അന്തേവാസികള്‍

Monday, September 28, 2009

ടോപ്പ് ലെസ്സ് കരീന കപൂര്‍

അയ്യോ!!!  എന്തായീ കാണുന്നത് ? എല്ലാ പ്രണയങ്ങളും ഇങ്ങനെയാണോ ? ബ്ലോഗ്‌ സദാചാരികളെ വരിക വരിക .ഇതാ ഒരു പ്രണയത്തിന് മുന്നില്‍ കരീനകപൂര്‍ ടോപ്പ്‌ ലെസ്സ് ആയി അഭിനയിക്കുന്നു . അത് കണ്ട സെഫ് അലിഖാന്റെ ഹൃദയം തകരുന്നു . ചോര പുറത്തേക്ക്‌ ചീറ്റുന്നു . എന്തൊരു കാഴ്ച .

റെന്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്ത് കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന " കുര്‍ബാന്‍ " എന്ന സിനിമയിലാണ് കരീന ടോപ്പ് ഇല്ലാതെ അഭിനയിക്കുന്നതും അത് കണ്ട ഖാന്റെ ഹൃദയം തകരുന്നതും . ചില പ്രണയകഥകള്‍ രക്തം പുരണ്ടവയാണ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍ .ഭീകരതയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയ കഥയാണ് കുര്‍ബാന്‍ . കുര്‍ബാന്റെ പുറത്ത് വന്ന പോസ്ററുകള്‍ ആണത്രേ ഇങ്ങനെയുള്ള ചിത്രത്തോട് കൂടി പുറത്തിറങ്ങിയത് .കരീന കപൂര്‍ ആദ്യമായാണത്രേ ടോപ്പ് ലെസ്സ് ആയി അഭിനയിക്കുന്നത് .

മുകളില്‍ പറഞ്ഞതത്രയും വാര്‍ത്തയാണ് . ഇനി വാര്‍ത്തയില്‍ ഇല്ലാത്ത ചിത്രം എന്നത് , ഈ സിനിമ ഡബിള്‍ ഹിറ്റ്‌ ആകും എന്നത് ഉറപ്പ് കാരണം കഥയുടെ കാമ്പോ മറ്റോ ആയിരിക്കില്ല മറിച്ച് കരീനയുടെ തുണിയില്ലാത്ത ഭാഗങ്ങള്‍ കാണുവാന്‍ ഉള്ള തിരക്ക് കാരണം . ഇനി കരീന ഡ്യൂപ്പ് വെച്ചാകുമോ ആ ഭാഗങ്ങള്‍ അഭിനയിക്കുക ? എന്തായാലും ഹിന്ദി സിനിമയുടെ ചുവടു പിടിച്ചു മലയാളത്തിലും ഇങ്ങനെ പടങ്ങള്‍ ഇറങ്ങും . ഈശ്വരാ ആ നാളുകള്‍ വേഗം വന്നിരുന്നെങ്കില്‍ !!! നമ്മുടെ മല്ലു നടികളൊക്കെ മസാല ദോശകളായി വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങുന്ന ആ കാഴ്ചകള്‍ കാണുവാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല .Wednesday, September 23, 2009

സിയാബ്‌ ദി സൂപ്പര്‍ സ്റ്റാര്‍

ഈ പോസ്റോട് കൂടി സിയാബ്‌ വിഷയം ഞാന്‍ വിടുകയാണ് . ബൂലോക എലികളെയും പുലികളെയും കഴിഞ്ഞ ഒരാഴ്ചയായി നെട്ടോട്ടം ഓടിക്കുന്ന സിയാബ്‌ എന്ന കരിംപുലിക്ക് ഞാന്‍ ഒരായിരം ആശംസകള്‍ നേരുന്നു . ആരുടേയും ഭീക്ഷണിക്ക്‌ വഴങ്ങാതെ , നിന്‍റെ ജീവിതയാത്രയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുവാന്‍ ഞാനും അനേകരോടൊപ്പം പ്രാര്‍ത്ഥിക്കാം . സിയാബിന് ബൂലോകത്തെ പുലികള്‍ക്ക് പരിചയപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി ഞാന്‍ വീണ്ടും വീണ്ടും അറിയിക്കുന്നു .


എന്‍റെ ചില കാര്യങ്ങള്‍ അറിയിക്കട്ടെ :-

സിയാബിന് ഐ .എ എസ് ഉണ്ടാകട്ടെ ,ഇല്ലാതാകട്ടെ , കാന്‍സര്‍ ഇല്ലാതെ വരട്ടെ . കഷ്ടപ്പാടില്‍ കൂടി ഇത്രത്തോളം എത്തിയ നിന്നെ ഞങ്ങള്‍ സ്നേഹിക്കുന്നു .

ദുബായിലെ ബ്ലോഗിണി ആന്‍ഡ്‌ ബ്ലോഗറെ എനിക്കറിയാം എങ്കിലും ഞാന്‍ ഒരിക്കലും ആ പേരുകള്‍ പറയില്ല . നിങ്ങള്‍ക്കും നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു . കൂടുതല്‍ അശരണരെ സഹായിപ്പാന്‍ നിങ്ങളുടെ കൈകളെ ശക്തിപ്പെടുത്തട്ടെ .

സിയാബിന്റെ വഴികളില്‍ സ്നേഹത്തിന്റെ റോസാപുഷ്പങ്ങള്‍ വാരി വിതറിക്കൊണ്ട് ഞാന്‍ ഇവിടെ ഈ വിഷയം അവസാനിപ്പിക്കുന്നു .

ഒരു പ്രത്യേക കാര്യം അറിയിക്കുവാന്‍ ഉള്ളത് , അഥവാ സിയാബിന് കാന്‍സര്‍ ഉണ്ടെങ്കില്‍ ചികിത്സക്കും മറ്റ് സഹായത്തിനും വേണ്ടി , കഴിഞ്ഞ ആഴ്ച മാര്‍ത്തോമ്മാ സഭ കാന്‍സര്‍ രോഗികള്‍ക്കായി നടത്തുന്ന കരുതല്‍ എന്ന പ്രസ്ഥാനത്തിന്റെ തലവന്‍ ഡോക്ടര്‍ സഖറിയാസ്‌ തിരുമേനി ഇവിടെ വന്നപ്പോള്‍ ഞാന്‍ സിയാബിന്റെ കാര്യം അറിയിച്ചിട്ടുണ്ട് . വേണ്ട സഹായം നല്‍കാം എന്നും പറഞ്ഞിട്ടുണ്ട് . മതിയായ രേഖകളുമായി സമീപിച്ചാല്‍ വേണ്ട കാര്യങ്ങള്‍ ചെയ്യും .

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി , നമസ്കാരം

വിപ്ലവാഭിവാദനങ്ങള്‍

ലാല്‍സലാം

Monday, September 21, 2009

പതറരുത്

ആകാശങ്ങളില്‍ നിന്നും ഇടിമുഴക്കങ്ങള്‍ ഉണ്ടാകും , സിംഹങ്ങള്‍ ഗര്‍ജ്ജിക്കും ,മിന്നലും തീപ്പൊരികളും ഉണ്ടാകും ,ആക്രമണങ്ങള്‍ വധഭീക്ഷണികള്‍ പല ഭാഗത്ത് നിന്നും ഉണ്ടാകും . പതറരുത് .

സത്യത്തിന് വേണ്ടി ന്യൂനപക്ഷം നിലകൊള്ളുമ്പോള്‍ ഭൂരിപക്ഷം ആക്രമണം നടത്തും . ഉറപ്പ് .

( എന്‍റെ മനസിനോട് തന്നെ പറയുന്ന കാര്യമാണ് )

Sunday, September 20, 2009

ചെറായി മീറ്റില്‍ പറന്നെത്തിയ ചേച്ചി

മലയാള ബ്ലോഗ്‌ "ഇത്രക്കഥ" പതിച്ചോ എന്ന് ചോദിച്ച തറവാടിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഞമ്മടെ ത്ഫൂ ലോകം നിര്‍ത്തിവെച്ച സിയാബ്‌ വേട്ട ഞാന്‍ ഇവിടെ പുനരാരംഭിക്കട്ടെ .

പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് ആ ധാനശീല, വിശുദ്ധ റമദാന്‍ നാളില്‍ നോമ്പ് നോക്കുന്ന , ബൂലോക കുറ്റാന്വഷകരെ ദൌത്യം ഏല്പിച്ചു മറഞ്ഞിരിക്കുന്ന , തെളിവുകള്‍ക്കായി ചാറ്റ് ഹിസ്റ്ററി കൈമാറിയ , ആലുവ എസ് . ബി . റ്റി ബാങ്കില്‍ നിന്നും മൂന്നു പ്രാവശ്യമായി നാല്പതിയെഴായിരം രൂപ സിയാബ്‌ എന്ന പാവപ്പെട്ട ഐ .എ എസുകാരന് നല്‍കി "സഹായിച്ച " ആ സാധുസ്ത്രീ ആരാണ് ?

ചെറായി മീറ്റില്‍ ദുബായില്‍ നിന്നും പറന്നു വന്ന് , സിയാബ്‌ എന്ന ബ്ലോഗറെ ചെറായി മീറ്റില്‍ വെച്ചു കണ്ട ( ഈ വിവരം നേരത്തെ ആരും പറഞ്ഞിരുന്നില്ല , ഇന്ന് മേരി ലില്ലിയുടെ പോസ്റ്റില്‍ അയ്യര്‍ ദി ഗ്രേറ്റ്‌ നല്‍കിയ കമെന്റ് പ്രകാരം കിട്ടിയ വിവരമാണ് ) ആ ബ്ലോഗിണി , സിയാബിന്റെ വാ ചെറായി മീറ്റില്‍ വെച്ചും , ചേച്ചിയുടെ തറവാട്ടില്‍ വെച്ചും തുറന്നു നോക്കിയ ആ സ്ത്രീ ആരാണ് ? പലരും ഈ സാധു സ്ത്രീയെ ഫോണ്‍ ചെയ്തതായി പറയുന്നു , പിന്നെ തിരുത്തി പറയുന്നു ,പലരും ഈ സ്ത്രീ പുറത്ത് വരണം എന്നാവശ്യപ്പെടുന്നു .പക്ഷേ ഒരനക്കവും കാണുന്നില്ല . ബ്ലോഗര്‍മാര്‍ നാലുചുറ്റും ചിതറി ഓടുന്നു . ഞമ്മടെ ത്ഫൂ ലോകം കേസ്‌ അന്വഷണം നിര്‍ത്തി വെയ്ക്കുന്നു , നിര്‍ത്തി വെച്ച അന്വഷണം ചിലര്‍ വീണ്ടും തുടരുന്നു . ഇതാണ് ഇന്നത്തെ ചിത്രം .

ഒരുത്തനെ നടുറോഡില്‍ തുണിയുരിച്ചു നിര്‍ത്തിയിട്ട്‌ കേസ്‌ അന്വഷണം മതിയാക്കാന്‍ കഴിയില്ലല്ലോ , വിവരങ്ങള്‍ എല്ലാം പുറത്ത് വരണ്ടേ ? അങ്ങനെ ഞാന്‍ എന്ന ബൂലോക പിഴ അന്വഷണം ആരംഭിച്ചു . ഹോട്ട് സീറ്റില്‍ മുകളില്‍ പറഞ്ഞ സൂചനകളുടെ ഉത്തരങ്ങള്‍ കമ്പ്യൂട്ടറില്‍ തെളിഞ്ഞു .


A - @@@@@@@@

B- ************

C- ##############

D- $$$$$$$$$$$


സ്ക്രീനില്‍ തെളിഞ്ഞ നാല് ഉത്തരങ്ങളില്‍ ഒരെണ്ണം ശരിയാകും . ബൂലോകത്തെ സര്‍വ്വ ഈശ്വരന്മാരെയും , ദേവികളെയും , ബൂലോകം പ്രമാണികളെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഞാന്‍ മൂന്നാമത്തെ ഉത്തരത്തില്‍ കൈ അമര്‍ത്തി . ഉത്തരം ശരിയല്ലേ ? ശരിയാകില്ലേ ? ഈശ്വരന്മാരെ രക്ഷിക്കൂ .

ഭാഗ്യം ആ ഉത്തരം ശരിയായിരുന്നു . സര്‍വ്വ ഊഹങ്ങളും മറനീക്കി ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു കഴിഞ്ഞു . ഞമ്മടെ ത്ഫൂ ലോകം പോലെ സംശയങ്ങളുടെ മുള്‍മുനയില്‍ ഒരുത്തനെ നിര്‍ത്തി , ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ കാര്യങ്ങള്‍ നീക്കുകയല്ല . എല്ലാ പൊരുത്തങ്ങളും ഒരുപോലെ വന്ന് ചേര്‍ന്നത്‌ ഇപ്പോള്‍ മാത്രമാണ് . ഇനി ഒരേ ഒരു കാര്യത്തില്‍ മാത്രമേ എനിക്ക് ഉത്തരം കിട്ടെ നടതുള്ളൂ .ആ ഉത്തരം ഇപ്പോള്‍ പറയണോ അതോ നാളെ പറയണോ എന്ന് . മേരി ലില്ലിയും , അരുണ്‍ ചുള്ളിയും ഇതിന്റെ പിന്നില്‍ തന്നെ ഉറച്ച പാറകള്‍ ആയി തന്നെ നില്‍പ്പുണ്ട്‌ . സത്യം മാത്രം ജയിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ഞാനും മറ്റ് അനേകരും ഇവിടെ കാത്തിരിക്കുന്നു .                                                             അപ്പോള്‍ ആ ബ്ലോഗിണിയുടെ വിവരം പിന്നീട് നല്‍കാം അല്ലേ ??? നാളെയാകട്ടെ.

Saturday, September 19, 2009

സിയാബിന്റെ രോഗം ???

മറ്റുള്ളവരുടെ വൃണത്തില് കൈ വിരല്‍ കുത്തിയിറക്കി അതിന് എത്ര നീളം ,വീതി എന്നിവ കാണണം എന്നാവശ്യപ്പെടുന്നവര്‍ ദയവായി ആ കൈ വിരലുകള്‍ ഒന്ന് മണത്തു നോക്കുക .അതില്‍ ദുഷിച്ച നാറ്റം ഇല്ലേ ? ആ നാറ്റം നമ്മുടെ സമൂഹത്തിന്റെ നാറ്റമാണ് .

സിയാബ്‌ ഒരു രോഗിയാണ് എങ്കില്‍ , ഒരു രോഗിക്ക് വേണ്ടുന്ന മാനുഷിക പരിഗണന നമ്മള്‍ കൊടുക്കാന്‍ ബാധ്യസ്ഥരാണ് . ഒരുത്തനെ കള്ളനെന്നു മുദ്രകുത്തി സമൂഹത്തിന്റെ ഇരുട്ടറകളില്‍ അടയ്ക്കാന്‍ നമ്മള്‍ പണ്ട് പലപ്പോഴും മിടുക്കര്‍ തന്നെയായിരുന്നല്ലോ .‍ ഇന്ത്യന്‍ മെഡിക്കല്‍ എത്തിക്സ് പ്രകാരം ഒരു രോഗിക്ക് , തന്റെ രഹസ്യങ്ങള്‍ എത്രത്തോളം സുരക്ഷിതമാക്കാം എന്നെനിക്കറിയില്ല . എങ്കിലും തക്കതായ പരിഗണന കൊടുക്കണം , മാനുഷിക മൂല്യങ്ങള്‍ക്ക് വിലകൊടുക്കണം എന്നെല്ലാം പറയുന്നു .മെഡിക്കല്‍ എത്തിക്സ് ഇന്ത്യയില്‍ എത്രത്തോളം പ്രായോഗികമാണ് എന്നും അറിയില്ല . അഥവാ ഒരു രോഗിയുടെ രഹസ്യങ്ങള്‍ രോഗിക്ക് ചികിത്സ നല്‍കുന്ന എല്ലാവരും സൂക്ഷിക്കേണ്ടത് ഒരാവശ്യമല്ലേ ? അതോ ഒരു രോഗിയെ അന്വഷിച്ച് ചെന്നാല്‍ , രോഗിയുടെ സര്‍വ്വ വിവരങ്ങളും പറഞ്ഞു കൊടുക്കുന്നതാണോ ശരി ? .
 

എന്നാല്‍ അമേരിക്കയില്‍      HIPPA   ഫെഡറല്‍ നിയമപ്രകാരം ,  ഒരു രോഗിയുടെ രഹസ്യങ്ങള്‍ യാതൊരു കാരണവശാലും പുറത്ത് പറയുവാന്‍ പാടില്ല എന്നാണ് . രോഗിക്കോ , രോഗി ആവശ്യപ്പെടുന്നവര്‍ക്കോ അല്ലാതെ മറ്റാര്‍ക്കും കൈമാറരുത് . ഇതിനെക്കുറിച്ചൊക്കെ വിശദമായി സംസാരിക്കാന്‍ ബൂലോകത്ത് ധാരാളം ഡോക്ടര്‍മാര് ഉണ്ട് . രോഗിയുടെ വിവരങ്ങള്‍ ഒന്നും തന്നെ , ഒരു രോഗിക്ക് സേവനം നല്‍കുന്ന ആരും തന്നെ പുറത്താക്കരുത് അങ്ങനെ ചെയ്‌താല്‍ തക്കതായ നിയമ നടപടികളും സ്വീകരിക്കും എന്ന നിയമം ഉണ്ടാക്കിയിട്ടുണ്ട് . ‍

സിയാബ്‌ ഉമ്മച്ചിയെപ്പോലെ കരുതുന്ന ആ സ്ത്രീയില്‍ നിന്നും കാശ് വാങ്ങി എന്നും , മറ്റെങ്ങും നിന്നും വാങ്ങിയിട്ടില്ല എന്നും സിയാബ്‌ പറഞ്ഞു കഴിഞ്ഞു . ഒരു കള്ളനെപ്പോലെ അവന്‌ രോഗമുണ്ടോ , ഇല്ലയോ എന്ന സംശയത്തിന്റെ പേരില്‍ ചിലര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ശരിയോ തെറ്റോ എന്ന് മാത്രം തീരുമാനിക്കുക .സിയാബിന്റെ കാര്യങ്ങള്‍ അല്പം പോലും കേള്‍ക്കാന്‍ സന്മനസ് കാട്ടാതെ ഇവര്‍ ചെയ്തത് ശരിയല്ല എന്ന് തന്നെ ഞാന്‍ പറയും . ഇനി ഇതിന്റെ പേരില്‍ എന്ത് തന്നെ എനിക്ക് നഷ്ടമുണ്ടായാലും , ഈ ഫൂ ലോകം തന്നെ എന്നെ കൈവിട്ടാലും എനിക്ക് പുല്ലാണ് . എനിക്കേതായാലും സിഹാബിന്റെ രോഗനിര്‍ണയ സര്‍ട്ടിഫിക്കറ്റ് കാണണ്ട .ഡോക്ടര്‍ ആരാണ് എന്നും അറിയണ്ട .

Friday, September 18, 2009

തകര്‍ന്നു വീണ ചീട്ടുകൊട്ടാരം


ഹോ റൊമ്പ പ്രമാദം , പ്രമാദം . ഒടുവില്‍ കഷ്ടപ്പെട്ട് കേസ് തെളിയിച്ചു . നിങ്ങള്‍ തരുന്ന പൂമാലകള്‍ ,നോട്ട് കെട്ടുകള്‍ , കല്ലേറുകള്‍ എന്നിവ സ്വീകരിക്കാന്‍ ‍ സമയം ഇല്ലാതെ ഇരുന്നിട്ട് കൂടി ബൂലോകത്തിന് കാവലായി മോഡറേഷന്‍ ഇട്ട് കുത്തിയിരിക്കുകയാണ് ബൂലോക പത്രാധിപര്‍ ജോ . മറ്റേ അയ്യര്‍ ദി ഗ്രേറ്റ്‌ ഐ .ജിയെയും കളക്ടര്‍ എന്നിവരുമായി കൂലം കഷമായി സംസാരിച്ചും ,ചായ കുടിച്ചും ബീഡി വലിച്ചും വലിയ കേസ്കളുമായി അടുത്ത പുലിയെ പിടിക്കാന്‍ പോകുന്നു . സജ്ജീവ് സിയാബിനെ വരച്ചു മുകളില്‍ കൊടുത്തിട്ടുണ്ട്‌ .അങ്ങനെ ബൂലോകത്ത് ആകെ ബഹളം .

ഇത്രയും ആത്മാര്‍ഥതയും , സത്യസന്ധതയും , ഉത്തരവാദിത്വവും , ഊര്‍ജ്ജസ്വലതയും ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നേ രക്ഷപ്പെട്ടിരുന്നെനെ . കോടികള്‍ കൊള്ളയടിക്കുന്ന നാടന്‍ പ്രമാണികള്‍ക്ക് ഹല്ലേലൂയ്യ പാടുന്ന ചോട്ടാ സഖാക്കള്‍ ഒരു സാധുവിനെ പിടിക്കാന്‍ എത്ര ഉത്സാഹമാണ് കാണിക്കുന്നത് . മുകളില്‍ പറഞ്ഞ വന്‍ തോക്കുകളായ ഐ .ജി , കളക്ടര്‍ എന്നിവര്‍ ഇടപെട്ട കേസ്‌ ആകുമ്പോള്‍ പ്രിന്റ്‌ മീഡിയയില്‍ തീര്‍ച്ചയായും കൊടുക്കണം . എന്തിനിങ്ങനെ ബ്ലോഗില്‍ ഒരാളിനെ ഉടുതുണി ഉരിഞ്ഞു നാറ്റിക്കുന്നു ?

ഞമ്മടെ ബൂലോകം പിറന്നിട്ടു ആകെ രണ്ട് മാസം . സിയാബ്‌ ബ്ലോഗില്‍ വന്നിട്ടും രണ്ട് മാസം , ഇതിനിടയില്‍ ദുബായിലെ ച്യാച്ചി അമ്പതിനായിരം രൂഫാ സിയാബിന്റെ അക്കൗണ്ട്‌ലേക്ക് മാറ്റിക്കഴിഞ്ഞു .ബൂലോകത്തെ കുറ്റാന്വഷണകര് ഈ കേസ് അന്വഷണം ആരംഭിച്ചിട്ടും രണ്ട് മാസമായി . ഒരാളിനെ അന്വഷിക്കാന്‍ മലപ്പുറത്തുള്ള ആള്‍ ജോലി കളഞ്ഞു പലടിവസങ്ങള്‍ അന്വഷിക്കുന്നു . ദുബായിലെ ചേച്ചി ബ്ലോഗില്‍ മാത്രം അറിഞ്ഞു പരിചയമുള്ള ആളിന് പൈസ അയച്ചു കൊണ്ടേ ഇരിക്കുന്നു .എന്തൊരു ഹൃദയ വിശാലത , എന്തൊരു ഉദാരമനസ്കത .. സ്തുതി സ്തുതികള്‍ . ഒരു കള്ളം നികത്തുവാന്‍ ഒന്നിന് പിറകെ നൂറ് കള്ളങ്ങള്‍ . സിയാബ്‌ നിയൊക്കെ പോയി പണി നോക്കട എന്ന് പറഞ്ഞു കൊണ്ട് സിയാബിന്റെ വഴിയെ .

ദുബായിലെ ഒട്ടുമുക്കാല്‍ ബ്ലോഗ്‌ ചേച്ചിമാരെയും എനിക്കറിയാം . പിറന്നിട്ടു രണ്ട് മാസം പ്രായമുള്ള ഒരു അനോണി ബ്ലോഗിന് ആരാണാവോ ഇത്ര വലിയ റൊമ്പ പ്രമാദ കേസ് കൊടുത്തത് ആവോ . ഈ ചേച്ചിക്ക് നാട്ടില്‍ / വീട്ടില്‍ ആരുമില്ലേ ? ഇതിനെക്കുറിച്ച് അന്വഷിക്കാന്‍ ? അതോ ചേച്ചി പറഞ്ഞോ , ഇത് അന്വാഷിച്ചിട്ടു ബ്ലോഗില്‍ ഇടണം എന്ന് ? എന്തുകൊണ്ട് ഒരിക്കല്‍പോലും അയ്യര്‍ ദി ഗ്രേറ്റ്‌ സിയാബിനെ വിളിച്ചില്ല . രണ്ട് ദിവസം മുന്‍പ്‌ മാത്രമാണല്ലോ ഹന്ലല്ലതിനെ വിളിച്ചു സിയാബിനെ ക്കുറിച്ച് അന്വാഷിക്കുന്നത് . ‍


ഞമ്മടെ ത്ഫൂ ലോകം പറയുന്നു . സിയാബിന് കാന്‍സര്‍ ഇല്ലെന്ന് ( ദൈവമേ ഇല്ലാതിരിക്കട്ടെ ) എന്നാല്‍ അടുത്ത സുഹൃത്തായ മേരി ലില്ലി പറയുന്നു കാന്‍സര്‍ ഉണ്ടെന്നു . എന്തായാലും എന്തെല്ലാമോ ചീഞ്ഞു നാറുന്നു . ബൂലോകര്‍ ആശയക്കുഴപ്പത്തില്‍ . ഇത്രയും ധൈര്യ ശാലികള്‍ ഈ വാര്‍ത്ത തീര്‍ച്ചയായും പത്രവാര്‍ത്തകളില്‍ കൊടുക്കണം . എന്തായാലും ഒരിക്കല്‍ സത്യം പുരപ്പുറത്തു നിന്ന് വിളിച്ചു കൂവും . എന്നും സത്യം മാത്രമേ ജയിക്കൂ . തീര്‍ച്ച .‍

തീയില്‍ കുരുത്തത്

പലരും ചോദിക്കുന്നു എന്താണ് സിയാബ്‌ IAS ന് എതിരെ ഞമ്മടെ ത്ഫൂ ലോകം ആരോപണം കൊണ്ടുവന്നത് ? ഐ .എ എസ് കാരനാണോ എന്ന സംശയം ഉന്നയിച്ചത്‌ ? തീയില്ലാതെ പുകയുണ്ടാകില്ലല്ലോ എന്നെല്ലാം .അതിന് മുന്‍പേ മറ്റൊരു കാര്യം ചോദിക്കട്ടെ , കഴിഞ്ഞ മാസം ഈ ------------ മക്കള്‍ എന്തടിസ്ഥാനത്തിലാണ് എനിക്കെതിരെ തിരിഞ്ഞത് ? ഞാന്‍ ആരോടും ഉത്തരം തരണം എന്ന് പറയുന്നില്ല . എന്‍റെ മറുപടി നീയൊക്കെ പോയി നിന്‍റെ പണി നോക്ക് മക്കളെ ഇവിടെ ചൊറിയാന്‍ വരണ്ട എന്നാണ് . എനിക്കെതിരെ അനോണികള്‍ , പുറത്താക്കലുകള്‍ , ഗ്രൂപ്പ്‌ ഈമെയിലുകള്‍ എന്തെല്ലാം ബഹളമായിരുന്നു . എന്നിട്ട് എന്‍റെ ഒരു പൂട പറിഞ്ഞു പോയത് പോലെ ഒരു തോന്നല്‍ .

മോഹന്‍ലാല്‍ അഭിനയിച്ച ഒരു പടത്തില്‍ ശ്രീനിവാസനോട് ആണെന്ന് തോന്നുന്നു ഇങ്ങനെ ഒരു ഡയലോഗ് ഉണ്ട് " ഒരു പ്രീഡിഗ്രി ക്കാരന് എം എ ക്കാരനെ കാണുമ്പോള്‍ തോന്നുന്ന നിന്‍റെ ഈ ചീപ്പ്‌ കോംപ്ലെക്സ് " എന്നത് പോലെ ഐ .എ എസ് കാരനായ സിയാബിനെ കാണുമ്പോള്‍ , ബ്ലോഗില്‍ ആരാധന പാത്രമായി മറ്റുള്ള ചെറുപ്പക്കാര്‍ കാണുമ്പോള്‍ , സിയാബിന്റെ ജീവിതം മാതൃകയാക്കണം എന്ന് മുതിര്‍ന്ന എഴുത്തുകാര്‍ പറയുമ്പോള്‍ തോന്നുന്ന ഒരു തരം കണ്ണു കടി , കുശുംബ്‌ എന്നിവയാണ് നാം കണ്ട കാഴ്ച .

ദേശിയ , അന്തര്‍ദേശിയ ചാനലുകള്‍ , മറ്റ് മാധ്യമങ്ങള്‍ സിയാബിനെ നേരത്തെ തന്നെ ഇന്റര്‍വ്യൂ നടത്തിയിരുന്നു .പലരും പ്രശംസകള്‍ , അഭിനന്ദങ്ങള്‍ അറിയിച്ചു . ആ വീഡിയോകള്‍ എല്ലാവരും കണ്ടു കാണുമല്ലോ . നന്നായി തന്നെ കാണണം ( ശ്രദ്ധിച്ചു കേള്‍ക്കണം ). മറ്റുള്ള കൂട്ടുകാരുമായി അധികം അടുക്കാതെ , തന്റെയും കുടുംബത്തിന്റെയും അന്നന്നത്തെ അന്നത്തിനുള്ള വഴി തേടുന്നതിനോടൊപ്പം തന്നെ തന്റെ ഭാവി ജീവിതവും കരുപ്പിടിപ്പിച്ച ഒരു ധീരനായ പടയാളി . തീയില്‍ കുരുത്തവന്‍ , വെയിലത്ത്‌ വാടാത്തവന്‍ .ഇദ്ദേഹത്തെ നമ്മുടെ ത്ഫൂ ‌ ലോകം ഇന്റര്‍വ്യൂ ചെയ്യുന്നതിന് വേണ്ടി ക്ഷണിച്ചു , മെയില്‍ അയച്ചു . എന്നാല്‍ അതിന് മറുപടി ലഭിക്കാതിരുന്നതിനുള്ള പകപോക്കലാണ് നമ്മള്‍ കണ്ടത് .ഒന്നുകില്‍ നക്കിക്കൊല്ലുക അല്ലെങ്കില്‍ മുക്കിക്കൊല്ലുക ഇതാണ് ഇവരുടെ നയം . ‌ സിയാബിനെതിരെ ഉള്ള പല ഈമെയിലുകള്‍ , ചാറ്റ് മെസ്സേജ്കള്‍ എന്നിവ പലയിടങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുന്നുണ്ട് . ആ കാര്യങ്ങളില്‍ ഒന്നും തന്നെ ഞാന്‍ അല്പം പോലും വിശ്വസിക്കുന്നില്ല .എനിക്കെതിരെ നടത്തിയ അതെ പരിപാടികള്‍ തന്നെയാണ് ഇപ്പോള്‍ സിയാബിനെതിരെയും നടക്കുന്നത് . ഇപ്പോള്‍ ഒളി പ്രയോഗങ്ങളാണ് പ്രധാനം . എങ്ങനെയൊക്കെ നിങ്ങള്‍ കളിച്ചും കഴിവുള്ള ഒരു ചെറുപ്പക്കാരനെ മാനസികമായി തകര്‍ക്കണം . ഒരുത്തനും മുകളിലേക്ക് വരുന്നത് നമുക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണല്ലോ .


എന്നാലും ഞാന്‍ ഒരു കാര്യം വളരെ തെളിച്ചു പറയാം , തീയില്‍ കുരുത്തത് ഒരുകാലത്തും ,ഒരു വെയിലിലും വാടില്ല . സിയാബിന് ഈ സമയം ബൂലോകത്തിന്റെ ആശംസകള്‍ , അഭിനന്ദനങള്‍ അറിയിക്കുന്നു .വേണമെങ്കില്‍ തുടരാം

Thursday, September 17, 2009

സിയാബ്‌ കേസ് F.I .R


ഇതും  പിന്നെ ഇതും 
കണ്ടതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന കമെന്റ് വായിക്കുക . ഇതില്‍ ആരാണ് ഫ്രോഡ്‌ , കഷ്ടപ്പെട്ട് പഠിച്ച് യൂണിവേര്സിടി റാങ്ക് കിട്ടിയതിന് ശേഷം ഐ .എ എസ് എന്ന സ്വപ്നം പൂര്‍ത്തികരിച്ച സിയാബ്‌  എന്ന പാവപ്പെട്ടവനോ അതോ താഴെ പറയുന്ന പത്രകുത്തക മുതലാളിയോ .

ഞമ്മടെ ത്ഫൂ ലോകം എന്ന പത്രത്തിന്റെ കുത്തക മുതലാളികളായ അനില്‍ ആന്‍ഡ്‌ ജോ . ഇവര്‍ രണ്ട് പേരും ഈറ്റിംഗ് , ദ്രിങ്കിംഗ് , ആന്‍ഡ്‌ പിസ്സിംഗ് ഇന്‍ ഇംഗ്ലീഷ് എന്നാണ് ബൂലോക സങ്കല്‍പം .നൂലില്‍ കെട്ടിയ മോതിരം ഭൂമിയില്‍ അനില്‍ ആന്‍ഡ്‌ ഫാമിലി കൊണ്ട് നടന്നാല്‍ വെള്ളം ഉള്ള സ്ഥലത്ത് വരുമ്പോള്‍ അനില്‍ ആടും എന്ന ആദ്യ പോസ്റ്റുമായി ബൂലോകത്ത് രംഗ പ്രവേശനം ചെയ്ത അനില്‍ , പിന്നീട് ഒരിക്കല്‍ പോലും പോസ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്തിട്ടില്ല .അനിലിന്റെ സര്‍ക്കാര്‍ പാമ്പ്‌ എന്ന പോസ്റ്റ്‌ എവിടെ അനില്‍ ? അനില്‍ കമെന്റും ഡിലീറ്റ്‌ ചെയ്തിട്ടില്ല ?? .ജോ " ജോഹര്‍ " എന്ന ബ്ലോഗില്‍ പോസ്റ്റുകളുടെയും കമെന്റുകളുടെയും ഡിലീറ്റ്‌ പ്രവാഹമാണ് . നിങ്ങള്‍ രണ്ട് പേരും എന്ത് കൊണ്ട് ഗൂഗിള്‍ കാഷില്‍ പോയി നിങ്ങളുടെ പോസ്റ്റുകള്‍ തപ്പി എടുക്കുന്നില്ല ?

സിയാബ്‌  മറുപടി പറയുകയോ പറയാതെ ഇരിക്കുകയോ ചെയ്യട്ടെ . നാളെ മറുപടി പറയും എന്നാണ് മേരി ലില്ലി എന്ന ബ്ലോഗര്‍ അറിയിച്ചത് . മറുപടി വരട്ടെ . ശിഹാബിനു ഐ .എ എസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ബൂലോകത്തിന് ഒന്നും നഷ്ടപ്പെടാനില്ല , നേടാന്‍ ധാരാളം ഉണ്ട് താനും . ഒരു ബ്ലോഗര്‍ ഐ .എ എസ് കാരന്‍ എന്നറിയുന്നത് തീര്‍ച്ചയായും അഭിമാനകരം തന്നെയാണ് . പക്ഷേ അതിന്റെ പേരില്‍ ആളുകള്‍ കൂട്ടം കൂടി ആക്രമിക്കുന്നത് ശരിയല്ല . എന്തായാലും ശിഹാബ്‌ എന്ന ബ്ലോഗറെ ബൂലോകത്തിന് കൂടുതല്‍ പരിചയപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി , നമസ്കാരം .    
 
ഞമ്മടെ ത്ഫൂ ലോകത്തിലെ ഒരു കമെന്റ് താഴെ ചേര്‍ക്കുന്നു .


hAnLLaLaTh, September 17, 2009 12:13 PM


അനിലേട്ടന്‍ (അനില്‍ @ബ്ലോഗ്‌ ) എന്നെ ഇന്നലെ വൈകിട്ട് ഏകദേശം അഞ്ചര മണിക്കാണ് വിളിക്കുന്നത്‌.

പല കാര്യ ങ്ങളും സംസാരിച്ച ശേഷം

അനില്‍@ബ്ലോഗ് :

"..എടാ നിനക്ക് സിയാബിനെ അറിയോ..?

ഒരു ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്ന ..?

ആ ..

അറിയാം ..ഐ എ എസ് കാരനല്ലേ..?

അനില്‍@ബ്ലോഗ്:

നിനക്കയാളെ നേരിട്ടറിയോ..

നിന്റെ ഒരു കമന്റ്റ്‌ കിടക്കുന്നു അയാള്‍ടെ പോസ്റ്റില്‍ ...

ആരാധനയോടെ കാണുന്നു എന്നൊക്കെ പറഞ്ഞ്..??ഇല്ല...എനിക്ക് നേരിട്ട് അറിയില്ല..

പക്ഷെ ഞാന്‍ കുറെ കേട്ടിരുന്നു ...വായിച്ചിട്ടും ഉണ്ട് അയാളെക്കുറിച്ച്..

അനില്‍@ബ്ലോഗ്:

നിന്നോടാരാ അയാള്‍ ഐ എ എസ് ആണെന്ന് പറഞ്ഞത്..?നമ്മുടെ ബ്ലോഗ്ഗര്‍ ഇല്ലേ മേരി ലില്ലി അവരെന്റെ നാട്ടുകാരാ ..

ഓരോന്ന് പറയുന്ന കൂട്ടത്തില്‍ മാതൃകയാക്കേണ്ട ചെറുപ്പക്കാരന്‍ ആണെന്ന് പറഞ്ഞ് പറഞ്ഞതാണ് .

പുറത്തു മദ്യപ്രദേശിലോ മറ്റോ ഡെപ്പ്യൂട്ടി കലക്ടര്‍ ആണെന്നും പറഞ്ഞു..

അനില്‍@ബ്ലോഗ്:

ഇവനാള് തരികിടയാണല്ലോ..!!

എന്താ പ്രശ്നം ..?

അനില്‍@ബ്ലോഗ്:

ഐ എ എസുകാരുടെ ലിസ്റ്റ് ഉള്ള വെബ്‌ സൈറ്റില്‍ ഇവന്റെ പേര് കാണുന്നില്ല..

അനില്‍@ബ്ലോഗ്:

അവരുടെ നമ്പര്‍ വേണോ ലില്ലി ചേച്ചീടെ..?

അവര്‍ പത്ര പ്രവര്‍ത്തകയല്ലേ കൂടുതല്‍ അറിയണേല്‍ അവര്‍ക്കറിയുമായിരിക്കും..

അനില്‍@ബ്ലോഗ്:

വേണ്ട ...ഞാന്‍ നോക്കട്ടെ..

പിന്നെ അനില്‍ ഏട്ടന്‍ ഒന്നു കൂടെ എന്നെ വിളിച്ചു ലില്ലി ചേച്ചീടെ നമ്പര്‍ വാങ്ങി...

അല്ലാതെ ഇതില്‍ എനിക്ക് യാതൊരു അറിവും ഇല്ല..ഏകദേശം ഇങ്ങനെയാണ് ഞാനും അനിലേട്ടനും തമ്മില്‍ നടന്ന സംഭാഷണം..

ഒന്നും പറയുന്നില്ല.അല്പം കൂടി കാത്തിരിക്കാം

ബീരാന്‍ കുട്ടി, September 17, 2009 2:01 PM

നമ്മുടെ ബൂലോകം സിഹാബെന്ന വ്യക്തിയെ അക്രമിക്കുവാന്‍ ശ്രമിക്കുകയാണോ?. സിഹാബിന് IAS ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? ഉണ്ടെന്ന് പറഞ്ഞ് സിഹാബ് ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ?. മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുന്ന കാലത്തോളം അയാള്‍ കുറ്റക്കാരനാവുമോ?.

അലെക്സിന്റെ ക്മന്റില്‍നിന്നും ചിലത് ഗ്രഹിക്കുവാന്‍ കഴിയുന്നു. അങ്ങിനെയെങ്കില്‍, ഞങ്ങള്‍ മാസങ്ങളോളം അന്വേഷിച്ചെന്ന് അവകാശപ്പെടുന്നവരുടെ “നിറം” ഇപ്പോ തന്നെ മാറി.

ബ്ലോഗര്‍മാരുടെ വ്യക്തിവിവരങ്ങള്‍ക്ക്, സംശയംതോന്നി അന്വേഷണംനടത്തുവാന്‍ മ്മടെ ബൂലോകത്തിന് ആര് അധികാരം തന്നു?.

ഗ്രൂപ്പ് കളിയും, കുതികാല്‍ വെട്ടും, സംഘമായും സംഘടിതമായും സംഘടിപ്പിക്കുന്നവര്‍, ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുവാനുള്ള ആവേശം കാണുമ്പോള്‍ ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍.

ഇഷ്ടം പോലെ വിഭവങ്ങള്‍ വെറെയും ബൂലോകത്തുണ്ടല്ലോ മ്മടെ ബൂലോകമ്മെ.
 
 
 
 
ഈ കഥ തുടരും

Wednesday, September 16, 2009

Tuesday, September 15, 2009

ഷൂ എറിയൂ ! കോടികള്‍ നേടു !!

ഇറാക്ക് സന്ദര്‍ശനത്തിനിടെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ആയിരുന്ന ബുഷിനെ ഷൂ എറിഞ്ഞ പത്രപ്രവര്‍ത്തകന്‍ അല്‍ സെയ്ദി ജയില്‍ മോചിതനായിരിക്കുന്നു . മൂന്നു വര്‍ഷത്തെ തടവാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും ആ സംഭവം നടന്ന സമയത്ത് തന്നെ ലോകത്തിന്റെ ഹീറോ ആയി മാറിയിരുന്നു അല്‍ സയ്ദി.അല്‍ സയ്ദിയെ ജയില്‍ മോചിതനാക്കാന്‍ പലഭാഗത്ത് നിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം എന്നത് പന്ത്രണ്ടു മാസങ്ങളായി ചുരുക്കുകയായിരുന്നു . ലോകത്തിന്റെ പല ഭാഗത്ത് നിന്നും സയ്ദിക്ക് ജോലി, ധനം , കാറ് , വിവാഹ അഭ്യര്‍ഥന അങ്ങനെ പലതും പ്രവഹിക്കുകയാണ് .സയ്ദിയുടെ ജീവന് ഭീക്ഷണി ഉള്ളതിനാല്‍ ഉടനെ തന്നെ അയാള്‍ ഗ്രീസിലേക്ക് പറക്കും .


എന്‍റെ ഉപദേശം , നമ്മുടെ നാട്ടിലും ഈ ഒരു മാര്‍ഗം അവലംബിക്കാം എന്നാണ് . അഥവാ ജയിലില്‍ പോയാലും തടവാന്‍ ആളുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ഒരു പരിപാടി നല്ലത് തന്നെയാണ് , തക്കാളി , ചീമുട്ട , ചെരുപ്പ്‌ എന്നിവയുടെ സമയം എന്നേ കഴിഞ്ഞു . പകരം ആണിയുള്ള ഷൂ ഉപയോഗിക്കൂ . ധനവാന്‍ ആകൂ .ഒരു പക്ഷേ നമ്മുടെ നാട്ടില്‍ പുറത്ത് നില്‍ക്കുന്നതിനേക്കാള്‍ നല്ലതാണ് ജയിലിന്‍ ഉള്ളിലെ ജീവിതം . സൂപ്പര്‍ സ്റ്റാറുകളെ വെല്ലുന്ന താര പദവിയല്ലേ ഇപ്പോള്‍ ഗുണ്ടകള്‍ക്കുള്ളത്. അത് കൊണ്ട് തീര്‍ച്ചയായും എല്ലാവരും ആ ഒരു മാര്‍ഗത്തിലേക്ക് തിരിയുന്നത് നന്നാകും .

Saturday, September 12, 2009

ബാ.......ലേട്ട ..ബാലേട്ട

ജീവനോടെ ഒരു കവിയെ ബ്ലോഗില്‍ കാണുക എന്നത് എക്കാലത്തെയും എന്‍റെ ഒരു മോഹമായിരുന്നു . മറ്റുള്ള കവികള്‍ക്ക് ജീവനില്ല എന്നല്ല ഞാനുദ്ദേശിച്ചത് .ജീവനുള്ള വാക്കുകളാല്‍ ആളുകളെ ത്രസിപ്പിക്കുന്ന കവിതകള്‍ കൊണ്ട് അനുഗ്രഹീതനായ ഒരു കവി .
ഞാന്‍ എന്ന ഗവിത എഴുത്തുകാരന്‍ , കവിതയാകുന്ന സാഗരത്തിനു മുന്നില്‍ നിന്ന് കൊണ്ട് വെള്ളാരം കല്ലുകള്‍ പെറുക്കി കളിക്കുന്ന ഒരു മൂന്നു വയസുകാരന്‍ മാത്രം . ഒരിക്കല്‍ പോലും ജീവനുള്ള ഒരു കവിത പോലും എനിക്കെഴുതുവാന്‍ കഴിഞ്ഞിട്ടില്ല എന്ന കുറ്റബോധം ഒന്നും എനിക്കില്ല , കാരണം ഞാനീ ബ്ലോഗ്‌ എന്ന ലോകത്ത് വന്നതിനു ശേഷമാണ് തറ , പറ എന്നൊക്കെ എഴുതി തുടങ്ങിയത് തന്നെ .അതിന് മുന്പെഴുതിയതെപ്പഴോ എന്‍റെ കുട്ടിക്കാലത്ത് മാത്രം . പക്ഷേ എന്തെങ്കിലും ഒക്കെ എഴുതണം എന്ന ആഗ്രഹം മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നു . ഇത്രയും എല്ലാം ആയതു തന്നെ ദേ .. നിങ്ങളെ പ്പോലെയുള്ളവരുടെ അനുഗ്രഹവും ,ആശിര്‍വാദവും പിന്നെ എല്ലാം മുകളില്‍ ഇരിക്കുന്ന ഒരുത്തന്റെ കാരുണ്യവും . അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ എന്നെ എത്ര ഓടിച്ചു വിട്ടാലും ഈ ബൂലോകം വിട്ടു ഞാന്‍ പോകാത്തത് .ബൂലോകം വിട്ടൊരു ജീവിതം അത് തല്‍ക്കാലം സാധ്യമല്ല എന്ന് തന്നെ പറയാം .
ജീവിത പ്രാരാബ്ധം കൊണ്ട് ഓടി നടന്ന ദുബായ്‌ ഡേയ്സില് ഞാന്‍ ഒരിക്കലും ഒരു കവിത പോലും വായിച്ചിട്ടില്ല എഴുതിയിട്ടില്ല .കവിത ചിലപ്പോള്‍ മനസിന്റെ അടിത്തട്ടിലെ കരിങ്കല്‍ ക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഊറി ഊറി വരുന്ന തെളിനീരാവണം. ഇങ്ങനെ ഊറി ഊറി വന്നിട്ടാകണം ഞാന്‍ ബ്ലോഗില്‍ വന്ന സമയം നിര്‍ത്താതെ ഗവിതകള്‍ എഴുതിയത് .ഇപ്പോള്‍ എനിക്ക് ഒന്നും ശരിക്ക് ചെയ്യാന്‍ കഴിയാറില്ല . ശ്രമിച്ചാലും അതൊന്നും ഇനി തിരികെ വരികയില്ലായിരിക്കും .
ദുബായ്‌ ഡേയ്സുകളില് ഏഷ്യാനെറ്റില്‍ വന്ന സ്വപ്നം എന്ന സീരിയലില് (പ്രവീണയുടെ ഡോക്ടര്‍ ആയിട്ടോ എന്തോ ) ഞാന്‍ ആദ്യമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കാണുന്നത് . പിന്നീട് പല അഭിമുഖങ്ങള്‍ കാണുകയുണ്ടായി, സീരിയലുകള്‍ ,സിനിമകള്‍ , പത്രങ്ങളില്‍ അങ്ങനെ ‍പലതില്‍ കൂടിയും ഞാന്‍ ചുള്ളിക്കാടുമായി മാനസികമായി അടുത്തു . കഴിഞ്ഞ നാട്ടില്‍ പോക്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടന്റെ കവിതകള്‍ക്കായി ( സി.ഡി )കുറെ അന്വഷിച്ച് ഒടുവില്‍ കണ്ടെത്തി . ഞാന്‍ അമേരിക്കയിലെ വനാന്തരങ്ങളില്‍ കൂടി വണ്ടിയും ഉരുട്ടി കളിക്കുമ്പോള്‍ , കാറില്‍ ‍ മിക്കപ്പോഴും ആ ഗാംഭീര സ്വരം കേള്‍ക്കാറുണ്ട് . "നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍ "എന്ന കവിത വല്ലാതെ എന്നെ ആകര്‍ഷിച്ചു . രാത്രികള്‍  കവിതകള്‍ ഒക്കെ കേട്ടു ഇങ്ങനെ ഉറക്കം വരാത്ത രാത്രികള്‍ ആയിട്ടുണ്ട്‌ . പക്ഷേ ആ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഇത്രയും പച്ചയായ ഒരു മനുഷ്യന്‍ ആണല്ലോ ആ കവിതകള്‍ എഴുതിയത് എനിക്കല്‍ഭുതം തോന്നുന്നു .
മലയാളം കവികളെ , കവിതകളെ വളരെ അടുത്തു പരിചയം ഒന്നും എനിക്കില്ല . എന്‍റെ മനസ്സില്‍ വരുന്നതാണ് എന്‍റെ കവിതകള്‍ . അതില്‍ വൃതമുണ്ടോ , താളമുണ്ടോ , രൂപ ഭംഗിയില്‍ ചെത്തി മിനുക്കിയതാണോ എന്നൊന്നും എനിക്കറിയില്ല . വായില്‍ വരുന്നത് കോതക്ക് പാട്ട് പോലെ . നിങ്ങള്‍ പറയുന്നു അത് കവിതയാണ് എന്ന് . അത് ഗവിതകള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് .
ബാലേട്ട .. പലരും ആവശ്യപ്പെടുന്നത് പോലെ ഞങ്ങള്‍ക്ക് ആ പഴയ ബാലേട്ടനെ വേണം . ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയെ നിരൂപണം ചെയ്യാനുള്ള ശേഷി എനിക്കില്ല എങ്കിലും ഓരോ കവിതകളും മഹത്കരം എന്ന് മാത്രം വിശേഷിപ്പിക്കട്ടെ .നിരൂപകര്‍ , വിമര്‍ശകര്‍ എന്തും പറയട്ടെ .വിവാദങ്ങള്‍ , അവയുടെ നീറല്‍ , നീറ്റല്‍ മനസ്സില്‍ നിന്ന് നീക്കി കൂടുതല്‍ ശക്തനാകാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കും .
ആശ്രമത്തില്‍ ഒരു പതിവുണ്ട് .ജയഹോ വിളിക്കുന്ന ഒരു പരിപാടി . ഇവിടെ ഞാന്‍ ബാലേട്ടന്‍ എന്ന ബാലചന്ദ്രന്‍ ചുള്ളികാടിനു ജയഹോ വിളിക്കുന്നു .
ജയഹോ
സ്നേഹപൂര്‍വ്വം
കാപ്പിലാന്‍

Friday, September 11, 2009

1 കോടി രൂഫാ ഇത്രയും വലിയ തുകയാണോ ?

100 രൂപാ കയ്യിലുള്ള ഒരാള്‍ അതില്‍ നിന്നും വെറും ഒരു രൂപാ കൊടുത്ത് ദിനേശ് ബീഡി വാങ്ങി വലിച്ചാല്‍ ആരും ഒന്നും ചോദിക്കില്ല പറയില്ല പ്രസ്താവനകള്‍ ഇറക്കില്ല .100 കോടി രൂപ വെറും കൈക്കാശായി മാത്രം കൊണ്ട് നടക്കുന്ന കേന്ദ്ര മന്ത്രി ശശി തരൂര്‍ , സ്വന്തം കയ്യില്‍ നിന്ന് വെറും ഒരു കോടി മാത്രം ചിലവാക്കിയാണ് പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിച്ചത് എന്ന് പറഞ്ഞാല്‍ നമ്മുടെ ചോപ്പന്മാര്‍ക്ക് അത് ദഹിക്കാന്‍ ഇമ്മിണി പ്രയാസം .

ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍ എന്ന് ചോദിച്ച വിപ്ലവ പാര്‍ട്ടി സഖാക്കള്‍ ഇന്ന് കോടിശ്വരന്മാരായി മാറി . പാര്‍ട്ടി , മള്‍ട്ടി നാഷണല്‍ കമ്പനിയായി രൂപാന്തരം പ്രാപിച്ചു .ഈ കായ്‌ എവിടെ നിന്ന് വന്നു എന്നാരും ചോദിക്കരുത്‌ , പറയരുത്‌ , മുണ്ടരുത്‌ . ബില്‍കുല്‍ ചുപ്‌ രഹോ .കര്‍ഷകരെയും സാധാരണക്കാരെയും ഇത്രമാത്രം സ്നേഹിക്കുന്ന ഒരു പാര്‍ട്ടി വേറെയുണ്ടോ എന്ന് അന്വാഷിക്കെണ്ടാതായി വരും .കാരണം കേരളത്തില്‍ ഉടനീളം സഞ്ചരിച്ചാല്‍ കൊയ്ത്തു മറന്ന പാടങ്ങള്‍ , വരണ്ട നിലങ്ങള്‍ എന്നിവ കാണാം . അന്നന്നത്തെ അന്നത്തിന് പോലും പാണ്ടിയുടെ ലോറി കാത്തിരിക്കുന്ന ഒരു ജനത . കഴിഞ്ഞ ഓണത്തിന് 345 കോടി രൂപയോളമാണ് കേരളമക്കള്‍ ഒരു ദിവസം കുടിച്ചു പെടുത്തത്.

രാജ്യം വരള്‍ച്ച നേരിടുന്ന ഈ സമയത്ത് മന്ത്രിമാരുടെ ചിലവുകള്‍ ചുരുക്കുന്ന നയങ്ങള്‍ തികച്ചും ആശാവഹം  തന്നെയാണ് . കൊണ്ഗ്രെസ്സില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ഒന്ന് മാത്രമാണ് വീണ്ടും ജനങ്ങള്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ എത്തിച്ചതും മറ്റും . ഇനി വരുവാനുള്ള നാളുകളും അങ്ങനെ തന്നെയാകും .

തരൂര്‍ എന്ന വ്യക്തി ഒരു മന്ത്രിയാകുന്നതിന് മുന്‍പ്‌ തന്നെ ദീര്‍ഘനാള്‍ അമേരിക്കയില്‍ ജോലി ചെയ്യുകയും നല്ല രീതിയില്‍ സമ്പാദിക്കുകയും ചെയ്ത വ്യക്തി തന്നെയാണ് . അദ്ദേഹം ചിലവാക്കിയ തുക  ഒരിക്കലും രാഷ്ട്രീയത്തില്‍ നിന്നുണ്ടാക്കിയതല്ല എന്നത് വ്യക്തമാണ് . ശശി തരൂരിനെതിരെ ഉണ്ടായ ആദ്യ വിവാദം , ദേശിയ ഗാനം പാടുമ്പോള്‍ നെഞ്ചില്‍ കൈകള്‍ ചേര്‍ത്തു വെയ്ക്കുക എന്നതായിരുന്നു എങ്കില്‍ , ഇപ്പോള്‍ ഇതാ ഇങ്ങനെയും .

ചുരുക്കത്തില്‍ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം . എന്നും കുറ്റങ്ങള്‍ മാത്രം തേടി പോകാതെ വല്ലപ്പോഴും ചില നല്ല കാര്യങ്ങളും പറയാന്‍ ശ്രമിക്കുക . അതോ ഇതൊരു ശീലമാണോ ? . എന്‍റെ ചിന്തകള്‍ ഞാന്‍ നിങ്ങളോട് പങ്ക് വെയ്ക്കുന്നു എന്ന് മാത്രം .

ലാല്‍ സലാം സഖാക്കളെ .

Thursday, September 10, 2009

911 or 9/11

ഇന്ന് സെപ്റ്റംബര്‍ പതിനൊന്ന്. അഥവാ അമേരിക്ക ഒരിക്കലും മറക്കാത്ത 911. 2001 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു മൂവായിരത്തില്‍ പരം ആളുകള്‍ കൊല്ലപ്പെട്ട , അതിന് ശേഷവും ധാരാളം പേര്‍ മരിച്ച ഈ സംഭവം നടന്നത് . ആ ദിവസത്തിന്റെ സ്മരണക്കായി ഗൂഗിള്‍ നല്‍കിയ ചില ചിത്രങ്ങള്‍ ഇവിടെ നല്‍കുന്നു .

Monday, September 7, 2009

ഇന്ന് തൊഴിലാളി ദിനം .

ഇന്ന് അമേരിക്കയില്‍ തൊഴിലാളി ദിനമായി ആചരിക്കുന്നു . പല രാജ്യങ്ങളും മെയ് ഒന്നാം തീയതിയാണ് തൊഴിലാളി ദിനമായി ആചരിക്കുന്നതെങ്കില്‍ അമേരിക്ക ,കാനഡ എന്നീ രാജ്യങ്ങളില്‍ സെപ്റ്റംബര്‍ മാസത്തിന്റെ ആദ്യ തിങ്കളാഴ്ച തൊഴിലാളി ദിനമായി കൊണ്ടാടുന്നു . ഇന്ന് എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയാകും . അമേരിക്ക മുഴുവന്‍ കഴിഞ്ഞ മൂന്നു ദിവസമായി അവധിയുടെ ലഹരിയില്‍ . കൂടുതല്‍ വിവരങ്ങള്‍ http://en.wikipedia.org/wiki/Labour_Day ഇവിടെ ലഭിക്കും.
 
സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവീന്‍ . സംഘടിച്ചു സംഘടിച്ച് ശക്തരാകുവീന്‍ 

Friday, September 4, 2009

പോലീസുകാരെ ഹിന്ദി പഠിക്കു

മലയാളിയുടെ നാട്ടിൽ ഒരു കാലഘട്ടത്തിൽ അടിമവേല പോലെ ജോലി ചെയ്തിരുന്നത് തമിഴ്നാട്ടിൽ നിന്നുമുള്ള കൂലിവേലകാരായിരുന്നു.രാവിലെ നേരം പരപരാന്ന് വെളുക്കുമ്പോഴേയ്ക്കും തൂക്കു ചോറ്റുപാത്രവുമായി റോഡുവെട്ടിപൊളിയ്ക്കാനും ടെലിഫോൺ കേബിളിനു കുഴികുത്താനും തയ്യാറായി അവരുണ്ടായിരുന്നു.എന്നാൽ ഇന്ന് സ്ഥിതി മാറി തമിഴ്നാട്ടിൽ അവിടുത്തെ തൊഴിലാളികൾക്ക് മാന്യമായ ശബളം കിട്ടുന്നുണ്ട്.അതുകൊണ്ട് തന്നെ നമ്മുടെ തുഛമായ വേതനത്തിന് ജോലി ചെയ്യാൻ അവരെ കിട്ടാതെയായി.

ഇന്ന് തമിഴൻ ചെയ്തിരുന്ന പല വേലകളും ആസാമികളും ഓറീസകാരും ബിഹാറികളും മറ്റ് ഹിന്ദിനാടുകളിൽ നിന്നുമുള്ളവരുമാണ് ചെയ്യുന്നത്.ഈ ഹിന്ദികാരുടെ അനിയന്ത്രിതമായ വരവോടെ കേരളിയ സമൂഹത്തിൽ മുമ്പൊന്നുമില്ലാത്ത വിധം മോഷണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്.

നമ്മുടെ നാട്ടിലെ പല കമ്പിനികളും (തീപ്പെട്ടി,ഓട്, പ്ലൈവുഡ്ഡ്, റബ്ബർ,പ്ലാസ്റ്റിക്ക്) ഇന്ന് ഹിന്ദികാരെ വച്ചാണ് പ്രവർത്തിക്കുന്നത്.തുച്ചമായ ശബളം കഴുതയെ പോലെ ചുമടെടുക്കും എന്നുള്ള വിശ്വാസം.ഇതൊക്കെയാണ് മലയാളിയുടെ ഈ ഹിന്ദിപ്രേമത്തിനു കാരണം.നാളെ ഷോപ്പുകളിലും

ഹിന്ദികാരുടെ സേവനം ആവശ്യമായി വരും.കാരണം ഇന്ന് നാട്ടിൽ ഒരു തൊഴിലിനും ആളെ കിട്ടാത്ത അവസ്ഥയാണുള്ളത്.ഈ അവസരത്തിൽ ഹിന്ദി പഠനം അനിവാര്യമായിരിക്കുന്നു.പ്രത്യേകിച്ച് നിയമപാലകർ

Thursday, September 3, 2009

ഇതാണോ പരിഷ്കാരം

കേരളത്തിന് ഒരു സംസ്ക്കാരമുണ്ട്.അതിനെ നമ്മൾ ബഹുമാനിച്ചില്ലേലും അപമാനിക്കാതെ ഇരിക്കുക. സമീപകാലത്ത് കേരളിയജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം ഒട്ടോന്നുമല്ല

അത്ഭുതപെടുത്തിയിട്ടുള്ളത്. വസ്ത്രധാരണം, സംസാരരീതി തുടങ്ങിയ പലകാര്യങ്ങളിലും മലയാളി

മലയാളി അല്ലാതെ ആയി മാറികൊണ്ടിരിക്കുന്ന ഒരു കാഴ്ച്ചയാണ് ഇന്ന് നാം കാണുന്നത്. കേരളത്തിൽ ജീവിക്കുന്ന ചില പെൺകുട്ടികളുടെ വസ്ത്രധാരണരീതി കണ്ടാൽ നാണംകെട്ട് പോകും.

മാതാപിതാക്കളൊടൊപ്പം കാറിൽ വന്നിറങ്ങി ഷോപ്പിങ്ങിനും റസ്റ്റോറന്റുകളിലും കയറിയിറങ്ങുന്ന പെൺകുട്ടികൾ.യാതൊരു ഉളുപ്പുമില്ലാതെ ബൊളിവുഡ്ഡിലെ ചില മാദകനടിന്മാരെ വെല്ലുന്ന വസ്ത്രധാരണരീതികളോടെയാണ് നടക്കുന്നത്.സ്വന്തം നാടിനെ കുറിച്ച് അഭിമാനത്തോടെ പറയുന്ന

പ്രവാസികൾക്കാണ് വല്ലപ്പോഴും കൂടി നാട്ടിൽ എത്തൂമ്പോൾ ഈ കാഴ്ച്ചകൾ കൂടുതൽ ആരോചകമായി തോന്നുന്നത്.

മലയാളം മലയാ‍ളി ഇതൊക്കെ ലോകത്ത് എവിടെ ചെന്നാലും അഭിമാനം തോന്നുന്ന കാര്യമാണ്.

എന്നിട്ടും മലയാളി അല്ലാതായി കൊണ്ടിരിക്കുന്ന ഈ കാഴ്ച്ച ശരിക്കും വേദന ഉണ്ടാക്കുന്ന ഒന്നാണ്.

Wednesday, September 2, 2009

മാവേലിക്ക് പന്നിപ്പനി


ഇക്കൊല്ലം മാവേലി കേരളത്തില്‍ വന്നത് ചില പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായിട്ടാണ്. പന്നിപ്പനി അലയടിക്കുന്ന കേരളത്തില്‍ മാവേലിക്ക് ഇതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലല്ലോ . അല്ലെങ്കില്‍ തിരിച്ചു പാതാളത്തില്‍ എങ്ങനെ പോകും ? ഒരു പെയിന്റ് മറ്റവന്‍ അടിക്കണമെങ്കില്‍ എന്ത് ചെയ്യുമോ ആവോ ? കോടികളുടെ മദ്യമാണ് കഴിഞ്ഞ ദിവസങ്ങള്‍ വിറ്റുപിരിവ്‌ .


തക്കാളിപ്പനി , ചിക്കന്‍ ഗുനിയ പക്ഷിപ്പനി തുടങ്ങി എത്രയോ പനികള്‍ കേരളത്തില്‍ കയറി നിരങ്ങുന്നു . അതുമൂലം എത്രപേര്‍ മരിക്കുന്നു ? അതിലെങ്ങും ആര്‍ക്കും വിഷമമില്ല . പാവം പാവം പന്നിപ്പനി വന്നപ്പോള്‍ മാവേലിക്ക് പോലും കിടക്കപ്പൊറുതി ഇല്ല . പാവം മാവേലി .

അപ്പോള്‍ എല്ലാവര്‍ക്കും ആശ്രമം വഹ ഷാപ്പി പോണം

Tuesday, September 1, 2009

ബ്ലോഗടി-ഫൈനല്‍

ഓണം ബ്ലോഗടി മേളം റൗണ്ട്-ഫൈനല്‍

ഇതുവരെ ഈ പരിപാടി കാണാനെത്തുകയും കമന്‍റിടുകയും ചെയ്ത എല്ലാ ബ്ലോഗര്‍മാര്‍ക്കും തോന്ന്യാശ്രമത്തിന്‍റെ പേരില്‍ നന്ദി...


ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ നടക്കുന്ന ഓണം ബ്ലോഗടി രണ്ടാം റൗണ്ടായ "മേളം റൗണ്ടില്‍" ഫൈനലില്‍ നിങ്ങള്‍ കേരളത്തിലെ ഏതു ജില്ലക്കു വേണ്ടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൂടി കമന്‍റിലൂടെ വ്യക്തമാക്കുക.


ഏതു ജില്ലയും തെരഞ്ഞെടുക്കാം. ഇത് ഒരു ഓണാഘോഷം മാത്രം. ജയിക്കുന്നവരുടെ പോയിന്‍റുകള്‍ ജില്ല തിരിച്ചായിരിക്കും കണക്കാക്കുക


ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:
ഇന്ന് ഫൈനല്‍ ആയതിനാല്‍ കുളു ഇല്ല


മേളം റൗണ്ട്-4 റിസല്‍റ്റ്:

33-67-13-72-58-1-77

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.
ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.
ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.