അന്തേവാസികള്‍

Tuesday, December 30, 2008

നാടകം തുടരുന്നൂ....

രംഗം 9
-------

കാപ്പിലാന്റെ കള്ളുഷാപ്പ്‌

കാപ്പിലാന്‍ മുതലാളി പഴേ ഷാപ്പിന്റെ കൗണ്ടറിലിരുന്ന് കാശെണ്ണി തിട്ടപ്പെടുത്തുന്നു. ഷാപ്പില്‍ കസ്റ്റമേര്‍സ്‌ കുറവുള്ള നേരം.
പെട്ടെന്ന് ഒരു സ്ത്രീ കയറിവരുന്നു, കുടിയുടെ കെട്ട്‌ വിട്ടിട്ടില്ലാത്ത ഒരു മനുഷ്യനേയും പിടിച്ചുവലിച്ചു നടത്തിക്കൊണ്ട്‌.

അയാളുടെ നാവും കാലും കുഴയുന്നുണ്ട്‌. കണ്ണു രണ്ടും ഉപ്പന്റെ പോലെ. കാപ്പിലാന് ആളെ മനസ്സിലായി. പതിവ് കസ്റ്റമര്‍ ആയ ചാണക്യന്‍ ! പക്ഷേ മനസ്സിലായതായി ഭാവിക്കുന്നില്ല.

സ്ത്രീ ചാണക്യനെ ഒരു ബെഞ്ചില്‍ ഇരുത്തിയിട്ട്‌ ക്രൂദ്ധയായി കാപ്പിലാന്റെ നേരെ തിരിഞ്ഞ്‌ : ഈ ഷാപ്പുകാരറിയാതെ ഇതു സംഭവിക്കൂല്ലാ...സംഭവിക്കൂല്ലാ കട്ടായം.

കാപ്പിലാന്‍ (ആ സ്ത്രീയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്‌) : എന്തു സംഭവിക്കൂല്ലാന്ന്?

സ്ത്രീ : ഇങ്ങേര്‌ ഇന്നലെ ഇവിടീന്നാ വീശിയത്‌

കാപ്പു: അതിന്‌ ?

സ്ത്രീ(കുറേക്കൂടി ശുണ്ഠിയെടുത്ത്‌) : അതിനോ? ഇയാടെ അരയില്‍ കെടന്ന അരഞ്ഞാണമെവിടെ?കാപ്പുവിന്‌ രസം പിടിക്കുന്നു.

കാപ്പു( സ്ത്രീയെ വക്രിച്ചു നോക്കി ഒരു ചെറു ചിരിയോടെ) : അയാടെ അരയില്‍ കിടന്ന അരഞ്ഞാണോ? അതെനിക്കെങ്ങനെയറിയാം?

സ്ത്രീ (ദേഷ്യത്തോടെ തന്നെ) : ഇവടന്നു കുടിച്ചേച്ചും വന്നപ്പോ കാണാനില്ല അത്‌

കാപ്പു : ഇവിടേയ്ക്കു വരുമ്പോ അതൊണ്ടായിരുന്നോ?

സ്ത്രീ : ഒണ്ടായിരുന്നു.

കാപ്പു : എന്നാലത്‌ കുടിച്ചേച്ചും പോവുമ്പോള്‍ വഴീലെവിടെയെങ്കിലും വീണു പോയിട്ടൊണ്ടാവും.

സ്ത്രീ : അങ്ങനെ വീണുപോവേമൊന്നുമില്ല.

കാപ്പു : എന്തായിത്ര ഒറപ്പ്‌?

സ്ത്രീ : ഞാനല്ലേ അത്‌ അങ്ങേരേ അണ്ടര്‍വെയറുമായി ചേര്‍ത്തുവച്ച്‌ പിന്നുകുത്തി കൊടുത്തത്‌

കാപ്പു : എന്നാപ്പിന്നെ അതവിടെത്തന്നെ കാണും.

സ്ത്രീ : (വളരെ ദേഷ്യത്തില്‍) ദേ നിങ്ങള്‌ ഷാപ്പ്‌ മൊതലാളിയാണെന്നൊന്നും ഞാന്‍ നോക്കൂല്ലാ. എല്ലാരും കൂടിയൊള്ള ഒത്തുകളിയാണല്ലേ? രണ്ടു പവന്റെ മാല കൈയീ കിട്ടിയാ പിന്നെ വിട്ടുകളയുമോ?

കാപ്പു : മാലയൊ? നിങ്ങള്‍ നേരത്തേ പറഞ്ഞത്‌ അരഞ്ഞാണമെന്നല്ലേ?

സ്ത്രീ : അരഞ്ഞാണമല്ല , മാല തന്നെ. കുടിക്കുമ്പം കാശു തെകഞ്ഞില്ലെങ്കി നിങ്ങള്‌ ഷാപ്പുകാര്‌ മാല ഊരിയെടുക്കുമെന്നു പേടിച്ചാ അങ്ങേര്‌ മാലയൂരി അരയില്‍ കെട്ടിയത്‌. വീട്ടീ വന്നപ്പം അതു കാണാനില്ല. ഈ ഷാപ്പിലെ ജോലിക്കാരെയൊക്കെ ഇങ്ങോട്ടൊന്നു വിളിക്കീന്‍ നിങ്ങള്‌. ഞാന്‍ തന്നെ ചോദിച്ചു നോക്കാം.

കാപ്പു : അതിനിവിടെ ആകെ ഒരേയൊരു സപ്ലൈയറേ ഉള്ളൂ.

സ്ത്രീ : ഒന്നെങ്കി ഒന്ന് . അവനെയിങ്ങു വിളിക്കീം.

കാപ്പു (അകത്തേയ്ക്കു നോക്കി) : എടാ തോന്ന്യാസീ, തോന്ന്യാസീ...

സ്ത്രീ : കണ്ടാ കണ്ടാ തോന്ന്യാസി ചെക്കമ്മാരെയൊക്കെയാ ജോലിക്കു നിറുത്തീരിക്കണത്‌. പിന്നെയെങ്ങനെ ഇതൊക്കെ നടക്കാണ്ടിരിക്കും?

തോന്ന്യാസി അകത്തേ മുറിയില്‍ നിന്നു വരുന്നു.

തോ : എന്താ മൊതലാളീ?

സ്ത്രീ ക്രൂദ്ധയായ്‌ അവന്റെ നേരെ തിരിയുന്നു.
കാപ്പു സ്ത്രീയെ കൈകൊണ്ട്‌ ആംഗ്യം കാണിച്ചു തടയുന്നു.
കാപ്പു തോന്ന്യാസിയോട്‌ : എടാ നിനക്ക്‌ ഇന്നലെ ഒരു മാലയോ മറ്റോ കിട്ടിയോ ഇവിടെ വീണു കിടന്ന്?

തോ.( പരിഭ്രമിച്ച്‌) : അയ്യോ ഇല്ല മൊതലാളീ..

സ്ത്രീ (തോന്ന്യാസിയുടെ നേരെ ചീറിക്കൊണ്ട്‌) : ചെറുക്കാ കള്ളം പറയുന്നോ?

അവര്‍ ബെഞ്ചില്‍ ചുരുണ്ടുകൂടിയിരിക്കുന്ന ചാണക്യനെ ഷര്‍ട്ടില്‍ പിടിച്ചു തൂക്കി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ : ഡാ ഇങ്ങോട്ടു നോക്കെടാ. ഇങ്ങേരെ നീ കണ്ടിട്ടൊണ്ടോ?

തോ : അയ്യോ ഇങ്ങേരാണല്ലോ ഇന്നലെ ഏറ്റവും ലാസ്റ്റായി ഷാപ്പീന്നു പോയത്‌. ഇങ്ങേര്‍ക്കെന്തു പറ്റി?സ്ത്രീ: (ദേഷ്യം വിടാതെ) : ഇങ്ങേര്‍ക്കെന്തു പറ്റിയെന്നോ? നീയൊന്നുമറിഞ്ഞില്ല അല്ലേ? നിന്നെക്കൊണ്ട്‌ ഞാന്‍ പറയിപ്പിക്കുമെടാ. നിന്നെ പോലീസിനെക്കൊണ്ട്‌ പിടിപ്പിച്ചിട്ട്‌ മേല്‍ക്കാര്യം. മര്യാദയ്ക്കങ്ങേരെ മാലയിങ്ങുതാ. അതാ നെനക്കു നല്ലത്‌.തോന്ന്യാസി ഇതുകേട്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്നു. ഇവരെന്താ ഈ പറയുന്നത്‌? അങ്ങേരെ മാലയിങ്ങു തരാനോ? എന്നു വച്ചാ അതു ഞാനെടുത്തെന്നാണോ ഇവരു പറഞ്ഞു വരുന്നത്‌? എന്റെ ദൈവങ്ങളേ...ഇതെന്തൊരു കഷ്ടം.

മുതലാളിയും ഇനി തനൊരു മോഷ്ടാവാണെന്ന്‌ വിചാരിക്കുമല്ലോ ഭഗവാനേ. മനസ്സറിഞ്ഞ കാര്യമല്ല. കഷ്ടപ്പെട്ടു കിട്ടിയ ജോലിയാണ്‌ ഷാപ്പിലെ സപ്ലൈയര്‍ ആയിട്ട്‌. ഇവിടുന്നു കിട്ടുന്ന നക്കാപ്പിച്ച കൊണ്ടു വേണം വീട്ടില്‍ കാത്തിരിക്കുന്ന നാലു വയറുകളുടെ വിശപ്പു മാറ്റാന്‍. ദാരിദ്ര്യമാണെങ്കിലും മോഷ്ടിക്കണമെന്നൊന്നും ഇതുവരെ തോന്നീട്ടില്ല. ഇവരിതെന്തോന്ന് പറയുന്നത്‌?ചിന്തകളിലൂടെ ഊളിയിട്ടുകൊണ്ടു നിന്ന തോന്ന്യാസി ഒന്നും മിണ്ടാതെ നില്‍ക്കുന്ന കണ്ട്‌ ആ സ്ത്രീ വീണ്ടും അലറി : കണ്ടാ കണ്ടാ ചെക്കന്‍ ഒന്നും മിണ്ടാതെ നില്‍ക്കണത്‌. ഇവന്‍ തന്നെ എടുത്തിട്ടുണ്ടത്‌. ദേ ചെക്കാ, മര്യാദയ്ക്ക്‌ അതിങ്ങു തന്നോ. ഇല്ലെങ്കില്‍...

അവര്‍ ഭീഷണി മുഴക്കി.

തോന്ന്യാസി നിസ്സഹായനായി മുതലാളിയെ നോക്കി.

തോ: സത്യമായും മുതലാളീ, ഞാനൊന്നും കട്ടിട്ടില്ല. ഇങ്ങേരുടെ കഴുത്തില്‍ അങ്ങനൊരു മാല കിടന്നതായിപ്പോലും ഓര്‍ക്കുന്നില്ല. മുതലാളി എന്നെ വിശ്വസിക്കണം. ദൈവത്തിനാണേ ഞാനെടുത്തിട്ടില്ല.

തോന്ന്യാസി ദയനീയമായി കാപ്പുവിനെ നോക്കുന്നു.

സ്ത്രീ (വീണ്ടും ക്രൂദ്ധയായി) : കഴുത്തിലല്ലെടാ ‌*@$%‌">‌&*#$%‌&&... അരയിലാ ആ മാല കെടന്നത്‌. നീ തന്നെയാവും അതെടുത്തത്‌. ഇവിടെ നീ മാത്രമല്ലേയുള്ളു ജോലിക്കാരനായി. അപ്പോ നീ തന്നെയാവും അതെടുത്തത്‌. മര്യാദയ്ക്കതിങ്ങു തന്നേരേ. അതാ നെനക്കും നിന്റെ കുടുംബത്തിനും നല്ലത്‌.തോന്ന്യാസി വീണ്ടും ആശയക്കുഴപ്പത്തിലായി. മാലയെന്നും പറയുന്നു അരയിലാണു കിടന്നതെന്നും പറയുന്നു. ഇതെന്തൊരു പുകിലപ്പാ?

തോന്ന്യാസി നിരപരാധിയാണെന്ന് ബോധ്യം വന്ന കാപ്പിലാന്‍ ഇടപെടുന്നു.

കാപ്പു : ഹേ സ്ത്രീയേ, നിങ്ങളിവിടെക്കിടന്നു തുള്ളാതെ. ഇവന്‍ അങ്ങനൊന്നും ചെയ്യില്ലെന്നെനിക്കു നല്ല ഒറപ്പുണ്ട്‌. ഇവിടത്തെ കാഷ്യറു പണിയും കൂടി ഇവന്‍ ചിലപ്പോള്‍ ചെയ്യാറുണ്ട്‌. ഇവിടത്തെ കളക്ഷനില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും കുറവു വരുത്താതെ അവനെന്നെ ഏല്‍പ്പിക്കാറുണ്ട്‌. സത്യസന്ധനായതുകൊണ്ടാ അവനെ ഇവിടെ പണിക്കു നിറുത്തിയതു തന്നെ. നിങ്ങടെ കെട്ടിയോന്‍ ആ മാല വേറെ വല്ലോര്‍ക്കും കൊണ്ടു കൊടുത്തിരിക്കും.

സ്ത്രീ ( വല്ലാത്ത ദേഷ്യത്തില്‍ ചുണ്ടു കോട്ടി) : വോ..ഓ.. അതിനിമ്മിണി പുളിക്കും. ഇങ്ങേരത്‌ ഏത്‌ ഏന്ധ്യാനിക്കു കൊടുത്താലും ഈ അമ്മിണി കണ്ടു പിടിച്ചിരിക്കും. അതീ നാട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ അറിയേം ചെയ്യാം. ആരും ഇങ്ങേരെ കൈയീന്ന് അത്‌ വാങ്ങിക്കാന്‍ ധൈര്യപ്പെടൂല്ലാ.

കാപ്പു (കുസൃതിയോടെ) : അതിന്‌ പെണ്ണുങ്ങള്‍ക്കാണ്‌ ഇയ്യാള്‌ മാല കൊടുത്തതെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.

സ്ത്രീ ഇതു കേട്ട്‌ ദേഷ്യവും സങ്കടവുമെല്ലാം കലര്‍ന്ന സ്വരത്തില്‍ : നിങ്ങള്‌ എല്ലാരും ചേര്‍ന്നൊള്ള ഒത്തുകളിയാ ഇതെല്ലാം. എനിക്കറിയാം. ഈ ഷാപ്പീന്നു തന്നെ ഞാനത്‌ കണ്ടെടുക്കും. ഇല്ലെങ്കി നിങ്ങളെന്നെ നിങ്ങടെ പട്ടീടെ പേരിട്ടു വിളിച്ചോളീന്‍


സ്ത്രീ, ബെഞ്ചില്‍ കൂനിക്കൂടിയിരിക്കുന്ന ചാണക്യനു നേരെ തിരിഞ്ഞ്‌ അതേ ദേഷ്യത്തോടെ : നിങ്ങക്കിതു വേണം മനുഷ്യാ. എത്രനാളായി ആ മാലയിങ്ങു തരാന്‍ ഞാന്‍ ചോദിക്കുന്നു. പെണ്ണുങ്ങളേക്കാള്‍ പൂതിയല്ലാരുന്നോ നിങ്ങക്ക്‌ ആ മാലയിട്ടോണ്ട്‌ നടക്കാന്‍. നിങ്ങക്കിതു വരണം.

(കരയുന്ന ശബ്ദത്തില്‍) : ഇങ്ങോട്ടെണീറ്റു വാ മനുഷ്യാ.

ചാണക്യന്‍‍ വാരിപ്പിടിച്ചെഴുന്നേല്‍ക്കുന്നു.ഈ സമയം കീതമ്മ ഒരു ചൂലുമായി അടുക്കളയിലോട്ടു തുറക്കുന്ന ഒരു വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്നു. ബെഞ്ചില്‍ നിന്നും എഴുന്നേല്‍ക്കുന്ന ആളെക്കണ്ട്‌ കീതമ്മ ഒന്നു ഞെട്ടുന്നു. എന്നിട്ട്‌ പതിയെ പിന്‍വലിയാന്‍ നോക്കുന്നു. പക്ഷേ ഇതിനകം ആ സ്ത്രീ കീതമ്മയെ കണ്ടു കഴിഞ്ഞു.

സ്ത്രീ : അതാരാ ആ അവള്?

കാപ്പു: ഇവിടത്തെ അടുക്കളക്കാരിയാ.

സ്ത്രീ വീണ്ടും ചാണക്യനെ ബഞ്ചിലോട്ട്‌ തന്നെ തിരിച്ചു തള്ളിയിട്ടിട്ട്‌ കാപ്പിലാന്റെ നേരേ തിരിഞ്ഞ്‌ അരിശത്തോടെ : എന്നാ അവളെ ഇങ്ങോട്ടു വിളിക്കീം. അവളായിരിക്കും കള്ളി...

കീതമ്മ അപ്രത്യക്ഷമായ ആ വാതില്‍ക്കലേക്കു നോക്കി അവര്‍ അരിശം പൂണ്ടു നില്‍ക്കുന്നു.

കാപ്പു: എടീ കീതമ്മോ... എടീ ഇവിടെ വരാന്‍.

കീതമ്മ വീണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്നു. മുഖത്ത്‌ ഇത്തിരി ഭയപ്പാടുണ്ടെങ്കിലും അതു മറയ്ക്കാന്‍ പാകത്തിന്‌ ഒരു ചിരി ചിരിക്കുന്നു.

കീതമ്മ : എന്തരു മൊയലാളീ? എന്ന വിളിച്ചാ?

കാപ്പു : ഇങ്ങോട്ടടുത്തു വാടീ...

കീതമ്മ എല്ലാവരുടേയും മുഖത്തേയ്ക്ക്‌ മാറി മാറി നോക്കിക്കൊണ്ടും ആ കള്ളച്ചിരി ഫിറ്റു ചെയ്തും പതുക്കെ നടന്നു വരുന്നു.

കാപ്പു (ദേഷ്യത്തില്‍) : ഒന്നനങ്ങി നടക്കെടീ...

കീതമ്മ : ഓ, വരണു മൊയലാളീ...

കാപ്പു (അര്‍ദ്ധബോധാവസ്ഥയില്‍ ബഞ്ചിലിരിക്കുന്ന ചാണക്യന്റെ നേരേ വിരല്‍ ചൂണ്ടി) : നീയീ മനുഷ്യനെ കണ്ടിട്ടുണ്ടോ?

കീതമ്മ: അയ്യോ, യെന്റെയീ രണ്ടു കണ്ണുദൃഷ്ടിയാണേ ഞാനീ സാറിനെ ഇതുവരെ കണ്ടിട്ടില്ലേ മൊയലാളീ. എന്തരു പറ്റി മൊയലാളീ? ഈ അക്കന്‍ യിതാര്‌ ?

സ്ത്രീ (പുഛത്തില്‍) : അക്കന്‍! അവടെയൊരു അക്കന്‍ പോലും! ത്ധൂ..എടീ നീയല്ലേ ഈ മനുഷ്യന്റെ അരയില്‍ കെട്ടിയിരുന്ന അരഞ്ഞാണം എടുത്തത്‌? മര്യാദയ്ക്കതിങ്ങു തന്നോ. ഇല്ലെങ്കി നിന്നെ 24 മണിക്കുറിനുള്ളില്‍ പോലീസിനെക്കൊണ്ട്‌ പിടിപ്പിച്ചിരിക്കും നോക്കിക്കോ. ഇങ്ങോട്ടെടടീ ആ മാല..

സ്ത്രീ കീതമ്മയുടെ നേരെ കുതിയ്ക്കുന്നു.

കീതമ്മ ഒരടി പിന്നോട്ടു മാറിനില്‍ക്കുന്നു. പിന്നെ വിരണ്ട ഭാവം നടിക്കുന്നു.

(ആത്മഗതം : ഓ പിടിപ്പിച്ചൂടും പിടിപ്പിച്ചൂടും)

പുറമേ ( വിരണ്ട ശബ്ദം വരുത്തി) : യിതെന്തരു മൊയലാളീ ഈ അക്കന്‍ പറയണത്‌? ഞാനെന്തര്‌ ഇങ്ങേരടെ അരഞ്ഞാണം കട്ടെടുത്തന്നോ?

കാപ്പു : നീയിന്നലെ ഇയാളെ ഇവിടെ കണ്ടിരുന്നോ?

കീതമ്മ : അയല്ലേ മൊയലാളീ നേരത്തേ പറഞ്ഞത്‌, കണ്ടിട്ടില്ലാന്ന്‌. ഈ ആമ്പ്രന്നോമ്മാര്‌ ഇപ്പറത്തിരുന്നു കുടിക്കുമ്പോ ഈ കീതമ്മ ഇങ്ങാട്ട്‌ എത്തി നോക്കൂല്ല. പിന്നെങ്ങനെ ഞാം കാണും മൊയലാളീ?

(ആത്മഗതം : യിന്നലെ ഇങ്ങേര്‌ പയങ്കര വീര്യമൊള്ളതെന്തരോ മൂക്കറ്റം വലിച്ചു കേറ്റി വാളും വച്ച്‌ കെടന്നതൊക്കെ എങ്ങനെ ഓര്‍മ്മിച്ചൂടാന്‍? യെല്ലാരും പോയിട്ടും ഇയ്യാളിവിടെ കെടന്ന കെടപ്പേ. പാതി ദേഹം ബഞ്ചിലും ബാക്കി പാതി തറേലും. ഞാനല്ലേ ഇങ്ങേരെ പിടിച്ചു നേരേ കെടത്തിയത്‌. അപ്പഴല്ലേ കാണണത്‌ നല്ല തെള തെളാന്ന്‌.....
ഈ തോന്ന്യാസിച്ചെക്കന്‍ അപ്പറത്തെ മുറീന്നിങ്ങു വരും മുമ്പേ അതൊന്നു വിടിയിച്ചെടുക്കാന്‍ ഞാം പെട്ട പാട്‌... പിന്നും കൂടി കുത്തി ഇറുക്കി വച്ചേയ്ക്കുവല്ലാരുന്നോ? എന്തരു പറയാന്‍)


കീതമ്മയുടെ മനസ്സിലൂടെ ഈ രംഗങ്ങളൊക്കെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

ഈ നേരം മുഴുവന്‍ ആ സ്ത്രീ കീതമ്മയെ തന്നെ ശ്രദ്ധിച്ചു നില്‍ക്കയായിരുന്നു, മുഖഭാവം പഠിക്കാന്‍.

പെട്ടെന്നാ സ്ത്രീ കീതമ്മയുടെ സാരിക്കുത്തിനു കേറിപിടിച്ചുകൊണ്ട്‌ അലറി : എടീ സത്യം പറ, നീയല്ലേ അതെടുത്തത്‌?

കീതമ്മ (അലറിക്കരയുന്നു) : അയ്യോ അയ്യോ യെന്റെ ചത്തുപോയ അമ്മാവിവമ്മച്ചിയാണേ ഞാനതെടുത്തിട്ടില്ലേ.....കണ്ണു കൊണ്ടു കണ്ടിട്ടു പോലുമില്ലാത്ത സാനം ഞാനെങ്ങനെയെടുക്കാനക്കാ... മൊയലാളീ മൊയലാളീ യെന്നെ രക്ഷിപ്പീം.. യീ തള്ള എന്നെ കൊല്ലുന്നേ...രംഗം പന്തിയല്ലാന്നു കണ്ട്‌ കാപ്പു ഇടപെടുന്നു.കാപ്പു : ഹേയ്‌ നിങ്ങളവളെ വിട്‌. അവളത്തരക്കാരിയൊന്നുമല്ല. അവളു പറഞ്ഞപോലെ കുടിയന്മാരൊക്കെ പോയിക്കഴിഞ്ഞാ അടിച്ചുവാരാന്‍ അവളീ മുറീ കേറുന്നേ. അങ്ങനെ വല്ലതും കിട്ടിയാല്‍ തന്നെ അവളതെന്നെയേല്‍പ്പിക്കും...നിങ്ങളിയാളെ പൊക്കിയെടുത്തോണ്ടു പോ. എന്നിട്ട്‌ കെട്ടു വിടുമ്പം ചോദിക്ക്‌ ആര്‍ക്കാ ആ മാല സമ്മാനിച്ചതെന്ന്.
നിവര്‍ത്തിയില്ലാതെ കീതമ്മയെ സ്വതന്ത്രയാക്കി മുതലാളിയുടെ നേരെ ഒരു തീ പാറും നോട്ടവുമയച്ച്‌ ആ സ്ത്രീ ചാണക്യനേം വലിച്ചെടുത്തോണ്ട്‌ വെളിയിലിറങ്ങി.


ഒന്നുമറിയാത്തയെന്നയവര്‌ കള്ളിയാക്കീല്ലേ എന്നൊക്കെ പതം പറഞ്ഞ്‌ ദു:ഖം സഹിക്കാനാവാത്തപോലെ വിമ്മി വിമ്മി കരയുന്നതായിട്ടഭിനയിച്ചുകൊണ്ടിരുന്നു കീതമ്മ.മനസ്സിലാകട്ടേ ഇങ്ങനേയും : എന്തരു പറഞ്ഞാലും ആ മൊയലാളി അങ്ങേര്‌ ശംബളമൊന്നും അങ്ങനെയിങ്ങനെ നേരേ ചൊവ്വേ തന്നൂടൂല്ലെങ്കിലും ഈ വക കാരിയത്തിലൊക്കെ സകായം തന്നെ. ഓ, അല്ലെങ്കിത്തന്നെ അങ്ങേരു തരണ നക്കാപ്പിച്ച കൊണ്ട്‌ മാത്തറം യീക്കാലത്ത്‌ കയിഞ്ഞൂടാന്‍ പറ്റുവോ? ആ മുതുക്കന്‍ തന്തയ്ക്ക്‌ എന്തരിനിപ്പം അരഞ്ഞാണോം കോപ്പും? അല്ലെങ്കി പോയി പുത്തനൊരെണ്ണം വാങ്ങിച്ചൂടട്ടെന്ന്. രണ്ടീസം കുടിക്കണ കായ്‌ മതിയല്ലോന്ന്...കാപ്പിലാന്‍ മൊതലാളി ആശ്വസിച്ചു : കീതമ്മ വല്ലവന്റേയും മൊതല്‌ കട്ടെടുത്താല്‍ എനിക്കെന്നാ? അതും പറഞ്ഞ്‌ അവളെയങ്ങ്‌ പറഞ്ഞുവിട്ടാല്‍ പിന്നെ എവമ്മാരൊക്കെ വയ്ക്കണ വാളു കഴുവാനും അളിഞ്ഞതും പിളിഞ്ഞതും ഒഴിച്ചുവയ്ക്കണ ചട്ടീം കലവും കഴുവാനും ഒക്കെ ഇക്കാലത്ത്‌ ആരെ കിട്ടാന്‍?


(കര്‍ട്ടന്‍)

..............................

കാപ്പിലാന്‍

ഇന്ന് ഞാന്‍ ബ്ലോഗില്‍ എത്തിയിട്ട് ഒരു വര്‍ഷം തികയുന്നു .ആദ്യ കമെന്റ് ആയി ജി.മനു
" സത്യമാണ് മാഷേ " എന്നെഴുതി .ഒന്നാം പിറന്നാളിന്റെ പായസം അല്‍പ നേരത്തിനകം ഇവിടെ കൊടുക്കുന്നതായിരിക്കും .എല്ലാ ബൂലോകരേയും പായസം കഴിക്കുവാന്‍ സ്വാഗതം ചെയ്യുന്നു .

ജി .മനുവിന് നന്ദി ..ബൂലോകരെ നിങ്ങള്‍ തന്ന എല്ലാ പ്രോല്‍സാഹനത്തിനും എന്‍റെ അകമഴിഞ്ഞ നന്ദി ,കടപ്പാട് എല്ലാം ഞാന്‍ ഇവിടെ പങ്ക് വെയ്ക്കുന്നു .ഇനിയും നിങ്ങളുടെ പ്രോല്സാഹനം ഉണ്ടാകും എന്ന് ആഗ്രഹിച്ചു കൊണ്ട് ..
നിങ്ങളുടെ സ്വന്തം വിനീതന്‍
കാപ്പിലാന്‍പ്രയാസി
കാപ്പിലാന്‍ ചേട്ടാ..ബര്‍ത്ത്ഡേക്ക് എല്ലാ വിധ ആശംസകളും..:)


ചാണക്യന്‍
കാപ്പിലാനെ,ആശംസകളും അഭിനന്ദനങ്ങളും....


പാറുക്കുട്ടി
പിറന്നാൾ ആശംസകൾ!


ഗീത്
കാപ്പുവിന്റെ ബ്ലോഗിന്ന്‌ പിറന്നാളാശംസകള്‍...ഒരൊറ്റ വര്‍ഷം കൊണ്ടു തന്നെ വിവാദ വിപ്ലവ ജനകീയ ബ്ലോഗറായി ഉയര്‍ന്ന കാപ്പിലാന് ആശംസകള്‍ അഭിനന്ദനങ്ങള്‍...


മാണിക്യം
ഇതൊരു പഴേ ചടങ്ങ് :
“മധുരം വയ്ക്കട്ടെ എന്ന് ചോദിക്കുന്നു”
“മധുരം വയ്ക്കട്ടെ എന്ന് ചോദിക്കുന്നു”
“മധുരം വയ്ക്കട്ടെ എന്ന് ചോദിക്കുന്നു”

എന്നാ ഇതാ മധുരം വയ്ക്കുന്നു
എന്ന് സ്വന്തം കുഞ്ഞേലി പെങ്ങള്‍ (ഒപ്പ്)കാന്താരിക്കുട്ടി
ഒന്നാം ജന്മദിനം പറന്നുവന്നു

നിന്റെഒന്നാം ജന്മദിനം പറന്നുവന്നു

ഇന്നുമധുമാസം നിന്റെ മെയ്യില്‍

വിരുന്നുവന്നൂ വിരുന്നുവന്നൂ,,,

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന കാപ്പിലാന്റെ ബ്ലോഗ്ഗിനു ആശംസകൾ നേരുന്നു.

100 വർഷത്തെ ആയുസ്സ് ലഭിക്കട്ടെ എന്ന് ബ്ലോഗനാർ കാവിലമ്മയോടു പ്രാർഥിക്കുന്നു

അനില്‍@ബ്ലോഗ്
ഇവിടെ ഒന്നും കിട്ടീല്ല.....ഇവിടെ ആരും ഒന്നും തന്നില്ല......ഇവിടെ പായസം കിട്ടിയില്ലാ.......

കാപ്പിലാനെ ,പായസം കിട്ടിയില്ലെങ്കിലും ആശംസകള്‍ പിടിച്ചോ.സസ്നേഹം.

ആചാര്യന്‍...
ഒരു വയസു മാത്രോള്ള കാപ്പിലാനൊക്കെ കാട്ടിക്കൂട്ടുന്ന ഓരോ പണികള്‍..ഇക്കണക്കിനു പോയാല്‍ കുറച്ചൊന്നു വലുതായാല്‍ എന്നതാരിക്കും, ബൂലോകമെടുത്തു തലകീഴായി കുത്തുമല്ലോ...ജന്മദിനം എന്ന പടത്തിലെ ഒരു പാട്ട് ഇപ്പോള്‍ കാപ്പിലാന്‍ പാടുന്നതാണ്...

Monday, December 29, 2008

രംഗം ഏഴ്..ആ ക്രിസ്മസ് രാത്രിയില്‍

രംഗം ഏഴ്..
പ്രഭാതം, അല്ലെങ്കില്‍ പുലരി, അതുമല്ലെങ്കില്‍ മോണിം‌ഗ്...
രംഗം, ഹൈദ്രോസിന്റെ ഏറനാട്ടുവീടിന്റെ പിന്‍ഭാഗം..
പടിഞ്ഞാറേ മുറ്റത്തിന്റെ ഒരു ഭാഗത്ത് നീണ്ട ഒരു അയല്‍!!!
അതില്‍ അങ്ങിങ്ങായി ഹൈദ്രോസിന്റെ വെള്ളയില്‍ പച്ച വരകളുള്ള
കഞ്ഞിപ്രാക്ക് (അവുത്ത്‌ടണ ട്രൗസറ്), കെട്ടിയോള്‍‌ടെ നിസ്ക്കാരക്കുപ്പായം
പിന്നെ ആയിസാന്റെ ഒന്ന് രണ്ട് തട്ടം പിന്നെ ഒരു പെറ്റിക്കോട്ട് ഇവ
ഉണക്കാനിട്ടിരിക്കുന്നു....
കുറച്ചപ്പുറത്ത് ഒരു കോയിക്കൂട്...
"എന്തേര്‍ന്ന് ഇന്നലെ രാത്രിയിലെ കല്‍മ്പല്" എന്ന ഒളിച്ചു നോട്ടത്തില്‍
ഒരു പിടക്കോയിയും പൂവനും കുറെ അങ്കണവാടീല്‍ പോണ
കോയിക്കുട്ട്യാളും കാല്‌മ്മ നൂല് കെട്ട്യമാതിരി നിന്ന് തിരിയ്ണ്
(ആയിസ കൊണ്ടര്ണ വെള്ളച്ചോറ് തിന്നിട്ടേ പുറം തട്ടിനു പോണൊള്ളൂ
എന്നൊരു ധ്വനി എല്ലാ കോയിവാലന്മാരെ മുഖത്തും നിഴലിച്ചു
നില്‍ക്കണണ്ട്)
തൊട്ടപ്പുറത്ത് കരി പിടിച്ച ഒരു വട്ടച്ചെമ്പില്‍ കീതമ്മ പശുവിന്
കൊടുക്കാനുള്ള കാടിവെള്ളം കലക്കുന്നു...
ഓരോ ഇളക്കലിലും കീതമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്...
ആത്മഗതം
"ഈ നശിച്ച ഹൈദ്രോസ് മുതലാളീടെ വിളി ഇപ്പോ വരും
ഒരു പണിം മുയ്‌മിപ്പിക്കാന്‍ സമ്മതിക്കൂലാ...
കാര്യപ്പൊ ഉച്ചവരെ ഇവിടെ പണിയൊള്ളൂ....
പയ്യിന് വെള്ളം കാട്ട്വാ, പാത്രങ്ങളൊക്കെ കഴുകിക്കൊടുക്കാ...
തിരുമ്പിക്കൊടുക്കാ, ആയിശാക്ക് മുറിക്കാന്‍ പറ്റാത്ത വല്ല
മീനും ണ്ടെങ്കെ മുറിച്ചൊട്ക്കാ അത് കയിഞ്ഞാപ്പിന്നെ
കാപ്പിലാന്‍ മൊയ്ലാളീടെ ഷാപ്പിലെ വെപ്പും സൊറയും ഒക്കെയായി
കൂടാലോന്ന് വിചാരിച്ചാ, അല്ലെങ്കി ആര് വര്ന്ന്‌ ഈ കരിഞ്ചാപ്പാടിന്റെ
പണിക്ക്"
"എസ്ക്യൂസ് മീ ഡിയേര്‍സ് എനിബഡി ദേര്‍"
ആത്മഗതം മുറിയുന്നത് ഈ ശബ്ദം കേട്ടാണ്
നമ്മുടെ ഉഷാ ഉതുപ്പിന് കൃമിടോമിയില്‍
ഉണ്ടായ ഒരു കുട്ടി!!! കുറച്ച് പ്രായമായാല്‍ എങ്ങനെയിരിക്കും
അതേ രൂപത്തില്‍ ഒരു കിടിലന്‍ സാധനം...

"ഹ്‌ആ...ഹ്‌ആ...ഹ്‌ആ...ആരാ....?"
കീതമ്മ ഒന്നു ഞെട്ടി പിന്നെ മേല്പ്പറഞ്ഞ
ശബ്ദത്തില്‍ ചോദിച്ചു...

"ഞാന്‍ സോണാ കൂതറ...! ശ്ശോ അത് പിന്നെ കൂതറ എന്റെ തറവാട്ടുപേരാ
തെറ്റിദ്ധരിക്കേണ്ട്...കാരണവന്മാരായി പകര്‍‌ന്ന് കിട്ടിയ പേരാ!!!"
കീതമ്മ എപ്പോഴും കോന്തലക്കല്‍ കരുതാറുള്ള,
തൊണ്ടയില്‍ കിച്,കിച് വരുമ്പോള്‍ ചവയ്ക്കാറുള്ള
വിക്സ് മുട്ടായിയെടുത്ത് വായിലിട്ട് പിന്നേം ചോദിക്കുന്നു...
"ഹെ...ഹെ...ഹെന്തേ ഏതു?"
"എന്ത്?"
ഒന്നും മനസ്സിലാകാത്ത സോണ തിരിച്ചു ചോദിക്കുന്നു...
ഈ പണ്ടാറത്തിന് ഇത് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും
എന്നാലോചിച്ച് കീതമ്മ വീണ്ടും...
"എന്തിനാ പോന്നത്"
ഓഹ്...സിമ്പിള്‍...അത്,
ഞങ്ങള്‍ ഫാമിലിയായി അമേരിക്കയില്‍ ആയിരുന്നു..
എനിക്ക് അവിടെ കുട്ടികളെ സ്കൂളില്‍ കൊണ്ട് വിടുന്ന വണ്ടിയിലെ
സെക്യൂരിറ്റി ഗാര്‍‌ഡ് ആയിരുന്നു ജോലി.... എക്കണോമികല്‍ ക്രൈസിസ്
ആയ കാരണം സ്കൂളുകളില്‍ പഠിക്കാന്‍ കുട്ടികള്‍ വരാറായി
അപ്പോള്‍ നാട്ടില്‍ എന്തെങ്കിലും ജോലി നോക്കാമെന്നു പറഞ്ഞപ്പോളാ
'നീരു'.. മൈ ഓള്‍ഡ് ഡാര്‍‌ലിംഗ് ഈ വേക്കന്‍സിയെ പറ്റി പറ്ഞ്ഞത്..
ലെറ്റ് മീ റ്റു ട്രൈ..."
എന്ന് ഓരൊ സെറ്റ് വാക്കുകള്‍ക്കൊപ്പം
താളാത്മകമായ് ചുമല്‍ കുലുക്കി, തോളൊപ്പം വെട്ടി കെട്ടിയൊതുക്കാതെയിട്ട
മുടി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി...
കീതമ്മയുടെ മുന്നില്‍ നിറഞ്ഞ് നിന്നു...

"ഹൊ ന്റമ്മോ പണ്ട് വസൂരിയും മലമ്പനിയും മറ്റും വരുമ്പളാ
ഞങ്ങളെ നാട്ടിലെ കുട്ട്യോള് സ്കൂളില്‍ പോകാതെ നിക്കല്
ഇത് എന്ത് സൂക്കേടാണപ്പോ ഈ എക്കണോമികല്‍ ക്രൈസിസ്"
പകുതി ആത്മഗതവും പകുതി സോണയോടുമായി കീതമ്മ പറയുന്നു...

"ആരാദ് കീതേ ങ്ങള് ഈ പിത്തനക്കോലായില് എത്താ
സുയിപ്പ് പറഞ്ഞ്‌ണ്ടാക്കണ്? ന്താപ്പൊബടെ കൊയപ്പം?"

പഴയ അതേ ചിരട്ടരാഗത്തില്‍ ഹാജ്യാര്‍ കീതമ്മയോടും
സോണയോടുമായി ചോദിക്കുമ്പോള്‍ തന്നെ ഹാജ്യാരുടെ മുഖം
ഷക്കീലയെ നേരിട്ട് കണ്ട ചെല്ലപ്പന്‍ ചേട്ടന്റെപോലെ വിവര്‍‌ണ്ണവുമാകുന്നു..

"ഞാന്‍ അത്, ഇവിടുത്തെ 'ഹാഷ്യ്' എന്ന കുട്ടിയുടെ
സെക്യൂരിറ്റിക്ക് ആളെ എടുക്കുന്നൂന്നറിഞ്ഞ് വന്നതാ..."
സോണ, ബാലന്‍.കെ.നായരെ കണ്ട സീമയെപ്പോലെ
തെല്ല് പരിഭ്രമിച്ച് കൊണ്ട് രണ്ടടി പിന്നോക്കം നിന്ന്
പിന്നെ ധൈര്യം സംഭരിച്ച് മൂന്നടി മുന്നോക്കം നിന്നുകൊണ്ട്
പറഞ്ഞു...
അപ്പോള്‍ പശ്ചാത്തലത്തില്‍ എന്ത് മ്യൂസിക് വേണമെങ്കിലും ഇടാം...
"ഹാഷ്യ അല്ലാ...ആയിസാ..."
നാക്കു വടിക്കാത്ത ഹൈദ്രോസ്
ജീവിതത്തില്‍ ആദ്യമായി നാക്കുവടിക്കാത്തതില്‍ കുണ്ടിതപ്പെടുകയും
കഴിയാവുന്നത്ര ശബ്ദം സൗമ്യമാക്കി കുറുകുകയും ചെയ്തു...
"ഹാ അങ്ങട്ട് മാറിന്നോളിന്‍...ഞും കൊറേ ആള്‍ക്കാര് ബരാണ്ട്!!
ഞ്ഞമ്മള് ഒരു ഇഞ്ചര്‍‌വ്യൂ ഒക്കെ നടത്തീട്ടെ ആളെ ഇടുക്കൊണൊള്ളൂ..."

"ആരാ അവുത്ത് ബന്നോര്ക്ക് ചായകൊടുക്കീം ആ തിണ്ട്മ്മേ കുത്തര്‍ക്കാം
പറീം"
എന്ന് പറഞ്ഞ് ഹൈദ്രോസ് പോകുന്നതോടെ കര്‍ട്ടന്‍ വീഴുന്നു....
(സമയം ഒട്ടും പാഴാക്കാനില്ലാതെ എല്ലാവരും ചേര്‍ന്ന്
കര്‍ട്ടനും മറ്റു സെറ്റപ്പുകളും സജ്ജീകരിച്ച് രംഗത്ത്
ഹൈദ്രോസ് മുതലാളീടെ വീടിന്റെ ഉമ്മറം സെറ്റിടുന്നു...
ഒരു ഭാഗത്ത് പകുതി തുറന്നിട്ട ഗേറ്റും.. പിന്നെ ചാരു കസേരയില്‍
ചന്ദ്രിക വായിച്ചിരിക്കുന്ന് ഹൈദ്രൊസും രംഗത്ത്...)

രംഗം എട്ട്...
ഹൈദ്രൊസു മുതലാളി ചന്ദ്രിക വായിക്കുന്നു...
പശ്ചാത്തലത്തില്‍ ഏതോ ഗള്‍ഫ് കാരന്‍ വന്നപ്പോള്‍ കൊടുത്ത
ഫൈവ് പോയന്റ് വണ്‍ ഡി.വി.ഡി. പ്ലേയറില്‍ നിന്നും ഖുര്‍ ആന്‍ സി.ഡി.
പ്ലേ ചെയ്യുന്നുണ്ട്...
ജീവിതത്തില്‍ ആദ്യമായി ഹൈദ്രൊസ് മുതലാളിക്ക്
ചന്ദ്രികയിലേക്ക് കോണ്‍സണ്ട്രേഷന്‍ കിട്ടുന്നില്ല....
പൊട്ടന്‍ കടിച്ച കറുമ്പിപ്പശു പോലെ ഇടക്കിടെ തിരിഞ്ഞും
മറിഞ്ഞും ഒറ്റയ്ക്ക് ചിരിച്ചും ഹൈദ്രൊസ് മുതലാളി
പത്രവും കൈയ്യില്പ്പിടിച്ചിരിക്കുന്നു....

പ്ദ്ധോം.....
പറമ്പില്‍ തേങ്ങയിട്ടപ്പോള്‍ കുറച്ച് പച്ചോല വെട്ടിക്കൊണ്ടന്ന്
കൂട്ടിയിട്ടതിന്റെ മുകളില്‍ ഒരു പ്രകമ്പനം...
അള്ളോ പടച്ചോനേ പറ്റിച്ചല്ലോന്ന് പറഞ്ഞ് ഹാജിയാര്
അകത്തേക്ക് രണ്ട് സ്റ്റെപ്,...പിന്നെ അല്ല ഞമ്മള് ഗൃഹനാഥനല്ലേ
അങ്ങനെ പേടിച്ചോടാന്‍ പാടില്ലല്ലോ എന്ന് ആത്മഗതത്തില്‍
മുന്നോട്ട് തന്നെ....
"ഹാരാടാ ഹിമാറെ അത്, തൊറന്ന്‌ട്ട ഗേറ്റ് ചാടിക്കടന്ന് ബരണ്"

എന്ന് സോണ ഇരിക്കുന്ന ഭാഗത്ത് ഒളികണ്ണിട്ട്
നോക്കി പിന്നെ ഓലക്കൂട്ടത്തിലെക്ക് തെളികണ്ണിട്ട് നോക്കി..ഹൈദ്രോസ് മുരണ്ടു...

"ഞാന്‍ ചെമ്മാടന്‍, ദുബായില് കപ്പലില് സെക്യൂരിറ്റിയാര്‍ന്നു...
അവടെ പൂട്ടിയപ്പോ ഇങ്ങോട്ട് പോന്നു...
ഇവിടെ വാകിങ് ഇന്റെര്വ്യൂ നടക്കുന്നുണ്ടെന്ന് ബ്ലോഗിലൂടറിഞ്ഞു...
ഞാനൊരു കവി കൂടിയാണ്!!! പോരാത്തതിനൊരു മാസ്റ്റും...
ആയിഷേടെ എല്ലാ കാര്യവും ഞാനേറ്റെടുത്തുകൊള്ളാം എല്ലാറ്റിനും കൂടി
ഒറ്റക്കൂലി തന്നാമതി"
കൂലി ഒന്നും കിട്ടിയില്ലേലും വേണ്ടില്ല എന്ന് ആതമഗതിക്കുമ്പോള്‍
മന്‍സ്സില്‍ കാപ്പിലാന്റെ ഷാപ്പും ആയിഷയും ഒന്നിച്ചു മിന്നുന്നു!!!!

"അള്ളാ അപ്പോല്ക്കിനാ ദെജ്ജാലുകളത് ബ്ലോക്കിന്റെ നോട്ടീസ് ബോര്‍ഡിലും ഇട്ടാ...
ഇന്നലെ പജ്ജിന്റെ വയ്യായ്ക്ക് മരുന്ന് മേങ്ങാന്‍ ചെന്നപ്പ ഓരോട് ഞാന്‍ ബെറുതേ
പറഞ്ഞീനി....."
ഹാജിയാര്‍ താടി തടവി തെല്ല് ഗൗരവത്തില്‍ പറയുന്നു...

"ബ്ലോക്കല്ലാ ബായീ ബ്ലോഗ്!!! കാപ്പിലാന്റെ ബ്ലൊഗ്..."
എന്ന് പകുതി
പുറത്തേയ്ക്കും പകുതി വിഴുങ്ങിയും ചെമ്മാടന്‍ പറയുന്നു...
സ്വതസിദ്ധമായ തര്‍ക്കുത്തരം എടുത്തിട്ടാല്‍ ജോലി കിട്ടില്ലെന്ന
മുന്‍ കരുതല്‍........
"സുയിപ്പായ പടച്ചോനെ ബേറൊരു പെമ്പറന്നോത്തീ അമേരിക്കേന്നും
ബന്ന്ക്ക്ണ് ഇന്നെക്കൊണ്ട് ഞാന്‍ തോറ്റ്...ഞമ്മള് അവടെക്കൊ
ഇത്രയ്ക്ക് പെയ്മസാ..."
ന്തായാലും ഞ്ഞ് നോക്കീട്ട് കാര്യല്ലാ...ബേറെ.....
എന്ന് പറഞ്ഞ് മുഴുമിക്കുന്നതിന് മുന്‍പ് ആയിഷ രംഗപ്രവേശനം ചെയ്യുന്നു...
തലയില്‍ തട്ടമില്ല...അലസമായി മുകളിലേക്ക് കെട്ടിവച്ച മുടി...
ഒരു കൈയ്യില്‍ ഉമിക്കരി...മറ്റേക്കയ്യില്‍ പച്ച് ഈറ്ക്കിള്‍ (നാക്ക് വടിക്കാന്)
(മറ്റേ കൈയില്‍....ഓ ക്ഷമിക്കൂ രണ്ടു കൈയ്യല്ലേ ഉള്ളൂ അത് ഫുള്ളായി)
ആയിഷ വന്ന് മുറ്റത്തേക്കിറങ്ങുമ്പോള്‍ തന്നെ കാണുന്നത്
അരോഗദൃഡ ഗാത്രനായ വെളുത്ത് ആറടി പോക്കവും കട്ടിമീശയുമുള്ള
സുന്ദരനായ ചെമ്മാടനെയാണ് (പാമൂ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ)
പശ്ചാത്തലത്തില്‍ കണ്ണും കണ്ണും.......എന്ന് ഈ ണത്തില്‍ മുഴങ്ങുന്നു...
ദൂരെ നിന്ന് അത് വന്ന് വന്ന് ചെമ്മാടന്റെയും ആയിശാന്റെയും മുകളിലൂടെ
ഒന്ന് വട്ടമിട്ട് പാറി ദൂരേയ്ക്ക് തന്നെ തിരിഞ്ഞു കയറുന്നു....
മോളേ ആയിസാ അനക്ക് ഓനെ പിടിച്ചാ...അന്റെ ബോഡീഗാഡാ...മാസ്റ്റേര്‍ന്നത്രേ
ദുബായില് സെക്യൂരിറ്റിം, പോരത്തേന് കവീം....എന്തേയ്....?

"ബാപ്പാന്റെ സ്റ്റം ന്റീം സ്റ്റം... കൊറച്ചൂസം നിര്‍ത്ത്യോക്കാ...മ്മക്ക് നോക്കാലോ..."
ആയിഷ മൊഴിയുന്നു...

ആ മതി മതി ജ് അവുത്ത്ക്ക് പൊയ്ക്കോ"
ഉടന്‍ ഹാജ്യാരുടെ പ്രസ്ഥാവന!!!

"പൊറം കാര്യം നോക്കാന്‍ ഇജും അവുത്ത്ക്ക് ഓളും മ്മടെ സോണ..."
സോണ ന്ന് പറയുമ്പോള്‍ ഹാജ്യാരുടെ നാക്കില്‍ പുളിമാങ്ങ കണ്ട കുട്ട്യോള്‍ടെ വായിലുള്ളത്രേം
വെള്ളം!!!!!
അതോടെ കര്‍ട്ടന്‍...!

Saturday, December 27, 2008

രംഗം -3 ക്രിസ്തുമസ് രാത്രിയില്‍ .

സീന്‍ മൂന്ന്.

ഹൈദ്രോസിന്റെ ഏറനാട്ടുവീട്. പഴയൊരു തറവാട്ടുവീടാണത്. അതിന്റെ വലിയ മുറ്റം.

ഒരു മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ ബാക്‌ഗ്രൗണ്ടില്‍ കേള്‍ക്കുന്നു. പൂവന്‍‌കോഴിയുടെ നീട്ടിയൊരു കൂവല്‍..

'കൊക്കരക്കോ..കോ..' പിന്നാലെ നല്ലൊരു കിളിമൊഴി ഉയരുന്നൂ.

ആയിഷ എന്ന മധുരപ്പതിനേഴുകാരിയുടെ സ്വരം..

'ബദ്‌രീങ്ങളേ.. ഈ പൂവങ്കോയീനെ കൊണ്ട് ഹലാക്കായിക്ക്ണ്‌. എപ്പനോക്ക്യാലും

പെടക്കോയികളെ പിറകെ കൂവി എടങ്ങേറാക്കി നടന്നോളും. പോടാ അവ്ടുന്ന്.'

'കൊക്കകൊകോ..' (പൂവന്‍ ദൂരെ പോകുന്ന പ്രതീതി)

പനിനീര്‍ ചെടികള്‍ അതിരിട്ടുനില്‍ക്കുന്ന വിശാലമാം മുറ്റത്തേക്ക് ഒരു കുറ്റിച്ചൂല്‍ പിടിച്ച് ആയിഷ എന്ന മൊഞ്ചത്തി പ്രത്യക്ഷപ്പെടുന്നു.

സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ഹൂറി (സ്വര്‍ഗ്ഗറാണി) ആണെന്ന് തോന്നും മൊഞ്ചുള്ള പെണ്ണ് കണങ്കാല്‍ കാണും വിധം പാവാട തെറുത്ത് മടിയില്‍ കുത്തിവെച്ച് കസവുതട്ടം മുടിപ്പിന്‍ വെച്ച് ഊര്‍ന്നുപോവാത്തവിധം തലയിലിട്ട് കുപ്പിവളകള്‍ കിലുക്കി മുറ്റമടി തുടങ്ങി. ഒരു മൂളിപ്പാട്ട് മൂളുന്നുണ്ട്.

ഇടയ്ക്കിടെ പൊതുവഴിയിലൂടെ പോകുന്നവരെ ഇടകണ്ണിട്ട് നോക്കുന്ന ആയിഷ.
സൈക്കിള്‍ ബെല്ലടി വീട്ടുപടിക്കലെത്തുമ്പം കൂടുന്നു. അവള്‍ നിവര്‍ന്ന് നിന്ന് ഇരുകൈയ്യും ഊരയില്‍ വെച്ച് ചുണ്ട് കടിച്ച് ദേഷ്യത്തില്‍ നോക്കുമ്പോള്‍ ബെല്ലടി കുറഞ്ഞ് ദൂരെ പോകുന്ന പ്രതീതി.

ഒരു ചന്ദ്രികാ ദിനപത്രം മുറ്റത്ത് വന്നുവീണത് എടുത്ത് ആയിഷ മുഖ്യതാള്‍ വായിച്ച് നില്‍ക്കുമ്പോള്‍..

'മോളേ.. ആയിഷാ..'

ബാപ്പ ഹൈദ്രോസ് പാറയില്‍ ചിരട്ട ഉരച്ചാലുണ്ടാകുന്ന ഒച്ചയില്‍ നീട്ടിവിളിച്ചു.

ഒന്ന് കിടുങ്ങിഞെട്ടിയ ആയിഷ ചൂലിട്ട് ചന്ദ്രികപത്രം മടക്കി തറവാട്ട് കോലായിലേക്ക് നോക്കുമ്പോള്‍

മൊട്ടത്തല തടവി വട്ടത്താടി ചൊറിഞ്ഞ് തടിയന്‍ ഹൈദ്രോസ് പ്രത്യക്ഷപ്പെട്ടു. കൈയ്യുള്ള പഴേബനിയനും ലങ്കിമറിയുന്ന ലുങ്കിയും അതിനുമേല്‍ പച്ച അരപ്പട്ടയും ആണയാളുടെ വേഷം. നല്ല വീര്‍ത്ത കുമ്പവയറും കുലുക്കി ഹൈദ്രോസ് കോട്ടുവാ വിട്ട് കോലായിലെ ചാരുകസേരയില്‍ ചെന്ന് ചാരിയിരുന്ന് കാലു രണ്ടും ചാരുകസേരയുടെ നീണ്ട കൈകളില്‍ കയറ്റിവെച്ച് ആട്ടി.

കോലായത്തിണ്ണയില്‍ വെച്ച കറുത്ത ഫ്രെയിമുള്ള കട്ടിക്കണ്ണട ഒന്നൂതിയിട്ട് തുടച്ച് കണ്ണിനു വെച്ചു.

ആയിഷ ഭയഭക്തിബഹുമാനത്തില്‍ മുറ്റത്ത് തിണ്ണയ്ക്കപ്പുറം നിന്ന് ചന്ദ്രികാപത്രം നീട്ടി.

'മോളേ ആയിഷാ മുറ്റമടി നിറുത്തിക്കാ. നേരം കൊറേ ആയിക്ക്ണ്‌. അന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ മുറ്റടിച്ചല്‌ എന്നും സൂര്യന്‍ ഉദിച്ചിണേനും മുന്നെ ആയിക്കോണ്ടീന്ന്?'

'അത് ബാപ്പാ. സൂര്യന്‍ ഉദിച്ചിണേനും മുന്നെ പണി തൊടങ്ങീനീം. ഇന്ന് എന്നുല്ലാത്ത മാതിരി പനിനീര്‍ പൂക്കളും മുറ്റത്തെ മാവിന്റ്റെ ഇലേം ചപ്പും ഒക്കെ കൊയിഞ്ഞ് വീണീനീം. അതൊക്കെ ഒരു വയിക്കാക്ക്യാപ്പം നേരം പോയി.'

'ഇക്കതൊന്നും കേക്കണ്ട. നേരം പരപരാ വെളുത്താല്‌ വയീക്കൂടി ആള്‍ക്കാര്‌ പോകാന്‍ തൊടങ്ങും. ഓരൊക്കെ ഞമ്മളെ പടിക്കലെത്ത്യാല്‌ അബിടെ നിന്നോളും. ന്നിട്ടോ? അന്നെ നോക്കി ബെള്ളം എറക്കും. ഇജ്ജ് അയിലങ്ങട് മുങ്ങും. അത് ഇബടെ മാണ്ടാ. ആ പറഞ്ഞിലാന്ന് മാണ്ടാ.'

'ദാ ബാപ്പാ ചന്ദ്രികാ'

ചന്ദ്രികാ പത്രം കിട്ടിയാല്‍ ഹൈദ്രോസിന്‌ പിന്നെ ഒന്നും വേണ്ടാന്ന് ആയിഷയ്ക്ക് മാത്രമല്ല നാട്ടിലെല്ലാര്‍ക്കും അറിയാം. ചന്ദ്രിക ഊറ്റത്തോടെ വാങ്ങിയ ഹൈദ്രോസ് എല്ലാം മറന്നിരിക്കുന്നു. ഉള്‍പേജ് മറിച്ചുനോക്കുന്ന ഹൈദ്രോസ്.

'ഇന്ന് വല്ല കുത്തിക്കൊലയോ തട്ടികൊണ്ടുപോകലോ ബലാല്‍സംഗോ ഉണ്ടോന്ന് നോക്കട്ടെ..'

'പാല്‍ക്കാരനൊപ്പം പെണ്ണ് ഒളിച്ചോടി' എന്ന് ഉറക്കെവായിച്ച് ഒന്നൂടെ ഇളകിയിരുന്ന് ഹൈദ്രോസ് കുനിഞ്ഞിരുന്ന് പേപ്പറില്‍ ലയിക്കുന്നു. ആയിഷ മെല്ലെ മുറ്റത്തേക്ക് ഇറങ്ങുന്നു.

അപ്പോള്‍ പൊതുവഴിയിലൂടെ ഒരു മുഷിഞ്ഞ ജുബ്ബാക്കാരന്‍ ആടിയാടി വരുന്നു.
പാമു. തലേന്നത്തെ ഷാപ്പിലെ എല്ലാം അകത്താക്കി അവിടെ ഉറങ്ങിയെഴുന്നേറ്റുള്‍ല വരവാണ്‌. ജുബ്ബയുടെ കീശയില്‍ ഒരു കാകുപ്പി ബാക്കിയിരിപ്പുണ്ട്. ഒരു വിപ്ലവഗാനം പാടി ആടിവരുന്ന പാമുവിനെ ആയിഷ കാണുന്നു.

'കാടെവിടെ മക്കളേ
കൂടെവിടെ മക്കളേ
കാട്ടിലെ കൂട്ടിലെ
കിളിയെവിടെ മക്കളേ..'

ആ പീറപ്പാട്ട് കേട്ട് സാകൂതം ആയിഷ വേലിക്കരികില്‍ എത്തുന്നു. കൈയ്യില്‍ കുറ്റിച്ചൂലുണ്ട്. അവള്‍ ഭയത്തോടെ കോലായിലിരിക്കുന്ന ബാപ്പ ഐദ്രോസിനെ നോക്കി. മൂപ്പര്‌ ചന്ദ്രികയില്‍ വാര്‍ത്തയില്‍ ലയിച്ച് ഇരിപ്പാണ്‌.

വേലിക്കരികില്‍ നില്‍ക്കുന്ന മൊഞ്ചത്തി ആയിഷയെ കണ്ട് കെട്ടുവിട്ട കുടിയന്‍ പാമു മിന്നലേറ്റവനെ പോലെ നിന്നു.

'പാല്‍നിലാ പുഞ്ചിരി
തൂകുമീ സുന്ദരീ
നിന്‍ തുമ്പുകെട്ടിയിട്ട
കസവുതട്ടമെനിക്ക് തരൂ
ആ മന്ദഹാസത്തില്‍
ഞാനൊരു നുള്ളെടുത്തോട്ടെ
ഒന്നു തൊട്ടുകൂട്ടാന്‍'

എന്നൊക്കെ നിമിഷനേരം കൊണ്ട് പാമു എന്ന പാമരനാം ഗായകന്‍ വേലിക്കപ്പുറം നിന്ന് പാടി ആയിഷയെ പ്രണയപരവശനായി നോക്കിനിന്നു.

ആയിഷാ ചൂലിലെ കെട്ട് അറിയാതെ അഴിച്ചുപിരിച്ചുകൊണ്ട് പാട്ട് ആസ്വദിച്ച് നിന്നു. അവള്‍ പുഞ്ചിരിച്ചു. പാമുവും..

'എന്താ സഖാവിന്റെ പേര്‌?'

'പാമു' (കോരിത്തരിപ്പോടെ)

'ഭവതിയുടെ നാമം?'

'ആയിഷ. അടുപ്പമുള്ളവര്‌ ആഷൂ എന്നുവിളിക്കും.'

'ഹായ്ഷ് സ്വീറ്റ് നെയിം.! ഞാന്‍ ഹാഷൂ എന്ന് വിളിച്ചോട്ടേ? അതാവുമ്പം എന്റെ കുഴഞ്ഞ നാവിന്‌ എഴുപ്പം വഴങ്ങും.'

ആയിഷ വേലിയില്‍ വളര്‍ന്നുനില്‍ക്കുന്ന കുറ്റിപ്പൂവില്‍ തലോടി മന്ദഹസിച്ചു. കൈയ്യിലെ കുപ്പിവളകള്‍ കിലുങ്ങി. പാദസരം കിലുക്കി പാദം കളമിട്ടു.

'ശെരി പാമ്വേട്ടാ. ഇഷ്ടമുള്ളത് ബുളിച്ചോളീന്‍.'

പത്രം കൊണ്ട് മറച്ചുപിടിച്ച് പാരായണത്തില്‍ ലയിച്ച ഹൈദ്രോസിനെ പാമു ശ്രദ്ധിച്ചു.

'ആ ഇരിക്കുന്നത് ഹാഷൂന്റെ ബപ്പാന്റെ ബാപ്പ ആണോ?'

'അള്ളോ! ബാപ്പ കേള്‍ക്കണ്ട. ബാപ്പാന്റെ ബാപ്പ മണ്ണൂര്‍ക്ക് പോയിട്ട് കൊല്ലം കൊറേയായി. ആ ഇരിക്കുണത് ഞമ്മളെ ബാപ്പ തന്ന്യാ.'

'കണ്ടാ തോന്നൂലാട്ടോ. കരിമുട്ടി വയസ്സന്‌ ഇത്രേം സുന്ദരിയായ ഹാഷു എന്ന ഒറ്റമോള്‍!'

'ബാപ്പ കേട്ടാല്‍ പാമ്വേട്ടനെ ഇപ്പ മയ്യത്താക്കും. ഭയങ്കര ചൂടനാ ഇന്റെ ബാപ്പ ഹൈദ്രോസ്! ഇങ്ങള്‌ പോയിക്കോളീം. ഞമ്മക്ക് ഇഞ്ഞും കാണാം. ബാപ്പാന്റെ ചന്ദ്രികവായന തീരാന്‍ സമയായി. ഞമ്മള്‌ വീട്ടീകൂടട്ടെ. അല്ലെങ്കില്‍ ഇങ്ങക്ക് ഇന്നേം ഇനിക്ക് ഇങ്ങളേം ഇഞ്ഞ് കാണാന്‍ പറ്റുംന്ന് വരൂല.'

'ഹാഷൂ ഞാന്‍ ഈ വേലിയ്ക്കല്‍ ഇനീം വരും. നാം ആദ്യം സംഗമിച്ച ഈ സ്പോട്ട് ചരിത്രത്തില്‍ ഒരു നാഴികകല്ലാവട്ടെ. നിലാവുള്ള രാത്രികളില്‍ ഒരു മധുരമനോഹരഗാനം പാടി ഞാന്‍ ഈ വേലിയ്ക്കരികെ വരാം. നീ വരില്ലേ.?'

'വരും പാമ്വേട്ടാ. പാട്ട് ഞമ്മക്ക് പെരുത്ത് ഇഷ്‌ടാണ്‌. കുടിച്ച് പൂസാകരുത്ട്ടോ.'

'പൂസാകാന്‍ കുടിക്കൂല. ഇത്തിരി ദേ ഒരു മൂടിക്ക് മാത്രം.'

ചന്ദ്രികപത്രം മടക്കി മൂരിനിവര്‍ത്തി ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ് ഹൈദ്രോസ് മുറ്റത്ത് കണ്ണാല്‍ പരതുന്നു. ആയിഷ എവിടേന്ന്..

'ഈ പഹയത്തി എവിടെപ്പോയി? മോളേ ആയിഷാ?'

'അള്ളോ ബാപ്പാ!'

ആയിഷ ഞെട്ടുന്നു. തിരിഞ്ഞോടുന്നു.

'എന്റെ ലോകനാര്‍ കാവിലമ്മേ!' പാമുവും ഞെട്ടുന്നു.

ജുബ്ബ തലയില്‍ക്ക് വലിച്ച് പിടിച്ച് കാലു ഞൊണ്ടിയവനെ പോലെ ഏന്തിവലിഞ്ഞ് പൊതുവഴിയില്‍ക്ക് ഇറങ്ങി വേഗം നടക്കുന്നു.

വഴിയിലൂടെ പോകുന്ന പാമുവിനെ കണ്ണടയിലൂടെ കണ്ണ് വലുതാക്കി നോക്കുന്ന ഹൈദ്രോസ് ഓടിവരുന്ന ആയിഷാനെ ശ്രദ്ദിച്ചു. മൂപ്പര്‍ക്ക് എന്തോ ഡൗട്ട് തോന്നിയപോലെ..

'ബാപ്പ ബുളിച്ചോ?'

'ആരാ ആ പോയത്?'

'ഹേത്? അറിയില്ല ബാപ്പാ. പൊതുവഴ്യല്ലേ. അയിലെ പലോരും വരും പോകും. അതൊക്കെ ഞമ്മള്‌ നോക്കണോ?'

'ഇജ്ജ് അധികം മുണ്ടണ്ട. പൊതുവജ്ജിലൂടെ പലോരും പൊയിക്കോട്ടെ. ഓരെ ഇജ്ജ് മുണ്ടാന്‍ പോയിട്ട് നോക്കാന്‍ പോലും നില്‍ക്കണ്ട. മന്‍സിലായോ. പോയി അടുക്കളേ കേറടീ.. വയറ്റിക്ക് വല്ലതും ആക്കാന്‍ ഉണ്ടാക്കികൊണ്ടുവാ..'

ആയിഷ കസവുതട്ടം നേരെയാക്കി പിന്നമ്പുറത്ത് മറഞ്ഞു.

ഹൈദ്രോസ് (ആത്മഗതം):

"ആയിഷാക്ക് പത്ത് വയസ്സായപ്പോ ഞമ്മളെ വിട്ട് പോയതാ ഓളെ ഉമ്മ. മരിച്ചുപോയതല്ല. ഞമ്മള്‌ പണീം കൂലീം ഒന്നുല്ലാണ്ട് ഓളെ പോറ്റിയപ്പം
ഓള്‌ നാട്ടില്‌ വന്ന സര്‍ക്കസുകാരുടെ കൂട്ടത്തിലെ
ബൈക്കഭ്യാസി ഗോപു എന്ന പഹയന്റെ ഒപ്പം പോയിട്ട്
ഇപ്പം കൊല്ലം കൊറേയായി.
ഹാ. ഓള്‌ അപ്പണി ചെയ്യുംന്ന് ഞമ്മള്‌ വിചാരിച്ചില്ല.
സര്‍ക്കസ് ഗോപു അല്ലേ ആള്‌.
ഇന്ന് ഒരിടത്താണെങ്കില്‍ പിന്നെ വേറെ നഗരത്തില്‌.
അങ്ങനെ തമ്പുകള്‍ മാറിമാറി ആയിഷാന്റെ ഉമ്മ ഊര്‌ ചുറ്റുന്നു.
മരിക്കുന്നേനും മുന്‍പ് ഓളെ ഞാന്‍ പൊക്കും.
മരിച്ചുപോയീന്ന് എത്രാന്ന് വെച്ചിട്ടാ ഞാന്‍ ആയിഷാനോട് പറഞ്ഞുനില്‍ക്കാ?
ഒരീസം ആയിഷാ സത്യം അറിയൂലേ? അയിന്റെ മുന്നെ ഞാന്‍ ആയിഷാക്ക് ഉമ്മാനെ പിടിച്ച് വരുത്തി കാണിച്ചൊടുക്കും. ഹാ.."

അന്നേരം പൊതുവഴിയിലൂടെ അബോധമനസ്സോടെ ഒരുത്തന്‍ വരുന്നു. കഴുത്തില്‍ അത്യാധുനിക ഡിജിറ്റല്‍ കാമറ നല്ല സൂം ലെന്‍സ് ഫിറ്റുചെയ്യിച്ച് തോളില്‍ ലാപ്‌ടോപ്പ് തൂക്കിയ നിരന്‍!
------
മുടി പറ്റെ വെട്ടിയ നിരന്‍ ഷാപ്പില്‍ നിന്നും വെളിയിലെത്തി ലാപ്‌ടോപ്പ് വെച്ച ബാഗ് തുറന്ന് ഒരു വിഗ്ഗ് പുറത്തെടുത്തു. അതൊന്ന് കുടഞ്ഞിട്ട് തലയില്‍ ഫിറ്റ് ചെയ്തു. ഇപ്പോള്‍ നിരന്‍ പഴയ നിരനായി മാറി. ബൂലോഗസഞ്ചാരി നിരന്‍ നീണ്ട മുടി മാടിവെച്ച് ഊശാന്‍ താടിതടവി തലേന്നത്തെ ഡെറ്റോള്‍ കലര്‍ന്ന കള്ളിന്റെ വീര്യം മാറാത്ത ചുവടുവെപ്പോടെ ആടിയാടി വരുന്നു.

(കര്‍ട്ടന്‍)

Friday, December 26, 2008

ജനകീയ നാടകം

സഹൃദയരെ , കലാ സ്നേഹികളെ .
കാപ്പിലാന്‍ നാടക വേദി കലാ കേരളത്തിന് വേണ്ടി അഭിമാന പുരസരം അവതരിപ്പിക്കുന്ന 2009 ലെ ഏറ്റവും പുതിയ നാടകം " ക്രിസ്തുമസ് രാത്രിയില്‍ ..." . ഇവിടെ ആരംഭിക്കുന്നു .

കഥയെ കുറിച്ച് ഒരു വാക്ക്.

കാപ്പിലാന്‍ നാടക വേദിയുടെ ആദ്യ നാടകമായ " ആരട വീര പോരിനു വാടാ " എന്നതിന്റെ രണ്ടാം ഭാഗമാണ് ഈ നാടകം .ഷാപ്പ് മുതലാളി കാപ്പിലാന്‍ എന്ന കാപ്പൂ , തന്റെ മകള്‍ കല്യാണി നാട്ടിലേക്കയക്കുന്ന ദിര്‍ഹം കൊണ്ടു ഷാപ്പന്നൂര്‍ എന്ന ഗ്രാമത്തിലെ പുതു പണക്കാരന്‍ മാപ്പള ആയി മാറുന്നു .ഷാപ്പന്നൂര്‍ ഗ്രാമത്തിലെ വിപ്ലവ കാരിയാണ് പാമൂ എന്ന സുന്ദര ഗാത്രന്‍ . ആ ഗ്രാമത്തിലെ കാപ്പുവിന്റെ എതിരാളിയാണ് പലചരക്ക് കച്ചവടക്കാരന്‍ ഹൈദ്രോസ് എന്ന ഏറനാടന്‍ .ഹൈദ്രോസിന്റെ മകള്‍ ആയിഷയുമായി പാമൂ പ്രണയത്തിലാകുന്നു .ആദിവാസികളെ കുറിച്ച് പഠിക്കുവാന്‍ ആ ഗ്രാമത്തില്‍ എത്തിയ ബ്ലോഗിലെ യാത്രാ വിവരണക്കാരന്‍ നിരന്‍ ,ആയിഷയുമായി അടുക്കാന്‍ ശ്രമിക്കുന്നു .ഈ വിവരം അറിഞ്ഞ ഹൈദ്രോസ് ആയിഷയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നു .അങ്ങനെ ഒരു ക്രിസ്തുമസ് നാള്‍ രാത്രിയില്‍ ആ ഗ്രാമത്തെ ഞെട്ടിച്ച ഒരു സംഭവം .എന്തായിരിക്കണം ആ സംഭവം ..കാണുക .

"ക്രിസ്തുമസ് രാത്രിയില്‍ "

ഈ നാടകം ആരംഭിക്കുന്നതിനു മുന്‍പായി ഈ ആശ്രമ മൈതാനത്തിലെ ലൈറ്റുകള്‍ അണച്ച് ഞങ്ങളോട് സഹകരിക്കണം ...

നാടകം ആരംഭിക്കുന്നു ...

Thursday, December 25, 2008

ക്രിസ്തുമസ് രാത്രിയില്‍ ........

വെള്ളമടിച്ചാല്‍ ആളുകള്‍ പലരീതിയില്‍ സംസാരിക്കും .

കഴിഞ്ഞ രാത്രിയില്‍ ചാണക്യന്‍ കള്ളു കുടിച്ച്‌ ഓടയില്‍ മറിഞ്ഞു വീണ സംഭവം ബൂലോകത്ത് പലര്‍ക്കും അറിയില്ല .ചാണക്യന്‍ മൂന്നു കുത്തി കെട്ടുകളുമായി തിരുവനന്തപുരം സര്‍ക്കാര്‍ ആശൂത്രിയുടെ വരാന്തയില്‍ കിടപ്പാണ് സുഹൃത്തുക്കളെ . പക്ഷേ ക്രിസ്തുമസ് തലേന്ന് രാത്രിയില്‍ കള്ളു കുടിച്ച്‌ ലെവലില്ലാതെ എന്റെ വീട്ടു പടിക്കല്‍ വന്ന് എന്നെ തെറിവിളിച്ചിട്ട് പോയത് നിങ്ങള് കേള്‍ക്കണം എന്റെ ബൂലോകരെ .

പണ്ടു ഞാന്‍ ഷാപ്പ്‌ നടത്തിയപ്പോള്‍ എന്റെ ഷാപ്പില്‍ കാശ് തരാതെ കള്ളു കുടിച്ചിട്ട് പോയതാണ് പാമരന്‍ .അവന്‍ പല നല്ല പാട്ടും പാടി എന്റെ മകള്‍ കല്യാണിയെ അവന്‍ നോക്കി വെള്ളമിര ക്കിയിട്ടും , കണ്ണിറുക്കി കാണിച്ചിട്ടും ,വാകമരത്തിന്റെ കീഴില്‍ പൂത്തുലഞ്ഞു നില്ക്കുന്ന കല്യാണിയെ പലവട്ടം പാമരന്‍ എന്ന കശ്മലന്‍ കശക്കി എറിയാന്‍ ശ്രമിച്ചിട്ടും ഞാന്‍ സമ്മതിക്കാതെ എന്റെ മരുമകന്‍ നിരക്ഷരന് കല്യാണം ഉറപ്പിച്ച കാര്യം നല്ലവരായ ബൂലോകര്‍ക്ക് അറിയുന്ന കാര്യമാണ് .

ഇന്നലെ രാത്രി ഏതോ ഷാപ്പില്‍ നിന്നും മൂക്കറ്റം കുടിച്ചിട്ട് എന്റെ വീടിന്റെ വാതില്‍ക്കല്‍ വന്ന് , ഞാന്‍ പണ്ടുണ്ടതും ,പായില്‍ ഉറങ്ങിയതും ആയ കാര്യങ്ങള്‍ മാലോകരോട് വിളിച്ചു കൂവണ്ട കാര്യമുണ്ടോ സുഹൃത്തുക്കളെ . എന്റെ മകളെക്കാള്‍ കാര്യമായി ഞാന്‍ നോക്കിയതാണ് .ഓരോ ദിവസവും ഷാപ്പില്‍ കള്ളു വരുമ്പോള്‍ ആരും കുടിക്കുന്നതിനു മുന്‍പായി അതിന്റെ തെളി നീര് ഞാന്‍ മാറ്റി വെയ്ക്കും .എന്റെ പാമൂമോന് കൊടുക്കാനായി .എന്നിട്ടും അവന്‍ നല്ലൊരു ദിവസമായി എന്റെ വീടിന്റെ വാതില്‍ക്കല്‍ വന്ന് ഇങ്ങനെ എന്നെ വിളിക്കേണ്ട കാര്യമുണ്ടോ ?

നിങ്ങള്‍ പറയുക . ഞാന്‍ എന്താണ് തെറ്റ് ചെയ്തത് ..
എന്റെ മകനെപ്പോലെ കരുതിയ പാമരന്‍ സില്‍മയില്‍ പാട്ടെഴുതാന്‍ പോകുന്നു എന്ന് പറഞ്ഞത് ഒരു തെറ്റാണോ എന്റെ കൂട്ടുകാരെ ?
അതെന്റെ അഫിമാനമല്ലേ ..അതിനിത്രയും കാര്യം പറയുക എന്ന് വെച്ചാല്‍ ......
നിങ്ങള്‍ തന്നെ മറുപടി പറയുക .
പാമൂ എന്നെ വിളിച്ച തെറി കേള്‍ക്കണ്ടേ ?
ഇതാ .............പാമരന്‍

അപ്പൊ നിങ്ങള്‍ക്കൊന്നും ആ കാര്യം അറിയില്ല അല്ലേ..
അതായത്‌ ഒരു 20 കൊല്ലം മുന്പ്‌ ഒരു ക്രിസ്തുമസ്സ്‌ രാത്രിയില്‍, കാപ്പില്ച്ചായന്‍ ഒരു പ്രണയക്കുരുക്കില്‍ വീണു. വീണൂന്നു പറഞ്ഞാല്‍ സാമാന്യം ഭീഗരമായിത്തന്നെ വീണു. എങ്ങനെയെങ്കിലും തന്‍റെ ഉള്ളിലുള്ള ഡാം തുറന്നു വിട്ടില്ലെങ്കില്‍ അതു പൊട്ടിത്തകരുമെന്ന്‌ അദ്ദ്യം തിരിച്ചറിഞ്ഞു. ക്രിസ്തുമസ്‌ രാത്രി ആയതുകൊണ്ടും കൊതുകുകളും ക്രിസ്തുമസ്‌ ആഘോഷിച്ചിരുന്നതുകൊണ്ടും ആ രാത്രി ഒരു ഉറക്കമില്ലാ രാത്രി ആയിരുന്നു.കുറേ മഞ്ഞക്കാജാബീഡീയും മുറ്റിയ പനങ്കള്ളും വലിച്ചു കയറ്റിയ ശേഷം കാപ്പു ഒരു തീരുമാനമെടുത്തു. ലവളെ വീട്ടില്‍ കേറിച്ചെന്ന്‌ "ഐലവ്യൂ ഡീ"ന്നു മൊഗത്തു നോക്കിയൊന്നു അലറീട്ടു പോരണം.സെയിം എടവഹേല്‍ തന്നെ ഉള്ള വീടായതുകൊണ്ട്‌ കാപ്പൂനു സ്ഥലം അറിയാമാരുന്നു. പക്ഷേ ഏതു റൂമിലായിരിക്കും തന്‍റെ പ്രണയകഞ്ചുഗം "ശാ" പോലെ കിടക്കുന്നുണ്ടാവുകാന്നൊരു പിടിയുമില്ലായിരുന്നു. അതുകൊണ്ടു വീടിനു ചുറ്റും കറങ്ങി നടന്ന്‌ എല്ലാ ജനലുകളും തുറന്നു നോക്കി.

ഒടുവില്!

പാതി തുറന്ന ഒരു ജനവാതിലിനുള്ളിലോടെ കാപ്പു ആ വെളുവെളുത്ത കണങ്കാലുകള്‍ ഒരു നോക്കു കണ്ടു! അത്‌ പള്ളിയിലെ നെരിപ്പോടിലെരിയുന്നതുപോലത്തെ ഒരു ലോഡൂ കനലുകള്‍ കാപ്പുവിന്‍റെ മനസ്സില്‍ വാരിയിട്ടു.. പനങ്കള്ളിന്‍റെ കെട്ടെറങ്ങി മൂത്രം മുട്ടിയ സൂര്യമന നമ്പൂരിശ്ശനേപ്പോലെ ഒരു നിമിഷം നിന്നു..

പിന്നെ ഇറാക്കിലെ എണ്ണ കണ്ട ബുഷച്ചായനേപ്പോലെ അദ്ദ്യം തന്‍റെ കൈകള്‍ ജനലഴികള്‍ക്കിടയിലൂടെ ഉള്ളിലേയ്ക്കിട്ടു..പെട്ടെന്ന്‌ കയ്യില്‍ ആരോ കേറിപ്പിടിച്ചപോലെ തോന്നി.. നിത്യവും റെക്സോണ തേച്ച് പട്ടുപോലെ പതുപതുപ്പിച്ച തന്‍റെ പ്രണയിനിയുടെ കയ്യല്ല! കല്‍പ്പണിക്കുപോകുന്ന അവള്‍ടച്ഛന്‍ തദേവൂസ്‌ മാര്‍ ഇട്ടിയവിര അവര്‍ഹളുടെ കാരിരുമ്പു കൈകള്‍!കൈവിടുവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലില്‍ ആരോ സ്നേഹ ചുമ്പനം നല്‍കുന്നപോലെ ഒരു കുളിര്‍മ്മ! തദേവൂസിന്‍റെ ചൊക്ളിപ്പട്ടി 'ഇമ്രാന്‍'..പിടിക്കപ്പെട്ടത്‌ തദേവൂസിന്‍റെ കൈകൊണ്ടാണെങ്കിലും പിടിച്ചത്‌ തന്‍റെ പ്രണയിനിയുടെ കണങ്കാലിലാണല്ലോ എന്നു കരുതി ക്ഷമിക്കാന്‍ കാപ്പു റെഡ്യായിരുന്നു.(എന്തു താഡനവും സഹിക്കാന്‍ മാത്രം മഞ്ഞക്കാജ നേരത്തേ വലിച്ചു കയറ്റിയിട്ടുണ്ടായിരുന്നല്ലോ, കാപ്പു.. )

പക്ഷേ വിഭാവരി രാഗത്തില്‍ ആദിതാളത്തിലുള്ള തദേവൂസിന്‍റെ അമ്മച്ചി നോണ്‍-വിര്‍ജിന്‍ മേരിച്ചേടത്തിയുടെ അനര്‍ഗ്ഗളനിര്‍ഗ്ഗളമായ സംസ്കൃതാലാപനം ജനലിനു പുറത്തേയ്ക്കു മന്ദം മന്ദം ഉറക്കെയുറക്കെ ഒഴുകാന്‍ തുടങ്ങിയപ്പോഴാണു സുഹൃത്തുക്കളേ, കാപ്പുവിന്‍റെ നെഞ്ചു കലങ്ങി ഒരു മാതിരി കാലവര്‍ഷത്തിലെ ഭാരതപ്പുഴപോലെ ആയത്‌..

ഇട്ടിയവിരച്ചേട്ടന്‍ ജനലഴികള്‍ക്കിടയിലൂടെ കയ്യിട്ട്‌ എവിടെയോ ഒന്നു താങ്ങിയപ്പോഴാണ്‌ ഇപ്പോള്‍ നിങ്ങള്‍ ചിത്രങ്ങളില്‍ കാണാറുള്ള കാപ്പുവിന്‍റെ ആ നേത്ര ഗോളങ്ങള്‍ ബൂലോകത്തേയ്ക്ക്‌ തുറിച്ചിറങ്ങി വന്നത്‌..

പാവം കാപ്പു..

എങ്ങനെ അദ്ദ്യം അതു ഈ ജീവിതത്തില്‍ മറക്കും?

തന്‍റെ കരളിലേയും കരണത്തിലേയും വടുക്കള്‍ കരിയാത്തിടത്തോളം കാലം, എല്ലാ ക്രിസ്തുമസ്‌ രാത്രികളിലും ആരുടെയെങ്കിലും വായില്‍ നിന്നും വിഭാവരി അല്ലെങ്കില്‍ ഭൈരവിരാഗത്തിലെങ്കിലും നാലു സംസ്കൃത ശ്ലോകങ്ങള്‍ കേട്ടില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ വിജൃംഭനം മാറുകയില്ല.അതത്രേ ഇത്യാദി തൊള്ളേല്‍ കയ്യിട്ടിളക്കി തെറി മേടിക്കാനുള്ള പരിപാടികള്‍ അദ്ദേഹം ഒപ്പിച്ചുകൊണ്ടേ ഇരിക്കുന്നത്‌..ആവില്ല കാപ്പൂ.. ആവില്ല.. നിങ്ങളെ തെറി വിളിക്കാന്‍ എനിക്കാവില്ല.. ഒന്നുമില്ലെങ്കിലും നിങ്ങളുടെ മഹള്‍ കല്യാണിയെ ഒരു കാലത്തു ചൂണ്ടയിട്ടോണ്ടിരുന്നവനല്ലേ ഞാന്‍..

Wednesday, December 24, 2008

ക്രിസ്തുമസ് ഗാനം, ചൂടോടെ!


courtesy: http://meeshsjourneys.wordpress.com/2007/12/10/hiatus-and-happy-birthday-jesus/

ആശ്രമത്തിലെ ഒരു വിശ്വാസി എഴുതി ശ്രീ. ഗ്യാപ്പിലാനന്ദ സ്വാമിജിയ്ക്കു അയച്ചു കൊടുത്ത ആ ഗാനം, ഇതാ ബൂലോകത്തിന്‍റെ സ്വന്തം സംഗീ-സംവ്യായനായ ബഹു. ബഹുവ്രീഹി അവര്‍ഹള്‍ ചായപ്പൊടിയും പഞ്ചസാരയും പാകത്തിനു ചേര്‍ത്തു തിളപ്പിച്ച്‌ ചൂടാറാതെ സപ്ളയര്‍ പാമരന്‍ വശം നിങ്ങള്‍ക്കായി കൊടുത്തയച്ചിരിക്കുന്നു.. വരുവിന്‍ കേള്‍ക്കുവിന്‍, ആനന്ദിപ്പിന്‍..

പുല്‍തൊഴുത്തില്‍ പിറന്നു..
രചന: 'ആശ്രമത്തിലെ ഒരു വിശ്വാസി'
സംഗീതം, സാക്ഷാല്‍ക്കാരം, ആലാപനം: ബഹുവ്രീഹി


കേള്‍ക്കാന്‍ പറ്റണില്ലേ? ന്നാല്‍ ഡൌണ്‍ലോഡൂ..


എല്ലാ ആശ്രമവാസികള്‍ക്കും ക്രിസ്തുമസ്സാശംസകള്‍!

Tuesday, December 23, 2008

ഒരു ക്രിസ്തുമസ് ഗാനംആശ്രമത്തിലെ ഒരു വിശ്വാസി എഴുതി മെയില്‍ അയച്ചു തന്ന ഒരു ക്രിസ്തുമസ് ഗാനം ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു


പുല്‍തൊഴുത്തില്‍ പിറന്നു
മരക്കുരിശേറിയ
സ്വര്‍ലോക കാരുണ്യമേ
മണ്ണിലെ മര്‍ത്ത്യന്‍റെ
പാപക്കറ കഴുകാന്‍
(നോവുകളാറ്റുവാന്‍)
തന്‍ നിണം വീഴ്ത്തിയോനേ

കദനത്തിനാഴത്തില്‍
മുങ്ങാങ്കുഴിയിടുമ്പോള്‍
(ഉള്ളം പിടയുമ്പോള്‍)
നിന്‍നാമമെന്‍റെ നാവില്‍..
വ്യധകളില്‍ വീണുടഞ്ഞു
കണ്ണീരു വറ്റുമ്പോള്‍
നിന്‍മുഖമെന്‍റെ നെഞ്ചില്‍..

സ്വന്തമെന്നോര്‍ത്തവര്‍
വെള്ളിക്കിലുക്കത്തില്‍
കൈവിട്ടനേരത്തിലും
നിന്‍ പുണ്യഹൃത്തിലൊ-
രിടമവര്‍ക്കേകി നീ
കരുണാമയനായീ

ഈ പുല്‍കുടിലില്‍ നിന്‍
പിഞ്ചുരൂപത്തെ ഞങ്ങള്‍
കണ്ടു കൈവണങ്ങുന്നൂ
വഴിതെറ്റിയുഴറൂമീ
കുഞ്ഞാടുകള്‍ക്കു നീ
താരമായ് തെളിയേണമേ
വഴി തെളിച്ചീടണമേ

Monday, December 22, 2008

അമേരിക്കന്‍ ഭീകരന്‍ .

ഇതാണ് ഭീകരന്‍ .സൗദി ഖലീഫ ഷെയ്ഖ് അബ്ദുള്ള ബിന്‍ അല്‍ അബൂബക്കര്‍ പ്രയാസി , ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് ഒരു കോടി അമേരിക്കന്‍ ഡോളര്‍ വാഗ്ദാനം ചെയ്ത കൊടും ഭീകരന്‍ . അഫ്ഘാനിലെ മല നിരകളില്‍ അല്ല ഈ ഭീകരന്‍ കാണപ്പെടുന്നത്‌ .സാമ്പത്തിക മാന്ദ്യം മഞ്ഞു പോലെ മൂടിക്കിടക്കുന അമേരിക്കയിലെ ഏതോ മഞ്ഞു പെയ്തിറങ്ങുന്ന കു ഗ്രാമത്തില്‍ രണ്ടു കാവല്‍ക്കാരുടെ കൂടെ താമസിക്കുന്ന ആ ഭീകരന്‍ ,ചിലപ്പോള്‍
ക്ഷണിക്കപ്പെട്ട കലാകരാന്മാരുടെ സായാഹനങ്ങളിലും മറ്റും ഇടക്കിടെ പങ്കെടുക്കും. മറ്റു ചിലപ്പോള്‍

കാവല്‍ മാലാഖമാരുടെ സഹായത്തിനായി മുന്‍ നിരയില്‍ ഉണ്ടാകും .

ഭീകരന്റെ കൂടെ എപ്പോഴും സഹായത്തിനായി അധികാരത്തിന്റെ കിരീടവും ചെങ്കോലും ഏന്തിയ ലോക രാഷ്ട്ര തലവന്മാരോ

അധോലോക ഗുണ്ടാ സംഘതലവന്മാരോ കാണപ്പെടും .
പ്രസ്തുത ഭീകരനെ കണ്ടു കിട്ടുന്നവര്‍ എത്രയും വേഗം ഖലീഫയെ ഏല്‍പ്പിക്കണം എന്ന് ഇതിനാല്‍ തര്യപ്പെടുത്തുന്നു.
മറ്റൊരു വാര്‍ത്തയുള്ളത് .
ബ്ലോഗിലെ കവിയായ പാമരന്‍ ഉടനെ തന്നെ ചിത്രികരണം ആരംഭിക്കുന്ന ലാല്‍ ജോസിന്റെ ഒരു പടത്തില്‍ ഗാന രചന നിര്‍വ്വഹിക്കുന്നു .രാവിലെ അനില്‍ @ബ്ലോഗ് ഈ വിവരം നാട്ടില്‍ നിന്നും ഫോണ്‍ ചെയ്ത്
അറിയിച്ചു എങ്കിലും തിരക്കായത് കൊണ്ടു പറയാന്‍ വിട്ടു പോയി . പാമരന് അഭിനന്ദനങള്‍ .
ഡിട്രോയിട്ട് മാര്‍ത്തോമ്മാ പള്ളിയിലെ സണ്‍‌ഡേ സ്കൂള്‍ കരോള്‍ പരിപാടിക്കിടയില്‍ ഉള്ള ചില ദൃശ്യങ്ങള്‍ .
Friday, December 19, 2008

നെയ്യപ്പം തിന്നാല്‍ .............


നെയ്യപ്പം വേണം നെയ്യപ്പം വേണം
ചൂടുള്ള നല്ല നെയ്യപ്പം വേണം
എന്തിനാ മോനേ ചൂടുള്ള നെയ്യപ്പം
നെയ്യ് ചോറും കോയിന്റെ ചാറും പോരെ മോനേ
വേണ്ട ബാപ്പ വേണ്ട ബാപ്പ നെയ്യപ്പം വേണം
എന്തിനാ മോനേ നെയ്യപ്പം തിന്നണേ
നെയ്യപ്പം തിന്നാല്‍ രണ്ടാ ഗുണം ബാപ്പ
---------- ------------ -----

പൈയും ഷൂവും

മലയാള ബ്ലോഗില്‍ ഇപ്പോള്‍ വളരെ ആഘോഷകരമായി കൊണ്ടാടുന്ന ഒരു വസ്തുവാണ് ബുഷിന്റെ മുഖത്ത് ഇറാക്കില്‍ വെച്ച്‌ ഷൂസ് എറിഞ്ഞു എന്നുള്ള കാര്യം .വളരെ നല്ല കാര്യം .പക്ഷേ അമേരിക്കയില്‍ ഉള്ളവര്‍ അതിനെ വലിയ കാര്യമായി കാണുന്നില്ല ഈ സംഭവം .

കഴിഞ്ഞ ആഴ്ച എന്‍റെ മക്കള്‍ സ്കൂളിന്റെ പ്രിന്‍സിപ്പാളിന്റെ മുഖത്ത് ആപ്പിള്‍ പൈ എറിഞ്ഞു .ആദ്യം കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി .പക്ഷേ അതൊക്കെ അവര്‍ വളരെ ആഘോഷങ്ങളില്‍ മാത്രം ചെയ്യുന്ന ഒരു നിസാര കാര്യം മാത്രമാണ് .സ്കൂളിന്റെ ധനശേഖരാര്‍ത്ഥം നടത്തുന്ന ഒരു ചെറിയ കലാപരിപാടിയായിരുന്നു പ്രിന്‍സിപ്പലിന്റെ മുഖത്ത് പൈ എറിയുക എന്നത് .ഷൂവും ചെരുപ്പും പലവിധം എന്നതുപോലെ തന്നെ പൈയും പല വിധത്തില്‍ ഉണ്ട് .ആപ്പിള്‍ പൈ ,മത്തങ്ങാ പൈ ,ക്രീം പൈ അങ്ങനെ പലവിധം .വലുതാകുമ്പോള്‍ എറിയാന്‍ വേണ്ടി ചെറിയ ക്ലാസ് മുതലേ കുട്ടികളെ ഇങ്ങനെ മുഖത്ത് എറിഞ്ഞു ശീലിപ്പിക്കുന്നു .

കുറെ നാളുകള്‍ അമേരിക്കന്‍ പട്ടാളക്കാരുമായി അടുത്ത് ഇടപഴകിയത്‌ കൊണ്ട് അമേരിക്കന്‍ സംസ്കാരം ആ ഇറാക്കിയിലും വന്ന് ചേര്‍ന്നതാണ് എന്ന വസ്തുത മറന്നുകൊണ്ടാണ് പലരും ഇവിടെ വാചക കസര്‍ത്തുകള്‍ നടത്തുന്നത് .പാവം പിടിച്ച ആ ഇറാക്കി അതുകൊണ്ട് തന്നെയാകണം അമേരിക്കയുടെ പ്രസിഡന്റിനെ മുഖത്ത് എറിഞ്ഞത് .പക്ഷേ ഒഴിഞ്ഞു മാറാന്‍ മിടുക്കനായ ബുഷ് ആ സമയം ഒഴിഞ്ഞു കളഞ്ഞു .

ഇനിയും ഒരു കാര്യം കൂടി ഇന്ത്യയില്‍ ഷൂവും ചെരുപ്പും പട്ടിയും എന്തെല്ലാമോ നിഷിദ്ധ വസ്തുക്കള്‍ ആണെങ്കിലും ഇവിടുത്തുകാര്‍ക്ക് അങ്ങനെയല്ല .പട്ടികളെ സ്വന്തം മക്കളെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നു ഇവിടെ ഓരോ വീടുകളിലും .ഷൂസ്, പാദ രക്ഷകള്‍ എന്ന നിലക്കും ഉപരിയായി പാഠ പുസ്തകങ്ങളെപ്പോലെ കരുതുന്നു .അതുകൊണ്ടായിരിക്കണം ചിലര്‍ പാഠ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ബാഗില്‍ തന്നെ അതുപോലെ തന്നെ സൂക്ഷിക്കുന്നത് .
ഈ വക കാരണങ്ങള്‍ കൊണ്ടാണ് ഷൂസ് എറിഞ്ഞ ഇറാക്കിയോട് ബുഷിന്‌ ദേഷ്യം ഇല്ലാത്തതും .

ബുഷ് ആ ചെരുപ്പെറിനെ വെറും പിള്ളാര് കളിയായി മാത്രമേ കണക്കിട്ടിട്ടുള്ളൂ .പക്ഷേ ആ പ്രശ്നം കൊണ്ട് കിടക്കാന്‍ വയ്യാത്തത് മലയാള ബ്ലോഗര്‍മാര്‍ക്കും .

കലികാല വൈഭവം .
http://in.youtube.com/watch?v=s2G0Pv2C5LU&feature=related
ഉന്നം ഒന്നു പരീക്ഷിക്കു
http://www.kroma.no/2008/bushgame/

Monday, December 15, 2008

ഒരു മിന്നല്പിണര് പോലെ അവള̴്....

"അപ്പൂ, കുട്ടികളെയും കൊണ്ട് ഇന്നു സ്വിമ്മിങ്ങിനു പോകണം."

സാമന്യം നല്ല ചൂടുണ്ട് അലസമായി ഒരു തണുത്ത ബിയറുമായി പോര്‍‌ച്ചിലിരിക്കുമ്പോഴാണ് ആശ വിളിച്ചു പറയുന്നത്. ഇന്ന് ഇനി എനിക്കു രക്ഷപെടാന് പറ്റില്ല. കുറേ ദിവസമായി ഓരോ ഒഴിവു പറയുന്നു. ഈ സമ്മര്‍‌ മുഴുവന്‍‌ അവളാണ് കുട്ടികളെ എല്ലായിടവും കൊണ്ടു പൊയത് .
"അപ്പൂ ഒന്നിനും മൂന്നിനുമിടക്കാ മറക്കണ്ടാ" ആശ ഓടിക്കഴിഞ്ഞു. അവളങ്ങനെയാ ഉണരുമ്പോള്‍‌ മുതല്‍‌, ഏതു നേരവും ജോലിത്തിരക്ക്, ഞാനെന്ന അടിസ്ഥാന മടിയനന് നേര്‍‌ വിപരീതം .

കുട്ടികളെ റെഡിയാക്കി 12:30 ഓടെ ഞാന്‍‌ പുറപ്പെട്ടു പൂളില്‍‌ സാമാന്യം തിരക്കുണ്ട് കുട്ടികളെ വിട്ടു. ഇനി ഒന്നര മണിക്കൂര്‍‌ ഇവിടിരിക്കാം ഡൈവിങ് ബോര്‍‌ഡിന് നേരെയുള്ള ഒരു തണലില്‍‌ ഞാന്‍‌ ഇരിപ്പുറപ്പിച്ചു..അപ്പോഴാണ് ഒരു പറ്റം പെണ്‍‌ കുട്ടികള്‍‌ കടന്നു വന്നത്. സൈഡിലുള്ള ഷവര്‍‌ ആന്റ് ചെയ്ഞ്ച് റൂമിലേക്ക് അവര്‍‌ കയറിപ്പോയി.. കൂട്ടത്തില്‍‌ വേറിട്ടു നിന്ന അവള്‍ ഒരു മിന്നല്പിണര്‍‌ പോലെ എന്റെ കണ്ണില്‍‌ പെട്ടു.. ഞാന്‍‌ അത്യന്തമാകാംക്ഷയോടെ ആ വാതില്‍‌ തുറക്കുന്നതും നോക്കി ഇരുന്നു.. ഒരു 10 മിനിറ്റിനുള്ളില്‍‌ എന്തിനൊക്കെയായി വെറുതെ ചിരിച്ചു കൊണ്ടു ആ കുട്ടികള്‍‌ വന്നു. എല്ലാം കൌമാരക്കാരും കൌമാരം വിടപറയുന്നവരും!
ഹോ ഇതെന്തൊരു നയന വിരുന്ന്... ഞാന്‍‌ അക്ഷരാര്‍‌ത്ഥത്തില്‍‌ ജ്വല്ലു വിട്ടു നോക്കി ഇരുന്നു. അതാ ഏറ്റവും പിറകില്‍‌ അവള്‍‌, കണ്ണെടുക്കാന്‍‌ തോന്നിയില്ലാ! എന്തൊരു സൌന്ദര്യം ഏകദേശം അഞ്ചര അടിയോളം പൊക്കം സ്വര്‍‌ണതലമുടി നീണ്ട മൂക്ക്, വിടര്‍‌ന്ന കണ്ണുകള്, ഒരു ചെറു പുഞ്ചിരിയോടെ അവള്‍‌ നടന്നു വരികയാണ്, കറുപ്പും ചുവപ്പും പടമുള്ള ആ സ്വിം സൂട്ടില്‍‌ അവളുടെ സൌന്ദര്യം തെളിഞ്ഞു.

ആ നീണ്ട കൈ കാലുകള് ഓരോ മാംസപേശിയും സൃഷ്ടി കര്ത്താവിന്റെ കരവിരുത് വിളിച്ചു പറയുന്നു, ഒതുങ്ങിയ അരക്കെട്ട് നിറഞ്ഞ മാറിടം അതാ അവള് എന്റെ മുന്നിലെത്തി കൂടെയുള്ള പെണ്കുട്ടികള് ചിലച്ചു ചിരിച്ചു...

ഇത്ര ലഘവത്തോടെ ചിരിക്കാന് ഈ പ്രായത്തിലേ കഴിയൂ. അവളെ മറ്റുള്ളവരില് നിന്നു വേറിട്ട് തോന്നിയതു അവളുടെ പോസ്ചര് കൊണ്ടു തന്നെ.. അവള്‍ക്കു തന്നത്താനറിയാം അവളുടെ കൈ മുതല് ആ സൌന്ദര്യം ആണെന്ന്. അവളെ കണ്ടാല് ആരുടെയും ശ്വാസം ഒരു നിമിഷം നിലച്ചു പോകും. അതാ അവള്‍ ഞാനിരിക്കുന്നതിനു മുന്നിലുള്ള ഡൈവിങ്ങ് ബൊര്‍‌ഡിനരികിലെത്തി ഓരോരുത്തരായി പൂളിലേക്ക് ചാടിയിറങ്ങി അവള്‍‌ അവളുടെ റാപ്പ് ഊരിയിട്ടു റ്റൂ പീസ് സൂട്ടില് ആ നില്പ് ഹോ! എന്റെ പെരുവിരലില് നിന്നൊരു തരിപ്പ്..... ഏറ്റവും ഒടുവിലായി ഡൈവിങ്ങ് ബോര്ഡില് അവള് എത്തി, ഒരു മിനിറ്റ് അങ്ങനെ നിന്നു രണ്ടു കൈകളും മേല്പ്പോട്ട് ഉയര്ത്തി...... ഇതുപൊലൊരു കാഴ്ച എന്റെ ആയുസ്സില് കണ്ടിട്ടില്ലാ. ഒരു സൌന്ദര്യ മത്സരത്തിലെ വിധി കര്ത്താവിന്റെ കൂര്‍‌മതയോടെ ഞാനവളെ കൃത്രിച്ചു നോക്കി. ഒരു കുറ്റവും പറയാനില്ലാ..സൃഷ്ടാവിന്റെ ഒരു പിഴവും പറയാന്‍‌ പറ്റാത്ത ഒരു സമ്പൂര്‍‌ണ സൃഷ്ടി...അതാ അവള് വെള്ളത്തിലേക്കു കുതിച്ചു... ആ നീണ്ട പൂളിന്റെ ഒരറ്റം മുതല്‍‌ മറ്റേ അറ്റം വരെ അവള് നീന്തിതുടിക്കുന്നത്, മതിവരുവോളം ഞാന്‍‌ കണ്ടിരുന്നു. എന്റെ അരികിലേക്ക്, പിന്നെ നീന്തി നീന്തി മറ്റെ അറ്റത്തേക്ക്. പോയല്ലോ എന്നു കരുതുമ്പോഴേക്ക് വീണ്ടും എന്റെ അരികിലേക്ക്, ഈ മദ്ധ്യാഹ്നം ഞാന്‍‌ ശരിക്കും ആസ്വദിച്ചു. കുട്ടികളെ കൂട്ടി തിരികെ ഡ്രൈവ് ചെയ്തപ്പോള് ആലോചിച്ചത്, വീട്ടിലെത്തുമ്പോളള്‍‌ ആശയോട് പറയണൊ?

‘വേണ്ട സന്തുഷ്ടമായ ദാമ്പത്യത്തില് ഇതൊരു സ്വകാര്യ സുഖമായി മനസ്സില് സൂക്ഷിക്കാം’.....
സന്തോഷ് പറഞ്ഞ പോലെ
സൌന്ദര്യ മത്സരം മദ്ധ്യവയസ്കരുടെ നയനഭോഗത്തിനും കോസ്മെറ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ലോക വിപണിക്കും വേണ്ടിയാണെന്ന് ആര്‍ക്കാണറിയാത്തത്

അതാ വതില്ക്കല്‍‌ ആശ!!

അവളുടെ കവിളില്‍‌ തട്ടി കൊണ്ട് മെല്ലെ ചെവിയോട് ചേര്‍‌ന്ന് പാടി......
"നിന്നേ കരവലയത്തിലൊതുക്കുവാന്‍‌ ഒന്നു.... ഹു.. ഹു.ം ം ം ...."

മൂളിപ്പാട്ടുമായി നീങ്ങിയപ്പൊള്‍‌ ആശ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു...
നമ്പര് 20 മദ്രാസ്സ് മെയിലിലെ മോഹന്‍ലാല്‍ന്റെ ഡയലോഗ് ഓര്‍‌ത്തു

"കണ്ടാ ആണുങ്ങള്‍ ഡിലു ചെയ്യുന്നത്..... ഹ ഹ ഹ"

ചിത്രങ്ങള്‍ ഫ്ലിക്കര്‍

Saturday, December 13, 2008

പാര്‍വ്വതി ഓമനക്കുട്ടന് അഭിനന്ദനങ്ങള്‍

കോട്ടയംകാരി മലയാളി പെണ്‍കൊടി ലോക സൗന്ദര്യ മല്‍സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി .കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഒരു ഭാഗ്യം .റഷ്യയുടെ Ksenya Sukhinova ആണ് ഇക്കുറി ലോക സുന്ദരി .

പാര്‍വ്വതി ഓമനക്കുട്ടന് ബൂലോകരുടെയും ,തോന്ന്യാശ്രമത്തിന്റെയും ആശംസകളുടെ പൂച്ചെണ്ടുകള്‍ . കൂടുതല്‍ വാര്‍ത്ത താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ വായിക്കാം .

Thursday, December 11, 2008

നീരു ഏറനാട്ടില്‍!


ഇന്നുച്ചയ്ക്ക് മയങ്ങിക്കിടക്കുമ്പോള്‍ നിലമ്പൂരിലെ സുഹൃത്ത് സാബുവിന്റെ കാള്‍. എടുത്തപ്പോ ഒരാള്‍ക്ക് കൊടുക്കാംന്ന് അവന്‍.

നല്ലോം കൊടുക്കാന്‍ ഞാന്‍ സാബുവിനോട് പറഞ്ഞു. നാട്ടില്‌ നമ്മള്‍ക്ക് ഒത്തിരി പാരകള്‍ ഉണ്ടല്ലോ. ഞാന്‍ വിചാരിച്ചത്, വല്ല പാരയും അവന്റെ കൈയ്യില്‍ പെട്ടുവെന്നാണ്‌. ശരിക്കും കൊടുക്കാന്‍ പറഞ്ഞപ്പോ ഒരു പരിചിതസ്വരം കാതില്‍ മുഴങ്ങി.

"ഹലോ ഏറൂ.."

ഞാന്‍ കിനാവിലാണോന്ന് ഡൗട്ടടിച്ച് ഒന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ട് "ഹലോ നീരൂ.."

അങ്ങനെ നിരക്ഷരന്‍ എന്ന നമ്മുടെ ബൂലോഗ സഞ്ചാരി നിലമ്പൂരിലെ പ്രകൃതിരമണീയമായ വനാന്തരങ്ങളും, തേക്കിന്‍ കാടും, ചാലിയാര്‍ പുഴയും, കോവിലകവും, സായിപ്പിന്‍ ബംഗ്ലാവും, ആനയെ മെരുക്കുന്ന നെടുങ്കയവും എല്ലാം കാണാനും, യാത്രാവിവരണം രചിക്കുവാനും (പറ്റുമെങ്കില്‍ ഒരു ഏറനാടന്‍ ഗാഥയും പ്രതീക്ഷിക്കാം); ഒടുവില്‍ എന്റെ ജന്മദേശമായ ഏറനാട്ടിലെത്തി..

നീരുവിനെ ഒരു കാര്യം അറിയിക്കാന്‍ ഞാന്‍ വിട്ടുപോയി. എന്തെന്നാല്‍..

നിലമ്പൂരങ്ങാടിയില്‍ ആരോടെങ്കിലും "ഞാന്‍ നീരു, നിങ്ങള്‍ടെ നാട്ടുകാരന്‍ ഏറൂസ് സുഹൃത്താ.." എന്നെങ്ങാനും പറഞ്ഞുപോയാല്‍ അവര്‍ തരുന്നത് എന്തായാലും ഇരുകൈയ്യും നീട്ടി വാങ്ങികൊള്‍ക!

അതിനുത്തരവാധി ഞാനല്ല. ഏറനാടന്‍ ചരിതങ്ങളില്‍ വന്നിട്ടുള്ള വരാനിരിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളും നീരുവിനെ കാത്തിരിക്കുകയാണല്ലോ. എന്നെ കിട്ടിയില്ലേല്‍ നീരുവിനെ കിട്ടിയല്ലോ എന്നൊരാശ്വാസത്തില്‍ അവര്‍ നീരുവിനെ സല്‍ക്കരിച്ചോളും!

അവിടെ നീരുവിനെ സഹായിക്കുവാന്‍ എന്റെ ബാല്യകാലസുഹൃത്തുക്കളായ നസീറും സാബുവും ഫിര്‍സാദും ഉണ്ട്. ഈ നീണ്ട പെരുന്നാളവധിനാളുകളില്‍ എനിക്കും ഒരു ടിക്കറ്റെടുത്ത് നീരുവിനൊപ്പം അവിടെയെത്തി അടിച്ചുപൊളിക്കാമായിരുന്നു എന്നുതോന്നി.

നീരുവിന്റെ നിലമ്പൂര്‍ വിശേഷങ്ങള്‍ ഉടന്‍ പ്രതീക്ഷിച്ചുകൊണ്ട്..

Tuesday, December 9, 2008

നിന്റെ കണ്ണുകള്‍ -ഒരു സ്വതന്ത്ര പരിഭാക്ഷ ."മലയാള ബ്ലോഗേ നീയെത്ര ധന്യ ...
ഞാന്‍ മലയാള ബ്ലോഗിലായത് എന്റെ കര്‍മ്മ പുണ്യം ".

പലപ്പോഴും പറയാന്‍ ആഗ്രഹിക്കുന്ന ഒരു വാചകമാണ് മേല്‍ പറഞ്ഞത്. മലയാള ബ്ലോഗ് ദിനം പ്രതി അതിന്റെ വളര്‍ച്ചയുടെ നാഴികകല്ലുകള്‍ പിന്നിടുന്നു .പല പ്രശസ്ത എഴുത്തുകാരും മലയാള ബ്ലോഗില്‍ നിന്നും ഉണ്ടായി .പലതും പുസ്തക രൂപേണ വായനക്കാരില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു .

കഴിഞ്ഞ ദിവസം കൂടി മലയാള ബ്ലോഗിലെ പ്രശസ്ത കവയത്രി ശ്രീമതി -പ്രിയാ ഉണ്ണികൃഷ്ണന്‍ തന്റെ പ്രയാണം എന്ന കവിതാ സമാഹാരം പുറത്തിറക്കി .അതുപോലെ തന്നെ പലരും ഇനിയും മുന്നിട്ടു വരാന്‍ തുടങ്ങുന്നു .മറ്റൊരു കവയത്രി ശ്രീമതി മാണിക്യത്തിന്റെ കവിതാ സമാഹാരം അച്ചടിയിലാണ് . ബൂലോകകവിതയില്‍ കഴിവുറ്റ കവികള്‍ അന്യഭാക്ഷാ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി മലയാളഭാക്ഷയെ പരിപോഷിപ്പിക്കുന്നു . മറ്റു ചിലര്‍ക്ക് പര ഹൃദയ ജ്ഞാനം , കൂടാതെ പ്രാര്‍ത്ഥനാ വരവുമാണ് ലഭിച്ചിരിക്കുന്നത് . അങ്ങനെ ബൂലോകത്തിന്റെ തന്നെ രൂപഭാവങ്ങള്‍ക്ക് മാറ്റം വന്നിരിക്കുന്നു . വളരെ വലിയ മാറ്റങ്ങള്‍ വരുത്തി വായനക്കാര്‍ക്ക് ആവശ്യത്തിലും അധികം മേയാന്‍ തക്കതായ മേച്ചില്‍ പുറങ്ങള്‍ ബ്ലോഗിന് അകത്തും പുറത്തും ബ്ലോഗര്‍മാര്‍ ചെയ്തു കൊടുക്കുന്നു . മലയാള ബ്ലോഗര്‍മാര്‍ ചെയ്യുന്ന ഇത്തരം നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് തീര്‍ച്ചയായും മലയാളികള്‍ കടപ്പെട്ടിരിക്കും എന്നതിന് രണ്ടു പക്ഷമില്ല .ഈ വക കാരണങ്ങള്‍ കൊണ്ടാകാം കൂടുതല്‍ കൂടുതല്‍ ബ്ലോഗര്‍മാര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത്.

അങ്ങനെയാണ് ഇന്നു രാവിലെ ,വളരെക്കാലമായി ഭാവസമ്പുഷ്ടമായ പല ഗാനങ്ങളും,കവിതകളും ,കഥകളും വായനക്കാര്‍ക്ക് വിരുന്നു നല്കി മലയാള ബ്ലോഗില്‍ തന്റേതായ സ്ഥാനം നിലനിര്‍ത്തിയ ഗീതാ ഗീതികള്‍ പുതിയൊരു ചുവടു വെയ്പ്പുമായി ബ്ലോഗില്‍ മുന്നിട്ടിറങ്ങിയത് .ആദ്യമായി ചെയ്തത് ഗീതാ ഗീതികള്‍ എന്ന പേരു മാറ്റി പകരം ഗീത് എന്ന ഉത്തരേന്ത്യന്‍ നാമം സ്വീകരിക്കുക വഴി തനിക്ക് മലയാളത്തില്‍ ബ്ലോഗാന്‍ മാത്രമല്ല ഇംഗ്ലീഷിലും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയും എന്ന് തെളിയിക്കുന്നു.

K C Geeth എഴുതിയ Your Eyes !


എന്ന ഇംഗ്ലീഷ് കവിതയുടെ സ്വതന്ത്ര പരിഭാക്ഷ ബൂലോകര്‍ക്കായി ഗീതേച്ചി എന്ന ഗീതിന്റെ സമ്മതപത്രം കൂടാതെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു .തെറ്റുകള്‍ ഉണ്ടാകാം .സദയം ക്ഷമിക്കുക .

നിന്റെ കണ്ണുകള്‍ഹാ ..നിന്റെ കണ്ണുകള്‍
അതെന്നെ കീഴ്പ്പെടുത്തുന്നു
മുന്പിതുപോലുള്ള കണ്ണുകള്‍
ഞാന്‍ കണ്ടിട്ടില്ല
കിം,കിം,കിം


ഇത്ര വലിയ ഉണ്ട കണ്ണുകള്‍
ഇന്നസെന്റിന്റെ കണ്ണുകള്‍ പോലുള്ള കണ്ണുകള്‍
ആലുക്കാസിലെ സ്വര്‍ണ്ണം പോലെ
തിളക്കമാര്‍ന്ന കണ്ണുകള്‍
ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല


നീ ചിരിക്കുമ്പോള്‍
ഹാഹ ..നീ ചിരിക്കുമ്പോള്‍
ഞാന്‍ നിന്‍റെ വായിലേക്ക് നോക്കില്ല
റോസാപ്പൂവിന്റെ ചുണ്ടുകള്‍
മുത്തുപോലുള്ള പല്ലുകള്‍
ഇവയിലൊന്നും ഞാന്‍ നോക്കില്ല
കാരണം അവയെല്ലാം എന്നെ ഭയപ്പെടുത്തുന്നു
പകരം
ഞാന്‍ നിന്‍റെ കണ്ണുകളിലേക്ക് നോക്കട്ടെ
വേള്‍പൂള്‍ വാഷിംഗ്‌ മെഷീന്‍ പോലെ
നിന്‍റെ ചിരി നിന്‍റെ കണ്ണുകളില്‍
കറങ്ങുന്നത് കാണാമല്ലോ
ആഹാ ..ഹാ ..ഹഹ
എന്നെ ആനന്ദ പുളകിതയാക്കാന്‍ അത് മതി
നിന്‍റെ കണ്ണുകള്‍
ഹാ ..എത്ര മനോഹരം .


നീ കരയുമ്പോള്‍
ങി...ങി ..നീ കരയുമ്പോള്‍
തക്കാളിപ്പഴം പോലുള്ള നിന്‍റെ മൂക്കില്‍
തണുപ്പ് കൊണ്ട് കോച്ചി വിറയ്ക്കുന്ന പോലുള്ള
നിന്‍റെ തണുത്ത ചുണ്ടില്‍
ഇവയിലൊന്നും ഞാന്‍ നോക്കില്ല
നീന്തല്‍കുളത്തിന്റെ കരയില്‍
വേര്‍പിരിയാന്‍ പോകുന്ന രണ്ടു
കോളേജ് കുട്ടികള്‍
വേദനകൊണ്ട് നില്‍ക്കുന്നത് പോലെ
കാണുന്ന രണ്ടു തുള്ളി കണ്ണുനീരില്‍ ഞാന്‍ നോക്കും

എനിക്കത് മതി

കാരണം നിന്റെ കണ്ണുകള്‍ എന്നെ വല്ലാതെ വലയ്ക്കുന്നു


ങി ..ങി ..എത്ര ദുഖമാണ് കുട്ടി നിന്‍റെ മുഖത്ത്
ഹ ഹ ..അത്രയും സന്തോഷവും
നിന്‍റെ കണ്ണുകള്‍ ..ഹോ ..നിന്‍റെ കണ്ണുകള്‍
എത്ര സുന്ദരമായ കണ്ണുകള്‍

Friday, December 5, 2008

പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നത് എന്താണ് ?

പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നത് എന്താണ് ? ഒരു ചിന്ത .പത്രം മറിച്ചു നോക്കിയപ്പോള്‍ മനസിനെ ചെറുതായി നൊമ്പരപ്പെടുത്തി .ആ ചിന്ത നിങ്ങളുമായി പങ്കു വെയ്ക്കുന്നു . കൂട്ടായി ചിന്തിക്കേണ്ട വിഷയമാണ് .മാറുന്ന കുടുംബ വ്യവസ്ഥ .ജീവിത സാഹചര്യങ്ങള്‍ .ഇവയൊക്കെ ആകാം പ്രതിസ്ഥാനത്ത് . എങ്കിലും ഉത്തരവാധിത്വങ്ങളില്‍ നിന്നും നമുക്കും ഒഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ പറ്റില്ലല്ലോ .ചിലപ്പോള്‍ നമ്മളും ഇതില്‍ പ്രതി സ്ഥാനത്ത് വരാം .

പോകുന്ന വഴിക്ക് ഇവിടെ കൂടെ കയറിയിട്ട് പോകണേ ...അവര്‍ പരിധിക്ക് പുറത്താണ് .

Tuesday, December 2, 2008

വരാല്‍ -കഥ
ലകെട്ടി
ജീവിക്കുന്ന ഒരു ജീവിയുടെ പേരെഴുതാന്‍ പറഞ്ഞപ്പോള്‍ ശാമുവേല്‍കുട്ടി രണ്ടാമതൊന്നാലോചിക്കാതെ ഉത്തരമെഴുതി "താഴ്ചയിലെ അവറാന്‍ ചേട്ടന്‍ ".
ശാമുവേലിന്റെ ചെവിക്ക് പിടിച്ചു തിരിച്ചുകൊണ്ടു സാര്‍ പറഞ്ഞു "എടാ മരക്കഴുതെ വലകെട്ടി ജീവിക്കുന്ന ജീവിയാണ് ചിലന്തി .ഈയിടെ വലയില്‍ കഥകള്‍ എഴുതി പുറത്തിറക്കിയ സിമിയുടെ ചിലന്തികളെ പറ്റിപ്പോലും നീ കേള്‍ക്കാത്തത് വലിയ കഷ്ടം തന്നെ ശാമുവേലെ" .
ശമുവേലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .കാരണം അവന്‍ ജനിച്ചപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ താഴ്ചയിലെ അവറാന്‍ ചേട്ടന്‍ വലകള്‍ കെട്ടുന്നത് .


താഴ്ചയിലെ അവറാന്‍ ചേട്ടന്‍ .നാട്ടിലെ പ്രധാന വലവീശുകാരന്‍. മാനത്ത് മഴകണ്ടാല്‍ പിന്നെ
ആറ് കടമ്പന്‍ തോട്ടിന്റെ കരയില്‍ നിന്നും കയറില്ല .ആറ് കടമ്പന്‍ തോടിന്എങ്ങനെയാണ്
ആ പേരു കിട്ടിയതെന്നറിയില്ല .പക്ഷെ ഓര്‍മ്മയില്‍ ഒക്കെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടും .തോടിന്റെ ഇരു കരകളിലുമായി നിറയെ വീശുകാരുമൊക്കെയുള്ള ആ പഴയ കാലം .മുക്കിനു നിന്ന് ചിലപ്പോഴൊക്കെ അവറാന്‍ ചേട്ടന്‍ ഗതകാല വീര സ്മരണകള്‍ അയവിറക്കുന്നത് കേള്‍ക്കാം .
" ഇപ്പോഴൊക്കെ എന്ത് വീച്ച് മോനേ , പണ്ടോക്കെയായിരുന്നു വീച്ച് .അന്നൊരു വീച്ചിനു അരി പൊരിയുന്നത് പോലല്ലിയോ മോനേ പരലും ,കുറുവായും .രാത്രിയിലൊക്കെ വീച്ചിയാല്‍ താഴെ നിലാവുദിച്ചപോലെ തോന്നു ".
അച്ചായന്‍ പറയുന്നതില്‍ കുറച്ചൊക്കെ കള്ളമുണ്ടെങ്കിലും സത്യമില്ലാതെയും ഇല്ല .പണ്ടൊക്കെ നിറയെ മീന്‍ കിട്ടുന്ന സ്ഥലമായിരുന്നു ആറുകടമ്പന്‍ തോട് .ഇപ്പോള്‍ നികത്തി നികത്തി ഒരു അരഞ്ഞാണം പോലെയായി .ചുറ്റിലും വേലികളും .അതുകൊണ്ട് തന്നെ പണ്ടത്തെ പോലെയുള്ള വീശുകാരും കുറവ് .പണ്ടൊക്കെ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങളെയൊക്കെ തോട്ടിലേക്ക് ചാഞ്ഞു നില്ക്കുന്ന പരുത്തികമ്പിന്‍ മുകളിലൊക്കെ മറഞ്ഞിരുന്നു കണ്ടു രസിക്കുന്ന വില്ലന്മാരുടെ കൂട്ടത്തില്‍ ആയിരുന്നല്ലോ ഞാനും .എത്രയോ മുങ്ങാംകുഴികള്‍ കലങ്ങി മറിഞ്ഞുവരുന്ന ആ വെള്ളത്തില്‍ നടത്തിയിരിക്കുന്നു .അവറാന്‍ ചേട്ടന്റെ ഇളയ മകനായിരുന്നു ജോസി .കുനിഞ്ഞിരുന്നു വലകെട്ടിയും വല വീശിയും കുടക്കമ്പി പോലെ വളഞ്ഞാണ് അവറാന്‍ ചേട്ടന്‍ നടക്കുന്നതെങ്കിലും മക്കളെ ദൈവം വാരിക്കോരി കൊടുത്തു .ദൈവംതമ്പുരാന്‍ കൊടുത്ത പിള്ളാരെയെല്ലാം പെണ്ണമ്മ ചേട്ടത്തി പൊന്നു പോലെ വളര്‍ത്തി . ഓരോന്നും കൈയും കാലും വളരുന്നതനുസരിച്ച്‌ പട്ടാളത്തിലും ,ബോംബയിലും മറ്റും പോയി ജോലിചെയ്തു ജീവിച്ചു .


ജോസിക്ക്എന്റെ പ്രായം .വീട്ടിലെ ഇളയതായത് കൊണ്ടു തന്നെ വളരെ ലാളിച്ചാണ് വളര്‍ത്തിയത്‌ .മറ്റുള്ള പിള്ളാര്‍ക്കൊക്കെ തിരണ്ടി വാലുകൊണ്ട് അടിയും .ദേഷ്യം തോന്നുമ്പോള്‍ വായില്‍ തോന്നുന്ന നല്ല പുളിച്ച തെറിയുമൊക്കെ ആവശ്യത്തിലും അധികം കൊടുത്തിട്ടുണ്ടെന്ന് ഇടക്കിടെ അവറാന്‍ ചേട്ടന്‍ പറയുന്നത് കേള്‍ക്കാം .


അങ്ങനെ ഇരിക്കയാണ് ഒരിടവപ്പാതിക്ക് രാത്രി പൊടുന്നനെയാണ് ഇടിയും വെട്ടി മഴപെയ്യാന്‍ ആരംഭിച്ചത് .തുള്ളിക്കൊരുകുടം വീതമുള്ള മഴ .അവറാന്‍ചേട്ടന് ഉറക്കമില്ല .ഉടനെതന്നെ വലയും തടയും പൂണിയും ചാക്കും കൂട്ടിനു ജോസിയെയും അയലത്തുള്ള തങ്കച്ചനെയും എല്ലാം കൂട്ടി വീശാന്‍ പോയത് . വീശാന്‍ പോകുമ്പോള്‍ അവരങ്ങനെയാണ് കൂട്ടമായേ പോകൂ . പുതുവെള്ളത്തില്‍ ചിലപ്പോള്‍ മലമ്പാമ്പ് എല്ലാം ഇറങ്ങി വരുമത്രേ .കോരിച്ചൊരിയുന്ന മഴ .കൂടെ ഇടക്കിടെ ഉള്ള ഇടിവെട്ടും കൊള്ളിയാനും .ഉള്ള മീനുകള്‍ എല്ലാം ആ സമയം ഇറങ്ങും .തോട്ടില്‍ അവറാന്‍ ചേട്ടന്റെ അരക്ക് മുകളില്‍ ആയി കലക്ക വെള്ളം .ജോസിയും ,തങ്കച്ചനും അവറാന്‍ ചേട്ടനും കൂടി വെള്ളത്തില്‍ ഇറങ്ങി തടയിട്ടു ,തടക്ക് മുകളില്‍ ആയി ചാട്ടം കെട്ടി .അഥവാ വല്ല മീനും തടക്ക് മുകളില്‍ കൂടി ചാടി പോയാല്‍ ചാട്ടത്തില്‍ കിടക്കണം .അതാണ്‌ ചാട്ടത്തിന്റെ ഗുണം .


തങ്കച്ചന്‍ തോടിന്റെ ഒരു കരയിലും ,അവറാന്‍ ചേട്ടന്‍ ഇക്കരെയിലുമായി വീശാരഭിച്ചു.ആദ്യ വീശില്‍ തന്നെ വലയില്‍ ചപ്പു ചവറുകള്‍ കുറെ കയറി .കൂടെ തടയിലെ കുറ്റിയിലെവിടെയോ വല ഉടക്കി വലക്ക്‌ ചെറിയ കീറ്റലും പറ്റി.അവറാന്‍ ചേട്ടന് കാലിന്റെ തള്ള വിരലില്‍ നിന്നും ദേഷ്യം ഇരച്ചു കയറി .അപ്പുറത്തെ തങ്കച്ചന്റെ വലയില്‍ നല്ല ബഹളം .അവറാന്‍ ചേട്ടന്‍ വിളിച്ചു ചോദിച്ചു
" എന്താ തങ്കച്ചാ വലയില്‍ " തങ്കച്ചന്‍ മറുപടി പറഞ്ഞു
" ഓ ..ഒന്നുമില്ലച്ച , ഒരു വരാല്‍ ആണെന്ന് തോന്നുന്നു .
ചെറിയ മാനത്ത് കണ്ണന്‍ വല്ലതും ആയിരിക്കും " .


അച്ചായനറിയാം തങ്കച്ചന്‍ പറയുന്നത് കള്ളമാണെന്ന് .നാളെ രാവിലെ ഏലിയാമ്മ വലിയ മീനെ വെട്ടുമ്പോള്‍ അറിയാം രാത്രിയില്‍ എന്താണ് കിട്ടിയതെന്ന് .അല്ലെങ്കില്‍ രാവിലെ മുക്കിനത്തെ പ്രഭാഷണത്തില്‍ നിന്നറിയാം .അതുവരെ ഒന്നും പറയില്ല .കള്ളനാ . അച്ചായന്റെ ദേഷ്യം ജോസിയോട് തീര്‍ക്കാന്‍ വേണ്ടി അവനെ നല്ല തെറി വിളിച്ചു .


അടുത്ത വീശിനു തയ്യാറായി .തടയുടെ അടുക്കലായി ഇരുട്ടില്‍ വെള്ളത്തിന്‌ മീതെ ഒരനക്കം
" വീശാടാ " എന്നൊരു ശബ്ദവും .രണ്ടു വലകള്‍ വെള്ളത്തില്‍ വീഴുന്ന ശബ്ദവും കേട്ടൂ .അച്ചായന്റെ മുഖത്ത് നല്ല സന്തോഷം വിരിഞ്ഞു .വലക്ക്‌ നല്ല പിടുത്തം .അച്ചായന്‍ പതുക്കെ വല അടുപ്പിച്ചു .കരക്ക്‌ അടുക്കും തോറും വലയില്‍ വലിയ ബഹളം .അച്ചായന്‍ മോനേ വിളിച്ചു
" മോനേ വെള്ളത്തില്‍ ഇറങ്ങി വല തപ്പി അടുപ്പിക്ക് ". തണുപ്പ് കൊണ്ട് ജോസിയുടെ പല്ലുകള്‍ കിടുകിടാ എന്നടിക്കുന്നുണ്ട് .മീന്‍ കിട്ടിയ സന്തോഷത്തിലും ,അപ്പന്‍ ഇനി ചീത്ത വിളിക്കുമെന്ന് പേടിച്ചും അവന്‍ വെള്ളത്തില്‍ ഇറങ്ങി തപ്പാന്‍ ആരംഭിച്ചു .തപ്പല്‍ തുടങ്ങിയതും കീറിയ ഭാഗത്ത് കൂടി വലയില്‍ കുടുങ്ങിയ വരാല്‍ വെള്ളത്തില്‍ ചാടിപ്പോയി .അപ്പന്‍ ഇനിയും ചീത്ത വിളിക്കുമെന്ന് പേടിച്ചിട്ടോ എന്തോ എടുത്ത വായില്‍ വിഷമത്തോടെ ജോസി പറഞ്ഞു

" ഊമ്പപ്പ വരാല് വെള്ളത്തില്‍ " .

സ്കൂളിന്റെ മുഖങ്ങള്‍


കറുത്ത ബോര്‍ഡിലെ മനസിലാകാത്ത
കൂട്ടിക്കിഴിക്കലിന്റെ ബാക്കി വന്ന മുഖം
കാറ്റില്‍ പറത്തിവിട്ട കണക്കു സാറിന്റെ കൈയിലെ
ചോക്ക് പൊടികളിലെ പാലക്കല്‍ യക്ഷിയുടെ സുന്ദര മുഖം
മൈക്രോ സ്കോപ്പിന്‍ അടിയില്‍ കണ്ട ദിനോസറിന്റെ വിരണ്ട മുഖം
കുന്നിന്റെ മുകളില്‍ കയറി താഴേക്ക് നോക്കി വലിക്കുന്ന
വലിവുള്ള ട്രില്ല് സാറിന്റെ ക്ഷീണിത മുഖം
ഒരു പട്ടി പോലും തിരിഞ്ഞു നോക്കാത്ത
ഞായറാഴ്ച്ചയിലെ സ്കൂള്‍ വരാന്തയുടെ മുഖം
ബെഞ്ചിന് മുന്നില്‍ ഇരുന്ന അമീന പെണ്ണിന്റെ
എണ്ണ തേക്കാത്ത മുടിയില്‍ കണ്ട പേനിന്റെ ഉണങ്ങിയ മുഖം
ഉഷ ടീച്ചര്‍ +ഭാസ്കരന്‍ മാഷ് എന്നെഴുതിയ
മൂത്രപ്പുരയിലെ കരിഅക്ഷരങ്ങള്‍ വായിച്ച ടീച്ചറിന്റെ വിളറിയ മുഖം
ഓര്‍ക്കാന്‍ ഇനിയും മുഖങ്ങള്‍ ഉണ്ടെങ്കിലും നിന്റെ മുഖം മാത്രം ഓര്‍ക്കുന്നില്ല .


Monday, December 1, 2008

ആശ്രമവും ഗൂഗിള്‍ എര്‍ത്തും

പതിവുകാഴ്ചകള്‍ വായിച്ചു കഴിഞ്ഞിട്ടാണ് ഞാന്‍ ഗൂഗിള്‍ എര്‍ത്തില്‍ എന്റെ സ്ഥലം കണ്ടു പിടിക്കാന്‍ കഴിയുമോ എന്ന് ചെക്ക് ചെയ്തു നോക്കിയത് . കമ്പ്യൂട്ടറില്‍ ഞാന്‍ കണ്ട കാഴ്ച എന്നെ അല്‍ഭുതപരവശനാക്കി .അമേരിക്കയുടെ ഒരു മൂലയില്‍ വടക്കു മാറി കൈതമൂട് മുക്കും കഴിഞ്ഞു തെക്കോട്ട്‌ പോയപ്പോള്‍ അവിടെ ഞാന്‍ കണ്ടു .ഡിട്രോയിട്ട് തടാകത്തിന്റെ അരികിലായി മലയാളത്തില്‍

" തോന്ന്യാശ്രമം "

എന്നെഴുതിയിരിക്കുന്ന ഒരു സ്ഥലം .

എനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ല എന്ന് ഗൂഗിള്‍ എങ്ങനെ മനസിലാക്കി ? അതോ ആശ്രമത്തിന്റെ മലയാളി ശത്രുക്കള്‍ക്ക് എളുപ്പം സ്ഥലം കണ്ടു പിടിച്ചു ആശ്രമത്തെ ആക്രമിക്കാന്‍ ഗൂഗിള്‍ വഴിയൊരുക്കി കൊടുക്കുകയായിരുന്നോ ? ഞാന്‍ ഭീതിയിലാണ്ട് കഴിയുകയാണ് .ദയവായി എന്റെ ബൂലോകരെ എന്നെ സഹായിക്കൂ .ഏത് നിമിക്ഷവും ഞാന്‍ ഒരാക്രമണം പ്രതീക്ഷിക്കുന്നു .എന്നെ രക്ഷിക്കൂ പ്ലീസ്


ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.