അന്തേവാസികള്‍

Wednesday, July 8, 2009

വിവാദ പോസ്റ്റ്‌ വീണ്ടും

മറ്റൊരു കമെന്റിനെ ബ്ലോഗിലെക്കയക്കുന്നു ദുഷ്ടനാം കാപ്പിലാന്‍ വീണ്ടും .


Manoj മനോജ് said...


90നടുത്ത് ബ്ലോഗര്‍മാര്‍ ഒത്ത് ചേരുന്ന ഒരു സംഭവം ഇത്രയ്ക്ക് വിവാദമായത് കഷ്ടം തന്നെ. വിവാദങ്ങള്‍ക്കിടയില്‍ ചില പ്രധാന വിഷയങ്ങള്‍ മറഞ്ഞ് പോകുന്നു എന്നതാണ് ദു:ഖകരം. ബര്‍ളിയുടെ വിവാദ പോസ്റ്റില്‍ സെക്യൂരിറ്റി പ്രശ്നം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായിരുന്നു. അത് സംഘാടകര്‍ കണക്കിലെടുത്തു എന്നുള്ളത് അഭിനന്ദനം തന്നെ. കാപ്പിലാന്റെ വിവാദ പോസ്റ്റിലും ഒരു പ്രധാന പ്രശ്നം ചൂണ്ടി കാണിക്കുന്നുണ്ട്. 250/- രൂപ നല്‍കി ഒരു സാധാരണ മലയാളി ബ്ലോഗര്‍ അവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. ബ്ലോഗില്‍ സജീവമായിട്ടുള്ള പല കോളേജ് വിദ്യാര്‍ത്ഥികളും ഉണ്ട്. അവര്‍ക്കായിരിക്കും ഈ കൂടി ചേരല്‍ കൂടുതല്‍ ആവേശം നല്‍കുക. എന്നാല്‍ പഠിതാക്കളായ അവരില്‍ എത്ര പേര്‍ക്ക് ഈ 250/- കൊടുക്കുവാന്‍ കഴിയും? 90 പേരുകള്‍ കൊടുത്തിട്ടുള്ളതില്‍ ഭൂരിഭാഗവും മറുനാടന്‍ മലയാളികളാണ് എന്നതും ശ്രദ്ധിക്കുക. അവര്‍ക്ക് 250/- ചെലവാക്കുന്നതില്‍ പ്രശ്നം ഉണ്ടാകില്ല. എന്നാല്‍ കേരളത്തിലുള്ള ബ്ലോഗരായ എത്ര സാധാരണക്കാരന് ഇത് താങ്ങുവാനാകും?



പണ്ട് യൂണിവേഴ്സിറ്റിയില്‍ സെമിനാറുകള്‍ നടത്തുമ്പോള്‍ വിദേശികളില്‍ നിന്ന് $250 രജിസ്റ്ററേഷന്‍ ഫീസായി വാങ്ങും വിദേശിക്ക് $250 അത്ര വലിയ സംഖ്യ അല്ല കൂടാതെ അവരുടെ യൂണിവേഴ്സിറ്റിയോ ബോസ്സോ അത് കൊടുക്കും. എന്നാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ കൊടുത്ത് ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ കഴിയില്ല എന്നതിനാല്‍ അവര്‍ക്ക് 250 രൂപ ആക്കും. കൂടാതെ തങ്ങള്‍ക്ക് അതിനും കഴിയില്ല എന്ന് സെമിനാര്‍ സെക്രട്ടറിയെ അറിയിച്ചാല്‍ സൌജന്യമായിട്ട് പങ്കെടുപ്പിക്കും.



പറഞ്ഞ് വന്നത് ഇവിടെയും സംഘാടകര്‍ ഇത് പോലെയുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യണമെന്നാണ്. അങ്ങിനെയെങ്കില്‍ പൈസ ഇല്ല എന്ന കാരണത്താല്‍ ഒഴിഞ്ഞ് നില്‍ക്കേണ്ടി വരുന്ന കുറച്ച് പേര്‍ക്കെങ്കിലും ഇതില്‍ പങ്കെടുക്കാം. ഇങ്ങനെയുള്ളവരുടെ വിവരം സംഘാടകര്‍ പുറത്ത് പറയുകയും ചെയ്യാതിരിക്കുക. പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാരും ഡീറ്റേയിത്സ് കൊടുക്കണമെന്നും അത് രഹസ്യമായിരിക്കുമെന്നും സംഘാടകര്‍ ഉറപ്പ് തരുന്നു. അത് പോലെ ഇതും. കണ്‍സക്ഷന്‍ ലഭിച്ചവരുടെ പേര് വിവരങ്ങള്‍ സംഘാടകര്‍ തന്നെ രഹസ്യമായി വെയ്ക്കുക.



പണ്ട് ബാര്‍ക്കില്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ 2000 രൂപ രജിസ്റ്ററേഷന് പണമില്ലാത്തതിനാല്‍ അവിടെയുണ്ടായിട്ടും പങ്കെടുക്കുവാന്‍ കഴിയാതിരുന്ന ഒരാളുടെ ജല്‍പ്പനങ്ങളായി കരുതിയാല്‍ മതി :)



ചെറായി മീറ്റ് നടക്കണം. അതോടൊപ്പം എല്ലാവര്‍ക്കും അതില്‍ പങ്കെടുക്കുവാനും കഴിയണം. അതിനുള്ള മാര്‍ഗ്ഗം സംഘാടകര്‍ കണ്ടെത്തും എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. പ്രത്യേകിച്ച് ചെറായി ബീച്ച് ഉത്സവം നടത്തി പരിചയമുള്ള ഒരാള്‍ നേതൃത്വത്തില്‍ ഉള്ളപ്പോള്‍. മീറ്റിനെ കുറിച്ചുള്ള വിവാദങ്ങള്‍ മാറ്റി വെച്ച് മീറ്റ് പൂര്‍ണ്ണ വിജയത്തിലെത്തുവാന്‍ എല്ലാവരും പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ....



( മനോജ്‌ എന്നോട് പൊറുക്കണം .)
കാപ്പിലാന്‍, ഇതു നാലുനേരവും സേവിക്കുകയും കുറച്ച തലയില്‍ തളം ആക്കി വയ്ക്കുകയും ചെയ്യുക


16 അഭിപ്രായ(ങ്ങള്‍):

കനല്‍ said...

ഈ പറയുന്ന കാപ്പിലാനെന്താ അക്ഷരമറിയാത്ത ,അല്ലെങ്കില്‍ മുലകുടിമാറാത്ത കുട്ടികളും വലിച്ചുകീറി കളിക്കട്ടേന്ന് കരുതി തന്റെ പുസ്തകം 2 രൂപാക്ക് വില്‍ക്കാത്തത്?

അണ്ടിയോടടുക്കുമ്പം അറിയാം മാങ്ങാടെ പുളി.

Spider said...

വന്നല്ലോ വനമാല!

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല കാപ്പൂ ......

കാപ്പു ഉണ്ടെങ്കിലേ വിവാദം കൊഴുക്കൂ....
അടിച്ചു വിടൂ....

മറ്റെപുള്ളിയോടും ഒന്ന് സഹകരിക്കാന്‍ പറയ‌ൂ.....

ബ്ലോഗില്‍ കയറിയാല്‍ ചെറായി മീറ്റിനെക്കുരിച്ച് എന്തെങ്കിലും വായിക്കട്ടെ.....

OAB said...

എന്താ പറഞ്ഞത്?
മറുനാടൻ മലയാളിക്ക് 250 രൂപ വിഷയമല്ല.250 രൂപ നാട്ടിലുള്ള വർക്ക് കൊടുക്കാൻ കഴിയില്ല! ഹഹ ഹാ നല്ല തമാശ.

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍ സ്റ്റില്‍ ഓണ്‍ ദ കോക്കനട്ട് ട്രീ.
കൊള്ളാം.
താഴെ വീഴല്ലെ.
:)

കാപ്പിലാന്‍ said...

അല്ലെങ്കില്‍ ഞാനെന്തിനാ ഈ വക കാര്യങ്ങള്‍ പറയുന്നത് .ബൂലോകത്ത് സ്വന്തമായി ഒരുപിടി മണ്ണുപോലും ഇല്ലാത്തവനായില്ലേ ഞാന്‍ .

ചാണക്യന്‍ said...

കാപ്പൂ,
നെല്ലിക്കക്ക് മറ്റെന്ത് ഗുണങ്ങള്‍ ഉണ്ട്...
കഷ്ടം നെല്ലിക്കേടെ മാനം കപ്പലുകയറി..:):):)

കാന്താരിക്കുട്ടി said...

നെല്ലിക്കയിൽ വിറ്റാമിൻ എ മുതൽ സെഡ് വരെ ഉണ്ടെന്നാ ഞാൻ കേട്ടിരിക്കുന്നത്.അതു കൊണ്ട് ധൈര്യമായി കഴിക്കാം.അല്ലേൽ നെല്ലിക്ക അരിഷ്ടം ഉണ്ടാക്കാം.


250 രൂപ എടുക്കാൻ ഇല്ലാത്ത ഒരു ബ്ലോഗ്ഗറും ഉണ്ടാകും എന്നെനിക്കു തോന്നുന്നില്ല.കമ്പ്യൂട്ടറും നെറ്റും ഇല്ലാതെ ബ്ലോഗ്ഗിംഗ് നടക്കില്ലല്ലോ.ഇതിനുള്ള കാശ് ഉള്ള ഒരാൾക്ക് 250 രൂപ എടുക്കാൻ ഉണ്ടാവില്ല എന്നത് എന്തോ എനിക്കങ്ങോട്ട് ദഹിക്കുന്നില്ല.അങ്ങ്നെ ഉള്ളവർ ഉണ്ടെങ്കിൽ തീർച്ചയായും അവർ സഹായിക്കപ്പെടേണ്ടവരാണു.സംഘാടകരുമായി ബന്ധപ്പെട്ടാൽ അവർ ഇതിനു പരിഹാരം കാണും എന്നാണു എന്റെ പ്രതീക്ഷ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രിയപ്പെട്ട കാപ്പിലാൻ,

ഈ വിഷയത്തിൽ ഇടപെട്ട് വെറുതെ അഭിപ്രായം പറയേണ്ട എന്ന് കരുതിയിരിയ്ക്കുകയായിരുന്നു ഞാൻ.എന്നാൽ വീണ്ടുംവീണ്ടും ഈ വിഷയം കത്തി നിൽക്കുന്നതിനാൽ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിൽ ക്ഷമിയ്ക്കുമല്ലോ.

രൂപയുടെ മൂല്യം നിശ്ചയിയ്ക്കുന്നത് അതിൽ നിന്നു കിട്ടുന്ന പ്രയോജനത്തിന്റെ, അല്ലെങ്കിൽ അതുപയോഗിച്ചു കിട്ടുന്ന ആനന്ദത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണു എന്റെ അഭിപ്രായം.

ഒരു ഓട്ടോക്കാരൻ 5 രൂപ കൂടുതൽ ചോദിയ്ക്കുമ്പോൾ അയാളോടു തർക്കത്തിനു പോയി പണം കൊടുക്കാതെ തിരിഞ്ഞു നടക്കുന്ന നമ്മൾ 100 രൂപ മുടക്കി മോഹൻലാലിന്റെ “ഭഗവാൻ” ചിത്രം കാണുന്നതിൽ മടി വിചാരിയ്ക്കുന്നില്ല.വെള്ളമടിയ്ക്കാൻ എത്രയോ പണം നമ്മുടെ നാട്ടിൽ ഒഴുകുന്നു എന്നതിനെ പറ്റി ഒരു പോസ്റ്റു തന്നെ ഞാൻ ‘ആൽത്തറ’യിൽ ഇട്ടിട്ടുമുണ്ട്.മുഖം മിനുക്കാൻ 10 രൂപ കൊണ്ട് ഷേവ് ചെയ്ത് തരുന്ന ബാർബർ ഷോപ്പിൽ പോകാതെ അതേ ജോലി 100 രൂപയ്ക്കു ചെയ്യുന്ന ബ്യൂട്ടി പാർലറിൽ പോകുന്നവരാണു നമ്മൾ.

ഞാൻ പറഞ്ഞു വന്നത് 250 രൂ ചെറുതായ ഒരു തുക ആണെന്ന് സ്ഥാപിയ്ക്കാനല്ല.പക്ഷേ, ഇവിടെ അതിൽ നിന്നു നമ്മൾക്ക് എന്ത് കിട്ടുന്നു എന്നുള്ളതാണു ചിന്തിയ്ക്കേണ്ടത്.മറുനാട്ടിൽ നിന്നു വരുന്നവരും നാട്ടിലുള്ളവരുമായ ബ്ലോഗേർ‌സ്, അവർ ഒരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ലാത്തവർ, എന്നാൽ തമ്മിൽ കണ്ട പലരേക്കാളും നമുക്ക് അടുപ്പം തോന്നിയിട്ടുള്ളവർ.അങ്ങനെ ഉള്ള എല്ലാവരും ഒത്തുകൂടാൻ എന്നും അവസരം ഉണ്ടാകുമോ?ഇതു എല്ലാ ദിവസവും നടക്കുന്ന ഒന്നാണെങ്കിൽ ഒരു ധൂർത്ത് എന്ന് പറയാം.അങ്ങനെ അല്ലല്ലോ.എത്രയോ നാളുകളായി കാണണം എന്ന് ആഗ്രഹിച്ചിരിയ്ക്കുന്നവർ തമ്മിൽ കാണുന്നു.അതിനു മാന്യമായ ഒരു സ്ഥലവും മോശമല്ലാത്ത ഒരു ആഹാരവും ഏർപ്പാടു ചെയ്യുന്നു.അതിനുള്ള ചെലവല്ലേ ഇത്.ഇന്നിപ്പോൾ 250 രൂപയുടെ മൂല്യം എത്രയോ കുറവാണ്.നാട്ടിൽ പണ്ട് ധാരാളമായി കിട്ടുന്ന നെയ്‌‌മീൻ( നൻ‌മീൻ എന്നും അയ്‌ക്കൂറ എന്നും പറയും) അതിനു ഇവിടെ ചെന്നൈയിൽ കിലോയ്ക്കു 500 രൂപയാണു.വിശ്വസിയ്ക്കാൻ പറ്റുന്നുണ്ടോ? ആർക്കും വേണ്ടാതിരുന്ന അയലയ്ക്ക് കിലോ 150 രൂപയാണ്.നിത്യവും മീൻ കൂട്ടി ചോറുണ്ണുന്ന മലയാളി എന്തു ചെയ്യും?

അപ്പോൾ നമ്മൾ തന്നെയാണു രൂപയുടെ മൂല്യം നിശ്ചയിക്കേണ്ടത്.ഈ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം ആയിരം രൂപയോളം ചെലവു ചെയ്ത് എന്നെപ്പോലെ പലരും വരുന്നു.അതു കൈ നിറയെ പണം ഉണ്ടായിട്ടല്ല.അതിൽ നിന്നു കിട്ടുന്ന ആനന്ദമുണ്ടല്ലോ,അതു വിലമതിയ്ക്കാനാവാത്തത് ആയതു കൊണ്ട് മാത്രമാണ്.മാത്രവുമല്ല ചെലവ് എത്രമാത്രം കുറയ്ക്കാമെന്ന് ഇനിയും ആലോചിയ്ക്കുന്നുവെന്ന് ഇതിന്റെ വോളണ്ടിയർമാർ പറഞ്ഞിട്ടുമുണ്ട്.

താങ്കൾ ഈ മീറ്റിനു എതിരല്ല എന്ന് എനിയ്ക്കറിയാം.പക്ഷേ,ഇത്തരം സംരഭങ്ങൾ നടക്കുമ്പോൾ താങ്കൾ എഴുതുന്ന ചെറിയ പോസ്റ്റുകൾ പോലും ആ സംരഭത്തിന്റെ പ്രകാശം മങ്ങാൻ ഇടവരുത്തും.ആളുകളിൽ സംശയവും മടുപ്പും ഉളവാക്കാൻ ഇടവരുത്തും എന്ന് മാത്രം പറയട്ടെ.ഇതൊരു വൻ‌വിജയമാക്കാൻ എല്ലാം മറന്ന് പിന്നണിയിൽ പ്രവർത്തിയ്ക്കുന്നവർക്ക് പ്രചോദനം നൽ‌കുകയാണു നമ്മൾ ചെയ്യേണ്ടതെന്ന് ഞാൻ വിശ്വസിയ്ക്കുന്നു.

പിണക്കം തോന്നരുത്.

സ്നേഹത്തോടെ,സുനിൽ

Prayan said...

പാവം നെല്ലിക്ക ...ഇനി എന്തെല്ലാം പഴി കേള്‍ക്കണം.....

കാപ്പിലാന്‍ said...

ഞാന്‍ കേസ്‌ വിട്ടു -സുനില്‍ പറഞ്ഞ കാര്യം നേരത്തെ ആളുകള്‍ പലരും പറഞ്ഞതാണ് .സുനിലേ എന്നെ സംബന്ധിച്ചോ , ദുബയിക്കാരനെ സംബന്ധിച്ചോ അല്ലെങ്കില്‍ മെട്രോ സിടികളില്‍ നല്ല ജോലി ഉള്ളവര്‍ക്കോ നാട്ടില്‍ നല്ല ജോലി ഉള്ളവര്‍ക്കോ 250 രൂപ ഒരു പ്രശനമല്ല .പക്ഷേ ഒരു സാധാരണക്കാരന്‍ അല്ലെങ്കില്‍ ഒരു വിദ്യാര്‍ഥിക്ക് ഇതൊരു ഭാരമാകില്ലേ എന്നൊരു ചിന്ത .ചിലപ്പോള്‍ പങ്കെടുക്കണം എന്ന് തോന്നുന്നവര്‍ക്കും ഒരു മടിയാകും .എനിക്കിപ്പോള്‍ ചെറായി മീറ്റില്‍ വരണമെന്ന് നല്ല ആഗ്രഹമുണ്ട് .ഫ്ലൈറ്റ് ടിക്കറ്റ്‌ 60000 രൂപ ആകും .എന്നാലും കഴിയുമെങ്കില്‍ ഞാന്‍ വന്നേനെ .അതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ ?

എന്നെ ചിന്തിപ്പിച്ച ഒരു പോസ്ടാണ് ഹനലല്ലത് എഴുതിയ ഒരു പെണ്‍കുട്ടിയുടെ കാര്യം .ഓര്‍ക്കൂട്ടില്‍ കവിതകള്‍ ഒക്കെ എഴുതുമത്രേ .ആ കുട്ടിക്ക് ആശുപത്രി ചിലവിനു കാശില്ല .ആ കഥ നിരക്ഷരന് അറിയാം .അങ്ങനെയുള്ളവരും നമ്മുടെ കൂട്ടത്തില്‍ ഉണ്ട് .വേറെ എത്രയോ പുതിയ കുട്ടികള്‍ ഒക്കെ ഉണ്ടാകാം .

എന്തായാലും ഇനി ഈ കാര്യത്തില്‍ ഞാന്‍ ഒരു വിവാദത്തിനു ഇല്ല .കൊള്ളികള്‍ തുറന്നു .ചെറായി മീറ്റ്‌ ഗംഭീരമായി നടക്കട്ടെ . എന്‍റെ സര്‍വ്വ പിന്തുണയും എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നല്‍കുന്നു . ഫോട്ടോകള്‍ തല്‍സമയം അപ്ലോഡ്‌ ചെയ്യുവാന്‍ വേണ്ടി ഇപ്പോഴേ ഞാന്‍ കൊള്ളികള്‍ എല്ലാം ശരിയാക്കി ഇട്ടിരിക്കുകയാണ് .എല്ലാവര്‍ക്കും വിജയാശംസകള്‍ .

Typist | എഴുത്തുകാരി said...

രണ്ടുമൂന്നു ദിവസം ബൂലോഗത്തില്ലായിരുന്നു. അന്നെന്തൊക്കെയാ നടന്നതെന്നും മുഴുവന്‍ മനസ്സിലായിട്ടില്ല. എന്തായാലും കൊള്ളികള്‍ തുറന്നല്ലോ.അതു നന്നായി. ജയ് ഹോ ചെറായി മീറ്റ്.

വെറുതെ ആചാര്യന്‍ said...

മീറ്റ് വാര്‍ത്തകള്‍ എന്നും ബ്ലോഗില്‍ നിറഞ്ഞു നില്‍ക്കണമെന്നും അങ്ങനെ ആ സംഗമം ഒരു വന്‍ വിജയമാകണമെന്നും മാത്രമേ കാപ്പിലാന്‍ ആഗ്രഹിച്ചിട്ടുള്ളൂ എന്നാണ് മനസിലാക്കിയിട്ടുള്ളത്. കാപ്പിലാന്‍ എഴുതിയ 'ആക്ഷേപഹാസ്യം' മാത്രം ദഹിക്കാന്‍ എളുപ്പമല്ലാതാവുകയും മറ്റെല്ലാം ബൂലോകത്ത് രസകരമായി തോന്നപ്പെടുകയും ചെയ്തത് എന്ത് എന്നു മാത്രമേ അത്ഭുതം തോന്നുന്നുള്ളൂ.

ലതി said...

"ചെറായി മീറ്റ് നടക്കണം. അതോടൊപ്പം എല്ലാവര്‍ക്കും അതില്‍ പങ്കെടുക്കുവാനും കഴിയണം. അതിനുള്ള മാര്‍ഗ്ഗം സംഘാടകര്‍ കണ്ടെത്തും എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്."
:)

ചാര്‍ളി[ Cha R Li ] said...

ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കാശില്ലാത്ത നാല് ബ്ലോഗേഴ്സിനെ സഹായിക്കാന്‍ താല്പര്യപ്പെടുന്നു. ഇതിന്റെ ആവശ്യത്തിലേക്കായി 1000/- രൂപാ സംഘാടക സമിതിക്ക് അയച്ചു കൊടുത്തിരിക്കുന്നു എന്ന ഒരു പോസ്റ്റ് കാപ്പിലാന്‍ ഇട്ടിരുന്നെങ്കില്‍....

btw, ഇവിടെ ഒരു കമന്റിടാന്‍ 250 രൂപായൊന്നും വേണ്ടല്ലോ...ഒരു പോള്‍ നടത്താനൊന്നും പറ്റില്ല. എങ്കിലും കാശില്ലാത്തതിന്റെ പേരില്‍ മീറ്റിനു വരാന്‍ മടിക്കുന്ന കൂട്ടുകാര്‍ ദയവു ചെയ്തു കാപ്പുവിനു പിന്തുണ പ്രഖ്യാപിച്ച് കമന്റിടൂ..(അനോണീ കമന്റുകള്‍ക്കു വാല്യൂ ഇല്ല...)

കനല്‍ said...

ചാര്‍ലി,
അങ്ങനെ ഒരു കമന്റുമായി ബ്ലോഗേഴ്സ് ആരും വരുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ അഭിപ്രായത്തില്‍ ബ്ലോഗേഴ്സില്‍ 90 ശതമാനവും സ്വന്തമായി ഒരു സിസ്റ്റവും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ളവരാണ്. 250 രൂപ അവര്‍ക്കാര്‍ക്കും വലിയ തുക ആയിരിക്കുകയുമല്ല.

പക്ഷെ ബ്ലോഗ് വായനമാത്രമുള്ളവരില്‍ ഒരു പക്ഷെ നല്ലൊരു ശതമാനം കഫേകളില്‍ ബ്രൌസിങ്ങ് മാത്രം നടത്തുന്നവരായിരിക്കും. ഞാന്‍ അറിഞ്ഞിടത്തോളം ഇത് ഒരു ബ്ലോഗേഴ്സിന്റെ മീറ്റ് ആണ്. അപ്പോള്‍ പിന്നെ ഫീസിളവിന്റെ കാര്യം ഉദിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ 250 രൂപ ഓരോരുത്തരില്‍ നിന്ന് പിരിച്ച് കിട്ടിയാല്‍ അത് ആവശ്യത്തിലധികമുള്ള ഒരു തുക ആവുകയാണെങ്കില്‍ എന്തെങ്കിലും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നവരാണ് ചേറായി മീറ്റിന്റെ സംഘാടകര്‍.(ദുബായ്മീറ്റില്‍ അങ്ങനെ ചെയ്യുന്നതിന് ഞാനും സാക്ഷിയായിട്ടുണ്ട്).

കാപ്പിലാന്‍ ഉന്നയിച്ച ഈ വിവാദത്തില്‍ കഴമ്പില്ലയെന്ന് അദ്ദേഹവും മനസിലാക്കിയിട്ടുണ്ടാവുമെന്നാണ് എനിക്കു തോന്നുന്നത്.

പിന്നെ ചാര്‍ളി പറയുന്നതുപോലെ മീറ്റില്‍ പങ്കെടുത്ത് 250 രൂപ മുടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ കമന്റിടാതെ മെയില്‍ വഴി സംഘാടകരുമായി ബദ്ധപെടട്ടെ. അവര്‍ സാമ്പത്തികഭദ്രതയില്ലാത്ത ബ്ലോഗറാ‍ണെന്ന് സംഘാടകര്‍ക്ക് അന്വേഷിച്ചറിയാനും കഴിയുമല്ലോ.

മീറ്റ് ഒരു വന്‍ വിജയമാകട്ടെയെന്ന് പങ്കെടുക്കാനാവാത്ത ഈ ഹതഭാഗ്യവാനും ആശംസിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നെല്ലിക്ക :)

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.