അന്തേവാസികള്‍

Friday, November 27, 2009

വൈറ്റ് ഹൗസില്‍ നടന്നതെന്ത് ? ‍


ലോകത്തിലെ ഒന്നാം നമ്പര്‍ സെക്യൂരിറ്റികളെ വെട്ടിച്ച് വൈറ്റ് ഹൗസിനുള്ളില്‍ പ്രവേശിച്ച ഈ വനിതയാരാണ് ?

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒബാമയെ സന്ദര്‍ശിച്ചപ്പോള്‍ കനത്ത സുരക്ഷയെ വെട്ടിച്ച് അകത്ത് പ്രവേശിച്ച മൈക്കില്‍ സലേഹിയും ഭര്‍ത്താവ് താരിക്കും ഒബാമയെ  സന്ദര്‍ശിച്ചു . സന്ദര്‍ശക പട്ടികയില്‍ ഇല്ലാത്ത ഇവര്‍ എങ്ങനെ അകത്തു കടന്നു എന്നത് ഉദ്യോഗസ്ഥരെ വെട്ടിലാക്കി .


 
 
എന്താണ് ഇവര്‍ ഗേറ്റിലെ കാവല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത് എന്നത് വ്യക്തമല്ല എങ്കിലും , ഇന്ത്യന്‍ വസ്ത്രം ധരിച്ച് ( സാരി ) അകത്ത് പ്രവേശിച്ച ഇവരുടെ ഉദ്ദേശം എന്തായാലും , അമേരിക്കയിലെ നിയമ നടപടികള്‍ നേരിടേണ്ടി വരും എന്നത് ഉറപ്പായി .
 
 ഈ സംഭവം വൈറ്റ് ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരെയും , മൈക്കിള്‍  ദമ്പതികളെയും വെട്ടിലാക്കുകയും അതേ സമയം തന്നെ സു(കു )പ്രസിദ്ധരാക്കുകയും ചെയ്തിരിക്കുന്നു .
Wednesday, November 25, 2009

ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി


ബ്ലോഗെഴുതി തളര്‍ന്നു തകര്‍ത്ത കമ്പ്യൂട്ടര്‍രണ്ട് വര്‍ഷം . കുറെയധികം ചവറുകള്‍ , കുറെ ചവറുകള്‍ ചേര്‍ത്ത് ഒരു പുസ്തകം ,തല്ലും തലോടലുകളും .നിര്‍ത്തി .എല്ലാം നിര്‍ത്തി മതിയാക്കി പോകുകയാണ് .ബ്ലോഗ്‌ എഴുതി തളര്‍ന്നു കേടായ കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ത്ത് വിട പറയുകയാണ്‌ . മുന്‍പ് പല തവണ പറഞ്ഞത് പോലെ ഇക്കുറിയും പറയും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി . ശരിക്കും കമ്പ്യൂട്ടര്‍ തകര്‍ത്ത് പോകുകയാണ്
ലാല്‍ സലാം ബ്ലോഗേര്‍സ്

Tuesday, November 24, 2009

മന്‍മോഹന്‍സിംഗ് ലോക നേതാവ്ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഏഷ്യയുടെ മാത്രം നേതാവല്ല മറിച്ച് ലോകത്തിന്റെ തന്നെ നേതാവായി ഉയര്‍ന്നു വരികയാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ . ഇത്തരത്തില്‍ ഒരു പ്രസ്താവന ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലും അമേരിക്കയിലെ താമസക്കാരന്‍ എന്ന നിലയിലും എന്നെ സംബന്ധിച്ച് സന്തോഷം തരുന്ന ഒരു പ്രസ്താവനയാണ് .പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ച വേളയിലാണ് ഒബാമ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് .


കഴിഞ്ഞ ചൈന സന്ദര്‍ശന വേളയില്‍ ചൈനയെ ഏഷ്യയുടെ നേതാവ് എന്ന് വിശേഷിപ്പിച്ചത്‌ വിവാദങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു .മാത്രമല്ല ഇന്ത്യയെ ആണവ ശക്തി എന്നും ഒബാമ വിശേഷിപ്പിച്ചു .ഇന്ത്യയെ ആണവശക്തി എന്ന് പരസ്യമായി വിശേഷിപ്പിച്ച ഒബാമ , എന്നാല്‍ ഇന്ത്യയും അമേരിക്കയും അണ്വായുധ വ്യാപനത്തിന് എതിരെ ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ഒബാമ കൂട്ടി ചേര്‍ത്തു .

മന്‍മോഹന്‍ സിംഗിന്റെ ക്ഷണം സ്വീകരിച്ച് അടുത്ത വര്‍ഷം ഒബാമ ഇന്ത്യ സന്ദര്‍ശിക്കും .ഇന്ത്യ -അമേരിക്ക ആണവക്കരാര്‍ എത്രയും വേഗം നടപ്പിലാക്കും എന്ന് ഒബാമ വ്യക്തമാക്കി .ചില നടപടിക്രമങ്ങള്‍ കൂടി ഈ കാര്യത്തില്‍ ആവശ്യമുണ്ട് എന്ന സിംഗിന്റെ പ്രസ്താവനക്ക് പക്ഷേ അനുകൂലമായ ഒരു മറുപടി പറയുവാന്‍ ഒബാമ തയ്യാറായില്ല . മാത്രമല്ല പാകിസ്താന്‍ ഇന്ത്യ പ്രശ്നങ്ങളില്‍ അമേരിക്ക ഇടപെടില്ല എന്നും ഒബാമ പറഞ്ഞു .
എന്നാല്‍ മന്‍മോഹന്‍ സിംഗ് അമേരിക്കയില്‍ ആയിരുന്നിട്ടും മനസ് മുഴുവന്‍ ഇന്ത്യയില്‍ ആയിരിക്കണം കാരണം ലിബറാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ചോര്‍ന്നതിന്റെ പേരില്‍ ഇനി പാര്‍ലമെന്റില്‍ എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ഏറെ നേരം ഫോണില്‍ സോണിയാ ഗാന്ധിയുമായും മറ്റ് നേതാക്കളുമായും സംസാരിക്കുകയുണ്ടായി .  
ഇനി എന്തെല്ലാം നടക്കും എന്ന് കണ്ടറിയണം . മന്‍മോഹന്‍സിംഗ് നേരിടാന്‍ പോകുന്നത് ഒരഗ്നി പരീക്ഷണം ആകുമോ ? കാണാന്‍ പോകുന്ന പൂരം കണ്ടു തന്നെ തീരണം .

Monday, November 23, 2009

ബെര്‍ളിയുടെ പേന ലേലം ചെയ്യുന്നു .

അന്തരിച്ച പ്രശസ്ത പോപ്പ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്ക്സണ്‍ന്റെ കയ്യുറ കഴിഞ്ഞ ശനിയാഴ്ച ലേലം ചെയ്യപ്പെടുകയുണ്ടായി . US $ 350000 നാണ് ആ ഗ്ലോവ് ലേലം ചെയ്യപ്പെട്ടത് .

അതിനെ തുടര്‍ന്ന് ബൂലോകത്തെ പ്രശസ്തരായ ബ്ലോഗര്‍മാരുടെ ചില വിശിഷ്ട വസ്തുക്കളും ലേലം ചെയ്യണം എന്ന ഒരു തീരുമാനം ഉണ്ടായിട്ടുണ്ട് . താഴെ പറയുന്നവയാണ് ലേല വസ്തുക്കള്‍ .


മലയാള ബ്ലോഗിലെ രാജകുമാരന്‍ ( കട : മമ്മൂട്ടി ) ബെര്‍ളി ബ്ലോഗ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന പേന .
മലയാള ബ്ലോഗിന്റെ നാറാണത്ത് ഭ്രാന്തന്‍ നട്ടപിരാന്തന്റെ നട്ടത്തലയിലെ മൊട്ട്.

പിന്നെ ചില പഴകിയ ബര്‍മുടകള്‍ പാന്റീസ് എന്നിവയാണ് തല്ക്കാലം ലേലത്തിനായിട്ട് തയ്യാര്‍ ചെയ്യപ്പെട്ടിട്ടുള്ളത് .ഏറ്റവും കൂടുതല്‍ തുകക്ക് ലേലം ഉറപ്പിക്കും . ലേലത്തിന് മുന്നായി ആശ്രമ കമ്മറ്റിയില്‍ നിരത ദ്രവ്യം കെട്ടിവെയ്ക്കെണ്ടാതാണ് .

മറ്റ് വല്ല വിശിഷ്ട വസ്തുക്കളും ലേലം ചെയ്യുവാനായിട്ട് ഉണ്ടെങ്കില്‍ കൊണ്ടുവരാന്‍ ഉള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .

Friday, November 13, 2009

ഞാനൊരു സംഭവം തന്നെ !!!

വാര്‍ത്ത മുഴുവനായി വേണമെങ്കില്‍ ഇവിടെ ക്ലിക്കൂ


ആനക്ക് ആനയുടെ വിലയറിയില്ല എന്ന് പറഞ്ഞത് പോലെയാണ് എനിക്കും . എന്നാല്‍ ഇന്നെനിക്ക് ബോധ്യമായി ഞാനൊരു സംഭവമാണ് എന്ന് . ഒരു നിസാര സംഭവമല്ല ഒരു അതിഭയങ്കര സംഭവം .ആ സംഭവം കാണുവാന്‍ താഴെയുള്ള വാര്‍ത്തയില്‍ ക്ലിക്കി ക്ലിക്കി വായിക്കുക .അഭിപ്രായങ്ങള്‍ അവിടെ രേഖപ്പെടുത്താന്‍ മറക്കല്ലേ പ്രിയപ്പെട്ടവരേ .

ഈ വെന്നിക്കൊടി വെന്നിക്കൊടി എന്നൊക്കെ പറഞ്ഞാല്‍ ചില്ലറ സംഭവം വല്ലതുമാണോ ? വാര്‍ത്ത കൊടുത്ത കേരള ടൈംസ്‌ ചാനലിനും പ്രവര്‍ത്തകര്‍ക്കും ഈ സമയം എന്‍റെ പേരിലും എന്‍റെ എല്ലാ സഹപ്രവര്‍ത്തകരുടെ പേരിലും ബൂലോകത്തിന്റെ നാമത്തിലും ഈ സമയം നന്ദി അറിയിക്കുന്നു .

വാര്‍ത്ത ഇവിടെ വായിക്കാം

Friday, November 6, 2009

ചിത്രകാരന്റെ ബ്ലോഹ്മം

തോന്ന്യാശ്രമത്തിലെ  സ്വാമി  മാത്രമല്ല  ബ്ലോഗില്‍ ഹോമം ( ബ്ലോഹ്മം ) നടത്തുന്നത് . സാക്ഷാല്‍ ചിത്രകാരനും ബ്ലോഹ്മം നടത്തുവാന്‍ തീരുമാനിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ അമര്‍ത്തി ഞെക്കുക .

ഒരു പാവം പിടിച്ച ഷട്ടി 
ആല്‍ത്തറയില്‍ കുറെ ദിവസന്ങള്‍ക്ക്  മുന്‍പ്‌ ഉണക്കാന്‍ ഇട്ടു എന്നതിന്റെ പേരില്‍ ആല്‍ത്തറയെ ചിന്തയില്‍ നിന്നും നീക്കം ചെയ്തിരുന്നു .
ബൂലോക പ്രമാണിമാരെ , കടവുളുകളെ എന്‍റെ ആല്‍ത്തറയെ  ഈ ബ്ലോഹ്മത്തിനു ശേഷമെങ്കിലും നിങ്ങള്‍  വീണ്ടെടുത്തു തരൂ .
അങ്ങനെ  നീക്കം  ചെയ്തത്  കൊണ്ടാണ് മറ്റ് ബ്ലോഗുകളില്‍ ആല്‍ത്തറയിലെ ലിങ്കുകള്‍ കൊടുക്കുന്നത് . മാപ്പാക്കണം . പൊറുക്കണം !!.
കാപ്പിലാനെ  ബൂലോകത്തുള്ളവര്‍ കാത്ത് രക്ഷിക്കണം .
ഇനി ബ്ലോഹ്മം ഇവിടെ കാണാം .  ചിത്രകാരന്റെ ബ്ലോഹ്മം

Tuesday, November 3, 2009

കവികള്‍ക്ക് യാത്രാ പദ്ധതി:ഏകാന്തന്‍

ബ്ലോഗില്‍ അടുത്ത കാലത്തായി ആക്രമണം നേരിടുന്ന കവികള്‍ക്ക് തീര്‍ഥയാത്രാ പദ്ധതി നടപ്പാക്കുമെന്ന് ബൂലോക ഉപ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ഏകാന്ത പഥികന്‍ പ്രസ്താവിച്ചു. ഈ പ്രസ്താവന ചട്ട ലംഘനമല്ലേയെന്ന ചോദ്യത്തിന് ചട്ട ലംഘനം നടത്തുന്നത് ഈ ഉപ തെരഞ്ഞെടുപ്പില്‍ ഒരു പ്രശനമല്ലാതെ ആയിരിക്കുന്ന സാഹചര്യത്തില്‍ സംയമനത്തിന്‍റെ മഞ്ഞുരുക്കി താനും വാഗ്ദാന പെരുമഴ പെയ്യിക്കുമെന്ന് ഏകാന്തന്‍ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസം വെളിച്ചെണ്ണയും കടുകും വാഗ്ദാനം ചെയ്ത സ്ഥാനാര്‍ഥിണിയുടെ പ്രസംഗം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബൂലോക തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അതിനെതിരെ പ്രതിഷേധിക്കും.

ബൂലോകത്തെ ദിനേന ഏറ്റവും സജീവമാക്കുന്ന കവികള്‍ അനാവശ്യമായി ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ മനസ് ശാന്തമാകാന്‍ വേണ്ടത് ചെയ്യണം. അതിനായി കോടമഞ്ഞ് നിറഞ്ഞ സ്ഥലങ്ങളിലേക്കായിരിക്കും തീര്‍ഥയാത്ര സംഘടിപ്പിക്കുന്നത് . ആദ്യ ഘട്ട്ത്തില്‍ സാഹിത്യത്തിന്‍റെ പുണ്യമുറങ്ങുന്ന തസ്രാക്കിലേക്കായിരിക്കും ഏകാന്തന്‍ കവികളെ നയിക്കുക. അതിനു ശേഷം കുടജാദ്രിയില്‍ പോകാനും പദ്ധതിയുണ്ട്. എല്ലാം ധാന്യത്തീന്‍റെ അളവിനെ ആശ്രയിച്ചാണിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ യാത്രയുണ്ടാകുമെന്നും കഴിയുന്നത്ര കവികളെ ഇതിനായി താന്‍ നേരിട്ട് കാണുമെന്നും ഏകാന്തന്‍ പറഞ്ഞു.
കവികളുടെ സര്‍ഗശേഷിയെ വീണ്ടും ഉണര്‍ത്താന്‍ ഈ യാതാപരിപാടി തീര്‍ച്ചയായും സഹായിക്കും. ചോദ്യ ശരങ്ങളേറ്റ് പിടയുന്ന മനസുകളുടെ മുറിവുണക്കാന്‍ യാത്ര പോലെ മറ്റൊരു മറുമരുന്നില്ല. ബ്ലോട്ട് രേഖപ്പെടുത്തി രേഖപ്പെടുത്തി ചൂണ്ടൂ വിരല്‍ മുറിയുന്ന ഷാപ്പന്നൂര്‍ ബ്ലോട്ടേഴ്സിനും ഒരു യാത്രയൊക്കെ ആവാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sunday, November 1, 2009

The heat is on .


ബൂലോക ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ഷാപ്പന്നൂര്‍ മണ്ഡലത്തില്‍ നിന്നും ബ്ലോഗായനം വിഷന് വേണ്ടി സുരേഷ് റിപ്പോര്‍ട്ട്‌ ചെയ്യുന്ന തിരഞ്ഞെടുപ്പ് അവലോകനം .


ബൂലോകം ‍ പിങ്ക് ജട്ടികള്‍ എറിഞ്ഞ് കളിക്കുമ്പോള്‍ ആശ്രമത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി ഷാപ്പന്നൂര്‍ ഉപ തിരഞ്ഞെടുപ്പിന്റെ തീക്കാറ്റുകള്‍ വീശുന്നു . അമേരിക്കയില്‍ അസ്ഥിയെ ഘനീഭവിക്കുന്ന തണുപ്പുകാലം വരുവാന്‍ ഇനി നാളുകള്‍ മാത്രം . എന്നാല്‍ ബൂലോകം വരും നാളുകളില്‍ കൂടുതല്‍ ചൂടാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി . വരും നാളുകളില്‍ ബൂലോകത്തിന്റെ ഓസോണ്‍ പാളികള്‍ ദ്രവിച്ചു മഞ്ഞുകള്‍ ഉരുകും എന്ന് തന്നെയാണ് ആശ്രമ കാലാവസ്ഥ നിരീക്ഷകര്‍ അറിയിക്കുന്നത് .


കാപ്പിലാന്‍ മുന്നണിക്ക്‌ വേണ്ടി മത്സര രംഗത്ത് ഇറങ്ങിയ നരിയെ ബൂലോകര്‍ ആര്‍പ്പോട് കൂടി സ്വീകരിച്ചു. തന്റേതായ സ്വാര്‍ത്ഥ ലാഭത്തിനു പിന്നാലെ പായാതെ മുന്നണി വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ട് , ആശ്രമഭരണത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ് നരിക്ക് പല സ്ഥലത്തും ഊഷ്മളമായ വരവേല്‍പ്പുകള്‍ ലഭിച്ചു . എന്നാല്‍ ചില സ്ഥലങ്ങളില്‍ നിന്നും ബൂലോകരുടെ മുന്നില്‍ തന്റേതായ ഭൂതകാലത്തിന്റെ കറുത്ത പാടുകള്‍ മറയ്ക്കുന്ന കൂളിംഗ്‌ ഗ്ലാസ്‌ അക്രമികള്‍ തകര്‍ക്കുവാന്‍ ശ്രമിച്ചത് ആശ്രമത്തില്‍ ഒരു സംഘര്‍ഷത്തിന് ഇട വരുത്തി . മാത്രമല്ല കാപ്പിലാന്‍ മത്സരത്തില്‍ നിന്നും മാറി നിന്ന് നരി എന്ന മന്‍മോഹന്‍ സിംഗിനെ മത്സരരംഗത്തേക്ക്‌ അയച്ചത് മുന്നണിയുടെ പരാജയ ഭീതി കാരണം എന്ന എതിര്പക്ഷത്തിന്റെ വാദങ്ങള്‍ തക്കതായ മറുപടികള്‍ കൊണ്ട് സമര്‍ത്ഥനായ മുന്നണി പടയാളി മടക്കി അയച്ചു . ഫേസ്ബുക്ക്‌ കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹം നാളെ യാത്ര തിരിക്കും .


എതിര്പക്ഷത്തിനു വേണ്ടി ഇറങ്ങിയ സുനില്‍ പണിക്കര്‍ , തന്റെ ആദ്യ ശ്രമങ്ങള്‍ക്ക് ശേഷം ഒരു പരാജയ ഭീതി കൊണ്ട് പാളയത്തിലേക്ക് മടങ്ങുന്ന ഒരു കാഴ്ചയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ കാണുന്ന ദൃശ്യം . ഷാപ്പന്നൂര്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരത്തിന് വേണ്ടി കവികളുടെ ഇടയില്‍ നടത്തിയ പ്രചാരണം വന്‍ തിരിച്ചടിയായി മാറിയത് പണിക്കരുടെ ഇമേജിനെ സാരമായി ബാധിച്ചു . തന്റെ ചിഹ്നമായ ഫോണ്‍ ഉപയോഗിച്ച് പല വന്‍ തോക്കുകളെയും വിളിച്ചു ഭീക്ഷണിപ്പെടുത്തിയത് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടികളാകും .എന്നാല്‍ വരും നാളുകളില്‍ പണിക്കര്‍ ഒരു വന്‍ ശക്തിയായി തിരിച്ചെത്തും എന്നും ആശ്രമ കാലാവസ്ഥ നിരീക്ഷകര്‍ അറിയിക്കുന്നു . അതുകൊണ്ട് തന്നെ മത്സര രംഗം കൂടുതല്‍ ചൂട് പിടിക്കും .


ഏകാന്ത പഥികന്‍ ഷാപ്പന്നൂരിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പ്രചരണം പൂര്‍ത്തിയാക്കിയതായി അറിയിച്ചു . എന്നാല്‍ ഒരു വന്‍ ശക്തിയായി വരുവാനുള്ള സാധ്യത ഈ സമയം ഉണ്ടാകില്ല എന്നതാണ് സൂചന .


തിരഞ്ഞെടുപ്പില്‍ വന്‍ ശക്തിയായി , കാപ്പിലാന്‍ മുന്നണിക്ക്‌ ഭീക്ഷണിയായി വരും എന്ന് കരുതിയ സര്‍ .പൊങ്ങ്സ് പരാജയ ഭീതി കാരണമോ , തന്റെ ചിഹ്നമായ ഓ സി ആര്‍ കാലിയാക്കിയതിന്റെ ക്ഷീണമോ കാരണം ഇതുവരെയും മത്സര രംഗത്ത് വന്നിട്ടില്ല . ഷാപ്പന്നൂര്‍ നിവാസികള്‍ പൊങ്ങ്സില്‍ ഒരു പരാജയ ഭീതി നിഴലിക്കുന്നത് കൊണ്ടാണോ എന്ന സംശയവും ഉന്നയിക്കുന്നു . എന്നാല്‍ പൊങ്ങ്സിന്റെ ആരാധകര്‍ കരുതുന്നത് പോലെ ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി പൊങ്ങി പിന്നെ മുങ്ങാന്‍ വരുമോ എന്നതും ആശങ്കയിലാണ് . പൊങ്ങ്സിനെ മത്സര രംഗത്ത് എത്തിക്കുവാന്‍ ഒരു ഉന്നത തല സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു .


മറ്റ് സ്ഥാനാര്‍ഥികളായി മത്സര രംഗത്ത് ഉള്ള ചില വനിതാ രക്ത്നങ്ങള്‍ അസാമാന്യ ധീര വനിതാ ചീനിച്ചട്ടി അടയാളം , വല്‍സ , മറിയ തുടങ്ങിയവരാണ് . ഇവര്‍ മത്സര രംഗത്ത് അരയും മാറും മുറുക്കി തന്നെ നില്‍പ്പുണ്ട്‌ . എന്നാല്‍ ഇന്ന് ആരോ പറഞ്ഞത് കൊണ്ട് അസാമാന്യ ധീര വനിതാ കിണറ്റില്‍ ചാടാന്‍ പോയത് ആശ്രമത്തില്‍ സംഭ്രമത്തിന് ഇടയാക്കി . വരും നാളുകളില്‍ ഈ സ്ത്രീ ജനങ്ങള്‍ കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു .


ഇപ്പോള്‍ ഷാപ്പന്നൂര്‍ മണ്ഡലം തിരഞ്ഞെടുപ്പിന്റെ ചൂടന്‍കാറ്റുകള്‍ അടിക്കുന്നു . വരും നാളുകളില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും . ബൂലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പിനെ ഉറ്റു നോക്കുന്ന ഒരു ദൃശ്യമാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌ .


ബ്ലോഗായനം വിഷന് വേണ്ടി സുരേഷ് ,ഷാപ്പന്നൂര്‍ .

സബ്സിഡി വാഗ്ദാനം:ബിപണിയില്‍ വന്‍ കയറ്റം


ഫാം വിലെയിലുള്ള ബ്ലോടേഴ്സിനു സബ്സിഡി ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് ഭരണപക്ഷം പ്രകടന പത്രികയിലൂടെ വിളിച്ചോതിയത് സ്ഥാനാര്‍ഥി നരിക്കുന്നന്‍ ആവര്‍ത്തിച്ചതോടെ കര്‍ഷകര്‍ പൂര്‍വ്വാധികം ശക്തിയോടെ വയലിലിറങ്ങിയതിന്‍റെ ഫലമായി ബൂലോക ബിപണിയിലും ഉണര്വ്വ് ദൃശ്യമായി. മിനിയാന്ന് ബിപണി പയിനായിരം കടന്ന് ക്ലോസ് ചെയ്തു. യൂയേയീ മീറ്റ് ദിന വ്യാപാരത്തിലാണ് ബിപണിയിലെ നിലവിലുള്ള റെക്കോട് തകര്‍ന്നത്.

പൊതുവെ ഒരു കര്‍ഷക വിരുദ്ധനായിരുന്ന വാഴക്കോടന്‍ പോലും ഊര്‍ജ്ജസ്വലമായ കര്‍ഷക തന്ത്രം കാഴ്ച വയ്ക്കുകയാണ്. വാഴക്കൃഷിയില്‍ മൂന്നു മാസ്റ്റര്‍ ഡിഗ്രിയോടെ മുന്നിലെത്താനാണ് തന്‍റെ ശ്രമമെന്ന് രാപ്പകല്‍ വെള്ളം കോരുന്നതിനിടയില്‍ വാഴക്കോടന്‍ അറിയിച്ചു. പുതിയ ഭരണം നിലവില്‍ വരുമ്പോള്‍ കാര്‍ഷികോപകരണ സബ്സിഡി കൂടിയുണ്ടായാല്‍ അയല്‍ കൃഷിയിടങ്ങളുടെ അതിരു മാന്താനുള്ള ഉപകരണം വികസിപ്പിക്കുമെന്ന് വാഴക്കോടന്‍ പറഞ്ഞു.

കൃഷി എന്നു കേട്ടാല്‍ ങ്യാഹഹ എന്ന് ചിരിച്ചിരുന്ന പകലനു സംഭവിച്ച മാറ്റം കര്‍ഷകരിലും മണ്ഡലത്തിലും അത്ഭുതമുളവാക്കി. ഇരുട്ടി വെളുത്തപ്പോള്‍ കനത്ത സ്ട്റോബറി കൃഷിയുമായി പകലന്‍ രംഗത്തെത്തുക ആയിരുന്നു. കൃഷിയില്‍ ചില 'സംഗതികള്‍' പരീക്ഷിക്കുമെന്നും സ്ഥിരതയുള്ള ഭരണം ലഭ്യമായാല്‍ ഉറപ്പായ സബ്സിഡിയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പകലന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് ഭരണപക്ഷത്തിന്‍റെ മലക്കം മറിച്ചിലായി വ്യാഖ്യാനിച്ച പോങ്സ് കര്‍ഷകര്‍ക്ക് ആകര്‍ഷകമായ ഫാം 'ക്വോട്ട' നടപ്പാക്കുമെന്ന് പ്രസ്താവിച്ചു.

നരിക്കുന്നന്‍റെ വാഗ്ദാനത്ത മറികടക്കാനായി, കോടമഞ്ഞ് വക വയ്ക്കാതെ പര്യടനം തുടരുന്ന ഏകാന്തന്‍ മഞ്ഞിന്‍റെ മറവില്‍ കര്‍ഷകര്‍ക്ക് കോടയും ഷേക്ക് ഹാന്‍ഡും പദ്ധതി ആസൂത്രണം ചെയ്യുന്ന തിരക്കിലാണെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.

പണിക്കര്‍ ഇന്ന് ഈ വിഷയത്തില്‍ പ്രതികരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥി പോങ്സിനെ അന്വേഷിച്ച് പോയിരിക്കയാണ് പണിക്കര്‍.

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.