അന്തേവാസികള്‍

Friday, May 15, 2009

ഇഗ്ലണ്ടിൽ നിന്നൊരു പെണ്ണ്‌... RKM 9-1

റിയാലിറ്റി കഥാമത്സരത്തിന്റെ ഒരു
വാരാന്ത്യ അവലോകനം ഇവിടെ
വായിക്കാം.

കഥാക്യത്തിന്റെ പേര്: ഗോപാലന്‍ (സാങ്കല്പിക നാമം)

ഇംഗ്ല്ണ്ടിൽ നിന്നൊരു പെണ്ണ്‌...
ജയിംസ് വാച്ചില്‍ നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന്‍ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു.ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?അല്ലെങ്കില്‍ തന്നെ ടൌണില്‍ ചായക്കടയില്‍ നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്‍ത്താവേ, ബ്രോക്കറിങ് പ്രൊഫഷനായി ഏറ്റെടുക്കുന്നവര്‍ക്ക് നീ അപാര ദഹന ശക്തിയാണല്ലോ കൊടുക്കുന്നത്.ഈ പെണ്ണുകാണല്‍ എന്ന കടമ്പ വല്ലാത്തതു തന്നെയാണ്. ക്യത്യമായി പറഞ്ഞാല്‍ ഇത് 17 )മത്തേതാണ്. ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയാരുന്നു. ആദ്യമൊക്കെ പെണ്ണ് സുന്ദരിയായിരിക്കണം,വിദ്യാഭ്യാസമുള്ളവളായിരിക്കണം, പിന്നെ മുടി ഉള്ളവളായിരിക്കണം ഇങ്ങനെ എത്രയെത്രഡിമാന്റുകളായിരുന്നു താന്‍ ഓരോ മൂന്നാമന്മാരോടും പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ ലീവ് ഉണ്ടല്ലോ, പതുക്കെയായലു തനിക്ക് യൊജിച്ച ഒരുവളെ തന്നെ നല്ലപാതിയായി കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്.ഇപ്പോള്‍ എല്ലാ ഡിമാന്റുകളും പിന്‍ വലിച്ചിരിക്കുന്നു. മാമോദിസ മുങ്ങിയ ഒരു പെണ്ണ് അത്രയും മതി.അല്ലേല്‍ ഈ അവധി തീരുന്നതിനു മുമ്പ് കല്യാണം നടന്നില്ലേല്‍? ഇനിയൊരു ലീവിന് 2 കൊല്ലം കാത്തിരിക്കണം. അപ്പോള്‍ പ്രായം 36 . കര്‍ത്താവേ, ദുബായില്‍ തന്റെ ഒപ്പം താമസിക്കുന്ന റഹ്മാന്‍ പറയുന്നത് ജയിംസ് ഓര്‍ത്തു. ഡാ എന്റെ മോള്‍ക്ക് 4 കൊല്ലം കൂടി കഴിഞ്ഞാല്‍ നിക്കാഹ് ആലോചിക്കണം.ന്നാലും അനക്ക് അതിനു മുമ്പ് കല്യാണം നടക്കുമോ? റഹ്മാന്‍ കുട്ടികാലത്ത് തന്റെ സഹപാഠിയായിരുന്നുഇനി എങ്ങോട്ടാണ് പോകേണ്ടത്? നിങ്ങള്‍ പറഞ്ഞ സ്കൂള്‍ എത്തി.ഓട്ടോറിക്ഷാ ഡ്രൈവര്‍ പിന്നോട്ട് തിരിഞ്ഞ് ചോദ്യമുയര്‍ത്തി.ജയിംസ് ഗബ്രിച്ചായനെ തട്ടി വിളിച്ചു.............................



മലയടിവാരത്തിലെ ഒരു കൊച്ചു വീടിനു മുന്നിൽ ഓട്ടൊറിക്ഷ നിന്നപ്പോൾ ഗബ്രിച്ചാ‍ായൻ വിരൽ ചൂണ്ടി ആവേശത്തോടെ പറഞ്ഞു "ഇതു തന്നെ വീട്‌!!" ജെയിംസ്‌ ഞെട്ടി ..

ഈ പഴഞ്ചൻ വീടൊ ഇംഗ്ലണ്ടിൽ നേഴ്സിന്റെ...

റൗക്കയും പിന്നിൽ ഞൊറിയുമുള്ള ഒരു അൽപ്പം പ്രായമുള്ള സ്ത്രീ പുറത്തു വന്നു

"ഗബ്രിച്ചായനല്ലേ...പൗലൊകുട്ടി വിളിച്ചു പറഞ്ഞിരുന്നു...വാ ഇരിക്ക്‌ "
ഗബ്രിച്ചായൻ “ഹഹഹ “എന്നുറക്കെ ചിരിച്ചു...

ആ സ്ത്രീ വിനയത്തോടെ ജയിംസിനെ നോക്കി..."അന്നകുട്ടി ഇപ്പൊ വരും മോനെ...ഇവിടെ അടുത്തു പോയതാ.."

അവർ അകത്തു പോയി..ചായയും പലഹാരവുമായി വന്നു...ചിപ്സ്‌ ഒന്നു രണ്ടെണ്ണമെടുത്ത്‌ കൊറിച്ചു ജെയിംസ്‌..
ആ സ്ത്രീ തുടർന്നു..
"വീട്‌ രണ്ട്ണ്ണം മേടിച്ചിട്ടുണ്ട്‌..കുറെ റബ്ബറും എല്ലാം അവളുടെ പണമാ..അവൾ ഇംഗ്ലൻഡിൽ പോയതിനു ശേഷമാ ഞങ്ങൾ രക്ഷപ്പെട്ടത്‌..അനിയന്മാരെ ഒക്കെ ഓരോ വഴിക്കാക്കി.“ ."ആളെ ഇഷ്ടപെട്ടാൽ ചേച്ചി തന്നെ ഫിക്സ്‌ ചെയ്തോളാനാ അവരു പറഞ്ഞിരിക്കുന്നേ..ഞങ്ങൾ പറന്നു വന്നേക്കാമെന്ന്..." .“.ഈ വീട്‌ നന്നാക്കാൻ ഞാൻ സമ്മതിക്കാത്തതു കൊണ്ടാ...അങ്ങേരുടെ ആത്മാവ്‌ നിറഞ്ഞ്‌ നിൽക്കുന്ന സ്ഥലമല്ലേ..മാറ്റം വരുത്താൻ മടി.ഈ വയസ്സു കാലത്ത്‌ നമുക്ക്‌ ഇതൊക്കെ പോരെ..മക്കൾ നന്നായി ജീവിക്കട്ടെ.."

ജെയിംസ്‌ മൂളിക്കൊണ്ടിരുന്നു..പാവം അമ്മച്ചി...ഗബ്രിച്ചായൻ ഒപ്പിച്ച്‌ ഇടക്ക്‌ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു...

പടിക്കൽ ഒരു ആക്റ്റീവ വന്നു നിന്നു...കൂളിംഗ്‌ ഗ്ലാസ്‌ വച്ച ,ടൈറ്റ്‌ ജീൻസും ടീ ഷർട്ടും ധരിച്ച അൽപം തടിച്ച യുവതി അതിവേഗം നടന്നു വന്നു..അവയവങ്ങൾ പലതും കുലുങ്ങുന്നുണ്ട്‌ .

ജയിസ്‌ അത്ഭുതത്തോടെ നോക്കി..ഏതാണീ സാധനം?

"അതാ അവൾ വന്നു മോനെ.." അമ്മിച്ചി പറഞ്ഞു .." പിന്നെ അവൾ ഇത്തിരി പരിഷ്ക്കാരിയും ഒരു വായാ ടിയും ആണ്‌..പക്ഷെ പാവവും മിടുക്കിയുമാണ്‌.." പടികൾ ഉഷാറോടെ ചാടികയറിവന്ന് അവൾ വിഷ്‌ ചെയ്തു .."ഹായ്‌!!"

“മോളെ അന്നകുട്ടി,ഇതാണ്‌ ജയിംസ്‌ .." അമ്മച്ചി പറഞ്ഞു അവൾ പരിഭവ സ്വരത്തിൽ പറഞ്ഞു.."മമ്മീ..ഞാൻ അന്നകുട്ടി അല്ല..അനു മാത്യൂസ്‌ ആണ്‌.." പിന്നെ ജയിസിനെ നോക്കി "ഗസറ്റിൽ നോട്ടിഫൈ ചെയ്തു മാറ്റിയതാ" പിന്നെ ജയിംസ്‌ നേരെ കൈ നീട്ടി .."ഗ്ലാഡ്‌ ടു മീറ്റ്‌ യൂ"

ജയിസിന്റെ വിറക്കുന്ന കൈയിൽ പിടിച്ച്‌ അവൾ കുലുക്കി....പിന്നെ കസേരയിൽ ഇരുന്നു... ജാ‍ീംസും ഗബ്രിച്ചായനും കണ്ണും തള്ളി ഇരിക്കുകയാണ്‌....

"മിസ്റ്റർ ജയിംസ്‌ നമുക്ക്‌ കാര്യത്തിലേക്ക്‌ കടക്കാം..നിങ്ങൾക്ക്‌ ഗൽഫിൽ എന്താ ജോലി?"

“ഒരു പെയ്ന്റുകമ്പനിയിൽ മാനേജരാ...."

“ശമ്പളം?"

“ഒരു ലക്ഷം ഇന്ത്യൻ രൂപ" ജയിംസ്‌ വിറച്ചു കൊണ്ടു പറഞ്ഞു..

"പക്ഷെ എനിക്ക്‌ കിട്ടിയ പ്രയ്‌വറ്റ്‌ ഡിറ്റക്ട്ടിവ്‌ റിപ്പോട്ടിൽ നിങ്ങൾ ഒരു സാദ പെയ്ന്റർ ആണെന്നും ശമ്പളം 15000 രൂപ ആണെന്ന് കാണുന്നു..എന്താ ശരിയാണോ....ഗൾഫ്കാരനാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് അന്വേഷിച്ചതാ.."

ജയ്ംസ്‌ കുടുകുടാ വിയർത്തു...ഗബ്രിച്ചായൻ അന്തം വിട്ടിരിക്കുകയാണ്‌...

അവൾ തുടർന്നു."പക്ഷെ സാരമില്ല...നിങ്ങളുടെ കാരക്റ്റർ എക്സ്സലന്റ്‌ ആണത്രെ...അറു പിശുക്കൻ..പച്ചവെള്ളം ചവച്ചു കുടിക്കുന്നവൻ...അതുമതി..പിന്നെ നിങ്ങളുടെ കുടുംബവിശേഷങ്ങൾ എല്ലാം ഫയലിലുണ്ട്‌..അതുകൊണ്ട്‌ അതൊന്നും ഞാൻ ചോദിക്കുന്നില്ല...."അവൾ എഴുന്നേറ്റു.

ജയിംസിനെ പല ആംഗിളുകളിലും നോക്കി.."മമ്മീ..വല്യ കുഴപ്പമില്ല അല്ലേ?"

"അതെ മോളെ.." അമ്മ സപ്പോർട്ട്‌ ചെയ്തു...അവൾ നീണ്ടുനിവർന്നു നിന്നു "അപ്പൊഴെ നമുക്കിതങ്ങ്‌ ഉറപ്പിക്കാം അല്ലേ? ഐ ആം ഒകെ..ആർ യു ഒകെ?"

ജയ്ംസ്കുട്ടി എരിപിരി കൊളുകയാണ്‌..ഈ പുലിവാലിൽ നിന്ന് എങ്ങനെ രക്ഷപെടും? "പിന്നെ നിങ്ങൾ ഗൾഫ്‌ വിട്ടേക്ക്‌..നമുക്ക്‌ ഇംഗ്ലണ്ടിൽ കൂടാം...വേറേജോലിയൊന്നും നോക്കണ്ടാ..കുട്ടികളെ നോക്കണം..വീട്ടുജോലികൾ ചെയ്യണം..പാചകം അറിയില്ലെങ്കിൽ ഒന്ന് പഠിച്ചേക്ക്‌..നമുക്കങ്ങ്‌ ഇംഗ്ല്ണ്ടിൽ അടിച്ചു പൊളിക്കാം ജയിംസേ..." "അടുത്തയാഴ്ച മനസ്സമ്മതം തൊട്ടടുത്തയാഴ്ച കല്യാണം..എന്താ?"

സധാരണ പാലം കുലുങ്ങിയാലും കുലുങ്ങാത്ത ഗബ്രിച്ചായൻ പോലും കിടുങ്ങി ഇരിക്കുകയാണ്‌..."ഓ..ഞാൻ മറന്നു..ജയിംസിന്‌ എന്നോട്‌ വല്ലതും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം കെട്ടൊ.."

പെട്ടെന്ന് ഫോൺ വന്നു ." അതേടാ...എല്ലാം ഒകെടാ...കുഴപ്പമില്ലടാ...എല്ലാംഫിക്സെടാ...ശരീടാ.." "ഹ്ഹിഹീ...ഇംഗ്ലണ്ടിലെ എന്റെ ബൊയ്ഫ്രണ്ടാ...ഞങ്ങൾ ഒന്നിച്ചാ താമസിക്കുന്നത്‌.അവനോട്‌ ഇനി വേറെ സ്ഥലം നോക്കാൻ പറഞിട്ടുണ്ട്‌ ഞാൻ.."

ഗബ്രിച്ചായനും ജയിംസും ദയനീയമായി നോക്കി....വീണ്ടും ഫൊൺ..ഇതുതന്നെ അവസരം..ഗബ്രിയച്ചായൻ ഇറങ്ങി ഓടി.."ജയിംസ്കുട്ടി വിട്ടോടാ‍ാ‍ാ..."

ബൊധം വീണ ജയിംസ്‌ കുട്ടീ പിന്നാലെ ഓടി..ഓട്ടൊറിക്ഷായിൽ ക്‌അയറി..

ഓട്ടൊ കുതിച്ചു പാഞ്ഞു....അവരുടെ ഓട്ടം പുഞ്ചിരിയോടെ നോക്കി നിന്ന അന്നകുട്ട്യ്ഇ ഫോണെടുത്തു..

"അതെ ഓട്ടൊറിക്ഷായിലാണ്‌..ഉടനെ പൊക്കിക്കൊണ്ടു വരണം.."കൊട്ടേഷൻ ഗ്യാങ്ങിനോടാണ്‌ വിളി... സമാപ്തം:...ഏതായാലും അന്നകുട്ടിയും ജയിംസുമായുള്ള വിവാഹം ഒരു മാസത്തിനുള്ളിൽ നടന്നു..അവർ ഇംഗ്ലണ്ടിലേക്ക്‌ പറന്നു.....


എൻ :: ബീ :::ഇംഗ്ല്ണ്ടിലുള്ള നർസുമാർ പരിഭവിക്കരുത്‌..ഇതൊരു ഹാസ്യ ഭാവന മാത്രം......

ഗോപാലന്‍
ജഡ്ജസ് എന്തു പറഞ്ഞു?
വാഴക്കോടന്‍:
എലാവരും വാഴക്കൊടന് പഠിക്കുകയാണോ എന്നാ ബോണ്‍സിന്റെ നിരീക്ഷണത്തെ ഒരു അംഗീകാരമായി എടുക്കുന്നതിനോടൊപ്പം ഈ കഥ തികച്ചും ഒരു കോമഡി എന്നതിനപ്പുറം ഒന്നും കാണുന്നില്ല. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചെങ്കിലും അതൊക്കെ കഥയുടെ ഭാഗമായി വരുന്ന തമാശയുടെ കൂട്ടത്തിലെ കരുതാന്‍ പറ്റുന്നുള്ളൂ! ഒരു രസത്തിന് വായിച്ചു പോകാം എന്നതിലുപരി ഒരു അവലോകന വിധേയമാക്കാവുന്ന ഒരു ധാരണയോടെ ഈ കഥയെ സമീപിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണു എന്റെ അഭിപ്രായം. ഈ കഥയ്ക്ക്‌ എന്റെ മാര്‍ക്ക്
16/25
ചങ്കരന്‍:
കഥാ സന്ദര്‍ഭത്തിന്റെ ചുവടുപിടിച്ച് പുതിയ വഴിയിലൂടെ ചിന്തിച്ചിരിക്കുന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.കഥയിലോ, കഥാപാത്രങ്ങളിലോ സംഭവങ്ങളിലോ ഏറെ പുതുമയില്ല. ഭാഷയും കൂടുതല്‍ നന്നാക്കാമായിരുന്നു.ആകെമൊത്തം നല്ല ഒരു ശ്രമം.എന്റെ മാര്‍ക്ക്
15/25
മാണിക്യം:
കഥ പുതുമയില്ലഎന്നാലും ചില യാഥാര്‍ഥ്യങ്ങളെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവതരിപ്പിച്ചു. ഭാഷകൊള്ളാം മടുപ്പില്ലതെ വായിക്കാം
17/25
[പത്ത് പേര്‍ ഒത്തു ശ്രമിച്ചാല്‍ കുതിരയെ കുളക്കരയില്‍ എത്തിക്കാം എന്നാലും വെള്ളം കുടിക്കാന്‍ കുതിര തന്നെ വിചാരിക്കണം .. അല്ലേ? കൊട്ടേഷന്‍ റ്റീമിനെ വിട്ടാലും........ :)
ബോണ്‍സ്:
ബോര്‍ അടിക്കാതെ രസിച്ചു വായിക്കാന്‍ പറ്റിയ കഥ ആയിരുന്നു. പ്രമേയത്തില്‍ പുതുമ അവകാശപെടാന്‍ ആവില്ല. വായിച്ചു രസിച്ചു പക്ഷെ അത് പോലെ മറന്നു പോവുകയും ചെയ്തു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന രംഗം ആയിട്ട് ഒന്നും ഇല്ലായിരുന്നു. രസിപിച്ച കഥ എന്നാ നിലയില്‍ 12 മാര്‍ക്കും പിന്നെ മൊത്തത്തില്‍ ഒരു 3 മാര്‍ക്കും ചേര്‍ത്ത് ഒരു
15/25.

25 അഭിപ്രായ(ങ്ങള്‍):

കാപ്പിലാന്‍ said...

വാരാന്ത്യ അവലോകനവും ഇതുവരെ വന്ന എല്ലാ കഥകളും നന്നായിരുന്നു .ഈ പരിപാടിയുടെ ലക്‌ഷ്യം തന്നെ വിമര്‍ശനവും അതോടൊപ്പം പ്രോത്സാഹനവും എന്നതാണ് . കഥ ശരിയായില്ല എന്ന് പറഞ്ഞ് പോകാതെ എന്തുകൊണ്ട് ശരിയായില്ല എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ ( ചിലരൊക്കെ അങ്ങനെ പറയുന്നുണ്ട് ).നല്ല ഒരു കഥയെഴുത്ത്‌ കളരിയായി ഇത് തീര്‍ക്കാം . ഈ പരിപാടിയുമായി വന്ന കനലിനും, സഹകരിക്കുന്ന ,സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുമനസുകള്‍ക്കും നന്ദി അറിയിക്കുന്നു . ഈ കഥയെക്കുറിച്ചുള്ള വിമര്‍ശനം , പ്രോത്സാഹനം എല്ലാം പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹത്തോടെ
കാപ്പില്‍ ആന .

ബോണ്‍സ് said...

ഒന്നുങ്കില്‍ എല്ലവാരും വാഴകൊടാണ് പഠിക്കുവാ അല്ലെങ്കില്‍ എല്ലാ കഥയും വാഴകൊടന്റെയാ..മാര്‍ക്ക്‌ നാളെ ഇടാം. ഉറക്കം വരുന്നു.

ഗോപക്‌ യു ആര്‍ said...

തികച്ചും അസ്വാഭാവികമായ കഥ..
വിശദമായ അഭിപ്രായം വൈകീട്ട്...
നേരം വൈകി..ഓഫീസിൽ പൊകണം....

കാപ്പിലാന്‍ said...

തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ പ്രമാണിച്ച് ,ആശ്രമം ,കോളേജ് ,ആല്തര, കൊള്ളികള്‍ എന്നീ ബ്ലോഗുകളില്‍ കൈരളി ഓണ്‍ ലൈന്‍ ടി.വി സ്ഥാപിച്ച വിവരം അറിയിച്ചു കൊള്ളുന്നു .

കനല്‍ said...

വാഴക്കോടന്റെയോ അല്ലെങ്കില്‍ എന്റെയോ ഒന്നിലധികം കഥകള്‍ ഈ മത്സരത്തില്‍ പബ്ലിഷ് ചെയ്യുകയോ ഇനി പബ്ലിഷ് ചെയ്യാന്‍ ബാക്കിയായോ ഇല്ലായെന്ന് ഞാന്‍ ഉറപ്പു തരുന്നു.

കനല്‍ said...

കമന്റ് ട്രാക്കിങ്

Prayan said...

ഞാനീവഴി വന്നില്ല......വരുമ്പൊ ബാക്കി പറ്യാം.

കാപ്പിലാന്‍ said...

19/25

വാഴക്കോടന്‍ ‍// vazhakodan said...

എലാവരും വാഴക്കൊടന് പഠിക്കുകയാണോ എന്നാ ബോണ്‍സിന്റെ നിരീക്ഷണത്തെ ഒരു അംഗീകാരമായി എടുക്കുന്നതിനോടൊപ്പം ഈ കഥ തികച്ചും ഒരു കോമഡി എന്നതിനപ്പുറം ഒന്നും കാണുന്നില്ല. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചെങ്കിലും അതൊക്കെ കഥയുടെ ഭാഗമായി വരുന്ന തമാശയുടെ കൂട്ടത്തിലെ കരുതാന്‍ പറ്റുന്നുള്ളൂ! ഒരു രസത്തിന് വായിച്ചു പോകാം എന്നതിലുപരി ഒരു അവലോകന വിധേയമാക്കാവുന്ന ഒരു ധാരണയോടെ ഈ കഥയെ സമീപിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണു എന്റെ അഭിപ്രായം. ഈ കഥയ്ക്ക്‌ എന്റെ മാര്‍ക്ക് 16/25

ആചാര്യന്‍... said...

Marks 17/25, thanks...

സൂത്രന്‍..!! said...

15/25

കണ്ണനുണ്ണി said...

17/ 25

Anitha Madhav said...

:)
12/25

കനല്‍ said...

ഇതെന്താ മാര്‍ക്കിട്ടു കളിക്കുവാ?

ആരും കമന്റും വിമര്‍ശനവും ഒന്നും കൊണ്ട് വരുന്നില്ലേ?

തെച്ചിക്കോടന്‍ said...

ഇങ്ങനെ കിടുകിടാ വിറയ്ക്കുന്ന ജയിംസ് പെണ്ണ് കെട്ടാതിരിക്കുകയാണ് ഭേദം, കാര്യങ്ങള്‍ കുഴയും.

ക്വട്ടേഷന്‍ കല്യാണത്തിനു 15/25

കാപ്പിലാന്‍ said...

ഒരു ഹാസ്യ കഥ എന്നതിനും അപ്പുറം ഇതിനെ വിലയിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .അതുകൊണ്ടാണ് ഒന്നും പറയാതെ ഇരുന്നത് .കനലെ അടുത്തത് എന്‍റെ കഥ ആട് തോമയാണോ ?

ആചാര്യന്‍... said...

ഇത് എഴുതിയത് കാപ്പിലാന്‍ ആണെന്ന് ഞാനിതാ പ്രസ്താവിക്കുന്നു; ഖണ്ഡിക്കാമെങ്കില്‍ ഖണ്ഡിച്ചോ...

തെളിവ്:"ഈ കഥയെക്കുറിച്ചുള്ള വിമര്‍ശനം , പ്രോത്സാഹനം എല്ലാം പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹത്തോടെ...", " കഥ ശരിയായില്ല എന്ന് പറഞ്ഞ് പോകാതെ എന്തുകൊണ്ട് ശരിയായില്ല എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ .."

ആചാര്യന്‍... said...

ഗുരു ചാണക്യനെവിടെ കാപ്പിലാനെ... ഏതായാലും... തകര്‍ക്കട്ടെ, അങ്ങനെ സംഗതി മൂക്കട്ടെ....

(കനല്‍ തരാമെന്ന് പറഞ്ഞ വാഴക്കോടന്‍റെ പ്രണയ കഥാ സന്ദര്‍ഭം [RKM SECOND ROUND] കിട്ടീട്ട് വേണം ഒന്ന് പ്രണയിച്ച് ലൈവ് കഥയാക്കാന്‍..)

ചങ്കരന്‍ said...

കഥാ സന്ദര്‍ഭത്തിന്റെ ചുവടുപിടിച്ച് പുതിയ വഴിയിലൂടെ ചിന്തിച്ചിരിക്കുന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.

കഥയിലോ, കഥാപാത്രങ്ങളിലോ സംഭവങ്ങളിലോ ഏറെ പുതുമയില്ല. ഭാഷയും കൂടുതല്‍ നന്നാക്കാമായിരുന്നു.

ആകെമൊത്തം നല്ല ഒരു ശ്രമം.

എന്റെ മാര്‍ക്ക് 15/25

മാണിക്യം said...

വാരാന്ത്യാവലോകനം നന്നായി.
ഇകഴ്ത്തലുകളും പുകഴത്തലുകളും ഒരേ മനസ്സോടെ എഴുത്തുകാര്‍ ഉള്‍കൊള്ളണം.
ചെറിയ ക്ലാസ്സില്‍ കേട്ടെഴുത്തിനു മാര്‍ക്ക് കുറഞ്ഞു എന്ന് കരുതി ആരും ഭാഷാപഠിത്തതില്‍ പിന്നോട്ട് പോകില്ലല്ലോ. കുറ്റങ്ങളും കുറവുകളും പറയുന്നത് നല്ല സെന്‍സില്‍ ഏറ്റുവാങ്ങുക. കനലിന്റെ ഈ ഉദ്യമത്തിനു അഭിനന്ദനങ്ങള്‍

കഥ പുതുമയില്ല
എന്നാലും ചില യാഥാര്‍ഥ്യങ്ങളെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവതരിപ്പിച്ചു. ഭാഷകൊള്ളാം
മടുപ്പില്ലതെ വായിക്കാം

17/25

[പത്ത് പേര്‍ ഒത്തു ശ്രമിച്ചാല്‍ കുതിരയെ കുളക്കരയില്‍ എത്തിക്കാം എന്നാലും വെള്ളം കുടിക്കാന്‍ കുതിര തന്നെ വിചാരിക്കണം .. അല്ലേ?
കൊട്ടേഷന്‍ റ്റീമിനെ വിട്ടാലും........ :)

Prayan said...

പ്രത്യേകിച്ച് ഒന്നും പറയാന്‍ തോന്നുന്നില്ല.മാര്‍ക്ക് 12/25

ബോണ്‍സ് said...

ബോര്‍ അടിക്കാതെ രസിച്ചു വായിക്കാന്‍ പറ്റിയ കഥ ആയിരുന്നു. പ്രമേയത്തില്‍ പുതുമ അവകാശപെടാന്‍ ആവില്ല. വായിച്ചു രസിച്ചു പക്ഷെ അത് പോലെ മറന്നു പോവുകയും ചെയ്തു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന രംഗം ആയിട്ട് ഒന്നും ഇല്ലായിരുന്നു. രസിപിച്ച കഥ എന്നാ നിലയില്‍ 12 മാര്‍ക്കും പിന്നെ മൊത്തത്തില്‍ ഒരു 3 മാര്‍ക്കും ചേര്‍ത്ത് ഒരു 15/25.

ഇത് എഴുതിയത് ആരാണാവോ...എനിക്ക് അറിയില്ല!!

വാഴക്കോടന്‍ ‍// vazhakodan said...

വാരാന്ത്യ അവലോകനത്തിന് മാര്‍ക്കിടാന്‍ മറന്നു എന്റെ മാര്‍ക്ക് :)

ഗീത said...

ചിരിക്കാന്‍ പറ്റിയ കഥ ആയതുകൊണ്ടാകാം എനിക്കീ കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു. കഥയില്‍ ചോദ്യമില്ല എന്നല്ലേ, അതുകൊണ്ട് സംഭവ്യമോ അസംഭവ്യമോ എന്നൊന്നും നോക്കുന്നില്ല. നറേഷന്‍ കൊള്ളാം. പക്ഷേ നിറയെ അക്ഷരത്തെറ്റുകള്‍ . അതിനിത്തിരി മാര്‍ക്കു പോയി. പിന്നെ ജെയിംസിനെ ഇത്രകണ്ടു വിറപ്പിക്കണ്ടായിരുന്നു.

മാര്‍ക്ക് 18/25

ഗീത said...

ഇത്തിരി തടിപിടിക്കാനുണ്ടായിരുന്നു. കാപ്പില്‍ ആനയെ കൊണ്ടുപൊയ്ക്കോട്ടേ? ഉടമസ്ഥന് നല്ല പ്രതിഫലം തരാം.

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.