അന്തേവാസികള്‍

Sunday, June 28, 2009

ചക്കിനു വച്ചത്

കഥാക്യത്തിന്റെ പേര് : വേലുത്തമ്പി -സാങ്കല്പിക നാമം

( പ്രശസ്തമായ മലയാള ഐതീഹ്യകഥകളിലെയും നോ‍വലുകളിലെയും വീരപുരുഷന്മാരുടെയും വീരവനിതക്കളുടെയും പേരായിരിക്കും ഈ റൌണ്ടില്‍, മത്സരാര്‍ത്ഥിയ്ക്ക് ഇത് ആവശ്യപ്പെടാവുന്നതാണ്)
---------------------------------------------------

ചക്കിനു വെച്ചത്...
-----------------------------------------------------ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----

"നിങ്ങളോരോ ചായ എടുത്തോളിന്‍ നായരെ..ന്റെ പറ്റിലെഴ്തിക്കോളിന്‍..... കുടിച്ചുങ്കൊണ്ട് ആലോചിക്കാലോ."
സഖാവ് ഗോപാലന്റെ ഓഫറില്‍ കുഞ്ഞന്‍ നായരെണീറ്റു.
"നിങ്ങളിരുന്നാലോചിക്കിന്‍ കൂട്ടരെ....എനിക്കിത്തിരി പണീണ്ട്.പോരാത്തേന് ന്റെ തലേല് ഇപ്പൊന്നും വരൂലാ."
തല നെഞ്ചില്‍തൂക്കിയിട്ട് നടന്നു പോകുന്ന കേണലിനെ നോക്കി ബേബിച്ചായന്‍ നീട്ടിവലിച്ചൊരു നെടുവീര്‍പ്പിട്ടു.

"എങ്ങിനിരുന്ന മനുഷനാണ്.... പാവം....ആ പട്ടാളത്തിന്ന് വരുന്ന വരവ് എനിക്കിപ്പളും നല്ല ഓര്‍മ്മെണ്ട്.ഓര്‍്‍ടെ ഒരു ഗമേം പത്രാസും ഈന്നാട്ടിലാര്‍്ക്കാണ്ടായിര്‍്ന്നത്..."

"അതന്ന്യാ ഈ കൊഴപ്പത്തിനെല്ലാം കാരണം."

കുഞ്ഞന്‍ നായര്‍്ടെ ശബ്ദം പൊന്തി.

“ആ സുകുമാരന്റെ മോള്ടെ കല്യാണം ഇങ്ങോരും കൂടെ നിന്നല്ലെ നടത്തീത്. അതുവരെ ഭാഗംന്നൊരു വാക്കു പറഞ്ഞൊ? ഇങ്ങോര്‍ക്ക് പെങ്കുട്ട്യോളില്ലാത്തത് മൊതലെടുത്ത് ആ കല്യാണം ഇങ്ങോര്‍ടെ ചെലവില് പൊടിപൊടിച്ചു. ന്നട്ട് പാലം കടന്നപ്പൊ കൂരായണ..."

"ഇതൊക്കെ എല്ലാ തറവാട്ടിലും നടക്കണതാ മൂപ്പരെ....നമ്മള് നാല് കായി നയിച്ചോണ്ട് വന്നാ പങ്കു പറ്റാന്‍ എല്ലേരുണ്ടാവും.....ഒരു നിവര്‍ത്തികേട് വന്നാലോ...ങ്ങേഹെ."
കുഞ്ഞഹമ്മദ് ഒരു ലോകനിയമം പറഞ്ഞു.

"എന്തായാലും എന്തേങ്കിലും ചെയ്യാണ്ടെ പറ്റില്ല്യ."
ചായ നീട്ടിക്കൊണ്ട് കുഞ്ഞന്‍ നായര്‍ പറഞ്ഞു.

"ആ മഞ്ഞത്തുണ്യൊന്ന് ആരെങ്കിലും മാറ്റിത്തന്നാ മതി മരം വെട്ടണ്ട കാര്യം ഞാനേറ്റു."
അതുവരെ മിണ്ടാതിരുന്നപാക്കരന്‍ തന്റെ നയം വ്യക്തമാക്കി.

"ആ ചത്തുപോയ ചാത്തുട്ട്യേട്ടന്റെ വളപ്പിന്റെ പിന്നാമ്പൊറത്തല്ലെ ഈ സിദ്ധന്‍ കൂര വെച്ച് കൂട്യേത്?"

"എന്തേയ് ഗോപാലാ നെനക്ക് സിദ്ധനെ കാണണാ....?പിന്നേയ് ആ ചാത്തുട്ട്യേട്ടന്റെ മോന്‍ ദാമു വന്നിട്ട്ണ്ട്."

"ആ നാട് വിട്ട ദാമ്വോ...എന്ന്?"

"ഒരാഴ്ച്ചായി...എടക്കൊക്കെ ചായ കുടിക്കാന്‍ വരാറ്ണ്ട്. അത്യാവശ്യം
പണംള്ള സെറ്റപ്പിലാണ്ന്നാ തോന്ന്യേ."
അങ്ങിനെയൊരു സംഭവം നടന്നിട്ട് തങ്ങളെങ്ങിനെ അറിയാതെ പോയി എന്ന വിഷമത്തിലായിരുന്നു എല്ലാരും.ഓടനാവട്ടത്തെ ബി ബി സിയുടെ ചരിത്രത്തില്‍ ഇങ്ങനൊരു സംഭവം ഇതാദ്യമായിരുന്നു.

സന്ധ്യക്ക് ചന്തവിട്ട് പോണോരെക്കൊണ്ട് കുഞ്ഞന്‍ നായരുടെ കട നിറഞ്ഞു തുടങ്ങിയിരുന്നു. ബേബിച്ചായനാണെങ്കില്‍ കുഞ്ഞന്നാമ്മക്ക് ബന്ധുവിന്റെ മനസ്സമ്മതത്തിന് പോകുമ്പം ഇടാനുള്ള ബ്ലൗസ് തുന്നിതീര്‍ക്കണമായിരുന്നു. ഇല്ലെങ്കില്‍ അന്നത്തെ കാര്യം പോക്കാണെന്ന് അങ്ങോര്‍ക്കറിയാം.കുഞ്ഞഹമ്മദ് പള്ളീലൊന്ന് പോണംന്നുപറഞ്ഞ് ഇറങ്ങിയപ്പോള്‍ സഖാവ് അന്നത്തെ സ്റ്റഡിക്ലാസ്സിന്റെ ഒരുക്കത്തിനായി പാര്‍ട്ടിഓഫീസിലേക്ക് നടന്നു. ഈ നേതാക്കന്മാരുടെ തമ്മിലടി കാരണംകഷ്ടപ്പെടുന്നത് തങ്ങളെപ്പോലുള്ളവരാണെന്ന് സഖാവ് ഓര്‍ത്തു.

എല്ലാരും സ്ഥലം കാലിയാക്കിയപ്പോള്‍ പാക്കരന്‍ ചയക്കടയുടെ വശത്തുള്ള ഇടവഴിയിലൂടെകള്ളുഷോപ്പിലേക്ക് നടന്നു. ഈ ഇടവഴി ചെന്നെത്തുന്നത് ഒരു പാടത്താണ്. ഈ വഴി അവസാനിക്കുന്നിടത്താണ് കേണലിന്റെ വഴക്കിനാസ്പദമായ വളപ്പും പ്ലാവും. പ്ലാവില്‍ തിളങ്ങുന്ന മഞ്ഞത്തുണി നോക്കാന്‍ തന്നെ പാക്കരന് പേടി തോന്നി.അയാള്‍ നടത്തം വേഗത്തിലാക്കി.

രാവിലെ കുഞ്ഞന്‍ നായര് ‍വീ്ട്ടില്‍ നിന്നിറങ്ങുമ്പോഴാണ് ഭാര്യ പിന്നില്‍ നിന്ന് വിളിച്ചത്.ദ്വേഷ്യം വന്നെങ്കിലും
"നിങ്ങളീ പയ്യിനെ പോണവഴിക്ക് ആ പാടത്ത് കുറ്റി തറച്ചൊന്ന് കെട്ട്വോ." എന്ന ഭാര്യയുടെ ചോദ്യം ന്യായമായതിനാല്‍ അയാള്‍ അടങ്ങി.പാവം അതിന് എന്തെല്ലാം ജോലിയാ.....
പശൂനേം അഴിച്ച് കുഞ്ഞന്‍ നായര് നടന്നു. അല്ലെങ്കിലും നായര്‍്ക്ക് നന്ദിനിപ്പശൂനോട് ഇത്തിരി സ്നേഹം കൂടുതലാ.കടേലേക്കും വീട്ടിലേക്കും വേണ്ട പാലുമുഴുവന്‍ ഇവളൊരുത്തിയല്ലെ തരുന്നത്.അതിനെ കേണലിന്റെ വളപ്പിന് മുമ്പിലുള്ള പാടത്ത് കുറ്റിയടിച്ച് കെട്ടി.ചായക്കടയുടെ ചായ്പ്പില്‍ നിന്ന് ഒന്നേന്തിനോക്കിയാല്‍ അവളെ കാണാം എന്നതായിരുന്നു അവിടെ കെട്ടാന്‍ കാരണം.

ആ നാടിന്റെ ഓമനപ്പുത്രനായ സജിക്കുട്ടനും കൂട്ടരും കവല നെരങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ സമയത്താണ് നമ്മുടെ നന്ദിനി പുല്ലു തിന്ന് തിന്ന് വരമ്പത്തേക്ക് കേറിയത്. അതിനറിയ്യോ ഇത് മനുഷ്യന്മാര്‍ക്ക് മാത്രം നടക്കാനുള്ള വഴിയാണെന്ന്. നമ്മടെ സജിക്കുട്ടനും കൂട്ടര്ക്കും ഈ അധിനിവേശം സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.. സജിക്കുട്ടന്റെ ഒരു കല്‍ പ്രയോഗത്തില്‍ പശു കുറ്റീം പറച്ച് കേണലിന്റെ വളപ്പിലേക്ക് ഓടിക്കയറി. ആത്മാര്‍ഥതതയോടെ ചായ അടിച്ചിരുന്ന കുഞ്ഞന്‍ നായര്‍ അതു കണ്ടതുമില്ല.

ഒന്നൊന്നര മണിക്കൂര്‍ വളപ്പില്‍ നടന്ന് കിട്ടിയതുമുഴുവന്‍ തിന്ന് ബോറടിച്ച പശു അയവിറക്കാന്‍ തുടങ്ങി.പഴയതെല്ലാം അയവിറക്കിയപ്പോള്‍ അതിനു സജിക്കുട്ടനെ കുത്തിനെരത്താനുള്ള ദ്വേഷ്യം വന്നു. അപ്പോഴാണ് നമ്മുടെ പ്ലാവിനെ പശുകാണുന്നത്. പിന്നെ താമസിച്ചില്ല തന്റെ കൊമ്പിന്റെ തരിപ്പു മുഴുവന്‍ തീര്‍ത്ത് ബാക്കിയുള്ള അരിശം തീര്‍ക്കാന്‍ കുഞ്ച്ന്‍ നമ്പ്യാരെ സ്മരിച്ച് പ്ലാവിനുചുറ്റും ഓടാന്‍ തുടങ്ങി. ഒന്നടങ്ങിയപ്പോഴാണ് പശുവിന് പുലിവാല് മനസ്സിലായത്. മുന്നില് ഒരു കര്‍ട്ടന്‍ പോലെ മഞ്ഞത്തുണി കൊമ്പില്‍ നിന്നും തൂങ്ങിക്കിടക്കുന്നു. ഭയന്ന പശു വളപ്പില്‍നിന്നും ഇറങ്ങി ഓടാന്‍ തുടങ്ങി ...

കുഞ്ഞന്‍ നായരുടെ കടയില്‍ ചായകുടിക്കാന്‍ വരുകയായിരുന്ന ദാമുവിനെ തട്ടിയിട്ട് പശു റോഡിലെത്തി.
ബഹളം കേട്ട് എത്തി നോക്കിയ കുഞ്ഞന്നായര്‍ ഞെട്ടി. തന്റെ നന്ദിനിപ്പശു ... തലയില്‍ മഞ്ഞത്തുണി. ദേവീ എന്റെ നന്ദിനിക്കൊന്നും വരുത്തല്ലേ.....എന്നു പ്രാര്‍ത്ഥിച്ച്,
" നന്ദിനീ മോളെ......നിക്കെടീ....ഞാനാ വിളിക്ക്ന്നെ... "
എന്നും പറഞ്ഞ് നായര് പശുവിന്റെ പിന്നാലെ ഓടാന്‍ തുടങ്ങി.

ഇതൊക്കെക്കണ്ട് കടക്ക് മുന്നിലിരുന്ന് ചായകുടിക്കുകയായിരുന്ന കേണലിന്റെ മുഖത്ത് പതുക്കെ ഒരു ചിരി പരന്നു. അത് പതുക്കെ പാക്കരനിലും സഖാവിലും ബേബിച്ചായനിലും പിന്നെ അവിടെയുണ്ടായിരുന്ന എല്ലാവരിലും പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിച്ചു.

ഉച്ചക്ക് ഒന്നരയുടെ അഭിലാഷിന് പോകാന്‍ തെയ്യാറായി പെട്ടിയും തൂക്കി ദാമു വീട്ടില്‍ നിന്നും ഇറങ്ങി. വഴിയില്‍ പാടത്ത് ഒന്നുമറിയാത്തപോലെ പുല്ലുതിന്നുന്ന നന്ദിനിയെ കണ്ടപ്പോള്‍ ഒന്നു കല്ലെടുത്തെറിയാന്‍ ദാമുവിനും തോന്നി. കേണലിന്റെ വളപ്പില്‍ പാക്കരനും കൂട്ടരും തകൃതിയായി മരം വെട്ടാനുള്ള പുറപ്പാടിലായിരുന്നു.

Friday, June 26, 2009

ഈശ്വരൻ v/s നിരീശ്വരൻ RKM 3-4

കഥാക്യത്തിന്റെ പേര് : പെരുന്തച്ചന്‍ -സാങ്കല്പിക നാമം

( പ്രശസ്തമായ മലയാള ഐതീഹ്യകഥകളിലെയും നോ‍വലുകളിലെയും വീരപുരുഷന്മാരുടെയും വീരവനിതക്കളുടെയും പേരായിരിക്കും ഈ റൌണ്ടില്‍, മത്സരാര്‍ത്ഥിയ്ക്ക് ഇത് ആവശ്യപ്പെടാവുന്നതാണ്)
---------------------------------------------------

ഈശ്വരൻ v/s നിരീശ്വരൻ
-----------------------------------------------------ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----

സഖാവ്‌ ഗോപാലന്റെ അഭിമാനപ്രശ്നമായി മാറി ആ പ്ലാവ്‌....
വൈറ്റ്‌ റം രണ്ട്‌ കുപ്പി തീർന്നപ്പോൾ ഗോപാലൻ പ്രഖ്യാപിച്ചു...
" സഖാവ്‌ കേണലെ ,ഈ പ്രശ്നം ഇതാ ലോക്കൽ കമ്മിറ്റിയായ ഞാൻ ഏറ്റിരിക്കുന്നു..ഐ ഏയ്റ്റ്‌ ഇറ്റ്‌...48 മണിക്കൂറിനകം ഈ പ്ലാവ്‌ മുറിച്ചിട്ടില്ലെങ്കിൽ ഈ സഖാവ്‌ ഗോപാലൻ പിന്നെ ഈ അണ്ടകടാഹത്തിൽ ഉണ്ടാകില്ല..പക്ഷെ കുറെ ഫോൺകോളുകൾ ചെയ്യേണ്ടിവന്നേക്കും..കുറെ യാത്രകളും..."
കേണൽ കോരിത്തരിച്ചു..മറ്റുള്ളവർ കൈയ്യടിച്ചു...

ഇങ്ങനെയൊക്കെ വിപ്ലവീര്യത്തിൽ പറഞ്ഞെങ്കിലും എങ്ങനെ ഈ പദ്ധതി നടപ്പാക്കുമെന്ന് ഗോപാലന്‌ ഒരു പിടിയും കിട്ടിയില്ല..
പിറ്റേന്ന് വീര്യത്തിൽ നിന്ന് ഉണർന്നപ്പോഴാണ്‌ സംഭവം പുലിവാലാണെന്ന് മനസ്സിലായത്‌....
ആദ്യം ഇടഞ്ഞത്‌ ഭാര്യയാണ്‌ ..
"ദേ, മന്ത്രവാസികളേ‍ാട്‌ കളിക്കണ്ടാകെട്ടൊ...കാര്യം നിങ്ങളെക്കൊണ്ട്‌ ഗുണമൊന്നുമില്ലെങ്കിലും ബർത്താവ്‌ എന്നു പറയാൻ പേരിന്‌ ഒരാളുണ്ടല്ലോ എന്നു വിചാരിച്ചാ...വല്ല പ്രാന്തും പിടിപെടും കെട്ടൊ...."
ഭാര്യ ഇടഞ്ഞു...
ചിന്താവിഷ്ടനായ ഗോപാലൻ പാർട്ടി ഓഫീസിന്റെ പടികൾ കയറി...
കാര്യം അവതരിച്ചപ്പോൾ എൽ സി സെക്രട്ടറി ചൂടായി ...
"ഓരോ പുലിവാലും ഏറ്റിക്കൊണ്ട്‌ വരും ...ദൈവങ്ങളോടുള്ള കളി വേണ്ടാ...കാരണം ...ദൈവം ഇല്ല എന്ന് നമുക്കറിയാം..
പക്ഷെ ദൈവത്തിനു് അത്‌ അറിയില്ലെങ്കിലോ..
പ്രശ്നമാകില്ലേ? അതുകൊണ്ട്‌ അക്കളി തീക്കളി സൂക്ഷിച്ചൊ....
പിന്നെ ഞാൻ രണ്ടു ദിവസം ഉണ്ടാകില്ല..മൂകാംബിയിൽ പോകുന്നു...ആരെങ്കിലും ചോദിച്ചാൽ അവൈലബിൾ കമ്മിറ്റിക്ക്‌ പോയതാണെന്ന് പറഞ്ഞാൽ മതി.."
മലവെള്ളത്തിൽ പപ്പടം ഒഴുകിപ്പോകുന്നത്‌ കണ്ട്‌ വിഷമിച്ച്‌ നിൽക്കുന്ന ചെട്ടിയെപ്പോലെ ഗോപാലൻ ഇരിക്കുന്നത്‌ കണ്ട്‌ ലൊകോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി സഖാവ്‌ കയറിവന്നു...
"എന്താ സഖാവെ, ലാവ്ലിൻ കേസിൽ പെട്ട പിണറായിയെപ്പോലെ ഇരിക്കുന്നത്‌?"
...ഗോപാലന്‌ പിടിവള്ളി കിട്ടി..
"മോനെ ലുട്ടാപ്പി...സഖാവിനെ ഒന്ന് സഹായിക്കടാ..."
.."എന്താ ചേട്ടാ, ഭാര്യ വീണ്ടും ചേട്ടനെ പുറത്താക്കിയോ?"
"അതല്ലടാ....സംഗതി അൽപ്പം സീരിയസ്സാ.."ഗോപാലൻ വിഷയം അവതരിപ്പിച്ചു...
"ചേട്ടാ, പ്രശ്നം അൽപ്പം ഗുരുതരമാണല്ലോ.."
പയ്യൻ ചിന്താധീനനായി..പയ്യൻ ചാഞ്ഞും ചരിഞ്ഞും നിവർന്നും കിടന്നും ഒക്കെ ആലോചിച്ചു...
"ഹുറേക്കാ.." പയ്യൻ അലറി...
ഗോപാലൻ അവനെ പ്രതീക്ഷയോടെ നോക്കി..ഗോപാലൻ ഉള്ളുരുകി പ്രാർത്ഥിച്ചു ..
"അമ്മേ, ദേവി, മൂകംബികേ...രക്ഷിക്കണെ..അടുത്ത പ്രാവശ്യം എൽ സി സെക്രട്ടറിയുടെ കൂടെ അടിയനും വന്നു തൊഴുതോളാമെ....ഈ പ്രശ്നത്തിനൊരു പോംവഴി നൽകണേ.."

...പയ്യൻ കാര്യങ്ങൾ വിശദീകരിച്ചു..ലൊകോളേജിൽ ഒരു നിരിശ്വരവാദിയുണ്ട്‌..ദൈവങ്ങളെ കണ്ടാലുടൻ പറയും "ഭാ‍ാ..പുല്ലേ...ഷിറ്റ്‌.." പിന്നെ നാലു തെറിയും....ഫുൾ ടൈം കഞ്ചാവ്‌, ചരസ്സ്‌, ഭാംഗ്‌ ,റം, ഇവയാണ്‌ ഭക്ഷണം..."
ചോദിച്ചു നോക്കാം...പക്ഷെ കുറെ ഫോൺ കോളുകൾ ചെയ്യേണ്ടി വരും.."
"ഒകെ.."ഗോപാലൻ യെസ്‌ മൂളി...
കുറെ കഴിഞ്ഞപ്പോൾ പയ്യൻ ഓടിയെത്തി..
"സംഭവം സക്സസ്‌...ലാസ്റ്റ്‌ ബസ്സിന്‌ നിരീശ്വരൻ ഓടാനവട്ടം കവലയിൽ ലാന്റ്‌ ചെയ്യും".....
ഗോപാലൻ പയ്യനെ കെട്ടിപ്പിടിച്ചു "നീയാണെടാ യഥാർഥ സഖാവ്‌..എ സഖാവ്‌ ഇൻ നീഡ്‌ ഈസ്‌ എ സഖാവ്‌ ഇന്നീഡ്‌...
വി എസ്‌ നെപ്പോലെയാകരുത്‌ ഒരു സഖാവ്‌..
"അനന്തരം അവർ കേണലിന്റെ വീട്ടിലേക്ക്‌ പോയി..
സംഘം എല്ലാവരും എത്തി..നിരീശ്വരന്‌ വേണ്ട കഞ്ചാവ്‌,ചരസ്സ്‌,ഭാംഗ്‌,കോഴി,ആട്‌,പോത്ത്‌,കുപ്പികൾ, --നിരീശ്വരന്റെ നിർദ്ദേശപ്രകാരം ചില പൂജാസാമഗ്രികൾ (മുള്ളിനെ മുള്ളുകൊണ്ട്‌ എടുക്കാം എന്നാണ്‌ നിരീശ്വരൻ പറഞ്ഞത്‌) --എന്നിവയെല്ലാം ഒരുക്കി കാത്തിരുന്നു..
നേരം ഉച്ചയായി ,സന്ധ്യയായ്‌,....
കേണലിന്റെ ഔട്ട്‌ ഹൗസിൽ സംഘം വിഷപാനത്തിലാണ്‌....എല്ലാവരും ആകാംക്ഷയുടെ എവറസ്റ്റ്‌ കയറിക്കൊണ്ടിരിക്കുകയാണ്‌...രാത്രിയായ്‌..
കേണലിന്റെ കാറിൽ അവർ കവലയിൽ കാത്തിരുന്നു....
ലേബർ റൂമിനു മുന്നിൽ കാത്തിരിക്കുന്ന ഭർത്താക്കന്മാരെപ്പോലെ....
ഒടുവിൽ ലാസ്റ്റ്‌ ബസ്സിൽ നിരീശ്വരൻ അവതരിച്ചു...
നല്ല ഉയരം....കറുത്തു മെലിഞ്ഞ ശരീരം..ജടപിടിച്ച മുടി...നീണ്ട താടി...നല്ല, കഞ്ചാവിന്റെ മണം....കേണൽ ഉൾപ്പടെ എല്ലാവരും മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു..
ടിയാൻ മുഷ്ടി ചുരുട്ടി അനുഗ്രഹിച്ചു.
"ഓം ഈശ്വരനില്ലായ നമ:ഹ.."
..എല്ലാവരും കേണലിന്റെ വീട്ടിലേക്ക്‌...
വന്നപാടെ നിരീശ്വരൻ പ്ലാവിൻ ചുവട്ടിലേക്ക്‌ പോയി ..പ്ലാവിനെ വലം വച്ചു..പിന്നെ സഞ്ചിയിൽനിന്ന് എന്തൊ പൊടിയെടുത്ത്‌ പ്ലാവിൽ കെട്ടിയിരുന്ന മഞ്ഞ തുണിയിൽ വിതറി....
പിന്നെ തിരിച്ച്‌ കേണലിന്റെ ഔട്ട്‌ ഹൗസിലേക്ക്‌...
പദ്ധതി നിരീശ്വരൻ വിശദീകരിച്ചു...രാവിലെ പ്ലാവിൻ ചുവട്ടിൽ ഒരു വ്യാജ ഹോമം..
അതൊടെ എല്ലാം ഒകെ...സിദ്ധൻ തടയാൻ വരാൻ സാധ്യതയുള്ളതുകൊണ്ട്‌ ആളു വേണം..അക്കാര്യം കേണൽ ഏറ്റു..പിന്നെ സമൃദ്ധമായ ശാപ്പാട്‌ ...
നിരീശ്വരൻ ,ചരസ്സ്‌,ഭംഗ്‌, കഞ്ചാവ്‌ ഇവ അരച്ചു കലക്കി റമ്മിലിട്ട്‌ ഒറ്റ വലി...പിന്നെ തീറ്റ , കുടി..കുടി, തീറ്റ,...
പിറ്റേന്ന് കിഴക്ക്‌ വെള്ള കീറി (ക്ര്ര്ര്രുര്-മിമിക്രി-)..
കേണലും സംഘവും പ്ലാവിൻ ചുവട്ടിലെത്തി..നിരീശ്വരൻ കാവിമുണ്ട്‌, രുദ്രാക്ഷമാല, ധരിച്ച് ആസകലം ഭസ്മം പൂശി വന്നു.....നിരീശ്വരൻ അസ്സൽ മന്ത്രവാദി ലുക്‌ ...
പ്ലാവിൻ ചുവട്ടിൽ നിരീശ്വരൻ പൂജ ആരംഭിച്ചു...
പ്ലാവിനു ചുറ്റും ഉറഞ്ഞുതുള്ളി..അട്ടഹസ്സിച്ചു..എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി...പിന്നെ ഹോമകുണ്ഡത്തിനു മുന്നിലിരുന്ന് ഹോമം ആരംഭിച്ചു..
വാർത്ത കേട്ട്‌ ജനങ്ങൾ ഒഴുകിയെത്തി...ആകാംക്ഷയോടെ നോക്കി നിൽപ്പായി...
വാർത്ത കേട്ട്‌ സിദ്ദനും സംഘവും പാഞ്ഞു വന്നു..
" ആരാടാ അത്‌?പോരിനു വാടാ.."സിദ്ദൻ അലറി.."എന്റെ മന്ത്രവാദത്തെ തോൽപ്പിക്കാൻ കഴിവുള്ള ആരാടാ ഇവിടെ ഉള്ളത്‌?"
നിരീശ്വരൻ ചാടി എഴുന്നേറ്റു.."ഞാനാടാ...നോക്കാമെടാ അരക്കൈ..
"രണ്ടുസിംഹങ്ങൾ പരസ്പരം നോക്കി നിന്നു അമറി...
ഇതിനിടയിൽ സുകുമാരൻ എത്തി..
കേണലിനെ നോക്കി നോക്കി അലറി.."നിന്നെ ഇന്നു ഞാൻ തട്ടുമെടാ.."
"നിന്നെ ഞാൻ കൊല്ലുമെടാ"..."കേണൽ തോക്കെടുത്തു..
ആരൊക്കെയോ ചേർന്ന് അവരെ തടുത്തു മാറ്റി..
"നിനെക്കെന്റെ മഞ്ഞച്ചരടിനെ എന്തു ചെയ്യാൻപറ്റും" സിദ്ദൻ വെല്ലു വിളിച്ചു..
നിരീശ്വരൻ സിദ്ദനെ പുച്ഛഭാവത്തിൽനോക്കി ..
പിന്നെ എന്തൊക്കെയോ അട്ടഹസ്സിച്ചു കൊണ്ട്‌..പ്ലാവിലെ മഞ്ഞത്തുണിയിൽ എന്തോ പൊടിയെറിഞ്ഞു..
അത്ഭുതം..
മഞ്ഞത്തുണിക്ക്‌ തീ പിടിച്ചു...ഏതാനും നിമിഷത്തിനുള്ളിൽ അത്‌ കത്തിചാമ്പലായി..
സിദ്ദൻ രോഷം കൊണ്ട്‌ വിറച്ചു..
എല്ലാവരും അത്ഭുതപ്പെട്ട്‌ നിൽക്കുകയാണ്‌...
കേണൽ ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടി..
ആവേശം മൂത്ത ഗോപാലൻ ഉറക്കെ വിളിച്ചു..
"നിരീശ്വരൻ സിന്ദാബാദ്‌..ഇക്കുലാബ്‌ സിന്ദാബാദ്‌.."
കലി കയറിയ സിദ്ദൻ നിരീശ്വരനെ കടന്നു പിടിച്ചു..
നിരീശ്വരൻ പിടിച്ചതാകട്ടെ സിദ്ദന്റെ താടിയിലും..
അത്ഭുതം, സിദ്ദന്റെ വയ്പ്പ്‌ താടി താഴെ കിടക്കുന്നു...
"അതാ ഒരു കള്ള സന്യാസി" ജനം അലറി..
സിദ്ദൻ അബദ്ധം മനസ്സിലാക്കി ഓടി രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി ..
പക്ഷെ പിന്നെ സിദ്ദന്റെ മേൽ ഇടിയുടെ പൂരമായിരുന്നു...
നിരവധി കേസ്സുകളിൽ പിടികിട്ടാപ്പുള്ളിയായ സിദ്ദനെ പോലീസ്‌ വന്നു കൊണ്ടു പോകുമ്പോൾ ജനം നിരീശ്വരനെ തോളിലേറ്റി ജയ്‌ വിളിച്ചു...
സുകുമാരൻ തന്ത്രപൂർവ്വം ഓടിയൊളിച്ചു...
ഹർഷാവങ്ങൾക്കിടയിൽ കുഞ്ഞുമുഹമ്മദ്‌ പ്രഖ്യാപിച്ചു..
"ഈ പ്ലാവിന്റെ കാര്യം ഞമ്മളേറ്റു...പ്ലാവിലയുടെ കാര്യം ഞമ്മടെ ആടുകൾ ഏറ്റു.."
വീണ്ടും തീറ്റ, കുടി, ബഹളം..
"എന്താ സഖാവെ, ആ മഞ്ഞത്തുണി കത്തിയതിന്റെ രഹസ്യം?" ഗോപാലൻ ചോദിച്ചു..
"അത്‌ ചെറിയൊരു മാജിക്കല്ലേ സഖാവെ!!" നിരീശ്വരൻ മറുപടി പറഞ്ഞു....
പിന്നെ അൽപ്പ നേരം അയാൾ മൗനിയായി..
"എന്താ ഒരു മൗനം?" കേണൽ ചോദിച്ചു..
"അല്ലാ ഞാൻ ആലോചിക്കുകയായിരുന്നു..ഇതൊരു പ്രഫഷൻ ആക്കിയാലോ എന്നു?"
നിരീശ്വരന്റെ മറുപടി കേട്ട്‌ എല്ലാവരും ഇടി വെട്ടേറ്റപോലെ നിൽക്കുമ്പോൾ..
സമാപ്തം!!!

Wednesday, June 24, 2009

"എങ്കിലും എന്റെ ചന്ദ്രികേ...." RKM3-3

കഥാക്യത്തിന്റെ പേര് : തച്ചോളി ഒതേനന്‍ -സാങ്കല്പിക നാമം

( പ്രശസ്തമായ മലയാള ഐതീഹ്യകഥകളിലെയും നോ‍വലുകളിലെയും വീരപുരുഷന്മാരുടെയും വീരവനിതക്കളുടെയും പേരായിരിക്കും ഈ റൌണ്ടില്‍, മത്സരാര്‍ത്ഥിയ്ക്ക് ഇത് ആവശ്യപ്പെടാവുന്നതാണ്)
---------------------------------------------------

"എങ്കിലും എന്റെ ചന്ദ്രികേ...."
-----------------------------------------------------ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----"കളിക്കുന്നത് സൂക്ഷിച്ചു വേണം, തീക്കളിയാണ്", കുഞ്ഞന്‍ നായര്‍ താക്കീതു ചെയ്തു.
"ഒരുപാടു ദൈവീകമായ കഴിവുകളൊക്കെ ഉണ്ടെന്നാണ് കേള്‍ക്കുന്നത്", ഇതിലൊക്കെ കുറച്ചു വിശ്വാസമുള്ള പാക്കരന്‍ ആശങ്കപെട്ടു.
എങ്ങിനെ വിശ്വസിക്കാതിരിക്കും, കഴിഞ്ഞാഴ്ച നട്ടപ്പാതിര നേരത്ത് അയലത്തെ ചന്ദ്രിയുടെ വാതിലില്‍ മുട്ടിയതും, അവളുടെ കെട്ട്യോന്‍ കള്ളനാണെന്ന് കരുതി മുട്ടന്‍ വടിയെടുത്തു മുതുകത്തടിച്ചതും, വീട്ടില്‍ കള്ളന്‍ കയറി എന്നാര്‍ത്തുകൊണ്ട് നാട്ടരെകൂട്ടിയതുമെല്ലാം നാലാളറിയും എങ്കിലും അന്ന് ജീവനും കൊണ്ടോടിയത് താനാണെന്ന് ചന്ദ്രികക്കും തനിക്കും മാത്രമെ അറിയൂ എന്നാണു കരുതിയിരുന്നത്. അതുപോലും തന്നെ കണ്ടമാത്രയില്‍ മുഖത്ത് നോക്കി പറഞ്ഞ വെറ്റിലസിദ്ധനെ എങ്ങിനെ അവിശ്വസിക്കും...!

"ഇക്കാലത്ത് ഇത്തരം തട്ടിപ്പില്‍ ആരെങ്കിലും വിശ്വസിക്കുമോ?" സഖാവ് ഗോപാലനിലെ പരഷ്കരണവാദി ഉണര്‍ന്നു. "എത്ര എണ്ണമാണ് ഇങ്ങനെ ഇപ്പോള്‍ ഇറങ്ങിയിട്ടുള്ളത് !?"

"കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് ?!" ഗള്‍ഫില്‍നിന്നും കേട്ടറിഞ്ഞ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കുഞ്ഞഹമ്മദിന് ആകാംഷയായി.
"പോട്ടിപാളിസായി അല്ലാതെന്താ" ബേബിച്ചന്‍ ഇടപെട്ടു.
അഭിമാനത്തിന് അടിയേറ്റ സഖാവ് രൂക്ഷമായി പ്രതികരിച്ചു "നിങ്ങളുടെ മുന്നണി അധികാരത്തിനു വേണ്ടി എത്ര നെറികെട്ട പണിയും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് ഇത്തരക്കാരെ കൂട്ടുപിടിച്ചതിലൂടെ പുറത്തുവന്നത്".
"നിങ്ങള്‍ ചെയ്തത്ര ഞങ്ങള്‍ ചെയ്തിട്ടുണ്ടാകില്ല " ബേബിച്ചനിലെ രാഷ്ട്രീയക്കാരന്‍ ഉണര്‍ന്നു. "ജനം നിങ്ങളെ നിഷ്കരുണം പുറംതള്ളി, അതംഗീകരിക്കുകയാണ് ആദ്യം വേണ്ടത്, അല്ലാതെ ആളെ മെക്കിട്ടുകേറുകയല്ല" ബേബിച്ചന്‍ ദീര്‍ഘകാലം കുനിഞിരുന്നു പണിയെടുത്തകാരണം വളഞ്ഞുപോയ തന്‍റെ ശരീരം പണിപ്പെട്ടു പരമാവധി നിവര്‍ത്തി നെഞുവിരിക്കാന്‍ വെറുതെ ശ്രമിച്ചു.

"ഇങ്ങനെയാണെങ്കില്‍ ചര്‍ച്ച പുറത്താക്കേണ്ടി വരും", കടയില്‍ രാഷ്ട്രീയം അനുവദിക്കാത്ത കുഞ്ഞന്‍ നായര്‍ ഇടപെട്ടു.
"ഇങ്ങനെ വഴക്കടിക്കാനാണോ നമ്മളിവിടെ കൂടിയിരിക്കുന്നത് ?, ഈ പ്രശ്നം എങ്ങിനെ മറികടക്കും എന്നതിനെക്കുറിച്ച് ചിന്തിക്ക്" കേണല്‍ പ്ലാവിന്റെ കാര്യം വീണ്ടും എല്ലാവരെയും ഓര്‍മ്മിപ്പിച്ചു.

ചര്‍ച്ച തുടര്‍ന്നു, നേരം പാതിരയായി, കാര്യമായ ഒരു തീരുമാനത്തിലെത്താന്‍ ഇനിയും അവര്‍ക്കായില്ല.
"എല്ലാര്‍ക്കും സുലൈമാനി ഞമ്മളെ വക" കുഞ്ഞഹമ്മദ് ദീര്‍ഘകാലത്തെ തന്റെ എക്സ്പീരിയന്‍സ് പുറത്തെടുക്കാന്‍ തന്നെ തീരുമാനിച്ചു കൊണ്ടു കടയുടെ അടുക്കള ഭാഗത്തേക്ക്‌ നീങ്ങി.

തന്‍റെ കടയിലെ പഞ്ചസാരയും, തേയിലയും മറ്റു സാമഗ്രികളും ഉപയോകിച്ചുണ്ടാകിയ ചായ തന്‍റെ നേരെ നീട്ടിയ കുഞ്ഞഹമ്മദിനെ തുറിപ്പിച്ചു നോക്കികൊണ്ട് കുഞ്ഞന്‍ നായര്‍ ചോദിച്ചു "ഇതാണോ ഞമ്മന്റെ വഹ..?"
"ആ തുണിയാരെന്കിലും മാറ്റിയാല്‍ വെട്ടുന്ന കാര്യം ഞാനേറ്റു" പാക്കരന്‍ ധൈര്യം സംഭരിച്ച് തന്റെ നിര്‍ദേശം മുന്നോട്ടു വച്ചു. പക്ഷെ ആര് തുണി നീക്കും, അതായി അടുത്ത പ്രശ്നം.
"വ്യാജ സിദ്ധന്മാരെ പരസ്യമായി എതിര്‍ത്ത് വോട്ടുചോദിച്ചവരല്ലേ നിങ്ങള്‍, സഖാവ് തന്നെ അതേല്‍ക്കട്ടെ" ശത്രുപക്ഷത്തെ കെണിയിലാക്കാനുള്ള സന്ദര്‍ഭം ബേബിച്ചന്‍ വെറുതെ കളഞ്ഞില്ല.
"അതെ സഖാവാണ് അതിന് പറ്റിയ ആള്‍" കേണല്‍ അത് പിന്താങ്ങി.
നിലപാടിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നമായത്‌ കൊണ്ട് സഖാവ് വല്ലാത്തൊരു കുരുക്കിലകപ്പെട്ട അവസ്ഥയിലായി. അവസാനം സഖാവ് അതേറ്റെടുത്തു.

പാതിരാ നേരമായത്കൊണ്ട് അപ്പോള്‍ത്തന്നെ കാര്യം നടത്താന്‍ തീരുമാനിച്ചുക്കൊണ്ട് അവര്‍ എല്ലാവരും കേണലിന്റെ പറമ്പിലേക്ക്‌ നടന്നു. ഇടയ്ക്ക് പാക്കരന്‍ വീട്ടില്‍കേറി കോടാലി എടുത്തു.

തടിച്ചു വീര്‍ത്ത വരിക്കപ്ലാവിന്റെ അരയില്‍കെട്ടിയ മഞ്ഞതുണി ഒരു കുസൃതിയോടെ സഖാവ് വലിച്ചഴിച്ചു. തന്‍റെ കൂട്ടുകാരുടെ മുമ്പില്‍, പ്രത്യേകിച്ചും ബേബിച്ചന്റെ മുമ്പില്‍‍, ഷൈന്‍ ചെയ്യാനുള്ള ഒരസുലഭ മുഹൂര്‍ത്തമായിരുന്നു സഖാവിനത്. ഉള്‍ഭയത്തോടെ കുറച്ചു മാറിനിന്ന എല്ലാവരും ആശ്വാസത്തോടെ പരസ്പരം തലകള്‍ തപ്പിനോക്കി, ഇല്ല എല്ലാം യധാസ്ഥാനത്ത് തന്നെയുണ്ട്..!, ഒന്നും സംഭവിച്ചില്ലാ ....!!

വിറയ്ക്കുന്ന കാല്‍വെപ്പോടെ പാക്കരന്‍ മുന്നോട്ടു നീങ്ങി. അവന്റെ നെഞ്ഞിടിപ്പ്‌ മറ്റുള്ളവര്‍ക്ക് കേള്‍ക്കാവുന്നത്ര ഉച്ചത്തിലായി. നാവുകൊണ്ട് ചുണ്ട് നനച്ചു, കൈകള്‍ കൊടാളിയില്‍ മുറുക്കിപ്പിടിച്ചു, സര്‍വ്വശക്തിയുമെടുത്ത്, പാക്കരന്‍ ആഞ്ഞുവെട്ടി....!!

വെട്ടിന്റെ ശക്തിയില്‍, പഴുത്തു പാകമായ ഒരു മുഴുത്ത ചക്ക ഞെട്ടറ്റു പാക്കരന്റെ തലയില്‍ തന്നെ പതിച്ചു. ഇരുട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നതിനു മുന്‍പ്‌ പാക്കരന്‍ ഒരലര്‍ച്ചയോടെ ജീവനും കൊണ്ടോടി, കൂടെ കൂട്ടുകാരും. കോടാലി അപ്പോഴും കൈവിട്ടിരുന്നില്ല.
കേണലിന്റെ പറമ്പിലെ ആള്‍ക്കുയരമുള്ള വേലികെട്ട് അവര്‍ പുഷ്പം പോലെ ഹര്‍ഡില്‍സ് ചെയ്തു. സുകുമാരന്റെ പറമ്പും കഴിഞ്ഞു ഇടവഴിയിലൂടെ ഓടിയ പാക്കരന്‍ ചന്ദ്രികയുടെ പറമ്പിലേക്ക് എടുത്തുചാടി, കൂടെ സംഘവും.
കൂട്ടത്തോടെ അടുത്തുവരുന്ന പാതപധനം കെട്ട് പരിഭ്രാന്തിയോടെ ആരോ ഒരാള്‍ ചന്ദ്രികയുടെ വീടിന്റെ പുറംവ്വാതില്‍ തുറന്നു പുറത്തുചാടി. കയ്യില്‍ ഉയര്‍ത്തിയ കോടാലിയുമായി മുന്നില്‍ പാക്കരനും പിന്നിലായി സംഘത്തിനേയും കണ്ട അയാള്‍ ഉടുതുണി വാരിയെടുത്ത് തിരിഞ്ഞോടാന്‍ ശ്രമിച്ചു, പക്ഷെ മുന്നിലെ കല്ലില്‍ത്തട്ടി മുഖമടച്ചു വീണു.

"എന്നെ കൊല്ലരുത് ഞാന്‍ ഇവിടുംവിട്ടു പൊയ്കൊള്ളാം" അയാള്‍ കൈകളുയര്‍ത്തി തന്നോടടുക്കുന്ന പാക്കരനോടും സംഘത്തിനോടുമായി യാചിച്ചു.
അയാളുടെ അലര്‍ച്ചകേട്ട് പരസരബോധമുണ്ടായ പാക്കരന്‍ നിന്നു.
ഓടിയെത്തിയ കൂട്ടുകാരും പാക്കരനും ആ മുഖം കണ്ടു ഞെട്ടി. അത് സിദ്ധനായിരുന്നു, വെറ്റിലസിദ്ധന്‍...!
"ഞാനിനി ആരേയും പറ്റിക്കില്ല, തെറ്റുപറ്റി, എന്നെ ഒന്നും ചെയ്യരുത്" അയാള്‍ വീണ്ടും താന്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു കൊണ്ടുകരഞു.
പാക്കരന്‍ തിരിഞ്ഞു പാതിചാരിയ ചന്ദ്രികയുടെ വീടിന്റെ പുറംവാതിലിലേക്ക് നോക്കി, അവിടെ അരണ്ട വെളിച്ചത്തില്‍ ഇരുട്ടിലേക്ക് മറഞ്ഞ രൂപത്തെ നോക്കി അവന്റെ മനസ്സു‍ പറഞ്ഞു "എങ്കിലും എന്‍റെ ചന്ദ്രികേ.....!!"

Tuesday, June 23, 2009

ഓടനാവട്ടത്തുനിന്ന്,ചേറായിലേക്ക്...RKM 3-2

കഥാക്യത്തിന്റെ പേര് :കുഞ്ഞാലി മരയ്ക്കാര്‍ -സാങ്കല്പിക നാമം

( പ്രശസ്തമായ മലയാള ഐതീഹ്യകഥകളിലെയും നോ‍വലുകളിലെയും വീരപുരുഷന്മാരുടെയും വീരവനിതക്കളുടെയും പേരായിരിക്കും ഈ റൌണ്ടില്‍, മത്സരാര്‍ത്ഥിയ്ക്ക് ഇത് ആവശ്യപ്പെടാവുന്നതാണ്)
---------------------------------------------------

ഓടനാവട്ടത്തുനിന്ന്,ചേറായിലേക്ക്...
-----------------------------------------------------ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----

ഓടനാവട്ടത്തെ ബി ബി സി യിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. എനിക്കിവിടെ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. എങ്കിലും ഇവരില്‍ നിന്നും വീണു കിട്ടുന്ന നുറുങ്ങുകള്‍ എന്‍റെ ബ്ലോഗില്‍ ഇടാമല്ലോ എന്നാ അത്യാഗ്രത്താലാണ് ഞാന്‍ ഈ ബി ബി സി യുടെ അടുത്ത്‌ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. നാട്ടിന്‍പുറത്തെ ഒരു ചായക്കടയുടെ എല്ലാ ലക്ഷണക്കേടും ഉള്ള ഒരു കൊച്ചു റ്റീ ഷോപ്പിന്റെ പ്രൊപ്രൈറ്റര്‍ കം ചായ മാഷാണ് കുഞ്ഞന്‍സ്‌. ആയ കാലത്ത് കടയിലേക്ക് പാല് കൊണ്ടുവരാറുള്ള ദാക്ഷായണിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞനെ കയ്യോടെ ദാക്ഷായണിയുടെ തൊഴുത്തില്‍ കെട്ടി.എന്ന് പറഞ്ഞാല്‍ കല്യാണം കഴിപ്പിച്ചു എന്ന്. കുഞ്ഞനെ സംബന്ധിച്ച് രണ്ടും ഒന്ന് തന്നെ. സ്ത്രീധനമായി കിട്ടിയ രണ്ടു എരുമകളുമായി,ക്ഷമിക്കണം അത് നാട്ടുകാര്‍ അസൂയ കൊണ്ട് പറയുന്നതാ,ഒരു എരുമയും പിന്നെ ദാക്ഷായണിയുമായും ഈ ചായപ്പീടികയുടെ പടികള്‍ കയറി വരുമ്പോള്‍ കുഞ്ഞന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തിരുന്നു.ദിവസവും അന്ചിടങ്ങഴി പാലുമായി വരാറുള്ള ദാക്ഷായണിയുടെ ഇനിയുള്ള പാല് മുഴുവന്‍ തനിക്ക്‌ ഫ്രീയാണല്ലോ എന്ന് കുഞ്ഞന്‍ നായര്‍ ആനന്ദം കൊണ്ടു. ആദ്യ രാത്രികള്‍ നേരത്തെ കഴിഞ്ഞിരുന്നതിനാല്‍ കടയിലെ ബാക്കിയായ പാല് പകുതി വീതം കുടിക്കാന്‍ നില്‍ക്കാതെ കുഞ്ഞന്‍ അത് മോരുണ്ടാക്കാന്‍ ഒഴിച്ച് വെച്ചു. ദാക്ഷായണിയെയും എരുമയെയും സ്വന്തമാക്കിയ കുഞ്ഞന്‍ ആ രാത്രി മതിവരുവോളം ആര്‍മ്മാദിച്ചു. തൌട് തിന്നുന്ന എരുമ കെ എസ്‌ കണ്ട പോലെ ഒരു ഒന്നൊന്നര ആര്‍മ്മാദം.പക്ഷെ രാവിലെ എഴുനേറ്റു തൊഴുത്തിലേക്ക്‌ നോക്കിയ കുഞ്ഞന്‍ ആദ്യമൊന്നു ഞെട്ടി,പിന്നെ എരുമയെയും ദാക്ഷായണിയെയും മാറി മാറി നോക്കി.
എങ്ങിനെ ഞെക്കിപ്പിഴിഞ്ഞെടുത്തിട്ടും മൂന്നു ഇടങ്ങാഴി പാലില്‍ ഒരു തുള്ളി കൂടുന്നില്ല. ദേഷ്യം വന്ന കുഞ്ഞന്‍ ദാക്ഷായണിയുടെ നേരെ അലറിയടുത്തു, ദാക്ഷായണിയുടെ കടുപ്പിച്ച നോട്ടം കണ്ടപ്പോള്‍ കുഞ്ഞന്റെ അലര്‍ച്ചയുടെ രണ്ടാം പാതി ഒരു കരച്ചിലായി മാറി. മൂന്നിടങ്ങഴി പാലില്‍ രണ്ടിടങ്ങാഴി വെള്ളമായിരുന്നു എന്നാ സത്യം ഒരു നെടുവീര്‍പ്പോടെ അന്ന് മനസ്സിലാക്കിയ കുഞ്ഞന്‍ പിന്നീട് ദാക്ഷായണിയോടു ഇത് വരെ പാലിന്റെ കണക്കെന്നല്ല ഒരു കാര്യവും ചോദിച്ചിട്ടില്ല. പിന്നീട് എല്ലാം കുഞ്ഞന്‍ അനുസരിക്കുകയായിരുന്നു. എങ്കിലും ദാക്ഷായണി ഇല്ലാത്ത നേരത്ത് കുഞ്ഞന്‍ കടയിലെ മെയിന്‍ മോഡറേറ്ററാണ്, എന്തും ചര്‍ച്ച ചെയ്യും...അപ്പോള്‍ ആ നിന്ന് ചായ ആറ്റുന്നതാണ് കഥാപാത്രം നമ്പര്‍ വണ്‍്. കുഞ്ഞന്‍

ബാക്കിയുള്ളവരെ നമുക്ക് വഴിയെ പരിചയപ്പെടാം. എന്നാല്‍ നമുക്ക് അവരുടെ ഗൂഡാലോചനയിലേക്ക് ഒന്ന് എത്തി നോക്കാം.

"യൂ നോ ഇന്ത്യാ പാക്ക് യുദ്ധ സമയത്ത് ഇതുപോലെ ഒരു പ്രതിസന്ധി ഗട്ടമുണ്ടായിരുന്നു."

കുഞ്ഞന്‍:എന്ത് പ്ലാവിന്മേ മഞ്ഞത്തുണി കെട്ടിയതോ?

കേണല്‍: നോ നോ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ എന്റെ സീനിയര്‍ ഓഫീസര്‍ കുഴങ്ങിയ ആ സന്ദര്‍ഭം ഹോ ഭയാനകം....

കുഞ്ഞമ്മദ്: അല്ല നായരെ എന്താ ഈ ഇന്ത്യാ പാക് യുദ്ധം?

കേണല്‍: യൂ നോ വെന്‍ ഐ വാസ്‌ ഇന്‍ ഡെറാഢൂണ്‍....ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് ഒരു ലോറി നിറയെ പാക്ക് കയറ്റിപ്പോയിരുന്നു.ചൈനയിലേക്ക് പാക്ക് കയറ്റിപ്പോയ ആ ലോറിയെ ചൊല്ലി ഉടലെടുത്ത ഒരു പ്രശ്നമാണ് പിന്നീട് ഇന്ത്യാ പാക്ക് യുദ്ധമായത്‌. ഞാനന്ന് അടുക്കളയിലായത് കൊണ്ട് ഛെ അല്ല അണ്ടര്‍ ഗ്രൌണ്ട് ട്രെന്ചിലായത് കൊണ്ട് രക്ഷപ്പെട്ടു.

കുഞ്ഞന്‍: നായരെ ഇങ്ങടെ ബഡായി നിര്‍ത്തിന്‍ ഇവിടത്തെ പ്രശ്നം ആ സിദ്ധനാ.അവനെ തുരത്താനൊരു വഴി ആലോചിക്കൂ..

കേണല്‍: ആദ്യം എന്റെ പ്ലാവ് എന്നിട്ട് മതി സിദ്ധന്‍.

ബേബിച്ചായന്‍:ഒരാള് ഒരു ഷര്‍ട്ടടിക്കാന്‍ തന്നാല്‍ ബാക്കി തുണി കൊണ്ട് നമ്മടെ കുട്ടിക്ക് ഒരു ഷര്‍ട്ടടിച്ചാ എന്താ കൊഴപ്പം?

കുഞ്ഞന്‍ : അന്റെ സ്വഭാവം ഇപ്പൊ ഇവിടെ വിളിച്ചു പറയാന്‍ കാര്യം?

ബേബി: ഒരു ചര്ച്ചയല്ലേ എന്റെ വകയായിട്ട് എന്തെങ്കിലുമൊക്കെ പറയണ്ടേ.അതോണ്ടാ.
പാക്കരന്‍: നിങ്ങടെ അനിയനെ ഒരു സ്വകാര്യം പറയാന്‍ ഒരു തെങ്ങിന്റെ ചോട്ടിലേക്ക് വിളിക്ക്, നല്ല മുഴുത്തൊരു കൊല വെട്ടി തലേല്ക്ക് ഇടുന്ന കാര്യം ഞാന്‍ ഏറ്റു, എന്താ.

കേണല്‍: അത് വേണ്ട പാക്കരാ. നമുക്കാ വെറ്റിലയെ നാട് കടത്തിയാ ധൈര്യമായി പ്ലാവങ്ങോട്ടു വെട്ടാം,അതിനുള്ള വഴി ഉണ്ടാക്കൂ..

സഖാവ്‌: വളരെ വ്യക്തമായി പറഞ്ഞാല്‍ ഈ ഗൂടോത്രത്തിലും ദൈവത്തിലുമോന്നും ഞങ്ങള്‍ ഈ സഖാക്കള്‍ക്ക് ഒരു വിസ്വാസോം ഇല്ലെടോ.പിന്നെ ആപത്തു വരുമ്പോള്‍ വല്ലപ്പോഴും ദൈവത്തെ വിളിച്ചാല്‍ പാര്ട്ടീന്നു പുറത്തൊന്നും പോകില്ലന്നെ, എന്നാലും ഈ പ്ലാവിനെ എസ്‌ എന്‍ ഡീപ്പീല് എടുത്തപോലെയായല്ലോ,മഞ്ഞയല്ലേ പുതപ്പിചിരിക്കുന്നത്!

കുഞ്ഞമ്മദ്: ഗള്ഫില് ഈ വക ഒരു ജാഹിലുകളും ഇല്ലായിരുന്നുട്ടോ. എന്ത് തങ്കപ്പെട്ട ആള്‍ക്കാരാ അവിടെ.ഇത്തിരി പാര വെക്കും എന്നല്ലാണ്ട് വേറെ ഒരു കൊയപ്പോം ഇല്ല. ഇപ്പൊ ഒരാളുടെ പേഴ്സ് പോയി എന്ന് വെക്കുക, അവിടെക്കിടക്കും.

കുഞ്ഞന്‍: പെഴ്സവിടെ കിടക്ക്വോ?

കുഞ്ഞമ്മദ്: ശൈയ്ത്താനെ പേഴ്സ് ആണുങ്ങള് കൊണ്ടോവും.പെഴ്സിന്റെ ഉടമസ്ഥന്‍ അവിടെ കിടക്കും! പേഴ്സിലെ കായീം കാര്‍ഡൊക്കെ പോയാല് ഓനെവിടെ പോകാന്‍ ഓനവിടെ കിടക്കും.

പാക്കരന്‍: അപ്പൊ അവിടെ കള്ളനെ പിടിക്കാന്‍ പോലീസും പോലീസ് നായയുമോന്നും ഇല്ലേ?

കുഞ്ഞമ്മദ്: നായ ഈ അറബ്യോള്‍ക്ക് ഹറാമല്ലേ അതിനു പകരം പോലീസ് ഒട്ടകമാണ്,പോലീസ് ഒട്ടകം.

കേണല്‍: ഈ ഒട്ടകം നായ്ക്കളെ പോലെ മണം പിടിക്ക്യോ കുഞ്ഞമ്മദേ, നിങ്ങടെ മസാല ഇത്തിരി കൂടുന്നുണ്ട്...

കുഞ്ഞമ്മദ്: എടൊ ഈ ഒട്ടകം വല്യ വല്യ കുന്നിന്റെ പുറത്തൊക്കെ കേറി നിന്ന് നോക്കുമ്പോ കാണാലോ.

കുഞ്ഞന്‍: വല്ലാത്ത നാട് തന്നെ.അതവിടെ നിക്കട്ടെ നമുക്ക് ഈ സിദ്ധനെ ഒരു ഇരുട്ടടി അടിച്ചാലോ? അല്ലെങ്കില്‍ അവന്റെ തരികിട പൊളിക്കുന്ന വല്ല നമ്പരും ഇറക്കണം.
ബേബി: ഞാനൊരു കാര്യം പറയാം. നാട്ടുകാരെ മുഴുവന്‍ കൂട്ടീട്ടു നമ്മുടെ ഓടനാവട്ടം ഓമനേടെ മകന്റെ അച്ഛന്‍ ആരാന്നു ആ സിദ്ധനെക്കൊണ്ട് പറയിച്ചാലോ? ഓമനക്ക് തന്നെ അറിയാത്ത കാര്യം ആ സിദ്ധന്‍ പറയുമോ എന്ന് നോക്കാലോ? ഏത്?

കുഞ്ഞന്‍: അത് വേണ്ട അത് ശരിയാവില്ലാ.

കേണല്‍: അതെന്താ ശരിയാവാത്തെ. ഓമനേടെ സ്വഭാവം വെച്ച് ആരാന്നു സിദ്ധനല്ല അവന്റെ അപ്പന്‍ വിചാരിച്ചാല്‍ നടക്കില്ല പിന്നെയല്ലേ.

കുഞ്ഞന്‍: അത് വേണ്ട എന്നല്ലേ പറഞ്ഞത്, വേറെ വഴി വല്ലതും നോക്കാം...

സഖാവ്‌: എന്റെ ഒളിവുകാല ജീവിതം, ഐ മീന്‍ അണ്ടര്‍ഗ്രോണ്ട് ജീവിതത്തില്‍ ഓമനയുടെ വീടിനടുത്ത് കൂടെ രാത്രി പോയി എന്നല്ലാതെ ഞാന്‍ അവിടെ ഒളിച്ചിട്ടെയില്ലാ.അത് കൊണ്ട് എനിക്ക് പേടിയില്ല, കുഞ്ഞാ അത് മതിയെടോ നമുക്ക് അതില് സിദ്ധനെ പൂട്ടാം.

കുഞ്ഞന്‍: എടാ ആ സിദ്ധന്‍ എന്റെ പേരെങ്ങാനും വിളിച്ചു പറഞ്ഞാല്‍...

കുഞ്ഞമ്മദ്: എടാ കള്ളക്കുഞ്ഞാ...

ആ വിളിയോടെ ചര്‍ച്ച അല്‍പ്പ നേരത്തിനു നിശ്ശബ്ദമായി.

ഈ ഗൂഡാലോചന എങ്ങും ചെന്നെത്തില്ലാ എന്ന് എനിക്ക് മനസ്സിലായി ഞാന്‍ പതുക്കെ ചായക്കടയുടെ ഉള്ളില്‍ കയറി.

ഞാന്‍: ചേട്ടാ ഒരു ചായ.മധുരത്തില് ആയിക്കോട്ടെ". എന്നിട്ട് മെല്ലെ കുഞ്ഞഹമ്മദിക്കാനെ നോക്കി.

"നിങ്ങള് അബുദാബീല് ഉണ്ടായിരുന്ന ആളല്ലേ"

കുഞ്ഞമ്മദ്: അതെ മോനെ ഇജ്ജ്‌ ഇന്നേ കണ്ടിട്ടുണ്ടാ..ഇജ്ജിങ്ങഡ് വന്നെ ഒരു സൊകാര്യം ചോയിക്കട്ടെ"

ഇതും പറഞ്ഞു കുഞ്ഞഹമ്മദിക്ക എന്നെ കടയുടെ ഒരു മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി ശബ്ദം താഴ്ത്തി പറഞ്ഞു.
" അതേയ് ഞാന്‍ പണ്ട് ഗള്ഫില് ഉണ്ടായിരുന്നത് നേരാ പക്ഷെ അവിടെ എന്തായിരുന്നു പണി എന്നാ വിവരം മാത്രം ഇജ്ജ്‌ ഇവിടെ പറയരുത്‌. സുലൈമാനി ഓപ്പറേറ്റര്‍ എന്നാ ഭയങ്കര ജോലിയായിരുന്നു എനിക്ക് എന്നാ ഞാന്‍ കാച്ചിയിരിക്കുന്നത് ,അത് പൊളിക്കരുത്, ചായടെ കായി ഞാന്‍ കൊടുത്തോളാം..ഏത്?

ഞാന്‍ ചിരിച്ചു കൊണ്ട് സമ്മതിച്ചു.കുഞ്ഞഹമ്മദിക്ക അതിലേറെ സന്തോഷിച്ചു, എന്നിട്ട് അവരോടായി പറഞ്ഞു.'കണ്ടോ എന്റെ ഒരു ചങ്ങായിടെ മകനാ, ഓന്‍ എന്നെ കാണാന്‍ ബന്നതാ"

സഖാവ്‌: വല്ല അറബിപ്പോലീസുമാണോ കോയാ?

കുഞ്ഞമ്മദ്: അത് ഞമ്മക്കിട്ടു താങ്ങീതാണല്ലോ സഖാവേ. ഇങ്ങള് തന്നെ ശോയിക്കീന്‍.

കുഞ്ഞന്‍ ചായ ഗ്ലാസ്സ്‌ എന്റെ മുന്നില്‍ വെച്ച് കൊണ്ട്: നിങ്ങളേതാ ഇതിനു മുമ്പ് ഇവിടെ കണ്ടിട്ടില്ലാലോ?

ഞാന്‍: ഞാനൊരു ബ്ലോഗറാ,പടം പിടിക്കാനും കഥ എഴുതാനുമൊക്കെ കറങ്ങി നടക്കുന്ന കൂട്ടത്തില്‍ ഇവിടെയും വന്നെന്നു മാത്രം.

ബേബിച്ചായന്‍ വളരെ പതുക്കെ കുഞ്ഞമ്മദിനോട്: അല്ല മൂപ്പരെ എന്താ ഈ പറഞ്ഞ സാധനം,ബ്ലോഗര്‍?

കുഞ്ഞമ്മദ്: ഞാന്‍ ഗള്ഫിലുള്ളപ്പോഴൊന്നും അങ്ങിനെ ഒരു സാധനം കേട്ടിട്ടില്ലാന്നെ എന്തോ മുന്തിയ ഇനമാ..ആ കാമറയൊക്കെ കണ്ടില്ലേ...

ഞാന്‍: എന്താ ഒരു സ്വകാര്യം? ഞാനും കൂടി കേള്‍ക്കട്ടെ?

കുഞ്ഞമ്മദ്: ഒന്നൂല്യാന്നെ, ഒരു വെറ്റില സിദ്ധന്‍ വന്നിട്ട് ഞമ്മളെ ആകെ ബേജാറാക്കിക്കൊണ്ടിരിക്ക്യല്ലേ. ഓനെ ഈ നാട്ടീന്നു കെട്ട് കെട്ടിക്കണം.അതിനൊരു വളഞ്ഞ വഴി ആലോയിചോണ്ടിരിക്കുവാ..

ഞാന്‍: ആഹാ അത്രയേ ഉള്ളോ കാര്യം? സിദ്ധനെ ഞാന്‍ ഓടിച്ചു തരാം,പകരംനിങ്ങള്‍ എന്ത് തരും?

കേണല്‍: എന്റെ പൊന്നു മോനെ എന്ത് വേണമെന്ന് പറ. പൊട്ടാത്ത ബോംബ് വേണോ? എ കെ 47 വേണോ? കാശ് വേണോ? പറ..ആ സിദ്ധനെ ഓടിച്ചാല്‍ ഞങ്ങള്‍ എന്തും ചെയ്യും.

ഞാന്‍: അയ്യോ എനിക്കതൊന്നും വേണ്ട.എനിക്ക് നിങ്ങടെ നാട് വളരെ ഇഷ്ടമായി.കുറച്ചു ഫോട്ടോ എടുക്കാന്‍ എന്നെയൊന്നു ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ഒന്ന് കാണിച്ചു തന്നാല്‍ മതി.

പാക്കരന്‍: അത്രയേ ഉള്ളോ? ഞാന്‍ ഒരു കുടം തെങ്ങിന്‍ കള്ളെങ്കിലും ചോദിക്കുമെന്ന് പ്രതീക്ഷിച്ചു.

ഞാന്‍: അതോക്കെ ഒന്നു അന്തി മയങ്ങട്ടെ എന്റെ പാക്കരാ.സിദ്ധനെ നമുക്ക് കുതന്ത്രം കൊണ്ട് നേരിടണം.മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്നത് പോലെ. നമ്മള്‍ സിദ്ധന്‍ കളിച്ച കളി തിരിച്ചു കളിക്കണം.എല്ലാവരുടെ മുഖത്തും ആകാംക്ഷ ഞാന്‍ ശ്രദ്ധിച്ചു. എല്ലാവരും എന്റെയടുത്തേക്ക് കുതന്ത്രം കേള്‍ക്കാന്‍ നിശ്ശബ്ദരായി നിന്നു. ഞാന്‍ ഒരു ചാണക്യനെപ്പോലെ കുതന്ത്രങ്ങളിലേക്ക് കടന്നു.

ഞാന്‍: നമുക്കൊരു ഭ്രാന്തനെ സിദ്ധനെതിരായി ഇറക്കാം, അതിനു രൂപം കൊണ്ട് പാക്കരന്‍ മതിയാകും. ഭ്രാന്തന് എന്ത് ബസ്സും കാറും? ഭ്രാന്തന് എന്തും ചെയ്യാം ആരും സംശയിക്കില്ല. പാക്കരനാകുമ്പോള്‍ തെങ്ങില്‍ നിന്നും വീണിട്ടു സംഭവിച്ചതാണ് എന്നൊരു പബ്ലിസിറ്റിയും കൊടുക്കാം."

എല്ലാവരുടെ മുഖത്തും ആശ്വാസ ഭാവവും പുഞ്ചിരിയും വന്നു തുടങ്ങി ഞാന്‍ തുടര്‍ന്നു,ഭ്രാന്തഭിനയിക്കുന്ന പാക്കരന്‍ നേരെ പ്ലാവിലെ തുണി പറിച്ചു തലയില്‍ കെട്ടണം, അതിനു ശേഷം വെട്ടുകത്തിയും നീട്ടിപ്പിടിച്ചു കൊണ്ട് സിദ്ധന്റെ വീട്ടിലേക്കു ചെല്ലുക. പിന്നെ ജീവനുണ്ടെങ്കില്‍ സിദ്ധന്‍ അവിടെ നില്‍ക്ക്വോ? അയാള്‍ ജീവനില്‍ കൊതിയുണ്ടെങ്കില്‍ നാട് വിട്ടോടില്ലേ?

പാക്കരന്‍: അല്ലാ ആ തുണി പറിച്ചാല്‍ തലമണ്ട പൊട്ടിത്തെറിക്കുമെന്നല്ലേ സിദ്ധന്‍ പറഞ്ഞിരിക്കുന്നത്?

ഞാന്‍: പാക്കരാ, അതിനുള്ള കൂടോത്രം ഞാന്‍ പറഞ്ഞുതരാം.എന്താ പോരെ?

പാക്കരന്‍: പിന്നെ എനിക്കെന്തു പേടി? അത് ഞാന്‍ ഏറ്റൂ...

കുഞ്ഞമ്മദ്: അരേ വാ, അന്റെ തല നിറച്ചും ബുദ്ധിയാണല്ലോ എന്റെ പൊന്നും കട്ടേ. അന്നേ ഞമ്മക്ക്‌ പെരുത്തു ഇഷ്ടായെക്കുന്നു. ഇജ്ജ്‌ ബരീന്‍ ഇന്ന് ഞമ്മന്റെ പെരേല് അനക്ക് കോയി ബിരിയാണി.

കേണല്‍: മോനെ നീ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വല്ല അബദ്ധത്തിലും ചെന്ന് ചാടിയേനെ.

കുഞ്ഞന്‍: ആശ്വാസമായി ഭഗവതീ..ഒരു ചായേം കൂടി എടുക്കട്ടെ.

ബേബി: ഭഗവതിക്ക് ചായേ? വേണേല്‍ എനിക്കൊരെണ്ണം എടുത്തോ.

സഖാവ്‌: ഓരോ പരിപ്പ് വടേം പോരട്ടെ. ഈ നിസ്സാര പ്രശ്നമല്ലേ നമ്മള്‍ പീബീലെന്ന പോലെ ചര്‍ച്ച ചെയ്തത്.ഹോ ഈ ബ്ലോഗര്‍ എന്നത് ഒരു സാമ്രാജ്യത്വ ശക്തിയൊന്നും അല്ലല്ലോ അല്ലെ?

കുഞ്ഞമ്മദ്: എന്തായാലും മനുഷ്യനെ ഇടങ്ങേറാക്കിണ ഹലാക്കുകളല്ലാന്നു ഞമ്മക്ക്‌ പുടികിട്ടീ..

എല്ലാവരും സന്തോഷത്താല്‍ ചിരിച്ചു. അവര്‍ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു.
പിറ്റേ ദിവസം ആ നാട്ടിലെ മനോഹരങ്ങളായ ചിത്രങ്ങളൊക്കെ ഒപ്പിയെടുത്തു കൊണ്ട് പോരാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ നില വിളിച്ചു ഓടുന്നത് കണ്ടു. പിന്നാലെ ഭ്രാന്തന്റെ വേഷത്തില്‍ ഓടി വരുന്ന പാക്കരനെ കണ്ടപ്പോള്‍ മുന്നില്‍ ഓടുന്നത് സിദ്ധനാണെന്ന് മനസ്സിലായി...

പാക്കരന്‍ എന്നെ കണ്ടതും ഒരു നിമിഷം നിന്നു. പിന്നാലെ കൂട്ടമായി ഓടിവന്ന നാട്ടുകാരും പാക്കരന്റെ കുറച്ചു പിന്നിലായി നിന്നു. പാക്കരന്‍ എന്റെ അടുത്തേക്ക്‌ ആ വെട്ടു കത്തിയുമായി നടന്നു വന്നു. പാക്കരന്റെ ഭാവം കണ്ടാല്‍ ഭ്രാന്തില്ലാന്നു ആരും പറയില്ല. എനിക്കും ചെറിയൊരു ഉള്‍ഭയം ഉണ്ടായി. ഞാന്‍ രണ്ടടി പിന്നോട്ട് നീങ്ങി.അപ്പോഴാണ്‌ പാക്കരനും സങ്കതി എന്തോ പന്തി കേടുന്ടെന്നു മനസ്സിലായത്‌. ഞാന്‍ ഓടുന്ന സിദ്ധനെ ചൂണ്ടിക്കൊണ്ട് പാക്കരനോട് പറഞ്ഞു,

"പാക്കരാ അതാ പോകുന്നതാ സിദ്ധന്‍ ഞാനൊരു പാവം ബ്ലോഗറാ....നീ അവന്റെ പിന്നാലെ വിട്ടോടാ..."

നിഷ്കളങ്കരായ ഓടാനവട്ടത്തുകാരെ സിദ്ധന്റെ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടുത്തിയതിന്റെ ചതാരിതാര്‍ത്ഥ്യവുമായി ഞാന്‍ എന്റെ അടുത്ത ലക്ഷ്യമായ "ചേറായിയിലെക്കുള്ള ”വണ്ടിക്കായി കാത്തു നിന്നു.

------------------------------

ചേറായിലെ ദ്യശ്യങ്ങളും മീറ്റിനെത്തിയ ബ്ലോഗേഴ്സിനെയും ഞാ‍നെന്റെ ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തുന്നതിനിടയില്‍, ക്യാമറയിലെ ഫെയിസ് ഡിറ്റക്ഷന്‍ ചെന്നുടക്കിയ ഒരുമുഖം കണ്ട് ഞാനൊന്നു ഞെട്ടി. ....സിദ്ധന്‍....Friday, June 19, 2009

അത്ഭുതദൃശ്യം RKM 3-1

കഥാക്യത്തിന്റെ പേര് : കായംകുളം കൊച്ചുണ്ണി -സാങ്കല്പിക നാമം

( പ്രശസ്തമായ മലയാള ഐതീഹ്യകഥകളിലെയും നോ‍വലുകളിലെയും വീരപുരുഷന്മാരുടെയും വീരവനിതക്കളുടെയും പേരായിരിക്കും ഈ റൌണ്ടില്‍, മത്സരാര്‍ത്ഥിയ്ക്ക് ഇത് ആവശ്യപ്പെടാവുന്നതാണ്)
---------------------------------------------------------------------

അത്ഭുതദൃശ്യം

-----------------------------------------------------------------------ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----
'ട് ര്‍ ര്‍ ര്‍...' ന്ന് തയ്യല്‍ മെഷീന്‍ അടിച്ച് നീര്‍ത്തിക്കൊണ്ട് ബേബിച്ചായന്‍ അലെര്‍ട്ട് നല്‍കി. തയ്ക്കുന്നതിനിടയില്‍ തന്നെ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള കഴിവുണ്ടായിരുന്നിട്ടും ബേബിച്ചായന്‍ മെഷീന്‍ അടി നിര്‍ത്തിയത് പെട്ടെന്ന് ശ്രദ്ധിച്ച കുഞ്ഞന്‍ നായര്‍ ചായക്കടയുടെ അഴികള്‍ക്കിടയില്‍ പൊട്ടിപ്പൊളിഞ്ഞ വിടവിലൂടെ തല പുറത്തെക്ക് നീട്ടി, '...ന്താ ബേവ്യ?' എന്ന് ചോദിച്ചതും ബേബിച്ചായന്‍ കണ്ണു കൊണ്ട് 'ദാ നോക്കിക്കേ'ന്ന് ഒരാംഗ്യം കാട്ടി. അങ്ങോട്ട് നോക്കി, തല ഉള്ളിലേക്കു വലിച്ചെടുത്ത കുഞ്ഞന്‍ നായര്‍ എല്ലാവരോടുമായി:

'നിര്‍ത്തിക്കോ അവന്‍ വരുന്നൊണ്ട്'

'ആരാ നായരെ?' ചോദിച്ച കേണലിന്‍റെ പുരികത്തിനൊപ്പം മെഴുക്കിട്ട് ശിക്കാരി ശംഭുവാക്കിയ നരച്ച മീശയും വളഞ്ഞു.

'പൂപ്പറ്..പൂപ്പറ്' മേശയില്‍ ഇരുന്ന രണ്ട് കാലി ഗ്ലാസുകള്‍ കിടെ കിടേന്ന് കൂട്ടിയെടുത്ത് പലഹാര അലമാരയുടെ പിന്നിലേക്ക് വലിയുന്നതിനിടയില്‍ കുഞ്ഞന്‍ നായര്‍ ഒതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു. അതു കേട്ടതും മേശപ്പുറത്ത് കിടന്ന പത്രമെടുത്ത് നിവര്‍ത്തി പഴകിയ വാര്‍ത്തകളുടെ മറവിലേക്ക് കേണല്‍ നായര്‍ അപ്രത്യക്ഷനായി. അപ്പുറത്ത് തയ്യല്‍ മെഷീന്‍ വീണ്‍റ്റും നടന്നു തുടങ്ങി. ഗോപാലന്‍റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി കിനിഞ്ഞു. 'ര്‍ ശ് ര്‍ശ്' എന്ന് പാക്കരന്‍ ചായ വലിച്ച് കുടിക്കുന്ന ശബ്ദം മാത്രമേ ഇപ്പോള്‍ അവിടെ കേള്‍ക്കാനുള്ളൂ.

വന്നു കയറിയ ഉടനെ മേശയിലെ മൊന്തയില്‍ ഇരുന്ന വെള്ളം അപ്പാടെ വായിലേക്ക് കൊണ്ട് ആ വെള്ളവും മുറുക്കാനും കലര്‍ന്ന കലക്കല്‍ വെള്ളം ചായക്കടയുടെ വാതിലിലൂടെ തന്നെ ആഞ്ഞു പുറത്തേക്ക് തുപ്പിക്കൊണ്ട് പൂപ്പര്‍ ഒരു ബെഞ്ചില്‍ ഇരുന്നു. റബ്ബര്‍ വെട്ടുന്ന കത്തിയും, ഒട്ടുപാല്‍ ശേഷരിക്കുന്ന കൂടയും ബഞ്ചിനു താഴെ നിക്ഷേപിച്ചു. കൂടെ, 'നായരെ...' എന്നൊരു നീട്ടിവിളീയും. ചായയ്ക്കുള്ള സിഗ്നലാണത്. അതോടെ പൂപ്പര്‍ തലയില്‍ക്കെട്ടിയ തോര്‍ത്തഴിച്ച് നെഞ്ചിലെയും പുറത്തെയും വിയര്‍പ്പ് തുടച്ചു. റബ്ബര്‍പ്പാലിന്‍റെയും ഒട്ടുപാലിന്‍റെയും മടുപ്പിക്കുന്ന ഗന്ധം പരന്നു.

'പൂപ്പറെ, നീയ്യ് ആ സിദ്ദനെ കണ്ടിട്ടുണ്ടോ..' എടുത്തടിച്ച പോലെ കുഞ്ഞഹമ്മദിന്‍റെ ചോദ്യം വന്ന് വീണപ്പോള്‍ പൂപ്പറ് ആകെയൊന്നു വിരിഞ്ഞ് ശ്വാസമെടുത്ത് തൃണം, ഇവനാരെടാ എന്ന മട്ടില്‍ കുഞ്ഞഹമ്മദിനേയും ഗോപാലനെയും മാറി മാറി നോക്കി. അത് കേട്ട് കേണല്‍ ഞെട്ടിയെന്ന് പത്രം ഉലഞ്ഞതില്‍ നിന്ന് ഗോപാലനു മനസിലായി. കേണലിന്‍റെ സഹോദരനും ഇപ്പോള്‍ പ്രഖ്യാപിത ശത്രുവുമായ സുകുമാരന് സിദ്ധനില്‍ നിന്ന് വേണ്ട ഒത്താശകള്‍ ചെയ്ത് കൊടുത്തത് പൂപ്പറാണെന്ന് പരക്കെ കേള്വിയുണ്ടായിരുന്നു. കറിയാച്ചന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചതു കൂടാതെ തകിട് വാങ്ങാന്‍ സിദ്ധന്‍റെയടുത്ത് കൊണ്ടുപോയതും പൂപ്പറാണെന്നാണ് ജനസംസാരം.

'ഊം..?'

'അല്ല നീയാണല്ലോ സൂമാരന് സിദ്ദന്‍റെ തുണി കൊണ്ടുചെന്ന കൊടുത്തത്, അയാളെങ്ങനേണ്ട് കാഴ്ചക്ക്?' കുഞ്ഞഹമ്മദ് നിഷ്ക്കളങ്കമായി ചോദിച്ചു.

'എന്താ കുഞ്ഞമ്മദേ നിനക്ക് സിദ്ദനെ കാണണോ, നിന്‍റെ ഗര്‍ഫിലെ കളികളെല്ലാം അയാള്‍ കണ്ട മാത്രയില്‍ വിളിച്ചു പറയും. ഞാന്‍ നേരത്തെ പറഞ്ഞില്ലെന്നു പിന്നെ പറയരുത്' പൂപ്പര്‍ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.

അതു കേട്ട് കുഞ്ഞഹമ്മദ് ഒന്നു പരുങ്ങി. ചോദിച്ചത് പുലിവാലായല്ലോ. ഇനി ഇവന്‍ നിര്‍ബന്ധിച്ച് തന്നെക്കൂട്ടി അയാളുടെ അടുത്തെക്കു കൊണ്ടു പോവുമോ?

'എനിക്ക് സിദ്ധനെ ഒന്നു കാണണമെന്നുണ്ട്' അത്ര നേരവും ഒന്നു മിണ്ടാതെ ചായ ഗ്ലാസില്‍ ശേഷിച്ച മട്ടുപോലും വലിച്ചെടുത്തു കൊണ്ടിരുന്നവനും കൂട്ടത്തില്‍ അശുവുമായ പാക്കരന്‍ പറഞ്ഞതു കേട്ട് പൂപ്പറിനുള്ള ചായയും കൊണ്ടൂ വന്ന കുഞ്ഞന്‍ നായര്‍ പോലും ഒന്നു വാ പൊളിച്ചു.

തീ പാറുന്ന ഒരു നോട്ടം പാക്കരനു കൊടുത്തിട്ട് പൂപ്പര്‍ ചായ ഗ്ലാസില്‍ ഒന്നു ദംശിച്ചു.

'സിദ്ധനെ നിനക്ക് കാണണമല്ലേടാ പാക്കരാ, ശരി...ഇന്ന് രാത്രി ഒരു എട്ടു മണിയോടെ നീ ഉച്ചിക്കുന്നിനപ്പുറത്ത് ആ ഒഴിഞ്ഞു കിടക്കുന്ന വീടിനടുത്ത് വാ, ഞാനുണ്ടാകുമവിടെ, നമുക്ക് പോയിക്കണ്ടൂകളയാം. സിദ്ധന്‍റെ താമസം ആ പഴയ വീട്ടിലാ. പിന്നെ വെറൂം കയ്യോടെ അവിടെ പോകാന്‍ പാടില്ല'

പൂപ്പര്‍ വലതു കയ്യുടെ മുട്ട് മടക്കി ഇടതു കൈവെള്ളയില്‍ തൊട്ട് 'കുപ്പി' എന്ന് ആംഗ്യം കാട്ടി.

'ഓ ഏറ്റു' പാക്കരന്‍ ആവേശത്തോടെ പറഞ്ഞു. സാധാരണ ചര്‍ച്ചകളില്‍ വെറും പ്രേക്ഷകന്‍ മാത്രമായ പാക്കരന്‍റെ ആവേശം കണ്ട് ഗോപാലനും കുഞ്ഞന്‍ നായരും വീണ്ടും ഞെട്ടി.

'പിന്നെ ഒരു കാര്യം പറഞ്ഞേക്കാം, അങ്ങേരെ കണ്ടു കഴിഞ്ഞ എന്തു സംഭവിക്കുമെന്ന് എനിക്കുറപ്പില്ല. പ്രത്യേകിച്ചും ഒരു കാരണവുമില്ലാതെ കാണണമെന്ന് ഇവന്‍ പറയുന്ന സ്ഥിതിയില്‍. സാധാരണ അങ്ങേരെക്കാണാന്‍ ആരും ധൈര്യപ്പെടാറില്ല. ഇവന് എന്തെങ്കിലും പറ്റിയാല്‍ ഞാന്‍ ഉത്തരവാദിയല്ല. എല്ലാവരും കേട്ടല്ലോ..'

'അങ്ങോര്‍ കാണാന്‍ എങ്ങനെ പൂപ്പറെ?' കുഞ്ഞഹമ്മദിനു തന്‍റെ കൗതുകം വീണ്ടും നിയന്ത്രിക്കാനായില്ല.

'എന്താ തനിക്കും കാണണോ? നീണ്ട താടിയും ഒക്കെയാ, പിന്നെ നല്ല ഉയരം. കാലുകള്‍ക്ക് അസാധാരണ നീളം...ആ കാണാന്‍ പോണ പൂരം എന്തിനാ പറഞ്ഞറീക്കണെ, നാളെ ഇവന്‍ ഇതു പോലെ ബാക്കി ഉണ്ടെങ്കില്‍ ഇവനോട് നിങ്ങള്‍ തന്നെ ചോദിക്കിന്‍'
എന്നു പറഞ്ഞ് പാക്കരനെ നേര്‍ച്ചക്കോഴിയെ നോക്കുന്നതു പോലെ ഒന്നു കൂടി ഉഴിഞ്ഞു നോക്കി ചായ മുഴുവന്‍ കുടിക്കാതെ കൂടയും കത്തിയും എടുത്ത് പൂപ്പറ് അപ്രത്യക്ഷനായി.

'ന്നാലും ന്‍റെ പാക്കരാ, നീയ്യ് ന്തിനാ ആ സിദ്ദനെ കാണണമെന്ന് പറഞ്ഞത്. അതും ആ നശിച്ച വീട്ടില്..' കുഞ്ഞന്‍ നായര്‍ പരവശനായി.

'അതെ, അതു വേണ്ടായിരുന്നു. ദുര്‍മ്മരണം നടന്ന വീടല്യോ അത്. അങ്ങനെയല്ലെ ആ വീടും സ്ഥലവും ആര്‍ക്കും വേണ്ടാതെ ആളൊഴിഞ്ഞു പോയത്..' ബേബ്ബിച്ചന്‍ കൂട്ടിച്ചേര്‍ത്തു.

'ആ ഞാനേതായാലും ഏറ്റു; ഇനി പിന്നോട്ടു മാറുന്നത് നാണക്കേടാ' പാക്കരന്‍ വിടാന്‍ ഭാവമില്ല.

'നീയ്യ ഒറ്റക്ക് പോകണ്ടാ പാക്കരാ, ഞങ്ങള്‍ കൂടെ വരാം' കുഞ്ഞഹമ്മദിന്‍റെ കൗതുകം തീരുന്നില്ല.

'അതെങ്ങനെയാ, ഇവനെ തനിയെ അല്ലേ പൂപ്പറ് കൊണ്ടു പോകൂ' എന്നായി കുഞ്ഞന്‍ നായര്‍.

'ങ്ങള് മിണ്ടാണ്ടിരിക്കിന്‍ നായരെ, ഇവന്‍ ഒറ്റക്ക് പോയാ മതി പൂപ്പറുടെ അടുത്തേക്ക്. നമുക്ക് ഒളിച്ചു നിന്നാപ്പോരെ, ഇരുട്ടല്ലെ?' കുഞ്ഞഹമ്മദ് തീരുമാനിച്ച മട്ടാണ്.

'അങ്ങനെ ചെയ്യാം നമുക്ക്. നമുക്കെല്ലാവര്‍ക്കും കൂടി ഒരുമിച്ച് ഒളിച്ചു പോകാം' ഗോപാലന്‍ പറഞ്ഞു.

'അയ്യോ, അത്..എനിക്ക് നേരത്തും കാലത്തും വീട്ടില്‍ ചെല്ലണം, പെണ്ണുമ്പിള്ള സമ്മതിക്കുകേലാ..'ബേബിച്ചായന്‍ ആദ്യം തന്നെ നയം വ്യക്തമാക്കി.

'എനിക്കും ഒക്കുകയില്ല. ചായക്കട അടക്കുമ്പോള്‍ വൈകും. നാളെക്കുള്ള ദോശമാവ് ആട്ടിയിടണം' കുഞ്ഞന്‍ നായര്‍ ബേബിച്ചാന്‍റെ പാത പിന്തുടര്‍ന്നു.

'നിങ്ങളോ കേണലേ..' കുഞ്ഞഹമ്മദിന്‍റെ ചോദ്യം കേട്ട് പത്രത്തിന്‍റെ സംരക്ഷണത്തില്‍ നിന്ന് കേണല്‍ നായര്‍ പുറത്തു വന്നു.

'അത്..ഉള്ളതു പറഞ്ഞാന്‍ അവന്‍ അയാളുടെ കയ്യില്‍ നിന്ന് മഞ്ഞത്തുണി കൊണ്ടൂവന്ന് മരത്തില്‍ കെട്ടിയതില്‍ പിന്നെനിക്ക് അല്പം ഭയമുണ്ട്, നേരാ. ഞാന്‍ മറ്റവന്‍ മേടിക്കാനുള്ള കാശ് തന്നോളാം. നിങ്ങള്‍ ചെല്ലൂ.' കേണല്‍ പോക്കറ്റില്‍ നിന്ന് നൂറു രൂപയുടെ മൂന്നു നോട്ടുകള്‍ പാക്കരന്‍റെ മുന്നില്‍ വെച്ച് അതിവേഗം ചായക്കടയില്‍ നിന്ന് ഇറങ്ങി.

'ഇങ്ങനെയൊരു പേടിത്തൊണ്ടന്‍ കേണല്‍. ഇയ്യാളൊക്കെ പട്ടാളത്തില്‍ തന്നെയായിരുന്നോ?' കുഞ്ഞന്‍ നായര്‍ പൊട്ടിച്ചിരിച്ചു.

'മുണ്ടാണ്ടിരുന്നോളിന്‍ നായരെ. നിങ്ങള്‍ കുറച്ച് കേമമാ. നിങ്ങളുടെ ഒരു ദോശ മാവ്..' കുഞ്ഞഹമ്മദിനു അരിശം വന്നു.

അങ്ങനെ കുഞ്ഞഹമ്മദും പാക്കരനും മൂടി 'മിഷന്‍ സിദ്ധനു' തയ്യാറായി, നിവര്‍ത്തിയില്ലാതെ ഗോപാലനും ആ കൂട്ടത്തില്‍ ചേര്‍ന്നു. വൈകിട്ട് എട്ടു മണിക്ക് കാണാമെന്ന് തീരുമാനിച്ച് അവര്‍ പിരിഞ്ഞു.
* * * * * *
എട്ടു മണി രാത്രിയില്‍ പാക്കരന്‍ ഉച്ചിക്കുന്നിനടുത്തുള്ള ഒരു മാഞ്ചുവട്ടില്‍ തയ്യാറായി ഇരുന്നു. കയ്യിലെ സഞ്ചിക്കുള്ളില്‍ രണ്ട് കുപ്പി മറ്റവന്‍. അല്പം പേടിയുള്ളതു കൊണ്ട് അരയില്‍ രഹസ്യമായി ഒരു കൊച്ചു പിച്ചാത്തി വച്ചിട്ടുണ്ട്. ബീഡി വലിച്ചു കൊണ്ട് പാക്കരന്‍ പൂപ്പറെ കാത്തിരുന്നു. ഒരമ്പതു വാരയായി കുന്നിന്‍ ചെരവിനു മറഞ്ഞ് ആളൊഴിഞ്ഞ വീടിന്‍റെ നരച്ചുപോയ ഭിത്തികള്‍ ഇരുട്ടിലും കാണാം.

അല്പം അകലെയായി മറ്റൊരു മരത്തിനു മറഞ്ഞ് ഗള്‍ഫില്‍ നിന്ന് കൊണ്ടു വന്ന തെങ്ങുയരെ വെട്ടം ചിതറുന്ന ടോര്‍ച്ചുമായി കുഞ്ഞഹമ്മദും, ഗോപാലനും കാത്തു നിന്നു. അവര്‍ക്ക് ആള്‍സഞ്ചാരമില്ലാത്ത റോഡിനപ്പുറം മാഞ്ചുവട്ടില്‍ ഇരിക്കുന്ന പാക്കരനെയും ദൂരെ ആളൊഴിഞ്ഞ വീടും കാണാം. അവര്‍ മൂവരും നേരത്തെ കണ്ടുമുട്ടി, പൂപ്പറ് പറഞ്ഞിട്ടുള്ളതനുസരിച്ച് പാക്കരന്‍ മാത്രം തനിച്ച് ഇരിക്കുകയാണ്. മണി ഒന്‍പതായി; പത്തായി. കാത്തിരുപ്പു നീണ്ടു. കുഞ്ഞഹമ്മദിന്‍റെ വാച്ചില്‍ മണി പതിനൊന്ന് ഇരുപത്. പൂപ്പറുടെ പൊടി പോലുമില്ല.

'അവന്‍ കളിപ്പിച്ചു കാണും'കുഞ്ഞഹമ്മദ് പറഞ്ഞു. അല്പം കൂടി കാക്കാമെന്നായി ഗോപാലന്‍. മണി പതിനൊന്നേ മുക്കാല്‍. റോഡിനപ്പുറത്ത് മഞ്ചുവട്ടില്‍ നിന്ന് പാക്കരന്‍ അവരുടെ അടുത്തേക്കു വന്നു.

'പൂപ്പറ് കളിപ്പിച്ചു. എവിടെയെങ്കിലും കള്ളടിച്ചു വീണീരിക്കും. ഏതായാലും ഇവിടെ നമ്മള്‍ വന്നു. ആ വീട്ടില്‍ നമുക്കങ്ങ് പോയി സിദ്ധനെ കാണാം' പാക്കരന്‍ നല്ല ധൈര്യത്തിലാണ്. വയറ്റില്‍ അല്പം മറ്റവനുമുണ്ടല്ലോ. ഗോപാലനും കുഞ്ഞഹമ്മദും അതു സമ്മതിച്ചു. ഒടുവില്‍ സഞ്ചിയും പിടിച്ച് പാക്കരനും, അലപം അകലം വിട്ട് ഇരുട്ടുപറ്റി മറ്റു രണ്ടുപേരും ആ വീട് ലക്ഷ്യമാക്കി നടന്നു. ഇടക്കെങ്ങാനും പൂപ്പറ് വന്നുപെട്ടാല്‍ തങ്ങളെക്കാണാതിരിക്കാന്‍ ഗോപാലനും കുഞ്ഞഹമ്മദും ചുറ്റും നോക്കുന്നുണ്ട്.

പാക്കരന്‍ വീടിന്‍റെ കാടു പിടിച്ചു കിടക്കുന്ന മുറ്റത്തേക്ക് ഇറങ്ങുകയും മുറ്റത്തിന്‍റെ അങ്ങേയറ്റത്തു നിന്ന് എവിടെ നിന്നെറിയില്ല, ഒരു പന്തം കത്തിയുയര്‍ന്നു.

ഓര്‍ക്കാപ്പുറത്തുള്ള ആ കാഴ്ചയില്‍ 'അയ്യോ' എന്ന് പാക്കരന്‍ അലറിപ്പോയി.

പിന്നില്‍ വന്നിരുന്നവര്‍ നിശ്ചേതരായി നിന്നു.

പന്തത്തിന്‍റെ വെളിച്ചത്തില്‍ അതു പിടിച്ച നല്ല ഉയരമുള്ള രൂപത്തെ പാക്കരന്‍ കണ്ടു. പൂപ്പറ് പറഞ്ഞതനുസരിച്ച് ഇത് സിദ്ധന്‍ തന്നെ. കറുത്ത് തുണി തലയല് ചുറ്റിയിരിക്കുന്നതു കൊണ്ട് മുഖം വ്യക്തമല്ല. കറുത്ത ഒരു നീണ്ട ഒറ്റ കുപ്പായം ധരിച്ചിരിക്കുന്നു. സാധാരണ മനുഷ്യരിലും രണ്ടു മൂന്നടി ഉയരം കൂടുതല്‍. ഹൊ, ഭയപ്പെടുത്തുന്ന രൂപം.

ആ രൂപത്തില്‍ നിന്ന് 'സാധനം കൊണ്ടൂ വന്നിട്ടുണ്ടോ?' എന്ന് വളരെ പതിഞ്ഞ ഒരു ശബ്ദമുണ്ടായി.

തന്‍റെ കയ്യില്‍ കുപ്പിയുണ്ട് എന്ന് സിദ്ധന്‍ ദിവ്യശക്തിയാല്‍ അറിഞ്ഞിരിക്കുന്നു! എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ പാക്കരന്‍ ഒരു വിധത്തില്‍ കയ്യിലിരുന്ന കുപ്പികളുള്ള സഞ്ചി മുന്നോട്ടു വെച്ച് ഓടാന്‍ തയ്യാറെറ്റുത്തു. പിന്നില്‍ ഒളിച്ചു നിന്നിരുന്നവര്‍ ഒന്നുമുരിയാടാനാവാതെ നിന്നു പോയി. ആദ്യമായി തങ്ങള്‍ സിദ്ധനെ കാണുന്നു. എന്തൊരുയരം!

അപ്പോള്‍ പന്തം പിടിച്ച രൂപം ഒന്നുലയുകയും 'അയ്യോ' എന്ന് നിലവിളിച്ചു കൊണ്ട് മറിഞ്ഞടിച്ച് വലിയ ശബ്ദത്തോടെ നിലത്തേക്ക് വീഴുകയും ചെയ്തു. പന്തത്തില്‍ നിന്നുള്ള തീ രൂപത്തിന്‍റെ കുപ്പായത്തിലേക്ക് പിടിച്ചു.

പാക്കരനും പിന്നില്‍ നിന്നിരുന്ന കൂട്ടുകാര്‍ക്കും സ്ഥലകാല ബോധം തിരികെക്കിട്ടി. സിദ്ധന്‍ താഴെ വീണിരിക്കുന്നു! അനേകരെ വീഴ്ത്തിയ സിദ്ധന്‍ ഇതാ താഴെ വീണിരിക്കുന്നു! കൂടാതെ കുപ്പായത്തിനു തീ പിടിച്ചതു കെടത്താന്‍ ശ്രമിക്കുന്നു. അദ്ദേഹത്തെ രക്ഷിക്കേണ്ടേ? അവര്‍ ഭയം മറന്ന് അങ്ങോട്ട് ഓടിയെത്തി.

കുഞ്ഞഹമ്മദിന്‍റെ ടോര്‍ച്ച് സിദ്ധന്‍റെ മുഖത്ത് തെളിഞ്ഞു.

ങേ, ഇതെന്താ?

വീഴ്ചയുടെ ആഘാതത്തില്‍ സിദ്ധന്‍റെ താടിയും മുടിയും ഇളകിപ്പോയിരിക്കുന്നു! വീണു കിടക്കുന്ന സിദ്ധന്‍റെ നീണ്ട കുപ്പായത്തിനുള്ളില്‍ മറിഞ്ഞു കിടക്കുന്ന ഒരു വലിയ സ്റ്റൂള്‍...

കൂടാതെ സിദ്ധന്‍ പൂപ്പറുടെ ശബ്ദത്തില്‍ കരയുകയും കുപ്പായത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന് തന്നെ കടിച്ച്, കുപ്പായം പുറമെ ഇട്ട് ഉയരം തോന്നിപ്പികാനായി സ്റ്റൂളില്‍ കയറി നിന്നതിന്‍റെ ബാലന്‍സ് തെറ്റിച്ചു കളഞ്ഞ ഉറുമ്പുകളെ ഉച്ചത്തില്‍ തെറി പറയുകയും !!!

'എടാ $#@^^# കളെ, ഈ തീ കെടുത്തെടാ' പൂപ്പര്‍ കുറെ തെറി കൂടി അപ്പോള്‍ വിളിച്ചു പറഞ്ഞു.

..........................

Wednesday, June 17, 2009

ശിവന്റെ ഫോട്ടോകള്‍

ചിന്നഹള്ളിയിലെ തണുത്ത രാത്രികളില്‍ തുടങ്ങി , ബ്ലോഗില്‍ പ്രണയിനിക്ക് വേണ്ടി താജ്മഹല്‍ തീര്‍ത്ത ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ശിവന്‍ .ഇത് ഞാനെന്റെ പ്രിയ കൂട്ടുകാരന് നല്കുന്ന സമ്മാനം എന്നതില്‍ കവിഞ്ഞ് യാതൊരു പ്രസക്തിയും ഇല്ല . പ്രശംസയോ വിലയിരുത്തലോ അല്ല . എന്റെ ഒരു സന്തോഷം .അവന് വേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുന്നല്ലോ എന്ന ചാരിതാര്‍ത്ഥ്യം .ഇതൊക്കെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത് .

ശിവന്‍ എങ്ങനെയാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത് എന്നറിയില്ല .ആദ്യകാലത്ത് ശിവന്‍ എഴുതിയത് വായിച്ചിരുന്നു , ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രമാണ് എന്നൊക്കെ . ഇപ്പോള്‍ പുതിയ ക്യാമറ വാങ്ങിയെന്ന് തോന്നുന്നു .എന്നാല്‍ വളരെ വേഗം തന്നെ ശിവന്‍ വളരുകയായിരുന്നു .ഓരോ ദിവസവും ഓരോ നല്ല നല്ല ഫോട്ടോകള്‍ .ക്യാമറ പിടിക്കാന്‍ അറിയാത്ത എനിക്ക് എങ്ങനെ ഒരു ഫോട്ടോ വിലയിരുത്താന്‍ കഴിയും .എങ്കിലും എന്റെ മനസിനെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട് താജ് മഹളിലെ ഓരോ ചിത്രങ്ങളും .പലപ്പോഴും അതില്‍ കമെന്റുകള്‍ ഇടാറില്ല എങ്കിലും കണ്ടു മറക്കാന്‍ കഴിയാത്ത ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കാം . വിശേഷിച്ചും ഓരോ ചിത്രത്തിലെയും അടിക്കുറിപ്പുകള്‍ ആണെന്ന് തോന്നുന്നു കൂടുതല്‍ ശ്രേഷ്ഠം . അതെല്ലാം നിങ്ങളുടെ അഭിപ്രായത്തിന് വിടുന്നു .

അടുത്ത കാലത്ത് എന്നെ ആകര്‍ഷിച്ച ഒരു ചിത്രമാണ് Lamp Lamp (ദീപം ദീപം) .ഞാന്‍ ഇനി ഗൃഹാതുരത്വം വിളമ്പുന്നു എന്ന പരാതി വേണ്ട .ആ ചിത്രം കണ്ടപ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി .അടുത്തുള്ള ഹിന്ദുക്കളുടെ വീടുകളില്‍ നിന്നും ഉയരുന്ന സന്ധ്യാ നാമങ്ങള്‍ ,തുളസിത്തറയില്‍ dഈപം കൊളുത്തുന്നത് , ക്രിസ്തീയ വീടുകളില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ,പ്രാര്‍ത്ഥനകള്‍ .ഇവയെല്ലാം നമുക്ക് അന്യം നിന്നു പോകുന്നുണ്ടോ ? ഇന്നത്തെ യാന്ത്രിക യുഗത്തില്‍ മലയാളിയുടെ തനിമ നഷ്ടപ്പെടുന്നുണ്ടോ ? ചിന്തിക്കാം . .

ശിവന്റെ ഓരോ ഫോട്ടോകളും അങ്ങനെ ഓരോരോ ഓര്‍മ്മകളാണ് പ്രവാസിയായ എനിക്ക് സമ്മാനിക്കുന്നത് . കൂടുതല്‍ വിശദീകരിക്കുന്നില്ല . ശിവന്‍ ജീവിത യാത്രയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചേരുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു . ആശംസകള്‍ .അഭിനന്ദനങ്ങള്‍ .

Sunday, June 14, 2009

റിയാലിറ്റി കഥാമത്സരം (3) കഥാസന്ദര്‍ഭം

റിയാലിറ്റി കഥാമത്സരത്തിന്റെ മൂന്നാം റൌണ്ട് ആരംഭിക്കുന്നു. ഈ റൌണ്ടില്‍ നര്‍മ്മത്തിനാണ് പ്രാധാന്യം.

കഥാസന്ദര്‍ഭം

ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.

"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.

നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വോഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.

ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല
..............................................................................

(ഈ ഗൂഡാലോചന പുരോഗമിക്കട്ടെ .... മത്സരാര്‍ത്ഥികള്‍ക്ക് ഈ കഥമുന്നോട്ട് കൊണ്ടുപോകാം...)

-------------------------------------

Thursday, June 11, 2009

റിയാലിറ്റി കഥാ മത്സരം(2) മത്സരഫലം

റിയാലിറ്റി കഥാമത്സരം രണ്ടാം റൌണ്ട് അവസാനിക്കുന്നു

മത്സരഫലം
ഇവിടെ
കാണാം .

തോന്ന്യാശ്രമത്തിലെ പല അംഗങ്ങളും ഈ റൌണ്ടിന് പ്രാധാന്യം നല്‍കിയില്ല എന്നത് നിര്‍ഭാഗ്യകരമായ വസ്തുതയാണ്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ ആവേശം കളയാതിരിക്കാന്‍ വേണ്ടത്ര ശ്രമിച്ചു എന്നത് അഭിനന്ദനീയമാണ്.

ഈ മത്സരം തുടരണോ എന്നത് നിങ്ങള്‍ തന്നെ ഇവിടെ കമന്റിലൂടെ വ്യക്തമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തോന്ന്യാശ്രമത്തിലെ ഭൂരിപക്ഷം അങ്ങളുടെയും സഹകരണമില്ലാതെ ഈ മത്സരം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

രണ്ടാം റൌണ്ടിലും മുന്നില്‍ വന്ന വാഴക്കോടന് അഭിനന്ദനങ്ങള്‍!!!

ദുബായ് ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്

മഹാഗവി കാപ്പിലാന്റെ പ്രഥമ ഗവിതാസംഹാരത്തിന്റെ അമ്പത് കോപ്പികള്‍ ദുബായിലെ പകല്‍ക്കിനാവിന്റെ കയ്യില്‍ കെട്ടിക്കിടപ്പുണ്ട്.അത് അവിടെയുള്ളവര്‍ എത്രയും പെട്ടന്ന് വാങ്ങണം എന്ന് ദുബയിക്കാരെ അറിയിക്കണം എന്ന് പകലന്‍ അറിയിച്ചു . വാങ്ങാതെ ഇരുന്നാല്‍ കാപ്പിലാന് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ പകലന്റെ കയ്ക്ക് ജോലിപ്പാടുകള്‍ ഉണ്ടാക്കരുത് എന്നും ദുബായില്‍ നിന്നും പകലന്‍ അറിയിക്കുന്നു . ഇതൊരറിയിപ്പായി എല്ലാവരും സ്വീകരിച്ച് ബുസ്തകം വാങ്ങി വായിച്ചു ആത്മ സംതൃപ്തി നേടണം എന്നും ആശ്രമത്തില്‍ നിന്നും സ്വാമി അറിയിക്കുന്നു .

എല്ലാവര്‍ക്കും സ്നേഹ വന്ദനം .

ജയഹോ

Monday, June 8, 2009

റിയാലിറ്റി കഥാ മത്സരം(2) വോട്ടിങ്

റിയാലിറ്റി കഥാ മത്സരം(2) വോട്ടിങ്

റിയാലിറ്റി കഥാമത്സരത്തിന്റെ രണ്ടാം റൌണ്ടിലെ വോട്ടിങ്ങ് ആരംഭിക്കുന്നു. വോട്ട് ചെയതതിനു ശേഷം വോട്ട് ചെയ്ത കോഡ് ഈ പോസ്റ്റില്‍ കമന്റായി രേഖപ്പെടുത്തുക.

മത്സരാര്‍ത്ഥികള്‍ പെനാല്‍ട്ടി ഒഴിവാക്കാനായി വോട്ട് ചെയ്യുക. സ്വന്തം കഥയ്ക്ക് വോട്ട് പൂജ്യം വോട്ട് നല്‍കുക.
വോട്ട് ചെയ്യുന്നതിനായി
ഇവിടെ

ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കുക
നിങ്ങള്‍ ഓരോ മത്സരാര്‍ത്ഥികള്‍ക്കും നല്‍കുന്ന വോട്ടിന്റെ ആകെത്തുക 100ല്‍ കവിയരുത്
ഉദാ:-
കഥ-1 10
കഥ -2 12
കഥ-3 11
കഥ 4 15
കഥ -5 7
കഥ 6 0
കഥ 7 18
കഥ 8 13
കഥ 9 9
കഥ 10 12

ആകെ 100

ദയവായി എല്ലാ കഥകളും വായിച്ചിട്ട് വിധി പറയുക.

(നമ്മുടെ സംസ്ഥാന സിനിമാ സാഹിത്യ അവാര്‍ഡ് കമ്മിറ്റികളുടെ രീതി സ്വീകരിക്കരുത്)
:)

നിങ്ങള്‍ ചെയ്ത വോട്ട് അസാധുവായെന്ന് പിന്നീട് തോന്നിയാല്‍ ആ വിവരം t.asramam@gmail.com ല്‍ അറിയിച്ചാല്‍(നിങ്ങളുടെ ബ്ലോഗര്‍ നയിം /ലിങ്ക് സഹിതം) , പുതിയ വോട്ട് ചെയ്യാനുള്ള അവസരം റിപ്ലെ വഴി നല്‍കുന്നതാണ്. എന്നാല്‍ ഈ തീരുമാനം കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയവും കമ്മിറ്റി നല്‍കുന്ന കോഡ് നമ്പര്‍ വോട്ട് ചെയ്യാന്‍ ഉപയോഗിക്കണ്ടതുമാണ്.

Sunday, June 7, 2009

കനവു പോലെയൊരു.... RKM10-2

കഥാക്യത്തിന്റെ പേര് : മാര്‍ത്താണ്ഡവര്‍മ്മ

(സാങ്കല്പികമായ പേര്, ചരിത്രത്തിലെ രാജക്കന്മാരുടേതാവും ഈ റൌണ്ടില്‍ ഓരോ കഥാക്യത്തിനും നല്‍കുക. ലിംഗഭേദങ്ങള്‍ പോലും വെളിപെടുത്തുകയില്ല)

കനവു പോലെയൊരു....
------------------------

നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....പൂങ്കുന്നം സ്റ്റേഷന് ഒരു മാറ്റവുമുണ്ടായിരുന്നില്ല.അന്ന് താന്‍‍ കയറിപ്പോയ അതെ പോലെ. ഒരു മില്‍ക്ക്ബൂത്ത് മാത്രം പുതുതായി തുടങ്ങിയിരിക്കുന്നു.പുറത്തിറങ്ങിയപ്പോള്‍ ആരെയോ വിടാന്‍ വന്ന ഒരോട്ടോ കിട്ടി.

'മേലാട്ട് ലെയിന്‍...'ഡ്രൈവര്‍ ഒന്നും പറയാതെ വണ്ടി വിട്ടു.

കഴിഞ്ഞ ഒരാഴ്ച്ചയായി താനീ വരവിന് തെയ്യാറെടുക്കുകയായിരുന്നെന്ന് രമേഷ് ഓര്‍ത്തു.വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ട തന്നെ നാട്ടിലേക്ക് തിരിച്ചുവിളിച്ചത് നന്ദുവിന്റെ എഴുത്തുതന്നെയാണെന്ന് രമേഷ് ആ നിമിഷം തിരിച്ചറിഞ്ഞു. നന്ദന മോഹിച്ചിരുന്ന ഒരു ജീവിതം അവള്‍ക്ക് ലഭിച്ചതില്‍ അവളുടെ അച്ഛനുമമ്മയും അവളുടെ കൂടെ നിന്നതില്‍ അവള്‍ക്കുണ്ടായിരുന്ന സന്തോഷം മാത്രമായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം വന്ന അവളുടെ എഴുത്തില്‍ ഉണ്ടായിരുന്നത്.അവന്റെ മനസ്സ് കനത്തുവന്നെങ്കിലും എന്തോ അവളുടെ സന്തോഷം നേരിട്ടു കാണാനാണ് അവനു തോന്നിയത്. കേരളവര്‍മ്മയില്‍ പഠിച്ചിരുന്ന കാലത്ത് അന്യോന്യം താങ്ങും തണലുമായി നിന്ന സമാനചിന്താഗതിയുള്ള ഒരു സുഹൃത്ത് വലയം രമേഷിന്നുണ്ടായിരുന്നു.കാംമ്പസ്പൊളിറ്റിക്സില്‍ തുടങ്ങി കലാസാംസ്കാരികപ്രവര്‍ത്തനങ്ങള്‍ വരെ ഒരാഘോഷമാക്കി മാറ്റിയിരുന്ന ആ നല്ല കാലം ഓര്‍‍ത്തപ്പോള്‍ രമേഷിന്ന് വല്ലാത്ത ഗൃഹാതുരത്വം അനുഭവപ്പെട്ടു.തങ്ങളുടെ ഗ്രൂപ്പിനെ പിണക്കിയാല്‍ ഒന്നും നടക്കില്ലെന്ന് പ്രിന്‍സിയെക്കൊണ്ടുപോലും തോന്നിച്ചപ്പോള്‍ ചെറിയ അഹങ്കാരമുണ്ടായിരുന്നു. ഗ്രൂപ്പിലെ പോസിറ്റീവ് എനര്‍ജി നന്ദനയായിരുന്നു.അവള്‍ ഒരുദിവസം വന്നില്ലെങ്കില്‍ കോളെജ്പോലും പ്രത്യക്ഷത്തില്‍ ഉറക്കം തൂങ്ങുമായിരുന്നു.അങ്ങിനെയുള്ള ഒരു പെണ്‍കുട്ടി, എന്നും കൂടെയുണ്ടാവണമെന്ന് മോഹിച്ചുപോവുന്നത് സ്വാഭാവികം മാത്രം.കോളെജില്‍ മുഴുവന്‍ പെണ്‍കുട്ടികളുടെയും ആരാധന കണ്ണുകളില്‍ നിന്നും വായിച്ചറിഞ്ഞ തനിക്ക് നന്ദനയുടെ മുന്‍പില്‍ വിഷയമവതരിപ്പിക്കാന്‍ ഭയമുണ്ടായിരുന്നില്ല.കോളെജിലെ അവസാനദിവസം ഒറ്റക്കു കിട്ടിയപ്പോള്‍ യാതൊരു സങ്കോചവുമില്ലാതെ അവളോട് വിഷയമവതരിപ്പിച്ചു.പക്ഷേ കണ്ണുകളില്‍ ഉറ്റുനോക്കി അവളൊന്നേ പറഞ്ഞുള്ളു.....

"നീ വല്ലാതെ സ്വാര്‍ത്ഥനാകുന്നു....."

ഒന്നും മനസ്സിലാവാതെ നിന്നപ്പോള്‍ അവളുടെ മുന്നില്‍ വളരെ ചെറുതായ പോലെ . എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്ന് തോന്നി. അവസാന ദിവസമായിരുന്നതിനാല്‍ ‍ഇനി അവളെ ഫേസ് ചെയ്യേണ്ടി വരില്ലല്ലൊ എന്നതായിരുന്നു സമാധാനം.എന്നാലും ഹോസ്റ്റലില്‍ ചെന്ന് പാക്ക് ചെയ്ത്പുറത്തിറങ്ങിയപ്പോള്‍ ചെന്നുപെട്ടത് കൂട്ടുകാരുടെയിടയില്‍....കൂട്ടത്തില്‍ ഒന്നും സംഭവിക്കാത്ത പോലെ അവളും. മിണ്ടാതെ സ്ഥലം വിടുകയാണോയെന്ന അവരുടെ പരിഭവത്തില്‍ എല്ലാ വിഷമങ്ങളും അലിഞ്ഞു പോയി.പിന്നെ ഇടക്കെപ്പോഴെങ്കിലും വന്നിരുന്ന ആരുടെയെങ്കിലും എഴുത്തുകളില്‍ എല്ലാവരുടെയും എന്തെങ്കിലും ചില വിശേഷങ്ങള്‍ ഉണ്ടാവുമായിരുന്നു.

"സാര്‍ ഏതാണ് വീട്?"....എന്ന ഡ്രൈവറുടെ ചോദ്യത്തിലാണ് മേലാട്ട് ലെയിനിലെത്തിയതറിഞ്ഞത്.

"ഇതാ ഇവിടെത്തന്നെ"നന്ദനയുടെ പഴയ തറവാടുവീട് ചൂണ്ടി രമേഷ് പറഞ്ഞു.
പുറത്തുതന്നെ നന്ദനയുണ്ടായിരുന്നു.അത്ഭുതം നിറഞ്ഞ മുഖവുമായി വീല്‍ചെയറിലിരിക്കുന്ന ഒരു വൃദ്ധയെ പതുക്കെ ഉന്തിക്കൊണ്ട് അവള്‍ അടുത്തേക്ക് വന്നു. ഇത്രയും വര്‍ഷങ്ങള്‍ അവളില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല.ചുറ്റിലും നോക്കിയപ്പോള്‍ രണ്ടു വൃദ്ധന്മാരും മൂന്നു വൃദ്ധകളും ചെയ്തിരുന്ന ചെറിയ ജോലികളില്‍ നിന്ന് മുഖം തിരിച്ച് തന്നെത്തന്നെ ശ്രദ്ധിക്കുകയാണെന്ന് രമേഷ് കണ്ടു.

"എന്നെങ്കിലും രമേഷ് വരുമെന്നെനിക്കറിയാമായിരുന്നു". നന്ദന ചിരിച്ചു. അവളുടെ മുഖത്തുനിന്ന് പണ്ടത്തെ അതേ പോസിറ്റീവ് എനര്‍ജി തന്നിലേക്ക് പടര്‍ന്നു കയറുന്നതായി രമേഷിന് തോന്നി.

"ചേച്ചീ ഉണ്ണിക്ക് പനിക്കുന്നു". ഉള്ളില്‍ നിന്നും ഓടിവന്ന രണ്ടുകുട്ടികള്‍ നന്ദനയെ വട്ടം പിടിച്ചുനിന്നു. നന്ദനയുടെ അമ്മ ഉള്ളില്‍നിന്നും ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് വെളിയില്‍ വന്നു.
"നന്ദു ഇവനു പനിക്കുന്നു..."
"അമ്മു നീയതിനെ കാറ്റുകൊള്ളിക്കാതെ അകത്തുകൊണ്ടുകിടത്തു" നന്ദനയുടെ അച്ഛന്റെ ശബ്ദം അകത്തുനിന്നും ഉയര്‍ന്നു.
"അമ്മ ആ ആനന്ദിനെ ഒന്നു വിളിച്ചുനോക്കു....""ആനന്ദിനെ ഓര്‍മ്മയില്ലേ നിനക്ക് ...നമ്മള്‍ ‍റാഗ് ചെയ്തിട്ട് കോളെജ് വിട്ടുപോയ...അവനിപ്പോള്‍ സിറ്റിയില്‍ ‍ഡോക്ടറാണ്"
രമേഷിന്റെ നേരെ തിരിഞ്ഞ് നന്ദന ചോദിച്ചു."ഇവരെല്ലാം..."രമേഷ് അറിയാതെ ചോദിച്ചുപോയി.

" ഇവരെല്ലാം ആരൊക്കെയോ ആയിരുന്നു....ഇപ്പോള്‍ ഇവരെല്ലാം എനിക്ക് വളരെ വേണ്ടപ്പെട്ടവര്‍.....അവര്‍ക്ക് ഞാനും...."നന്ദന വീണ്ടും ചിരിച്ചു.

അപ്പോള്‍ രമേഷ് ആലോചിക്കുകയായിരുന്നു ഒരിക്കല്‍ മനസ്സിലാവാതെ പോയവാക്കുകളുടെ അര്‍ത്ഥം.
"നീ വല്ലാതെ സ്വാര്‍ത്ഥനാകുന്നു...."

ചാണക്യ സ്വാമികളെ കാണ്മാനില്ല

എത്രയും ബഹുമാനപ്പെട്ട തോന്ന്യാശ്രമാധിപതി ശ്രീ ശ്രീ കാപ്പിലാനന്ത നിന്തിരുവടി പാദ സം‍പൂജ്യ ശ്രീമാന്‍ അറിയുന്നതിലേക്ക്

എന്‍റെ പ്രിയസുഹൃത്തും, ചിരകാലസ്നേഹിതനും, വിശിഷ്യ ഒരു ആശ്രമ അന്തേവാസിയും, പ്രധാനമന്ത്രിയും കൂടിയായ ശ്രീമാന്‍ ചാണക്യനെ കുറേ നാളുകളായി കാണാനില്ലെന്ന വിവരം അതീവ ദുഃഖത്തോടെയും, വിഷണ്ണവും, ദൈന്യവുമായ ഭാവത്തോടെയും, നയാഗ്ര വെള്ളച്ചാട്ടം പോലെ കൂലം കുത്തി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയും, നെഞ്ചത്തടിച്ചു കൊണ്ടും അറിയിച്ചു കൊള്ളുന്നു.

ആശ്രമത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കഞ്ചാവു ചെടികളോടു ചോദിച്ചു. അവര്‍ ഒന്നും മിണ്ടിയില്ല. അവിടെ ആശ്രമത്തിന്‍റെ നീലത്തടാകത്തില്‍ കല്ലോലിനികളോടു സല്ലപിച്ചും, കളി പറഞ്ഞും, പളുങ്കുമണികള്‍ പോലെ ചിന്നിത്തെറിക്കുന്ന നീര്‍മുത്തുകള്‍ പരസ്പരം തട്ടിത്തെറിപ്പിച്ചും ക്രീഡാവിലോലകളായി കുളിച്ചു കൊണ്ടിരുന്ന രണ്ട്‌ ആശ്രമ കന്യകളോടും ചോദിച്ചു. അവര്‍ ലജ്ജിച്ചു തല കുനിച്ചതല്ലാതെ യാതൊന്നും ഉരിയാടിയില്ല. അര്‍ദ്ധനഗ്നാംഗികളായ അവരുടെ തളിര്‍മേനിയിലെ ജലകണങ്ങളോടു പോലും ഞാന്‍ ചോദിച്ചു. അവരും മിണ്ടിയില്ല. ആ സമയം അനന്താകാശത്തിലെ നക്ഷത്രശോഭയാര്‍ന്ന് ഉപാസനാമൂര്‍ത്തിയായ കാമദേവനെ ഭജിച്ചും, ഹോമകുണ്ഡത്തില്‍ ഹവിസ്സര്‍പ്പിച്ചും, ഇടക്കിടെ ക്ഷീണം വരുമ്പോള്‍ ആശ്രമത്തിലെ വിശിഷ്ട നൈവേദ്യങ്ങളായ കള്ളുതീര്‍ത്ഥവും, താറാമുട്ടയും, കോഴിക്കാലും ഭക്ഷിച്ചും ധ്യാനമഗ്നനായിരുന്ന അങ്ങ് ഈയുള്ളവന്‍റെ ആഗമം അറിഞ്ഞതേയില്ല. (കണ്ണടയുടെ ലെന്‍സിന്‍റെ പവര്‍ കൂട്ടാന്‍ സമയമായി കേട്ടോ)

പരിപാവനമായ തോന്ന്യാശ്രമത്തിന്‍റെ ഭജനമണ്ഡപത്തില്‍ പ്രകൃതിയുടെ സര്‍വ്വസൌന്ദര്യവും ആവാഹിച്ച് പാട്ടുപാടിയിരുന്ന കിളിപ്പെണ്ണിനോടും ഞാന്‍ ചോദിച്ചു. അവള്‍ അവളുടെ പാട്ടു തുടര്‍ന്നതല്ലാതെ യാതൊന്നും പറഞ്ഞില്ല. ആശ്രമമുറ്റത്ത് കന്യകമാര്‍ വിതറിയ ധാന്യമണികള്‍ പരതി നടന്നിരുന്ന കുഞ്ഞാറ്റക്കിളികളോടും ഞാന്‍ ചോദിച്ചു അവരും ബിസിയായിരുന്നു. അങ്ങയുടെ ആശ്രമത്തിലെ ലാവണ്യവതികളുടെ സ്നേഹഭാജനമായ പൈക്കിടാവും ഇവന്‍റെ ചോദ്യത്തിനുത്തരമേകിയില്ല. ആശ്രമമൃഗങ്ങളായ മാനുകള്‍ എന്നെ കുത്താന്‍ വരികയാണുണ്ടായത്.

ബഹുമാനപ്പെട്ട സ്വാമിന്‍.പ്രപഞ്ചഗതിയുടെ വൈചിത്യം അങ്ങറിയുന്നുവല്ലോ. കള്ളുതീര്‍ത്ഥം പാനം ചെയ്തിരിക്കുന്ന നേരം ഒന്നിനെ മൂന്നായി കാണാന്‍ കഴിവുള്ള മുക്കാലദൃക്കായ ധന്യാത്മന്‍, എന്‍റെ ആത്മമിത്രം എവിടെയാണെന്ന് അരുളിയാലും. പുതിയ സൂത്രങ്ങള്‍ തേടി വനാന്തരങ്ങളില്‍ അലയുന്നുവോ? അതോ സമയം പോക്കുവാനായി അനോണികളെ വേട്ടയാടി രസിക്കുന്നുവോ? ബൂലോകമെങ്ങും നിറഞ്ഞു നില്‍ക്കുന്ന അങ്ങയുടെ അന്തര്‍നേത്രങ്ങള്‍ കൊണ്ട് എന്‍റെ പ്രിയ സുഹൃത്തിനെ കണ്ടു പിടിച്ചു തരണെമെന്ന് അപേക്ഷിക്കുന്നു. അങ്ങയുടെ കയ്യില്‍ അദ്ദേഹത്തിന്‍റെ ഫോട്ടോ ഉള്ളതു കൊണ്ട്‌ അതയക്കുന്നില്ല.എന്ന് വേറെ ഒരു സന്യാസി (നൈഷ്ഠികബ്രഹ്മചാരി)
ജയകൃഷ്ണ സ്വാമികള്‍

Saturday, June 6, 2009

മഞ്ഞുകട്ടകള്‍ RKM 9-2

കഥാക്യത്തിന്റെ പേര് : ജഹാംഗീര്‍

(സാങ്കല്പികമായ പേര്, ചരിത്രത്തിലെ രാജക്കന്മാരുടേതാവും ഈ റൌണ്ടില്‍ ഓരോ കഥാക്യത്തിനും നല്‍കുക. ലിംഗഭേദങ്ങള്‍ പോലും വെളിപെടുത്തുകയില്ല)

മഞ്ഞുകട്ടകള്‍
------------------------

നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....ഓടിയകലുന്ന വണ്ടിയിലേക്ക് നോക്കാതെ രമേശ്‌ തിരിഞ്ഞു നടന്നു. ടിവിയില്‍ വെളുത്തുരുണ്ട രണ്ടു കുട്ടി രൂപങ്ങള്‍ മലയാളികള്‍ക്ക് മൊബൈല്‍ ഫോണ്‍ തന്ത്രങ്ങള്‍ വില്‍ക്കുന്നു. ഏഴു വര്ഷം മുന്‍പേ ടിക്കറ്റില്ലാതെ ഒരു പാതിരാത്രിക്ക്‌ വണ്ടി കയറാന്‍ എത്തിയ ആ സ്റ്റേഷെനെ അല്ല ഇന്നിത്. ആ രാത്രിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ രമേശ്‌ ചാപ്പനെ ഓര്‍ത്തു, പിന്നെ മനസ് മറഞ്ഞു കിടന്ന വേദനയുടെ കനലുകളെ ഊതിപ്പെരുപ്പിക്കാന്‍ തുടങ്ങി. ആ സമയം നന്ദനയുടെ വീടില്‍ നിന്നും ഏറെ അകലെ ഇരുണ്ട ഒരു വീടിനുള്ളില്‍ രമേഷിന് വേണ്ടി ഒരു കത്തി ഒരുങ്ങി തുടങ്ങിയിരുന്നു.

ഏഴു വര്‍ഷം, കണ്ണീരിന്‍റെ, കഷ്ടപ്പാടിന്‍റെ ഏഴു നീണ്ട വര്‍ഷങ്ങള്‍. അതിനു ശേഷം അവനിന്നെത്തും. നന്ദനക്ക് ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു. തന്‍റെ മുഖം കണ്ടു ഞെട്ടിത്തെറിച്ചു നില്‍ക്കുന്ന രമേഷിനെ ഇന്നലെ കണ്ടത് പോലെ തോന്നുന്നു. അവനു താന്‍ എഴുതിയത് ശരിയാണൊ?. അവനെ അറിഞ്ഞു കൊണ്ട് ഈ നാട്ടിലേക്കു വരുത്തിയത് ശരിയാണൊ?. തെറ്റും ശരിയും അറിയാത്ത കുട്ടിയുടെ നിസ്സഹായത തന്നെ പൊതിയുന്നത് അവള്‍ അറിഞ്ഞു. കൈകള്‍ മൊബൈലിലേക്ക് നീണ്ടു. അവസാനം വിളിച്ചു നിര്‍ത്തിയ നമ്പര്‍ വീണ്ടും ഡയല്‍ ചെയ്യുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് പോലും അവള്‍ക്കു അറിയില്ലായിരുന്നു...

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുകളിലേക്കുള്ള കുന്നു കയറുമ്പോഴേക്കും, രമേശ്‌ പഴയ ത്രിശൂര്‍ക്കാരന്‍ "ഗടി" ആയി മാറിയിരുന്നു. മായ്ച്ചാലും മായാത്ത വിധം ഈ നഗരം തന്നിലലിഞ്ഞു കിടക്കുന്നു. ഒരര്‍ഥത്തില്‍ തൃശൂരിന്‍റെ ചരിത്രം തന്നെയല്ലേ എന്‍റെതും?. ഒരു കാലത്ത് പേര് കൊണ്ട് മാത്രമല്ല, സ്വഭാവം കൊണ്ടും, കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം. പിന്നീട് കൂണ് പോലെ മുളച്ചു പൊന്തിയ കുറി കമ്പനികളുടെ കൂട്ട് പിടിച്ചു പണത്തിനു പുറകെയുള്ള പലായനം. അത് വളര്‍ത്താനും നില നിര്‍ത്താനും ഗുണ്ടാ സംഘങ്ങളുടെ വിത്തു പാകല്‍. പിന്നെ പിന്നെ തങ്ങള്‍ വളര്‍ത്തി വലുതാക്കിയ ഗുണ്ടാ സംഘങ്ങളെ പേടിച്ചു ജീവിതം.

കോളേജില്‍ പഠിക്കുന്ന കാലത്തു പോക്കറ്റ്‌ മണിക്ക് വേണ്ടി തുടങ്ങിയ കൊച്ചു കൂട്ട് കെട്ടുകള്‍ കൊണ്ടെത്തിച്ച ഒരു ഭൂത കാലത്തേ പേടിച്ചുള്ള തന്‍റെ ജീവിതവും ഇത് തന്നെയല്ലേ?. മരണം എല്ലാ അര്‍ഥത്തിലും ഒരു മോചനമാണ് എന്ന് പാടുന്ന അന്ധേരിയിലെ ഗായകനെ രമേശ്‌ ഓര്‍ത്തു പോയി. മരിക്കാതെ മരിക്കുന്നതിലും എത്രയോ ഭേദം.

സ്ക്രൂ ഡ്രൈവര്‍ മണിയാണ് രമേഷിനെ നഗരത്തില്‍ ആദ്യം കണ്ടത്. മൊബൈലിനു നന്ദി. വെറും മൂന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ജയന്ത്‌ അങ്ങേ തലക്കല്‍ എത്തി. "അവന്‍ എത്തിയെങ്കില്‍ അത് നന്ദനയുടെ കത്ത് കിട്ടിയിട്ട് തന്നെ". നാളെ, നമുക്കവനെ കിട്ടും. ഒതേനനെ!. "ഈ പഴഞ്ചന്‍ പേരുള്ള മാക്രിക്ക് പഞ്ഞി വയ്ക്കാന്‍ മൂന്ന് പേരോ?. ഞാന്‍ ഒറ്റയ്ക്ക് പൂളാം അവനെ". പോളിന്, സംഘത്തിലെ പുത്തന്‍ താരത്തിനു ആവേശം ഇരട്ടിച്ചു. ജയന്ത്‌ ഒന്ന് ചിരിച്ചു. കേരള വര്‍മ കോളേജിലെ ബി എ വിദ്യാര്‍ഥി രമേശ്‌, തൃശ്ശൂരിനെ വിറപ്പിച്ച ഒതേനന്‍ രമേശായത് ഇത് പോലെ എത്ര പേരെ കണ്ടിട്ടാണെന്ന് അവനറിയില്ലല്ലോ.

തന്‍റെ സുഹൃത്തു ജിജോയെ തല്ലനെത്തിയ ഗുണ്ട നേതാവിനെ തല്ലി തുടക്കം. പിന്നെടങ്ങോട്ടു കടയോഴിപ്പിക്കല്കാര്‍ക്കും കുറിക്കാര്‍ക്കും വേണ്ടി ഗുണ്ടായിസം. കല്ലന്‍ ബിജുവിനും ഗ്യാങ്ങിനും ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ വച്ച് ഒറ്റയ്ക്ക് പണി കൊടുത്തതോടെ ആണ് രമേശ്‌ ഒതെനനും വാല് പോലെ നടക്കുന്ന ജിജോ ചാപ്പനും ആകുന്നത്‌. നരേഷിനോപ്പം നടന്ന അക്കാലത്താണ് താനും രമേഷുമായി മുട്ടുന്നത്.നരേഷ് ഉണ്ടായിരുന്ന ആ കാലം..

തലേന്ന് രാത്രിയിലെ ഉറക്കം അത്ര നന്നായില്ല എന്ന് അബ്ദു ഓര്‍ത്തു. അടയുന്ന കണ്പോളകളെ രാവിലെ കുടിച്ച ചായയുടെ ശക്തി കൊണ്ട് തുറന്നു വച്ച് അയാള്‍ ആക്സിലേറ്ററില്‍ കാല്‍ അമര്ത്തി. ഇന്ന് ഉച്ചക്ക് മുന്നേ ചരക്ക് കോട്ടയത്ത്‌ എത്തേണ്ടതാണ്. തൃശൂര്‍ എത്താറായി. പക്ഷെ , ഇനിയുമുണ്ട് 150 കിലോമീറ്റര്‍..

"ഇനി എന്തെങ്കിലും, സര്‍?". ജയ പാലസിലെ ജീവനക്കാരന്റെ ചോദ്യമാണ് രമേഷിനെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്. ചാപ്പന് ഏറ്റവും ഇഷ്ടപെട്ട ഹോട്ടല്‍ ആയിരുന്നു ഇത്. താന്‍ ട്രെയിന്‍ കയറിയ രാത്രിയില്‍, ജയന്തും സംഘവും തന്നെയാവണം അവനെ ലോറിയിടിച്ച് കൊന്നത്. ചോരക്കു ചോര, അതാണല്ലോ തൃശ്ശൂരിന്റെ കണക്ക്. അതോര്‍ത്തപ്പോള്‍ അവനു നന്ദനയെ ഓര്മ വന്നു പിന്നെ നരേഷിന്റെ മുഖവും. ആരെയും കൂസാത്ത അവളുടെ നിലപാടുകള്‍ തന്നെയാണ് തങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ത്തിയതെന്ന് അവനോര്‍ത്തു. കോളേജിലെ വൈസ് ചെയര്‍മാന്‍, തീപ്പൊരി പ്രാസംഗിക. തന്റെ ഈ ചങ്കൂറ്റം നല്ല കാര്യത്തിന് ഉപയോഗിച്ച് കൂടെ എന്ന അവളുടെ സ്ഥിരം ചോദ്യങ്ങള്‍..

ജീവിതം വിചിത്രം തന്നെ. അനിയത്തിയുടെ ചങ്കൂറ്റം തന്നെ അവളുടെ സുഹൃത്തു ആക്കിയപ്പോള്‍, നരേഷിന്റെ ചങ്കൂറ്റം തന്നെ അവന്‍റെ ശത്രുവാക്കി. അല്ലെങ്കിലും ഗുണ്ടകള്‍ക്കെന്തു ശത്രുത?. അത് നഗരത്തിലെ കാശുകാരും രാഷ്ട്രീയക്കാരും തമ്മിലല്ലേ?. വെട്ടിയും കുത്തിയും ചാകാന്‍ ഈയം പാറ്റകളെ പോലെ ഞങ്ങളും.

ഒരു കടയോഴിപ്പിക്കല്‍ കേസില്‍ നരേഷ് ഉടക്കിയപ്പോഴാണ് തന്‍ നരേഷിനു വിലയിടുന്നത്. നേരിട്ട് വേണ്ട എന്ന് തീരുമാനിച്ചാണ് കൊച്ചിയില്‍ നിന്ന് ആളെ ഇറക്കിയത്. വെട്ടാന്‍ പറഞ്ഞാല്‍ കൊന്നിട്ട് വരുന്ന ഇനം. അവരതു ചെയ്തു. മോര്‍ച്ചറിയുടെ മുന്നില്‍ വച്ചാണ് നന്ദനയുടെ ചേട്ടനാണ് നരേഷ് എന്നറിഞ്ഞത്. മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍?. ആവേശത്തിന്‍റെ, വാശിയുടെ കാലത്ത് സൌഹൃദങ്ങള്‍ക്ക് വിലയുണ്ടായിരുന്നോ?. താനാണ് ഇതിനു പിന്നിലെന്ന് അവരെങ്ങനെ ആണോ അറിഞ്ഞത്?. തീപ്പന്തം പോലെ കത്തുന്ന അവളുടെ കണ്ണുകള്‍ തന്നോടെന്തോ പറയുന്നുണ്ടായിരുന്നു. അന്ന് രാത്രി തന്നെ സ്ഥലം വിടാന്‍ ചാപ്പനാണ് നിര്‍ബന്ധിച്ചത്.
"കൊല്ലാന്‍ തന്നെയാണ് അവനെ വരുത്തിയത് ജയന്ത്‌, പക്ഷെ?". നന്ദനയുടെ സ്വരം ഇടറി.

"എന്ത് പക്ഷെ?. നരേഷിന്റെ വീട്ടു മുറ്റത്തിട്ട് തന്നെ തീര്‍ക്കണം അവനെ".

"എന്തിനു ജയന്ത്‌?. ഇന്ന് അവനെ കൊല്ലാന്‍ നമ്മള്‍, നാളെ അവനു വേണ്ടി കൊല്ലാന്‍ മറ്റൊരാള്‍. ഈ ജീവിതങ്ങള്‍ വരുത്തുന്ന കണ്ണീരിനൊരു അറുതിയില്ലേ?. ചേട്ടന്‍റെ ജീവിതത്തിനു കിട്ടിയ ശിക്ഷയായി കരുതി ആ മരണത്തെ നമുക്ക് മറക്കാം. ഇതു നശിച്ച നിമിഷത്തില്‍ ആണാവോ ആ കത്തെഴുതാന്‍ എനിക്ക് തോന്നിയത്?."

"മറക്കാന്‍ നിനക്ക് കഴിയുമായിരിക്കും, പക്ഷെ ഞാന്‍ അതിനൊരുക്കമല്ല. അവന്‍ നിന്‍റെ വീട്ടിലേക്കു വരുന്നതും കാത്തു ആണ്ടി ഇറക്കത്തിന് താഴെ വളവിനപ്പുറം ഞങ്ങളുണ്ടാവും, ഒരു വെളുത്ത സുമോയില്‍. ഇനി നീ വിളിക്കണം എന്നില്ല.". സ്വിച്ച് ഓഫ്‌ ചെയ്ത മൊബൈല്‍ കിടക്കയിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ ജയന്ത്‌ വണ്ടിയിലേക്ക് നീങ്ങി. ശബ്ദം ഒഴിഞ്ഞ മൊബൈല്‍ ചെവിയില്‍ നിന്ന് മാറ്റുമ്പോള്‍, ഹൃദയം കാര്‍ മേഘങ്ങള്‍ കൊണ്ട് നിറയുന്നത് നന്ദന അറിഞ്ഞു.

ഓട്ടോയില്‍ ഇരുന്നാണ് രമേശ്‌ നന്ദനയുടെ നമ്പര്‍ ഡയല്‍ ചെയ്യുന്നത്. അവളുടെ പരിഭ്രമം തന്റെ ഊഹം തെറ്റിയില്ല എന്ന് രമേഷിനെ ഓര്‍മിപ്പിച്ചു.

"രമേശ്‌, നിങ്ങള്‍ തിരിച്ച് പൊയ്ക്കോളൂ."

"എത്ര മണിക്കാണ് എന്റെ മരണം?". തിരിഞ്ഞു നോക്കിയാ ഓട്ടോക്കാരനെ നോക്കി കണ്ണിറുക്കി കൊണ്ട് രമേശ്‌ ചോദിച്ചു. അവന്‍റെ ശബ്ദത്തില്‍ പരിഭ്രമം ഉണ്ടായിരുന്നില്ല. ആലോചിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നല്ലോ. ഒറ്റപ്പെടലിന്റെ നീണ്ട ഏഴു വര്ഷം. എല്ലാം അവസനിപ്പിച്ചുള്ള മരണം തന്നെയാണ് ഭേദം എന്ന് തീരുമാനിച്ചാണ് വണ്ടി കയറിയത്. പിന്നെ എന്തിനു ഭയക്കണം?.

"രമേശ്‌, പറയുന്നത് കേള്‍ക്കൂ, നിങ്ങള്‍ തിരിച്ചു പോകണം". നന്ദന കരച്ചിലിന്റെ വക്കത്തു എത്തിയിരുന്നു.

എങ്ങോട്ട് പോകാന്‍?. എന്നാണ് രമേഷിന് തോന്നിയത്. ജീവിതത്തിലെന്നും തന്നെ പറ്റി കണ്ണീരു കുടിച്ചു മരിച്ച അമ്മ ഉറങ്ങുന്ന വീട്ടിലേക്കോ?. അതോ നന്നായി ജീവിക്കുന്ന സഹോദരങ്ങളെ ശല്യപ്പെടുത്താനോ? . തിരിച്ചു പോകാന്‍ വഴികള്‍ ഇല്ലാത്തവര്‍ക്ക് മരണം ഒരു നല്ല വഴിയല്ലേ?.

"അവിടെ വച്ച് പറയാന്‍ പറ്റിയില്ലെങ്കില്‍, മാപ്പ്. നരേഷിനെ പറ്റി. അറിയാതെ പറ്റിയത് എന്ന് ഞാന്‍ പറയില്ല. പക്ഷെ അറിഞ്ഞിരുന്നെങ്കില്‍, അതുണ്ടാകില്ലായിരുന്നു."

വീട്ടു മുറ്റത്ത്‌ വന്ന ഓട്ടോയുടെ ശബ്ദം നന്ദനയുടെ ഹൃദയമിടിപ്പ്‌ കൂടി. അതെ , അവന്‍ തന്നെ.ഇറക്കത്തിന് താഴെ നിന്നും വെളുത്ത സുമോ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു.

"ഒന്ന് വേഗം, അവന്‍ നമ്മളെ കാണും മുന്നേ കാര്യം നടക്കണം" ജയേഷിന്റെ ശബ്ദം പോളിന്‍റെ ശ്രദ്ധ തെറ്റിച്ചു. ഇറക്കത്തില്‍ ഇമയടഞ്ഞു പോയ അബ്ദു എതിരെ വന്ന സുമോ കാണാന്‍ ഏറെ താമസിച്ചു പോയിരുന്നു.

"അള്ളാ, ചതിച്ചല്ലോ" !

ഇറക്കത്തിനു അപ്പുറത്തു ചലനമറ്റ ശരീരങ്ങളും ആയി തെറിച്ചു വീണ സുമോ കാണാന്‍ ആളുകള്‍ തിങ്ങി കൂടുമ്പോള്‍, മുറ്റത്ത്‌. മഞ്ഞു കട്ടകള്‍ പോലെ മനം ഉരുകുന്ന രണ്ടു പേര്‍ പരസ്പരം നോക്കി പുഞ്ചിരിക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു.....

Friday, June 5, 2009

പ്രണയവിധി RKM 8-2

കഥാക്യത്തിന്റെ പേര് : ക്യഷ്ണദേവരായര്‍

(സാങ്കല്പികമായ പേര്, ചരിത്രത്തിലെ രാജക്കന്മാരുടേതാവും ഈ റൌണ്ടില്‍ ഓരോ കഥാക്യത്തിനും നല്‍കുക. ലിംഗഭേദങ്ങള്‍ പോലും വെളിപെടുത്തുകയില്ല)

പ്രണയവിധി‍
------------------------

നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....

ട്രെയിനിറങ്ങിയ രമേശ്, പ്ലാറ്റ്ഫോമില്‍ പരിചയമുള്ള മുഖങ്ങള്‍ വല്ലതുമുണ്ടോയെന്ന് വെറുതേയൊന്ന് പരതിനോക്കി. ഇല്ല പരിചയമുള്ള മുഖങ്ങളൊന്നും കാണാന്‍ കഴിയുന്നില്ല. അതോ തനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാത്തതോ? പണ്ട് സ്റ്റേഷന്‍ മാസ്റ്ററും രണ്ടു ക്ലാര്‍ക്കും രണ്ടു ടെക്കനിക്കല്‍ സ്റ്റാഫും മാത്രമായിരുന്ന ഈ സ്റ്റേഷന്‍ ഇന്നാകെ മാറിയിരിക്കുന്നു. ഒറ്റവരിപാത ഇന്ന് രണ്ട് ആയിരിക്കുന്നു.ഒരു ട്രെയിന്‍ വിട്ടാല്‍ പിന്നെ അടുത്ത ട്രെയിന്‍ ഈ സ്റ്റേഷനില്‍ കൂടി കടന്നുപോകാന്‍ 4 മണിക്കൂറെങ്കിലും വേണമായിരുന്നു. ഈ സമയങ്ങളില്‍ പാതയ്ക്കരികില്‍ അലപം വിശാലമയി കിടക്കുന്ന റെയില്‍വേയുടെ പറമ്പില്‍ ക്രിക്കറ്റുകളിച്ചിരുന്ന ബാല്യം രമേശന്‍ ഓര്‍ത്തു.

ഒമ്പതാം ക്ലാസ് കഴിഞ്ഞ ഒരു വെക്കേഷന്‍ കാലം. റെയില്‍ വേയുടെ ചേരിയിലുള്ള കൂട്ടുകാരുമൊത്ത് ആവേശകരമായ ക്രിക്കറ്റ് കളി അരങ്ങേറുകയാണ്. രമേശിന്റെ ബാറ്റില്‍ നിന്നും ഉയര്‍ന്ന പന്ത് റെയില്‍ വേ ക്വാര്‍ട്ടേഴ്സിന്റെ മതില്‍ കടന്ന് ചെന്നു വീണു. ബാറ്റ് ചെയ്യുന്നവര്‍ ആ സൈഡിലേക്ക് പന്തടിക്കാന്‍ പാടില്ലെന്നുള്ള നിയമമുണ്ടായിരിക്കേ അങ്ങോട്ട്പന്തടിച്ചു വിട്ട രമേശ് പന്തെടുക്കാന്‍ വേണ്ടി മതിലു ചാടാന്‍ നിര്‍ബന്ധിതനായി.
മതിലില്‍ വലിഞ്ഞുകയറി മുകളില്‍ നിന്ന് പന്തിന്റെ സ്ഥാനം കണ്ടെത്തി.പിന്നെ ഒരു ചാട്ടമായിരുന്നു പന്തിന്റെ അടുത്തേക്ക്. പന്ത് എടുത്ത് പോക്കറ്റിലാക്കി, തിരികെ മതിലനടുത്തേക്ക് നീങ്ങുമ്പോഴായിരുന്നു പിന്നില്‍ ഒരു പട്ടിയുടെ മുഴക്കത്തോടെയുള്ള കുര കേട്ടത്.

ബോധം വരുമ്പോള്‍ രമേശ് ഒരു കിടക്കയിലായിരുന്നു. മുകളിലേക്ക് നോക്കിയ രമേശിന് ഇത് തന്റെ വീടല്ലെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. എവിടെയോ ക്ലോക്കിന്റെ ടിക്..ടിക് ശബ്ദം മാത്രം കേള്‍ക്കാം. ശരീരത്തിലെവിടെയൊക്കെയോ മുറിവുകളുടെ മരവിച്ച വേദന അനുഭവപ്പെടുന്നുണ്ട്. രമേശ് ചുറ്റിനും നോക്കി . തന്റെ അടുത്തായി ഒരു കസേരയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു.

“അമ്മേ ദേ ആ ചേട്ടന്‍ കണ്ണു തുറന്നു..., അമ്മേ വേഗം ഇങ്ങോട്ട് വാ”

ദാ വരുന്നൂ... അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം .
രമേശിന്റെ അമ്മയുടെ പ്രായം ഉള്ള ഒരു സ്ത്രീ കടന്നു വന്നു.

“ഇപ്പോള്‍ എങ്ങനെയുണ്ട് മോനേ.... നന്നായി വേദനിക്കുന്നുണ്ടോ?”

രമേശ് പതുക്കെ ഒന്ന് മൂളി.
“മോന്റെ വീട് എവിടെയാ? ”
“ചേരിയിലെ ചായക്കടയോടൊപ്പമുള്ള വീട് . അച്ഛനാ ആ ചായക്കട നടത്തുന്നത്.”
രമേശ് പതുക്കെ കട്ടിലില്‍ നിന്ന് എഴുന്നേറ്റു..
“വേദനിക്കുന്നെങ്കില്‍ കിടന്നോളൂ...ഇവളുടെ അച്ഛന്‍ വന്നാല്‍ ഉടനെ കൊണ്ട് വിടാം മോന്റെ വീട്ടില്‍, വീട്ടില്‍ പോയിട്ട് ഹോസ്പിറ്റലില്‍ പോയാ പോരെ?”

സാരമായ മുറിവുകളൊന്നും ഇല്ലെന്ന് രമേശ് മനസിലാക്കി.അവിചാരിതമായി പട്ടിയുടെ ആക്രമണമുണ്ടായപ്പോള്‍ പേടിച്ച് ബോധം കെട്ടതാവണം.

പിന്നെയും കുറേ നിമിഷങ്ങള്‍. ഇതിനിടയില്‍ ആ പെണ്‍കുട്ടി തന്നോട് സംസാരിച്ചു.
“എന്താ ചേട്ടന്റെ പേര്?”
രമേശ്
“എന്റെ പേര് നന്ദന .ചേട്ടന്‍ പഠിക്കുന്നുണ്ടോ?”
ഉവ്വ്, ഒന്‍പതില്‍.
“ഞാന്‍ ഏഴില്‍. ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാ.. ചേട്ടനോ?”

ഞാന്‍ ഗവ: ഹൈസ്കൂളില്‍

അല്പം കഴിഞ്ഞപ്പോഴേക്കും അച്ഛ്നും അമ്മയും അവിടെ എത്തി. അവരോടൊപ്പം അവിടെ നിന്നിറങ്ങുമ്പോള്‍ നന്ദനയുടെ അമ്മ തന്റെ അമ്മയുടെ കയ്യില്‍ പൈസ എന്തോ കൊടുത്തിട്ടാവണം ,പറയുന്നതുകേട്ടു.

“പേടിക്കാനൊന്നുമില്ല.... ടോമിയ്ക്ക് കുഴപ്പമൊന്നും ഉള്ളവനല്ല.അവന്‍ കടിച്ച മുറിവുകളൊന്നുമില്ല. കുട്ടി പേടിച്ചോടിയ വഴിക്ക് ഒന്ന് വീണു. മുറിവ് കരിയുന്നതുവരെഒന്ന് സൂക്ഷിച്ചാല്‍ മതി.”

അന്നാണ് ആദ്യമായി നന്ദനയെ കണ്ടത്. പിന്നീട് സ്കൂളില്‍ നിന്ന് വരുമ്പോള്‍ കോട്ടും സ്യൂട്ടുമുള്ള യൂണിഫോം ധരിച്ച നന്ദനയെ പലപ്പോഴും സ്കൂള്‍ ബസില്‍ കണ്ടിരുന്നു. ഒരിക്കലളവള്‍ കണ്ടപ്പോള്‍ കൈവീശി കാണിച്ചു.ചെറിയ ഒരു പുഞ്ചിരി രമേശും തിരിച്ചു നല്‍കി.
............................................................

ആ ചേരിയില്‍ നിന്ന് ആദ്യമായി കോളേജ് പഠനത്തിന് പോയത് ഒരു പക്ഷെ രമേശ് ആയിരിക്കണം . കോളേജില്‍ ഡിഗ്രിയുടെ ഒന്നാം വര്‍ഷത്തിന് പഠിക്കുമ്പോഴാണ് നന്ദനയെ വീണ്ടും കാണുന്നത്. പ്രീഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി ആഡിറ്റോറിയത്തില്‍ ഒരു ചടങ്ങ് നടക്കുകയായിരുന്നു അന്ന്.

കലാലയജീവിതത്തലേക്ക് ആകാംഷയോടെ പ്രവേശിക്കുന്ന ഒരു കൂട്ടം പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ ഹാളിന്റെ മുന്‍പ് വശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അവരെ പരിചയപ്പെടാന്‍ തിരക്കുകൂട്ടുന്ന കൂട്ടുകാരോടൊപ്പമായിരുന്നു രമേശനപ്പോള്‍. അവിടെ തലകുനിച്ച് മാറി ഇരിക്കുന്ന നന്ദനയെ തിരിച്ചറിയാന്‍ രമേശനു പ്രയാസമുണ്ടായില്ല.

“ഹായ് നന്ദന, ഓര്‍മ്മയുണ്ടോ എന്നെ?”

അപ്രതീക്ഷിതമായി ഒരു പുരുഷ ശബ്ദത്തില്‍ തന്റെ പേര് വിളിക്കുന്നത് കേട്ടിട്ടാവണം നന്ദന ഒന്ന് ഞെട്ടി.ചെറിയൊരു പുഞ്ചിരിയോടെ നന്ദന രമേശിനെ നോക്കി. നന്ദന കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. മുഖവും കവിള്‍ത്തടവും ആ ചുണ്ടുകളും തന്നിലേക്കെന്തോ ശക്തി ആവാഹിക്കുന്നതുപോലെ രമേശിനു തോന്നി. കണ്ണെടുക്കാന്‍ തോന്നുന്നില്ല ആ മുഖത്തു നിന്നും. ആദ്യമായി പെണ്ണിന്റെ സൌന്ദര്യമെന്തെന്ന് താന്‍ അറിയുന്നതു പോലെ.

“രമേശേട്ടന്‍, എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല....ചേട്ടനും ഈ കോളേജിലാ”
“അതേ നന്ദനേ , ബി എ ഫസ്റ്റ് ഇയര്‍. നന്ദന ഏതാ സയന്‍സ് ഗ്രൂപ്പാണോ എടുത്തിരിക്കുന്നത്? ”

പിന്നീട് പ്രിഡിഗ്രി സയന്‍സ് ഗ്രൂപ്പിന്റെ ക്ലാ‍സില്‍ ഇന്റര്‍വല്‍ ടൈമുകളില്‍ രമേശ് സ്ഥിരം സന്ദര്‍ശകനായിരുന്നു.കോളേജില്‍ നിന്ന് പോകുമ്പോള്‍ നന്ദനയോടൊപ്പം ബസ് സ്റ്റോപ്പ് വരെ അനുഗമിക്കുമായിരുന്നു. ആദ്യമൊക്കെ നന്ദന തന്നെ തെറ്റിദ്ധരിക്കുമോയെന്ന് ഭയന്നിരുന്നു. എങ്കിലും രമേശിന് തന്നെ സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ “ഇന്നലെ രമേശേട്ടനെ കണ്ടതേയില്ലല്ലോ ” എന്ന പരിഭവം കലര്‍ന്ന ചോദ്യത്തില്‍ നിന്നും തന്നെപോലെ നന്ദനയും തന്റെ സാമിപ്യം ദിവസവും ആഗ്രഹിക്കുന്നുണ്ടെന്നു ഊഹിച്ചു.

സത്യത്തില്‍ നന്ദനതന്നെ പ്രണയിക്കുന്നുണ്ടോ? ഇതുവരെ അങ്ങനെ താന്‍ അവളോട് ചോദിച്ചിട്ടില്ല. തന്റെ സ്വപ്നകൊട്ടാരത്തില്‍ അവള്‍ റാണിയായി വാഴുന്നു. “രമേശേട്ടന്‍ എന്തായീ പറയുന്നത്. അച്ഛനും അമ്മയ്ക്കും ഒരൊറ്റമോളായ ഞാന്‍ രമേശേട്ടനില്‍ എന്റെ സ്വന്തം ജേഷ്ടനെയാണ് കണ്ടത് ” ഇങ്ങനെ ഒരിക്കല്‍ നന്ദന തന്നോട് പറഞ്ഞാല്‍?.....

രമേശന്റെ ഉള്ളില്‍ ഒരു ഭയം നാമ്പെടുത്തു. താന്‍ നന്ദനയെ അഗാധമായി പ്രണയിക്കുന്നു. പാടില്ല ,ഇനിയും താന്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ പാടില്ല. നന്ദനയ്ക്ക് തന്നോടുള്ള ഇഷ്ടം എന്താണെന്ന് അറിയണം.? അതിനെന്താണൊരു വഴി? ചിന്തകള്‍ രമേശനെ അലട്ടാന്‍ തുടങ്ങിയ നാളുകള്‍.

രമേശന് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത നാളുകളായിരുന്നു അവ. ആഹാരം പോലും കഴിക്കാന്‍ കഴിയുന്നില്ല. അമ്മ കെട്ടിയുണ്ടാക്കി തന്നിരുന്ന പൊതിച്ചോറുകള്‍ രമേശിന് കഴിക്കാനാവത്തത് കൂട്ടുകാരന്‍ ജേക്കബ് മതിയാവോളം ആഘോഷിച്ചു.

“നിനക്ക് എന്തുപറ്റിയടാ... വീട്ടില്‍ വല്ല പ്രശ്നവും?............. ഏയ് അതിനു വഴിയില്ല..നിന്റെ അമ്മയ്ക്ക് നിന്നോടൊള്ള സ്നേഹം ഞാന്‍ ഈ പൊതിച്ചോറില്‍ വേണ്ടുവോളം ഞാനറിയുന്നുണ്ട്. മൊട്ട പൊരിച്ചതും അച്ചാറും നിന്റെ വീക്ക്നെസാ ... അല്ലേ..?”

അവന്‍ പറയുന്നതൊന്നും കേള്‍ക്കാനാകുന്ന മാനസികാവസ്ഥയിലല്ലായിരുന്നു രമേശ്. എങ്കിലും ജേക്കബിനോടവന്‍ എല്ലാം തുറന്നു പറഞ്ഞു. തന്റെ മനസിനെ പുകച്ചു കൊണ്ടിരിക്കുന്ന സംശയവും വ്യാകുലതകളും ഒരാളോടെങ്കിലും പറയേണ്ടത് അന്നയാളുടെ ആവശ്യമായിരുന്നു.

ഒടുവില്‍ ജേക്കബ് ഇങ്ങനെ പറഞ്ഞു. “നീയെന്നോട് പറഞ്ഞ ഭാഷയും വാചകങ്ങളും ഒന്നുകൂടി ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ? കാമ്പസില്‍ ഒരുപാട് സ്ഥലങ്ങളുണ്ട് , നീയവളെയും വിളിച്ചുകൊണ്ട് ഒറ്റയ്ക്കെവിടെയെങ്കിലും പോയി, ദാ ഈ പറഞ്ഞതുപോലെ അങ്ങ് പറയുക. വള്ളിയും പുള്ളിയും ഒന്നും തെറ്റിക്കണ്ടാ. ഷുവര്‍.. അവള്‍ ഇത് പറഞ്ഞു കഴിയുമ്പോള്‍ കണ്ണീര്‍ തുടയ്ക്കുന്നുണ്ടാവും. ആ കണ്ണുനീരെന്തിനുവേണ്ടിയാനെന്ന് കണ്ണുകളിലേക്ക് നോക്കിയാല്‍ നിനക്ക് മനസിലാവും.

“അവളുടെ മറുപടിയെയാണ് ഞാന്‍ ഭയക്കുന്നത്. അവളുടെ സ്നേഹം ഒരു ജേഷ്ടനോടെന്നപോലെയാണെന്നെങ്ങാനും പറഞ്ഞാല്‍...”

“ഹാ മാഷേ അത്, അതവള്‍ പറഞ്ഞാലല്ലേ മനസിലാവൂ. എടാ കൂടെപിറപ്പുകള്‍ അല്ലാത്ത ഒരാണും പെണ്ണും തമ്മിലടുത്താ, ഇപ്പറഞ്ഞ ചിന്തകളൊക്കെ ഉണ്ടാവും അതൊക്കെ സാധാരണമാ. പക്ഷെ അത് ഏതര്‍ത്ഥത്തിലുള്ള സ്നേഹമാന്ന് അറിയാതെ നീയിങ്ങനെ തീ തിന്നാല്‍ നിനക്ക് ഭ്രാന്ത് പിടിക്കും . പ്രണയമായാലും സഹോദരന്റെ സ്നേഹമായാലും അത് തുറന്ന് പറഞ്ഞതിനുശേഷമേ അതിന് ഒരു ഗതി ഉണ്ടാവൂ‍.”

ഒരു സൈക്കോ സ്പെഷിലിസ്റ്റിനേ പോലെ വാചകമടിക്കുന്ന ജേക്കബിന്റെ വാക്കുകളില്‍ അര്‍ത്ഥമുണ്ടെന്നു തോന്നി. എങ്കിലും വീണ്ടും വീണ്ടും അവനെ തന്റെ സംശയം കൊണ്ട് ബുദ്ധിമുട്ടിച്ചപ്പോള്‍ ഈര്‍ഷ്യയോടെ അവന്‍ “ഇന്ന് തന്നെ നീ ഇതിന് ഞാന്‍ പറഞ്ഞ പരിഹാരം കണ്ടില്ലെങ്കില്‍, നാളെ മുതല്‍ നമ്മള്‍ തമ്മില്‍ സംസാരമില്ല”

അന്ന് വൈകീട്ട് സംസാരിക്കാമെന്ന് രമേശ് ഉറച്ചു.സംസാരിക്കേണ്ട രീതിയെ ആവര്‍ത്തിച്ചാവര്‍ച്ചു തയ്യാറെടുത്തു. ഒടുവില്‍ ക്ലാസ് കഴിയാറാകുമ്പോള്‍ നന്ദനയുടെ ക്ലാസിലേക്ക് നടന്നു. ക്ലാസ് വിടുന്നതിന്റെ ബെല്ല് മുഴങ്ങിയത് തന്റെ നെഞ്ചിലാണെന്ന് തോന്നി. മനസില്‍ പെരുമ്പറകള്‍ മുഴങ്ങി, ജേക്കബിന്റെ വാക്കുകള്‍ റീവൈന്‍ഡ് ചെയ്ത് ധൈര്യം ആര്‍ജ്ജിക്കാന്‍ ശ്രമിച്ചു.

“ഇയ്യോ.... രമേശേട്ട നന്ദനയിന്നു നേരത്തേ പോയി, അവള്‍ക്ക് നല്ല സുഖമില്ലായിരുന്നു. രമേശേട്ടന്‍ വന്നാല്‍ പറയാന്‍ പറഞ്ഞിരുന്നു” നന്ദനയുടെ കൂട്ടുകാരി മ്യദുല ഓടി വന്ന് ഇത്രയും പറഞ്ഞിട്ട്, നടന്നകന്നു.

എന്തോ താല്‍ക്കാലിക ആശ്വാസം കിട്ടിയതുപോലെ തോന്നി രമേശിന്. ഇനി നാളെ വരെ കാത്തിരിക്കാമല്ലോ, ആ നിര്‍ണായക നിമിഷത്തിന്. വീട്ടിലെത്തിയിട്ടും രമേഷിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോള്‍ നന്ദനയുടെ മുഖം തെളിഞ്ഞു വരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ ഒരു സ്വപ്നം കണ്ടു. താനും നന്ദനയും മാത്രം ഒരു തോണിയില്‍. താന്‍ തോണി തുഴയുന്നു . തനിക്ക് അഭിമുഖമായി മുഖത്തോട് മുഖം നോക്കിയിരിക്കുന്ന നന്ദന. ചെറിയ കാറ്റില്‍ അവളുടെ മുഖത്തേക്ക് മുടി വാര്‍ന്നു വീഴുന്നു. അവളതിനെ മാടിയൊതുക്കാന്‍ ശ്രമിക്കുമ്പോഴും കാറ്റിന്റെ കുസ്യതിയ്ക്ക് വാശികൂടുന്നതുപോലെ. താന്‍ പതുക്കെ കുറച്ച് വെള്ളം കൈകളില്‍ കോരിയെടുത്ത് അവളുടെ മുഖത്തേക്ക് വിതറി. തണുത്ത വെള്ളത്തില്‍ പുളകിതയായ അവളുടെ മുഖം കൂടുതല്‍ സുന്ദരമായി. “ ദേ രമേശേട്ടാ അടങ്ങിയിരിക്കൂ... അവളുടെ മാറത്തേക്ക് വാര്‍ന്നു വീഴുന്ന ജലത്തുള്ളികളെ നോക്കിയിരുന്ന രമേശിന്റെ മുഖത്തേക്കും വന്നു വീണു, നന്ദന കൈകളില്‍ വാരിയെറിഞ്ഞ വെള്ളത്തുള്ളികള്‍.

പിറ്റേന്ന് കോളേജില്‍ ക്ലാസിലെത്തുമ്പോള്‍ “സംഗതി എന്തായടോ?” എന്ന ജേക്കബിന്റെ ചോദ്യത്തിന് നിരാശ കലര്‍ന്ന ഉത്തരം നല്‍കുമ്പോള്‍ അവന്‍ ദേഷ്യപെട്ടു. “പോടാ,നീ അവളോട് ഒന്നും പറഞ്ഞു കാണില്ല. ഇന്നലെയും പതിവുപോലെ അവളുടെ മുഖം കണ്ട് വെള്ളം മിഴുങ്ങിയിട്ടിഞ്ഞ് പോന്നു കാണും. അല്ലെങ്കില്‍ തന്നെ നിന്നെ പോലെ ചങ്കുറപ്പില്ലാത്തവന്മാരൊന്നും പ്രേമിക്കാതിരിക്കുന്നതാ നല്ലത്. ആ കുട്ടി ഭാഗ്യവതിയാ ഏതെങ്കിലും മിടുക്കന്‍ അവളെ പ്രണയിച്ചൊളും”

മൂര്‍ച്ചയേറിയ വാക്കുകള്‍ തന്റെ ഹ്യദയത്തിലേക്ക് ആഴ്ന്നിറങ്ങിയതുപോലെ തോന്നി. “ജേക്കബ് പ്ലീസ്... നോവിക്കരുത്, ഞാനാകെ തകര്‍ന്നിരിക്കുകയാ. നീ നോക്കിക്കൊ ഇന്ന് ലഞ്ച് റ്റൈമില്‍ ഈ ടെന്‍ഷന് ഞാനൊരു അന്ത്യം കാണും”

ഉച്ചയ്ക്ക് നന്ദനയുടെ ക്ലാസിലേക്ക് പോകുമ്പോള്‍ അവള്‍ ഊണു കഴിക്കുകയായിരുന്നു. അവളുടെ മുഖം കണ്ടപ്പോള്‍ സര്‍വ്വധൈര്യവും ചോര്‍ന്നതുപോലെ തോന്നി. ഒന്ന് പുഞ്ചിരിക്കാന്‍ പോലും തനിക്ക് കഴിയാതെ പോയി. എങ്കിലും “ നന്ദന ചോറിണ്ടേച്ച് ലൈബ്രറിയുടെ പുറകിലോട്ടൊന്ന് വരുമോ? എനിക്ക് ഒരത്യാവശ്യ കാര്യം പറയാനുണ്ട്” ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

“ശരി രമേഷേട്ട. ”

താന്‍ പുറത്തിറങ്ങി ലൈബ്രറിക്കു നേരെ നടക്കുമ്പോള്‍, നന്ദനയുടെ കൂട്ടുകാരുടെ ചിരികേട്ടു. ഒരു പക്ഷെ തന്റെ കാര്യമാണോ അവര്‍ സംസാരിച്ചത്. തന്റെ പ്രശ്നം അവര്‍ക്ക് മനസിലായിക്കാണുമോ ? .........ശേ മോശമായിപ്പോയി വേണ്ടായിരുന്നു.

നന്ദന വരാന്‍ താമസിക്കുന്ന ഓരോ നിമിഷവും രമേശിന്റെ ആകുലത വര്‍ദ്ധിപ്പിച്ചു. ഒടുവില്‍ അവളെത്തി “രമേഷേട്ടാ, ”ന്നുള്ള വിളിയാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത്.
ഒടുവില്‍ സര്‍വ്വ ധൈര്യവും സംഭരിച്ച് രമേഷ് തുടങ്ങി
“നന്ദനെ ഞാന്‍ ഒരു കാര്യം പറയാനായിട്ടാണിപ്പോള്‍ വിളിച്ചത്. ഞാന്‍ പറയുന്നത് കേട്ടിട്ട് നന്ദന എന്നെ കുറ്റപ്പെടുത്തരുത്. എനിക്കത് താങ്ങാനാവില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാനീ ചിന്തയിലാണ്. നന്ദന എല്ലാം അറിഞ്ഞാലെ എനിക്കതില്‍ നിന്നും മോചനമുണ്ടാവൂ. ”

“രമേഷേട്ടന്‍ പറഞ്ഞോളൂ , എന്നെക്കൊണ്ടാവുന്നതെന്തും ഞാന്‍ സഹായിക്കാം”

“ ഞാന്‍ നന്ദനയോട് കാണിക്കുന്ന ഇഷ്ടം അത് വഴിതെറ്റിപോകുന്നോ എന്ന് എനിക്കറിയില്ല, ഒന്ന് സത്യമാണ് തെറ്റാണെങ്കിലും അല്ലെങ്കിലും ഞാന്‍ നന്ദനയെ സ്നേഹിക്കുന്നു. നന്ദനയോടൊപ്പമുള്ള ഒരു ജീവിതം കൊതിക്കുന്നു. അതില്‍ നിന്ന് എന്റെ മനസിനെ എനിക്ക് നിയന്ത്രിക്കാനാവുന്നില്ല. ഒരു പക്ഷെ നന്ദനയ്ക്ക് എന്നോടുള്ള സ്നേഹം അങ്ങനെയായിരിക്കില്ല.
അങ്ങനെയെങ്കില്‍ നന്ദന അതെന്നോട് തുറന്നു പറയണം. നന്ദനയ്ക്ക് അങ്ങനെയൊന്ന് എന്നോട് തോന്നിയിട്ടില്ലെങ്കില്‍ നന്ദന എന്നോട് ക്ഷമിക്കണം.”

നന്ദന ഒന്നും മിണ്ടുന്നില്ല. മൌനം നീണ്ടുപോകുന്നതുപോലെ തോന്നി.ഒടുവില്‍ രമേഷന്‍ മൌനം ഭജ്ജിച്ചു. “ നന്ദന ഒന്നും പറഞ്ഞില്ല്”

“എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല രമേഷേട്ടാ... ഞാന്‍ പോകുന്നു.“

അവള്‍ പതുക്കെ നടന്നകന്നു. മുഖം കുനിച്ചാണ് നടക്കുന്നത്. മനസില്‍ നിന്ന് ഒരു ഭാരം താഴ്ത്തിറക്കി വച്ചതുപോലെ രമേഷിനു തോന്നി. അന്ന് വൈകുന്നേരം നന്ദനയെ കാണാന്‍പോയില്ല. മനപൂര്‍വ്വമല്ല, ജേക്കബിന്റെ ഉപദേശം അങ്ങനെ ആയിരുന്നു.
“നിന്റെ പ്രണയത്തെ അവള്‍ അംഗീകരിക്കുന്നെങ്കില്‍ അവള്‍ ഇങ്ങോട്ട് വരുമെടാ, അതാ പെണ്ണുങ്ങളുടെ ഒരു സൈക്കോളജി.നീ രണ്ട് ദിവസം കോളേജില്‍ വരാതിരിക്കാമോ? സംഗതി ഏല്‍ക്കും.”

അത് സത്യമായിരുന്നു. രണ്ടു ദിവസത്തിനു ശേഷമായിരുന്നു നന്ദനയെ കാണുന്നത്. അവളുടെ കണ്ണു നിറഞ്ഞ മറുപടി ഇന്നും ഓര്‍ക്കുന്നു രമേശ് , “എനിക്കൊന്നും അറിയില്ല. എന്നോട് ക്ഷമിക്ക് രമേശേട്ടാ എന്നെ വെറുക്കരുത്, എനിക്കത് സഹിക്കാനാവില്ല.”

കാമ്പസിനെ കോരിത്തരിപ്പിച്ച പ്രണയമായിരുന്നു പിന്നെ. റോമിയോ ജൂലിയറ്റ് എന്ന് കൂട്ടുകാര്‍ കളിയാക്കുമ്പോഴും രമേഷ് അഭിമാനം കൊണ്ടിരുന്നു. ഒടുവില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടും അതേ കോളേജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്ന നന്ദനയെക്കാണാന്‍ രമേഷ് നിത്യ സന്ദര്‍ശകനായിരുന്നു.

ഡിഗ്രി കഴിഞ്ഞ് സമ്പൂര്‍ണ്ണ തൊഴില്‍ അന്വേഷകനായി മാറിയ രമേഷ് ,കോളേജിനു അടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ അധ്യാപകനായതും എന്നും നന്ദനയെ കാണാമെന്ന ആഗ്രഹത്തോടെ ആയിരുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയെങ്കിലും രമേഷ് തൊഴില്‍ അന്വേഷകനായി തുടര്‍ന്നുകൊണ്ടിരുന്നു.പി എസ് സി പരീക്ഷകളിലെ റാങ്ക് ലിസ്റ്റുകളില്‍ സ്ഥാനം പിടിച്ചെങ്കിലും നിയമനം സമസ്യയായി തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. ലിസ്റ്റുകള്‍ മാറി മാറി വന്നു.

നന്ദനയുടെ വീട്ടില്‍ കല്യാണ ആലോചനകള്‍ വന്നു തുടങ്ങിയെന്ന് അവളറിയിച്ചു.ഉടനെ ഒരു പോംവഴി കാണണമെന്ന് അവള്‍ നിര്‍ബന്ധിച്ചു.“ രമേശേട്ടനൊപ്പം എവിടെ വേണമെങ്കിലും ഞാനിറങ്ങി വരാം” അവളുടെ വാക്കുകള്‍ കേട്ടു നില്‍ക്കാന്‍ പോലും ശകതിയില്ലാതെ രമേഷ് പതറി.

ഒരു ദിവസം പാരലല്‍ കോളേജിലെ തന്റെ ക്ലാസ് കഴിഞ്ഞ് മറ്റു അധ്യാപകരുടെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രമേഷ്.
“ സാര്‍ സാറിനെ ഒരാള്‍ അന്വേഷിക്കുന്നു .” മറ്റൊരധ്യാപകന്റെ വിളി കേട്ട് രമേഷ് പുറത്തേക്കിറങ്ങി ചെന്നു. പുറത്ത് തന്നെ കാത്തു നില്‍ക്കുന്ന മനുഷ്യനെ കണ്ട് രമേശ് ഞെട്ടി.
രവീന്ദ്രന്‍ നായര്‍... നന്ദനയുടെ അച്ഛന്‍...

“രമേഷ് എനിക്കല്പം സംസാരിക്കാനുണ്ട്.. ഒഎന്നോടൊപ്പമൊന്ന് വരൂ.”

രമേഷ് യാന്ത്രികമായി അദ്ദേഹത്തോടൊപ്പം പുറത്തേക്ക് ചെന്നു.

“എന്നെ അറിയുമല്ലോ ? ഞാനാണ് നന്ദനയുടെ അച്ഛന്‍. നന്ദന എന്നോട് എല്ലാം പറഞ്ഞു.ഓരോ ആലോചനകളും മുടക്കാന്‍ അവള്‍ ഓരോ കാരണങ്ങള്‍ ഞങ്ങളോട് പറയുമായിരുന്നു. ഒരൊറ്റമകളേ യുള്ളൂ ഞങ്ങള്‍ക്ക്. അവള്‍ക്ക് ഒരു കുറവും ഇന്നേവരെ ഞാന്‍ വരുത്തിയിട്ടില്ല. അവളുടെ വിവാഹത്തിനെപറ്റിയും ഞങ്ങള്‍ക്ക് ഒരുപാട് സ്വപനങ്ങളുണ്ടായിരുന്നു.
പോട്ടെ അതൊന്നും സാരമില്ല. അവള്‍ രമേഷിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാനറിഞ്ഞപ്പോള്‍ , ഞാനവളെ ശകാരിച്ചില്ല. കാരണം നിങ്ങളുടെ പ്രണയത്തിന് ഞാനെതിരല്ല.
ഞാനും പ്രണയിച്ചാണ് അവളുടെ അമ്മയെ കല്യാണം . കഴിച്ചത്. നായര്‍ തറവാട്ടില്‍ പിറന്ന ഞാന്‍ ഒരു താഴ്ന്ന ജാതിക്കാരിയെ കല്യാണം കഴിച്ചതുകൊണ്ട് കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ടു. എങ്കിലും ഈ ജീവിതം ഇവിടെ വരെ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞത് , അഴുക്ക് കുപ്പായമണിയുന്നതാണെങ്കിലും റെയില്‍ വേയില്‍ ഇങ്ങനെ ഒരു ജോലി ഉള്ളതുകൊണ്ടായിരുന്നതുകൊണ്ടായിരുന്നു. 2 കൊല്ലം കൂടിയേഉള്ളൂ എനിക്ക് റിട്ടയര്‍ ചെയ്യാന്‍.അതിനുമുമ്പായി അവളുടെ കല്യാണം നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.”

രമേശിന് എന്നെപോലെയെങ്കിലും ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ എന്റെ മകളെ അവള്‍ ആഗ്രഹിച്ചതുപോലെ ഞാന്‍ സന്തോഷത്തോടെ തന്റെ കയ്യില്‍ ഏല്പിച്ചെനെ. പക്ഷേ ഞാന്‍ ഈ അവസ്ഥയില്‍ എങ്ങനെ....?

“ഇല്ല .. നന്ദനയുടെ അച്ഛന്‍ പേടിക്കണ്ടാ. ഞാന്‍ കുറെ നാളായി തീരുമാനിച്ചതാണ്. ഞാന്‍ നന്ദനയോട് കാര്യം പറഞ്ഞു മനസിലാക്കാം. ഞാന്‍ ഒരിക്കലും നിങ്ങള്‍ക്ക് ഒരു തടസമാകില്ല. നന്ദനയുടെ അച്ഛന്‍ അവള്‍ക്ക് നല്ല ഒരു വിവാഹം ആലോചിച്ചുറപ്പിച്ചോളൂ.” ഇത്രയും പറയുമ്പോഴേക്കും രമേശിന്റെ കണ്ണ് നിറഞ്ഞിരുന്നു.

“രമേശ്.... നിസാരമായിട്ടാണ് നീയത് പറഞ്ഞതെങ്കിലും നിങ്ങള്‍ക്ക് പര്‍സ്പരം മറക്കാന്‍ കഴിയില്ലെന്ന് മറ്റാരെ ക്കാളും നല്ലതുപോലെ എനിക്കറിയാന്‍ കഴിയും. രമേശ് ഈ ഗ്രാമത്തിലുണ്ടെങ്കില്‍ എന്റെ മോള് ഒരു കല്യാണത്തിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
അവളോട് പറയാ‍ാതെ താനിവിടം വിടണം തനിക്കതിനു കഴിയുമോ? ഒരു പക്ഷെ ഒരു കൊല്ലം കഴിയുമ്പോള്‍ അവളുടെ മനസ് മാറിയേക്കാം. ”

ഒടുവില്‍ രമേശനതു തീരുമാനിച്ചു. വളരെ ക്കാലമായി താന്‍ തീരുമാനിച്ച ഒന്നായിരുന്നു ഈ നാടു വിടുക. എന്നാല്‍ തന്നെ അതിന് പിന്തിരിപ്പിച്ചത് നന്ദന ആയിരുന്നു. താന്‍ വിളിച്ചാല്‍ തന്നോടൊപ്പം ഇറങ്ങിവരും നന്ദന. എന്നാല്‍ ഒരായുസ് മുഴുവനും നന്ദനക്കായ് ചിലവഴിച്ച ആ അച്ഛനും അമ്മയുടെയും സ്വപനങ്ങളെ താന്‍ ഒരു പക്ഷെ തകര്‍ത്തുടക്കുകയായിരിക്കും ചെയ്യുന്നത്.അവളുടെ സ്നേഹം വാങ്ങി സന്തോഷകരമായ ഒരു ജീവിതംപകരം നല്‍കാന്‍ ചേരിയിലെ ആ കുടിലില്‍ തനിക്ക് സാധിക്കുമോ?

പിറ്റേന്ന് വൈകിട്ടത്തെ ട്രെയിനില്‍ രമേഷന്‍ ബോംബയ്ക്ക് ഒരു ടിക്കറ്റ് വാങ്ങി. ടിക്കറ്റുമായി സ്റ്റേഷനു പുറത്തു വന്നപ്പോള്‍ നന്ദനയുടെ അച്ഛനെ വീണ്ടും കണ്ടു. തീരുമാനം അറിയിച്ചിട്ട് രമേഷന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്, “ഞാന്‍ എവിടെയാണെങ്കിലും എന്റെ അഡ്രസ് ഞാന്‍ അങ്ങയെ അറിയിക്കും. നന്ദനയുടെ വിവാഹം എന്നെ അറിയിക്കണം. പങ്കെടുക്കാനല്ല.. നന്ദന സുഖമായിട്ട് ജീവിക്കുന്നുണ്ടല്ലോ എന്ന് സമാധാനിക്കാമല്ലോ?”
“രമേഷ് ഞാന്‍ ആവശ്യപ്പെട്ടത് ഒരു ക്രൂരക്യത്യമാണ് . എന്നെ ശപിക്കരുതെന്ന് ആ മനുഷ്യന്‍ യാചിക്കുന്നുണ്ടായിരുന്നു. ”
==============================
ഏഴ് വര്‍ഷങ്ങള്‍ . ഇടയ്ക്കെപ്പഴോ രമേഷന്‍ ആവശ്യപ്പെട്ടതുപോലെ ഒരു വിവാഹക്ഷണക്കത്ത് കിട്ടിയിരുന്നു. നന്ദനയോടൊപ്പമുള്ള പേര് വായിക്കാന്‍ ശക്തിയില്ലാതെ, ആ കവര്‍ മടക്കി പെട്ടിയില്‍ സൂക്ഷിച്ചു. ഒരു കമ്പനിയിലെ ലോഡിങ് പണിയില്‍ തുടങ്ങി സ്റ്റോര്‍ കീപ്പര്‍ വരെ ഉയര്‍ന്നു. നാട്ടില്‍ പോയൊരു വിവാഹം കഴിച്ചുകൂടെ എന്ന സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധം നിസ്സംഗമായ ഒരു ചിരിയോടെ അവഗണിക്കുമ്പോഴും അവര്‍ക്കറിയില്ലായിരുന്നു രമേഷിന്റെ നഷ്ടമായ പ്രണയത്തിന്റെ കഥ.

ഒരിക്കല്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു നാട്ടുകാരനില്‍ നിന്നാണ് ദു:ഖിപ്പിക്കുന്ന ആ വാര്‍ത്ത അറിഞ്ഞത്. അച്ഛന്‍ മരിച്ചു. മരണശയ്യയില്‍ കിടക്കുമ്പോള്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ.
.
അനുജനാണിപ്പോള്‍ വീട് നോക്കുന്നത്. റെയില്‍ വേ പോര്‍ട്ടറായി ജോലി നോക്കുന്ന അനുജന്‍ രഘുവിന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു. ആകെ തളര്‍ന്നു പോയെങ്കിലും ചായക്കട അച്ഛന്റെ ഓര്‍മ്മയ്ക്കായി അമ്മ ഒരു വിധം കൊണ്ടുപോകുന്നു. അന്ന് ആദ്യമായി വീട്ടിലേക്കൊരു കത്തെഴുതി.

മൂത്ത മകനായ തന്നെ മാത്രം ബിരുദം വരെ വിദ്യാഭ്യാസം ചെയ്യിച്ച ആ അച്ഛനമ്മമാര്‍ക്ക് അവസാനകാലത്തുപോലും ഒരു താങ്ങാവാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത രമേശനു കുറ്റം ബോധമുണ്ടാക്കി. അന്നുമുതല്‍ അമ്മയ്ക്കായി മാസം 2000 രുപ അയക്കാന്‍ തുടങ്ങി.
“നിന്റെ പണമല്ലടാ നിന്നെ ഒരു പ്രാവശ്യമൊന്ന് കണ്ട് കണ്ണടയ്ക്കണമെന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ” അമ്മയുടെ ഈ വാചകങ്ങളാവും ഒരു പക്ഷെ ഈ വരവിന് പ്രേരിപ്പിച്ചത്. അമ്മയുടെ കത്തിനൊപ്പം നന്ദനയുടെ കത്തു കിട്ടിയപ്പോള്‍ താന്‍ അദ്ഭുതപെട്ടു.

പ്രിയ രമേശേട്ട,
അച്ഛന്‍ ഒടുവിലാ സത്യം എന്നോട് പറഞ്ഞു. രമേശന്റെ ഈ ഒളിച്ചോട്ടത്തിനു കാരണം എന്റെ അച്ഛനായിരുന്നുവെന്ന് ഞാനറിഞ്ഞില്ല. അച്ഛനാഗ്രഹിച്ച ഒരു ജീവിതം ഒരു പക്ഷെ എനിക്ക് കിട്ടിയില്ലെന്ന് മനസിലായപ്പോള്‍ തോന്നിയ കുറ്റബോധമായിരിക്കും ഈ വെളിപ്പെടുത്തലിനു കാരണം. അച്ഛനാണ് ഈ അഡ്രസ് എനിക്ക് തന്നത്.
മരിക്കുന്നതിനുമുമ്പ് അച്ഛന് രമേശേട്ടനെ ഒന്ന് കാണണമെന്നുണ്ട്. ഒരു പക്ഷെ അതിനു കഴിഞ്ഞില്ലെങ്കില്‍ അച്ഛന് മാപ്പ് നല്‍കണമെന്ന്.
പിന്നെ എന്റെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ കഴിഞ്ഞയാഴച ഞാന്‍ താലിച്ചരടിന്റെ ബന്ധനത്തില്‍ നിന്നും മോചിതയായി. കോടതിയില്‍ വച്ചായിരുന്നു ആ ചടങ്ങ്. ചേരണ്ടാത്തതു ചേര്‍ത്തതിന്റെ വാശിയില്‍ ഞാന്‍ പൊട്ടിച്ചെറിഞ്ഞതാണ് എല്ലാമെന്ന് രമേശേട്ടന്‍ കരുതരുത്.

ഒരുപാട് സഹിച്ചു ക്ഷമിച്ചു. അച്ഛനെ വിഷമിപ്പിക്കരുതെന്ന ഒറ്റ ലക്ഷ്യത്തോടെ. അച്ഛന്റെ മരണം വരെയെങ്കിലും ഈ താലിച്ചരട് നിലനിര്‍ത്താന്‍ ഒരു പാട് ശ്രമിച്ചു. കഴിഞ്ഞില്ല.
രമേശേട്ടന്‍ അച്ഛനെ കാണാന്‍ വരുമെന്നും അച്ഛനു മാപ്പ് നല്‍കുമെന്നും പ്രതീക്ഷിക്കുന്നു
നന്ദന

ഒന്ന് രണ്ടാവര്‍ത്തി വായിച്ചു....മനസ് നാട്ടിലേത്തെക്കണമെന്ന് പറയുന്നതു പോലെ തോന്നി.

“അല്ല ഇത് നമ്മുടെ രമേശ് മോനല്ലേ? നീ വന്നോ ......നന്നായി”

അച്ഛന്റെ സുഹ്യത്തായ ഉസ്മാനിക്കയായിരുന്നു അത്. രമേഷ് ചിന്തകളില്‍ നിന്നുണര്‍ന്നു. നാടിന്റെ മാറ്റങ്ങള്‍ അവിസ്മരണീയ മാണെങ്കിലും തന്റെ വീടുള്‍പ്പെടുന്ന ചേരിക്ക്,ഒരു മാറ്റവുമില്ല. ഉസ്മാനിക്കയുടെ ശബ്ദം കേട്ട് കൂടുതല്‍ പേര്‍ ഇറങ്ങി വന്നു. തന്റെ മുഖത്തെ മാറ്റങ്ങളെ വായിച്ചെടുക്കുന്ന ആ മുഖങ്ങള്‍ക്കു നേരെ ‍രമേശ് മന്ദഹസിച്ചു.
==================================

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.