അന്തേവാസികള്‍

Thursday, October 29, 2009

തെരഞ്ഞെടുപ്പു പുനര്‍വിജ്ഞാപനം


പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണീ പുതു വിജ്ഞാപനമെന്ന് ആദ്യമേ തന്നെ ബഹുമാനപ്പെട്ട സമ്മതിദായകരെ അറിയിച്ചുകൊള്ളുന്നു.സര്‍ പോങ്ങുവിന്റെ ചിഹ്നം ഓ.സി.ആര്‍ കുപ്പിയായിരിക്കുമെന്ന് കമ്മിഷന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. പ്രചാരണത്തിനായി ചിഹ്നം ഉപയോഗിക്കാമെന്നതിനാല്‍ പോങ്ങുവിനു മദ്യം വിളമ്പുന്നതില്‍ ഇമ്മ്യൂണിറ്റി ഉണ്ടായിരിക്കും.മറ്റു സ്ഥാനാര്ത്ഥികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മദ്യം ഉപയോഗിക്കാന്‍ പാടുള്ളതല്ല. സ്വന്തം ചിഹ്നം ഉപയോഗിക്കാനനുവദിക്കണം എന്നു കാണിച്ച് സര്‍ പോങ്ങന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‍ ഈ തീരുമാനം. ധീര വനിതയുടെ ചീനച്ചട്ടി ചിഹ്നവും അംഗീകരിച്ചു.

സര്‍ പോങ്സ് 'ബൂമികുലുക്ക'വുമായി ഗോദയില്‍'ബൂമി കുലുങ്ങുന്നുണ്ടോ' എന്ന തീം സോങ്ങുമായി സര്‍ പോങ്സ് ഷാപ്പന്നൂര്‍ ബൂലോക ഉപ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ആശ്രമത്തില്‍ ലഭ്യമായ സീറ്റില്‍ പരിമിതമായ സ്ഥലത്ത് പണീപ്പെട്ട് ഇരുന്ന ശേഷം, സര്‍ പോങ്സ് ആശ്രമത്തില്‍ കുടി പ്രൊഫഷനല്‍സ് ഇക്കണോമിക് റിസഷന്‍ മൂലം കഷ്ടപ്പെടുന്നതായി താന്‍ മനസിലാക്കിയതായും അവരുടെ ഉദ്ധാരണത്തിനായി അരയും തലയും മുറുക്കി ഗോദയില്‍ ഇറങ്ങുകയാണെന്നും പ്രഖ്യാപിച്ചു.

ഓ.സി.ആര്‍ കുപ്പിയാണ് അദ്ദേഹത്തിന്‍റെ ചിഹ്നമായി പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 'ചിഹ്നം' ഇപ്പോള്‍ ബൂലോക ഇലക്ഷന്‍ കമ്മീഷ്ണറുടെ മേശയിലാണുള്ളത്. ജല ദൗര്‍ലഭ്യം മൂലം കമ്മീഷ്ണര്‍ തീരുമാനം വൈകിക്കുകയാണെന്ന് റീപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനിടെ പോങ്ങുമ്മൂടന്‍റെ സ്ഥനാര്‍ഥിത്വത്തില്‍ ഇളവനടിച്ച് ആനന്ദലബ്ധിയില്‍ ആറാടിയ രഘുനാഥനെ ആശ്രമം പൊലീസ് വിരട്ടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

പോങ്ങുമ്മൂടന്‍റെ പ്രകടന പത്രികയില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍:

"‘ഷാപ്പന്നൂര്‍‘ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഈ പോങ്ങുവാണെന്ന കാര്യം എന്റെ പ്രിയ സ്നേഹിതനായ നരിയ്യ്ക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടുതന്നെ ഒരു സൌഹൃദമത്സരത്തിന് മെനക്കെടാതെ താങ്കള്‍ പത്രിക പിന്‍‌വലിയ്ക്കുമെന്ന് ഞാന്‍ കരുതുന്നു.
എന്നെ വിജയിപ്പിച്ചാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഞാന്‍ നടപ്പില്‍ വരുത്തുന്നതാണ്.

1. പത്രം,പാല്‍ വിതരണം പോലെ എല്ലാ ദിവസവും രാവിലെ തന്നെ കുടിയന്മാര്‍ക്ക് ‘ഹാങ്ങോവര്‍’ മാറ്റാനായുള്ള മദ്യം സൌജന്യമായി അവരുടെ വീടുകളില്‍ എത്തിക്കുന്നതാണ്.

2. വര്‍ദ്ധിച്ചു വരുന്ന മദ്യക്ഷാമം പരിഹരിയ്ക്കുന്നതിലേയ്ക്കായി ‘വാളില്‍’ നിന്നും മദ്യം വേര്‍തിരിയ്ക്കുന്ന പദ്ധതി ആവിഷ്കരിയ്ക്കും.

3. ഓരോ 50 മീറ്റര്‍ ഇടവിട്ട് ശീതീകരിച്ച ഷാപ്പ് നടപ്പിലാക്കുകയും കുടിയന്മാര്‍ക്ക് സൌജന്യമായി ടച്ചിംഗ്സ് നല്‍കുകയൂം ചെയ്യുന്നതാണ്.

4. വഴിയരികില്‍ ഓഫായി കിടക്കുന്ന കുടിയ സഹോദരങ്ങളെ പട്ടി നക്കാതെ കാക്കാനും സമീപത്തായി കൊതുകുതിരി കത്തിച്ച് വയ്ക്കാനും പുതപ്പിയ്ക്കാനും മഴക്കാലമെങ്കില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടാനും ദ്രുതകര്‍മ്മ സേനയെ ഏര്‍പ്പെടുത്തുന്നതാണ്.

5. റേഷന്‍ കട, മാവേലി സ്റ്റോര്‍ തുടങ്ങിയവ വഴി വില കുറഞ്ഞ വിദേശമദ്യം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ചെയ്യും.

6. സമൂഹത്തിലെ കപട സദാചാരികളില്‍ നിന്നും കുടിയന്മാരെ രക്ഷിക്കാന്‍ പ്രത്യേക പോലീസ് സേനയെ സൃഷ്ടിക്കുന്നതാവും.

7. സ്ത്രീകളെ മദ്യപാനത്തിന്റെ പ്രസക്തി മനസ്സിലാക്കിക്കൊടുക്കാനും അവരെക്കൂടി ഷാപ്പുകളിലേയ്ക്ക് ആകര്‍ഷിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കും.

8. കഷ്ടപ്പെട്ട് മദ്യപിച്ച് വീട്ടില്‍ വരുന്ന ഭര്‍ത്താക്കന്മാരെ പരിചരിക്കേണ്ട വിധം കുടിക്കൂട്ടം വഴി പ്രചരിപ്പിക്കുന്നതാണ്.

9. എല്ലാ കുടിയന്മാര്‍ക്കും 10 കിലോ കുത്തരി, 5 കിലോ പച്ചരി, 4 കിലോ ഗോതമ്പ്, 2 ലിറ്റര്‍ മണ്ണെണ്ണ, 100 രൂപയുടെ പച്ചക്കറികള്‍ മുതലായവ സൌജന്യമായി നല്‍കും.

10. പാമ്പായി പോവുന്ന മദ്യപനെ ചുരുങ്ങിയചിലവില്‍ അവരുടെ വീടുകളിലെത്തിക്കാനുള്ള സേവനവും ഓരോ ഷാപ്പിനു കീഴിലൂം നടപ്പിലാക്കും.

11. മദ്യ വിരുദ്ധ സമതിക്കാര്‍ക്കിട്ടും അവരുടെ വീടുക്കള്‍ക്കുനേരെയും എറിയാനുള്ള കല്ലുകള്‍ എല്ലാ ഷാപ്പുകളിലും സ്റ്റോക്ക് ചെയ്യ്യും.

12. ‘ കുടിയന്‍ നാടിന്റെ കെടാവിളക്ക് ‘ എന്ന പദ്ധതിയിലൂടെ കുടിയന്മാര്‍ക്ക് സമൂഹത്തില്‍ മാന്യസ്ഥാനം ലഭ്യമാക്കാനുള്ള വഴിയൊരുക്കും.

നമ്മുടെ ചിഹ്നം ഒ.സി.ആര്‍ കുപ്പി.
നമ്മുടെസ്ഥാനാര്‍ത്ഥി സര്‍ പോങ്ങു.

( മത്സരത്തില്‍ നിന്നും പിന്മാറിയാല്‍ നരിക്കുന്നന് കേരളത്തിലെഏത് ഷാപ്പില്‍ നിന്നും സൌജന്യമായി മദ്യപിക്കാനുള്ള ‘ഗോള്‍ഡ് കുടിയന്‍’ ലൈസന്‍സ് തരപ്പെടുത്തി തരുന്നതാണ് )

എല്ലാവര്‍ക്കും എന്റെ ചീയേഴ്സ്സ്വന്തം പോങ്ങു"
അപ്ഡേറ്റ്:

റിസഷന്‍ പ്രഹരമേറ്റ് ബാറുകളില്‍ നിന്ന് "തൊഴില്‍" നഷ്ടപ്പെട്ട് മടങ്ങി വരുന്നവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും സ്പെഷല്‍ 'ക്വാട്ട' ഏര്‍പ്പാടാക്കുമെന്നും സര്‍ പോങ്സ് ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിച്ചത് ചട്ട ലംഘനമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇതേ സമയം പ്രചരണം മൂന്നാം റൗണ്ട് പിന്നിട്ട നരിക്കുന്നന്‍ വോട്ടര്‍മാര്‍ക്ക് രഹസ്യമായി കൂളിംഗ് ഗ്ലാസ് വാഗ്ദാനം ചെയ്തതായി ആരോപണമുയര്‍ന്നത് സ്ഥാനാര്‍ഥി നിഷേധിച്ചു. താന്‍ പ്രചരണച്ചൂടില്‍ തളര്‍ന്നവര്‍ക്ക് കൂള്‍ ഡ്രിംഗ്സ് തരാമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.

രഹസ്യമായി ഭവന സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഏകാന്തന്‍ ടച്ചിംഗ്സ് ശേഖരണത്തിനു ഇന്നലെ തുടക്കം കുറിച്ചു. ജല ദൗര്‍ലഭ്യമുണ്ടായാല്‍ സോഡ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

പണിക്കര്‍ പോങ്ങുമ്മൂടന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഒരു പേടിയുമില്ലെന്ന് വ്യക്തമാക്കി. എന്നും പുതുമ കൈവരിക്കുന്ന ഫോണ്‍ ചിഹ്നമായുള്ള തനിക്ക് പോങ്ങുമ്മൂടനെ തരിമ്പും പേടിയില്ല. ഒരങ്കത്തിനു എന്നും ബാല്യവും കൗമാരവും തനിക്കുണ്ടെന്നും പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പില്‍ ബ്ലോഗിണീ സ്ഥാനാര്‍ഥിത്വം ഉടനുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആശ്രമ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനിടെ ആശ്രമത്തിലെ ധാന്യക്കമ്മിയില്‍ ഉല്‍ക്കണ്ട രേഖപ്പെടുത്തിയ സ്വാമി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചരണ ട്രെയിനും തട്ടിയെടുത്ത് സ്ഥലം വിട്ട മുന്നണി നേതാവ് ചാണക്യനെ കാണ്മാനില്ലാത്തതില്‍ ഉദ്വേഗം പ്രകടിപ്പിച്ചു.

Tuesday, October 27, 2009

തോന്ന്യാശ്രമം ഇന്ത്യന്‍ എക്സ്പ്രസില്‍

തോന്ന്യാശ്രമത്തെപ്പറ്റി ഇന്ത്യന്‍ എക്സ്പ്രസിലും വാര്‍ത്ത ലിങ്ക്: ഇവിടെ ക്ലീക്ക് ചെയ്യുക തോന്ന്യാശ്രമത്തില്‍ നടക്കുന്ന ബൂലോക ഉപ തെരഞ്ഞെടുപ്പിനെ അധികരിച്ചാണ് ഇന്ത്യന്‍ എക്സ്പ്രസില്‍ വാര്‍ത്ത വന്നത്.(സ്ക്രീന്‍ ഷോട്ടുകള്‍ ക്ലീക്ക് ചെയ്ത് കാണുക).

കേരളത്തില്‍ വാശിയേറിയ ഉപതെരഞ്ഞെടുപ്പ് ചൂടു പിടിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ തോന്ന്യാശ്രമത്തിലും ആവേശം ചോരാതെ നടക്കുന്ന ബൂലോക ഉപ തരഞ്ഞെടുപ്പ് മലയാള ബ്ലോഗിനു പുറത്തും ശ്രദ്ധിക്കപ്പെടുകയാണ്.


നേരത്തെ ആശ്രമത്തില്‍ നടന്ന അന്താക്ഷരി തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികളെപ്പറ്റി മുഖ്യധാരാ മാധ്യമങ്ങളില്‍ പരാമര്‍ശം വന്നെങ്കിലും ആശ്രമത്തിലെ ഗ്രൂപ്പ് ബ്ലോഗിംഗിന്‍റെ ചടുലതയും, നര്‍മ്മവും കൈവിടാതെ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന ആകര്‍ഷകമായ വാര്‍ത്ത ആശ്രമവാസികളും വായനക്കാരും സഹര്‍ഷം സ്വീകരിക്കുന്നു.

തോന്ന്യാശ്രമം എന്നും ലക്ഷ്യമിട്ടിരുന്ന സൗഹൃദാന്തരീക്ഷത്തെ വില മതിച്ച ഇന്ത്യന്‍ എക്സ്പ്രസിനും, ലേഖിക ആശാ അനിലിനും തോന്ന്യാശ്രമത്തിന്‍റെ നന്ദി രേഖപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ തോന്ന്യാശ്രമത്തില്‍ അരങ്ങേറിയ ബ്ലോഗ് ഡ്രാമ, കഥാമത്സരം റിയാലിറ്റി ഷോ, ബ്ലോഗ് ക്രിക്കറ്റ് എന്നിവയ്ക്ക് മലയാള ബ്ലോഗര്‍മാരില്‍ നിന്ന് ആഘോഷ തുല്യമായ പ്രതികരണമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ ലോക്സഭാ സമയത്ത് പാമരന്‍ (ഗോപന്‍) മുന്നോട്ടു വെച്ച ആശയമായിരുന്നു, ബ്ലോഗില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത്. തോന്ന്യാശ്രമത്തില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ച പരിപാടിയായിരുന്നു അത്. ഡോ. ജെയിംസ് ബ്രൈറ്റ് ബൂലോക ഇലക്ഷന്‍ കമ്മീഷനറായി നടന്ന തെരഞ്ഞെടുപ്പ് വാശിയോടെ ആഴചകള്‍ നീണ്ടു. ദിവസങ്ങളില്‍ തോന്ന്യാശ്രമം ബ്ലോഗിലേക്ക് ഓരോ മണിക്കൂറിലും നൂറു കണക്കിനു ഹിറ്റുകള്‍ ലഭിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നതിനും, മത്സരിക്കുന്നതിനും, വോട്ടു ചെയ്യുന്നതിനും, പ്രേക്ഷകരായും ആദരണീയരയ അനേക ബ്ലോഗര്‍മാരെത്തിച്ചേര്ന്നത് ഗ്രൂപ്പ് ബ്ലോഗിംഗിന്‍റെ യഥാര്‍ഥ ശക്തിയും നര്‍മ്മത്തിലൂന്നിയ സൗഹൃദങ്ങള്‍ ഉടലെടുക്കുന്നതിനും വഴിയായി. വളരെപ്പെട്ടെന്ന് ഫോളോവര്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.

2007 നവംബര്‍ മുതല്‍ ഇന്നത്തെ നിലയിലേക്ക് വളര്‍ന്ന തോന്ന്യാശ്രമത്തില്‍ ഗീതാഗീതികള്‍, ചാണക്യന്‍, പാമരന്‍ തുടങ്ങി ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന നരിക്കുന്നന്‍, സുനില്‍ പണീക്കര്‍, ഏകാന്ത പഥികന്‍ വരെ എത്രയോ പ്രഗത്ഭരായ മലയാള ബ്ലോഗര്‍മാര്‍ സൗഹൃദം പങ്കിട്ടുവെന്ന് അനുസ്മരിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന് ഒരിക്കലും നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും മലയാളം, ബ്ലോഗ് എന്നീ രണ്ട് ചരടുകളീലൂടെ ഒരുമിക്കുവാന്‍ തോന്ന്യാശ്രമം അന്നും ഇന്നും മലയാള ബ്ലോഗര്‍മാര്‍ക്ക് മുന്‍പില്‍ തുറന്നു കിടക്കുന്ന വേദിയാണ്.


ഇത്തവണ ബൂലോക ഉപതെരഞ്ഞെടുപ്പില്‍ നരിക്കുന്നനും പണിക്കരും ഏകാന്തനും ഗോദയില്‍ ഇറങ്ങുമ്പോള്‍ സൗഹൃദവും നര്‍മ്മവും നിറഞ്ഞ അന്തരീക്ഷത്തിന് ഗ്രൂപ്പ് ബ്ലോഗിംഗിന്‍റെ പശ്ചാത്തലം നല്‍കാന്‍ ബൂലോക വോട്ടര്‍മാരെയും വായനക്കാരെ സ്വാഗതം ചെയ്യുന്നു.

Monday, October 26, 2009

ഓരോ വോട്ടും നരിക്കുന്നന്

 
നിങ്ങളുടെ ഓരോ വോട്ടും കണ്ണട അടയാളത്തില്‍ രേഖപ്പെടുത്തി നരിക്കുന്നനെ വിജയിപ്പിക്കുക .വിജയകിരീടം അണിയിക്കുക.

വോട്ട് ഏകാന്തന്


തോന്ന്യാശ്രമം ബൂലോക ഉപ തെരഞ്ഞെടുപ്പില്‍ വിലയേറിയ വോട്ടുകള്‍ നമ്മുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥി ഏകാന്ത പഥികന് "കോടമഞ്ഞ്" ചിഹനത്തില്‍ രേഖപ്പെടുത്തി അദ്ദേഹത്തെ വിജയിപ്പിക്കണമേയെന്ന് അപേക്ഷിക്കുകയാണ് അഭ്യര്‍ഥിക്കുകയാണ്.
ഓരോ വോട്ടും ഏകാന്തന്

Friday, October 23, 2009

ആശ്രമ ഉ .തി ചില വസ്തുതകള്‍

സ്നേഹം നിറഞ്ഞ ആശ്രമ അന്തേവാസികളെ , സഹപ്രവര്‍ത്തകരെ, ഈ നാട്ടിലെ നല്ലവരായ ബ്ലോട്ടര്‍മാരെ നിങ്ങള്‍ക്ക് സ്വാമിയുടെ സ്നേഹാഭിവാദനങ്ങള്‍ .


ആശ്രമത്തിന്റെ ഭാഗമായ ഷാപ്പന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആസന്നമായ ഒരു ഉപതിരഞ്ഞെടുപ്പിന്റെ അലയടികള്‍ ഉയര്‍ന്നു കഴിഞ്ഞു .ബൂലോകത്തിലെ കരുത്തരായ , നിങ്ങളുടെ എല്ലാം ആശയും ആവേശവുമായ ,പുത്തന്‍ യുവത്വത്തിന്റെ പ്രതീകങ്ങളായ മൂന്നു സ്ഥാനാര്‍ഥികള് ഈ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മാറ്റ് ഒരച്ചുരച്ചുരച്ചു നോക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട് .‍ 916 സ്വര്‍ണ്ണ പകിട്ടുള്ള , മായങ്ങളില്ലാത്ത , കലര്‍പ്പുകള്‍ ഇല്ലാത്ത പരിശുദ്ധരില്‍ പരിശുദ്ധരായ ശ്രീ ശ്രീ ശ്രീ . നരിക്കുന്നന്‍ , ശ്രീ ശ്രീ ശ്രീ . സുനില്‍ പണിക്കര്‍ , ശ്രീ ശ്രീ ശ്രീ ഏകാന്ത പഥികന്‍ എന്നീ കരുത്തുറ്റ സാരഥികളാണ് അങ്കക്കളരിയില് ഇറങ്ങിയിട്ടുള്ളത് .കാപ്പിലാന്‍ പാര്‍ട്ടിക്ക് വേണ്ടി നരി രംഗത്തെത്തിയപ്പോള്‍ പ്രതിപക്ഷത്തിനായി സുനില്‍ പണിക്കരും സ്വതന്ത്രനായി ഏകാന്തനും നമ്മോടൊപ്പം ഉണ്ട് . ഇവരില്‍ ആരെ തിരഞ്ഞെടുക്കണം എന്നതിന്റെ ഉത്തരം നിങ്ങളാണ് കണ്ടെത്തേണ്ടത്‌ . ഇവരെ ആരെയും ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുതണ്ട കാര്യങ്ങളില്ല .എങ്കിലും ‍ പാര്‍ട്ടിയുടെ ലീഡര്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ .


സംഘര്‍ഷ ഭരിതമായ ഇത്തരം ഒരു ബൂലോക അന്തരീക്ഷത്തില്‍ ‍ ഇത്തരം ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പലരും മൂക്കത്ത്‌ വിരല്‍ വെച്ചു . വിജയ പ്രതീക്ഷകള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയല്ലേ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും .കഴിഞ്ഞ കാലങ്ങളില്‍ ആശ്രമത്തിനു മേല്‍ വന്ന് പതിച്ച അപവാദങ്ങളും വിവാദങ്ങളും അപശ്രുതികളും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും . നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങള്‍ ആയെന്ന്‌ . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ നല്‍കിയ വിജയം ഇപ്പോഴും എന്നെ ആവെശഭരിതനാക്കുന്നു . നിങ്ങള്‍ നല്‍കിയ പ്രതീക്ഷകള്‍ക്ക് ഞാന്‍ ഭംഗം വരുത്തിയിട്ടുണ്ട് എങ്കില്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്‍റെ പാര്‍ട്ടിയെ അമ്പേ പരാജയപ്പെടുത്തണം .കാപ്പിലാന്റെ ഏകാധിപത്യം അവസാനിപ്പിച്ച് ആശ്രമത്തില്‍ ജനാധിപത്യം പുനഃ സ്ഥാപിച്ചത് നമ്മള്‍ ആരും മറന്നിട്ടില്ല . സമാധാന ശ്രമങ്ങള്‍ക്ക് ശ്രമിച്ചിട്ടുള്ളപ്പോഴോക്കെയും എന്നെ വെള്ള പൂശാനുള്ള ശ്രമമായി പലരും വ്യാഖ്യാനിച്ചു . ഇനിയും ആശ്രമം ,ആല്‍ത്തറ , ഞാന്‍ കൂടി അംഗമായ ബൂലോക പത്രം ബ്ലോത്രം എന്നിവയ്ക്ക് നേരെ ചെളി വാരി എറിയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇനിയും തക്കതായ മറുപടികള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കാം . ഇത്തരം കാര്യങ്ങളില്‍ ഞാന്‍ ഒരിക്കലും പുറകോട്ടില്ല എന്ന് ഈ സമയം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു .


എന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ശ്രീ നരിയെ വിജയിപ്പിച്ചാല്‍ ബൂലോകത്ത് പാലും തേനും ഒഴുക്കാം എന്നോ , ആശ്രമത്തിലെക്കുള്ള ഇടവഴി നാല് വരി നാഷണല്‍ ഹൈവേ ആക്കാം എന്നോ ഉള്ള മോഹനവാഗ്ധാനങ്ങള്‍ ഞാന്‍ നല്‍കുന്നില്ല പകരം ബൂലോകത്ത് സമാധാനം പുനഃ സ്ഥാപിക്കുവാന്‍ എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഞാന്‍ സന്നദ്ധമാണ് .മാത്രമല്ല ധാന്യം വയല്‍ക്കുരു എന്നിവയുടെ ഉത്പാദനം കൂട്ടുവാന്‍ വേണ്ടിയുള്ള സഹായങ്ങളും ഫേസ് ബുക്ക്‌ കാര്‍ഷിക വികസനത്തിനുള്ള സബ്സിടി ഉയര്‍ത്തുക ,  ഐ .പി ഡാം പ്രൊജക്റ്റ്‌ മുന്നോട്ടു കൊണ്ടുപോകുക , സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന അനോണികള്‍ക്ക്‌ വേണ്ട ധനസഹായങ്ങള്‍ , ആന്റി വൈറസ്‌ ആന്‍ഡ്‌ ആന്റി സ്പാം പദ്ധതികള്‍ എന്നിവ നടപ്പാക്കുക തുടങ്ങിയ  പരിപാടികള്‍ നടപ്പിലാക്കുവാന്‍ വേണ്ട സഹായങ്ങള്‍ എന്നിവ ചെയ്യും എന്ന് ഈ സമയം ഉറപ്പ് നല്‍കുന്നു .


ഒരു ദീര്‍ഘമായ പ്രസംഗം ഞാന്‍ നടത്തി നിങ്ങളെ സന്തോഷിപ്പിക്കുന്നില്ല . നിങ്ങളുടെ ഓരോ ബ്ലോട്ടുകളും കാലത്തിന്റെ കറുത്ത പാടുകള്‍ ബൂലോകരില്‍ നിന്നും മറയ്ക്കുന്ന റെയബാന് ഗൂലിംഗ് ഗ്ലാസില്‍ രേഖപ്പെടുത്തി നരിയെ വമ്പിച്ച ബ്ലൂരിപക്ഷത്തില്‍ വിജയിപ്പിക്കണം . ആശ്രമത്തിലെ ഭാവിയിലെ മന്തിസ്ഥാനം അദ്ദേഹത്തിന് നല്‍കാന്‍ ‍ നിങ്ങള്‍ അനുമതി നല്‍കണം എന്നാഹ്വാനം ചെയ്തുകൊണ്ട് നിര്‍ത്തുന്നു .


ജയഹോ .

Wednesday, October 21, 2009

അടിയന്തിര ഇലക്ഷന്‍ വിജ്ഞാപനം
തോന്ന്യാശ്രമത്തിന്റെ ഭാഗമായ ഷാപ്പന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നിരിക്കുന്നതിനാലാണ് ഈ വിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിക്കേണ്ടി വന്നിരിക്കുന്നത്. വോട്ടര്‍ പട്ടിക അടിയന്തിരമായി ലഭിക്കുകയുണ്ടായി. ഒരു കമ്മിറ്റി അതു പരിശോധിച്ച് റിപ്പോര്‍ട്ടും കമ്മിഷന് അയച്ചു തരുകയും ചെയ്തു. ഇനി അടുത്ത പടിയാ‍യ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചരണം തുടങ്ങിയ പരിപാടികളിലേക്ക് ആശ്രമവാ‍സികള്‍ക്ക് കടക്കാവുന്നതാണ്.

സമാധാനപരമായ ഒരു തെരഞ്ഞെടുപ്പാണ് നമ്മള്‍ ലക്ഷ്യമാക്കുന്നത്.
ഒരാഴ്ചക്കകം സ്ഥാനാര്‍ത്ഥികള്‍ പത്രികകള്‍ സമര്‍പ്പിക്കണം.
ഛിഹ്നങ്ങള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കാം.
മറ്റു സ്ഥാനാര്‍ത്ഥികളെ പാര വയ്ക്കാന്‍ പാടില്ല.
അസഭ്യ വാക്കുകള്‍ കഴിവതും ഒഴിവാക്കുക.
ഏതു രാജ്യത്തു താമസിക്കുന്നവര്‍ക്കും മത്സരിക്കാം.
ബൂലോക പൌരത്വം നിര്‍ബ്ബന്ധമാണ്.
അനോണികള്‍ക്ക് മത്സരിക്കാ‍മെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. പക്ഷേ അവര്‍ കുറഞ്ഞത് മൂന്നു മാ‍സം മുമ്പെങ്കിലും ബ്ലോഗു തുടങ്ങിയവര്‍ ആയിരിക്കണം.
വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
പ്രചരണത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുപോലെ തന്നെ ഉപയോഗിക്കാം.

വിജ്ഞാപനം ഇടക്കിടെ ഉണ്ടാകും.


'ന്യൂസ് വിത്ത് വെട്ടിക്കാട്' - ലൈവ്...

മുതിര്‍ന്ന ബ്ലോധ്യമ പ്രവര്‍ത്തകനായ രാമചന്ദ്രന്‍ വെട്ടിക്കാട് (ബ്ലോത്രം) ഇന്ന് മുതല്‍ "ന്യൂസ് വിത്ത് വെട്ടിക്കാട്" ല്‍ ആശ്രമത്തിലെ ഉപതെരഞ്ഞെടുപ്പ് വിശകലനത്തിനു നേതൃത്വം നല്‍കുന്നു...

ശ്രീ.രാമചന്ദ്രന്‍, ആശ്രമത്തിലെ ഈ ഉപതരഞ്ഞെടുപ്പിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?ഒരുപതെരഞ്ഞെടുപ്പിന്‍റെ കാര്‍മേഘം കാണാന്‍ തുടങ്ങിയിട്ട് അല്പകാലമായി. ഭരണത്തില്‍ ആശ്രമവാസികള്‍ തൃപ്തരാണോ എന്ന് പരിശോധിക്കുന്നത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കുറെക്കൂടി നല്ലതാണ്. അസുരക്ഷിത ബ്ലോഗിങ്, ധാന്യ കമ്മി, ഐപി പിടിത്തം തുടങ്ങി ബൂലോക മാന്ദ്യ ലക്ഷണങ്ങളോടു ബ്ലോഗര്‍മാര്‍ പൊരുതുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

തുടക്കത്തില്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ആശ്രമഭരണപക്ഷം ഒരു കുതിച്ചു ചാട്ടം നടത്തിയതായി തോന്നുന്നുവോ?
ഇത് വളരെ നയപരമായ ഒരു തീരുമാനമായി വേണം കാണാന്‍. ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വള്രെ വേഗം തന്നെ തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പു പ്രതീക്ഷിച്ച് സ്വാമിയും പാര്‍ട്ടിയും അണിയറയില്‍ വളരെക്കാലമായി ഒരുങ്ങുകയായിരുന്നോ എന്ന്
തോന്നുന്നു

നരിക്കുന്നനെ സ്ഥാനാര്‍ഥിയാക്കുക വഴി യൂത്തിന് ആശ്രമ ഭരണത്തില്‍ വലിയ പങ്ക് കയ്യാളാനാവും എന്ന സന്ദേശമാണോ സ്വാമി നല്‍കുന്നത്?
നരിക്കുന്നന്‍ നവാഗതനല്ല എന്ന് നമുക്കെല്ലാമറിയാം; എന്നാല്‍ നരിക്കുന്നനു സ്ഥാനാര്‍ഥിത്വം നല്‍കുന്നതിലൂടെ ഭരണപക്ഷത്ത് പുതിയതായി രംഗത്തെത്തുന്നവര്‍ക്കും കാര്യമായ പങ്കാളിത്തമുണ്ടാകും എന്നതിന്‍റെ ഒരു സൂചനയായിട്ടാണ് എനിക്ക് തോന്നുന്നത്.

ഹൈക്കമാന്‍റ് ചാണക്യനെ നരിക്കുന്നന്‍റെ സ്ഥാനാര്‍ഥിത്വം അറിയിച്ചില്ല എന്ന് മുറുമുറുപ്പ് ഉയരുന്നതായ് കേള്‍ക്കുന്നു, ഇത് നരിക്കുന്നന്‍റെ വിജയ സാധ്യതയെ ബാധിക്കുമോ?
ഇത് ചാണ‍ക്യന്‍റെ ഒരു തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജനശ്രദ്ധയാകര്‍ഷിക്കാനുള്ള പൊടിക്കൈകള്‍ പുറത്തെടുത്ത ചാണു ഭരണപക്ഷത്തെ 'ലീഡര്‍' താന്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ചാണു തന്നെയാകും നരിക്കുന്നന്‍റെ വിജയം ലക്ഷ്യമിട്ട് ഭരണപക്ഷത്തിന്‍റെ ഇലക്ഷന്‍ കരുനീക്കങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം.

ഏകാന്ത പഥികന്‍, സുനില്‍ പണിക്കര്‍ എന്നിവരുടെ സാധ്യതയെ എങ്ങനെ വിലയിരുത്തുന്നു?
ഏകാന്തന്‍റെ മഞ്ഞുപോലെ ശുദ്ധമായ ഇമേജ് തീര്‍ച്ചയായിട്ടും അദ്ദേഹത്തിനു നിര്‍ണായക മുന്തൂക്കം കൊടുക്കുന്നുണ്ട്. പണീക്കരാകട്ടെ അടുത്തയിടെ എഴുത്തില്‍ മാത്രമല്ല, 'വരമൊഴി'യിലും കൂടെ ബ്ലോഗ്ആക്ടിവിസം കൊണ്ടൂവന്നിട്ടുള്ള ബ്ലോഗറാണ്. ഇരുവര്‍ക്കും നല്ല അവസരമാണിത്

ഒരു തോല്വിയാണു കാപ്പിലാന്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നതെങ്കില്‍ അത് ഭരണത്തെ എങ്ങനെ ബാധിക്കും?
തോല്വി ഒഴിവാക്കാന്‍ സ്വാമി കാപ്പിലാനും, ചാണുവും അടങ്ങുന്ന ഇലക്ഷന്‍ കമ്മറ്റി കിണഞ്ഞു പരിശ്രമിക്കും. നരിക്കുന്നന്‍റെ യുവത്വം നേരിടാന്‍ പോകുന്നത് ഇമേജും ചുറുചുറുക്കുമുള്ള പ്രതിയോഗികളെയാണെങ്കില്‍ ഫലം പ്രവചനാതീതമാണ്. പ്രതിപക്ഷത്തും ആത്മാര്‍ഥതയോടെ ഭരിക്കാന്‍ കഴിവുള്ളവര്‍ നിരക്കുന്നു എന്നതിനാല്‍ ഫലം എങ്ങനെ വന്നാലും ആശ്രമത്തിനു മെച്ചമായിരിക്കും.

പ്രതിപക്ഷം ഭരണപക്ഷത്തിനു നേരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ ഇടയുണ്ടോ അങ്ങനെ വീണ്ടും ഒരു തെരഞ്ഞെടുപ്പിനു സാധ്യത കാണുന്നുണ്ടോ, മുതിര്‍ന്ന ബ്ലോധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തു തോന്നുന്നു?
അവിശ്വാസം ഏതു നിമിഷവും പ്രതീക്ഷിക്കാം. പ്രത്യേകിച്ചും ആശ്റ്മം ചുറ്റിയൊഴുകുന്ന ബ്ലോഗുപെരിയാറില്‍ സ്വാമിയുടെ പുതിയ ഐ.പി ഡാം പ്രോജക്ട്, കോളജിനോടനുബന്ധിച്ചുള്ള ഐ. പി പാര്‍ക്ക്, കഴുത്തില്‍ കുരുക്കിട്ട് നിന്ന ആല്‍ത്തറ സമരം ഒത്തു തീര്‍ന്നത് എന്നിവയോടുള്ള ബന്ധത്തില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം തക്കം പാര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍.

ഇത്രയും സമയം ആശ്രമത്തില്‍ ചെലവിട്ടതിനു നന്ദി

Tuesday, October 20, 2009

ആശ്രമം-ഉപതെരഞ്ഞെടുപ്പ്-അപ്ഡേറ്റ്


ഉപതെരഞ്ഞെടുപ്പ് തരംഗം ആഞ്ഞടിക്കുന്ന തോന്ന്യാശ്രമത്തില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കും മുന്‍പു തന്നെ സ്ഥാനാര്ഥിയാകാന്‍ സീറ്റു തേടിയുള്ള ഇടി തുടങ്ങി. സ്വാമി ഇലക്ഷനെ നേരിടാന്‍ തരിമ്പും ഭയമില്ലെന്നു സൂചിപ്പിക്കുകയും, ബൂലോക ഇലക്ഷന്‍ കമ്മീഷ്ണര്‍ ആശ്രമ വാസികളുടെ ഉപതെരഞ്ഞെടുപ്പ് മോഹത്തിനു എതിരു നില്‍ക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തതോടെ സ്ഥാനാര്‍ഥികളാകാന്‍ നിരവധി ബ്ലോഗേഴ്സ് സന്നദ്ധരായി. ആദര്‍ശ ധീരനായ നാട്ടുകാരന്‍, നരിക്കുന്നന്‍, ഏകാന്ത പഥികന്‍, സുനില്‍ പണിക്കര്‍, വാഴക്കോടന്‍, അരുണ്‍ ചുള്ളിക്കല്‍ എന്നിവരുടെ സീറ്റ് ഉറപ്പായതായി സൂചനയുണ്ട്. കരുത്തനായ നേതാവ് ഹരീഷ് തൊടുപുഴ കൂടി ഗോദയില്‍ ഇറങ്ങുന്നതോടെ ഉപതെരഞ്ഞെടുപ്പ് പൊടിപാറും.

സ്വാമിയുടെ പ്രധാനമന്ത്രി ചാണക്യന്‍ ഇന്ന് ആശ്രമത്തിലെ ഇലക്ഷന്‍ ആപ്പീസ് സന്ദര്‍ശിക്കും. ചില കൂടിയാലോചനകളില്‍ തിരക്കിലാണ് അദ്ദേഹം ഇപ്പോളെന്ന് ആശ്രമ വൃത്തങ്ങള്‍. ബൂലോക പത്രക്കാരുടെ പ്രതിനിധിയായി രാമചന്ദ്രന്‍ വെട്ടിക്കാടിനു ഒരു സീറ്റ് നീക്കി വെച്ചതായും ഊഹാപോഹങ്ങളുണ്ട്. നരിക്കുന്നന് ചിഹ്നമായി റെയ്ബാന്‍ ഗ്ലാസ് അനുവദിച്ചേക്കുമെന്ന് ശ്രുതിയുണ്ട്. ഇനി പാര്‍ട്ടി ഉറപ്പായാല്‍ മാത്രം മതി അദ്ദേഹത്തിന് എന്ന് ആശ്രമവക്താവ് പറഞ്ഞു.

പഴശ്ശിരാജ കാണാന്‍ പോയിരുന്ന വാഴക്കോടന്‍ ഫാന്‍സ് തിരിച്ചെത്തിയതോടെ സ്ഥാനാര്‍ഥിയാകാനുള്ള സമ്മര്‍ദ്ദം അദ്ദേഹത്തിനു മേല്‍ ഇരട്ടിക്കുകയും അദ്ദേഹം "വന്‍ വീഴ്ചകള്‍ക്ക്" ശേഷം "തിരിച്ചു വരവുകള്‍" നടത്താന്‍ ഒരു സീറ്റ് ഉറപ്പിക്കുകയും ചെയ്തു. ഗീതാഗീതികള്‍, രഘുനാഥന്‍, പ്രയാന്‍, നാസ് എന്നിവര്‍ സീറ്റ് ഉറപ്പിക്കാന്‍ ആശ്രമാധിപനുമായി കൂടിക്കാഴ്ചയില്‍. കൂടാതെ സൗത്താഫ്രിക്കന്‍ സംവരണ സീറ്റ് ബോണ്‍സിനു തന്നെ ലഭിച്ചേക്കും. സീറ്റ് കിട്ടിയില്ലെങ്കില്‍ തോന്ന്യാസങ്ങള്‍ കാണിക്കുമെന്ന ഭീഷണിയുമായി തോന്ന്യാസിയും ആശ്രമം ലക്ഷ്യമാക്കി നീങ്ങിയതായി കോഴിക്കോട് നിന്നുള്ള വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് സിനിമാട്ടോഗ്രഫി ബ്ലോധ്യമങ്ങള്‍ക്കായി പകലന്‍ കൈകാര്യം ചെയ്യും.

പ്രവാസി ബ്ലോഗര്‍മാര്‍ക്ക് വോട്ടവകാശം:
സകലമാന ബൂലോക ബ്ലോഗര്‍മാര്‍ക്കും വോട്ടുചെയ്യാനുള്ള അവസരത്തിനു പുറമെപ്രവാസി ബ്ലോഗര്‍മാര്‍ക്ക് ആശ്രമം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക അവസരം ഉണ്ടായിരിക്കുമെന്ന് സ്വാമി കാപ്പിലാന്‍. ന്യൂസ് അവറില്‍ ബ്ലോത്രാധിപര്‍ രാമചന്ദ്രന്‍ വെട്ടിക്കാടുമായി സംസാരിക്കുകയായിരുന്നു സ്വാമി.

ഇപ്പോള്‍ കിട്ട്യത്:
കാപ്പിലാന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി നരിക്കുന്നനെ നിര്‍ത്താന്‍ അണിയറയില്‍ നീക്കം ശക്തമാകുന്നതായി ഏജന്‍സികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ "ന്യൂസ് വിത്ത് വെട്ടിക്കാട്'ല്‍ കാണാം.

Monday, October 19, 2009

ആശ്രമം ഉപതെരഞ്ഞെടുപ്പിലേക്ക്?

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തോന്ന്യാശ്രമവും അനിവാര്യമായ ഒരു ഉപതെരഞ്ഞെടുപ്പിന്‍റെ അണിയറ നീക്കങ്ങളാല്‍ വീര്‍പ്പുമുട്ടുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സ്വാമിയുടെ ഭരണത്തിനു വിധിയെഴുതിയിട്ടേ ബാക്കി പരിപാടിയുള്ളൂവെന്ന് ആശ്രമവാസികള്‍ ബൂലോക ഇലക്ഷന്‍ കമ്മീഷ്ണര്‍ക്ക് നോട്ടീസ് അയച്ചു. മേല്‍ നടപടി ഉടനുണ്ടാകുമെന്ന് കമ്മീഷ്ണറോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കമ്മീഷ്ണര്‍ സുഖവാസത്തിലായതിനാല്‍ ഇതെപ്പറ്റി പ്രതികരിക്കാന്‍ അദ്ദേഹത്തിന്‍റെ ഓഫിസ് വിസമ്മതിച്ചു. സ്വാമി ബ്ലോഗ്പത്ര സമ്മേളനം വിളിച്ച് പറയാനുള്ളത് പറഞ്ഞുകൊള്ളാമെന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും 'ധാന്യം, വയല്‍ക്കുരു' എന്നിവയുടെ വില ഇടിയാനനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ബ്ലോഗര്‍മാര്‍ക്ക് സമാധാനമായി ബ്ലോഗാന്‍ കഴിയണം എന്ന് സ്വാമി പറഞ്ഞു. നവബ്ലോഗര്‍മാര്‍ക്ക് അദ്ദേഹം ആശ്രമത്തിലേക്ക് സ്വാഗതം ആശംസിച്ചു.

Tuesday, October 13, 2009

ബകേട്ടന്റെ പഴത്തൊലി

കാലം എത്ര പഴകിയാലും പഴങ്ങള്‍ എല്ലാം അട്ടു പോയാലും  ബൂലോകത്തെ കൈവെടിയാത്ത ‍ഒരു പഴത്തൊലിയാണ്  കാപ്പിലാന്‍ എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല .പക്ഷേ ഞാന്‍ എഴുതിയ പഴത്തൊലി കാലങ്ങള്‍ നിലനില്‍ക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാം  . പഴത്തൊലി എന്ന ഗവിത ഒരു ബകന്‍ ഭക്ഷിച്ചു പോയിട്ട് ഒരു വര്‍ഷം ആകുന്നു .എന്താണ് ആ   വരികളുടെ ഈ   സമയത്തെ പ്രസക്തി ? അതിനെക്കുറിച്ച് പറയാം .


ഇപ്പോള്‍ ബൂലോകത്ത് കവിതാസ്വാധകര് വീണ്ടും എത്തിനോക്കി തുടങ്ങിയിരിക്കുന്നു . പലവട്ടം ഞാന്‍ എഴുതിയ ഒരു വിഷയമായത് കൊണ്ടാണ് ഇതുവരെയും ഞാന്‍ ഇതില്‍ കൈവെയ്ക്കാതെ ഇരുന്നത് . ‍ കവിതകള്‍ വരി ഉടച്ചും വരി മുറിച്ചും  വാക്കുടഞ്ഞതും വക്കുരഞ്ഞതും , ഗദ്യ കവിതകളും പദ്യ കവിതകളും വൃത്തത്തില്‍ എഴുതിയതും വൃത്തം വരച്ചു മാറി നിന്നെഴുതിയതും  , കവിതയില്‍
 സംഗീതം  താളം മേളം  അങ്ങനെ  പലതും ഉണ്ടായാലേ കവിതകള്‍ ആവൂ എന്നും  തര്‍ക്കങ്ങള്‍ മൂക്കുന്നു . കഴിഞ്ഞ  കൊല്ലം എതിര്‍ത്ത്  പറഞ്ഞവര്‍ ഈ കൊല്ലം വാക്കുകള്‍ മാറ്റി പറയുന്നു . അങ്ങനെ  ബൂലോകം  സംഭവങ്ങളാല്‍  ഗംഭീരം.


എനിക്ക് കവിതകളെക്കുറിച്ച് അറിയില്ല .ഗവിതകള്‍  മാത്രമേ വരൂ  .എന്തെല്ലാമാണ് ഒരു ഗവിത / കവിതയില്‍ വേണ്ടത് എന്ന് ബ്ലോഗേര്‍സ് കോളേജില്‍ കുറെ നാളുകള്‍ക്കു മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു  .എന്‍റെ പരിമിതമായ അറിവില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പലതും പലപ്പോഴായി പറയാന്‍ ശ്രമിച്ചിട്ടുണ്ട് .അതെല്ലാം ശരിയാണോ തെറ്റാണോ എന്നൊക്കെ കാലങ്ങള്‍ തെളിയിക്കും .


പഴത്തൊലി  എന്ന ഗവിത  പഴയ കൊള്ളിയില്‍ ഞാന്‍ എഴുതിയിരുന്നു . എന്നാല്‍  പല ഗവിതകളും നിഴല്ചിത്രത്തില്‍ ചേര്‍ത്തതുകൊണ്ട് ഞാന്‍ അതിലെ പല ഗവിതകളും ഡിലീറ്റ്‌  ചെയ്തിരുന്നു . അങ്ങനെ ശുഷ്കിച്ചു പോയ ആ കൊള്ളികള്‍ ഞാന്‍ സമയമായപ്പോള്‍ ഡിലീറ്റ്‌ ചെയ്തു .താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പോയാല്‍ ബോള്‍ഡ് ചെയ്തിരിക്കുന്ന വരികളാണ് ഗവിത . എന്നാല്‍ അതിനേക്കാള്‍ ഉയരത്തില്‍ വളരെ മനോഹരമായി ഒരു ആസ്വാദനം എഴുതിയ  പാമരന് വീണ്ടും ഈ പഴത്തൊലി കൊടുത്തുകൊള്ളുന്നു
നിങ്ങളും ആ പഴത്തൊലി ആസ്വദിക്കുക . അതിലെ ലിങ്കുകള്‍ വഴി മറ്റുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ മറക്കരുത്‌ . കാരണം പഴയ പല ആസ്വാദനങ്ങളും അതില്‍ കാണാം .


പഴത്തൊലി ഒരാസ്വാദനം 

Monday, October 12, 2009

മത്തങ്ങാ വിളക്കുകള്‍ തെളിയിച്ച വഴിയിലൂടെ

അമേരിക്കയില്‍ പ്രേതങ്ങളുടെ മാസവും തണുപ്പും വന്നു കഴിഞ്ഞു . ഇക്കുറി മാസത്തിന്റെ ആദ്യം തന്നെ കച്ചവട സ്ഥാപനങ്ങളില്‍ ഹല്ലോവീന്‍ പൊടിപൊടിക്കുകയാണ് . ക്രിസ്തുമസിനെക്കാള്‍ കൂടിയ ഉത്സവമാണ് ഇവിടെ ഹാലോവീന്‍ .പ്രേതങ്ങള്‍ നിരത്തുകളില്‍ നിറഞ്ഞാടുന്നു . പരേതാത്മാക്കളുടെ വരവ്‌ എല്ലാവരും ആഘോഷിക്കുകയാണ് .

ഈ പ്രാവശ്യം ഹല്ലോവീന്‍ മേളങ്ങള്‍ ഡിട്രോയിറ്റ് കാര്‍ക്ക് വേണ്ടി ഒരുക്കിയത് ഗ്രീന്‍ ഫീല്‍ഡ് എന്ന പഴയ ഗ്രാമത്തിലാണ് . ഗ്രീന്‍ ഫീല്‍ഡ് വില്ലേജ്നെ കുറിച്ച് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു .അമേരിക്കയിലെ ആദ്യ കാലത്ത് എന്തൊക്കെ ഉണ്ടായിരുന്നുവോ അതെല്ലാം ഗ്രീന്‍ ഫീല്‍ഡ് വില്ലേജില്‍ പോയാല്‍ കാണാന്‍ സാധിക്കും . ചരിത്രത്തില്‍ മറഞ്ഞു പോയ പല വ്യക്തികളെയും , വസ്തുക്കളും ഇവിടെ കാണാം . അവരുടെ ഭവനങ്ങളില്‍ അവരെല്ലാം ഇപ്പോഴും ജീവിക്കുന്നതായി കാണിക്കുക .

ഗ്രീന്‍ ഫീല്‍ഡ് വില്ലെങിലെ ഹല്ലോവീന്‍ കാണുവാന്‍ വേണ്ടി നല്ല തിരക്കാണ് . ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഉത്സവം . ഒരു മാസത്തിനു മുന്‍പ്‌ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു . ശനിയാഴ്ച ഗ്രീന്‍ ഫീല്‍ഡ് വില്ലേജില്‍ പോകുവാന്‍ വേണ്ടി ഒരുങ്ങി . രാവിലെ തന്നെ ശക്തമായ മഴയും തണുപ്പും . എങ്കിലും പോകാതിരിക്കാന്‍ കഴിയില്ല കാരണം പോയില്ലെങ്കില്‍ നൂറ് ഡോളര്‍ ഗോവിന്ദ .തീയതി മാറ്റി വെയ്ക്കുവാനും കഴിയില്ല .

വൈകുന്നേരത്ത് ഗ്രീന്‍ ഫീല്‍ഡ് വില്ലേജില്‍ എത്തി . വില്ലേജില്‍ റോഡിന്റെ ഇരുവശത്തും ജാക്കോ ലാന്‍റ്റെന് അഥവാ മത്തങ്ങാ വിളക്കുകള്‍ കത്തിച്ചിരിക്കുന്നു . മത്തങ്ങാ വിളക്കുകള്‍ തെളിയിക്കുന്ന വഴിയിലൂടെ നമ്മള്‍ നടക്കുക . വശങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും പ്രേതങ്ങളുടെ സംസാരങ്ങള്‍ , യക്ഷികള്‍ , കഥകളില്‍ കണ്ട രൂപങ്ങള്‍ ഇങ്ങനെ പലതും നമ്മെ സ്വീകരിക്കും . കൂടാതെ നമ്മുടെ കൈകളില്‍ ഉള്ള ബാഗുകളില്‍ അവര്‍ തരുന്ന മിട്ടായികള്, കാണ്ടികള് അങ്ങനെ പലവിധ സമ്മാനങ്ങള്‍ കൊണ്ട് നിറയും . ഞാന്‍ കണ്ട ചില വ്യക്തികളാണ് അമേരിക്കന്‍ കവിയായിരുന്ന ഫ്രോസ്റ്റ് , വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാര്‍ അങ്ങനെ പലരും . പക്ഷേ നല്ല മഴയുള്ളത്‌ കൊണ്ട് പല ചിത്രങ്ങളും എനിക്ക് എടുക്കാന്‍ സാധിച്ചില്ല .


കുട്ടികളില്‍ പ്രേതങ്ങളെ ക്കുറിച്ചുള്ള ഭയം കുറയ്ക്കുവാന്‍ വേണ്ടിയാണ് ഇത് . കുട്ടികള്‍ക്ക് വളരെ സന്തോഷകരമായ ഒരു ദിവസമായിരുന്നു കഴിഞ്ഞ ശനിയാഴ്ച . ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു .

എല്ലാവര്‍ക്കും ഹാപ്പി ഹല്ലോവീന്‍ . ‍

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.