അന്തേവാസികള്‍

Saturday, January 31, 2009

നാടകം തുടരുന്നു - നവമദ്യപദയാത്ര.

രംഗം 29


സീന്‍ 1.

കാപ്പിലാന്റെ ഷാപ്പ്,
ഷാപ്പന്നൂരിലെ സര്‍വമാന കുടിയന്‍മാരും ഒത്തു ചേര്‍ന്നിരിക്കുന്നു. കുലംങ്കഷമായ എന്തോ ചര്‍ച്ച നടന്നുകൊണ്ടിരിക്കയാണ്. ഷാപ്പിന്റെ ഉത്തരത്തില്‍നിന്ന് ചുമ്മാ ചാക്കുന്നൂലില്‍ തൂങ്ങി നിന്നു കത്തുന്ന ബള്‍ബിനു കീഴില്‍ നീരു ഇരിക്കുന്നു.

ഹൈദ്രോ: അല്പകാലമായി കുറഞ്ഞിരിക്കുന്ന നാട്ടുകാരുടെ കുടി പുനസ്ഥാപിക്കാനും, ഈ ഷാപ്പിനു പുതു ജീവന്‍ കൈവരിക്കാനുമായി, കാപ്പിലാന്‍ നയിക്കുന്ന നവമദ്യപദയാത്രയും അനുബന്ധ പണപ്പിരിവും വന്‍ വിജയമാക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

മാണിമുത്തശ്ശി, അല്പം ആലോചിച്ച ശേഷം കൈകൊണ്ട് ഒന്ന് രണ്ട് എന്ന് എണ്ണം കാണിച്ചുകോണ്ട്.

മാ മു: കുടി പുന്സ്ഥാപിക്കുന്നതൊക്കെ നല്ല കാര്യം തന്നെ, പക്ഷെ കള്ളനോട്ടടിയില്‍ സി ബി ഐ കേസുള്ള കാപ്പിലാന്‍ ഇതു നയിച്ചാല്‍ പൊതുജനവികാരം എന്താകുമെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്.

പാമു: ആളുകള്‍ക്ക് കള്ളിനു പകരം അടിപൊളി വിദേശിയെന്തെങ്കിലും കൊടുക്കണമെന്നാണ്‌ ഞമ്മന്റെ അഭിപ്രായം, അത് മോന്തി മടുക്കുമ്പം മ്പക്ക് പിന്നേം കള്ള്‌ കൊടുക്കാം എന്തേ?

കാപ്പിലാന്‍ രഹസ്യമായി കീതമ്മയുടെ ചെവിയില്‍

കാപ്പു: ആ പാമുവിനും ചെമ്മുവിനും നീരുവിനും ഫ്രീ ആയി ഇത്തിരി കള്ളു ഒഴിച്ചു കൊടുക്ക്, മിണ്ടാതെ ഇരുന്നോളും.

ഹൈദ്രോ: മാണീ.. കാപ്പുവിന്‌ എതിരായ കേസ് പൂര്‍ണമായും കെട്ടിചമച്ചതാണ്, ഇതിനു പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല.

പോറാടത്തും തോന്യാസിയും ആവേശത്തോടെ ചാടി എഴുന്നേല്ക്കുന്നു.

പോറാ: ഷാപ്പന്നൂരുകാര്‍ കള്ള്‌ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നോക്കെ ഞമ്മള്‍ പലരേയുംകൊണ്ട് ഓള്‍റെഡി പറയിപ്പിച്ചിട്ടുണ്ട്.

തോന്യാ: മുതലാളിയുടെ ഇമേജ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി, സി ബി ഐ കേസിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എല്ലാ കുടിയന്‍മാരും വീട്ടില്‍ പോകുമ്പോള്‍ ഓരോ ലഘുലേഖ കൂടെ കൊണ്ടുപോകേണ്ടതാണ്.

കാപ്പു കൈ ഉയര്‍ത്തി എല്ലാവരോടും നിശബ്ദരാകന്‍ പറയുന്നു.

കാപ്പു: ഇനിമുതല്‍ കുടിയന്‍മാര്‍ക്കുള്ള കള്ളില്‍ അല്പം അരി ചേര്‍ക്കുന്നതായിരിക്കും. വഴിയിലും വീട്ടിലും "അരിവാള്‍" വച്ച് അവര്‍ നമ്മുടെ ചിഹ്നം പ്രചരിപ്പിക്കട്ടെ. പാമ്പാകുന്ന ബൂലോക (പി ബി) കുടിയന്‍മാരുടെ പിന്തുണയും നമുക്കു തന്നെയുണ്ടെന്ന് ഇവിടെ പ്രഖ്യാപിക്കുന്നു.

എല്ലാവരും കൈ അടിച്ചു പ്രമേയം പാസ്സാക്കിയ ശേഷം മൂക്കുമുട്ടെ ഫ്രീ കള്ളു കുടിക്കുമ്പോള്‍ രംഗം ഇരുളുന്നു.

സീന്‍ 2

ഷാപ്പന്നൂരിലെ രാത്രി, നിലാവെളിച്ചത്തില്‍ നീണ്ടുകിടക്കുന്ന വഴി. ദൂരെനിന്ന് അടുത്തടുത്തു വരുന്ന ഒരു സംഘഗാനം കേള്‍ക്കാം.

"നീയറിഞ്ഞോ ഷാപ്പന്നൂരില്‍ ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്..."

ശബ്ദം: "പതുക്കെപാട്, ഇനി ആ ശ്രീരാമസേനക്കാരന്‍ മുത്തലിക്കന്‍ എങ്ങാനും കേട്ടാല്‍ ഇനി അതു മതി. ആ കീതമ്മേം മാണിത്തള്ളയും ഏതു നേരവും ഷാപ്പിലാ, എന്തിനാ അതുങ്ങളെ തല്ലുകൊള്ളിക്കുന്നത്"

മൂവര്‍ സംഘം ആടിയാടി രംഗത്തേക്കു പ്രവേശിക്കുന്നു. സംഘം നടന്നുവരുന്ന വഴികളില്‍ വഴിവിളക്കുകള്‍ താനേ തെളിയുന്നുണ്ട്.

നീരു: ഓ.. ഇതൊക്കെ വെറും സിമ്പിളല്ലേ .. (ജയന്‍ സ്റ്റൈലില്‍ ചിരിക്കുന്നു).

ചെമ്മു: ചങ്കരന്‍ മുങ്ങിയതില്‍ പിന്നെ ആ കാപ്പിലാന്റെ കള്ളു മുഴുവന്‍ വെള്ളമാണെന്നാ തോന്നുന്നെ, പാത്താന്‍ മുട്ടീട്ട് വയ്യ.

ചെമ്മു ഓടിപ്പോയി ഓടയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നു

പാമു: ഇതിനേതായാലും ആര്ക്കും എടങ്ങേര്‍ ഇണ്ടാവൂല, ഇപ്പറയണ ശ്രീരാമന്‍ വരെ ബയീല്‌ പാത്തീട്ട്ണ്ടാവുംന്ന്, ഇതു ഞമ്മളുടെ സംസ്ക്കാരത്തിന്റെ പാര്‍ട്ടല്ലേന്ന്.

പാമു ഓടിപ്പോയി അല്പം ഗ്യാപ്പിട്ട് ഓടയിലേക്കു തിരിഞ്ഞു നില്‍ക്കുന്നു.


നീരു: ഹ ഹ, അത്‌ മാത്രോ, നമ്മടെ സംസ്കാരത്തില്, ഒരാള്‍ പാത്തണത് കണ്ടാല്‍ എല്ലാരുക്കും പാത്താന്‍ തോന്നും.

ഓടിചെന്നു പാമുവിനും ചെമ്മുവിനും നടുവിലായി നില്‍ക്കുന്നു.

രംഗം സ്ലോമോഷന്‍ ആകുന്നു.

പാമു, ചെമ്മു: നോഓഓഓ------ഓഓഓഓ-----ഓഓഓഒ............

നീരുവിനു കാര്യം മനസ്സിലാകുന്നു മുഖത്ത് ഇന്നസെന്റിന്റെ "ആഞ്ജനേയാ കണ്ട്രോള്‍" എന്ന ഭാവം .

രണ്ടു നിമിഷത്തിനുള്ളില്‍ ഭാവം മാറി, ഒരു റേപ്പ് കഴിഞ്ഞു നില്‍ക്കുന്ന സില്‍മാനടി ഷീലയുടേതാകുന്നു.

നീരു: കി--ട്ടീ------ല്ലാആആ-----ആആആആ

"ആ ആ ആ, അയ്യോന്റെള്ളോ..."

ഓടയിലൂടെ ഷോക്കടിച്ച പാമുവും ചെമ്മുവും പുറകോട്ടു തെറിച്ചു വീഴുന്നു, ആകെ പുകമയം.
രംഗം ഇരുളുമ്പോള്‍ അന്തരീക്ഷത്തില്‍ ഒരുമാതിരി ഓന്തു തീയില്‍ച്ചാടിയ മണം പടരുന്നു.സീന്‍ 3

കുട്ടി ഡോക്ടറുടെ ആസ്പത്രി, പാമുവും ചെമ്മുവും പ്രവേശിക്കുന്നു. പൊള്ളിയിടത്തു മുണ്ടു തട്ടാതിരിക്കാന്‍ മുണ്ടിനുള്ളില്‍ രണ്ടുപേരും ഓരോ തക്കാളിപ്പെട്ടി വച്ചിട്ടുണ്ട്. റോസമ്മ നേഴ്സ് കടന്നു വരുന്നു.

റോസമ്മ രണ്ടുപേരെയും മാറിമാറി നോക്കുന്നു, രണ്ടുപേരുടെയും മുണ്ടിലേക്കും നോക്കുന്നു.

റോസ്: അതെന്താ അത് മുണ്ടിന്റാത്തൊരു പെട്ടി.

ചെമ്മു: കുറച്ച് ഇറച്ചി ഒണക്കിയതാ, മഴനനയണ്ടാന്ന് കരുതി മുണ്ടിനാത്ത് വച്ചതാ.

റോസ്: പെട്ടിയൊക്കെ ഇവിടെ വച്ചിട്ട് അകത്തേക്ക് കയറി ഇരുന്നോളൂ .

രണ്ടുപേരും തിരിഞ്ഞുനിന്ന് പെട്ടിമാറ്റുന്നു.

പാമു: ഐക്കൂറാന്റെ തൊലിപോളിക്കുമ്പം ഇത്തിരി എറച്ചി തൊലീമ്മല്‌ പറ്റിപ്പോണത് കണ്ടിക്കിണോ?, അതുമാതിരി പറ്റിപ്പോകാന്‌ള്ളതേ ഇള്ളൂ, സര്‍ദിച്ച് എടുത്തോ ജ്ജ്.

രണ്ടു പേരും ഡോക്ടറുടെ മുറിയിലേക്കു കയറുന്നു.

നിമിഷനേരം കഴിഞ്ഞ് മുറിയില്നിന്ന് ഒരലറ്ച്ചയോടെ റോസമ്മ പുറത്തുചാടി ഓടുമ്പോള്‍ രംഗം ഇരുളുന്നു.


-കര്‍ട്ടന്‍-

Friday, January 23, 2009

ലാലേട്ടന്‍‌ ഷാപ്പില്‍‌‍...

രംഗം 28
----------


സീന്‍ 1.

കാപ്പിലാന്റെ ഷാപ്പ്‌. വലിയ തിരക്കില്ലാത്ത പകല്‍.

ഷാപ്പിന്റെ മുന്‍പില്‍ ഒരു ഫോര്‍ഡ്‌ കാര്‍ വന്നു നില്‍ക്കുന്നു. ഗ്ലാസ്സുകളില്‍ കറുത്ത പേപ്പര്‍ ഒട്ടിച്ചതിനാല്‍ കാറിനകത്ത്‌ ആരെന്നു കാണാന്‍ പറ്റുന്നില്ല.

കാപ്പു ഉള്‍പ്പെടേയുള്ളവര്‍ കാറിലേയ്ക്ക്‌ ആകാംക്ഷയോടെ നോക്കുന്നു.

കാറിന്റെ ഡോര്‍ മെല്ലെ തുറക്കുന്നു.

അതില്‍ നിന്ന്‌ ഇറങ്ങുന്നൂ ലാലേട്ടന്‍ !

കാപ്പുവും കൂട്ടരും ഒരു നിമിഷം ഒന്നന്തം വിട്ടിരിക്കുന്നു. പിന്നെ സ്ഥലകാലബോധം വീണ്ടെടുത്ത്‌ ലാലേട്ടനെ സ്വീകരിക്കാനായി കാറിനടുത്തേയ്ക്ക്‌ ഓടുന്നു.

കാപ്പു : വരണം വരണം സാര്‍.

ലാലേ :(സ്വതസിദ്ധമായ ചിരിയോടേ) ആ... ആ..

കാപ്പു ധൃതിയില്‍ കടയ്ക്കകത്തു കയറി ആകെക്കൂടിയുള്ള ഒരേയൊരു കസേര തുടച്ചു വൃത്തിയാക്കി ലാലേട്ടന്‌ ഇരിക്കാന്‍ കൊണ്ടു വന്നിടുന്നു.

പാമു, നീരു, ചാണു, ചെമ്മു, തോന്ന്യാസി എന്നിവരെല്ലാം ലാലേട്ടന്റെ ചുറ്റിനും കൂടുന്നു.

മാണി മുത്തശ്ശി ഇതെല്ലാം നോക്കി ഇത്തിരി അകലെ നില്‍ക്കുന്നു.

ബഹളം കേട്ട്‌ കീതമ്മ അടുക്കള വാതിലിലെ കര്‍ട്ടന്‍ ഇത്തിരി വകഞ്ഞു മാറ്റിനോക്കുന്നു. ലാലേട്ടനെ കണ്ട്‌ അന്തം വിട്ട്‌ താടിയ്ക്കു കൈയും കൊടുത്ത്‌ മുഖത്തൊരു വലിയ ചിരിയുമായി നില്‍ക്കുന്നു.

ലാല്‍ ഇരുന്നിട്ട്‌ എല്ലാവരേയും നോക്കി പുഞ്ചിരി തൂകുന്നു.

കാപ്പു (ഭവ്യതയോടേ മുഷിഞ്ഞു കീറിപിഞ്ഞാറായ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട്‌) : സാര്‍ ഇതാ മനു. നോക്കിയാട്ടേ.

ലാ : പിന്നേയും ചിരിക്കുന്നു.

കാപ്പു നീട്ടിയ പേപ്പര്‍ വാങ്ങാതെ മതി എന്നാംഗ്യം കാട്ടുമ്പോലെ കൈ കാണിക്കുന്നു. തലയാട്ടുന്നു.
കാപ്പു പേപ്പര്‍ മേശപ്പുറത്തു വയ്ക്കുന്നു.

ലാ : ഏഹ്‌.. ഇവിടെ ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടല്ലോ? സാര്‍ഡീന്‍ വേം സ്പെഷ്യല്‍ എന്നോ മറ്റോ? (ചിരിയോടെ) അതു കിട്ടുമോ? ഒരു പ്ലേറ്റ്‌? ഹ്‌..ഹെ...

ഇതു കേട്ടതും മാണി മുത്തശ്ശി ചാടി വീഴുന്നു.

മാ മു : ഓ, ഉണ്ടല്ലോ സാര്‍. എത്ര പ്ലേറ്റ്‌ വേണം സാറിന്‌?

ലാ : തല്‍ക്കാലം ഒന്നു മതി. (എല്ലാവരേയും നോക്കി ചിരിക്കുന്നു).

മാ മു : ഇതാ ഒരു പത്തു മിനിറ്റിനുള്ളില്‍ എടുക്കാം സാര്‍.

മാണി മുത്തശ്ശി അടുക്കളയിലേക്ക്‌ ഓടുന്നു.

വാതില്‍ക്കല്‍ അന്തം വിട്ട്‌ ലാലേട്ടനെ തന്നെ നോക്കിനില്‍ക്കുന്ന കീതമ്മയോട്‌ : എടീ വാടീ..

കീതമ്മ : സിനിമയി കാണുമ്പോലെതന്നെ അല്ലേയക്കാ ... കി കി..

മാ മു : ഓ ഓ നീയിങ്ങോട്ടു വാ..

അവര്‍ ഇരുവരും അടുക്കളയിലേക്ക്‌ മറയുന്നു.


കര്‍ട്ടന്‍സീന്‍ 2അടുക്കള.മാ മു : എടീ മെനഞ്ഞാന്നത്തെ ചാളക്കറിയെട്‌. ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാനാ. നീ അന്ന് പുഴുത്തുപോയീന്നു പറഞ്ഞ്‌ വാഴക്കുഴീല്‍ ഒഴിക്കാന്‍ പോയ ആ ചാളക്കറി നമ്മള്‍ വറ്റിച്ചെടുത്തത്‌ ആളുകള്‍ക്കു വിളമ്പിയത്‌ ഓര്‍മ്മയില്ലേ? ആ അതായിപ്പം അങ്ങേരു ചോദിച്ചോണ്ടു വന്നിരിക്കുന്നത്‌. അതിന്റെ സ്വാദിനെക്കുറിച്ചു പറഞ്ഞുകേട്ടു കാണും. വേഗം എട്‌..കീ : (താടിക്കു കൈ കൊടുത്ത്‌) അയ്യോ എന്തരു ചെയ്യട്ടക്കാ? അയിനിപ്പം പുയുത്ത ചാളക്കറിയിരുപ്പില്ലല്ലോ.

ഒരു ചട്ടിയുടെ അടപ്പു പൊക്കി നോക്കിക്കൊണ്ട്‌ : ഇതാണെങ്കി ഇന്നലത്തെ കറിയാ. പഷേങ്കി അതീ പുയു ഒന്നും വന്നിട്ടില്ലക്കാ. യിനിയിപ്പം യെന്തരു ചെയ്യും?മാണിമുത്തശ്ശിക്കു ദേഷ്യം വരുന്നു.

മാ മു : എടീ നിനക്കു വിളമ്പുമ്പം കുറച്ചെടുത്ത്‌ മാറ്റിവച്ചുകൂടായിരുന്നോ?

കീ : അയിനിപ്പം ഞാനെങ്ങനെ അറിയാനക്കാ ഇതും ചോതിച്ചോണ്ട്‌ അങ്ങേരിന്നുതന്നെ വന്നൂടൂന്ന്‌?

മാ : ഇനിയിപ്പം എന്താ ഒരു വഴി? അങ്ങേര്‍ക്കു കൊടുക്കാന്നും പറഞ്ഞുപോയല്ലോ ദൈവമേ...

(വിഷണ്ണയായി നില്‍ക്കുന്നു)ഇത്തിരി ആലോചനയിലാര്‍ന്ന ശേഷം കീതമ്മ ചിരിച്ചുകൊണ്ട്‌ : ഒരു വഴിയൊണ്ടക്കാ..

മാ : എന്തു വഴീന്നു വച്ചാല്‍ വേഗം പറ.

കീ : ഇതിപ്പം ചാളക്കറിയൊണ്ട്‌. അതീ പുയു ഇല്ലാന്നല്ലേയൊള്ളൂ. ഞാനൊരു കാരിയം ചെയ്യട്ടാ അക്കാ?മാ : എന്തു കാര്യം?

കീ : പുയൂനെ കൊണ്ടരാനൊള്ള കാര്യം.

മാ : ആ പറ (അക്ഷമയാകുന്നു).

കീ : ആ ഹാജിയാരെ പെരേലെ ചാണകക്കുയീ തോണ്ടിയാ പുയൂനെ കിട്ടും. ചാണകപ്പുയുവേ...പുയു യെന്തരായാലും ഒന്നുതന്നെയല്ലേ യക്കാ...അയിനെ പിടിച്ച്‌ ഇന്നലത്ത ചാളക്കറീലിട്ടു വറ്റിച്ചെടുക്കാം അക്കാ...മാ : (ആദ്യം ഒന്നറയ്ക്കുന്നു. പിന്നെ കീതമ്മ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നുന്നു. അവളു പറഞ്ഞപോലെ പുഴു ഏതായാലും പുഴു തന്നെ. സാര്‍ഡീന്‍ വേം സ്പെഷ്യലുണ്ടാക്കാന്‍ പുഴു വേണമെന്നല്ലേയുള്ളു. അതിപ്പം ചാണകപ്പുഴു ആയാലും വേണ്ടില്ല. ചിലപ്പോള്‍ സ്വാദേറിയെന്നും വരും).മാ : എന്നാ ചെല്ല്‌. വേഗം പോയി കൊണ്ടു വാ. അപ്പഴേയ്ക്കും ഞാനിത്‌ അടുപ്പിലേറ്റിയേയ്ക്കാം.കീതമ്മ പിന്‍ വാതിലിലൂടെ ഇറങ്ങിപ്പോകുന്നു.കര്‍ട്ടന്‍സീന്‍ 3.ഷാപ്പിനകം.ലാലേട്ടന്‍ എല്ലാവരുമായും സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നു.

ഇടക്ക്‌ ചെമ്മുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട്‌ ചിരിയോടെ : എന്താ, വരാമോ എന്റെ കൂടെ?

ചെമ്മു തന്നോടു തന്നെയാണോ ഈ ചോദ്യം എന്ന് അമ്പരക്കുന്നു. തന്നോട്‌ തന്നെയാണെന്നു മനസ്സിലായപ്പോള്‍ അവിശ്വസനീയതയോടെ ഒരു സി.എഫ്.എല്‍. ലാമ്പ് കത്തുന്ന പ്രകാശത്തോടെ ചിരിക്കുന്നു. പിന്നെ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുന്നു.ലാലേട്ടന്‍ വീണ്ടും ചിരിയോടെ : ഒരു ചുമടെടുപ്പുകാരനെ വേണമായിരുന്നു.

ചെമ്മുവിനു നേരെ മുഖം കൊണ്ടാംഗ്യം കാട്ടി : ഹ്‌ നല്ല തടിമിടുക്കുണ്ടല്ലോ ങ്‌ ഹ്‌ ഇല്ലേ? എന്താ പോരുന്നോ?ചെമ്മു ആകെ സന്തോഷത്തിലാറാടുന്നു. ചുമടെടുപ്പുകാരനെങ്കില്‍ ചുമടെടുപ്പുകാരന്‍. സിനിമയിലേയ്ക്കൊരു ചാന്‍സ്‌ കിട്ടുകയല്ലേ? വേണ്ടെന്നു വയ്ക്കുന്നതെങ്ങനെ?ചെമ്മു (നാണം കലര്‍ന്ന ചിരിയൊടേ): ഓ വരാം സാര്‍.ലാ : ആ ആ നല്ലത്‌...(ചിരിക്കുന്നു).

നിങ്ങളെപ്പോലുള്ള നിഷ്കളങ്കരായ മനുഷ്യരേയാ എനിക്കിഷ്ടം. ഇതാണ്‌ ഗ്രാമങ്ങളുടെ വിശുദ്ധി..പാമു ഒന്നു മുരടനക്കി. മനസ്സിലുള്ളത്‌ പറയണോ പറയണ്ടയോ എന്നൊരു ആശങ്ക.അവസാനം പറയാന്‍ തന്നെ തീരുമാനിച്ച്‌, പാമു : സാര്‍, വീട്ടില്‍ ജോലിക്കു വരുന്ന പെണ്ണിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന വീട്ടുകാരന്റെ റോളില്‍ ഞാന്‍ നന്നായി അഭിനയിക്കാം സാര്‍... എനിക്കും കൂടി ഒരു ചിന്ന റോള്‌....ലാ : (ചിരിയോടെ) ആ ആ ആകട്ടേ നോക്കാം...തല്‍ക്കാലം ഈ സിനിമയില്‍ അങ്ങനെയൊരു റോളില്ല. അടുത്ത സിനിമയില്‍ തീര്‍ച്ചയായും ഉണ്ടാകും. ഇല്ലെങ്കില്‍ താങ്കള്‍ക്കു വേണ്ടി അങ്ങനൊരു റോള്‍ സൃഷ്ടിക്കാം. ധൈര്യമായിരിക്കൂ.... ആ.. എന്താ പേരു പറഞ്ഞത്‌?പാമു : (ഘനഗംഭീര ഭാവത്തില്‍) മിസ്റ്റര്‍ പാമര്‍.ലാ : ഓ, മിസ്റ്റര്‍ പാമര്‍, മിസ്റ്റര്‍ പാമര്‍ !പാമുവിന്റെ തോളില്‍ തട്ടി ചിരിച്ചുകൊണ്ട്‌ : ങ്‌ ഹാ എന്താ ഒരു പേര്‌ ങ്‌ ഹേ ങ്‌ ഹേ...പാമുവും ചെമ്മുവും സന്തോഷപുളകിതരായി സിനിമാ സ്വപ്നങ്ങളില്‍ മുഴുകുന്നു.നീരു ആകെ ആലോചനയിലാണ്ടിരിക്കുന്നു. താന്‍ ഏതു റോള്‍ ചോദിക്കണം?പാമുവിനും ചെമ്മുവിനും കൈ വന്ന ഭാഗ്യത്തില്‍ ചാണു അസൂയകൊണ്ടു പുളയുന്നു. ശ്ഛേ ! പാമു ചോദിക്കും മുന്‍പേ തനിക്കിത്‌ ചോദിക്കാന്‍ തോന്നിയില്ലല്ലോ. തനിക്കും പ്രേമോം സ്നേഹോം ഒക്കെ വശമുള്ളതു തന്നെ. എക്സ്‌പീരിയന്‍സും ഉണ്ട്‌. ശ്ശേ, ചാന്‍സു കളഞ്ഞുകുളിച്ചു. ഇനിയിപ്പം ചോദിച്ചാല്‍ തല്‍ക്കാലം രണ്ടു റോളേ ഉള്ളൂന്നു പറഞ്ഞാല്‍ താന്‍ ചമ്മും... ആ ഇനി അടുത്തതവണയാട്ടേ. ഇവമ്മാര്‍ക്കു കിട്ടിയതിനേക്കാള്‍ കുറച്ചുകൂടി നല്ല റോള്‌ തനിക്കു കിട്ടും...മാണി മുത്തശ്ശി ഉള്ളതില്‍ ഏറ്റവും നല്ല പ്ലേറ്റില്‍ വിളമ്പിയ 'സാര്‍ഡീന്‍ വേം സ്പെഷ്യല്‍' കൊണ്ടുവരുന്നു.കര്‍ട്ടന്‍സീന്‍ 4.3 ദിവസം കഴിഞ്ഞ്‌.കള്ളു ഷാപ്പ്‌.പാമു, നീരു, ചാണു എന്നിവര്‍..പാമു ഇത്തിരി സ്റ്റൈലിലാണ്‌. ഷര്‍ട്ടും എവിടന്നോ സംഘടിപ്പിച്ച ഒരു പക്കറ പാന്റുമാണ്‌ വേഷം. രണ്ടും അലക്കിത്തേച്ച്‌ വടിപോലാക്കിയിട്ടുണ്ട്‌.

മറ്റുള്ളവരില്‍ നിന്ന്‌ ഒരല്‍പ്പം അകന്നു മാറിയാണിരുപ്പ്‌.

ദൃഷ്ടികള്‍ അകലേയ്ക്ക് പായിച്ചിരിക്കുന്നു.ഇടയ്ക്ക്‌ മാനസ മൈനേ വരൂ... എന്നു മൂളുന്നു.

പിന്നെ കായാമ്പൂ കണ്ണില്‍ വിടരും...മൂളുന്നു.

വീണ്ടും അതു മാറ്റി എന്റെ ഖല്‍ബിലെ .... മൂളുന്നു.
ഒപ്പം പാട്ടിനനുസരിച്ച് വിരഹവേദനയും, പ്രേമഹര്‍ഷവുമൊക്കെ മുഖത്തു പ്രതിഫലിപ്പിക്കുവാനും ശ്രമിക്കുന്നു.പാമുവിന്റെ ഈ ഭാവങ്ങളൊക്കെ നോക്കി ഒരു നിഷ്കളങ്കഭാവത്തിലിരിക്കുന്നു നീരു.ചാണുവാകട്ടേ ' ഓ അവനൊരു കാമുകന്‍ ചമയുന്നു' എന്ന ചിന്തയുമായി അസൂയ പെരുത്ത മുഖത്തോടേയും.തോന്ന്യാസി കുപ്പി കൊണ്ടു വന്ന് വയ്ക്കുന്നു. മൂവരും കുടി തുടങ്ങുന്നു.പുറത്തെ വാതിലില്‍ ചെമ്മു പ്രത്യക്ഷപ്പെടുന്നു.ആകെ ക്ഷീണിച്ചവശനാണ്‌.ചെമ്മുവിനെ കണ്ട്‌ മൂവരും അമ്പരക്കുന്നു.ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പോയ ചെമ്മുവെന്തേ ഇങ്ങനെ?ചെമ്മു ഒന്നും മിണ്ടാതെ അവരുടെ അരികത്തു വന്നിരിക്കുന്നു.പാമു നിറച്ചു വച്ചിരുന്ന ഗ്ലാസ്സ്‌ എടുത്ത്‌ വലിച്ചു കുടിക്കുന്നു.

പാമുവിനത്‌ ഇഷ്ടപ്പെട്ടില്ലെന്ന് മുഖഭാവത്തു നിന്ന് വ്യക്തം. എങ്കിലും എന്തോ പന്തിയില്ലായ്മയുണ്ട്‌ എന്നു മനസ്സിലാക്കിയതിനാല്‍ ഒന്നും മിണ്ടുന്നില്ല.ചാണു : എന്താ? എന്തു പറ്റിയെടാ?ചെമ്മു ഒന്നും മിണ്ടുന്നില്ല. തല കുനിച്ചിരിക്കുന്നു.നീരു : എന്താടാ പറയ്‌. എന്താ പ്രശ്നം?ചാണു : പറയെടോചെമ്മു : പറയാം... പറയാം.. എല്ലാം പറയാം... എന്നെ ചതിക്കയായിരുന്നു എല്ലാരും കൂടെ...

(പോക്കറ്റില്‍ നിന്ന്‌ മുഷിഞ്ഞ ഒരു 100 രൂപാ നോട്ടെടുത്തു കാണിച്ചു കൊണ്ട്‌) ഇതാ ഇതു കണ്ടോ ഈ മൂന്നു ദിവസത്തെ ജോലിക്കു കിട്ടിയ പ്രതിഫലം...പാമൂ : (ഗൗരവത്തില്‍) എടേയ്‌ അത്യാര്‍ത്തി കാട്ടരുത്‌. തുടക്കത്തിലൊക്കെ അത്രയൊക്കെയേ കിട്ടൂ... എന്നു പറഞ്ഞ്‌ നീയിങ്ങു കുറ്റിയും പറിച്ചു പോന്നാലെങ്ങനെ?ചെമ്മു : അല്ല പാമുവേട്ടാ, ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്‌..പാമു : ശരി പറ.ചെമ്മു : ആദ്യദിവസം എന്നെക്കൊണ്ട്‌ നല്ല ചുമടെടുപ്പിച്ചു. നല്ല ഭാരമുള്ള സൂട്ട്‌കേസുകള്‍ മൂന്നാലെണ്ണം എന്റെ തലയിലേറ്റി വച്ചുതന്നു. എന്റെ കഴുത്തൊടിഞ്ഞു പോവുമെന്ന് തോന്നി. എന്നിട്ടും ആ ഭാരവും വച്ച്‌ ഞാന്‍ നന്നായി ചിരിച്ചു. അഭിനയിക്കുമ്പോള്‍ മുഖം നന്നായിരിക്കണ്ടേ?(കഴുത്തും തോളും തിരുമ്മുന്നു. നന്നായി വേദനിക്കുണ്ടെന്ന് മുഖഭാവം കണ്ടാലറിയാം)ചെമ്മു : ആ ഭാരവും തലയില്‍ വച്ച്‌ ഞാന്‍ ചുറ്റിലും നോക്കി. പക്ഷേ ക്യാമറയോ ഷൂട്ടിങ്ങോ ഒന്നും കാണുന്നില്ല. അപ്പോള്‍ വിചാരിച്ചു റീഹേര്‍സല്‍ ആയിരിക്കുമെന്ന്‌. അങ്ങനെ ദിവസം പല തവണ എന്നെക്കൊണ്ടവര്‍ പല വസ്തുക്കള്‍ ചുമപ്പിച്ച്‌ റീഹേര്‍സല്‍ എടുത്തു. ഭാരം ഉള്ളതായി അഭിനയിച്ചാല്‍ പോരേ യഥാര്‍ത്ഥത്തില്‍ ഭാരം ചുമപ്പിക്കുന്നതെന്തിനെന്നൊക്കെ എനിക്കു സംശയം തോന്നിയെങ്കിലും, സ്വാഭാവികതക്കു വേണ്ടിയായിരിക്കും അങ്ങനെ എന്നു വിചാരിച്ചു ഞാനാരോടും ഒന്നും ചോദിച്ചില്ല, മിണ്ടിയില്ല...ചെമ്മു ഒരു കരച്ചിലിന്റെ വക്കോളമെത്തുന്നു.ചാണു : ഉം ശരി എന്നിട്ട്‌?ചെമ്മു : ചാണുവേട്ടാ, ഇന്നലെ രാത്രി ഞാന്‍ ക്ഷീണം കൊണ്ട്‌ ഉറങ്ങിപ്പോയി. രാത്രി വളരെ വൈകിയ സമയത്ത്‌ എന്നെ അവര്‍ തട്ടി വിളിച്ചു.

നോക്കിയപ്പോള്‍ മുറ്റത്ത്‌ പെട്ടികളും കിടക്കകളും ഒക്കെ വരിവരിയായി നിരത്തിവച്ചേയ്ക്കുന്നു. അവയെല്ലാം എടുത്ത്‌ അവരുടെ ബസ്സില്‍ വയ്ക്കാന്‍ പറഞ്ഞു. ഇതായിരിക്കും ശരിയായ സീന്‍ എന്നു വിചാരിച്ച്‌ ക്ഷീണം മറന്ന്‌ ഭാരങ്ങളെല്ലാം ചുമന്നു വയ്ക്കാന്‍ തുടങ്ങി. പകുതിയോളം ലഗ്ഗേജുകള്‍ വണ്ടിക്കകത്ത് ആക്കിക്കഴിഞ്ഞ ശേഷവും ഷൂട്ടിങ്ങിന്റെ യാതൊരു ലക്ഷണവുമില്ല....
പിന്നെ ക്ഷമ കെട്ട്‌ ഞാനവരോട്‌ ചോദിച്ചു എന്താ സാര്‍ ഷൂട്ട്‌ ചെയ്യാത്തതെന്ന്.എന്തു ഷൂട്ട്‌ ചെയ്യാത്തതെന്ന്? - സംവിധായകന്റെ ചോദ്യം.ഈ ചുമടെടുക്കുന്ന രംഗം - ഞാന്‍.എന്റെ ഉത്തരം കേട്ട്‌ അവിടെ കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു.അപ്പോള്‍ സംവിധായകന്‍ പറയുകയാണ്‌ - താനെന്തു ഭ്രാന്താടോ ഈ പറയുന്നത്‌. വണ്ടീലേക്ക്‌ സാധനങ്ങള്‍ കേറ്റുന്നത് ഷൂട്ടു ചെയ്യുകയോ? എന്താ തനിക്ക്‌ തലക്ക്‌ ഓളമുണ്ടോ?വീണ്ടും അവിടെ നിന്നവര്‍ ചിരിക്കാന്‍ തുടങ്ങി. എങ്കിലും ഞാന്‍ ധൈര്യപൂര്‍വ്വംചോദിച്ചു പാമുവേട്ടാ...'ചുമട്ടുകാരന്റെ റോള്‍ ഷൂട്ടു ചെയ്യാനല്ലെങ്കില്‍ പിന്നെ എന്നെക്കൊണ്ടീ റീഹേര്‍സല്‍ ഒക്കെ എടുപ്പിച്ചതെന്തിന്‌?'അന്നേരം സംവിധായകന്‍ ചീറിക്കൊണ്ടു വന്നു.'എന്ത്‌ ചുമട്ടുകാരന്റെ റോള്‍ ഷൂട്ടു ചെയ്യാനോ? അതിനു തന്നെയിവിടെ അഭിനയിക്കാനാണോ വിളിച്ചിരിക്കുന്നത്‌? തന്നെ ചുമടെടുക്കാനാ വിളിച്ചത്‌ അല്ലാതെ ചുമട്ടുകാരന്റെ റോളിലഭിനയിക്കാനല്ല... നല്ല കഥ... ബാക്കിയുള്ള ആ ലഗ്ഗേജുകളും കൂടി വണ്ടിയില്‍ കൊണ്ടു വച്ചേച്ച്‌ വേഗം സ്ഥലം കാലിയാക്കിക്കോ ഉം ..ഉം..'അപ്പോഴാണ്‌ ചാണുവേട്ടാ എന്നെ ചതിയ്ക്കയായിരുന്നു അവര്‍ എന്നു മനസ്സിലായത്‌.അഭിനയിക്കാനല്ലെങ്കില്‍ ഇനിയും ചുമടെടുക്കാന്‍ പറ്റില്ല എന്നു ഞാന്‍ പറഞ്ഞു. അന്നേരം അവമ്മാരെല്ലാം കൂടി എന്നെ വളഞ്ഞു നിന്നു തല്ലി നീരുവേട്ടാ..ഇതാ ഇതു കണ്ടോ? മുതുകില്‍ തല്ലിന്റെ പാടു കാണിച്ചു കൊടുത്തു കൊണ്ട്‌ ചെമ്മു കരയുന്നു.മൂവരും കൂടി ചെമ്മുവിനെ ആശ്വസിപ്പിക്കുന്നു.ചാണു : പിന്നെ നീ എന്തു ചെയ്തു ചെമ്മൂ?ചെമ്മു : പിന്നെന്തു ചെയ്യാന്‍ ചാണുവേട്ടാ? ചെന്നു ചാടിപ്പോയില്ലേ? ബാക്കി ലഗ്ഗേജും കൂടി ചുമന്നു വണ്ടിയില്‍ വച്ചു കൊടുത്തു. അതിനു കിട്ടിയ കൂലിയാ ഈ നോട്ട്‌..(മുഷിഞ്ഞനോട്ട്‌ വീണ്ടും എടുത്തു കാണിക്കുന്നു. പിന്നെ അതു വലിച്ചെറിയുന്നു. നീരു അതെടുത്ത്‌ പോക്കറ്റിലിടുന്നു).പാമു : നിനക്കു ലാലേട്ടനോട്‌ ചോദിച്ചൂടായിരുന്നോ ഇതിനാണോ വിളിച്ചുകൊണ്ടു വന്നതെന്ന്?ചെമ്മു : അതിനു ലാലേട്ടനെ കണ്ടിട്ടു വേണ്ടേ? ഇവിടെ നിന്നു പോയതിന്റെ അന്നു തന്നെ ലാലേട്ടന്‍ തിരുവനന്തപുരത്തേയ്ക്കു പോയി. പോകുമ്പോള്‍ നല്ലൊരു ചിരിയും 'ബൈ'യും ഒക്കെ തന്നു. ഇതു വല്ലതും അറിയുന്നുണ്ടോ ലാലേട്ടന്‍...

ചെമ്മു വിതുമ്പുന്നു. ചാണു തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

ചാണു : ആ വന്നതു വന്നു...പോട്ടേ... നമുക്കൊന്നും ഈ സിനിമാഭിനയമൊന്നും പറഞ്ഞിട്ടില്ലെന്നേ... നമുക്ക് ഇവിടെയൊക്കെ ഇങ്ങനെയങ്ങൊത്തുകൂടി സന്തോഷമായി ജീവിച്ചു പോകാം .....ചാണു വീണ്ടും ചെമ്മുവിനെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നു. നീരുവും ഒപ്പം കൂടുന്നു.പാമു ചാണുവിനെ വക്രിച്ചു നോക്കുന്നു.കര്‍ട്ടന്‍.

"സാര്‍ഡീന്‍ വേം സ്പെഷ്യല്‍” എന്ന പേരും ആശയവും മാണിക്യേച്ചിയുടെ സംഭാവന.

Thursday, January 22, 2009

നാടകം -ഒരു അവലോകനം

സ്നേഹിതരേ

കഴിഞ്ഞ ഒരു മാസം മുന്‍പ് ഡബിള്‍ ശ്രീ പാമൂ അവര്‍ഹളിന്റെ ആഗ്രഹം പോലെ തുടങ്ങിയതാണ്‌ ആശ്രമത്തില്‍ വീണ്ടും ഒരു നാടകക്കളരി .ആദ്യം മുതല്‍ തന്നെ വായനക്കാരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചതില്‍ ഞങ്ങള്‍ സന്തോഷിക്കുകയും ആശ്രമത്തിന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്യട്ടെ .

ആശ്രമത്തില്‍ ഒരാഴ്ച നീണ്ടു നിന്ന വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ വോട്ടിങ്ങ് ഉണ്ടായിരുന്നു .അതില്‍ 53 % പേര്‍ വളരെ നന്നായി എന്ന് വോട്ട് ചെയ്തു .അതെല്ലാം ഞങ്ങളെ വീണ്ടും ഊര്‍ജ്ജ്വസ്വലരാക്കുന്നു .വളരെയധികം നന്ദി .

നാടകത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയിക്കട്ടെ .പാമരന്‍ ഇങ്ങനെ ഒരു കാര്യം അറിയിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആ സമയം വെറുതെ തോന്നിയതാണ് ഹൈദ്രോസും ആയിഷയും എന്ന രണ്ടു കഥാ പാത്രം .പിന്നീട് പല മനസുകളില്‍ കൂടിയാണ് ഈ കഥ വളരുന്നത് .വിരലില്‍ എണ്ണാവുന്ന ചില രംഗങ്ങള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ രംഗങ്ങളും പരസ്പര ചര്‍ച്ച പോലും ഇല്ലാതെയാണ് വളര്‍ന്നത്‌ .ഇതില്‍ എഴുതിയ ,ഇപ്പോഴും എഴുതുന്ന ഓരോരുത്തരും വളരെ ആത്മാര്‍ഥമായി ഇതില്‍ സഹകരിക്കുന്നു .ഇവരോടൊക്കെ എങ്ങനെയാണ് ഞാന്‍ നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല . അങ്ങനെ ഈ നാടകം 27 രംഗങ്ങള്‍ പിന്നിട്ടു നില്ക്കുന്നു .ഇനിയും മുന്നോട്ടു പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം .

എന്നെ വിഷമിപ്പിക്കുന്ന ഒരു വസ്തുത .ആശ്രമത്തില്‍ അംഗങ്ങളും അതേ സമയം തന്നെ ബ്ലോഗില്‍ ആക്റ്റീവ് ആയിട്ടുള്ള പലരും ഇതില്‍ സഹകരിക്കാതെ മാറി നില്ക്കുന്നു .ഒരു കമെന്റ് പോലും ഇതില്‍ ഇടാന്‍ അവര്‍ ശ്രമിക്കുന്നില്ല എന്നത് തീര്ച്ചയായും വിഷമം ഉണ്ടാക്കും .എന്നോട് വല്ല ദേഷ്യവും ഉണ്ടെങ്കില്‍ അവര്ക്കു പറയാം .അതല്ല ആശ്രമത്തില്‍ നിന്നും പോകാനാണ് താത്പര്യം എങ്കില്‍ അങ്ങനെ ആകാം .കാര്യങ്ങള്‍ തുറന്നു പറയുവാന്‍ വേണ്ടിയാണ് നാടകത്തിനിടയില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് .നിങ്ങളുടെ മനസുകളെ തുറക്ക്‌ .മുഖത്ത് നോക്കി വിമര്‍ശിക്കാം .

ഈ നാടകത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ,വിമര്‍ശനങ്ങള്‍ എല്ലാം ഇവിടെ പറയാം .ഇനി എങ്ങനെ മുന്നോട്ടു പോകണം .മാറ്റങ്ങള്‍ ആവശ്യമോ ? എല്ലാം തുറന്നെഴുതാം .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്

സ്നേഹത്തോടെ
കാപ്പിലാന്‍

Wednesday, January 21, 2009

അയമൂട്ടി എന്തിനു ഷാപ്പന്നൂരില്‍?


രംഗം 27


സീന്‍ ഒന്ന്.


കര്‍ട്ടന്‍ ഉയരുന്നു.


വൈകുന്നേരം.


ഔട്ട് ഡോര്‍.


ഷാപ്പന്നൂര്‍ ഗ്രാമം. ആല്‍ത്തറ.

നീരു


പാമു


ചാണു


ചെമ്മു


പോറ


ചങ്കരന്‍(തലയില്‍ മുണ്ടുമിട്ട് താടിയും വളര്‍ത്തിയിരിക്കുന്നു)


മാണി മുത്തശ്ശി

ഇന്നലത്തെ അവിശ്വസനീയമായ സംഭങ്ങളില്‍ നിന്നും ഗ്രാമത്തിന് ഇനിയും മോചനം കിട്ടിയിട്ടില്ല! ആല്‍ത്തറയില്‍ എല്ലാരൂം കൂടിയിരിക്കുന്നു.

നീരു:“ന്റമ്മോ..എന്താരുന്നാ ദീപാങ്കുരന്റെയൊരു ഗമ..!”


പാമു:“മ്മടെ ശ്രീനീടെ കണക്കൊണ്ടാ ചെങ്ങായി..!”


ചെമ്മു:“അവനൊരു വ്യാജനാണോടാ ഇനി..?”


പോറ:“അതെയതേ..മ്മടെ കുട്ടി ഡാക്കിട്ടറെപ്പോലെ..!”


പാമു:“ന്റമ്മോ..കാലം പോകുന്ന പോക്കേ..ഇബ്ടെ ആരാ വ്യാജന്‍..ന്നി ആരാ ന്നപ്പോലെ സാധുവായ മനുഷേന്‍ ന്നെങ്ങനറിയും ന്റ ആറ്റുകാലമ്മച്ചീ..!”


മാ.മു:“നീയൊന്നു മുണ്ടാണ്ടിരിയെടാ മോറേ..!”


പാമു:“തള്ളേ..ങ്ങളെന്നെക്കൊണ്ടു ങ്ങടെ മൂക്കി പഞ്ഞിവെപ്പിക്കാനൊള്ളെ എടെയൊണ്ടാക്കാതിരുന്നാല്‍ ങ്ങക്കു കൊള്ളാം..!”


മാ.മു:“നീ പോടാ മോഴേ..നിന്റെ പേറെടുത്തത് ഞാനായിപ്പോയെന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടൊള്ളു. അന്നു നിന്റെ മൂക്കി ഞാന്‍ രണ്ടു പഞ്ഞിക്കഷണം കേറ്റിയെങ്കി നിന്റെ തന്തേം തള്ളേം ഒരിക്കലും അറിയുമാരുന്നോടാ കഴുതേ..?’


പാമു:“ആ ഒരൊറ്റക്കാര്യം കൊണ്ടാ തള്ളേ ങ്ങളീ ഭൂമീ ഇപ്പം ജീവനോടിരിക്കുന്നെ..അല്ലെങ്കി എന്നേ ങ്ങളെ ഞാന്‍ ചവിട്ടിക്കൊന്നേനെ..!”


ചെമ്മു:“എന്റമ്മോ..എനിക്കിനി ഒന്നും കേക്കണ്ട..ങ്ങളു രണ്ടും ങ്ങനെ കീരീം പാമ്പും പോലെ നിക്കാതെ കാര്യങ്ങളു സംസാരിക്ക്..!”


പോറ:“പ്പം ആകെ കൊഴപ്പായിരിക്കുവല്ലേ..?”


പാമു:“അതെയതേ..!”


നീരു:“മ്മടെ മൊയലാളീം ഹൈദോസു മൊയലാളീം ഇപ്പം എബ്ടാനോ എന്തോ..!”


ചങ്കരന്‍:“നീയെങ്ങനാ ന്റെ നീരൂ രക്ഷപെട്ടേ..?”


നീരു:“അയീനല്ലേ ചേട്ടാ ന്റയീ കരണ്ടു വിദ്യ..! ന്നി ഏതു കേമന്‍ വന്നാലും ഈ നീരൂനെ തൊടാന്ന് നോക്കേണ്ട..! എല്ലാവനേം ഞാന്‍ കരണ്ടടിപ്പിച്ചൊരു കളികളിക്കും..!”


ചങ്കരന്‍:“ന്റെ നീരൂ നീരക്ഷപെട്ടു..! നീ എന്നേം നിന്റെ കണക്കാക്കാനൊരു വിദ്യ പറഞ്ഞുതാടാ ..കഞ്ഞിയോ കള്ളോ കുടിച്ചിട്ട് ആഴ്ച്ചകളായെന്റെ മോനേ..!”


പാമു:“അയിന് ങ്ങളാ കുട്ടീടടുത്തു പോയെന്റെ ചങ്കരാ..!”


ചാണു:“അയിനെന്റെ പണ്ടാരക്കാലാ അങ്ങോരും ഇപ്പം അകത്തായില്ലേ..?”


പോറ:“മ്മളെല്ലാം ഇപ്പൊ അന്യാധീനപ്പെട്ടു പോയല്ലോ ന്റ്റ്റെ കാവിലമ്മേ..!”

തോന്ന്യാസിയും കീതമ്മയും ഓടിവരുന്നു. എല്ലാവരും സന്തോഷവും അത്ഭുതവും അടക്കാനാവാതെ അവരെ നോക്കിനില്‍ക്കുന്നു.

നീരു:“തോന്ന്യാസി:“നീയെങ്ങനാട തോന്ന്യാസീ ആ പണ്ടാരക്കാലന്റെ കയ്യീന്ന് രക്ഷപെട്ടെ..?”


കീതമ്മ:“ഒന്നും പറേണ്ടെന്റെ പൊന്നുങ്ങളേ..!”


മാ.മു:“ന്താ ന്റെ കീതേ..തെളിച്ചു പറ..!”


തോന്ന്യാസി:“ങ്ങളറിഞ്ഞോ..എല്ലാരേം വെറുതേ വിട്ടു...!”


ചാണു:“ എന്താ‍..?”


കീതമ്മ:“ആ തീ പാങ്കതനോ..അരാ അവന്‍..?”


പാമു:“തീ പ്രാങ്കതന്‍..!”


നീരു:“മിണ്ടാതെടാ ദീപാങ്കുരന്‍..! ഞാന്‍ ഷോക്കു കൊടുത്തപ്പം അവന്റെ ദീപം കത്തുന്നതൊന്നു കാണേണ്ടതാരുന്നു! അവനിപ്പം എന്തുപറ്റി..?”


തോന്ന്യാസി:“ന്റെ കൂ‍ട്ടരേ..സി.ബി.ഐ യീന്ന് ആള്‍ക്കാര്‍ സ്റ്റേഷനി വന്നാ ഞങ്ങളോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞത്..! ആ തീ പ്രാങ്കതനെ അവര് ഒരുപാട് ചീത്തവിളിച്ചു..!”


കീതമ്മ:“കട്ടവനെക്കണ്ടില്ലേപ്പിന്നെ കണ്ടവനെപ്പിടിക്കുമോട നായേന്ന് വിളിക്കുന്നെ ഞാനെന്റെ ചെവികൊണ്ടു കേട്ടതാ ന്റെ മാണി മുത്തശ്ശീ..!”


മാ.മു:“നീയെങ്ങനാടീ കീതേ അവിടെച്ചെന്നത്..?”


കീതമ്മ:“മ്മടാള്‍ക്കാരെ കൊണ്ടുപോയാപ്പിന്നെ നിക്കടങ്ങിരിക്കാന്‍ പറ്റ്വോ..?”


ചാണു:“അവനപ്പൊം കൈക്കൂലിക്കാരനാരിക്കും..!”


പാമു:“അതേ..അയിനാ ഒരു ചാന്‍സ്..!”


നീരു:“ന്നാലും മ്മടെ മൊയലാളി എബടെ..?”


തോന്ന്യാസി:“മൊയലാളീടെ രോമത്തിത്തൊടാന്‍ ആര്‍ക്കെങ്കിലും പറ്റ്വോ..?”

എല്ലാവരും കേട്ടുനില്‍ക്കുന്നു.

ലൈറ്റ് ഡിം.

സീന്‍ രണ്ട്.

രാത്രി


അടച്ചിട്ടിരിക്കുന്ന ഷാപ്പ്.

കാപ്പു


തോന്ന്യാസി


കീതമ്മ

കാപ്പു:“തോന്ന്യാസീ..നീയും അകത്തായതാ എനിക്കു സഹിക്കാന്‍ പറ്റാതായിപ്പോയത്..!”


തോന്ന്യാസി:“അതിനെന്തിനാ മൊയലാളി വെഷമിക്കുന്നെ..മ്മടെ നീരൂം പാമൂം ചാണൂമെല്ലാം എല്ലാ കാര്യങ്ങളും നോക്കില്ലേ..? ചങ്കരന്‍ ഒളിവിലായോണ്ട് അവമ്മാര്‍ക്ക് കള്ളു കുടിക്കാന്‍ പറ്റത്തില്ലല്ലോ..?”


കാപ്പു:“എന്തുവേണേലും ആയിക്കോട്ട്..ന്നാലും അവനെയെനിക്കു കാണാ‍മ്പറ്റിയല്ലോ..!”


തോന്ന്യാസി:“ആരെ..?”


കാപ്പു:“എടാ മ്മടെ അയമൂട്ടീനെ..നെനക്കറിയാമോടാ..ആ മാണിത്തള്ള പറഞ്ഞത് സത്യാടാ..എടീ കീതേ..നീയും കേട്ടോ..!”


കീതമ്മ:“ഓ മൊയലാളീ..!”


കാപ്പു:“എടാ അവന്‍ ആശൂത്രീന്ന് നേരെ അവിടെ വന്ന് ഇംഗ്ലീഷില്‍ ഒരു കാചു കാച്ചി..നിക്കൊന്നും മനസ്സിലായീല്ല കേട്ട..! അതു കേട്ടതും ആ പൊക്കം കൊറഞ്ഞ കറുത്ത പോലീസുകാരന്‍ വെറച്ചു..! പിന്നെ ഞങ്ങളെ അന്നേരേ വിട്ടു..!”


തോന്ന്യാസി:“അതെന്താലും നന്നായൈന്റെ മൊയലാളീ..!”


കാ‍പ്പു:“ന്നാലും അവനെന്നോടു മിണ്ടിയില്ലെടാ..അവനെ കുറ്റം പറയണ്ട..എനിക്കവന്‍ ഒണ്ടായ കാര്യം അറിയില്ലായിരുന്നു. അന്നത്തെ കാലം അതാരുന്നു..മുമ്പും പിമ്പും നോക്കനെവിടാരുന്നു സമയം..? എല്ലാം ന്റെ കുറ്റാ..!”


തോന്ന്യാസി:“അതൊന്നും ഓര്‍ത്ത് മൊയലാളി വെഷമിക്കണ്ട..! എല്ലാം നേരെയാകും..! ന്നി ഞാനൊരു കാര്യം അങ്ങോട്ട് ചോ‍യിച്ചോട്ടെ..?”


കാപ്പു:“ ചോയീര്..!”


തോന്ന്യാസി:“മൊയലാളീടെ മോനെന്തിനാ ഇപ്പം ഈ ഷാപ്പന്നൂരി വന്നെ..?”


കാപ്പു:“നിക്കറിയില്ലെന്റെതോന്ന്യാസീ..!”


തോന്ന്യാസി:“പരമരഹസ്യാരിക്കണം..”


കാപ്പു:“ഓ..!”


തോന്ന്യാസി:“മ്മടെ ഡെയ്സീടെ കൊലപാതകം അന്വേഷിക്കാനാ..!”


കാപ്പു:(തരിച്ചുനില്‍ക്കുന്നു)“അതു നെനക്കെങ്ങനറിയാം ന്റെ തോന്ന്യാസീ?”


തോന്ന്യാസി:“അതു ഞാന്‍ പറയില്ല മൊയലാളീ..!”


കാപ്പുവിനൊന്നും മനസ്സിലായില്ല!


കീതമ്മയുടെ മുഖത്ത് കാര്യമായ ഭാവമാറ്റം കാണുന്നില്ല!

(കര്‍ട്ടന്‍.)

Tuesday, January 20, 2009

സംഘര്‍ഷജനകമായ ഷാപ്പന്നൂര്‍ ഗ്രാമം ..!

.. പുതിയ വഴിത്തിരുവ് രംഗം 26

സീന്‍ 1

നേരം നട്ടുച്ച.ഷാപ്പന്നൂര്‍ ഗ്രാമത്തിലെ മുഴുവന്‍ നാട്ടുകാരും ഷാപ്പിനു ചുറ്റും തടിച്ചുകൂടിയിരിക്കുന്നു.. പൊടുന്നനെ ഒരു പോലീസ് ജീപ്പ് ഷാപ്പിനു മുമ്പില്‍ വന്നു നിന്നു.അതില്‍ നിന്നു സുമുഖനായ ഒരു ഓഫീസര്‍ ചാടിയിറങ്ങി..

ഓഫീസര്‍ : "ആരാടാ തോന്ന്യാസി ?"

തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ചുകൊണ്ട് തോന്ന്യാസി അടുത്തെത്തി.

തോ: "ഞാനാണ് സാറെ.എന്താ സാറേ.. ?"

ആളുകള്‍ മുഴുവന്‍ ചുറ്റും കൂടി. എല്ലാവരോടും ആയി ഓഫീസര്‍ വിശദീകരിച്ചു..


"ഞാന്‍ അസി.കമ്മിഷണര്‍ ദീപാങ്കുരന്‍.സി.ഐ.ഡി.അയമൂട്ടിയെ ആശുപത്രീ ചെന്ന് കൊല്ലാന്‍ ശ്രമിച്ചത് നീ ആണോടാ?

[കൂടി നില്‍ക്കുന്നവരില്‍ ഒരുവനെ കുത്തി പിടിക്കുന്നു, വിരട്ടുന്നു]

ആരായാലും, അവനെ പിടിക്കാന്‍ വന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തലവനാണ് ഞാന്‍.?"

പാമു.: " അപ്പോള്‍ പിന്നെ ആരാ സാറെ അവന്‍.?"

ഓഫീ.:" ഇവിടെ കള്ളനോട്ട് കച്ചവടം നടക്കുന്നത് അറിഞ്ഞ് അതന്വേഷിക്കാനാ അയ്‌മൂട്ടി വന്നത് അതിനു ചുക്കാന്‍

പിടിച്ചിരുന്നത് ഹൈദ്രോസ്. ആ കള്ളനോട്ടുകള്‍ ചിലവക്കി ഇരുന്നത് കാപ്പു മൊതലാളിയുടെ ഷാപ്പിലൂടെ..

ഇപ്പോള്‍ അയ്മൂട്ടി പിടിക്കപ്പെട്ടപ്പോള്‍ അവനെ കൊല്ലാന്‍ പ്ലാനിട്ടിടിരിക്കുകായ കാപ്പുവും സംഘവും.."

തോ:" സാറെ അപ്പോള്‍ മൊതലാളി കള്ളനോട്ട് ആണോ തന്നിരുന്നത്.?"

പോക്കറ്റില്‍ നിന്നു നൂറിന്‍റെ ഒരു നോട്ടെടുത്ത് തോന്ന്യാസി ഓഫീസറെ കാണിക്കുന്നു..

തോ: "സാറേ ഇതൊന്നു നോക്കിക്കേ.. കഴിഞ്ഞ മാസം ശമ്പളം കിട്ടിയതാ.."

നോട്ട് നോക്കിയശേഷം ഓഫീസര്‍ തോന്ന്യാസിയോടു

"എടൊ ഇതും വ്യാജന..."

ക്രുദ്ധനായ തോന്ന്യാസി.." എടാ മൊതലാളി. നിനക്കുവേണ്ടി വാദിച്ച എന്നോടും ചതിയോ.."

പെട്ടെന്ന് ജനക്കൂട്ടതിനിടയിലൂടെ ഒരാള്‍ ഓടി..

"പിടിയവനെ പിടിയവനെ..."

ജനങ്ങളുടെ ആരവം.ജനങ്ങള്‍ നീരുവിനെ പിടികൂടി ഓഫീസറുടെ അടുത്തെത്തിച്ചു..

തോ:"സര്‍.. ഇവനാണ് നീരു..പക്ഷെ ഇവന് വട്ടാണ്"

ഓഫീസര്‍ കൈ നീട്ടി ഒരെണ്ണം പൊട്ടിച്ചു..അടികൊണ്ടു താഴെവീണ നീരുവിനെ പൊക്കിയെടുത്തു ഓഫീസര്‍ ചോദിച്ചു..

"സത്യം പറയെടാ.. ഇല്ലെങ്കില്‍ ഇടിച്ചു നിന്‍റെ മെടുല്ല ഒബ്ലാംഗട്ട തകര്‍ക്കും.. "

നീരു : "സാറേ സത്യം പറയാം.. എനിക്ക് ഭ്രാന്തില്ല.. രക്ഷപെടാന്‍ നടത്തിയ നാടകമ..

ഹൈദ്രോസ് മുതലാളി അടിക്കുന്ന കള്ളനോട്ട് കാപ്പു മുതാലാളി എനിക്ക് തരും.

അവര്‍ പങ്കുകാര. ഞാന്‍ അത് വിതരണം ചെയ്യുന്നു എന്ന് മാത്രം.."

ഓഫീസര്‍ നീരുവിനെ പൊക്കിയെടുത്തു ജീപ്പിലിടുന്നു.

ഓഫീ :"എടൊ തോന്ന്യാസി .. നീയും കൂടി വാ.. ആ ഹൈദ്രോസിന്‍റെ വീട്ടിലേക്ക്.."

തോന്ന്യാസി ജീപ്പില്‍ കയറുന്നു.ജനക്കൂട്ടം ഒരാരവത്തോടെ ഹൈദ്രോസിന്‍റെ വീട്ടിലേക്ക്..

സീന്‍ 2

കോലായില്‍ ഇരിക്കുന്ന ഹൈദ്രോസ് മുതലാളി. മുറ്റത്ത് ജീപ്പ് വന്നു നില്ക്കുന്നു.. ജീപ്പില്‍ നിന്നിറങ്ങിയ


ഓഫീസറെയും തോന്ന്യാസിയേം കണ്ട ഹൈദ്രോസ് പെട്ടെന്ന് മുണ്ടില്‍ തിരികിയിരുന്ന റിവോള്‍വര്‍
എടുത്ത്..

"വരരുതു. പന്നീന്‍റെ മക്കളെ. ആ നായിന്‍റെ മോന്‍ അയ്മൂട്ടിയുമായി കച്ചവടം വേണ്ടെന്നു കാപ്പോനോട്

പറഞ്ഞതാ.ഇങ്ങനെ ആയി തീരുമെന്നറിയാമാരുന്നു."

ഓഫീ.: എടൊ ഹൈദ്രോസ്.. തന്‍റെ എല്ലാ കള്ളത്തരങ്ങളും പിടിക്കപ്പെട്ടിരിക്കുന്നു.യൂ ആര്‍ അണ്ടര്‍ അറസ്റ്റ്.."

ഹൈ." ഓ പിന്നെ ഒലത്തും.. അതിന് അയ്മൂട്ടിനെ ശവമേ നിങ്ങള്‍ക്ക് കിട്ടൂ.. അവന്‍ ശത്താല്‍ ആര് കോടതിയില്‍ സാക്ഷി പറയും.."

ഓഫീ.: അയമൂട്ടിയെ അമൃത ഹോസ്പിറ്റലിലേക്ക് മാറ്റി കഴിഞ്ഞു .കാപ്പു മുതലാളിയെ അറസ്റ്റ് ചെയ്തു കഴിഞ്ഞു .

വ്യാജ ഡോക്ടറും കസ്റ്റഡിയില്‍ തന്നെ. അയ്മൂട്ടി അപടകട നില തരണം ചെയ്തു എന്നാ ഒടുവില്‍ കിട്ടിയാ വിവരം..

ഹൈദ്രോസ് തോക്കുയര്‍ത്തി. ഓഫീസറും ഹൈദ്രോസും മല്‍പ്പിടുത്തം..അതിനിടയില്‍ വെടി പൊട്ടി. എല്ലാവരും

നിലവിളിക്കുന്നു..


(കര്‍ട്ടന്‍..)

Sunday, January 18, 2009

ആരാടാ ഈ അയമൂട്ടി?

രംഗം 25സീന്‍ ഒന്ന്


കര്‍ട്ടന്‍ ഉയരുന്നു.
പ്രഭാതം.


പതിവുപോലെ അലസമായ ഷാപ്പന്നൂര്‍ ഗ്രാമം.


ഷാപ്പ് തുറന്ന് തോന്ന്യാസി ഒറ്റക്ക് ആളുകളെ മാനേജ് ചെയ്യുന്നു.


അയമുട്ടിയുടെ പിതാവ് കാപ്പുവാണെന്നറിഞ്ഞ ആളുകള്‍ ഉത്തരം ആവശ്യപ്പെട്ടുകൊണ്ട് അവിടെ തടിച്ചുകൂടിയിരിക്കുന്നു! ആളുകളെ സമാധാനിപ്പിച്ചുകൊണ്ട് മാണി മുത്തശ്ശി.


നീരു, പാമു, ചാണു പിന്നെ തലയില്‍ മുണ്ടുമിട്ടു ചങ്കരനും അവിടെ സാന്നിഹിതരായിരുന്നു. കീതമ്മ അടുക്കളയിലാണു നിന്നതെങ്കിലും, അവരുടെ ശ്രദ്ധ ഈ ചര്‍ച്ചയിലായിരുന്നു.

മാ.മു:“ന്റെ പാമൂ..നീയൊന്നടങ്ങ്..!”


പാമു:“എന്നാലും ഈ കാപ്പിലാനിതു നേരത്തേ ഞങ്ങളോട് പറയാരുന്നു..!”


മാ.മു:“അതിനു കാപ്പുവെന്തിനാടാ നിന്നോടു പറയുന്നെ..? നീ‍ അവന്റെ തന്തയാണോ..?”


തോന്ന്യാസി:“അതു തന്നെയാ എനിക്കും പറയുവാനുള്ളെ..പാമൂ..നീ നിന്റെ കാര്യം നോക്കിയാ മതി...മോലാ‍ളീടെ പ്രൈവറ്റ് കാര്യങ്ങളില്‍ ഇടപെടേണ്ട..!”


പാമു:“ന്റമ്മോ..ഞാനൊന്നും മിണ്ടുന്നില്ലേ..അകാംഷമൂത്തെനിക്ക് പ്രാന്തു പിടിക്കാതിരുന്നാല്‍ മതിയായിരുന്നു..!”


മാ.മു:“നിനക്കു കള്ളു കുടിച്ചിട്ടായിരിക്കും ഇനി പ്രാന്തു വരാന്‍ പോകുന്നെ..എടാ ഈ ഞാന്‍ പറയുന്നെ നീ കേക്കണം..നിന്റെ തണ്ടും തടിയും കൊറയുന്നതിനും മുമ്പ് നീ പോയി പെണ്ണുകെട്ടി ഒരു കുടുമ്പം ഒണ്ടാക്കാന്‍ നോക്കെടാ..!”


പാമു:“ഓ..എല്ലാം കേട്ടു..ങ്ങളു മിണ്ടാണ്ടിരി എന്റെ പരട്ട തള്ളേ..! പണ്ടാരമടങ്ങാന്‍ നിങ്ങളെന്തിനാ ഈ ഷാപ്പിന്റെയുള്ളില്‍ ഇപ്പോം വന്നേ..നിങ്ങക്കെന്നേ കിട്ടീള്ളോ..?”


മാ.മു:“നീ പോട പട്ടീ.. ഞാന്‍ എവിടേം വരും..അതാ ഈ മാണി മുത്തശ്ശി..നിനക്കിഷ്ടമല്ലെങ്കി..നീ പോടാ നിന്റെ പാട്ടിന്..!”


എല്ലാവരും അന്തംവിട്ടുനില്‍ക്കുന്നു!


ലൈറ്റ് ഡിം.


സീന്‍ രണ്ട്.


പകല്‍


‍നീരു, പാമു, ചാണു തുടങ്ങിയവര്‍ ആല്‍ത്തറയില്‍.


നീരു:“അന്നേരം ഈ അയമൂട്ടി ആരാ..?”


ചാണു:“നമ്മുടെ മാണിത്തള്ള പറഞ്ഞതു പ്രകാരം..അവനാ കാപ്പുവിന്റെ മോനാ..!”


പാമു:“എനിക്കാ തള്ളേടെ തലമണ്ടക്കൊരു ചവിട്ടു കൊടുക്കാനാ തോന്നുന്നെ..!”


നീരു:“നീ മിണ്ടാണ്ടിയെന്റെ പാമൂ..അവരു സത്യമല്ലേ പറയുന്നെ..?”


പാമു:“അവരു പറയുന്ന സത്യങ്ങള്‍ എനിക്കു പിടിക്കുന്നില്ല കേട്ടോ..!”


ചാണു:“മാണിത്തള്ള പറഞ്ഞത് സത്യമാന്നാ എനിക്കു തോന്നുന്നെ..!”


നീരു:“അതേ..എനിക്കും അങ്ങിനെ തോന്നുന്നു..ആ തള്ള നമ്മുടെ അമ്മയെപ്പോലെയല്ലേ..? അവരെന്തിനാ കള്ളം പറയുന്നെ..?”


പാമു:“ഈ കാപ്പു ഇപ്പൊം എവിടെ..? അങ്ങോരെ കാണാനേ ഇല്ല..!” ആ തോന്ന്യാസീടെ തോന്ന്യാസങ്ങളാ ഇപ്പൊം ഷാപ്പി നടന്നോണ്ടിരിക്കുന്നെ..!”


നീരു:“അവനെ ഞാന്‍ഷോക്കടിപ്പിച്ചു കൊന്നാലോ ചേട്ടാ..?”


ചാണു:“നിനക്കീ ഷോക്കീന്ന് രക്ഷപെടണോന്നുണ്ടോ എന്റെ നീരൂ..?”


നീരു:“അല്ലേലും എനിക്കീ ഷോക്ക് പണ്ടേ ഒള്ളതാ..ഇപ്പൊം അതിത്തിരി കൂടീന്നല്ലേ ഒള്ളൂ..എനിക്കീ കയിവ് ദൈവം തന്നതാ എന്റെ ചാണൂ..നീയായിട്ട് അതെന്റെ ശരീരത്തീന്നും എടുക്കാമെന്നു വിചാരിക്കണ്ട.. അതാ നിന്റെ തടിക്കു നല്ലത്.. മനുഷേമ്മാരു ജീവിച്ചു പോട്ടേ..!”


ചാണു:“എടാ കഴുതേ..നീ നന്നാവട്ടെയെന്നു കരുതി പറഞ്ഞതാ..നിനക്കിഷ്ടമല്ലെങ്കിപ്പിന്നെ നീ നിന്റെ ബയി..ഞാന്‍ എന്റെ കുയീ..അല്ല ബയീ..!”


ഒരു പ്രൈവറ്റ് അംബാസിഡര്‍ കാര്‍ അവിടെ വന്നു നില്‍ക്ക്കുന്നു. അതില്‍ നിന്നും കണ്ടാല്‍ ആര്‍ക്കും ബഹുമാനം തോന്നേക്കാവുന്ന ഒരാള്‍ ഇറങ്ങി നമ്മുടെ ആള്‍ക്കാരുടെ അടുത്തേക്കു വരുന്നു.


അയാള്‍:“ഞാന്‍ സി.ബി.ഐ യില്‍ നിന്നും വരുകയാണ്..!”


പാമു:“അതെന്താ സാറേ അങ്ങിനെ..? ഷാപ്പി പോകാനാണെങ്കി..വഴി ഞാമ്പറഞ്ഞു തരാം..!”


അയാള്‍:“ഏതു ഷാപ്പ്..?”


പാമു:“ഷാപ്പുവിന്റെ കാപ്പ്..അല്ല സാറെ..കാപ്പുവിന്റെ ഷാപ്പ്..എനിക്കൊരു നൂറു വാങ്ങിച്ച് തന്നാ മതി എല്ലാ സത്യവും ഞാമ്പറയാം..!”


അയാള്‍:“ഞങ്ങളുടെ ഒരോഫീസര്‍ മിസ്റ്റര്‍ അയമുട്ടി ഇവിടെ ഒരു കേസന്വേഷിക്കാന്‍ വന്നിരുന്നു. അയാളെ ആരോ ആക്രമിച്ചെന്നും അയാളിപ്പോള്‍ ആശുപത്രിയിലാണെന്നും അറിയാന്‍ കഴിഞ്ഞു! അതിനെപ്പറ്റി കൂ‍ടുതലെന്തെങ്കിലും നിങ്ങള്‍ക്കറിയാമോ?”


ചാണു,നീരു,പാമു തുടങ്ങിയവരതു കേട്ട് അന്തം വിട്ടു നില്‍ക്കുന്നു.


പാമു:“ന്റെ സാറേ..ഞങ്ങക്കൊന്നും അറിയാമ്മേല..ഞങ്ങ ഇബിടെ സ്മാളടിക്കാനൊള്ള സെറ്റപ്പു നോക്കി ഇരിക്കുന്നതെന്നേ ഒള്ളു..”


അയാള്‍:“ശരി..നിങ്ങളെയെല്ലാം ചോദ്യം ചെയ്യാനായി ഞങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വിളിപ്പിച്ചേക്കാം..! അതില്‍ വിരോധമില്ലല്ലോ?”


ചാണു:“ഇല്ല സാര്‍..”


നീരു:“സാറിന് എപ്പോള്‍ വേണേലും ഞങ്ങളെ വിളിപ്പിക്കാം..”


അയാള്‍:“ശരി..ഞാനിപ്പോള്‍ പോകുന്നു.”


അയാള്‍ കാറില്‍ കയറി പോകുന്നു.


നീരു:“ന്റമ്മോ..ആ കാലന്‍ സി.ബി.ഐ ആപ്പീസറാന്നോ..? എനിക്കു വിശ്വസിക്കാന്‍ പറ്റ്ണില്ല..!”


ചാണു:“എടാ കാലം ഇതു പഴയതല്ല..!”


പാമൂ:“ന്റമ്മോ..എനിക്കു പേടിയാവുന്നു...!”


ചാണു:“നീ എന്നെക്കണ്ടു ജീവിക്കെടാ..എനിക്കാരേം പേടീല്ല..!”


പാമു:“നീ എന്താ എന്റെ ചാണൂ പറേന്നെ..?”


നീരു:“ ചാണൂ ...നീ ആ കൊച്ചിന്റെ വയറ്റിലൊണ്ടാക്കീട്ട് മുങ്ങിയതിന്റെ പേരിലാ അവളു ചത്ത് പിന്നെ ആ കാപ്പിലാന്‍ മൊയലാളീടെ ശരീരത്തില്‍ ഇപ്പൊം കൂടിയിരിക്കുന്നെന്ന് പറയുന്നെ..!”


ചാണു:“ന്റമ്മയാണെ അതു കള്ളമാണു കേട്ടാ..”


പാമു:“ന്റമ്മേടമ്മോ..നിക്കു വീണ്ടും പേടി വരുന്നു..!”


നീരു:“നീയെന്തിനാട പാമൂ പേടിക്കുന്നെ..? അതിനു നീയൊരു കുറ്റോം ചെയ്തിട്ടില്ലല്ലോ..എന്നാലും ഞാനൊന്നു ചോയിച്ചോട്ടെ.. ആരാടാ ഈ അയമൂട്ടി..?”


പാമുവും ചാണുവും ഉത്തരം കിട്ടാതെ പരുങ്ങി നില്‍ക്കുന്നു!കര്‍ട്ടന്‍.

കാന്താരിയുടെ ഒളിച്ചോട്ടം..നാടകം തുടരുന്നു

സീന്‍: ഒന്ന്
ഷാപ്പന്നൂര്‍ ഗ്രാമം ഉണരുന്നതേയുള്ളൂ.....
ഹൈദ്രോസാജിടെ വീട്ടിലെ കറമ്പി പശുവിന്റെ
നിര്‍‌ത്താതെയുള്ള അമറല്‍ പശ്ചാത്തലത്തില്‍ മുഴങ്ങുന്നു...
"കന്നിമാസം വന്നോന്നറിയാന്‍ നായ്ക്കള്‍ക്ക് കലണ്ടര്‍ നോക്കണ്‍ടാന്ന്
പണ്ടേതോ ഒരു സില്‍മാക്കളീല് ഏതോ ഒരു ബഡുക്കൂസ് പറഞ്ഞ
തമാശ കേട്ട്‌ക്കണ്...
വാവടുത്തോന്നറിയാന്‍ പൈക്കള്‍ക്ക് റേഡിയം കേക്കണ്ടാന്നാക്കി
ഈ കീതമ്മ തിരുത്തീക്ക്ണ്"
എന്നു ഞൊടിഞ്ഞുകൊണ്ട് കീതമ്മ ഒരു ചെരുവം പഴങ്കഞ്ഞിയുമായി
വെളിച്ചത്തിലേക്ക് പ്രവേശിക്കുന്നു...
"ഈ കീതമ്മേനെ സമ്മയിക്കണം! രാവിലെ ഹൈദ്രോസാജിന്റെ പെരേല്
അത് കയിഞ്ഞ് സ്വന്തം ആശ്രമത്തില് കാണാന്‍ ബരണ മണ്‍ടന്‍മാര്‍ക്ക്
ഉയിഞ്ഞു വാങ്ങാനും, ചരട്കെട്ടാനും ഒക്കെയായി കാവിം ചുറ്റി ഇരിക്കണം!
നാട്ടാര്‌ടൊക്കെ സൂക്കേട് മാറ്റണം, ചരട് ജപിക്കണം, പൂജ നടത്തണം, കുന്തം കൊടച്ചക്രം....
ഇനിക്കൊരു തല വേദന വന്നാ, ആമിന ദുബായീന്ന് വന്നപ്പ തന്ന
പുലിനെയ്യെന്നെ തേക്കണം.... നാട്ടിലീവക പൊട്ടന്‍‌മാരുള്ളോടത്തോളം
കാലം ഈ കീതമ്മേന്റെ കഞ്ഞികുടി മുട്ടൂലാ"
എന്നൊക്കെ ആത്മഗതിക്കുന്നു....

"അ..അ...അ...ആ..നിക്ക്, നിക്ക്....നിക്ക്...
ജെങ്ങട്ടാ പെമ്പറന്നോരേ ഈ കഞ്ഞീം കൊണ്ട് പോണ്
ഞാനത് കുടിക്കാന്‍ മൊളക് ചുട്ട പുളിയില ചമ്മന്തിം കൊണ്ട്
വരണത് ഇയ് കണ്ട്ടീലേ?"
കൈയ്യിലൊരു വാഴയിലപ്പൊതിയുമായി കാന്താരി പ്രവേശിക്കുന്നു...

കീതമ്മ :
"ആ അങ്ങനെ വരട്ടെ, ങ്ങളാണ് രാവിലെത്തന്നെ മുളകെടുത്ത് അടുപ്പത്തിട്ടത് ല്ലേ..
മനുസേനെ കൊരപ്പിക്കാന്‍......? ഞാന്‍ കരുതീത് ആയിസാക്ക് നാപ്പലം തട്ടിയത്
ഒയിവാക്കാന്‍ സോണാമ്മായി ഉപ്പും മുളകും ഉയിഞ്ഞുവാങ്ങി അടുപ്പിലിട്ടതാണെന്നാണ്..
ഓരോ മാരണങ്ങള് ഓരോ എടങ്ങേറുണ്ടാക്കും രാവിലെത്തന്നെ"

കാന്താരി :
"ഉപ്പും മൊളകും ഉയിഞ്ഞിടേ, കൊറച്ച് പുളിക്കും!!!
വിശന്ന് കൊടല് കരിയുമ്പൊ എല്ലാ ദിവസും രാവിലെ ങ്ങളൊക്കെ
ണീറ്റ് വരണേനു മുമ്പ് ഞാന്‍ ചമ്മന്തിം കൂട്ടി പഴങ്കഞ്ഞി കുടിക്കാറുണ്ട്...
ഇനിക്ക് ചമ്മന്തി ഒരു വീക്ക്നെസ്സാണ് എന്ത് സാധനം കിട്ട്യാലും
ഞാനതോണ്ട് സമ്മന്തി അരക്കും ചെയ്യും പഴങ്കഞ്ഞി കുടിക്കും ചെയ്യും"

കീതമ്മ :
"പടച്ചോനേ ആ പയങ്കഞ്ഞി പാത്രത്ത്‌ന്ന് എല്ലാ ദെവസവും ങ്ങള് പയങ്കഞ്ഞി
കുടിക്കാറ്‌ണ്ടോ? ന്റെ ഓര്‍മ്മേല് ആ പാത്രം കയുകീട്ട് ഒന്നരക്കൊല്ലായി,
പോരാത്തേന് എല്ലാ ദെവസവും ബൈന്നേരം ആട് കുടിച്ചേയ്‌ന്റെ ബാക്കിം
പാത്രത്തോടെ കൊണ്ടോയി ഒയിക്കണതും ആ പാത്രത്തിലേക്കാ...
മിഞ്ഞാന്ന് ആ ആമിനേന്റെ ചെക്കന്‍ അയിക്ക് മൂത്രം ഒയിക്കണത് ന്റെ കണ്ണോണ്ട്
ഞാന്‍ കണ്ടതാ...പയ്യിനുള്ളതല്ലേ എന്നതോണ്ട് ഞാനത് ഒയിക്കാനും പോയില്ല
പിന്നെ ഉണ്ണി മൂത്രം പുണ്യാഹം‌ന്നല്ലേ....കൊയപ്പല്യാ...."
(സന്തോഷം കൊണ്ട് വാ പൊത്തിച്ചിരിച്ച് കാന്താരി കാണാതെ കീതമ്മ പുറകിലേക്ക്
നടന്ന് നീങ്ങുന്നു...)
വായില്‍ കൈയ്യിട്ട് ചര്‍‌ദ്ദിച്ചുകൊണ്ട് കാന്താരിയും ഓടിപ്പോകുന്നു...

സീന്‍: രണ്ട്
ചങ്കരന്‍ ഒളിവില്‍‌ താമസിക്കുന്ന കശുമാവിന്‍ തോട്ടം....
ഉദയരശ്മികള്‍ ഇലകള്‍ക്കിടയിലൂടെ ചങ്കരന്റെ ശരീരത്തിലേക്ക് പലയിടങ്ങളിലായി വീഴുന്നുണ്ട്...
ചങ്കരന്‍ ഇരുട്ടുപടര്‍‌ന്ന ഇലകള്‍ക്കിടയിലേക്ക് നോക്കിക്കൊണ്ട് പറയുന്നു...
ചങ്കരന്‍ :
" എന്നാലും എനിക്ക് ലാലേട്ടനും പാര്‌വ്വതിക്കും അറിഞ്ഞാലുണ്ടാകുന്ന
പുലിവാലോര്‍ത്ത് ഒരു പേടി....
അല്ലെങ്കിലേ അയമൂട്ടിനേറ്റ് കോര്‍‌ത്ത് നിക്കാണ്...
ഞ്ഞ് ലാലേട്ടനും കൂടി ഒടക്കിയാ ന്റെ കാര്യം.........."
ചിന്തിച്ചുകൊണ്ട്...
"ചെന്നെത്തുന്നേടം വിഷ്ണുലോകമാണ് ചങ്കരന്...
മോളീന്നും താഴേന്നും ഒരു തൊണ വേണ്ട ചങ്കരന്...
പൊളിക്കാന്‍ തുടങ്ങിയാല്‍ ഒരത്തു നിന്ന് പൊളിച്ചടുക്കും ചങ്കരന്‍...
ചങ്കരനെ പഴേതൊന്നും ഓര്‍മ്മിപ്പിക്കരുത്"
മോഹന്‍‌ലാലിനെ അനുസ്മരിപ്പിച്ചുകൊണ്ട
ഡയലോഗിന്റെ പല ഭാഗങ്ങള്‍ വലതു തോള്‍ ചരിച്ചുകൊണ്ട്
ചങ്കരന്‍ വച്ചു കാച്ചുന്നുണ്ട്.....

മന്മഥാ.....എന്റെ ചങ്കരാ...
മന്മഥാ...ഹേയ് ചങ്കരാ...
എന്നും നീയെന്റെ എര്യത്ത് വേണം.....
മാവിമ്മേക്കേറിപ്പുളിമാങ്ങയിടാന്‍....
പുളിയിമ്മേക്കേറി അച്ചിപ്പുളി പറയ്ക്കാന്‍...
പഴങ്കഞ്ഞി കുടിക്കുമ്പോളിലക്കുമ്പിള്‍ കുത്താന്‍....
നീയെന്റെ സ്വപ്നത്തിന്‍ നായകനാ.....
നീയെന്റെ മോഹത്തിന്‍ ചോദനയാ....
ചങ്കരാ ഹേയ് മന്‍മദാ.......

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സ്ഥിരം ടോണില്‍
സ്ത്രീ ശബ്ദത്തില്‍ ഈ ഗാനം പതുക്കെ കേള്‍ക്കുന്നു...
വെളിച്ചം അവിടേയ്ക്ക് വ്യാപിക്കുമ്പോള്‍
ഇരുട്ടു പിടിച്ച ഇലച്ചാര്‍‌ത്തില്‍ നിന്ന്
ഒരു ഷാള്‍ തലയ്ക്കു മുകളില്‍ ഉയര്‍‌ത്തി ഡാന്‍സ്
ചെയ്തൂകൊണ്ട് ഒരു സ്ത്രീ കടന്നു വരുന്നു....

മറ്റാരുമല്ല നമ്മുടെ സ്വന്തം കാന്താരി....!

കാന്താരിയും ചങ്കരനും ആലിം‌ഗനബദ്ധരാവുന്നു...

കാന്താരി :
ങ്ങള് അയമുട്ടീനെ കുത്തീന്ന് പറഞ്ഞപ്പോളേ...ഞാന്‍ ഒറപ്പിച്ചതാ
ബാക്കിള്ള കാലം ങ്ങടെ കൂടെത്തന്നേന്ന്.....
ങ്ങള് ഹൈദ്രോസിന്റെ വളപ്പിന് അടുത്തുള്ള തെങ്ങ്‌മ്മേ കേറുമ്പളൊക്കെ
ഞാന്‍ മിറ്റത്ത്‌ന്ന് ആരും കാണാതെ ങ്ങളെത്തന്നെ നോക്കാറ്...
ങ്ങളെ കാല്‌മ്മത്തെ മസിലും...ആ ബോഡിയും...
വീതുളിപോലുള്ള കൃതാവും, കുരുവിക്കൂടു പോലുള്ള മുടിയും...."

ചങ്കരന്‍ :
അപ്പൊ അന്റെ കെട്ട്യോനോ?

കാന്താരി :
"അയാക്ക് ഒരു നാടകപ്രാന്ത് ഏര്‍ന്ന്
അഞ്ച് കൊല്ലം മുന്‍പ് ഒരു റിഹേഴ്സലിന് ന്ന് പറഞ്ഞ് എറങ്ങിപ്പോയതാ...
പിന്നെ ഇതു വരെ തിരിഞ്ഞ് നോക്കിയിട്ടില്ല....
വൃത്തികെട്ട മനുഷ്യന്‍...
ഏതെങ്കിലും നാടകനട്യോള്‍ടെ കൂടെ പൊറുതി തൊടങ്ങീട്ട്‌ണ്ടാവും...
പെരേല് ഒറ്റക്കിരുന്നാ നിക്കും ഒരു കിരികിരുപ്പാ...
അതോണ്ട് ഞാനും മ്മടെ വകേല് ഒരു ബന്ധുവായ പാര്‍‌വ്വതിക്കുട്ടന്റെ
കൂടെ ഷൂട്ടിം‌ഗിനൊക്കെ ങ്ങനെ കറങ്ങി നടക്കും...
ദൈവായിട്ടാ നിക്ക് അങ്ങനൊരു തൊയിലു കാണിച്ച് തന്നത്!!
അതോണ്ടല്ലേ ക്ക് ഈ ചങ്കരക്കള്ളനെ കാണാന്‍ കയിഞ്ഞത്
ന്റെ ചങ്കുട്ടാ......"
പിന്നെയും ചങ്കരനെ കെട്ടിപ്പിടിക്കുന്നു...
പശ്ചാത്തലത്തില്‍ ആ ഗാനം വീണ്ടും...
മന്മഥാ...ഹേയ് ചങ്കരാ...
എന്നും നീയെന്റെ എര്യത്ത് വേണം.....
മാവിമ്മേക്കേറിപ്പുളിമാങ്ങയിടാന്‍....
...................................

കാന്താരി :
ചങ്കരേ.... അന്റെ വാടകവീട്ടില് കള്ളു വെളമ്പിക്കൊടുക്കുന്ന ആ എരണം കെട്ട
പെണ്ണിനെ എന്തു ചെയ്യും? സത്യത്തില്‍ ഓളാരാ?

ചങ്കരന്‍ :
"ഓ അത് പണ്ട് അടിവാരത്ത് കള്ളു കുടിക്കാന്‍ പോയ ഒരു പെരേന്ന്
ഒപ്പം കൂടിയതാ...
ചങ്കരേട്ടന്‍ പോണോട്‌ത്തിക്ക് ഞാനുണ്ട്...
ങ്ങള് എവടെപ്പോയി കൂടിയാലും അവടെ മ്മക്ക് ഒരു പറശ്ശിനിക്കടവാക്കാ...
ങ്ങള് ചെത്തിക്കൊണ്ടരണ കള്ള് ന്റെ ചാളക്കറിം കൂട്ടി വെളമ്പിയാ, നാട്ടിലെ കുട്യന്മാരെ
മുയുവനും മ്മളെ കൊട്ടകേലാക്കാന്ന് ഒക്കെപ്പറഞ്ഞ് ഒപ്പരം കൂട്യതാ ഓള്...
ഞ്ഞമ്മളെ കാപ്പിലാന് ഓളെ മേത്തൊരു കണ്ണുണ്ട്...
എടക്കൊക്കെ കപ്പലോടിക്കാനുള്ള വെള്ളം തൊള്ളേല് വെച്ചോണ്ട് ഓളെ
കണ്ണോണ്ട് ഉയിഞ്ഞു വാങ്ങ്‌ണത് ഞാങ്കാണണതാണ്....
ഓളെ മ്മക്ക് കാപ്പിലാന് തിരിമറി നടത്താം...
തല്‍ക്കാലം ഓളെ അവടെ നിര്‍‌ത്തി നിക്ക് കൊറച്ച് കാശും വാങ്ങാം..."
കാന്താരി :
"അത് ശര്യാ...വേലിമ്മെ സാരി തോരിട്ടാ അവിടെക്കിടന്ന് തിരിഞ്ഞ് കളിക്കണ
കാപിലാന് കൊറച്ചൂസം ഒരു പണ്യായിക്കോളും
ചങ്കൂട്ടാ....ന്നാപ്പിന്നെ അയിനൊള്ള ഏര്‍‌പ്പാട് ന്ന് രാത്ര്യന്നെ ചെയ്തോളീം...
നാളെ പെലച്ചയ്ക്കുള്ള ബസിന് നമ്മക്കിവിടം വിടാം"

ചങ്കരന്‍ :
അതിനുള്ള ഏര്‍‌പ്പാട് ഞാന്‍ ചെമ്മാനോട് പറഞ്ഞ് ഏര്‍‌പ്പാടാക്കിക്കോളാം...
ഓന്‍ ബിശ്വസ്ഥനാ....ഒളെ കൈമാറലും കാശ് കോണ്ട് വരലും എല്ലാം ഓന്‍
ഉസാറാക്കി ചെയ്തോളും....

കാന്താരി :
"എന്നാ ചങ്കുവേട്ടാ....യാത്രപറയിണില്യ....
പൊലച്ചെ മൂന്നു മണിക്ക് പഴങ്കഞ്ഞിം ചമ്മന്തീം പാത്രത്തിലാക്കി ഞാന്‍ വരാം...
മിസ് യൂ ഡാ,,,,,,........"
ചങ്കരന്‍ ഞാനിതുപോലെത്രണ്ണത്തിനെ ഡീല്‍ ചെയ്തതാ എന്ന് ഊറിച്ചിരിച്ചുകൊണ്ട്...
"മീ ....റ്റൂ....ഡാര്‍‌ലിംഗ്....."
പശ്ചാത്തലത്തില്‍ ഈസ്റ്റ് കോസ്റ്റ് ഗാനം വരുന്നതോടെ രംഗം ഇരുളുന്നു.....

സീന്‍ മൂന്ന് :
കാപ്പിലാന്റെ ഷാപ്പില്‍ പതിവില്ലാത്ത തിരക്ക്....
സ്ഥിരം കുടിയന്മാരായ പാമുവും ചെമ്മുവും ചാണുവും പൊറുവും എല്ലാരും
കുളിച്ചൊരുങ്ങി പൗഡറൊക്കെയിട്ടാണ് രാവിലെത്തന്നെ ഷാപ്പിലെത്തിയത്...
ചങ്കരന്റോള് സ്പെഷ്യലായി വിളമ്പിക്കൊടുത്ത ചാളക്കറി തൊട്ട് നക്കി
ചെമ്മാടന്‍ തെല്ല് ഗൗരവത്തില്‍ ഇരിക്കുന്നു...
എല്ലാരും ചെമ്മാടന്റെ പറയുന്നത് കേള്‍ക്കാന് ചെവികൂര്‍‌പ്പിച്ചിരിക്കുന്നു....
അല്പ്പം മാറി ഒരു മേശമേല്‍ നീരു കയറിയിരിക്കുന്നുണ്ട്...കൈയ്യില്‍ കത്തുന്ന ഒരു ട്യൂബും...
ചങ്കരന്റോള് അടുക്കളേലോട്ട് പോകുമ്പോ പ്രകാശവം അങ്ങോട്ട് നീങ്ങുന്നു...
കുടിയന്മാരുടെ അടുത്തേയ്ക്ക് പോകുമ്പോള്‍ വെളിച്ചം അങ്ങോട്ടും നീങ്ങുന്നു...
കാരണം മറ്റൊന്നുമല്ല...അവളെ കണ്ണിമയ്ക്കാതെ നോക്കി, നീരു അവള്‍ പോകുന്നിടത്തേയ്ക്ക്
തിരിഞ്ഞു നോക്കുന്നതാണ്...

പാമു :
ചെമ്മൂ...നീയെന്തടവാ എടുത്തത് ഓളെ എങ്ങനെ ജ് ബടെ എത്തിച്ചത്...
ചെമ്മു, ചങ്കരന്‍ സംഭവം പറയാതെ, സ്വയം മെനഞ്ഞ ഒരു കള്ളക്കഥ കുടിയന്‍‌മാരോട് വിവരിക്കുന്നു...

ചെമ്മു :
"ന്നലെ രാത്രി ബസ്റ്റോപ്പിന്റെ പിന്നിലൊള്ള തോട്ട് വരമ്പത്ത് ചൂണ്ടലിട്ട് നിക്കുമ്പഴാണ്
മ്മളെ കെ.പി.എസ്. ബസ് വന്നത്...
ബസ്സെറങ്ങ്യത് ആകെ ഒരാളാ....
കറുത്ത് തടിച്ച ഒരു ആജാനുബാലു!!!
അയാളിന്റെ അടുത്ത് വന്ന് ചോദിച്ച്...
ചങ്കരന്‍ പാര്‍ക്കണ പൊരേതാന്ന്.....
ഞാമ്പറഞ്ഞ് ജ് ആരാടാ അത് ചോയിക്കാന്‍ ഏതായാലണക്കെന്താന്ന്....
ന്നട്ട് ഞാന്റെ മസിലൊക്ക ഒന്ന് ഉരുട്ടി ഒന്ന് നീര്‍ന്ന് നിന്ന്!!!
ഞാന്‍ പെശകാണെന്ന് ഓന് മനസ്സിലായിക്കാണും..."

ചെമ്മു ഒന്ന് ഇളകിയിരുന്നു...
പാമു ഒരു കുപ്പി കള്ള് ചെമ്മൂന്റെ വായിലേക്ക് ഒഴിച്ചു കൊടുത്തു...
ചാണു അല്പ്പം കറിയെടുത്ത് വായിലേക്കൊഴിച്ചു കൊടുത്തു...
ന്നട്ട്...ന്നട്ട്....എല്ലാരും ആകാംക്ഷയോടെ...

ചെമ്മു :
"ന്നലത്തേതിന്നിങ്ങട്ട് പൊറത്തൊരു വേദന!!!
ഒന്ന് മാലീസ്‌ട്ടാ ശരിയാകും...."

അത് പറഞ്ഞ് തീര്‍‌ന്ന്‌ലാ അതിനു മുന്‍പെ
മൂന്നാല് കുടിയന്മാര്‍ മാലീസിടാന്‍ തുടങ്ങി

ചെമ്മു :
"അങ്ങനെ ഓനെം കൂട്ടി ഞാന്‍ ചങ്കരന്റെ പൊരേല്‍ക്ക് പോയി...
പോണ വയി ഞാന്‍ ചങ്കരന്റെ കാര്യങ്ങളൊക്കെ അയാളോട് വിശദമായി പറഞ്ഞു...
അയാള് ന്നെ കെട്ടിപ്പിടിച്ചോണ്ട് പറഞ്ഞ് ഓള്‍ക്ക് വേറെ ആരൂല്യ...
ങ്ങള് നോക്കണം ചങ്കരന്‍ ബരണ വരെ....
ഞാനിന്നെന്നെ പൊള്ളാച്ചീക്ക് തിരിക്കും അവിടെ ചന്തേലാണ് നിക്ക് പണി...
അങ്ങനെ ഞ്ഞമ്മള് ചങ്കരന്റോടെ പോയി കാര്യങ്ങളിലൊക്കെ
ഒരു തീരുമാനാക്കി....ഓളെ ങ്ങോട്ട് കൊണ്ടന്നതാ....
എല്ലാ അലവലാതികളോടും കൂടീട്ട് പറയാണ് ഓള്‍ക്കെന്തെങ്കിലും
ഡാമേജ് വന്നാ ഈ ഷാപ്പ് ഞാന്‍ കത്തിയ്ക്കും..."
(കാപ്പിലന്റ്റെ നേരെ വല്ലാത്ത നോട്ടം നോക്കുന്നു...)
എന്നിട്ട് അവളേം വിളിച്ച് പുറത്തേയ്ക്കിറകി സ്വകാര്യത്തില്‍
"ചങ്കരന്‍ അയമുട്ടീനെ പേടിച്ച് തല്‍ക്കാലം മാറി നിക്കണതാ....
അത് ഇപ്പൊ ആരോടും പറയണ്ട...അന്റെ ആങ്ങള വന്ന്‌ന്ന് പറഞ്ഞത്
ഒരു ബന്ധുബലം അനക്ക് ഉണ്ടായിക്കോട്ടേന്ന് ബിചാരിച്ചാ...
അറിയാലോ ചങ്കരന്റെ കാര്യം കട്ട പൊകയാ...
എല്ലാ കാര്യവും എന്നെയാ ഏല്‍‌പ്പിച്ചിരിക്കണത് ചങ്കരന്‍..."
ഇത്രയും പറഞ്ഞ് അവളുടെ തോളില്‍ കൈയ്യിട്ട് അടുക്കളെല്‍ കൊണ്ടാക്കുന്നു...
കാപ്പിലാനടക്കം കുടിയന്മാരെല്ലാം വെള്ളമിറക്കി
ഇരിക്കുന്നതോടെ രംഗം ഇരുളുന്നു.....

Saturday, January 17, 2009

“കൊല്ലത്തുകാരന്‍ അയ്‌മൂട്ടി!......”

രംഗം-24

സീന്‍ 1

അയിഷ I C Uവില്‍ പ്രവേശിക്കുന്നു....ബെഡില്‍ കണ്ണടച്ച് കിടക്കുന്ന അയമ്മൂട്ടി....അയിസ , ബെഡിനരുകില്‍ ചെന്ന് കുറച്ച് നേരം നോക്കി നില്‍ക്കുന്നു.... കണ്ണില്‍ നിന്ന് കണ്ണിര്‍ ഒഴുകുന്നു , അയ്‌മൂട്ടിയെ നോക്കി കൊണ്ട് അയിഷ നില്‍ക്കുന്നത് ....

I C Uവിന്റെ കണ്ണാടി വാതിലില്‍ കൂടി അകത്തേക്ക് നോക്കികൊണ്ട് നില്‍ക്കുന്ന് കീതമ്മയും മാണിമുത്തശ്ശിയും നോ‍ക്കുമ്പോള്‍ കൊടുംകാറ്റ് പോലെ ഹൈദ്രോസ് കടന്നു വരുന്നു ,
കീതമ്മയെ കാണുന്നു അങ്ങോട്ട് നടന്നടുക്കുന്നു. ഉള്ളില്‍ അയിഷ നില്‍ക്കുന്നത് കണ്ട്

"ഹറാമ്പിറന്നോളേ" ! ഹൈദ്രോസ് I C U ന്റെ വാതില്‍ തള്ളിത്തുറന്നു.
ഒറ്റ് കൈകൊണ്ട് അയിഷയെ കഴുത്തിനു പിടിച്ചു പൊക്കി, വെളിയിലിട്ടു.
കീതമ്മയും മാണിമുത്തശ്ശിയും സ്തംബിച്ചു നോക്കി നിന്നു.ഇത്രയും ഞൊടിയിട കൊണ്ടു സംഭവിച്ചു...

"റബ്ബുല്‍ ആലമീനായ തമ്പുരാനേ! ഇഞ്ഞിയെങ്കിലും ഈ ഇബ്‌ലീസിന്റെ മയ്യത്തെടുക്കണേ!" ഹൈഗ്രോസ് നിന്ന് തുള്ളുന്നു..

കീതമ്മ ചെന്ന് അയിഷയെ പിടിച്ചെണീപ്പിച്ചു ..

"കരതാതെ അയിഷാ."

"അന്നാലും ബാപ്പ ഇതു ചെയ്തല്ലൊ."അയിഷ കരഞ്ഞു. വാവിട്ടു കരഞ്ഞു ..യാ ഇലാഹീ..!

"ജ് മാറിക്കോ.." ഹൈദ്രോസ് വന്നു അയിഷയെ കയ്യില്‍ പിടിച്ച് വലിച്ചു
കൊണ്ട് ആശുപത്രിക്ക് വെളിയിലേക്ക് പോയി..

.......... .................. .........................


സീന്‍ 2മാണിമുത്തശ്ശി I C Uനു ഉള്ളിലെക്ക് നോക്കി അയ്‌മൂട്ടി ബഹളം കേട്ട് കണ്ണു തുറന്നു ..
വാതില്‍ക്കലെയ്ക്ക് നോക്കുന്നു, അയ്‌മൂട്ടി അനങ്ങുന്ന കണ്ട് നേഴ്സ് അടുത്തെത്തി ..കൈയിലെ
ഡ്രിപ്പ് നോക്കുന്നു ..റ്റെമ്പ്രച്ചര്‍ ചെക്ക് ചെയ്യുന്നു. അയ്‌മൂട്ടി നേഴ്സിനോട് എന്തോ പറയുന്നു,

അവര്‍ വാതിക്കലെക്ക് വന്നു, "അയ്‌മൂട്ടിക്ക് മുത്തശ്ശിയെ കാണണമെന്ന് അധികനേരം നില്ക്കരുത് കേട്ടോ കൂടുതല്‍ സംസാ‍രിക്കയുമരുത്. കേട്ടല്ലൊ ഡാക്‍ടറ് വന്നാല്‍ എന്നെം കൂടെ വഴക്ക് പറയും."

മാണിമുത്തശ്ശി അയ്‌മൂട്ടിയുടെ അടുത്ത് എത്തി,
"എന്താ അയ്‌മൂട്ടി എന്താ നിനക്ക് വേണ്ടത്?"

അയ്‌മൂട്ടി സ്വരം താഴ്‌ത്തി ചോദിച്ചു "മുത്തശ്ശി അയിഷ വന്നിരുന്നോ?"

മാ മു : ‌- ഓ കണ്ടില്ലേ? ഇത്ര നേരവും ദേ നിന്റെ അടുത്ത് ഇരുന്നു ഇപ്പൊ ഹൈദ്രോസ് വന്ന് കൊണ്ടു പോയേ ഒള്ളു.. അവള് സങ്കടപ്പെട്ടാ പൊയത് കരഞ്ഞ് വിളിച്ച്....

അയ്:- ങ്ങള് നേരാ പറഞ്ഞേ? അയിഷാ വന്നിരുന്നൊ? ഞമ്മള് കിനാവ്വ് കണ്ടൂന്നാ കരുതിയെ !

മാണിമുത്തശി എനിക്ക് ഇനി ഇതു പറയാണ്ടിരിക്കാന്ന് വയ്യ ഞാന്‍ ഇവിടെ വന്നത് ...

മാമു:- "എന്താ ? പറയ് ..നീ ആരാ ? എന്തിനാ വന്നത്? "

അയ്:- "അത് എനിക്ക് ഒരാളെ കണ്ടു പിടിക്കണം ഇവിടെയുണ്ടന്ന് അറിഞ്ഞാ ബന്നത് ."

മാമു:--"ആളാരാ? ‍.."

അയ്:- ന്റെ ബാപ്പ

മാമു :- അതാരാ നിന്റെ ബാപ്പാ? എന്നിട്ട് കണ്ടോ?

അയ്:- ഞാന്‍ കണ്ടു ...പക്ഷെ എന്നെ തിരിച്ചറിഞ്ഞില്ലാ.

മാ മു:- നീ ഒന്നു പറയ് എനിക്ക് തിരിയുന്നില്ലല്ലൊ...

അയ്മൂട്ടി പണിപ്പെട്ട് പറഞ്ഞു കൊണ്ടിരുന്നു ..മാണിമുത്തശി എല്ലാം കേട്ടു ....വാതില്‍ക്കല് കീതമ്മാ‍ അകത്തെക്ക് വരാന്‍ പണിപ്പെട്ടു ഡ്യൂട്ടി നേഴ്സ് കടന്നൂ വന്നു ..അമ്മച്ചി അയാളെ കൊണ്ട് സംസാരിപ്പിക്കണ്ടാ പത്തു പതിനാറ് തയ്യല്‍ ഉള്ളതാ . ഡോക്‍ടര്‍ വന്നാ ഞങ്ങളെ വഴക്ക് പറയും ..അമ്മച്ചി ഇറങ്ങിക്കെ റൌ‍ണ്ട്‌സിനു നേരമായി. പുറത്ത് നിന്നാല്‍ മതി ..."

മാണിമുത്തശ്ശി മനസ്സില്ലാമനസ്സൊടെ ഇറങ്ങിവരുന്നു.

കീതമ്മ :‌ അയമൂട്ടി എന്തരക്കാ ങ്ങളൂടെ പറഞ്ഞത്, ത്വാനെ യെന്തരക്കെ പറഞ്ഞല്ല്.ഞാങ്കൂടെ ക്യേക്ക്ട്ട്.

മാണിമുത്തശ്ശി കീതമ്മയുടെ കൈ പിടിച്ച് അളുകളില്ലാത്ത ഒരു മൂലയിലെക്ക് മാറി..
"കീതമ്മേ അയ്‌മൂട്ടി പറഞ്ഞത് സത്യമാവനേ വഴിയുള്ളു അല്ലതെ ഈ പരുവത്തില്‍ അവന്‍ നട്ടാകുരുക്കാത്താ‍ നൊണ പറയില്ല."

കീ:- യ്യയ്യയ്യോ യിതെന്തര്? ഒരറമ്പാതമില്ലതെ അക്കച്ചി അവയ് യെന്തര് പറഞ്ഞത്? അതു പറ്യ്..

മാമു: അയ്‌മൂട്ടി അവന്റെ ബാപ്പയെ തിരക്കിയാ ഇവിടെ വന്നത് അവന്റെ ബാപ്പയിവിടെയുണ്ട് , അവന്‍ കണ്ടൂന്ന്.

കീ‍:- അതാരക്കാ‍ ?

മാണിമുത്തശ്ശി ചുറ്റും നോക്കീ സ്വരം താഴ്ത്തി പറഞ്ഞു..

"ഈ ഷാപ്പ് മൊതലാളിയുണ്ടല്ലൊ അങ്ങോര് തന്നെ,ഇവിടെ വരുന്നതിനു മുന്നെ വയനാട്ടില് ആയിരുന്നു അവിടെ കള്ള വാറ്റ്,‍ അയ്മൂട്ടിയുടെ ഉമ്മക്ക് ,അവിടെ ഏലത്തോട്ടത്തില്‍ പണിയാരുന്നു, അവരു തമ്മിലടുത്തു അവക്ക് വയറ്റിലുണ്ടന്നറിഞ്ഞപ്പോള്‍, ഈ കാപ്പു രായ്‌ക്ക് രാമാനം നാടുവീട്ടു."

കീതമ്മ:‌ "എന്റെ ഭഗോതി ! അത്തരം ചെറ്റത്തര്വോ ?പഞ്ചപാവീ..എന്നിറ്റ് യെന്തരായി?"

മാ മൂ‍:- "എന്നിട്ട് എന്താ ആമിനായെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അരുമില്ലാതെ അവള്‍ എവിടെ പോകുമെന്നറിയാതെ അലഞ്ഞ് വന്നപ്പോള്‍ കുഞ്ഞിപാത്തുനെ കണ്ടു മുട്ടി അവള്‍ ആമിനയെ കൂട്ടി ഭര്‍ത്താവിന്റെ വീട്ടിലെക്ക് പൊയി അത് കൊല്ലത്തെയ്ക്കാരുന്നു അവിടെ ആമിനാ പിന്നെ ആ വീട്ടുകാരുടെ സഹായത്തില്‍ കഴിഞ്ഞു ഓരോ ജോലി ചെയ്ത് ഈ ചെക്കനെ വളത്തി, മരിക്കും മുന്നെ അവന്റെ ബാപ്പാ ആരാന്ന് പറഞ്ഞു കൊടുത്തു. അയ്‌മൂട്ടി വന്നത് അവന്റെ ഉമ്മയെ ഉപേക്ഷിച്ചു പോയ കാപ്പുവിനെ വകവരുത്താനാ‍രുന്നു.."

കീതമ്മ : "ന്റെ ആറ്റുകാലമ്മച്ചി ! അതിനാണല്ലെ അവയ് വന്ന് ഷാപ്പില്‍ കൂടിയത്?"


മാമൂ :- അയ്‌മൂട്ടിയുടെ സ്ഥിതി വളരെ മോശമാണ് അവന് ഇപ്പോള്‍ കാപ്പിലാനെ കാണണം എന്ന് പറയുന്നു, കീതമ്മെ എന്തെങ്കിiലും പറഞ്ഞ് കാപ്പിലാനെ വിളിച്ചു കൊണ്ടു വരണം ..

കീതമ്മ:‌- ഓ ഒള്ളതു തന്നെ യെന്തരായാലും അവത്തള് അച്ചനും മോനും തന്നെല്ല് ..
മൊതലാളീടെ കൂടെ ഞായ് പറഞ്ഞു ന്വാക്ക്ട്ട് യ്യയ്യൊ ഇപ്പ ആ കല്യാണിയ്യും വന്നൂട്ടല്ല് യെന്തരൊ ആവട്ടെ ചെന്ന് പറഞ്ഞു ന്വാക്കാം

കീതമ്മാ അശുപത്രിയില്‍ നിന്ന് നടന്നു നീങ്ങുന്നു..
[ ആത്മഗതം]

“ന്റെ ആറ്റുകാലമ്മച്ചി അയ്മൂട്ടി കാപ്പിലാന്‍ മൊതലാളീടെ മോനാ‍ ..
കി കി കി ഇതിപ്പോ ഷാപ്പന്നൂരില് ഒന്നിളക്കണം വ്വോ തന്നെ!”


ചിത്രം: ഗൂഗിള്‍ സെര്‍‌ച്ച്

Friday, January 16, 2009

നാടകം രംഗം 23 - ചങ്കരന്‍ ദാദാ.

സീന്‍ 1

കാപ്പിലാന്റെ ഷാപ്പ്‌. ഒരാള്‍ക്കൂട്ടത്തിനു നടുവില്‍ നീരു നില്‍ക്കുന്നു. ചെറിയ ഒരു മേശ പിടിച്ചിട്ടിട്ട്‌ അതില്‍ പാമുവും ചെമ്മുവും ഇരിക്കുന്നുണ്ട്‌. മേശപ്പുറത്ത് ചങ്കരന്റെ പടം വച്ചിട്ടുണ്ട്, അതിനുകീഴെ "ചങ്കരന്‍ ഈ ഷാപ്പിന്റെ ഐശ്വര്യം" എന്നെഴുതിയിരിക്കുന്നു.

Posted by Picasa


നീരുവിന്റെ വക മാജിക്ക്‌.

നീരു രണ്ടു കൈയ്യും അടുപ്പിച്ചു പിടിച്ചിട്ട്‌ ആകാശത്തേക്കു ഉയര്‍ത്തുമ്പോള്‍ കൈകള്‍ക്കിടയില്‍, കോയിക്കോട്‌ സയന്‍സ്‌ മ്യൂസിയത്തില്‍ കാണുന്നപോലെ കരണ്ട്‌ സ്പാര്‍ക്കിന്റെ
ആര്‍ക്കുണ്ടാകുന്നു. ജനം വാപൊളിച്ച്‌ നോക്കിക്കൊണ്ട്‌ കൈ അടിക്കുന്നു.

നീരു ഒരു മൊട്ട ചുമ്മാ പൊട്ടിച്ച് കൈയ്യില്‍ ഒഴിക്കുന്നു, അതിനു മുകളില്‍ അല്പം കുരുമുളകുപൊടിയും ഉപ്പും വിതറിയിട്ട്, ബുള്സ്‌ ഐ ഉണ്ടാക്കി ജനത്തിനു കൈമാറുന്നു. ജനം തിന്നു നോക്കിയിട്ടു ആദരവോടെ കൈ അടിക്കുന്നു.


പാമു കൈയ്യൊക്കെ വീശിക്കാണിച്ച്‌ ആളെകൂട്ടുന്നുണ്ട്‌. എന്നിട്ടു പോക്കറ്റില്‍ നിന്നൊരു പേപ്പര്‍ കഷ്ണം എടുത്തു വായിക്കുന്നു.


പാമു: ഈ ബഞ്ചായത്തിലെ നല്ലോരായ ബാല്യക്കാരെ, ഞമ്മക്കുമാത്രമല്ല ഈ ഷാപ്പന്നൂരിലെ ഏതൊരു ചെറുപ്പക്കാരനും ഒരു ബീഷണിയായി, ഇബടെ തിന്നും കുടിച്ചും കയിഞ്ഞ അയമുട്ടി എന്ന ബലാല്‌ ആസ്പത്രീലായത്‌ പ്രമാണിച്ച്‌ നടത്തപ്പെടുന്ന "ഓരോ കുപ്പി കള്ളിനും ഓരോ കുപ്പി ഫ്രീ" പരിപാടിയുടെ ധന.. ധനശേഖരണാത്രം നടത്തുന്ന ജാലവിദ്യാ പരിപാടിയില്‍ സഹകരിക്കീന്‍ സഹകരിക്കീന്‍.

എന്നിട്ട്‌ കേളെടികണ്മണിയില്‍ ബാലസുബ്രമണ്യം കിതക്കുന്ന സ്റ്റെലില്‍ കിതക്കുന്നു.
ഇതു കണ്ടുകൊണ്ട്‌ ഷാപ്പിലേക്കു കയറിവരുന്ന ചാണു.

ചാണു: ഹ ഹ ഇതെന്താ പാമൂ, അയമുട്ടി നിന്നെ അടിച്ചതാണോ അതോ കടിച്ചതാണോ, താനെന്തിനാ ഈ നായ അണക്കുന്നമാരി അണക്കുന്നേ..

പാമു: ചാണൂ, ഇതൊന്നും അന്നെക്കൊണ്ട്‌ പറഞ്ഞ പണിയല്ല, ഇതിനെ ഇത്തിരി വിദ്യാഭ്യാസം വേണം.

ചെമ്മു: ഓസി ആണ്ച്ച്ട്ട്‌ എംബാടും കേറ്റ്യുടണ്ട ജ്ജി, പള്ള അവനോന്റെ തന്നെ ആണ്ന്ന്‌ മറക്കണ്ട. പണ്ടൊക്കെ ആണെങ്കില്‌ അരഞ്ഞാണേ പോകോള്ളൂ, ഇത്പ്പം കാലം മാറീലെ, പല ജാതി ചെക്കമ്മാരല്ലേ ഇബടെ.

പാമു: ആ അയമുട്ടി ആസ്പത്രീലായതോണ്ട്‌ ഏതായാലും മാനം പോകൂല.

മേശപ്പുറത്ത് ഒരു വശത്തായി ഒരു മാല ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്നതു കണ്ട ചാണു.

ചാണു: ആ മാല എടുത്ത് ആ ഫോട്ടത്തിലിട്ടൂടെ, അതെന്തിനാ അവടെ വച്ചേക്കുന്നെ?

ചെമ്മു: മാല ഞമ്മളുടനേ ഇടും, അയമുട്ടി ഒന്നെറങ്ങിയാ ഒടനെ ഇടണ്ടി ബരൂലെ, അതിനു റഡി ആക്കി ബച്ചതാ, ഇങ്ങള്‍ തെരക്കാക്കല്ലീന്ന്.

കാപ്പിലാന്‍ പ്രവേശിക്കുന്നു,

കാപ്പു: അല്ല മക്കളെ , ഇത്പ്പം ഷാപ്പ് വാങ്ങാന്‌ള്ള കായായല്ലോ നിര്‍ത്തിക്കൂടെ. (നീരുവിനെ നോക്കിക്കൊണ്ട് സ്നേഹത്തില്‍) എടാ മോനെ, ചക്കരെ, നീരു, ഒരു പത്തു പതിനഞ്ച് ആംപ്ലേറ്റ് ഒണ്ടാക്കി എല്ലാരുക്കും കൊടെഡാ.

എല്ലാവരും കള്ളുകുടി ആരംഭിക്കുന്നു, നീരു അടുപ്പില്ലാതെ വെറും കല്ലില്‍ കൈകൊണ്ട് മസാലദോശയും ആംപ്ലേറ്റും ഉണ്ടാക്കുന്നു. തോന്യാസി കള്ളുവിളംബിക്കൊണ്ട് ഓടി നടക്കുന്നു.

കാപ്പു: (തോന്യാസിയുടെ ചെവിയില്‍ പതുക്കെ) കീതമ്മ കഞ്ഞിവെള്ളം കുപ്പീലാക്കി വച്ചിട്ടൊണ്ട്, നാലു കുപ്പിക്കുമേലെ കേറ്റുന്നോനൊക്കെ അത് കൊടുത്താമതി, ചങ്കരനില്ലാതെ നമക്കെവടന്നാ കള്ള്.

ചാണു ഇടക്കിടെ ഓടി മൂത്രപ്പുരയില്‍ പോയിവന്നിട്ടു, പിന്നേം പിന്നേം മോന്തുന്നുണ്ട്.

ചാണു: ദേ പാമൂ ഞാന്‍ നാലു കുപ്പി കുടിച്ചു , ഇനി എന്റെ ഫ്രീ നാലു കുപ്പി താ.

പാമു ഒരു വശത്തു കൂട്ടിയിട്ടിരിക്കുന്ന പഴയ കുപ്പിക്കൂട്ടത്തിലേക്കു കൈ ചൂണ്ടുന്നു.

പാമു: അനക്ക് വേണ്ടീത് എട്ത്തോ.

രംഗം ഇരുളുന്നു.

സീന്‍ 2

രാതി, കൂറ്റാകൂരിരുട്ട്‌ നായകള്‍ ഓലി ഇടുന്ന ശബ്ദം, ചങ്കരന്റെ വീടിന്റെ പിന്നാമ്പുറം, വീട്ടിലെ റേഡിയോയില്‍
"പണ്ടൊരു ചങ്കരന്‍ കള്ളിനു പോയി..."
എന്നു തുടങ്ങുന്ന ഗാനം.

ജനാലയിലൂടെ ഒരു സ്ത്രീ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, തലയില്‍ മുണ്ടിട്ട ഒരു രൂപം പമ്മി പമ്മി നടന്നു വരുന്നത് ജനാലയിലൂടെ വീഴുന്ന വെളിച്ചത്തില്‍ കാണാം. രൂപം ജനാലയുടെ വശത്തുനിന്നു ഉള്ളിലേക്കു ചാഞ്ഞും ചരിഞ്ഞും നോക്കുന്നു.

ഒരു ക്ലീന്‍ ഗോള്‌ ഗോളിതടുത്തിട്ടാലെന്ന പോലെ ഇടക്കിടെ നിരാശനാകുന്നതു കാണാം.

ഇതിനിടെ തലയില്‍ മുണ്ടിട്ട രണ്ടാമതൊരു രൂപം പമ്മി പമ്മി കടന്നു വരുന്നു. ഒന്നാമത്തെ രൂപത്തെ കണ്ടു ഞെട്ടുന്നു, എന്നിട്ടു ഒന്നാമത്തെ രൂപം കാണാത്ത രീതിയില്‍ പുറകില്‍ നിന്നു നിരീക്ഷണം ആരംഭിക്കുന്നു. ഒന്നാമന്റെ മറ കാരണം രണ്ടാമനു ശരിക്കു കാണാനാകുന്നുല്ലെന്നു വ്യക്തം

അല്പനേരം ചാഞ്ഞും ചരിഞ്ഞും നോക്കാന്‍ ശ്രമിക്കുന്നു, കാണുന്നില്ല. ഒന്നാമന്റെ ചേഷ്ടകളില്‍ ആരോ ബോളുമായി മുന്നേറുന്ന ഭാവം.

രണ്ടാ: (അക്ഷമനായി) ശ്‌ശ്‌ശ്‌... ഒന്നു തല തായ്ത്തി വക്ക്യോ..?
ഒന്നാ: സോറിട്ടോ..
തലതാഴ്ത്തി കാഴ്ച്ച തുടരുന്നു.

ഇതിനിടെ മൂന്നാമതൊരുത്തന്‍ കടന്നു വരുന്നു, മറ്റു രണ്ടുപേരെ കണ്ടു ഞെട്ടിയെങ്കിലും, അല്പം പുറകില്‍ മാറി ഒരു കല്ലിനു മുകളില്‍ ബാലന്‍സു ചെയ്തിട്ട് കാഴ്ച് കാണുന്നു.

എന്തോ വളരെ പ്രധാന്പ്പെട്ട രംഗമാണെന്നു തോന്നുവോണം, മൂന്നു പേരും മൂക്കുപൊടി വലിച്ചവന്‍ അനിവാര്യമായ തുമ്മലിനു നിക്കുന്നപോലെ കൈയ്യും തലയും ഉയര്‍ത്തി നില്‍ക്കുന്നു.

മൂന്നുപേരും ഒരുമിച്ച്: ഛേ.................
മൂന്നാമന്‍ മാത്രം: അയ്യോ..ന്റെള്ളോ...

മൂന്നാമന്‍ കല്ലീന്റെ മോളീന്ന് ഉരുണ്ട് വീഴുന്നു. മൂവരും ഞെട്ടി പരസ്പരം നോക്കുന്നു.
മൂവര്‍ സംഘത്തിന്റെ മുഖം വ്യക്തമാകുമ്പോള്‍, കാപ്പിലാന്‍, പോറാടത്ത്, പിന്നെ തോന്യാസി.

കാപ്പു: (ദേഷ്യത്തില്‍ തോന്യാസിയോട്) ജ്ജ് എന്താണ്ടാ ഇബടെ???
തോന്യാ: മൊയലാളി എന്താ ഇവടെ?
കാപ്പു: ഞ..മമ..ളോ, ഞമ്മള്‌... പൊറാടത്ത് പറഞ്ഞി ഇബടെ കള്ളുകച്ചോടം നടക്കുന്നുണ്ട്ന്ന്, അങ്ങ്നേച്ചാല്‍ ആ കള്ളു മുയുമനും പുടിച്ച് ഷാപ്പില്‌ കൊണ്ടോവാനാ ഞമ്മളു വന്നത്‌.

തോന്യാ: മൊതലാളീന്റെ പോക്കുകണ്ടപ്പഴേ എനിക്കത്‌ മനസ്സിലായി, മൊതലാളിക്ക് ഒറ്റക്കെടുക്കാന്‍ പറ്റീലെങ്കീന്ന്‌ സഹായിക്കാനാ ഞാന്‍ വന്നത്.

രണ്ടുപേരും കൂടെ പൊറാടത്തിനു നേരെ: അല്ല, ജ്ജെന്താ ഇബടെ?

പോറാ: ഇബടെ സ്രാവിന്റെ കൂട്ടാന്‍ കൂട്ടീട്ട് ചോറുകൊടുക്കുന്ന് കേട്ടിട്ട് ബന്നതാ, ഹല്ല പിന്നെ, മന്‌സന്‌ ഇബടെ കാലിന്റെ പരിപ്പെട്ത്ത്‌ നിക്കുമ്പളാ ഓന്റെ ഓരോ ചോദ്യങ്ങള്‌.

ഇതിനിടെ ഒച്ചയും ബഹളവും കേട്ട് ജനാലക്കല്‍ എത്തിയ സ്ത്രീ രൂപം:

"അതെ,,,, നിങ്ങളിങ്ങനെ ഒച്ചൊന്നും ഉണ്ടാക്കീട്ട് കാര്യല്ല, നല്ലോം ആളു കൂടാതെ ഷോ തൊടങ്ങാന്‍ പറ്റില്ല്യ."

രംഗം ഇരുളുന്നു.

സീന്‍ 3

ചങ്കരന്റെ ഒളിസങ്കേതം, ഒരു തെങ്ങിന്‍ തോപ്പ്. ഒരു തെങ്ങും ചാരി ഇരിക്കുന്ന ചങ്കരന്‍. ചുറ്റും കൂടിയിരിക്കുന്ന മൂവര്‍ സംഘം പാമു, ചെമ്മു, നീരു. പറന്നുപോകുന്ന കൊതുകുകളൊക്കെ നീരുവിന്റെ അടുത്തെത്തുമ്പോള്‍ "ഭും" എന്ന ശബ്ദത്തോടെ കരിഞ്ഞു പോകുന്നു.

ചങ്കരന്‍ എന്തൊക്കയോ വിടുവായ് പറയുകയാണ്.

ചങ്ക: അപ്പം അവന്‍ ഒരു വലിയ വടിവാളെടുത്തു. ഞാനുണ്ടോ പേടിക്കുന്നു. ഞാന്‍ അതീമ്മക്കേറി ഒറ്റ പിടുത്തം.

പാമു: അള്ളോ, ഭയങ്കരം എന്നിട്ട് കൈയ്ക്ക് എന്തെങ്കിലും പറ്റിയോ?

ചങ്ക: (ചോദ്യം ഇഷ്ടപ്പെടാത്തപോലെ) പിന്നേ ഇത്തിരി പുളിക്കും , തെങ്ങീക്കേറി ഉണ്ടാക്കിയ തഴമ്പല്ലേ. ഞാന്‍ ഒറ്റത്തിരി!!! വടിവാളതാ തുണ്ടം രണ്ടായി താഴെ.

പാമു: (രസം കയറി) എന്നിട്ടോ??

ചങ്ക: ബീടി എടുക്ക്..

പാമു: ബീഡി വരുന്ന വഴീല്‌ ബെള്ളത്ത്‌പ്പോയി, ഞാന്‍ ഷഡ്ഡീത്തിരികി വച്ചതാ...

ചെമ്മു: ഷഡ്ഡീത്തിരുകിയാലെങ്ങനയാ സെയത്താനെ ബെള്ളത്ത്‌ല്‌ പോകാ??

പാമു: അയ്ന്‌ ഞമ്മള്‌ ഷഡ്ഡി ഇടാന്‍ മറന്ന് പോയെ..

ചങ്ക: സാരമില്ല, കപ്പയും മീന്‍ കറിയും കിട്ടിയില്ലേ?

നീരു: മാജിക്ക്ഷോ നടത്തിയ കാശൊക്കെത്തീര്‍ന്നു ചങ്കരന്‍ ദാദാ. ഇനി ഇങ്ങള്‍ അങ്ങാടി പിരിവ് നടത്താതെ കാര്യങ്ങള്‍ മുന്നോട്ട് പോകൂല.

ചങ്കരന്‍ ചിന്താകുലനാകുന്നു, അല്പനേരം ഉലാത്തിയിട്ട് മൂന്നുപേരെയും മാറിമാറി നോക്കുന്നു.

ചങ്കരന്‍: എനിക്ക് പോലീസിനെയേ പേടി ഉള്ളൂ, ആ കാപ്പു ആണെങ്കി പോലീസിനെക്കോണ്ടു പിടിപ്പിക്കുമെന്നു ഭീഷണി മുഴക്കിയിരിക്കുകയാ.

ചങ്കരന്‍ ഒരു കത്തെഴുതി തുപ്പല്‍ നക്കി ഒട്ടിച്ച് ചെമ്മുവിനു കൈമാറുന്നു.

ചങ്ക: ചെമ്മൂ, ഇതു അയമുട്ടിക്ക് ഒരു ഭീഷണികത്താ. പരാതികൊടുത്താ കൊന്നുകളയുന്ന് പറഞ്ഞിട്ട്. ഇത് ഓന്‌ കൊണ്ട് കൊടുത്ത് ഒരു മറുപടി വാങ്ങിക്കൊണ്ടു വരണം.

ചെമ്മു: ഭക്തിയോടെ കത്തു വാങ്ങുന്നു.

രംഗം ഇരുളുന്നു.


സീന്‍ 4

ആശുപത്രി, കട്ടിലില്‍ കിടക്കുന്ന അയമുട്ടി. ചെമ്മു ഭയങ്കര സ്റ്റൈലില്‍ കടന്നുവരുന്നു.

എന്നിട്ട് ഇത്തിരി അഹങ്കാരത്തോടെ അയമുട്ടിയുടെ നേരെ.

ചെമ്മു: ചങ്കരന്‍ ദാദയുടെ കത്താ, വായിച്ചു നോക്കിയിട്ടു വേഗം മറുപടി തരണം, തിരക്കുണ്ട്.

അല്പം ഭയമുണ്ടെങ്കിലും പുറത്തു കാണിക്കാതെ കത്തു വാങ്ങി വായിക്കുന്ന അയമുട്ടി.

"
എത്രയും സ്നേഹം നിറഞ്ഞ അയമുട്ടി വായിച്ചറിയുവാന്‍ ചങ്കരന്‍ എഴുതുന്നത്.

കഞ്ഞി കുടിച്ചിട്ട് ദിവസം അഞ്ചായി, ഒരിറക്കു കള്ളു കുടിച്ചിട്ട് അതിലേറെയായി. ആദ്യമൊക്കെ പാമുവോ ചെമ്മുവോ മറ്റോ എന്തെങ്കിലും കൊണ്ടു വരുമായിരുന്നു, ഇപ്പം അവരുക്കും വേണ്ടാതായി. ദയവുണ്ടായി സബൂറാക്കണം. കയ്യോ കാലോ എന്താണെന്നു വച്ചാല്‍ ഒടിച്ചോളൂ. കൊല്ലില്ലാന്നു ഒരു ഒറപ്പുതന്നാല്‍ ഞാന്‍ തന്നെ നേരില്‍ വന്നു കണ്ടോളാം.

ചെമ്മുവിന്റെ കയ്യില്‍ ഒരു അനുകൂല മറുപടി കൊടുത്തയക്കും എന്നു കരുതുന്നു.

വിനീത വിധേയന്‍
ചങ്കരന്‍
ഒപ്പ്‌

"

ഇതിനിടെ ചെമ്മു എന്തോ ആലോചിക്കുന്നു. ചെമ്മുവിന്റെ ആലോചന സ്പീക്കറില്‍.

" മറുപടി തന്നില്ലെങ്കില്‍ ചെള്ളക്കിട്ട് നാല്‌ പൊട്ടിക്കാന്‍ ചങ്കരന്‍ പറഞ്ഞിട്ടുണ്ട്, ഇപ്പളേ കൊടുത്താലോ. "

--കര്‍ട്ടന്‍--

Wednesday, January 14, 2009

ചങ്കരന്‍ തെങ്ങിന്റെ മണ്ടയില്‍

നാടകം രംഗം 22


സീന്‍ 1

പകല്‍, ഹൈദ്രോസു മുതലാളിയുടെ വീട്, പൂമുഖത്ത് അക്ഷമനായി ഉലാത്തുന്ന ഹൈദ്രോസു മുതലാളി. ആരെയോ പ്രതീക്ഷിക്കുന്ന ഭാവം സ്ഫുരിക്കുന്ന മുഖം , ഇടയ്ക്കിടെ ആളൊഴിഞ്ഞ വീഥിയിലേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ മുതലാളിയുടെ കാര്‍വീട്ടു മുറ്റത്ത് വന്നു. ഡ്രൈവര്‍ ഇറങ്ങി ബാക്ക് ഡോര്‍ തുറക്കുന്നു, ഡോ.കുറു പുറത്തിറങ്ങുന്നു. കുറുവിനെ കണ്ട മുതലാളി ഓടി കാറിനരികിലെത്തുന്നു

ഹൈദ്രോസ് മുതലാളി: (കുറുവിനെ ആസകലം ഒന്ന് കണ്ണോടിച്ച് നോക്കിയ ശേഷം) ഡോട്ടറാണോ.....
(മുഖത്ത് അല്‍ഭുതം)

ഡോ.കുറു: ങ്ഹാ......അതെ..അതെ

ഹൈദ്രോസ്: (സന്തോഷത്തോടെ) ബരീന്‍...ബരീന്‍.....ഞമ്മള് നിങ്ങളെ കാത്തിരിക്ക്യാരിന്നു..

രണ്ട് പേരും പൂമുഖത്തേക്ക് കയറുന്നു, ഹൈദ്രോസ് ചൂണ്ടിയ കസാലയില്‍ കുറു ഇരിക്കുന്നു, എതിരെ ഹൈദ്രോസും. കുറു വീടും പരിസരവും വീക്ഷിക്കുന്നു.

ഹൈദ്രോസ്: ഡോട്ടറെന്ന് കേട്ടപ്പം ഞമ്മള് കരുതീത് ഇച്ചിരി പ്രായോള്ള ആളാരിക്കുമെന്നാ....

ഡോ. കുറു മന്ദഹസിക്കുന്നു.

ഹൈദ്രോസ്: ഇത്രേം ചെറു പ്രായത്തില് നിങ്ങള് ബല്യ ഡോട്ടറായാ ന്റെ പടച്ചോനെ.....(അകത്തേക്ക് നോക്കി) കീതമ്മോ ഡോട്ടര്‍ക്ക് കുടിക്കാനിച്ചിരി ആട്ടിന്റെ പാലെടുക്കീന്‍....

വീണ്ടും കുറുവിനോട്, നിങ്ങള് ജര്‍മ്മനീ പോയിട്ട് ഒരുപാടായാ.......

ഡോ.കുറു: ങ്ഹാ....അഞ്ച് വര്‍ഷമായി അവിടാണ്....

ഹൈദ്രോസ്: (തമാശയായിട്ട്) ജര്‍മ്മനീല് ,നമ്മടെ ഇബടത്തെ പോലെ ബിരിയാണീം മൂരീറച്ചീം ഒക്കെ കിട്ട്വോ..

ഡോ.കുറു: (ചിരിച്ചിട്ട്) പിന്നെന്ത് ......എല്ലാം കിട്ടും....

കീതമ്മ രണ്ട് ഗ്ലാസില്‍ പാലുമായി പ്രവേശിക്കുന്നു.....കുറുവിനും ഹൈദ്രോസിനും കൊടുക്കുന്നു....കുറുവിനെ ഒന്ന് നോക്കിയിട്ട് ഉള്ളിലേക്ക് പോകുന്നു

ഹൈദ്രോസ്: നിങ്ങള്..കുടിക്കീന്‍....ഇത് ഞമ്മള സ്വന്തം ആട്ടിന്റെ പാലാ.....പോരേങ്കില് ബദാമും ചേര്‍ത്തിട്ടുണ്ടേ.....
(രണ്ട് പേരും കുടിക്കുന്നു......)

ഹൈദ്രോസ്: നിങ്ങള്‍ക്ക്.....നമ്മടെ നാടൊക്കെ പെരുത്ത് ഇഷ്ടായാ..

കുറു തലയാട്ടുന്നു.......രണ്ട് പേരും കാലി ഗ്ലാസുകള്‍ ടീപ്പോയില്‍ വയ്ക്കുന്നു.

ഡോ.കുറു: എന്നെ....അത്യാവശ്യമായി വിളിപ്പിച്ചതെന്തിനെന്ന് പറഞ്ഞില്ല.....

ഹൈദ്രോസ്: നിങ്ങള്‍ക്ക് പോകാന് ധൃതീണ്ടാ..

ഡോ.കുറു:ഹേയ്..ഇല്ലില്ല..... പറഞ്ഞോളൂ....

ഹൈദ്രോസ്: അദെ...ഞിങ്ങള് കേള്‍ക്കീന്ന്....ആണായും പെണ്ണായും ഞമ്മക്ക് ഒന്നേയുള്ളൂ....ഞമ്മന്റെ അയിസ....ഞിങ്ങള് കണ്ടിട്ടുണ്ടോ ഞമ്മളെ മോളെ...

ഡോ.കുറു, ഇല്ലെന്ന് തലയാട്ടുന്നു....

ഹൈദ്രോസ്: ഞമ്മള മോളായോണ്ട് പറേണെന്ന് ബിചാരിക്കണ്ടാ......അയിസ നല്ല ബര്‍ക്കത്തുള്ള കുട്യാണ്.....എസ് എല്‍സീ ബരേം പടിച്ചിരിക്കിണ്......മനോരമേം....മംഗളോംക്കെ .....നല്ല മനപാടാ....

ഡോ.കുറു: ങ്ഹാ....

ഹൈദ്രോസ്: (ദു:ഖത്തോടെ) പക്ഷേങ്കില് ഇപ്പൊ..എന്താണെന്ന്....ബെച്ചാല്...കുട്ടിക്ക് തീര്യെ..ഉസാറില്ലാത്ത മാതിര്യാ....തീറ്റേം കുടീം ഒന്നും ബേണ്ടാതായി.... രണ്ടീസായി ഇദ് തൊടങ്ങീട്ട്.... ന്റെ അയിസ മോള്‍ക്കെന്താ പറ്റീതെന്ന് ഞമ്മക്കൊരു തിട്ടവുമില്ല ഡോക്കിട്ടര്‍സാറെ.....ഇബടൊക്കെ ഓടീം ചാടീം നടന്ന കുട്യാ.. .... പട്ടണത്തിലെ ബല്യ ആശൂത്രില് കൊണ്ടോവാന്ന് ബിചാരിച്ചിരിക്കുമ്പഴാ..ജര്‍മ്മനീന്ന് ഡോട്ടറുടെ ബരത്ത്....ഞിങ്ങളെ പടച്ചോനാ..ഇബടെ എത്തിച്ചെ...ഡോട്ടറിന് അയിസൂനെ ഒന്ന് നോക്കാമ്പറ്റോ....

ഡോ.കുറു: പിന്നെന്താ...നോക്കാല്ലോ..

ഹൈദ്രോസ്: (സന്തോഷത്തോടെ, അകത്തേക്ക് നോക്കി) അയിസോ...മോളേ....അയിസോ....ഞിങ്ങളിങ്ങ് ബരീന്‍..ഇദാരാ..ബന്നിരിക്കെണേന്ന് നോക്കീന്ന്....

അല്പ സമയം കഴിഞ്ഞ് അയിസ പൂമുഖത്തേക്ക് വരുന്നു...മുഖത്ത് വല്ലാത്ത ക്ഷീണമുണ്ട്

അയിസ: എന്താ..ബാപ്പോ..(കുറുവിനെ നോക്കുന്നു)

ഹൈദ്രോസ്: മോളേ..അയിസോ...ഈ സാറിനെ മോളറിയോ...

അയിസ: (തല കുനിച്ച്) ന്ക്കറീ‍ല്ലാ....

ഹൈദ്രോസ്: അയിസോ...ഇദ് ജര്‍മ്മനീന്ന് ബന്ന തോനെ പടിപ്പുള്ള ഡോക്കിട്ടറാ...മോള് അടുത്ത് ചെല്ലീന്‍..

അയിസാ നാണത്തോടെ കുറുവിനെ നോക്കി മന്ദഹസിക്കുന്നു.....കുറു ചെറുതായി ചിരിക്കുന്നു.....കുറുവിന്റെ കണ്ണുകള്‍ അയിസയെ ആകമാനം നിരീക്ഷിക്കുകയാണ്. അയിസായുടെ കൈതണ്ടയിലെ മന്ത്ര ചരടില്‍ കുറുവിന്റെ കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നു.

ഡോ.കുറു: അയിസാ..ഇങ്ങടുത്ത് വന്നെ...

അയിസ മടിച്ച് നില്‍ക്കുന്നു....

ഹൈദ്രോസ്: ചെല്ല് മോളെ.....ബേം... ചെല്ല്...ഇദ് ഞമ്മളെ സ്വന്തം ആളാ.....

അയിസ മടിച്ച് മടിച്ച് കുറുന്റെ അടുത്ത് ചെല്ലുന്നു....

ഡോ.കുറു: (ഒരു കസേര ചൂണ്ടിയിട്ട്) അയിസാ അതിലിരിക്കൂ...

അയിസ, കുറുന് അഭിമുഖമായി കസേരയില്‍ ഇരിക്കുന്നു....പാതി ചാരിയ ജനാലക്കിടയിലൂടെ കീതമ്മ ഇതൊക്കെ നോക്കി നില്‍ക്കുന്നുണ്ട്. കുറു, അയിസയെ പരിശോധിക്കുന്നു.......കൈ പിടിച്ച് പള്‍സ് നോക്കുന്നു.....കണ്ണുകള്‍ വിടര്‍ത്തി നോക്കുന്നു, അയിസയോട് നാവു നീട്ടാന്‍ ആവശ്യപ്പെടുന്നു..അയിസ നാണത്തോടെ അനുസരിക്കുന്നു....ഹൈദ്രോസ് ബഹുമാനത്തോടെ ഇതൊക്കെ വീക്ഷിക്കുന്നുണ്ട്. പരിശോധനക്കിടയില്‍ കുറു, അയിസായുടെ കൈത്തണ്ടയിലെ മാന്ത്രിക ചരട് അഴിച്ച് മാറ്റുന്നു...അയിസാക്ക് എതിര്‍ക്കാന്‍ കഴിയുന്നില്ല...

ഡോ.കുറു: ങ്ഹാ...ഒന്നുമില്ല...അയിസാ.. പെയ്ക്കോളൂ....

അയിസ ഉള്ളിലേക്ക് പോകുന്നു....

ഹൈദ്രോസ്: ഡോട്ടര്‍സാറെ..ഞമ്മളെ അയിസൂനെന്താ....ദെണ്ണം...

ഡോ.കുറു: ഓ...പേടിക്കാനൊന്നുമില്ല.....ഒരാഴ്ച്ച മരുന്ന് കഴിക്കേണ്ടി വരും....ആരേങ്കിലും അങ്ങോട്ട് പറഞ്ഞയക്കുക ഞാന്‍ മരുന്ന് കൊടുത്തു വിടാം.....(എണീല്‍ക്കുന്നു)

ഹൈദ്രോസ്: ഇച്ചിരീം പേടിക്കണ്ടല്ലോ ഡോട്ടര്‍സാറേ...ബേം .....ന്റെ അയിസാന്റെ ദണ്ണം മാറൂല്ലോ..അല്ലെ..

ഡോ.കുറു:(എണീല്‍ക്കുന്നു) തീര്‍ച്ചയായും.....ശരി ഞാന്‍ വരട്ടെ .....

കുറു പോകാനൊരുങ്ങുന്നു.....

ഹൈദ്രോസ്:(ഡ്രൈവര്‍ സുലൈമാനെ വിളിക്കുന്നു) ഡാ...ശുലൈമാനേ.....നീയീ.....ഡോട്ടര്‍സാറിനെ കൊണ്ടാക്കി ബരീന്‍...

സുലൈമാന്‍ ഹാജരാവുന്നു, ഡോ.കുറു യാത്ര പറഞ്ഞിറങ്ങുന്നു......, കാറില്‍കയറുന്നു....യാത്ര തിരിക്കുന്നു..

ഹൈദ്രോസ്: ന്റെ പടച്ചോനേ....ന്റെ അയിസാനെ കാത്തോളണേ.....

വെളിച്ചം മങ്ങുന്നു.

സീന്‍ 2

വൈകുന്നേരം, കാപ്പൂന്റെ ഷാപ്പ്.....സ്ഥിരം കുടിയന്‍മാര്‍ പാമു, ചാണു, ചെമ്മു എന്നിവര്‍ മദ്യ ലഹരിയിലാണ്....ഇതൊന്നും ശ്രദ്ധിക്കാതെ, നീരു ഒരു മൂലയില്‍ ഒരു പഴയ ട്രാന്‍സ് ഫോര്‍മറിന്റെ കമ്പിചുറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ജോലിയില്‍ വ്യാപൃതനായിരിക്കുന്നു. മുതലാളി കസേരയില്‍ കാപ്പു, തോന്ന്യാസി മൂന്ന് കുപ്പികള്‍ മൂവര്‍ക്കുമായി മേശയില്‍ വയ്ക്കുന്നു.....മൂലക്കിരിക്കുന്ന നീരുവിന്റെ അടുത്ത് ചെന്നിട്ട്..

തോന്ന്യാസി: (പരിഹാസത്തില്‍) ആശാനെ എത്രയായി..

നീരു: (തല ഉയര്‍ത്താതെ) 256...(വീണ്ടും എണ്ണലില്‍ വ്യാപൃതനാവുന്നു)

തോന്ന്യാസി ചിരിച്ചിട്ട് അടുക്കളയിലേക്ക് പോകുന്നു....

പാമു:(നീരൂനെ നോക്കി) കഷ്ടം....ഇയാളീ കമ്പി ചുറ്റുമായി ഇരിക്കാന്‍ തുടങ്ങീട്ട് ഇത്തിരി നേരായല്ലോ

ചെമ്മു: അന്നത്തെ ഷോക് ട്രീറ്റ്മെന്റിനു ശേഷം ഇത് പതിവായിരിക്യാണ് ....കറണ്ടുമായി ബന്ധമുള്ള എന്ത് കിട്ടിയാലും ഉടന്‍ ഗവേഷണത്തിലാവും...പഹയന്‍...

ചാണു: അതേയ് നമുക്ക് നീരൂനെ ആ ജര്‍മ്മനിക്കാരന്‍ ഡോക്ടറെ ഒന്ന് കാണിച്ചാലോ...

പാമു: ശരിയാ....കീതേമ്മ പറഞ്ഞത് കേട്ടില്ലെ....ആ ഡോക്ടറൊന്നു തൊട്ടപ്പോ തന്നെ അയിസാന്റെ ദണ്ണം മാറീത്രെ....

ചെമ്മു: (ശബ്ദം താഴ്ത്തി) ആ ഡോക്ടര്‍ എനിക്കിട്ടാ പണിഞ്ഞത്.....എന്റെ മന്ത്ര ചരട് കൊണ്ട് ഗുണോല്ലാതായല്ലോ....ഈശ്വരാ..എന്തൊക്കെ കിനാവ് കണ്ടു..അതൊക്കെ ആ ദുഷ്ടന്‍ ഡോക്ടര്‍ നശിപ്പിച്ചുകളഞ്ഞില്ലെ.....(ആവേശത്തോടെ മുന്നിലിരുന്ന ഗ്ലാസ് ഒറ്റ വലിക്ക് കാലിയാക്കുന്നു)

ചാണു::(ചെമ്മൂനോട്) എന്തെങ്കിലും പറഞ്ഞോ...

ചെമ്മു: ങ്ഹേ...ഞാനോ.....ഇല്ലാ ഒന്നും പറഞ്ഞില്ലാ...

ചെമ്മു:(ശബ്ദം താഴ്ത്തി) ങ്ഹും....ഞാന്‍കേട്ടു....പാമു കേക്കണ്ട....എനിക്ക് കത്തിക്കുത്തിന് സാക്ഷി
പറയാന്‍ വയ്യേ..

പാമൂ:(മുരടനക്കി) എന്താടാ രണ്ടും കൂടി ഒരു കുശുകുശുപ്പ്....ആര്‍ക്കിട്ട് പണീണ കാര്യാ പറഞ്ഞത്...

ചെമ്മു:(പെട്ടെന്ന്)അത്.....അത് പിന്നെ നമ്മളാ അയമ്മൂട്ടീന്റെ കാര്യം പറഞ്ഞതാ...

പാമു:(ദേഷ്യത്തില്‍) അതെയതെ......അവനിട്ട് ഒന്ന് താങ്ങീട്ടേ ബാക്കി കാര്യേള്ളൂ.....നമ്മടെ നീരൂന്റെ ഈ ഗതിക്കും കാരണം അവനാ.....ആ ഹിമാറിനെ എന്റെ കയ്യീക്കിട്ട്യാ...(ആവേശത്തോടെ കയ്യിലിരുന്ന ഗ്ലാസിനെ മേശപ്പുറത്ത് ഇടിക്കുന്നു..ഗ്ലാസ് പൊട്ടുന്നു, തോന്ന്യാസി അത് കാണുന്നു)

തോന്ന്യാസി: മൊതലാള്യേ.......പാമൂന്റെ പറ്റില്‍ ഒരു ഗ്ലാസിന്റെ കാശ് കൂടി ചേര്‍ത്തേക്കണേ...

ഇതിനിടയില്‍ ചെത്തുകാരന്‍ ചങ്കരന്‍ ഷാപ്പിലേക്ക് കടന്നു വരുന്നു....തെങ്ങ് ചെത്തി കള്ളും കൊണ്ടുള്ള വരവാണ്. കയ്യിലിരുന്ന കന്നാസും ചെത്ത് കത്തിയും മേശപ്പുറത്ത് വച്ചിട്ട്.....ഒരു ബെഞ്ചില്‍ ഇരിക്കുന്നു....തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് മുഖവും ശരീരവും തുടക്കുന്നു.

ചങ്കരന്‍: ഡാ....ചെക്കാ...തോന്ന്യാസി ചെക്കാ..ഈ കള്ളെടുത്ത് അകത്ത് വയ്ക്ക്....

തോന്ന്യാസി കള്ളെടുത്ത് അകത്ത് പോകുന്നു....

കാപ്പു: (ഉറക്കെ) ചങ്കരാ...എത്രേണ്ട്...

ചങ്കരന്‍: പതിനഞ്ചേ ഉള്ളു മൊതലാളീ...

കാപ്പു: അതെന്താ..ചങ്കരാ....ഇപ്പോ കള്ള് തീരെ കൊറേണല്ലോ.....മണീപ്പോ അഞ്ചായതെല്ലെയുള്ളു...രാത്രി പതിനൊന്ന് വരെ വണ്ടിയുരുട്ടാനുള്ളതാ.. ഇന്നിനി....കുടിയന്മാരുടെ തൊള്ളേലോട്ട് എന്തെടുത്ത് ഒഴിക്കും കര്‍ത്താവെ...

പാമു:(പരിഹാസത്തോടെ) എങ്ങനെ കള്ള് കൊറയാണ്ടാരിക്കും മൊതലാളീ.....ചങ്കരനിപ്പോള്‍ തെങ്ങേല്‍ കേറുന്നത് ചെത്താനല്ലല്ലോ.....ചുറ്റുവട്ടത്തെ കൊളക്കടവിലേം....മറപ്പുരേലേം കുളി കാണാനല്ലിയോ... ചൂടുള്ള രംഗങ്ങള്‍ കാണുമ്പോ... ചങ്കരന്‍ ചെത്തണത് കൂമ്പിലല്ല മൊതലാളീ.....മടലിലാ..അദാ....കള്ള് കൊറയണേന് കാര്യം...

ഇത് കേട്ട് മറ്റുള്ളവര്‍ ചിരിക്കുന്നു....

ചങ്കരന്‍: ഡാ....ഡാ.....ചങ്കരന്റെ മൊറമെടുത്ത് പാറ്റിക്കളിക്കല്ലേ.....കയ്യുളുക്കുമേ....ചങ്കരനെ ചെത്ത് പടിപ്പിക്കാന്‍ നിക്കണ്ടാ.....ഇത് പറഞ്ഞ് ചങ്കരന്‍നോക്കുമ്പോള്‍ നീരുവിരുന്ന് കമ്പി ചുറ്റ് എണ്ണുന്നത് കാണുന്നു.......

ചങ്കരന്‍: ഓ.....ഹഹഹഹഹ..കറണ്ടാപ്പീസറിവിടെ ഉണ്ടാരീന്നാ.....ആപ്പീസറേ ഇപ്പൊ എത്രയായി..

നീരു: 427.....(എണ്ണല്‍ തുടരുന്നു)

ചങ്കരന്‍: കഷ്ടം...കഷ്ടം എങ്ങനെ നടന്ന പയ്യനാ....നീയൊക്കെ കൂട്ടരാന്ന് പറഞ്ഞിട്ടെന്ത് കാര്യം...ആ അയമ്മുട്ടിക്ക് രണ്ട് പൊട്ടിക്കാന്‍ കഴിഞ്ഞില്ലാലോ.... ഇവനെ ഇങ്ങനെ കോലം കെടുത്തിയതിന്

ചാണു: ഉം....ഉം... അങ്ങ് ചെന്നാ മതി പൊട്ടിക്കും ഇവരല്ല ലോ ലവന്‍...അയമ്മൂട്ടിക്കാ..ഒരിക്കെ കൊണ്ടതിന്റെ ക്ഷീണം ഇതേ വരെ മാറീട്ടില്ല...

ചെമ്മു: നീയങ്ങനെയങ്ങ് ഇരുത്താന്‍ വരട്ടെ.....എന്തായാലും അവനൊരു പണികൊടുക്കാന്‍ തന്നെ നിശ്ചയിച്ചിരിക്ക്യാ..ഞാനും..പാമൂം...

ചാണു:(പതുക്കെ) ഹിഹിഹിഹിഹിഹിഹി...... കൊണ്ടവന്‍ പാടും....കൊടുത്തവന്‍ ആടും...

ചങ്കരന്‍: നിങ്ങളിങ്ങനെ കൊടുക്കും കൊടുക്കും എന്ന് പറഞ്ഞ് നടന്നോ....നിങ്ങള് കൊടുക്വേ വാങ്ങ്വേ ചെയ്യ്... ങ്ഹാ അത് പോട്ടെ നമുക്കീ കറണ്ട് സാറിനെ, ആ ജര്‍മ്മന്‍ടാക്ടറെ ഒന്ന് കാണിച്ചാലോ..മിടുക്കനെന്നാ....ചന്തയിലും ആല്‍ത്തറയിലും ഒക്കെ ഒള്ള സംസാരം....ആ ഹൈദ്രോസു മൊതലാളീന്റെ മോള് അയിസാന്റെ ദീനം ഒറ്റ ദെവസം കൊണ്ടാ മാറ്റിയത്......

പാമു: കീതമ്മേം ഇതന്നല്ലെ പറഞ്ഞത്....ചെമ്മൂ....നമുക്കാവഴിക്കൊന്ന് ആലോചിച്ചാലോ..

ചാണു: ശരിയാ....ആ കുട്ടി ഡോക്ടര്‍ ശരിയാവില്ല....നമുക്കാ ജര്‍മ്മനീനെ തന്നെ വളക്കാം..

ചെമ്മു: ഞാനും ആലോചിച്ചിട്ട് .....ആ വഴിയേ കാണുന്നുള്ളൂ.....

ചങ്കരന്‍: അപ്പ നിങ്ങള് ആലോചിച്ച് പ്ലീനം നടത്തീന്‍ ഞാമ്പോണു...മൊതാലാള്യേ....പറ്റ് നാളെ തീര്‍ക്കാവേ......ചങ്കരന്‍, കത്തിയുമെടുത്ത് ഷാപ്പിനു പുറത്തിറങ്ങുന്നു....

ചെമ്മു: ഉം..ഉം...ചെല്ല്..ചെല്ല്...വേഗം ചെല്ല്....കാപ്പിക്കാട് മേരി കുളിക്കാനിറങ്ങുന്ന സമയമാ....

ചങ്കരന്‍ കേള്‍ക്കാത്ത പോലെ നടന്നു നീങ്ങുന്നു.....

വെളിച്ചം ഇരുളുന്നു.....
സീന്‍ 3

ഹൈദ്രോസു മുതലാളിയുടെ വീടിനു പുറകു വശത്തെ ചെമ്മണ്‍ ഇടവഴി....കുറുക്കനെ പോലെ പമ്മി വരുന്ന ചങ്കരന്‍.....ഹൈദ്രോസ് മുതലാളിയുടെ വീടിനു പിന്‍വശമെത്തിയപ്പോള്‍..ചങ്കരന്‍ നടത്തം മതിയാക്കി...ചെവി വട്ടം പിടിച്ചു.....മറപ്പുരയില്‍ വെള്ളം കോരിയൊഴിക്കുന്ന ശബ്ദം....ചങ്കരന്റെ കണ്ണുകള്‍ വിടര്‍ന്നു....ചുറ്റുപാടും നോക്കി..ആരുമില്ല.... ചാടി തൊട്ടടുത്ത പറമ്പിലെ ഒരു തെങ്ങില്‍ വലിഞ്ഞു കയറി....തെങ്ങിന്റെ മണ്ടയിലിരുന്ന് ചങ്കരന്‍ താഴേക്ക്.......മറപ്പുരയിലേക്ക് നോക്കി....ചങ്കരന് കണ്ണുകളെ വിശ്വസിക്കാനായില്ല.....അവിടെ ..ആ മറപ്പുരയില്‍ അല്പ വസ്ത്ര ധാരിണിയായി അയിസ കുളിക്കുന്നു....ചങ്കരന്‍ പഞ്ചപുച്ഛ മടക്കി അയിസയുടെ കുളി ആസ്വദിക്കാന്‍ തുടങ്ങി....ചങ്കരന്‍ പരിസരം മറന്ന് കുളിയില്‍ ലയിച്ച് തെങ്ങിന്റെ മണ്ടയിലിരിക്കുന്നു.....കുളിയുടെ അവസാന ഘട്ടമായപ്പോള്‍ ചങ്കരന്റെ പിടുത്തം വിട്ടു....ചങ്കരന്‍ തെങ്ങിന്റെ മണ്ടയിലിരുന്ന് മതി മറന്ന് പാടി....

ഒന്നു ചെത്തിയാല്‍ എല്ലാം മറക്കാം
ഒരിക്കല്‍കൂടി ഞാന്‍ ചെത്തിക്കോട്ടെ.....

അല്പം കൂടി ശബ്ദമുയര്‍ത്തി പാടി....

സ്വപ്ന നായികേ ഇതിലേ ഇതിലേ...
സ്വപ്ന ഗായികേ ഇവിടേ ഇവിടേ....

ചങ്കരന്റെ സ്വരം ഉച്ചത്തിലായി...

ആ കൈലോ ഈ കൈലോ സമ്മാന പൂച്ചെണ്ട്
ചങ്കരനുള്ള സമ്മാന പൂച്ചെണ്ട്......പൂച്ചെണ്ട്....പൂച്ചെണ്ട്.........


ഉച്ച സ്ഥായിയിലുള്ള ശബ്ദം അയിസയുടെ ചെവിയില്‍ പതിഞ്ഞു....അയിസ ചുറ്റുപാടും നോക്കി.....

ചങ്കരന്‍: കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ......ഹൂ‍ൂ‍ൂ‍ൂ‍ൂവേഏഏഏ......ഞാങ്കണ്ടേ.... ഞാങ്കണ്ടേ... ആരേം കാണിക്കാതെ ഒളിപ്പിച്ചതെല്ലാം ഞാങ്കണ്ടേ......

ഇത്തവണ അയിസ ആ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി.....തെങ്ങിന്റെ മണ്ടയിലിരുന്ന് പല്ലിളിച്ച് കാണിക്കുന്ന ചങ്കരനെ അവള്‍ കണ്ടു.....

ഹെന്റുമ്മോ.....അയിസ....വാരിപ്പിടിച്ച തുണികളുമായി മറപ്പുരയില്‍ നിന്നും ഓടി വീട്ടിനുള്ളില്‍ കയറി...ആകെ ഒരു ജാള്യത.....

ചങ്കരന്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ പാടിക്കൊണ്ട് തെങ്ങില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങി
ആ കൈലോ ഈ കൈലോ സമ്മാന പൂച്ചെണ്ട്...ചങ്കരനുള്ള സമ്മാന പൂച്ചെണ്ട്....

...അയിസാനെ വൈകിട്ട് കാണാമെന്ന് വാക്കു കൊടുത്തിരുന്ന അയമ്മുട്ടി ആ വഴി വന്നതും ഈ കാഴ്ച്ച കാണാന്‍ ഇടയായി.....രോക്ഷത്തോടെ അയമ്മുട്ടിക്ക ഓടി തെങ്ങിന്‍ ചുവട്ടിലെത്തി..

അയമ്മുട്ടിക്ക: എറങ്ങി വാടാ...ഹിമാറെ....പൂച്ചെണ്ട് കയ്യിലല്ല....വാരിയെല്ലിന്റെടക്കു തരാം...ശെയ്ത്താനെ ....ബെക്കമിങ്ങിറങ്ങ്....

പകുതി വഴിയിലായ ചങ്കരന്‍....കോപാവേശത്തോടെ നില്‍ക്കുന്ന അയമ്മുട്ടിക്കാനെ കണ്ടു....അടി ഉറപ്പാണെന്ന് ചങ്കരന്‍ കണക്കു കൂട്ടി....തറയില്‍ എത്തുന്നതിനു മുന്‍പായി ചങ്കരന്‍തെങ്ങില്‍ നിന്നും ചാടി.....കാലുകള്‍ നിലത്തൂന്നിയതും അയമ്മുട്ടിക്കായുടെ അടി പിടലിയില്‍ വീണു....ചങ്കരനും വിട്ടു കൊടുത്തില്ല....

ചങ്കരന്‍: ചെത്ത് കത്തി പിടിച്ച് തഴമ്പിച്ച കയ്യാ...ഇത് കൊണ്ടൊരെണ്ണം നീ കൊണ്ടാല്‍ നിന്നെയങ്ങ് പള്ളീലോട്ട് എടുക്കേണ്ടി വരും...പോ..പോ..

അയമ്മുട്ടിക്ക: പെണ്ണുങ്ങളുടേ കുളി കണ്ടേച്ച് ബര്‍ത്താനം പറേന്നോടാ ഹാറാം പിറന്നോനെ..

അയമ്മുട്ടിക്ക, ആഞ്ഞു ചവിട്ടി....ചങ്കരന്‍ തെറിച്ച് ദൂരെ വീണു...ചങ്കരന്റെ ഇളിയില്‍ തൂക്കിയിരുന്ന ചെത്ത് കത്തി തെറിച്ചു പോയി...വീണ്ടും അയമ്മുട്ടിക്കാ ചവിട്ടുന്നു.....ചങ്കരന്‍ ഒഴിഞ്ഞ് മാറിയിട്ട് അയമ്മുട്ടിക്കാനെ നേരിടുന്നു....ചങ്കരന് അയമ്മുട്ടിക്കായോടൊപ്പം പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല, ഒരു നിമിഷം...ദൂരെ തെറിച്ച് വീണ ചെത്ത് കത്തി ചങ്കരന്‍ കൈക്കലാക്കുന്നു..വീണ്ടും ചവിട്ടാന്‍ ഓടിയടുക്കുന്ന അയമ്മൂട്ടിക്കാന്റെ വയറ് നോക്കി ചങ്കരന്‍ കത്തി വീശുന്നു.....അയമ്മുട്ടിയില്‍ നിന്നും ദീനരോധനം ഉയരുന്നു.....വയറു പിളര്‍ന്ന് ചുടു ചോര ധാരധരയായി ഒഴുകുന്നു.....അയമ്മുട്ടി നിലത്ത് വീഴുന്നു ,നിലവിളികേട്ട് ചുറ്റുവട്ടത്തെ ആള്‍ക്കാര്‍ കൂടുന്നു......ജനകൂട്ടത്തെ കണ്ട ചങ്കരന്‍ വേലി ചാടി ഓടുന്നു.....തൊട്ടടുത്ത പറമ്പില്‍ എന്താണു നടക്കുന്നതെന്ന് കാണാന്‍ അയിസ വേലിക്കരുകില്‍ എത്തി നോക്കുന്നു....ചോരയില്‍ കുളിച്ച് നിലത്തു കിടക്കുന്ന..അയമ്മൂട്ടിയെക്കാണുന്നു.....അയിസ....എന്റിക്കാന്ന് വിളിച്ച് ബോധ രഹിതയായി വീഴുന്നു...ഓടി കൂടിയ നാട്ടുകാരില്‍ ചിലര്‍ അതു വഴി വന്ന ഒരു ഓട്ടോയില്‍ അയമ്മുട്ടിക്കായെ ആശുപത്രിയിലാക്കുന്നു....

പ്രകാശം ഇരുളുന്നു...


സീന്‍ 4


അടുത്ത ദിവസം, പകല്‍, ആശുപത്രി.....ഐ സി യു എന്നെഴുതിയ മുറിക്ക് പുറത്തെ ബഞ്ചില്‍ കീതമ്മയും മാണി മുത്തശിയും ഇരിക്കുന്നു.....രണ്ടു പേരുടേയും മുഖത്ത് ദുഖ ഭാവം....

മാണി മുത്തശി: എന്തോരു മര്യാദക്കാരന്‍ ചെറുക്കന്‍....അവനീ ഗതി വന്നല്ലോ..ഭഗവതീ..

കീതമ്മ: തന്നെ....... തന്നെ.....അദിന്റെ ചിരിച്ച മൊകമേ ഞാങ്കണ്ടിട്ടുള്ളൂ.....ആരോടും ഒന്നിനും അങ്ങോട്ട് കേറി ചെല്ലുന്ന സ്വഭാവമുള്ളവനല്ല....ഇങ്ങോട്ട് വന്നാല് വിടേം ഇല്ലാ....അങ്ങനത്തെ സ്വഭാവാ..

മാണി മുത്തശി: എടീ..കീതേ....കാലം വല്ലാത്ത കാലാ......നേരും നെറിയുള്ളോന് ജീവിക്കാന്‍ പറ്റില്ലാ..കെടക്കണ..കെടപ്പ്..കണ്ടില്ലെ....

കീതമ്മ: പള്ളേല് 16 കുത്തിക്കെട്ടുണ്ടെന്നാ ആ നേഴ്സും പിള്ള , ശോഭ പറഞ്ഞെ...നിങ്ങക്ക് അറീല്ലെ രാധേടെ മോള്‍ ശോഭയെ...

മാണി മുത്തശി: ഏത് രാധ...

കീതമ്മ: കൊച്ചോട്ടുകോണത്തെ ശീലാവതിയക്കനെ നിങ്ങക്കറീല്ലെ....അവരുടെ എളേ ഒടപ്പെറന്നോള് രാധേന്റെ മകളാ..ശോഭ...

മാണി മുത്തശി: ഓ നമ്മടെ .....ആതാരമെഴുത്ത് തങ്കപ്പന്റെ മോന്‍ ശശാങ്കന്‍ കെട്ടിയ പെണ്ണ്.... രാധ....ങ്ഹാ..ഇപ്പ പിടി കിട്ടീ.....

കീതമ്മ: അയമ്മുട്ടീന് എടക്കിടക്ക് ഓര്‍മ്മ വിഴുന്നപ്പോഴക്കെ അയിസാ...അയിസാന്ന് വിളിച്ചൂ‍ത്രെ....

മാണി മുത്തശി: എനിക്ക് സങ്കടമാ വരുണ് കീതെ...തള്ളേം.....തന്തേം ....ഇല്ലാത്ത ഈ ചെറുക്കന് വന്ന ഗതികണ്ടാ....ഇവിടെ കൊണ്ടു വന്ന് ആക്കീമിച്ച് അവരൊക്കെ പോയി....അനാധനാവണ്ടാന്നു വിചാരിച്ച് ഞാനിരിന്നു ഇവിടെ...

കീതമ്മ: ഇതറിഞ്ഞ അയിസ പോതം കെട്ടു വീണു... പിന്നെയെന്തായീന്ന് ഞാനറിഞ്ഞില്ല....അങ്ങോട്ട് പോവാനക്കൊണ്ട് പറ്റീല്ല....ഇവിടെ എന്തായി എന്നറിയാന്‍ പെടച്ചിലായിരുന്നു....ആ ചെത്തുകാരനെ തേടി പോലിസു വന്നത്രെ....അവന്‍ ഒളിവിലാ....മൊതലാളിക്കിന്ന് കള്ളും കൊണ്ട് വന്നില്ല.....

ആശുപത്രിയുടെ പോര്‍ട്ടിക്കോയില്‍ ഒരു ഓട്ടോ വന്നു നിന്നു...അതില്‍ നിന്നും കരഞ്ഞു വിങ്ങിയ മുഖവുമായി അയിസ ഇറങ്ങുന്നു....ഓട്ടോ ചാര്‍ജ്, കൊടുക്കുന്നു......ആശുപത്രിയില്‍ പ്രവേശിക്കുന്നു....പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോന്ന് പരിസരമാകെ ശ്രദ്ധിക്കുന്നു....പിന്നെ റിസപ്ഷനില്‍ കാര്യം പറയുന്നു.....അവര്‍ ഐ സി യു വിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നു....അയിസ, ഐ സി യുവിന്റെ മുന്നിലെത്തുന്നു.....പെട്ടെന്ന് അവള്‍..കീതമ്മയേയും മാണി മുത്തശിയേയും കാണുന്നു....തെല്ലൊരു ആശ്വാസം മുഖത്ത് പ്രകടമാവുന്നു......അവര്‍ ഇരുവരും അയിസയെ കാണുന്നു...എണീല്‍ക്കുന്നു....അയിസ ഓടി ചെന്ന് കീതമ്മയെ കെട്ടിപ്പിടിച്ച് കരയുന്നു....

അയിസ: കീതമ്മോ....ന്റെക്കാനെ എനിക്കിപ്പ....കാണണം....(ഏങ്ങലടിച്ച് കരയുന്നു)

കീതമ്മ: (അയിസയുടെ തലയില്‍ തലോടി ആശ്വസിപ്പിക്കുന്നു) ന്റെ മോള് കരയണ്ടാന്ന്.....അയമ്മുട്ടീനൊന്നുമില്ല....അവന്‍ സുഖായിട്ട് ഉറങ്ങാ..

അയിസ പിടി വിട്ട് മാണി മുത്തശിയുടെ അടുത്തേക്ക്

അയിസ: ന്റെ മാണി മൂത്തശ്യ്യേ...നിങ്ങള് പറയീന്ന്‍...ന്റെ ഇക്കാക്കാനെന്തു പറ്റി..

മാണി മുത്തശിയും അയിസയെ ആശ്വസിപ്പിക്കുന്നു....

മാണി മുത്തശി: മോള്..മിണ്ടാണ്ടിരി ....അവനൊന്നുമില്ല...നേരാണ്...ഡോട്ടറ് മയക്കത്തിനുള്ള കുത്തിവച്ചിരിക്കിണ്......മോള്..കരയണ്ടാ...

കീതമ്മ: അയിസാ....നീയെങ്ങനെ വീട്ടീന്ന് ഒറ്റക്ക് വന്നത്....മോള്ടെ ബാപ്പാ അറിഞ്ഞാലത്തെ പുകിലിനെ കുറിച്ച് വല്ല വെവരോണ്ടാ നിക്ക്....

അയിസ:(കണ്ണുകള്‍തുടച്ചിട്ട്) ബീട്ടീന്നിറങ്ങിയപ്പോ ബാപ്പാ..തടയാന്‍ബന്നു.....പിടിച്ച് മുറി പൂട്ടാനും നോക്കി...ഞമ്മളെറങ്ങി ഓടി കീതമ്മോ....അപ്പോ ബന്ന ഒരാട്ടൊയില്‍ കയറി ഇബട ബന്ന്...എന്റിക്കാങ്ങിനെ കെടക്കുമ്പ...നിക്ക്...വെപ്രാളാ....അള്ളോ....അയമ്മുട്ടിക്കാനൊന്നും...ബരുത്തല്ലെ..

ഡ്യൂട്ടി ഡോക്ടര്‍ നഴ്സിനോടൊപ്പം കടന്ന് വരുന്നു....ഐ സി യുവില്‍ കയറുന്നു....മൂവരും ബഹുമാനത്തോടെ നില്‍ക്കുന്നു.....അല്പം കഴിഞ്ഞ് നഴ്സ് പുറത്ത് വരുന്നു...മൂവരോടുമായി...ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ചെന്ന് കാണാം..വേഗം ഇറങ്ങണം...പേഷ്യന്റിനെ ശല്യപ്പെടുത്തരുത്..അധികം സംസാരിക്കാന്‍ നില്‍ക്കണ്ട....ഡോക്ടറും നഴ്സും അടുത്ത വാര്‍ഡിലേക്ക് പ്രവേശിക്കുന്നു..

അയിസ: കീതമ്മോ, മാണി മുത്തശീ....ഞമ്മള് പോയി കാണട്ടെ...ഇക്കാനെ...

മാണി മുത്തശി: ചെല്ല് മോളേ...ചെല്ല്..

കീതമ്മ: അതേയ്..അയിസാ...അവിടെ നിന്ന് കരഞ്ഞ് ബഹളമുണ്ടാക്കല്ലെ മോളെ..

ഇല്ലെന്ന് തലയാട്ടി.....അയിസ ഐ സി യൂവില്‍ പ്രവേശിക്കുന്നു....ബെഡില്‍ കണ്ണടച്ച് കിടക്കുന്ന അയമ്മൂട്ടിക്ക....അയിസ , ബെഡിനരുകില്‍ ചെന്ന് കുറച്ച് നേരം നോക്കി നില്‍ക്കുന്നു....പിന്നെ അയമ്മുട്ടിക്കാന്റെ തലയില്‍ വിരലോടിക്കുന്നു....സ്പര്‍ശനമേറ്റ് അയമ്മുട്ടിക്കാ കണ്ണുകള്‍ തുറന്ന് ചുറ്റുപാടും നോക്കുന്നു...അയിസാനെ കാണുന്നു.....മെല്ലെ .....അയിസാന്റെ കൈയില്‍ പിടിക്കുന്നു......

അയിസ: (കരഞ്ഞു കൊണ്ട്) അള്ളോ .....ഇതെന്തോരു കെടപ്പാ..കെടക്കണേത്....ഞമ്മക്ക് സഹിക്കിണില്യാ....

അയമ്മുട്ടിക്ക: അയിസോ...നീ ബേജാറാവാണ്ടിരി പെണ്ണെ.....ഞമ്മക്കൊന്നുമില്ല....ശത്യം..

അയിസ: ങ്ഹും....പിന്നെ ഒന്നുമില്ലാത്തതു കൊണ്ടാ...നിങ്ങടെ ഇവിടെ പിടിച്ച് കെടത്തീരിക്കണെ...ഞമ്മള് ഈ കണ്ണ് കൊണ്ട് കണ്ടതാ...

അയമ്മൂട്ടിക്ക: ന്റെ ....അയിസു എന്ത് കണ്ടൂന്നാ...

അയിസ: ഇങ്ങടെ പള്ളേന്ന് തോനെ രത്തം പോണത് ഞമ്മള് കണ്ടതാ...പിന്നെ ഞമ്മക്ക് ബോധോല്ലാതായി...

അയമ്മുട്ടിക്ക:(ചിരിക്കാന്‍ ശ്രമിക്കുന്നു...വേദന കടിച്ചമര്‍ത്തി ചിരിച്ചൂന്ന് വരുത്തുന്നു) അപ്പോ..അയിസാന് ധൈര്യം അത്രേള്ളൂ...

അയിസ: നിങ്ങക്കിപ്പോ വേദനേണ്ടോ...

അയമ്മുട്ടിക്ക:ഹോ..എന്ത് വേദന....ഇപ്പ ഒരു സുഖമുണ്ട്...

അയമ്മുട്ടിക്കാ , അയിസായുടെ കൈകള്‍ പിടിച്ച് മാറത്ത് വയ്ക്കുന്നു....

അയിസ: (സാവധാനത്തില്‍ കൈ പിന്‍വലിക്കുന്നു) ങ്ങളെന്തിനാ....ആ...ശെയ്ത്താനുമായി തല്ലുണ്ടാക്കാന് പോയെ....

അയമ്മൂട്ടിക്ക: ആ ഹിമാറിന്.....നരമ്പിന്റെ അസുഖാ....ന്റെ ബീവി കുളിക്കണതാ..അവന് കാണേണ്ട..കായ്ച്ച.....പന്നീടെ മോന്‍....അവന്റെ നട്ടെല്ല് ചവിട്ടിയൊടിക്കണമെന്ന് കരുതീതാ...നിക്ക് ഒഴിയാമ്പറ്റണേന്ന് മുന്നെ അവന്‍ കത്തി കേറ്റിക്കളഞ്ഞു..ഹമുക്ക്...

അയിസ: ങ്ങക്ക് എല്ലാം കളീം തമാശയുമാ.....ന്റെ കരളുരുകണേത് നിക്കല്ലെ അറിയൂ...

അയമ്മുട്ടിക്ക: ന്റെ ...അയിസോ.....

അയിസ: ങും......എന്തേ..

അയമ്മുട്ടിക്ക: നമ്മളൊരു കൂട്ടം ചോദിച്ചാ ങ്ങള് തരോ...

അയിസ: ങ്ങള്...ശോദിക്കീന്ന്......റെസ്കും കാപ്പിയും വേണോ...

അയമ്മുട്ടിക്ക: ന്റെ അയിസാന്റെ കാര്യം കൊണ്ട് തോറ്റു...ഈ പെണ്ണിന്റെ തലേലെന്താ..

അയിസ:ഓ....ഞമ്മക്ക്, ങ്ങളെ പോലെ ബല്യ പടിപ്പും പത്രാസോന്നുമ്മില്ല്യേ....നമ്മള് പാവാ...

അയമ്മുട്ടിക്ക: ഹാ....ങ്ങള് പെണങ്ങല്ലന്റെ അയിസോ....

അയിസ: മൌന നൊമ്പരങ്ങളിലെ , സേവ്യറ് ഇതേ പോലെ കെടന്നപ്പം....ശാരി.,.റസ്ക്കും കാപ്പിയും കൊണ്ടു കൊടുത്തൂന്ന് നിക്കറിയാം...

അയമ്മുട്ടിക്ക: (അല്‍ഭുതത്തോടെ) സേവ്യറോ.....മൌന നൊമ്പരങ്ങളോ.....ന്റെ അയിസാ..നീയെന്തെക്കെയാ പറേണത്...

അയിസ: ങ്ങള്, മൌന നൊമ്പരങ്ങള് വായിക്കില്ലെ...

അയമ്മൂട്ടിക്ക: എവടന്ന്...

അയിസ: മനോരമേല്......നല്ല നോവലാ....അസല്..ജീവിതം മാതിരീണ്ട്...

അയമ്മുട്ടിക്ക:(ചിരിയടക്കി കൊണ്ട്) ന്റെ അയിസോ....ഞമ്മളതൊന്നും ബായിക്കുല്ലെ.....അയിസാ...ഞമ്മള് ചോദിച്ചത്... ങ്ങള് തന്നില്ലല്ലാ...

അയിസ: ങ്ങള് ചോദിക്കീന്ന്....ഞമ്മളെ കയ്യിലുള്ള എന്തും തരാം...

അയമ്മുട്ടിക്ക: എങ്കിലെ..എങ്കിലെ....ങ്ങള്....ഞമ്മക്കൊരു മുത്തം തരീന്‍...

അയിസ: ഹെന്റെ റബ്ബെ.....ആയൂത്രീവച്ചാ...ങ്ങള്ക്ക് നാണോല്യേ....

അയമ്മുട്ടിക്ക: ഇബിടെ ഇപ്പൊ ബേറെ ആരൂല്ലാല്ലോ...അയിസാനും ഞമ്മളും മാത്രേല്ലെ ഒള്ളൂ.....ങ്ങള് ബേഗം തന്നോളീന്‍...ഞമ്മക്ക്..കൊതിയാവുണൂ....

അയിസ നാണത്തോടെ അയമ്മുട്ടിക്കാനെ നോക്കുന്നു....അവരുടെ കണ്ണുകള്‍ ഇടയുന്നു.........വെളിച്ചം മെല്ലെ ഇരുളുന്നു.......വീണ്ടും വെളിച്ചം പരക്കുന്നു...മനോഹരമായ ഒരു കുന്നിന്‍ ചരുവില്‍ രണ്ട് യുവമിഥുനങ്ങള്‍ ഉല്ലസിച്ച് , പാട്ടുപാടി പ്രേമരംഗമാടുന്നു......അയിസയും അയമ്മുട്ടിക്കായും...

അയമൂട്ടി
ഖല്‍ബില്‍നീയാണെനൈശാ...
കനവില്‍നീയാണെനൈശാ...
മൊഞ്ചത്തി പെണ്ണേയൈശാ..
കല്‍കണ്ട കനിയേയൈശാ...
ഓടിവന്നു നിന്‍കരം പിടിച്ച്
കരളിനുള്ളിലെ കുളിരിലാക്കാന്‍
തിരാത്ത പൂതിയെനൈശാ...


ഐഷ
കസവു കരയുള്ള തട്ടമിട്ട്
കിലുകിലുങ്ങണ വളയണിഞ്ഞ്
മൈലാഞ്ചി കൈയാലെ മുഖം മറച്ച്
മുഹബത്തിനൊരുങ്ങണ നേരം
സുറുമെയെഴുത്തിയ മിഴിക്കുള്ളില്‍
ശവ്വാല്‍പിറപിറന്നല്ലോ...

അയമൂട്ടി
ഖല്‍ബില്‍നീയാണെനൈശാ...
കനവില്‍നീയാണെനൈശാ...
മിന്നും മെഹറും അറബിപ്പൊന്നുമായ്
നിക്കാഹിനൊരുങ്ങണ നേരം
പെടപെടക്കണ താളമോടെ
കരളിനുള്ളില് ദഫ് മുട്ടണെനൈശാ........

ഗാനം അവസാനിക്കുന്നതിനനുസരിച്ച് പ്രകാശം ഇരുളുന്നു...

കര്‍ട്ടന്‍.....

ഈ എപ്പിസോഡിന്റെ സൂത്രധാരന്‍ കാപ്പിലാനും, ഗാനം രചിച്ച, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുഹൃത്തിനും കടപ്പാട്.

Tuesday, January 13, 2009

പാമുവിന്‍റെ സ്വപ്നം

രംഗം 21

സീന്‍ അവതരണം:

വേദിയില്‍ ഇരുട്ട്‌. "ഹയ്യോ.. എന്‍റമ്മോ.. കാള.. കാള.. പോ കാളേ.. ശൂ.." എന്നിങ്ങനെ പാമുവിന്‍റെ അലര്‍ച്ച കേള്‍ക്കുന്നു. ട്യൂബ്‌ ലൈറ്റുമായി നീരു ഓടിവരുന്നു.. വേദിയില്‍ വെളിച്ചം പരക്കുന്നു.

കാപ്പിലാന്‍റെ ഷാപ്പാണ്‌. ഒരു ബെഞ്ചില്‍ നിന്നും തലകീഴയി തൂങ്ങിക്കിടക്കുന്ന പാമു.

ചെമ്മുവും തോന്ന്യാസിയും ഓടി വരുന്നു...

ചെമ്മു: ഡാ പാമൂ.. നിനക്കെന്താ പറ്റ്യേ? നീയാ അയമുട്ടിയെ സ്വപ്നം കണ്ടാ?

പാമു എണീറ്റിരിക്കുന്നു..

പാമു: കാള.. കാള..

തോന്നി: ഓ അപ്പ അദാ പ്രശ്നല്ലേ.. കാളച്ചേട്ടനെ ബീണ്ടും ചൊപ്പനം കാണാന്‍ തൊടങ്ങി.. ഹി ഹി

പാമു തോന്നിക്കു ഒരു ചവിട്ടു വെച്ചു കൊടുക്കുന്നു... തോന്നി മറിഞ്ഞു വീഴുന്നു..

ചെമ്മൂ: എന്താ കണ്ടേന്നു പറയെഡാ..

പാമു സ്വപ്നം പറയാന്‍ തുടങ്ങുന്നു...

ലൈറ്റ്‌ മങ്ങി ഇരുളുന്നു..

സീന്‍ ഒന്ന്‌

കാപ്പില്‍ ഷപ്പിനു ചുറ്റും തടിച്ചു കൂടിയിരിക്കുന്ന ജനം. അവര്‍ക്കു നടുവില്‍ കാവിവേഷധാരിയായി ഒരു ഭാണ്ഡവും തൂക്കി നില്‍ക്കുന്ന പാമു. ഒരു കയ്യില്‍ ഒരു രുദ്രാക്ഷമാല, തിരിച്ചു തിരിച്ച്‌ എന്തോ ജപിച്ചുകൊണ്ടിരിക്കുന്നു. കാപ്പു, നീരു, തോന്ന്യാസി, കീതമ്മ ചെമ്മു എന്നിവര്‍ ചുറ്റും കൂടി നിന്ന്‌ പാമുവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു.

ചെമ്മു: പാമൂ, ഇജ്ജ്‌ പോഗരുത്‌, പോഗരുത്‌.. എഡാ എന്തായാലും മ്മള്‌ അയമ്മുട്ടീനെ ഒതുക്കും. അപ്പൊ ആയിശേനെ ഞമ്മള്‌ കെട്ടും. നിരച്ചരന്‍ എന്തായാലും കരണ്ടടിച്ച്‌ പാതി കരിഞ്ഞ കാക്കേനെപ്പോലെയായി. അപ്പോ ന്താ.. മ്മളെ കല്യാണി ഫ്രീ... എഡാ ഹമുക്കേ.. ജ്ജ്‌ പണ്ട്‌ കൊറേ ബെള്ളൊലിപ്പിച്ച്‌ നടന്നതല്ലേ.. ഇഞ്ഞി ചെലപ്പോ അന്‍റെ മാവ്‌ പൂത്താലോ.. ഒന്ന്‌ ചൂണ്ടട്ടോക്ക്‌.. ഓള്‌ ബീണാല്‌ അനക്കും ആയി ഒരു ബീഡരു്‌. പിന്നെന്തിനാ ജ്ജ്‌ തപസ്സിരിക്കാന്‍ പോണദ്‌?

പാമു ഒന്നും മിണ്ടാതെ രുദ്രാക്ഷം തിരിച്ചുകൊണ്ട്‌ എന്തോ ജപിക്കുന്നു.

കാപ്പു: ഡാ മോനേ പാമരാ.. ഇയ്യ്‌ തപസ്സിരിക്കാനൊന്നും പോണ്ട. ന്‍റേ മോള്‌ കല്ലു ഇപ്പം സിംഗിളല്ലേ.. ഇജ്ജും സിംഗിള്‌. അനക്ക്‌ ഓള്യും കെട്ടി സുഹായിട്ട്‌ ഈ ഷാപ്പന്നൂരങ്ങട്ട്‌ പൊറൂത്തൂടെ? സ്ത്രീധനായിട്ട്‌ ഇജ്ജ്‌ മയ്യത്താവണ വെരെ അനക്ക്‌ എന്നും വൈകിട്ട്‌ ഒന്നര കുപ്പി കള്ളും മീഞ്ചാറും ഫ്രീ.. ന്താ പോരെ?

പാമു ഒരു കണ്ണു തുറന്നു നോക്കുന്നു.. ആ ഓഫറു്‌ ചെറിയ ചാഞ്ചാട്ടം ഉണ്ടാക്കുന്നുണ്ട്‌.. പിന്നെ കടിച്ചു പിടിച്ച്‌ വീണ്ടും മന്ത്രം ചൊല്ലാന്‍ തുടങ്ങുന്നു..

കീതമ്മ: എഡാ പാമുപ്പയലേ.. എന്തരെഡേയ് നെന്‍റെ വിചാരങ്ങള്‌.. എഡേയ്‌ തപസ്സിരിക്കാന്‍ പോയാ കള്ളുകളും വെള്ളങ്ങളുമൊക്കെ കുടിക്കാന്‍ പറ്റുവോ? കൈവെള്ളേല്‌ മീഞ്ചാറൊയിച്ച്‌ നക്കാന്‍ പറ്റുവോ?

പാമു പിന്‍തിരിയുന്ന മട്ടു കാണിക്കുന്നില്ല. എല്ലാരും തങ്ങളില്‍ തങ്ങളില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. പെട്ടെന്ന്‌ ഒരു സ്കോര്‍പ്പിയോ ചീറിപ്പാഞ്ഞു വന്ന്‌ പൊടിയുയര്‍ത്തി നില്‍ക്കുന്നു. "സ്വാമിനി ഗീതാകിനി മഠം" എന്നു വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്‌.


ഡോറു തുറന്ന്‌ ഗീതാകിനിയമ്മ ഇറങ്ങി വരുന്നു. ഒരു കയ്യുയര്‍ത്തി എല്ലാവരെയും അനുഗ്രഹിക്കുന്നു.

ഗീതാകിനി: എവിടെ പാമു... എന്‍റെ മകന്‍ പാമു എവിടെ..

ചെമ്മു: ഹെന്‍റമ്മായിയേ.. ഇങ്ങളെ മകനേര്‍ന്നോ ഈ പാമു? കറുത്തവാവിനു പെറ്റതാ? ഇദ്‌ നല്ല ബിസേസായിപ്പോയ്‌..

ഗീതാകിനിയുടെ കൂടെ വന്ന ഒരു ശിഷ്യന്‍: മിണ്ടാണ്ടിരിയെടാ ബഡ്ക്കൂസേ.. സ്വാമിനി എല്ലാരെയും മകനേന്നാ വിളിക്കുവ.. അല്ലാണ്ടെ അവരുടെ മകനായിട്ടല്ല..

ചെമ്മു ചമ്മുന്നു.

ഗീതാകിനി ഓടിച്ചെന്ന്‌ പാമുവിനെ ആലിംഗനം ചെയ്യുന്നു.. ശിഷ്യന്‍റെ കയ്യില്‍ നിന്നും ഒരു കാഷായ വസ്ത്രം വാങ്ങി പാമുവിനെ പുതപ്പിക്കുന്നു.

ഗീതാകിനി: പാമൂ.. നീ ഇന്നു മുതലൊരു സന്യാസി അപ്രന്‍റീസാണ്‌... നീ ഇനി 'പൂര്‍ണ്ണസോമരസാനന്ദപുരി' എന്ന പേരില്‍ അറിയപ്പെടും..


ചെമ്മു സൈഡില്‍ നിന്ന്‌ ആ പേരൊന്നു പറഞ്ഞു നോക്കാന്‍ ശ്രമിക്കുന്നു.. സാധിക്കുന്നില്ല..

ചെമ്മു:(ആത്മഗതം) എന്തൊരു പേരെന്‍റെ ആറ്റുകാലമ്മച്ചി! നാക്കു വടിക്കാത്തോണ്ടാരിക്കും.. നാളെ ഒന്നൂടെ ട്രൈ ചെയ്തു നോക്കാം.. ഓ നാളെ വെള്ളിയാഴ്ചയല്ലെ.. എന്നാപ്പിന്നെ അടുത്തയാഴ്ചയാവട്ടെ.

പാമു വിനീതവിധേയനായി ഗീതാകിനിക്കൊപ്പം ജീപ്പില്‍ കയറി പോകുന്നു..

ലൈറ്റ്‌ മങ്ങി ഇരുളുന്നു.

സീന്‍ രണ്ട്‌.

ആല്‍ത്തറ. നേരം വെളുത്തു വരുന്നതേയുള്ളൂ. ഒരു കാഷായ വസ്ത്രധാരി പദ്മാസനത്തില്‍ ഇരിക്കുന്നുണ്ട്‌. നല്ല പ്രായം ഉണ്ട്‌. വെളുത്ത നീണ്ട താടി. ചുണ്ടുകള്‍ എന്തോ ഉരുവിട്ടുകൊണ്ടിരിക്കുന്നു.. കണ്നു തുറക്കുന്നേ ഇല്ല.

ആളുകള്‍ ഇടയ്ക്കിടെ ചെന്ന്‌ അനുഗ്രഹം മേടിക്കുന്നുണ്ട്‌. ഒരു മൊന്തയില്‍ നിന്ന്‌ ഇടയ്ക്കിടെ വെള്ളം എടുത്ത്‌ തളിക്കുന്നു.. ആളുകള്‍ കാണിക്ക ഇട്ടിട്ടു പോകുന്നു.

സീന്‍ മൂന്ന്‌.
ആല്‍ത്തറ തന്നെ. രാത്രി. സന്യാസി മാത്രം. വേറെ അടുത്തൊന്നും ആരുമില്ല. സന്യാസി ഒരു കണ്ണ്‌ തുറന്ന്‌ ആരും അടുത്തൊന്നും ഇല്ലെന്ന്‌ ഉറപ്പു വരുത്തുന്നു.


പതുക്കെ രണ്ടു കണ്ണും തുറക്കുന്നു. എണീറ്റ്‌ കയ്യും കാലുമൊക്കെ കുടയുന്നു. മൂരി നിവര്‍ക്കുന്നു. ആരോ വരുന്ന പോലെ തോന്നി പെട്ടെന്ന്‌ പൂര്‍വ്വ സ്ഥിതിയില്‍ ഇരിപ്പാവുന്നു.

കീതമ്മ കടന്നു വരുന്നു.

കീതമ്മ: സ്വാമിയേ..

സ്വാമി ഒരു കണ്ണ്‌ തുറന്ന്‌ നോക്കുന്നു. പെട്ടെന്ന്‌ ആളെ പിടി കിട്ടിയപ്പോള്‍ രണ്ടു കണ്ണും തുറക്കുന്നു.

സ്വാമി: കീതമ്മോ.. ഹ ഹ നിങ്ങളിവിടെ ഉണ്ടോ? എന്നെ മനസ്സിലായില്ലേ.. ഇദ്‌ ഞാനാ.. നിങ്ങടെ ആങ്ങള.. വാറ്റുകാരന്‍ പൊറാടത്തു വേലായുധന്‍..

കീതമ്മ: അട പാവീ.. നീയാളു കൊള്ളാവല്ലോ.. ഈ നാട്ടുകാരെ മുഴുവന്‍ നീ പറ്റിച്ചല്ലോടാ.. അതിരിക്കട്ടെ.. എങ്ങനെ ചില്ലറ തടയുന്നുണ്ടോ?

പൊറാടത്ത്‌: എന്തരു്‌ പറയാനക്കൊണ്ട്‌ ഒടപ്പെറന്നവളേ.. പിരിവു്‌ മഹാമോശം.. ഇവിടെ കൊറേ സ്വാമിമാരൊണ്ടെന്ന്‌ തോന്നുന്ന്‌.. ആരാണ്ട്‌ പറേണ കേട്ട്‌.. പാമ്വോ കോമ്വോ ഏതോണ്ടൊരു തെണ്ടിയും കൂടെ ഇന്നലെ സ്വാമിയായെന്ന്‌.. എവനൊക്കെ കാരണം ഞങ്ങള്‌ സീനിയര്‍ സ്വാമിമാരുടെ വയറ്റത്തടിച്ചെന്നു പറഞ്ഞാ മതിയല്ല്‌..


കീതമ്മ: ഓ അവനൊരു പാവം ചെക്കനാരുന്നു കേട്ടോ. എല്ലാരും കൂടെ അവനെ ഒതുക്കി. നിനക്കൊരു കാര്യം ചെയ്യാമ്പറ്റുവോ? നാളെ ഞാനാ ഷാപ്പു മൊതലാളീടെ മോള്‌ കല്ലൂനേം കൊണ്ട്‌ ഇതിലേ വരാം. അവളോട്‌ പാമൂനെ അങ്ങു പ്രേമിച്ചു കെട്ടാന്‍ നീയങ്ങു പറ.. അവക്കു സ്വാമിമാരെ ഒക്കെ ഭയങ്കര വിശ്വാസാ.. ഓനും രക്ഷപ്പെടും, നെനക്കു ഗോമ്പെറ്റീഷന്‍ കൊറയേം ചെയ്യും..

സ്വാമി: ഹും ശെരി.. ഒടപ്പെറന്നോള്‌ ആദ്യായിട്ട്‌ ഒരു കാര്യം ആവശ്യപ്പെടുവല്ലേ.. അതുപോട്ടെ, (രഹസ്യമായി) എനിക്കൊരു കുപ്പി എളവന്‍ സംഘടിപ്പിച്ചു തര്വോ?

കീതമ്മ ചിരിക്കുന്നു..

സീന്‍ നാല്‌:

ഗീതാകിനിയുടെ മഠത്തിന്‍റെ പൂമുഖം. പാമുവിന്‍റെ സന്യാസ ദീക്ഷാ സ്വീകരണച്ചടങ്ങ്‌ നടക്കുന്നു. ചെമ്മു, കാപ്പു, നീരൂ ഇവര്‍ഹള്‍ ഒക്കെ സാക്ഷി. നീരു മതിലിലെ പോച്ചയും പറിച്ചുകൊണ്ട്‌ പതിവു പ്രാന്തന്‍ സ്റ്റയില്‍..

കല്യാണി സ്ലോമോഷനില്‍ ഓടി വരുന്നു. പാമു ദീക്ഷ സ്വീകരിക്കാന്‍ കൈ നീട്ടുന്നു.. ഗീതാകിനി കുരേ എന്തൊക്കെയോ സാധനങ്ങള്‍ ഒരു കാവി മുണ്ടില്‍ പൊതിഞ്ഞ്‌ പാമുവിന്‌ കൊടുക്കാന്‍ തുടങ്ങുന്നു.. എല്ലാം സ്ലോ മോഷനില്‍.. കല്യാണി കരക്റ്റ്‌ സമയത്ത്‌ പ്രേക്ഷകരുറ്റെ ചങ്കിടിപ്പ്‌ അവസാനിപ്പിച്ചുകൊണ്ട്‌ അത്‌ തട്ടിക്കളഞ്ഞ്‌ പാമുവിന്‍റെ മാറിലേയ്ക്ക്‌ വീഴുന്നു.


കല്യാണി പാമുവിന്‍റെ മാറിലേയ്ക്ക്‌ ചായുന്നു.

കല്ലു: ഹെന്‍റെ പാമുവേട്ടാ.. എന്നോടു ക്ഷമിക്കൂ.. ഇത്രയും കാലം ഞാന്‍ ഈ സ്നേഹം തിരിച്ചറിഞ്ഞില്ല.. ഹെന്നോട്‌ ഹെന്നോട്‌.. ക്ഷമിച്ചൂന്നൊരു വാക്ക്‌..

പാമു ആ നിമിഷം വരെ സെന്‍റി ആയിരുന്നു. പെട്ടെന്ന്‌ എന്തോ ഓര്‍ത്ത്‌ ചാടിയെണീക്കുന്നു..

പാമു: (അച്ചടിഭാഷയിലാണ്‌ സംസാരം) ഛെ, ഭവതീ മാറി നില്‍ക്കൂ.. ഒരു സന്യാസിയാകാനുള്ള എന്‍റെ തീരുമാനത്തിന്‌ മാറ്റമില്ല.. എന്നെ ദീക്ഷ സ്വീകരിക്കാനനുവദിക്കൂ..

കല്ലു ഡെസ്പാവുന്നു.. കരഞ്ഞുകൊണ്ടെണീറ്റ്‌ മാറി നില്‍ക്കുന്നു..

പാമു: (ഗീതാകിനിയോട്‌) തായേ.. എനിക്കു ദീക്ഷ തരൂ.. അതു സ്വീകരിക്കാന്‍ എനിക്കു തിടുക്കമായി.. കാഷായമാണിനി എന്‍റെ വഴി..

ഗീതാകിനിയുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങുന്നു..

പെട്ടെന്ന്‌ ഒരു മഹര്‍ഷി സ്റ്റയിലില്‍ എല്ലാവരേയും കയ്യുയര്‍ത്തി അനുഗ്രഹിച്ച്‌ ഇറങ്ങി നടക്കുന്നു..

(ബാക്‌ഗ്രൌണ്ടില്‍

"ഷാപ്പന്നൂരമ്മയെ കാല്‍തൊട്ടുവന്ദിച്ചു
പാമൂ തുടങ്നു നിന്‍ യാത്ര
അദ്വൈതവേതാന്തചിന്ത തന്‍ വഴിയിലൂ
ടാദ്യന്തമില്ലാത്ത്ര യാത്ര..
ഒരറിവില്ലാപ്പൈതലില്‍ യാത്ര
" )

കാപ്പു: മോനേ പാമൂ..

ഗീതാകിനി: കാപ്പൂ.. അവനെ വിളിക്കരുത്‌.. മോക്ഷം കണ്ടിട്ടേ പൂര്‍ണ്ണസോമരസാനന്ദപുരി ഇനി തിരിച്ചു വരൂ..

കാപ്പു ചെമ്മുവിന്‍റെ ചുമലിലും ചെമ്മു കാപ്പുവിന്‍റെ ചുമലിലും ടേണ്‍ എടുത്ത്‌ വീണു കരയുന്നു..

കല്ലു ഏങ്ങലടിച്ചു കരഞ്ഞ്‌ കീതമ്മയുടെ ചുമലിലേയ്ക്കു ചായുന്നു..

പാമു പതുക്കെ സ്റ്റേജില്‍ നിന്നും അപ്രത്യക്ഷമാകുന്നു..

എല്ലാരും കണ്ണൂ തുടച്ച്‌ തിരിച്ചു പോകാനൊരുങ്ങുന്നു..

സ്റ്റേജിനു പുറത്തു നിന്നും "ഹെന്‍റമ്മോ" എന്നൊരു ശബ്ദം..

പാമു ഓടിക്കേറി വരുന്നു.. ഒരു കുട്ടിട്രൌസറു മാത്രമേ ഇട്ടിട്ടുള്ളൂ.. എല്ലാരും പേടിച്ചു നില്‍ക്കുന്നു..

അതാ കയറി വരുന്നു പഴയ കാള..! അതിന്‍റെ കഴുത്തില്‍ പാമുവിന്‍റെ കാഷായ വസ്ത്രം! പാമു ആളുകള്‍ക്കിടയിലൂടെ ഒക്കെ കയറി ഓടുന്നു.. ആകെ കലപില.. ഒടുക്കം ഒരു മിന്നല്‌..! വെളുത്ത കാള കറൂത്ത്‌ സ്റ്റില്‍ ആയി നില്‍ക്കുന്നു.. വായില്‍ നിന്നു പുക പോകുന്നുണ്ട്‌... എല്ലാരും നോക്കുമ്പോള്‍ നിരച്ചരന്‍ അതിന്‍റെ കഴുത്തിനെ മണി പരിശോധിച്ചു കൊണ്ടിരിക്കുന്നു..

പാമു ഹതാശനായി ആശ്രമത്തിന്‍റെ പൂമുഖത്ത്‌ തൂണില്‍ ചാരിയിരിക്കുന്നു..


ഗീതാകിനി: പാമുവേ.. ആയിഷയ്ക്കു മാത്രേ നിന്നോടു ഇത്തിരിയെങ്കിലും സ്നേഹമുള്ളൂ എന്നല്ലേ നീ എന്നോട്‌ ഒറപ്പിച്ച്‌ പറഞ്ഞത്‌.. അതോണ്ടല്ലേ ഞാന്‍ ഈ വിദ്യ പ്രയോഗിക്കാമെന്നു പറഞ്ഞേ.. ഈ കാള.. ഇനിയിപ്പോ ആയിഷയെ അങ്ങു മറന്നേരെ..

പാമു: ഹയ്യോ... (നെഞ്ഞത്തടിക്കുന്നു)

അയമ്മുട്ടിയും ആയിഷയും കയറി വരുന്നു. പുയ്യാപ്ളയും മണവാട്ടിയുമായി. പാമുവിന്‍റെ നെഞ്ഞത്തടി മുറുകുന്നു.. പതിയെ തിരിഞ്ഞ്‌ കല്ലുവിന്‍റെ നേരെ ഒരു ചാന്‍സുണ്ടോ എന്ന രീതിയില്‍ നോക്കുന്നു.. കല്ലു കാര്‍ക്കിച്ചുതുപ്പിക്കൊണ്ട്‌ ഇറങ്ങിപ്പോകുന്നു..

സീന്‍ അഞ്ച്‌:

ആല്‍ത്തറ.

സമയം രാത്രി. മൂന്നു സന്യാസിമാര്‍ നിരന്നിരിക്കുന്നു. നടുവില്‍ പൊറാടത്ത്‌. അപ്പുറവും ഇപ്പുറവും പാമുവും ചെമ്മുവും. പരസ്പരം പുറം മാന്തിക്കൊടുക്കുന്നു.. ഈച്ചയാട്ടുന്നു..


ഒരു വിളക്കുകാലു പോലെ വളഞ്ഞ്‌ ആലില്‍ ചാരി ഒരു റ്റ്യൂബു ലൈറ്റും പിടിച്ച്‌ നീരു..

തറയ്ക്കു തൊട്ടു താഴെ ഓച്ചിറക്കാളെയെപ്പോലെ അലങ്കരിച്ച മിസ്സിസ്‌ പാമു നാലുകാലും മടക്കി വെച്ച്‌ ശയിക്കുന്നു.

ബാക്‌ഗ്രൌണ്ടില്‍ "ഹെന്‍റമ്മേ.. കാള.. കാള.." എന്നിങ്ങനെ പാമുവിന്‍റെ അലര്‍ച്ച അലയടിക്കുന്നു..
കര്‍ട്ടന്‍

Sunday, January 11, 2009

വശീകരണ ചരട്.....രംഗം 20

രംഗം-20


സീന്‍ 1കര്‍ട്ടന്‍ ഉയരുമ്പോള്‍ കാണികള്‍ കാണുന്നതു വിഷണ്ണരായി മരച്ചുവട്ടിലിരിക്കുന്ന പാമു,ചെമ്മു.നീരു എന്നിവരെ.....നിര്‍വ്വികാര ഭാവത്തിലൊരു പശ്ചാത്തല സംഗീതം മന്ദം മന്ദം അവിടെങ്ങും അലയടിക്കുന്നു.....‍
പാമൂ :- ചെമ്മൂ...എന്തായാലും അയമുട്ടിക്കാനെ ഒതുക്കാനുള്ള ഞമ്മടെ പരിപാടി വിജയിച്ചിനെങ്കിലും അതിന്റെയവസാനം ഇങ്ങനെയൊക്കെ വന്നല്ലോ..ബെര്‍തെ പോട്ടം പിടിച്ചു നടന്നോനായിരുന്നു മ്മടെ നീരു....ഇപ്പോള്‍ കരണ്ടു പേടിച്ചു ആരുമടുക്കാണ്ടായി...ആ അയമുട്ടിക്കായാണെങ്കില്‍ എന്തെല്ലോ മനസ്സില്‍ കണ്ടിരിക്കണെന്നുറപ്പാ... അയമുട്ടിക്കാനെ തോല്‍പ്പിക്കാനാവൂല്ല മക്കളെ എന്നു നാഴികക്കു നാല്‍പ്പതു വട്ടം പറഞ്ഞു നടക്കലാണത്രേ ഇപ്പോള്‍...ഷാപ്പിലെ കീതമ്മയാ ഇതെല്ലാം പറഞ്ഞതു....പ്രതികാര ദാഹം മൂത്തു ഇനീപ്പം നമ്മളെ എന്തെങ്കിലും ചെയ്യോ...
നീരുവാകട്ടെ ഇതൊന്നും കേള്‍ക്കാതെ നീണ്ടിടതൂര്‍ന്ന മുടിയില്‍ നിന്നും പേനുകളെ തിരഞ്ഞെടുത്തു ഷോക്ക് ട്രീറ്റ്മെന്റ് നടത്തി കാലപുരിക്കയക്കുന്നതില്‍ വ്യാപൃതനായി

രിക്കുവാണു....നീരുവില്‍ ഫോക്കസ് ചെയ്ത ലൈറ്റ് പതിയെ ചെമ്മുവില്‍ കേന്ദ്രീകരിക്കുന്നു....ചെമ്മു :- (നീരുവിനെ സഹതാപപൂര്‍വ്വം നോക്കിയിട്ടു ) നീരുന്റെ മനസ്സിനെന്തെല്ലോ കൊയപ്പങ്ങളായിനു എന്നല്ലേ മ്മളെ ഡോട്ടറു പറഞ്ഞതു.... ഇപ്പോള്‍ തന്നെ കണ്ടില്ലേ..ഇനീപ്പം ഇലക്ട്രിസിറ്റി ബോര്‍ഡ് കാര്‍ക്കു നീരുനെ ദാനായി കൊടുക്കേണ്ടി വരുംന്നാ തോന്നണേ.....ഒന്നൂല്ലെങ്കിലും ഷാപ്പന്നൂരിലെ കരണ്ടു ക്ഷാമം എങ്കിലും തീരൂല്ലോ....അയമുട്ടിക്കാന്റെ കാര്യമൊന്നും പറഞ്ഞു ങ്ങളെന്നെ പേടിപ്പിക്കല്ലേ പാമൂ...സെകൂരിറ്റിപ്പണിക്കു ബന്ന എന്റെ സെക്കൂ‍രിറ്റി പോക്കായി..രാത്രിയാവുമ്പോള്‍ ആ ഹിമാറിന്റെ മൊകാ മനസ്സില്‍...ഒരു ഇരുട്ടടി എപ്പോണാവോ കിട്ടാ ..ആ ഹിമാറിനാണെങ്കില്‍ നല്ല തണ്ടും തടിയുമല്ലേ.......
ചെമ്മു പറഞ്ഞു മുഴുമിക്കുന്നേനു മുന്‍പേ ധൃതിയില്‍ കീതമ്മ അങ്ങോട്ടു കടന്നു വരുന്നു......
പാമൂ :- കീതമ്മേ....ഇങ്ങളിതെങ്ങോട്ടാ ഈ പായുന്നേ....ഷാപ്പിലു എന്തെങ്കിലും പ്രശ്നായോ..?കീതമ്മ :- അല്ലാ...ഇങ്ങളൊന്നും അറിഞ്ഞില്ലേ...മ്മടെ കാപ്പൂ മൊയലാളീന്റെ മോളിന്നു രാവിലെ

പ്ലെയിനില്‍ ഇവിടെ പറന്നെത്തിയതൊന്നും ഇത്രേം നേരം ആയിട്ടും അറിയാഞ്ഞതു അതിശയായിനല്ലോ‍ ...‍‍ മോളു ബന്നത് പ്രമാണിച്ചു ഇനിയൊരാഴ്ച്ചത്തേക്ക് ഷാപ്പിലു‍ 4 നേരം മസാല ദോശേം കള്ളും ഫ്രീയായി കൊടുക്കാന്‍ തീരുമാനിച്ചേക്കണു മൊയലാളി...അതിന്റെ തിരക്കില്‍ ഞാനോടി നടക്കുവാ..എല്ലാ കുടിയന്മാരേം ഈ സന്തോഷ ബര്‍ത്താനം അറിയിക്കണ്ടേ....ചെമ്മൂ :- അതെന്തു കോമ്പിനേഷന്‍ ആണപ്പാ...മസാലദോശേം കള്ളും....!!ഷാപ്പിലെ മുന്‍പുണ്ടായിരുന്ന ഐറ്റംസിന്റെ അടുത്തു വരോ കീതമ്മേ ഈ ഒണക്ക ദോശ....
കീതമ്മ :‌- അതൊന്നും എനക്കറിഞ്ഞൂടെന്റെ പിള്ളാരെ ...മൊയലാളി പറഞ്ഞു ഞാന്‍ കേട്ടു..ങ്ങക്കു ബേണെങ്കില്‍ മാത്രം ബന്നാ മതി...കല്ലു മോള്‍ക്കിഷ്ടപ്പെട്ട മസാലദോശ
ഷാപ്പന്നൂരുകാരെ മുഴുവന്‍ ബയറ് നെറച്ചും തീറ്റിക്കണമെന്നു മൊയലാളിക്കൊരാശ...(രഹസ്യ ഭാവത്തില്‍ )..പച്ചേങ്കിലു ശരിക്കും ‍ മ്മളെന്താ കേട്ടതെന്നോ...മസാലദോശേന്റെ പേരിലു കല്ലൂം മേലേപ്പാടനും തമ്മില്‍ പിണങ്ങീന്നോ ഈ നാട്ടുകാര്‍‍ക്കു മുയുമന്‍ ദോശ ഫ്രീയായി കൊടുത്തു അച്ഛന്‍ എന്റെ മാനം കാത്തു മേലേപ്പാടനെ ഒരു പാഠം പഠിപ്പിക്കണം എന്നു കല്ലു പറഞ്ഞെന്നോ മറ്റോ ഒക്കെയാണു... ഞാനവരടെ അടുക്കളപ്പുറത്തൂന്നു ഒളിച്ചു കേട്ടതാന്നു...കല്ലുവെന്നു കേട്ട പാതി കേള്‍ക്കാത്ത പാതി ഇത്രേം നേരം നിര്‍വ്വികാരനായി ഇരുന്ന നീരു ഞെട്ടിയുണരുന്നു...ഗതകാലസ്മരണക‍ളില്‍ ഉലഞ്ഞാടിയ നീരു ഗദ്ഗദ കണ്ഠനായി "ന്റെ കല്ലൂ " എന്നുറക്കെ വിളിക്കുന്നു...പശ്ചാത്തല സംഗീതം പൊടുന്നനെ മുറുകുന്നു...അതിനൊപ്പം ചെമ്മുവും പാമുവും കീതമ്മയും ഞെട്ടുന്നു.....!!...ഞെട്ടലില്‍ നിന്നും വിമുക്തരാവുമ്പോഴേക്കും നീരു നിന്നയിടം ശൂന്യമാണെന്നു കണ്ടു മൂവരും മുഖത്തോടു മുഖം നോക്കി വീണ്ടും ഞെട്ടുന്നു.....!!!സീന്‍ 2 :-
"എടുത്തു വെച്ചിറിക്കു

പൊരിച്ചു വെച്ചിറക്കു

പൊരിച്ച ദോശ

ചട്നി കൂട്ടി എടുത്തു വെച്ചിറക്കു "എന്ന മൂളിപ്പാട്ടും പാടി മസാല ദോശ നുള്ളിത്തിന്നുന്ന കല്യാണി...."നാട്ടിലെ മസാല ദോശേന്റെ ടേസ്റ്റ് ഉണ്ടോ കണ്ടയറബി നാട്ടിലെ ദോശക്കു "എന്നയാത്മഗതം നടത്തി ഒരു മസാല ദോശ കൂടി അരുമയോടെ എടുത്തു പ്ലേറ്റിലിടുന്നു... ഇതിനിടക്കൊരു മുരടനക്കം കേട്ടു പതിയെയൊന്നു തിരിഞ്ഞു നോക്കുന്നു കല്യാണി..നീരു :കല്ലൂ....ന്റെ കല്ലൂ..സുഖാണോ അനക്കു....കല്ലു :-.(ആശ്ചര്യം,അത്ഭുതം ,സന്തോഷം , ദു:ഖം എന്നീ ഭാവങ്ങളോടു കൂടി ) യ്യോ...ന്റെ നീരുവേട്ടനാണോ ഇതു...ബല്ലാണ്ടു കോലം കെട്ടു പോയിനല്ലോ ങ്ങളു....എന്താ പറ്റീനു ഇങ്ങള്‍ക്കു.....ബല്ലാണ്ടു കരുവാളിച്ചു ഉള്ള ഗ്ലാമറു മൊത്തം പോയിനല്ലോ...നീരൂ :- കല്ലൂ അപ്പോള്‍ എന്നെ ഇപ്പയും ഓര്‍ക്കണണ്ടല്ലാ....സന്തോഷായി ഞമ്മക്കിപ്പം.... ഇനി കരുവാളിച്ചാലെന്തു....കറുത്താലെന്തു..കല്ലു :-ങ്ങളെ ഇട്ടേച്ചു പോയെനു എനക്കു നല്ലോണം കിട്ടി നീരുവേട്ടാ..ആ കശ്മലന്റെ കൂടെയുള്ള ജീവിതം എനിക്കു മടുത്തു...വെറുമൊരു മസാലദോശ പോലും ആഗ്രഹിക്കരുതെന്നു വെച്ചാല്‍..ഒരു പെണ്ണെങ്ങനെ സഹിക്കും നീരുവേട്ടാ.....(മസാല ദോശ പതുക്കെ നുള്ളിയെടുത്തു വായില്‍ വെച്ചതിനു ശേഷം കല്യാണി ഏങ്ങിക്കരയുന്നു....കുണ്ണീരൊഴുക്കുന്നു.)നീരു :-ന്റെ കല്ലൂ....നീയിങ്ങനെ ചങ്കില്‍ കൊള്ളണ പോലെ കരേല്ലേ.....എല്ലാറ്റിനും ഈ നീരുവേട്ടന്‍ പരിഹാരം ഉണ്ടാക്കാം.....കല്ലുവിനെ ആശ്വാസം പകരാ‍നായി ആവേശം മൂത്ത നീരു മസാലദോശ വെച്ച സ്റ്റീല്‍പ്ലേറ്റില്‍ പിടിക്കുന്നു....നീരുവിലുറഞ്ഞു കൂടിയ , പുറത്തേക്കു ചാടാന്‍ വെമ്പി നില്‍ക്കുന്ന മുഴുവന്‍ കറന്റും പ്ലേറ്റിലൂടെ ,പ്ലേറ്റ് പിടിച്ച കല്യാണിയുടെ കൈകളിലൂടെ കല്യാണിയുടെ ശരീരത്തില്‍ പ്രവേശിക്കുന്നു....എന്താന്നു മനസ്സിലാവും മുന്‍പു കറണ്ടടിച്ചു കല്ലു നടുങ്ങി കുലുങ്ങുന്നു...

ഷോക്കേറ്റു പുളയുന്ന കല്യാണിയുടെ ആര്‍ത്തനാദം കേട്ടു കാപ്പു മൊതലാളീടെ വീടു മൊത്തം കുലുങ്ങുന്നു....കല്ലുവിനെ രക്ഷിക്കാന്‍ ശ്രമിക്കും തോറും നീരുവിന്റെ സ്പര്‍ശനമേറ്റു കല്ലുവിനു വീണ്ടും വീണ്ടും ഷോക്കേല്‍‍ക്കുന്നു...

ബഹളം കേട്ടോടിയെത്തുന്ന കാപ്പു ബോധരഹിതയായി കിടക്കുന്ന മോളെ കണ്ടു ചങ്കു തകര്‍ന്നു നില്‍ക്കുന്നു.....വെള്ളം കുടഞ്ഞു മോളെയുണര്‍ത്താന്‍ ശ്രമിക്കുന്ന കാപ്പു അരികില്‍ വിതുമ്പി നില്‍ക്കുന്ന നീരുവിനെ കണ്ടു ക്രുദ്ധനായി അലറുന്നു...
കാപ്പു:- ഷാപ്പില്‍ പെര്‍മനന്റായി നിര്‍ത്തിയ എന്നോടീ ചതി വേണായിരുന്നോടാ സെയ്ത്താനെ...എന്റെ പൊന്നുമോളെ നിന്റെയൊന്നും കണ്‍ വെട്ടത്തു പെടാതിരിക്കാനാ ആ മേലേപ്പാടനു കൊടുത്തതു..എന്നിട്ടിപ്പോ അവളു വന്നു കാലു കുത്തീല്ലാ..അയിനു മുന്നേ ഷോക്കടിപ്പിച്ചു ഈ ഗതിയിലാക്കീല്ലോ......ഇനീ പരിസരത്തു കണ്ടാല്‍ കയ്യും കാലും തല്ലിയൊടിച്ചു നിന്നെ ഷാപ്പിലെ മൂലവെട്ടീലൊഴിച്ചു ഞാന്‍ കുടിക്കും....എന്തോ പറയാനാഞ്ഞ നീരു വാക്കുകള്‍ നഷ്ടപ്പെട്ടു വേച്ചു വേച്ചു നടന്നകലുന്നു.....ശോകാര്‍ദ്രമായ പശ്ചാത്തല ഗാനത്തിനൊപ്പം ‍രംഗം മങ്ങി മങ്ങി വരുന്നു....
സീന്‍ 3 :-
വേദിയില്‍ കാണുന്നതു കറുപ്പും ചുവപ്പും വസ്ത്രങ്ങള്‍ ധരിച്ചു ധ്യാനനിമഗനയായിരിക്കുന്ന ഗീതാകിനി സ്വാമിനിയെ..മുന്നില്‍ കത്തിക്കൊണ്ടിരിക്കുന്നയൊരു ഹോമകുണ്ഠം...സ്വാമിനിക്കു പിറകില്‍ വെച്ചിരിക്കുന്ന ചുടല ഭദ്രകാളിയുടെ പ്രതിമയിലെ രൌദ്രഭാവം സ്വാമിനിയിലും ആവേശിച്ചയൊരു പ്രതീതി...ഇതെല്ലാം കണ്ടു ഭയന്നു വിനയാന്വിതനായി അരികിലിരിക്കുന്ന പാമു...സ്വാമിനിക്കരികിലുള്ള തലയോട്ടിയുടെ ഇളിഞ്ഞ മുഖം ഇടയ്ക്കിടെ ഇടംകണ്ണിട്ടു നോക്കി പാമു കൂടുതല്‍ പേടിക്കുന്നു...
ഗീതാകിനി :-(കണ്ണുകള്‍ തുറന്നു പ്രസന്നവദനയായി ) വത്സാ..പാമൂ....എന്താണു നിന്റെ സങ്കടം..എന്തേ സ്വാമിനിയില്‍ അഭയം തേടി വന്നതു.....പാമു:- സ്വാമിനീ... രെച്ചിക്കണം...ആ ഹാജിന്റെ മോള്‍ ആയിസാനെ മ്മക്കു പെരുത്തിസ്റ്റാണു..പച്ചേങ്കിലു ഓളെ പിറകിലു ബായി നോക്കി നടക്കണ ഒരുത്തനുണ്ടു ചെമ്മൂന്നു പറഞ്ഞിട്ടു....... ബേറേം ഉണ്ടായിരുന്നു ബായി നോക്കിയോളു...ഒരു അയമുട്ടിക്ക..ഓനെ മ്മളു ഒരു വിധം ശെരിയാക്കി...പിന്നൊരു നീരു...ഓന്റെ കാര്യം ആ കല്ലു ബന്നതോടെ പൂര്‍ത്തിയായി..കാപ്പു ഇനിയോനെ ഈ പ്രദേശത്തേക്ക് കേറ്റൂല്ല...ഇനി ആ ചെമ്മൂന്റെ കയ്യില്‍ നിന്നും ആയിസാനെ മ്മ‍‍ക്കു കിട്ടാന്‍ എന്തെലും ഒരു ബയി.. ..അതില്ലെങ്കി മ്മളെ ബെളുത്തു സുന്ദരനാക്കാനുള്ള അടവെന്തേലുമുണ്ടെങ്കില്‍ സ്വാമിനി പറഞ്ഞു തരീ..‍... ‍
സ്വാമിനി :-വെളുക്കല്‍ എന്നതൊക്കെ സ്വാമിനിമാരുടെ അജണ്ടയിലുള്ള കാര്യമല്ല വത്സാ..വെളുപ്പിക്കും എന്നൊക്കെ പറഞ്ഞു കുടുംബം വെളുപ്പിച്ചെടുക്കുന്ന പണിയൊന്നും സ്വാമിനിമാര്‍ ചെയ്യില്ലെന്നറിയില്ലേ....അതു കൊണ്ടു ആയിഷയെ നിന്നിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി, പ്രത്യേകം തയ്യാര്‍ ചെയ്ത വശീകരണ മാന്ത്രിക ചരട് നിനക്കു ഞാന്‍ നല്‍കാം...രക്തപുഷ്പത്തിന്റെ മൂന്നു ദളങ്ങള്‍ ഉണക്കിപ്പൊടിച്ചതിന്റെ കൂടെ ,പാരിജാതത്തിന്റെ തെക്കോട്ടു പോകുന്ന വേരും ,ഷാപ്പന്നൂരു് ഷാപ്പിന്റെ
പിറകു വശത്തുള്ള വാഴയിലെ പ‍ഴത്തൊലി കാലന്‍ കോഴിയുടെ ചുടു ചോരയില്‍ മുക്കിയെടുത്തു് ഉണക്കിപ്പൊടിച്ചതും സമാസമം ചേര്‍ത്തു തയ്യാറാക്കിയ ലായനിയിലാണു 100 ദിവസം ഈ ചരടു കിടന്നിരുന്നതു....ഇതെല്ലാം പറ്റിപ്പിടിച്ച ഈ ചരട് അവളുടെ കൈയ്യിലണിയിക്കുന്ന നിമിഷം അവള്‍ നിന്നെ മാത്രമേ നോക്കൂ....നിന്നിലെ സൌന്ദര്യം മാത്രമേ കാണൂ...പാമൂ :-ഹോ..എന്റെ സ്വാമിനീ..ഇതു മതി സ്വാമിനീ....ഇങ്ങനൊരു ചരടുളളപ്പോള്‍ ഇനിയിപ്പോള്‍ ബെറ്തെയെന്തിനാ ബെളുത്തു കസ്റ്റപ്പെടുന്നേ....ഇതാ സ്വാമിനീ ദക്ഷിണ.....ഇപ്പോള്‍ തന്നെ ആയിസാനെ കണ്ടിട്ടന്നെ ബാക്കി കാര്യം...
മനസ്സു നിറഞ്ഞ പാമൂ "കറപ്പു താന്‍ എനക്കു പിടിച്ച കളറു " പാടി യാത്രയാവുന്നു......
ഇതേ സമയം മുറ്റത്തു നിന്നും സ്വാമിനിയുടെ മുറിയുടെ ജനാലയ്ക്കപ്പുറത്തു ആരുമറിയാതെ ഇതെല്ലാം ചെവിയോര്‍ത്തു നില്‍ക്കുന്ന ചെമ്മുവിന്റെ മുഖം വിവര്‍ണ്ണമാവുന്നു......സമ്മിശ്ര വികാരങ്ങള്‍ മിന്നിമറയുന്നയാ മുഖം എന്തൊക്കെയോ തീരുമാനങ്ങളാല്‍ ഗൌരവപൂര്‍ണ്ണമാവുന്നു....സീന്‍ 4 :-
പതിവില്ലാതെ ഉത്സവതിമിര്‍പ്പിലാറാടുന്ന കാപ്പുവിന്റെ ഷാപ്പു....ഫ്രീയായി കള്ളു ഒരാഴ്ചത്തേക്കു കൊടുക്കുന്ന കാപ്പുവിന്റെ മഹാമനസ്കതയെ വാഴ്ത്തിപ്പാടുന്ന കുടിയന്മാര്‍......അക്കൂട്ടത്തില്‍ ഒരു വശത്തായി ഒതുങ്ങിയിരിക്കുന്ന പാമുവും ചെമ്മുവും......സന്തോഷത്തിന്റെ പരമകോടിയിലെത്തി നില്‍ക്കുന്ന പാമു ഒന്നിനു പിറകെ ഒന്നൊന്നായി കുപ്പികള്‍ കാലിയാക്കുന്നു.....ചെമ്മുവാകട്ടെ കാര്യമായൊന്നും വീശാതെ ഇടയ്ക്കിടെ പാമുവിന്റെ കീശയിലേക്കു പാളി നോക്കുന്നു...ഇടയ്ക്കെപ്പോഴോ കുഴഞ്ഞാടിപ്പോയ പാമുവിന്റെ കീശയില്‍ നിന്നുമാ പൊതിക്കെട്ടു താഴെ വീഴുന്നു...

"ഞാനെടുത്തു തരാം പാമൂന്നും "പറഞ്ഞു ചെമ്മു കുനിയുന്നു.....കുനിഞ്ഞു നിവരുമ്പോള്‍ ചെമ്മുവിന്റെ മുഖത്തു വിടരുന്ന നിഗൂഡമായ പുഞ്ചിരി പാമു കാണുന്നില്ലെങ്കിലും കാണികള്‍ കാണുന്നു.....
കുടിയുടെ ബഹളത്തിനിടയിലേക്കു ഒരു മാപ്പിളപ്പാട്ടിന്റെ ഈണത്തോടെ കടന്നു വരുന്ന ആയിഷ..
ആയിഷയെ കണ്ട വഴി കുടിയന്മാരൊക്കെ അത്ഭുത്സ്തബ്ധരാവുന്നു.....ആയിഷയാവട്ടെ മധുരമന്ദഹാസത്താല്‍ എല്ലാവരെയും ഒരു പോലെ തഴുകുന്നു....ചെമ്മുവും പാമുവുമിരിക്കുന്നേടത്തേക്കു ഒരു കടക്കണ്ണേറും സമ്മാനിക്കുന്നു...കീതമ്മ :- (അത്ഭുതത്തോടേ)..അല്ലാ..ആയിഷമോളെന്താ ഈടെ ഷാപ്പിലു....ആയിഷ :‌-അതു...കല്ലൂനു ഷോക്ക് മാറി സുഖായിനോ എന്നു നോക്കാന്‍ ബന്നതാ...ഓള്‍ടൊപ്പരം ഇരിന്നു ബര്‍ത്താനം പറഞ്ഞു നേരം ബൈകീതു അറിഞ്ഞില്ല....ഇനീപ്പം ഒറ്റക്കു പോകാന്‍ മ്മക്കു പേടിയാവണു....അപ്പോള്‍ കാപ്പു മൊയലാളി പറഞ്ഞു കീതമ്മേനേം കൂട്ടി ബേഗം പൊരക്കു പോക്കോളാന്‍...കീതമ്മ :-ദാ..മ്മളു ഇപ്പം ബന്നേക്കാം...ഈ ദോശേം കുപ്പീം കൂടി കൊടുക്കട്ടെ..ആയിസാ ബന്നോണ്ടു എന്തായാലും ഇന്നെങ്കിലും നേരത്തെ ബീട്ടിലെത്താല്ലോ...
ഈ സമയം മുതലാക്കി പാമു കുഴഞ്ഞാടി ആയിഷയുടെ അടുത്തേക്കു ചെല്ലുന്നു.....
പാമൂ :-ആയിസാ...ഇപ്പം ബിചാരിച്ചേയുള്ളൂ..അന്നെ പറ്റി..അപ്പഴേക്കും ബന്നല്ലാ...അനക്കായി മ്മളു മേടിച്ച കുപ്പിബള ...ചൊമന്നയീ ബള അനക്കു നന്നായി ചേരും...
ആയിഷ :- (വളപ്പൊതി വാങ്ങി സന്തോഷം മറച്ചു വെച്ചു പതുക്കെ) ഇതെല്ലാം എന്തിനാപ്പാ മേടിച്ചേ..ഈ കുടിയന്മാര്‍ ആരെങ്കിലും ഇതു ഉപ്പാനാടു പറഞ്ഞാലോ...എനക്കു പേടിയാ...പോരെങ്കി ആ സെകൂരിട്ടീം അവിടേണ്ടു..
പാമൂ:-എന്തിനാ പേടിക്കുന്നേ ആയിഷൂ....അതും ഈ പാമു ഉള്ളപ്പോള്‍....ദാ ബളേന്റൊപ്പരം മ്മളൊരു കൂട്ടം കൂടി മേടിച്ചിനി....ഒരു ചരടു...ഈ ചരടു കെട്ടിയാല്‍ ആരുടെ കണ്ണും തട്ടൂല്ല..അന്റെ മേത്തു...ഷാപ്പന്നൂരിലെ പെണ്‍പിള്ളേരുടെ കണ്ണു തട്ടി എന്റെ ആയിഷു കോലം കെടണത് മ്മക്കു സഹിക്കൂല്ല......ആ കൈയ്യൊന്നു നീട്ട് ആയിഷൂ..മ്മളൊന്നു കെട്ടട്ടെ അന്റെ കയ്യിലു...ഇതു കെട്ടിയാലു ബംഗി ഇനീം കൂടും ന്നാ പറേന്നതു.....


പാമൂവിന്റെ തേനൂറുന്ന‍ സ്നേഹവാക്കുകള്‍ കേട്ടു ആയിഷ ഒട്ടു നാണത്തോടെ കൈ നീട്ടുന്നു....പാമു ഉടന്‍ തന്നെ സമയം പാഴാക്കാതെ ചരടു വലം കയ്യില്‍ കെട്ടിക്കൊടുക്കുന്നു...

കെട്ടിക്കഴിഞ്ഞ പാമു ലോകം കീഴടക്കിയ കൃതാര്‍ഥതയോടെ പുളകിതനായി നില്‍ക്കുന്നു....ആയിഷയിലുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു.....
പാമു ചരടു കെട്ടിക്കഴിഞ്ഞ ശേഷം ആയിഷ കണ്ണൊന്നു ചിമ്മുന്നു..!!!പാമുവിനെ അടിമുടി വീക്ഷിക്കുന്നു....വെറുപ്പും കോപവും ആ മുഖത്തേക്ക് ഇരച്ചു കയറുന്നു..നിയന്ത്രിക്കാനാവാത്ത ദേഷ്യത്തില്‍ ആയിഷ ചുവന്നു തുടുക്കുന്നു.....ആയിഷ :-ങ്ങളെന്താ വിചാരിച്ചേ..കുപ്പിബള തന്നാല്‍ ആയിസാ ബീഴുമെന്നോ...ങ്ങളെ പോലൊരു ശെയ്ത്താനെ മ്മക്കു കുണ്ണെടുത്താല്‍ കണ്ടൂടാ....ഇനി ആ ബയിക്കു ബന്നാല്‍ ഉപ്പാനോടു പറഞ്ഞു മ്മളാ സെകൂരിറ്റിനെ കൊണ്ടു കാലു തല്ലിയൊടിക്കും...ന്നാ ഇങ്ങള്‍ടൊരു ഒണക്ക ബള...പാമുവിന്റെ ദേഹത്തേക്കു കുപ്പിവളകള്‍ വലിച്ചെറിഞ്ഞു ആയിഷ കണ്ണും മിഴിച്ചു നില്‍ക്കുന്ന കീതമ്മയുടെ കയ്യും പിടിച്ചു വെട്ടിത്തിരിഞ്ഞു കടന്നു പോവുന്നു.......തരിച്ചു നില്‍ക്കുന്ന പാമു ഒന്നും പിടികിട്ടാതെ വെട്ടിയിട്ട തടി പോലെ ബോധരഹിതനാവുന്നു.....മറ്റു കുടിയന്മാര്‍ പാമുവിനെ താങ്ങിയെടുത്തു കൊണ്ടുപോകുമ്പോള്‍ ചെമ്മു അടക്കിച്ചിരിക്കുന്നു....
"ചെമ്മൂനോടാ കളി..വശീകരണ മന്ത്രക്കൂട്ടിനു പകരം വെറുപ്പു തോന്നിക്കുന്ന വികര്‍ഷണ മരുന്നിട്ട ലായനിയിലെ ചരടു സ്വാമിനീടെ കയ്യീന്നു ഇരട്ടി രൂപക്കു വാങ്ങി ഓന്റെ കീശയില്‍കിടക്കുന്നതുമായി മാറ്റി വെച്ചതു എത്ര കഷ്ടപ്പെട്ടിട്ടാ...എന്തായാലും എന്തു മനോഹരമായ ചരടുകള്‍...ഇനിയുമിതു പോലത്തെ ചരടുകള്‍ കാണുമോയെന്തോ...."ചെമ്മുവിന്റെ ആത്മഗതത്തോടെ കര്‍ട്ടന്‍ വീഴുന്നു.......

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.