍ക്കെന്ത് ചേദം ?

അപ്പോള്‍ കാപ്പില്‍ മീറ്റിന്റെ അന്ന് വൈകിട്ടെന്താ പരിപാടി ? നമുക്കൊന്ന് കൂടണ്ടേ ?

കൂടണം .

ബ്രേക്ക് ഫാസ്റ്റ്

നെഹൃട്രോഫി വള്ളം കളി ജലമേള കഴിഞ്ഞാല്‍ രണ്ടാമത് ചരിത്ര പ്രസിദ്ധമായ കാപ്പില്‍ മീറ്റിനു ബ്രേക്ക് ഫാസ്റ്റ് ഐറ്റങ്ങള്‍ തീരുമാനമായി.

ബ്ലോഗേഴ്സ് കോളജ് കാന്‍റീന്‍ അടുക്കള തയ്യാറാക്കുന്ന കേരള'പ്പഴമ'യുള്ള വിഭവങ്ങള്‍:

ബ്ലോഗേഴ്സ് കോളജ് കാന്‍റീന്‍ കുലഗുരു പകലനെ തൊഴുത് തേങ്ങയടിച്ച് അവതരിപ്പിക്കുന്നേന്‍.
മലയാള ബ്ലോഗര്‍മാരുടെ ഗൃഹാതുര മാനസ മൈനയായ ടപ്പ്യോക്ക വിത് മുളക് ചമ്മന്തിമലയാള ബ്ലോഗര്‍മാരുടെ മഹത്വമാര്‍ന്ന പാരമ്പര്യം വിളിച്ചോതുന്ന അപ്പംമലയാള ബ്ലോഗിലെ ഓര്‍മ്മക്കുറിപ്പിസ്റ്റുകള്‍ക്കായി ഓര്‍മകള്‍ ബഹിര്‍ഗമിപ്പിക്കുന്ന പിട്ട് വിത് പപ്പടം
മലയാള ബ്ലോഗിന്‍റെ ആരോഗ്യ രഹസ്യമായ നേന്ത്രപ്പഴം അവിച്ചത്മലയാള ബ്ലോഗര്‍മാരുടെ മധുരോദാരമായ ഇലയടഎല്ലാറ്റിനുമുപരി മലയാളിയുടെ ദേശീയ ഭക്ഷണമായ പൊറോട്ട വിത് കടല, ബീഫ് ഉലര്‍ത്ത്, ഗ്രീന്‍പീസ്


രാവിലെ തന്നെ 'ഫോമി'ലാകുന്ന ബ്ലോഗര്‍മാര്‍ക്ക് സ്പെഷല്‍ മോരുകറി ഡെസേര്‍ട്ട്

ബ്രേക്ക് ഫാസ്റ്റ് വേണ്ടവര്‍വിഭവങ്ങള്‍ നേരത്തെ ബുക്ക് ചെയ്യണം

Tuesday, March 16, 2010

കാപ്പില്‍ മീറ്റ്‌ സുരക്ഷാക്രമീകരണങ്ങള്‍

പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയാണെങ്കില്‍ ആഗസ്റ്റ്‌ മാസം എഴാംതീയതി തന്നെ കാപ്പില്‍ മീറ്റ്‌ നടത്താം എന്നതാണ് ഇന്നലെ രാത്രി ആശ്രമത്തില്‍ കൂടിച്ചേര്‍ന്ന ആശ്രമ മീറ്റ്‌ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത് .അതിനോടനുബന്ധിച്ച് നാളെ രാവിലെ തന്നെ സമ്മേളനസ്ഥലമായ കാപ്പില്‍ ആശ്രമത്തില്‍ ബ്ലോഗിലെ ചില പ്രമുഖ വ്യക്തികള്‍ സന്ദര്‍ശിക്കുവാന്‍ ഇടയുണ്ട് .എന്നാല്‍ കാപ്പിലിന്റെ പ്രധാന തൂറിസ്റ്റ് കേന്ദ്രമായ ആറ്കടമ്പന്‍ തോട് വഴിയോ ആശ്രമത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ടുള്ള ആക്രമമോ നടക്കാന്‍ സാധ്യതയുള്ളതായി ആശ്രമ ഇന്റെലിജന്റ്സ് ബ്യൂറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു .ആറ് കടമ്പന്‍ തോടിന്റെ കരകളില്‍ ഇടതൂര്‍ന്നു വളരുന്ന പരുത്തിക്കമ്പില്‍ ഇന്ന് തേനിച്ചക്കൂട്ടം കണ്ടെത്തിയത് അല്‍പനേരമെങ്കിലും ആശ്രമത്തിലും പരിസരപ്രദേശത്തും പരിഭ്രാന്തി പടര്‍ത്തി .സമ്മേളന ദിവസം തേനിച്ചക്കൂട്ടത്തെ ഇളക്കി വിട്ട് മീറ്റ്‌ കലക്കാന്‍ ഉള്ള കൂതറ ശ്രമമാണ് ഇതെന്ന് ആശ്രമത്തിലെ അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നു . നാളത്തെ കാപ്പില്‍ ആശ്രമ സന്ദര്‍ശനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും .സമ്മേളന ദിവസം ഏതെങ്കിലും തരത്തില്‍ തേനിച്ച വ്യോമാക്രമണം നടത്തുമെങ്കില്‍ തേനിച്ചകള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുന്നതായിരിക്കും എന്നും ആശ്രമ മീറ്റ്‌ കാര്യ സമിതി അറിയിച്ചു . കാപ്പില്‍ ആശ്രമത്തിന്റെ പരിസര പ്രദേശത്ത്‌ നിന്നും സംശയാസ്പദമായ നിലയില്‍ ഒരു കാജാബീഡി കുറ്റിയും രണ്ട് ചാര്‍മിനാര്‍ ഫില്‍റ്റര്‍ സിഗരറ്റിന്റെ ഫില്‍റ്റര്‍ കിട്ടിയതും കായംകുളം പോലീസ് സ്റ്റേഷനില്‍ കൊടുത്തിട്ടുണ്ട് . വിദദ്ധ പരിശോധനകള്‍ക്കായി ആ തുമ്പുകള്‍ അമേരിക്കന്‍ ആശ്രമത്തിലേക്ക് അയക്കാന്‍ സാധ്യതകള്‍ കാണുന്നുണ്ട് . അങ്ങനെയെങ്കില്‍ കേസ് എഫ് ബി ഐ ക്ക് കൈമാറാന്‍ സാധ്യത .
 
സമ്മേളന നഗരിയായ കാപ്പിലാനന്ദ പുരിയില്‍ എത്തിച്ചേരുവാന്‍ ധാരാളം വിദേശ ഇന്ത്യക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് .അവര്‍ക്ക് വേണ്ടി റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ്‌ കൊടുക്കുന്നതിനുള്ള തീരുമാനം ഉരുത്തൊലിഞ്ഞു വന്നിട്ടുണ്ട് . എന്നാല്‍ ഈ തുകയുടെ ശ്രോതസ് അറിയിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്‌ പ്രതിപക്ഷം ആശ്രമത്തില്‍ ബഹളം വെച്ചു . ആശ്രമവും ആശ്രമത്തിലെ അന്തേവാസികളും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഈ സമയത്ത് , ഇത്തരത്തില്‍ ഒരു സമ്മേളനം നടത്തുന്നത് കടുത്ത ധൂര്‍ത്താണ് എന്ന് പ്രതിപക്ഷം ശബ്ദമുയര്‍ത്തി പ്രതിക്ഷേധം രേഖപ്പെടുത്തി. സാമ്രാജ്യം പട്ടിണി അനുഭവിക്കുമ്പോള്‍ സമ്മേളനം നടത്തുന്ന സ്വാമി , റോമ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ പ്രതിരൂപമാണെന്ന് പ്രതിപക്ഷ നേതാവ് സുനില്‍ പണിക്കര്‍ ഡെസ്കില്‍ അടിച്ച് ബഹളം വെച്ചു പറഞ്ഞു .
 
ഇതിനിടയില്‍ മറ്റൊരു വിള്ളലും ആശ്രമ ഭരണ പക്ഷത്ത് സംഭവിച്ചിട്ടുണ്ട് . സമ്മേളന ദിവസം കോഴി ബിരിയാണി കൊടുത്താല്‍ മതിയെന്ന സ്വാമിയുടെ ആവശ്യത്തെ നിഷ്കരുണം തള്ളി മട്ടന്‍ ബിരിയാണി യുമായി സ്വാമിയുടെ ഉറ്റ അനുയായി ആചാര്യന്‍ രംഗത്തെത്തി . കോഴി , ഇപ്പോഴത്തെ സ്വാമിമാരുടെ സ്വഭാവത്തെ കാണിക്കുന്നതാണെന്നും അതുകൊണ്ട് മട്ടന്‍ ബിരിയാണി കൊടുത്താല്‍ മതിയെന്നുമാണ് ആചാര്യ പക്ഷം . ഈ വിള്ളലില്‍ കൂടി ചൊറിയന്‍ പുഴുക്കള്‍ക്ക് വലിഞ്ഞ് കയറാം .
 
കാപ്പില്‍ മീറ്റ്‌ ബൂലോകത്തെ ഒരു ബലിയ സംഭവമാകും എന്നാണ് മീറ്റ്‌ നിരീക്ഷകര്‍ ഇപ്പോള്‍ അനുമാനിക്കുന്നത് .അരങ്ങില്‍ അതിന്റെ എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു .
കൂടുതല്‍ മീറ്റ്‌ വാര്‍ത്തകളും വിശേഷങ്ങളുമായി ഉടനെ എത്തും . അതുവരെ വണക്കം .

Monday, March 15, 2010

ആയിരങ്ങളുടെ നോട്ട് മാലയുമായി ബഹന്‍ജി

സ്ത്രീ സംവരണ ബില്‍ പാസായി വരുന്നതേ ഉള്ളൂ .കണ്ടാ ഇങ്ങനെ വേണം സ്വീകരണങ്ങള്‍ .ആയിരത്തിന്റെ നോട്ടുകള്‍ മാത്രം കോര്‍ത്ത കൂറ്റന്‍ മാല .പാവം പുരുഷന്മാര്‍ :)
ലഖ്‌നൗ: 'ബഹന്‍ജി'യുടെ കഴുത്തിലെ 'തിളങ്ങുന്ന' കൂറ്റന്‍ ഹാരം കണ്ട് അകലെ ബി.എസ്.പി. അണികളുടെ കണ്ണുകളില്‍ അമ്പരപ്പ്. ഇറക്കുമതിപ്പൂക്കള്‍കൊണ്ടുണ്ടാക്കിയ പൂമാലയാവാമെന്ന് അവര്‍ അടക്കംപറഞ്ഞു. ആയിരത്തിന്റെ നോട്ടുകള്‍ കോര്‍ത്തെടുത്ത കൂറ്റന്‍ മാലയാണ് രാമാഭായ് അംബേദ്കര്‍ മൈതാനത്തിലെത്തിയ അണികള്‍ പൂക്കളെന്ന് ആദ്യം തെറ്റിദ്ധരിച്ചത്.ബി.എസ്.പി.യുടെ സ്ഥാപകന്‍ കാന്‍ഷിറാമിന്റെ 76-ാം ജന്മദിനവേദിയിലാണ് മന്ത്രിമാര്‍ യു.പി. മുഖ്യമന്ത്രികൂടിയായ തങ്ങളുടെ നേതാവിനെ ആയിരം രൂപയുടെ നോട്ടുകൊണ്ടുള്ള മാലയണിച്ച് ആനയിച്ചത്.


അണികളുടെ മുദ്രാവാക്യംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ മായാവതിയെ മുതിര്‍ന്ന മന്ത്രിമാരായ നസിറുദ്ദീന്‍ സിദ്ധിഖിയും ലാല്‍ജി വര്‍മയും ചേര്‍ന്ന് സ്വീകരിച്ച് വേദിയിലെത്തിച്ചു. പിന്നീട് വേദിയില്‍ അരങ്ങേറിയത് 'വണ്‍ വുമന്‍ ഷോ' തന്നെയായിരുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം വേദിയുടെ പിന്നാമ്പുറത്തേക്കൊതുങ്ങി. പരമ്പരാഗത നൃത്തച്ചുവടുകളുമായി സ്ത്രീപുരുഷന്മാര്‍ മായാവതിക്ക് സ്തുതിപാടി.

കാപ്പില്‍ മീറ്റ്‌ - ലോഗോ

കഴിഞ്ഞ പോസ്റ്റില്‍ കാപ്പില്‍ ആശ്രമ മീറ്റിന്റെ വിശദാംശങ്ങള്‍ പറഞ്ഞിരുന്നുവല്ലോ .ഇന്നലെ രാത്രിയില്‍
ആശ്രമത്തില്‍ ചേര്‍ന്ന രഹസ്യ യോഗത്തില്‍ ആശ്രമ ലോഗോ ഉദ്ഘാടനം ചെയ്ത വിവരവും ബൂലോകരെ അറിയിക്കുകയാണ് .  
ആശ്രമത്തിലെ പൂജാ മുറിയില്‍ രഹസ്യ ക്യാമറകള്‍ ഇല്ലാത്തത് കൊണ്ട്‌ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ പറയേണ്ടി വരുന്നു എന്നത് ഒരു സന്തോഷമുള്ള കാര്യമാണ് . അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ വിധ പിന്താങ്ങലും തരാം എന്ന് സ്വാമിയെ അറിയിച്ചതും , ധാരാളം ഭക്ത ജനങ്ങള്‍ എല്ലാ വിധ സഹായ സഹകരണങ്ങളും അറിയിച്ചുകത്തുകള്‍ അയച്ചതും  കാണുമ്പോള്‍ സന്തോഷം കൊണ്ട്‌ ചങ്ക് ലബ് ടബ് ലബ് ടബ് എന്ന് മിടിക്കുകയാണ് .


  ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ സമ്മേളന ദിവസം പന്തലും നിറഞ്ഞ് കവിഞ്ഞ് ആളുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കും എന്ന സൂചനയും കിട്ടിയിട്ടുണ്ട് . 
തല്‍ക്കാലം ലോഗോ പിടിക്ക് ബാക്കി കാര്യങ്ങള്‍ ഉടനെ വരുന്നു .

Saturday, March 13, 2010

ബ്ലോഗേര്‍സ് മീറ്റ്‌ കാപ്പില്‍

ബഹുമാന്യരെ ,


മുന്‍ നിശ്ചയിച്ച പ്രകാരം നമ്മുടെ ആശ്രമ ബ്ലോഗേര്‍സ് മീറ്റ്‌ ഈ വര്‍ഷം നടത്തുവാന്‍ തീരുമാനിച്ച
വിവരം എല്ലാ ബഹുമാനപ്പെട്ട / ആദരണീയരായ / ബൂലോകത്തിന്റെ സ്പന്ദനങ്ങളായ / പ്രബുദ്ധരും
പ്രബലരും പ്രതിഭാ ധനരുമായ / സ്നേഹ സമ്പൂര്‍ത്തികളായ ബൂലോകരെ അറിയിക്കുകയാണ് .
 
ബ്ലോഗേര്‍സ് മീറ്റ്‌ എങ്ങനെ നടത്താം എന്നതിന്റെ ഒരു മാതൃക കൂടിയാകും ഇത് . ബ്ലോഗേര്‍സ് മീറ്റില്‍ അനുമോദനത്തിന്റെ പൂമാലകള്‍ മാത്രമല്ല വിമര്‍ശനങ്ങളുടെ കല്ലേറ്കളും എല്ക്കുവാന്‍ ചങ്കുറപ്പോടെയാണ് ഇത്തരത്തില്‍ ഒരു മീറ്റുമായി ആശ്രമത്തിന്റെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്. ഇളം വെയിലില്‍ വാടുന്ന തകരകളല്ല കാപ്പിലാന്റെ ഇളം തലമുറകള്‍ എന്നതും ബൂലോകത്തിന് കാട്ടിക്കൊടുക്കേണ്ട കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണ് ഈ മീറ്റ്‌ .
 
ഇനി കാര്യ പരിപാടികള്‍ സ്ഥലം തീയതി എന്നിവയിലേക്ക് കടക്കാം .
 
സ്ഥലം - കാപ്പിലാനന്ദ സ്വാമികളുടെ കാപ്പിലെ ആശ്രമ മുറ്റത്ത് ഒരുക്കുന്ന അതി വിശാലമായ പന്തല്‍ . കാപ്പില്‍ പോകുവാനുള്ള വഴി ഗൂഗിള്‍ എര്‍ത്ത് നോക്കി മനസിലാക്കാം .
 
സമയം - ഓഗസ്റ്റ്‌ മാസം 7 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്ന് മണി വരെ .
 
 
കാര്യ പരിപാടികള്‍
__________________
 
രാവിലെ പത്ത് മണിക്ക് - ആശ്രമ പതാക ഉയര്‍ത്തല്‍ . പതാക ഉയര്‍ത്തല്‍ കഴിഞ്ഞാല്‍ സ്വാമി സ്തുതി ഗീതങ്ങള്‍ . അത് കഴിഞ്ഞ് ഭക്ത ജനങ്ങള്‍ക്ക്‌ സ്വാമി ദര്‍ശനം , സ്മയിലീസ് , ഫോട്ടോ പിടിത്തം

പതിനൊന്ന് മുതല്‍ - സ്വാമിയുടെ പ്രഭാഷണം - വിഷയം - ബൂലോക പിന്തിരിപ്പന്മാരെ എങ്ങനെ തുരത്താം ?
പന്ത്രണ്ട് മണിക്ക് - കോഴി ബിരിയാണി
ഒരു മണിക്ക് - സിമ്പോസിയം -ബൂലോക കവികളും ആശയ ദാരിദ്ര്യവും .
രണ്ട് മണിക്ക് - ആശ്രമ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍
മൂന്ന് മണിക്ക് - കാപ്പികുടി കഴിഞ്ഞാല്‍ കരയോഗം നടത്തി യോഗം പിരിയുന്നു .


പ്രവേശനം , ഭക്ഷണം ,താമസം എന്നിവ സൌജന്യമായിരിക്കും .( സംഭാവനകള്‍ നിരസിക്കുന്നതല്ല )

ജാഗ്രത


ബൂലോക ക്ണാപ്പന്മാര്‍ അവിടെ കുളിയാണ്ട്രിസം കാണിച്ചു വന്നാല്‍ പിടലിക്ക് പിടിച്ച് പുറത്താക്കാന്‍ സ്ഥലം എസ് .ഐ  കാവലുണ്ടാകും .
എല്ലാ നല്ലവരായ ആശ്രമ ജീവികളെയും , നാട്ടുകാരെയും , ബ്ലോഗര്‍മാരെയും യോഗസ്ഥലത്തേക്ക് ആദരപൂര്‍വ്വം സാദരം ക്ഷണിച്ചു കൊള്ളുന്നു .

Friday, March 12, 2010

അയ്യേ നാണക്കേട് !!

കേരളത്തില്‍ എത്രയോ അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും കിടന്നിട്ടും കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി വടക്കേ ഇന്ത്യക്കാരന്‍ ബിഗ്‌ ബി തന്നെ വരേണ്ടി വന്നത് വലിയ കഷ്ടമായി , നാണക്കേടായി പോയി .

കേരളത്തിന്റെ മാനം പോയി . ഇതിനെതിരെ പ്രബുദ്ധരായ മലയാളം ബ്ലോഗര്‍മാര്‍ എല്ലാം ശക്തിയായി പ്രതികരിക്കണം . നിങ്ങള്‍ക്കും എന്തെങ്കിലും പണിയൊക്കെ വേണ്ടേ ?


കേരളത്തിന്റെ ടൂറിസം പ്രൊമോട്ട് ചെയ്യാന്‍ ഇതിലും നല്ലത് ഏതെങ്കിലും ഒരു മദാമ്മ കൊച്ചായിരുന്നു. കേരളത്തിലെ ബീച്ചുകള്‍ എത്രയോ തവണ അവരുടെ തുട സ്പര്‍ശം കൊണ്ട്‌ പുളകിത ഗാത്രരായിട്ടുണ്ട് .അഴീക്കോട് മാഷിനെ പോലുള്ളവരെയാണ് കേരളത്തിന് ആവശ്യം . എന്നാല്‍ മാത്രമേ ഇതിനെല്ലാം മറുപടി പറയാന്‍ കഴിയൂ ..
 
 
ശോ ശോ ശോ .. എന്നാലും ഇത് ഭയങ്കര മോശമായിപ്പോയി .

Thursday, March 11, 2010

ലോക കുബേരന്‍ കാര്‍ലോസ്‌ സ്ലിം

ഒടുവില്‍ ബില്‍ ഗേറ്റ്സ് കിരീടം അഴിച്ചു വെച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കാത്തു സൂക്ഷിച്ച കിരീടമാണ് മെക്സിക്കന്‍ ടെലിഫോണ്‍ രാജാവ് കാര്‍ലോസ് സ്ലിമ്മിനു മുന്‍പില്‍ അടിയറ വെച്ചത് . മെക്സിക്കന്‍ ടെലിഫോണ്‍ സര്‍വീസ് ആയ ടെലി മെക്സ് ,ടെല്‍സെല്‍ അമേരിക്ക മോവില്‍ എന്നിവയുടെ അധിപനാണ് കാര്‍ലോസ് സ്ലിം.ലെബനോണില്‍ നിന്നും മെക്സിക്കോയിലേക്ക് 1902 - ല്‍ നിര്‍ബന്ധിത സൈനീക സേവനം ഭയന്ന് നിന്നും രക്ഷപെട്ടതായിരുന്നു സ്ലിമ്മിന്റെ അച്ഛന്‍ . ആ സമയത്ത് ലെബനോണില്‍ നിന്നും മിക്ക ആണ്‍കുട്ടികളും പതിനഞ്ചു വയസാകുന്നതിന് മുന്‍പേ നാട് വിട്ട് പോകുമായിരുന്നു .


ബില്‍ ഗേറ്റ്‌സിനെക്കാള്‍ 50 കോടി ഡോളറിന്റെ അധികസമ്പാദ്യമാണു സ്ലിമ്മിനുള്ളത്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ തലവന്‍ മുകേഷ്‌ അംബാനി പട്ടികയില്‍ നാലാമനായി .ഇന്ത്യയില്‍ നിന്നും 50 പേര്‍ കോടീശ്വരന്മാരുടെ പട്ടികയിലുണ്ട് .

ഫോബ്‌സ് മാസിക തയാറാക്കിയ പട്ടികയില്‍ 5350 കോടി യു.എസ്‌. ഡോളര്‍ സമ്പാദ്യവുമായാണു സ്ലിം ഒന്നാമനായത്‌. ബില്‍ഗേറ്റ്‌സിന്‌ 5300 കോടി യു.എസ്‌. ഡോളറാണു സമ്പാദ്യം. 2900 കോടി ഡോളറാണു മുകേഷിന്റെ ആസ്‌തി.

ലോകത്തുള്ള ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടമാണു കഴിഞ്ഞവര്‍ഷമുണ്ടായത്‌. 2008-ല്‍ 793 ശതകോടീശ്വരന്‍മാര്‍ മാത്രമുണ്ടായിരുന്ന സ്‌ഥാനത്ത്‌ കഴിഞ്ഞവര്‍ഷം 1011 പേരുണ്ട്‌. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം എന്ന് പറയുമ്പോഴും , കോടീശ്വരന്മാരുടെ നിരക്കിലുള്ള ഈ വര്‍ദ്ധന അത്ഭുതം തന്നെയാണ് . ഒരു പക്ഷേ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം കാരണമാകാം ബില്‍ ഗേറ്റ്സ് ഇക്കുറി താഴെ പോയത് .


കേരളത്തിലെ സപ്താത്ഭുതങ്ങള്‍


Wednesday, March 10, 2010

സോണിയാ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍

കോഴിക്കോട്: മാതൃഭൂമി ഓണ്‍ലൈനിന്റെ വനിതാ ചാനലായ mb4eves.comലോക വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കഴിഞ്ഞ ദശകത്തിലെ ഏറ്റവും ശ്രദ്ധേയ വനിതയായി സോണിയാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. 52 ശതമാനം വോട്ട് നേടിയാണ് സോണിയ മുന്നിലെത്തിയത്. പ്ലാച്ചിമട സമരനായിക മയിലമ്മ 13 ശതമാനം വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ ബഹിരാകാശത്ത് ആദ്യമായെത്തിയ ഇന്ത്യക്കാരി സുനിതാ വില്യംസ് 9 ശതമാനം വോട്ടോടെ മൂന്നാമതെത്തി.

മണിപ്പുരില്‍ പത്തുവര്‍ഷമായി നിരാഹാരസമരം തുടരുന്ന ഇറോം ശര്‍മിള 8.5 ശതമാനം വോട്ടും രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ 6 ശതമാനം വോട്ടും നേടി. ബാഡ്മിന്റണ്‍ താരം സൈന നേവാളിന് 4 ശതമാനവും ബോളിവുഡ്താരം ഐശ്വര്യറായിക്ക് മൂന്നു ശതമാനം വോട്ടും മാത്രമാണ് നേടാനായത്. ടെന്നീസ്താരം സാനിയ മിര്‍സയ്ക്ക് രണ്ടു ശതമാനവും ലോങ്ജമ്പ്താരം അഞ്ജുബോബി ജോര്‍ജ് 1.5 ശതമാനവും മായാവതി, മീരാകുമാര്‍ എന്നിവര്‍ക്ക് അരശതമാനം വോട്ടുമാണ് ലഭിച്ചത്.

മാതൃഭൂമി,

Tuesday, March 9, 2010

പാവം പാവം രണ്ജിത

എന്തായിരുന്നു എല്ലാവരും കൂടി ബഹളം !
സ്വാമി നിത്യാനന്ദ വ്യഭിചരിച്ചു !
 കോടതി ! കേസ് !! ആത്മഹത്യ !!!
കുന്തം കൊടച്ചക്ക്രം  !!

 അപ്പഴേ  ‍പറഞ്ഞതാണ് ,വെറുതെ സ്വാമിയെ പഴിക്കുകയും പേടിപ്പിക്കുകയും  
വേണ്ട .നമ്മുടെ സ്വാമി അത്തരക്കനല്ല എന്നൊക്കെ . കേള്‍ക്കണ്ടേ .ഒടുവില്‍ സത്യം  പുറത്ത് വരുന്നതിനു വേണ്ടി പാവം രണ്ജിത തന്നെ വരേണ്ടി വന്നു .ദൈവത്തെ പോലെ കരുതുന്ന നിത്യാനന്ദ സ്വാമിയെ നിത്യവും പൂജിക്കുന്നതിന് വേണ്ടി മാത്രമാണ് രണ്ജിത ആ മുറിയില്‍ കയറിയത് .വിവരമില്ലാത്ത ആളുകള്‍ എന്തെല്ലാമാണ് വിളിച്ചു കൂവിയത് . നിത്യാനന്ദ രണ്ജിതയുമായി ലൈംഗീക വേഴ്ച ! സ്വാമിജിയും രണ്ജിതയും ഒളിവില്‍ !! രണ്ജിത ആത്മഹത്യ ചെയ്യാന്‍ പോകുന്നു !!!. ശിവ ശിവ ഇനി കേള്‍ക്കാന്‍ പഴിയൊന്നുമില്ല.

എല്ലാം നമ്മുടെ ആളുകളുടെ കണ്ണിന്റെയും മനസിന്റെയും ദോഷമാണ് . നിങ്ങള്‍ക്കറിയുമോ , ഈ മണ്ണായ ശരീരം നമ്മെ കൊണ്ട്‌ പാപങ്ങള്‍ ചെയ്യിച്ചു കൊണ്ടേ ഇരിക്കും , മനസും ശരീരവും ദൈവങ്ങളെ പോലെ ശുദ്ധിയായാല്‍ മാത്രമേ നിങ്ങള്‍ക്ക് ദൈവങ്ങളെ പോലെ ചിന്തിക്കുവാന്‍ കഴിയൂ . ആത്മാവ് നശിച്ചു നരകത്തില്‍ പോകുന്നതില്‍ എത്രയോ നല്ലതാണ് ശരീരം നശിച്ച് സ്വര്‍ഗത്തില്‍ പോകുന്നത് .
അതുകൊണ്ട് നിങ്ങള്‍ ദൈവങ്ങളെ പോലെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും തുടങ്ങണം .ശിവലിംഗം പൂജിച്ചാല്‍ പോലീസ് കേസാകുമോ ? ശ്രീകൃഷ്ണനെ പോലെ ഓടക്കുഴല്‍ വായിച്ചാല്‍ അത് കുറ്റമാണോ ? ചിന്തിക്ക്‌ . മൂഡാ ഇന്ന് നീ മരിച്ചാല്‍ എവിടേക്ക് പോകും ? തമിഴ് നാട്ടില്‍ കുശുബുവിനു അമ്പലം പണിതത് പോലെ രണ്ജിതക്കും ഉടനെ തന്നെ തമിഴ്നാട്ടില്‍ അമ്പലം പണിയണം . ഈ അപവാദത്തില്‍ ലെനിന്‍ കറുപ്പനും യാതൊരു വിധ പങ്കുമില്ലായിരുന്നു . തമിഴ്നാട്ടിലെ ആളുകള്‍ക്ക് വിവരമില്ലന്നുള്ള കാര്യം നമുക്കറിയാമല്ലോ . സ്വാമിജി കുംഭമേള കഴിഞ്ഞാല്‍ ഉടനെ തന്നെ ഇതിനെല്ലാം മറുപടി പറയും .

സായിപ്പിന്റെ ഭാക്ഷയില്‍ ബോഡി വര്‍ഷിപ്പ് എന്നും നമ്മുടെ പുവര്‍ മല്ലു ഭാക്ഷയില്‍ ശരീര പൂജ എന്നും അറിയപ്പെടുന്ന കലാപരിപാടികളാണ് അന്ന് നടന്നത് . ശരീരത്തിന്റെ ഓരോരോ ഭാഗങ്ങളും പൂജിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ . ഇത് തന്നെയാണ് ആദ്യം ഞാനും ഇപ്പോള്‍ രണ്ജിതയും പറഞ്ഞിരിക്കുന്നത് . പാവങ്ങളെ നമ്മള്‍ വെറുതെ തെറ്റിദ്ധരിച്ചു . ഇനി ഈ പാപങ്ങള്‍ കുംഭമേള കഴിഞ്ഞ് വിജയശ്രീ ലാളിതനായി തിരികെയെത്തുന്ന സ്വാമിയുടെ അടുക്കല്‍ ചെന്ന് കഴുകിക്കളയാം .ആ പാദാരവിന്ദങ്ങളില്‍ വീണു മാപ്പിരക്കാം .

ജയ ജയ സ്വാമി ജയ ജയSunday, March 7, 2010

കളി അഴീക്കോടിനോടോ ?

വിഗു വച്ചാല്‍ താന്‍ മോഹന്‍ലാലിനെക്കാള്‍ സുന്ദരനാകുമെന്ന അഴീക്കോടിന്റെ പ്രസ്‌താവന ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. സിനിമാ താരങ്ങള്‍ക്കെതിരേ അഴീക്കോട്‌ നടത്തിയ വിമര്‍ശനങ്ങള്‍ 'മുഖവില'യ്‌ക്കെടുത്ത ആരോ അഴീക്കോടിനെ സുന്ദരനാക്കാന്‍ മെനക്കെട്ട്‌ ഇറങ്ങിയിരിക്കുന്നു.

വിഗും കൂളിംഗ്‌ ഗ്ലാസും വച്ച അഴീക്കോടിന്റെ ചിത്രമാണ്‌ ഇമെയിലുകളില്‍ അതിവേഗം പ്രചരിക്കുന്നത്‌. മോഹന്‍ലാലിന്റെ വിഗിനു സമാനമായ വിഗാണ്‌ അഴീക്കോടിന്റെ തലയിലും 'പിടിപ്പിച്ചിരിക്കുന്നത്‌'. ചുണ്ടില്‍ അല്‍പം ചുവപ്പും കൂട്ടിയിട്ടുണ്ട്‌. ചിത്രത്തില്‍ അഴീക്കോടിന്റെ ഒപ്പും നല്‍കിയിട്ടുണ്ട്‌. അഴീക്കോടിന്റെ ചിത്രം മോര്‍ഫ്‌ ചെയ്‌താണ്‌ പുതിയ രൂപത്തിലാക്കിയിരിക്കുന്നത്‌. ചിത്രത്തില്‍ ഒരു സിനിമാ താരത്തിന്റെ പകിട്ടോടെയാണ്‌ അഴീക്കോട്‌ വിലസുന്നത്‌.

തിലകന്‍ പ്രശ്‌നത്തിനിടെയാണ്‌ മോഹന്‍ലാലിനെതിരേയും മമ്മൂട്ടിക്കെതിരേയും അഴീക്കോട്‌ ആഞ്ഞടിച്ചത്‌. കൂളിംഗ്‌ ഗ്ലാസ്‌ മാറിമാറി വച്ചാല്‍ ആരും മഹാനടനാകില്ലെന്നായിരുന്നു മമ്മൂട്ടിയെക്കുറിച്ചുള്ള കമന്റ്‌. മോഹന്‍ലാല്‍ വിഗു വച്ച വൃദ്ധനാണെന്നു പറഞ്ഞായിരുന്നു ലാലിനെതിരേ ആരോപണശരം തൊടുത്തത്‌. ഇതു രണ്ടും ചേര്‍ത്താണ്‌ നടന്‍മാരുടെ ആരാധകരിലാരോ പുതിയ ചിത്രം ചമച്ചതെന്നാണ്‌ കരുതുന്നത്‌.

മംഗളം ന്യൂസ്‌ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.