അന്തേവാസികള്‍

Sunday, January 18, 2009

കാന്താരിയുടെ ഒളിച്ചോട്ടം..നാടകം തുടരുന്നു

സീന്‍: ഒന്ന്
ഷാപ്പന്നൂര്‍ ഗ്രാമം ഉണരുന്നതേയുള്ളൂ.....
ഹൈദ്രോസാജിടെ വീട്ടിലെ കറമ്പി പശുവിന്റെ
നിര്‍‌ത്താതെയുള്ള അമറല്‍ പശ്ചാത്തലത്തില്‍ മുഴങ്ങുന്നു...
"കന്നിമാസം വന്നോന്നറിയാന്‍ നായ്ക്കള്‍ക്ക് കലണ്ടര്‍ നോക്കണ്‍ടാന്ന്
പണ്ടേതോ ഒരു സില്‍മാക്കളീല് ഏതോ ഒരു ബഡുക്കൂസ് പറഞ്ഞ
തമാശ കേട്ട്‌ക്കണ്...
വാവടുത്തോന്നറിയാന്‍ പൈക്കള്‍ക്ക് റേഡിയം കേക്കണ്ടാന്നാക്കി
ഈ കീതമ്മ തിരുത്തീക്ക്ണ്"
എന്നു ഞൊടിഞ്ഞുകൊണ്ട് കീതമ്മ ഒരു ചെരുവം പഴങ്കഞ്ഞിയുമായി
വെളിച്ചത്തിലേക്ക് പ്രവേശിക്കുന്നു...
"ഈ കീതമ്മേനെ സമ്മയിക്കണം! രാവിലെ ഹൈദ്രോസാജിന്റെ പെരേല്
അത് കയിഞ്ഞ് സ്വന്തം ആശ്രമത്തില് കാണാന്‍ ബരണ മണ്‍ടന്‍മാര്‍ക്ക്
ഉയിഞ്ഞു വാങ്ങാനും, ചരട്കെട്ടാനും ഒക്കെയായി കാവിം ചുറ്റി ഇരിക്കണം!
നാട്ടാര്‌ടൊക്കെ സൂക്കേട് മാറ്റണം, ചരട് ജപിക്കണം, പൂജ നടത്തണം, കുന്തം കൊടച്ചക്രം....
ഇനിക്കൊരു തല വേദന വന്നാ, ആമിന ദുബായീന്ന് വന്നപ്പ തന്ന
പുലിനെയ്യെന്നെ തേക്കണം.... നാട്ടിലീവക പൊട്ടന്‍‌മാരുള്ളോടത്തോളം
കാലം ഈ കീതമ്മേന്റെ കഞ്ഞികുടി മുട്ടൂലാ"
എന്നൊക്കെ ആത്മഗതിക്കുന്നു....

"അ..അ...അ...ആ..നിക്ക്, നിക്ക്....നിക്ക്...
ജെങ്ങട്ടാ പെമ്പറന്നോരേ ഈ കഞ്ഞീം കൊണ്ട് പോണ്
ഞാനത് കുടിക്കാന്‍ മൊളക് ചുട്ട പുളിയില ചമ്മന്തിം കൊണ്ട്
വരണത് ഇയ് കണ്ട്ടീലേ?"
കൈയ്യിലൊരു വാഴയിലപ്പൊതിയുമായി കാന്താരി പ്രവേശിക്കുന്നു...

കീതമ്മ :
"ആ അങ്ങനെ വരട്ടെ, ങ്ങളാണ് രാവിലെത്തന്നെ മുളകെടുത്ത് അടുപ്പത്തിട്ടത് ല്ലേ..
മനുസേനെ കൊരപ്പിക്കാന്‍......? ഞാന്‍ കരുതീത് ആയിസാക്ക് നാപ്പലം തട്ടിയത്
ഒയിവാക്കാന്‍ സോണാമ്മായി ഉപ്പും മുളകും ഉയിഞ്ഞുവാങ്ങി അടുപ്പിലിട്ടതാണെന്നാണ്..
ഓരോ മാരണങ്ങള് ഓരോ എടങ്ങേറുണ്ടാക്കും രാവിലെത്തന്നെ"

കാന്താരി :
"ഉപ്പും മൊളകും ഉയിഞ്ഞിടേ, കൊറച്ച് പുളിക്കും!!!
വിശന്ന് കൊടല് കരിയുമ്പൊ എല്ലാ ദിവസും രാവിലെ ങ്ങളൊക്കെ
ണീറ്റ് വരണേനു മുമ്പ് ഞാന്‍ ചമ്മന്തിം കൂട്ടി പഴങ്കഞ്ഞി കുടിക്കാറുണ്ട്...
ഇനിക്ക് ചമ്മന്തി ഒരു വീക്ക്നെസ്സാണ് എന്ത് സാധനം കിട്ട്യാലും
ഞാനതോണ്ട് സമ്മന്തി അരക്കും ചെയ്യും പഴങ്കഞ്ഞി കുടിക്കും ചെയ്യും"

കീതമ്മ :
"പടച്ചോനേ ആ പയങ്കഞ്ഞി പാത്രത്ത്‌ന്ന് എല്ലാ ദെവസവും ങ്ങള് പയങ്കഞ്ഞി
കുടിക്കാറ്‌ണ്ടോ? ന്റെ ഓര്‍മ്മേല് ആ പാത്രം കയുകീട്ട് ഒന്നരക്കൊല്ലായി,
പോരാത്തേന് എല്ലാ ദെവസവും ബൈന്നേരം ആട് കുടിച്ചേയ്‌ന്റെ ബാക്കിം
പാത്രത്തോടെ കൊണ്ടോയി ഒയിക്കണതും ആ പാത്രത്തിലേക്കാ...
മിഞ്ഞാന്ന് ആ ആമിനേന്റെ ചെക്കന്‍ അയിക്ക് മൂത്രം ഒയിക്കണത് ന്റെ കണ്ണോണ്ട്
ഞാന്‍ കണ്ടതാ...പയ്യിനുള്ളതല്ലേ എന്നതോണ്ട് ഞാനത് ഒയിക്കാനും പോയില്ല
പിന്നെ ഉണ്ണി മൂത്രം പുണ്യാഹം‌ന്നല്ലേ....കൊയപ്പല്യാ...."
(സന്തോഷം കൊണ്ട് വാ പൊത്തിച്ചിരിച്ച് കാന്താരി കാണാതെ കീതമ്മ പുറകിലേക്ക്
നടന്ന് നീങ്ങുന്നു...)
വായില്‍ കൈയ്യിട്ട് ചര്‍‌ദ്ദിച്ചുകൊണ്ട് കാന്താരിയും ഓടിപ്പോകുന്നു...

സീന്‍: രണ്ട്
ചങ്കരന്‍ ഒളിവില്‍‌ താമസിക്കുന്ന കശുമാവിന്‍ തോട്ടം....
ഉദയരശ്മികള്‍ ഇലകള്‍ക്കിടയിലൂടെ ചങ്കരന്റെ ശരീരത്തിലേക്ക് പലയിടങ്ങളിലായി വീഴുന്നുണ്ട്...
ചങ്കരന്‍ ഇരുട്ടുപടര്‍‌ന്ന ഇലകള്‍ക്കിടയിലേക്ക് നോക്കിക്കൊണ്ട് പറയുന്നു...
ചങ്കരന്‍ :
" എന്നാലും എനിക്ക് ലാലേട്ടനും പാര്‌വ്വതിക്കും അറിഞ്ഞാലുണ്ടാകുന്ന
പുലിവാലോര്‍ത്ത് ഒരു പേടി....
അല്ലെങ്കിലേ അയമൂട്ടിനേറ്റ് കോര്‍‌ത്ത് നിക്കാണ്...
ഞ്ഞ് ലാലേട്ടനും കൂടി ഒടക്കിയാ ന്റെ കാര്യം.........."
ചിന്തിച്ചുകൊണ്ട്...
"ചെന്നെത്തുന്നേടം വിഷ്ണുലോകമാണ് ചങ്കരന്...
മോളീന്നും താഴേന്നും ഒരു തൊണ വേണ്ട ചങ്കരന്...
പൊളിക്കാന്‍ തുടങ്ങിയാല്‍ ഒരത്തു നിന്ന് പൊളിച്ചടുക്കും ചങ്കരന്‍...
ചങ്കരനെ പഴേതൊന്നും ഓര്‍മ്മിപ്പിക്കരുത്"
മോഹന്‍‌ലാലിനെ അനുസ്മരിപ്പിച്ചുകൊണ്ട
ഡയലോഗിന്റെ പല ഭാഗങ്ങള്‍ വലതു തോള്‍ ചരിച്ചുകൊണ്ട്
ചങ്കരന്‍ വച്ചു കാച്ചുന്നുണ്ട്.....

മന്മഥാ.....എന്റെ ചങ്കരാ...
മന്മഥാ...ഹേയ് ചങ്കരാ...
എന്നും നീയെന്റെ എര്യത്ത് വേണം.....
മാവിമ്മേക്കേറിപ്പുളിമാങ്ങയിടാന്‍....
പുളിയിമ്മേക്കേറി അച്ചിപ്പുളി പറയ്ക്കാന്‍...
പഴങ്കഞ്ഞി കുടിക്കുമ്പോളിലക്കുമ്പിള്‍ കുത്താന്‍....
നീയെന്റെ സ്വപ്നത്തിന്‍ നായകനാ.....
നീയെന്റെ മോഹത്തിന്‍ ചോദനയാ....
ചങ്കരാ ഹേയ് മന്‍മദാ.......

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സ്ഥിരം ടോണില്‍
സ്ത്രീ ശബ്ദത്തില്‍ ഈ ഗാനം പതുക്കെ കേള്‍ക്കുന്നു...
വെളിച്ചം അവിടേയ്ക്ക് വ്യാപിക്കുമ്പോള്‍
ഇരുട്ടു പിടിച്ച ഇലച്ചാര്‍‌ത്തില്‍ നിന്ന്
ഒരു ഷാള്‍ തലയ്ക്കു മുകളില്‍ ഉയര്‍‌ത്തി ഡാന്‍സ്
ചെയ്തൂകൊണ്ട് ഒരു സ്ത്രീ കടന്നു വരുന്നു....

മറ്റാരുമല്ല നമ്മുടെ സ്വന്തം കാന്താരി....!

കാന്താരിയും ചങ്കരനും ആലിം‌ഗനബദ്ധരാവുന്നു...

കാന്താരി :
ങ്ങള് അയമുട്ടീനെ കുത്തീന്ന് പറഞ്ഞപ്പോളേ...ഞാന്‍ ഒറപ്പിച്ചതാ
ബാക്കിള്ള കാലം ങ്ങടെ കൂടെത്തന്നേന്ന്.....
ങ്ങള് ഹൈദ്രോസിന്റെ വളപ്പിന് അടുത്തുള്ള തെങ്ങ്‌മ്മേ കേറുമ്പളൊക്കെ
ഞാന്‍ മിറ്റത്ത്‌ന്ന് ആരും കാണാതെ ങ്ങളെത്തന്നെ നോക്കാറ്...
ങ്ങളെ കാല്‌മ്മത്തെ മസിലും...ആ ബോഡിയും...
വീതുളിപോലുള്ള കൃതാവും, കുരുവിക്കൂടു പോലുള്ള മുടിയും...."

ചങ്കരന്‍ :
അപ്പൊ അന്റെ കെട്ട്യോനോ?

കാന്താരി :
"അയാക്ക് ഒരു നാടകപ്രാന്ത് ഏര്‍ന്ന്
അഞ്ച് കൊല്ലം മുന്‍പ് ഒരു റിഹേഴ്സലിന് ന്ന് പറഞ്ഞ് എറങ്ങിപ്പോയതാ...
പിന്നെ ഇതു വരെ തിരിഞ്ഞ് നോക്കിയിട്ടില്ല....
വൃത്തികെട്ട മനുഷ്യന്‍...
ഏതെങ്കിലും നാടകനട്യോള്‍ടെ കൂടെ പൊറുതി തൊടങ്ങീട്ട്‌ണ്ടാവും...
പെരേല് ഒറ്റക്കിരുന്നാ നിക്കും ഒരു കിരികിരുപ്പാ...
അതോണ്ട് ഞാനും മ്മടെ വകേല് ഒരു ബന്ധുവായ പാര്‍‌വ്വതിക്കുട്ടന്റെ
കൂടെ ഷൂട്ടിം‌ഗിനൊക്കെ ങ്ങനെ കറങ്ങി നടക്കും...
ദൈവായിട്ടാ നിക്ക് അങ്ങനൊരു തൊയിലു കാണിച്ച് തന്നത്!!
അതോണ്ടല്ലേ ക്ക് ഈ ചങ്കരക്കള്ളനെ കാണാന്‍ കയിഞ്ഞത്
ന്റെ ചങ്കുട്ടാ......"
പിന്നെയും ചങ്കരനെ കെട്ടിപ്പിടിക്കുന്നു...
പശ്ചാത്തലത്തില്‍ ആ ഗാനം വീണ്ടും...
മന്മഥാ...ഹേയ് ചങ്കരാ...
എന്നും നീയെന്റെ എര്യത്ത് വേണം.....
മാവിമ്മേക്കേറിപ്പുളിമാങ്ങയിടാന്‍....
...................................

കാന്താരി :
ചങ്കരേ.... അന്റെ വാടകവീട്ടില് കള്ളു വെളമ്പിക്കൊടുക്കുന്ന ആ എരണം കെട്ട
പെണ്ണിനെ എന്തു ചെയ്യും? സത്യത്തില്‍ ഓളാരാ?

ചങ്കരന്‍ :
"ഓ അത് പണ്ട് അടിവാരത്ത് കള്ളു കുടിക്കാന്‍ പോയ ഒരു പെരേന്ന്
ഒപ്പം കൂടിയതാ...
ചങ്കരേട്ടന്‍ പോണോട്‌ത്തിക്ക് ഞാനുണ്ട്...
ങ്ങള് എവടെപ്പോയി കൂടിയാലും അവടെ മ്മക്ക് ഒരു പറശ്ശിനിക്കടവാക്കാ...
ങ്ങള് ചെത്തിക്കൊണ്ടരണ കള്ള് ന്റെ ചാളക്കറിം കൂട്ടി വെളമ്പിയാ, നാട്ടിലെ കുട്യന്മാരെ
മുയുവനും മ്മളെ കൊട്ടകേലാക്കാന്ന് ഒക്കെപ്പറഞ്ഞ് ഒപ്പരം കൂട്യതാ ഓള്...
ഞ്ഞമ്മളെ കാപ്പിലാന് ഓളെ മേത്തൊരു കണ്ണുണ്ട്...
എടക്കൊക്കെ കപ്പലോടിക്കാനുള്ള വെള്ളം തൊള്ളേല് വെച്ചോണ്ട് ഓളെ
കണ്ണോണ്ട് ഉയിഞ്ഞു വാങ്ങ്‌ണത് ഞാങ്കാണണതാണ്....
ഓളെ മ്മക്ക് കാപ്പിലാന് തിരിമറി നടത്താം...
തല്‍ക്കാലം ഓളെ അവടെ നിര്‍‌ത്തി നിക്ക് കൊറച്ച് കാശും വാങ്ങാം..."
കാന്താരി :
"അത് ശര്യാ...വേലിമ്മെ സാരി തോരിട്ടാ അവിടെക്കിടന്ന് തിരിഞ്ഞ് കളിക്കണ
കാപിലാന് കൊറച്ചൂസം ഒരു പണ്യായിക്കോളും
ചങ്കൂട്ടാ....ന്നാപ്പിന്നെ അയിനൊള്ള ഏര്‍‌പ്പാട് ന്ന് രാത്ര്യന്നെ ചെയ്തോളീം...
നാളെ പെലച്ചയ്ക്കുള്ള ബസിന് നമ്മക്കിവിടം വിടാം"

ചങ്കരന്‍ :
അതിനുള്ള ഏര്‍‌പ്പാട് ഞാന്‍ ചെമ്മാനോട് പറഞ്ഞ് ഏര്‍‌പ്പാടാക്കിക്കോളാം...
ഓന്‍ ബിശ്വസ്ഥനാ....ഒളെ കൈമാറലും കാശ് കോണ്ട് വരലും എല്ലാം ഓന്‍
ഉസാറാക്കി ചെയ്തോളും....

കാന്താരി :
"എന്നാ ചങ്കുവേട്ടാ....യാത്രപറയിണില്യ....
പൊലച്ചെ മൂന്നു മണിക്ക് പഴങ്കഞ്ഞിം ചമ്മന്തീം പാത്രത്തിലാക്കി ഞാന്‍ വരാം...
മിസ് യൂ ഡാ,,,,,,........"
ചങ്കരന്‍ ഞാനിതുപോലെത്രണ്ണത്തിനെ ഡീല്‍ ചെയ്തതാ എന്ന് ഊറിച്ചിരിച്ചുകൊണ്ട്...
"മീ ....റ്റൂ....ഡാര്‍‌ലിംഗ്....."
പശ്ചാത്തലത്തില്‍ ഈസ്റ്റ് കോസ്റ്റ് ഗാനം വരുന്നതോടെ രംഗം ഇരുളുന്നു.....

സീന്‍ മൂന്ന് :
കാപ്പിലാന്റെ ഷാപ്പില്‍ പതിവില്ലാത്ത തിരക്ക്....
സ്ഥിരം കുടിയന്മാരായ പാമുവും ചെമ്മുവും ചാണുവും പൊറുവും എല്ലാരും
കുളിച്ചൊരുങ്ങി പൗഡറൊക്കെയിട്ടാണ് രാവിലെത്തന്നെ ഷാപ്പിലെത്തിയത്...
ചങ്കരന്റോള് സ്പെഷ്യലായി വിളമ്പിക്കൊടുത്ത ചാളക്കറി തൊട്ട് നക്കി
ചെമ്മാടന്‍ തെല്ല് ഗൗരവത്തില്‍ ഇരിക്കുന്നു...
എല്ലാരും ചെമ്മാടന്റെ പറയുന്നത് കേള്‍ക്കാന് ചെവികൂര്‍‌പ്പിച്ചിരിക്കുന്നു....
അല്പ്പം മാറി ഒരു മേശമേല്‍ നീരു കയറിയിരിക്കുന്നുണ്ട്...കൈയ്യില്‍ കത്തുന്ന ഒരു ട്യൂബും...
ചങ്കരന്റോള് അടുക്കളേലോട്ട് പോകുമ്പോ പ്രകാശവം അങ്ങോട്ട് നീങ്ങുന്നു...
കുടിയന്മാരുടെ അടുത്തേയ്ക്ക് പോകുമ്പോള്‍ വെളിച്ചം അങ്ങോട്ടും നീങ്ങുന്നു...
കാരണം മറ്റൊന്നുമല്ല...അവളെ കണ്ണിമയ്ക്കാതെ നോക്കി, നീരു അവള്‍ പോകുന്നിടത്തേയ്ക്ക്
തിരിഞ്ഞു നോക്കുന്നതാണ്...

പാമു :
ചെമ്മൂ...നീയെന്തടവാ എടുത്തത് ഓളെ എങ്ങനെ ജ് ബടെ എത്തിച്ചത്...
ചെമ്മു, ചങ്കരന്‍ സംഭവം പറയാതെ, സ്വയം മെനഞ്ഞ ഒരു കള്ളക്കഥ കുടിയന്‍‌മാരോട് വിവരിക്കുന്നു...

ചെമ്മു :
"ന്നലെ രാത്രി ബസ്റ്റോപ്പിന്റെ പിന്നിലൊള്ള തോട്ട് വരമ്പത്ത് ചൂണ്ടലിട്ട് നിക്കുമ്പഴാണ്
മ്മളെ കെ.പി.എസ്. ബസ് വന്നത്...
ബസ്സെറങ്ങ്യത് ആകെ ഒരാളാ....
കറുത്ത് തടിച്ച ഒരു ആജാനുബാലു!!!
അയാളിന്റെ അടുത്ത് വന്ന് ചോദിച്ച്...
ചങ്കരന്‍ പാര്‍ക്കണ പൊരേതാന്ന്.....
ഞാമ്പറഞ്ഞ് ജ് ആരാടാ അത് ചോയിക്കാന്‍ ഏതായാലണക്കെന്താന്ന്....
ന്നട്ട് ഞാന്റെ മസിലൊക്ക ഒന്ന് ഉരുട്ടി ഒന്ന് നീര്‍ന്ന് നിന്ന്!!!
ഞാന്‍ പെശകാണെന്ന് ഓന് മനസ്സിലായിക്കാണും..."

ചെമ്മു ഒന്ന് ഇളകിയിരുന്നു...
പാമു ഒരു കുപ്പി കള്ള് ചെമ്മൂന്റെ വായിലേക്ക് ഒഴിച്ചു കൊടുത്തു...
ചാണു അല്പ്പം കറിയെടുത്ത് വായിലേക്കൊഴിച്ചു കൊടുത്തു...
ന്നട്ട്...ന്നട്ട്....എല്ലാരും ആകാംക്ഷയോടെ...

ചെമ്മു :
"ന്നലത്തേതിന്നിങ്ങട്ട് പൊറത്തൊരു വേദന!!!
ഒന്ന് മാലീസ്‌ട്ടാ ശരിയാകും...."

അത് പറഞ്ഞ് തീര്‍‌ന്ന്‌ലാ അതിനു മുന്‍പെ
മൂന്നാല് കുടിയന്മാര്‍ മാലീസിടാന്‍ തുടങ്ങി

ചെമ്മു :
"അങ്ങനെ ഓനെം കൂട്ടി ഞാന്‍ ചങ്കരന്റെ പൊരേല്‍ക്ക് പോയി...
പോണ വയി ഞാന്‍ ചങ്കരന്റെ കാര്യങ്ങളൊക്കെ അയാളോട് വിശദമായി പറഞ്ഞു...
അയാള് ന്നെ കെട്ടിപ്പിടിച്ചോണ്ട് പറഞ്ഞ് ഓള്‍ക്ക് വേറെ ആരൂല്യ...
ങ്ങള് നോക്കണം ചങ്കരന്‍ ബരണ വരെ....
ഞാനിന്നെന്നെ പൊള്ളാച്ചീക്ക് തിരിക്കും അവിടെ ചന്തേലാണ് നിക്ക് പണി...
അങ്ങനെ ഞ്ഞമ്മള് ചങ്കരന്റോടെ പോയി കാര്യങ്ങളിലൊക്കെ
ഒരു തീരുമാനാക്കി....ഓളെ ങ്ങോട്ട് കൊണ്ടന്നതാ....
എല്ലാ അലവലാതികളോടും കൂടീട്ട് പറയാണ് ഓള്‍ക്കെന്തെങ്കിലും
ഡാമേജ് വന്നാ ഈ ഷാപ്പ് ഞാന്‍ കത്തിയ്ക്കും..."
(കാപ്പിലന്റ്റെ നേരെ വല്ലാത്ത നോട്ടം നോക്കുന്നു...)
എന്നിട്ട് അവളേം വിളിച്ച് പുറത്തേയ്ക്കിറകി സ്വകാര്യത്തില്‍
"ചങ്കരന്‍ അയമുട്ടീനെ പേടിച്ച് തല്‍ക്കാലം മാറി നിക്കണതാ....
അത് ഇപ്പൊ ആരോടും പറയണ്ട...അന്റെ ആങ്ങള വന്ന്‌ന്ന് പറഞ്ഞത്
ഒരു ബന്ധുബലം അനക്ക് ഉണ്ടായിക്കോട്ടേന്ന് ബിചാരിച്ചാ...
അറിയാലോ ചങ്കരന്റെ കാര്യം കട്ട പൊകയാ...
എല്ലാ കാര്യവും എന്നെയാ ഏല്‍‌പ്പിച്ചിരിക്കണത് ചങ്കരന്‍..."
ഇത്രയും പറഞ്ഞ് അവളുടെ തോളില്‍ കൈയ്യിട്ട് അടുക്കളെല്‍ കൊണ്ടാക്കുന്നു...
കാപ്പിലാനടക്കം കുടിയന്മാരെല്ലാം വെള്ളമിറക്കി
ഇരിക്കുന്നതോടെ രംഗം ഇരുളുന്നു.....

16 അഭിപ്രായ(ങ്ങള്‍):

രണ്‍ജിത് ചെമ്മാട്. said...

ജാഗ്രതൈ...
ചങ്കരന്റോളും ഇപ്പ ചെമ്മാടന്റെ കയ്യിലാ...
വൈകാത ആയിസിം ബരും....
പാമ്വോ, നീര്വോ, ചാണ്വാ, പൊറ്വാ....സൂച്ചിച്ചോളിന്‍...

JamesBright said...

കലക്കി..!
ഞാനൊരു പോസ്റ്റ് ഇതേ സമയം ഇട്ടാരുന്നു.
അതിപ്പൊം തത്കാലം ഡ്രാഫ്റ്റാക്കി.!
നാടകം തുടരട്ടെ..!
ആശംസകള്‍!

രണ്‍ജിത് ചെമ്മാട് said...

നന്ദി ജെയിംസ്...
ഇന്നല്പ്പം ഒഴിവു കിട്ടി....
അപ്പോപ്പിന്നെ ഒന്നെഴുതിയതാ...
മൊയ്ലാളിനെ കാണുന്നില്ല...
ചങ്കരന്റോളെം കൊണ്ട് മുങ്ങിയാ?
ഞാനൊരു മെയിലയച്ചിരുന്നു....

പാര്‍‌വ്വതിക്കുട്ടി said...

ന്നാലും ന്റെ കാന്താരിച്ചേച്ചീ, പാര്‍‌വ്വതിക്കുട്ടിയോട്
ഈ കൊടുംചതി വേണ്ടായിരുന്നു!
ആളോള്‍ടെ മോത്ത് നി ഞാനെങ്ങനെ നോക്കും..
ഹീ...ഹീ...

അനില്‍@ബ്ലോഗ് said...

ഉം... ഉം..
നടക്കട്ടെ.
കാണാം കര്‍ട്ടനു പുറകില്‍ എന്താ നടക്കുകാന്നു.
:)

വികടശിരോമണി said...

ശരിയപ്പൊ.തുടരട്ടെ.

പാമരന്‍ said...

ഈ ചെമ്മാടന്‌ ഒരു പണി കൊട്ത്തില്ല്ല്യെങ്കില്‌ ആകെ എടങ്ങേറാവ്വല്ലോ ന്‍റെ ദൈവേ!

നീരാ, അണക്ക്‌ ആ പണ്ടാറക്കാലന്‌ ഒരു ഷോക്ക്‌ അങ്ങട്ട്‌ കൊട്ത്തൂടേ? ചെറ്യേ ഷോക്ക്‌ മതി ട്ടാ.. ഓന്‌ ങ്ങനെ ചെമ്പരത്ത്യൊക്കെ ചെവീല്‌ ബെച്ച്‌ ദിലെ കുണ്ടോട്ടി-മഞ്ചേരി നടക്കണം.. അത്ര മതി... ആള്‌ കാഞ്ഞ്‌ പോഗേര്ദ്‌ ട്ടാ..

അയമ്മുട്ടി said...

ഡാ..ഇബിലീസുകളെ അയമ്മുട്ടി ആരാണെന്ന് മനസിലാക്കിയിരിക്കുമല്ലോ....ഞാനന്നേ പറഞ്ഞതാ....പുതിയ കളികള്‍ പഠിപ്പിക്കാനും കാണാനുമാണ് അങ്ങ് കൊല്ലത്തു നിന്ന് ഞാന്‍ വണ്ടി കയറിയിതെന്ന്...

ഡാ..പാമൂ, ചെമ്മൂ....ആ ചങ്കരനെ ഷാപ്പിന്റെ ഐശ്വര്യമാക്കി വാഴിച്ചാല്‍, വാഴച്ചാല്‍ വെള്ളച്ചാട്ടം ഷാപ്പന്നൂരിലേക്ക് വഴിമാറും എന്ന് കരുതിയോ?

ചെമ്മുവേ കണ്ടവന്റെ സെറ്റപ്പിനെ അടിച്ചു മാറ്റുന്ന നിന്റെ ലൊടാക്ക് പരിപാടീണ്ടാല്ലാ അദ് ഞമ്മക്ക് ബോധിച്ചു....

നീ സൂക്ഷിച്ചോ....എന്റെ കയ്യ് കേറീട്ട് ചങ്കരന്റെ കാറ്റു പോയില്ലെങ്കില്‍ ചങ്കരന്റെ കയ്യ് കേറീട്ട് നിന്റെ കാറ്റാ പോവാന്‍ പോണെ..
വരട്ടേടാ...ഹിമാറുകളെ....

മാണിക്യം said...

ഉം അല്ല! അയ്‌മൂട്ടിയേ
നീ നാടകത്തില്‍ കേറി വിലസാന്‍ തുടങ്ങിയോ
നില്ലാടാ അവിടെ .എടാ നിക്കാന്‍..
അയ്‌മൂട്ടി നിന്റെ ഐ സി യു വില്‍ കെട്ടിയിട്ടിരിക്കുവാ അതു മറന്ന്വോ?

"അത് ശര്യാ...വേലിമ്മെ സാരി തോരിട്ടാ അവിടെക്കിടന്ന് തിരിഞ്ഞ് കളിക്കണ
കാപിലാന് കൊറച്ചൂസം ഒരു പണ്യായിക്കോളും
**ഡാമേജ് വന്നാ ഈ ഷാപ്പ് ഞാന്‍ കത്തിയ്ക്കും..."
(കാപ്പിലന്റ്റെ നേരെ വല്ലാത്ത നോട്ടം നോക്കുന്നു.

ഹെന്റമ്മേ കാപ്പിലാന്റെ ഇമ്മെജ് പോണ പോക്കെ!ചെമ്മാ‍ടാ ചക്കരെ എന്നാ എഴുത്താ!

പൊറാടത്ത് said...

ചെമ്മൂ.. ചങ്കരന്റെ കെട്ട്യോളെ ഷാപ്പില് നിർത്തീത് വെല്ല്യേ ചത്യായിപോയി. ഇനി ഞാനെങ്ങനെ ആ ബ്രാല് കൂട്ടാൻ തൊടും..? മാത്രോല്ല, ഇപ്പോ ഷാപ്പില് വന്നേപ്പിന്നെ ആ ഹറാം പെറന്നോള് അവടെ കെട്ട്യോന്റെ ഷർട്ടും ഇട്ടോണ്ടല്ലേ നിപ്പ്!! ഇനി ആ സിനിമാസ്കോപ്പ് കാഴ്ചകളൊക്കെ എങ്ങനെ കാണും??

Prayan said...

രണ്ടു ദിവസം മാറി നിന്നപ്പളക്ക് ശങ്കരന്‍ നല്ല സെറ്റപ്പിലായല്ല്...രണ്‍ജിത്തെ ആ കഞ്ഞിക്കലം കലക്കി... അട്ത്ത കാലത്തൊന്നും ഇത്ര ടേസ്റ്റില് കഞ്ഞി കുടിച്ചിട്ട്ല്ല്യ....

കാപ്പിലാന്‍ said...

ചെമ്മാടാ ,രംഗം തകര്‍ത്തു .അപ്പോള്‍ കമ്പേല്‍ തുണി ചുറ്റിയാല്‍ കാപ്പി ആടും അല്ലേ :) ഉം ഉം നടക്കട്ടെ .
:):)


കാ‍ന്താരി എവിടെ ? അയമൂട്ടി ആരാണ് ? എന്താണ് അയമൂട്ടിയുടെ ആഗമന ഉദ്ദേശം ? കാപ്പിയുടെ മകനാണോ അയമൂട്ടി ? ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍.

അടുത്തതായി നിങ്ങളുടെ മുന്നിലേക്ക് കടന്നു വരുന്നു ഡോക്ടര്‍ ജെയിംസ് അഥവാ കുട്ടി ഡോക്ടര്‍ .

ചാണക്യന്‍ said...

പൊന്നമ്പല മേട്ടിലായിരുന്നതു കാരണം ഇവിടെ എത്താന്‍ വൈകി...

ചെമ്മൂ.....ങ്ങ്‌ള്....ആ കാപ്പൂനെ ങ്ങനെ ബെടക്കാക്കണ്ടാരീന്ന്...
കലക്കി ചെമ്മൂ....അഭിനന്ദനങ്ങള്‍...

നിരക്ഷരന്‍ said...

ഈ ചെമ്മൂനെ ഇങ്ങനെ വിട്ടാല്‍ ശരിയാകൂലാ...
ഓന് ഒരു ഷോക്ക് കൊടുത്തിട്ട് തന്നെ ബാക്കി കാര്യം :) :)

സൂക്ഷിച്ച് നടന്നോ മോനേ ചെമ്മൂ. ഷാപ്പിന്റെടവഴിയിലെവിടെയെങ്കിലും വെച്ച് ജ്ജെന്റെ മുന്നില്‍ വന്ന് ചാടും :)

ചങ്കരന്‍ said...

അള്ളാ!!! ഇന്റെ കമന്റ് മുങ്ങിയവഴി ഇതാണല്ലേ, ഇങ്ങള്‍ ഇങ്ങനെ ഒരു ഉശിരന്‍ എപ്പിഡോസ്‌ ഇവിടെ ഇന്‍സേര്‍ട് ചെയ്തത് ഞമ്മല്‍ അറിഞ്ഞില്ലാ.. തമ്പിരാനേ. ശ്ശോ ഒരിത്തിരി റൊമാന്‍സ് ഉള്ളത് കൈയ്യീന്നുപ്പോയല്ലോ.

വൈകിയ അഭിനന്ദനങ്ങള്‍, സംഗതി കലക്കി

കാന്താരിക്കുട്ടി said...

എനിക്കിപ്പം നാവിൽ വരുന്നത് ഇവിടെ എഴുതാൻ കഴിയണില്ല !! നടക്കട്ടേ നാടകം !

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.