അന്തേവാസികള്‍

Friday, February 27, 2009

ഇതാരുടെ പാട്ടകള്‍ കൈപ്പള്ളി ?

ബോംബെയിലെ ടബ്ബാവാലകള്‍ ആര്‍ക്കെക്കയോ വേണ്ട ഭക്ഷണവുമായി

അതവിടെ നില്‍ക്കട്ടെ .പലരും എന്നോട് കമെന്റ് രൂപത്തിലും മെയിലായും ചോദിച്ചു ,എന്തിനായിരുന്നു കാപ്പിലാനെ കൂതറ ദീപക്കിനെതിരെ ഇറങ്ങി പുറപ്പെട്ടത്‌ എന്ന് ? എന്റെ ഉത്തരം ആണ് താഴെ എഴുതാന്‍ ശ്രമിക്കുന്നത് .
കൂതറയെകുറിച്ച് എനിക്ക് സഹതാപം മാത്രമെ ഉള്ളൂ .വെറുതെ വെട്ടം കണ്ടു പറന്നടുത്തു വന്ന് ചിറകുകള്‍ കരിഞ്ഞു പോയൊരു ഈയാം പാറ്റയോട് തോന്നുന്ന സഹതാപം .അവന്റെ അഹന്തയും നട്ടെല്ല് ഉണ്ടെന്നുള്ള ധര്ഷ്ട്യവുമാണ് അവന്റെ നാശത്തിന് കളമൊരുക്കിയത് .

കുഴപ്പങ്ങള്‍ തുടങ്ങിയത് ഇപ്പോഴെങ്ങുമല്ല .മാസങ്ങള്‍ക്ക് മുന്‍പേ പ്രയാസിയുടെ ഒരു കഥ ഉണ്ടായിരുന്നു .ബോട്ടം വ്യൂ എന്നൊരു കഥ .അതില്‍ നാല്പേര്‍ ചേര്ന്നു ഒരു ചിത്രം വരക്കുന്നതാണ് കഥ .അതില്‍ കൈപ്പള്ളി ഇങ്ങനെ എഴുതി .


Kaippally കൈപ്പള്ളി said...


മലയാളം ബ്ലോഗിനെ കുറിച്ചുള്ള രൂക്ഷമായ ഒരു പരാമർശ്ശമാണു് ഈ കഥ എന്നു മനസിലാക്കാൻ കഴിഞ്ഞു.പ്രയാസിയുടെ നാലു കഥാപാത്രങ്ങൾ പല ഘട്ടങ്ങളിലായി സൃഷ്ടിച്ച ചിത്രം പൂർത്തിയായപ്പോൾ പുറമേ നിന്നു വീക്ഷിച്ച ഒരു കഥപാത്രത്തിനു് അതു് മഹാ തെറിയാണെന്നു് തോന്നി. ഇതുതന്നെയാണു് മലയാളം ബ്ലോഗിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും.പുറം ലോകത്തു് മലയാളി ഗ്രൂപ്പുണ്ടാക്കി അടിപിടികൂടുന്നതും, ബ്ലോഗിൽ ഗ്രൂപ്പുണ്ടാക്കി പരസ്പരം ചെളിവാരി എറിയുന്നതും ഒരുപോലെയാണെന്നു് തന്നെ നമുക്ക മനസിലാകും. പലപ്പോഴായി ബ്ലോഗിൽ നടക്കുന്ന അമേദ്യ വർഷത്തിന്റെ പരിമളം ബ്ലോഗിന്റെ പുറത്തുള്ളവരും എങ്ങനെ ആസ്വധിക്കുന്നുണ്ടു് എന്നുകൂടി നാം മനസിലാക്കണം.മലയാളി എന്തുകൊണ്ടു് സംഘം ചേരുന്നു. ഈ സംഘങ്ങൾ ഏതു് വിധത്തിൽ വളരുന്നു, ഇവർ ഈ സംഘങ്ങളിൽ നിന്നും എന്തെല്ലാം സൃഷ്ടിക്കുന്നു. ഈ വളർച്ച എന്തുകൊണ്ടു് നിലനിൽക്കുന്നില്ല. ഈ വിഷയങ്ങളെ കുറിച്ചു വിശധമായ ഒരു പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു.ഇതിന്റെ കാരണങ്ങൾ സംകുചിതമായ വീക്ഷണവും, ശുഷ്കമായ അനുഭവങ്ങളും, അപൂർണ്ണമായ പരിജ്ഞാനവും ആണു് എന്നു് വേണമെങ്കിൽ (ഒരു സമാധാനത്തിനെങ്കിലും) ചുരുക്കി പറയം. പക്ഷെ അതിനും അപ്പുറം വേറെ എന്തെങ്കിലും മലയാളി സമൂഹത്തെ വേട്ടയാടുന്നുണ്ടോ എന്നു പഠിക്കേണ്ടിയിരിക്കുന്നു.ഇവിടെ ചെറ്റ ഗ്രൂപ്പിസം കളിച്ചു നടക്കുന്ന ചില പരമ നാറികൾ പ്രയാസിയുടെ ഈ കഥ വായിച്ചു് മനസിലാക്കി നന്നാകും എന്നു പ്രതീക്ഷിക്കാം.


December 29, 2008 9:55 AM


ഈ കമെന്റ് എഴുതി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കൂതറ ദീപക് " നട്ടെല്ല് ഉള്ളവരെ ആവശ്യമുണ്ട് " എന്ന പരസ്യം കൊടുക്കുന്നത് .ബ്ലോഗിലെ നട്ടെല്ല് ഉള്ള ഒരേ ഒരാള്‍ എന്ന് സ്വയം അഭിമാനിക്കുന്ന കൈപ്പള്ളി ,ചെറ്റ ഗ്രൂപ്പിസം കളിച്ചു നാറിയാകാത്ത കൈപ്പള്ളി ,തന്റെ നട്ടെല്ല് കൂതറയില്‍ പണയം വെയ്ക്കുന്നതായി ഞാന്‍ കണ്ടത് .നട്ടെല്ല് ഉണ്ടെങ്കില്‍ സ്വന്തം ബ്ലോഗില്‍ എഴുതിയാല്‍ പോരെ സഖാവേ ? സമയത്തെല്ലാം കൂതറ ദീപക്ക് ആശ്രമത്തില്‍ ,ആല്‍ത്തറയില്‍ എല്ലാം അംഗം ആണ് .ഇതു കണ്ട ഞാന്‍ നിന്നെയും കാത്ത് എന്ന ഗവിത എഴുതി .പക്ഷേ ആദ്യമേ വന്ന് ചാടിയത് കൂതറ .പിന്നീട് വഴക്കായി മാറി .വഴക്കാകുന്നത് കണ്ട കൈപ്പള്ളി വളരെ തന്ത്രപരമായി അവിടെ നിന്നും മുങ്ങി .നട്ടെല്ലുള്ള ഒരു കൂട്ടമാളുകളുടെ സംഘടനയില്‍ അതിന്റെ നേതാവ് തിരുമേനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഒരു ഭീരുവിനെ പോലെ ഓടിക്കളഞാതു ശരിയായില്ല കൈപ്പള്ളി .


അതിന് ശേഷമാണ് ബ്ലോഗിലെ ഒരു കൂട്ടം aആളുകള്‍ ചേര്ന്നു ബെര്‍ളി ചോദിക്കുന്നത് പോലെ "ഇതാരുടെ അണ്ടര്‍വെയര്‍ ശേഖരം ?" എന്ന പോലെ ഇതാരുടെ പുസ്തക ശേഖരം ? എന്ന പരിപാടി ആരംഭിക്കുന്നത് .പൊതുവായ ഒരു ഗ്രൂപ്പ് ബ്ലോഗ് ഇല്ലാതെ തന്നെ ഒരു സംഘം ആളുകള്‍ ആ പുസ്തക കച്ചവടത്തിന് പിന്നില്‍ പ്രവര്ത്തിക്കുന്നു .

പിന്നീടാണ് ഞാന്‍ " അനോണികള്‍ക്ക്‌ സ്വാഗതം " എന്നൊരു പോസ്റ്റ് ഇടുന്നത് .ഇതിന്റെ വാലില്‍ തൂങ്ങി വീണ്ടും കൂതറ വന്നു. രണ്ടു ശത്രുക്കള്‍ ഒരു പൊതു ശത്രുവിനെതിരെ എന്നപോലെ നേരത്തെ സ്വരചെര്ച്ചയില്‍ അല്ലാതിരുന്ന പ്രശാന്ത് ആര്‍ കൃഷണ എന്ന ക്രിയേറ്റീവ് ആയി ചിന്തിക്കുന്ന ആളും ,കൂതറ ആയ ദീപക്കും കൂടി ഒന്നിക്കുന്നു .ഞാന്‍ സരസ്വതി ദേവിയെയും മറ്റു ഹിന്ദു ദൈവങ്ങളെയും സങ്കല്‍പ ദൈവങ്ങള്‍ എന്ന് വിളിച്ചു എന്നതിന് ആദ്യമായി തെറി പ്രയോഗങ്ങള്‍ നടക്കുന്നത് .പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്കരിയാവുന്നത് കൊണ്ടു വിശദീകരിക്കുന്നില്ല .


അപ്പോള്‍ കൈപ്പള്ളിയോട് , ഇതാരുടെ പാട്ടകള്‍ ? ഗ്രൂപ്പ് ബ്ലോഗ് ഇല്ലാതെയും ഗ്രൂപ്പ് കളിച്ചു നടക്കുന്ന കൈപ്പള്ളി , വളരെ പുരോഗമനപരമായി ചിന്തിക്കുന്ന കൈപ്പള്ളി , ദയവു ചെയ്ത് ഇനിയെങ്കിലും ആരെയും പ്രകോപിപ്പിക്കുന്ന രീതിയില്‍ കമെന്റ് പ്രയോഗങ്ങള്‍ നടത്താതിരിക്കുക .

നോക്കുക ,സ്വയം ചിന്തിക്കുക ,താങ്കളുടെ ഒരു കമെന്റ് പോയ വഴി .ഒരു ബാച്ചിലറുടെ കഥ

ഡാ ..നീയിങ്ങനെ പാതിരാത്രിയോളം ഉറങ്ങാതിരുന്നാല്‍ നാളെ ശിവന്റെ കല്യാണത്തിന് പോകണ്ടേ
ഏഴാം കടലിനക്കരെ പാതി രാത്രിയിലും ചാറ്റ് വിന്‍ഡോയില്‍ പച്ച ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടു ഞാന്‍ ചോദിച്ചു .


ഇല്ല കാപ്പൂ .. ഇനി ഫ്ലൈറ്റ് പിടിച്ചു പോകാം എന്ന് കരുതിയാലും എനിക്ക് പോകാന്‍ സാധിക്കില്ല . ഇന്നലെ രാത്രിയില്‍ അടിയന്തരമായി എനിക്ക് ഡല്‍ഹിയിലേക്കു വരേണ്ടി വന്നു .

ഈ രാത്രിയില്‍ ഞാന്‍ ഉറങ്ങില്ല . ഈ കുപ്പിയിലെ അവസാന തുള്ളി തീരും വരെ ഞാന്‍ ഇന്നു കുടിക്കും .
എന്താടോ ഞാന്‍ ഇങ്ങനെയായി പോയത് . എന്റെ വിഷമങ്ങള്‍ കേള്‍ക്കാന്‍ ഈ ലോകത്താരും ഇല്ല . ദുഷ്ടനാടോ എന്ടച്ചന്‍ . കണ്ണില്‍ ചോരയില്ലാത്തവന്‍ . അച്ഛന്റെ ദുഃഖങ്ങള്‍ പങ്കു വെയ്ക്കാന്‍ അമ്മയുണ്ട്‌ . എനിക്കാരാടോ ഉള്ളത് ..

അവന്‍ കരയാന്‍ ആരംഭിച്ചു .
എന്താടോ സജി ഇങ്ങനെ ? എന്താ കാര്യം അത് പറയ് ..

ഞാന്‍ ചോദിച്ചു ..
എടൊ കാപ്പൂ തനിക്കറിയുമോ എന്നെനിക്കറിയില്ല ..
എത്രയോ പ്രാവശ്യം ഞാന്‍ അച്ഛനോട് പറഞ്ഞു എനിക്ക് കല്യാണം കഴിക്കണം , കല്യാണം കഴിക്കണം എന്ന് . കേട്ട ഭാവം കാണിക്കുന്നില്ല ദുഷ്ടന്‍ .

അച്ഛന്റെ മുന്നില്‍ കൂടി കുട്ടി തോര്‍ത്തും ഉടുത്തു എത്രയോ നാളുകള്‍ ഞാന്‍ നടന്നിരിക്കുന്നു .കണ്ട ഭാവം കാണിക്കുന്നില്ല .

എന്താടോ ഞാന്‍ മാത്രം ഇങ്ങനെയായിപ്പോയത് ?

കഴിഞ്ഞ ആഴ്ച ,നാട്ടില്‍ വെച്ചു അയലത്തെ കല്യാണിയെ കാണുവാന്‍ അച്ഛന്റെ മുന്നില്‍ കൂടിയാണ് ഞാന്‍ മതില് ചാടിപ്പോയത് . കല്യാണിയുടെ പട്ടിയെന്നെ ഓടിച്ചിട്ട്‌ കടിച്ചു .ദാ.. നോക്ക് ..ഇപ്പോഴും ആ മുറിവുകള്‍ കരിഞ്ഞിട്ടില്ല .പിറ്റേ ദിവസം തന്നെ അച്ഛന്‍ കല്ലും സിമെന്റും വാങ്ങി ആ മതിലിന്റെ പൊക്കം കൂട്ടി ..
ഞാന്‍ ആരാ മോന്‍ ...അച്ഛന്റെ മൂക്കിപ്പൊടി വാങ്ങേണ്ട ജോലി എന്റെയായിരുന്നു .ആ മൂക്കിപ്പൊടിയില്‍ kഉരുമുളക് പൊടി കലര്‍ത്തി കൊടുത്തു .അനുഭവിക്കട്ടെ ദുഷ്ടന്‍ ..

എടാ ..മോനേ ..നീ അങ്ങനെയൊന്നും അച്ഛനെ ചെയ്യരുത് ..ഒന്നുമില്ലെങ്കിലും നിന്റെ അച്ഛനല്ലേ .

അച്ഛന്‍ ..ഹും ...കഴിഞ്ഞ മാസം നടന്ന സംഭവം കേള്‍ക്കണോ ? താന്‍ കരയും ..

ഓഫീസിലെ സെക്രട്ടറി നന്ദിത തന്ന ലവ് ലെറ്റര്‍ മനഃപൂര്‍വ്വം തന്നെയാണ് ഞാന്‍ എന്റെ ഷര്‍ട്ട്‌ പോക്കെറ്റില്‍ ഇട്ടത്. അമ്മ തുണി കഴുകുമ്പോള്‍ കാണാന്‍ വേണ്ടി . പക്ഷെ രാത്രിയില്‍ അച്ഛന്റെ മുറിയില്‍ നിന്നും കേട്ട ചിരിയും അടക്കം പറച്ചിലും കേട്ടാല്‍ സഹിക്കില്ലടോ ..സഹിക്കില്ല .. ആ കത്ത് വായിച്ച് അവര്‍ അവരുടെ പഴയ കോളേജ് കാര്യങ്ങള്‍ പറയുന്നു . എന്നോടൊരു കാര്യം ഇതേക്കുറിച്ച് പറഞ്ഞില്ല . രണ്ടു പേരും ചേര്‍ന്നുള്ള ഒത്തുകളികളാണ് എല്ലാം . അനുഭവിക്കുമാടോ അവര്‍ അനുഭവിക്കും . വീണ്ടും അവന്‍ കരയാന്‍ ആരംഭിച്ചു ..


സജി ...സജി ... അപ്പുറത്ത് നിന്നും അനക്കമില്ല .അവന്‍ ഒരു പക്ഷെ അബോധാവസ്ഥയില്‍ ആയിട്ടുണ്ടാകും .ഡിസ്ക്ലൈമര്‍ -ഈ കഥ ആരുമായും ഒരു ബന്ധവും ഇല്ല . ശിവയുടെ കല്യാണത്തില്‍ അസൂയാലുക്കളായ ബാച്ചികള്‍ക്ക് ഈ കഥ ഞാന്‍ സമര്‍പ്പിക്കട്ടെ .

Thursday, February 26, 2009

കാപ്പിലാനന്ദസ്വാമികള്‍ക്ക് ഡോക്ടറേറ്റോ?

ആശ്രമപരിസരത്തിലെ ശാന്തതയ്ക്കും സമാധാനത്തിനും അന്നും തടസ്സം ഉണ്ടാക്കിയതും ആശ്രമാധിപന്റെ ഉച്ചയൂണു കഴിഞ്ഞുള്ള കുഭകര്‍ണ്ണസേവയ്ക്ക് ഭംഗം ഉണ്ടാക്കിയതും ഒരു നായയുടെ
കുര ആയിരുന്നു. കോപ്പില്‍ സ്വാമികളുടെ കോപാഗ്നി ആളികത്തിയെങ്കിലും അല്പം വീണ്ടുവിചാരം തളിച്ച് അതിനെ കെടുത്താന്‍ കഴിഞ്ഞത് അദ്ദേഹം ചകീരിയന്‍കവിതകളില്‍ നിന്ന് ഉള്‍ക്കൊണ്ട
ആത്മീയശക്തികൊണ്ടായിരുന്നു.
ഉച്ച നിദ്ര മുടക്കിയ ശ്വാനശ്രേഷ്ടന് അന്നമൂട്ടിയാല്‍ നെസ്റ്റ് ടു അവേഴ്സ് ലവനും ഉറങ്ങും ത്രൂ ദാറ്റ് വേ തനിക്കും ഉറങ്ങാമെന്ന് അദ്ദേഹത്തിന്റെ ബുദ്ധി മന്ത്രിച്ചു. അന്നത്തെ ഉച്ചയൂണിലുണ്ടായിരുന്ന ചിക്കന്‍ പീസുകളില്‍ ദന്തക്ഷതമേറ്റിട്ടും നോ പ്രോബ്ലമെന്ന് പറഞ്ഞു നിന്ന മൂന്നാല് എല്ലിന്‍ കഷണങ്ങളുമായി അദ്ദേഹം നായരാഗത്തിന്റെ ഉറവിടം തേടി പുറത്തേക്കിറങ്ങി വന്നു.
ആശ്രമ പരിസരം അരിച്ച് നോക്കിയിട്ടും ഒരു പട്ടിയേയും കാണാന്‍ കഴിയാതെ സ്വാമി കാപിലാല്‍ നിത്യാനന്ദ സ്വാമികള്‍ വറീഡായി.

വെള്ളിയാഴ്ചകളില്‍ ആശ്രമത്തില്‍ സ്ഥിരമായി നടക്കാറുള്ള “ചുമ്മാ“ പ്രാര്‍ത്ഥനയില്‍സ്വാമി കാപിലാല്‍ തന്റെ ഉറക്കം കെടുത്തുന്ന നായയെ കണ്ടെത്താന്‍ കഴിയണേ എന്ന സ്പെഷ്യല്‍
പ്രാര്‍ത്ഥന ഉള്‍പ്പെടുത്തി.എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വാമികളുടെ ഉച്ചയുറക്കം കെടുത്തുന്ന
കുരകളില്‍ ഒന്നിലധികം ശബ്ദത്തിലുള്ള ഒരു സമൂഹ കുര കേള്‍ക്കാനിടയായി.സ്വാമികള്‍ ആശ്രമ
ഇടവക കമ്മിറ്റിയില്‍ പരാതി ബോധിപ്പിക്കാന്‍ തീരുമാനിച്ചു.

ആശ്രമ ഇടവക കമ്മിറ്റി സ്വാമികളുടെ നിദ്രാവിഘ്ന പ്രശനം ചര്‍ച്ച ചെയ്യുകയും ശക്തമായി
അപലപിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്റെ ഉറക്കം കെടുത്തുന്ന നായയുടെ ഇനമെങ്കിലും
(സ്പീഷിയസ് ) കണ്ടെത്തുമെന്ന് സ്വാമികള്‍ ശപഥം ചെയ്തു. അതിനായി രാത്രികാലങ്ങളില്‍
ടോര്‍ച്ചുമായും പകല്‍ദിനങ്ങളില്‍ ചൂണ്ടയുമായും ഗൂഗിളില്‍ സേര്‍ച്ചി നടന്നു. ഒടുവില്‍
തെറിമന്ത്രാക്ഷരങ്ങള്‍ വരെ ഉരുവിട്ട് കുരയൊഴിയാത്ത ആ നായ്കളെ കണ്ടെത്താന്‍ ശ്രമിച്ചത്
ഇടവകകമ്മിറ്റികളില്‍ താക്കീത് ലഭിക്കുന്നതിനു കാരണമായി.

അങ്ങനെ ഒരു അമാവാസിയിലെ പൌര്‍ണ്ണമി രാത്രി സ്വാമികള്‍ ആ നഗ്ന സത്യം കണ്ടെത്തി.
തന്റെ ഉറക്കം കെടുത്തുന്നത് വെറും ഒരു നായയല്ല നായ വര്‍ഗ്ഗത്തില്‍ പെട്ട ഒരു കുറുക്കന്‍.
അപൂര്‍വ്വമായ ഈ സ്പീഷിയസ് കണ്ടെത്തിയ സ്വാമികള്‍ക്ക് ഡോക്ടറേറ്റ് നല്‍ക്കുന്നതിനെ
കുറിച്ച് ശാസ്ത്രലോകം ആലോചിച്ചു വരുന്നു.

എങ്കിലും നായ് കളുടെ അവലോകനാക്രമണത്തില്‍ സ്വാമികള്‍ ആകെ തളര്‍ന്നു പോയിരുന്നു. തെറി
മന്ത്രാക്ഷരങ്ങള്‍ ഉച്ചത്തില്‍ ഉരവിട്ട് തൊണ്ട പൊട്ടിയ അദ്ദേഹത്തിന് ആശ്രമവൈദ്യന്‍ മൌനവ്രതം
ഉപദേശിച്ചിരിക്കുകയാണ്. വ്രതസമയത്ത് അദ്ദേഹത്തിന് കവിത വന്നാല്‍ പോലും അക്ഷരങ്ങള്‍
പാടില്ലെന്ന് വൈദ്യന്‍ കര്‍ക്കശമായി ഉപദേശിച്ചിരിക്കുന്നു.
---------------------------------------------------------
ഒരിടവേളയ്ക്ക് ശേഷം ബ്ലോഗ് വായന പുനരാരംഭിച്ച ഞാന്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന
സ്വാമികള്‍ എന്ന ഒരു കഥാപാത്രം ഒഴികെ മറ്റെല്ലാം എന്റെ ഭാവനയാണ്. ജീവിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും എന്റെ കഥാപാത്രങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയുമെങ്കില്‍
നഷ്ടപരിഹാരം നല്‍കുന്നതാണ്..

Wednesday, February 25, 2009

ശിവക്കും സരിജക്കും മംഗളാശംസകള്‍


Posted by Picasa
മംഗളാശംസകള്‍‌

‍ശിവ & സരിജ

ജീവിത യാത്രയില്‍ കാലിടറാതെ മുന്നേറുവാന്‍
സുഖങ്ങളും ദുഖങ്ങളും ഒരുമിച്ചു പങ്ക് വെയ്ക്കുവാന്‍
തളരുമ്പോള്‍ ആ നെഞ്ചില്‍ തലചായ്ക്കുവാന്‍
കൊടിയ മഞ്ഞില്‍ ഒരിളം ചൂടും
കടുത്ത വേനലില്‍ കുളിരുമായ് മാറുവാന്‍
ജഗദീശ്വരന്‍ നിങ്ങളെ തുണയ്ക്കട്ടെ

സ്നേഹപൂവ്വം
കാപ്പിലാനും
കൂട്ടുകാരും

കൂട്ടരേ ,

എന്റെ പ്രിയമിത്രവും ആശ്രമത്തിലെ അംഗവുമായ ശ്രീ ശിവന്‍ ഈ മാസം വിവാഹിതനാകുന്ന വിവരം ഇതിനിടെ എല്ലാവരും അറിഞ്ഞു കാണുമല്ലോ . വധു ബ്ലോഗിണിയായ സരിജ . ഇത് എന്റെ അറിവില്‍ ബൂലോകത്ത് നിന്നുള്ള രണ്ടാം വിവാഹം .ഈ അവസരത്തില്‍ ശിവക്കും സരിജക്കും തോന്ന്യാശ്രമത്തിന്റെ എല്ലാ വിധ ആശംസകളും നേരുന്നു ..

സ്നേഹത്തോടെ

കാപ്പിലാന്‍ .

Posted by Picasa

ഇന്നത്തെ സ്പെഷ്യല്‍

എന്നെ സ്നേഹിക്കുന്ന ബൂലോകമേ ,
നന്ദി , നന്ദി നിങ്ങള്‍ക്കൊരുപാട് നന്ദി .
എന്റെ സന്തോഷങ്ങളിലും ,സന്താപങ്ങളിലും
എന്നോടൊപ്പം ഉള്ളതിനാല്‍ നിങ്ങള്‍ക്ക് നന്ദി .

കൊള്ളികളില്‍ അല്പം സെന്റി ഒക്കെ അടിച്ച് ഇരുന്നപ്പോള്‍ എല്ലാവരും കൂടി പറഞ്ഞു , ഷാപ്പില്‍ പോടാ ,ഷാപ്പില്‍ പോടാ കാപ്പിലെ എന്ന് .ഇതാ ഒരു സംഘം കുടിയന്മാര്‍ക്ക് വേണ്ടി ഇന്നത്തേക്ക് മാത്രമായി നമ്മുടെ ആ പഴയ ഷാപ്പ്‌ തുറക്കുന്നു .ഇന്ന് ഇവിടെ എല്ലാവര്‍ക്കും ഫ്രീ ആയി കള്ളു കൊടുക്കണം എന്ന് മാണി മുത്തശിയുടെ പ്രത്യേക ഉത്തരവ് ഉണ്ട് .

എല്ലാം മറക്കുവാന്‍ വേണ്ടി നമ്മുടെ കുശുമ്പും , കൊച്ചു വര്‍ത്തമാനങ്ങളുമായി അല്‍പ സമയം നമുക്കു ചിലവിടാം .വിഷമം കൊണ്ടു പെട്ടന്ന് ഷാപ്പിന്റെ ചാവി എടുക്കാന്‍ മറന്നു . ചാവി എടുത്തിട്ട് ഞാന്‍ ഓടി വരാം .വെയിറ്റ് ചെയ്യണേ ..

Posted by Picasa


Posted by Picasa


കാപ്പിലാന്‍ ഇതു കടമാണെ തിരിച്ചു തരണം
Posted by Picasa


ചാണക്യന് ഇതാ പിടിച്ചൊ ഞണ്ട് പൊരിച്ച തൊണ്ട്...
കല്ലുമ്മേക്കയ്


പകല്‍കിനാവന് നാടന്‍ ഗള്ള്
Posted by Picasa

Tuesday, February 24, 2009

ബ്ലോസ്കാര്‍ 2009!

സ്പെഷ്യല്‍ രംഗം.

ഈ രംഗം ഈ വര്‍ഷത്തെ ഓസ്കാറിനെ ബൂലോകത്തിനെ ഓര്‍മ്മിപ്പിച്ച മാണിക്യം ചേച്ചിക്കായി സമര്‍പ്പിക്കുന്നു. ചേച്ചിക്ക് ബൂലോകരുടെ ജന്മദിനാശംസകള്‍..!രംഗം:0
ഷാപ്പന്നൂര്‍ ഗ്രാമം.

ആല്‍ത്തറ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
അവിടെയുള്ള വേദിയില്‍ ബൂലോകത്തെ പ്രമുഖര്‍.
എന്തോ അവിടെ നടക്കുവാന്‍ പോകുന്നുവെന്ന് വ്യക്തം.

ആല്‍ത്തറ ഒരലകടലായിമാറിയിരിക്കുന്നു.
ചാനലുകാരുടെ ലൈറ്റുകള്‍ കൊണ്ട് വേദിയാകെ പ്രകാശമാനമായിരിക്കുന്നു.
ബൂലോകരെല്ലാം അവിടെ സന്നിഹിതരാണ്.

നീരു
പാമു
ചാണു
ചെങ്കു
ചെമ്മു
മാണി മുത്തശ്ശി
കാപ്പു
കുറുമാന്‍
ബര്‍ളി
വിശാലന്‍
റോസമ്മ
അയമൂട്ടി


കര്‍ട്ടന്‍ ഉയരുന്നു.

റോസമ്മ(ചിരിച്ചുകൊണ്ട്):ബൂലോകരെ..അശ്രമ..ആല്‍ത്തറ നിവാസികളെ..ബ്ലോസ്കാര്‍ അവാര്‍ഡുകള്‍ ഞങ്ങളിവിടെ പറയാന്‍ പോവുകയാ..!”

ജനം ഇളകി മറിയുന്നു. പലതരം ബാനറുകള്‍ നമുക്കു കാണാം.
“ബര്‍ളിയും ചാര്‍ളിയും ഒന്നാണേ.”
“ചിത്രകാരന്‍ ചിത്രം വരച്ചാല്‍ മതി..!”
“വയസ്സന്‍ ക്ലബ്ബ് മുര്‍ദ്ദാബാദ്”
ഇതൊക്കെ വലിയ അക്ഷരങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു.

റോസമ്മ:“അവാര്‍ഡുകള്‍ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുവാനായി ഞാന്‍ നമ്മുടെ സൂപ്പര്‍ സി.ബി.ഐ ആയ അയമൂട്ടിക്കാനെ ഈ വേദിയിലേക്കു ക്ഷണിക്കുന്നു.

ബ്ലോഗറന്മാരുടെ നിലക്കാത്ത കരഘോഷം..അയമൂട്ടി സ്റ്റേജില്‍.

അയമൂട്ടി:“ബൂലോകരെ..നിങ്ങടെയെല്ലാം സ്നേഹാദരങ്ങള്‍ക്കു നന്ദി..ഈ ബൂലോകത്ത് ആദ്യമായി നടക്കുന്ന ഈ ബ്ലോസ്കാര്‍ അവാര്‍ഡുകള്‍ നല്‍കാന്‍ എന്നെ ക്ഷണിച്ചതില്‍ ഞാന്‍ നിങ്ങള്‍ക്കും പ്രത്യേകമായി ഇതിന്റെ ശില്‍പ്പിയായ കാപ്പിലാന്‍ മൊതലാളിക്കും നന്ദി പറയുന്നു.”

നിറുത്താതെയുള്ള കൈയ്യടി.

അയമൂട്ടി:“ഒരു കാര്യം എനിക്കറിയാം..ഈ അവാര്‍ഡുകള്‍ക്കൊരു പക്ഷപാതവുമില്ല..! നിങ്ങളുടെ അനുവാദത്തോടെ ഞാനിതിലെ പ്രധാന അവാര്‍ഡുകള്‍ ഇവിടെ ഇതാ അനൌണ്‍സു ചെയ്യുകയാണ്..!”

പാമു സ്റ്റേജില്‍ കയറിവരുന്നു.

പാമു:“ന്റിക്കാ..ങ്ങള് മൊത്തം ഇബ്ടെ പറഞ്ഞിട്ടേ പോകാവൂ..!

നീ‍രു, ചാണു, കീതമ്മ, മാണി മുത്തശ്ശി തുടങ്ങിയവരും സ്റ്റേജിലേക്കു വരുന്നു.

നീരു:“ന്റെ പാമൂ..ഡാ ഇതാകെ കൊയപ്പത്തിലാക്കാനാനോ ന്റെ പരിപാടി..?”

ചാണു:“പാമൂ..മോനേ..നീയൊന്നെറങ്ങ്..ഇബ്ട്ന്ന്..!”

മാ.മു::“ഡാ..മുടിഞ്ഞോനേ ഇതു ക്ലോസ്കാറാടാ..നീ ങ്ങു ബാ..!”

കീതമ്മ:“ന്റെ മുത്തശ്ശീ ഇതു മ്മടെ അമേരിക്കേല്‍ നടന്നതുപോലുള്ള ന്തോ ഒരു കാറാ..ങ്ങളിങ്ങു പോരെ..!”

റോസമ്മ എല്ലാവരേയും പിടിച്ചു പുറത്തിറക്കുന്നു.

അയമൂട്ടി:“ഇനി ഞാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്..!”

ബൂലോകര്‍ ആകാംഷയോടെ നില്‍ക്കുന്നു..

അയമൂട്ടി:“ഈ വര്‍ഷത്തെ ജനപ്രിയ ബ്ലോഗര്‍ക്കുള്ള ബ്ലോസ്കാര്‍...(ബൂലോകര്‍ സൈലന്റ്).........

ബര്‍ളി.....ബര്‍ളിത്തരങ്ങള്‍ എഴുതുന്ന ബര്‍ളി തോമസ്സ്..ബര്‍ളി ദയവായി സ്റ്റേജില്‍ വരുക..!”

ബര്‍ളി സ്റ്റേജില്‍ വരുന്നു.

ബര്‍ളി:“ഈ അവാര്‍ഡിന് വളരെ നന്ദി..ഞാന്‍ ബ്ലോഗു നിറുത്തുന്നെന്നും പറഞ്ഞ് ഒരു പുളു കാച്ചിയിരുന്നു. അതു നിങ്ങളെല്ലാം വിശ്വസിച്ചതിനു നന്ദി. എല്ലാവരും ബ്ലോഗു നിറുത്തെടാ എന്നാണു സത്യത്തില്‍ എന്നോടു മെയിലു വഴി പറഞ്ഞത്..ന്നാലും ഞാനതു നിറുത്തുമോ..ന്നി..ഈ അവാര്‍ഡുംകൂടെ കിട്ടിയ സ്ഥിതിക്ക് ഞാന്‍ ന്റെ ബ്ലോഗിലെഴുതിയെഴുതി ങ്ങടെയെല്ലാം ഒറക്കം ഇല്ലാതെയാക്കുംവരെ എനിക്കിനി ഒറക്കമില്ലാന്ന് ഇതിനാല്‍ പ്രഖ്യാപിച്ചുകൊണ്ട്, ഈ അവാര്‍ഡും വാങ്ങിച്ചോണ്ട് ഞാനിതാ കാപ്പുവിന്റെ ഷാപ്പിലേക്കു പോകുന്നു..!”

ബര്‍ളിയേയും കൊണ്ട് തോന്ന്യാസി എങ്ങോട്ടോ(ഷാപ്പിലോട്ടു) പോകുന്നു.


ജനം അന്തവിട്ടു നില്‍ക്കുന്നു.

ചെമ്മു:“കഞ്ഞിവെള്ളം കുടിക്കാനുള്ള പോക്കാ..!”

ചങ്കു:“അല്ലടാ..ഞാങ്കൊറച്ച് അന്തി അബ്ടെ എത്തിച്ചിട്ടൊണ്ട്..!”

ചെമ്മു:“ന്റെ ചങ്കൂ..നെനക്കതു മുക്കാമ്മയ്യാരുന്നോ..തൊണ്ട നനഞ്ഞിട്ടെത്ര നാളായിഷ്ടാ..!”


റോസമ്മ:“വീണ്ടും അവാര്‍ഡുകള്‍...ബ്ലോസ്കാര്‍..2009..!”


അയമൂട്ടി:“അതേ ബ്ലോസ്റ്കാര്‍ 2009...അടുത്തതാ‍യി കാമ്പുള്ള ബ്ലോഗിനമാണ്..അതിലെ വിജയിയെ ഞാന്‍ പ്രഖ്യാപിക്കുകയാണ്..ശ്രീമാന്‍ കുറുമാന്‍..! കുറുമാനെ ഞാന്‍ വേദിയിലേക്കു ക്ഷണിക്കുന്നു...!”

കയ്യടി തുടരുന്നതിനിടെ കുറുമാന്‍ വേദിയില്‍.

കുറുമാന്‍:“മലയാളത്തില്‍ ആദ്യമായി നടന്ന ഈ ബ്ലോസ്കാര്‍ ജേതാവാകാന്‍ കഴിഞ്ഞതില്‍ എനിക്കു വളരെ സന്തോഷമുണ്ട്..ഇതുണ്ടാക്കിയ ശ്രീമാന്‍ കാപ്പിലാന്‍ പ്രത്യേകമായി അഭിനന്ദനം അര്‍ഹിക്കുന്നു. പിന്നെ ഒരു പ്രധാന കാ‍ര്യം..ന്റെ ബ്ലോഗില്‍ ആ‍ളുകളിപ്പം കൊറച്ചേ വരുന്നുള്ളു..ന്താ അയിന്റെ കാര്യം..? മക്കളേ ഞാനിപ്പം വിഗ്ഗു വെച്ചേന്റെ പേരി..ങ്ങക്കെന്നെ തിരിച്ചറിയാമ്പറ്റാതായോ..?
ഞാമ്പഴയ ആളു തന്നാന്നേ..
ങ്ങക്കെന്നെ ബിശ്വാസം ല്ലെങ്കി ദാ...ഞാനൊരു ഗവിത പാടാം..

“ങ്ങളോര്‍ക്കുക
മ്മങ്ങളറിയുക
ങ്ങളാരെന്ന്
അല്ല...
മ്മളാരെന്ന്!”

നിറുത്താതെയുള്ള കരഘോഷം..!

കുറുമാന്‍ സ്റ്റേജില്‍നിന്നിറങ്ങുന്നു.

അയമൂ‍ട്ടി:“ബ്ലോഗ് ക്ലാസ്സിക്ക് എന്ന ഇനത്തിലുള്ള അവാര്‍ഡാണ് അടുത്തത്.. അതേറ്റു വാങ്ങാനായി ഞാന്‍ ഈയിനത്തില്‍ വിജയിയായ വിശാലനെ ഈ വേദിയിലേക്കു ക്ഷണിക്കുന്നു.

വിശാലന്‍ വേദിയില്‍.

വിശാലന്‍:“കാപ്പിലാനോടുള്ള നന്ദി ഞാനിവിടെ പ്രത്യേകമായി അറിയിക്കുന്നു. ഇനിയും എനിക്കീ അവാര്‍ഡു കിട്ടാന്‍ എന്റ്തെഴുതണം എന്നുള്ള ആലോചനയിലാ ഞാനിപ്പം..പിന്നെ.. ന്റെ പുതിയ പാജിറോവില്‍ കാപ്പിലാന് എന്നു വേണമെങ്കിലും കയറാം. അതില്‍ ഞാന്‍ ചില മലയാള പദങ്ങള്‍ എഴുതിയിരിക്കുന്നത് മലയാളത്തിലുള്ള തെറിയാണെന്നും പറഞ്ഞ് ആരും കേസു കൊടുത്തിട്ടില്ല..അതു വെറും അപവാദ പ്രചരണമാണ്..നന്ദി.. നമസ്കാരം..!”

വീണ്ടും നിറുത്താതെയുള്ള കയ്യടി!

അയമൂട്ടി:“ഇനി ഈ വര്‍ഷത്തെ അവസാനത്തെ അവാര്‍ഡാണ്..ബൂലോകത്തേക്കുള്ള മറക്കാനാവാത്ത സംഭാവന..! അതു വാങ്ങുവാന്‍ ജേതാവായ കാപ്പിലാനെ ഞാന്‍ ക്ഷണിക്കുന്നു..!”

കരഘോഷം.

കാപ്പിലാന്‍:“പ്രിയരേ...ഇതു വളരെ ഇമോഷണലായ ഒരവസ്സരമാണ്..ബൂലോകത്ത് ഞാന്‍ വന്നതിനുശേഷം എനിക്കൊരുപാടു കൂട്ടുകാരെക്കിട്ടി..പലപ്പോഴും അറിയാതെയെങ്കിലും ഞാനാരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതൊരിക്കലും മനപ്പൂര്‍വ്വമല്ല..വാദ പ്രതിവാ‍ദങ്ങള്‍ നടന്നിട്ടുണ്ടാകാം..ഈ അവസരത്തില്‍ ങ്ങളെല്ലാം അതിന്റേതായ സ്പിരിട്ടില്‍ മാത്രമേ കാര്യങ്ങളെ എടുക്കാ‍വൂ..മ്മടെ ഇന്‍ഡ്യക്ക് ഓസ്കാറു വന്നതു ചേരീ നിന്നാ..അവര്‍ക്കാര്‍ക്കും കുടുംബ മഹിമയോ ഐ.ഏ.എസ്സോ മറ്റോ ഒണ്ടാരുന്നോ..? നമ്മളെല്ലാം എല്ലാം മറന്ന് ഒന്നാകണം..ആരും ആരേയും അന്യോന്യം കളിയാക്കാതെ സ്നേഹിക്കണം..! മ്മളെല്ലാം എന്നും ഒന്നാട മക്കളേ..അതാ‍രും മറക്കണ്ട.. നിങ്ങടെയെല്ലാം കൂടെ ഞാനെന്നും ഒണ്ട്...നന്ദി..നമസ്കാരം..”


ഈ ഗാനം അവിടെ മുഴങ്ങുന്നു.ഗാനം കേട്ട ജനങ്ങള്‍ ആഹ്ലാദത്തില്‍ മുഴുകുന്നു..എല്ലാവരും പരസ്പരം കെട്ടിപ്പുണരുന്നു.

ജനം:(ഒന്നു ചേര്‍ന്ന്)“ജയ ഹോ..”

റോസമ്മ:“മാന്യരെ..ബ്ലോസ്കാര്‍ 2009..ഇതാ ഇവിടെ അവസാനിക്കുന്നു..”

(കര്‍ട്ടന്‍)(കാപ്പു, ബര്‍ളി, കുറുമാന്‍, വിശാലന്‍ തുടങ്ങിയവര്‍ ക്ഷമിക്കുക)

Friday, February 20, 2009

അനോണികള്‍ക്ക്‌ സ്വാഗതം

ബൂലോകത്ത് പല സ്ഥലങ്ങളിലും അനോണികള്‍ക്ക്‌ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് .എന്നാല്‍ അനോണികളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ചുരുക്കം ചിലരും ഈ ബൂലോകത്തുണ്ട് .അതില്‍ ഒരാളാണ് കുറുമാന്‍ .പിന്നെ ഈ ഞാനും .അനോണികള്‍ക്ക്‌ നന്ദി രേഘപ്പെടുത്തിക്കൊണ്ടുള്ള കുറുമാന്റെ കമെന്റ് ഏതൊരു അനോണിയുടെയും കരളയിപ്പിക്കുന്നതാണ് . ആ കമെന്റ് ഇവിടെ കാണാം .നല്ലവനായ വല്ലഭനിലെ നല്ലവനായ കുറുമാന്‍ .

എന്നാല്‍ ബൂലോകത്ത് നല്ലൊരു ചര്‍ച്ച നടക്കേണ്ട അനില്‍ @ബ്ലോഗില്‍ "പ്രവാസികള്‍ക്ക് സ്വാഗതം" എന്ന പോസ്റ്റില്‍ അനോണികളെ ഒഴിവാക്കിയിരിക്കുകയാണ് . ഞാന്‍ ചോദിക്കട്ടെ , എന്തേ പ്രവാസികളില്‍ അനോണികള്‍ ഇല്ലേ ? അവരുടെ നീറുന്ന പ്രശ്നങ്ങള്‍ അവര്‍ ആരോട് പറയും ? ഉത്തരം പറയൂ അനിലേ :) .
ഇന്നലെ കേരള നിയമ സഭയില്‍ പ്രവാസികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ബജറ്റ് അവതരിപ്പിച്ചു നമ്മുടെ ധനകാര്യ മന്ത്രി .കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞതാണ് " ഞാന്‍ തന്നെ പുനരുദ്ധാരണവും ജീവനും" എന്ന് . നമ്മുടെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതും കര്‍ത്താവിന്റെ കുഞാടാണോ ? .


എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയ ഒരു ഇമെയില്‍ ചുവടെ ചേര്‍ക്കുന്നു .


It happens Only in INDIA ****


Salary & Govt. Concessions for a Member of Parliament (MP)
Monthly Salary : 12,000
Expense for Constitution per month : 10,000
Office expenditure per month : 14,000
Traveling concession (Rs. 8 per km) : 48,000 ( eg.For a visit from kerala to Delhi & return: 6000 km)
Daily DA TA during parliament meets : 500/day
Charge for 1 class (A/C) in train: Free (For any number of times) (All over India )
Charge for Business Class in flights : Free for 40 trips / year (With wife or P.A.)
Rent for MP hostel at Delhi : Free
Electricity costs at home : Free up to 50,000 units
Local phone call charge : Free up to 1 ,70,000 calls.
TOTAL expense for a MP [having no qualification] per year : 32,00,000 [i.e. 2.66 lakh/month]
TOTAL expense for 5 years : 1,60,00,000
For 534 MPs, the expense for 5 years : 8,54,40,00,000 (nearly 855 crores)
AND THE PRIME MINISTER IS ASKING THE HIGHLY QUALIFIED, OUT PERFORMING CEOs TO CUT DOWN THEIR SALARIES.....
This is how all our tax money is been swallowed and price hike on our regular commodities....... And this is the present condition of our country:

855 crores could make their life livable !! Think of the great democracy we have............. PLEASE FORWARD THIS MESSAGE TO ALL REAL CITIZENS OF INDIA .. but, STILL Proud to be INDIAN .

അനോണിയായും സനോണിയായും ഇവിടെ വരാം .പക്ഷേ അനോണികളുടെ അന്തസ് ഉയര്‍ത്തിക്കാട്ടുക എന്നത് അവരുടെ ലക്‌ഷ്യം ആയിരിക്കണം . ബൂലോകത്ത് കറങ്ങി വിഷമിക്കാതെ നിങ്ങള്‍ക്ക് ഈ ആശ്രമത്തില്‍ അല്‍പനേരം ഇരിക്കാം . ഒപ്പം ഒരു ഭാരതിയന്‍ എന്നഭിമാനിക്കുകയും ചെയ്യാം .

ജയ് ആശ്രമം , ജയ് അനോണി മഹാ സഭ ( ആംസ് )

Wednesday, February 18, 2009

ചങ്കരന്റെ ചെങ്ങായി.

സീന്‍ 33

ഷാപ്പന്നൂ‍രിന്റെ നിഗൂഡമായ പ്രദേശങ്ങള്‍.
ചങ്കരന്റെ ഒളിത്താവളം.
അമ്പതേക്കര്‍ റബ്ബര്‍ത്തോട്ടം.
മൊതലാളി മരിച്ചുപോയതിനാലവിടെയിപ്പം ആരും റബ്ബര്‍ വെട്ടാറില്ല(മൊതലാളിയുടെ മക്കളെല്ലാം അമേരിക്കയില്‍ പോയി)..!


റബ്ബര്‍ വെട്ടുകാരന്റെ പുര ഒഴിഞ്ഞുകിടപ്പാണ്. അവിടെയിപ്പം ആരും ഇല്ല. ആ സ്ഥലം ചങ്കരന്‍ തന്റെ ഒളിത്താവളമാക്കി. ആരും കണ്ടുപിടിക്കില്ലല്ലോ..! ഈ സ്ഥലം കാപ്പു മൊയലാളി ഈയിടെ വെല പറഞ്ഞെന്നും കേള്‍ക്കുന്നു!

സന്ധ്യ.

ഔട്ട് ഡോര്‍

ചങ്കരന്‍
അയമൂട്ടി
തോന്ന്യാസി
നീരു
കീതമ്മ
പാമു


(കര്‍ട്ടന്‍ ഉയരുന്നു.)

ചങ്കരന്‍, നീരു, പാമു തുടങ്ങിയവര്‍ ഒളിത്താവളത്തില്‍.


നീരു:“ടാ ചങ്കൂ..നക്കു ബാഗ്യം ണ്ട്..!”

ചങ്കു:“ന്റെ നീരൂ നീയെന്നെ ചങ്കി കുത്തല്ലേ..!”

പാമു:“അയെന്താടാ നീ അപ്പറഞ്ഞെ..? നക്കു ഞമ്മളു മെലട്ടറീടെ സാധനം എത്തിക്കുന്നില്ലേ..?”

നീരു:“അങ്ങനെ പറഞ്ഞുകൊടുക്കെന്റെ പാമൂ..ങ്ങനെ തടിയനങ്ങാതെ ഞാന്‍ എത്ര നാളു വേണോങ്കിലും ങ്ങനെ മെലട്ടറീം അടിച്ച് അന്തസ്സായി കയിയും..!”

പാമു:“ഡാ..അയിനും വേണം ഒരു യോഗം..ന്തേ..?”

ചങ്കു:“ചങ്കു പൊളക്കുവാട..ന്നാലും ആ കാലമാടന്‍ അയമൂട്ടീനെ ഞാന്‍ കുത്തിമലത്തിയതാലോചിക്കുമ്പൊം ന്റെ ചങ്കി തീയാടാ..!”

നീരു:“ചങ്കൂ..ചങ്കിനെ നീ മറക്കെടാ..! ന്നിപ്പൊം ചങ്കൊന്നും ഒരു കാര്യമല്ല..ചങ്കിനു കരുത്തൊള്ളവന്മാരെത്രപേരുണ്ടിവിടെ..?”

പാമു:“മോനേ നീരൂ..നെനക്കു ബെബരം ഒണ്ടു കേട്ടാ..മെലട്ടറീടെ കാര്യമല്ല ഞാനിബിടെ പറയുന്നതു കേട്ടാ..!”

ചങ്കു:“ നീരൂ..നീ കൊറച്ച് ഓവറായോ ന്നൊരു സംശം...!”

നീരു:“പോ‍ട..നീയൊന്നും ന്നെ നിയും മനസ്സിലാക്കുന്നില്ല..ഡാ ആ കുട്ടി ഡാക്കിട്ടറനെക്കൊരു വരം തന്നില്ലേ..അന്നു മൊയലൊരു സ്മാളും കീളും നക്ക് അങ്ങോട്ട് ഏക്കുന്നില്ല..!”

പാമു:“ഞാനൊരു കാര്യം പറയാം..മ്മടെ കാപ്പിലാന്‍ മൊയലാളി ഈ സ്ഥലം എഗ്രിമെന്റാക്കി..അയിനാ‍ല്‍ ന്റെ ചങ്കൂ നീ ന്റെ ജീവിതം അവസാനിക്കുന്നതുവരെ ഇവിടെ കയിഞ്ഞോ..! ആരും ന്നെ കണ്ടു പിടിക്കൂല..!”

ചങ്കു:“നേരാണോടാ പാമൂ..? അങ്ങോര്‍ക്കെവിടുന്നാടാ ഈ കാശ്..?”

നീരു:“ഞാനല്ലേ അങ്ങോരുടെ ലൈറ്റ് പിടിക്കുന്നത്..കരണ്ടിന്റെ കാശു സേവു ചെയ്തതാ ആ മൊയലാളി...പിന്നെ ഇപ്പൊം സാമ്പത്തികം എല്ലാം കീയോട്ടു പോവുവല്ലേ..?”

പാമു:“ന്റെ നീരൂ‍..ന്നെപ്പോലൊരു മരക്കയുതേ ഞാന്‍ കണ്ടിട്ടില്ല കേട്ടാ..ഡാ..അങ്ങോരുടെ മോളു കുവൈത്തീ‍ന്നല്ലേ പ്പം വന്നിരിക്കുന്നെ..? പിന്നെ അങ്ങോരുടെ മോനാ ആ സി.ബി.ഐ അയമൂട്ടി ന്നും കേക്കുന്നു..! പിന്നെ കാശിന്റെ വരവു ഞമ്മക്കാര്‍ക്കെങ്കിലും നിരീക്കാന്‍ പറ്റ്വോ ന്റെ നാറാണക്കാട്ടമ്മച്ചീ..!”

ചങ്കു:“നാറാണക്കാട്ടമ്മച്ചിയോ?”

നീരു:“നീയെന്നെ ടെന്‍ഷനടിപ്പിക്കാണ്ടെന്റെ ചങ്കൂ..ഏതെങ്കിലും അമ്മച്ചി വന്നവന്റെ പണ്ടാരം അടക്കട്ടെ..!”

ചങ്കരന്‍ അതുകേട്ടു നില്‍ക്കുന്നു.

അയമൂട്ടി,തോന്ന്യാസി, കീതമ്മ തുടങ്ങിയവര്‍ പ്രവേശിക്കുന്നു.
മൂവര്‍ സംഘം അന്തംവിട്ടു പേടിച്ചരളുന്നു.

തോന്ന്യാസി:“ന്താടാ ല്ലാരും അന്തംവിട്ടു നിക്കുന്നെ..അയമൂട്ടി സാറിനു നിന്നൊയൊക്കെ കണ്ടുപിടിക്കാന്‍ അത്ര പാടാന്നോ ന്റെയൊക്കെ വിശാരം..?”

നീരു:(തോന്ന്യാസിയുടെ ചെവിയില്‍)“എടാ പട്ടീ നീ ഞങ്ങളെ കൊലക്കു കൊടുത്തേ അടങ്ങൂ..അല്ലേ..?”

തോന്ന്യാസി(അതു കേള്‍ക്കാത്ത മട്ടില്‍):“അയമൂട്ടി സാറു പരയുന്നതു നിങ്ങള്‍ കേള്‍ക്കണം..!”

കീതമ്മ:“അതേ..നിക്കും അതാ പറയാനൊള്ളെ..!”

അയമൂട്ടി:“ചങ്കരന്റെ ചിന്തയെ ഞാന്‍ മാനിക്കുന്നു..ചങ്കരാ..ചന്തയില്‍ വാങ്ങാനുള്ളതല്ല നിന്റെ ചിന്ത..അതു നിനക്കറിയാമോ എന്നെനിക്കറിയില്ല..! ഒരു കവിത ഞാന്‍ പറയാം..നിങ്ങള്‍ കേള്‍ക്കൂ..

"ചന്തമുള്ളൊരു
ചങ്കരന്‍
ചന്തം വര്‍ണ്ണിച്ച
ചങ്കരന്‍
ചന്തമില്ലാത്ത
ചങ്കരിയുടെ
ച**ഇ വര്‍ണ്ണിച്ച
ചങ്കരന്‍..!"

പാമു:“ന്റെ അയമൂട്ടിക്കാ..ന്തൊരു ഭാവന..!”

നീ‍രു:“നീ കറക്ടെന്റെ പാമൂ..അവളെയെനിക്കു പെരുത്തിഷ്ടാ..!”

ചങ്കു:“ആരെ..?”

നീരു:“ഭാവനെയെ. അല്ലാതെയാരെ..? ഡാ.. ഞാന്‍ അവളെ സ്വപ്നം കാണുവാ ഈയിടെ..!”

അയമൂട്ടി:“ഒന്നും എനിക്കിനി കേക്കണ്ട.. അന്വേഷണം ഇതാ ഇവിടെ ആരംഭിക്കുന്നു..!”

ചങ്കു:“ന്റെ കാര്യമാന്നോ അയമൂട്ടിക്കാ..?”

അയമൂട്ടി:“മ്മോ അതു പറയാന്‍ വിട്ടു പോയി..ഞാന്‍ വന്നതു മറ്റൊരു കേസന്വേഷിക്കാനാ..ഒരു യുവതിയായ ഡെയ്സിയെ ഇവിടെ പണ്ടെങ്ങോ കാണാതായില്ലേ..? അതന്വേഷിക്കാനാ ഞാനിവിടെ വന്നത്..പിന്നെ ഒരു കാര്യം കൂടി.. ചങ്കരന്‍ എന്നെ കത്തി കൊണ്ടു കുത്തി എന്ന ഒരു കാര്യം ഒരിക്കലും നടന്നിട്ടില്ല..അതെല്ലാം ഒരു സി.ബി.ഐ നാടകം മാത്രം..!”

നീരു;‘ഇതു സത്യാന്നോ അയമൂട്ടിക്കാ..?”

അയമൂട്ടി:“അതെ..”

ചങ്കരന്‍:“അയിന്റര്‍ത്തം നിക്കിനി ഷാപ്പന്നൂരി എറങ്ങി നടക്കാമോ ന്റെ അയമൂട്ടി സാറെ..?”

അയമൂട്ടി:“നീ ധൈര്യമായി പോകൂ ചങ്കരാ..നീ ന്നു മൊതലെന്റെ ചെങ്ങായി..”

(കര്‍ട്ടന്‍)


Monday, February 16, 2009

ആശ്രമ മീറ്റും ഈറ്റും

ആശ്രമത്തിലെ ഭക്തജനങ്ങളെ , നിങ്ങള്‍ക്ക് വാഴ്വ് .

വളരെക്കാലമായി സ്വാമിയുടെ ആഗ്രഹമാണ് ആശ്രമത്തിലെ ഭക്തജനങ്ങളെയും അന്തേവാസികളെയും നേരില്‍ കാണണം എന്നും അവരുടെ ആവശ്യങ്ങള്‍ നേരിട്ടു മനസിലാക്കി വേണ്ടതായ നടപടികള്‍ സ്വീകരിക്കണം എന്നും . എന്നാല്‍ കഴിഞ്ഞ കുറെ നാളായി ഹിമാലയത്തില്‍ തപസും കൂടാതെ യൂറോപ്പ് ,മദ്ധ്യേഷ്യ ,കാസര്‍കോട് എന്നീ ഭാഗങ്ങളില്‍ തീര്‍ഥാടനത്തില്‍ ആയതിനാല്‍ ഭക്ത ജനങ്ങളുടെ പല കാര്യങ്ങളും വേണ്ട രീതിയില്‍ ശ്രദ്ധിക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞില്ല . നിങ്ങളുടെ എല്ലാം ആഗ്രഹ നിവര്‍ത്തിക്കായി ഈ മാസം 28 ന് അമേരിക്കയിലെ ആശ്രമത്തില്‍ ഭക്തജനങ്ങള്‍ക്ക് സ്വാമി നേരിട്ട് ദര്‍ശന ഭാഗ്യം ഒരുക്കുന്നു .ഭക്ത ജനങ്ങള്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് അന്നേ ദിവസം എല്ലാവരും ആശ്രമമൈതാനിയില്‍ എത്തിച്ചേരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .
സ്നേഹത്തോടെ ആശ്രമ സെക്രട്ടറി
ചാണക്യസ്വാമികള്‍ .
ഒപ്പ്


കാര്യ പരിപാടികള്‍

രാവിലെ
7 ഉഷ പൂജ
8 ആശ്രമ പതാക ഉയര്‍ത്തല്‍
8-മുതല്‍ 9 വരെ ആശ്രമ ഭക്തി ഗാനങ്ങള്‍
9 -9:30 പ്രഭാത ഭക്ഷണം
9:30 -10-30 ചര്‍ച്ച
വിഷയം -ബൂലോകത്തെ പുതുമുഖങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍
ചര്‍ച്ച നയിക്കുന്നത് ഡോക്ടര്‍ ജയിംസ്
10:30 സ്വാമി ദര്‍ശനം -സ്വാമി നിങ്ങളുടെ പ്രശനങ്ങള്‍ക്ക് മറുപടി നല്‍കുന്നു .
12 -ഉച്ച ഭക്ഷണം
1 മുതല്‍ 2 വരെ കേശാലങ്കാര മല്‍സരം
ജഡ്ജസ് -നിരക്ഷരന്‍ ,മാണിക്യം
2 മുതല്‍ 4 വരെ സ്ത്രീകളുടെ സൌന്ദര്യ മല്‍സരം .
4 ചായക്കുള്ള ഇടവേള
5 മണിക്ക് ആശ്രമത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍
വൈകിട്ട് 7 മണി മുതല്‍ 9 വരെ സ്വാമിയുടെ പ്രഭാക്ഷണം
9 മണിക്ക് സമ്മാനദാനം -സമ്മാന ദാനം നിര്‍വ്വഹിക്കുന്നത് ബ്ലോഗര്‍ ആയ മമ്മൂട്ടി .
10 മണിക്ക് രാത്രി ഭക്ഷണത്തോട് കൂടി യോഗം പിരിയുന്നു .

Saturday, February 14, 2009

ഗോക്കോളയും ഭസ്മവും

എല്ലാ ആശ്രമ ഭക്തര്‍ക്കും ഈ പൂ വാല്‍ എന്ടിഗ് ഡേയില്‍ അശ്രമാധിപന്റെ സ്നേഹ വന്ദനം . ഈ സുദിനത്തില്‍ ആശ്രമത്തില്‍ വളരെയധികം സന്തോഷം തരുന്ന ഒരു ദിനമാണ് കാരണം നബ്രകോ വക ചെമ്പരത്തി പ്‌ുവ് ആശ്രമത്തിന് ലഭിച്ചിരിക്കുന്നു .ഇനി ആശ്രമത്തിലെ പൂജാ കര്‍മ്മങ്ങള്‍ മുടക്കം കൂടാതെ നടക്കും എന്ന് പ്രതീക്ഷിക്കട്ടെ .

രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞു ബൂലോക വാതിലില്‍ എത്തി നോക്കിയപ്പോഴാണ് ചില മറ്റു കാഴ്ചകള്‍ കാണാന്‍ ഇടയായത് . ഭാരതത്തില്‍ ഇനി പുതിയ കോള ഇറങ്ങാന്‍ തുടങ്ങുന്നു .പലരും അതില്‍ നെറ്റി ചുളിക്കുന്നതായി സ്വാമിക്ക് ദര്‍ശിക്കാന്‍ ഇടയായി .ഇത്തരുണത്തില്‍ സ്വാമിയുടെ നിലപാട് എന്താണ് എന്നറിയാന്‍ ബൂലോകര്‍ക്ക് താത്പര്യം ഉണ്ടെന്നറിയാം . എന്നാല്‍ ആ കാര്യം ഭക്ത ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയാണ് ഈ കുറിപ്പ് .

പ്രാചീന കാലം മുതല്‍ ഭാരതത്തില്‍ ഗോമാതാവിന് ശ്രേഷ്ടമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത് .ഗോപാലകനായ കള്ളകൃഷ്ണന്‍ , ഗോപികമാരുടെ ഇഷ്ട തോഴന്‍ .ഗോക്കളെ അധികം സ്നേഹിച്ചിരുന്നു .ഹൈന്ദവ ഭക്തര്‍ ദേഹത്ത് പൂശുന്നതും ചില അസുഖങ്ങള്‍ക്ക് ഉള്ളില്‍ കഴിക്കുന്നതുമായ ഭസ്മം പശുക്കളുടെ ചാണകത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്‌ . അതിനെക്കുറിച്ച് വിക്കിയില്‍ വിവരിക്കുന്നത് ഇങ്ങനെ

നിര്‍മ്മാണരീതി

ഭസ്മനിര്‍മ്മാണത്തിനു പ്രത്യേക ചിട്ടകള്‍തന്നെ ഉണ്ട്.അമാവാസി.പൌര്‍ണ്ണമി,അഷ്ടമി എന്നീ ദിവസങ്ങളില്‍ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ്‍ ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയില്‍ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം. “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാന്‍. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത്വെച്ച് വെയിലില്‍ ഉണക്കണം. ഇങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലര്‍ത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയില്‍ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തില്‍ നിന്നെടുത്ത അഗ്നികൊണ്ട് വേണം ദഹിപ്പിക്കാന്‍. നന്നായി ദഹിക്കുന്നവരെ അഗ്നിയെ സമ്രക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മണ്‍പാത്രത്തില്‍ സൂക്ഷിക്കണം. കൈതപ്പൂവ്,രാമച്ചം,ചന്ദനം,കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തില്‍ ചേര്‍ത്തുവയ്ക്കണം.


ഇങ്ങനെ നല്ല രീതിയില്‍ ഗോമൂത്രവും ശുദ്ധികരിച്ച് നമുക്ക് കോള ഉണ്ടാക്കാന്‍ സാധിക്കും . നമ്മള്‍ ഭാരതീയര്‍ ഒറ്റക്കെട്ടായി ഗോക്കോളക്ക് പിന്തുണ പ്രഖ്യാപിക്കണം .അല്ലെങ്കില്‍ തന്നെ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് തന്നെ മൂത്രത്തിന്റെ ഗുണങ്ങള്‍ നമ്മള്‍ അറിഞ്ഞതാണ് .

നമ്മുടെ മുന്‍പ്രധാനമന്ത്രി മൊറാര്‍ജിദേശായി സ്വന്തം മൂത്രം കുടിക്കുമായിരുന്നു .ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി ഇങ്ങനെ മൂത്രം കുടിച്ചതുകൊണ്ടാണ് പല അപകടങ്ങളിലും ആപത്തുകള്‍ സംഭവിക്കാതെ രക്ഷപ്പെട്ടത് എന്ന് .

ഗോമൂത്രം കൊണ്ട് പല കാര്യങ്ങളും നമുക്ക് ചെയ്യാന്‍ സാധിക്കും . ഇത് ശുദ്ധികരിച്ചു ഭാരതത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാം . പെട്രോളിനും ഗ്യാസിനും വിലകൂടിയ ഈ സമയത്ത് ഗോമൂത്രം പാചകഗ്യാസിനും അപ്പുറമായി വാഹനങ്ങളിലും ഉപയോഗിക്കാന്‍ ശ്രമിക്കാം .അങ്ങനെ ഭാരതം ഓരോ മിടിപ്പിലും മുന്നോട്ടു കുതിക്കട്ടെ .നമുക്കിനി ഐ .ടി വിപ്ലവവും ഭ്രമവും മാറ്റി വെച്ച്‌ മണ്ണിലേക്ക് മടങ്ങാം കൃഷിയെ സ്നേഹിക്കാം .അങ്ങനെ ഭാരതം മേല്‍ക്കുമേല്‍ വളരട്ടെ .

ആദ്യത്തെ ഒരിളിപ്പ് മാറിക്കിട്ടിയാല്‍ പിന്നെ എല്ലാം എളുപ്പമാകും .


ജയ് ഭാരതം , ജയ് ആശ്രമം , ജയ് ഗോമാതാവ് .Friday, February 13, 2009

ഇതാരുടെ ശേഖരം -3
കുളു
ബൂലോകത്തെ ഒരു വലിയ പുലി .


Thursday, February 12, 2009

ഓര്‍മ്മകളേ..കൈവളചാര്‍ത്തി..നാടകം തുടരുന്നു...

സീന്‍ 32

പകല്‍ [ഔട്ട് ഡോര്‍ ]

നീരു
പാമു
കാപ്പു
ചെമ്മു
പോറ
ചങ്കരന്‍
മാണി മുത്തശ്ശി
തോന്ന്യാസി


ഷാപ്പന്നൂരിന്റെ പരിസരം.
ഒരു തെങ്ങിന്‍ തോപ്പ്.
ഒരു വിഷാദ ഗാനം കേട്ട പോലെയുള്ള അന്തരീക്ഷം.
എല്ലാവരും ഇമോഷണലാണ്. ഒന്നും പിടികിട്ടാതെയുള്ള
ഒരു ചിന്ത എല്ലാവരെയും ആവേശിച്ചിരിക്കുന്നു.


പാമു:
“ന്റെ നീരൂ നെനക്കെന്തെങ്കിലും അറിയാമോ ഇവിടെന്താ പ്പം നടന്നെതെന്ന്..?”

നീരൂ: “ന്റെ പാമൂ...‍ ഞാനെന്താ അറീന്നെ..നമ്മളെ നി വേണ്ട..അതെന്നെ..!”

കാപ്പു: “ആര്‍ക്കാടാ മ്മളെ നി വേണ്ടന്ന് പറഞ്ഞെ..!?”

മാ.മു: “ങ്ങളൊന്ന് മുണ്ടാണ്ടിരി ന്റെ മൊയലാളീ..!”

തോന്ന്യാസി: “മൊയലാളി പിന്നെ എന്തു വേണമെന്നാ തള്ളേ ങ്ങളു പറേന്നെ..പോയി ചാവണോന്നാണോ..?”

പാമൂ : “നീയൊന്നടങ്ങെന്റെ തോന്ന്യാസീ..മാണിയമ്മക്കു പറയാനുള്ളതവരു പറയട്ടെ..!”

നീരു: “നിക്കൊരുപാടു പറയാനുണ്ടെന്റെ കൂട്ടരെ..!”(കരയുന്നു)

കാപ്പു: “നീ ന്തിനാട നീരൂ കരയുന്നെ..?”

നീരു: “ഞാനെങ്ങിനെ കരയാതിരിക്കും ന്റെ മൊയലാളീ..ഞാനൊരു പാപിയാ..ഇപ്പം ഈ കരണ്ടും പത്രാസും എല്ലാം വരുന്നതിനും മുമ്പെ ഒരു നീരു ഉണ്ടായിരുന്നു..അവന് റോസമ്മയെ ആയിരുന്നു ഇഷ്ടം..എന്നാലിന്നതെല്ലാം അവസാനിക്കാന്‍ പോകുവല്ലേ..?

കാപ്പു:“ആ കുട്ടീടെ നെഴ്സ് റോസമ്മ അല്ലേ..?”

പാമു:“അതെന്നെ മൊയലാളീ..!”

കാപ്പു:“അതെന്താട നീരൂ... നെനക്കവളെ അങ്ങു കെട്ടിക്കൂടെ..? ഇതെന്താ ലോകവസാനമോ മറ്റോ ആണോ..?”

തോന്ന്യാസി:“ഇതാ മൊയലാളീടെ ഒരു കൊയപ്പം..!”

കാപ്പു:“ന്താടാ നിക്കൊരു കൊയപ്പം..?”

തോന്ന്യാസി:“ന്റെ മൊയലാളീ..ല്ലാം കയിഞ്ഞു..നാടകം തീര്‍ന്ന്..മ്മടെ നാടകം ല്ലാര്‍ക്കും മടുത്ത്..നി .ഈ നാടകം ഏതാനും രംഗത്തോടെ തീരും..!”

പാമു:“ഓ..അയിന്റെ വെഷമമാ ന്റെ നീരൂന്..പക്ഷേ..നിക്കുമൊരു വെഷമമുണ്ട് കേട്ടാ..!”

കാപ്പു:“അപ്പം അങ്ങിനെയാ കാര്യങ്ങടെ കെടപ്പ്..അല്ലേ..? ഞാനെല്ലാം കേക്കാം..പാമൂ നീ പറ..എന്താ നെന്റെ വെഷമം..?”

പാമു:“ന്റെ മൊയലാളീ..ങ്ങടെ ഷാപ്പിന്റെ തിണ്ണ കാത്തു ഞാന്‍ മടുത്തു..ല്ലാ ദെവസോം അയിസാന്റെ വീട്ടിന്റെ പര്യമ്പറത്ത് രാവിലേ ഞാന്‍ രാവിലെ ഹാജരില്ലേ..? അവളെ ഞാന്‍ ങ്ങനെ മറക്കും..!(കണ്ണു നിറയുന്നു)

ചാണു:“ന്റെ ഡെയ്സി മരിച്ചിട്ടില്ലെന്റെ മൊയലാളീ..അവളിവിടെവിടെയൊ ഒണ്ട്..!”

കാപ്പു:“അയിന് ഞാനെതു വേണംന്നാ നീ പറയുന്നെ..?”

പോറ:“ങ്ങളെന്തെങ്കിലും ചെയ്തേ പറ്റൂ മൊയലാളീ..!”

കാപ്പു:“ഡാ..ഇതിപ്പം കടുവയെ കിടുവ പിടിച്ച പോലെയായല്ലോ..! നിക്കും പല വെഷമങ്ങളും ഒണ്ട്..പക്ഷേ ഞാനതൊന്നും ഇപ്പൊ പറഞ്ഞു കരയുന്നില്ല..!”

ചെമ്മു:“ന്നാലും മൊയലാളി ന്തെങ്കിലും ചെയ്യണം..!”

കാപ്പു:(കുറെ നേരം ആലോചിച്ചിട്ട്)“ മക്കളേ..ല്ലാരും ഈ പാട്ടു കേക്കൂ..!”
നീരു:“മൊയലാളീ നല്ല പാട്ട്..!”
പാമു:“ഇതെന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടാ..!”
കാപ്പു:“ഡാ..ന്റെ ഓര്‍മ്മകളും ങ്ങനെയാ..!”
തോന്ന്യാസി:“എങ്ങനെ..?”
കാപ്പു:“അതിനു കൈവളയൊന്നും ഇല്ലെങ്കിലും അതെല്ലാം എന്നെ ഒരുപാടു ചുറ്റിക്കാറുണ്ട്..!”

എല്ലാവരും കേട്ടു നില്‍ക്കുന്നു.


(കര്‍ട്ടന്‍)

Wednesday, February 11, 2009

ഇതാരുടെ ശേഖരം -2?? ഇതാരുടെ ശേഖരണം ??


Posted by Picasa

Posted by Picasa
Posted by PicasaPosted by Picasa

Posted by Picasa
Posted by Picasa
Posted by Picasa


♥♥♥♥♥♥♥ Happy Valentine Day♥♥♥♥♥♥♥


ഒരു മലയാളിയുടെ ശേഖരണംഇതാരുടെ ശേഖരണംചോദ്യം ഇതില്‍ എത്ര ബുക്കുകള്‍‌ താങ്കള്‍‌ വായിച്ചിട്ടുണ്ട്?

Tuesday, February 10, 2009

ഇതാരുടെ ബാര്‍ -1

കുളു -
മീശയുണ്ട്
പെണ്ണല്ല
കഷണ്ടി ഇല്ല
സ്വന്തമായി ബ്ലോഗുണ്ട്
പോട്ടം പിടിക്കില്ല
സഖാവാണ്

Saturday, February 7, 2009

ഓപ്പറേഷന്‍ അയമൂട്ടി..!

രംഗം 31

ആല്‍ത്തറ

പകല്‍ - ഔട്ട് ഡോര്‍

അയമൂട്ടി
കാപ്പിലാന്‍
നീരു
പാമു
ചെമ്മു
ചാണു
പോറ
ചങ്കരന്‍
കീതമ്മ
മാണി മുത്തശ്ശി
കര്‍ട്ടന്‍ ഉയരുന്നു.


ആല്‍ത്തറയില്‍ ചീട്ടുകളിച്ചു കൊണ്ടിരിക്കുന്ന സംഘം.
കാപ്പിലാനും നീരുവും പാ‍മുവും ഒരു ടീമാണ്.
ചെമ്മു, ചാണു, പോറ തുടങ്ങിയവര്‍ മറ്റു ടീമില്‍!

നീരു:(ചീട്ടുകള്‍ നോക്കി)“ ഒരു മിനിമം..!”

ചാണു:“പോടാ..ഇരുപത്..”
Posted by Picasa


പാമു:“ന്റെ മോനേ..കളി മ്മടടുത്തു വേണ്ട..ഇരുപത്തിയൊന്ന്..!”

ചെമ്മു:“പോടാ പാമൂ..നീ ന്താ ഉദ്ദേശിക്കുന്നെ..നിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കുവാനെനിക്ക് എം.ഏ യൊന്നും പാസ്സവണ്ട..! ദാ പിടിച്ചോടാ ഇരുപത്തിരണ്ട്..!”

നീരു:“ന്റെ പാമൂ നീയിനി ഒന്നും മിണ്ടണ്ട..”

പാമു:“അതെന്താടാ നീരൂ..?”

നീരു:“ഡാ അതിനു മ്മളു ജയിച്ചിട്ടൊരു കാര്യോം ഇല്ല..!”

പാമു:“അയിന്റെ കാര്യം.. ന്താ..?”

നീരു:“അയിന് ..മ്മടെ ഷാപ്പി പ്പം കള്ളൊണ്ടൊ..?”

പാമു:“ഇല്ലേ..?”

നീരു:“ഡാ അവിടൂപ്പം കഞ്ഞിവെള്ളമാ കഞ്ഞിവെള്ളം..! ആ ചങ്കരനിപ്പം ഒളിവിലല്ലേ..?”

പാമൂ:“ന്നാലും ന്റെ നീരൂ..ആ ഷോക്കടിച്ചേപ്പിന്നെ ന്റെ പുത്തി കൂടിയെന്നാ നിക്കു തോന്നുന്നെ..!”

കാപ്പു:“ന്താടാ മോഴകളേ കെടന്നു മൊരടുന്നെ..?”

പോറ:“അവരെന്തെങ്കിലും മൊരടെട്ടെന്റെ മൊയലാളീ..ങ്ങളു കളിക്കാന്‍ നോക്ക്..!”

കാപ്പു:“നീ പോട പോറേ.. ഞാനാരാ‍ന്നാ നീ‍ കരുതിയെ..?..ഈ ഷാപ്പന്നൂരിനെപ്പറ്റി നെനക്കെന്തറിയം..? എടാ നിങ്ങളൊരിരുപത്തിനാലങ്ങോട്ട് പിടി.. ഇരുപത്തിനാല്..അതേ..ചൊണയൊണ്ടെങ്കി എറക്കെടാ ചീട്ട്.. ഇതാ പിടിച്ചോ ഇസ്പേട് ഗുലാന്‍..!”

ചാണു:“മൊയലാളീ..വെരി സോറി..എന്താ തുറുപ്പ്...?”

കാപ്പു:“അയിനെന്താടാ തുറുപ്പു ഞാന്‍ കാണിക്കാം..പക്ഷേ..ഒരുത്തന്റെ അപ്പന്‍ വിചാരിച്ചാലും എന്നെ തോപ്പിക്കാ‍മെന്നു നോക്കണ്ട..!”

ചാണു:“അതു പഴയ കാലമാ മൊയലാളീ...ഇന്നേ..അപ്പമ്മാരെ മക്കളു തോപ്പിക്കും..മൊയലാളി ആ തുറുപ്പൊന്നു കാണിച്ചാട്ടെ..!”


Posted by Picasa


കാപ്പിലാന്‍ തുറുപ്പു കാണിക്കുവാന്‍ തുടങ്ങുന്നു.

അവിടെ ഒരാട്ടോ വന്നു നില്‍ക്കുന്നു. അതില്‍ നിന്നും മാണി മുത്തശ്ശി, കീതമ്മ, തലയില്‍ മുണ്ടിട്ട ചങ്കരന്‍ തുടങ്ങിയവര്‍ ഇറങ്ങി വരുന്നു.മാ:മു:“ന്റെ ഗുരുവായൂരപ്പാ..ഈ ഒടുക്കത്തെ കളിയൊന്നു നിങ്ങളു നിറുത്തുന്നുണ്ടോ..?”

ചങ്കരന്‍:“മൊയലാളീ..ആകെ കൊഴപ്പമാ..!”

കാപ്പു:“ന്താടാ..?”

കീതമ്മ:“ആ അയമൂട്ടി ഒരു കാറിലിങ്ങോട്ടു വരുന്നു!”സി.ബി.ഐ എന്നെഴുതിയ ഒരു കാറില്‍ അയമൂട്ടി അവിടെ വന്നിറങ്ങുന്നു.
ചങ്കരന്‍ ഓടിയൊളിക്കുന്നു.അയമൂട്ടി:“ഞാന്‍ മൂലം നിങ്ങള്‍ക്കൊക്കെ ചില ബുദ്ധിമുട്ടുകളുണ്ടായെന്നറിയാം..”

മാ:മു:“ഓ..അങ്ങിനൊന്നും ഇല്ല സാറേ..!”

അയമൂട്ടി:“അല്ല..മാണി മുത്തശ്ശീ..എനിക്കെല്ലാം അറിയാം..ഒരു തെറ്റിദ്ധാരണയില്‍ നിങ്ങളില്‍ പലര്‍ക്കും പോലീസ് സ്റ്റേഷനില്‍ കയറേണ്ടതായി വന്നു..!”

പാമു::“അയിനു ങ്ങക്കു പരാതിയില്ല സാറേ..!”

അയമൂട്ടി:“താന്‍ പാമു അല്ലേ..?”

പാമു:“അതേ..സാര്‍..!”

അയമൂട്ടി:“താന്‍ ഷാപ്പിന്‍ തിണ്ണയിലുറങ്ങുന്നു..ഷാപ്പില്‍ നിന്നും കുടിക്കുന്നു..രാവിലെയെഴുന്നേറ്റ് അയിഷയുടെ വീട്ടിന്റെ വേലിയുടെയടുത്ത് പതുങ്ങി നില്‍ക്കുന്നു...അല്ലേ..?”

പാമു:“അതേ സാര്‍..!”

അയമൂട്ടി:“ഞാനിവിടെയൊരു പ്രധാന കേസിന്റെ അന്വേഷണത്തിനായാണ് വന്നിരിക്കുന്നതെന്നു തനിക്കറിയാമോ‍..?”

പാമു:“ഞാനെന്തൊക്കെയോ കേട്ടു സാര്‍...!”

അയമൂട്ടി:“അതെയോ..എന്നാല്‍ ഞാന്‍ സംശയത്തിന്റെ പേരില്‍ തന്നെയിതാ കസ്റ്റഡിയിലെടുത്തിരിക്കുന്നു..!”

എല്ലാവരും അന്തംവിട്ടു നില്‍ക്കുന്നു.

അയമൂട്ടി:“പാമു കാറില്‍ കയറൂ..”

പാമു പേടിയോടെ കാറില്‍ കയറുന്നു. തങ്ങളെയാണിനി അറസ്റ്റു ചെയ്യാന്‍ പോകുന്നതെന്നു കരുതി മറ്റുള്ളവര്‍ പേടിച്ചു നില്‍ക്കുന്നു.

അയമൂട്ടി:“ഇതൊരു തുടക്കം മാത്രം..എല്ലാവരും കരുതിയിരുന്നോളണം..ആരെയുമെനിക്കു വിശ്വാസമില്ല..എന്നിരുന്നാലും ഈ കേസു ഞാന്‍ തെളിയിക്കും..ഇതു സി. ബി.ഐ..! മനസ്സിലായോ..?”

പാമുവിനെയും കൊണ്ട് അയമൂട്ടി കാറില്‍ക്കയറി പോകുന്നു. പേടിച്ചരണ്ടു നില്‍ക്കുന്ന ഷാപ്പന്നൂര്‍ നിവാസികള്‍. ചങ്കരന്‍ പമ്മി രംഗത്തു വരുന്നു.

ചങ്കരന്‍:“ന്റെ കാര്യം ഇതോടെ കട്ടപൊക..!”

നീരു:“മ്മോ..ഇതൊരു സി.ബി.ഐ ഷാപ്പന്നൂര്‍ കുറിപ്പാവുമോ ദൈവമേ..!”

കര്‍ട്ടന്‍

Tuesday, February 3, 2009

"ഒളിയമ്പുകള്‍.." -- നാടകം തുടരുന്നു

ഒളിയമ്പുകള്‍[ഒരു അടിക്കുറിപ് ഈ രംഗത്തിലെ കഥാപാത്രങ്ങള്‍ക്കു മരിച്ചവരൊ
മരിക്കാ‍നിരിക്കുന്നവര്‍ക്കോ മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കൊ ആയ ആരോടെങ്കിലും
എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അതു തികച്ചും മന:പൂര്‍വം മാത്രമാണ്]

രംഗം 30

കര്‍‌ട്ടന്‍ ഉയരുമ്പോള്‍

കാപ്പിലാന്റെ ഷാപ്പ് …

ഏറെ നേരമായി എല്ലാവരും കുടിക്കുന്നു മേശയില്‍ നിറയെ കുപ്പികള്‍

കാപ്പിലാന് നിഗൂഢമായ ഒരു നോട്ടം ഉണ്ട കണ്ണുകള്‍ പതിവിലും ചുവന്നിട്ടുണ്ട്

എല്ലാവരേയും കാപ്പിലാന്‍ ഒന്നും കൂടി നോക്കി ഫ്രീ ആയി കുടിച്ചു കൊള്ളാന്‍ പറഞ്ഞതു കൊണ്ട്

എല്ലാവരും ബൌണ്ടറി അടിച്ചു ഇന്ന് അതാണ് വേണ്ടതും കാപ്പിലാന്‍ ഒന്ന് ഉറി ചിരിച്ചൂ..കാപ്പിലാന്‍ : [ഗ്ലാസ്സില്‍ ഒന്നൂം കൂടി നിറച്ചു അതും കൂടി അകത്താക്കി] എല്ലാരും എന്റേ കൂടെ ഒന്നു വരണം

ചെമ്മാടന്‍: എങ്ങോഴ്ട്ട്?

പാമൂ: ഡേയ്! ശൂശ് ശ്; വിളിച്ചത് നമ്മുടെ കള്ള് ദാദാവായാ ക്യാപ്പിലായ് മൊതലാളി

എങ്ങോഴ്ട്ട് എന്ന് ചോദിക്കരുത് ബാ പൂവാം

ചാ‍ണു: പാമു പറഞ്ഞതാണ്‍ ഖാര്യം.

നീരു പാമു കാപ്പിലാന്റെ തൊട്ട് പിറകെ ചാണുവിന്റെ ഒപ്പം ചെമ്മു നീങ്ങുന്നു

കീതമ്മ ചൂട്ടും കത്തിച്ച് അതിനു പിറകെ ..

തോന്ന്യാസി: മൊതലാളി ഞാനോ?

കാപ്പു:
{ആത്മഗതം:- നീ വേണ്ടാ നിന്റെ നാവ് നീ പറയുന്നിടത്ത് നില്‍ക്കില്ല} .

വേണ്ടാ ,നീ ഇവിടെ നിന്നാ മതി ഷാപ്പില്‍ ആരേലും വേണ്ടെ ?

കാപ്പിലാന്‍ മുന്നിലായി നടക്കുന്നു ചുവടുറക്കുനില്ലങ്കിലും പാമൂ പഴയ പാട്ടും പാടി"കാഫ്‌മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടേ
കാരയ്ക്ക കായ്ക്കുന്ന നാട്ടിന്‍റെ
ഒരു നൂറു കിസ്സ പറഞ്ഞാട്ടേ.."കാപ്പിലാന്റെ ഒപ്പം ആല്‍ത്തറ ലക്ഷ്യമാക്കി നീങ്ങുന്നു.. പിറകേ മറ്റുള്ളവരും ..
ചൂട്ട് ആഞ്ഞ് വീശി കീതമ്മ ഓടിയും നടന്നും ഒപ്പം എത്തുന്നു…..


സീന്‍ 2ആല്‍ത്തറയില്‍ ശ്രീ ആല്‍ത്തറസ്വാമികളുടേ ചില്ല് പെട്ടിയുടെ താഴെ മാണീമുത്തശ്ശിയിരിക്കുന്നത് കണ്ട്.

കാപ്പിലാന്‍:‌- ആ മാണിതള്ളയല്ലേ അത് ? അവരോട് രണ്ട് വര്‍ത്താനം പറയട്ടെ,
[അങ്ങോട്ട് അടുക്കുന്നു]

കാപ്പു:-"തള്ളെ എനിക്ക് എതിരെ തിരിയുന്നോ? എന്റെ നേരെ കേസ്സ് കോടുക്കുമോ? ഇന്ന് എന്തിനാ ആല്‍ത്തറയും ഷാപ്പന്നുരും മൊത്തം പോയത്? നിങ്ങള്‍ എന്റെ നോട്ടപ്പുള്ളിയാണ് എപ്പൊഴും.

നിങ്ങള്‍ എന്റെ കണ്ണിനു മുന്നിലുണ്ടാവും മനസ്സിലായോ ?

മാമു:- അല്ലടാ നിന്റെ ചങ്കിനുള്ളില്‍ എന്നു പറ ഞാന്‍ ചത്താല്‍ നീ ആരിക്കും മനസ്സില്‍ തട്ടി കരയുന്നത് നോക്കിക്കോ.

കാപ്പു :- "പപ്പടം" അടുത്ത ആഴ്ച ജയിലില്‍ നിന്ന് വരുന്നു.. ഓര്‍ക്കുന്നുണ്ടല്ലോ ഒറ്റ ദിവസം കൊണ്ട് നിങ്ങളുടെ ശേഷാരന്‍ ഗോപാലപിള്ളയെ ഇവിടുന്ന് കെട്ട് കെട്ടിച്ചത് , അന്ന് ഞാന്‍ ഒരാള്‍ പറഞ്ഞിട്ടാ നിങ്ങളെ അവന്‍ വിട്ടത്, അവനെ എനിക്കു നന്നായി അറിയുന്നതു കൊണ്ട് പറയുകയാ കേട്ടോ..... നിങ്ങള്‍ .അവനു കൈകാര്യം ചെയ്യാൻ മാത്രം ഒന്നും ഇല്ല, നിങ്ങള്‍ വെറുതെ പണിയുണ്ടാക്കരുത്.

മാമു:- എപ്പോഴാ നീ എന്റെ തല കൊയ്യുന്നത് അതു ഞാന്‍ നോക്കിയിരിക്കുവാ ഉറക്കത്തില്‍ പോലും വന്നു നോക്കുന്നുണ്ടല്ലൊ ഞാന്‍ ഈ ആല്‍ത്തറയില്‍ ഉണ്ടോന്ന്

ദുഷ്ടനാ നീ! മനസ്സിന്റെയുള്ളില്‍ ഉള്ളിന്റെയ്യുള്ളില്‍ തരിമ്പും സ്നേഹമില്ലാ ആരോടും..

കാ‍പ്പു:- ദേ, തള്ളെ എന്നെ പേടിപ്പിക്കരുത്. അല്ലങ്കില്‍ തന്നെ എനിക്ക് പേരു ദോഷം വന്നിരിക്കുന്ന സമയമാണ്, എന്നെ കുത്താന്‍ വന്നാല്‍ വിടില്ല ഞാന്‍ ഒന്നിനേയും!
കൊത്തും തിരിച്ചു കൊത്തും എന്നെ ശരിക്ക് അറിയ്യമല്ലോ ..
വരീനെടാ കാപ്പിലാനും കൂടെ പാമുവും നീരുവും നടക്കാന്‍ തുടങ്ങുന്നു

പാമൂ:- [രാണ്ട് ചുവട് നാടന്നിട്ട് തിരികെ വന്ന്]കീതമ്മെ ആ തള്ളക്ക് പറഞ്ഞു കൊടുക്ക് വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പോയാൽ പിന്നിൽ ആരും ഉണ്ടാവില്ല.

[.കീതമ്മ ചൂട്ട് കെട്ട് കുത്തി കെടുത്തുന്നു ..മാണി മുത്തശിയുടെ അടുത്തേക്ക് ചെല്ലുന്നു.]

രംഗത്ത് വെളിച്ചം മങ്ങുന്നു.

Posted by Picasa
സീന്‍ 3


വീണ്ടും വെളിച്ചം തെളിയുമ്പോള്‍

ആല്‍ത്തറയില്‍ ചെറിയ ആള്‍ കൂട്ടം ചെറിയ വെളിച്ചം മാത്രം...

അയ്‌മൂ‍ട്ടി:- അതെ എന്താണ് ഈ കോലാഹലം ? എന്താ പറ്റിയത്?

മാ:മു:‌ - അയ്‌മൂട്ടി,എല്ലാം അറിഞ്ഞു എന്നാണു ഞാന്‍ ധരിച്ചത് അതു കൊണ്ടാ ഒന്നും ഞാന്‍ ചോദിക്കൂകയോ പറയുകയോ ചെയ്യഞ്ഞത് ... ഈ മൊതലാളി ഇവിടെ വരുന്ന കാലത്ത് എല്ലാറ്റിനുംകൂടേ നിന്ന് സഹായിiകുകയും ഈ കണ്ടതോക്കെ വളച്ചു കൂട്ടുകയും ചെയ്തത് എന്റെ ശേഷാരനാ ഗോപാല പിള്ള. ഒടുക്കം എല്ലാം നല്ല നിലയില്‍ ആയപ്പോള്‍ എല്ലാം മൊത്തത്തില്‍ മൊതലാളിക്ക് വേണം, ഷാപ്പിന്ന് ഫ്രീ ആയിട്ട് കള്ളു കൊടുക്കുന്ന കൊണ്ട് കൊറെ പേരു കൂടെയും ,അല്യോ കീതമ്മെ?

കീതമ്മ: ഓ തന്നെ തന്നെ മൊയലാളി ഒറ്റ പിടിയല്ലാരുന്നോ ഗോപാലപിള്ളദ്ദ്യം ഇവിടെന്ന് പ്വാണന്ന്

അയ്‌മ്മൂട്ടി:ഞാന്‍ ആലോചിക്കുത് അതതല്ല്ല. ആരാ ഈ പപ്പടം ? ഉത്തരം പറ,?

കീതമ്മ:: യ്യ യ്യ യ്യോ ഒറ്റന്വാട്ടത്തില്‍ കണ്ടാ പയന്നു പ്വാവും ചെവ ചെവാന്ന് കണ്ണ് . മൊട്ടത്തല യെന്തരാ യെന്തോ ?ഫയങ്കരാനാണ് . മൊതലാളീടെ കൂടെ ഇത്തറ്റം വന്ന് ഇത്തിപൂരം നേരം യെന്തരക്കെയാ മോതലാളീറ്റെ കൂടെ കേട്ട്, പിറ്റേന്ന് മൊതല് ഗോപാലപിള്ളദ്ദ്യത്തിനെ കാണാനില്ല. ഞായ് പാമൂന്റെ കൂടെ കേട്ട് ‍ പപ്പടം ആരാന്ന് പറഞ്ഞില്ലന്ന് മാത്തരമല്ല ഒറ്റ വോട്ടക്കം.വ്വോ .

മാ:മു:- അതിപ്പോള്‍ എല്ലാവര്‍ക്കും അറിയാം എന്നാലും ആരും മിണ്ടൂല്ല, ഷാപ്പന്നുരില്‍ കാപ്പിലാന്‍ മൊതലാളി പറയുന്നതേ നടക്കൂ .എതിരായിട്ട് ആരേലും മിണ്ടിയാല്‍....

പെട്ടന്ന് മാണിമുത്തശ്ശി 'വലതു കൈ നെഞ്ചോടു ചേര്‍ത്തു'

മ:മൂ:- മരിച്ചാല്‍ എന്റെ ശരീരം എന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണം......

മാണീ മുത്തശ്ശിയെ കീതമ്മ തങ്ങി ആരൊ 'വെള്ളം വെള്ളം' എന്ന് വീളിച്ചു പറയുന്നു.. മാണിമുത്തശ്ശി ഇളം കാറ്റില്‍ ആടുന്ന ആലിലകളേ നോക്കി ,

അയ്‌മൂട്ടീയുടെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു....

" മനസ്സുകള്‍ നോവിക്കരുത്.....പകരം വീട്ടരുത് ഇതു മാത്രം ആണ് എന്റെ അപേക്ഷ......ഇതുവരെ ഞാന്‍ ഇതൊന്നും പാമുവിനോടൊ നീരുവിനോടൊ പറഞ്ഞില്ല കീതമ്മക്ക് കുറച്ചറിയാം ......
............ആലും തറയും ഷാ‍പ്പും എല്ലാം ........”

മാണിമുത്തശ്ശിയുടെ ശബ്ദം നേര്‍ത്തു വന്നു......


വെളിച്ചം മങ്ങുന്നു

കര്‍‌ട്ടന്‍

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.