അന്തേവാസികള്‍

Tuesday, July 28, 2009

രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍

മലയാളത്തിന്റെ മഹാനടന് ആദരവോടെ പ്രണാമം

Friday, July 24, 2009

ആശ്രമ ലോഗോ ഉദ്ഘാടനം


കുറെ ദിവസങ്ങള്‍ തീര്‍ഥാടനം , ബൂലോക നാടകങ്ങള്‍ എന്നിവ കൊണ്ടു തിരക്കായതിനാല്‍ ആശ്രമ കാര്യങ്ങള്‍ ഒന്നും നേരാം വണ്ണം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല . അന്തേവാസികള്‍ ക്ഷമിക്കണം .

ഞാനിവിടെ നിന്നും പടി ഇറങ്ങിയപ്പോള്‍ പലരും കരുതി ഞാന്‍ എവിടെയെങ്കിലും പോയി സമാധി ഇരിക്കും അല്ലെങ്കില്‍ വല്ല പാണ്ടി ലോറിയുടെ അടിയില്‍ കയറും എന്നൊക്കെ . അഥവാ ഇനി തിരികെ വന്നാല്‍ തന്നെ എന്നെ ആശ്രമത്തില്‍ തിരികെ കയറ്റാതിരിക്കുവാന്‍ വേണ്ടി ആശ്രമത്തിനു ചുറ്റും തകിടുകള്‍ കുഴിച്ചിടുകയും കാപ്പിലാനെയോ കാപ്പിലാന്‍ അനുകൂല കക്ഷികളോ ആശ്രമത്തില്‍ തിരികെ കയറ്റാതിരിക്കുവാന്‍ വേണ്ടി ആശ്രമത്തില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചു .മറ്റു ചിലര്‍ , എങ്ങാണ്ടോ ഒരു മീറ്റ് നടക്കുന്നുണ്ട് അതില്‍ പങ്കെടുക്കുവാന്‍ വേണ്ടി വണ്ടി കയറി എന്ന അപഖ്യാതി പ്രചരിപ്പിച്ചു .അങ്ങനെയുള്ള സകല വര്‍ത്തമാനങ്ങള്‍ക്കും വിട പറയുവാന്‍ ഉള്ള അവസരമായി കൂടി ഞാനീ സമയം ഉപയോഗിക്കുകയാണ് .

യന്ത്രം കണ്ട ഉടനെ തന്നെ മൂടോടെ പറിച്ചു കളയുകയും തകിടുകള്‍ ചെറായി കടലില്‍ എറിയുകയും ചെയ്തു കളഞ്ഞതിന് ശേഷമാണ് ആശ്രമത്തില്‍ കാല് കുത്തിയത് . ഇപ്പോഴും ഞാന്‍ അജ്ഞാത കേന്ദ്രത്തിലാണ് .ചില പ്രത്യേക പൂജകള്‍ കൂടി കഴിഞ്ഞതിന് ശേഷമേ അമേരിക്കയിലെ ആശ്രമത്തിലേക്ക് വണ്ടി കയറൂ .മീറ്റ് ആന്‍ഡ്‌ ഈറ്റിന് ഞാന്‍ വരില്ല എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ .ഒരില ചോര്‍ അവിടെ കരുതിവെയ്ക്കണം എന്നൊന്നും ഞാനിപ്പോള്‍ പറയുന്നില്ല . ഇവിടെ പിസയും ബര്‍ഗറും കിട്ടുമ്പോള്‍ ആര്‍ക്ക് വേണം ഒരില ചോര്‍ എന്നും ചോദിക്കാം . പക്ഷേ അതിലും വലുതായി ഞാന്‍ അതിനെ കണക്കിടുന്നു കാരണം ഡോളര്‍ കൊടുക്കാതെ കിട്ടുന്നതാണല്ലോ ആ ഒരില ചോര്‍ .നമ്മള്‍ തമ്മില്‍ എന്നെങ്കിലും കാണുന്നെങ്കില്‍ നിങ്ങള്‍ സന്തോഷത്തോടെ വല്ലതും തിന്നാന്‍ തന്നാല്‍ ,
തരുന്നത് ഞാന്‍ അന്ന് സ്വീകരിക്കാം .കായി കൊടുക്കണ്ടാല്ലോ .(എന്‍റെ ബുദ്ധി സമ്മതിക്കണം ) .

സൌഹൃദം എന്ന് പറഞ്ഞാല്‍ ഇങ്ങനെയാണോ ?ഒരു വീട്ടില്‍ കല്യാണത്തിന് ക്ഷണിച്ചാല്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മംഗള കര്‍മ്മത്തിനോ കുടുംബ യോഗത്തിനോ വിളിച്ചാല്‍ , വരുന്നവര്‍ കാശ് കൊടുത്തിട്ടാണോ പങ്കെടുക്കുന്നത് ? ചിലര്‍ ചിലപ്പോള്‍ സംഭാവനകള്‍ സ്വീകരിക്കാറുണ്ട് .ചിലര്‍ അങ്ങനെയും ഇല്ല . അഥവാ സംഭാവനകള്‍ സ്വീകരിച്ചാലും ഒരു നിശ്ചിത തുക കൊടുക്കണം എന്ന നിര്‍ബന്ധം ഇല്ല .അങ്ങനെയൊക്കെയല്ലേ സൌഹൃത സമ്മേളനങ്ങള്‍ മറ്റും നടക്കുന്നത് ? അറിവില്ലാ പൈതങ്ങള്‍ വല്ലതും പറഞ്ഞാല്‍ ക്ഷമിക്കണേ .അമേരിക്കയില്‍ ഹോട്ടലില്‍ ഒരു പാര്‍ട്ടിക്ക് വിളിച്ചാല്‍ ചിലപ്പോഴൊക്കെ വരുന്നവര്‍ തന്നെയാണ് അവരവരുടെ ബില്ലുകള്‍ അടയ്ക്കാര്‍ ഉള്ളത് . എന്തിനും അമേരിക്കയെ പിന്തുടരുന്ന കേരളവും ആ പാതയിലെക്കാണോ ? അറിയില്ല .പറഞ്ഞു പറഞ്ഞു ഞാന്‍ കാടും പടലും ചവുട്ടി അരയ്ക്കുന്നില്ല .ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ആശ്രമത്തിന്റെ ലോഗോ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് . ചെറായി മീറ്റില്‍ വെച്ച്‌ അത് ചെയ്യണം എന്നാണ് കരുതിയത്‌ .എന്നാല്‍ എന്നെ യാതൊരു കാരവശാലും അകത്തേക്ക് കടത്തിവിടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഇപ്പോള്‍ നടത്താം എന്ന് കരുതി .ഈ ലോഗോ നിര്‍മ്മിച്ചത് ആശ്രമത്തിന്റെ അഭ്യുദയകാംഷിയും എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തും എന്നാല്‍ പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത ഒരു സഹൃദയനാണ് . ആശ്രമത്തിലെ അന്തേവാസികള്‍ക്കും താല്പര്യമുള്ള മറ്റ് സുഹൃത്തുക്കള്‍ക്കും ഈ ലോഗോ ആവശ്യമെന്ന് തോന്നിയാല്‍ അവരവരുടെ ബ്ലോഗില്‍ ഇടാവുന്നതാണ് .താല്പര്യമുള്ളവര്‍ മാത്രം മതി .യാതൊരുവിധ നിര്‍ബന്ധങ്ങളും ഈ കാര്യത്തില്‍ ഇല്ല .

അപ്പോള്‍ പറഞ്ഞത് പോലെ എല്ലാം ഭംഗിയായി നടക്കട്ടെ .

ആശംസകള്‍
ജയഹോ

താഴെയുള്ള ലിങ്ക് വേണേല്‍ എടുത്തോ .കോം


thonnyasramam

Thursday, July 23, 2009

ചെറായ് മീറ്റ്‌ ഓണ്‍ ലൈന്‍ - ടെസ്റ്റിംഗ്


ചെറായ് മീറ്റ്‌ ഓണ്‍ ലൈന്‍ - ടെസ്റ്റിംഗ്

26 07 2009
ഹലോ ഹലോ ഇവിടെ പറയുന്നത് അവിടെ കേള്‍കാമോ? ഓവര്‍

ആ പറയൂ അവിടെ പറയുന്നത് ഇവിടെ കേള്‍കാം...ഓവര്‍

ആ ഓക്കേ.. ഞാന്‍ നാസ്... ഞങ്ങളിപ്പം ഇവിടെ രജിസ്ട്രേഷന് വേണ്ടി ക്യൂ നില്‍കുകയാണ്‌... ഓവര്‍

ക്യൂ നിന്ന് കഴിഞ്ഞോ... ഓവര്‍

ഇല്ല.. ഇവിടെ ഭയങ്കര ചെക്കിംഗ് ആണ്... മുന്‍ മീറ്റ്‌ പ്രസിഡണ്ട്‌ ഹരീഷിനെ പോലും വെറുതെ വിടുന്നില്ല... ഹരീഷ് ഷര്‍ടൊക്കെ അഴിച്ച് സ്കാനറിന്റെ മുന്നിലാണ്‌ ഓവര്‍...

മീറ്റ്‌ ഫീസ്‌ 250 തന്നെയാണോ? ഓവര്‍

അല്ല... ഫ്രീയാണ്... കാപ്പിലാന്‍ എല്ലാവരുടെയും കാശ്‌ നേരത്തെ തന്നെ അടച്ചു കഴിഞ്ഞു.. ഓവര്‍

അവിടെ വാഴ വന്നിട്ടുണ്ടോ? ഓവര്‍

ഉണ്ട് ഓവര്‍

വാഴയുടെ മൂത്ത വാഴകൊല വന്നിട്ടുണ്ടോ? ഓവര്‍

ഉണ്ട് ഓവര്‍..

ഹരീഷിന്റെ ലാവണികുട്ടി വന്നിട്ടുണ്ടോ? ഓവര്‍

ലതെ... ലാവണികുട്ടി വന്നിട്ടുണ്ട് ഓവര്‍...

എന്നാ ഹരീഷിനോട് സൂക്ഷിക്കാന്‍ പറ... ഓവര്‍

അവിടെ ഓണ്‍ ലൈനില്‍ ആരൊക്കെയുണ്ട്... ഓവര്‍

ആചാര്യന്‍... പിന്നെ ആസാമി ജയന്‍ ... സൂത്രന്‍... കാപ്പിലാന്‍... ഓവര്‍

കാപ്പു ഉറങ്ങിയില്ലേ? ഓവര്‍

ഇല്ല... കണ്ണിനു ഷട്ടറും വെച്ച ഇവിടെ കുത്തിയിരിക്കാ... പിന്നെ അവിടെ എന്താ ഡിസ്കഷന്‍? ഓവര്‍

ആ... ഇവിടെ നിരക്ഷരനെ തറ പറ എന്ന് പറഞ്ഞു സാക്ഷരതാ ക്ലാസ്‌ നടന്നോണ്ടിരിക്കുകയാ...ഓവര്‍

പിന്നെ? ഓവര്‍

നിരക്ഷരന്റെ മീശ വടിച്ചാല്‍ എങ്ങനെയിരിക്കും.... പാവം കാപ്പിലാന്‍, ബെര്‍ല്ക്കെതിരോ വാഴക്കോടന്‍, അങ്ങനെ പലമാതിരി ടോപ്പിക്കുകള്‍... ഓവര്‍

ഫുഡ്‌.... ഫുഡ്‌? ഓവര്‍

ചെറായ് സ്പെഷ്യല്‍..... ഓവര്‍

കഴിഞ്ഞോ? ഓവര്‍

ഇല്ല... ആ തടിയന്‍ കാര്ടൂനിസ്റ്റും പോങ്ങന്സും വെട്ടി വിഴുങ്ങി കൊണ്ടിരിക്കുകയാ... ഞാന്‍ ഇപ്പൊ ഓണ്‍ ലൈനില്‍ വരാം... അല്ലേല്‍ ഫുഡ്‌ തീരും... ഓവര്‍...

ഓക്കേ... നാസ്.... വേഗം വരണേ... ഓവര്‍...

Wednesday, July 22, 2009

മീറ്റ് തത്സമയ സംപ്രേക്ഷണം

തൊടുപുഴ മീറ്റിന്റെ തത്സമയ സംപ്രേക്ഷണം നടത്തിയത് പോലെ തന്നെ ഇക്കുറി ചെറായി മീറ്റിന്റെയും തത്സമയ സംപ്രേക്ഷണം തോന്ന്യാശ്രമം ടീമിന് കിട്ടിയ വിവരം ഇവിടെ സന്തോഷപൂര്‍വ്വം അറിയിക്കുകയാണ് .ഇന്നലെ രാത്രി 2.30 ന് മീറ്റിന്റെ പ്രധാന സംഘാടകന്‍ വീരപ്പന്‍ ഹരീഷ് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ഈ വിവരം അറിയിക്കുകയായിരുന്നു .

കഴിഞ്ഞ മീറ്റില്‍ നിന്നും വ്യത്യസ്തമായി വളരെ വാശിയേറിയ മത്സരമായിരുന്നു ഇതിനു പിന്നില്‍ നടന്നത് . ലോകപ്രശസ്തമായ പല ദൃശ്യ മാദ്ധ്യമങ്ങളും ഇത് ലഭിക്കുവാന്‍ വേണ്ടി പരിശ്രമിച്ചുവെങ്കിലും കാപ്പിലാന്‍ നടത്തിയ അവസാന കാലാള്‍ നീക്കത്തില്‍ വീരപ്പന്‍ അടിയറവ്‌ പറയുകയായിരുന്നു .

ബ്ലോഗിലെ താന്‍സി റാണി എന്നറിയപ്പെടുന്ന തോന്ന്യാശ്രമത്തിലെ വനിതാവിഭാഗത്തിന്റെ നേതാവും അടുത്ത പ്രധാനമന്ത്രി സ്ഥാനമോഹിയുമായ നാസും ഡോക്ടര്‍ കുട്ടിയുമാണ് ഇക്കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് . മീറ്റ്‌ നടക്കുന്ന സമയം മുതല്‍ അവസാനം വരെ അവര്‍ ഇതിനു വേണ്ടി സഹകരിക്കും .

സുനാമി തിരകള്‍ അടിച്ച് കയറുമ്പോള്‍ ജീവനും കൊണ്ടോടുന്ന ബ്ലോഗര്‍മാരെ കാണണ്ടേ ? അന്നേ ദിവസം ഇവിടെ സന്ദര്‍ശിക്കുക .kaappilaan

Monday, July 20, 2009

തോന്ന്യാശ്രമത്തില്‍ റഡാര്‍ സംവിധാനം.

നാട് വിട്ടുപോയ കാപ്പിലാന്‍, തോന്ന്യാശ്രമത്തില്‍ വേഷം മാറി വരാന്‍ സാധ്യതയുള്ളതിനാല്‍,
ഇന്ന് മുതല്‍ തോന്ന്യാശ്രമത്തിലെ സന്ദര്‍ശകരെ നിരീക്ഷിക്കുന്നതാണ്.

റഡാര്‍ സംവിധാനത്തിലൂടെ സന്ദര്‍ശകരുടെ ഐ.പി ,ലൊക്കേഷന്‍, ചിലവിടുന്ന സമയം,
കമന്റുകള്‍,എന്നിവ നിരീക്ഷിക്കുന്നതാണ്.

ഈ സംവിധാനമിപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ഐ.പി അഡ്രസ് മുഖേനെ ചില സന്ദര്‍ശകരെ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഈ സംവിധാനം ആശ്രമത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതില്‍ പിന്നെ ആശ്രമവാസികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി തോന്നിയാല്‍( അതായത് ഇവിടെ സന്ദര്‍ശിക്കുന്നതിന്) ദയവായി അറിയിക്കുക.
ഈ സംവിധാനം അനോണികള്‍ക്ക് ബുദ്ധിമുണ്ടാക്കുന്നതില്‍ ഖേദിക്കുന്നു.

വാഹനവുമായി ആശ്രമം സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക. വാഹനത്തിന്റെ സ്പീഡ്, ഗ്ലാസുകളുടെ സുതാര്യത ഒന്നും ഈ സംവിധാനത്തെ ബാധിക്കുന്നില്ല നിങ്ങളെ തിരിച്ചറിയാന്‍.


Monday, July 13, 2009

അമേരിക്കയില്‍ വന്‍ പ്രതിക്ഷേധം


പ്രശസ്ത മലയാളം ബ്ലോഗറും തോന്ന്യാശ്രമം , ബ്ലോഗേര്‍സ് കോളേജ് എന്നിവയുടെ സ്ഥാപക നേതാവുമായ കാപ്പിലാനെ ഒരു കൂട്ടം മലയാള ബ്ലോഗര്‍മാര്‍ പടിയടച്ച് പിണ്ഡം വെച്ചതിനെതിരെ അമേരിക്കയില്‍ പ്രതിക്ഷേധക്കടല്‍ ആര്‍ത്തിരമ്പി . സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥികളും അടക്കം ഒരു വന്‍ ജനാവലി തന്നെ നിരത്തിലിറങ്ങി ഗതാഗതം സ്തംഭിപ്പിക്കുകയും കടകള്‍ അടച്ചു പ്രതിക്ഷേധിക്കുകയും ചെയ്തു . പല വിധ്യാലയങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു . വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത സൈനീകര്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പ്രതിക്ഷേധം അറിയിക്കുവാന്‍ രംഗത്തെത്തി .
കാപ്പിലാനെ കേരളത്തിന്‌ വേണ്ട എങ്കിലും അദ്ദേഹം അമേരിക്കന്‍ ബ്ലോഗര്‍മാരുടെ അഭിമാനം ആണെന്നും , ഏതോ ഒരു സമ്മേളനത്തിന്റെ പേരില്‍ കുറെ ആളുകള്‍ ചേര്‍ന്ന് നടത്തുന്ന കാപ്പിലാന്‍ ഉപരോധം നിര്‍ത്തിവെയ്ക്കണം എന്നും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു . ഐക്യ രാഷ്ട്ര സഭയുടെ അടിയന്തര ശ്രദ്ധ ഈ കാര്യത്തില്‍ ഉടനടി വേണമെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന മലയാളം ബ്ലോഗര്‍മാരെ കരിമ്പട്ടികയില്‍ ചേര്‍ത്ത് ഒരു വര്‍ഷത്തേക്ക് ബ്ലോഗില്‍ നിന്നും മാറ്റി നിര്‍ത്തുകയും ആവശ്യമെന്ന് കണ്ടാല്‍ സമ്മേളനം നടത്തുന്ന ദിവസം ആ സ്ഥലത്ത് സൈനീക നടപടി സ്വീകരിക്കുവാനും ആവശ്യപ്പെട്ടു . നാളെ ഈ കാര്യത്തിനായി അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുമായി ചര്‍ച്ച ചെയ്യുവാന്‍ ഒരു കൂട്ടം ബ്ലോഗര്‍മാര്‍ വൈറ്റ് ഹൌസ് സന്ദര്‍ശിക്കും .
ഇതേ സമയം ഇന്ത്യയിലേക്ക്‌ പോകാന്‍ എയര്‍പോര്‍ട്ടില്‍ ചെന്ന കാപ്പിലാന്റെ ബ്രിഫ്‌കേസില്‍ കണ്ടെത്തിയ ഒരു റിവോള്‍വര്‍ കാരണം എയര്‍പോര്‍ട്ടില്‍ ചില സംഘര്‍ഷങ്ങള്‍ക്ക് ഇടനല്‍കി . എന്നാല്‍ റിവോള്‍വര്‍ തന്റെ സ്വയ രക്ഷക്ക് വേണ്ടിയാണ് എന്നും ബ്ലോഗര്‍മാരുടെ സമ്മേളനത്തില്‍ ചെന്നാല്‍ തനിക്ക് വധഭീക്ഷണി ഉണ്ട് എന്നും എയര്‍പോര്‍ട്ട് അധികാരികളെ അറിയിച്ചതിന്റെ ഉറപ്പില്‍ അദ്ദേഹത്തെ വിട്ടയച്ചു .കാപ്പിലാന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്ന് ബ്ലോത്രം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്‌ സത്യത്തിന് എതിരെ പിടിച്ച കണ്ണാടിയാണ് എന്ന് എയര്‍പോര്‍ട്ടില്‍ വെച്ച്‌ പത്രക്കാരുടെ മറുപടിയായി പറഞ്ഞു . തന്റെ ആരോഗ്യത്തിന് ഇപ്പോഴും ഒരു കുഴപ്പവുമില്ല എന്ന് കാപ്പിലാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി . തെളിവിനായി അവിടെ ഉണ്ടായിരുന്ന ഒരു ലൈറ്റ് തന്റെ സ്വന്തം ശക്തികൊണ്ട് കത്തിച്ചു കാണിച്ചു കൊടുത്തു .

താന്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തുമെന്നും സമ്മേളനം എന്ത് വിലകൊടുത്തും മുടക്കും എന്നും കാപ്പിലാന്‍ വ്യക്തമാക്കി . ഈ കാര്യത്തില്‍ അമേരിക്കയോടൊപ്പം സഹകരിക്കുവാന് ലണ്ടനും ചിലപ്പോള്‍ സമ്മതിക്കും . കാണാന്‍ പോകുന്ന പൂരം കാത്തിരുന്നു കാണുക .‍


പടിയിറങ്ങുമ്പോള്‍


ആശ്രമാധിപന്‍ എന്ന പദവി ഉപേക്ഷിച്ചു ആശ്രമത്തിന്റെ പടികള്‍ ഇറങ്ങി പോകുന്ന കാപ്പിലാന്‍ .

കാശി രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും ഹിമാലയത്തിന്റെ താഴ്വരകളിലും യാത്ര പോകണം എന്ന് കരുതുന്നു .സമയം ലഭിക്കുമെന്കില്‍ സമ്മേളനം നടക്കുന്ന സ്ഥലത്തും എത്താന്‍ സാധ്യത .

അധികാരത്തിന്റെ ഇടനാഴികയില്‍ ഇനി ഈ കാലൊച്ചകള്‍ കേള്‍ക്കില്ല . പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുവാന്‍ വിസമ്മതിച്ചു .‍ കൂടുതല്‍ ഫോട്ടോകള്‍ എടുക്കുവാനും അനുവദിച്ചില്ല . പടി ഇറങ്ങുമ്പോള്‍ ബൂലോക സഹവാസം ഒരു പിടി നല്ല ഓര്‍മ്മകള്‍ നല്‍കുന്നു എന്ന് മാത്രം പറഞ്ഞു യാത്രയായി .

Sunday, July 12, 2009

രാജി വെയ്ക്കുന്നു

ബൂലോകത്തില്‍ നടന്നതോ നടക്കുന്നതോ നടക്കാനിരിക്കുന്നതോ ആയ യാതൊരു സംഭവങ്ങളുമായി എന്‍റെ തീരുമാനത്തിന് ബന്ധമില്ല .അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് തികച്ചും തോന്നലുകള്‍ മാത്രമായിരിക്കും .യാതൊരു വിധ ബാഹ്യ പ്രേരണകളും എന്‍റെ തീരുമാനത്തില്‍ ഇല്ല . വളരെക്കാലമായി ആലോചിച്ചു നിശ്ചയിച്ച ഒരു തീരുമാനമാണ് . ആരോഗ്യപരമായ  ചില കാരണങ്ങളാല്‍ കുറെക്കാലം പൊതുവേദികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം എന്നും ആഗ്രഹിക്കുന്നു .  ഈ തീരുമാനത്തില്‍ തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ അല്ലാതെ മറ്റ് യാതൊരുവിധ ബന്ധങ്ങളും ഇല്ല എന്ന് അറിയിക്കട്ടെ .

ബൂലോക തിരഞ്ഞെടുപ്പ് നടന്നിട്ട് മാസങ്ങളായി .എന്‍റെ നേതൃത്വത്തിലുള്ള ഉള്ള ഭരണകക്ഷി തന്നെ അധികാരം തിരികെ പിടിച്ചെടുത്തെങ്കിലും നാളിതുവരെയായി സുഗമമായ ഒരു ഭരണം നടത്തുവാനോ മന്ത്രിസഭ വികസിപ്പിക്കുവാനോ കഴിഞ്ഞിട്ടില്ല . ചാണക്യന്റെ ഭരണ തന്ത്രങ്ങള്‍ ഒന്നും തന്നെ കഴിഞ്ഞ കുറെ ദിവസങ്ങളായി ബൂലോകത്ത് നടമാടുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയിടുവാന്‍ ഉതകുന്നതായിരുന്നില്ല എന്നും ഞാനീ സമയം വ്യസനപൂര്‍വ്വം അറിയിക്കുന്നു .

ഈ അവസരത്തില്‍ ചാണക്യന്റെ നേതൃത്വത്തില്‍ ഞാന്‍ എന്ന ആശ്രമാധിപതി അതൃപ്തി രേഖപ്പെടുത്തുകയും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ആശ്രമാധിപതി എന്ന പദവിയില്‍ നിന്നും ഞാന്‍ രാജി വെയ്ക്കുകയും ചെയ്യുന്നു . ആശ്രമത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുകയോ ഭരണ കക്ഷിയില്‍ നിന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയോ ചെയ്യാം .

ആശ്രമാധിപതി എന്ന സ്ഥാനം ഞാന്‍ രാജിവെയ്ക്കുന്നു എങ്കിലും അച്ചടക്കമുള്ള ഒരു പൊതു പ്രവര്‍ത്തകനായി ആശ്രമത്തില്‍ ഉണ്ടായിരിക്കും . പാര്‍ട്ടി എന്നെ തിരഞ്ഞെടുത്ത എല്ലാ  സ്ഥാനങ്ങളില്‍ നിന്നും ഈ സമയം ഞാന്‍ ഒഴിയുകയാണ് .കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്തും ഇനി ഞാന്‍ ഉണ്ടാകുകയില്ല . അധികാര സ്ഥാനങ്ങളിലേക്ക് കൂടുതല്‍ കരുത്താര്‍ന്ന യുവതുര്‍ക്കികള്‍ കടന്നു വരണം എന്ന് ഈ സമയം ആഗ്രഹിക്കുന്നു .

ഈ വൈകിയ വേളയില്‍ പാര്‍ട്ടി പത്രമായ ബ്ലോത്രവുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന ആഗ്രഹമുണ്ട് .ആരോഗ്യം അനുവദിക്കുന്നു എങ്കില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഉണ്ടാകും .

എല്ലാ ധീര സഖാക്കള്‍ക്കും വിപ്ലവാശംസകള്‍

ലാല്‍ സലാം സഖാക്കളെ .

Friday, July 10, 2009

ചതിക്കാത്ത ചന്തു

ബൂലോകത്ത് ഇത്രയേറെ വിവാദം ഉണ്ടാക്കിയ ഒരു ബ്ലോഗ്‌ മീറ്റ്‌ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം .പലര്‍ക്കും ധാന്യ മണികള് ഉണ്ടാക്കാന്‍ പറ്റിയ അവസരമായിരുന്നു എന്ന് കൂടി പറയേണ്ടി വരും ചെറായി മീറ്റ് .‍ അതെ പോലെ തന്നെ ഇത്രയും സെന്‍സിറ്റീവ് ആയ വിഷയം ഇപ്പോള്‍ ബൂലോകത്ത് ഉണ്ടോ എന്നും സംശയം . പലരും വിവാദങ്ങളില്‍ പെട്ട് അവരുടെ ശരീരത്ത് ചേറായി. അത്തരത്തില്‍ ഒരാളാണ് ഞാനും .നിങ്ങളുടെ മുന്‍പില്‍ ഒരു കുറ്റവാളിയെപ്പോലെയാണ് ഞാന്‍ നില്‍ക്കുന്നത് . നിങ്ങള്‍ ആരും എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും ഒന്നും ചെയ്യരുത് .ദൈവം ചോദിക്കട്ടെ .

ഹരീഷ് , അനില്‍ ,നിരന്‍ , ചാണക്യന്‍ ,അപ്പു ,ലതി ചേച്ചി ഇവരെല്ലാം എന്‍റെ അടുത്ത സുഹൃത്തുക്കളായത് കൊണ്ടാണ് ഞാന്‍ ഇത്രയും ദുസ്വാതന്ത്ര്യം എടുത്തത്‌ . കളി കഴിഞ്ഞപ്പോള്‍ മനസിലായി , പിള്ളാരുടെ അടുക്കല്‍ കളിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് . എന്‍റെ മനസു വെറുമൊരു പഴമനസ് . ബുദ്ധി എന്നത് തൊട്ടു തീണ്ടാത്ത ഒരു സാധു .തൊടുപുഴ മീറ്റ്‌ കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ ആല്‍ത്തറയില്‍ എഴുതിയ "തൊടുപുഴ മീറ്റിന്റെ ബാക്കി പത്രങ്ങള്‍" എന്ന പോസ്റ്റില്‍ അടുത്ത മീറ്റ്‌ ചെറായിയില്‍ വെച്ചാകും എന്നും ഞാന്‍ ആ മീറ്റിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു . പിന്നീടാണ് അപ്പു ഇങ്ങനെ ഒരാശയം കൊണ്ടുവരുന്നതും ഹരീഷ് അതിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നത് . ഹരീഷും കൂട്ടുകാരും നടത്തുന്ന മീറ്റ്‌ എന്റെതും കൂടിയല്ലേ എന്ന് തോന്നിയ ഞാന്‍ , പിന്നീട് അതിന്റെ പിന്നാലെ കൂടി .മീറ്റിന്റെ അവസാന ദിവസം വരെ ബ്ലോഗില്‍ ഒരു ചൂടന്‍ വാര്‍ത്തയായി ചെറായി മീറ്റ്‌ നിലനില്‍ക്കണം എന്നത് എന്‍റെ ഒരാഗ്രഹമായിരുന്നു .അതിന് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു എന്ന ആത്മ വിശ്വാസം എനിക്കുണ്ട് .എന്‍റെ നഷ്ടങ്ങളെക്കുറിച്ചോ മാനഹാനിയെ ക്കുറിച്ചോ ഞാന്‍ ബോധവാനല്ല . (ഞാന്‍ ഇതൊന്നും കൊണ്ടല്ലല്ലോ ബൂലോകത്ത് വന്നത് .കര്‍ത്താവ്‌ തന്നു കര്‍ത്താവെടുത്തു കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ എന്ന് പറഞ്ഞത് പോലെ നിങ്ങള്‍ തന്നു നിങ്ങള്‍ എടുത്തു നിങ്ങള്‍ നന്നായി കിടക്കട്ടെ എന്ന മനോഭാവമാണ് എനിക്ക് :)

വിവാദങ്ങള്‍ തുടങ്ങുകയും വിവാദങ്ങളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സംഘാടകര്‍ക്ക് മനസിലാകുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് . വാദങ്ങളും പ്രതിവാദങ്ങളും ഇല്ലാത്ത ഒരു ബൂലോകം വളരെ അരോചകമായിരിക്കും എന്നാണ് എന്‍റെ വിചാരം .വിവാദങ്ങളിലെ നല്ല അംശങ്ങളെ സാംശീകരിക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയുള്ളതെല്ലാം വെറും പൊകമയം മാത്രമായിരിക്കും .

ബെര്‍ളി സൂചിപ്പിച്ച സെക്യൂരിറ്റി പ്രശനം പരിഹരിക്കാന്‍ കഴിഞ്ഞത് നല്ലൊരു കാര്യമാണ് .അതിന് വേണ്ടി അനിലും മറ്റും ചെറായി സന്ദര്‍ശിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു . ബ്ലോഗിന്റെ പേരും പസ്സ്വോര്‍ഡും അറിയാത്ത ഒറ്റ ബ്ലോഗര്‍മാരെയും അകത്തേക്ക് കടത്തി വിടില്ല . വാതില്‍ക്കല്‍ തന്നെ നാലോ അഞ്ചോ ലാപ്ടോപ് കാണും . അതില്‍ സ്വന്തം ബ്ലോഗ് കാണിച്ച് സംഘാടകര്‍ക്ക് ബോധ്യം വന്നാല്‍ മാത്രമെ അകത്തേക്ക് കടത്തൂ . മമ്മൂട്ടിയെ പോലും തിരിച്ചറിയല്‍ കാര്ഡ് ഇല്ലാതെ വോട്ട് ചെയ്യാന്‍ സമ്മതിക്കാതിരുന്ന കേരളത്തില്‍ വെറും കടലാസ് പുലികളായ ബ്ലോഗര്‍മാരുടെ കളി നടക്കില്ല എന്നോര്‍മ്മ വേണം .കര മാര്‍ഗവും ,കടല്‍ മാര്‍ഗവും വായൂ മാര്‍ഗവും വരുന്ന എല്ലാ ഭീകരാക്രമണങ്ങളെയും വളരെ ശക്തമായി എതിര്‍ക്കും എന്നും അറിയിച്ചിട്ടുണ്ട് .അതിന് വേണ്ടി അമേരിക്കയിലെ തോന്ന്യാശ്രമവുമായി ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നു . കൂടുതല്‍ ആയുധങ്ങളും സൈനീകരെയും അന്നേ ദിവസം അവിടെ സജ്ജികരിക്കും .

ചെറായി മീറ്റ്‌ ഭംഗിയായി നടക്കുമ്പോള്‍ ഞാനും നിങ്ങളെപ്പോലെ വളരെ സന്തോഷിക്കും .കഴിഞ്ഞ തൊടുപുഴ മീറ്റില്‍ പങ്കെടുത്തവരുടെ ഫോട്ടോകള്‍ എല്ലാം kaappilaan ഇട്ടിട്ടുണ്ട് . പില്‍ക്കാലത്ത്‌ ഓര്‍ത്തിരിക്കാന്‍ ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഇത്തരം ബൂലോക സമ്മേളനത്തില്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച്‌ എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . പങ്കെടുക്കാന്‍ കഴിയാത്ത പാവങ്ങളായ പ്രവാസികള്‍ നിങ്ങളുടെ ഫോട്ടോകള്‍ കണ്ടു സംതൃപ്തരാകാം .

എല്ലാവരും മീറ്റില്‍ പങ്കെടുക്കും എന്ന പൂര്ണ്ണ വിശ്വാസത്തോടെ

കാപ്പിലാന്‍ .

Wednesday, July 8, 2009

വിവാദ പോസ്റ്റ്‌ വീണ്ടും

മറ്റൊരു കമെന്റിനെ ബ്ലോഗിലെക്കയക്കുന്നു ദുഷ്ടനാം കാപ്പിലാന്‍ വീണ്ടും .


Manoj മനോജ് said...


90നടുത്ത് ബ്ലോഗര്‍മാര്‍ ഒത്ത് ചേരുന്ന ഒരു സംഭവം ഇത്രയ്ക്ക് വിവാദമായത് കഷ്ടം തന്നെ. വിവാദങ്ങള്‍ക്കിടയില്‍ ചില പ്രധാന വിഷയങ്ങള്‍ മറഞ്ഞ് പോകുന്നു എന്നതാണ് ദു:ഖകരം. ബര്‍ളിയുടെ വിവാദ പോസ്റ്റില്‍ സെക്യൂരിറ്റി പ്രശ്നം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായിരുന്നു. അത് സംഘാടകര്‍ കണക്കിലെടുത്തു എന്നുള്ളത് അഭിനന്ദനം തന്നെ. കാപ്പിലാന്റെ വിവാദ പോസ്റ്റിലും ഒരു പ്രധാന പ്രശ്നം ചൂണ്ടി കാണിക്കുന്നുണ്ട്. 250/- രൂപ നല്‍കി ഒരു സാധാരണ മലയാളി ബ്ലോഗര്‍ അവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. ബ്ലോഗില്‍ സജീവമായിട്ടുള്ള പല കോളേജ് വിദ്യാര്‍ത്ഥികളും ഉണ്ട്. അവര്‍ക്കായിരിക്കും ഈ കൂടി ചേരല്‍ കൂടുതല്‍ ആവേശം നല്‍കുക. എന്നാല്‍ പഠിതാക്കളായ അവരില്‍ എത്ര പേര്‍ക്ക് ഈ 250/- കൊടുക്കുവാന്‍ കഴിയും? 90 പേരുകള്‍ കൊടുത്തിട്ടുള്ളതില്‍ ഭൂരിഭാഗവും മറുനാടന്‍ മലയാളികളാണ് എന്നതും ശ്രദ്ധിക്കുക. അവര്‍ക്ക് 250/- ചെലവാക്കുന്നതില്‍ പ്രശ്നം ഉണ്ടാകില്ല. എന്നാല്‍ കേരളത്തിലുള്ള ബ്ലോഗരായ എത്ര സാധാരണക്കാരന് ഇത് താങ്ങുവാനാകും?പണ്ട് യൂണിവേഴ്സിറ്റിയില്‍ സെമിനാറുകള്‍ നടത്തുമ്പോള്‍ വിദേശികളില്‍ നിന്ന് $250 രജിസ്റ്ററേഷന്‍ ഫീസായി വാങ്ങും വിദേശിക്ക് $250 അത്ര വലിയ സംഖ്യ അല്ല കൂടാതെ അവരുടെ യൂണിവേഴ്സിറ്റിയോ ബോസ്സോ അത് കൊടുക്കും. എന്നാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ കൊടുത്ത് ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ കഴിയില്ല എന്നതിനാല്‍ അവര്‍ക്ക് 250 രൂപ ആക്കും. കൂടാതെ തങ്ങള്‍ക്ക് അതിനും കഴിയില്ല എന്ന് സെമിനാര്‍ സെക്രട്ടറിയെ അറിയിച്ചാല്‍ സൌജന്യമായിട്ട് പങ്കെടുപ്പിക്കും.പറഞ്ഞ് വന്നത് ഇവിടെയും സംഘാടകര്‍ ഇത് പോലെയുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യണമെന്നാണ്. അങ്ങിനെയെങ്കില്‍ പൈസ ഇല്ല എന്ന കാരണത്താല്‍ ഒഴിഞ്ഞ് നില്‍ക്കേണ്ടി വരുന്ന കുറച്ച് പേര്‍ക്കെങ്കിലും ഇതില്‍ പങ്കെടുക്കാം. ഇങ്ങനെയുള്ളവരുടെ വിവരം സംഘാടകര്‍ പുറത്ത് പറയുകയും ചെയ്യാതിരിക്കുക. പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാരും ഡീറ്റേയിത്സ് കൊടുക്കണമെന്നും അത് രഹസ്യമായിരിക്കുമെന്നും സംഘാടകര്‍ ഉറപ്പ് തരുന്നു. അത് പോലെ ഇതും. കണ്‍സക്ഷന്‍ ലഭിച്ചവരുടെ പേര് വിവരങ്ങള്‍ സംഘാടകര്‍ തന്നെ രഹസ്യമായി വെയ്ക്കുക.പണ്ട് ബാര്‍ക്കില്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ 2000 രൂപ രജിസ്റ്ററേഷന് പണമില്ലാത്തതിനാല്‍ അവിടെയുണ്ടായിട്ടും പങ്കെടുക്കുവാന്‍ കഴിയാതിരുന്ന ഒരാളുടെ ജല്‍പ്പനങ്ങളായി കരുതിയാല്‍ മതി :)ചെറായി മീറ്റ് നടക്കണം. അതോടൊപ്പം എല്ലാവര്‍ക്കും അതില്‍ പങ്കെടുക്കുവാനും കഴിയണം. അതിനുള്ള മാര്‍ഗ്ഗം സംഘാടകര്‍ കണ്ടെത്തും എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. പ്രത്യേകിച്ച് ചെറായി ബീച്ച് ഉത്സവം നടത്തി പരിചയമുള്ള ഒരാള്‍ നേതൃത്വത്തില്‍ ഉള്ളപ്പോള്‍. മീറ്റിനെ കുറിച്ചുള്ള വിവാദങ്ങള്‍ മാറ്റി വെച്ച് മീറ്റ് പൂര്‍ണ്ണ വിജയത്തിലെത്തുവാന്‍ എല്ലാവരും പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ....( മനോജ്‌ എന്നോട് പൊറുക്കണം .)
കാപ്പിലാന്‍, ഇതു നാലുനേരവും സേവിക്കുകയും കുറച്ച തലയില്‍ തളം ആക്കി വയ്ക്കുകയും ചെയ്യുക


ലഡാക്കിലെ പ്ലാവ്... RKM 3-4

കഥാക്യത്തിന്റെ പേര് : ശക്തന്‍ തമ്പുരാന്‍ -സാങ്കല്പിക നാമം

( പ്രശസ്തമായ മലയാള ഐതീഹ്യകഥകളിലെയും നോ‍വലുകളിലെയും വീരപുരുഷന്മാരുടെയും വീരവനിതക്കളുടെയും പേരായിരിക്കും ഈ റൌണ്ടില്‍, മത്സരാര്‍ത്ഥിയ്ക്ക് ഇത് ആവശ്യപ്പെടാവുന്നതാണ്)
---------------------------------------------------
ലഡാക്കിലെ പ്ലാവ്...

-----------------------------------------------------ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----


"പണ്ട് ഞാന്‍ ലഡാക്കില്‍ ആയിരുന്നപ്പോള്‍ ഇതുപോലെ ഒരു സംഭവമുണ്ടായതാ...."

ടീപ്പോയിയുടെ മുകളില്‍ ഇരുന്ന റമ്മിന്റെ കുപ്പിയെടുത്ത് തല തിരിച്ചു പിടിച്ച് അതിന്റെ മൂട്ടില്‍ "ടപ്പേ" എന്നൊരടി അടിച്ചിട്ട് കേണല്‍ ചന്ദ്രന്‍ നായര്‍ ഒരു നിമിഷം ആലോചനയില്‍ മുഴുകി...

"എന്റെ കേണലെ ഇജ്ജ്‌ ആ കു‌പ്പിയുടെ അടുപ്പ് പൊട്ടിച്ചു ഞമ്മടെ ഗ്ലാസ്സിലെയ്ക് രണ്ടു പെഗ്ഗ് ഒയി..പ്ലാവ് വെട്ടാനുള്ള പുത്തിയൊക്കെ ഞമ്മള് പറഞ്ഞു തരാം..."

കുപ്പിയും കയ്യില്‍ പിടിച്ച് വായും പൊളിച്ചു മേലോട്ട് നോക്കിയിരുന്നു ലഡാക്കിലെ സ്മരണകള്‍ അയവിറക്കുന്ന കേണല്‍ നായരോട്‌ അക്ഷമനായ ഗള്‍ഫ്‌ മമ്മൂഞ്ഞ് ആവശ്യപ്പെട്ടു.....അതുകേട്ട കേണല്‍ നായര്‍, പ്ലാവ് വെട്ടാന്‍ തടസ്സം നില്‍ക്കുന്ന വെറ്റില സിദ്ധന്റെ കഴുത്തിലാണ് താന്‍ പിടിച്ചിരിക്കുന്നത് എന്ന ഭാവത്തില്‍ കയ്യിലിരിക്കുന്ന കുപ്പിയുടെ അടപ്പില്‍ പിടിച്ച് സര്‍വ്വ ശക്തിയുമെടുത്ത് ഒരു പിരി പിരിച്ചു. പിന്നെ മുന്‍പില്‍ ഇരിക്കുന്ന മൂന്ന് ഗ്ലാസ്സുകളിലെയ്ക് ഒഴിച്ചു.

." കേണലെ ...ഇങ്ങള് ധൈര്യമായിരിക്കിന്‍... ആ സിദ്ധനെ ഓടിക്കുന്ന കാര്യം ഞമ്മള്‍ ഏറ്റൂന്ന്.."

തന്റെ ഗ്ലാസ്‌ ഒറ്റവലിക്ക് കാലിയാക്കിയ ഗള്‍ഫ്‌ മമ്മൂഞ്ഞ് ഗ്ലാസ്സിലേയ്ക് വീണ്ടും ഒഴിക്കുവാന്‍ ആംഗ്യം കാട്ടിയിട്ട് അല്പം അച്ചാര്‍ തൊട്ടു നാക്കില്‍ വച്ചു..എന്നിട്ട് അടുത്തിരിക്കുന്ന സഖാവ് ഗോപാലനെ നോക്കി..

" ഈ കേസ്‌ നമുക്ക് രാഷ്ട്രീയമായി നേരിടാം.. അടുത്ത സംസ്ഥാന കമ്മറ്റിയില്‍ ഈ പ്രശ്നം ഒരു അടിയന്തിര പ്രമേയത്തിലൂടെ അവതരിപ്പിച്ചാലോ എന്നാണു ഞാന്‍ ആലോചിക്കുന്നത്..." .

ഗ്ലാസ്സില്‍ നിന്നും ഒരു കവിള്‍ കുടിച്ച ശേഷം സഖാവ് തന്റെ നിലപാട് അറിയിച്ചു...

“എന്റെ സഖാവേ രാഷ്ട്രീയമായി നേരിടാന്‍ ഇത് 'ലവളുടെ' കേസ്സല്ല..പ്ലാവ് വെട്ടുന്ന പ്രശ്നമാ..

ചെത്തുകാരന്‍ പാക്കരന്‍ സഖാവിന്റെ തീരുമാനത്തോട് തനിക്കുള്ള നീരസം അറിയിച്ചു. എന്നിട്ട് ചൂണ്ടുവിരല്‍ ഗ്ലാസ്സില്‍ മുക്കി നാല് പാടും തെറിപ്പിച്ചിട്ട് ഗ്ലാസെടുത്ത് ഒരു വലി വലിച്ചു...

"ലവളുടെ കേസോ ഇതു ലവള് "‍....

കേണല്‍ നായര്‍ക്കു പാക്കരന്‍ പറഞ്ഞത് ഒട്ടും മനസിലായില്ല..

" ങാ ... ലവളില്ലേ.. അമേരിക്കേന്നു ഏതാണ്ട് വാങ്ങിയിട്ട് നമ്മുടെ പിണറായി സഖാവ് പറഞ്ഞിട്ടാ വാങ്ങിയതെന്ന് സിബിയോടു പറഞ്ഞവള്‍...അവള്‍ തന്നെ

" ഓ ലാവലിന്‍ കേസ് ..അതില്‍ പിണറായി സഖാവ് നിരപരാധിയാണ്...സിബി ഐ കാര്‍ കെട്ടിച്ചമച്ച കഥയാ അത്...ഞാന്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു...

സഖാവ് ഗോപാലന്‍ കയ്യിലിരുന്നു ഗ്ലാസ്‌ ടീപോയിയുടെ പുറത്തു ശക്തിയോടെ വച്ചിട്ട് എഴുനേറ്റു മുണ്ട് മടക്കിക്കുത്തിയിട്ടു പാക്കരനെ രോഷത്തോടെ നോക്കി..
"ശെടാ..ഏതോ അവളുമാര് ഏതാണ്ട് വാങ്ങിയെന്നും പറഞ്ഞു നിങള്‍ അടിയുണ്ടാക്കുന്നതെന്തിനാ...നമുക്ക് സിദ്ധനെ ഓടിക്കുന്ന കാര്യം പ്ലാന്‍ ചെയ്യാം.."

തയ്യല്‍കാരന്‍ ബേബിച്ചായന്‍ ഇരുവരെയും സമാധാനിപ്പിച്ചു..സഖാവ് വീണ്ടും ഇരുന്നു...മമ്മൂഞ്ഞും കേണല്‍ നായരും പാക്കരനും ബേബിച്ചായനും കൂടി പദ്ധതികള്‍ പ്ലാന്‍ ചെയ്തു...കേണല്‍ നായര്‍ ഒരു കുപ്പി കൂടി പൊട്ടിച്ചു...സമയം സന്ധ്യയായി....കാര്യങ്ങള്‍ തീരുമാനമായപ്പോള്‍ മമ്മൂഞ്ഞ് യാത്ര പറഞ്ഞു...സഖാവ് ഗോപാലന്‍ സിബി ഐയെ ചീത്ത പറഞ്ഞു കൊണ്ട് ലോക്കല്‍ കമ്മറ്റി ഓഫീസിലേയ്ക്ക് പോയി. ..ബേബിച്ചായന്‍ ആടിയാടി തന്റെ കടയിലേയ്ക്ക് നടന്നു....ലഡാക്കില്‍ പ്ലാവ് വെട്ടാന്‍ പോയ കഥ തന്നോടു തന്നെ പറഞ്ഞുകൊണ്ട് സെറ്റിയില്‍ തൂങ്ങി ഇരുന്ന കേണല്‍ നായരെ ഭാര്യ വസുമതി താങ്ങിപിടിച്ച് അകത്തേക്ക് കൊണ്ടുപോയി...

"ഫാ .. വിടെടീ ..പുല്ലേ ...നീയല്ല നിന്റെ നായര് വന്നാല്‍ പോലും ഞാന്‍ കുലുങ്ങില്ല..ലഡാക്കില്‍ ഒരു പ്ലാവ് ഒറ്റയ്ക്ക് വെട്ടിയവനാ ഈ ഞാന്‍.."

നേരം വെളുത്തു...കേട്ടവര്‍ കേട്ടവര്‍ സിദ്ധന്റെ ആശ്രമം ലക്ഷ്യമാക്കി ഓടി...ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞില്ല...വെറ്റില സിദ്ധനെ കാണാനില്ല ...ആശ്രമം അടഞ്ഞു കിടക്കുന്നു....

എവിടെപ്പോയി വെറ്റില സിദ്ധന്‍????.
..അല്പം കഴിഞപ്പോള്‍ ഒരു പോലീസ്സ് ജീപ്പ് പാഞ്ഞു വന്നു നിന്നു...അതില്‍ നിന്നും എസ് ഐയും മൂന്നു നാല് പോലീസുകാരും ഇറങ്ങി..ഏറ്റവും ഒടുവില്‍ ഇറങ്ങിയ ആളെ കണ്ട നാട്ടുകാര്‍ അന്തം വിട്ടു... വെറ്റില സിദ്ധന്‍ !!!!...കൂടെ സുകുമാരന്‍ .!!..രണ്ടുപേരുടെയും കൈകള്‍ കൂട്ടി വിലങ്ങിട്ടിരിക്കുന്നു.........!!!

പോലീസ്സ് സിദ്ധനെ ആശ്രമത്തിന്റെ ചുറ്റും നടത്തി...ആശ്രമത്തിന്റെ ഒരു മുറിയില്‍ നിന്നും കോടാലി, വാക്കത്തി മുതലായ മാരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തു...കൂടാതെ സിദ്ധന്‍ ഉപയോഗിച്ചിരുന്ന ഒരു കോണകം, പൂജയ്ക്കുള്ള സാധങ്ങള്‍ എന്നിവയും തൊണ്ടി മുതലായി എടുത്തു..പിന്നെ പോലീസ്സ് ജീപ്പ് സുകുമാരനേയും സിദ്ധനെയും കൊണ്ട് പ്ലാവ് നില്‍ക്കുന്ന സ്ഥലത്ത് വന്നു...

സിദ്ധന്‍ പ്ലാവില്‍ നിന്നും മഞ്ഞ തുണി അഴിച്ചെടുത്തു...അത്ഭുതം...!!! ആ തുണിയുടെ അടിയില്‍ കുറെ ഏറു പടക്കങ്ങള്‍ കൂട്ടി കെട്ടി വച്ചിരിക്കുന്നു.!!.

ആളുകള്‍ ഇതെല്ലം കണ്ടു മൂക്കത്ത് വിരല്‍ വച്ചു മിഴിച്ചു നിന്നു...അപ്പോള്‍ കേണല്‍ നായരുടെ വീട്ടില്‍ അടുത്ത കുപ്പി പൊട്ടിയിരുന്നു...ഗള്‍ഫ് മമ്മൂഞ്ഞ് കേണല്‍ നായരെ കെട്ടിപ്പിടിച്ചു...എന്നിട്ട് പറഞ്ഞു ...

"ഇപ്പൊ ഇങ്ങള്‍ക്ക്‌ പുടി കിട്ടിയാ ഈ മമ്മൂഞ്ഞ് ആരാണെന്ന്.. ഞമ്മള്‍ക്ക്‌ ഗള്‍ഫില്‍ നല്ല പിടിയാന്നു ഇപ്പൊ മനസ്സിലായല്ലോ..?."

ഇനി സിദ്ധന്‍ ഈ നാട്ടില്‍ കാലു കുത്തില്ലെന്നു ഞമ്മള്‍ ഉറപ്പു തരുന്നു...

"ഗള്‍ഫിലുള്ള തന്റെ അനിയനെക്കൊണ്ട് പോലീസ്‌ സ്റ്റെഷനിലെയ്ക്ക് വിളിപ്പിച്ച് നാളെ കാലത്ത് ഓടനാവട്ടത്ത് നടക്കാനിരിക്കുന്ന അഭ്യന്തര മന്ത്രിയുടെ യോഗം കലക്കാന്‍ ആയുധങ്ങളുമായി രണ്ടുമൂന്നു പേര്‍ വെറ്റില സിദ്ധന്‍ എന്ന സ്വാമിയുടെ നേതൃത്തത്തില്‍ ആശ്രമത്തില്‍ യോഗം ചേരുന്നു എന്നും, കേണല്‍ നായര്‍ എന്നൊരാളുടെ പറമ്പിലുള്ള പ്ലാവിന്റെ ചുവട്ടില്‍ ആയുധങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അടയാളമായി ഒരു മഞ്ഞ തുണി പ്ലാവില്‍ കെട്ടിയിട്ടുണ്ട് എന്നുള്ള വിവരം കൊടുപ്പിച്ചത് സാക്ഷാല്‍ ഗള്‍ഫ്‌ മമ്മൂഞ്ഞാണ്.

അഭ്യന്തര മന്ത്രിയെ ആക്രമിക്കാനുള്ള പദ്ധതിയുടെ വിവരം കിട്ടിയ പോലീസ്സ് ഉടന്‍ തന്നെ ആശ്രമത്തില്‍ എത്തുകയും പ്ലാവ് വെട്ടാനുള്ള പ്ലാനുകള്‍ തയ്യാറാക്കിക്കൊണ്ട് സിദ്ധന്റെ ആശ്രമത്തില്‍ ഉണ്ടായിരുന്ന സുകുമാരനേയും സിദ്ധനെയും ശിങ്കിടികളേയും കയ്യോടെ പിടി കൂടുകയും ചെയ്തതില്‍ സന്തുഷ്ടനായ കേണല്‍ നായര്‍ ഒരു ഫുള്‍ കുപ്പി തന്നെ ഗള്‍ഫ് മമ്മൂഞ്ഞിനു സമ്മാനമായി കൊടുക്കുകയുണ്ടായി...

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.