അന്തേവാസികള്‍

Sunday, February 21, 2010

ബൂലോക തിലകന്‍?

ബൂലോകത്തെ തിലകനാണോ സുനില്‍ പണീക്കരെന്ന് മൂസാക്ക

‘ബൂലോകത്തെ തിലകനാണോ സുനില്‍ പണിക്കര്‍‘ എന്ന മൂസാക്കയുടെ പരാമര്‍ശം എന്നെ തെല്ലും വിഷമിപ്പിക്കുന്നില്ല. തിലകനും ഞാനും തമ്മിലെന്തു ബന്ധം..? അല്ല ഉണ്ട്‌:
പണീക്കര്‍ (ബൂലോക തിലകന്‍?) സ്പീക്കിങ്

♥പുറംചൊറിയിലിന്റെ പുറമ്പോക്കുകൾ♥എന്ന പണിക്കരുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ വളരെക്കാലത്തിനു ശേഷം ബ്ലോഗില്‍ വായിച്ചു ചിരിച്ച പോസ്റ്റ്‌ ഇതല്ലേ എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക ഉണര്‍ത്തി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല .നമ്മുടെ ബൂലോകത്ത് പുറം ചൊറിയലോ , ഗ്രൂപ്പിസമോ ? അസംഭവ്യം അസംഭവ്യം !!

ഇത്രയും പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഒരു സംശയം, പണിക്കര്‍ (ബൂലോക തിലകന്‍?) പറയാറുള്ള ആ സൂപ്പര്‍ ബ്ലോഗര്‍ ആരാണ്?
പണിക്കരാണ് താരം

Saturday, February 20, 2010

തോന്നി 2010:പണിക്കരുടെ നൃത്തനൃത്യങ്ങള്‍ ഇന്ന്
തോന്നിയാശ്രമ പുനരുത്ഥാരണത്തോട് അനുബന്ധിച്ചു നടത്തുന്ന "മഹാ തോന്ന്യോത്സവം" - 'തോന്നി 2010' - ഉദ്ഘാടനത്തോടനുബന്ധിച്ച് നടന വദന മോഹ സുന്ദര വിദ്വാന്‍ സുനില്‍ പണിക്കരുടെ നൃത്തനൃത്യങ്ങള്‍ ഇന്ന് രാത്രി കൃത്യം പതിനൊന്ന് മുപ്പതിനു വേദി ഒന്നില്‍ നടക്കും എന്ന് ആശ്രമ പുനരുത്ഥാരണ ദൗത്യ സംഘവും ,ആശ്രമ ഉത്സവ കമ്മറ്റിയും അറിയിച്ചു. "തോന്നി 2010 ലോഗോ" ഇന്നലെ രാത്രി നടന്ന തയ്യാറെടുപ്പ് സമ്മേളനത്തില്‍ വെച്ച് സ്വാമികള്‍ കാപ്പിലാന്‍സ് നിര്വ്വഹിച്ചു. ആശ്രാമ പ്രഥമന്‍ ചാണ്‍ക്യാനന്ദ സന്നിഹിതനായിരുന്നു.


തുടര്‍ന്ന് രാത്രി പന്ത്രണ്ടരക്ക് വേദി രണ്ടില്‍ പുലി കളി ക്ലസ്റ്റര്‍ മത്സരങ്ങള്‍ തുടങ്ങും. ആദ്യ മത്സരത്തില്‍ സൗത് ആഫ്രിക്കയില്‍ നിന്നുള്ള ബോണ്‍സ് ഇലവനും മാഞ്ചസ്റ്റര്‍ ബ്ലോഗ് ഡോക്ടേഴ്സും ഏറ്റ് മുട്ടും. ടീമംഗങ്ങള്‍ പരുക്കിന്‍റെ പിടിയിലായതിനാല്‍ വാല്‍ വെയ്ക്കാതെ പുലി കളിക്കാന്‍ അനുമതി തേടിയെന്ന് കോച്ച് ബോണ്‍സ് അറിയിച്ചു.


തോന്നി 2010 പബ്ലിങ്ക് റിലേഷന്‍സ് അധിപന്‍ മേല്പത്തൂരാന്‍ പത്രസമ്മേളനത്തില്‍ തോന്ന്യോത്സവ പരിപാടികള്‍ വിശദീകരിച്ചു. ആശ്രമാധിപതി,ശ്രീ കാപ്പിലാനന്ദ സരസ്വതി അമേരിക്കയിലെ ധ്യാന കേന്ദ്രത്തിൽ ശീർഷാസനത്തിലായതിനാൽ ഉത്സവ പരുപാടികൾ ആശ്രമം ട്രെസ്റ്റ്‌ ഏറ്റെടുത്ത്‌ നടത്തുന്നതാണ്‌.ഇറുകിയ മനസ്സും,കുറുകിയ ചിന്താഗതിയുമായി കഴിയുന്ന,പാമര ബ്ലോഗ്ഗർമാർക്കുവേണ്ടി കൂട്ടപ്രാർഥനയും ഉണ്ടായിരിക്കും.


ആയതിലേക്കായി ആശ്രമ ഭരണസമിതി അംഗങ്ങൾ, ഇതൊരറിയിപ്പായി കരുതി കമ്മറ്റി ആപ്പീസ്സിൽ കൂടേണ്ടതാണ്‌.ഉത്സവത്തോട്‌ അനുബന്ധിച്ചു നടക്കുന്ന കലാ പരിപാടികളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ആശ്രമ ഭരണ സമിതി മുമ്പാകയൊ, ഷാപ്പന്നൂർ ഷാപ്പിന്റെ കൗണ്ടറിൽ നേരിട്ടോ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്‌,


മഹാ തോന്ന്യോത്സവ പരിപാടികള്‍:1,നൃത്ത നാടകം(ബാലെ)2,ഗാന മേള(പാരഡി)3,കഥാ പ്രസംഗം (അധികപ്രസംഗം പാടില്ല)4, കഥ (ആത്മകഥയൊഴികെ എന്തും)5, കവിത (തനത് ശൈലി)


ബാലെ,ഗാനമേള, കഥാപ്രസംഗം,മുതലായ കലാ പരിപാടികൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ളവർ ,സ്വന്തം സൃഷ്ടികളുമായി വേദിയിൽ എത്തേണ്ടതാണ്‌,(അടിച്ചു മാറ്റിക്കൊണ്ടു വരുന്ന സൃഷ്ടികൾ സ്വീകരിക്കുന്നതല്ല)ഗാനമേളക്ക്‌ പങ്കെടുക്കുന്നവർ കുറഞ്ഞത്‌ അഞ്ച്‌ ഗാനങ്ങളെങ്കിലും അവതരിപ്പിച്ചിരിക്കണം ,ബാലെ ഇതിവൃത്തം പുരാണ കഥയെ ആസ്പദമാക്കി സമകാലിക സംഭവങ്ങളായിരിക്കണം .കഥാപ്രസംഗത്തിനു എന്തുമാകാം. കവിത അവതരിപ്പിക്കുന്നവര്‍ ആശ്രമ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് മുങ്കൂറ് അനുവാദം എടുക്കണം.


മഹാ തോന്ന്യോത്സവത്തോട്‌ അനുബന്ധിച്ച്‌ ഉത്സവപ്പറമ്പിൽ ,കുലുക്കി കുത്ത്‌,മുച്ചീട്ടുകളി,വാറ്റ്‌ വ്യാപാരം,കാപ്പിക്കച്ചവടം, മുതലായ മറ്റുവാണിഭങ്ങളും നടത്താനുള്ള സ്ഥലം ലേലം വിളിക്കുന്നതായിരിക്കുംമറ്റു വിവരങ്ങൽ കമ്മറ്റികൂടി തീരുമാനിച്ചതിനു ശേഷം അറിയിക്കുന്നതാണ്‌എന്ന്
"മഹാ തോന്ന്യോത്സവ" കമ്മറ്റിക്കായി
(ഒപ്പ്‌)
മേല്‍പ്പത്തൂരാന്‍

Thursday, February 18, 2010

കാപ്പിലാനും "സോഫിയ" യും.


കാപ്പിലാനും "സോഫിയ" യും.
ആരാണീ സോഫിയ?
(സൈക്കിള്‍ പടത്തിന് കടപ്പാട്, കിടപ്പാടം എന്നിവ:പണിക്കര്‍, കാപ്പിലാന്‍)

Sunday, February 14, 2010

ആരട വീരാ പോരിന് വാടാ


ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും നഗരങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്കും കടലിനക്കരെയും ഇക്കരെയും കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന  ആരട വീരാ പോരിന് വാടാ  എന്ന സാമൂഹിക നൃത്ത സംഗീത നാടകം സ്വദേശത്തും വിദേശത്തുമായി നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയുണ്ടായി .നാടകത്തിന്റെയും നാടകവേദിയുടെയും വളര്‍ച്ചയില്‍ അസൂയാലുക്കളായ കുറെ പാണന്മാര്‍ പൊടിപ്പും തൊങ്ങലുകളും വെച്ച്‌ പല കഥകളും പല സ്ഥലങ്ങളിലും പാടി നടക്കുന്നു എങ്കിലും അതിലൊന്നും തീരെ പ്രാധാന്യം കല്പിക്കാത്ത ഒരു പിടി നല്ലവരായ ആസ്വാദകരെ മാത്രം മുന്‍ നിര്‍ത്തി ഈ നാടകം ഇന്നും മുന്നേറുന്നു .ഇതിനിടയില്‍ നടീ നടന്മാര്‍ പലരും മാറീം തിരിഞ്ഞും വന്നെങ്കിലും കഥക്ക് കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല .

വര്‍ഷങ്ങള്‍ കഴിഞ്ഞ് തോന്ന്യാശ്രമ ദശദിന മഹോത്സവത്തില്‍ ഈ നാടകം അതിന്റെ സ്വന്തം തട്ടകത്തില്‍ തന്നെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ വികാരങ്ങള്‍ കൊണ്ട്‌ എന്‍റെ രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നു .ഒരു നാടക മൊയലാളി എന്ന നിലയില്‍ തികച്ചും അഭിമാനകരമായ നിമിക്ഷങ്ങളാണ് ഇപ്പോള്‍ എന്റേത് . പല വിദേശ രാജ്യങ്ങള്‍ പോയി വന്നതിന് ശേഷം വീണ്ടും അതേ തട്ടകത്തില്‍ അതേ നാടകം വീണ്ടും ഒരിക്കല്‍ കൂടി . അവതരിപ്പിക്കുവാന്‍ കിട്ടിയ ഭാഗ്യം . അതൊരു മഹാഭാഗ്യം തന്നെ !! ഇത്തരത്തില്‍ ഒരു നാടകം ലോക ചരിത്രത്തില്‍ തന്നെ ആദ്യമാണ് . ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരി കൊളുത്തിക്കൊണ്ട് ഞങ്ങള്‍ അഭിമാനത്തോട് കൂടി വീണ്ടും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു " ആരട വീരാ പോരിന് വാടാ ".

കാണികള്‍ കല്ലെറിയാതെ ആസ്വദിക്കുക .സഹകരിക്കുക .

ആശ്രമ പരിസരത്ത് വാണിഭത്തിനായി സ്ഥലം ബുക്ക്‌ ചെയ്തവര്‍ കമ്മറ്റി ആപ്പീസില്‍ ചെന്ന് രസീത് കൈപ്പറ്റെണ്ടതാണ് . ഈ നാടകത്തിന് ശേഷം ഉടനെ ആരംഭിക്കുന്നു " കാപ്പിലാന്‍ വധം ബാലെ " .
എല്ലാ നല്ലവരായ നാട്ടുകാരും ഉടനെ തന്നെ ആശ്രമ പരിസരത്ത് എത്തിച്ചേരണം .

തുണി പൊങ്ങിയാല്‍ ഉടനെ നാടകം ആരംഭിക്കുന്നു .

ആരട വീരാ പോരിന് വാടാ .

Saturday, February 13, 2010

"മഹാ തോന്ന്യോത്സവം"
തോന്നിയാശ്രമ പുനരുത്ഥാരണവും,അതിനോട്‌ അനുബന്ധിച്ചുള്ള "മഹാ തോന്ന്യോത്സവവും" നടത്താൻ ആശ്രമ പുനരുത്ഥാരണ ദൗത്യ സംഘവും ,ആശ്രമ ഉത്സവ കമ്മറ്റിയും ,ചേർന്ന് തീരുമാനിച്ച വിവരം ബൂലോകസമക്ഷം അറിയിച്ചു കൊള്ളുന്നു.
ആശ്രമാധിപതി,ശ്രീ കാപ്പിലാനന്ദ സരസ്വതി അമേരിക്കയിലെ ധ്യാന കേന്ദ്രത്തിൽ ശീർഷാസനത്തിലായതിനാൽ ഉത്സവ പരുപാടികൾ ആശ്രമം ട്രെസ്റ്റ്‌ ഏറ്റെടുത്ത്‌ നടത്തുന്നതാണ്‌,
ഇറുകിയ മനസ്സും,കുറുകിയ ചിന്താഗതിയുമായി കഴിയുന്ന,പാമര ബ്ലോഗ്ഗർമാർക്കുവേണ്ടി കൂട്ടപ്രാർഥനയും ഉണ്ടായിരിക്കും.
ആയതിലേക്കായി ആശ്രമ ഭരണസമിതി അംഗങ്ങൾ, ഇതൊരറിയിപ്പായി കരുതി കമ്മറ്റി ആപ്പീസ്സിൽ കൂടേണ്ടതാണ്‌.ഉത്സവത്തോട്‌ അനുബന്ധിച്ചു നടക്കുന്ന കലാ പരിപാടികളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ആശ്രമ ഭരണ സമിതി മുമ്പാകയൊ, ഷാപ്പന്നൂർ ഷാപ്പിന്റെ കൗണ്ടറിൽ നേരിട്ടോ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്‌,
മഹാ തോന്ന്യോത്സവ പരിപാടികൾ;
1,നൃത്ത നാടകം(ബാലെ)
2,ഗാന മേള(പാരഡി)
3,കഥാ പ്രസംഗം

ബാലെ,ഗാനമേള, കഥാപ്രസംഗം,മുതലായ കലാ പരിപാടികൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ളവർ ,സ്വന്തം സൃഷ്ടികളുമായി വേദിയിൽ എത്തേണ്ടതാണ്‌,(അടിച്ചു മാറ്റിക്കൊണ്ടു വരുന്ന സൃഷ്ടികൾ സ്വീകരിക്കുന്നതല്ല)ഗാനമേളക്ക്‌ പങ്കെടുക്കുന്നവർ കുറഞ്ഞത്‌ അഞ്ച്‌ ഗാനങ്ങളെങ്കിലും അവതരിപ്പിച്ചിരിക്കണം ,ബാലെ ഇതിവൃത്തം പുരാണ കഥയെ ആസ്പദമാക്കി സമകാലിക സംഭവങ്ങളായിരിക്കണം .കഥാപ്രസംഗത്തിനു എന്തുമാകാം,
മഹാ തോന്ന്യോത്സവത്തോട്‌ അനുബന്ധിച്ച്‌ ഉത്സവപ്പറമ്പിൽ ,കുലുക്കി കുത്ത്‌,മുച്ചീട്ടുകളി,വാറ്റ്‌ വ്യാപാരം,കാപ്പിക്കച്ചവടം, മുതലായ മറ്റുവാണിഭങ്ങളും നടത്താനുള്ള സ്ഥലം ലേലം വിളിക്കുന്നതായിരിക്കും
മറ്റു വിവരങ്ങൽ കമ്മറ്റികൂടി തീരുമാനിച്ചതിനു ശേഷം അറിയിക്കുന്നതാണ്‌
എന്ന്
"മഹാ തോന്ന്യോത്സവ" കമ്മറ്റി
(ഒപ്പ്‌)

Friday, February 12, 2010

ഷേര്‍അലിയും മേയോ വൈസ്രോയിയും

ദുബായില്‍ ഞാന്‍ ജോലി ചെയ്യുന്ന കാലത്ത് എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരല്ലാത്ത ചിലരായിരുന്നു , അഫ്ഗാനിയായിരുന്ന ഷേര്‍ അലി ,ഇറാനി മുഹമ്മദ്‌ കൂടാതെ പാക്കിസ്ഥാനിയായിരുന്ന നൂര്‍ മുഹമ്മദ്‌ .കൂടാതെ ഞങ്ങള്‍ കുറെ മലയാളികളും ,തമിഴന്‍മാരും യെമനിയായ അവാദ് മുഹമ്മദ്‌ ബിന്‍ ഇസഹാക്കും . ഇവരെ ഇപ്പോള്‍ ഓര്‍ക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ല .പക്ഷേ ഈയിടെ ഷേര്‍ അലി എന്ന ധീരനായ സ്വാതന്ത്ര്യ സമര സേനാനിയെ കുറിച്ച് വായിച്ചപ്പോള്‍ ഇത്രയും എഴുതണമെന്ന് തോന്നി . ഞാന്‍ പരിചയപ്പെട്ട ഷേര്‍ അലിയും ഒരു പുലിയായിരുന്നു . അത് വഴിയെ .

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അധികമാരും അറിയാതെ പോയ ഒരാളാകണം ഷേര്‍ അലി എന്ന അഫ്ഗാനിയും . ഇന്ത്യയില്‍ വെച്ച്‌ ഒരേ ഒരു വൈസ്രോയി മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ .അതാണ്‌ അയര്‍ലണ്ട്കാരനായ മേയോ പ്രഭു . 1872 -ല്‍ ആന്ടമാന് ദ്വീപില്‍ വെച്ചാണ് മേയോ പ്രഭു കൊല്ലപ്പെടുന്നത് . 

ബംഗാള്‍ ഉള്‍ക്കടലില്‍ ചിതറിക്കിടക്കുന്ന ആന്ടമാന്‍ നിക്കോബാര്‍ ദ്വീപിലെക്കാണ് അക്കാലത്ത് നാട് കടത്തുന്ന രാഷ്ട്രീയ തടവുകാരെ അയക്കുന്നത് .ശിപായി ലഹള എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ നാട് കടത്തപ്പെട്ട മിക്കവാറും എത്തിച്ചേര്‍ന്നത് ഈ ദ്വീപിലാണ് .ഇന്ത്യന്‍ തടവുകാരുടെ ആന്ടമാന്‍ ദ്വീപിലെ വാസം ഏറ്റവും ദുരിത പൂര്‍ണ്ണമായിരുന്നു കാരണം മലമ്പനി ആ ദ്വീപാകെ പടര്‍ന്നു പിടിച്ച സമയം . മലമ്പനിയെ പ്രതിരോധിക്കുവാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച വൈസ്രോയി ആയിരുന്നു മേയോ .
മാത്രമല്ല തടവുകാര്‍ക്ക് വേണ്ടി ചില നിയമങ്ങള്‍ നിര്‍മ്മിക്കുകയും അവരെ സ്വയം പര്യാപതമാക്കുവാന്‍ മേയോ പ്രഭു ശ്രമിക്കുകയും ചെയ്തിരുന്നു .എന്നാല്‍ പ്രാണവായുവിനേക്കാള്‍ സ്വാതന്ത്ര്യത്തിനു വിലകല്പ്പിച്ചിരുന്ന സമര പോരാളികളെ മെരുക്കുക അത്ര എളുപ്പമായിരുന്നില്ല .പലരും ദ്വീപില്‍ നിന്നും നീന്തിയും വള്ളങ്ങള്‍ ഉണ്ടാക്കിയും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അവരെ അപ്പോള്‍ തന്നെ പിടികൂടി തൂക്കിലേറ്റുകയായിരുന്നു രീതി .

ജനറല്‍ സ്റ്റിവര്‍ട്ടാണ് ആണ്ടമാനിലെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നത് . സ്റ്റിവര്ട്ടിന്റെ ക്ഷണ പ്രകാരം 1872  ജനുവരി 24 ല്‍ കല്‍ക്കട്ടയില്‍ നിന്നും സര്‍വ്വ സുരക്ഷതയോട് കൂടി വൈസ്രോയി ആണ്ടമാനില്‍ എത്തുന്നു .  സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫെബ്രുവരി 8 ന് തിരികെ പോകാനായിരുന്നു തീരുമാനം .അങ്ങനെ ഫെബ്രുവരി എട്ടാം തീയതി സായാഹ്നം .എല്ലാവരും കപ്പലില്‍ കയറിക്കഴിഞ്ഞപ്പോഴാണ്  ബംഗാള്‍ ഉള്‍ക്കടലിലെ സൂര്യാസ്തമയം കാണണം എന്ന ആഗ്രഹം വൈസ്രോയിയില്‍ ഉണ്ടാകുന്നത്  . അത് തന്റെ ജീവിതത്തിലെ സായാഹ്നം കൂടിയാണെന്ന് മേയോ ഒരിക്കലും അറിഞ്ഞിരുന്നില്ല .സൂര്യാസ്തമയം കണ്ടു കപ്പലിലേക്ക് നടക്കുമ്പോള്‍ , സ്വാതന്ത്ര്യ ദാഹിയായ ഷേര്‍ അലിയുടെ കഠാരക്ക് വൈസ്രോയി ഇരയായി .ആഴത്തിലുള്ള മൂന്ന് മുറിവുകള്‍ കാരണം വൈസ്രോയി കുഴഞ്ഞു വീണു. അടിയന്തര ചികിത്സക്കായി കപ്പലിലേക്ക്  മാറ്റിയെങ്കിലും ആ ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .
അംഗ രക്ഷകര്‍ പിടികൂടിയ ഷേര്‍ അലിയെ കൂടി കപ്പലില്‍ കൊണ്ടു വന്നു .നേരത്തെ ഒരു കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് ആണ്ടമാനില്‍ കഴിയുന്ന പെഷവാര്‍ കാരന്‍ . എന്തിന് വേണ്ടി ഈ കൊല ചെയ്തു എന്ന ചോദ്യത്തിന് ഷേര്‍ അലിയുടെ ഉത്തരം "ദൈവത്തിന്റെ ഉത്തരവ് അനുസരിച്ചാണ് ഞാനിത് ചെയ്തത് "
എന്നതായിരുന്നു .വിചാരക്ക് ശേഷം ഒരു മാനസിക രോഗി എന്ന് മുദ്രകുത്തി 1872 മാര്‍ച്ച്‌ 11 ന് അണലികള്‍ നിറഞ്ഞ വൈപ്പര്‍ ദ്വീപില്‍ വെച്ച്‌ തൂക്കിക്കൊന്നു .കഴുമരത്തില്‍ കൊണ്ടുപോകുന്നതിന് മുന്‍പ് ഷേര്‍ അലി സുഹൃത്തുക്കളോടായി ഇങ്ങനെ പറഞ്ഞു " സഹോദരന്മാരെ  , നിങ്ങളുടെ ശത്രുവിനെ ഞാന്‍ വധിച്ചു .ഞാന്‍ ഒരു നല്ല മുസ്ലീം എന്നതിന് നിങ്ങള്‍ എല്ലാം സാക്ഷികള്‍ ".

ഷേര്‍ അലിയെ പറ്റി അധികമാര്‍ക്കും ഒരു പക്ഷേ അറിയില്ലായിരിക്കാം . സ്വാതന്ത്ര്യ ചരിത്രത്തിന്റെ താളുകളില്‍ ഷേര്‍ അലിയുടെ  നാമം അന്യം നിന്ന് പോയിരുന്നു .അല്ലെങ്കില്‍ അങ്ങനെ ആയിരിക്കണം എന്ന്  ബ്രിട്ടീഷ്കാര് ആഗ്രഹിച്ചിരുന്നു എന്ന് വേണം പറയുവാന്‍ ‍ സ്വതന്ത്ര ഭാരതത്തില്‍ എത്ര പേര്‍ക്ക് ഇത്തരം കഥകള്‍ അറിയാം . ഇനിയും ആരും അറിയാത്ത എത്ര എത്ര കഥകള്‍ .

ഷേര്‍ അലിയുടെ കഥ

Wednesday, February 10, 2010

ദു:ഖങ്ങളും സന്തോഷങ്ങളും

ഗിരീഷ്‌ പുത്തഞ്ചേരിക്ക് ആദരാന്ജ്ജലികള്‍


മലയാള സിനിമയുടെ ശനിദിശ ഇനിയും മാറിയിട്ടില്ല എന്നാണ് തോന്നുന്നത് . പ്രശസ്തരായ പലരും മണ്മറഞ്ഞു .കൊച്ചിന്‍ ഹനീഫ എന്ന പ്രശസ്ത നടന്റെ വിയോഗത്തിന്റെ തൊട്ട് പിന്നാലെയുള്ള ഗിരീഷ്‌ പുത്തഞ്ചേരിയുടെ ദേഹവിയോഗം ശരിക്കും മലയാള സിനിമക്കും ഒരോ മലയാളിക്കും നഷ്ടം തന്നെയാണ് . ‍ബാക്കി വെച്ചു പോയ കുറെയേറെ നല്ല ഗാനങ്ങള്‍ക്കും കഥകള്‍ക്കും ഈ സമയം നന്ദി .നന്ദി .


വാഷിംഗ്ടണില് മഞ്ഞില്‍ മൂടിക്കിടക്കുന്ന കാറുകള്‍ ‍
ഒബാമയുടെ ഉന്നത തല പിടിപാടുകള്‍ കാരണമാകണം , മഞ്ഞ് വീഴച്ചയില്‍ ഇക്കുറി വാഷിംഗ്‌ടണ് മറ്റെല്ലാ സ്റ്റേറ്റ്കളെ‍ക്കാളും മുന്‍ പന്തിയില്‍ എത്തി .ബാക്കിയുള്ള സ്ഥലത്ത് കിട്ടേണ്ടത് കൂടി അവരെടുക്കുക മാത്രമല്ല ,100 വര്‍ഷത്തെ റെക്കോര്‍ഡ്‌ ബ്രേക്ക്‌ ചെയ്യ്തുകൊണ്ട് കഴിഞ്ഞ ആഴ്ച 34 ഇഞ്ച്‌ മഞ്ഞ് കിട്ടി . ഇതോടു കൂടി അവിടെ ഏകദേശം 54 " മഞ്ഞ് ലഭിച്ചു .പലസ്ഥലങ്ങളും കറന്റ് ഇല്ലാതെ തണുപ്പില്‍ ആളുകള്‍ കഷ്ടപ്പെട്ടൂ . ഇത് ഏകപക്ഷീയമായ കടുത്ത അനീതിയാണ് . ഒബാമ നീതി പാലിക്കണം .

ഡിട്രോയിറ്റിലെ മഞ്ഞ് വീഴ്ച

ഇന്നലെ ഡിട്രോയിറ്റില്‍ 4"മഞ്ഞോളം കിട്ടി .അത്രയും ആശ്വാസം .ഇന്ന് മിക്ക സ്കൂളുകളും അവധിയായിരുന്നു .മഞ്ഞില്‍ കിടന്നു കഷ്ടപ്പെടുന്നതിലും നല്ലത് നാട്ടില്‍ പോകുന്നതാണ് നല്ലതെന്ന് വാഷിംഗ്ടണിലെ ഒരു പ്രശസ്ത വ്യക്തി അറിയിക്കുകയുണ്ടായി .തണുത്തിട്ട് മനുഷ്യര്‍ക്ക്‌ ഇരിക്കാന്‍ വയ്യ .മഞ്ഞ് വീണയുടനെ നീക്കിയെങ്കിലും ചില സ്ഥലങ്ങളില്‍ വണ്ടികള്‍ സ്ലിപ് ആകാന്‍ സാധ്യത യുള്ളതിനാല്‍ യാത്രക്കാര്‍ സൂക്ഷിച്ചു പോകുക .

ഇനിയും ഉടനെ തന്നെ ഇവിടെ വാലെന്റിന്‍ ദിനം വരും . ആഘോഷിക്കുവാന്‍ ഓരോരോ കാരണങ്ങള്‍ . കാര്‍ഡ്‌ , കാണ്ടി , പൂക്കള്‍ എന്നിവയുടെ കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നു .അങ്ങനെ സുഖ ദുഃഖ സമ്മിശ്രമായ ദിനങ്ങള്‍ ഒരോ ദിവസവും വിട്ട് കടന്ന് പോകുന്നു . ഒന്നുമില്ല കൂടുതല്‍ പറയുവാന്‍ .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.