എതിര്‍പ്പുകള്‍ക്കിടയിലും പാരവെയ്പ്പുകള്‍ക്കിടയിലും അടിപതറാത്ത ആത്മവിശ്വാസവും ഒരു കൂട്ടം ബ്ലോഗര്‍മാരുടെ സഹായ സഹകരണവും കൊണ്ട് ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം അഞ്ഞൂറിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം എനിക്കും സന്തോഷത്തിന്റെ സമയം തന്നെയാണ് . പത്രം തുടങ്ങി ആദ്യ നാളുകളില്‍ തന്നെ വിവാദങ്ങളുടെ കൊടുമുടി കയറി ഇറങ്ങി ഇപ്പോഴും അതേ ശക്തിയോടെ വീര്യത്തോടെ നില്‍ക്കുന്ന മറ്റൊരു പത്രവും ബൂലോകത്തില്ല എന്ന് തന്നെ പറയാം .
കൊള്ളാം ,അടിപൊളി , സൂപ്പര്‍ എന്നീ രീതിയിലുള്ള കമെന്റുകള്‍ക്ക് പിന്നാലെ പായാതെ , പറയാന്‍ ഉള്ളത് നേരിട്ട് പറയുകയും അതോടൊപ്പം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രം വീണ്ടും വീണ്ടും വിജയക്കൊടികള്‍ പാറിക്കുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
പത്രം തുടങ്ങി ആദ്യ നാളുകളില്‍ അതിനെ തകര്‍ക്കുവാന്‍ വേണ്ടി കൂതറക്കൂട്ടം പല കളികളും കളിച്ചിട്ടുണ്ട് . പലതും പലവട്ടം ഞാന്‍ ആവര്‍ത്തിച്ചത് കൊണ്ട് വീണ്ടും അത് പറയുന്നില്ല .ഏതിനെയും എന്തിനെയും നശിപ്പിക്കുക അതിന്റെ നാശത്തില്‍ സന്തോഷം കണ്ടെത്തുക എന്നതൊക്കെ നമ്മള്‍ മലയാളികള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമായതിനാല്‍ അതിനെക്കുറിച്ചും ഞാന്‍ വിശദീകരിക്കുന്നില്ല .
കാപ്പിലാനോട് ബന്ധപ്പെട്ട എല്ലാം നശിപ്പിക്കണം എന്ന ഒറ്റ ലക്‌ഷ്യം മാത്രം മുന്‍നിര്‍ത്തി കളിച്ച കളികള്‍ക്കിടയിലും ആത്മവിശ്വാസം കൈവിടാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന അഞ്ഞൂറ് പോസ്റ്റുകളുടെ മികവ്.പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഞാന്‍ വളരെയേറെ ചാരിതാര്‍ത്യത്തോട് കൂടിയാണ് ഇവിടെ നില്‍ക്കുന്നത് .ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെങ്കില്‍ പത്രം വളര്‍ത്തുവാന്‍ വേണ്ടിയും പ്രതികരണ ശേഷി എന്നില്‍ നശിച്ചിട്ടില്ലാത്തത് കൊണ്ട് തക്ക സമയത്ത് മറുപടി പറയുവാനും , പറയേണ്ട കാര്യങ്ങള്‍ വ്യക്തതയോടും ആര്‍ജ്ജവത്തോടും കൂടി പറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം . ഇങ്ങനെ ഞാന്‍ പറഞ്ഞത് കൊണ്ടാകും , ഈ അടുത്ത കാലത്ത് ഒരു ബ്ലോഗറുടെ പ്രതികരണം ഞാന്‍ ഇങ്ങനെ കേള്‍ക്കുവാന്‍ ഇടയായത് "എനിക്ക് കിട്ടിയ അഭിനന്ദന ത്തെക്കാള്‍ ഉപരിയായി വിമര്‍ശനങ്ങള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നു " .ആര് എപ്പോള്‍ എന്തിന് പറഞ്ഞു എന്നൊന്നും ഞാന്‍ പറയുന്നില്ല .അതെല്ലാം സ്വയം മനസിലാക്കിയാല്‍ മതി .
വിമര്‍ശനങ്ങളിലും വിവാദങ്ങളില്‍ കൂടിയുമാണ് പത്രം വളര്‍ന്നത് എന്നത് സത്യമാണ് . അതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകണം .പത്രത്തെ നശിപ്പിക്കുവാന്‍ വേണ്ടി ശ്രമിച്ചവര്‍ ഇടയ്ക്കിടെ ചാണക്യ സൂത്രങ്ങള്‍ വായിക്കുന്നത് നന്നാകും എന്നാണ് എന്‍റെ എളിയ അഭിപ്രായം . മറ്റൊന്നിനെ നശിപ്പിക്കുവാന്‍ വേണ്ടി തുടങ്ങുന്നതെല്ലാം തന്നെ അധികം താമസിയാതെ സ്വയം നശിച്ച് കൊള്ളും എന്നത് ദിവസം മൂന്ന് നാല് വട്ടമെങ്കിലും ഉറക്കത്തിന് മുന്‍പ് വായിക്കുന്നത് നല്ലതായിരിക്കും .
പത്രത്തിന്റെ വളര്‍ച്ചക്ക് വേണ്ടി രാവും പകലും അധ്വാനിച്ച ഇതിന്റെ ഉടമസ്ഥന്‍ കൂടിയായ ഡോക്ടര്‍ ജെയിംസ് ,ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ രക്ഷാധികാരിയും എന്നാല്‍ ഇതുവരെയും രംഗ പ്രവേശനം ചെയ്യാത്ത ഡോക്ടര്‍ മോഹന്‍ ജോര്‍ജ് , ചീഫ് എഡിറ്റര്‍ രാജേഷ് ശിവ എന്നിവര്‍ക്കാണ് നന്ദി അറിയിക്കേണ്ടത് . എന്നാല്‍ ഇവരേക്കാള്‍ അധികമായി നന്ദി പറയേണ്ടത് പത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന , പോസ്റ്റുകള്‍ എഴുതി പോസ്റ്റുന്ന ബ്ലോഗര്‍മാര്‍ , ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് വേണ്ടി അഭിമുഖം നല്‍കി സഹായിച്ചവര്‍ എന്നിവര്‍ക്കാണ് .പത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏറ്റവും വലിയ ശക്തി അതില്‍ എഴുതുന്ന ബ്ലോഗര്‍മാര്‍ ആണ് എന്നതില് സംശയം വേണ്ട .
ഡോക്ടര്‍ :മോഹന്‍ ജോര്‍ജ്ജിനു വളരെ വിശാലമായ കാഴ്ചപ്പാടാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തോടുള്ളത് . ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഞാന്‍ ഫോണില്‍ കൂടി സംസാരിച്ചിട്ടുള്ളൂ എങ്കിലും വലിയ ഒരു സഹൃദയനും കലാകാരനുമാണ് അദ്ദേഹം . എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി പല പദ്ധതികളും ഡോക്ടര്‍മാര്‍ രണ്ട് പേരും പ്ലാന്‍ ചെയ്യുന്നുണ്ട് .അതിന്റെ മുന്നോടിയാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ പ്രസിദ്ധികരിച്ച കഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രഥമ കഥാ സംഗ്രഹം . അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു .മറ്റുള്ള പദ്ധതികള്‍ വളരെ വേഗത്തില്‍ തന്നെ ബൂലോകര്‍ അറിയും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു .അതിനെക്കുറിച്ചൊന്നും വിശദീകരിക്കുവാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല .
ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ അഞ്ഞൂറിന്‍ നിറവ് , ഒരു ചെറിയ കമെന്റില്‍ ഒതുക്കാന്‍ കഴിയാത്തതിനാലാണ് ഇത്രയും ഞാന്‍ എഴുതിയത് . അതിന്റെ വളര്‍ച്ചക്ക് ഞാനും ഒരു ഭാഗഭാക്കായി തീര്‍ന്നു എന്നതില്‍ എനിക്ക് അളവറ്റ സന്തോഷവും നന്ദിയും ചില കാര്യങ്ങള്‍ക്ക് പത്രത്തോട് കടപ്പാടും ഉണ്ട് . ഇനി മുന്നോട്ടുള്ള അതിന്റെ വളര്‍ച്ചയും ഏറ്റവും മനോഹരമായി തന്നെ തീരട്ടെ എന്ന് ആശംസിച്ചു കൊണ്ട് എന്‍റെ നന്ദി പ്രസംഗം ഇവിടെ ഉപസംഹരിക്കുന്നു . വിമര്‍ശിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും ഇനിയും പത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഉള്ളവര്‍ക്കും നന്ദി . നന്ദി .
ജയഹോ
Tuesday, April 6, 2010
Subscribe to:
Post Comments (Atom)
Pages
Powered by Blogger.





4 അഭിപ്രായ(ങ്ങള്‍):
“ ബൂലോക അഞ്ഞൂറാൻ” നീണാൾ വാഴ്ക..:(
വളരെ ശ്രമകരമായ ഒരു പരിപാടി എന്നതിലുപരി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണ്ട ഒന്ന് എന്നനിലയില്‍ അഞ്ഞൂറിന്റെ മികവു അഭിമാനിക്കാവുന്നതാണ് .വിമര്‍ശിക്ക പെടുന്നത് മാത്രമേ വളരുള്ളു എന്ന യാഥാര്‍ത്ഥ്യം ഇവിടെ
അര്‍ത്ഥവാത്താകുന്നു .ആശംസകള്‍
ആശംസകൾ
Great !! All the best
(ഞാന്‍ ഈ കമന്റ് ഇന്നലെ ഇട്ടിരുന്നു, May be some error, adding it again)
Post a Comment