അന്തേവാസികള്‍

Thursday, December 31, 2009

പുതു പുതു വര്‍ഷം

എനിക്ക് എന്നെ പറ്റി ഇതുവരെ വലിയ പ്രതീക്ഷകള്‍ ഇല്ലെങ്കിലും , നിങ്ങള്‍  അടിച്ച് പൊളിക്ക് മക്കളെ !!!

എല്ലാ പ്രിയപ്പെട്ടവര്‍ക്കും പുതുവര്‍ഷാശംസകള്‍ 

Thursday, December 24, 2009

കേരള ടൈംസ്‌ ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌ അവാര്‍ഡ്‌ 2009

ബൂലോകത്തെ പ്രധാന പത്രമായ ബൂലോകം ഓണ്‍ലൈന്‍ , ബ്ലോഗിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബ്ലോഗ്‌ അവാര്‍ഡ്‌ വോട്ടിംഗ് ആദ്യ ദിനം പിന്നിടുമ്പോള്‍ പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യുവാന്‍ ഉള്ള ബൂലോകരുടെ വലിയ തിരക്കുകള്‍ അനുഭവപ്പെട്ടു .ക്രിസ്തുമസ് തിരക്കുകളോ , വൃശ്ചിക മാസത്തെ തണുപ്പോ വകവെയ്ക്കാതെ രാവിലെ മുതല്‍ എല്ലാവരും വളരെ ആവേശത്തോട്‌ കൂടി പോളിംഗ് ബൂത്തുകളില്‍ വോട്ടുകള്‍ ചെയ്യുവാന്‍ എത്തിച്ചേരുന്നത് കാണുവാന്‍ ഇടയായി .അവസാന നിലയറിയുമ്പോള്‍ പലരും മുന്നിട്ടു നില്‍ക്കുന്നു എങ്കിലും , കണക്ക് കൂട്ടലുകള്‍ പലപ്പോഴും ‍ തകിടം മറിയാം. പലരും വിജയപ്രതീക്ഷയില്‍ അണിയറയില്‍ ആഹ്ലാദ പ്രകടനങ്ങളും , പന്തം കൊളുത്തി ജാഥയും ആരംഭിച്ചു എന്നാണ് അറിയുന്നത് .ഏകദേശം ഒരാഴ്ചയോളം ഈ തിരഞ്ഞെടുപ്പ് നീണ്ട് നില്‍ക്കും എന്നാണ് അവസാനമായി അറിയുവാന്‍ കഴിഞ്ഞത് . ഇനിയും പലരും വോട്ടുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി രേഖപ്പെടുത്തുവാന്‍ ഉണ്ട് . എല്ലാവരും ഈ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം .ഒരോ വിഭാഗങ്ങല്‍ക്കുമായി പ്രതെയ്കം പ്രത്യേകം പാനലുകള്‍ ഉണ്ടാക്കിയിട്ടുണ്ട് .


ഇന്ന് രാവിലെ ആശ്രമത്തില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കയിലെ ഒരു പ്രമുഖ ഇന്റര്‍നെറ്റ്‌ പത്രമായ കേരള ടൈംസ്‌ ,ബൂലോകം ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂടിക്കാഴ്ചകള്‍ നടത്തുകയുണ്ടായി . 2009 ബ്ലോഗ്‌ അവാര്‍ഡ്‌ പദ്ധതിയില്‍ ‍ കേരള ടൈംസ്‌ കൂടി സഹകരിക്കാം എന്നും വിജയികള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോട് കൂടി കൊച്ചിയില്‍ നടക്കുന്ന ബ്ലോഗ്‌ അവാര്‍ഡ്‌ 2009 നിശയില്‍ കേരള ടൈംസ്‌ ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌ അവാര്‍ഡ്‌ ( KTBOBA ) നല്‍കാം എന്നും കേരള ടൈംസ്‌ ആഗ്രഹം പ്രകടിപ്പിച്ചു എങ്കിലും ഇതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ല .

ആവേശകരമായ വോട്ടിംഗ് തണുപ്പിനെ വകവെയ്ക്കാതെ ഈ രാത്രിയിലും തുടരുകയാണ് . എന്നാല്‍ ഇത്തരം ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് അവിടെയും ഇവിടെയും ആക്ഷേപങ്ങളും തുടരുന്നു . ബൂത്ത് പിടിത്തം , ചാക്കിട്ടു പിടിക്കല്‍ എന്നിവ അണിയറയില്‍ അതിഗംഭീരമായി നടക്കുന്നു എന്നും അറിയുന്നു . യാതൊരു വിധ തിരിമറികളും നടക്കാതിരിക്കുവാനും , കള്ളവോട്ട് തടയുന്നതിനുമുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട് എങ്കിലും ,ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ പഴുതുകളും അടയ്ക്കാന്‍ കഴിയുന്നില്ല എന്നൊരു പാഴ് ശ്രുതിയും ഉയര്‍ന്നു കേള്‍ക്കുന്നു .ഇതുവരെ പോളിംഗ് ബൂത്തും പരിസരവും തികച്ചും ശാന്തമാണ് .അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി പോലീസ് , പട്ടാളം എന്നിവയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട് .

കൂടുതല്‍ വിശേഷങ്ങളും വാര്‍ത്തകളുമായി ഉടനെ എത്താം . അതുവരെ വണക്കം , വന്ദനം , നമസ്കാരം . ആരും വോട്ടുകള്‍ ചെയ്യാതിരിക്കരുത് .പോളിംഗ് ബൂത്തിലേക്കുള്ള വഴി

അമേരിക്കയിലെ വാര്‍ത്തകള്‍ അറിയുവാന്‍
Wednesday, December 23, 2009

ബ്ലോഗ്‌ അവാര്‍ഡ്‌ 2009 തട്ടിപ്പോ ?

 ബൂലോകം ഓണ്‍ലൈന്‍   നടത്തുന്ന ബ്ലോഗ്‌ അവാര്‍ഡ്‌ 2009 ന് ഇനി മണിക്കൂറുകള്‍ മാത്രം . ഇതിനോടകം പല ബ്ലോഗര്‍മാരും പലരെയും നോമിനേറ്റ് ചെയ്തു. അവസാന മണിക്കൂറുകളില്‍ പലരെയും ഇനിയും നോമിനേറ്റ് ചെയ്യപ്പെടാം . നോമിനെഷന് നല്കാത്തവര്‍ നല്‍കണം .‍ തികച്ചും പുതുമയാര്‍ന്ന ഒരു പ്രോഗ്രാം ആയാണ് ഇതിനെ ഞാന്‍ കാണുന്നത് . അവാര്‍ഡ്‌ ലഭിക്കുമോ ഇല്ലയോ എന്നതിനേക്കാള്‍ കൂടുതല്‍ , ആളുകള്‍ക്ക് അറിയാത്ത പല ബ്ലോഗുകളെയും അടുത്തറിയാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ മറ്റൊരു മേന്മയായി ഞാന്‍ കാണുന്നത് . ആ അവാര്‍ഡ്‌ വോട്ടിംഗ് ഏറ്റവും ഭംഗിയായി തീര്‍ക്കുവാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട് . യാതൊരു വിധ മറകളും കൂടാതെ നിങ്ങള്‍ക്കിഷ്ടപ്പെട്ട ബ്ലോഗര്‍മാരെ ബ്ലോഗര്‍മാര്‍ തന്നെ തിരഞ്ഞെടുക്കുക . തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം തന്നെ കാണാന്‍ കഴിയും എന്നതും ഇതിന്റെ ഗുണമാണ് .


എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ എല്ലാം തകിടം മറിക്കുന്ന രീതിയില്‍ ഭ്രാന്തന്‍  എന്ന ബ്ലോഗര്‍ എഴുതി വിടുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല എങ്കിലും ചില കാര്യങ്ങള്‍ കാണുമ്പോള്‍ മറുപടി പറയാതിരിക്കുവാനും കഴിയുന്നില്ല .ഒരു ഭ്രാന്തന്റെ ജല്പനങ്ങളായി അതിനെ കാണാന്‍ കഴിയുന്നില്ല , പരാജയം മുന്നില്‍ കണ്ടുകൊണ്ടു ആളുകളെ ആശങ്കയിലാക്കി , തിരഞ്ഞെടുപ്പ് തകിടം മറിക്കുവാനായുള്ള ഒരു ഗൂഡ  ശ്രമമായെ ഇതിനെ കാണാന്‍ കഴിയൂ . ബ്ലോഗ്‌ അവാര്‍ഡ്‌ നല്‍കുന്നത് ബ്ലോഗ്‌ എഴുത്തുകാര്‍ക്ക് ഒരു പ്രോത്സാഹനം എന്ന രീതിയില്‍ മാത്രമാണ് . അതില്‍ യാതൊരു വിധ തട്ടിപ്പുകളോ ഉദ്ദേശ ലക്ഷ്യങ്ങലോ ഇല്ലന്ന് വളരെ വ്യക്തം .തികച്ചും സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് . വലിയവനെന്നോ ,ചെറിയവനെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ലാതെ , എല്ലാവരും ഈ തിരഞ്ഞെടുപ്പില്‍ കൂടി ഒന്നാകുകയാണ് .ഇത്തരം അപവാദ പ്രചരണങ്ങളില്‍ നല്ലവരായ ബ്ലോഗ്‌ എഴുത്തുകാര്‍ വീഴാതെ എല്ലാവരും ഒരുമിച്ച് ഇതില്‍ പങ്കെടുക്കണം .


ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് വേണ്ടി

നിങ്ങളുടെ സ്വന്തം കാപ്പിലാന്‍

ജയഹോ

Monday, December 14, 2009

കവിത മോഷണം (ഒരു പാതിരാ കൊലപാതകം)

കാപ്പിലാന്‍റെ കവിത കണ്ണന്‍ തവി മോഷ്ടിച്ചു.

ശരണ്‍ എന്ന ബ്ലോഗിലാണ് ഇതേ കവിത വള്ളി പുള്ളി വിടാതെ പ്രത്യക്ഷപ്പെട്ടത്.


ഡിസംബര്‍ പതിനൊന്നിന് കൊള്ളികള്‍ എന്ന കാപ്പിലാന്‍റെ ബ്ലോഗില്‍ വന്ന കവിത രായ്ക്ക് രാമാനം ഇന്ന് ശരണിന്‍റെ ബ്ലോഗില്‍!


Friday, December 11, 2009

ജ്യോനവന്‍ സ്മാരക കവിതാ അവാര്‍ഡ്‌

ബൂലോകത്തിലെ പ്രശസ്ത പത്രം ബൂലോകം ഓണ്‍ലൈന്‍ , ഇത്തവണ ബൂലോകത്തെ കഴിവുള്ള , പ്രതിഭയുള്ള , നല്ല താലന്തുകളുള്ള ബ്ലോഗ്‌ എഴുത്ത് കാര്‍ക്ക് ബ്ലോഗ്‌ അവാര്‍ഡ്‌ 2009 കൊടുക്കുന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു . ബ്ലോഗിലെ മിനി ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയത്തക്ക വിധത്തില്‍ തികച്ചും വിപുലമായ പരിപാടികളാണ് അണിയറയില്‍ ആസൂത്രണം ചെയ്യുന്നത് . അതിന്റെ നോമിനേഷനുകള് സമര്‍പ്പിക്കേണ്ട അവസാന തീയതി ഉടനെ തന്നെ പ്രഖ്യാപിക്കും . പലരും ഇതിനോടകം നോമിനേഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞു . ഇനിയും പലരും കൊടുക്കുവാനായിട്ടുണ്ട് . എല്ലാവരും ഇതില്‍ പങ്കെടുക്കണം .

കഴിവുള്ളവര്‍ക്ക് ഒരു പ്രോത്സാഹനം എന്ന നിലയിലാണ് ഇത് നടത്തുന്നത് . ബൂലോകത്തിന് പുറത്തുള്ള ഒരു വിദഗ്ധ സമിതിയുടെ അന്തിമ തീരുമാനത്തില്‍ വിജയികളെ പ്രഖ്യാപിക്കും .എങ്കിലും അതിന് മുന്‍പായി ബ്ലോഗ്‌ വായനക്കാര്‍ക്ക് തികച്ചും സുതാര്യമായ ഒരു വോട്ടെടുപ്പില്‍ കൂടി തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്യാന്‍ കഴിയും എന്നതും ഓര്‍മ്മിപ്പിക്കുന്നു . ഈ വോട്ടുകളും വിജയികളെ തീരുമാനിക്കുന്നതില്‍ ഒരു ഘടകമാണ് .അതുകൊണ്ട് എല്ലാവരും വോട്ടുകളും ചെയ്യാന്‍ മടിക്കരുത് .

‍ ബ്ലോഗിലെ കവികളെ പ്രോത്സാഹിപ്പിക്കുക എന്ന നിലയില്‍ അകാലത്തില്‍ നമ്മുടെ ഇടയില്‍ നിന്നും മാറ്റപ്പെട്ട , നമ്മുടെ പ്രിയപ്പെട്ട ജ്യോനവന്റെ പേരില്‍ ഒരു ക്യാഷ് അവാര്‍ഡും ഇതിന്റെ കൂടെ നല്‍കപ്പെടുന്നു . ‍ 5000/- രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ഒരു പുരസ്കാരം , ജ്യോനവന്‍ സ്മാരക അവാര്‍ഡ്‌ എന്ന പേരില്‍ നല്‍കണം എന്ന ആഗ്രഹം ബൂലോകം ഓണ്‍ലൈന്‍ അണിയറക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് . ഈ അവാര്‍ഡ്‌ ബ്ലോഗിലെ കവികള്‍ക്ക് വേണ്ടി മാത്രമാണ് . മറ്റുള്ള ബ്ലോഗര്‍മാര്‍ക്ക് ബൂലോകം ഓണ്‍ലൈന്‍ വകയായി പ്രശസ്തി പത്രം നല്‍കപ്പെടും .

ബ്ലോഗ്‌ കവികള്‍ ചെയ്യേണ്ടത് , ഇതുവരെ ബ്ലോഗില്‍ പ്രസിദ്ധികരിക്കാത്ത രണ്ട് കവിതകള്‍ ബൂലോകം ഓണ്‍ലൈന്‍ ന്റെ ഇമെയില്‍ അഡ്രസില്‍ അയച്ചു കൊടുക്കണം . ഇത് ഒരറിയിപ്പ് മാത്രമാണ് പൂര്‍ണ്ണ വിവരങ്ങള്‍ ഉടനെ തന്നെ നല്‍കപ്പെടും .

എല്ലാ ബ്ലോഗര്‍മാര്‍ക്കും വിജയാശംസകള്‍ .

വിശദ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് വഴി പോകുക .

ബൂലോകം ഓണ്‍ലൈന്‍

Tuesday, December 8, 2009

ബൂലോക ചൊറിയന്‍

കവികള്‍ ത്രികാല ജ്ജാനികള്‍ ആയിരിക്കണം .അല്ലെങ്കില്‍ കവി കുലത്തില്‍ ഞാന്‍ ഗുരുവിനെ പോലെ ആരാധിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബൂലോക മഹാകവി ശ്രീ .വിഷ്ണു പ്രസാദ് എന്ന കവി തിലോത്തമന്‍ ഇത്തരം ഒരു കവിത എനിക്കായി അവിടെ എഴുതി വെയ്ക്കുമോ ? അദ്ദേഹത്തിന്റെ ചൊറിച്ചില്‍ എന്ന കവിതയുടെ അവസാന വരികള്‍ ഇവിടെ പൂശിയിട്ട് എന്‍റെ ഇന്നത്തെ ബ്ലോഗ്‌ പരിപാടികള്‍ ആരംഭിക്കട്ടെ .


ഇറങ്ങിപ്പോയപ്പോള്‍
ധൈര്യം സംഭരിച്ച് അവര്‍ ആ കുഴിമാടത്തില്‍ ചെന്ന്
എന്താണിതിന്റെ അര്‍ഥം എന്നു ചോദിച്ചു.
ശരീരമേ ഇല്ലാതായിട്ടുള്ളൂ
ചൊറിച്ചില്‍ ഇല്ലാതായിട്ടില്ല എന്ന് അപ്പോള്‍
അവരുടെ ഗുരുവിന്റെ ശബ്ദം അവര്‍ കേട്ടു.

മുകളില്‍ കൊടുത്തിരിക്കുന്നത് എന്‍റെ ഗുരുവിന്റെ വരികളാണ് . എത്ര അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍. നാളുകള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം കുറിച്ച വരികളാണ് ഇവ. ഇത് എനിക്ക് വേണ്ടി കുറിച്ച വരികള്‍ അല്ലേ എന്ന് വര്‍ണ്ണ്യത്തില്‍ ഞാന്‍ ആശങ്കപ്പെടുന്നു .വില്‍‌സണ്‍ കവിയെ ചൊറിഞ്ഞ് രണ്ട് ദിവസം മിണ്ടാതെ ഇരുന്ന മഹാകവി മൂന്നാം ദിവസം മറ്റൊരു ചൊറിച്ചില്‍ സംഭവവുമായി രംഗത്തെത്തി .ഇത്തവണ ചൊറിഞ്ഞത് ആശ്രമത്തെയും ആല്‍ത്തറയിലെയും ഒരു വെറും സാധു സ്വാമിയായ എന്നെയും .എന്നാല്‍ കമെന്റ് ബോക്സ് അവിടെ പൂട്ടി ഇട്ടിരിക്കുന്നു എന്ന കാരണത്താല്‍ അതിനുള്ള മറുപടികള്‍ പറയുവാന്‍ എനിക്കായില്ല എന്ന കാര്യത്തില്‍ ഞാന്‍ അതീവ ദുഖിതനാണ് . എല്ലാവരെയും ചൊറിയുന്നതുപോലെ എന്നെയും ചൊറിയുമ്പോള്‍ ഞാന്‍ മറുപടി പറയാതെ മാറി നില്‍ക്കുന്നത് ശരിയല്ലല്ലോ എന്നോര്‍ത്തു മാത്രമാണ് ഈ കുറിപ്പ് .

ചത്താലും തീരാത്ത ഈ അസുഖത്തിന് ബൂലോകത്തില്‍ ഉഴിച്ചില്‍ ,പിഴിച്ചില്‍, തിരുമ്മല്‍ തുടങ്ങിയ പരിപാടികള്‍ തല്ക്കാലം ഇല്ല എന്നാണ് എന്‍റെ ഊഹം . പകരം വെട്ടല്‍ ,മാന്തല്‍, കീറല്‍ ,തുടങ്ങിയ പരിപാടികള്‍ ഉണ്ട് . കാന്‍സര്‍ അതായത് ബൂലോക ചൊറിച്ചില്‍ എന്ന രോഗം നേരത്തെ കണ്ടെത്തിയാല്‍ അതിന് തക്കതായ ചികിത്സകള്‍ ഉണ്ട് . എന്നാല്‍ അവസാനം മാത്രം ഈ കാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ ഒരു മരുന്നും സേവയും ശരിക്ക് ലഭിക്കാതെ സ്വയം വേദനകള്‍ കടിച്ചമര്‍ത്തി ശിഷ്ടകാലം ജീവിച്ചു മരണത്തിന് കീഴ്പ്പെടുക മാത്രമേ നിവര്‍ത്തിയുള്ളൂ . ബൂലോക കാന്‍സര്‍ മറ്റ് കവികളെ ബാധിക്കാതെ നേരത്തെ തന്നെ പലരും തിരിച്ചറിഞ്ഞു മരുന്നുകള്‍ പ്രയോഗിച്ചിട്ടുണ്ട് എങ്കിലും ശരിയായിട്ടുള്ള പ്രതിവിധി ഇതുവരെയും ആരും ചെയ്യാതിരുന്നതുകൊണ്ടാണ് വീണ്ടും ഇത്തരത്തില്‍ ഇടക്കിടെ ചൊറിച്ചില്‍ ഉണ്ടാകുന്നത് .

നിങ്ങള്‍ക്കെല്ലാം ഞാനൊരു കൃഷിക്കാരന്‍ എന്ന കാര്യം അറിയാം എന്നാണ് തോന്നുന്നത് . നല്ല വിളകള്‍ക്ക് തടസമായി നില്‍ക്കുന്ന കളകള്‍ പറിച്ചു കളയുകയും , ഇത്തിള്‍ , പൂപ്പല്‍ മുതലായ ഉപദ്രവകാരികള്‍ ബാധിച്ച കൊമ്പുകള്‍ മുറിച്ചു മാറ്റുകയും ചെയ്യുന്നു എന്നീ കര്‍മ്മങ്ങള്‍ അല്ലാതെ ഞാന്‍ ഒരിക്കലും ഒരു ഡോക്ടര്‍ ആയിരുന്നിട്ടില്ല . ഇനി ഇത്തരം രോഗങ്ങള്‍ കരിയിച്ചോ , മുറിച്ചോ മാത്രമേ മാറുകയുള്ളൂ എങ്കില്‍ അതിനും തയ്യാറാണ് . പലപ്പോഴും ഇങ്ങനെ കളകള്‍ പറിച്ചു മാറ്റുമ്പോള്‍ ചില പട്ടികള്‍ ദൂരെ മാറി നിന്ന് ആകാശത്തേക്ക് നോക്കി കുരക്കാറുണ്ട്. അതിനെ ഞാന്‍ കാര്യമാക്കാറില്ല .

അദ്ധ്യാപകന്‍ , കവി എന്നീ നിലകളില്‍ ഞാന്‍ ഇതുവരെ അല്പം മാന്യമായാണ്‌ നിങ്ങളെപ്പറ്റി എഴുതിയിട്ടുള്ളത് എന്നാണ് എനിക്ക് തോന്നുന്നത് .അതൊരു തെറ്റായിപ്പോയി എന്നും ഞാന്‍ മനസിലാക്കുന്നു . അല്ലാതെ നിങ്ങള്‍ എഴുതുന്നത്‌ പോലെ വിവരം കെട്ട ഭാഷയില്‍ എഴുതി , കമെന്റ് ബോക്സ് പൂട്ടി വെച്ചിരിക്കുകയല്ല . എന്നാല്‍ അങ്ങനെ നിങ്ങള്‍ എഴുതുന്നത്‌ പോലെ എഴുതാന്‍ അറിയാതെയോ മടിയായിട്ടോ അല്ല എന്നും മനസിലാക്കുക . എല്ലാവരും വിളിക്കുന്നത്‌ പോലെ നിങ്ങളെ ആദിവാസി എന്നൊന്നും ഞാന്‍ വിളിക്കില്ല . വേറെ സുന്ദര പദപ്രയോഗങ്ങളില്‍ നിങ്ങളെ വിശേഷിപ്പിക്കാം . ഇതെല്ലാം ഇവിടം കൊണ്ട് തീരും എന്ന് കരുതുന്നു . അതല്ല ചൊറിച്ചില്‍ മാറുന്നില്ല എങ്കില്‍ അതിനുള്ള മരുന്നും കണ്ടെത്തണം .

സത്യത്തില്‍ ആ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്ക് വളരെ സങ്കടം വന്നു . മനുഷ്യര്‍ ഇത്രയും അധപതിക്കാമോ എന്ന് ഒരു നിമിഷം ചിന്തിച്ചു . പിന്നെയും മനസിലായത് കവികള്‍ എല്ലാം ഭ്രാന്തന്മാര്‍ ആണെന്നും അവര്‍ ഭീരുക്കളെ പോലെ ഇങ്ങനെ കരഞ്ഞു കൊണ്ടേ ഇരിക്കുമെന്നും അതിന് പ്രത്യേകിച്ച് ഒരു മരുന്ന് കണ്ടെത്തണ്ട ആവശ്യം ഇല്ലന്നുമാണ് .

ഗുരുവിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറയാം .ആരുടേയും ഒരു പ്രേരണയോ , പിന്‍ ബലമോ ഇല്ലാതെയാണ് ഞാന്‍ എഴുതുന്നത്‌ . എനിക്കതിന്റെ ആവശ്യങ്ങള്‍ ഇല്ല .അങ്ങനെ വല്ല അബദ്ധ ധാരണകള്‍ ഉണ്ടെങ്കില്‍ ഗുരുവിന്റെ മനസ്സില്‍ നിന്നും മാറ്റുക . എനിക്ക് ഞാന്‍ മാത്രം മതി . എനിക്കിഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്നെഴുതുവാന്‍ വേണ്ടിയാണ് ഞാന്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നത് . കൂട്ടത്തില്‍ അല്പം ഗവിതയും ഗതയും അങ്ങനെ അന്നം മുടങ്ങാതെ പോകുന്നു . എന്നാല്‍ ഇങ്ങനെ തുറന്ന് എഴുതുന്നതില്‍ അതിലെനിക്കാരെയും ഭയവുമില്ല .

ഗുരുവിന്റെ സംശയങ്ങളും സങ്കടങ്ങളും പ്രയാസങ്ങളും ഇതിനോടകം മാറിക്കാണും എന്ന് വിശ്വസിക്കുന്നു .അതുപോലെ ഇനിയും എന്നെ ചൊറിയാന്‍ വരില്ല എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ കൂടിയും

ഗുരുവിന്റെ എരുമ ശിഷ്യന്‍ .

 Sd/-

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.