അന്തേവാസികള്‍

Friday, October 31, 2008

സസ്നേഹം പ്രേതങ്ങള്‍ക്ക്

ഇന്ന് ഹാലോവീന്‍.
ചരിത്രം മറിച്ചാല്‍ 2000 വര്‍‌ഷം പഴക്കമുണ്ടത്രേ ഈ ആഘോഷത്തിന് , ഔദ്യൊഗികമായി നാളെ മുതല്‍ വിന്ററ് ആരംഭിക്കുകയാണ്.പണ്ട് ശൈത്യത്തില്‍ ആണ് എറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നിരുന്നത്.എങ്ങനെയോ ഒരു വിശ്വാസം ഓക്‍ടൊബര്‍ 31ന് മരിച്ചവര്‍ വരുമെന്ന് , നവംബര്‍ ഒന്ന് എല്ലാ മരിച്ച ആത്മാക്കളുടെയും തിരുന്നാളായും കരുതുന്നു. മരിച്ചവരെ ഓര്‍മ്മിച്ച് അമേരിക്കയില്‍ പില്‍ക്കാലത്ത് ഇതൊരു കോസ്‌ട്യൂം പാര്‍ട്ടി ആയി മാറി.കുട്ടികള്‍ക്ക് പ്രേതത്തിനേയും ഭൂതത്തിനേയും ഒക്കെ ഭയം തോന്നാതിരിക്കാന്‍ ഈ വേഷം കെട്ടല്‍ സഹായിച്ചു.വിളവെടുപ്പ് തീരുകയാണ് ഇവിടെ ധാരാളം മത്തങ്ങയുണ്ട് അത് വെട്ടി അതിനുള്ളില്‍ മെഴുകുതിരി കൊളുത്തി വയ്ക്കുന്ന വിളക്കിന് jack-o'-lantern എന്ന് വിളിക്കുന്നു. ഇന്ന് വീടുകള്‍ തോറും കുട്ടികള്‍ വരുന്നു അവര്‍ക്ക് മിഠായികൊടുക്കും .. കുട്ടികള്‍ക്ക് ഇന്ന് ധാരാളം കഥകള്‍ പരഞ്ഞും വായിച്ചും കൊടുക്കും .കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ അവരെ അനുഗമിക്കും.


a jack-o'-lantern

The carved pumpkin


Halloween costumes
Halloween costumes


The carved pumpkin
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

പ്രേത ഭൂമിയിലേക്കുള്ള വഴി .

http://aaltharablogs.blogspot.com/2008/10/blog-post_7435.html

Thursday, October 30, 2008

മദ്യലഹരിയിലായ പിതാവിനെ മകന്‍ ലോറി കയറ്റി കൊന്നു

നാട്ടുകാര്‍ നോക്കിനില്‍ക്കെ കൊലപാതകം

കോതമംഗലം: മദ്യലഹരിയില്‍ റോഡരുകില്‍ കുഴഞ്ഞുവീണു കിടന്ന പിതാവിനെ നാട്ടുകാര്‍ നോക്കിനില്‍ക്കെ മകന്‍ മിനി ലോറി കയറ്റി കൊന്നു.
ആളുകള്‍ സംഭവം കണ്ട് ഒച്ചവച്ചപ്പോഴും മകന്‍ യാതൊരു കൂസലുമില്ലാതെ കോപാവേശത്തോടെ പിതാവിന്റെ ദേഹത്ത് മൂന്നു പ്രാവശ്യം തന്റെ മിനിലോറി മുന്നിലേക്കും പിന്നിലേക്കും ഓടിച്ചുകയറ്റി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാനിപ്ര സ്കൂളിനു സമീപമാണ് സംഭവം. പാനിപ്ര നൂലേലി കുറ്റിച്ചിറ മുഹമ്മദിനെ(50)രണ്ടാമത്തെ മകന്‍ ഷിയാസാണ്(23) കൊലപ്പെടുത്തിയത്.

ബുധനാഴ്ച്ച രാത്രി 10.30-നാണ് സംഭവം. തുടര്‍ന്ന് മിനിലോറി ഓടിച്ചു കൊണ്ടു പോയ ഷിയാസ് അല്പം ദൂരെ വണ്ടി ഉപേക്ഷിച്ചു. പിന്നീട് ഷിയാസിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അടുത്തിടെയാണ് വീണ്ടും മദ്യപാനം ആരംഭിച്ചത്. വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പറയപ്പെടുന്നു.

കാലിത്തീറ്റ കച്ചവടക്കാരനായ മുഹമ്മദ് ബുധനാഴ്ച്ച രാത്രി പത്തുമണിയോടെ പാനിപ്ര കവലയില്‍ മോട്ടോര്‍സൈക്കിളിലെത്തി. കവലയിലെ ഒരു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം ബൈക്കിനടുത്തേക്ക് ചെന്നയുടന്‍ മദ്യലഹരിയില്‍ കുഴഞ്ഞു വീണു. മുഹമ്മദിന്റെ വീട്ടില്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഷിയാസ് താന്‍ ഓടിക്കുന്ന മിനിലോറിയുമായി പാഞ്ഞുവന്നു. കുഴഞ്ഞുവീണ് കിടക്കുകയായിരുന്ന മുഹമ്മദിന്റെ ദേഹത്ത് കോപാകുലനായ ഷിയാസ് മിനിലോറി പിന്നിലേക്ക് ഓടിച്ചുകയറ്റുകയായിരുന്ന്.

വാര്‍ത്ത- മംഗളം, 2008 ഒക്ടോബര്‍ 31

പാമ്പുകളുടെ പോസ്റ്റുകളെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായമിട്ടവര്‍ ഈ സംഭവത്തെകുറിച്ച് പ്രതികരിക്കൂ....
സ്ഥിരം മദ്യപാനിയായ പിതാവിനെക്കൊണ്ട് സ്വൈരം തകര്‍ന്ന ഒരു മകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. പിതാവയിരുന്നിട്ടുകൂടി അയാളെ ഒരു മദ്യപാനിമാത്രമായിക്കണ്ട് കൊലപ്പെടുത്തിയ മകന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കാമോ?
നാട്ടിനും വീട്ടിനും ശല്യക്കാരായി മാറുന്ന പാമ്പുകളേ ജാഗ്രതൈ....

കലക്ടര്‍ ഉത്തരവ്


പ്രിയപ്പെട്ട നാട്ടുകാരെ ,സഹോദരി ,സഹോദരന്മാരെ ,സഹബ്ലോഗര്മാരെ നിങ്ങള്‍ക്കെന്റെ വിനീതമായ നന്ദി അറിയിക്കുവാനാണ് ഈ പോസ്റ്റ് .


സര്‍ക്കാര്‍ പാമ്പ്‌ അഥവാ ക്ലാസ്സ് വണ്‍ പാമ്പ്‌ എന്ന പേരില്‍ ഇറക്കിയ പോസ്റ്റിന്റെ കാര്യങ്ങളെ കുറിച്ച് അന്വഷിക്കുവാന്‍ മലപ്പുറം കലക്ടര്‍ ഉത്തരവായിരിക്കുന്നു എന്നറിയിക്കട്ടെ .എത്രയും വേഗം പ്രസ്തുത പാമ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കാം .


ഇതും ബ്ലോഗിന്റെ മറ്റൊരു ഗുണം ആയി മാത്രം ഞാന്‍ കാണുന്നു .പുറത്ത് കൊണ്ടുവരേണ്ട സംഭവങ്ങള്‍ ഇങ്ങനെ നമുക്കു കൊണ്ടുവരാം .അതിനുവേണ്ടി ശ്രമിക്കാം .

ഈ അവസരത്തില്‍ ശത്രു സംഹാര പൂജ ആശ്രമത്തില്‍ നടക്കുന്നതായി അറിയിക്കട്ടെ .ആശ്രമ വാസികളും നാട്ടുകാരും ഈ പൂജയില്‍ പങ്കെടുക്കണം എന്ന് പ്രത്യേകം അറിയിക്കുന്നു .

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി .
സ്നേഹത്തോടെ കാപ്പിലാന്‍


പ്രിയ കാപ്പിലാന്‍, ‍അനില്‍@ബ്ലൊഗ്
ബ്ലോഗ്ഗിലെ പോസ്റ്റുകള്‍ മലപ്പുറം ജില്ലാ കളക്റ്റര്‍ക്ക് ലിങ്ക് കൊടുത്തിരുന്നു.
ഇതേക്കുറിച്ച് അന്വേഷിച്ച് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവായ വിവരം അറിയിക്കുന്നു.
ഇത്തരം വിഷയങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനു അഭിനന്ദനം
ഫസല്‍

Monday, October 27, 2008

പതിവുകാഴ്ചകള്‍: ക്ലാസ്സ് വണ്‍ പാമ്പ്ക്ലാസ്സ് വണ്‍ പാമ്പ്

അനോണികള്‍ക്ക്‌ അവിടെ പ്രവേശനം ഇല്ലാത്തതുകൊണ്ട് ,അവര്‍ക്കായി ഞാന്‍ ഇതു ഇവിടെ ലിങ്കുന്നു.
സര്‍ക്കാര്‍ പാമ്പ് അഥവ ക്ലാസ്സ് വണ്‍ പാമ്പ്‌

പാമ്പുകള്‍ -അടിക്കുറിപ്പ് മത്സരം .

പടം നംബര്‍ .ഒന്ന്
വണ്ടി വണ്ടി നിന്നെ പോലെ ഉള്ളിലെനിക്കും തീയാണ് .

രണ്ട്
സ്വപ്നം കണ്ടുറങ്ങും നിന്നെയെന്‍ ഓമലേ

മൂന്ന്
സര്‍വ്വ രാജ്യ പാമ്പുകളെ സന്ഖടിക്കുവീന്‍.നാല്
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലുംഅഞ്ച്
കാത്തിരിപ്പിന്റെ നീണ്ട ഇടനാഴിയില്‍
ആറ്
അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും .

ഏഴ്
വേലിയിലെ പാമ്പിനെ എടുത്ത് .......... വെക്കരുത്
എട്ട്
കയ്യാലപ്പുറത്തെ തേങ്ങ .
നാട്ടുകാരുടെ എതിര്‍പ്പുകള്‍ മാനിച്ച് പാമ്പ്‌ സീരിയല്‍ ഇവിടെ തീര്‍ക്കണം എന്നാണ് സ്വാമിയുടെ ആഗ്രഹം .ഇനിയും ആര്‍ക്കെങ്കിലും ഇതുപോലെ ഫോട്ടോ ഉണ്ടെങ്കില്‍ അയച്ചാല്‍ ഇടാം .
കടപ്പാട് ...പാര്‍ഥന്‍

കേരളത്തിലേ പാമ്പുകള്‍ :
“ആ പാമ്പിന്റെ പോസ്റ്റ് വേണ്ടായിരുന്നു. വളരെ മോശമായിപോയി” ..
ഓണ്‍ലൈനില്‍ കണ്ടയുടനെ ഒരു ചങ്ങാതി പറഞ്ഞതാണീ വാക്കുകള്‍
ഞാന്‍ ചോദിച്ചു.“എത് കേരളത്തിലേ പാ‍മ്പുകള്‍ ?“
കള്ളടിച്ചു കിടക്കുന്നതു മലയാളി മാത്രമല്ല .ഇവിടെ ഒക്കെ ഇതു സ്ഥിരം കാണാം.
അതു കണ്ടാല്‍ ആരുടെയും ചങ്ക് പറിഞ്ഞ് വയറ്റില്‍ വീഴില്ല.ആരും വിലപിക്കുന്നുമില്ല.

ആ കമന്റില്‍ പറഞ്ഞ പോലെ
ആ ഫോര്‍വാഡായി കിട്ടിയ മെയിലില്‍ ചേച്ചിയുടെ വീട്ടുകാര്‍ ആരുടേയെങ്കിലും പടം ഉണ്ടായിരുന്നെങ്കില്‍ ഇതു പോസ്റ്റുമായിരുന്നോ??
say yes or no

**മെയിലില്‍ മാണിക്യത്തിന്റെ വീട്ടുകാരുടേയോ ബന്ധുക്കാരുടേയോ ആരുടെയെങ്കിലും പടം ഉണ്ടായിരുന്നെങ്കില്‍ നാട്ടുകാരെ ബോധവല്‍ക്കരിക്കാനായി ഈ പോസ്റ്റ് ഇടുമായിരൂന്നോ?***നമുക്കുചിരിക്കാം,കളിയാക്കാം കാരണം നമ്മുടെ തന്തയോ,കണവനോ,മകനോ അല്ലല്ലോ കിടക്കുന്നത്.


ഞാന്‍ പറയുന്നു ‘ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ ചിരിക്കാം’ എന്ന് കരുതിയല്ല ആ പോസ്റ്റ് ഇട്ടത്.
വളരെ വേദനയോടെ തന്നെയാ ആ മെയില്‍ കണ്ടതും ജനശ്രദ്ധക്കായി തന്നെയാണ് പോസ്റ്റ് ചെയ്തതും.
ഈ നിലവാരത്തിലുള്ള മദ്യപാനം നല്ലതല്ല. ചുമതലാ ബോധമുള്ള ഒരു പൌരന്‍ ചെയ്യാന്‍ പാടില്ലാ.
അതാണ് ഞാന്‍ ഉദ്ദേശിച്ചത്.അത് സ്വദേശി ആയാലും വിദേശി ആയാലും തെറ്റാണ്.
അതു അദ്ദേഹവും സമ്മതിച്ചു“അതു തെറ്റു തന്നെ.അത് ഞാനും സമ്മതിക്കുന്നു”

വിഷമം മാറാനല്ല ഇന്നു കൂടുതല്‍ പേരും കുടിക്കുന്നത്, മറിച്ച് എന്‍‌ജോയ് ചെയ്യാന്‍ മാത്രമാണ്.
ഇപ്പൊള്‍ വന്നു വന്നു വീട്ടില്‍ വരുന്നവര്‍ക്ക് ചായ ? കാപ്പി ? എന്നു ചോദിച്ചാല്‍ സ്ത്രീകള്‍ യേസ് പറയും
ആണുങ്ങള്‍ ശ്ശെ! ഒരു സ്മാള്‍ ഇല്ലെ അച്ചായാ? എന്നാ ലൈന്‍.

ആവനാഴി പറഞ്ഞതാ ശരി.....
കേരളീയരുടെ മദ്യാസക്തി അതിരു വിട്ടിരിക്കുന്നു എന്നു പറയാതെ തരമില്ല.കേരളം മദ്യത്തിനടിമപ്പെട്ടിരിക്കുന്നു.

ഞാന്‍ ഒടുവില്‍ എഴുതാം, എന്ന് കരുതി തന്നാ ഈ പടം
കേരളത്തിലേ പാമ്പുകള്‍ : കാണിച്ചത്. പ്രതികരണം വന്നതും നന്നയി ...കുറെ പോസ്റ്റ്കളിലായി കള്ളിന്റെ അതി പ്രസരമായിരുന്നു അതിനു എതിരെ പ്രതികരിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. അതു ഞാന്‍ നേരെ പറഞ്ഞാല്‍ ഏശുകില്ല ഇപ്പൊള്‍ നിങ്ങള്‍ തന്നെ പറഞ്ഞു.

വ്യക്തി ഹത്യ ഒന്നും ഇല്ല, പൊതുവായ മനുഷ്യന്റെ നിരുത്തരവാദിത്വം ആണിനും പെണിനും ആഗോള തലത്തില്‍ ഉണ്ടായിരിക്കുന്നു
."ലഹരി ഉന്മാദമുണ്ടാക്കും അവസാനം മന്ദതയും പിന്നെ സാമ്പത്തികമാന്ദ്യവും"


“Why do people get drunk?"

"George Bernard Shaw:- “Alcohol is the anesthesia by which we endure the operation of life.”

There is another reason for drunkeness as provided by greek mythology -
The Roman Bacchus and the Greek Dionysus
http://www.geocities.com/Athens/Acropolis/9835/a_bachus.htm

Sunday, October 26, 2008

അമേരിക്കയിലെ പാമ്പുകള്‍


നാടന്‍ പാമ്പുകള്‍ കണ്ടു ബോര്‍ അടിച്ചെങ്കില്‍ ഇതാ ചില മറുനാടന്‍ പാമ്പുകള്‍

വീണിതല്ലോ കിടക്കുന്നു മേശയില്‍


ഹും! ബെഞ്ച് എങ്കില്‍ ബെഞ്ച്!


ഫിറ്റോ? ഞാനോ? ഹേയ് !!
വാട്ട് എ വണ്ടര്‍ഫുള്‍ ഡേ .


വഴിക്ക് ഒരു കൂട്ട്.


ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു!ചിയേര്‍സ് ഫ്രം ജോര്‍ജ് ബുഷ് ടൂ ഓള്‍ ഓഫ് യു .


അമേരിക്കയിലെ പാമ്പുകള്‍
കേരളത്തിലേ പാമ്പുകള്‍
പാമ്പുകള്‍
വെളുത്ത പാമ്പ്‌
കമെന്റ് ഇടാത്തവരെ വെട്ടുവാനായി കത്തിയുമായി മറ്റൊരു അമേരിക്കന്‍ പാമ്പ്‌സ്വാമിSaturday, October 25, 2008

കേരളത്തിലേ പാമ്പുകള്‍

നമ്മുടെ കേരളം ജൈവ വൈവിധ്യങ്ങളുടെ കേദാര ഭൂമി ആണെന്നത് നമ്മള്‍ പണ്ടു മൂന്നാം ക്ലാസ്സ് മുതല്‍ക്കേ പഠിച്ചു വരുന്നതാണ്.. അതിന് ശക്തി പകരാനെന്നോണം, ഇന്നു നമ്മള്‍ പഠിക്കാന്‍ പോകുന്നത്, മദ്യ-കേരളത്തില്‍ കാണപ്പെടുന്ന വിവിധ തരം പാമ്പുകളെ കുറിച്ചാണ്.

ചിത്രങ്ങളും, വിവരണങ്ങളും താഴെ കൊടുക്കുന്നുചേനത്തണ്ടന്‍ - വെട്ടിയിട്ട ചേനതണ്ട് പോലെ കിടക്കും, പാറക്കെട്ടുകളുടെ വശങ്ങളില്‍ കാണപ്പെടുന്നു, പച്ച കലര്‍‌ന്ന വെള്ള നിറമാണ്‌ ഇവയ്ക്ക്, പത്തി സൂര്യ പ്രകാശത്തില്‍ തിളങ്ങി കാണപ്പെടും.കരിമൂര്‍ഖന്‍ - നല്ല കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇവ, മണ്ണില്‍ പറ്റി പിടിച്ചാണ് കിടക്കുന്നത്
രാജവെമ്പാല : രാജകീയപ്രൌഢി ഉള്ള ഇത്തരം പാമ്പുകള്‍, അനന്ത ശയനം പോലെ കാണപ്പെടുന്നു.. നല്ല തൂവെള്ള നിറത്തില്‍ , നിരത്തുകളുടെ വശങ്ങളില്‍, അതീവ പ്രതാപതോടെയും, പ്രൌഢിയോടും കൂടി നിവസിക്കുന്നു


അണലി : കാടുകളും പുല്‍മേടുകളും പ്രിയം, ചെങ്കുതായ പ്രതലത്തില്‍ കൂടി സഞ്ചരിക്കപ്പെടുന്നു.എട്ടടി വീരന്‍ : കണ്ടാല്‍ എട്ടു പോലെ കാണപ്പെടുന്നു, ചില സമയങ്ങളില്‍ ക്രൂശിതനെപ്പോലെയും കാണപ്പെടാറുണ്ട്. സൂര്യ പ്രകാശം നേരിട്ടു മുഖത്ത് അടിക്കണം എന്ന നിര്‍ബദ്ധ ബുദ്ധി ഉള്ളതിനാല്‍, നട്ടുച്ചയ്ക്കും മേപ്പോട്ടു നോക്കിയെ കിടക്കാറുള്ളൂ .


രക്ത അണലി : അണലിയുടെ അളിയനായി വരുമെങ്കിലും, തീര്‍‌ത്തും വിത്യസ്തമായ സ്വഭാവക്കാരാണ്. പുല്‍‌മേടുകളാണ് വിഹാര കേന്ദ്രങ്ങള്‍.


കടപ്പാട് & നന്ദി
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ പാമ്പുകളുടെ ചിത്രങ്ങള്‍ അയച്ചുതന്നഎന്റെ സുഹൃത്തിനു നന്ദി അര്‍പ്പിക്കുന്നു, ശ്രദ്ധിക്കുക, പാമ്പുകളും ഈ ഭൂമിയുടെ അവകാശികള്‍ ആകുന്നു , നിങ്ങളെ പോലെ അവയ്ക്കും ജീവിക്കാനുള്ള അവകാശം ഈ ഭൂമിയില്‍ ഉണ്ട്, അതിനാല്‍ അവയെ ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്‌താല്‍, കേരളാ വന്യജീവി നിയമപ്രകാരം കേസേടുക്കുന്നതാണ് ..

പാമ്പുകള്‍

http://kappilan-entesamrajyam.blogspot.com/2008/10/blog-post_25.html
വെളുത്ത പാമ്പ്‌

http://kappilan-entesamrajyam.blogspot.com/2008/10/blog-post_24.html

പാമ്പുകള്‍കാപ്പിലാന്റെ വെളുത്ത പാമ്പിന്റെ കമന്റുകള്‍ കണ്ടപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍‌ തോന്നി .

അഴകേഴും കറുമ്പന്മാര്‍‌
തവിട്ടന്മാര്‍‌ഇനി കറുമ്പനും വെളുമ്പനും!!
എങ്ങനെയുണ്ട് ? ഇതോ .....

പാമ്പ്‌ വേലായുധന്‍പാമ്പ്‌ ചിയാന്ഗ് ചിംഗ് ചിന്‍
പാമ്പ്‌ ബാലന്‍സ്നേയ്‌ക് ഫ്രൈ 1

സ്നെയ്ക് ഫ്രൈ 2


ഇവ വില്‍‌പനക്ക് തയ്യാര്‍‌
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍


വെളുത്ത പാമ്പ്‌ ഇവിടെ വായിക്കാം .

Friday, October 24, 2008

വെളുത്ത പാമ്പ്‌1

വൈന്‍ സ്ട്രീടിന്റെയും ഫോര്‍ഡ് സ്ട്രീടിന്റെയും ഇടക്കുള്ള
ഇഴജന്തുക്കളും മത്സ്യങ്ങളും വില്‍ക്കുന്ന കടയില്‍
കൂട്ടുകാരനോടൊപ്പം പോയപ്പോള്‍
കൂട്ടില്‍ കിടന്നൊരു വെളുത്ത പാമ്പിനെ ചൂണ്ടി
അവന്‍ പറഞ്ഞു

" നോക്ക് ഈ മണ്ണിന്റെ പുണ്യം
പാമ്പുകള്‍ പോലും വെളുത്തത് "

2

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് .
വെളുത്ത പാമ്പും ,കറുത്ത പാമ്പും പൊരിഞ്ഞ പോരാട്ടം .
കറുത്ത പാമ്പോ ,വെളുത്ത പാമ്പോ കരുത്ത്‌ തെളിയിക്കും .
കറുത്തവന്‍ മതിയെന്ന് കറുത്തവനും
വെളുത്തവന്‍ മതിയെന്ന് വെളുത്തവനും പറയാം
കറുപ്പും ,വെളുപ്പുമല്ലാത്ത തവിട്ടന്‍ ഇടയില്‍ എന്താണ് പറഞ്ഞത് ?

3

വെളുത്ത പെണ്ണിന് കറുക്കാന്‍ മോഹം
അവള്‍ ബീച്ചില്‍ സണ്‍ ബാത്ത് നടത്തുന്നു
കറുത്ത പെണ്ണിന് വെളുക്കാന്‍ മോഹം
അവള്‍ ക്രീമുകള്‍ വാരി പൊത്തുന്നു .

കറുത്തതും വെളുത്തതുമല്ലാത്ത തവിട്ടന്‍
ഇടയില്‍ ഞെരിപിരികൊള്ളുന്നു
എങ്കിലും

മനസ്സില്‍ പറയുന്നു ഞാന്‍ വെളുത്തവന്‍ .

ഇതു കൂടി കാണുകഇനി കറുമ്പനും വെളുമ്പനും!!

Wednesday, October 22, 2008

ഗീതാകിനി സ്വാമിനികളുടെ ഓര്‍മ്മകള്‍.
കഥ -പൊട്ടിയ കൈയും പൊട്ടാത്ത സ്ലേറ്റും .


എഴുതിയത് - ഗീതാകിനി സ്വാമിനി .

കാലരഥത്തിന്റെ മുന്നോട്ടുരുണ്ടു കൊണ്ടിരിക്കുന്ന ചക്രങ്ങള്‍ പെട്ടൊന്നൊരു നിമിഷം നിശ്ചലമാകുന്നു.പിന്നെയാ ചക്രങ്ങള്‍ പിന്നോട്ടുരുളുന്നു. അങ്ങനെ കാലം 34 വര്‍ഷം പിന്നോട്ടു പോകുന്നു.

ദേശം, ആലപ്പുഴ ഡിസ്ട്രിക്റ്റില്‍, കാപ്പില്‍ .
സ്ഥലം : കാപ്പില്‍ ദേശത്തെ പ്രൈമറി സ്കൂള്‍.
സ്കൂളിലെ രണ്ട്‌ ബി. ഡിവിഷന്‍. കുരുന്നു കുട്ടികളുടെ കൂട്ടത്തില്‍ ഇത്തിരി മുഠാളനായ ലാല്‍ പി. തോമസ്‌ ആണ്‌ ക്ലാസ്സിലെ ലീഡര്‍.
സമയം 10 മണി കഴിഞ്ഞ്‌ ആദ്യത്തെ പീര്യേഡ്‌. ക്ലാസ്സിലേക്ക്‌ മലയാളം അദ്ധ്യാപകന്‍ കടന്നു വരുന്നു. ഹാജര്‍ എടുത്തശേഷം പഠനം ആരംഭിക്കുന്നു.

അദ്ധ്യാപകന്‍ : കുട്ടികളേ ഇന്ന് ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പായി ഒരു കേട്ടെഴുത്ത്‌. എല്ലാവരും സ്ലേറ്റും പെന്‍സിലും‌ എടുക്കൂ.
കുട്ടികള്‍ സ്ലേറ്റും പെന്‍സിലുമെടുത്ത്‌ റെഡിയായിരിക്കുന്നു.
അദ്ധ്യാപകന്‍ ഓരോ വാക്കുകളായി പറയാന്‍ തുടങ്ങുന്നു
അദ്ധ്യാപകന്‍: എഴുതിക്കോ.
ഭക്ഷണം
ക്ഷീണം
ക്ഷമ
മഷി
നിമിഷം
ഭാഷ
മോക്ഷം
ക്ഷണം
പരീക്ഷണം
സാക്ഷി


അദ്ധ്യാപകന്‍ : കഴിഞ്ഞു. ലാല്‍ സ്ലേറ്റുകള്‍ എല്ലാം വാങ്ങി മേശപ്പുറത്തു കൊണ്ടു വയ്ക്കൂ.
ലീഡര്‍ ലാല്‍ പി. തോമസ്‌ സ്ലേറ്റുകള്‍ വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്നു വാങ്ങി അടുക്കി അദ്ധ്യാപകന്റെ മേശമേല്‍ കൊണ്ടു വയ്ക്കുന്നു.
അദ്ധ്യാപകന്‍ ഓരോ സ്ലേറ്റുകളായി പരിശോധിക്കുന്നു. തെറ്റിച്ചെഴുതിയവരെ അരികിലേക്ക്‌ വിളിക്കുന്നു, തെറ്റിച്ചെഴുതിയ ഓരോ വക്കിനും ഓരോ അടിയെന്ന നിരക്കില്‍ അവര്‍ക്കു സമ്മാനവും കൊടുത്തു കൊണ്ടിരിക്കുന്നു.

ഏറ്റവും അടിയിലായാണ്‌ ക്ലാസ്സ്‌ ലീഡറായ ലാല്‍ പി. തോമസിന്റെ സ്ലേറ്റ്‌ ഇരിക്കുന്നത്‌. അതുകൊണ്ട്‌ മറ്റുള്ളവരുടേതെല്ലാം നോക്കിക്കഴിഞ്ഞിട്ടെ ലാലിന്റെ സ്ലേറ്റ്‌ അദ്ധ്യാപകന്‍ എടുത്തുള്ളു.

അടി കിട്ടിയവര്‍ കണ്ണീര്‍ വാര്‍ത്തും, കിട്ടാത്തവര്‍ കരയുന്നവരെ നോക്കി സഹതപിച്ചും, എന്നാലുള്ളാതെ തനിക്കടികിട്ടാത്തതില്‍ ആശ്വസിച്ചും കഴിയുന്നു. ലീഡറായ ലാലിന്റെ മുഖത്ത്‌ യാതൊരു ഭാവഭേദങ്ങളുമില്ല. എന്നാല്‍ ലീഡറുടെ സ്ലേറ്റ്‌ എടുത്ത അദ്ധ്യാപകന്റെ ഭാവങ്ങള്‍ മാറാന്‍ തുടങ്ങി. ആ മുഖം ചുവക്കുന്നു. ചുണ്ടുകള്‍ വിറയ്ക്കുന്നു.

ശ്വാസം അടക്കിപിടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം ഒന്നടങ്കം ഞെട്ടിത്തെറിക്കത്തക്കവണ്ണം അദ്ധ്യാപകന്‍ ഒരലര്‍ച്ച.
വാടാ ഇവിടെ

ഞെട്ടലിന്റെ ആഘാതത്തില്‍ ഇരിപ്പിടത്തില്‍ നിന്ന് ഒരടിയെങ്കിലും പൊങ്ങിപ്പോയിട്ടുണ്ടാവണം എല്ലാവരും.

ലീഡറായ ലാല്‍ അദ്ധ്യാപകന്റെ അടുത്തേക്ക്‌ വിറച്ചു വിറച്ചു ചെല്ലുന്നു.

അദ്ധ്യാപകന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു നിന്നു. വീണ്ടും അലറി

നീട്ടെടാ കൈ

ആ നീട്ടിയ കൈയിലേക്ക്‌ ഒന്ന്, രണ്ട്‌, മൂന്ന്, നാല്‌, അഞ്ച്‌, ആറ്‌, ഏഴ്‌, എട്ട്‌ , ഒന്‍പത്‌, പത്ത്‌ അടികള്‍.....

എന്നിട്ടും ദേഷ്യം തീരാതെ ലാല്‍ പി. തോമസിന്റെ സ്ലേറ്റ്‌ എടുത്ത്‌ ഒരൊറ്റയേറ്‌...
എന്നിട്ട്‌ അദ്ദേഹം കാറ്റുപോലെ ക്ലാസ്സുവിട്ട്‌ ഇറങ്ങിപ്പോയി.

ഭാഗ്യം സ്ലേറ്റു പൊട്ടിയില്ല. സിന്ധു എന്ന കുട്ടി ആ സ്ലേറ്റ്‌ പോയി എടുത്തു. അതിലേക്ക്‌ ഒന്നു കണ്ണോടിച്ചു. എന്നിട്ടു പൊട്ടിക്കരഞ്ഞു....
പൊട്ടിപൊട്ടിക്കരഞ്ഞൂ......

അന്നാ അദ്ധ്യാപകന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പാവം ലാല്‍ പി. തോമസിന് ഇന്നീ ഗതി വരില്ലായിരുന്നു.....

Tuesday, October 21, 2008

അവര്‍ പരിധിക്ക് പുറത്താണ്

കാളക്കച്ചവടം കഴിഞ്ഞു .
ഇനി പശു ക്ടാക്കലുമായി നടക്കാം .
ഏതോ ഒരു സംഭവം http://kaappilaan.blogspot.com/2008/10/blog-post_21.html

ഇവിടെ വായിക്കാം .

Friday, October 17, 2008

ആശ്രമ രഹസ്യവും, അങ്ങാടിപാട്ടും...4

നാലുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള ദുബായ് നഗരം. ട്രേഡ് സെന്ററിനടുത്ത് അല്‍ഹുദാ ബില്‍ഡിങ്ങിലെ
ഒരു ഓഫീസ് മുറി. ഉള്ളിലായി ക്രമീകരിച്ചിരിക്കുന്ന ഒരു കാബിന്‍. തന്റെ ചാരുകസേര പരാമാവധി പുറകോട്ട് ചരിച്ച് മുകളിലേക്ക് നോക്കി ചിന്തിച്ചിരിക്കുകയായിരുന്നു സതി.
ടിര്‍ണിം..........ടിര്‍ണീം...
മേശപുറത്തിരുന്നടെലഫോണ്‍ ശബ്ദിക്കുന്നു.

“ഹലോ ഗുഡ് മോര്‍ണിങ്ങ് ബഫ് സപ്ലയേഴ്സ് ഹിയര്‍“
“മേ ഐ സ്പീക്ക് വിത്ത് മിസിസ് സതിചെറിയാന്? ‍”
“സതി ചെറിയാന്‍ സ്പീക്കിങ്”

“ഞാന്‍ ജേക്കബ് ആണു ചേച്ചി,..ഒരു നനൂറെണ്ണത്തിനുള്ള ഓറ്ഡര്‍ കിട്ടി. അപ്പോള്‍
എന്റെ കമ്മീഷന്‍ ഉറപ്പല്ലേ?“
അതു പിന്നെ ഇനിയും നിനക്ക് സംശയാ? ഡാ ഈ സതി ഒരു വാക്ക് പറഞ്ഞാ വാക്കാ...
ആട്ടെ നീ സംഗതി എവിടാ ഒപ്പിച്ചേ?

“ അതു പിന്നെ ചേച്ചീ... ഇവിടെ ജബല്‍ അലീല് ഒരു പുതിയ പ്രൊജക്ട് വരുന്നു. ഇതിന്റെ ഒരു കോണ്ട്രാക്ടറ്ക്ക് പണിക്ക് തല്‍ക്കാലം നാനൂറെണ്ണത്തിനെ വേണം.എണ്ണത്തില്‍ കൂടാനും ചാന്‍സുണ്ട്.
ഞാനിയാളെ വീശിപ്പിടിക്കാന്‍ കുറെ ചിലവാക്കി. അതു പോട്ടെ നാനൂറെണ്ണം റെഡിയല്ലേ?“

എടാ ഈ സതി നാനൂറല്ല നാലായിരം വേണമെന്ന് നീ പറഞ്ഞാലും, ദാ ഈ സെക്കന്റിലെത്തിക്കും. നീ കൊണ്ട്രാക്ട് കൊണ്ടു വാ. അപ്പോ ഞാന്‍ ഒരു ലോഡിന് നാട്ടിലേക്ക് വിളിച്ചു പറയട്ടേ? അവിടെ കയറിട്ട് കൊണ്ട് പോ വേഗമെന്ന് കുറെയെണ്ണം ബഹളം തുടങ്ങിയിരിക്കുന്നെന്നാ കഴിഞ്ഞാഴ്ച രാജപ്പന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. അപ്പോള്‍ ഇവിടെ ഒരു നാല് തൊഴുത്ത് ശരിയാക്കാന്‍ പറയട്ടെ.

ചേച്ചി കാര്യങ്ങളൊക്കെ ശരിയാക്കിക്കോ? ങാ പിന്നെ ഞാന്‍ പറഞ്ഞ ആ ദിവ്യനില്ലേ അയാളിന്നലെ ദുബായില്‍ ലാന്റ് ചെയ്തിട്ടുണ്ട്. രാത്രിയെന്നെ വിളിച്ചിരുന്നു. ഞാന്‍ ചേച്ചീടെ കാര്യം പറഞ്ഞു. ചേച്ചിയെ ഒന്നു കാണണമെന്ന് പറഞ്ഞു. ഞാന്‍ ഒരു മീറ്റിങ് അറേഞ്ച് ചെയ്യട്ടെ? ചേച്ചിയുടെ വില്ലയില്‍?

ഓകെ ഞാന്‍ പിന്നെ വിളിക്കാം, നീ വേണ്ടതു ചെയ്യ്.
പിന്നെ ഉരുവൊന്നിന് മണിക്കൂറിന് 20 ആണ് റേറ്റ് ? അത് മറക്കണ്ട കോണ്ട്രാക്ട് ശരിയാക്കുമ്പോള്‍

ഓകെ ചേച്ചി അതു പിന്നെ പറയണോ? എനിക്കറിയില്ലേ?

ഓകെ
---------------------------------------------------------------------------------------------------

സതിയുടെ വില്ല.
ഒരു മെട്രോ റ്റാക്സി വന്നു നില്‍ക്കുന്നു. റ്റാക്സിയില്‍ നിന്ന് ഒരു കാഷായ വസ്ത്രധാരി ഇറങ്ങുന്നു.തോള്‍ സഞ്ചി ധരിച്ച അദ്ദേഹത്തിന്റെ കറുത്ത മുഖത്തില്‍ ദീക്ഷ ഭംഗിയായി ഒരിക്കിയിരുന്നു. നെറ്റിത്തടത്തില്‍ മൂന്ന് ചന്ദനവരകള്‍ കവര്‍ ചെയ്തു നില്‍ക്കുന്നു. മധ്യത്തായി കുങ്കുമ ചുമപ്പും.
സെക്യൂരിറ്റിയുമായുള്ള സംസാരത്തില്‍
“ നീങ്കെയാരെന്ന് ശൊല്ലണം ചാമി?”
“മാധവസ്വാമി വന്നിരിക്കുന്നുവെന്ന് ചൊല്ല് ”
“സരി ചാമി.”
അസ്വസ്ഥതയോടെ സ്വാമി ഗേറ്റിലെ കിളിവാതിലിലൂടെ അകത്തേക്കു നോക്കുന്നു. സെക്യൂരിറ്റി ഫോണില്‍ സംസാരിച്ചതിനു ശേഷം സ്വാമിയുടെ അടുത്തേക്ക് വരുന്നു. ഗേറ്റ് തുറന്നു കൊണ്ട്
“ചാമി, നീങ്കെ ഉള്ളേ പോങ്കോ”
സ്വാമി ഉള്ളിലേക്ക് കടന്നു ചെല്ലുന്നു.


(തുടരും..)

ഓര്‍മപുതുക്കാന്‍ ഇതാ ഇവിടെ :-
ആശ്രമ രഹസ്യവും, അങ്ങാടിപാട്ടും...3
ആശ്രമ രഹസ്യവും, അങ്ങാടിപാട്ടും...2
ആശ്രമ രഹസ്യവും, അങ്ങാടിപാട്ടും...1

Tuesday, October 14, 2008

അമ്മ ദൈവത്തിന്റെ ദാനം -വലിയ തിരുമേനി .

ബൂലോക മാപ്പ് -

വലിയ തിരുമേനിയുടെ സന്ദര്‍ശന റിപ്പോര്‍ട്ട് ഇവിടെ ക്ലിക്കി വായിക്കാം .

-------------------------------------------------------------------------------------------------

മാര്‍ത്തോമ്മാ സഭയുടെ വലിയ തിരുമേനി അമൃതാപുരി സന്ദര്‍ശിക്കുകയും ,അവിടുത്തെ ഭജനയില്‍ പങ്കെടുക്കുകയും ചെയ്തതിനു ശേഷം അമ്മയുടെ സേവനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും അമ്മ ലോകത്തിനു കിട്ടിയ ദൈവത്തിന്റെ ദാനം ആണെന്നും പറയുകയുണ്ടായി .

ജന്മം കൊണ്ടും വിശ്വാസപ്രമാണങ്ങള്‍ കൊണ്ടും ഇന്നും ഞാനൊരു മാര്‍ത്തോമക്കാരന്‍ .ഇനിയും അങ്ങനെ തന്നെയായിരിക്കണം എന്നും എന്നാണ് എന്റെ എളിയ ആഗ്രഹം .

കഴിഞ്ഞ കുറെ നാളുകള്‍ക്ക് മുന്‍പ് പതിവ് കാഴ്ച
എന്ന ബ്ലോഗില്‍ ആവശ്യമില്ലാതെ ഞാന്‍ എന്തൊക്കെയോ
പറയുകയും അതിനെക്കുറിച്ച്‌ എഴുതുകയും ചെയ്തു .എന്റെ വിവരക്കേട് ആണെന്ന് കരുതി എല്ലാവരും എന്നോട് ഷമിക്കണം .വലിയ ഇടയന്‍ നയിക്കുന്ന വഴികളില്‍ കൂടി നടക്കാന്‍ വിധിക്കപ്പെട്ട ഒരു പാവം കുഞ്ഞാടാണ്‌ ഞാനും .ആയതിനാല്‍ ഇന്നു മുതല്‍ ഞാനും ഒരു അമ്മ ഭക്തന്‍ ആകാന്‍ തീരുമാനിച്ച കാര്യം ഇവിടെ തര്യപ്പെടുത്തുകയും ചെയ്യുന്നു .
ബൂലോകരെല്ലാവരും എന്റെ അറിവില്ലായ്മക്ക് മാപ്പു തരും എന്ന വിശ്വാസത്തില്‍ .

നിങ്ങളുടെ സ്വന്തം
കാപ്പിലാന്‍
( ഒരു വിശ്വാസി )

സി.സി.- വലിയ മെത്രാന്‍ .തിരുവല്ല , ടെട്രോഇറ്റ്‌ മാര്‍ത്തോമ്മാ പള്ളിയിലെ പാതിരി .

Monday, October 13, 2008

നീര്‍കുമിള

യു സണ്‍ ഓഫ് എ ബിച്ച് ,ഗിവ് മി ബാക്ക് മൈ വൈഫ്‌ ..

അടുത്ത ശൈത്യത്തിനു മുന്നോടിയായിട്ടുള്ള ആ സന്ധ്യാ സമയത്ത് എന്റെ കുട്ടികള്‍ വീടിനടുത്തുള്ള പാര്‍ക്കില്‍ സൈക്കിള്‍ സവാരി നടത്തുന്നത് നോക്കി നില്‍ക്കുമ്പോഴാണ് അടുത്തുള്ള ഫ്ലാറ്റില്‍ നിന്നും ഈ ശബ്ദം ഞാന്‍ കേള്‍ക്കുന്നത് .ഞാന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി .എന്നെ കണ്ടതുകൊണ്ടോ അതോ അവന്റെ വിഷമം മറ്റുള്ളവര്‍ കാണാന്‍ ഇഷ്ടപ്പെടാതതുകൊണ്ടോ അവന്‍ അകത്തേക്ക് കയറിപോയി .കുറെ സമയം കഴിഞ്ഞപ്പോള്‍ കൈയില്‍ തല്ലിയൊടിച്ച ഏതോ മര കഷണങ്ങളുമായി വീണ്ടും പുറത്തേക്ക് വന്നു .അപ്പോഴും അവന്‍ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടിരുന്നു .

കുറെ മുന്‍പേ ഞാന്‍ കണ്ടതാണ് അവന്റെ ഭാര്യ ആരോടോ ദേഷ്യം തീര്‍ക്കാന്‍ എന്ന മട്ടില്‍ ഒരു കൈയില്‍ വാരികെട്ടിയ തുണികളും മറു കൈയില്‍ കൈകുഞ്ഞുമായി പഴയ പോന്ടിയാക് കാറില്‍ കയറി പോയത് .അവള്‍ കാറ് സ്റ്റാര്‍ട്ട് ചെയ്തു പോയതേ അത്ര നല്ല രസത്തിലല്ല എന്നത് കാറോടിക്കുമ്പോള്‍ മനസിലാകും .കരയുന്ന കൊച്ചിനെ പുറകിലെ സീറ്റിലേക്ക് തളളി ,കൊച്ചിന്റെ കരച്ചില്‍ തീര്‍ക്കാന്‍ എന്നവണ്ണം ഒരു പാവകുട്ടിയെ ആ കുഞ്ഞിന്റെ മുഖത്തേയ്ക്ക് ഇട്ടു .ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തി ,വണ്ടി മുന്നോട്ടു ചാടിച്ചു .ഒരു വല്ലാത്ത ദേഷ്യം പോലെ .

കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനു മുന്‍പേ എങ്ങോ ആയിരുന്നു അവര്‍ ഇവിടേയ്ക്ക് താമസം മാറ്റിയത് .എനിക്കാ മദാമ്മ കൊച്ചിനെ കാണുമ്പോള്‍ പലപ്പോഴും ഓര്‍മ്മ വന്നത് ചത്തുപോയ സത്യാലയത്തിലെ ആനയെയാണ്‌ .കാരണം പലപ്പോഴും ഈ മദാമ്മ ഒരു കറപ്പ് ബനിയനും കറുത്ത ഒരു നിക്കറും ആയിരുന്നു വേഷം.മുഖം കണ്ടാല്‍ അധികം പ്രായമില്ല എങ്കിലും ശരീരം വല്ലാതെ തടിച്ചു ഉരുണ്ടു ഒരു ഗോതമ്പ് മണി ഉരുണ്ടു പോകുന്നതുപോലെയുള്ള ആ കാഴ്ച കാണുവാന്‍ തന്നെ നല്ല ഭംഗിയായിരുന്നു.ഭര്‍ത്താവ് ആയ സായിപ്പും ചെറുപ്പം .നല്ല നിറം പക്ഷെ രണ്ടു പേരും തമ്മിലുള്ള വ്യത്യാസം അങ്ങനെ പറയത്തക്കതായി ഒന്നും ഇല്ല എങ്കിലും ഒരാനയും ആടും പോലെയുള്ളത്‌ മാത്രം .

ഇവര്‍ തമ്മില്‍ നല്ല സ്നേത്തിലായിരുന്നു സംസാര രീതിയും മറ്റും .ഒരു മാല്‍ബറോ സിഗരറ്റ് കത്തിച്ചാല്‍ പോലും ഇവര്‍ രണ്ടുപേരും ചേര്‍ന്നേ ആ സിഗരറ്റ് വലിച്ചു തീര്‍ക്കുമായിരുന്നുള്ളൂ .ഒരിക്കല്‍ ഞാന്‍ കണ്ടതാണ് .പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക് ചെയ്ത മദാമ്മ ചുണ്ടില്‍ എരിയുന്ന സിഗരറ്റ് പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന സായിപ്പിന് കൊടുക്കുന്നത് .പിന്നീട് കൊച്ചു വര്‍ത്തമാനങ്ങളും പൊട്ടിച്ചിരികളുമായി അവരുടെ ഫ്ലാറ്റില്‍ കയറുന്നത് .
ചില സമയങ്ങളില്‍ ബാല്‍ക്കണിയില്‍ പാട്ടും ബഹളവും കേള്‍ക്കാം.ചില രാത്രികാലങ്ങളിലെ സംഭാഷണങ്ങള്‍ പുലരുവോളം നീണ്ടു നില്‍ക്കുന്നതായിരുന്നു .പലപ്പോഴും ആ പൊട്ടിച്ചിരികള്‍ എന്റെ ഉറക്കത്തിനു തടസമായി നിന്നു എന്നത് മറ്റൊരു കാര്യം .

എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് ? ഇവര്‍ക്കിടയില്‍ ഉള്ള ആ ദാമ്പത്യ ജീവിതം വെറും നീര്‍ കുമിളകള്‍ പോലെയാണോ ? ചിലപ്പോള്‍ കുറെ നാള്‍ കൂടി കഴിയുമ്പോള്‍ അവള്‍ മറ്റൊരാളുടെ ഭാര്യയായി മാറാം .അവന്‍ മറ്റൊരു ഭര്‍ത്താവും .അല്ലെങ്കില്‍ ഒരു പക്ഷെ അവര്‍ വീണ്ടും ഒന്നിക്കാം .തടസങ്ങള്‍ ഇല്ലാതെ ആ ജീവിത നദി മുന്നോട്ടു പോകുകയും ചെയ്യും .

എത്ര നേരം ഞാന്‍ അവിടെ വീണ്ടും നിന്നു എന്നറിയില്ല .എന്തൊക്കെയോ വെറുതെ ആലോചിച്ചു നിന്നു സമയം പോയതറിഞ്ഞില്ല .കളികള്‍ കഴിഞ്ഞു കുട്ടികള്‍ മടങ്ങിയെത്തി .ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു രണ്ടെണ്ണവും .ഞാന്‍ കുട്ടികളെയും കൊണ്ടു വീടിനകത്ത് കയറി .അപ്പോഴും അടുത്ത ഫ്ലാറ്റില്‍ ആ സായിപ്പ് ആരോടോ കയര്‍ക്കുന്ന ശബ്ദം ഉച്ചസ്ഥായില്‍ കേള്‍ക്കുന്നുണ്ടായിരുന്നു .


ഒന്നാം ദിവസം

ഭൂമി ഇരുണ്ടതായിരുന്നു. ദൈവം എന്ന ചിത്രകാരന്‍ ഇതു കണ്ടു വളരെ വിഷമിച്ചു .പ്രഭാതത്തില്‍ വെളിച്ചമേകാന്‍ സൂര്യനെയും രാത്രിയിലെ വെളിച്ചത്തിനായി ചന്ദ്രനേയും നക്ഷത്രങ്ങളെയും അവന്‍ സൃഷ്ടിച്ചു . പ്രകാശത്തെ പകല്‍ എന്നും ഇരുട്ടിനെ രാത്രിയെന്നും ചിത്രകാരന്‍ പേര്‍ ചൊല്ലി വിളിച്ചു .

ഉഷസായി ,സന്ധ്യയായി ,കാര്‍ട്ടൂണ്‍ ആയി അങ്ങനെ ഒന്നാം ദിവസം .

Sunday, October 12, 2008

നീരുവും ഏറുവും ഉച്ചപ്പടത്തില്‍!


ഒരു ഉച്ചപ്പടം (തിരക്കഥ) കണാനായി ടിക്കറ്റുമെടുത്ത് അബുദാബി എള്‍ഡൊറാഡോ തിയേറ്ററില്‍ ഞാന്‍ കുത്തിയിരിക്കുമ്പോള്‍ ഒരു സ്വാമിലുക്കുള്ള ആള്‍ കൈനീട്ടി അരികില്‍ വന്നിട്ട്

"ഏറു അല്ലേ?" എന്ന് മന്ത്രിക്കും ഒച്ചയില്‍ ചോദിച്ചപ്പോ ഞാന്‍ കരുതി 'ഹൊ! ഏറൂന്‌ ഇവിടേം ആരാധകരോ' എന്നായിരുന്നു.

ആളെ മനസ്സിലാകാതെ ആ തിരുമുഖത്ത് നോക്കീട്ട് ഞാന്‍ ആസനമുയര്‍ത്തി. എവിടേയോ കണ്ട മൊഖം! ബട്ട് നീണ്ടകേശഭാരം മാത്രം ആ തലയില്‍ ഇല്ല.

എന്നെ കൂടുതല്‍ ഡിങ്കോലാഫിയാക്കാതെ ആ ഋഷിവര്യന്‍ സ്വയം പരിചയപ്പെടുത്തി.

"ഞാന്‍ നീരു ഓര്‍ നിരക്ഷരസ്വാമികള്‍!"

"വണക്കം നീരുഗുര്വോ.. അബുദാബീല്‍ കാലുകുത്തിയ അന്നുതൊട്ട് ഞാന്‍ എത്രവിളിച്ചിട്ടും അങ്ങ് പ്രത്യക്ഷപ്പെട്ടില്ല. ഇപ്പോള്‍ ഉച്ചപ്പടമോടുമീ കൊട്ടകയില്‍ ആഗതനായല്ലോ. തൃപ്തിയായ്, നീരുസ്വാമീ.."

അപ്പോഴേക്കും പടം തുടങ്ങാനുള്ള ബെല്ലടിച്ചു. നീരു ബാല്‍ക്കണിയിലോട്ട് പൊങ്ങിപ്പോയി. ഏറു എന്ന ഞാന്‍ തറടിക്കറ്റില്‍ നിലത്തേക്ക് ഇറങ്ങി. പടം തീര്‍ന്നപ്പോള്‍ നീരുവും ശിങ്കിടിയായൊരു സുഹൃത്തും പിന്നെ ഞാനും സമീപത്തെ അരോമ വെജ് ഹോട്ടലിലെ ചായയും ഉഴുന്നുവടയും ശാപ്പിട്ട് കുശലം പറഞ്ഞ് (ബില്ല് അങ്ങേരു തന്നെ കൊടുത്തു, ഞാന്‍ എതിര്‍ത്തില്ലാട്ടോ) വെളിയിലെത്തി.

നീരുവിനെ പിടിച്ച വാര്‍ത്ത ചൊല്ലാന്‍ വിശാലമനസ്കേട്ടനെ ഫോണില്‍ ശ്രമിച്ചപ്പോള്‍ അങ്ങേര്‌ മമ്മൂട്ടിബോഡി കീപ്പ് ചെയ്യാന്‍ ഏതോ ജിമ്മില്‍ അടിയന്തിരമായി പോയതായി മിസ്സിസ് അറിയിച്ചതും ഉടനെ ഞാന്‍ കൈതമുള്ളേട്ടനെ വിളിച്ചറിയിച്ചു. നീരുവും കൈതേട്ടനുമായി പേശി.

എന്തെന്നാല്‍, സിനിമാപിരാന്ത് കേട്ടിട്ടേയുള്ളെന്നും ഏറുവിനെ ഫസ്റ്റ് കാണുന്നത് സില്‍മാ തിയേറ്ററിലായതും ഫുള്‍ ടൈം അവിടെത്തന്നെയാണോന്ന് ഡൗട്ടെന്നും നീരു കൈതമുള്ളേട്ടനെ അറിയിച്ചത് അപ്രതീക്ഷിതമായിരുന്നു..

ഇതിനു പ്രൂഫായിട്ടിതാ ഇവിടെ നീരുവും ഏറുവും അബുദാബീ നടുറോഡിനരികില്‍ നില്‍ക്കുന്ന പടം...!

Saturday, October 11, 2008

കണ്ടവരുണ്ടോ?
കാപ്പിലാനെ കാണാതെ വക്ഷസാംബുരങ്ങളില്‍ ഒരു വിങ്ങല്‍.. [ കടപ്പാട് :ആചാര്യന്‍... ]
(സത്യത്തില്‍ ഈ വാക്ക് എനിക്കു വളരെ ഇഷ്ടപ്പെട്ടു)


കാപ്പിലാന്‍ said...
എന്നെ ആര്‍ക്കും അറിയില്ല എന്നുള്ള ഒറ്റ പോയിന്റ് ഞാന്‍ സ്വീകരിക്കുന്നു .ഞാന്‍ വിട വാങ്ങുന്നു .ലാല്‍ സലാം .
10/09/2008 10:45 PM

കാപ്പിലാന്‍ said...
കടപ്പാടെ ,തെറ്റ് സമ്മതിച്ചു .പഷേ എന്നെ "ക്യാപ്പില്ലാത്തവനെ" എന്ന് വിളിച്ച് അക്ഷേപിക്കെണ്ടിയിരുന്നില്ല
10/10/2008 3:49 AM
ഇത്രയും സമയമായിട്ടും കാപ്പിലാന്‍ പ്രത്യക്ഷപെട്ടില്ലാ.മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ഘോരം ഘോരം സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്ന കാപ്പിലാന് എന്തു സംഭവിച്ചു?കാപ്പിലാനെ കണ്ടൊ?എന്തു പറ്റി
ഇത്രയും നേരം ബ്ലോഗില്‍ നിന്ന് മാറി നിന്നചരിത്രം ഇല്ലാ..മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍അവിടെ നിന്ന് പോയതാ...


“ഞാന്‍ ഈ ഗവിത സമര്‍പ്പിക്കുന്നത് നമ്മുടെ സുന്ദരന്‍ മാഷിനാണ് .കാരണം ഏതു ചവര്‍ പോസ്ടിട്ടാലും മിനിമം 20 ഗമെന്റ്സ് കിട്ടും എന്നും ഈ പുറം ചൊറിയല്‍ നിര്‍ത്താന്‍ സമയം ആയില്ലേ കാപ്പില്‍സേ എന്നും അദ്ദേഹം ഇന്നലെ ചോദിക്കുകയുണ്ടായി ”

കാപ്പിലാന്റെ തിരോദ്ധാനത്തിനു പിന്നില്‍ ‘സുന്ദരമായ് കൈ’ഉണ്ടൊ?


കാപ്പിലാന്‍

കാപ്പിലാരെന്നു ചോദിച്ചു


കാപ്പിലാനെന്നു ചൊല്ലിനാര്‍

കാപ്പി കേട്ടഥ ദുഃഖിച്ചു
കാപ്പിലാനെ ക്ഷമിക്കണം


കാപ്പിലാനെ കുറിച്ചുള്ള ഒരു കവിതയാണ് എനിക്കോര്‍മ്മ വരുന്നത് .

ഫരതത്തില്‍ സംസ്ഥാനമല്ലോ കേരളം
അതില്‍ പയിനാല് ജില്ലകള്‍
പയിനാല് ജില്ലകളില്‍ തെക്കനല്ലോ ആലപ്പുഴ
ആലപ്പുഴ ജില്ലയിന്‍ പട്ടണമല്ലോ ആ കായംകുളവും
കായംകുളത്തിന്‍ ഗ്രാമാമല്ലോ കാപ്പിലും
ആത്താഴ പട്ടിണിമാറ്റാന്‍ താമസമോ ഇവന്‍ അമേരിക്കാവിലുമല്ലോ
വിശ്രമ വേളകള്‍ അനന്തമാക്കനല്ലോ ഇവന്‍ ബ്ലോഗുന്നതും
തോന്ന്യാശ്രമും ആലത്തറയും പിന്നെയോരാ ഉണക്കകൊള്ളിയും
ഇവന്റെ ഫ്ലോഗുകള്‍ അല്ലോ
ഇടവേളകളില്‍ ചൊറിച്ചില് മാറ്റാനായ്
ഫ്ലോഗില്‍ കള്ളും,നാടകവും ,പിന്നെയോ സില്മായും
ഇവന്റെ പണികള്‍ അല്ലോ
ഇടവേളകളില്‍ ചൊറിച്ചില് മാറ്റാനായ്
സഗീരിന്‍ കവിട്ടകളെ വാഴ്ത്തുന്നതും
ഇവന്‍ താനല്ലോ
കാപ്പു,കാപ്പി ,കാപ്പി ,ഷാപ്പിലാന്‍ ,എല്ലാം
ഇവന്‍ ചെല്ലാ പേരുകള്‍ അല്ലോ
ഇവ്വണ്ണം ഞാന്‍ ഉണര്‍ത്തിച്ചാല്‍ തമ്പുരാന്റെ സന്ദേഹം
മാറികിട്ടുമെന്നു നിപൂപിച്ചു വിട വാങ്ങട്ടെ
കാപ്പിലാന്‍ എന്ന മാപ്പിലാന്‍

കാപ്പിലാനേ തിരികെ വരുക

പോകരുത് ..അസൂയകൊണ്ട് ആളുകള്‍ പലതും പറയും

അതുകൊണ്ടൊന്നും മനസ് മടുത്തു പോകരുത് .
കാപ്പിലാന് ‍ആളുകള്‍ക്ക് ഇഷ്ടമുണ്ടായിട്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത് .കാപ്പിലാനേ പറ്റി വിവരം ലഭിക്കുന്നവര്‍ ദയവായി അറിയിക്കുകാ..

കാപ്പിലാന്‍ @കൊള്ളികള്‍ :http://kaappilaan.blogspot.com/
ഇല മര്‍മ്മരം: http://aaltharablogs.blogspot.com/2008/10/blog-post_06.html
ഇടവഴിയിലെ പ്രേതം : http://kappilan-entesamrajyam.blogspot.com/

ദൂരെയായ് ആരോ നടന്നു വരുന്നതു പോലെ ...ഞാന്‍ നോക്കട്ടെ അതവള്‍ തന്നെയാണോ എന്ന് . ഈശ്വരാ ഇടവഴിയിലെ പ്രേതം ?????
അയ്യോ ......ഒന്നും മിണ്ടാതെ ഇതെന്തൊരു പോക്കാ ?

{മൊത്തം കോപ്പിയാ കടപ്പാട് പറഞ്ഞാതീരില്ലാ.......}

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.